17.12.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങള് ബാബയുടെ അടുത്ത് വന്നിരിക്കുന്നത് തന്റെ സൗഭാഗ്യം ഉണ്ടാക്കാനാണ്, ആരില് നിന്നാണോ ഈശ്വരന് എല്ലാം സ്വീകരിക്കുന്നത് അവരുടേതാണ് പരമ സൗഭാഗ്യം

ചോദ്യം :-
കുട്ടികളുടെ ഏതൊരു തെറ്റിനാലാണ് മായ വളരെ ശക്തിശാലിയായി മാറുന്നത്?

ഉത്തരം :-
കുട്ടികള് ഭോജനം കഴിക്കുന്ന സമയത്ത് ബാബയെ മറക്കുന്നു, ബാബയെ കഴിപ്പിക്കാത്തതു കാരണം മായ ഭക്ഷണം കഴിക്കുന്നു, അങ്ങനെ മായ ബലവാനായി മാറുന്നു, പിന്നീട് കുട്ടികളെത്തന്നെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ഈ ചെറിയൊരു തെറ്റ് മായയോട് തോല്ക്കുന്നതിന് കാരണമാകുന്നു ആയതിനാല് ബാബയുടെ ആജ്ഞയാണ് - കുട്ടികളേ, ഓര്മ്മയില് ഇരുന്ന് കഴിക്കൂ. പക്കാ പ്രതിജ്ഞ ചെയ്യൂ- അങ്ങയോടൊപ്പം കഴിക്കും... എപ്പോള് ഓര്മ്മിക്കുന്നുവോ അപ്പോള് ബാബ പ്രസന്നനാകും.

ഗീതം :-
ഇന്നല്ലെങ്കില് നാളെ ഈ മേഘങ്ങള് അകലും....

ഓംശാന്തി.  
കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്മുടെ ദുര്ഭാഗ്യത്തിന്റെ ദിനങ്ങള് മാറി ഇപ്പോള് സദാ സമയത്തേയ്ക്ക് സൗഭാഗ്യത്തിന്റെ ദിനങ്ങള് വരികയാണ്. നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് ഭാഗ്യം മാറിക്കൊണ്ടിരിക്കും. സ്ക്കൂളിലും ഭാഗ്യം മാറിക്കൊണ്ടിരിക്കില്ലേ അര്ത്ഥം ഉയര്ച്ച പ്രാപിച്ചുകൊണ്ടിരിക്കും. നിങ്ങള്ക്ക് നല്ലരീതിയില് അറിയാം - ഇപ്പോള് ഈ രാത്രി അവസാനിക്കാന് പോവുകയാണ്, ഇപ്പോള് ഭാഗ്യം മാറുകയാണ്. ജ്ഞാനത്തിന്റെ മഴ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വിവേകശാലികളായ കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്മള് ദുര്ഭാഗ്യശാലിയില് നിന്നും സൗഭാഗ്യശാലിയായി മാറുകയാണ് അര്ത്ഥം സ്വര്ഗ്ഗത്തിന്റെ അധികാരിയാവുകയാണ്. നമ്പര്വൈസ് പുരുഷാര്ത്ഥത്തിന്റെ ആധാരത്തില് നമ്മള് നമ്മുടെ ദുര്ഭാഗ്യത്തെ സൗഭാഗ്യമാക്കി മാറ്റുകയാണ്. ഇപ്പോള് രാത്രിയില് നിന്നും പകലാവുകയാണ്. ഇത് നിങ്ങള് കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. ബാബ ഗുപ്തമായതിനാല് ബാബയുടെ വാക്കുകളും ഗുപ്തമാണ്. തീര്ച്ചയായും മനുഷ്യര് സഹജ രാജയോഗത്തെക്കുറിച്ചും സഹജ ജ്ഞാനത്തെക്കുറിച്ചും ശാസ്ത്രങ്ങളില് എഴുതിയിട്ടുണ്ട്. എന്നാല് ആരാണോ എഴുതിയത് അവര് മരിച്ചുകഴിഞ്ഞു. ബാക്കി ആരാണോ അത് വായിക്കുന്നത് അവര്ക്ക് ഒന്നും മനസ്സിലാക്കാന് സാധിക്കുന്നില്ല എന്തുകൊണ്ടെന്നാല് വിവേകമില്ലാത്തവരാണ്. എത്ര വ്യത്യാസമാണ്. നിങ്ങളും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചാണ് മനസ്സിലാക്കുന്നത്. എല്ലാവരും ഏകരസമായല്ല പുരുഷാര്ത്ഥം ചെയ്യുന്നത്. ദുര്ഭാഗ്യം എന്ന് എന്തിനെയാണ് പറയുന്നത്, സൗഭാഗ്യം എന്ന് എന്തിനെയാണ് പറയുന്നത്- ഇത് നിങ്ങള് ബ്രാഹ്മണര് മാത്രമേ അറിയുന്നുള്ളൂ. ബാക്കി എല്ലാവരും ഘോരാന്ധകാരത്തിലാണ്. മനസ്സിലാക്കിക്കൊടുത്ത് അവരെ ഉണര്ത്തണം. സൗഭാഗ്യശാലി എന്നു പറയുന്നത് സൂര്യവംശികളെയാണ്, അവരാണ് 16 കലാ സമ്പൂര്ണ്ണര്. നമ്മള് സ്വര്ഗ്ഗത്തിലേയ്ക്കായി ബാബയില് നിന്നും സൗഭാഗ്യം ഉണ്ടാക്കുകയാണ്, നമ്മുടെ അച്ഛനാണ് സ്വര്ഗ്ഗം രചിക്കുന്നത്. ഇംഗ്ലീഷ് അറിയുന്നവര്ക്കും മനസ്സിലാക്കിക്കൊടുക്കാന് നിങ്ങള്ക്ക് സാധിക്കും ഞങ്ങള് ഹെവന്ലി ഗോഡ് ഫാദറിലൂടെ ഹെവന്റെ സൗഭാഗ്യം ഉണ്ടാക്കുകയാണ്. സ്വര്ഗ്ഗത്തില് സുഖമാണ്, നരകത്തില് ദുഃഖമാണ്. ഗോള്ഡന് ഏജ് എന്നു പറഞ്ഞാല് സത്യയുഗത്തിലെ സുഖം, അയണ് ഏജ് എന്നു പറഞ്ഞാല് കലിയുഗത്തിലെ ദുഃഖം. വളരെ സഹജമായ കാര്യമാണ്. എവിടെ നിന്നാണോ പാര്ട്ട് അഭിനയിക്കാനായി വന്നത് അവിടേയ്ക്ക് വീണ്ടും പോകണം. ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന ഗോഡ് ഫാദറാണ്. ബാബയാണ് ഞങ്ങള്ക്ക് പറഞ്ഞുതന്നത് ഞങ്ങള് നിങ്ങള്ക്കും സത്യമായ വഴി പറഞ്ഞുതരുന്നു. ഗോഡ് ഫാദറായ ബാബയെ ഓര്മ്മിക്കൂ എങ്കില് അന്തിമ ചിത്തം പോലെ ഗതിയുണ്ടാകും. അഥവാ ആരെങ്കിലും അസുഖം ബാധിച്ച് കിടപ്പിലായാല് എല്ലാവരും ചെന്ന് അവരോട് രാമ-രാമാ എന്നു ജപിക്കാന് ഉപദേശിക്കും. ബംഗാളില് ആരെങ്കിലും മരണക്കിടക്കയിലാണെങ്കില് അവരെ ഗംഗയിലേയ്ക്ക് കൊണ്ടുപോകും എന്നിട്ട് ഹരി ഹരി എന്നു പറയൂ എങ്കില് ഹരിയുടെ അടുത്തെത്താന് സാധിക്കും എന്നു പറയും. എന്നാല് ആരും പോകുന്നില്ല. രാമ-രാമാ എന്നോ ഹരി-ഹരി എന്നോ ജപിക്കാന് സത്യയുഗത്തില് പറയില്ല. ദ്വാപരം മുതലാണ് ഈ ഭക്തിമാര്ഗ്ഗം ആരംഭിക്കുന്നത്. സത്യയുഗത്തില് ആരും ഭഗവാനെയോ അല്ലെങ്കില് ഗുരുവിനെയോ ആരാധിക്കില്ല. അവിടെ കേവലം തന്റെ ആത്മാവിനെ മാത്രമാണ് ഓര്മ്മിക്കുന്നത്, ഞാന് ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കും. തന്റെ രാജധാനി ഓര്മ്മവരും. മനസ്സിലാക്കും ഞാന് രാജധാനിയില് ചെന്ന് ജന്മമെടുക്കും. ഇത് ഇപ്പോള് പക്കാ നിശ്ചയമല്ലേ, രാജധാനി ലഭിക്കേണ്ടതുതന്നെയല്ലേ. ബാക്കി അവിടെ ആരെയെങ്കിലും ഓര്മ്മിക്കുകയോ അഥവാ ദാന പുണ്യങ്ങള് ചെയ്യുകയോ ചെയ്യുമോ? ആര്ക്കെങ്കിലും ഇരുന്ന് ദാനപൂണ്യം ചെയ്യാന് അവിടെ ദരിദ്രരായി ആരും ഉണ്ടായിരിക്കില്ല. ഭക്തിമാര്ഗ്ഗത്തിലെ ആചാര രീതികള് വേറെയാണ്, ജ്ഞാനമാര്ഗ്ഗത്തിലെ ആചാര രീതികള് വേറെയാണ്. ഇപ്പോള് ബാബയ്ക്ക് എല്ലാം നല്കി 21 ജന്മങ്ങളിലേയ്ക്കുള്ള സമ്പത്ത് നേടി. കഴിഞ്ഞു, പിന്നീട് ദാന പുണ്യം ചെയ്യേണ്ട ആവശ്യമില്ല. ഈശ്വരനായ ബാബയ്ക്ക് നമ്മള് എല്ലാം നല്കുന്നു. ഈശ്വരന് തന്നെയാണ് സ്വീകരിക്കുന്നത്. സ്വീകരിക്കുന്നില്ലെങ്കില് പിന്നെ എങ്ങനെ നല്കാന് സാധിക്കും? അഥവാ സ്വീകരിക്കുന്നില്ലെങ്കില് അതും ദുര്ഭാഗ്യമാണ്. പലതും അവരുടെ മമത്വം ഇല്ലാതാക്കുന്നതിനായി സ്വീകരിക്കേണ്ടതായി വരുന്നു. ഈ രഹസ്യവും നിങ്ങള് കുട്ടികള്ക്ക് അറിയാം. എപ്പോള് ആവശ്യമേ ഇല്ലയോ അപ്പോള് എങ്ങനെ സ്വീകരിക്കും? ഇവിടെ ഒന്നും ശേഖരിച്ച് വെയ്ക്കേണ്ടതില്ല. ഇവിടെ നിന്നും മമത്വം ഇല്ലാതാക്കുകയാണ് വേണ്ടത്.

ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് - പുറത്ത് എവിടേയ്ക്ക് പോവുകയാണെങ്കിലും സ്വയം ഭാരരഹിതമാണ് എന്ന് കരുതൂ. നമ്മള് ബാബയുടെ കുട്ടികളാണ്, നമ്മള് ആത്മാക്കള് റോക്കറ്റിനേക്കാള് വേഗതയുള്ളതാണ്. ഇങ്ങനെ ദേഹീ അഭിമാനിയായി നടക്കുകയാണെങ്കില് ഒരിയ്ക്കലും ക്ഷീണിക്കില്ല. ദേഹത്തിന്റെ അഭിമാനം ഉണ്ടാകില്ല. ഈ കാലുകള് ചലിക്കുകയല്ല, നമ്മള് പറക്കുകയാണ് എന്ന് തോന്നും. ദേഹീ അഭിമാനിയായി നിങ്ങള് എവിടേയ്ക്ക് വേണമെങ്കിലും പൊയ്ക്കോളൂ. മുമ്പും മനുഷ്യര് തീര്ത്ഥ യാത്രയ്ക്കെല്ലാം കാല്നടയായാണ് പോയത്. ആ സമയത്ത് മനുഷ്യരുടെ ബുദ്ധി തമോപ്രധാനമായിരുന്നില്ല. വളരെ ഭാവനയോടെ പോകുമായിരുന്നു, ക്ഷീണിക്കില്ല. ബാബയെ ഓര്മ്മിക്കുന്നതിലൂടെ സഹായം ലഭിക്കുമല്ലോ. തീര്ച്ചയായും അത് കല്ലുകൊണ്ടുള്ള മൂര്ത്തിയാണ് എങ്കിലും ബാബ ആ സമയത്ത് അല്പകാലത്തിലെ മനോകാമന പൂര്ത്തികരിക്കും. ആ സമയത്ത് രജോപ്രധാനമായ ഓര്മ്മയായിരുന്നു അതിനാല് അതില് നിന്നും ബലം ലഭിച്ചിരുന്നു, ക്ഷീണം തോന്നില്ലായിരുന്നു. ഇപ്പോള് വലിയ ആളുകള് പോലും പെട്ടെന്ന് ക്ഷീണിക്കുന്നു. പാവപ്പെട്ടവര് ഒരുപാട് തീര്ത്ഥയാത്രകള് നടത്തുന്നു. ധനവാന്മാര് വളരെ ആഢംബരത്തോടെ കുതിര മുതലായവയില് പോകും. പാവങ്ങളാണെങ്കില് കാല്നടയായി പോകും. ഭാവനയ്ക്കുള്ള ഫലം എത്രത്തോളം പാവങ്ങള്ക്ക് ലഭിക്കുന്നുവോ അത്രയും ധനവാന്മാര്ക്ക് ലഭിക്കുന്നില്ല. നിങ്ങള്ക്ക് അറിയാം ഈ സമയത്തും ബാബ പാവങ്ങളുടെ തോഴനാണ് എന്നിട്ടും ആശയക്കുഴപ്പത്തില് വരുന്നതെന്തിനാണ്? എന്തുകൊണ്ടാണ് മറന്നുപോകുന്നത്? ബാബ പറയുന്നു നിങ്ങള്ക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടതില്ല. കേവലം ഒരു പ്രിയതമനെ ഓര്മ്മിക്കണം. നിങ്ങള് എല്ലാവരും പ്രിയതമകളാണ് അതിനാല് ഒരു പ്രിയതമനെ ഓര്മ്മിക്കണം. ഇങ്ങനെയുള്ള പ്രിയതമന് സമര്പ്പിക്കാതെ ഭക്ഷണം കഴിക്കുന്നതില് ലജ്ജ തോന്നുന്നില്ലേ? ബാബ പ്രിയതമനുമാണ്, പിതാവുമാണ്. ചോദിക്കുന്നു എന്താ നിങ്ങള് എന്നെ കഴിപ്പിക്കില്ലേ! നിങ്ങള് എന്നെ കഴിപ്പിക്കേണ്ടതല്ലേ! നോക്കൂ, ബാബ യുക്തികള് പറഞ്ഞുതരുന്നു. നിങ്ങള് ബാബ അഥവാ പ്രിയതമനെ അംഗീകരിക്കുന്നുണ്ടല്ലോ അല്ലേ. ആരാണോ കഴിപ്പിക്കുന്നത് അവരെയല്ലേ ആദ്യം കഴിപ്പിക്കേണ്ടത്. ബാബ പറയുന്നു എനിക്ക് ഭോഗ് സമര്പ്പിച്ച് എന്റെ ഓര്മ്മയില് കഴിക്കൂ. ഇതില് വളരെ വലിയ പരിശ്രമമുണ്ട്. ബാബ വീണ്ടും വീണ്ടും മനസ്സിലാക്കിത്തരുന്നു, ബാബയെ തീര്ച്ചയായും ഓര്മ്മിക്കണം. ബ്രഹ്മാ ബാബയും സ്വയം വീണ്ടും വീണ്ടും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങള് കുമാരിമാര്ക്ക് വളരെ സഹജമാണ്. നിങ്ങള് ഏണിപ്പടി ഇറങ്ങിയിട്ടേയില്ല. കന്യകയ്ക്ക് പ്രിയതമനുമായി വിവാഹ നിശ്ചയം തീര്ച്ചയായും ഉണ്ടാകും. അതിനാല് ഇങ്ങനെയുള്ള പ്രിയതമനെ ഓര്മ്മിച്ച് ഭക്ഷണം കഴിക്കണം. ബാബയെ നമ്മള് ഓര്മ്മിക്കുന്നു ഉടന് ബാബ നമ്മുടെ അടുത്ത് എത്തുന്നു. ഓര്മ്മിച്ചാല് ഭാവന സ്വീകരിക്കും. അപ്പോള് ഇങ്ങനെ-ഇങ്ങനെ ബാബയോട് സംസാരിക്കണം. രാത്രി ഉണര്ന്നിരിക്കുന്നതിലൂടെ നിങ്ങള്ക്ക് ഇത് ശീലമാകും. ശീലമായാല് പിന്നെ പകലും ഓര്മ്മ നില്ക്കും. ഭോജനം കഴിക്കുമ്പോഴും ഓര്മ്മയുണ്ടായിരിക്കണം. പ്രിയതമനുമായി നിങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. അങ്ങയോടൊപ്പം കഴിക്കും... ഇത് പക്കയായി പ്രതിജ്ഞ ചെയ്യണം. എപ്പോള് ഓര്മ്മിക്കുന്നുവോ അപ്പോഴല്ലേ ബാബ കഴിക്കൂ. ബാബയ്ക്ക് ഭാവന മാത്രമേ വേണ്ടൂ എന്തുകൊണ്ടെന്നാല് ബാബയ്ക്ക് സ്വന്തമായി ശരീരമില്ലല്ലോ. കുമാരിമാര്ക്ക് വളരെ സഹജമാണ്, എന്തെന്നാല് അവര്ക്ക് കൂടുതല് സൗകര്യങ്ങളുണ്ട്. ശിവബാബ നമ്മുടെ സുന്ദരനായ പ്രിയതമന് എത്ര മധുരമാണ്. അരകല്പം ഞങ്ങള് അങ്ങയെ ഓര്മ്മിച്ചു, ഇപ്പോള് അങ്ങ് വന്ന് ഞങ്ങളെ കാണുന്നു! ഞങ്ങള് എന്താണോ കഴിക്കുന്നത്, അത് അങ്ങും കഴിക്കൂ. ആരംഭത്തില് ഒരു തവണ ഓര്മ്മിച്ച് പിന്നീട് നിങ്ങള് സ്വയം കഴിച്ചുകൊണ്ടിരിക്കുക, ബാബയെ കഴിപ്പിക്കുന്നത് മറന്നേക്കുക, ഇങ്ങനെയല്ല. ബാബയെ മറന്നാല് ബാബയ്ക്ക് എന്താണ് ലഭിക്കുക. വളരെ അധികം സാധനങ്ങള് കഴിക്കുന്നുണ്ട്, കിച്ചടി കഴിക്കും, മാമ്പഴം കഴിക്കും, മധുരം കഴിക്കും... ആരംഭത്തില് ഓര്മ്മിച്ചു പിന്നെ മറന്നുപോയി എങ്കില് മറ്റു സാധനങ്ങളെല്ലാം ബാബ എങ്ങനെ കഴിക്കും. പ്രിയതമന് കഴിച്ചില്ലെങ്കില് ഇടയില് മായ വന്ന് കഴിക്കും, ബാബയെ കഴിക്കാന് അനുവദിക്കില്ല. ഞാന് കാണുന്നുണ്ട് മായ കഴിച്ച് ശക്തിശാലിയായി മാറി പിന്നീട് നിങ്ങളെ തന്നെ തോല്പ്പിച്ചുകൊണ്ടിരിക്കുന്നു. ബാബ എല്ലാ യുക്തികളും പറഞ്ഞുതരുന്നു. ബാബയെ ഓര്മ്മിക്കു എങ്കില് ബാബ അഥവാ പ്രിയതമന് വളരെ പ്രസന്നനാകും. പറയുന്നു ബാബാ അങ്ങയോടൊപ്പം ഇരിക്കും, അങ്ങയോടൊപ്പം കഴിക്കും. ഞങ്ങള് അങ്ങയെ ഓര്മ്മിച്ച് കഴിക്കുന്നു. ജ്ഞാനത്താല് അറിയാം അങ്ങ് ഭാവന മാത്രമേ സ്വീകരിക്കൂ. ഇത് ലോണെടുത്ത ശരീരമാണ്. ഓര്മ്മിക്കുന്നതിലൂടെ ബാബ വരുന്നു. നിങ്ങളുടെ ഓര്മ്മയാണ് എല്ലാത്തിന്റേയും ആധാരം. ഇതിനെയാണ് യോഗം എന്നു പറയുന്നത്. യോഗത്തില് പരിശ്രമമുണ്ട്. സന്യാസിയും-മുനിയും ഒരിക്കലും ഇങ്ങനെ പറയില്ല. അഥവാ നിങ്ങള്ക്ക് പുരുഷാര്ത്ഥം ചെയ്യണമെങ്കില് ബാബയുടെ ശ്രീമതം കുറിച്ചുവെയ്ക്കൂ. പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യൂ. ബാബ തന്റെ അനുഭവം പറയുകയാണ്- പറയുന്നു എങ്ങനെയുള്ള കര്മ്മം ഞാന് ചെയ്യുന്നുവോ, അത് നിങ്ങളും ചെയ്യൂ. അതേ കര്മ്മമാണ് ഞാന് നിങ്ങളെ പഠിപ്പിക്കുന്നത്. ബാബയ്ക്ക് കര്മ്മം ചെയ്യേണ്ടതില്ല. സത്യയുഗത്തില് കര്മ്മം ഒരിക്കലും വിനയാകില്ല. ബാബ വളരെ സഹജമായ കാര്യങ്ങള് പറഞ്ഞുതരുന്നു. അങ്ങയോടൊപ്പമേ ഇരിക്കൂ, കേള്ക്കൂ, അങ്ങയോടൊപ്പമേ കഴിക്കൂ... ഇത് നിങ്ങള് തന്നെയാണ് പാടിയത്. പ്രിയതമന്റെ രൂപത്തില് അല്ലെങ്കില് അച്ഛന്റെ രൂപത്തില് ഓര്മ്മിക്കു. പാടിയിട്ടുണ്ടല്ലോ- വിചാരസാഗര മഥനം ചെയ്ത് ജ്ഞാനത്തിന്റെ പോയിന്റ്സ് കണ്ടെത്തൂ. ഈ അഭ്യാസത്തിലൂടെ വികര്മ്മവും വിനാശമാകും, ആരോഗ്യവാനായും മാറും. ആരാണോ പുരുഷാര്ത്ഥം ചെയ്യുന്നത് അവര്ക്ക് ലാഭമുണ്ടാകും, ആരാണോ പുരുഷാര്ത്ഥം ചെയ്യാത്തത് അവര്ക്ക് നഷ്ടമുണ്ടാകും. മുഴുവന് ലോകവും വിശ്വത്തിന്റെ അധികാരിയായി മാറില്ല. ഇതും കണക്കാണ്.

ബാബ വളരെ നല്ലരീതിയില് മനസ്സിലാക്കിത്തരുന്നു. ഗീതം കേട്ടല്ലോ നമ്മള് യാത്ര പോവുകയാണ്. യാത്രയില് ഭോജനം മുതലായവ കഴിക്കേണ്ടതായി വരും, പ്രിയതമന് പ്രിയതമയോടൊപ്പവും, കുട്ടികള് അച്ഛനോടൊപ്പവും കഴിക്കും. ഇവിടെയും അങ്ങനെയാണ്. നിങ്ങള്ക്ക് പ്രിയതമനോട് എത്ര സ്നേഹമുണ്ടോ അത്രയും സന്തോഷത്തിന്റെ രസം ഉയരും. നിശ്ചയബുദ്ധി വിജയിയായി മാറും. യോഗം അര്ത്ഥം മത്സരം. ഇത് ബുദ്ധിയോഗത്തിന്റെ മത്സരമാണ്. നമ്മള് വിദ്യാര്ത്ഥികളാണ്, ടീച്ചര് നമ്മളെ ഓടാന് പഠിപ്പിക്കുകയാണ്. ബാബ പറയുന്നു പകല് കര്മ്മം മാത്രം ചെയ്താല് മതി എന്നു കരുതരുത്. ആമയെപ്പോലെ കര്മ്മം ചെയ്തതിനുശേഷം ഓര്മ്മയില് ഇരിക്കണം. ഭ്രമരി മുഴുവന് ദിവസവും ഭൂം-ഭൂം എന്നു പറഞ്ഞുകൊണ്ടിരിക്കും. പിന്നീട് ചിലത് പറക്കും, ചിലത് മരിക്കും, അതും ഒരു ദൃഷ്ടാന്തമാണ്. ഇവിടെ നിങ്ങള് ഭൂം-ഭൂം ചെയ്ത് തനിക്കു സമാനമാക്കി മാറ്റുന്നു. അതില് ചിലര്ക്ക് വളരെ അധികം സ്നേഹമുണ്ടാകും. ചിലര് ക്ഷീണിക്കും, ചിലര് അപൂര്ണ്ണമായിരിക്കും, ഉപേക്ഷിച്ച് പോകും പിന്നീട് കീടമായിമാറും. അതിനാല് ഈ ഭൂം-ഭൂം ചെയ്യുന്നത് വളരെ സഹജമാണ്. മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റി യുദ്ധമൊന്നും ചെയ്യാതെ... ഇപ്പോള് നമ്മള് യോഗം വെയ്ക്കുകയാണ്, ദേവതയായി മാറുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. ഇതേ ജ്ഞാനം ഗീതയില് ഉണ്ടായിരുന്നു. ഭഗവാന് മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നു. സത്യയുഗത്തില് എല്ലാവരും ദേവതകളായിരുന്നു. തീര്ച്ചയായും സംഗമയുഗത്തില് വന്നായിരിക്കും അവരെ ദേവതയാക്കി മാറ്റിയത്. അവിടെ ദേവതയായി മാറുന്നതിനുള്ള യോഗം പഠിപ്പിക്കില്ല. സത്യയുഗത്തിന്റെ ആരംഭത്തില് ദേവീദേവതാ ധര്മ്മമുണ്ടായിരുന്നു പിന്നെ കലിയുഗത്തിന്റെ അന്ത്യത്തില് ആസുരീയ ധര്മ്മമാണ്. ഈ കാര്യങ്ങള് ഗീതയില് മാത്രമേ എഴുതിയിട്ടുള്ളു. മനുഷ്യനെ ദേവതയാക്കി മാറ്റുന്നതില് സമയം എടുക്കുന്നില്ല എന്തുകൊണ്ടെന്നാല് പ്രധാന ലക്ഷ്യം പറഞ്ഞുതരുന്നു. അവിടെ മുഴുവന് ലോകത്തിനും ഒരു ധര്മ്മമായിരിക്കും. മുഴുവന് ലോകവും ഉണ്ടാകുമല്ലോ. ചൈനയും യൂറോപ്പും ഉണ്ടാകില്ല എന്നല്ല, ഉണ്ടാകും എന്നാല് അവിടെ മനുഷ്യരുണ്ടാകില്ല. ദേവതാ ധര്മ്മത്തിലുള്ളവര് മാത്രമേ ഉണ്ടാകൂ, മറ്റൊരു ധര്മ്മത്തിലുള്ളവരും ഉണ്ടാകില്ല. ഇപ്പോള് കലിയുഗമാണ്. നമ്മള് ഭഗവാനിലൂടെ മനുഷ്യനില് നിന്നും ദേവതയായി മാറുകയാണ്. ബാബ പറയുന്നു നിങ്ങള് 21 ജന്മങ്ങളിലേയ്ക്ക് സദാ സുഖിയായി മാറും. ഇതില് ബുദ്ധിമുട്ടിന്റെ ഒരു കാര്യവുമില്ല. ഭക്തിമാര്ഗ്ഗത്തില് ഭഗവാന്റെ അടുത്ത് എത്താനായി എത്ര പരിശ്രമിച്ചിരിക്കുന്നു. നിര്വ്വാണത്തിലേക്ക് പോയി എന്നു പറയും. ഭഗവാന്റെ അടുത്തേയ്ക്ക് പോയി എന്ന് ഒരിയ്ക്കലും പറയില്ല. സ്വര്ഗ്ഗത്തിലേയ്ക്ക് പോയി എന്നാണ് പറയാറ്. ഒരാള് പോകുന്നതുകൊണ്ട് സ്വര്ഗ്ഗം ഉണ്ടാകില്ല. എല്ലാവര്ക്കും പോകണം. ഭഗവാന് കാലന്റേയും കാലനാണ് എന്ന് ഗീതയില് എഴുതിയിട്ടുണ്ട്. കൊതുകിന് കൂട്ടത്തെപ്പോലെ എല്ലാവരേയും തിരിച്ച് കൊണ്ടുപോകും. ബുദ്ധിയും പറയുന്നുണ്ട് ചക്രത്തിന് ആവര്ത്തിക്കണം. എങ്കില് തീര്ച്ചയായും ആദ്യമാദ്യം സത്യയുഗീ ദേവീദേവതാ ധര്മ്മം ആവര്ത്തിക്കും. പിന്നീട് മറ്റു ധര്മ്മങ്ങള് ആവര്ത്തിക്കും. ബാബ എത്ര സഹജമായി പറഞ്ഞുതരുന്നു- മന്മനാഭവ. അത്രയേയുള്ളു. 5000 വര്ഷങ്ങള്ക്ക് മുമ്പും ഗീതയുടെ ഭഗവാന് പറഞ്ഞിരുന്നു ഓമന മക്കളേയെന്ന്. അഥവാ കൃഷ്ണനാണ് എന്നു പറഞ്ഞാല് മറ്റു ധര്മ്മത്തിലുള്ളവരൊന്നും അംഗീകരിക്കില്ല. ഭഗവാന് പറയുകയാണെങ്കില് എല്ലാവരും അംഗീകരിക്കണം - ഗോഡ്ഫാദര് സ്വര്ഗ്ഗം സ്ഥാപിക്കുകയാണ് പിന്നീട് നമ്മള് അവിടെ പോയി ചക്രവര്ത്തിയായി മാറും. ഇതില് ചിലവിന്റെ ഒരു കാര്യവുമില്ല കേവലം സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെ അറിയണം.

നിങ്ങള് കുട്ടികള്ക്ക് വിചാരസാഗര മഥനം ചെയ്യണം. കര്മ്മം ചെയ്തുകൊണ്ടും രാവും പകലും ഇങ്ങനെ പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കൂ. വിചാര സാഗര മഥനം ചെയ്യുന്നില്ല, ബാബയെ ഓര്മ്മിക്കുന്നുമില്ല, കേവലം കര്മ്മം മാത്രം ചെയ്തുകൊണ്ടിരുന്നാല് രാത്രിയിലും ഇതേ ചിന്തയായിരിക്കും വരിക. വീട് നിര്മ്മിക്കുന്നവര്ക്ക് വീടിന്റെ ചിന്തയേ വരൂ. തീര്ച്ചയായും വിചാര സാഗര മഥനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ബ്രഹ്മാബാബയ്ക്കാണ് എങ്കിലും പറയുന്നു കലശം ലക്ഷ്മിയ്ക്കാണ് നല്കിയത് നിങ്ങള് ലക്ഷ്മിയാകുന്നവരല്ലേ. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശ്രീമതത്തെ കുറിച്ചുവെച്ച് പുരുഷാര്ത്ഥം ചെയ്യണം. ബാബ എന്ത് കര്മ്മം ചെയ്ത് കാണിച്ചുവോ, അതുതന്നെ ചെയ്യണം. വിചാര സാഗര മഥനം ചെയ്ത് പോയിന്റ്സ് കണ്ടെത്തണം.

2) സ്വയം സ്വയത്തോട് പ്രതിജ്ഞ ചെയ്യണം ഞാന് ബാബയുടെ ഓര്മ്മയിലേ ഭക്ഷണം കഴിക്കൂ. അങ്ങയോടൊപ്പമേ ഇരിക്കൂ, അങ്ങയോടൊപ്പമേ കഴിക്കൂ... ഈ വാക്ക് പൂര്ണ്ണമായും പാലിക്കണം.

വരദാനം :-
കര്മ്മവും സംബന്ധവും ഇവ രണ്ടിന്റെയും സ്വാര്ത്ഥഭാവത്തില് നിന്ന് മുക്തമായിരിക്കുന്ന ബാപ്സമാന് കര്മ്മാതീതരായി ഭവിക്കട്ടെ.

താങ്കള് കുട്ടികളുടെ സേവയാണ് എല്ലാവരെയും മുക്തരാക്കി മാറ്റുക. എങ്കില് മറ്റുള്ളവരെ മുക്തരാക്കി സ്വയത്തെ ബന്ധനത്തില് കുടുക്കരുത്. എപ്പോള് പരിധിയുള്ള എന്റെ-എന്റെ എന്നതില് നിന്ന് മുക്തമാകുന്നുവോ അപ്പോള് അവ്യക്ത സ്ഥിതിയുടെ അനുഭവം ചെയ്യാന് സാധിക്കും. ആരാണോ ലൗകികവും അലൗകികവും, കര്മ്മവും സംബന്ധവും ഇവ രണ്ടിന്റെയും സ്വാര്ത്ഥഭാവത്തില് നിന്നും മുക്തരായിരിക്കുന്നത് അവര്ക്ക് തന്നെയാണ് ബാബക്ക് സമാനം കര്മ്മാതീത സ്ഥിതിയുടെ അനുഭവം ചെയ്യാന് സാധിക്കുന്നത്. അതിനാല് പരിശോധിക്കൂ എത്രത്തോളം കര്മ്മങ്ങളുടെ ബന്ധനത്തില് നിന്ന് വേറിട്ടു? വ്യര്ത്ഥ സ്വഭാവ-സംസ്കാരങ്ങള്ക്ക് വശപ്പെടുന്നതില് നിന്ന് മുക്തരായി?

സ്ലോഗന് :-
ആരാണോ സരളചിത്തരും സഹജ സ്വഭാവവുമുള്ളവര് അവര് തന്നെയാണ് സഹജയോഗികളും ഭോലാനാഥന് പ്രിയപ്പെട്ടവരും.