പിതാശ്രീയുടെ പുണ്യസ്മൃതി
ദിവസത്തില് പ്രഭാത ക്ലാസില് കേള്പ്പിക്കുന്നതിനായുളള ബാപ്ദാദയുടെ മധുര അമൂല്യ
മഹാവാക്യങ്ങള്
ഓം ശാന്തി. ആത്മീയ അച്ഛന്
ഇപ്പോള് നിങ്ങള് ആത്മീയ കുട്ടികളോട് ആത്മീയ സംഭാഷണം ചെയ്യുകയാണ്, ശിക്ഷണം
നല്കുകയാണ്. ടീച്ചറുടെ ജോലിയാണ് ശിക്ഷണം നല്കുക, ഗുരുവിന്റെ ജോലിയാണ് ലക്ഷ്യം
പറഞ്ഞു തരിക. ലക്ഷ്യമാണ് മുക്തി, ജീവിതമുക്തിയുടേത്. മുക്തിക്ക് ഓര്മയുടെ യാത്ര
വളരെ അത്യാവശ്യമാണ്. മുക്ത ജീവിതത്തിന് സൃഷ്ടിയുടെ ആദ്യ മധ്യ അന്ത്യത്തെ
അറിയേണ്ടത് അത്യാവശ്യമാണ്. ഇപ്പോള് 84 ന്റെ ചക്രം പൂര്ത്തിയാവുകയാണ് ഇനി തിരികെ
വീട്ടിലേക്ക് പോകണം. അവനവനോട് ഇങ്ങനെ ഇങ്ങനെയുള്ള കാര്യങ്ങള്
സംസാരിക്കുന്നതിലൂടെ വലിയ സന്തോഷം ഉണ്ടാകും. പിന്നീട് മറ്റുള്ളവരെയും
സന്തോഷത്തിലേക്ക് കൊണ്ടുവരാം. തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകുന്നതിന്റെ
വഴി പറഞ്ഞു കൊടുക്കുന്ന പരിശ്രമം മറ്റുള്ളവര്ക്കു മേലും ചെയ്യണം. ബാബ നിങ്ങള്
കുട്ടികള്ക്ക് പുണ്യത്തിന്റെയും പാപത്തിന്റെയും ഗഹന ഗതിയും മനസ്സിലാക്കി തന്നു.
പുണ്യം എന്താണ് പാപം എന്താണ്! ഏറ്റവും വലിയ പുണ്യമാണ് ബാബയെ
ഓര്മ്മിക്കുക,മറ്റുള്ളവര്ക്കും ഓര്മ്മ നല്കുക. സെന്റര് തുറക്കുക, ശരീരം മനസ്,
ധനം മറ്റുള്ളവരുടെ സേവനത്തില് ചെലവഴിക്കുക ഇതാണ് പുണ്യം. സംഗദോഷത്തില് വന്ന്
വ്യര്ഥചിന്തനം, പരചിന്തനത്തില് തന്റെ സമയം പാഴാക്കുക ഇതാണ് പാപം. അഥവാ ആരെങ്കിലും
പുണ്യം ചെയ്തു ചെയ്തു പാപം ചെയ്തു തുടങ്ങുകയാണെങ്കില് സമ്പാദ്യം മുഴുവന്
അവസാനിക്കുന്നു. എന്തെല്ലാം പുണ്യം ചെയ്തിട്ടുണ്ടോ അതെല്ലാം അവസാനിക്കുന്നു,
പിന്നീട് ശേഖരണത്തിന് വിപരീതം സംഭവിക്കുന്നു. പാപകര്മ്മത്തിന്റെ ശിക്ഷയും ജ്ഞാനീ
തു ആത്മാ കുട്ടികള്ക്ക് നൂറുമടങ്ങാണ്, എന്തെന്നാല് സത് ഗുരുവിന്റെ നിന്ദകരായി
മാറുന്നു. അതിനാല് ബാബ ശിക്ഷണം നല്കുകയാണ് മധുരമായ കുട്ടികളെ ഒരിക്കലും പാപ
കര്മ്മം ചെയ്യരുത്. വികാരങ്ങളുടെ അടിയേല്ക്കുന്നതില് നിന്നും
സുരക്ഷിതമായിരിക്കുക.
ബാബയ്ക്ക് കുട്ടികളോട്
സ്നേഹമാണ് അതിനാല് ദയയും ഉണ്ടാകുന്നു. ബാബ അനുഭവം കേള്പ്പിക്കുകയാണ് എപ്പോള്
ഏകാന്തതയിലിരിക്കുന്നുവോ അപ്പോള് ആദ്യം അനന്യരായ കുട്ടികളെ ഓര്മ്മ വരുന്നു. അഥവാ
വിദേശത്ത് ആയിക്കോട്ടെ അല്ലെങ്കില് എവിടെയും ആയിക്കോട്ടെ. ഏതെങ്കിലും നല്ല
സേവനയുക്തരായ കുട്ടി ശരീരം വിടുന്നുവെങ്കില് ആ ആത്മാവിനെയും ഓര്മ്മിച്ചു
സെര്ച്ച് ലൈറ്റ് നല്കുന്നു. ഇത് നിങ്ങള് കുട്ടികള്ക്ക് അറിയാം ഇവിടെ രണ്ട്
ദീപങ്ങള് ഉണ്ട്, രണ്ട് പ്രകാശവും ഒന്നിച്ചാണ്. ഇത് രണ്ടും ശക്തമായ പ്രകാശമാണ്.
പ്രഭാതത്തിലെ സമയം നല്ലതാണ്, കുളിച്ച് ഏകാന്തതയില് പോകണം. ഉള്ളില് സന്തോഷവും
വളരെ ഉണ്ടാകണം.
പരിധിയില്ലാത്ത ബാബ
കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ് മധുരമായ കുട്ടികളെ അവനവനെ ആത്മാവെന്ന്
മനസ്സിലാക്കി എന്നെ അച്ഛനെയും സ്വന്തം വീടിനെയും ഓര്മ്മിക്കു. കുട്ടികളെ ഈ
ഓര്മ്മയുടെ യാത്രയും ഒരിക്കലും മറക്കരുത്, ഓര്മയിലൂടെ തന്നെയാണ് നിങ്ങള്
പാവനമാവുക. പാവനമാകാതെ നിങ്ങള്ക്ക് വീട്ടിലേക്ക് മടങ്ങി പോകാന് കഴിയില്ല.
മുഖ്യമാണ് ജ്ഞാനവും യോഗവും. ഇതാണ് ബാബയുടെ അടുക്കല് കുട്ടികള്ക്ക്
നല്കുന്നതിനായുള്ള വളരെ വലിയ ഖജനാക്കള്. ഇതില് യോഗത്തിന്റേത് വളരെ വലിയ വിഷയമാണ്.
കുട്ടികള് നല്ല രീതിയില് ഓര്മ്മിക്കുന്നുവെങ്കില് ബാബക്കും ഓര്മ്മയിലൂടെ ഓര്മ്മ
ലഭിക്കുന്നു. ഓര്മ്മയിലൂടെ കുട്ടികള് ബാബയെ ആകര്ഷിക്കുന്നു. അവസാനം വരുന്നവര്
ഉയര്ന്ന പദവി നേടുന്നതിന്റെയും ആധാരം ഓര്മ്മയാണ്. അവര് ആകര്ഷിക്കുന്നു.
പറയാറുണ്ടല്ലോ ബാബാ ദയ കാണിക്കൂ കൃപ കാണിക്കൂ. ഇതിലും മുഖ്യമായി വേണ്ടത്
ഓര്മ്മയാണ്. ഓര്മ്മയിലൂടെ തന്നെയാണ് കറന്റ് ലഭിക്കുക. ഇതിലൂടെ ആത്മാവ്
ആരോഗ്യശാലിയാകുന്നു, നിറവുള്ളതാകുന്നു. ഏതെങ്കിലും സമയത്ത് ബാബയ്ക്ക് ഏതെങ്കിലും
കുട്ടികള്ക്ക് കറന്റ് നല്കണമെങ്കില് ഉറക്കവും പോകുന്നു, ഈ ചിന്ത
വന്നുകൊണ്ടിരിക്കുന്നു ഇന്നയാള്ക്ക് കറന്റ് നല്കണം. നിങ്ങള്ക്കറിയാം കറന്റ്
ലഭിക്കുന്നതിലൂടെ ആയുസ്സ് വര്ദ്ധിക്കുന്നു. സദാ ആരോഗ്യശാലിയാകുന്നു. ഇങ്ങനെയും
ഒരു സ്ഥലത്തിരുന്ന് ഓര്മ്മിക്കണം. ബാബ മനസ്സിലാക്കി തരുന്നു നടക്കുമ്പോഴും
കറങ്ങുമ്പോഴും ഭോജനം കഴിക്കുമ്പോഴും കാര്യങ്ങള് ചെയ്തുകൊണ്ടും ബാബയെ ഓര്മ്മിക്കു.
മറ്റുള്ളവര്ക്ക് കറന്റ് നല്കണമെങ്കില് രാത്രിയിലും ഉണര്ന്നിരിക്കു.
കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് പ്രഭാതത്തില് എണീറ്റ് എത്രത്തോളം
ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും ആകര്ഷണം ഉണ്ടാകും. ബാബയും സെര്ച്ച് ലൈറ്റ്
നല്കും. ആത്മാവിനെ ഓര്മിക്കുക അര്ത്ഥം സെര്ച്ച് ലൈറ്റ് നല്കുക, പിന്നെ ഇതിനെ
കൃപയെന്ന് പറയാം ആശിര്വാദം എന്നും പറയാം.
നിങ്ങള് കുട്ടികള്ക്ക്
അറിയാം ഇത് അനാദി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. ഇത് ജയ
പരാജയത്തിന്റെ കളിയാണ്. എന്ത് സംഭവിക്കുന്നുവോ അത് ശരിയാണ്. രചയിതാവിന് ഡ്രാമ
തീര്ച്ചയായും ഇഷ്ടമായിരിക്കുമല്ലോ. അപ്പോള് രചയിതാവിന്റെ കുട്ടികള്ക്കും
ഇഷ്ടമാകും. ഈ ഡ്രാമയില് ബാബ ഒരേയൊരു തവണ കുട്ടികളുടെ അടുക്കല് കുട്ടികളോട്
ഹൃദയംഗമമായ തീവ്ര പ്രേമത്തോടെ സേവനം ചെയ്യുവാനായി വരുന്നു. ബാബയ്ക്ക് എല്ലാ
കുട്ടികളും പ്രിയപ്പെട്ടവരാണ്. നിങ്ങള്ക്കറിയാം സത്യയുഗത്തിലും എല്ലാവരും
പരസ്പരം വളരെ സ്നേഹിക്കുന്നു. മൃഗങ്ങള്ക്ക് പോലും സ്നേഹമുണ്ടാകുന്നു.
സ്നേഹത്തോടെ കഴിയാത്തതായി ഇങ്ങനെയൊരു മൃഗവും ഉണ്ടാവുകയില്ല. അപ്പോള് നിങ്ങള്
കുട്ടികള്ക്ക് ഇവിടെ മാസ്റ്റര് സ്നേഹത്തിന്റെ സാഗരമാകണം. ഇവിടെ ആകുമെങ്കില്
സംസ്കാരം അവിനാശിയായി മാറും. ബാബ പറയുന്നു കല്പ്പം മുമ്പത്തേതുപോലെ തന്നെ വീണ്ടും
സ്നേഹിയാക്കുവാനായി വന്നിരിക്കുകയാണ്. എപ്പോഴെങ്കിലും ഏതെങ്കിലും കുട്ടികളുടെ
ദേഷ്യത്തിന്റെ സ്വരം കേള്ക്കുകയാണെങ്കില് ബാബ ശിക്ഷണം നല്കുന്നു-കുട്ടികളെ
ദേഷ്യപ്പെടുന്നത് ശരിയല്ല ഇതില് നിങ്ങളും ദു?ഖിയാകും മറ്റുള്ളവരെയും ദു?ഖിയാക്കും.
ബാബ സദാകാലത്തെ സുഖം നല്കുന്ന ആളാണ് എങ്കില് കുട്ടികള്ക്കും ബാപ്സമാനമാകണം.
പരസ്പരം ഒരിക്കലും ദു?ഖം നല്കരുത്. വളരെ വളരെ സ്നേഹിയാകണം. സ്നേഹി അച്ഛനെ വളരെ
സ്നേഹത്തോടെ ഓര്മിക്കുകയാണെങ്കില് അവനവനും മംഗളം, മറ്റുള്ളവര്ക്കും മംഗളം ചെയ്യാം.
ഇപ്പോള് വിശ്വത്തിന്റെ
അധികാരി നിങ്ങളുടെ അടുക്കല് അതിഥിയായി വന്നിരിക്കുകയാണ്. നിങ്ങള് കുട്ടികളുടെ
സഹയോഗത്തിലൂടെ തന്നെയാണ് വിശ്വത്തിന്റെ മംഗളം സംഭവിക്കേണ്ടത്. നിങ്ങള് ആത്മീയ
കുട്ടികള്ക്ക് ബാബ എങ്ങനെയാണോ അതിസ്നേഹിയായി തോന്നുന്നത്,അങ്ങനെ തന്നെ ബാബയ്ക്കും
നിങ്ങള് ആത്മീയ കുട്ടികളെ വളരെ പ്രിയപ്പെട്ടതായി തോന്നുന്നു. എന്തെന്നാല്
നിങ്ങള് തന്നെയാണ് ശ്രീമതത്തിലൂടെ മുഴുവന് വിശ്വത്തിന്റെയും മംഗളം ചെയ്യുന്നവര്.
ഇപ്പോള് നിങ്ങള് ഇവിടെ ഈശ്വരീയ കുടുംബത്തില് ഇരിക്കുകയാണ്. ബാബ
സന്മുഖത്തിരിക്കുന്നു. നിന്നില് നിന്നു തന്നെ കഴിക്കും, നിന്നോട് കൂടെ തന്നെ
ഇരിക്കും.. നിങ്ങള്ക്കറിയാം ശിവബാബ ഇദ്ദേഹത്തില് വന്ന് പറയുന്നു മധുരമായ
കുട്ടികളെ ദേഹസഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും മറന്നു എന്നെ മാത്രം
ഓര്മിക്കു. ഇത് അന്തിമജന്മം ആണ് ഈ പഴയ ലോകം, പഴയ ദേഹം നശിക്കാന് പോവുകയാണ്.
ചൊല്ലുണ്ട് താങ്കള് മരിച്ചാല് ലോകം മരിച്ചു. പുരുഷാര്ത്ഥത്തിന് വേണ്ടി കുറച്ച്
സംഗമത്തിന്റെ സമയമുണ്ട്. കുട്ടികള് ചോദിക്കുന്നു ബാബാ ഈ പഠിപ്പ് ഏത് വരെ നടക്കും!
ഏതുവരെ ദൈവിക രാജധാനി സ്ഥാപന ആകുന്നുവോ അതുവരേക്കും കേള്പ്പിച്ചു
കൊണ്ടിരിക്കും.പിന്നീട് ട്രാന്സ്ഫര് ആകും പുതിയ ലോകത്തേക്ക്. ബാബ എത്ര
നിരഹങ്കാരത്തോടെ നിങ്ങള് കുട്ടികളുടെ സേവനം ചെയ്യുന്നു, അപ്പോള് നിങ്ങള്
കുട്ടികള്ക്കും ഇത്രയും സേവനം ചെയ്യണം. ശ്രീമതത്തിലൂടെ നടക്കണം. എവിടെയെങ്കിലും
തന്റെ മതം കാണിക്കുകയാണെങ്കില് ഭാഗ്യത്തിന് കുറുകെ വര വീഴും. നിങ്ങള് ബ്രാഹ്മണര്
ഈശ്വരിയ സന്താനമാണ്. ബ്രഹ്മാവിന്റെ വംശാവലി സഹോദരി സഹോദരന്മാരാണ്. ഈശ്വരിയ
പൗത്രി പൗത്രന്മാരാണ്. ആ സമ്പത്ത് നേടികൊണ്ടിരിക്കുകയാണ്. എത്രത്തോളം
പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രയും പദവി നേടും. ഇതില് സാക്ഷിയായി
ഇരിക്കുന്നതിന്റെ വളരെ അഭ്യാസം വേണം. ബാബയുടെ ആദ്യത്തെ ആജ്ഞയാണ് അശരീരി ഭവ, ദേഹി
അഭിമാനി ഭവ. അവനവനെ ആത്മാവായി മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മിക്കു, അപ്പോഴേ
കറ വീണത് പോവുകയുള്ളൂ. സത്യമായ സ്വര്ണ്ണമായി മാറും. നിങ്ങള് കുട്ടികള്ക്ക്
അധികാരത്തോടെ പറയാന് സാധിക്കും ഓ ബാബ, ഓ മധുരമായ ബാബ അങ്ങ് എന്നെ സ്വന്തമാക്കി
സര്വ്വതും സമ്പത്തായി നല്കിയിരിക്കുന്നു. ഈ സമ്പത്ത് ആര്ക്കും തട്ടിയെടുക്കാന്
സാധിക്കുകയില്ല, ഇത്രയും നിങ്ങള് കുട്ടികള്ക്ക് ലഹരി ഉണ്ടായിരിക്കണം. നിങ്ങള്
തന്നെയാണ് എല്ലാവര്ക്കും മുക്തി, ജീവിതമുക്തിയുടെ വഴി പറഞ്ഞു കൊടുക്കുന്ന ലൈറ്റ്
ഹൗസ്. എണീക്കുമ്പോഴും ഇരിക്കുമ്പോഴും,നടക്കുമ്പോഴും കറക്കുമ്പോഴും നിങ്ങള്
ലൈറ്റ് ഹൗസ് ആയിരിക്കു.
ബാബ പറയുന്നു കുട്ടികളെ
ഇനി സമയം വളരെ കുറവാണ്. പറയാറുണ്ട് ഒരു മണിക്കൂര് അര മണിക്കൂര്... എത്രത്തോളം
സാധിക്കുമോ ഒരു ബാബയെ ഓര്മ്മിക്കുന്നതില് മുഴുകൂ, പിന്നീട് ചാര്ട്ടിനെ
വര്ദ്ധിപ്പിച്ചു കൊണ്ടിരിക്കൂ. ശരി!
മധുര മധുരമായ കളഞ്ഞു പോയി
തിരികെ കിട്ടിയ ഭാഗ്യശാലി സ്നേഹി ജ്ഞാന നക്ഷത്രങ്ങള്ക്ക് മാതാപിതാവായ
ബാപ്ദാദയുടെ ഹൃദയംഗമമായ തീവ്ര പ്രേമത്തോടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്തേ.
അവ്യക്തമഹാവാക്യം -
നിരന്തര യോഗി ആകൂ
ഒരു സെക്കന്ഡില് സ്വിച്ച്
ഓണ് ഓഫ് ചെയ്യാറുള്ളത് പോലെ ഒരു സെക്കന്ഡില് ശരീരത്തിന്റെ ആധാരം എടുത്തു പിന്നെ
ഒരു സെക്കന്ഡില് ശരീരത്തില് നിന്നുപരി അശരീരി സ്ഥിതിയില് സ്ഥിതി ചെയ്യൂ.
ഇപ്പോഴിപ്പോള് ശരീരത്തിലേക്ക് വന്നു പിന്നെ ഇപ്പോഴിപ്പോള് അശരീരിയായി. ഈ അഭ്യാസം
ചെയ്യണം. ഇതിനെ തന്നെയാണ് കര്മ്മാതീത അവസ്ഥ എന്ന് പറയുന്നത്. ഏതെങ്കിലും വസ്ത്രം
ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും സ്വന്തം കയ്യിലാണ് എന്നപോലെ. ആവശ്യകത ഉണ്ട്
ധരിച്ചു, ആവശ്യമില്ലാതായി അപ്പോള് അഴിച്ചു. ഇങ്ങനെ തന്നെ അനുഭവം ശരീരമാകുന്ന
വസ്ത്രത്തെ ധരിക്കുന്നതിലും അഴിക്കുന്നതിലും ഉണ്ടാകണം. കര്മ്മം ചെയ്തുകൊണ്ടും
ഇങ്ങനെ അനുഭവം ഉണ്ടാകണം, ഏതോ വസ്ത്രം ധരിച്ച് കാര്യം ചെയ്യുകയാണ്. കാര്യം
പൂര്ത്തിയായി വസ്ത്രത്തില് നിന്ന് വേറിട്ടു. ശരീരവും ആത്മാവും രണ്ടിന്റെയും
വേറിടല് നടക്കുമ്പോഴും കറങ്ങുമ്പോഴും അനുഭവമാകണം. പ്രാക്ടീസ് ചെയ്യുന്നതുപോലെ
പക്ഷേ ഈ പ്രാക്ടീസ് ആര്ക്കാണ് സാധിക്കുക? ആരാണ് ശരീരത്തിന് ഒപ്പം ശരീരത്തിന്റെ
സംബന്ധത്തില് ഏതെല്ലാം കാര്യങ്ങള് ഉണ്ടോ ശരീരത്തിന്റെ ലോകം, സംബന്ധങ്ങള്, അനേകം
വസ്തുക്കള് അവയില് നിന്നും തീര്ത്തും നിര്മോഹിയാകുക, അല്പം പോലും ആകര്ഷണം
ഉണ്ടാകരുത് അപ്പോള് വേറിടുവാന് സാധിക്കും. അഥവാ സൂക്ഷ്മ സങ്കല്പം പോലും
ഭാരരഹിതമല്ല എങ്കില്, നിര്മോഹി ആകാന് കഴിയുന്നില്ല എങ്കില്, വേറിടുന്നതിന്റെ
അനുഭവം ചെയ്യാന് സാധിക്കുകയില്ല. അപ്പോള് ഓരോരുത്തര്ക്കും ഇനി ഈ അഭ്യാസം ചെയ്യണം.
തീര്ത്തും വേറിട്ട അനുഭവം ഉണ്ടാകണം. ഈ സ്ഥിതിയില് കഴിയുന്നതിലൂടെ അന്യ
ആത്മാക്കള്ക്കും താങ്കളില് നിന്നും വേറിടുന്നതിന്റെ അനുഭവം ഉണ്ടാകും, അവരും
തിരിച്ചറിയും. യോഗത്തില് ഇരിക്കുന്ന സമയം പല ആത്മാക്കള്ക്കും അനുഭവം
ഉണ്ടാകാറില്ലേ ഇതുപോലെ, ഈ ഡ്രില് ചെയ്യിക്കുന്നയാള് വേറിട്ട സ്ഥിതിയിലാണ്,
ഇങ്ങനെ നടക്കുമ്പോഴും കറങ്ങുമ്പോഴും മാലാഖയുടെ സാക്ഷാത്കാരം ഉണ്ടാകും. ഇവിടെ
ഇരുന്നുകൊണ്ടും അനേകാത്മക്കള്ക്ക് ആരെല്ലാം താങ്കളുടെ സത്യയുഗ കുടുംബത്തില്
സമീപം വരുന്നവരുണ്ടോ അവര്ക്ക് താങ്കളുടെ എല്ലാം മാലാഖാ രൂപത്തിന്റെയും
ഭാവിരാജപദവിയുടെയും രണ്ടിന്റെയും ഒന്നിച്ച് സാക്ഷാത്കാരം ഉണ്ടാകും. ആരംഭത്തില്
ബ്രഹ്മാവില് നിന്ന് സമ്പൂര്ണ്ണ സ്വരൂപത്തിന്റെയും ശ്രീകൃഷ്ണന്റെയും രണ്ടും ഒപ്പം
ഒപ്പം സാക്ഷാല്ക്കാരം ചെയ്തിരുന്ന പോലെ. ഇങ്ങനെ ഇനി അവര്ക്ക് നിങ്ങളുടെ ഡബിള്
രൂപത്തിന്റെ സാക്ഷാത്കാരം ഉണ്ടാകും. യഥാക്രമം ഈ വേറിട്ട സ്ഥിതിയില്
വന്നുകൊണ്ടിരിക്കും അതനുസരിച്ച് താങ്കള്ക്കും ഡബിള് സാക്ഷാല്ക്കാരം ഉണ്ടാകും.
ഇപ്പോള് ഇത് പൂര്ണ്ണ അഭ്യാസം ആകണം എങ്കില് അവിടവിടെ നിന്ന് ഇതേ വാര്ത്ത വരുവാന്
ആരംഭിക്കും. ആരംഭത്തില് വീട്ടിലിരുന്നു കൊണ്ടും അനേക സമീപം വരുന്ന
ആത്മാക്കള്ക്ക് സാക്ഷാത്കാരം ഉണ്ടായതുപോലെ. അങ്ങനെ ഇനിയും സാക്ഷാത്കാരം ഉണ്ടാകും.
ഇവിടെ ഇരുന്നുകൊണ്ടും താങ്കളുടെ സൂക്ഷ്മ സ്വരൂപം സേവനം ചെയ്യും. ഇപ്പോള് ഈ സേവനം
ബാക്കിയായിരിക്കുന്നു. സാകാരത്തില് എല്ലാ ഉദാഹരണവും കണ്ടിട്ടുണ്ട്. എല്ലാ
കാര്യങ്ങളും യഥാക്രമം ഡ്രാമ അനുസരിച്ച് നടക്കണം. എത്രത്തോളം സ്വയം മാലാഖ
സ്വരൂപത്തില് ആകുന്നുവോ അത്രയും താങ്കളുടെ മാലാഖാരൂപം സേവനം ചെയ്യും. ആത്മാവിന്
മുഴുവന് വിശ്വത്തെ ചുറ്റി വരുന്നതിന് എത്ര സമയമെടുക്കും? താങ്കളുടെ സൂക്ഷ്മ
സ്വരൂപവും സേവനം ചെയ്യണമെങ്കില് ഈ വേറിട്ട സ്ഥിതിയില് കഴിയണം. സ്വയം മാലാഖ
രൂപത്തില് സ്ഥിതിചെയ്യും. ആരംഭത്തില് എല്ലാവരും സാക്ഷാത്കാരം ചെയ്തിരുന്നു.
മാലാഖ രൂപത്തിലുള്ള സമ്പൂര്ണ്ണ സ്ഥിതിയും പുരുഷാര്ത്ഥി സ്ഥിതിയും രണ്ടും വേറെ
വേറെ സാക്ഷാത്കാരം ഉണ്ടായിരുന്നു. സാധാരണ ബ്രഹ്മാവിന്റെയും സമ്പൂര്ണ്ണ
ബ്രഹ്മാവിന്റെയും വേറെ വേറെ സാക്ഷാത്കാരം ഉണ്ടായിരുന്നത് പോലെ. അങ്ങനെ അനന്യ
കുട്ടികളുടെയും സാക്ഷാത്കാരം ഉണ്ടാകും. ബഹളം ആരംഭിക്കുമ്പോള് സാകാര ശരീരത്തിലൂടെ
ഒന്നും ചെയ്യാന് സാധിക്കുകയില്ല, ഈ സേവനത്തിലൂടെയാണ് പ്രഭാവവും പതിയുക.
ആരംഭത്തിലും സാക്ഷാല് കാര്യത്തിലൂടെ തന്നെയാണല്ലോ പ്രഭാവം ഉണ്ടായിരുന്നത്.
പരോക്ഷവും അപരോക്ഷവും ആയ അനുഭവം പ്രഭാവം ചെലുത്തി. അങ്ങനെ അന്തിമത്തിലും ഈ സേവനം
ഉണ്ടാകണം. തന്റെ സമ്പൂര്ണ്ണ സ്വരൂപത്തിന്റെ സാക്ഷാത്കാരം അവനവന് ഉണ്ടാകുന്നുണ്ടോ?
ഇപ്പോള് ശക്തികളെ വിളിക്കുന്നത് ആരംഭിച്ചിരിക്കുന്നു. ഇപ്പോള് പരമാത്മാവിനെ
കുറച്ചേ വിളിക്കുന്നുള്ളൂ ശക്തികളെ വിളിക്കുന്നത് തീവ്രവേഗതയില് ആയിരിക്കുന്നു.
അപ്പോള് ഇങ്ങനെയുള്ള അഭ്യാസം ഇടയ്ക്കിടെ ചെയ്യണം. ശീലം ഉണ്ടാകുന്നതിലൂടെ
പിന്നീട് വളരെ ആനന്ദം തോന്നും. ഒരു സെക്കന്ഡില് ആത്മാവ് ശരീരത്തില് നിന്ന്
വേറിടും, അഭ്യാസം ഉണ്ടാകും. ഇപ്പോള് ഇതേ പുരുഷാര്ത്ഥം ചെയ്യണം.
വര്ത്തമാനസമയം
മനനശക്തിയിലൂടെ ആത്മാവില് സര്വ്വശക്തികളും നിറയ്ക്കുന്നതിന്റെ ആവശ്യകതയുണ്ട്,
അപ്പോള് മഗ്ന അവസ്ഥ ഉണ്ടാകും, വിഘ്നം അപ്രത്യക്ഷമാകും. വിഘ്നങ്ങളുടെ അല
അപ്പോഴാണ് വരുന്നത് എപ്പോഴാണോ ആത്മീയതയിലേക്കുള്ള ഫോഴ്സ് കുറഞ്ഞു പോകുന്നത്.
വര്ത്തമാനസമയം ശിവരാത്രിയുടെ സേവനത്തിന് മുമ്പ് സ്വയത്തില് ശക്തി
നിറയ്ക്കുന്നതിനുള്ള ഫോഴ്സ് വേണം. യോഗത്തിന്റെ പരിപാടി വെച്ചാലും പക്ഷേ
യോഗത്തിലൂടെ ശക്തികളുടെ അനുഭവം ചെയ്യുക, ചെയ്യിക്കുക ഇനി ഇങ്ങനെയുള്ള
ക്ലാസുകളുടെ ആവശ്യകതയുണ്ട്. പ്രായോഗികമായി സ്വന്തം ബലത്തിന്റെ ആധാരത്തിലൂടെ
മറ്റുള്ളവര്ക്ക് ബലം നല്കണം. കേവലം പുറമേയുള്ള സേവനത്തിന്റെ പദ്ധതി ആലോചിക്കാതെ
പൂര്ണമായും ദൃഷ്ടി എല്ലാ ഭാഗത്തേക്കും പതിയണം. ആരാണ് നിമിത്തം ആയിരിക്കുന്നത്
അവര്ക്ക് ഈ ചിന്ത വരണം നമ്മുടെ പൂന്തോട്ടം ഏത് കാര്യത്തിലാണ്
ദുര്ബലമായിരിക്കുന്നത്. ഏതു രീതിയില് എങ്കിലും തന്റെ പൂന്തോട്ടത്തിന്റെ
ദുര്ബലതയ്ക്കു മേല് കടുത്ത ദൃഷ്ടി വയ്ക്കണം, സമയം നല്കിയും ദുര്ബലതകളെ
അവസാനിപ്പിക്കണം.
സാകാര രൂപത്തെ കണ്ടതുപോലെ,
ഇങ്ങനെയുള്ള അലയുടെ ഏതെങ്കിലും സമയത്ത് രാവും പകലും സകാശ് നല്കുന്നതിനുള്ള
വിശേഷ സേവനം, വിശേഷ പദ്ധതികള് നടന്നിരുന്നു. ദുര്ബല ആത്മാക്കള്ക്ക് ബലം
നിറയ്ക്കുന്നതിനുള്ള വിശേഷ ശ്രദ്ധ ഉണ്ടായിരുന്നു. അതിലൂടെ അനേക ആത്മാക്കള്ക്ക്
അനുഭവവും ഉണ്ടായിരുന്നു. രാത്രി രാത്രി കൂടി സമയം എടുത്ത് ആത്മാക്കള്ക്ക് സകാശ്
നിറയ്ക്കുവാനുള്ള സേവനം നടന്നിരുന്നു. ഇപ്പോള് വിശേഷ സകാശ് നല്കുവാനുള്ള സേവനം
ചെയ്യണം. ലൈറ്റ് ഹൗസ്, മൈറ്റ് ഹൗസ് ആയി ഈ സേവനം പ്രത്യേകിച്ചും ചെയ്യണം. അപ്പോള്
നാനാഭാഗത്തും ലൈറ്റ്, മൈറ്റിന്റെ പ്രഭാവം പരക്കും. ഇപ്പോള് ഇതാണ് ആവശ്യമായുള്ളത്.
ഏതെങ്കിലും ധനവാന് ഉണ്ടെങ്കില് തന്റെ സമീപ സംബന്ധികള്ക്ക് സഹായം നല്കി
ഉയര്ത്തിയെടുക്കുന്ന പോലെ. ഇങ്ങനെ വര്ത്തമാന സമയത്ത് ഏതെല്ലാം ദുര്ബല ആത്മാക്കള്
സമ്പര്ക്കത്തിലും സംബന്ധത്തിലും ഉണ്ടോ അവര്ക്ക് വിശേഷ സകാശ് നല്കണം. ശരി.
വരദാനം :-
ആയിരം
കൈകളുള്ള ബ്രഹ്മാബാബയുടെ കൂട്ടിന്റെ നിരന്തര അനുഭവം ചെയ്യുന്ന സത്യമായ
സ്നേഹിയായി ഭവിക്കട്ടെ.
വര്ത്തമാന സമയം ആയിരം
കൈകളുള്ള ബ്രഹ്മാബാബയുടെ രൂപത്തിന്റെ പാര്ട്ട് നടക്കുകയാണ്. ആത്മാവില്ലാതെ
കയ്യിന് ഒന്നും ചെയ്യാന് സാധിക്കില്ല എന്നപോലെ ബാപ്ദാദയില്ലാതെ ഭുജങ്ങള് ആകുന്ന
കുട്ടികള്ക്ക് ഒന്നും ചെയ്യാന് സാധിക്കില്ല. ഓരോ കാര്യത്തിലും ആദ്യം ബാബയുടെ
സഹയോഗമാണ്. ഏതുവരെ സ്ഥാപനയുടെ പാര്ട്ട് ഉണ്ടോ അതുവരേക്കും ബാപ്ദാദ കുട്ടികളുടെ
ഓരോ സങ്കല്പ്പത്തിലും സെക്കന്റിലും ഒപ്പമൊപ്പം ഉണ്ട്. അതിനാല് ഒരിക്കലും
വേര്പാടിന്റെ തിരശ്ശീലയിട്ട് വിയോഗി ആകരുത്. പ്രേമത്തിന്റെ സാഗരത്തിന്റെ അലകളില്
മുഴുകൂ. ഗുണഗാനം ചെയ്യൂ എന്നാല് മുറിവേറ്റവര് ആകരുത്. ബാബയുടെ സ്നേഹത്തിന്റെ
പ്രത്യക്ഷ സ്വരൂപം സേവനത്തിന്റെ സ്നേഹിയാകൂ.
സ്ലോഗന് :-
അശരീരി
സ്ഥിതിയുടെ അനുഭവം അഥവാ അഭ്യാസം തന്നെയാണ് നമ്പര് മുന്നിലേക്ക് വരുന്നതിനുള്ള
ആധാരം.
തന്റെ ശക്തിശാലി മനസിലൂടെ
സകാശ് നല്കുന്നതിനുള്ള സേവനം ചെയ്യൂ
ഒരോ സമയവും ഓരോ ആത്മാവിനെ
പ്രതിയും മനസാ സ്വതവേ ശുഭഭാവനയുടെയും ശുഭകാമനയുടെയും ശുദ്ധ വൈബ്രേഷന് ഉള്ളവരായി
സ്വയത്തിനും റ്റുള്ളവര്ക്കും അനുഭവമാകട്ടെ. മനസ്സിലൂടെ ഓരോ സമയവും സര്വ്വ
ആത്മാക്കളെയും പ്രതി ആശിര്വാദങ്ങള് പുറപ്പെട്ടു കൊണ്ടിരിക്കട്ടെ. മനസാ സദാ ഈ
സേവനത്തില് ബിസി ആയി ഇരിക്കട്ടെ. വാചാ സേവനത്തില് ബിസിയായി കഴിയുന്നതിനുള്ള
അനുഭവിയായതുപോലെ. സേവനം ലഭിക്കുന്നില്ലെങ്കില് അവനവനെ കാലിയായി അനുഭവം
ചെയ്യുന്നു. ഇങ്ങനെ ഓരോ സമയത്തും വാക്കിനോടൊപ്പം ഒപ്പം മനസാ സേവനം സ്വതവേ
നടന്നുകൊണ്ടിരിക്കട്ടെ.