മധുരമായ കുട്ടികളേ-
നിങ്ങളുടെ കടമയാണ് വീടുവീടാന്തരം ബാബയുടെ സന്ദേശം നല്കുക എന്നത്, ഏത്
സാഹചര്യമായാലും യുക്തികള് രചിച്ച് ബാബയുടെ പരിചയം ഓരോരുത്തര്ക്കും തീര്ച്ചയായും
നല്കണം.
ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ഏതൊരു കാര്യത്തിലാണ് താല്പര്യം വേണ്ടത്?
ഉത്തരം :-
പുതിയ
പുതിയ പോയിന്റുകള് കിട്ടുമ്പോള് അത് കുറിച്ചു വെക്കുന്നതിനുള്ള താല്പര്യം
ഉണ്ടായിരിക്കണം എന്തെന്നാല് ഇത്രയും പോയിന്റ്സ് ഓര്മ്മ നില്ക്കുക ബുദ്ധിമുട്ടാണ്.
കുറിച്ചുവെച്ച് പിന്നീട് ആര്ക്കും മനസ്സിലാക്കിക്കൊടുക്കാം. എഴുതിവെച്ചു,
എന്നിട്ട് അത് അതേപോലെ വെച്ചു എന്നാകരുത്. നല്ലരീതിയില് മനസ്സിലാക്കുന്ന
കുട്ടികള്ക്ക് അവ കുറിച്ചുവെക്കുന്നതില് വളരെയധികം താല്പര്യം ഉണ്ടാകും.
ഗീതം :-
ലക്ഷങ്ങള്
സമ്പാദിക്കുന്നവരേ..............
ഓംശാന്തി.
മധുര മധുരമായ കുട്ടികള് ഗീതം കേട്ടുവോ... ആത്മീയ കുട്ടികളേ, എന്ന വാക്ക് ഒരു
ബാബക്കുമാത്രമേ പറയാന് പറ്റൂ. ആത്മീയ അച്ഛനല്ലാതെ മറ്റാര്ക്കും ഒരിക്കലും ആരെയും
ആത്മീയ കുട്ടികളേ എന്ന് വിളിക്കാന് പറ്റില്ല. കുട്ടികള്ക്കറിയാം
സര്വ്വാത്മാക്കളുടേയും അച്ഛന് ഒരേയൊരാളാണ്, നമ്മള് എല്ലാവരും സഹോദരങ്ങളാണ്.
സാഹോദര്യം എന്ന് മഹിമ പറയുന്നുണ്ട്, എന്നാലും മായ പ്രവേശിക്കുന്നതിനാല് പരമപിതാ
പരമാത്മാവിനെ സര്വ്വവ്യാപി എന്നു പറയുന്നു അതിനാല് എല്ലാവരുടെയും അച്ഛനാകുന്നു.
രാവണരാജ്യം പഴയലോകത്തിലാണ് ഉണ്ടാകുന്നത്. പുതിയ ലോകത്തില് രാമരാജ്യം അഥവാ
ഈശ്വരീയ രാജ്യമാണുള്ളത്. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. രണ്ട് രാജ്യങ്ങള്
തീര്ച്ചയായുമുണ്ട്- ഈശ്വരീയ രാജ്യവും ആസുരീയ രാജ്യവും, പുതിയ ലോകവും പഴയ ലോകവും.
പുതിയ ലോകം തീര്ച്ചയായും ബാബയായിരിക്കും രചിക്കുക. ഈ ലോകത്തില് മനുഷ്യര് പുതിയ
ലോകത്തേയും പഴയലോകത്തേയും പോലും മനസ്സിലാക്കുന്നില്ല. ഒന്നും അറിയുന്നില്ല.
നിങ്ങള്ക്കും ഒന്നും അറിയില്ലായിരുന്നു, വിവരമില്ലാത്തവരായിരുന്നു. പുതിയ
സുഖത്തിന്റെ ലോകം ആരാണ് സ്ഥാപിക്കുന്നത്, പിന്നീട് പഴയ ലോകത്തില് ദുഃഖം
എന്തുകൊണ്ടാണ് ഉണ്ടാകുന്നത്, സ്വര്ഗ്ഗത്തില്നിന്നും നരകമായി മാറുന്നത്
എങ്ങനെയാണ്, ഇതൊന്നും ആര്ക്കും അറിയില്ല. ഈ കാര്യങ്ങള് മനുഷ്യര് തന്നെയല്ലേ
അറിയേണ്ടത്. ദേവതകളുടെ ചിത്രമുണ്ട് എങ്കില് ആദിസനാതന ദേവീദേവന്മാരുടെ
രാജ്യമുണ്ടായിരുന്നു. ഈ സമയത്തില്ല. ഇത് പ്രജകള്ക്കായി പ്രജകളുടെ രാജ്യമാണ്.
ബാബ ഭാരതത്തില് തന്നെയാണ് വരുന്നത്. ശിവബാബ ഭാരതത്തില് വന്ന് എന്താണ്
ചെയ്യുന്നത് എന്ന് മനുഷ്യര്ക്കറിയില്ല. തന്റെ ധര്മ്മത്തെത്തന്നെ മറന്നുപോയി.
നിങ്ങള്ക്ക് ഇപ്പോള് ത്രിമൂര്ത്തികളുടേയും, ശിവബാബയുടേയും പരിചയം നല്കണം.
ബ്രഹ്മ ദേവതാ, വിഷ്ണു ദേവതാ, ശങ്കര് ദേവത എന്നു പറയാറുണ്ട് എന്നിട്ട് പറയും ശിവ
പരമാത്മായേ നമ: അതിനാല് നിങ്ങള് കുട്ടികള് ത്രിമൂര്ത്തി ശിവന്റെ പരിചയമാണ്
നല്കേണ്ടത്. ഇങ്ങനെ ഇങ്ങനെ സേവനം ചെയ്യണം. ഏത് സാഹചര്യമായാലും ബാബയുടെ പരിചയം
നല്കിയാല് സമ്പത്ത് എടുക്കാം. നിങ്ങള്ക്ക് അറിയാം നമ്മള് ഇപ്പോള് സമ്പത്ത്
എടുക്കുകയാണ്. ഇനിയും കൂടുതല് പേര്ക്ക് സമ്പത്ത് എടുക്കണം.വീടുവീടുകളില് ബാബയുടെ
സന്ദേശം എത്തിക്കുക എന്നത് നമ്മുടെ കടമയാണ്. വാസ്തവത്തില് സന്ദേശ വാഹകന് ഒരേയൊരു
ബാബയാണ്. ബാബ തന്റെ പരിചയം നിങ്ങള്ക്ക് നല്കുന്നു. നിങ്ങള് പിന്നീട്
മറ്റുള്ളവര്ക്ക് ബാബയുടെ പരിചയം നല്കണം. ബാബയുടെ ജ്ഞാനം നല്കണം. മുഖ്യമാണ്
ത്രിമൂര്ത്തി ശിവന്, ഇതുതന്നെ അടയാള ചിഹ്നമായി നിര്മ്മിച്ചിട്ടുണ്ട്. ഗവണ്മെന്റ്
ഇതിന്റെ യഥാര്ത്ഥ അര്ത്ഥം മനസ്സിലാക്കുന്നില്ല. അതില് ചര്ക്കപോലെ ചക്രം
നല്കിയിട്ടുണ്ട് പിന്നെ അതില് സത്യമേവ ജയതേ എന്ന് എഴുതിയിട്ടുണ്ട്. അതിന്റെ
അര്ത്ഥം വരുന്നേയില്ല. ഇത് സംസ്കൃത വാക്കാണ്. ഇപ്പോള് ബാബയാണ് സത്യം. ഇപ്പോള്
ബാബ എന്താണോ മനസ്സിലാക്കിത്തരുന്നത് അതിലൂടെ മുഴുവന് വിശ്വത്തിനുമേലും നിങ്ങളുടെ
വിജയമുണ്ടാകുന്നു. ബാബ പറയുന്നു, ഞാന് സത്യമാണ് പറയുന്നത് നിങ്ങള്ക്ക് ഈ
പഠിപ്പിലൂടെ സത്യമായും നാരായണനാവാന് സാധിക്കും. അവര് എന്തെല്ലാം അര്ത്ഥങ്ങളാണ്
മനസ്സിലാക്കുന്നത്. അതും അവരോട് ചോദിക്കണം. ബാബ അനേകപ്രകാരത്തില്
മനസ്സിലാക്കിത്തരുന്നുണ്ട്. എവിടെയെല്ലാം മേളകള് നടക്കുന്നുണ്ടോ അവിടെയെല്ലാം
നദീതീരത്തുചെന്ന് മനസ്സിലാക്കിക്കൊടുക്കൂ. പതിത പാവനി ഗംഗയാവുക സാധ്യമല്ല.
നദികള് സാഗരത്തില് നിന്നാണ് പുറപ്പെടുന്നത്. നിങ്ങള് മാതാക്കളില് ഇപ്പോള്
ജ്ഞാനമുണ്ട്, ഗോമുഖത്തിലേക്ക് പോകുന്നു, അതിന്റെ വായില് നിന്നും ജലം വരുന്നു,
ഇത് ഗംഗാജലമാണ് എന്ന് കരുതുന്നു. ഇവിടെ ഗംഗ ജലം എവിടെ നിന്നു വന്നു എന്ന്
പഠിപ്പും, വിവരവുമുള്ള ആളുകള് പോലും ചിന്തിക്കുന്നില്ല. ബാണം എയ്തതും ഗംഗ
പുറത്തുവന്നു എന്ന് ശാസ്ത്രങ്ങളില് കാണിക്കുന്നുണ്ട്. ഇപ്പോള് ഇത് ജ്ഞാനത്തിന്റെ
കാര്യമാണ്. അര്ജുനന് ബാണമെയ്തു അപ്പോള് ഗംഗ പുറത്തുവന്നു എന്നല്ല. എത്ര ദൂര
ദൂരങ്ങളില് തീര്ത്ഥാടനത്തിനായി പോകുന്നു. ശങ്കരന്റെ ജടയില് നിന്നാണ് ഗംഗ
പുറപ്പെടുന്നത്, ഇതില് സ്നാനം ചെയ്താല് മാലാഖയായി മാറും എന്നു കരുതുന്നു.
മനുഷ്യനില് നിന്നും ദേവതയായി മാറുക എന്നതും മാലാഖയായി മാറുക എന്നതും
ഒന്നുതന്നെയല്ലേ.
ഇപ്പോള് നിങ്ങള് കുട്ടികള് ബാബയുടെ പരിചയയം തന്നെയാണ് നല്കേണ്ടത് ,അതിനാലാണ്
ബാബ ഈ ചിത്രം നിര്മ്മിച്ചിരിക്കുന്നത്. ത്രിമൂര്ത്തി ശിവന്റെ ചിത്രത്തില്
മുഴുവന് ജ്ഞാനവുമുണ്ട്. അവരുടെ ത്രിമൂര്ത്തികളുടെ ചിത്രത്തില് ജ്ഞാനം നല്കുന്ന
ശിവന്റെ ചിത്രമില്ല. ജ്ഞാനം നേടുന്ന ആളുടെ ചിത്രമുണ്ട്. ഇപ്പോള് നിങ്ങള്
ത്രിമൂര്ത്തി ശിവന്റെ ചിത്രം ഉപയോഗിച്ച് മനസ്സിലാക്കിക്കൊടുക്കുന്നു. മുകളിലാണ്
ജ്ഞാനം നല്കുന്നയാള്. ബ്രഹ്മാവിന് അവരില് നിന്നാണ് ജ്ഞാനം ലഭിക്കുന്നത് പിന്നീട്
അതിനെ പ്രചരിപ്പിക്കുന്നു. ഇതിനെയാണ് ഈശ്വരീയ ധര്മ്മത്തിന്റെ സ്ഥാപനയുടെ പ്രചരണ
മിഷനറി എന്നു പറയുന്നത്. ഈ ദേവീ ദേവതാ ധര്മ്മം വളരെയധികം സുഖം നല്കുന്നതാണ്.
നിങ്ങള് കുട്ടികള്ക്ക് തന്റെ സത്യ ധര്മ്മത്തിന്റെ അറിവ് ലഭിച്ചു. നിങ്ങള്ക്കറിയാം,
നമ്മെ ഭഗവാനാണ് പഠിപ്പിക്കുന്നത്. നിങ്ങള് എത്ര സന്തുഷ്ടരാകുന്നു. ബാബ പറയുന്നു,
നിങ്ങള് കുട്ടികളുടെ സന്തോഷത്തിന് പരിമിതികള് ഉണ്ടാവാന് പാടില്ല
എന്തുകൊണ്ടെന്നാല് നിങ്ങളെ പഠിപ്പിക്കുന്നത് സ്വയം ഭഗവാനാണ്, ഭഗവാന് നിരാകാരനായ
ശിവനാണ്, അല്ലാതെ കൃഷ്ണനല്ല. ബാബ ഇരുന്ന് മനസ്സിലാക്കിത്തരുന്നു, സര്വ്വരുടേയും
സദ്ഗതി ദാതാവ് ഒരാളാണ്. സദ്ഗതി എന്ന് സത്യയുഗത്തെയാണ് പറയുന്നത്, ദുര്ഗതി എന്ന്
കലിയുഗത്തെയാണ് പറയുന്നത്. പുതിയ ലോകത്തെ പുതിയത് എന്നും പഴയ ലോകത്തെ പഴയത്
എന്നുമാണ് പറയുക. മനുഷ്യര് കരുതുന്നത് ഇപ്പോള് ലോകത്തിന് പഴയതാവാന് ഇനിയും
40,000 വര്ഷം ബാക്കിയുണ്ട് എന്നാണ്. എത്രത്തോളം തെറ്റിദ്ധാരണയിലാണ്.
ബാബക്കല്ലാതെ മറ്റാര്ക്കും ഈ കാര്യങ്ങള് മനസ്സിലാക്കിത്തരാന് സാധിക്കില്ല. ബാബ
പറയുന്നു, ഞാന് നിങ്ങള് കുട്ടികള്ക്ക് രാജ്യഭാഗ്യം നല്കി ബാക്കി എല്ലാവരേയും
വീട്ടിലേക്ക് കൊണ്ടുപോകും,ആരാണോ എന്റെ മതത്തിലൂടെ നടക്കുന്നത്, അവര് ദേവതയാകും.
ഈ കാര്യങ്ങള് നിങ്ങള് കുട്ടികള് മാത്രമേ അറിയുന്നുള്ളു, പുതിയവര്ക്ക് എന്ത്
മനസ്സിലാകാനാണ്.
പൂന്തോട്ടം തയ്യാറാക്കുക എന്നത് നിങ്ങള് പൂന്തോട്ടക്കാരുടെ ജോലിയാണ്.
പൂന്തോട്ടത്തിന്റെ ഉടമസ്ഥന് നിര്ദ്ദേശങ്ങള് നല്കുകയാണ്. പുതിയ ആളുകളെ കണ്ട്
അവര്ക്ക് ബാബ ജ്ഞാനം നല്കില്ല. ഈ ജോലി നിങ്ങള് പൂന്തോട്ടം
സൂക്ഷിക്കുന്നവരുടേതാണ്. ബാബ കല്ക്കത്തയിലേക്ക് വരുകയാണ് എന്നു കരുതൂ കുട്ടികള്
വിചാരിക്കും എന്റെ ഓഫീസറെ അല്ലെങ്കില് ,ഇന്ന മിത്രത്തെ ബാബയുടെ അടുത്തേക്ക്
കൊണ്ടുവരണം. ബാബ പറയും, അവര് ഒന്നും മനസ്സിലാക്കുകയില്ല. ബുദ്ധുവിനെ മുന്നില്
കൊണ്ടുവന്ന് ഇരുത്തിയതുപോലെയാവും അതിനാല് ബാബ പറയുന്നു പുതിയവരെ ഒരിക്കലും
ബാബയുടെ മുന്നിലേക്ക് കൊണ്ടുവരരുത്. ഇത് നിങ്ങള് പൂന്തോട്ടത്തില് ജോലി
ചെയ്യുന്നവരുടെ കര്ത്തവ്യമാണ്, അല്ലാതെ പൂന്തോട്ടത്തിന്റെ ഉടമസ്ഥന്റേതല്ല.
പൂന്തോട്ടം നിര്മ്മിക്കുക എന്നത് നിങ്ങള് പൂന്തോട്ടക്കാരുടെ ജോലിയാണ്. ബാബ
നിര്ദേശം നല്കുന്നു- ഇങ്ങനെ ഇങ്ങനെ ചെയ്യൂ എന്ന്. അതിനാല് ബാബ ഒരിക്കലും
പുതിയവരെ കാണുന്നില്ല. പക്ഷേ ചിലപ്പോള് അതിഥികളായി വീട്ടിലേക്ക് വരുമ്പോള്
ദര്ശനം നടത്തണം എന്ന് പറയുന്നു. നിങ്ങള് ഞങ്ങളെ എന്തുകൊണ്ടാണ് കാണാന്
അനുവദിക്കാത്തത്? ശങ്കരാചാര്യരുടെ അടുത്തേക്ക് എത്രപേരാണ് പോകുന്നത്.
ഇന്നുകാലത്ത് ശങ്കരാചാര്യര്ക്ക് വളരെ വലിയ പദവിയാണ്. പഠിപ്പും, വിവരവും ഉള്ള
ആളാണ്, എങ്കിലും വികാരത്തിലൂടെ ജന്മമെടുത്തവരല്ലേ. ട്രസ്റ്റികള് ഗദ്ദിയില് ആരെ
വേണമെങ്കിലും ഇരുത്തും. ഓരോരുത്തരുടേയും അഭിപ്രായങ്ങള് വേറെവേറെയാണ്. ബാബ സ്വയം
വന്ന് കുട്ടികള്ക്ക് തന്റെ പരിചയം നല്കുന്നു അതായത് ഞാന് കല്പ കല്പം ഈ പഴയ
ശരീരത്തില് വരുന്നു. ഇവര്ക്കും തന്റെ ജന്മങ്ങളെ അറിയുകയില്ല.
ശാസ്ത്രങ്ങളിലാണെങ്കില് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷങ്ങളാണ് എന്ന്
എഴുതിയിരിക്കുന്നു. മനുഷ്യന് ഇത്രയും ജന്മങ്ങള് എടുക്കാന് കഴിയില്ല എന്നതിനാല്
മൃഗങ്ങളേയും ചേര്ത്ത് 84 ലക്ഷം യോനികള് എന്നു പറയുന്നു. മനുഷ്യര് എന്ത്
കേള്ക്കുന്നുവോ അതാണ് സത്യം എന്നു പറയുന്നു. ശാസ്ത്രങ്ങളില് ഉള്ളതെല്ലാം
ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങളാണ്. കല്ക്കത്തയില് ദേവിമാരുടെ വളരെ ഭംഗിയുള്ള
മനോഹരമായ വിഗ്രഹങ്ങള് നിര്മ്മിക്കുന്നു, അലങ്കരിക്കുന്നു. പിന്നീട് അതിനെ
ഒഴുക്കിക്കളയുന്നു. ഇതും പാവകളുടെ പൂജ ചെയ്യുന്ന കുട്ടികളാണ്. ഒട്ടും
കളങ്കമില്ലാത്തവരാണ്. നിങ്ങള്ക്കറിയാം, ഇത് നരകമാണ്. സ്വര്ഗ്ഗത്തിലാണെങ്കില്
അളവില്ലാത്ത സുഖമാണ്. ഇപ്പോഴും ആരെങ്കിലും മരിക്കുകയാണെങ്കില്
സ്വര്ഗ്ഗത്തിലേക്ക് പോയി എന്നു പറയുന്നു അപ്പോള് തീര്ച്ചയായും ഏതോ സമയത്ത്
സ്വര്ഗ്ഗമുണ്ടായിരുന്നു, ഇപ്പോഴില്ല. നരകത്തിനുശേഷം തീര്ച്ചയായും വീണ്ടും
സ്വര്ഗ്ഗം വരും. ഈ കാര്യങ്ങളും നിങ്ങള്ക്കറിയാം. മനുഷ്യര്ക്കാണെങ്കില് അല്പം
പോലും അറിയില്ല. പുതിയവര്ക്ക് ബാബയുടെ മുന്നിലിരുന്നാലും എന്ത് മനസ്സിലാകാനാണ്
അതിനാല് പൂന്തോട്ടം സൂക്ഷിക്കുന്നവര് വേണം സംരക്ഷിക്കാന്. ഇവിടെയാണെങ്കില്
പൂന്തോട്ടം സൂക്ഷിക്കാന് വളരെയധികം ആളുകള് വേണം. മെഡിക്കല് കോളേജില് ആരെങ്കിലും
പുതിയതായി പോയി പഠിക്കാനിരുന്നാല് ഒന്നും മനസ്സിലാകില്ല. ഈ ജ്ഞാനവും പുതിയതാണ്.
ബാബ പറയുന്നു,ഞാന് വന്നിരിക്കുന്നത് പാവനമാക്കി മാറ്റാനാണ്. എന്നെ ഓര്മ്മിക്കൂ..
എങ്കില് പാവനമായി മാറും. ഈ സമയത്ത് എല്ലാവരും തമോപ്രധാനമായ ആത്മാക്കളാണ്,
അതിനാലാണ് ആത്മാവുതന്നെയാണ് പരമാത്മാവ്, എല്ലാവരിലും പരമാത്മാവുണ്ട് എന്നെല്ലാം
പറയുന്നത്. എങ്കില് ബാബ ഇങ്ങനെയുള്ളവരുടെ മുന്നില് ഇരുന്ന് എന്തിന്
തലയിട്ടുടക്കണം. മുള്ളുകളെ പുഷ്പമാക്കി മാറ്റുക എന്നത് നിങ്ങള് പൂന്തോട്ടം
സംരക്ഷിക്കുന്നവരുടെ ജോലിയാണ്.
നിങ്ങള്ക്കറിയാം ഭക്തി രാത്രിയാണ്, ജ്ഞാനമാണ് പകല്. ബ്രഹ്മാവിന്റെ പകല്,
ബ്രഹ്മാവിന്റെ രാത്രി എന്ന് പാടാറുണ്ട്. പ്രജാപിതാ ബ്രഹ്മാവിന് തീര്ച്ചയായും
മക്കളും ഉണ്ടാകും. ഇത്രയും ബ്രഹ്മാകുമാരന്മാരും കുമാരിമാരുമുണ്ടെങ്കില് ഇവരുടെ
ബ്രഹ്മാവ് ആരാണ്? എന്ന് ചോദിക്കാനുള്ള ബുദ്ധിപോലും ആരിലുമില്ല. നോക്കൂ,
പ്രജാപിതാ ബ്രഹ്മാവ് വളരെ പ്രശസ്തനാണ്, അദ്ദേഹത്തിലൂടെയാണ് ബ്രാഹ്മണ
ധര്മ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നത്. ബ്രഹ്മദേവതായേ നമ: എന്നും പറയാറുണ്ട്. ബാബ
നിങ്ങള് കുട്ടികളെ ബ്രാഹ്മണനാക്കി, പിന്നീട് ദേവതയാക്കി മാറ്റുന്നു.
പുതിയ പുതിയ പോയിന്റ്സ് ലഭിക്കുമ്പോള് അത് കുറിച്ചുവെക്കുന്നതില് കുട്ടികള്ക്ക്
താല്പര്യമുണ്ടാകണം. നല്ലരീതിയില് മനസ്സിലാക്കുന്ന കുട്ടികള്ക്ക് നോട്ട്
എഴുതുന്ന ശീലം ഉണ്ടാകും. നോട്ട് എഴുതുന്നത് നല്ലതാണ് എന്തെന്നാല് ഇത്രയുമധികം
പോയിന്റ്സ് ഓര്മ്മയില് നില്ക്കുക ബുദ്ധിമുട്ടാണ്. കുറിച്ചുവെച്ച് പിന്നീട്
ആര്ക്കുവേണമെങ്കിലും മനസ്സിലാക്കിക്കൊടുക്കാം. എഴുതിയ കോപ്പി അതേപടി ഇരിക്കണം
എന്നല്ല. പുതിയ പുതിയ പോയിന്റ്സ് ലഭിക്കുമ്പോള് പഴയ പോയിന്റ്സിന്റെ കോപ്പി
അവിടെത്തന്നെയിരിക്കും. സ്ക്കൂളിലും പഠിക്കാന് പോകുമ്പോള്, മുമ്പ് പഠിച്ച
ക്ലാസിലെ പുസ്തകം ബാക്കിയുണ്ടാകും. നിങ്ങള് മനസ്സിലാക്കിക്കൊടുക്കുമ്പോള് അവസാനം
മന്മനാഭവ എന്നത് മനസ്സിലാക്കിക്കൊടുക്കണം. ബാബയേയും, സൃഷ്ടി ചക്രത്തേയും
ഓര്മ്മിക്കൂ. മുഖ്യമായ കാര്യം എന്നെമാത്രം ഓര്മ്മിക്കുക എന്നതാണ്,
ഇതിനെത്തന്നെയാണ് യോഗാഗ്നി എന്നു പറയുന്നത്. ഭഗവാനാണ് ജ്ഞാനസാഗരം. മനുഷ്യര്
ശാസ്ത്രങ്ങളുടെ സാഗരമാണ്. ബാബ ശാസ്ത്രങ്ങളൊന്നുംതന്നെ പഠിപ്പിക്കുന്നില്ല, ബാബയും
ശാസ്ത്രം കേള്പ്പിച്ചാല് പിന്നെ ഭഗവാനും, മനുഷ്യരും തമ്മില് എന്ത് വ്യത്യാസമാണ്
ഉണ്ടാവുക? ബാബ പറയുന്നു ഈ ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളുടെ സാരം നിങ്ങള്ക്ക്
മനസ്സിലാക്കിത്തരുന്നു.
അവര് ഓടക്കുഴല് വായിച്ച് സര്പ്പത്തെ പിടിച്ച് പിന്നെ അതിന്റെ പല്ല് പിഴുത്
കളയുന്നു. ബാബയും അതുപോലെ വിഷം കുടിക്കുന്നതില് നിന്നും നിങ്ങളെ രക്ഷിക്കുന്നു.
ഈ വിഷത്തിലൂടെത്തന്നെയാണ് മനുഷ്യന് പതിതമായത്. ബാബ ഇതിനെ ഉപേക്ഷിക്കാന് പറയുന്നു
എന്നിട്ടും ഉപേക്ഷിക്കുന്നില്ല. ബാബ വെളുത്തവരാക്കി മാറ്റുന്നു എന്നിട്ടും താഴെ
വീണ് മുഖം കറുപ്പിക്കുന്നു. നിങ്ങള് കുട്ടികളെ ജ്ഞാനചിതയില് ഇരുത്താന്
വേണ്ടിയാണ് ബാബ വന്നിരിക്കുന്നത്. ജ്ഞാനചിതയില് ഇരിക്കുന്നതിലൂടെ നിങ്ങള്
വിശ്വത്തിന്റെ അധികാരിയും, ജഗദ്ജീത്തുമായി മാറുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ആത്മീയ
സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും, പുലര്കാല
വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സദാ
സന്തോഷം ഉണ്ടാകണം എന്തെന്നാല് നമ്മള് സത്യ ധര്മ്മത്തിന്റെ സ്ഥാപനക്ക്
നിമിത്തമായിരിക്കുന്നു. സ്വയം ഭഗവാന് നമ്മെ പഠിപ്പിക്കുകയാണ്. നമ്മുടെ ദേവീ
ദേവതാ ധര്മ്മം വളരെയധികം സുഖം നല്കുന്നതാണ്.
2) പൂന്തോട്ടത്തിലെ
ജോലിക്കാരനായി മാറി മുള്ളുകളെ പുഷ്പമാക്കി മാറ്റുന്നതിനുള്ള സേവനം ചെയ്യണം.
പൂര്ണ്ണമായും പാലന നല്കി പിന്നീട് ബാബയുടെ മുന്നില് കൊണ്ടുവരണം. പരിശ്രമിക്കണം.
വരദാനം :-
ദേഹത്തെയും
ലോകത്തെയും മറക്കുന്ന, ബാപ്ദാദയുടെ ഹൃദയസിംഹാസനധാരിയായി ഭവിക്കട്ടെ.
സംഗമയുഗീ ശ്രേഷ്ഠ
ആത്മാക്കളുടെ ഇരിപ്പിടമാണ് ബാപ്ദാദയുടെ ഹൃദയസിംഹാസനം. ഇങ്ങിനെയൊരു സിംഹാസനം
മുഴുവന് കല്പത്തിലും ലഭിക്കുകയില്ല. വിശ്വത്തിലെ ഒരു രാജ്യത്തിന്റെയോ, ഒരു
സ്റ്റേറ്റിലെ ഒരുപ്രദേശത്തിന്റെയോ അധികാരം ലഭിക്കുമായിരിക്കും എന്നാല് ഈ
സിംഹാസനം ലഭിക്കുകയില്ല. ഈ സിംഹാസനം വളരെ വിശാലമാണ്, ഇതില് ഇരുന്നുകൊണ്ട്
നടക്കുകയും, ചുറ്റിക്കറങ്ങുകയും, കഴിക്കുകയും, ഉറങ്ങുകയമൊക്കെചെയ്യാം.
ഏതുകുട്ടികളാണോ ബാപ്ദാദയുടെ ഹൃദയസിംഹാസനധാരികളായി ഇരിക്കുന്നത് അവര് ഈ പഴയ
ദേഹത്തെയും, ദേഹത്തിന്റെലോകത്തെയും പൂര്ണ്ണമായും മറക്കുന്നു,അവയെ കണ്ടിട്ടും
കാണാതിരിക്കുന്നു.
സ്ലോഗന് :-
പരിധിയുള്ള
പേര്, പദവി, പ്രശസ്തി എന്നിവയുടെ പിറകെ ഓടുന്നത് നിഴലിനു പിറകെ
പോകുന്നതുപോലെയാണ്.
അവ്യക്തസൂചന-ഏകാന്തപ്രിയരാകൂ... ഏകതയെയും, ഏകാഗ്രതയെയും സ്വന്തമാക്കൂ...
എങ്ങിനെയാണോ ചിലപുതിയ
കണ്ടുപിടുത്തങ്ങള് ഭൂമിക്കടിയില്(അണ്ടര്ഗ്രൗണ്ട്) ഇരുന്നുകൊണ്ട്
നടത്തുന്നത്,അതുപോലെ താങ്കള് കുട്ടികളും എത്രത്തോളം അണ്ടര്ഗ്രൗണ്ടില് അഥവാ
അന്തര്മുഖിയായി ഇരിക്കുന്നുവോ അത്രത്തോളം പുതിയ കണ്ടുപിടുത്തങ്ങളും, പ്ളാനുകളും
ഉണ്ടാക്കാന് സാധിക്കും.അണ്ടര്ഗ്രൗണ്ടില് ഇരിക്കുന്നതിലൂടെ
ഒന്നാമതായി,വായുമണ്ഢലത്തില്നിന്നും സുരക്ഷിതരായി ഇരിക്കാം,രണ്ടാമതായി ഏകാന്തത
ലഭിക്കുന്നതിനാല് മനനശക്തി വര്ദ്ധിക്കുന്നു,മൂന്നാമതായി ഇത് ഏതു വിധത്തിലുള്ള
മായയില്നിന്നും രക്ഷപ്പെടാനുള്ള മാര്ഗ്ഗമായി മാറുകയും ചെയ്യുന്നു.