മധുരമായ കുട്ടികളെ, നിങ്ങൾ
ഈ സർവ്വകലാശാലയിലേക്ക് വന്നിരിക്കുന്നത് പഴയ ലോകത്തിൽ നിന്ന് മരിച്ച് പുതിയ
ലോകത്തിലേക്ക് പോകാനാണ്. ഇപ്പോൾ നിങ്ങളുടെ പ്രീതി ഒരു ഭഗവാനോടായിരിക്കുന്നു.
ചോദ്യം :-
ഏതൊരു വിധിയിലൂടെയാണ് ബാബയുടെ ഓർമ്മ നിങ്ങളെ ധനവാനാക്കി മാറ്റുന്നത്?
ഉത്തരം :-
ബാബ
ബിന്ദുവാണ്. നിങ്ങൾ ബിന്ദുവായി ബിന്ദുവായ ബാബയെ ഓർമ്മിക്കൂ എന്നാൽ ധനവാനായി മാറും.
എങ്ങനെയാണോ ഒന്നിനോടൊപ്പം ബിന്ദു(പൂജ്യം) ഇടുകയാണെങ്കിൽ പത്തും പിന്നീട് വീണ്ടും
ബിന്ദു ഇടുകയാണെങ്കിൽ നൂറും, ആയിരവുമായി മാറുന്നത്. അതുപോലെ ബാബയുടെ
ഓർമ്മയിലൂടെയും ബിന്ദു വർദ്ധിച്ചുകൊണ്ടിരിക്കും (സമ്പാദ്യം). നിങ്ങൾ ധനവാനായി
മാറിക്കൊണ്ടിരിക്കുന്നു. ഓർമ്മയിൽ തന്നെയാണ് സത്യമായ സമ്പാദ്യമുള്ളത്.
ഗീതം :-
സഭയിൽ
തെളിഞ്ഞ ദീപം.....
ഓംശാന്തി.
ഈ ഗീതത്തിന്റെ അർത്ഥം എത്ര വിചിത്രമാണ്. എന്തിനുവേണ്ടിയാണ് പ്രീതിയുണ്ടായത്?
ആരോടാണ് പ്രീതിയുള്ളത്? ഭഗവാനോട്. എന്തുകൊണ്ടെന്നാൽ ഈ ലോകത്തിൽ നിന്ന് മരിച്ച്
ഭഗവാന്റെ അടുത്തേക്ക് പോകണം. മരിച്ചു പോകണം എന്ന ചിന്ത വരുന്ന രീതിയിലുളള പ്രീതി
എപ്പോഴെങ്കിലും ആരോടെങ്കിലും തോന്നാറുണ്ടോ? അങ്ങനെയെങ്കിൽ ആരെങ്കിലും അവരോട്
പ്രീതി വെക്കുമോ? ഗീതത്തിന്റെ അർത്ഥം എത്ര അത്ഭുതകരമാണ്. ഈയാംമ്പാറ്റകൾ
പ്രകാശത്തിനോട് പ്രീതി വെച്ച് ചുറ്റിക്കറങ്ങിക്കറങ്ങി അതിൽപ്പെട്ട്
കത്തിയെരിഞ്ഞ് മരിക്കുന്നു. നിങ്ങൾക്കും ബാബയുടെ ഓർമ്മയിൽ അതായത് പ്രീതിയിൽ ഈ
ശരീരം ഉപേക്ഷിക്കണം. അർത്ഥം ബാബയെ ഓർമ്മിച്ചോർമ്മിച്ച് ഈ ശരീരത്തെ ഉപേക്ഷിക്കണം.
ഈ മഹിമ ഒരു ബാബയുടേത് മാത്രമാണ്. ശിവബാബ എപ്പോഴാണോ ഇങ്ങോട്ട് വരുന്നത് അപ്പോൾ
ആരെല്ലാമാണോ ബാബയോട് പ്രീതി വെക്കുന്നത് അവർക്ക് ഈ ലോകത്തിൽ നിന്ന്
മരിക്കേണ്ടതായി വരുന്നു. ഭഗവാനോട് പ്രീതി വെക്കുകയാണെങ്കിൽ മരിച്ച് എങ്ങോട്ടാണ്
പോകുന്നത്. തീർച്ചയായും ഭഗവാന്റെ അടുത്തേക്ക് തന്നെ പോകും. മനുഷ്യർ ഭഗവാന്റെ
അടുത്തേക്കുപോകുന്നതിനായി ദാന-പുണ്യ കർമ്മവും തീർത്ഥ യാത്രകളുമെല്ലാം
ചെയ്യുന്നുണ്ട്. ശരീരം ഉപേക്ഷിക്കുന്ന സമയത്തും മനുഷ്യനോട് പറയാറുണ്ട്- ഭഗവാനെ
ഓർമ്മിക്കൂ എന്ന്. ഭഗവാൻ എത്ര പ്രസിദ്ധമാണ്. ഭഗവാൻ വരുമ്പോൾ മുഴുവൻ ലോകത്തേയും
നശിപ്പിക്കുന്നു. പഴയ ലോകത്തിൽ നിന്ന് മരിച്ച് പുതിയ ലോകത്തിലേക്ക് പോകാനാണ്
നിങ്ങൾ ഈ സർവ്വകലാശാലയിലേക്ക് വന്നിരിക്കുന്നത്. പഴയലോകത്തെ പതിതലോകം അഥവാ
നരകമെന്നു പറയുന്നു. ബാബ പുതിയ ലോകത്തേക്കു പോകാനുളള വഴിയാണ് പറഞ്ഞുതരുന്നത്.
കേവലം എന്നെ ഓർമ്മിക്കൂ. ഞാൻ സ്വർഗ്ഗം സ്ഥാപിക്കുന്ന പിതാവാണ്. പരിധിയുള്ള
അച്ഛനിൽ നിന്നും നിങ്ങൾക്ക് ധനവും, സമ്പാദ്യവും കെട്ടിടവുമെല്ലാം ലഭിക്കുന്നു.
എന്നാൽ പെൺകുട്ടികൾക്ക് സമ്പത്ത് ലഭിക്കുന്നില്ല. അവരെ മറ്റൊരു വീട്ടിലേക്ക്
പറഞ്ഞയക്കുന്നു. അതിനർത്ഥം അവർ അവകാശികളല്ല എന്നാണ്. എന്നാൽ ഭഗവാൻ സർവ്വ
ആത്മാക്കളുടെയും പിതാവാണ്. ബാബയുടെ അടുത്തേക്ക് എല്ലാവർക്കും വരണം. ബാബ
തീർച്ചയായും ഒരു സമയം വന്ന് എല്ലാവരെയും വീട്ടിലേക്ക് കൊണ്ടുപോകുന്നു.
എന്തുകൊണ്ടെന്നാൽ പുതിയ ലോകത്തിൽ വളരെക്കുറച്ച് മനുഷ്യർ മാത്രമെയുണ്ടാകൂ. പഴയ
ലോകത്തിൽ ഒരുപാടു പേരുണ്ട്. പുതിയ ലോകത്തിൽ വളരെക്കുറച്ചു മനുഷ്യരും ധാരാളം
സുഖവുമുണ്ട്. പഴയ ലോകത്തിൽ ഒരുപാട് മനുഷ്യരുള്ളതുകാരണം ദുഃഖവും ഒരുപാടുണ്ട്,
അതുകൊണ്ടാണ് വിളിക്കുന്നത്. ബാപു ഗാന്ധിജിയും അല്ലയോ പതിത-പാവനാ വരൂ എന്ന്
പറഞ്ഞിരുന്നു. ബാബയെ അറിയില്ലെന്നു മാത്രം. പതിത-പാവനൻ പരമപിതാ പരമാത്മാവാണ്,
മുഴുവൻ ലോകത്തിന്റെയും മുക്തിദാതാവാണെന്ന് മനസ്സിലാക്കുന്നുണ്ട്. രാമനെയും
സീതയേയും മുഴുവൻ ലോകവും അംഗീകരിക്കില്ല. മുഴുവൻ ലോകവും പരമപിതാ പരമാത്മാവിനെയാണ്
മുക്തിദാതാവെന്നും വഴികാട്ടിയുമായി അംഗീകരിക്കുന്നത്. ദുഃഖത്തിൽ നിന്നാണ്
മുക്തമാക്കുന്നത്. ശരി, ദുഃഖം നൽകുന്നത് ആരാണ്? പതിത-പാവനനായതിനാൽ ബാബക്ക് ദുഃഖം
നൽകാൻ സാധിക്കില്ല. സുഖധാമമാകുന്ന പാവന ലോകത്തിലേക്ക് കൊണ്ടുപോകുന്ന ആളാണ്.
നിങ്ങൾ ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികളാണ്. അച്ഛനെപോലെ തന്നെയാണ് കുട്ടികളും.
ലൗകീക അച്ഛന്റെത് ലൗകീക കുട്ടികളാണ്. ലൗകീകം എന്നാൽ ശരീരത്തിന്റെ കുട്ടികൾ.
ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. പരമപിതാ
പരമാത്മാവ് നമുക്ക് സമ്പത്ത് നൽകാൻ വന്നിരിക്കുകയാണ്. നമ്മളും ബാബയുടെ
കുട്ടികളായി മാറുകയാണെങ്കിൽ തീർച്ചയായും സ്വർഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കും.
ബാബ സ്വർഗ്ഗം സ്ഥാപിക്കുന്നു. നമ്മൾ വിദ്യാർത്ഥികളാണെന്ന് മറക്കരുത്.
കുട്ടികളുടെ ബുദ്ധിയിലുണ്ട് ശിവബാബ മധുബനിലാണ് മുരളി വായിക്കുന്നതെന്ന്.
സ്ഥൂലമായ(മരത്തിന്റെ) ഓടക്കുഴലിന്റെ കാര്യമല്ല. കൃഷ്ണൻ നൃത്തമാടുക, മുരളി
വായിക്കുക ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെതാണ്. എന്നാൽ ജ്ഞാനത്തിന്റെ മുരളി ശിവബാബ
തന്നെയാണ് വായിക്കുന്നത്. നിങ്ങളുടെ അടുത്ത് നല്ല-നല്ല
ഗീതങ്ങളുണ്ടാക്കുന്നവരെല്ലാം വരും. ഗീതങ്ങളുണ്ടാക്കുന്നത് പ്രത്യേകിച്ചും
പുരുഷന്മാർ തന്നെയാണ്. ശിവബാബയുടെ ഓർമ്മവരുന്ന ജ്ഞാനത്തിന്റെ ഗീതം തന്നെ
നിങ്ങൾക്ക് പാടണം.
ബാബ പറയുന്നു- അളളാഹുവാകുന്ന എന്നെ ഓർമ്മിക്കൂ. ശിവനെ ബിന്ദു എന്നാണ് പറയുന്നത്.
വ്യാപാരത്തിലുള്ളവർ ബിന്ദു(പൂജ്യം) എന്ന് എഴുതുമ്പോൾ ശിവനെന്നു പറയുന്നു.
ഒന്നിന് ശേഷം ബിന്ദു ഇടുകയാണെങ്കിൽ പത്തും, വീണ്ടും ബിന്ദു ഇടുകയാണെങ്കിൽ നൂറും
ആകുന്നു. വീണ്ടും ബിന്ദു ഇടുകയാണെങ്കിൽ ആയിരമായി മാറും. അതിനാൽ നിങ്ങൾക്കും
ശിവനെ ഓർമ്മിക്കണം. എത്രത്തോളം ശിവനെ ഓർമ്മിക്കുന്നുവോ അത്രത്തോളം
ബിന്ദു(സമ്പാദ്യം) വർദ്ധിച്ചുകൊണ്ടേയിരിക്കും. നിങ്ങൾ അരകല്പത്തേക്ക് ധനവാനായി
മാറുന്നു. സത്യയുഗത്തിൽ ദരിദ്രരില്ല. എല്ലാവരും സുഖികളായിരിക്കും. ദുഃഖത്തിന്റെ
പേരുപോലുമില്ല. ഇപ്പോൾ ബാബയുടെ ഓർമ്മയിലൂടെ വികർമ്മങ്ങൾ നശിക്കുന്നു. നിങ്ങൾ
വളരെ ധനവാനായി മാറും. ഇതു തന്നെയാണ് സത്യമായ ബാബയിലൂടെയുള്ള സത്യമായ സമ്പാദ്യം.
ഇതു മാത്രമെ കൂടെവരൂ. മനുഷ്യരെല്ലാവരും വെറും കൈയ്യോടെയാണ് പോകുന്നത്.
നിങ്ങൾക്ക് നിറഞ്ഞ കൈയ്യോടെ വേണം പോകാൻ. ബാബയെ ഓർമ്മിക്കണം. ബാബ
മനസ്സിലാക്കിതന്നിട്ടുണ്ട്- പവിത്രതയുണ്ടെങ്കിൽ ശാന്തിയും
സമൃദ്ധിയുമുണ്ടായിരിക്കും. നിങ്ങൾ ആത്മാക്കൾ ആദ്യം പവിത്രമായിരുന്നു. പിന്നീടാണ്
അപവിത്രമായി മാറിയത്. സന്യാസിമാർക്കു പോലും പകുതി പവിത്രതയേയുളളൂ. നിങ്ങളുടേത്
പൂർണ്ണസന്യാസമാണ്. നിങ്ങൾക്കറിയാം സന്യാസിമാർക്ക് എത്ര സുഖം ലഭിക്കുന്നുണ്ടെന്ന്.
അല്പം സുഖമുണ്ടെങ്കിലും പിന്നീട് ദുഃഖം തന്നെ ദുഃഖമാണ്. മുമ്പ് സന്യാസിമാർ
സർവ്വവ്യാപിയെന്ന് പറഞ്ഞിരുന്നില്ല. സർവ്വവ്യാപിയെന്നു പറഞ്ഞതിലൂടെ താഴേക്കു
അധഃപതിച്ചു വന്നു. ലോകത്തിൽ അനേക പ്രകാരത്തിലുള്ള മേളകളുണ്ടാകാറുണ്ട്.
എന്തുകൊണ്ടെന്നാൽ അതിലൂടെ ധാരാളം സമ്പാദ്യം ഉണ്ടാകുന്നുണ്ടല്ലോ! ഇതും അവരുടെ
തൊഴിലാണ്. മറ്റെല്ലാ ജോലിയും അഴുക്കു നിറഞ്ഞതാണ്. ഈയൊരു ജോലിയിലൂടെ നരനിൽ നിന്ന്
നാരായണനായി മാറാം. ഈ ജോലി വളരെ ചുരുക്കം പേർക്കു മാത്രമെ ചെയ്യാൻ
സാധിക്കുകയുള്ളൂ. ബാബയുടേതായി മാറിയതിനുശേഷം ദേഹ സഹിതം എല്ലാം ബാബക്ക് നൽകണം.
എന്തുകൊണ്ടെന്നാൽ നിങ്ങൾ പുതിയശരീരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ബാബ പറയുന്നു-
ആത്മാവ് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറുമ്പോൾ കൃഷ്ണപുരിയിലേക്ക് പോകാൻ
സാധിക്കും. കൃഷ്ണപുരിയിൽ ആരും ഇങ്ങനെ പറയില്ല-നമ്മളെ പാവനമാക്കി മാറ്റൂ എന്ന്.
ഇവിടെ എല്ലാ മനുഷ്യരും വിളിക്കുന്നുണ്ട്-അല്ലയോ മുക്തിദാതാവേ വരൂ, ഈ
പാപാത്മാക്കളുടെ ലോകത്തിൽ നിന്ന് ഞങ്ങളെ മുക്തമാക്കൂ എന്ന്.
ഇപ്പോൾ നിങ്ങൾക്കറിയാം ബാബ വന്നിരിക്കുകയാണ് നമ്മളെ തിരികെ
കൂടെകൊണ്ടുപോകുന്നതിനുവേണ്ടി. ശാന്തിധാമത്തിൽ പോകുന്നത് നല്ലതാണല്ലോ! മനുഷ്യർ
ശാന്തിയാണ് ആഗ്രഹിക്കുന്നത്. ശാന്തി എന്ന് ഏതിനെയാണ് പറയുന്നത്? കർമ്മം ചെയ്യാതെ
ആർക്കും ഇരിക്കാൻ സാധിക്കില്ല. ശാന്തിയുണ്ടാകുന്നത് ശാന്തിധാമത്തിലാണ്.
സത്യയുഗത്തിൽ കർമ്മം ചെയ്തുകൊണ്ടും ശാന്തിയുണ്ട്. അശാന്തിയിൽ മനുഷ്യർക്ക്
ദുഃഖമാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ് പറയുന്നത്, എങ്ങനെ ശാന്തി ലഭിക്കും? ഇപ്പോൾ
നിങ്ങൾ കുട്ടികൾക്കറിയാം ശാന്തിധാമം നമ്മുടെ വീടാണ്. സത്യയുഗത്തിൽ ശാന്തിയും
സുഖവുമുണ്ട്. എല്ലാമുണ്ട്. അപ്പോൾ സുഖമാണോ വേണ്ടത് അതോ കേവലം ശാന്തിയോണോ വേണ്ടത്.
ഈ ലോകത്തിൽ ദുഃഖമാണ് ഉള്ളത.് അതുകൊണ്ടാണ് പതിത-പാവനനായ ബാബയെയും ഇവിടെക്കു
വിളിക്കുന്നത്. ഭക്തി ചെയ്യുന്നത് തന്നെ ഭഗവാനുമായുളള മിലനത്തിനാണ്. ഭക്തിയും
ആദ്യം അവ്യഭിചാരിയാണ് പിന്നീട് വ്യഭിചാരിയായിരിക്കും അതായത് പലരെയും
ഓർമ്മിക്കുന്നു. വ്യഭിചാരിയായ ഭക്തിയിൽ നോക്കൂ, എന്തെല്ലാമാണ് ചെയ്യുന്നത്!
ഏണിപ്പടിയിൽ എത്ര നല്ല രീതിയിലാണ് കാണിച്ചിട്ടുള്ളത്. എന്നാൽ ആദ്യമാദ്യം ഭഗവാൻ
ആരാണ് എന്ന് തെളിയിക്കണം. ശ്രീകൃഷ്ണനെ അങ്ങനെയാക്കി മാറ്റിയതാരാണ്? മുൻ ജന്മത്തിൽ
കൃഷ്ണൻ ആരായിരുന്നു. മനസ്സിലാക്കികൊടുക്കാൻ വളരെ നല്ല യുക്തി വേണം. നല്ല രീതിയിൽ
സേവനം ചെയ്യുന്നവരുടെ ഹൃദയം തന്നെ അതിന് സാക്ഷ്യം വഹിക്കുന്നു. സർവ്വകലാശാലയിൽ
നല്ല രീതിയിൽ പഠിക്കുന്നവർ തീർച്ചയായും മുന്നേറുക തന്നെ ചെയ്യും. നമ്പർവൈസ്
തന്നെയായിരിക്കും. ചിലർ ഡൾബുദ്ധി(കല്ലുബുദ്ധി) യുള്ളവരുമുണ്ട്. ആത്മാവ്
ശിവബാബയോട് പറയുന്നു, എന്റെ ബുദ്ധിയുടെ പൂട്ട് തുറക്കൂ. ബാബ പറയുന്നു-ബുദ്ധിയുടെ
പൂട്ട് തുറക്കാൻ തന്നെയാണല്ലോ ഞാൻ വന്നിരിക്കുന്നത്. എന്നാൽ നിങ്ങളുടെ കർമ്മം
മോശമായതുകാരണം പൂട്ട് തുറക്കുന്നതേയില്ല. പിന്നെ ബാബക്ക് എന്തു ചെയ്യാൻ സാധിക്കും?
ഒരുപാട് പാപങ്ങൾ ചെയ്തിട്ടുണ്ട്. അപ്പോൾ ബാബക്ക് അവരെ എന്തു ചെയ്യാൻ സാധിക്കും.
ടീച്ചറോട് വിദ്യാർത്ഥി പറയുകയാണ്-നമ്മൾ കുറച്ചാണ് പഠിക്കുന്നതെങ്കിൽ ടീച്ചർക്ക്
എന്തു ചെയ്യാൻ സാധിക്കും? ടീച്ചർക്ക് കൃപ കാണിക്കാൻ സാധിക്കുമോ! കൂടിപ്പോയാൽ
കുറച്ചുകൂടുതൽ സമയം പഠിപ്പിച്ചുകൊടുക്കും. അതിന് നിങ്ങൾക്കും അനുവാദമുണ്ട്.
പ്രദർശിനി തുറന്നു കിടക്കുകയാണ് അഭ്യാസം ചെയ്യൂ. ഭക്തിമാർഗ്ഗത്തിലാണെങ്കിൽ മാല
ജപിക്കൂ എന്ന് പറയും. ചിലർ പറയും ഈ മന്ത്രം ഓർമ്മിക്കൂ എന്ന്. ഇവിടെ ബാബ തന്റെ
പരിചയം നൽകുന്നു. ബാബയെ ഓർമ്മിക്കണം. അതിലൂടെ സമ്പത്ത് ലഭിക്കുന്നു. അതിനാൽ
നല്ല രീതിയിൽ ബാബയിൽ നിന്ന് പൂർണ്ണസമ്പത്ത് എടുക്കണമല്ലോ! ഇതിലും ബാബ പറയുന്നു-
ഒരിക്കലും വികാരത്തിലേക്ക് പോകരുത്. അലപ്മെങ്കിലും വികാരത്തിന്റെ സ്വാദ് അറിഞ്ഞാൽ
പിന്നീട് അത് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സിഗററ്റെല്ലാം ഒരു തവണയെങ്കിലും
രുചിച്ചുനോക്കുകയാണെങ്കിൽ സംഗത്തിന്റെ പ്രഭാവം പെട്ടെന്നുതന്നെ ബാധിക്കുന്നു.
പിന്നീട് ആ ശീലം മാറ്റാനും ബുദ്ധിമുട്ടാണ്. അതിനായി എത്രയാണ് ഒഴിവ് കഴിവുകൾ
പറയുക. ഒന്നിന്റെയും ശീലമുണ്ടാകാൻ പാടില്ല. മോശമായ ശീലങ്ങളെല്ലാം ഇല്ലാതാക്കണം.
ബാബ പറയുന്നു-ജീവിച്ചിരിക്കെ ശരീരബോധം മറന്ന് എന്നെ ഓർമ്മിക്കൂ. ദേവതകൾക്ക്
എപ്പോഴും പവിത്രമായ പ്രസാദമാണ് അർപ്പിക്കാറുള്ളത്. അതിനാൽ നിങ്ങളും പവിത്രമായ
ഭോജനം കഴിക്കൂ. ഇന്നത്തെകാലത്ത് സത്യമായ നെയ്യ് ലഭിക്കുന്നില്ല, എണ്ണയാണ്
കഴിച്ചുകൊണ്ടിരിക്കുന്നത്. സത്യയുഗത്തിൽ എണ്ണയൊന്നുമുണ്ടാകില്ല. ഇവിടെ ഡെയറിയിൽ
നോക്കൂ, ശുദ്ധമായ നെയ്യുമുണ്ട്, അസത്യമായ നെയ്യുമുണ്ട്. രണ്ടിലും ശുദ്ധമായ
നെയ്യെന്നാണ് എഴുതിയിരിക്കുന്നത് എന്നാൽ വിലയിൽ വ്യത്യാസമുണ്ട്. ഇപ്പോൾ നിങ്ങൾ
കുട്ടികൾക്ക് പുഷ്പത്തെപ്പോലെ വിടർന്ന് ഹർഷിതമായിരിക്കണം. സ്വർഗ്ഗത്തിലാണെങ്കിൽ
പ്രകൃതിദത്തമായ സൗന്ദര്യമുണ്ട്. സത്യയുഗത്തിൽ പ്രകൃതിയും സതോപ്രധാനമായി മാറുന്നു.
ലക്ഷ്മീ-നാരായണനെപ്പോലെ പ്രകൃതിദത്തമായ സൗന്ദര്യം ഇവിടെ ആർക്കും തന്നെ
ഉണ്ടാകില്ല. ലക്ഷ്മീ-നാരായണനെ ഈ കണ്ണുകൾക്കൊണ്ട് ആർക്കും കാണാൻ സാധിക്കില്ലല്ലോ!
ശരിയാണ്. സാക്ഷാത്കാരമുണ്ടാകാറുണ്ട്. എന്നാൽ സാക്ഷാത്കാരമുണ്ടായാലും അതേപോലുള്ള
ചിത്രമൊന്നും ഉണ്ടാക്കാൻ സാധിക്കില്ലല്ലോ! ചില ചിത്രകലാകാരന്മാർക്ക്
സാക്ഷാത്കാരമുണ്ടായാൽ ആ സമയം ഇരുന്ന് ഉണ്ടാക്കാം........ പക്ഷെ എന്നാലും
ബുദ്ധിമുട്ടാണ്. അപ്പോൾ നിങ്ങൾ കുട്ടികൾക്ക് വളരെയധികം ലഹരിയുണ്ടായിരിക്കണം.
ഇപ്പോൾ നമ്മളെ ബാബ കൊണ്ടുപോകാൻ വന്നിരിക്കുകയാണ്. ബാബയിൽ നിന്ന് നമുക്ക്
സ്വർഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നു. ഇപ്പോൾ നമ്മുടെ 84 ജന്മങ്ങൾ
പൂർത്തിയായിക്കഴിഞ്ഞു. ഇങ്ങനെ-ഇങ്ങനെയുള്ള ചിന്തകൾ ബുദ്ധിയിൽ വരുന്നതിലൂടെ
സന്തോഷമുണ്ടായിരിക്കും. വികാരത്തിന്റെ ചിന്ത അല്പം പോലും വരാൻ പാടില്ല. ബാബ
പറയുന്നു- കാമം മഹാശത്രുവാണ്. അതുകൊണ്ടല്ലേ ദ്രൗപതിയും വിളിച്ചത്. ദ്രൗപതിക്ക്
5 പതിമാരൊന്നും ഉണ്ടായിരുന്നില്ല. ഈ ദുശ്ശാസനൻ നമ്മെ മോശമാക്കി മാറ്റുന്നു ഇതിൽ
നിന്നും നമ്മെ രക്ഷപ്പെടുത്തൂ എന്ന് പറഞ്ഞാണ് ദ്രൗപതി വിളിച്ചിരുന്നത്.
പിന്നെങ്ങനെയാണ് 5 പതിമാരുണ്ടാകുന്നത്? ഇങ്ങനെയുള്ള കാര്യങ്ങളൊന്നുമില്ല.
ഇടക്കിടക്ക് നിങ്ങൾ കുട്ടികൾക്ക് പുതിയ-പുതിയ പോയിന്റുകളെല്ലാം
ലഭിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ ചില വാക്കുകൾ മാറ്റിയെഴുതണം.
നിങ്ങൾ എഴുതുന്നു അല്പ സമയത്തിനുള്ളിൽ നമ്മൾ ഈ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റും
എന്ന്. നിങ്ങൾ വെല്ലുവിളിക്കുകയാണ്. ബാബ കുട്ടികളോട് പറയുന്നു, കുട്ടികൾ അച്ഛനെ
പ്രത്യക്ഷമാക്കുന്നു. അച്ഛൻ കുട്ടികളെയും പ്രത്യക്ഷപ്പെടുത്തുന്നു. ഏത് അച്ഛൻ?
ശിവനും സാലിഗ്രാമുകളും. ശിവബാബ മനസ്സിലാക്കി തരുന്നതിനെ ഫോളോ ചെയ്യൂ. ഫോളോ ഫാദർ
എന്ന മഹിമയും ഇവിടെയുളളതാണ്. ലൗകീക അച്ഛനെ ഫോളോ ചെയ്യുന്നതിലൂടെ നിങ്ങൾ പതിതമായി
മാറുന്നു. പരിധിയില്ലാത്ത അച്ഛൻ പാവനമാക്കി മാറ്റാനാണ് ഫോളോ ചെയ്യാൻ പറയുന്നത്.
വ്യത്യാസമുണ്ടല്ലോ! ബാബ പറയുന്നു-മധുരമായ കുട്ടികളെ, ഫോളോ ചെയ്ത് പവിത്രമായി
മാറൂ. ഫോളോ ചെയ്യുന്നതിലൂടെ സ്വർഗ്ഗത്തിന്റെ അധികാരിയായി മാറും. ലൗകീക അച്ഛനെ
ഫോളോ ചെയ്യുന്നതിലൂടെ 63 ജന്മം നിങ്ങൾ ഏണിപ്പടി താഴേക്ക് ഇറങ്ങി. ഇപ്പോൾ ബാബയെ
ഫോളോ ചെയ്ത് മുകളിലേക്ക് കയറണം. ബാബയോടൊപ്പം പോകണം. ബാബ പറയുന്നു-ഈ ഓരോ ഓരോ
രത്നങ്ങളും ലക്ഷക്കണക്കിന് രൂപ വിലയുള്ളതാണ്. നിങ്ങൾ ബാബയെ തിരിച്ചറിഞ്ഞാണ്
ബാബയിൽ നിന്ന് സമ്പത്ത് പ്രാപ്തമാക്കുന്നത്. സന്യാസിമാർ പറയുന്നു, ബ്രഹ്മത്തിൽ
ലയിക്കണം എന്ന്. ആരും ലയിക്കുന്നില്ല, വീണ്ടും താഴേക്ക് വരും. ബാബ ദിവസേന
മനസ്സിലാക്കി തരുന്നു-മധുര-മധുരമായ കുട്ടികളെ, ആദ്യമാദ്യം എല്ലാവർക്കും ബാബയുടെ
പരിചയം നൽകണം. പാരലൗകികപിതാവ് പാവനമാകാനുളള സമ്പത്താണ് നൽകുന്നത്. അതുകൊണ്ടാണ്
പരിധിയില്ലാത്ത അച്ഛനെ പതിതപാവനൻ എന്ന് പറയുന്നത്. ബാബയാണ് പതിത-പാവനൻ.
ലൗകികപിതാവിനെ പതിതപാവനൻ എന്ന് പറയില്ല. അവർ സ്വയം
വിളിച്ചുകൊണ്ടിരിക്കുന്നു-അല്ലയോ പതിത-പാവനാ വരൂ എന്ന്. അതിനാൽ രണ്ട് അച്ഛന്റെയും
പരിചയം എല്ലാവർക്കും നൽകണം. ലൗകീക അച്ഛൻ പറയും വിവാഹം കഴിച്ച് പതിതമായി മാറൂ.
പാരലൗകീക അച്ഛൻ പറയുന്നു-പാവനമായി മാറൂ. എന്നെ ഓർമ്മിക്കുന്നതിലൂടെ നിങ്ങൾ
പാവനമായി മാറും. ഒരു ബാബയാണ് എല്ലാവരെയും പാവനമാക്കി മാറ്റുന്നത്. ഈ പോയിന്റുകൾ
മനസ്സിലാക്കികൊടുക്കാൻ വളരെനല്ലതാണ്. ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള പോയിന്റുകൾ
വിചാര സാഗര മഥനം ചെയ്ത് മനസ്സിലാക്കികൊടുത്തുകൊണ്ടിരിക്കൂ. ഇത് നിങ്ങളുടെ തന്നെ
ജോലിയാണ്. നിങ്ങൾ പതിതരെ പാവനമാക്കി മാറ്റുന്നവരാണ്. ഇപ്പോൾ പാരലൗകീക അച്ഛൻ
പറയുന്നു-പാവനമായി മാറണം. കാരണം വിനാശം തൊട്ട്മുന്നിൽ നിൽക്കുകയാണ്. ഇപ്പോൾ
എന്ത് ചെയ്യണം? തീർച്ചയായും പാരലൗകീക അച്ഛന്റെ മതപ്രകാരം തന്നെ നടക്കണമല്ലോ! ഇതും
പ്രദർശിനിയിൽ അവരെക്കൊണ്ട് പ്രതിജ്ഞയായി എഴുതിക്കണം. പാരലൗകീക അച്ഛനെ ഫോളോ
ചെയ്യും, ഞാൻ പതിതമാകുന്നതിൽ നിന്നും മുക്തമാകുമെന്ന് എഴുതിക്കൂ. എഴുതൂ-ഞാൻ
ബാബയിൽ നിന്ന് ഗ്യാരണ്ടിയെടുക്കുന്നു. മുഴുവൻ കാര്യവും പവിത്രതയിലാണ്. നിങ്ങൾ
കുട്ടികൾക്ക് രാത്രിയും പകലും സന്തോഷമുണ്ടായിരിക്കണം- ബാബ നമുക്ക്
സ്വർഗ്ഗീയസമ്പത്ത് നൽകുന്നു. അളളാഹുവും സമ്പത്തും. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി,
ശിവജയന്തിയെന്നാൽ തന്നെ സ്വർണ്ണിമ ഭാരതത്തിന്റെ ജയന്തി എന്നാണ്. സർവ്വ
ശാസ്ത്രമയീ ശിരോമണിയാണ് ഭഗവത്ഗീത. ഗീത മാതാവാണ്. സമ്പത്ത് ലഭിക്കുന്നത് അച്ഛനിൽ
നിന്നാണ്. ഗീതയുടെ രചയിതാവ് തന്നെ ശിവബാബയാണ്. പാരലൗകീക അച്ഛനിൽ നിന്ന്
പാവനമാകാനുള്ള സമ്പത്താണ് ലഭിക്കുന്നത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നമ്മൾ
ഈശ്വരീയ വിദ്യാർത്ഥികളാണെന്നുളളത് സദാ സ്മൃതിയിൽ വെക്കണം. ഏതൊരു മോശമായ ശീലവും
ഉണ്ടാകരുത്. അവയെ ഇല്ലാതാക്കണം. വികാരത്തിന്റെ ചിന്ത അല്പം പോലും വരരുത്.
2. ജീവിച്ചിരിക്കെ
ശരീരഭാരത്തെ മറന്ന് ബാബയെ ഓർമ്മിക്കണം. ഭിന്ന-ഭിന്ന പോയിന്റുകൾ വിചാര സാഗര മഥനം
ചെയ്ത് പതിതരെ പാവനമാക്കി മാറ്റാനുള്ള ജോലി ചെയ്യണം.
വരദാനം :-
സന്തുഷ്ടതയുടെ ത്രിമൂർത്തി സർട്ടിഫിക്കറ്റിലൂടെ സദാ സഫലത പ്രാപ്തമാക്കുന്ന
ഉയർന്ന പദവിയുടെ അധികാരിയായി ഭവിക്കട്ടെ
സദാ സഫലമാകുന്നതിന്
ബാബയോടും പരിവാരത്തോടും ശരിയായ ബന്ധം വേണം. ഓരോരുത്തർക്കും മൂന്ന്
സർട്ടിഫിക്കറ്റ് നേടണം- ബാബ, താങ്കൾ, പരിവാരം. പരിവാരത്തെ സന്തുഷ്ടമാക്കുന്നതിന്
ചെറിയൊരു കാര്യം ഓർമ വെക്കൂ- ആദരവ് നൽകുന്നതിന്റെ റെക്കോർഡ് നിരന്തരം നടക്കണം,
ഇതിൽ നിഷ്കാമിയാകൂ. ബാബയെ സന്തുഷ്ടമാക്കുന്നതിന് സത്യമായി മാറൂ. സ്വയത്തോട്
സന്തുഷ്ടമാകുന്നതിന് സദാ ശ്രീമതത്തിന്റെ വരയ്ക്കുള്ളിൽ കഴിയൂ. ഈ മൂന്ന്
സർട്ടിഫിക്കറ്റുകൾ ഉയർന്ന പദവിയുടെ അധികാരിയാക്കും.
സ്ലോഗന് :-
ആരാണോ
ചിത്രത്തെ നോക്കാതെ ചൈതന്യത്തെയും ചരിത്രത്തെയും നോക്കുന്നത് അവരാണ് ശ്രേഷ്ഠ
ചരിത്രവാൻ
അവ്യക്തസൂചനകൾ: ഏകതയുടെയും
വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാ സമ്പന്നമാകൂ
സർവ ആത്മാക്കൾക്കും
ജ്ഞാനത്തിന്റെ പ്രകാശം നൽകുന്നതിന് സദാ ശുഭഭാവനയും മംഗളഭാവനയും വെക്കുന്നു.
ഇങ്ങനെ തന്റെ ഈ ദൈവികസംഘടനയെയും ഏകരസസ്ഥിതിയിൽ സ്ഥിതി ചെയ്തുകൊണ്ട്
സംഘടനയുടെ ശക്തിയെ വർധിപ്പിക്കാനുള്ള പ്രയത്നം ചെയ്യൂ. അപ്പോൾ താങ്കളുടെ ഈ
ദൈവികസംഘടനയുടെ മൂർത്തിയിൽ ഏകതയുടെയും ഏകരസസ്ഥിതിയുടെയും പ്രത്യക്ഷരൂപത്തിൽ
സാക്ഷാത്കാരമുണ്ടാകും.