18.03.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഈ സമയത്തെ നിങ്ങളുടെ ജീവിതം വളരെ വളരെ അമൂല്യമാണ് എന്തുകൊണ്ടെന്നാല് നിങ്ങള് പരിധിയുള്ളതുപേക്ഷിച്ച് പരിധിയില്ലാത്തതിലേയ്ക്ക് വന്നിരിക്കുകയാണ്, നമ്മള് ഈ ലോകത്തിന് മംഗളം ചെയ്യുന്നവരാണെന്ന് നിങ്ങള്ക്കറിയാം.

ചോദ്യം :-
ബാബയുടെ സമ്പത്തിന്റെ അധികാരം ഏതു പുരുഷാര്ത്ഥത്തിലൂടെയാണ് പ്രാപ്തമാകുന്നത്?

ഉത്തരം :-
സദാ സഹോദര - സഹോദര ദൃഷ്ടി ഉണ്ടായിരിക്കണം. സ്ത്രീ പുരുഷനാണെന്നുള്ള തോന്നല് ഇല്ലാതാകണം. അപ്പോള് ബാബയുടെ സമ്പത്തിന് പൂര്ണ്ണമായ അധികാരം പ്രാപ്തമാകുന്നു. പക്ഷെ സ്ത്രീ പുരുഷനെന്ന ഈ തോന്നല്, ഈ ദൃഷ്ടി ഇല്ലാതാവാന് വളരെ ബുദ്ധിമുട്ടാണ്. ഇതിനു വേണ്ടി ദേഹീ-അഭിമാനിയാകുന്നതിനുള്ള അഭ്യാസം ആവശ്യമാണ്. ബാബയുടെ കുട്ടിയാകുമ്പോള് സമ്പത്ത് ലഭിക്കും. ഒരു ബാബയുടെ ഓര്മ്മയിലൂടെ സതോപ്രധാനമായി മാറുന്നവര് തന്നെയാണ് മുക്തിയുടെയും ജീവന് മുക്തിയുടെയും സമ്പത്ത് നേടുന്നത്.

ഗീതം :-
അങ്ങനെ ആ ദിനം ഇന്ന് വന്നു...

ഓംശാന്തി.  
കുട്ടികള്ക്കറിയാം ഓം എന്നാല് ഞാന് ആത്മാവാണ്, എന്റെ എന്നത് ഈ ശരീരമാണ്. ഇപ്പോള് നിങ്ങള് ഈ ഡ്രാമയെ, സൃഷ്ടി ചക്രത്തെയും ഈ സൃഷ്ടി ചക്രത്തെ അറിയുന്ന ബാബയെയും അറിഞ്ഞിരിക്കുന്നു. എന്തുകൊണ്ടെന്നാല് ചക്രത്തെ അറിയുന്നവരെ രചന എന്നു തന്നെയാണ് പറയുന്നത്. വിദ്യാഭ്യാസമുള്ളവരായാലും വലിയ വലിയ വിദ്വാന്മാരായാലും രചയിതാവിനെയും രചനെയേയും മറ്റാരും അറിയുന്നില്ല. അവര്ക്ക് അവരുടെ അഹങ്കാരം ഉണ്ടാവുമല്ലോ. പക്ഷെ അവര്ക്ക് ജ്ഞാനം, ഭക്തി, വൈരാഗ്യം എന്ന് പറഞ്ഞാലും, അറിയുന്നില്ല. അവര്ക്കും ഉയര്ന്നവര് താഴ്ന്നവര് എന്ന ഈര്ഷ്യ ഉണ്ട്. ഇന്നയാള് ഉയര്ന്ന കുലത്തിലെയാണ്, ഇന്നയാള് മധ്യമ കുലത്തിലെയാണ് - ഇത് അവര്ക്കിടയില് വളരെ നിലവിലുണ്ട്. ആദ്യം ആരുടെ സവാരി നടക്കണമെന്ന് കുംഭ മേളയില് പോലും അവര്ക്കിടയില് വഴക്കുണ്ടാവാറുണ്ട്. ഇതിനെ പറ്റി വളരെയധികം കലഹിക്കുന്നു. പിന്നീട് പോലീസ് വന്ന് വഴക്ക് പിരിച്ച് വിടുന്നു. അപ്പോള് ഇതും ദേഹാഭിമാനമല്ലേ. ലോകത്തുള്ള മനുഷ്യരായ എല്ലാവരും ദേഹാഭിമാനികളാണ്. നിങ്ങളിപ്പോള് ദേഹീ അഭിമാനിയായി മാറണം. ബാബ പറയുന്നു - ദേഹാഭിമാനം ഉപേക്ഷിക്കൂ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ആത്മാവ് പതിതമായി മാറിയിരിക്കുന്നു, അതില് അഴുക്ക് പിടിച്ചിരിക്കുന്നു, ആത്മാവ് തന്നെയാണ് സതോപ്രധാനവും തമോപ്രധാനവുമായി മാറുന്നത്. ഏതു പോലെയാണോ ആത്മാവ് അതുപോലെയുള്ള ശരീരവും ലഭിക്കുന്നു. കൃഷ്ണന്റെ ആത്മാവ് സുന്ദരമാണ് അതിനാല് ശരീരവും വളരെ സുന്ദരമായിരിക്കുന്നു, കൃഷ്ണന്റെ ശരീരം വളരെ ആകര്ഷണീയമായിരിക്കുന്നു. പവിത്രമായ ആത്മാവ് തന്നെയാണ് ആകര്ഷിക്കുന്നത്. ലക്ഷ്മീ നാരായണന് കൃഷ്ണനോളം പ്രശസ്തിയില്ല എന്തുകൊണ്ടെന്നാല് കൃഷ്ണന് പവിത്രമായ ചെറിയ കുട്ടിയാണ്. ഇവിടെയും പറയാറുണ്ട് ചെറിയ കുട്ടിയും മഹാത്മാവും സമാനമാണ്. മഹാത്മാക്കളാണെങ്കില് ജീവിതം അനുഭവിച്ച ശേഷം വികാരങ്ങളെ ഉപേക്ഷിക്കുകയും വെറുക്കുകയും ചെയ്യുന്നു. കുട്ടിയാണെങ്കില് പവിത്രം തന്നെയാണ്. കുട്ടികളെ ഉയര്ന്ന മഹാത്മാക്കളെന്ന് കരുതുന്നു. അതിനാല് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഈ നിവൃത്തി മാര്ഗ്ഗത്തിലുള്ള സന്യാസികളും കുറച്ച് തടയുന്നു. എപ്രകാരമാണോ കെട്ടിടം പകുതി പഴക്കമുള്ളതാകുമ്പോള് പിന്നീട് മരാമത്ത് ചെയ്യുന്നതുപോലെ സന്യാസിമാരും മരാമത്ത് ചെയ്യുന്നു, പവിത്രമായതുകൊണ്ട് ഭാരതം തടഞ്ഞുകൊണ്ടിരിക്കുന്നു. ഭാരതത്തെ പോലെ പവിത്രവും ധനികവുമായ ഭൂഖണ്ഡം മറ്റൊന്നുമുണ്ടയിരിക്കുകയില്ല. ഇപ്പോള് ബാബ നിങ്ങളെ രചയിതാവിന്റെയും രചനയുടെ ആദി-മധ്യ -അന്ത്യത്തിന്റെ സ്മൃതി ഉണര്ത്തുകയാണ് എന്തുകൊണ്ടെന്നാല് പരമാത്മാവ് അച്ഛനുമാണ്, ടീച്ചറുമാണ്, ഗുരുവുമാണ്. ഗീതയില് കൃഷ്ണ ഭഗവാന് പറഞ്ഞതാണ് എന്ന് എഴുതി വെച്ചിട്ടുണ്ട്. കൃഷ്ണനെ ഭഗവാന് എന്ന് പറയുമോ! അഥവാ പതിത പാവനന് എന്ന് പറയുമോ! മനുഷ്യര് പതിത പാവനന് എന്ന് വിളിക്കുമ്പോള് കൃഷ്ണനെ ഓര്മ്മിക്കുന്നില്ല, മനുഷ്യന് ഭഗവാനെ ഓര്മ്മിക്കുന്നു, പിന്നീട് പതിത പാവന സീതാറാം എന്നും പറയുന്നു. എത്ര ആശയ കുഴപ്പത്തിലാണവര്. ബാബ പറയുകയാണ് - ഞാന് നിങ്ങള് കുട്ടികളുടെയടുത്ത് വന്ന് യഥാര്ത്ഥ രീതിയില് എല്ലാ വേദ ശാസ്ത്രങ്ങളുടെയും സാരം പറഞ്ഞു തരുന്നു. ഏറ്റവും ആദ്യം മുഖ്യമായ കാര്യം മനസ്സിലാക്കി തരുന്നു - നിങ്ങള് സ്വയത്തെ മനസ്സിലാക്കുകയും ബാബയെ ഓര്മ്മിക്കുകയും ചെയ്യുകയാണെങ്കില് പവിത്രമായി മാറും.

നിങ്ങള് സഹോദര- സഹോദരന്മാരാണ്, ശേഷം മുഖ്യമായ കാര്യം ബ്രഹ്മാവിന്റെ സന്താനങ്ങളായ കുമാരിമാരും കുമാരന്മാരും സഹോദരീ -സഹോദരന്മാരാണ്. ഇത് ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കണം. വാസ്തവത്തില് ആത്മാക്കള് സഹോദര - സഹോദരന്മാരാണ്, പിന്നീട് ഇവിടെ ശരീരത്തില് വരുന്നതിലൂടെ സഹോദരീ സഹോദരന്മാരാകുന്നു. ഇത്രയ്ക്ക് പോലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ല. പരമാത്മാവ് നമ്മള് ആത്മാക്കളുടെ പിതാവാണ് അപ്പോള് നമ്മള് സഹോദരങ്ങളായില്ലേ. എങ്കില് പിന്നെങ്ങനെ സര്വ്വ വ്യാപിയെന്ന് പറയും. സമ്പത്ത് കുട്ടികള്ക്കാണ് ലഭിക്കുന്നത്, അച്ഛന് ലഭിക്കില്ല. അച്ഛനില് നിന്ന് കുട്ടികള്ക്ക് സമ്പത്ത് ലഭിക്കുന്നു. ബ്രഹ്മാവും ശിവബാബയുടെ കുട്ടിയല്ലേ. ബ്രഹ്മാവിനും അച്ഛനില് നിന്ന് സമ്പത്ത് ലഭിക്കുന്നു. നിങ്ങള് പേരകുട്ടികളാണ്. നിങ്ങള്ക്കും അവകാശമുണ്ട് അതിനാല് ആത്മാവിന്റെ രൂപത്തില് എല്ലാവരും കുട്ടികളാണ്, പിന്നെ ശരീരത്തില് വരുമ്പോള് സഹോദരീ സഹോദരന്മാരാണ്, മറ്റൊരു ബന്ധവുമില്ല. സദാ സഹോദര-സഹോദരന് എന്ന കാഴ്ചപ്പാട് ഉണ്ടായിരിക്കണം, സ്ത്രീ പുരുഷനെന്ന തോന്നലും ഇല്ലാതാകണം. എപ്പോഴാണോ സ്ത്രീ പുരുഷന് രണ്ട് പേരും ഓ ഗോഡ് ഫാദര് എന്ന് പറയുന്നത് അപ്പോള് സഹോദരീ സഹോദരനായില്ലേ. സഹോദരീ സഹോദരനാവുന്നത് ബാബ സംഗമത്തില് വന്ന് സൃഷ്ടി രചിക്കുമ്പോഴാണ്. പക്ഷെ സ്തീ പുരുഷന് എന്ന ദൃഷ്ടി ഇല്ലാതാകാന് വളരെ ബുദ്ധിമുട്ടാണ്. ബാബ പറയുന്നു - നിങ്ങള് ദേഹീ അഭിമാനിയായി മാറണം. ബാബയുടെ കുട്ടികളാകുമ്പോഴാണ് സമ്പത്ത് ലഭിക്കുന്നത്. എന്നെ മാത്രം ഓര്മ്മിച്ചാല് സതോപ്രധാനമായി മാറും. സതോപ്രധാനമായി മാറാതെ മടങ്ങി പോയി മുക്തി ജീവന് മുക്തിയിലേയ്ക്ക് പോകാന് കഴിയില്ല. ഈ മുക്തിയെ പറ്റി സന്യാസിമാര് ഒരിക്കലും പറയില്ല. അവര് സ്വയം ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എന്ന് ഒരിക്കലും പറയില്ല. ബാബയെ വിളിക്കുന്നത് പരമ പിതാ പരമാത്മാവ് എന്നാണ്, പരമമായ ആത്മാവ് എന്നാണ്, ആത്മാവെന്ന് എല്ലാവരെയും വിളിക്കുന്നു എന്നാല് ബാബയെ പരമാത്മാവ് എന്ന് വിളിക്കുന്നു. ആ അച്ഛന് പറയുന്നു - കുട്ടികളെ, ഞാന് നിങ്ങള് കുട്ടികളുടെ അടുത്തേയ്ക്ക് വന്നിരിക്കുകയാണ്. എനിക്ക് സംസാരിക്കാന് മുഖം ആവശ്യമാണല്ലോ. ഇക്കാലത്ത് നോക്കൂ പല സ്ഥലങ്ങളിലും ഗോമുഖം തീര്ച്ചയായും വെച്ചിട്ടുണ്ട്. പിന്നെ ഗോമുഖത്തിലൂടെ അമൃത് ഒഴുകുന്നു എന്നും പറയുന്നു. ജ്ഞാനത്തെയാണ് വാസ്തവത്തില് അമൃതെന്ന് പറയുന്നത്. ജ്ഞാനാമൃതം മുഖത്തിലൂടെ തന്നെയാണ് ഒഴുകുന്നത്. വെള്ളത്തിന്റെ കാര്യമൊന്നും ഇതിലില്ല. ഈ പശു മാതാവുമാണ്. ബാബ ഇതില് പ്രവേശിച്ചിരിക്കുന്നു. ബാബ ഇദ്ദേഹത്തിലൂടെ നിങ്ങളെ സ്വന്തമാക്കിയിരിക്കുന്നു. ഇദ്ദേഹത്തിലൂടെ ജ്ഞാനം ഒഴുകുന്നു. അവര് കല്ല് കൊണ്ട് ഉണ്ടാക്കിയിട്ട് പിന്നെ അതിലൂടെ വെള്ളം ഒഴുകുന്ന ഭാഗത്ത് മുഖം ഉണ്ടാക്കി വെച്ചിരിക്കുന്നു. അത് ഭക്തിയിലെ രീതിയല്ലേ. യഥാര്ത്ഥ കാര്യങ്ങള് നിങ്ങള്ക്കറിയാം. ഭീഷ്മ പിതാമഹന് മുതലായവര്ക്ക് നിങ്ങള് കുമാരിമാര് ബാണം അയച്ചിട്ടുണ്ട്. നിങ്ങളാണെങ്കില് ബ്രഹ്മാ കുമാരി-ബ്രഹ്മാകുമാരന്മാരാണ്. അപ്പോള് കുമാരി ആരുടെയെങ്കിലും ആകുമല്ലോ. അദര് കുമാരിമാര്ക്കും കുമാരിമാര്ക്കും ക്ഷേത്രമുണ്ട്. പ്രായോഗികമായി നിങ്ങളുടെ സ്മാരകമാണല്ലോ ക്ഷേത്രങ്ങള്. ഇപ്പോള് ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ് - നിങ്ങള് ബ്രഹ്മാകുമാരി ബ്രഹ്മാകുമാരന്മാരാണ്. അപ്പോള് ക്രിമിനല് ദൃഷ്ടിയുണ്ടാവുക സാധ്യമല്ല. ഇല്ലായെങ്കില് വളരെ കഠിനമായ ശിക്ഷ ഉണ്ടാവും. ദേഹാഭിമാനത്തില് വരുന്നതുകൊണ്ട് നമ്മള് സഹോദരീ സഹോദരന്മാരാണെന്ന് മറന്നു പോകുന്നു. ഇവര് ബി.കെ.യാണ് നമ്മളും ബി.കെ.യാണ് അപ്പോള് വികാരത്തിലേയ്ക്ക് പോകാന് സാധിക്കില്ല. എന്നാല് ആസൂരീയ സമ്പ്രദായത്തിലെ മനുഷ്യര്ക്ക് വികാരം കൂടാതെ ഇരിക്കാന് സാധിക്കുന്നില്ല, അതുകൊണ്ട് തടസ്സം ഉണ്ടാകുന്നു. ഇപ്പോള് നിങ്ങള് ബ്രഹ്മാകുമാരന്മാര്ക്കും കുമാരിമാര്ക്കും ബാബയില് നിന്ന് സമ്പത്ത് ലഭിക്കുന്നു. ബാബയുടെ ശ്രീമതമനുസരിച്ച് നടക്കണം. പവിത്രമായി മാറണം. ഇത് ഈ വികാരി മൃത്യു ലോകത്തിലെ അന്തിമ ജന്മമാണ്. ഇതുപോലും ആര്ക്കും അറിയില്ല. അമരലോകത്തില് വികാരങ്ങളൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല. അവരെ പറയുന്നത് സതോപ്രധാന സമ്പൂര്ണ്ണ നിര്വികാരികളെന്നാണ്. ഇവിടെയുള്ളത് തമോപ്രധാന സമ്പൂര്ണ്ണ വികാരികളാണ്. പാടാറുമുണ്ട് അവര് സമ്പൂര്ണ്ണ നിര്വികാരികളാണെന്ന്, നമ്മള് വികാരികള് പാപികളാണ്. സമ്പൂര്ണ്ണ നിര്വികാരികളെ പൂജിക്കുന്നു. നിങ്ങള് ഭാരതവാസികള് തന്നെയാണ് പൂജ്യരില് നിന്ന് പൂജാരികളായി മാറുന്നത് എന്ന് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. ഈ സമയത്ത് മുക്തിയുടെ പ്രഭാവം വളരെയുണ്ട്. തങ്ങളുടെ ഭക്തിയുടെ ഫലം ഭഗവാന് വന്ന് തരാനാണ് ഭക്തര് ഭഗവാനെ ഓര്മ്മിക്കുന്നത്. ഭക്തിയില് എന്ത് സ്ഥിതിയായിരിക്കുന്നു. മുഖ്യമായ ധര്മ്മശാസ്ത്രങ്ങള് 4 ആണെന്ന് ബാബ മനസ്സിലാക്കി തന്നു. ഒന്നാമത്തെത് ദേവതാ ധര്മ്മം ഇതില് ബ്രാഹ്മണര്, ദേവതാ, ക്ഷത്രിയര് മൂന്നും വരുന്നു. ബാബ ബ്രാഹ്മണ ധര്മ്മം സ്ഥാപന ചെയ്യുന്നു. ബ്രാഹ്മണരുടെ കുടുമ സംഗമയുഗത്തിന്റെയാണ്. നിങ്ങളിള് ബ്രാഹ്മണരിപ്പോള് പുരുഷോത്തോമന്മാരായി മാറുകയാണ്. ബ്രാഹ്മണരായി മാറി പിന്നീട് ദേവതകളായി മാറുന്നു. ആ ബ്രാഹ്മണര് വികാരികളാണ്. ആ ബ്രാഹ്മണരും ഈ ബ്രാഹ്മണരുടെ മുന്നില് തല കുനിക്കുന്നു. ബ്രാഹ്മണ - ദേവീ ദേവതായ നമ എന്ന് പറയുന്നു. എന്തുകൊണ്ടെന്നാല് അവര് ബ്രഹ്മാവിന്റെ സന്താനങ്ങളായിരുന്നു. നമ്മള് ബ്രഹ്മാവിന്റെ സന്താനങ്ങളല്ല. ഇപ്പോള് നിങ്ങള് ബ്രഹ്മാവിന്റെ സന്താനങ്ങളാണ്. നിങ്ങളെ എല്ലാവരും നമസ്ക്കരിക്കും. പിന്നീട് ദേവീ ദേവന്മാരായി മാറുകയാണ്. ഇപ്പോള് നിങ്ങള് ബ്രഹ്മാകുമാര് - കുമാരിമാരായി മാറിയിരിക്കുന്നു. പിന്നീട് ദൈവീക കുമാര് കുമാരിമാരായി മാറും.

ഈ സമയത്ത് നിങ്ങളുടെ ജീവിതം വളരെ വളരെ അമൂല്യമാണ് എന്തുകൊണ്ടെന്നാല് നിങ്ങള് ഈ ലോകത്തിന്റെ മാതാക്കളാണെന്ന് പാടപ്പെട്ടിട്ടുണ്ട്. നിങ്ങള് പരിധിയുള്ളതിനെ വിട്ട് പരിധിയില്ലാത്തതിലേയ്ക്ക് വന്നല്ലോ. നാം ഈ ലോകത്തിന്റെ മംഗളം ചെയ്യുന്നവരാണെന്ന് നിങ്ങള്ക്കറിയാമല്ലോ. അപ്പോള് ഓരോരുത്തരും ജഗദംബ ജഗത്പിതാവായില്ലേ. ഈ നരകത്തില് എല്ലാ മനുഷ്യരും ദുഃഖിതരാണ്. നമ്മള് അവരുടെ ആത്മീയ സേവനം ചെയ്യുന്നതിനായി വന്നിരിക്കുകയാണ്. നമ്മളവരെ സ്വര്ഗ്ഗവാസികളാക്കി മാറ്റുക തന്നെ ചെയ്യും. നിങ്ങള് സേനയാണല്ലോ. ഇതിനെ യുദ്ധസ്ഥലം എന്നും പറയാറുണ്ട്. യാദവരും കൗരവരും പാണ്ഡവരും ഒന്നിച്ചിരിക്കുന്നു. സഹോദര സഹോദരന്മാരല്ലേ. ഇപ്പോള് യുദ്ധം സഹോദരി സഹോദരന്മാര് തമ്മിലല്ല. നിങ്ങളുടെ യുദ്ധം രാവണനുമായിട്ടാണ്. മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റാനാണ് സഹോദരി സഹോദരന്മാര്ക്ക് നിങ്ങള് മനസ്സിലാക്കി കൊടുക്കുന്നത്. അതിനാല് ബാബ മനസ്സിലാക്കി തരുകയാണ് ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളും ഉപേക്ഷിക്കണം. ഇത് പഴയ ലോകമാണ്. എത്ര വലിയ വലിയ ഡാമുകള്, കനാലുകള് മുതലായവ ഉണ്ടാക്കുന്നു. കാരണം വെള്ളമില്ല. പ്രജകള് വളരെയധികം വര്ദ്ധിച്ചിരിക്കുന്നു. അവിടെയാണെങ്കില് നിങ്ങള് കുറച്ചുപേര് മാത്രമേ ഉണ്ടായിരിക്കൂ. നദികളില് ധാരാളം വെള്ളമുണ്ട്, ധാന്യങ്ങളും ധാരളമുണ്ട്. ഇവിടെ ഈ ഭൂമിയില് കോടിക്കണക്കിന് മനുഷ്യരുണ്ട്. അവിടെ മുഴുവന് ഭൂമിയിലും കൂടി 9-10 ലക്ഷം പേരായിരിക്കും, വേറെ ഒരു ഖണ്ഡവും ഉണ്ടായിരിക്കുകയില്ല. നിങ്ങള് കുറച്ചുപേര് മാത്രമേ അവിടെ ഉണ്ടായിരിക്കുകയുള്ളു. നിങ്ങള്ക്ക് എവിടെയും പോകേണ്ട ആവശ്യമില്ല. അവിടെ വളരെ സുന്ദരമായ കാലാവസ്ഥയാണ്. 5 തത്വങ്ങളും ഒരു ബുദ്ധിമുട്ടും തരുന്നില്ല, ഓര്ഡറില് ഇരിക്കുന്നു. ദുഃഖം എന്ന പേരുപോലുമില്ല. അതാണെങ്കില് സ്വര്ഗ്ഗം തന്നെയാണ്. ഇപ്പോള് നരകമാണ്. ഇത് ഇടയില് നിന്നാണ് തുടങ്ങുന്നത്. ദേവതകള് വാമമാര്ഗ്ഗത്തിലേയ്ക്ക് വീഴുമ്പോള് പിന്നീട് രാവണ രാജ്യം ആരംഭിക്കുന്നു. നിങ്ങള്ക്കറിയാം - നമ്മള് ഡബിള് കിരീടധാരികളായ പൂജ്യരായി മാറുന്നു. സത്യയുഗത്തില് പവിത്രതയുടെ അടയാളമുണ്ട്, ദേവതകളെല്ലാവരും പവിത്രമാണ്. ഇവിടെ പവിത്രരായി ആരുമില്ല. ജന്മമെടുക്കുന്നത് വികാരത്തിലൂടെയാണല്ലോ. അതുകൊണ്ട് ഇതിനെ ഭ്രഷ്ടാചാരി ലോകമെന്ന് പറയുന്നു. സത്യയുഗം ശ്രേഷ്ഠാചാരിയാണ്. വികാരത്തെയാണ് ഭ്രഷ്ഠാചാരമെന്ന് പറയുന്നത്. കുട്ടികള്ക്കറിയാം സത്യയുഗത്തില് പവിത്രമായ പ്രവൃത്തിമാര്ഗ്ഗമായിരുന്നു, ഇപ്പോള് അപവിത്രമായിരിക്കുന്നു. ഇനി വീണ്ടും പവിത്രമായ ശ്രേഷ്ഠചാരി ലോകമായി മാറുന്നു. സൃഷ്ടിചക്രം കറങ്ങുകയാണല്ലോ. പരംപിതാ പരമാത്മാവിനെ തന്നെയാണ് പതിത പാവനന് എന്ന് പറയുന്നത്. ഭഗവാന് പ്രേരിപ്പിക്കുന്നുവെന്ന് മനുഷ്യര് പറയുന്നു. ഇപ്പോള് പ്രേരണ അര്ത്ഥം ചിന്തകള്, ഇതില് പ്രേരണയുടെ കാര്യം തന്നെയില്ല. ബാബ സ്വയം പറയുകയാണ് എനിക്ക് ശരീരത്തിന്റെ ആധാരമെടുക്കേണ്ടി വരുന്നു. മുഖം കൂടാതെ എനിക്കെങ്ങനെ പഠിപ്പിക്കാന് സാധിക്കും. പ്രേരണയിലൂടെ ആരെങ്കിലും പഠിപ്പിക്കുമോ! ഭഗവാന് പ്രേരണയിലൂടെ ഒന്നും തന്നെ ചെയ്യുന്നില്ല. ബാബ കുട്ടികളെ പഠിപ്പിക്കുന്നു. പ്രേരണയിലൂടെ പഠിപ്പ് സാധ്യമല്ല. ബാബയ്ക്കല്ലാതെ സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം പറഞ്ഞുതരാന് സാധിക്കില്ല. ബാബയെ തന്നെ അറിയുന്നില്ല. ചിലര് ലിംഗമെന്ന് വിളിക്കുന്നു. ചിലര് അഖണ്ഡജ്യോതിയെന്ന് വിളിക്കുന്നു. ചിലര് പറയുന്നത് ബ്രഹ്മം തന്നെയാണ് ഈശ്വരന് എന്നാണ്. തത്വ ജ്ഞാനി ബ്രഹ്മജ്ഞാനിയുമാണല്ലോ. ശാസ്ത്രങ്ങളില് കാണിച്ചിരിക്കുന്നത് 84 ലക്ഷം യോനിയെന്നാണ്. 84 ലക്ഷം ജന്മങ്ങളുണ്ടെങ്കില് കല്പം വളരെ വലുത് വേണം. ഒരു കണക്കും പറയുക സാധ്യമല്ല. അവരാണെങ്കില് സത്യയുഗത്തെ തന്നെ ലക്ഷക്കണക്കിന് വര്ഷം എന്ന് പറയുന്നു. ബാബ പറയുന്നു മുഴുവന് സൃഷ്ടിചക്രവും 5000 വര്ഷത്തിന്റെയാണ്. 84 ലക്ഷം ജന്മങ്ങള്ക്ക് സമയവും അത്രയും വേണ്ടേ. ഈ ശാസ്ത്രങ്ങള് മുതലായവ ഭക്തിമാര്ഗ്ഗത്തിലെതാണ്. ബാബ പറയുന്നു ഞാന് വന്ന് നിങ്ങളെ ഈ എല്ലാ ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കി തരുന്നു. എന്നെ വിളിക്കുന്നത് തന്നെ അല്ലയോ, പതിത പാവനാ വരൂ! എന്നാണല്ലോ. പാവനമാക്കി മാറ്റി ഞങ്ങളെ പാവന ലോകത്തിലേയ്ക്ക് കൂട്ടി കൊണ്ട് പോകൂ. പിന്നീട് തിരഞ്ഞു കണ്ടുപിടിക്കാന് എന്തിനാണ് ബുദ്ധിമുട്ടുന്നത്? എത്ര വലിയ വലിയ പര്വ്വതങ്ങളിലേയ്ക്ക് പോകുന്നു. ഇക്കാലത്ത് എത്ര ക്ഷേത്രങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്, ആരും പോകുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള് ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ ജീവിതകഥ അറിഞ്ഞു കഴിഞ്ഞു. അച്ഛന് കുട്ടികള്ക്ക് എല്ലാം നല്കി പിന്നീട് 60 വയസ്സിനു ശേഷം വാനപ്രസ്ഥ അവസ്ഥയിലെത്തിയിരിക്കുന്നു. ഈ സമ്പ്രദായവും ഇപ്പോഴത്തെതാണ്. ഉത്സവങ്ങളെല്ലാം ഈ സമയത്തിന്റെതാണ്.

നിങ്ങള്ക്കറിയാം ഇപ്പോള് നമ്മള് സംഗമത്തില് നില്ക്കുകയാണ്. രാത്രിയ്ക്കു ശേഷം പിന്നീട് പകലാവും. ഇപ്പോള് ഘോര അന്ധകാരമാണ്. പാടുന്നുമുണ്ട് ജ്ഞാനസൂര്യന് പ്രകടമായി... നിങ്ങള് ബാബ യെയും രചനയുടെയും ആദി-മധ്യ-അന്ത്യത്തെയും ഇപ്പോള് അറിഞ്ഞിട്ടുണ്ട്. ഏതു പോലെയാണോ ബാബ നോളേജ്ഫുള്, നിങ്ങളും മാസ്റ്റര് നോളേജ് ഫുള് ആയി കഴിഞ്ഞു. നിങ്ങള് കുട്ടികള്ക്ക് ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു. ലൗകിക അച്ഛനില് നിന്നും പരിധിയുള്ള സമ്പത്ത് ലഭിക്കുന്നു, അതിലൂടെ അല്പകാലത്തെ സുഖം ലഭിക്കുന്നു. ഏതിനെയാണോ സന്യാസിമാര് കാകവിഷ്ട സമാനമായ സുഖമെന്ന് പറഞ്ഞത് അവര്ക്ക് പിന്നീട് ഇവിടെ വന്ന് സുഖത്തിന് വേണ്ടി പുരുഷാര്ത്ഥം ചെയ്യാന് സാധിക്കില്ല. അവര് ഹഠയോഗികളാണ്, നിങ്ങള് രാജയോഗികളാണ്. നിങ്ങളുടെ യോഗം ബാബയുമായാണ്, അവരുടെത് തത്വവുമായാണ്. ഇതും ഡ്രാമയിലുണ്ടാക്കിയിട്ടുള്ളതാണ്. ശരി!

വളരെ കാലത്തെ വേര്പാടിനു ശേഷം തിരികെ കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ ഓര്മ്മ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പാവനമായി മാറുന്നതിന് വേണ്ടി, നമ്മള് ആത്മാക്കള് സഹോദര സഹോദരനാണ്, ബ്രഹ്മാബാബയുടെ സന്താനങ്ങള് സഹോദരീ - സഹോദരന്മാരാണ്, ഈ ദൃഷ്ടി ഉറച്ചതാക്കണം. ആത്മാവിനെയും ശരീരത്തെയും പവിത്രവും സതോപ്രധാനവുമാക്കണം. ദേഹാഭിമാനം ഉപേക്ഷിക്കണം.

2) മാസ്റ്റര് നോളേജ് ഫുള് ആയി മാറി എല്ലാവരെയും രചയിതാവിന്റെയും രചനയുടെയും ജ്ഞാനം കേള്പ്പിച്ച് ഘോര അന്ധകാരത്തില് നിന്നും മുക്തമാക്കണം. നരകവാസിയായ മനുഷ്യരെ ആത്മീയ സേവനം ചെയ്ത് സ്വര്ഗ്ഗവാസിയാക്കി മാറ്റണം.

വരദാനം :-
മാസ്റ്റര് ജ്ഞാനസാഗരനായി മാറി ജ്ഞാനത്തിന്റെ ആഴങ്ങളിലേക്കു പോകുന്നവരായ അനുഭവീ രത്നങ്ങളാല് സമ്പന്നമായി ഭവിക്കട്ടെ.

ഏതു കുട്ടികളാണോ ജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് പോകുന്നത് അവര് അനുഭവി രത്നങ്ങളാല് സമ്പന്നരായി മാറുന്നു. ഒന്ന് ജ്ഞാനം കേള്ക്കുക കേള്പ്പിക്കുക മറ്റൊന്ന് അനുഭവീ മൂര്ത്തിയായി മാറുക. അനുഭവി സദാ അവനാശിയും നിര്വിഘ്നരുമായിരിക്കുന്നു. അവരെ ആര്ക്കും ഇളക്കാന് സാധിക്കില്ല. അനുഭവികളുടെ മുന്നില് മായയുടെ ഏതൊരു പ്രയത്നവും വിജയിക്കില്ല. അനുഭവി ഒരിക്കലും വഞ്ചിക്കപ്പെടുകയില്ല. അതിനാല് അനുഭവങ്ങളെ വര്ദ്ധിപ്പിക്കുന്ന, ഒരോ ഗുണങ്ങളുടെയും അനുഭവീ മൂര്ത്തിയായി മാറൂ. മനനശക്തിയിലൂടെ സങ്കല്പ്പങ്ങളുടെ സ്റ്റോക്ക് ശേഖരിക്കൂ.

സ്ലോഗന് :-
ദേഹത്തിന്റെ സൂക്ഷ്മ അഭിമാനങ്ങളുടെ സംബന്ധത്തില് നിന്ന് പോലും വേറിട്ടിരിക്കുന്നത് ആരാണോ അവരാണ് ഫരിസ്ഥ.

അവ്യക്ത സൂചന : സത്യയുടെയും സഭ്യതയുടെയും സംസ്കാരത്തെ സ്വന്തമാക്കൂ..

സമ്പൂര്ണ്ണ സത്യത പോലും പവിത്രതയുടെ ആധാരത്തിലാണ് ഉണ്ടാകുന്നത്. പവിത്രത ഇല്ലെങ്കില് സദാ സത്യതയോടെ ഇരിക്കാന് സാധിക്കില്ല. കേവലം കാമവികാരം മാത്രമല്ല അപവിത്രത എന്നാല് അതിന്റെ കൂടെ കൂട്ടുകാരും ഉണ്ട.് അതുകൊണ്ട് മഹാന് പവിത്രത അര്ത്ഥം അപവിത്രതയുടെ പേരോ അടയാളമോ പോലും ഇല്ലാതിരിക്കുന്നത്, അപ്പോള് പരമാത്മ പ്രത്യക്ഷതയ്ക്ക് നിമിത്തമായി മാറാന് സാധിക്കും.