18.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- അവഗുണങ്ങളെ കളയുന്നതിനുള്ള പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യൂ, ഏത് ഗുണമാണോ കുറവ് അതിന്റെ കണക്ക് വെയ്ക്കൂ, ഗുണങ്ങളുടെ ദാനം ചെയ്യൂ എങ്കില് ഗുണവാനായി മാറും.

ചോദ്യം :-
ഗുണവാനായി മാറാന് ആദ്യമാദ്യം ലഭിച്ച ശ്രീമതം ഏതാണ്?

ഉത്തരം :-
മധുരമായ കുട്ടികളേ- ഗുണവാനായി മാറണമെങ്കില്- 1. ആരുടേയും ദേഹത്തെ നോക്കരുത്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ഒരു ബാബയില് നിന്നും കേള്ക്കൂ, ഒരു ബാബയെ മാത്രം കാണൂ. മനുഷ്യ മതത്തെ കാണരുത്. 2. ബാബയുടേയോ ബ്രാഹ്മണ കുലത്തിന്റേയോ പേര് മോശമാകുന്ന തരത്തിലുള്ള ഒരു കാര്യവും ദേഹാഭിമാനത്തിന് വശപ്പെട്ട് ചെയ്യരുത്. തലതിരിഞ്ഞ പെരുമാറ്റമുള്ളവര്ക്ക് ഗുണവാനാകാന് സാധിക്കില്ല. അവരെ കുല കളങ്കിതര് എന്നാണ് വിളിക്കുന്നത്.

ഓംശാന്തി.  
(ബാപ്ദാദയുടെ കൈയ്യില് മുല്ലപ്പൂവുണ്ടായിരുന്നു) ഇങ്ങനെയുള്ള സുഗന്ധമുള്ള പുഷ്പമായി മാറുന്നതിന്റെ സാക്ഷാത്ക്കാരം ബാബ ചെയ്യിക്കുകയാണ്. കുട്ടികള്ക്ക് അറിയാം നമ്മള് തീര്ച്ചയായും പുഷ്പമായി മാറിയിരുന്നു. പനിനീര് പൂവായും മുല്ലപ്പൂവായും മാറിയിരുന്നു അഥവാ വജ്രമായിരുന്നു, ഇപ്പോള് വീണ്ടും ആവുകയാണ്. ഇതാണ് സത്യം, മുമ്പ് അസത്യമായിരുന്നു. അസത്യം തന്നെ അസത്യം, സത്യത്തിന്റെ ഒരു കണിക പോലും ഇല്ല. ഇപ്പോള് നിങ്ങള് സത്യമായി മാറുകയാണ് അതിനാല് സത്യമായവരില് മുഴുവന് ഗുണങ്ങളും ആവശ്യമാണ്. ആരില് എത്ര ഗുണങ്ങളുണ്ടോ അത് മറ്റുള്ളവര്ക്ക് നല്കി തനിക്കു സമാനമാക്കി മാറ്റാന് സാധിക്കും അതിനാലാണ് ബാബ കുട്ടികളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്- കുട്ടികളേ, തന്റെ ഗുണങ്ങളുടെ കണക്ക് വെയ്ക്കൂ. തന്റെയുള്ളില് ഒരു അവഗുണവുമില്ലല്ലോ? ദൈവീക ഗുണങ്ങളില് എന്താണ് കുറവ്? ദിവസവും രാത്രിയില് തന്റെ കണക്ക് നോക്കണം. ലോകത്തിലെ മനുഷ്യരുടെ കാര്യംതന്നെ വേറെയാണ്. നിങ്ങള് ഇപ്പോള് മനുഷ്യരല്ലല്ലോ. നിങ്ങള് ബ്രാഹ്മണരാണ്. തീര്ച്ചയായും മനുഷ്യരാണ,് എല്ലാവരും മനുഷ്യര് തന്നെയാണ്. പക്ഷേ എല്ലാവരുടേയും ഗുണത്തിലും പെരുമാറ്റത്തിലും വ്യത്യാസമുണ്ട്. മായയുടെ രാജ്യത്തിലും ചിലര് വളരെ നല്ലവരും ഗുണവാനുമായിരിക്കും പക്ഷേ അവര്ക്ക് അച്ഛനെ അറിയില്ല. വളരെ ധാര്മ്മിക ബോധമുള്ളവരും നിര്മ്മല ഹൃദയരുമായിരിക്കും. ലോകത്തിലെ മനുഷ്യരുടെ ഗുണങ്ങള് വ്യത്യസ്തമാണ്. എപ്പോഴാണോ ദേവതയായി മാറുന്നത് അപ്പോള് എല്ലാവരിലും ദൈവീക ഗുണങ്ങളുണ്ടാകും. പക്ഷേ പഠിപ്പിന്റെ ആധാരത്തില് പദവി കുറയാറുണ്ട്. ഒന്നാമത് പഠിക്കണം, രണ്ടാമത് അവഗുണങ്ങളെ ഇല്ലാതാക്കണം. ഇത് കുട്ടികള്ക്ക് അറിയാവുന്നതാണ് നമ്മള് മുഴുവന് ലോകത്തില് നിന്നും വേറിട്ടതാണ്. ഇവിടെ ഇതുപോലെ ഒരേയൊരു ബ്രാഹ്മണകുലമേയുള്ളു. ശൂദ്രകുലത്തില് മനുഷ്യമതമാണ്. ബ്രാഹ്മണകുലത്തില് ഈശ്വരീയ മതമാണ്. ആദ്യമാദ്യം നിങ്ങള് അച്ഛന്റെ പരിചയം നല്കണം, നിങ്ങള് പറയുന്നു ഇന്നയാള് വാദിക്കുന്നുവെന്ന്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, എഴുതൂ നമ്മള് ഈശ്വരീയ മതമനുസരിച്ച് നടക്കുന്ന ബ്രാഹ്മണര് അഥവാ ബ്രഹ്മാകുമാരി-കുമാരന്മാരാണ്, എങ്കില് മനസ്സിലാക്കും ഇവരിലും ഉയര്ന്നതായി മറ്റാരുമില്ല. ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്, അതിനാല് ഞങ്ങള് ഭഗവാന്റെ മക്കള് ഭഗവാന്റെ മതപ്രകാരമാണ് നടക്കുന്നത്. മനുഷ്യ മതത്തിലൂടെ ഞങ്ങള് നടക്കുകയില്ല, ഈശ്വരീയ മതമനുസരിച്ച് നടന്ന് ഞങ്ങള് ദേവതയാവുകയാണ്. മനുഷ്യമതം പൂര്ണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു. പിന്നീട് നിങ്ങളോട് ആര്ക്കും വാദിക്കാന് കഴിയില്ല. ചിലര് ചോദിക്കും ഇത് എവിടെ നിന്നാണ് കേട്ടത്, ആരാണ് പഠിപ്പിച്ചത്? നിങ്ങള് പറയും ഞങ്ങള് ഈശ്വരീയ മതത്തിലാണ്. പ്രേരണയുടെ കാര്യമില്ല. പരിധിയില്ലാത്ത അച്ഛനായ ഈശ്വരനില് നിന്നും ഞങ്ങള് മനസ്സിലാക്കിയിട്ടുണ്ട്. പറയൂ, ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളിലെ മതം അനുസരിച്ച് നമ്മള് ഒരുപാട് നടന്നു. ഇപ്പോള് നമുക്ക് ഈശ്വരീയ മതം ലഭിച്ചിരിക്കുന്നു. ഇപ്പോള് കുട്ടികള്ക്ക് ബാബയുടെ മഹിമ ചെയ്യണം. ആദ്യമാദ്യം ബുദ്ധിയില് ഇരുത്തണം, നമ്മള് ഈശ്വരീയ മതത്തിലാണ്. മനുഷ്യമതത്തിലൂടെ ഞങ്ങള് നടക്കുന്നില്ല, കേള്ക്കുന്നുപോലുമില്ല. ഈശ്വരന് പറഞ്ഞിട്ടുണ്ട്, മോശമായത് കേള്ക്കരുത്, മോശമായത് കാണരുത്......... മനുഷ്യമതമാണ്. ആത്മാവിനെ കാണൂ, ശരീരത്തെ കാണരുത്. ഇത് പതിത ശരീരമാണ്. ഇതില് ഇനി എന്താണ് കാണാനുള്ളത്, ഈ കണ്ണുകള്കൊണ്ട് ഇതിനെ കാണാതിരിക്കു. ഈ ശരീരം പതിതത്തിലും പതിതമാണ്. ഇവിടെയുള്ള ഈ ശരീരം നേരെയാകാനുള്ളതല്ല ഇനിയും പഴയതാകാനുള്ളതാണ്. ദിനം പ്രതിദിനം നേരെയാകുന്നത് ആത്മാവാണ്. ആത്മാവാണ് അവിനാശി, അതിനാലാണ് ബാബ പറയുന്നത് മോശമായത് കാണരുത്. ശരീരത്തെപ്പോലും കാണരുത്. ദേഹസഹിതം ദേഹത്തിന്റെ എന്തെല്ലാം സംബന്ധങ്ങളുണ്ടോ അതിനെയെല്ലാം മറക്കണം. ആത്മാവിനെ കാണൂ, ഒരേ ഒരു പരമാത്മ പിതാവില് നിന്നും കേള്ക്കു, ഇതിലാണ് പരിശ്രമം. ഇത് വലിയ വിഷയമാണ് എന്ന് നിങ്ങള്ക്ക് അനുഭവമാകുന്നു. ആരാണോ സമര്ത്ഥരായവര് അവര്ക്ക് പദവിയും ഉയര്ന്നത് ലഭിക്കും. സെക്കന്റില് ജീവന്മുക്തി പ്രാപ്തമാക്കാന് സാധിക്കും. പക്ഷേ പുരുഷാര്ത്ഥം പൂര്ണ്ണമായി ചെയ്തില്ലെങ്കില് വളരെ അധികം ശിക്ഷകള് അനുഭവിക്കേണ്ടതായി വരും.

നിങ്ങള് കുട്ടികള് ബാബയുടെ പരിചയം നല്കുന്നതിനായി അന്ധരുടെ ഊന്നുവടിയായി മാറിയിരിക്കുന്നു. ആത്മാവിനെ കാണാന് കഴിയില്ല, അറിയാനേ കഴിയൂ. ആത്മാവ് എത്ര ചെറുതാണ്. ഈ ആകാശ തത്വത്തില് നോക്കൂ മനുഷ്യന് എത്ര സ്ഥലമാണ് ഉപയോഗിക്കുന്നത്. മനുഷ്യന് വരുകയും പോവുകയും ചെയ്യുന്നില്ലേ. ആത്മാവ് എവിടേയ്ക്കെങ്കിലും പോവുകയോ വരുകയോ ചെയ്യുന്നുണ്ടോ? ആത്മാവ് എത്ര കുറച്ച് സ്ഥലമാണ് ഉപയോഗിക്കുന്നത്! ചിന്തിക്കേണ്ട കാര്യമാണ്. ആത്മാക്കളുടെ കൂട്ടമുണ്ടാകും. ശരീരത്തെ അപേക്ഷിച്ച് നോക്കുമ്പോള് ആത്മാവ് എത്ര ചെറുതാണ്, അത് എത്ര കുറച്ച് സ്ഥലമാണ് ഉപയോഗിക്കുന്നത്. നിങ്ങള്ക്കാണെങ്കില് താമസിക്കാനായി വളരെ അധികം സ്ഥലം വേണം. ഇപ്പോള് നിങ്ങള് കുട്ടികള് വിശാലബുദ്ധിയായിരിക്കുന്നു. ബാബ പുതിയ ലോകത്തിലേയ്ക്കായി പുതിയ കാര്യങ്ങള് പറഞ്ഞു തരുകയാണ് മാത്രമല്ല പറഞ്ഞുതരുന്ന ആളും പുതിയതാണ്. മനുഷ്യരാണെങ്കില് എല്ലാവരില് നിന്നും കൃപ യാചിച്ചുകൊണ്ടിരിക്കുകയാണ്. തന്നോടുതന്നെ കൃപ കാണിക്കാന് തന്റെയുള്ളില് ശക്തിയില്ല. നിങ്ങള്ക്ക് ശക്തി ലഭിക്കുന്നുണ്ട്. നിങ്ങള് ബാബയില് നിന്നും സമ്പത്ത് എടുത്തിട്ടുണ്ട് മറ്റാരെയും ദയാഹൃദയന് എന്നു പറയാന് കഴിയില്ല. മനുഷ്യനെ ഒരിയ്ക്കലും ദേവതയെന്നു വിളിക്കാന് കഴിയില്ല. ദയാഹൃദയന് ഒരേ ഒരു ബാബയാണ് മനുഷ്യനെ ദേവതയാക്കി മാറ്റുന്നത്, അതിനാലാണ് പറയുന്നത് പരമപിതാവ് പരമാത്മാവിന്റെ മഹിമ അപരം അപാരമാണ്, പരിധിയില്ലാത്തതാണ്. ഇപ്പോള് നിങ്ങള്ക്ക് അറിയാം ബാബയുടെ ദയയ്ക്ക് പരിധികളില്ല. ബാബ നിര്മ്മിക്കുന്ന പുതിയ ലോകത്തില് എല്ലാം പുതിയതായിരിക്കും. മനുഷ്യരും മൃഗങ്ങളും പക്ഷികളും എല്ലാം സതോപ്രധാനമായിരിക്കും. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങള് ശ്രേഷ്ഠമായി മാറുമ്പോള് നിങ്ങളുടെ ഉപകരണങ്ങളും അതുപോലെ ഉയര്ന്ന തരത്തിലുള്ളവയായിരിക്കും എന്ന് പാടിയിട്ടുണ്ട്. ആരില് നിന്നാണോ വിശ്വത്തിന്റെ ചക്രവര്ത്തീ പദം ലഭിക്കുന്നത് ആ ബാബയേയും ശ്രേഷ്ഠത്തിലും ശ്രേഷ്ഠം എന്നാണ് മഹിമ പാടുന്നത്. ബാബ വ്യക്തമായി പറയുന്നു ഞാന് താലത്തില് സ്വര്ഗ്ഗം കൊണ്ടുവന്നിരിക്കുന്നു. അവരാണെങ്കില് താലത്തില് നിന്നും കുങ്കുമം മുതലായവ എടുക്കുന്നു എന്നാല് ഇവിടെ പഠിപ്പാണ് കാര്യം. ഇതാണ് സത്യമായ പഠിപ്പ്. നമ്മള് പഠിക്കുകയാണ് എന്ന് നിങ്ങള് മനസ്സിലാക്കുന്നുണ്ട്. നിങ്ങള് പാഠശാലയിലേയ്ക്ക് വന്നിരിക്കുകയാണ്, നിങ്ങള് വളരെ അധികം പാഠശാലകള് തുറക്കൂ എങ്കില് നിങ്ങള് ചെയ്യുന്ന കാര്യങ്ങള് കാണപ്പെടും. അഥവാ പിന്നീട് ആരെങ്കിലും തലതിരിഞ്ഞ കാര്യങ്ങള് ചെയ്യുകയാണെങ്കില് അത് പേരിനെ മോശമാക്കും. ദേഹാഭിമാനമുള്ളവര് ചെയ്യുന്ന കാര്യങ്ങളേ വേറെയായിരിക്കും. അഥവാ ചെയ്യുന്ന കാര്യങ്ങള് ഇങ്ങനെയുള്ളതാണെന്ന് കണ്ടാല് അത് എല്ലാവരിലും കളങ്കം ചാര്ത്തും. ഇവരുടെ പ്രവര്ത്തികളില് ഒരു മാറ്റവുമില്ലെന്നു മനസ്സിലാക്കും അതിലൂടെ ബാബയുടെ നിന്ദ ചെയ്യുകയല്ലേ. സമയം എടുക്കും. മുഴുവന് ദോഷവും ബാബയ്ക്കാണ് വരുന്നത്. പെരുമാറ്റം വളരെ നല്ലതായിരിക്കണം. നിങ്ങളുടെ സ്വഭാവത്തെ മാറ്റാന് എത്ര സമയമെടുക്കുന്നു. നിങ്ങള്ക്ക് അറിയാം ചിലരുടെ സ്വഭാവം വളരെ നല്ലതും ഒന്നാന്തരവുമായിരിക്കും. അത് കാണാനും കഴിയും. ബാബ ഇരുന്ന് ഓരോരോ കുട്ടികളേയും നോക്കും, ഇവരില് കളയേണ്ടതായ എന്ത് കുറവാണ് ഉള്ളത്. ഓരോരുത്തരുടേയും പരിശോധന നടത്തുന്നു. കുറവ് എല്ലാവരിലും ഉണ്ട്. അതിനാല് ബാബ എല്ലാവരേയും നോക്കിക്കൊണ്ടിരിക്കുന്നു. റിസള്ട്ട് നോക്കിക്കൊണ്ടിരിക്കുന്നു. ബാബയ്ക്ക് കുട്ടികളോട് സ്നേഹമുണ്ടാകുമല്ലോ. ഇവരില് ഇന്ന കുറവുണ്ട് അതിനാല് ഇവര്ക്ക് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല എന്ന് ബാബയ്ക്ക് അറിയാം. അഥവാ കുറവുകള് പരിഹരിച്ചില്ലെങ്കില് അത് വലിയ ബുദ്ധിമുട്ടാകും. നോക്കുമ്പോള്തന്നെ മനസ്സിലാകും. ഇനിയും സമയമുണ്ട് എന്നത് അറിയാം. ഓരോരുത്തരുടേയും പരിശോധന നടത്തുന്നു, ബാബയുടെ ദൃഷ്ടി ഓരോരുത്തരുടേയും ഗുണങ്ങളില് പെടുന്നുണ്ട്. നിങ്ങളില് ഒരു അവഗുണവും ഇല്ലല്ലോ? എന്ന് ചോദിക്കും. ബാബയുടെ മുന്നില് സത്യം പറയും. ചിലരില് ദേഹാഭിമാനം ഉണ്ടാകും അവര് സത്യം പറയില്ല. ബാബയാണെങ്കില് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്- ആരാണോ സ്വയം ചെയ്യുന്നത് അവരാണ് ദേവത. പറയുന്നതിലൂടെ ചെയ്യുന്നവര് മനുഷ്യരാണ്, പറഞ്ഞിട്ടും ചെയ്യാത്തവര്...... ബാബ പറയുന്നു ഈ ജന്മത്തിലെ എന്തെല്ലാം കുറവുകളുണ്ടോ അതെല്ലാം സ്വയം ബാബയുടെ മുന്നില് പറയൂ. ബാബ എല്ലാവരോടും പറയുന്നു കുറവുകള് സര്ജനോട് പറയണം. ശരീരത്തിന്റെ അസുഖമല്ല ഉള്ളിലെ അസുഖമെന്താണെന്ന് പറയണം. നിങ്ങളുടെ ഉള്ളില് എന്തെല്ലാം ആസുരീയ ചിന്തകളാണ് നടക്കുന്നത്? എങ്കില് ബാബ ഇതിനെക്കുറിച്ച് മനസ്സിലാക്കിത്തരും. ഏതുവരെ അവഗുണങ്ങള് ഇല്ലാതാകുന്നില്ലയോ അതുവരെ നിങ്ങള്ക്ക് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല, അവഗുണങ്ങള് വളരെ അധികം നിന്ദ ചെയ്യിക്കുന്നതാണ്. ഭഗവാന് നമ്മെ പഠിപ്പിക്കുന്നു! എന്നത് കേള്ക്കുമ്പോള് മനുഷ്യര്ക്ക് തെറ്റിദ്ധാരണയുണ്ടാകുന്നു. ഭഗവാനാണെങ്കില് നാമരൂപങ്ങളില് നിന്നും വേറിട്ടതാണ്, സര്വ്വവ്യാപിയാണ്, ഭഗവാന് എങ്ങനെ ഇവരെ പഠിപ്പിക്കും, ഇവരുടെ പെരുമാറ്റം എങ്ങനെയുള്ളതാണ്. നിങ്ങളുടെ ഗുണങ്ങള് എത്ര ഒന്നാന്തരമായിരിക്കണം എന്നത് ബാബയ്ക്ക് അറിയാം. അവഗുണങ്ങളെ ഒളിപ്പിച്ചാല് ആര്ക്കും അമ്പ് തറയ്ക്കില്ല അതിനാല് എത്ര സാധിക്കുമോ തന്റെ അവഗുണങ്ങളെ ഇല്ലാതാക്കിക്കൊണ്ടു പോകണം. തന്റെയുള്ളില് ഇന്ന ഇന്ന കുറവുകളുണ്ട് എന്ന് കുറിച്ചുവെക്കൂ എങ്കില് ഉള്ളില് മനസ്സ് കുത്തും. നഷ്ടമുണ്ടാകുമ്പോള് മനസ്സില് അതീവ ദുഃഖമുണ്ടാകും. വ്യാപാരികള് ദിവസവും തന്റെ കണക്ക് നോക്കും- ഇന്ന് എത്ര ലാഭമുണ്ടായി എന്ന് ദിവസവും കണക്കുകള് പരിശോധിക്കും. ഈ ബാബയും പറയുന്നു ദിവസവും തന്റെ പെരുമാറ്റത്തെ നോക്കൂ. ഇല്ലെങ്കില് തന്റെതന്നെ നഷ്ടമുണ്ടാക്കിവെയ്ക്കും. ബാബയുടെ സല്പ്പേരിനെ നഷ്ടപ്പെടുത്തും.

ഗുരുവിന്റെ നിന്ദ ചെയ്യിപ്പിക്കുന്നവര്ക്ക് ഗതി ലഭിക്കില്ല. ദേഹാഭിമാനികള്ക്ക് ഗതി ലഭിക്കില്ല. ദേഹീ അഭിമാനികള്ക്ക് സദ്ഗതി ലഭിക്കും. എല്ലാവരും പുരുഷാര്ത്ഥം ചെയ്യുന്നതും ദേഹീ അഭിമാനിയായി മാറാനാണ്. ദിനം പ്രതിദിനം നേരെയായിക്കൊണ്ടിരിക്കുന്നു. ദേഹാഭിമാനത്തിലൂടെ എന്തെല്ലാം കാര്യങ്ങളാണോ ചെയ്തുകൊണ്ടിരുന്നത് അതിനെയെല്ലാം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ദേഹാഭിമാനത്തില് തീര്ച്ചയായും പാപം ഉണ്ടാകും അതിനാല് ദേഹീ അഭിമാനിയായി മാറിക്കൊണ്ടിരിക്കു. ഇതും മനസ്സിലാക്കാന് സാധിക്കും ആര്ക്കും ജനിക്കുമ്പോള്ത്തന്നെ രാജാവാകാന് സാധിക്കില്ല. ദേഹീ അഭിമാനിയാകുന്നതില് സമയം എടുക്കുമല്ലോ. ഇതും നിങ്ങള് മനസ്സിലാക്കുന്നുണ്ട്, ഇപ്പോള് നമുക്ക് തിരിച്ച് പോകണം. ബാബയുടെ അടുത്തേയ്ക്ക് കുട്ടികള് വരുന്നു. ചിലര് 6 മാസങ്ങള്ക്ക് ശേഷം വരുന്നു, ചിലര് 8 മാസങ്ങള്ക്ക് ശേഷം വരുന്നു അപ്പോള് ബാബ നോക്കും ഈ സമയം കൊണ്ട് ഇവരില് എന്ത് ഉന്നതിയുണ്ടായി? ദിനം പ്രതിദിനം നന്നായിക്കൊണ്ടിരിക്കുന്നുണ്ടോ അതോ ഇപ്പോഴും കറുത്ത പാടുകളാണോ? ചിലര് മുന്നോട്ട് പോകവേ പഠിപ്പ് ഉപേക്ഷിക്കുന്നു. ബാബ പറയുന്നു എന്താണിത്, ഭഗവാന് നിങ്ങളെ പഠിപ്പിക്കുന്നു ഭഗവാനും ഭഗവതിയുമാക്കി മാറ്റുന്നു, എന്നിട്ടും ഇങ്ങനെയുള്ള പഠിപ്പ് നിങ്ങള് ഉപേക്ഷിക്കുന്നോ! കഷ്ടമാണ്! വിശ്വത്തിന്റെ ഈശ്വരീയ പിതാവ് പഠിപ്പിക്കുന്നു, എന്നിട്ട് അതില് ആബ്സെന്റ് ആവുകയോ! മായ എത്ര പ്രബലനാണ്. ഒന്നാന്തരം പഠിപ്പില് നിന്നും നിങ്ങളുടെ മുഖത്തെ തിരിപ്പിക്കുന്നു. വളരെ അധികംപേര് മുന്നോട്ട് പോകുന്നുണ്ട്, പിന്നീട് പഠിപ്പിനെ പുറംകാലുകൊണ്ട് അടിക്കുന്നു. ഇത് നിങ്ങള് മനസ്സിലാക്കുന്നുണ്ട് ഇപ്പോള് നമ്മുടെ മുഖം സ്വര്ഗ്ഗത്തിനുനേരെയാണ്, കാല് നരകത്തിനുനേരെയും. നിങ്ങളാണ് സംഗമയുഗത്തിലെ ബ്രാഹ്മണര്. ഇത് പഴയ രാവണന്റെ ലോകമാണ്. നമ്മള് ശാന്തിധാമം വഴി സുഖധാമത്തിലേയ്ക്ക് പോകും. കുട്ടികള്ക്ക് ഇതുതന്നെ ഓര്മ്മവെയ്ക്കണം. സമയം വളരെ കുറവാണ്, ശരീരം നാളെ വേണമെങ്കിലും വിടാം. ബാബയുടെ ഓര്മ്മയില്ലെങ്കില് പിന്നീട് അന്തിമ സമയത്ത്......... ബാബ വളരെ അധികം മനസ്സിലാക്കിത്തരുന്നുണ്ട്. ഇതെല്ലാം ഗുപ്തമായ കാര്യങ്ങളാണ്. ജ്ഞാനവും ഗുപ്തമാണ്. ഇതും അറിയാം കല്പം മുമ്പ് ആര് എത്ര പുരുഷാര്ത്ഥം ചെയ്തുവോ അത്രയേ ചെയ്യൂ. ഡ്രാമ അനുസരിച്ച് ബാബയും കല്പം മുമ്പത്തേതുപോലെ മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു, ഇതില് വ്യത്യാസം വരുക സാദ്ധ്യമല്ല. ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. ശിക്ഷകള് അനുഭവിക്കരുത്. ബാബയുടെ മുന്നില് ഇരുന്ന് ശിക്ഷകള് അനുഭവിച്ചാല് ബാബ എന്ത് പറയും! നിങ്ങള് സാക്ഷാത്ക്കാരവും ചെയ്തിട്ടുണ്ട്, ആ സമയത്ത് മാപ്പു നല്കില്ല. ബ്രഹ്മാവിലൂടെയാണ് ബാബ പഠിപ്പിക്കുന്നത് അതിനാല് സാക്ഷാത്ക്കാരവും ഇവരുടേതാണ് ഉണ്ടാവുക. ഇവരിലൂടെ അവിടെയും സാക്ഷാത്ക്കാരം കാണിച്ചുതരും നിങ്ങള് ഇന്ന ഇന്ന കാര്യം ചെയ്തുവെന്ന് പിന്നീട് ആ സമയത്ത് വളരെ അധികം കരയും, നിലവിളിക്കും, പശ്ചാത്തപിക്കുകയും ചെയ്യും. സാക്ഷാത്ക്കാരമില്ലാതെ ശിക്ഷ നല്കാന് കഴിയില്ല. പറയും നിങ്ങളെ ഇത്രയും പഠിപ്പിച്ചു എന്നിട്ടും നിങ്ങള് ഇങ്ങനെ ഇങ്ങനെയുള്ള കാര്യങ്ങള് ചെയ്തു. നിങ്ങളും മനസ്സിലാക്കുന്നു രാവണ മതത്തിലൂടെ നമ്മള് എത്ര പാപകര്മ്മങ്ങള് ചെയ്തു. പൂജ്യരില് നിന്നും പൂജാരിയായി മാറി. ബാബയെ സര്വ്വവ്യാപി എന്നു പറഞ്ഞുവന്നു. ഇതാണ് നമ്പര് വണ് ഇന്സള്ട്ട്. ഇതിന്റെ കണക്ക് വഴക്കും വളരെ അധികമാണ്. ബാബ മനസ്സിലാക്കിത്തരുകയാണ്, നിങ്ങള് എങ്ങനെയാണ് സ്വയം തന്നെത്താനേ ചാട്ടവാറുകൊണ്ട് അടിച്ചത്. ഭാരതവാസികള് എത്ര അധഃപതിച്ചിരിക്കുന്നു. ബാബ വന്ന് മനസ്സിലാക്കിത്തരുകയാണ്. ഇപ്പോള് നിങ്ങള് എത്ര വിവേകശാലിയായി മാറി. പക്ഷേ നമ്പര്വൈസായാണ് മനസ്സിലാക്കുന്നത് അതും ഡ്രാമ അനുസരിച്ച്. ഇതുവരെയുള്ള ക്ലാസിന്റെ റിസള്ട്ട് ഇതിനുമുമ്പും ഇതുതന്നെയായിരുന്നു. ബാബ പറയുകയാണെങ്കില് അത് ശരിയായിരിക്കുമല്ലോ. അതിനാല് കുട്ടികള് തന്റെ ഉന്നതി ചെയ്തുകൊണ്ടിരിക്കണം. മായ ഇങ്ങനെയാണ് അത് ദേഹീ അഭിമാനിയായിരിക്കാന് അനുവദിക്കില്ല. ഇത് വളരെ വലിയ വിഷയമാണ്. സ്വയം ആത്മാവാണെന്നു മനസ്സിലാക്കി അച്ഛനെ ഓര്മ്മിക്കൂ എങ്കില് പാപം ഭസ്മമാകും. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്തേ.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദേഹാഭിമാനത്തില് വരുന്നതിലൂടെ പാപം തീര്ച്ചയായും ഉണ്ടാകും, ദേഹാഭിമാനമുള്ളവര്ക്ക് സദ്ഗതി ലഭിക്കുക സാധ്യമല്ല, അതിനാല് ദേഹീ അഭിമാനിയായി മാറുന്നതിനുള്ള പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യണം. ബാബയുടെ നിന്ദ ചെയ്യിക്കുന്ന തരത്തിലുള്ള ഒരു കര്മ്മവും ഉണ്ടാകരുത്.

2. ഉള്ളിലെ അസുഖങ്ങള് എന്തെല്ലാമാണെന്ന് ബാബയോട് സത്യം സത്യമായി പറയണം, അവഗുണങ്ങളെ ഒളിപ്പിക്കരുത്. എന്റെയുള്ളില് എന്തെല്ലാം അവഗുണങ്ങളുണ്ട്? എന്ന് തന്റെ പരിശോധന നടത്തണം. പഠിപ്പിലൂടെ സ്വയം ഗുണവാനായി മാറണം.

വരദാനം :-
പരിധിയുള്ള റോയല് ഇച്ഛകളില് നിന്ന് മുക്തമായിരുന്ന് സേവനം ചെയ്യുന്ന നിസ്വാര്ത്ഥ സേവാധാരിയായി ഭവിക്കട്ടെ.

ബ്രഹ്മാബാബ എങ്ങനെയാണോ കര്മ്മത്തിന്റെ ബന്ധനങ്ങളില് നിന്ന് മുക്തമായി വേറിട്ടിരിക്കുന്നതിന്റെ തെളിവ് നല്കിയത്, സേവയുടെ സ്നേഹത്തിന്റേതല്ലാതെ മറ്റ് ഏതൊരു ബന്ധനവുമില്ലായിരുന്നു. സേവനത്തില് ഉണ്ടാകുന്ന പരിധിയുള്ള ഇച്ഛകള് പോലും കര്മ്മക്കണക്കുകളുടെ ബന്ധനത്തില് ബന്ധിക്കുന്നു. സത്യമായ സേവാധാരി ഈ കര്മ്മക്കണക്കുകളില് നിന്നുപോലും മുക്തമായിരിക്കുന്നു. എങ്ങനെയാണോ ദേഹത്തിന്റെ ബന്ധനം, ദേഹത്തിന്റെ സംബന്ധങ്ങളുടെ ബന്ധനം, അതേപോലെ സേവനത്തില് സ്വാര്ത്ഥത-ഇതും ബന്ധനമാണ്. ഈ ബന്ധനത്തില് നിന്ന് അഥവാ റോയലായ കര്മ്മക്കണക്കുകളില് നിന്ന് മുക്തമായി നിസ്വാര്ത്ഥ സേവാധാരിയാകൂ.

സ്ലോഗന് :-
വാഗ്ദാനങ്ങളെ ഫയലില് സൂക്ഷിക്കാതെ ഫൈനലാക്കി(നിറവേറ്റി) കാണിക്കൂ.