മധുരമായ കുട്ടികളേ- സേവന
വാര്ത്തകള് കേള്ക്കുന്നതിലും വായിക്കുന്നതിലും നിങ്ങള്ക്ക് താല്പര്യം
ഉണ്ടായിരിക്കണം, എന്തെന്നാല് ഇതിലൂടെ ഉന്മേഷവും ഉത്സാഹവും വര്ദ്ധിക്കും, സേവനം
ചെയ്യുന്നതിനുള്ള സങ്കല്പം ഉണരും.
ചോദ്യം :-
സംഗമയുഗത്തില് ബാബ നിങ്ങള്ക്ക് സുഖം നല്കുന്നില്ല എന്നാല് സുഖത്തിലേയ്ക്കുള്ള
വഴി പറഞ്ഞുതരുന്നു- എന്തുകൊണ്ട്?
ഉത്തരം :-
എന്തുകൊണ്ടെന്നാല് എല്ലാവരും ബാബയുടെ കുട്ടികളാണ്, അഥവാ ഒരു കുട്ടിയ്ക്ക് മാത്രം
സുഖം നല്കിയാല് അതും ശരിയല്ല. ലൗകിക പിതാവില് നിന്നും കുട്ടികള്ക്ക് തുല്യമായ
ഓഹരി ലഭിക്കുന്നു, പരിധിയില്ലാത്ത അച്ഛന് ഓഹരി വീതിക്കുന്നില്ല, സുഖത്തിന്റെ വഴി
പറഞ്ഞുതരുന്നു. ആര് ആ വഴിയിലൂടെ നടക്കുന്നോ, പുരുഷാര്ത്ഥം ചെയ്യുന്നോ, അവര്ക്ക്
ഉയര്ന്ന പദവി ലഭിക്കുന്നു. കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്യണം, പുരുഷാര്ത്ഥമാണ്
എല്ലാത്തിന്റേയും ആധാരം.
ഓംശാന്തി.
കുട്ടികള്ക്ക് അറിയാം ബാബ മുരളി കേള്പ്പിക്കുകയാണ്. മുരളി എല്ലാവരുടേയും
അടുത്തേയ്ക്ക് പോകുന്നു പിന്നീട് മുരളി പഠിച്ച് സേവനം ചെയ്യുന്നത് ആരാണോ അവരുടെ
വാര്ത്തകള് മാഗസീനില് വരും. അപ്പോള് ഏതെല്ലാം കുട്ടികളാണോ മാഗസീന് വായിക്കുന്നത്
അവര്ക്ക് സേവനത്തിന്റെ വാര്ത്തകള് അറിയാന് കഴിയും- ഇന്ന ഇന്ന സ്ഥലങ്ങളില്
ഇങ്ങനെയുള്ള സേവനങ്ങള് നടക്കുന്നുണ്ടെന്ന്. ആരാണോ വായിക്കാത്തത് അവര്ക്ക്
സേവനത്തിന്റെ ഒരു കാര്യവും അറിയാന് സാധിക്കില്ല മാത്രമല്ല പുരുഷാര്ത്ഥവും
ചെയ്യില്ല. സേവനത്തിന്റെ വാര്ത്തകള് കേള്ക്കുമ്പോള് എനിക്കും ഇങ്ങനെയുള്ള സേവനം
ചെയ്യണം എന്നത് മനസ്സില് വരും. നമ്മുടെ സഹോദരീ സഹോദരന്മാര് എത്ര സേവനം
ചെയ്യുന്നുണ്ട് എന്നത് മാഗസീനിലൂടെ മനസ്സിലാക്കാന് സാധിക്കും. ഇത് കുട്ടികള്ക്ക്
അറിയാവുന്നതാണ്- എത്രത്തോളം സേവനം ചെയ്യുന്നുവോ അത്രയും ഉയര്ന്ന പദവി ലഭിക്കും.
അതിനാല് മാഗസീനും സേവനം ചെയ്യുന്നതിന് ഉത്സാഹം ഉണര്ത്തും. ഇത് വെറുതേ
ഉണ്ടാക്കുന്നതല്ല. ആരാണോ സ്വയം പഠിക്കാത്തത് അവരാണ് ഇത് വെറുതെയാണ് എന്ന്
കരുതുന്നത്. ചിലര് പറയും ഞങ്ങള്ക്ക് വായിക്കാന് അറിയില്ല, അല്ല നിങ്ങള് രാമായണവും
ഭാഗവതവും ഗീതയും കേള്ക്കുന്നതിനായി പോകാറില്ലേ, ഇതും കേള്ക്കണം. ഇല്ലെങ്കില്
സേവനത്തിന് ഉത്സാഹം വര്ദ്ധിക്കില്ല. ഇന്ന സ്ഥലത്ത് ഇന്ന സേവനം നടന്നു. അഥവാ
ലഹരിയുണ്ടെങ്കില് ആരെക്കൊണ്ടെങ്കിലും വായിപ്പിച്ചാണെങ്കിലും കേള്ക്കും. മാഗസീന്
വായിക്കാത്തവരായി സെന്ററില് ഒരുപാടുപേരുണ്ട്. വളരെ അധികം പേരുണ്ട് അവരുടെ
അടുത്ത് സേവനത്തിന്റെ പേരോ അടയാളമോ പോലുമുണ്ടാകില്ല. എങ്കില് പദവിയും
അങ്ങനെയായിരിക്കും നേടുക. ഇതു മനസ്സിലാക്കുന്നുണ്ട് രാജധാനിയാണ് സ്ഥാപിക്കുന്നത്,
ഇതില് ആര് എത്ര പരിശ്രമിക്കുന്നുവോ അതിനനുസരിച്ച് പദവി പ്രാപ്തമാക്കും.
പഠിപ്പില് ശ്രദ്ധിച്ചില്ലെങ്കില് തോറ്റുപോകും. ഈ സമയത്തെ പഠിപ്പാണ് മുഴുവന്
ആധാരവും. എത്രത്തോളം പഠിക്കുന്നുവോ പഠിപ്പിക്കുന്നുവോ അത്രത്തോളം ഗുണം
തനിക്കുതന്നെയാണ്. മാഗസീന് വായിക്കണം എന്ന ചിന്തപോലും വരാത്ത ഒരുപാട്
കുട്ടികളുണ്ട്. അവര് നയാപൈസയുടെ പദവിയാകും നേടുക. ഇവര് പുരുഷാര്ത്ഥം ചെയ്തില്ല
അതിനാലാണ് ഇങ്ങനെയുള്ള പദവി ലഭിച്ചത് എന്ന ചിന്തയൊന്നും അവിടെയുണ്ടാകില്ല.
കര്മ്മത്തിന്റേയും അകര്മ്മത്തിന്റേയും കാര്യങ്ങളെല്ലാം ബുദ്ധിയിലുള്ളത്
ഇപ്പോഴാണ്.
കല്പത്തിലെ സംഗമയുഗത്തിലാണ് ബാബ മനസ്സിലാക്കിത്തരുന്നത്, ആരാണോ
മനസ്സിലാക്കാത്തത് അവര് കല്ലുബുദ്ധികളാണ്. നമ്മള് മുമ്പ്
തുച്ഛബുദ്ധിയുള്ളവരായിരുന്നു എന്നത് നിങ്ങളും മനസ്സിലാക്കുന്നുണ്ട് അതിലും
ശതമാനമുണ്ട്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു, ഇപ്പോള്
കലിയുഗമാണ്, ഇതില് അപാര ദുഃഖമാണ്. ഇന്ന ഇന്നതെല്ലാം ദുഃഖമാണ്, വിവേകശാലികളായ
കുട്ടികള് മനസ്സിലാക്കും ബാബ ശരിയാണ് പറയുന്നതെന്ന്. ഇന്നലെ നമ്മള് എത്ര
ദുഃഖിയായിരുന്നു, എത്രയധികം ദുഃഖങ്ങള്ക്ക് നടുവിലായിരുന്നു എന്നത് നിങ്ങള്ക്കും
അറിയാം. ഇപ്പോള് വീണ്ടും അപാര സുഖത്തിന്റെ നടുവിലേയ്ക്ക് പോവുകയാണ്. ഇത്
രാവണരാജ്യമാണ് കലിയുഗമാണ്- ഇതും നിങ്ങള്ക്ക് അറിയാം. ആരാണോ അറിഞ്ഞിട്ടും
മറ്റുള്ളവര്ക്ക് ഒന്നും മനസ്സിലാക്കിക്കൊടുക്കാത്തത് അവരെക്കുറിച്ച് ബാബ
പറയുന്നു അവര്ക്ക് ഒന്നും അറിയില്ല. എപ്പോഴാണോ സേവനം ചെയ്യുന്നത്, വാര്ത്ത
മാഗസീനില് വരുന്നത് അപ്പോഴേ അറിയുന്നവര് എന്ന് പറയൂ. ദിനംപ്രതിദിനം ബാബ സഹജമായ
പോയിന്റുകള് കേള്പ്പിച്ചുകൊണ്ടിരിക്കുന്നു. അവര് മനസ്സിലാക്കുന്നത് കലിയുഗം
ഇപ്പോഴും കുഞ്ഞുകുട്ടിയാണെന്നാണ്, സംഗമമാണെന്ന് മനസ്സിലാക്കിയാലേ സത്യയുഗവും
കലിയുഗവും തമ്മിലുള്ള വ്യത്യാസം അറിയാന് പറ്റൂ. കലിയുഗത്തില് അപാരദുഃഖമാണ്,
സത്യയുഗത്തില് അപാരസുഖമാണ്. പറയൂ, അപാരസുഖം നമ്മള് കുട്ടികള്ക്ക് ബാബ നല്കുകയാണ്
അതിന്റെ വര്ണ്ണനയാണ് ഞങ്ങള് ചെയ്യുന്നത്. മറ്റാര്ക്കും ഇങ്ങനെ
മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. നിങ്ങള് പുതിയ കാര്യങ്ങളാണ്
പറഞ്ഞുകൊടുക്കുന്നത് മറ്റാര്ക്കും നിങ്ങള് നരകവാസിയാണോ അതോ സ്വര്ഗ്ഗവാസിയാണോ
എന്നുപോലും ചോദിക്കാന് സാധിക്കില്ല. നിങ്ങള് കുട്ടികളും നമ്പര്വൈസാണ്, ഇത്രയും
പോയിന്റസ് ഓര്മ്മിച്ചുവെക്കാന് സാധിക്കുന്നില്ല, മനസ്സിലാക്കിക്കൊടുക്കുന്ന
സമയത്ത് ദേഹാഭിമാനം ഉണ്ടാകുന്നു. ആത്മാവാണ് കേള്ക്കുന്നതും ധാരണ ചെയ്യുന്നതും.
പക്ഷേ നല്ല നല്ല മഹാരഥികള് പോലും ഇത് മറന്നുപോകുന്നു. ദേഹാഭിമാനത്തില് വന്ന്
സംസാരിക്കാന് തുടങ്ങും, ഇങ്ങനെ എല്ലാവര്ക്കും സംഭവിക്കാറുണ്ട്. ബാബ പറയുന്നു
എല്ലാവരും പുരുഷാര്ത്ഥികളാണ്. ആത്മാവാണെന്ന് മനസ്സിലാക്കിയല്ല സംസാരിക്കുന്നത്.
ബാബ ആത്മാവാണെന്ന് മനസ്സിലാക്കിയാണ് ജ്ഞാനം നല്കുന്നത്. ബാക്കി സഹോദരങ്ങള്
എല്ലാവരും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്- ഈ അവസ്ഥയില് നിലനില്ക്കണം.
അതിനാല് കുട്ടികള്ക്കും മനസ്സിലാക്കിക്കൊടുക്കണം, കലിയുഗത്തില് അപാര ദുഃഖമാണ്,
സത്യയുഗത്തില് അപാരസുഖമാണ്. ഇപ്പോള് സംഗമയുഗമാണ് നടക്കുന്നത്. ബാബ വഴി
പറഞ്ഞുതരുകയാണ്, അല്ലാതെ സുഖം നല്കുകയല്ല ചെയ്യുന്നത്. സുഖത്തിലേയ്ക്കുള്ള വഴി
പറഞ്ഞുതരുന്നു. രാവണനും ദുഃഖം നല്കുന്നില്ല, ദുഃഖത്തിലേയ്ക്കുള്ള തലതിരിഞ്ഞ വഴി
പറഞ്ഞുതരുന്നു. ബാബ ദുഃഖവും നല്കുന്നില്ല സുഖവും നല്കുന്നില്ല,
സുഖത്തിലേയ്ക്കുള്ള വഴി പറഞ്ഞുതരികയാണ്. പിന്നീട് ആര് എത്ര പുരുഷാര്ത്ഥം
ചെയ്യുന്നുവോ അത്രയും സുഖം നേടും. സുഖം നല്കുന്നില്ല. ബാബയുടെ ശ്രീമതത്തിലൂടെ
നടക്കുന്നതിലൂടെ സുഖം നേടുകയാണ്. ബാബ കേവലം വഴി പറഞ്ഞുതരുന്നു, രാവണനില് നിന്നും
ലഭിക്കുന്നത് ദുഃഖത്തിലേയ്ക്കുള്ള വഴിയാണ്. അഥവാ ബാബ നല്കുകയാണെങ്കില്
എല്ലാവര്ക്കും ഒരുപോലെ സമ്പത്ത് ലഭിക്കേണ്ടതാണ്. എങ്ങനെയാണോ ലൗകിക പിതാവ്
സമ്പത്ത് ഭാഗം വെയ്ക്കുന്നത് അതുപോലെ. ഇവിടെ ആര് എങ്ങനെ പുരുഷാര്ത്ഥം ചെയ്യുന്നോ
അതുപോലെയാണ്. ബാബ വളരെ സഹജമായ വഴി പറഞ്ഞുതരുന്നു. ഇങ്ങനെ ഇങ്ങനെ
ചെയ്യുകയാണെങ്കില് ഇത്രയും ഉയര്ന്ന പദവി ലഭിക്കും. കുട്ടികള്ക്ക് പുരുഷാര്ത്ഥം
ചെയ്യണം- എനിക്ക് ഏറ്റവും ഉയര്ന്ന പദവി നേടണം എന്നു കരുതി പഠിക്കണം. ഇവര്
ഉയര്ന്ന പദവി നേടിക്കോട്ടെ, ഞാന് ഇവിടെയിരുന്നോളാം എന്നാകരുത്. ആദ്യം
പുരുഷാര്ത്ഥം. ഡ്രാമ അനുസരിച്ച് പുരുഷാര്ത്ഥം തീര്ച്ചയായും ചെയ്യേണ്ടതുണ്ട്.
ചിലര് തീവ്രപുരുഷാര്ത്ഥം ചെയ്യുന്നു, ചിലര് പതുക്കെയാണ്. പുരുഷാര്ത്ഥമാണ്
എല്ലാത്തിനും ആധാരം. ബാബയാണെങ്കില് വഴി പറഞ്ഞുതന്നു- എന്നെ ഓര്മ്മിക്കു.
എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രയും വികര്മ്മം വിനാശമാകും. ഡ്രാമയുടെ
മേലെയിടരുത്. ഇത് മനസ്സിലായ കാര്യമാണ്.
വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കും. അതിനാല് തീര്ച്ചയായും
എന്ത് പാര്ട്ടാണോ അഭിനയിച്ചത് അതുതന്നെ വീണ്ടും അഭിനയിക്കേണ്ടിവരും. മുഴുവന്
ധര്മ്മങ്ങളും വീണ്ടും തന്റെ സമയമാകുമ്പോള് വരും. കരുതൂ ഇപ്പോള് ക്രിസ്ത്യന്സ്
100 കോടിയുണ്ട് എങ്കില് വീണ്ടും ഇത്രയുംപേര് തന്നെ പാര്ട്ട് അഭിനയിക്കാനായി വരും.
ആത്മാവും വിനാശമാകില്ല, ആത്മാവിലെ പാര്ട്ടും ഒരിയ്ക്കലും വിനാശമാവുകയില്ല. ഇത്
മനസ്സിലാക്കേണ്ട കാര്യമാണ്. ആരാണോ മനസ്സിലാക്കിയത് അവര് തീര്ച്ചയായും
മനസ്സിലാക്കിക്കൊടുക്കും. ധനം നല്കാതെ ധനം വര്ദ്ധിക്കില്ല.
ധാരണയുണ്ടായിക്കൊണ്ടേയിരിക്കും, മറ്റുള്ളവരേയും ധനവാനാക്കി മാറ്റിക്കൊണ്ടിരിക്കും
പക്ഷേ ഭാഗ്യത്തില് ഇല്ലെങ്കില് തന്നെക്കൊണ്ട് സാധിക്കില്ല എന്നു കരുതും. ടീച്ചര്
പറയും നിങ്ങള്ക്ക് പറഞ്ഞുകൊടുക്കാന് കഴിയുന്നില്ലെങ്കില് നിങ്ങളുടെ ഭാഗ്യത്തില്
കാലണയുടെ പദവിയായിരിക്കും ഉണ്ടാവുക. ഭാഗ്യത്തില് ഇല്ലെങ്കില് യുക്തികള്
ഉപയോഗിച്ചിട്ട് എന്ത് കാര്യം. ഇത് പരിധിയില്ലാത്ത പാഠശാലയാണ്. ഓരോ
ടീച്ചേഴ്സിന്റേയും വിഷയം വേറെ വേറെയായിരിക്കും. ബാബ പഠിപ്പിക്കുന്ന രീതി
ബാബയ്ക്കേ അറിയൂ പിന്നെ നിങ്ങള് കുട്ടികള്ക്കും അറിയാം, ബാക്കി ആര്ക്കും അറിയാന്
കഴിയില്ല. നിങ്ങള് കുട്ടികള് എത്ര പരിശ്രമിക്കുന്നു അപ്പോഴാണ് ആരെങ്കിലും
മനസ്സിലാക്കുന്നത്. ബുദ്ധിയില് നില്ക്കുന്നേയില്ല. എത്രത്തോളം അടുത്തേയ്ക്ക്
എത്തുന്നുവോ അതിനനുസരിച്ച് സമര്ത്ഥരായി മാറുന്നത് കാണാന് സാധിക്കും. ഇപ്പോള്
മ്യൂസിയം ആത്മീയ കോളേജ് എന്നിവ നിര്മ്മിക്കുന്നുണ്ട്. നിങ്ങളുടെ പേരുതന്നെ
വേറിട്ടതാണ് ആത്മീയ വിശ്വവിദ്യാലയം. ഗവണ്മെന്റും നോക്കും. പറയൂ, നിങ്ങളുടേത്
ഭൗതീകമായ സര്വ്വകലാശാലയാണ്, എന്നാല് ഇത് ആത്മീയമാണ്. ആത്മാവാണ് പഠിക്കുന്നത്.
84 ന്റെ മുഴുവന് ചക്രത്തിലും ഒരേയൊരു തവണയാണ് ബാബ വന്ന് ആത്മീയ കുട്ടികളെ
പഠിപ്പിക്കുന്നത്. ഫിലിമില് കാണാറുണ്ട് 3 മണിക്കൂറിനുശേഷം വീണ്ടും അതുതന്നെ
ആവര്ത്തിക്കും. ഇവിടെയും 5000 വര്ഷത്തിന്റെ ചക്രം വീണ്ടും അതുപോലെ ആവര്ത്തിക്കും.
ഇത് നിങ്ങള് കുട്ടികള്ക്ക് അറിയാം. അവര് ഭക്തിയില് ശാസ്ത്രങ്ങള് മാത്രമാണ് ശരി
എന്ന് മനസ്സിലാക്കുന്നു. നിങ്ങള്ക്കാണെങ്കില് ഒരു ശാസ്ത്രവുമില്ല. ബാബ ഇരുന്ന്
മനസ്സിലാക്കിത്തരുകയാണ്, എന്താ ബാബ ഏതെങ്കിലും ശാസ്ത്രം പഠിച്ചിട്ടുണ്ടോ?
അവരാണെങ്കില് ഗീത പഠിപ്പിച്ച് കേള്പ്പിക്കും. അഥവാ പഠിച്ചിട്ടുണ്ടെങ്കില്
അമ്മയുടെ ഉദരത്തില് ബാബ പ്രവേശിക്കുന്നില്ലല്ലോ. പരിധിയില്ലാത്ത ബാബയുടെ
പാര്ട്ട് പഠിപ്പിക്കുന്നതിന്റേതാണ്. തന്റെ പരിചയം നല്കുന്നു.
ലോകത്തിലുള്ളവര്ക്കാണെങ്കില് അറിയുകയേയില്ല. പാടുന്നുമുണ്ട്- അച്ഛന്
ജ്ഞാനസാഗരനാണ്. ജ്ഞാനസാഗരന് എന്ന് കൃഷ്ണനെ പറയാറില്ല. എന്താ ഈ ലക്ഷ്മീ
നാരായണന്മാര് ജ്ഞാനസാഗരന്മാരാണോ? അല്ല. ഇത് അത്ഭുതമാണ്, നമ്മള് ബ്രാഹ്മണര്
തന്നെയാണ് ശ്രീമതം അനുസരിച്ച് ഈ ജ്ഞാനം കേള്പ്പിക്കുന്നത്. നിങ്ങള്
മനസ്സിലാക്കിക്കൊടുക്കുന്നു ഈ കണക്ക് അനുസരിച്ച് നമ്മള് ബ്രാഹ്മണര് തന്നെയാണ്
പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങള്. അനേകം തവണ ആയിട്ടുണ്ട്, വീണ്ടും ആവും.
മനുഷ്യരുടെ ബുദ്ധിയില് ഇത് എപ്പോള് വരുന്നോ അപ്പോഴേ അംഗീകരിക്കൂ. നിങ്ങള്ക്ക്
അറിയാം കല്പ കല്പം നമ്മള് പ്രജാപിതാ ബ്രഹ്മാവിന്റെ ദത്തെടുക്കപ്പെടുന്ന
കുട്ടികളായി മാറും. ആരാണോ മനസ്സിലാക്കുന്നത് അവര് നിശ്ചയബുദ്ധിയായും മാറും.
ബ്രാഹ്മണനായി മാറാതെ എങ്ങനെ ദേവതയായി മാറും. ഓരോരുത്തരുടേയും ബുദ്ധിയാണ് ആധാരം.
സ്ക്കൂളില് ചിലര് സ്കോളര്ഷിപ്പ് നേടും എന്നാല് ചിലര് തോറ്റുപോകും. പിന്നീട്
ആരംഭം മുതല് പഠിക്കണം. ബാബ പറയുന്നു വികാരത്തില് വീണു എങ്കില് സമ്പാദ്യം
നഷ്ടപ്പെടുത്തി, പിന്നീട് ബുദ്ധിയില് ഇതൊന്നും ഇരിക്കില്ല. ഉള്ള്
കാര്ന്നുകൊണ്ടിരിക്കും.
നിങ്ങള് മനസ്സിലാക്കുന്നുണ്ട് ഈ ജന്മത്തില് എന്തെല്ലാം പാപങ്ങള് ചെയ്തോ അതെല്ലാം
നമുക്ക് അറിയാം. ബാക്കി മുന്ജന്മങ്ങളില് എന്തെല്ലാം ചെയ്തിട്ടുണ്ട് എന്നത്
ഓര്മ്മയുണ്ടാകില്ല. തീര്ച്ചയായും പാപം ചെയ്തിട്ടുണ്ട്. പൂണ്യാത്മാവായിരുന്നത്
ആരാണോ അവര് തന്നെയാണ് പാപാത്മാവായി മാറുന്നത്. കണക്കു വഴക്കുകള് ബാബ ഇരുന്ന്
മനസ്സിലാക്കിത്തരുകയാണ്. വളരെ അധികം കുട്ടികളുണ്ട്, മറന്നുപോകുന്നു,
പഠിക്കുന്നില്ല. അഥവാ പഠിക്കുന്നുണ്ടെങ്കില് തീര്ച്ചയായും പഠിപ്പിക്കുകയും
ചെയ്യും. ചില ഡള് ബുദ്ധികള് സമര്ത്ഥരായി മാറുന്നു, എത്ര വലിയ പഠിപ്പാണ്. ബാബയുടെ
ഈ പഠിപ്പിലൂടെ വേണം സൂര്യവംശീ ചന്ദ്രവംശീ പരമ്പരകള് ഉണ്ടാകാന്. അവര് ഈ
ജന്മത്തിലാണ് പഠിച്ച് ലക്ഷ്യം നേടുന്നത്. നിങ്ങള്ക്ക് അറിയാം ഈ പഠിപ്പിന്റെ പദവി
പുതിയ ലോകത്തിലാണ് ലഭിക്കുക. അത് ദൂരെയൊന്നുമല്ല. എങ്ങനെയാണോ വസ്ത്രം
മാറ്റുന്നത് അതുപോലെ പഴയ ലോകത്തെ ഉപേക്ഷിച്ച് പുതിയ ലോകത്തിലേയ്ക്ക് പോകണം.
തീര്ച്ചയായും വിനാശവും ഉണ്ടാകും. ഇപ്പോള് നിങ്ങള് പുതിയലോകത്തിലേതായി മാറുകയാണ്.
പിന്നീട് ഈ പഴയ വസ്ത്രം ഉപേക്ഷിച്ച് പോകണം. നമ്പര്വൈസായി രാജധാനി
സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്, ആരാണോ നല്ലരീതിയില് പഠിക്കുന്നത് അവരാണ്
ആദ്യമാദ്യം സ്വര്ഗ്ഗത്തില് വരുന്നത്. ബാക്കിയുള്ളവര് പിന്നാലെ വരും.
സ്വര്ഗ്ഗത്തിലേയ്ക്ക് വരാന് കഴിയില്ല. സ്വര്ഗ്ഗത്തിലെ ദാസ ദാസിമാര് ആരാണോ അവരും
ഹൃദയത്തില് കയറിയവരായിരിക്കും. അല്ലാതെ എല്ലാവരും വരും എന്നല്ല. ഇപ്പോള് ആത്മീയ
കോളേജ് മുതലായവ തുറന്നുകൊണ്ടിരിക്കുന്നു, എല്ലാവരും വന്ന് പുരുഷാര്ത്ഥം ചെയ്യും.
പഠിപ്പില് തീവ്രതയോടെ മുകളിലേയ്ക്ക് പോകുന്നത് ആരാണോ അവര് ഉയര്ന്ന പദവി നേടും.
ഡള്ളായ ബുദ്ധിയുളളവര് കുറഞ്ഞ പദവി നേടും. ഡള് ബുദ്ധിയുള്ളവരും മുന്നോട്ട് പോകവേ
തീവ്രഗതിയില് പുരുഷാര്ത്ഥം ചെയ്യാനും സാദ്ധ്യതയുണ്ട്. വളരെ വിവേകശാലികളായവര്
താഴേയ്ക്ക് പോകാനും സാദ്ധ്യതയുണ്ട്. പുരുഷാര്ത്ഥത്തില് നിന്നും മനസ്സിലാക്കാം.
ഈ നടക്കുന്നത് മുഴുവനും ഡ്രാമയാണ്. ആത്മാവ് ശരീരം ധാരണചെയ്ത് ഇവിടെ പാര്ട്ട്
അഭിനയിക്കുകയാണ്, പുതിയ ശരീരം ധാരണ ചെയ്ത് പുതിയ പാര്ട്ട് അഭിനയിക്കുന്നു.
എപ്പോഴെല്ലാം എന്തെല്ലാമായാണ് മാറുന്നത്. സംസ്ക്കാരം ആത്മാവിലാണ് ഉള്ളത്.
പുറത്തുള്ള ആരിലും അല്പം പോലും ജ്ഞാനമില്ല. ബാബ എപ്പോള് വന്ന് പഠിപ്പിക്കുന്നോ
അപ്പോഴാണ് ജ്ഞാനം ലഭിക്കുന്നത്. ടീച്ചര് ഇല്ല എങ്കില് പിന്നെ ജ്ഞാനം എവിടെ
നിന്നും ലഭിക്കാനാണ്. അത് ഭക്തിയാണ്. ഭക്തിയില് അപാരദുഃഖമാണ്, മീരയ്ക്ക്
സാക്ഷാത്ക്കാരങ്ങള് ലഭിക്കുമായിരുന്നു പക്ഷേ സുഖം ഉണ്ടായിരുന്നില്ലല്ലോ. എന്താ
അസുഖം വന്നിട്ടുണ്ടാകില്ലേ. അവിടെ ഒരുപ്രകാരത്തിലുള്ള ദുഃഖവും ഉണ്ടാകില്ല. ഇവിടെ
അപാരദുഃഖമാണ്, അവിടെ അപാരസുഖമാണ്. ഇവിടെ എല്ലാവരും ദുഃഖിയാണ്, രാജാക്കന്മാര്ക്കും
ദുഃഖമല്ലേ, പേരുതന്നെ ദുഃഖധാമമെന്നാണ്. അത് സുഖധാമമാണ്. സമ്പൂര്ണ്ണ ദുഃഖവും
സമ്പൂര്ണ്ണ സുഖവും പിന്നെ ഇതാണ് സംഗമയുഗം. സത്യയുഗത്തില് സമ്പൂര്ണ്ണ സുഖം,
കലിയുഗത്തില് സമ്പൂര്ണ്ണ ദുഃഖം. ദുഃഖം ഒരുപാടു രീതിയിലുണ്ട് എല്ലാം വൃദ്ധി
നേടിക്കൊണ്ടിരിക്കുകയാണ്. മുന്നോട്ട് പോകവേ എത്ര ദുഃഖം ഉണ്ടാകും. അളവില്ലാത്ത
ദുഃഖത്തിന്റെ പര്വ്വതം ഇടിഞ്ഞുവീഴും.
നിങ്ങള്ക്ക് സംസാരിക്കാന് വളരെ കുറച്ച് സമയമേ അവര് നല്കുന്നുള്ളു. രണ്ട്
മിനിറ്റ് നല്കിയാലും മനസ്സിലാക്കിക്കൊടുക്കൂ, സത്യയുഗത്തില് അളവില്ലാത്ത
സുഖമുണ്ട് അത് ബാബയാണ് നല്കുന്നത്. രാവണനില് നിന്നും അപാരദുഃഖമാണ് ലഭിക്കുന്നത്.
ഇപ്പോള് ബാബ പറയുന്നു കാമത്തിനുമേല് വിജയം നേടൂ എങ്കില് ജഗദ്ജീത്തായി മാറും. ഈ
ജ്ഞാനത്തിന് വിനാശമുണ്ടാകില്ല. കുറച്ച് കേട്ടാലും സ്വര്ഗ്ഗത്തിലേയ്ക്ക് വരും.
വളരെ അധികം പ്രജകളുണ്ടാകും. രാജാവ് എവിടെക്കിടക്കുന്നു,
ദരിദ്രനെവിടെക്കിടക്കുന്നു. ഓരോരുത്തരുടേയും ബുദ്ധി വ്യത്യസ്തമാണ്.
മനസ്സിലാക്കിയിട്ട് ആരാണോ മറ്റുള്ളവര്ക്കും മനസ്സിലാക്കിക്കൊടുക്കുന്നത്
അവര്ക്ക് നല്ല പദവി ലഭിക്കും. ഈ സ്ക്കൂളും വളരെ വിശേഷമായതാണ്. ഭഗവാനാണ് വന്ന്
പഠിപ്പിക്കുന്നത്. ശ്രീകൃഷ്ണന് പിന്നെയും ദൈവീക ഗുണങ്ങളുള്ള ദേവതയാണ്. ബാബ
പറയുന്നു ഞാന് ദൈവീക ഗുണങ്ങളില് നിന്നും ആസുരീയ അവഗുണങ്ങളില് നിന്നും
വേറിട്ടതാണ്. ഞാന് നിങ്ങളുടെ അച്ഛനാണ് വരുന്നത് പഠിപ്പിക്കാനാണ്. ആത്മീയ ജ്ഞാനം
നല്കുന്നത് പരമാത്മാവാണ്. ഗീതാജ്ഞാനം നല്കാന് ദേഹധാരിയായ ഒരു മനുഷ്യനോ
അല്ലെങ്കില് ദേവതയ്ക്കോ സാധിക്കില്ല. വിഷ്ണു ദേവതായെ നമ: എന്നു പറയുന്നു,
എങ്കില് കൃഷ്ണന് ആരാണ്? ദേവതയായ കൃഷ്ണന് തന്നെയാണ് വിഷ്ണു- ഇത് ആര്ക്കും
അറിയില്ല. നിങ്ങളില് പലരും മറന്നുപോകുന്നു. സ്വയം പൂര്ണ്ണമായി മനസ്സിലാക്കിയാല്
മറ്റുള്ളവര്ക്കും മനസ്സിലാക്കിക്കൊടുക്കും. സേവനം ചെയ്ത് തെളിവുമായി വരണം
അപ്പോള് മനസ്സിലാക്കും സേവനം ചെയ്തൂ അതിനാല്ബാബ പറയുകയാണ് നീട്ടി വലിച്ച്
വാര്ത്തകള് എഴുതേണ്ടതില്ല, ഇന്നയാള് വരാന് പോവുകയാണ്, ഇങ്ങനെ പറഞ്ഞിട്ട്
പോയിട്ടുണ്ട്..... ഇങ്ങനെ എഴുതേണ്ട ആവശ്യമില്ല. കുറഞ്ഞ വാക്കുകളില് എഴുതണം.
വന്നോ, നിലനില്ക്കുന്നുണ്ടോ എന്ന് നോക്കൂ. മനസ്സിലാക്കി സേവനം ചെയ്യാന്
തുടങ്ങുമ്പോള് വാര്ത്ത എഴുതു. ചിലര് വളരെ ഷോ കാണിച്ച് വാര്ത്തകള് നല്കുന്നു.
ബാബയ്ക്ക് ഓരോ കാര്യത്തിലുമുള്ള റിസള്ട്ട് വേണം. ഇങ്ങനെ അനേകംപേര് ബാബയുടെ
അടുത്തേയ്ക്ക് വരുന്നുണ്ട്, പിന്നീട് ഉപേക്ഷിച്ച് പോകും, അതില് നിന്ന് എന്ത്
പ്രയോജനം. അവരെ ബാബ എന്ത് ചെയ്യും. അവര്ക്കും പ്രയോജനമില്ല, നിങ്ങള്ക്കും
പ്രയോജനമില്ല. നിങ്ങളുടെ ദൗത്യത്തിന്റെ വൃദ്ധി ഉണ്ടായില്ലല്ലോ. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്ക്കാലവന്ദനവും ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക്
നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഒരു
കാര്യത്തിലും നിസ്സഹായരാകരുത്. സ്വയത്തില് ജ്ഞാനത്തെ ധാരണ ചെയ്ത് ദാനം ചെയ്യണം.
മറ്റുള്ളവരുടെ ഭാഗ്യത്തേയും ഉണര്ത്തണം.
2. ആരോട്
സംസാരിക്കുകയാണെങ്കിലും സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ആത്മാവിനോട്
സംസാരിക്കണം. അല്പംപോലും ദേഹാഭിമാനം ഉണ്ടാകരുത്. ബാബയില് നിന്നും ലഭിച്ച
അപാരസുഖത്തെ മറ്റെല്ലാവര്ക്കും വിതരണം ചെയ്യണം.
വരദാനം :-
ഹൃദയത്തിന്റെയും ബുദ്ധിയുടെയും ബാലന്സില് സേവനം ചെയ്യുന്ന സദാ സഫലതാമൂര്ത്തിയായി
ഭവിയ്ക്കട്ടെ.
പല തവണ കുട്ടികള്
സേവനത്തില് കേവലം ബുദ്ധിയാണ് ഉപയോഗിക്കുന്നത്, എന്നാല് ഹൃദയവും ബുദ്ധിയും
ഉപയോഗിച്ച് സേവനം ചെയ്യുകയാണെങ്കില് മാത്രമാണ് സേവനത്തില് സഫലതാമൂര്ത്തിയാകൂ.
ആരാണോ കേവലം ബുദ്ധി ഉപയോഗിച്ച് ചെയ്യുന്നത്, അവരുടെ ബുദ്ധിയില് കുറച്ചു
സമയത്തേക്ക് ബാബയുടെ ഓര്മ്മ നിലനില്ക്കുന്നു, അതെ ബാബയാണ്
ചെയ്യിപ്പിക്കുന്നതെന്ന്, എന്നാല് കുറച്ച് സമയത്തേക്ക് ശേഷം വീണ്ടും ഞാന് എന്ന
ഭാവം വരുന്നു. എന്നാല് ഹൃദയത്തില് നിന്നും ആത്മാര്ത്ഥതയോടെ ചെയ്യുന്നവരുടെ
ഹൃദയത്തില് ബാബയുടെ സ്മൃതി സദാ ഉണ്ടാകുന്നു. ആത്മാര്ത്ഥതയോടെ ചെയ്യുന്നവര്ക്കാണ്
ഫലം ലഭിക്കുന്നത്. രണ്ടിന്റെയും ബാലന്സുണ്ടെങ്കില് സദാ സഫലതയാണ്.
സ്ലോഗന് :-
പരിധിയില്ലാത്തതിലിരിക്കൂ എന്നാല് പരിധിയുളള കാര്യങ്ങള് സ്വതവേ സമാപ്തമാകുന്നു.