18.08.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- കിംവദന്തികൾ വിശ്വസിക്കരുത്, അഥവാ ആരെങ്കിലും തലകീഴായ കാര്യങ്ങൾ കേൾപ്പിച്ചാൽ ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ പുറത്ത് കളയൂ.

ചോദ്യം :-
ജ്ഞാനത്തിന്റെ സന്തോഷത്തിലിരിക്കുന്ന കുട്ടികളുടെ അടയാളമെന്തായിരിക്കും?

ഉത്തരം :-
അവർ പഴയ കർമ്മഭോഗിന്റെ കർമ്മക്കണക്ക് ആ സന്തോഷത്തിൽ ഇല്ലാതാക്കിക്കൊണ്ട് പോകും. ജ്ഞാനത്തിന്റെ സന്തോഷത്തിൽ ദു:ഖം, വേദന, ക്ലേശങ്ങളുടെ ലോകത്തെ തന്നെ മറന്നു പോകുന്നു. ബുദ്ധിയിലുണ്ടാവും ഇപ്പോൾ നമ്മൾ സന്തോഷത്തിന്റെ ലോകത്തിലേയ്ക്ക് പോയ്കൊണ്ടിരിക്കുകയാണ്. രാവണൻ ശപിച്ച് ദു:ഖിയാക്കി, ഇപ്പോൾ ബാബ വന്നിരിക്കുകയാണ് ആ ദു:ഖത്തിന്റെ, ക്ലേശങ്ങളുടെ ലോകത്തിൽ നിന്ന് മാറ്റി സന്തോഷത്തിന്റെ ലോകത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകാൻ.

ഗീതം :-
അങ്ങയെ നേടിയ ഞങ്ങൾ ഈ ലോകം തന്നെ സ്വന്തമാക്കി.............

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടല്ലോ. തീർച്ചയായും കുട്ടികൾക്ക് രോമാഞ്ചമുണ്ടാകണം എന്തുകൊണ്ടെന്നാൽ പറയാറുണ്ട് സന്തോഷം പോലൊരു ടോണിക്കില്ല. ഇപ്പോൾ നിങ്ങൾ എല്ലാ ആത്മീയ കുട്ടികൾക്കും പരിധിയില്ലാത്ത അച്ഛനെ ലഭിച്ചിരിക്കുകയാണ്. പരിധിയില്ലാത്ത അച്ഛനാണെങ്കിൽ ഒന്ന് മാത്രമാണ് കൂടാതെ കുട്ടികൾക്കറിയാം മറ്റുള്ളവരും ബാബയുടെ കുട്ടികളായി മാറുമ്പോൾ അവർക്കും രോമാഞ്ചമുണ്ടാകും. നിങ്ങൾക്കറിയാം നമ്മുടെ രാജ്യമായിരുന്നു, പിന്നീട് നഷ്ടപ്പെടുത്തി, ഇപ്പോൾ വീണ്ടും രാജ്യം നേടുകയാണ്. ഭാരതവാസികൾക്ക് ഇത് സന്തോഷ വാർത്തയാണല്ലോ, പക്ഷെ നല്ല രീതിയിൽ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ. ശരിക്കും ഇത് സന്തോഷത്തിന്റെ കാര്യമാണല്ലോ, കല്പ-കല്പം ബാബ വരുന്നു. ബാബയുടെ ജന്മവും ഇവിടെ മഹിമയുണ്ട്. ഉത്സവവും എല്ലാം ഈ സമയത്തിന്റെതാണ്. ബാബ വന്ന് നിങ്ങൾക്ക് വളരെ സഹജമായ വഴി പറഞ്ഞു തരുകയാണ്. മനുഷ്യർക്കാണെങ്കിൽ അനേക തരത്തിലുള്ള ക്ലേശങ്ങളാണ്, ഇവിടെ ഈ ജ്ഞാനത്തിന്റെ സന്തോഷത്തിൽ ആ ക്ലേശങ്ങളും ദു:ഖവുമെല്ലാം ഇല്ലാതാകുന്നു, ആരെങ്കിലും അസുഖം ഭേദമായി വരുമ്പോൾ എല്ലാവർക്കും സന്തോഷമുണ്ടാകുന്നത് പോലെ. അസുഖം മുതലായ ദു:ഖത്തിന്റെ കാര്യങ്ങൾ മറക്കുന്നത് പോലെ. സ്വന്തം വീട്, അമ്മായിയച്ഛന്റെ വീട്, മിത്ര സംബന്ധി ഇതെല്ലാം സന്തോഷത്തിൽ ഓർമ വരുന്നു. നിങ്ങൾ കുട്ടികൾക്കറിയാം നമ്മളെല്ലാവരും വിശ്വത്തിന്റെ അധികാരികളായിരുന്നു പിന്നീട് രാവണൻ ശാപം നൽകുന്നു. ഇതാണ് ക്ലേശങ്ങളുടെ, ദു:ഖത്തിന്റെ ലോകം. പിന്നീട് നാളെ സന്തോഷത്തിന്റെ ലോകമായി മാറും. സന്തോഷത്തിന്റെ ലോകം ഓർമ്മിക്കുന്നതിലൂടെ ക്ലേശം, ദു:ഖം മുതലായ എല്ലാം മറക്കണം. ഇത് തമോപ്രധാന ലോകമാണ്. വിവിധ പ്രകാരത്തിലുള്ള കർമ്മഭോഗാണ്. അബലകളുടെ മേലും എത്രയാണ് അത്യാചാരമുണ്ടാകുന്നത്. അനേക പ്രകാരത്തിലുള്ള വിഘ്നം വരുന്നു. ഈ വിഘ്നങ്ങളുടെ, കർമ്മഭോഗിന്റെ ദിവസം ബാക്കി കുറച്ച് സമയമാണ്. ബാബ ധൈര്യം നൽകുന്നു, ബാക്കി കുറച്ച് ദിവസമേയുള്ളൂ. കല്പം മുമ്പും ഉണ്ടായിരുന്നു. കർമ്മഭോഗത്തിന്റെ കണക്ക് വഴക്ക് ഇല്ലാതാക്കണം. സന്തോഷത്തിൽ ഇതെല്ലാം നിമഗ്നമാക്കിക്കൊണ്ടേ പോകൂ. അത്രമാത്രം ബാബയേയും സമ്പത്തിനേയും ഓർമ്മിച്ചുകൊണ്ടിരിക്കൂ. തലകീഴായ ഒരു കർമ്മവും ചെയ്യരുത്. ഇല്ലായെങ്കിൽ കുറെക്കൂടി ശിക്ഷ അനുഭവിക്കേണ്ടി വരുന്നു, പദവി ഭ്രഷ്ടമാകുന്നു. കുട്ടികളുടെ ജോലിയാണ് ബാബയെ ഓർമ്മിക്കുക. ബാബ പറയുന്നു - എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ വികർമ്മം വിനാശമാകും. കർമ്മ കണക്ക് തീരും. ബാക്കി കുറച്ച് സമയമുണ്ട്, കർമ്മക്കണക്ക് ഇല്ലാതാക്കൂ എന്തുകൊണ്ടെന്നാൽ നിങ്ങൾ അന്ധന്മാരുടെ ഊന്ന് വടിയാണ്. നിങ്ങളും ഓർമ്മിക്കൂ, മറ്റുള്ളവർക്കും വഴി പറഞ്ഞുകൊടുക്കൂ. വിഘ്നമെല്ലാം ഒരുപാടുണ്ടാകും. എത്ര സാധിക്കുമോ, എല്ലാവർക്കും ഇത് മനസ്സിലാക്കികൊടുത്തുകൊണ്ടിരിക്കൂ ബാബയെ ഓർമ്മിക്കൂ എന്ന്. ഈ വാക്കും പ്രസിദ്ധമാണ്, മന്മനാഭവ അർത്ഥം അല്ലയോ ആത്മാക്കളെ, എന്നെ മാത്രം ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ പഴയ വികർമ്മങ്ങൾ ഭസ്മമാകും. ഇതിൽ സംശയിക്കേണ്ടതിന്റെ ഒരു കാര്യവുമില്ല. കേവലം ബാബയെ ഓർമ്മിക്കൂ എങ്കിൽ തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറും. നിങ്ങൾക്കറിയാം നമ്മൾ 84ന്റെ ചക്രം കറങ്ങി. ചക്രം കറക്കി വന്നു, കറക്കികൊണ്ടിരിക്കും. ഇതാണ് പഴയ ലോകം, പഴയ വസ്ത്രം.... ഇതിനെ മറക്കണം. ഇതാണ് ആത്മാക്കളുടെ പരിധിയില്ലാത്ത സന്യാസം. അവരുടെത് പരിധിയുള്ള സന്യാസമാണ്, വീടെല്ലാം ഉപേക്ഷിച്ച് പോകുന്നു. ഡ്രാമയിൽ അവരുടെയും പാർട്ടുണ്ട്. വീണ്ടും അതുപോലെയാകും. ഓരോ സെക്കന്റും എന്താണോ കടന്നു പോയത് ആ ഡ്രാമ വീണ്ടും ആവർത്തിക്കും. ശാസ്ത്രങ്ങളെല്ലാം ഭക്തിമാർഗ്ഗത്തിലെ പുസ്തകങ്ങളാണ്. ഭക്തിക്ക് ശേഷമാണ് ജ്ഞാനം. ഈ ഏണിപ്പടിയുടെ ചിത്രത്തിന് മേൽ ആർക്കു വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാൻ വളരെ സഹജമാണ്. മുഖ്യമായ ഏതെല്ലാം ചിത്രമുണ്ടോ അത് തങ്ങളുടെ വീട്ടിലും വെയ്ക്കാൻ സാധിക്കും. ത്രിമൂർത്തിയും വളരെ ക്ലിയറാണ്. മുകളിൽ ശിവനുമുണ്ട്. ബ്രഹ്മാ, വിഷ്ണു,ശങ്കരനുമുണ്ട്, സൂക്ഷ്മവതനവാസി പിന്നീട് ഉയർന്നതിലും ഉയർന്ന ഭഗവാൻ. കുട്ടികളും മനസ്സിലാക്കുന്നു എവിടെയാണോ ബാബയിരിക്കുന്നത് അതാണ് നമ്മൾ ആത്മാക്കളുടെ വസിക്കുന്ന സ്ഥാനം, അതിനെ നിർവ്വാണധാമമെന്ന് പറഞ്ഞാലും അഥവാ ശാന്തിധാമമെന്ന് പറഞ്ഞാലും - കാര്യം ഒന്ന് തന്നെയാണ്. ശാന്തിധാമം ശരിയാണ് അഥവാ നിർവ്വാണധാമം അർത്ഥം ശബ്ദത്തിന് ഉപരിയായ ധാമം, അത് ശാന്തിധാമം തന്നെയാണ്. ആ ശാന്തിധാമം പിന്നീടാണ് സുഖം, ശാന്തി സമ്പത്തിന്റെ ധാമം. പിന്നീട് ദു:ഖത്തിന്റെയും അശാന്തിയുടെയും ധാമമുണ്ടാകുന്നു. സത്യയുഗത്തിലാണെങ്കിൽ സ്വർണ്ണത്തിന്റെ അളവറ്റ ഖജനാവുകളുണ്ടാകുന്നു. ഇന്നെന്താണ്, നാളെയെന്താകും. ഇന്ന് കലിയുഗത്തിന്റെ അവസാനം, നാളെ സത്യയുഗത്തിന്റെ ആദിയാകും. രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ടല്ലോ. പറയുന്നുമുണ്ട് ബ്രഹ്മാവിന്റെയും ബ്രഹ്മാമുഖവംശാവലീ ബ്രാഹ്മണരുടെയും രാത്രിയും പിന്നെ പകലും. പകലിൽ ദേവതകളാണ്. രാത്രിയിൽ ശൂദ്രരും. ഇടയിൽ നിങ്ങൾ ബ്രാഹ്മണരും. ഈ സംഗമയുഗത്തെ ആർക്കും അറിയുകയില്ല. മനുഷ്യരാണെങ്കിൽ തികച്ചും ഭയാനകമായ ഇരുട്ടിലാണ്. അതിനാൽ ഘോരമായ പ്രകാശത്തിൽ കൊണ്ടുവരേണ്ടത് നിങ്ങൾ കുട്ടികളുടെ ഉത്തരവാദിത്വമാണ്. ഇപ്പോൾ മുന്നിൽ അതേ മഹാഭാരതയുദ്ധമാണ്. പാടാറുമുണ്ട് - വിനാശകാലേ വിപരീതബുദ്ധി നശിക്കും. വിനാശകാലേ പ്രീത ബുദ്ധി വിജയിക്കും. നിങ്ങൾ കുട്ടികൾക്കറിയാം ബാബ നമുക്ക് വീണ്ടും അതേ രാജ്യഭാഗ്യം നൽകുന്നു. നമ്മുടെ ആ രാജ്യഭാഗ്യം ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ല. രാവണന്റെ പ്രവേശതയുണ്ടാകുന്നത് ദ്വാപരത്തിലാണ്. രാവണൻ നമ്മുടെ രാജ്യഭാഗ്യം തട്ടിയെടുത്തു, അതിനെ ശത്രുവെന്ന് തന്നെ മനസ്സിലാക്കു എന്തുകൊണ്ടന്നാൽ ശത്രുവിന്റെ തന്നെയാണ് കോലമുണ്ടാക്കി കത്തിക്കുന്നത്. ഇത് വളരെ പഴയ ശത്രുവാണ്. പറയുന്നുമുണ്ട് - രാവണ രാജ്യം പക്ഷെ ആരുടെ ബുദ്ധിയിലും വരുന്നില്ല. അതിനാൽ ഭയനാകമായ ഇരുട്ടെന്ന് പറയുമല്ലോ. പരിധിയില്ലാത്ത ബാബയാണ് നോളേജ്ഫുൾ. ബാബയെ ജ്ഞാനത്തിന്റെ ദാതാവ്, ദിവ്യ നേത്രത്തിന്റെ വിധാതാവെന്ന് പറയുന്നു. ഇപ്പോൾ നിങ്ങൾ ആത്മാക്കൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചു. മുമ്പ് ഒന്നും അറിയുമായിരുന്നില്ല. ഇപ്പോൾ എല്ലാം അറിഞ്ഞിരിക്കുന്നു. ബാബ ജ്ഞാനത്തിന്റെ സാഗരമാണെങ്കിൽ തീർച്ചയായും ജ്ഞാനം കേൾപ്പിക്കുമല്ലോ. ജ്ഞാനം കേൾപ്പിക്കാതെ എങ്ങനെ തെളിയിക്കും! നിങ്ങൾ കാണുന്നുണ്ട് ബാബ ജ്ഞാനം കേൾപ്പിക്കുന്നത്, ഈ ജ്ഞാനത്തിലൂടെയാണ് വീണ്ടും പകുതി കല്പം സദ്ഗതിയുണ്ടാകുന്നത്. ഭക്തിയും പകുതി കല്പം നടക്കണം. ജ്ഞാനത്തിലൂടെ സദ്ഗതി സംഗമയുഗത്തിൽ തന്നെയാണുണ്ടാവുന്നത്. ഒരു കാര്യവും കുട്ടികൾക്ക് ഒരിക്കലും ഒളിപ്പിക്കാൻ സാധിക്കില്ല. ബാബ പറയുന്നു- ഏതെങ്കിലും തെറ്റായ കർമ്മമുണ്ടാവുകയാണെങ്കിൽ പറയൂ. ബാബയ്ക്കറിയാം പലരിൽ നിന്നും മോശമായ കർമ്മം ഉണ്ടായികൊണ്ടിരിക്കുന്നുണ്ട്. രാവണരാജ്യമാണല്ലോ. മായ ചാട്ടവാറുകൊണ്ടടിക്കുകയാണ്, പക്ഷെ ഒരുപാട് ഒളിപ്പിക്കുകയാണ്. ബാബ പറയുന്നു ഏതെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കിൽ ഉടനെ പറയുന്നതിലൂടെ മുന്നോട്ടേയ്ക്ക് വേണ്ടി യുക്തി ലഭിക്കും. ഇല്ലായെങ്കിൽ കൂടുതലാകും. കാമം മഹാ ശത്രുവാണ്. ബാബയ്ക്ക് എഴുതുന്നു - ബാബാ മായയുടെ വളരെ എതിർപ്പുണ്ടാവുകയാണ്. മായയിൽ നിന്ന് രക്ഷപ്പെടാൻ തക്കവണ്ണം സദാ ആർക്കും യോഗമൊന്നുമുണ്ടാവുന്നില്ല. ദേഹാഭിമാനം വളരെയധികം വരുകയാണ്. മായയുടെ അടിയേൽക്കുന്ന അനേകരുണ്ട്. ബാബയുടെയടുത്താണെങ്കിൽ പല ഭാഗത്തു നിന്നും വാർത്ത വന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ. ദിനപത്രങ്ങളിലെല്ലാം തലകീഴായും എത്രയാണിടുന്നത്. ഇക്കാലത്ത് മനുഷ്യർക്ക് കഥകൾ എത്ര വേണമെങ്കിലും ഉണ്ടാക്കാൻ സാധിക്കുന്നു, തമോപ്രധാനമാണല്ലോ. വ്യാസന്റേത് രജോ ബുദ്ധിയായിരുന്നു അപ്പോൾ എന്തെല്ലാമാണിരുന്ന് എഴുതിയിരിക്കുന്നത്. ബാബ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ് കിംവദന്തികൾ വിശ്വസിച്ച് ഒരിക്കലും ചീത്തയാകരുത്. ഇന്നയാൾ അങ്ങനെ പറഞ്ഞു, ഇത് ചെയ്തു..... പിന്നീട് തല തന്നെ പുണ്ണാകുന്നു. തമോപ്രധാന ലോകമാണെന്ന് മനസ്സിലാക്കുന്നില്ല. മായ വീഴ്ത്താൻ പരിശ്രമിക്കും. ഏതെങ്കിലും അസത്യമായ കാര്യങ്ങൾ കേട്ടാൽ ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ പുറത്തേയ്ക്ക് കളയൂ. മറ്റുള്ളവർക്കും ഇതേ സന്ദേശം നൽകികൊണ്ടിരിക്കൂ. ബാബ പറയുന്നു - ഞാൻ സന്ദേശം കൊണ്ട് വന്നിരിക്കുകയാണ്. അല്ലയോ ആത്മാക്കളെ ഇപ്പോൾ ശ്രീമതത്തിലൂടെ നടക്കൂ. എന്റെ സന്ദേശം കേൾക്കൂ. കേവലം എന്നെ മാത്രം ഓർമ്മിക്കൂ. ആര് ഓർമ്മിക്കുമോ അവർ തന്റെ തന്നെ മംഗളം ചെയ്യും. ആത്മാവിന് ഓർമ്മിക്കണം, വിസ്മരിക്കുന്നതും ആത്മാവാണ്. ഇപ്പോൾ ബാബയുടെ ശ്രീമതം ലഭിച്ചിരിക്കുന്നു, ഇതിൽ ആശിർവാദം അഥവാ ദയ മുതലായ ഒന്നും തന്നെ യാചിക്കരുത്. കേവലം ബാബയെ ഓർമ്മിക്കണം വേറെ ഒരു കാര്യവും ചോദിക്കേണ്ടതിന്റെ ആവശ്യമില്ല. സൃഷ്ടിയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത് - ഇതാണെങ്കിൽ കേട്ടല്ലോ. ഇതിൽ പേടിക്കേണ്ടതിന്റെ ഒരു കാര്യവുമില്ല. ഭയാനകമായ ഇരുട്ടിൽ തന്നെയാണ് ബാബ വരുന്നത് അതുകൊണ്ടാണ് ശിവരാത്രി ആഘോഷിക്കുന്നത്. കൃഷ്ണന്റെയും ജന്മം രാത്രിയിൽ ആഘോഷിക്കുന്നു. പായസം-പൂരീ മുതലായവ രാത്രിയിൽ ക്ഷേത്രങ്ങളിലുണ്ടാക്കുന്നു. ഇപ്പോൾ ശിവന് വേണ്ടി എന്തുണ്ടാക്കും? ശിവനാണെങ്കിൽ നിരാകാരനാണ്. ആർക്കും അറിയുക പോലുമില്ല, ബാബ ഏത് സമയത്ത് വരുന്നു എങ്ങനെ തിരിച്ച് പോകുന്നു. സദാ സമയവും സവാരി ചെയ്യുന്നില്ല. വരും പിന്നെ തിരിച്ച് പോകും. ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ ശിവബാബയുടെ പേരകുട്ടികളാണ്. സമ്പത്ത് അവരിൽ നിന്നാണ് ലഭിക്കുന്നത്. ബ്രഹ്മാവിന് പോലും ശിവനിൽ നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ഇദ്ദേഹമാണെങ്കിൽ(ബ്രഹ്മാവ്) മനുഷ്യനാണല്ലോ. സദ്ഗതിയിൽ ആദ്യ നമ്പറിലാണ് ഈ ശ്രീകൃഷ്ണൻ. ശ്രീകൃഷ്ണനെ എല്ലാവർക്കും ഇഷ്ടമാണ് എന്തുകൊണ്ടെന്നാൽ സതോപ്രധാന ബാല്യാവസ്ഥയാണല്ലോ. കുറച്ച് വലുതാകുമ്പോൾ സതോ എന്ന് പറയുന്നു. പിന്നീട് രജോ, തമോ. ശ്രീകൃഷ്ണനും രാധയുമാണ് പിന്നീട് ലക്ഷ്മീ നാരായണനായി മാറുന്നത്, ആർക്കാണോ ബാബ ജ്ഞാനം നൽകിയത് അവർക്ക് തന്നെയേ നൽകൂ. ഭാരതത്തിൽ തന്നെയാണ് ദേവീ ദേവതയായി മാറി പോയത് അതിനാൽ ഭാരതത്തിൽ ക്ഷേത്രങ്ങളും അനവധിയാണ്. ക്രിസ്ത്യൻസിന്റെ ചർച്ചിൽ ക്രിസ്തു തന്നെയായിരിക്കും. ദേവതകളുടെ എത്രയധികം ക്ഷേത്രങ്ങളാണ്. ബാബ വന്നിരിക്കുകയാണ് നമ്മേ മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നതിന് അഥവാ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റാൻ. നമ്മൾ ബാബയെ ഓർമ്മിച്ച് പാവനമായി മാറികൊണ്ടിരിക്കുകയാണ്. ബാബയോടൊപ്പം നമ്മളും ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റികൊണ്ടിരിക്കുകയാണ്. എങ്ങനെയാണോ നമ്മൾ ബാബയോടൊപ്പം വന്നത്. ഭക്തിമാർഗ്ഗത്തിൽ ദേവതകളുടെ ക്ഷേത്രം മൂർത്തി മുതലായവ എത്ര ചെലവ് ചെയ്താണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കി, സംരക്ഷിച്ച്, പിന്നീട് നശിപ്പിക്കുന്നു. 9 ദിവസത്തിനകം തന്നെ മുക്കി കളയുന്നു. അതിൽ ഒരുപാട് ഇഷ്ടമാണ്. കൽക്കത്തയിൽ നവരാത്രി വളരെയധികം ആഘോഷിക്കുന്നു. ഈ എല്ലാ കാര്യങ്ങളിലും ഇപ്പോൾ അത്ഭുതപ്പെടുകയാണ്. മുമ്പ് നമ്മളും പാർട്ട്ധാരിയായിരുന്നു. കോടിക്കണക്കിന് രൂപ ചിലവ് ചെയ്യുന്നു. എത്ര അന്ധവിശ്വാസമാണ്. രാമായണത്തോട് എത്ര സ്നേഹമാണ്. കാര്യങ്ങൾ കേട്ട് കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുക്കുന്നു. ഇതെല്ലാം ഭക്തിമാർഗ്ഗമാണ്, ഇതിലൂടെ ഒരു ഫലവുമില്ല. ബാബയിപ്പോൾ നമ്മേ എത്ര വിവേകശാലിയാക്കിയാണ് മാറ്റുന്നത്. അതിനാൽ ഇതെല്ലാം കേട്ട് ഇവിടെത്തേത് ഇവിടെ തന്നെ മറക്കരുത്, എല്ലാ കാര്യങ്ങളും ഓർമ്മിക്കൂ. പൂർണ്ണമായും റിഫ്രഷായി പോകൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ദേഹ സഹിതം എന്തെല്ലാം കാണുന്നുണ്ടോ അതെല്ലാം മറക്കൂ. ഇതെല്ലാം ശ്മശാനമാണ്. ഡൽഹിയിൽ ബിർള മന്ദിരത്തിൽ എഴുതിയിട്ടുണ്ട് -ധർമ്മരാജൻ സ്ഥാപിച്ച ഭാരതം സ്വർഗ്ഗമായിരുന്നു, ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ഈ ലോകം ശ്മശാനമായി മാറണം.

ബാബ പറയുകയാണ് - എല്ലാവരും കാമചിതയിലിരുന്ന് ഒറ്റയടിക്ക് വെന്തു മരിക്കുകയാണ്. ക്രോധചിതയെന്ന് പറയുകയില്ല. കാമചിതയെന്നാണ് പറയപ്പെടുന്നത്. അതിലും കുറച്ച് ലഹരി, പകുതി ലഹരിയുമുണ്ടാകുന്നു. കുട്ടികൾക്ക് തന്നെയാണ് ബാബയിരുന്ന് മനസ്സിലാക്കി തരുന്നത്. അഥവാ വീട്ടിൽ കുപുത്രനുണ്ടെങ്കിൽ പറയുമല്ലോ - ഇതെന്താ അച്ഛന്റെ മാനം കളയുമോ. ബാബയുടെ മഹത്വം പോകുമല്ലോ. പരിധിയില്ലാത്ത ബാബയും പറയുന്നു നിങ്ങൾ മുഖം കറുപ്പിക്കുകയാണെങ്കിൽ ദേവതയായി മാറേണ്ട ബ്രാഹ്മണകുല ഭൂഷണരുടെ പേര് മോശമാക്കുകയാണ്. നിങ്ങൾ കുട്ടികൾക്കറിയാം - നമ്മൾ പവിത്രതയുടെ ശക്തിയിലൂടെ ഭാരതത്തെ വീണ്ടും ശ്രേഷ്ഠാചാരീ ദേവതയാക്കി മാറ്റുകയാണ്. നിങ്ങൾക്കാണെങ്കിൽ ഇതെല്ലാം സാധാരണ കാര്യമാണ്. കാണുകയാണ് മഹാഭാരതയുദ്ധവും അടുത്ത് നിൽക്കുകയാണ്, ഇതിലൂടെ തന്നെയാണ് സ്വർഗ്ഗത്തിന്റെ ഗേറ്റ് തുറക്കുന്നത്. ശാസ്ത്രങ്ങളിൽ മഹാഭാരതയുദ്ധം കാണിച്ചിട്ടുണ്ട്. അതിന് ശേഷം എന്താണുണ്ടാവുക - ഇത് കാണിച്ചിട്ടില്ല. പ്രളയമുണ്ടായിയെന്ന് പറയുന്നു. ഇപ്പോൾ ഒരു ഭാഗത്ത് കൃഷ്ണന്റെ ജന്മം അമ്മയുടെ ഗർഭത്തിലൂടെ കാണിച്ചിരിക്കുന്നു മറുഭാഗത്ത് പിന്നെ പറയുന്നു ആലിലയിൽ കാൽവിരൽ കുടിച്ച് വന്നു എന്ന്, ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അവിടെയാണെങ്കിൽ ഗർഭ കൊട്ടാരത്തിൽ വളരെ വിശ്രമത്തിലിരിക്കുന്നു. ബാക്കി സാഗരത്തിൽ ഇലയിലൊന്നും വരാൻ സാധിക്കില്ല. ഇതാണെങ്കിൽ അസംഭവ്യമാണ്. അതിനാൽ ഈ എല്ലാ ഡ്രാമയും ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്, അതിനെ നിങ്ങൾക്കറിയാം. കല്പ-കല്പം അങ്ങനെ തന്നെയാണുണ്ടാവുന്നത്. ഇപ്പോൾ കുട്ടികൾക്ക് സ്വയത്തിന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണം. മുഖ്യമായ കാര്യമാണിത്. ബാബയാണെങ്കിൽ സ്വർഗ്ഗത്തിന്റെ രചയിതാവാണ്. ബാബയെ പറയുന്നത് തന്നെ ഹെവൻലി ഗോഡ് ഫാദർ എന്നാണ്. അപ്പോൾ പിന്നെ നമ്മൾ കുട്ടികൾ സ്വർഗ്ഗത്തിന്റെ അധികാരിയായി മാറണമല്ലോ. ശിവജയന്തിയും ഭാരതത്തിൽ തന്നെയാണ് ആഘോഷിക്കുന്നത് അതിനാൽ ഭാരതത്തിന് തന്നെയാണ് എന്തെങ്കിലും നൽകിയിട്ടുണ്ടാവുക. ഇപ്പോൾ നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി നൽകികൊണ്ടിരിക്കുകയാണല്ലോ. ബാബ തന്നെയാണ് സദ്ഗതി ദാതാവ്. ജ്ഞാനത്തിന്റെ സാഗരൻ, ജ്ഞാനം ബാബ തന്നെയാണ് വന്ന് നൽകുന്നത്. ഇപ്പോൾ നിങ്ങൾക്ക് ജ്ഞാനം നൽകികൊണ്ടിരിക്കുകയാണ്. 5000 വർഷങ്ങൾക്ക് ശേഷം വീണ്ടും ഇവിടെ തന്നെ വരും. കുട്ടികൾക്ക് നിശ്ചയമുണ്ട് ആരെല്ലാമാണോ ഈ ബ്രാഹ്മണകുലത്തിലുള്ളവർ അവർ വരും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശ്രീമതത്തിലൂടെ തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണം. ആരെങ്കിലും അസത്യമായ കാര്യം കേൾപ്പിക്കുകയാണെങ്കിൽ കേട്ടിട്ടും കേൾക്കാതിരിക്കണം. അതിൽ ചീത്തയാകരുത്.

2. ഒരിക്കലും ദേവതയായി മാറുന്ന ബ്രാഹ്മണ കുല ഭൂഷണരുടെ പേര് മോശമാക്കരുത് - ഇതിന്റെ ശ്രദ്ധ വെയ്ക്കണം. ഒരു തലകീഴായ കർമ്മവും ചെയ്യരുത്. കഴിഞ്ഞുപോയ കർമ്മക്കണക്ക് തീർപ്പാക്കണം.

വരദാനം :-
ലഹരിയുടെയും ലക്ഷണത്തിന്റെയും സ്മൃതിയിലൂടെ സർവ കർമേന്ദ്രിയങ്ങളെയും ആജ്ഞയനുസരിച്ച് നടത്തുന്ന കിരീട, സിംഹാസനധാരിയായി ഭവിക്കട്ടെ.

സംഗമയുഗത്തിൽ ബാപ്ദാദയിലൂടെ എല്ലാ കുട്ടികൾക്കും കിരീടവും സിംഹാസനവും പ്രാപ്തമാകുന്നു. പവിത്രതയുെടയും കിരീടമുണ്ട്. ഉത്തരവാദിത്തത്തിന്റെയും കിരീടമുണ്ട്. അകാലസിംഹാസനവുമുണ്ട് എന്നാൽ ഹൃദയസിംഹാസനധാരിയുമാണ്. ഇങ്ങനെ ഡബിൾകിരീടവും സിംഹാസനധാരിയുമാവുക യാണെങ്കിൽ ലഹരിയും ലക്ഷണവും തീർച്ചയായും സ്വതവേ കാണപ്പെടും. പിന്നെ ഈ കർമേന്ദ്രിയങ്ങളും ശരി പ്രഭോ പറയുന്നു. ആരാണോ കിരീടവും സിംഹാസനവും വെടിഞ്ഞവർ അവരുടെ ആജ്ഞ ഒരു കാര്യക്കാരും കേൾക്കുകയില്ല.

സ്ലോഗന് :-
ദുർബലസങ്കൽപങ്ങൾ തന്നെയാണ് പ്രസന്നചിത്തത്തിനു പകരം പ്രശ്നചിത്തമാക്കുന്നത്.

അവ്യക്തസൂചനകൾ- അപവിത്രതയുടെ ബീജത്തെ പോലും സമാപ്തമാക്കി സമ്പൂർണ സ്വച്ഛമാകൂ

ഈശ്വരീയസേവനത്തിന്റെ വലുതിലും വലിയ പുണ്യമാണ്- പവിത്രതയുടെ ദാനം നൽകുക. പവിത്രമാകുക, ആക്കുക തന്നെയാണ് പുണ്യാത്മാവാകുക. എന്തെന്നാൽ ഒരാത്മാവിനെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കുകയാണ്. അപവിത്രത ആത്മഹത്യയാണ്. പവിത്രത ജീവദാനമാണ്.