18.09.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിങ്ങള് ഭൂമിയിലെ ചൈതന്യ നക്ഷത്രങ്ങളാണ്, നിങ്ങള്ക്ക് മുഴുവന് വിശ്വത്തിനും പ്രകാശം നല്കണം.

ചോദ്യം :-
ശിവബാബ നിങ്ങള് കുട്ടികളുടെ ശരീരത്തെ എങ്ങിനെയാണ് സ്വര്ണ്ണത്തിന് സമാനമാക്കി മാറ്റുന്നത്?

ഉത്തരം :-
ബ്രഹ്മാവാകുന്ന അമ്മയിലൂടെ നിങ്ങളെ ജ്ഞാനത്തിന്റെ പാല് കുടിപ്പിച്ച് നിങ്ങളുടെ ശരീരത്തെ തങ്കമാക്കി മാറ്റുന്നു, അതുകൊണ്ടാണ്, അങ്ങ് തന്നെ മാതാവും പിതാവും.....എന്ന് ബാബയുടെ മഹിമയില് പാടുന്നത്.ഇപ്പോള് നിങ്ങള് ബ്രഹ്മാവാകുന്ന അമ്മയിലൂടെ ജ്ഞാനത്തിന്റെ പാല് കുടിച്ചുകൊണ്ടി രിക്കുകയാണ്. ഇതിലൂടെ നിങ്ങളുടെ എല്ലാ പാപവും നശിക്കും. ശരീരം സ്വര്ണ്ണ സമാനമാകും.

ഓംശാന്തി.  
ആത്മീയ അച്ഛന് മനസ്സിലാക്കിത്തരുന്നു, എങ്ങനെയാണോ ആകാശത്തില് നക്ഷത്രങ്ങളു ള്ളത,് അതുപോലെ നിങ്ങള് കുട്ടികളെക്കുറിച്ചും ്- ഇവര് ഭൂമിയിലെ നക്ഷത്രങ്ങളാണ് എന്ന മഹിമയുണ്ട്. ആകാശത്തിലുള്ള നക്ഷത്രങ്ങളെ നക്ഷത്ര ദേവതകള് എന്നു പറയാറുണ്ട്. പക്ഷേ അതൊരിക്കലും ദേവതയല്ല. നിങ്ങള് അതിനേക്കാളും മഹാനായ ബലവാന്മാരാണ്. കാരണം നിങ്ങള്, നക്ഷത്രങ്ങള് മുഴുവന് വിശ്വത്തേയും പ്രകാശിപ്പിക്കുന്നു. നിങ്ങളാണ് ദേവതകളായി മാറുന്നവര്. നിങ്ങളുടെ തന്നെയാണ് ഉന്നതിയും, അധ:പതനവും ഉണ്ടാകുന്നത്. മറ്റുള്ള നക്ഷത്രങ്ങള് ഈ ഭൂമിയാകുന്ന നാടക വേദിയ്ക്ക് വെളിച്ചം നല്കുന്നു, അവയെ ദേവതകള് എന്നു പറയില്ല. നിങ്ങള് ദേവതകളായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള് മുഴുവന് വിശ്വത്തെയും പ്രകാശിപ്പിക്കുന്നവരാണ്. ഇപ്പോള് മുഴുവന് വിശ്വത്തിലും ഘോരാന്ധകാരമാണ്. എല്ലാവരും പതിതരാണ്. ഇപ്പോള് ബാബ നിങ്ങള് മധുരമധുരമായ കുട്ടികളെ ദേവതകളാക്കി മാറ്റാനായി വന്നിരിക്കുന്നു. മനുഷ്യര് എല്ലാത്തിനെയും ദേവതകളാണെന്നു മനസ്സിലാക്കുന്നു. സൂര്യദേവനെന്നും പറയുന്നു. ചില സ്ഥലങ്ങളില് സൂര്യന്റെ ചിഹ്നമുള്ള കൊടി പാറിക്കുന്നു. അവിടെയുളളവര് സ്വയത്തെ സൂര്യവംശികളാണെന്ന് പറയുന്നു. വാസ്തവത്തില് നിങ്ങളാണ് സൂര്യവംശികള്. ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്. ഭാരതത്തില് തന്നെയാണ് ഘോരാന്ധകാരം. ഭാരതത്തില്ത്തന്നെ പ്രകാശവും വരണം. ബാബ നിങ്ങള് കുട്ടികള്ക്ക് ജ്ഞാനാഞ്ജനം നല്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള് അജ്ഞാന നിദ്രയിലായിരുന്നു, ബാബ വന്ന് വീണ്ടും ഉണര്ത്തുകയാണ്. ബാബ പറയുന്നു, ഡ്രാമാ പ്ലാന് അനുസരിച്ച് കല്പ്പകല്പ്പത്തിലെ ഈ പുരുഷോത്തമ സംഗമയുഗത്തില് ഞാന് വീണ്ടും വരുന്നു. ഈ പുരുഷോത്തമ സംഗമയുഗത്തെക്കുറിച്ച് മറ്റൊരു ശാസ്ത്രത്തിലും തന്നെയില്ല. ഈ യുഗത്തെക്കുറിച്ച് ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം, ഇപ്പോള് നിങ്ങള് നക്ഷത്രങ്ങള് വീണ്ടും ദേവതയായി മാറുന്നു. നിങ്ങളെക്കുറിച്ചാണ് നക്ഷത്രദേവതായേ നമഃ എന്നും പറയുന്നത്. ഇപ്പോള് നിങ്ങള് പൂജാരിയില് നിന്നും പൂജ്യരാകുന്നു. അവിടെ (സത്യയുഗം) നിങ്ങള് പൂജ്യരാണ്, ഇതും മനസിലാക്കേണ്ടതായ കാര്യമാണ് . ഇതിനെ ആത്മീയ പഠിപ്പ് എന്നാണ് പറയുന്നത് . ഇതില് ഒരിക്കലും ആരുടേയും യുദ്ധം ഉണ്ടാകുന്നില്ല. ടീച്ചര് സാധാരണ രീതിയില് പഠിപ്പിക്കുന്നു. കുട്ടികളും സാധാരണ രീതിയില് പഠിക്കുന്നു. ഇതില് യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. ബ്രഹ്മാബാബ ഒരിക്കലും ഞാന് ഭഗവാനാണെന്ന് പറഞ്ഞിട്ടില്ല. നിരാകാരനായ ശിവബാബയാണ് പഠിപ്പിക്കുന്നത് എന്നുള്ളത് നിങ്ങള് കുട്ടികള്ക്കറിയാം. ബാബയ്ക്ക് തന്റേതായ ശരീരമില്ല. ഞാന് ഈ രഥത്തെ ലോണായി എടുക്കുന്നു എന്നാണ് പറയുന്നത്. ഭഗീരഥന് എന്ന് എന്തുകൊണ്ടാണ് പറയുന്നത്? കാരണം വളരെ വളരെ ഭാഗ്യശാലീ രഥമാണ്. അവര് തന്നെയാണ് വീണ്ടും വിശ്വത്തിന്റെ അധികാരിയായും മാറുന്നത്. അപ്പോള് ഭാഗീരഥനായില്ലേ. അപ്പോള് എല്ലാത്തിന്റേയും അര്ത്ഥം മനസ്സിലാക്കണം. ഇതാണ് എറ്റവും വലിയ പഠിപ്പ്. ലോകത്തിലാണെങ്കില് അസത്യം മാത്രമാണ്. സത്യത്തിന്റെ തോണി ആടും ഉലയും.....എന്നൊരു ചൊല്ലുമുണ്ട്.ഇന്നത്തെക്കാലത്ത് സ്വയത്തെ ഭഗവാന് എന്നുപറയുന്നവര് അനേകമുണ്ട്. അവനവനെ ഭഗവാന് എന്നുപറയുന്നതുകൂടാതെ കല്ലിലും, മുള്ളിലും പോലും ഭഗവാനുണ്ടെന്ന് പറയുന്നു. ഭഗവാനെ എത്ര അലയിച്ചു. എങ്ങനെയാണോ ലൗകീക അച്ഛന് കുട്ടികള്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നത് അതുപോലെയാണ് ബാബ മനസ്സിലാക്കിത്തരുന്നത്. പക്ഷേ ലൗകീക അച്ഛന് ഒരിക്കലും പിതാവും, ടീച്ചറും, സദ്ഗുരുവുമായി മാറാന് കഴിയില്ല. ആദ്യം അച്ഛന്റെ പക്കല് ജന്മമെടുക്കുന്നു, പിന്നീട് കുറച്ചു വലുതാകുമ്പോള് പഠിപ്പിക്കുന്നതിനായി ടീച്ചര് വേണം. പിന്നീട് 60 വയസ്സിനു ശേഷം ഗുരു ആവശ്യമാണ്. ഇവിടെ ഒരേയൊരു ബാബ തന്നെയാണ് നമ്മുടെ അച്ഛനും, ടീച്ചറും, സദ്ഗുരുവും. ഞാന് നിങ്ങള് ആത്മാക്കളുടെ പിതാവാണ് എന്നു പറയുന്നു. പഠിക്കുന്നതും ആത്മാവ് തന്നെയാണ്. ആത്മാവിന് ആത്മാവ് എന്ന ശബ്ദം മാത്രമേ ഉപയോഗിക്കൂ. ബാക്കി ശരീരങ്ങള്ക്കാണ് അനേക നാമങ്ങളുള്ളത്. ചിന്തിക്കൂ, ഇത് പരിധിയില്ലാത്ത നാടകമാണ്. ഈ നാടകം ഉണ്ടായതും, ഉണ്ടാക്കപ്പെട്ടിട്ടുള്ളതും, ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. ഒന്നും പുതിയ കാര്യമല്ല. അനാദിയായി ഉണ്ടാക്കപ്പെട്ടിട്ടുള്ള നാടകമാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ആത്മാക്കളാണ് ഇവിടെ പാര്ട്ട്ധാരികള്. ആത്മാക്കള് എവിടെയാണ് വസിക്കുന്നത് ?... ഞങ്ങള് ഞങ്ങളുടെ വീടായ പരംധാമത്തില് വസിക്കുന്നവരാണ് എന്നു പറയുന്നു. പിന്നീട് ഞങ്ങള് ഇവിടേക്ക് പരിധിയില്ലാത്ത പാര്ട്ട് അഭിനയിക്കുന്നതിനായി ഇറങ്ങി വരുന്നു. ബാബ സദാ അവിടെത്തന്നെ വസിക്കുന്നു. പുനര്ജന്മത്തിലേക്ക് വരുന്നില്ല. ഇപ്പോള് ് രചയിതാവായ ബാബ അവനവന്റെയും രചനയുടെയും സാരം നിങ്ങളെ കേള്പ്പിക്കുന്നു. നിങ്ങളെ സ്വദര്ശനചക്രധാരി കുട്ടികള് എന്നാണ് പറയുന്നത്. ഇതിന്റെ അര്ത്ഥവും മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല കാരണം സ്വദര്ശനചക്രധാരി വിഷ്ണുവാണ് എന്നാണ് മനുഷ്യര് മനസ്സിലാക്കുന്നത്. പിന്നെങ്ങെനെ മനുഷ്യരെ സ്വദര്ശന ചക്രധാരി എന്നുപറയാന് സാധിക്കും. ശൂദ്രന്മാരായിരുന്നപ്പോഴും മനുഷ്യരായിരുന്നു, ഇപ്പോള് ബ്രാഹ്മണനായപ്പോഴും മനുഷ്യര് തന്നെയാണ്, വീണ്ടും ദേവതയാകുമ്പോഴും മനുഷ്യര് തന്നെയായിരിക്കും. പക്ഷെ സംസ്കാരങ്ങള്ക്ക് പരിവര്ത്തനം സംഭവിക്കുന്നു. രാവണന് പ്രവേശിക്കുന്നതോടെ നിങ്ങളുടെ സംസ്കാരം വളരെയധികം മോശമാകും. സത്യ-ത്രേതായുഗത്തില് ഈ ദുര്വികാരങ്ങളൊന്നും ഉണ്ടാവുകയില്ല.

ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് അമരകഥ കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭക്തി മാര്ഗ്ഗത്തില് നിങ്ങള് എത്ര കഥകളാണ് കേട്ടുവന്നത്. അമരനാഥന് പാര്വ്വതിയ്ക്ക് അമരകഥ കേള്പ്പിച്ചുകൊടുത്തു എന്ന് പറയാറുണ്ട്. പാര്വ്വതിയ്ക്ക് കേള്പ്പിച്ചു കൊടുക്കുന്നത് ശങ്കരനായിരിക്കുകയില്ലേ,ശിവന് എങ്ങിനെ കേള്പ്പിച്ചു കൊടുക്കാന് സാധിക്കും? ധാരാളം പേര് അമരകഥ കേള്ക്കാനായി പോകുന്നവരുണ്ട്. ബാബ ഭക്തി മാര്ഗ്ഗത്തിലെ കാര്യങ്ങളാണ് പറഞ്ഞുതരുന്നത്. ഭക്തി മോശമാണ് എന്ന് ബാബ ഒരിക്കലും പറയില്ല. അനാദിയായ ഡ്രാമയെക്കുറിച്ച് മനസ്സിലാക്കിത്തരുകയാണ്. മുഖ്യമായ കാര്യം ഇതാണ-് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ഭഗവാനുവാച- മന്മനാഭവ. ഇതിന്റെ അര്ത്ഥം എന്താണ്? ബാബ ബ്രഹ്മാബാബയുടെ വായിലൂടെയാണ് മനസ്സിലാക്കിത്തരുന്നത്. അതുകൊണ്ട് ഗോമുഖ് എന്ന മഹിമയും ബ്രഹ്മാബാബക്കുള്ളതാണ്. ഇതും മനസ്സിലാക്കിത്തന്നിട്ടുണ്ട് ത്വമേവ മാതാശ്ച പിതാ... എന്ന മഹിമയും ബാബയുടേതാണ്. ബ്രഹ്മാവാകുന്ന അമ്മയിലൂടെ ഞാന് നിങ്ങളെ ദത്തെടുത്തിരിക്കുകയാണ്. ശിവബാബ പറയുന്നു ഇദ്ദേഹത്തിന്റെ വായിലൂടെ ഞാന് നിങ്ങളെ ജ്ഞാനത്തിന്റെ പാല് കുടിപ്പിക്കുകയാണ് ഇതിലൂടെ നിങ്ങളുടെ പാപങ്ങളെല്ലാം ഭസ്മമായി ആത്മാവ് സ്വര്ണ്ണമായിത്തീരുന്നു. അപ്പോള് ശരീരവും സ്വര്ണ്ണമായതു ലഭിക്കുന്നു. ആദ്യം ആത്മാക്കള് തീര്ത്തും പവിത്രമായ സ്വര്ണ്ണമായിത്തീരുന്നു. പിന്നീട് പതുക്കെ-പതുക്കെ ഏണിപ്പടി താഴേക്ക് ഇറങ്ങുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു നമ്മള് ആത്മാക്കളും സ്വര്ണ്ണമായിരുന്നു ശരീരവും സ്വര്ണ്ണത്തിന് സമാനമായിരുന്നു പിന്നീട് ഡ്രാമയനുസരിച്ച് 84 ജന്മത്തിന്റെ ചക്രത്തിലേക്ക് വന്നു. ഇപ്പോള് ആത്മാവും ശരീരവും രണ്ടും സ്വര്ണ്ണമല്ല. ഇപ്പോള് 9 കാരറ്റ് എന്നേ പറയൂ, വളരെ ചെറിയ ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂ. തീര്ത്തും നഷ്ടപ്പെട്ടിട്ടില്ല. കുറച്ചെങ്കിലും ശാന്തിയുണ്ട്. ബാബ ലക്ഷ്യത്തെക്കുറിച്ചും പറഞ്ഞുതന്നിട്ടുണ്ട്. ഈ ലക്ഷ്മീനാരായണന്റെ ചിത്രം നമ്പര് വണ് ആണ്. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് മുഴുവന് ചക്രവും വന്നു കഴിഞ്ഞു. ബാബയുടെ പരിചയവും ലഭിച്ചു. ഇപ്പോള് നിങ്ങള് ആത്മാക്കള് പൂര്ണ്ണമായും സ്വര്ണ്ണമായിത്തീര്ന്നിട്ടില്ലെങ്കിലും ബുദ്ധിയില് ബാബയുടെ പരിചയം ഉണ്ടല്ലോ. സ്വര്ണ്ണത്തിനു സമാനമാകുന്നതിനുള്ള യുക്തിയാണ് പറഞ്ഞുതരുന്നത്. ആത്മാവില് പറ്റിപ്പിടിച്ച കറയെ എങ്ങനെ ഇല്ലാതാക്കും? അതിനാണ് ഓര്മ്മയുടെ യാത്ര. ഇതിനെ യുദ്ധമൈതാനമെന്നാണ് പറയുന്നത്. നിങ്ങള് ഓരോരുത്തരും യുദ്ധമൈതാനത്തിലുളള യോദ്ധാക്കളാണ്. ഇപ്പോള് അവരവര്ക്ക് വേണ്ടിയുള്ള പുരുഷാര്ത്ഥം അവരവര് തന്നെ ചെയ്യണം. പരിശ്രമം ചെയ്യുക എന്നുള്ളത് വിദ്യാര്ത്ഥികളുടെ ജോലിയാണ്. എവിടേക്ക് പോയാലും പരസ്പരം മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കൂ- മന്മനാഭവ. ശിവബാബയെ ഓര്മ്മയുണ്ടോ? പരസ്പരം ഈയൊരു സൂചന നല്കിക്കൊണ്ടിരിക്കണം. ബാബയുടെ പഠിപ്പ് തന്നെ ഒരു സൂചനയാണ്. അതുകൊണ്ടാണ്,് ഒരു സെക്കന്റില് തന്നെ ശരീരം സ്വര്ണ്ണത്തിനു സമാനമാകും, വിശ്വത്തിന്റെ അധികാരിയാക്കി മാറ്റും എന്ന് ബാബ പറഞ്ഞു തരുന്നത്. ബാബയുടെ കുട്ടിയായി മാറിയെങ്കില് വിശ്വത്തിന്റെ അധികാരിയായി. പിന്നീട് വിശ്വത്തിലെ ചക്രവര്ത്തീപദവിയുമുണ്ട്. അതിലും ഉയര്ന്ന പദവി നേടണമെങ്കില് പുരുഷാത്ഥം ചെയ്യണം. ബാക്കി ജീവന് മുക്തി സെക്കന്റില് ഉള്ളതാണ്. ഇത് ശരിയല്ലേ. പുരുഷാര്ത്ഥം ചെയ്യുക എന്നുള്ളത് അവരവരുടെ ഉത്തരവാദിത്വമാണ്. നിങ്ങള് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. എങ്കില് ആത്മാവ് പവിത്രമാകുന്നു. സതോപ്രധാനമായി സതോപ്രധാന ലോകത്തിന്റെ അധികാരിയായി മാറുന്നു. നിങ്ങള് എത്ര തവണയാണ് തമോപ്രധാനത്തില്നിന്നും സതോപ്രധാനമായിരിക്കുന്നത്! ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ഇതൊരിക്കലും അവസാനിക്കുന്നില്ല. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. ഞാന് കല്പ്പകല്പ്പം ഈ ലോകത്തിലേക്ക് വരുന്നു. നിങ്ങള് കുട്ടികള് എന്നെ ക്ഷണിക്കുന്നതും ഈ മോശമായ ലോകത്തേക്കാണ്. എന്തിനാണ് ക്ഷണിക്കുന്നത്? ഞങ്ങള് പതിതരെ വന്ന് പാവനമാക്കൂ എന്നു പറഞ്ഞാണ് ക്ഷണിക്കുന്നത്. ആഹാ......നിങ്ങളുടെ ക്ഷണം! ഞങ്ങളെ ശാന്തീധാമത്തിലേക്ക് കൊണ്ടുപോകൂ... എന്നു പറയുന്നു. ഞാന് നിങ്ങളുടെ അനുസരണയുള്ള സേവകനാണ്. ഇതും ഡ്രാമയിലെ കളിയാണ്. നിങ്ങളും മനസ്സിലാക്കുന്നു- നമ്മള് കല്പ്പകല്പ്പം ഇതുതന്നെയാണ് പഠിക്കുന്നത്, ഇതേ പാര്ട്ടാണ് അഭിനയിക്കുന്നത്. ആത്മാവാണ് പാര്ട്ട് അഭിനയിക്കുന്നത്. ഇവിടെ ഇരുന്നുകൊണ്ടും ബാബ ആത്മാക്കളെയാണ് കാണുന്നത്. നക്ഷത്രങ്ങളെയാണ് കാണുന്നത്. എത്ര ചെറിയ ആത്മാവാണ്. നക്ഷത്രങ്ങളും മിന്നിത്തിളങ്ങാറുണ്ട്. ചിലത് വളരെ നന്നായി തിളങ്ങുന്നു, ചിലതിന് നേരിയ പ്രകാശം മാത്രമേ ഉണ്ടാകൂ. ചില നക്ഷത്രങ്ങള് ചന്ദ്രന്റെ സമീപത്തായിരിക്കും. നിങ്ങള് കുട്ടികളും യോഗബലത്തിലൂടെ പവിത്രമാകുമ്പോള് നന്നായി തിളങ്ങുന്നു.കുട്ടികളിലും ആരാണോ വളരെ നല്ല നക്ഷത്രം, അവര്ക്ക് പുഷ്പം നല്കൂ എന്ന് ബാബയും പറയാറുണ്ട്. കുട്ടികള്ക്കും പരസ്പരം ആര് എങ്ങിനെയുള്ളവരാണെന്ന് അറിയാമല്ലോ. ചിലര് വളരെ തീവ്രഗതിയില് മുന്നേറുന്നു, ചിലര് വളരെ പതുക്കെയായിരിക്കും. ആകാശത്തിലുള്ള നക്ഷത്രങ്ങളെ ദേവത എന്നു പറയില്ല. നിങ്ങളും മനുഷ്യരാണ്. പക്ഷേ ബാബ നിങ്ങള് ആത്മാക്കളെ പവിത്രമാക്കി വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ബാബ എത്ര ശക്തിയാണ് നമുക്ക് സമ്പത്തിന്റെ രൂപത്തില് നല്കുന്നത്. സര്വ്വശക്തനായ ബാബയല്ലേ. ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികള്ക്ക് വളരെയധികം ശക്തി നല്കുന്നു. ഇങ്ങനെയൊരു മഹിമയുമുണ്ട് - ശിവബാബാ, അങ്ങ് ഞങ്ങളെ പഠിപ്പിച്ച് മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നു...ആഹാ! വേറെയാര്ക്കും തന്നെ ഇതുപോലെ സാധിക്കില്ല. പഠിപ്പ് സമ്പാദ്യത്തിന്റെ ഉറവിടമാണല്ലോ. മുഴുവന് ആകാശവും ഭൂമിയുമെല്ലാം നമ്മുടേതായിത്തീരുന്നു. ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. അതിനെ പറയുന്നു അഖണ്ഡമായ രാജ്യം. ആര്ക്കും ഖണ്ഡിക്കുവാന് സാധിക്കില്ല. ആര്ക്കും കത്തിച്ച് നശിപ്പിക്കാനും കഴിയില്ല. അപ്പോള് ഇങ്ങനെയൊരു പിതാവിന്റെ ശ്രീമതമനുസരിച്ച് ജീവിക്കണ്ടേ. ഓരോരുത്തരും അവരവരുടേതായ പുരുഷാര്ത്ഥം ചെയ്യണം.

കുട്ടികള് മ്യൂസിയം ഉണ്ടാക്കുന്നു- അതിലുള്ള ചിത്രങ്ങളിലൂടെ തന്റെ സമാനതലത്തിലുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. ബാബ നിര്ദ്ദേശം തന്നുകൊണ്ടിരിക്കുന്നു ഏതു ചിത്രം വേണമോ ഉണ്ടാക്കിക്കോളൂ. എല്ലാവരുടെയും ബുദ്ധി പ്രവര്ത്തിക്കുമല്ലോ. മനുഷ്യരുടെ നന്മയ്ക്ക് വേണ്ടിയാണ് ഇതുണ്ടാക്കുന്നത്. നിങ്ങള്ക്കറിയാം സെന്ററുകളില് പലരും വരാറുണ്ട്, മനുഷ്യര് സ്വയം വന്ന് ഈ മധുരം നേടുന്നതിനായി എന്തു യുക്തിയാണ് രചിക്കേണ്ടത് എന്ന് ഇപ്പോള് ചിന്തിക്കണം. ആരെങ്കിലും വളരെ നല്ല മിഠായി ഉണ്ടാക്കിയിട്ടുണ്ടെങ്കില് അതിന്റെ പരസ്യം താനേ ഉണ്ടാകുന്നു. എല്ലാവരും പരസ്പരം പറയും ഇന്ന കടയിലേക്ക് പോകൂ... ഇത് ഏറ്റവും വലിയ നല്ലതിലും നല്ലതായ, നമ്പര് വണ് മിഠായിയാണ്. ഇങ്ങനെയൊരു മിഠായി ആര്ക്കും നിങ്ങള്ക്ക് നല്കാന് സാധിക്കില്ല. ഒരാള് വന്ന് ഇത് മനസ്സിലാക്കിപ്പോകുകയാണെങ്കില് മറ്റുള്ളവര്ക്ക് കേള്പ്പിച്ചു കൊടുക്കും. മുഴുവന് ഭാരതവും എങ്ങിനെ സ്വര്ണ്ണിമ യുഗമായിത്തീരും എന്ന ചിന്തയുണ്ടാകുമല്ലോ. അതിനുവേണ്ടി എത്രയാണ് മനസ്സിലാക്കി ത്തരുന്നത്. പക്ഷേ കല്ലുബുദ്ധികളായതുകൊണ്ട് വളരെ പ്രയത്നിക്കേണ്ടി വരുന്നു. വേട്ടയാടാനും പഠിക്കണമല്ലോ. ആദ്യമാദ്യം ചെറിയ രീതിയില് വേട്ടയ്ക്കു പോകുന്നു. വലിയ രീതിയില് ചെയ്യുന്നതിന് ശക്തി ആവശ്യമാണ്. എത്ര വലിയ വലിയ വിദ്വാന്മാരും പണ്ഢിതന്മാരുമാണ്. വേദശാസ്ത്രങ്ങളെല്ലാം പഠിച്ചവരാണ്. അവനവനെ ഇതിന്റെയെല്ലാം വളരെ വലിയ അധിപന്മാരാണെന്ന് മനസ്സിലാക്കുന്നു. ബനാറസ്സില് അവര്ക്ക് വളരെ വലിയ ടൈറ്റിലുകളാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് ബാബ മനസ്സിലാക്കിത്തരുന്നത് ആദമാദ്യം ബനാറസില് സേവനത്തിന്റെ വല വീശൂ. ഉയര്ന്ന പദവിയിലിക്കുന്നവരുടെ ശബ്ദം പുറത്തേക്കു വന്നാലേ ഇതിനെക്കുറിച്ച് ആരെങ്കിലും ശ്രദ്ധിക്കൂ. സാധാരണാക്കാരുടെ കാര്യമാണെങ്കില് ആരും ശ്രദ്ധിക്കാന് കൂട്ടാക്കുകയില്ല. ആരാണോ സ്വയത്തെ ശാസ്ത്രങ്ങളുടെ അധിപനാണെന്ന് മനസ്സിലാക്കുന്നത് അങ്ങനെയുള്ള സിംഹങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കണം. എത്ര വലിയ വലിയ ടൈറ്റിലുകളാണ് അവര്ക്ക് നല്കുന്നത്. ശിവബാബയ്ക്കു പോലും ഇത്രയധികം ടൈറ്റിലുകളില്ല. ഭക്തിമാര്ഗ്ഗത്തിലെ രാജ്യമല്ലേ. പിന്നീടാണ് ജ്ഞാനമാര്ഗ്ഗത്തിന്റെ രാജ്യം വരുന്നത്. ജ്ഞാനമാര്ഗ്ഗത്തില് ഭക്തി ഉണ്ടാവുകയില്ല. ഭക്തിയില് പിന്നെ ജ്ഞാനവും ഒട്ടും ഉണ്ടാവുകയില്ല. അപ്പോള് ഇത് ബാബ മനസ്സിലാക്കിത്തന്നു, ബാബ നിങ്ങളെ നോക്കുന്നതും നക്ഷത്രങ്ങളായിട്ടാണ്. ദേഹത്തിന്റെ ഭാരം ഉപേക്ഷിക്കണം. എങ്ങനെയാണോ ആകാശത്ത് നക്ഷത്രങ്ങള് മിന്നിത്തിളങ്ങുന്നതായിക്കാണുന്നത് അതുപോലെ ബാബ ഇവിടെയും കാണുന്നു. ചിലര് വളരെ തീക്ഷ്ണ മായ പ്രകാശം ഉള്ളവരാണ്. ഇവിടെ ഭൂമിയിലെ ചൈതന്യ നക്ഷത്രങ്ങളാണ്. നിങ്ങളെയാണ് ദേവതകള് എന്നു പറയുന്നത് . ഇത് എത്ര വലിയ പരിധിയില്ലാത്ത വേദിയാണ്. ബാബ മനസ്സിലാക്കിത്തരുന്നു സാധാരണ രീതിയില് പരിധിയുള്ള രാത്രിയും പകലുമാണ്. ഇവിടെ അരക്കല്പ്പത്തേക്ക് പരിധിയില്ലാത്ത രാത്രിയും അരക്കല്പ്പത്തേക്ക് പരിധിയില്ലാത്ത പകലുമാണ്. പകലില് സുഖം മാത്രമേ ഉള്ളൂ, എവിടെയും പോയി കഷ്ടപ്പെടേണ്ടതായ ആവശ്യമില്ല. ജ്ഞാനത്തില് സുഖവും, ഭക്തിയില് ദുഖവുമാണ്. സത്യയുഗത്തില് ദുഖത്തിന്റെ പേരുപോലുമില്ല. അവിടെ കാലന് ഉണ്ടാവുകയില്ല. ഇപ്പോള് നിങ്ങള് കാലനുമേല് വിജയം പ്രാപിക്കുന്നു. മൃത്യുവിന്റെ പേരുപോലും ഉണ്ടാകില്ല. അത് അമരലോകമാണ്. നിങ്ങള്ക്കറിയാം ബാബ നമുക്ക് അമരലോകത്തേക്കു പോകുന്നതിനു വേണ്ടി അമരകഥ കേള്പ്പിച്ചു തരുകയാണ്. ഇപ്പോള് നിങ്ങള് മധുരമധുരമായ കുട്ടികളുടെ ബുദ്ധിയില് ആദ്യം മുതല് അന്തിമം വരെയുള്ള മുഴുവന് ചക്രത്തിന്റെയും രഹസ്യമുണ്ട്. നമ്മള് ആത്മാക്കളുടെ വീട് ബ്രഹ്മലോകമാണെന്നറിയാം. അവിടെ നിന്നും ഇവിടേക്ക് നമ്പര്വൈസായി പാര്ട്ട് അഭിനയിക്കുന്നതിന് വന്നിരിക്കുകയാണ്. ധാരാളം ആത്മാക്കളുണ്ട് ഓരോരുത്തര്ക്കും വേറെ വേറെ മനസ്സിലാക്കിത്തരുവാന് സാധിക്കില്ലല്ലോ. ചിത്രങ്ങള് വച്ച് പറഞ്ഞു കൊടുക്കണം. കല്പ്പവൃക്ഷത്തിന് ധാരാളം ശാഖോപശാഖകളുണ്ട്. വൃക്ഷത്തിന്റെ അഭിവൃദ്ധിയും ഉണ്ടായിക്കൊണ്ടിരിക്കുന്നു. വളരെപേര്ക്ക് അവനവന്റെ ധര്മ്മത്തെക്കുറിച്ചുള്ള അറിവുപോലുമില്ല. നിങ്ങള് യഥാര്ത്ഥത്തില് ദേവീദേവതാധര്മ്മത്തിലുള്ളവരാണ് പക്ഷേ ഇപ്പോള് നിങ്ങള് ധര്മ്മ ഭ്രഷ്ടരും, കര്മ്മ ഭ്രഷ്ടരുമായിക്കഴിഞ്ഞു എന്ന് ബാബ വന്ന് മനസ്സിലാക്കിത്തരുന്നു.

ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില്, നമ്മള് യഥാര്ത്ഥത്തില് ശാന്തിധാമത്തില് വസിക്കുന്നവരാണ് പിന്നീട് ഇങ്ങോട്ട് പാര്ട്ട് അഭിനയിക്കാനായി വന്നതാണ്. ആദ്യം ഈ ലക്ഷ്മീ നാരായണന്മാരുടെ രാജധാനിയായിരുന്നു എന്നതെല്ലാം ഉണ്ട്. ഇപ്പോള് നിങ്ങള് സംഗമയുഗത്തിലാണ് നില്ക്കുന്നത്. നിങ്ങള് ആദ്യം സൂര്യവംശികളായിരുന്നു, പിന്നീട് ചന്ദ്രവംശികളായി മാറി. ബാക്കി ഇടയ്ക്ക് വരുന്ന ധര്മ്മങ്ങളെല്ലാം തന്നെ ശാഖോപശാഖകളാണ്. ഇത് പരിധിയില്ലാത്ത കളിയാണ്. ബ്രാഹ്മണരുടേത് എത്ര ചെറിയ വൃക്ഷമാണ്. ബ്രാഹ്മണകുലം എന്നാണ് പറയുക. പിന്നീട് അതിന്റേയും വൃദ്ധി ഉണ്ടാകുന്നു, എല്ലാവരെയും ഒരുമിച്ച് കാണാന് പോലും കഴിയില്ല. അതുകൊണ്ട് എല്ലാ സ്ഥലത്തും സേവനത്തിന്റെ വലയം സൃഷ്ടിക്കൂ. ബാബ പറയുന്നു, ഡല്ഹിയിലും, ബനാറസ്സിലും വലയം സൃഷ്ടിക്കണം. മുഴുവന് ലോകത്തിലും സേവനത്തിന്റെ വല വീശുന്നവരാണ് നിങ്ങള്. നിങ്ങള് യോഗബലത്തിലൂടെ മുഴുവന് ലോകത്തിലും ഒരു രാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നു, അപ്പോള് എത്ര സന്തോഷിക്കണം. സേവനത്തിനുവേണ്ടി ഓരോരുത്തര് എവിടെയെല്ലാമാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോള് നിങ്ങളുടെ കാര്യം ആരും തന്നെ കേള്ക്കുകയില്ല. ഉയര്ന്ന പദവിയിലുള്ളവര് വരുമ്പോള്, പത്രങ്ങളില് കാണുമ്പോള് എല്ലാവരും മനസ്സിലാക്കുന്നു. ഇപ്പോള് ചെറിയ തോതിലാണ് വേട്ടയാടുന്നത് . വലിയ വലിയ ധനവാന്മാര് ഇവിടെത്തന്നെയാണ് സ്വര്ഗ്ഗമെന്നാണ് വിചാരിക്കുന്നത്. സാധാരണക്കാരാണ് വന്ന് സമ്പത്തെടുക്കുന്നത്. സാധാരണക്കാരാണ് - ബാബാ, എനിക്ക് അങ്ങല്ലാതെ മറ്റാരും തന്നെയില്ല...എന്നു പറയുന്നതും.പക്ഷേ മോഹവും, മമത്വവും മുഴുവന് ലോകത്തിനോടും ഇല്ലാതാവുകയും വേണം. ശരി !

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും, പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും, പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക്

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആത്മാവിനെ സ്വര്ണ്ണത്തിനു സമാനമാക്കി മാറ്റുന്നതിനായി പരസ്പരം മുന്നറിയിപ്പ് നല്കണം. മന്മനാഭവ എന്ന മഹാമന്ത്രത്തിന്റെ സൂചന എല്ലാവര്ക്കും നല്കണം. യോഗബലത്തിലൂടെ പവിത്രമായി, തിളങ്ങുന്ന നക്ഷത്രമായിത്തീരണം.

2)ഈ പരിധിയില്ലാത്ത ഉണ്ടായതും,ഉണ്ടാക്കപ്പെട്ടിട്ടുള്ളതുമായ നാടകത്തെ നല്ലരീതിയില് മനസ്സിലാക്കി സ്വദര്ശനചക്രധാരിയായിത്തീരണം.ജ്ഞാനാഞ്ജനം നല്കി മനുഷ്യരെ അജ്ഞാനത്തിന്റെ ഘോരമായ അന്ധകാരത്തില് നിന്നും പുറത്തു കൊണ്ടുവരണം

വരദാനം :-
ബാലകനില്നിന്നും യജമാനന് എന്ന സ്മൃതിയിലൂടെ സര്വഖജനാവുകളെയും സ്വന്തമാക്കുന്ന സ്വരാജ്യ അധികാരിയായി ഭവിക്കട്ടെ.

ഈ സമയത്ത് നിങ്ങള് കുട്ടികള് ബാലകര് മാത്രമല്ല,ബാലകരില് നിന്നും യജമാനരാവുന്നവര് കൂടിയാണ്.ആദ്യം സ്വരാജ്യാധികാരിയാവുന്നു,രണ്ടാമതായി അച്ഛനില്നിന്നും ലഭിക്കുന്ന സമ്പത്തിന്റെ അധികാരം കിട്ടുന്നു. സ്വരാജ്യാധികാരിയാവുമ്പോള് തന്റെ എല്ലാ കര്മ്മേന്ദ്രിയങ്ങളും ആജ്ഞയനുസരിച്ച് നടക്കും. എന്നാല് ചില സമയങ്ങളില് അധികാരിയെന്ന കാര്യം മറന്ന്, മനസ്സ് കര്മ്മേന്ദ്രിയങ്ങളെ തന്റെ വശത്താക്കും. അതിനാല് ബാബ കുട്ടികള്ക്ക് മന്മനാഭവ എന്ന മന്ത്രം നല്കുന്നു.മന്മനാഭവയായി ഇരിക്കുന്നതിലൂടെ ഒരു വിധത്തിലുമുള്ള വ്യര്ത്ഥകാര്യങ്ങളുടെയും സ്വാധീനത്തില് വരില്ല. മാത്രമല്ല, സര്വഖജനാക്കളും സ്വന്തമാണെന്ന അനുഭവം ഉണ്ടാവുകയും ചെയ്യും.

സ്ലോഗന് :-
പരമാത്മാസ്നേഹത്തിന്റെ ഊഞ്ഞാലില് പറക്കുന്നകലയില് ഉല്ലസിക്കുന്നതുതന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ ഭാഗ്യം.