18.10.26    Avyakt Bapdada     Malayalam Murli    02.02.2012     Om Shanti     Madhuban


ഇപ്പോൾ സ്മൃതി സ്വരൂപ അനുഭൂതിയുടെ അതോറിറ്റിയാകൂ, ജ്വാലാമുഖി യോഗത്തിലൂടെ എല്ലാവർക്കും ലൈറ്റ്, മൈറ്റ് കിരണങ്ങളുടെ സഹയോഗം നൽകൂ


ഇന്ന് ബാപ്ദാദ തന്റെ മുന്നിലുള്ളതും ചുറ്റുമുള്ളതുമായ തന്റെ ചെറിയ ലോകത്തെ കണ്ട് ഹർഷിതനാകുകയാണ്. കാരണം ഈ ലോകം ചെറുതാണെങ്കിലും വളരെ പ്രിയപ്പെട്ടതാണ്. ഈ ലോകത്തിലെ ഓരോ ആത്മാവും ശ്രേഷ്ഠ ആത്മാവാണ്. കോടികളിൽ ചില ആത്മാക്കളാണ്. ബാബയുടെ സമ്പത്തിന് അർഹതയുള്ള ആത്മാക്കളാണ്. ഓരോ കുട്ടിയും രാജാ കുട്ടിയാണെന്ന് കണ്ട് ബാപ്ദാദ സന്തോഷിക്കുന്നു. ബാപ്ദാദ ഓരോ കുട്ടിയെയും സ്വരാജ്യാധികാരിയും വിശ്വരാജ്യാധികാരിയുമാക്കി മാറ്റിയിരിക്കുന്നു. ഈ സമയത്ത് എല്ലാവരും സ്വരാജ്യാധികാരികളാണ്, അതായത് മനസ്സ്, ബുദ്ധി, സംസ്കാരം, കർമ്മേന്ദ്രിയങ്ങൾ എന്നിവയുടെ രാജാവാണ്. കർമ്മേന്ദ്രിയങ്ങൾക്ക് വശപ്പെട്ടവരല്ല. മനസ്സിന്റെയും യജമാനനാണ്. അതിനാൽ, ഓരോ കുട്ടിയും നിങ്ങളെ മനസ്സിന്റെ യജമാനനായും സംസ്കാരങ്ങളുടെ യജമാനനായും കരുതുന്നുണ്ടോ? അല്ലാതെ, ചിലപ്പോൾ നിങ്ങൾ മനസ്സിന്റെ യജമാനനാകുകയും ചിലപ്പോൾ മനസ്സ് നിങ്ങളുടെ യജമാനനാകുകയും ചെയ്യുന്നുണ്ടോ? കാരണം നിങ്ങൾ എന്റെ മനസ്സ് എന്ന് പറയാറുണ്ട്, ഞാൻ മനസ്സ് എന്ന് പറയില്ല. അതിനാൽ 'എന്റേത്' എന്നതിന്റെ യജമാനൻ നിങ്ങളാണ്. ചിലപ്പോൾ മനസ്സ് നിങ്ങളുടെ യജമാനനായി മാറുന്നുണ്ടോ എന്ന് പരിശോധിക്കൂ? കാരണം ഈ സമയത്ത് ബാപ്ദാദ ഓരോരുത്തരെയും സ്വരാജ്യാധികാരിയുടെ സീറ്റിൽ ഇരുത്തിയിരിക്കുകയാണ്. ഇപ്പോൾ സ്വരാജ്യധാരികളാണ്, ഭാവിയിലെ രാജ്യം നിങ്ങളുടേത് തന്നെയാണ്. ഡബിൾ രാജ്യാധികാരികളാണ്. സ്വരാജ്യാധികാരി എന്നതിനൊപ്പം ഓരോ കുട്ടിയും സ്വമാനധാരിയാണെന്നും ബാപ്ദാദ കാണുന്നു. അതിനാൽ ഞാൻ സ്വമാനധാരിയായ ആത്മാവാണ് എന്ന സ്മൃതിയിൽ ഇരിക്കൂ, അപ്പോൾ എത്ര സ്വമാനങ്ങളുടെ ലിസ്റ്റ് നിങ്ങളുടെ മുന്നിൽ വരുന്നതെന്ന് കാണാം. അനേകം സ്വമാനങ്ങളുടെ മാല മുന്നിൽ വരുന്നുണ്ടല്ലോ!

ബാപ്ദാദ കുട്ടികളുടെ സ്വമാനങ്ങളുടെ മാല ഓരോ കുട്ടിക്കും അണിയിച്ചിട്ടുണ്ട്. സ്വമാനം എന്ന് കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് മുന്നിൽ നിങ്ങളുടെ സ്വമാനം സ്മൃതിയിൽ വന്നല്ലോ! ഓർക്കൂ, അനാദി സ്വരൂപത്തിൽ നിങ്ങളുടെ സ്വമാനം എത്ര വലുതാണ്! അനാദി സ്വരൂപത്തിലേക്ക് പോയോ? ഓരോരുത്തരുടെയും സ്വമാനമാണ്: ഒന്ന്, ബാബയോടൊപ്പം തിളങ്ങുന്ന ആത്മാവാണ്; ബാബയോടൊപ്പം ആയതിനാൽ പ്രത്യേകമായി തിളങ്ങുന്നതായി കാണപ്പെടുന്നു. കാണുന്നുണ്ടോ? ആകാശത്തിൽ ചില നക്ഷത്രങ്ങൾ പ്രത്യേകമായി തിളങ്ങുന്നത് പോലെ, ബാബയോടൊപ്പം ആയതിനാൽ നിങ്ങൾ തിളങ്ങുന്ന ആത്മാവാണ്. നിങ്ങളുടെ അനാദി സ്വരൂപം ഓർമ്മ വന്നോ? ഒരു സെക്കൻഡിൽ നിങ്ങളുടെ അനാദി സ്വരൂപത്തിൽ സ്ഥിതിചെയ്യാൻ സാധിക്കുമോ? ഇപ്പോൾ ഒരു സെക്കൻഡിലേക്ക് ആ അനാദി സ്വരൂപത്തിൽ സ്ഥിതി ചെയ്യൂ. എത്ര ലഹരിയാണ് ഉണ്ടാകുന്നത്! മുന്നോട്ട് പോകൂ, ഈ സൃഷ്ടിചക്രത്തിന്റെ ആദിയിൽ എത്തിച്ചേരൂ! ഈ ഡ്രിൽ ചെയ്യൂ, സത്യയുഗത്തിന്റെ ആദിയിൽ നിങ്ങളുടെ സ്വരൂപം നോക്കൂ. എത്ര ശ്രേഷ്ഠമായ സുഖ സ്വരൂപമാണ്! എത്ര സർവ്വ പ്രാപ്തി സ്വരൂപമാണ്! ദുഃഖത്തിന്റെ പേരോ അടയാളമോ പോലുമില്ല. പ്രകൃതി എത്ര മനോഹരമായ സതോപ്രധാനമാണ്. നിങ്ങളുടെ ദേവതാ സ്വരൂപം അനുഭവം ചെയ്യൂ. നിങ്ങളുടെ സ്വരൂപം കാണുന്നുണ്ടോ? ഏതെങ്കിലും രാജാവോ, മഹാത്മാവോ, നേതാവോ ഇതുപോലെ സർവ്വ പ്രാപ്തി സ്വരൂപമായി ആരെയെങ്കിലും കണ്ടിട്ടുണ്ടോ? അതിനാൽ ഒരു സെക്കൻഡിലേക്ക് നിങ്ങളുടെ ദേവതാ സ്വരൂപത്തിൽ സ്ഥിതി ചെയ്യൂ. സ്വന്തം സ്വമാനത്തിൽ ആനന്ദം തോന്നുന്നുണ്ടല്ലോ! 'ഹം സോ ദേവതാ'... ബാപ്ദാദ ഈ ഡ്രിൽ ചെയ്യിക്കുകയാണ്. പിന്നെ താഴേക്ക് വരൂ, ഏത് യുഗമായി? ദ്വാപരത്തിലും നിങ്ങളുടെ സ്വമാനം പൂജ്യരുടേതാണ്. പൂജ്യ സ്വരൂപമാണ്. നിങ്ങളുടെ പൂജ്യ സ്വരൂപത്തെ കാണുന്നുണ്ടോ? എത്രയോ ഭക്തിയോടെ, നിയമപ്രകാരം എല്ലാവരും പൂജിക്കുന്നു. ഇത്തരത്തിൽ വിധിപൂർവ്വമുള്ള പൂജ വേറെ ആർക്കും ലഭിക്കുന്നില്ല. ധർമ്മപിതാക്കന്മാർ വന്നോട്ടെ, ഗുരുക്കന്മാർ വന്നോട്ടെ, നേതാക്കളോ നടന്മാരോ ആയിക്കൊള്ളട്ടെ, ആർക്കും ഇത്തരത്തിൽ വിധിപൂർവ്വമുള്ള പൂജ ലഭിക്കുന്നില്ല. അതിനാൽ നിങ്ങളുടെ സ്വമാനം കണ്ടോ, അനുഭവിച്ചോ?

ഇപ്പോൾ സംഗമയുഗത്തിലേക്ക് വരൂ, എല്ലാവരും ചക്രം ചുറ്റുകയാണോ? പുറകിലിരിക്കുന്നവർ ചക്രം ചുറ്റുകയാണോ! കൈ ഉയർത്തൂ. നിങ്ങളുടെ സ്വമാനം നോക്കൂ, കാരണം സ്വരാജ്യാധികാരിയാണല്ലോ! സംഗമത്തിൽ സ്വയം ഭഗവാൻ നിങ്ങളുടെ ജീവിതത്തിൽ, യജമാനൻ സ്വയം നിങ്ങൾ കുട്ടികളിൽ പവിത്രതയുടെ വിശേഷത നിറയ്ക്കുന്നു. ആ പവിത്രത നിങ്ങളുടെ സർവ്വ അവിനാശി സുഖങ്ങളുടെയും ഖനിയാണ്. അത് ഉണ്ടാക്കുന്നവൻ ആരാണ്? സ്വയം ഭഗവാൻ. അത് ഇപ്പോൾ പ്രത്യക്ഷ തെളിവായി പവിത്രതയുടെ സ്വത്ത് ബാബയിൽ നിന്ന് നിങ്ങൾക്ക് ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ പരിശോധിക്കൂ പവിത്രതയാണ് സർവ്വ പ്രാപ്തികളുടെയും ആധാരം, പവിത്രതയിലൂടെ നിങ്ങൾ എല്ലാവരും മാസ്റ്റർ സർവ്വശക്തിമാനായി മാറി. അതിനാൽ പരിശോധിക്കൂ, സർവ്വ ശക്തികളും ലഭിച്ചിട്ടുണ്ടോ? ചില കുട്ടികൾ പറയുന്നു ബാബ സർവ്വ ശക്തികളും തന്നിട്ടുണ്ട്, എന്നാൽ ചില സമയങ്ങളിൽ ഏത് ശക്തിയാണോ ആവശ്യമായി വരുന്നത്, അത് കുറച്ച് സമയം കഴിഞ്ഞാണ് വരുന്നത്. കാര്യം കഴിഞ്ഞ ശേഷമാണ് വരുന്നത്. ഇതിന് കാരണം എന്താണ്? വരദാനമായി ബാബ തന്നിട്ടും സമയത്ത് വരാതിരിക്കുന്നതിന് കാരണം എന്താണ്? നിങ്ങൾ മാസ്റ്റർ സർവ്വശക്തിമാൻ എന്ന സ്മൃതിയുടെ സീറ്റിൽ ഇരിക്കുന്നില്ല. ആരെങ്കിലും ഒരാളുടെ ഓർഡർ അനുസരിക്കുന്നത് ആ വ്യക്തി സീറ്റിൽ ഇരിക്കുമ്പോഴാണ്. അതിനാൽ നിങ്ങൾ ഏതെങ്കിലും ശക്തിയോട് ഓർഡർ ചെയ്യുമ്പോൾ, ആദ്യം സ്മൃതിയുടെ സീറ്റിലാണോ ഇരിക്കുന്നത് എന്ന് നോക്കൂ? സ്വമാനത്തിന്റെ സീറ്റിലാണോ ഇരിക്കുന്നത്? സ്മൃതിയുടെ സീറ്റിൽ സ്ഥിതി ചെയ്താൽ സർവ്വ ശക്തികളും സമയത്ത് നിങ്ങളുടെ മുന്നിൽ ഹാജരാകാൻ ബാധ്യസ്ഥമാണ്. കാരണം സർവ്വശക്തിമാനായ ബാബ നിങ്ങളെ മാസ്റ്റർ സർവ്വശക്തിമാനാക്കിയിരിക്കുന്നു. അതിനാൽ ഇത്രയും പവർഫുൾ സ്വമാനധാരിയായിട്ടല്ലേ നിങ്ങൾ നടക്കുന്നത്? നിങ്ങളുടെ സ്വമാനം കണ്ടോ? സംഗമത്തിന് ശേഷം എങ്ങോട്ട് പോകും? മടക്കയാത്ര ചെയ്യുമല്ലോ! അതിനാൽ ഓരോരുത്തരും ദിവസം മുഴുവൻ ഈ എക്സസൈസ് ചെയ്തുകൊണ്ടിരിക്കണമെന്നാണ് ബാപ്ദാദ ആഗ്രഹിക്കുന്നത്. സമയം കണ്ടെത്തൂ. വീണ്ടും വീണ്ടും ഈ സ്വമാനത്തിന്റെ മാല ധരിക്കുന്നതിലൂടെയും അനുഭവം ചെയ്യുന്നതിലൂടെയും ബാപ്ദാദ നിങ്ങളെ സ്വരാജ്യാധികാരിയാക്കിയത് വഴി, സ്വമാനം നിങ്ങളുടെ ഓർഡർ അനുസരിക്കാതിരിക്കാൻ സാധിക്കില്ല. സീറ്റിൽ മാത്രം സെറ്റ് ആയിരിക്കൂ.

എല്ലാവരും ശ്രദ്ധ വെയ്ക്കുന്നുണ്ടെന്ന് ബാപ്ദാദ കണ്ടു. എന്നാൽ ക്രമമായി നിങ്ങളുടെ ദിനചര്യ സെറ്റ് ചെയ്യൂ. ഇടയ്ക്കിടെ ഈ സ്വമാനത്തിന്റെ സ്മൃതി സ്വരൂപത്തിൽ സ്ഥിതി ചെയ്യൂ. ട്രാഫിക് കൺട്രോൾ ചെയ്യുന്നത് പോലെ, ആദികാലം മുതൽ മടക്കയാത്ര വരെയുള്ള സ്വമാനത്തിന്റെ ഈ സ്മൃതിക്കായി ഇടയ്ക്കിടെ സമയം നിശ്ചയിക്കൂ. നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ഇത് ചെയ്യാൻ സാധിക്കും, കാരണം മനസ്സിനെ സീറ്റിൽ ഇരുത്തുകയാണ് വേണ്ടത്. ബാപ്ദാദ കണ്ടു, മുൻപും പറഞ്ഞിട്ടുണ്ട്, യോഗം എല്ലാവരും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ഏതിന്റെ ആവശ്യമാണ് ഉള്ളത്? സമയത്തിന്റെ സാഹചര്യങ്ങൾ കണ്ട് മുൻപും കേൾപ്പിച്ചു, ഇപ്പോൾ ജ്വാലാമുഖി യോഗത്തിന്റെ ആവശ്യമുണ്ട്. ഇതുവഴി ഇരട്ടി ജോലി നടക്കും. ഒന്ന്, നിങ്ങളുടെ പഴയ സംസ്കാരങ്ങളുടെ അന്ത്യകർമ്മം നടക്കും. ഇപ്പോൾ നിങ്ങൾ സംസ്കാരങ്ങളെ കൊല്ലുന്നു, എന്നാൽ കത്തിച്ചുകളയുന്നില്ല. കൊന്നതിനുശേഷവും ചിലപ്പോഴൊക്കെ അത് ഉണർന്നെഴുന്നേൽക്കുന്നു. രാവണനെ കൊലപ്പെടുത്തുക മാത്രമല്ല ചെയ്തത്, കത്തിക്കുകയാണ് ചെയ്തത്. അതുപോലെ നിങ്ങളും, തീവ്ര പുരുഷാർത്ഥത്തിൽ ഇടയ്ക്കിടെ കുറവ് വരുത്തുന്ന നിങ്ങളുടെ പഴയ സംസ്കാരങ്ങൾക്കായി ജ്വാലാമുഖി യോഗം ആവശ്യമാണ്. ഒന്ന് സ്വയം തനിക്കായി, രണ്ടാമത്തേത് ജ്വാലാമുഖി യോഗത്തിലൂടെ ലൈറ്റ് സ്വരൂപവും മൈറ്റ് സ്വരൂപവും ആകുന്നത് വഴി മറ്റുള്ളവർക്കും നിങ്ങളുടെ കിരണങ്ങളിലൂടെ സഹയോഗം നൽകാൻ സാധിക്കും. അതിനാൽ ഇപ്പോൾ എല്ലാവരും യോഗത്തെ ജ്വാലാമുഖി യോഗമാക്കി മാറ്റിയോ? സമയമനുസരിച്ച് ഇപ്പോൾ ആത്മാക്കൾക്ക് നിങ്ങളുടെ സഹയോഗം ആവശ്യമാണ്. ബാക്കി ബാപ്ദാദ അമൃതവേളയിൽ ഓരോ കുട്ടിക്കും സ്നേഹം നൽകുന്നുണ്ട്.

കുട്ടികൾ വളരെ നല്ല ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും ധൈര്യം കാണിക്കുന്നുണ്ടെന്നും ബാപ്ദാദ കാണുന്നു. ദിവസം മുഴുവൻ ആ ശ്രദ്ധ ഉണ്ടായിരിക്കണം, എന്നാൽ അമൃതവേളയിൽ ഉള്ളതുപോലെ നിലനിൽക്കുന്നത് കുറഞ്ഞുപോകുന്നു. കാരണം എന്താണ്? കർമ്മത്തിൽ ഏർപ്പെടുമ്പോൾ കർമ്മയോഗിയായി കർമ്മം ചെയ്യുന്നതിൽ വ്യത്യാസം വരുന്നു. നിങ്ങൾ കേവലം യോഗം ചെയ്യുന്നവർ മാത്രമല്ല, യോഗി ജീവിതമുള്ളവരാണ്. ജീവിതം എന്നത് എപ്പോഴും ഉള്ളതാണ്, ചിലപ്പോഴൊക്കെ മാത്രമുള്ളതല്ല. അതിനാൽ ബാപ്ദാദ ഇപ്പോൾ എന്താണ് ആഗ്രഹിക്കുന്നത്? സ്നേഹത്തിൽ ഭൂരിഭാഗവും പാസാണ്. സ്നേഹമെന്ന വിഷയത്തിൽ ബാബയോടൊപ്പം എന്റെ ബാബ, എന്റെ ബാബ എന്ന് പറഞ്ഞ് സ്നേഹം അനുഭവിക്കുന്നതായി കണ്ടു. സ്നേഹത്തിൽ ഭൂരിഭാഗവും പാസാണ്, ഇനി ഏതിലാണ് പാസാകേണ്ടത്? ബാബയ്ക്ക് സമാനമാകുന്നതിൽ. എല്ലാവരും എന്താണ് ആഗ്രഹിക്കുന്നത്? ബാബയ്ക്ക് സമാനമാകണമെന്നോ അതോ ബാബ ബാബയായിരിക്കും, നിങ്ങൾ കുട്ടികളാണെന്നോ? ബാബയ്ക്ക് സമാനമായി മാറേണ്ടിവരും. സ്നേഹം എന്നാൽ എന്താണ്? സ്നേഹമുള്ളയാൾ പറയുന്നത് ചെയ്യുക തന്നെ വേണം. അതിനാൽ എല്ലാവരും ബാബയുടെ പ്രിയപ്പെട്ടവരാണ്. ബാബയ്ക്ക് നിങ്ങളോട് സ്നേഹമുണ്ടോ? ഇതിൽ കൈ ഉയർത്തൂ. സ്നേഹമുണ്ട്, ശരി, സ്നേഹമുണ്ടോ? അതുകൊണ്ട് ഇപ്പോൾ ബാപ്ദാദ ആഗ്രഹിക്കുന്നത്, സ്നേഹമുള്ളതുപോലെ ഞങ്ങൾക്ക് ബാബയ്ക്ക് സമാനമായി മാറണം എന്ന ലക്ഷ്യം വെയ്ക്കുക. ഇതിൽ കൈ ഉയർത്തൂ. നിശ്ചയമുണ്ട്, കൈ നന്നായി ഉയർത്തുന്നുണ്ട്. ബാപ്ദാദ നോക്കുകയാണ്.

ഓരോ കുട്ടിയും മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും സന്തോഷമുള്ളവരായും ഭാഗ്യവാന്മാരായും കാണപ്പെടണമെന്ന് ബാപ്ദാദ ആഗ്രഹിക്കുന്നു. കാരണം സമയമനുസരിച്ച് ഇപ്പോൾ നിങ്ങളുടെ മുഖം വളരെ സേവനം ചെയ്യും, അതിന്റെ ആവശ്യം വരും. ഇതിനായി ബാപ്ദാദ ആഗ്രഹിക്കുന്നത്, ഇപ്പോഴേ ലക്ഷ്യം വയ്ക്കണം ഇപ്പോൾ 75 വർഷം പ്രമാണിച്ച് എല്ലാവർക്കും സേവനം ചെയ്യാനുള്ള ഉന്മേഷമുള്ളതുപോലെ, മുഖത്തിലൂടെ സേവനം ചെയ്യാനുള്ള ഉന്മേഷം ഉണ്ടാകണം, കാരണം ദിവസേന സമയം മോശമാകുക തന്നെ ചെയ്യും. അങ്ങനെയുള്ള സമയത്ത് നിങ്ങളുടെ മുഖം ആത്മാക്കളെ സന്തോഷമുള്ളവരാക്കി മാറ്റണം.

ബാപ്ദാദ ഇന്ന് അമൃതവേളയിൽ ചുറ്റിക്കറങ്ങിയപ്പോൾ എന്താണ് കണ്ടത്? ഇരിക്കുന്നത് എല്ലാവരും അവരുടെ താല്പര്യപ്രകാരമാണ്, എന്നാൽ ഏറ്റവും വലിയ അതോറിറ്റി അനുഭവത്തിന്റേതാണ്. എല്ലാവരും ഇരിക്കുന്നുണ്ട്, എന്നാൽ അനുഭവത്തിന്റെ അതോറിറ്റിയായി ഇരിക്കണം. സ്മൃതിയിൽ ഇരിക്കുന്നുണ്ട്, എന്നാൽ സ്മൃതി സ്വരൂപത്തിന്റെ അനുഭവം ഉണ്ടാകണം. അനുഭവത്തിന്റെ അതോറിറ്റിയുടെ ആനന്ദം കുറഞ്ഞ സമയത്തേക്കേ ഉള്ളൂ. ഞാൻ ബാപ്ദാദയുടെ സിംഹാസനസ്ഥനാണ് എന്ന് ചിന്തിക്കുന്നു, എന്നാൽ സ്വരൂപത്തിന്റെ സ്മൃതി സ്വരൂപ അനുഭവ മൂർത്തിയായി അനുഭവത്തിൽ ലയിച്ചുപോവുക, അത് ഇനിയും മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. കാരണം അനുഭവത്തിന്റെ അതോറിറ്റിയാണ് ഏറ്റവും വലുത്. സ്മൃതി സ്വരൂപമായിരിക്കുന്നതിനെയാണ് അനുഭവം എന്ന് പറയുന്നത്. അതിനാൽ അനുഭവത്തിൽ ലയിച്ചുപോവുക. ഏത് സ്വരൂപത്തിന്റെ സ്മൃതിയാണോ വെയ്ക്കുന്നത്, ആ സ്വരൂപത്തിന്റെ അനുഭൂതിയിൽ സ്ഥിതിചെയ്യുക. ഇതിന്റെ ആവശ്യം ഇനിയുമുണ്ട്, കാരണം അനുഭവം ഒരിക്കലും മറക്കില്ല. ആർക്കെങ്കിലും അനുഭവത്തിലൂടെ കേൾപ്പിക്കാൻ ശ്രമിക്കുമ്പോൾ അനുഭവത്തിന്റെ സ്വാധീനം ഉണ്ടാകുന്നു. അതിനാൽ ഏത് സ്വരൂപമാണോ സ്മൃതിയിൽ വെയ്ക്കുന്നത്, ആ സ്വരൂപത്തിന്റെ അനുഭൂതിയിൽ ലയിച്ചുപോകൂ. അനുഭവം സ്വന്തം പുരുഷാർത്ഥത്തിലും വളരെ സഹായിക്കുന്നു. ബാപ്ദാദ കണ്ടു, അനുഭവത്തിന്റെ അതോറിറ്റിയിൽ നമ്പർവാറാണ്. അതിനാൽ ഇപ്പോൾ ഈ അനുഭവത്തിന്റെ അതോറിറ്റിയുടെ അഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ നൽകൂ. അനുഭവ സ്വരൂപത്തിന്റെ സ്ഥിതി എപ്പോഴും ലയിച്ചിരിക്കുന്നതാണ്, അവരുടെ രൂപവും പെരുമാറ്റവും സേവനം ചെയ്യുന്നു.

ഇന്ന് ബാപ്ദാദ കുട്ടികളുടെ റെക്കോർഡ് കാണുകയായിരുന്നു. ഒന്ന്, ജ്വാലാമുഖി യോഗത്തിൽ കൂടുതൽ ശ്രദ്ധ നൽകൂ, അതുവഴി സ്വഭാവ സംസ്കാര പരിവർത്തനത്തിൽ സഹായം ഉണ്ടാകും. സംസ്കാരം, അഥവാ നിങ്ങൾ നേച്ചർ എന്ന് പറയുന്നത്, ഇപ്പോഴും ഇടയ്ക്കിടെ അതിന്റെ ജോലി ചെയ്യുന്നുണ്ട്. ബാക്കി കാര്യങ്ങളിൽ ബാപ്ദാദ സന്തോഷവാനാണ്. ഏത് കാര്യത്തിലാണ്? അറിയാമോ, ഏത് കാര്യത്തിലാണ് ബാപ്ദാദ സന്തോഷവാനായിരിക്കുന്നത്? അറിയാമോ? ഈ ദിവസങ്ങളിലെ മുരളികൾ കേൾക്കുമ്പോൾ ബാപ്ദാദ കണ്ടു, സ്വന്തം ദിനചര്യയിൽ ശ്രദ്ധ കൂടുതൽ പോയിട്ടുണ്ട്. അറ്റൻഷൻ കൂടിയപ്പോൾ സംസ്കാരങ്ങളുടെ ടെൻഷൻ കുറഞ്ഞുവരും. ബാപ്ദാദ മുൻപും പറഞ്ഞിട്ടുണ്ട്, എപ്പോൾ ടെൻഷൻ വന്നാലും 'അ' ചേർത്തേക്കൂ, കൂട്ടിച്ചേർക്കൂ 'അ' അറ്റെൻഷൻ. എല്ലാവർക്കും മുന്നോട്ട് പോവുക തന്നെ വേണം. ഒന്നിച്ച് പോകും, ഒന്നിച്ച് ഭരിക്കും എന്നത് ഉറച്ച വാഗ്ദാനമാണ്. അതിനാൽ എല്ലാവരും സന്തോഷത്തിലാണോ അതോ ചിലപ്പോഴൊക്കെയാണോ സന്തോഷിക്കുന്നത്? ഞങ്ങൾ എപ്പോഴും സന്തോഷമുള്ളവരാണ്, ചിലപ്പോഴൊക്കെയല്ല, എപ്പോഴും സന്തോഷമുള്ളവരാണ് എന്ന് കരുതുന്നവർ... ചിന്തിച്ച് കൈ ഉയർത്തൂ. ശരി. കൈയും ചിന്തിച്ചാണ് ഉയർത്തുന്നത്. സന്തോഷം സ്വന്തം വസ്തുവാണ്. സ്വന്തം വസ്തു എന്തിനാണ് നഷ്ടപ്പെടുന്നത്?

അതുകൊണ്ട് ഇപ്പോൾ എന്താണ് ചെയ്യുക? മുന്നോട്ട് പോകുക തന്നെ വേണം. ഇപ്പോൾ മുന്നോട്ട് എന്ത് ചെയ്യും? ഓരോ സെന്ററും നിർവിഘ്നവും വ്യർത്ഥ സങ്കല്പങ്ങൾ ഇല്ലാത്തതുമായി മാറാൻ സാധിക്കുമോ? സാധിക്കുമോ അതോ ഇതിന് സമയം വേണമെന്നുണ്ടോ? ഇതുവരെ ബാപ്ദാദയുടെ അടുക്കൽ ഒരു സെന്ററും ഞങ്ങളുടെ സെന്റർ എപ്പോഴും നിർവിഘ്നമാണ്, സഹപ്രവർത്തകരും നിർവിഘ്നമാണ് എന്ന റിപ്പോർട്ട് തന്നിട്ടില്ല. സ്വയം മാത്രമല്ല, കൂടെയുള്ളവരെയും നിർവിഘ്നമായിരിക്കണം. ആ സമയവും വരേണ്ടതുണ്ട്. അത് നടക്കും, കാരണം കുട്ടികൾ തന്നെയാണ് ആകേണ്ടത്. വേറെ ആരെങ്കിലും ഉദാഹരണമായി വന്ന് പിന്നീട് തീവ്ര പുരുഷാർത്ഥിയായി മുന്നോട്ട് പോകുമോ, അതോ ഭൂരിഭാഗവും നിങ്ങളല്ലേ മുന്നോട്ട് പോകേണ്ടത്. ഭൂരിഭാഗം പേർക്കും മുരളിയോട് സ്നേഹമുണ്ടെന്ന് ബാപ്ദാദ കണ്ടു. എന്നാൽ ജഗദംബ പ്രത്യക്ഷ ജീവിതത്തിൽ കാണിച്ചുതന്നതുപോലെ, ബാബ പറഞ്ഞത് ചെയ്യുക തന്നെ വേണം എന്ന ലക്ഷ്യം വെയ്ക്കുകയും പുരുഷാർത്ഥത്തിലേക്ക് ശ്രദ്ധ നൽകുകയും ചെയ്തു. അഡ്വാൻസ് പാർട്ടിയിൽ പോയ നിങ്ങളുടെ ദിദി ദാദിമാരും ശ്രദ്ധ നൽകി. ഇപ്പോൾ അവർ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. സമാപ്തിയുടെ ഗേറ്റ് എപ്പോൾ തുറക്കും? എന്ന് അവർ ചോദിക്കുന്നു. ഒന്നോ രണ്ടോ പേർ തുറക്കില്ലല്ലോ! അതിനാൽ ഇപ്പോൾ പുരുഷാർത്ഥം ചെയ്ത് ഗേറ്റ് തുറക്കുന്ന സമയം സമീപത്തേക്ക് കൊണ്ടുവരൂ. സമ്പൂർണ്ണമാകുക എന്നാൽ സമീപത്തേക്ക് കൊണ്ടുവരിക എന്നാണ്.

നാനാഭാഗത്തുമുള്ള കുട്ടികൾക്ക് ബാപ്ദാദ ഹൃദയം നിറഞ്ഞ സ്നേഹം നൽകുകയാണ്. ഒപ്പം ബാപ്ദാദ നൽകിയ രണ്ട് മാസത്തെ ജോലിയെക്കുറിച്ചും ഓർമ്മിപ്പിക്കുകയാണ്, എന്തുകൊണ്ട്? കൂടുതലും ഈ വ്യർത്ഥ സങ്കല്പങ്ങൾ പുരുഷാർത്ഥത്തെ തീവ്രമാക്കുന്നതിന് പകരം സാധാരണമാക്കുന്നു. അതിനാൽ നാനാഭാഗത്തുമുള്ള കുട്ടികൾക്ക് സ്നേഹസ്മരണകൾ ബാപ്ദാദ ഇതും ഓർമ്മിപ്പിക്കുകയാണ്: ഇപ്പോൾ സംഗമത്തിന്റെ സമയം എത്രയോ ശ്രേഷ്ഠവും സുന്ദരവുമാണ്! ഈ സംഗമസമയത്ത് തന്നെയാണ് സർവ്വ ഖജനാവുകളും ബാബയിലൂടെ ലഭിക്കുന്നത്. സംഗമത്തിന്റെ ഓരോ സെക്കൻഡും മഹത്തരമാണ്. അതിനാൽ സംഗമസമയത്തിന്റെ മൂല്യം എപ്പോഴും ബുദ്ധിയിൽ വെയ്ക്കൂ. സംഗമത്തിലെ ഒരു സെക്കൻഡ് എത്രയധികമാണ് പ്രാപ്തിയാണ് നേടി തരുന്നത്! നിങ്ങളോട് ആരെങ്കിലും നിങ്ങൾക്ക് എന്ത് ലഭിച്ചു? എന്ന് ചോദിച്ചാൽ എന്ത് മറുപടി നൽകും? ഞങ്ങൾ ബ്രാഹ്മണരുടെ ഹൃദയത്തിൽ പ്രാപ്തമാകാത്തതായി ഒരു വസ്തുവുമില്ല. നേടേണ്ടത് നേടികഴിഞ്ഞു. ഇനി അതിനെ കാര്യത്തിൽ ഉപയോഗിച്ച് തീവ്ര പുരുഷാർത്ഥിയായി സമയത്തെ സമീപത്തേക്ക് കൊണ്ടുവരൂ. ശരി. എല്ലാവർക്കും ഉന്മേഷം വരുന്നുണ്ടെന്ന് ബാപ്ദാദ കാണുന്നു, ഈ ഉന്മേഷം എപ്പോഴും മുന്നോട്ട് വളർത്തിക്കൊണ്ടുപോകൂ.ശരി.

വരദാനം :-
സ്വന്തം സ്വരൂപത്തിലൂടെ ഭക്തർക്ക് ലൈറ്റിന്റെ കിരീടത്തിന്റെ സാക്ഷാത്കാരം ചെയ്യിക്കുന്ന ഇഷ്ടദേവനായി ഭവിക്കട്ടെ!

നിങ്ങൾ ബാബയുടെ കുട്ടികളാവുകയും പവിത്രതയുടെ പ്രതിജ്ഞ എടുക്കുകയും ചെയ്തത് മുതൽ, പകരം ലൈറ്റിന്റെ കിരീടം ലഭിച്ചുകഴിഞ്ഞു. ഈ ലൈറ്റിന്റെ കിരീടത്തിന് മുന്നിൽ രത്നങ്ങൾ പതിച്ച കിരീടം ഒന്നുമല്ല. എത്രത്തോളം സങ്കല്പത്തിലും വാക്കിലും കർമ്മത്തിലും പവിത്രത ധരിക്കുന്നുവോ, അത്രത്തോളം ഈ ലൈറ്റിന്റെ കിരീടം വ്യക്തമായി വരികയും ഇഷ്ടദേവന്റെ രൂപത്തിൽ ഭക്തരുടെ മുന്നിൽ പ്രത്യക്ഷമാവുകയും ചെയ്യും.

സ്ലോഗന് :-
എപ്പോഴും ബാപ്ദാദയുടെ ഛത്രച്ഛായയിൽ കഴിയൂ, എങ്കിൽ വിഘ്ന വിനാശകനായി മാറും.

അവ്യക്ത സൂചന- പരോപകാര ഭാവനയാൽ സമ്പന്നരായി അപകാരം ചെയ്യുന്നവർക്കും ഉപകാരം ചെയ്യൂ

ബാപ്ദാദ എപ്പോഴും ഓരോ ചുവടിലും കുട്ടികളോടൊപ്പം സഹയോഗിയായിരിക്കുന്നതുപോലെ, അവസാനം വരെയും ഉണ്ടായിരിക്കും. ബാബയ്ക്ക് ആരോടും വെറുപ്പില്ല. എപ്പോഴും അപകാരം ചെയ്യുന്നയാളുടെയും ശുഭചിന്തകനാണ്. ഇതുപോലെ ഫാളോ ഫാദർ ചെയ്യൂ. ഓരോ ആത്മാവിനോടും എപ്പോഴും ശുഭഭാവവും ഭാവനയും വെയ്ക്കൂ. ഇയാൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു? എന്ന് ചിന്തിക്കുന്നതിന് പകരം ഈ ആത്മാവിന് എങ്ങനെ കല്യാണം ഉണ്ടാകും? എന്ന് ചിന്തിക്കൂ. അപ്പോഴാണ് ശുഭചിന്തകൻ അഥവാ വിശ്വകല്യാണകാരിയായ ആത്മാവ് എന്ന് പറയുന്നത്.

വിശേഷ സൂചന- മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയിലെ യോഗാഭ്യാസം

ഇന്ന് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ്. എല്ലാ സഹോദരീ സഹോദരന്മാരും സംഘടിത രൂപത്തിൽ ഒത്തുചേർന്ന് വൈകുന്നേരം 6.30 മുതൽ 7.30 വരെ തങ്ങളുടെ ശാന്ത സ്വരൂപ സ്ഥിതിയിൽ സ്ഥിതി ചെയ്ത്, ശാന്തിയുടെ സാഗരത്തിന്റെ ആഴങ്ങളിലേക്ക് പോയി ആ പരമ സുഖത്തിന്റെ അല്ലെങ്കിൽ ശീതളതയുടെ ഗഹനമായ അനുഭൂതി നേടൂ, കൂടാതെ സർവ്വ ആത്മാക്കൾക്കും ശാന്തി ദാനം ചെയ്യുന്ന സേവനം ചെയ്യൂ.