18.11.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ബാബ അവിനാശിയായ വൈദ്യനാണ്, ഒരേയൊരു മഹാമന്ത്രത്തിലൂടെ നിങ്ങളുടെ സര്വ്വ ദുഃഖങ്ങളും ദുരീകരിക്കുന്നു.

ചോദ്യം :-
എന്തുകൊണ്ടാണ് ഇടക്ക് മായ നിങ്ങള്ക്ക് വിഘ്നങ്ങളുണ്ടാക്കുന്നത്? ചില കാരണങ്ങള് പറയൂ?

ഉത്തരം :-
1) എന്തുകൊണ്ടെന്നാല് നിങ്ങള് മായയുടെ ഏറ്റവും വലിയ ഇടപാടുകാരാണ്. മായയോട് ഇടപാട് നിര്ത്തുന്നത് കാരണം അത് വിഘ്നങ്ങള് ഉണ്ടാക്കുന്നു. 2) അവിനാശിയായ വൈദ്യന് നിങ്ങള്ക്ക് മരുന്ന് നല്കുമ്പോള് മായയുടെ രോഗങ്ങള് ഇളകി മറിയും, അതിനാല് വിഘ്നങ്ങളെ ഭയപ്പെടരുത്. മന്മനാഭവ എന്ന മന്ത്രത്തിലൂടെ മായ ഓടിപ്പോകും.

ഓംശാന്തി.  
ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു, څമനസ്സിന് ശാന്തി വേണം, മനസ്സിന് ശാന്തി വേണംچ എന്ന് പറഞ്ഞ് മനുഷ്യര് അസ്വസ്ഥരാകുകയാണ്. ദിവസവും ഓംശാന്തി എന്ന് പറയുന്നുമുണ്ട്. എന്നാല് ഇതിന്റെ അര്ത്ഥം മനസ്സിലാക്കാത്തത് കാരണം മനുഷ്യര് ശാന്തി യാചിച്ച് കൊണ്ടിരിക്കുന്നു. പറയുന്നുമുണ്ട്, ഞാന് ആത്മാവാണ് അര്ത്ഥം ഞാന് ശാന്തമാണ്, എന്റെ സ്വധര്മ്മം ശാന്തിയാണ്. സ്വധര്മ്മം ശാന്തിയാണെങ്കില് പിന്നെ എന്തിനാണ് യാചിക്കുന്നത്? അര്ത്ഥം മനസ്സിലാക്കാത്തത് കാരണം യാചിച്ച് കൊണ്ടേയിരിക്കുന്നു. ഇത് രാവണന്റെ രാജ്യമാണെന്ന് നിങ്ങള്ക്കറിയാം. പക്ഷേ അവര് മനസിലാക്കുന്നില്ല, ലോകത്തിന്റെ മുഴുവനും പ്രത്യേകിച്ച് ഭാരതത്തിന്റെ ശത്രുവായതുകൊണ്ടാണ് രാവണനെ കത്തിച്ച് കൊണ്ടിരിക്കുന്നത്. ഏതെങ്കിലും മനുഷ്യനെ ഓരോ വര്ഷവും കത്തിക്കാറുണ്ടോ? എന്നാല് ജന്മ ജന്മാന്തരങ്ങളായി, കല്പ കല്പാന്തരങ്ങളായി, രാവണനെ കത്തിച്ച് വരികയാണ്. കാരണം ഇത് നിങ്ങളുടെ വളരെ വലിയ ശത്രുവാണ്. സര്വ്വരും 5 വികാരങ്ങളില് കുടുങ്ങിയിരിക്കുകയാണ്. ഭ്രഷ്ടാചാരത്തിലൂടെയാണ് ജനിക്കുന്നത്. അതായത് രാവണന്റെ രാജ്യമാണിത്. ഈ സമയത്ത് അളവറ്റ ദുഃഖമാണ്. ഇതിന് നിമിത്തമായിരിക്കുന്നത് ആരാണ്? രാവണന്. എന്തുകൊണ്ടാണ് ദുഃഖമുണ്ടാകുന്നത് എന്ന് ആര്ക്കും അറിയില്ല. ഇത് രാവണന്റെ രാജ്യമാണ്. ഈ രാവണനാണ് ഏറ്റവും വലിയ ശത്രു. ഓരോ വര്ഷവും രാവണന്റെ കോലമുണ്ടാക്കി കത്തിക്കുന്നു. ഓരോ പ്രാവശ്യവും കൂടുതല് വലുതാണുണ്ടാക്കുന്നത്. ദുഃഖവും അതുപോലെ വര്ദ്ധിക്കുകയാണ്. വലിയ വലിയ ഋഷിമാരും സന്യാസിമാരും മഹാത്മാക്കളും രാജാക്കന്മാരും എല്ലാവരുമുണ്ടെങ്കിലും ഒരാള്ക്ക് പോലും രാവണന് നമ്മുടെ ശത്രുവാണെന്നും ആ രാവണനെയാണ് നമ്മള് ഓരോ വര്ഷവും കത്തിക്കുന്നതെന്നും അറിയില്ല. രാവണന് മരിച്ചു, നമ്മള് ലങ്കയുടെ അധികാരിയുമായി എന്ന് വിചാരിച്ച് വളരെ സന്തോഷത്തോടെ ആഘോഷിക്കുന്നു. പക്ഷേ അധികാരിയാകുന്നില്ല. എത്രമാത്രം ധനം പാഴാക്കുന്നു. ബാബ പറയുന്നു, നിങ്ങള്ക്ക് അളവറ്റ ധനമാണ് നല്കിയത് അതെല്ലാം എവിടെ കൊണ്ട് കളഞ്ഞു? ദസറ ആഘോഷിക്കാന് ലക്ഷക്കണക്കിന് രൂപയാണ് ചിലവാക്കുന്നത്. രാവണനെ കൊന്നതിനുശേഷം ലങ്ക കൊള്ളയടിക്കുന്നു. എന്തുകൊണ്ടാണ് രാവണനെ കത്തിക്കുന്നത് എന്ന് പോലും അറിയുന്നില്ല. ഈ സമയം സര്വ്വരും 5 വികാരങ്ങളുടെ ജയിലില് അകപ്പെട്ടിരിക്കുകയാണ്. ദുഃഖിതരായത് കാരണം അരകല്പം രാവണനെ കത്തിക്കുന്നു. രാവണന്റെ രാജ്യത്തില് നമ്മള് വളരെ ദുഃഖിതരാണ് എന്ന് മനസ്സിലാക്കുന്നുമുണ്ട്. എന്നാല് സത്യയുഗത്തില് 5 വികാരങ്ങള് ഉണ്ടായിരിക്കില്ല എന്നത് അറിയുന്നില്ല. അവിടെ ഈ രാവണനെയൊന്നും കത്തിക്കില്ല. ഇതെല്ലാം എപ്പോള് മുതലാണ് ആരംഭിച്ചത് എന്ന് ചോദിച്ചാല് പറയും അനാദിയായി നടന്ന് വരികയാണെന്ന്. എപ്പോള് മുതലാണ് രക്ഷാബന്ധനം ആരംഭിച്ചത്? അനാദിയായിട്ട് നടക്കുകയാണെന്ന് പറയും. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങള് അല്ലേ. മനുഷ്യരുടെ ബുദ്ധി എന്തായി മാറിയിരിക്കുകയാണ്? മൃഗവും അല്ല മനുഷ്യനും അല്ല. യാതൊരു പ്രയോജനവും ഇല്ല. സ്വര്ഗത്തെ അറിയുന്നില്ല. ഈ ലോകം ഭഗവാനാണ് ഉണ്ടാക്കിയത് എന്ന് വിചാരിക്കുന്നു. എന്നാലും ദുഃഖം വരുമ്പോള്, അല്ലയോ ഭഗവാനെ, ഈ ദുഃഖത്തില് നിന്നും മോചിപ്പിക്കൂ എന്ന് പറഞ്ഞ് ഭഗവാനെ തന്നെയാണ് ഓര്മ്മിക്കുന്നത്. എന്നാല് കലിയുഗത്തില് സുഖികളാകാന് സാധിക്കില്ല. ദുഃഖം അനുഭവിക്കുക തന്നെ വേണം. പടിയിറങ്ങുക തന്നെ വേണം. പുതിയ ലോകം മുതല് പഴയ ലോകത്തിന്റെ അവസാനം വരെയുള്ള എല്ലാ രഹസ്യവും ബാബ പറഞ്ഞ് തരുന്നു. എല്ലാ ദുഃഖങ്ങള്ക്കുമുള്ള മരുന്ന് ഒന്ന് തന്നെയാണെന്ന് കുട്ടികള്ക്ക് പറഞ്ഞ് തരുന്നു. അവിനാശിയായ വൈദ്യനല്ലേ. 21 ജന്മങ്ങളിലേയ്ക്ക് സര്വ്വരേയും ദുഃഖങ്ങളില് നിന്നും മോചിപ്പിക്കുന്നു. ആ വൈദ്യന്മാര്ക്കും രോഗം വരാറുണ്ട്. ഇത് അവിനാശിയായ വൈദ്യനാണ്. അളവറ്റ ദുഃഖവുമുണ്ട് അളവറ്റ സുഖവുമുണ്ട്. ബാബ അളവറ്റ സുഖം നല്കുന്നു. അവിടെ ദുഃഖത്തിന്റെ പേരോ അടയാളമോ ഉണ്ടായിരിക്കില്ല. സുഖികളാകുവാനുള്ള മരുന്നാണ്. എന്നെമാത്രം ഓര്മ്മിക്കൂ അപ്പോള് പാവനവും സതോപ്രധാനവുമായി മാറും, സര്വ്വ ദുഃഖങ്ങളും ഇല്ലാതാകും. പിന്നെ സുഖം തന്നെ സുഖമായിരിക്കും. ബാബ ദുഃഖത്തെ ഇല്ലാതാക്കി സുഖം നല്കുന്നവനാണെന്ന് പറയാറുണ്ട്. അരകല്പത്തേയ്ക്ക് നിങ്ങളുടെ സര്വ്വ ദുഃഖങ്ങളും ഇല്ലാതാകുന്നു. നിങ്ങള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ മാത്രം ഓര്മ്മിക്കൂ.

ആത്മാവ് ശരീരം, ഇവ രണ്ടിന്റേയും കളിയാണ് നടക്കുന്നത്. നിരാകാരനായ ആത്മാവ് അവിനാശിയാണ് എന്നാല് സാകാര ശരീരം വിനാശിയാണ്, ഇതിന്റെ കളിയാണ് നടക്കുന്നത്. ബാബ പറയുന്നു ദേഹ സഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളേയും മറക്കൂ. ഗൃഹസ്ഥവ്യവഹാരത്തിലിരുന്നും ചിന്തിക്കൂ - ഇപ്പോള് നമുക്ക് തിരികെ പോകണം. പതിതരായിട്ടുള്ളവര്ക്ക് പോകുവാന് സാധിക്കില്ല അതുകൊണ്ട് എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് സതോപ്രധാനമായി മാറും. ബാബയുടെ അടുക്കല് മരുന്നുണ്ട്. മായ തീര്ച്ചയായും വിഘ്നങ്ങളുണ്ടാക്കും എന്നതും ബാബ പറഞ്ഞ് തരുന്നു. നിങ്ങള് രാവണന്റെ ഇടപാടുകാര് ആയിരുന്നല്ലോ. ഉപഭോക്താക്കളെ നഷ്ടപ്പെടുമ്പോള് മായ തീര്ച്ചയായും വെപ്രാളം കാണിക്കുമല്ലോ. ബാബ മനസ്സിലാക്കിത്തരുന്നു, ഇത് ഓര്മ്മയുടെ യാത്രയാണ,് അല്ലാതെ മറ്റ് മരുന്നൊന്നും ഇല്ല. മരുന്ന് ഇതാണ്, ഓര്മ്മയുടെ യാത്ര. എന്നെ നിരന്തരം ഓര്മ്മിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണെങ്കില് ഈ ഒരു മരുന്നിലൂടെ തന്നെ നിങ്ങളുടെ സര്വ്വ ദുഃഖവും ഇല്ലാതാകും. ഭക്തിമാര്ഗത്തില് ഇങ്ങിനെ ധാരാളം പേരുണ്ട് - വായ ചലിച്ചുകൊണ്ടേയിരിക്കും, ഏതെങ്കിലുമൊക്കെ മന്ത്രമോ രാമ നാമമോ ജപിക്കും. ദിവസവും ഇത്രയും പ്രാവശ്യം ജപിക്കണം എന്ന് ഗുരുവിന്റെ നിര്ദ്ദേശം കിട്ടിയിട്ടുണ്ടായിരിക്കും. അവരോട് പറയുന്നു- രാമനാമത്തിന്റെ മാല ജപിക്കുക. ഇതിനെ തന്നെയാണ് രാമനാമം ദാനം ചെയ്യുക എന്നും പറയുന്നത്. ഇതുപോലെയുള്ള ധാരാളം സംഘടനകള് ഉണ്ട്. രാമ രാമ എന്ന് ജപിച്ച് കൊണ്ടിരിക്കുകയാണെങ്കില് വഴക്കൊന്നും ഉണ്ടാക്കില്ല, ബിസിയായിരിക്കും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും പ്രതികരിക്കില്ല. വളരെ കുറച്ച് പേര് മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. ഇവിടെ ബാബ പറയുന്നു-രാമ രാമ എന്ന് പറയേണ്ടതില്ല. ഇത് അജപാജപമാണ്, കേവലം ബാബയെ മാത്രം ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ബാബ പറയുന്നു - ഞാന് രാമനൊന്നും അല്ല. ത്രേതായുഗത്തിലാണ് രാമനുണ്ടായിരുന്നത്, ആ രാമന്റെ രാജഭരണമുണ്ടായിരുന്നു, ആ രാമനെ ജപിക്കേണ്ടതില്ല. ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു, ഭക്തിമാര്ഗത്തില് ഇതെല്ലാം സ്മരിക്കുകയും പൂജിക്കുകയും ചെയ്ത് നിങ്ങള് പടിയിറങ്ങുകയാണ് ചെയ്തത് കാരണം അതെല്ലാം തന്നെ അധാര്മ്മികമാണ്. ധാര്മ്മികമായിട്ടുള്ളത് ഒരു ബാബ മാത്രമാണ്. ആ ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു. എന്തൊരു മറവിയുടെ കളിയാണിത്. ഇത്രയും പരിധിയില്ലാത്ത സമ്പത്ത് നല്കുന്ന ബാബയെ ഓര്മ്മിക്കുകയാണെങ്കില് മുഖത്തിന് തന്നെ അത്രമാത്രം തിളക്കമുണ്ടാകും. സന്തോഷത്താല് മുഖം വിടരും. മുഖത്ത് പുഞ്ചിരിയുണ്ടാകുന്നു. ബാബയെ ഓര്മ്മിക്കുന്നതിലൂടെ തന്നെയാണ് നമ്മള് ഇതായി മാറുന്നത് എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. പകുതി കല്പത്തേയ്ക്ക് നമ്മുടെ സര്വ്വ ദുഃഖങ്ങളും ഇല്ലാതാകുന്നു. ബാബ കൃപ കാണിക്കും എന്നല്ല. നമ്മള് എത്രമാത്രം ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും സതോപ്രധാനമാകും എന്നത് മനസ്സിലാക്കണം. വിശ്വത്തിന്റെ അധികാരികളായിരുന്ന ഈ ലക്ഷ്മീ നാരായണന്മാര് എത്രമാത്രം സന്തുഷ്ടരാണ്. അതുപോലെ ആയിത്തീരണം. പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിച്ച് നമ്മള് വീണ്ടും വിശ്വത്തിന്റെ അധികാരിയാവുകയാണ് എന്ന സന്തോഷം നമ്മുടെയുള്ളില് ഉണ്ടാകുന്നു. ആത്മാവിന്റെ ഈ സന്തുഷ്ടമായിരിക്കുന്ന സംസ്കാരം തന്നെയാണ് പിന്നെ കൂടെവരിക. പിന്നെ കുറച്ച് കുറച്ച് കുറയുന്നു. ഈ സമയം മായ നിങ്ങളെ വളരെയധികം കഷ്ടപ്പെടുത്തും. നിങ്ങള് ബാബയെ ഓര്മ്മിക്കുന്നത് തടസ്സപ്പെടുത്താന് മായ പരിശ്രമിക്കും. സദാ ഹര്ഷിതമായിരിക്കുവാന് സാധിക്കില്ല. മനുഷ്യര്ക്ക് രോഗങ്ങള് വരുമ്പോള് അവരോട് ശിവബാബയെ ഓര്മ്മിക്കൂ എന്ന് പറയാറുണ്ട് എന്നാല് ആരാണ് ശിവബാബയെന്ന് ആര്ക്കും അറിയില്ല, അപ്പോള് എങ്ങനെ ഓര്മ്മിക്കും? എന്തിനാണ് ഓര്മ്മിക്കുന്നത്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ നമ്മള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ദേവീ ദേവതകള് സതോപ്രധാനമായിരുന്നല്ലോ അല്ലേ, അതിനെ പറയുന്നത് തന്നെ ദൈവീക രാജ്യമെന്നാണ്. മനുഷ്യരുടെ ലോകം എന്ന് പറയില്ല. മനുഷ്യന് എന്ന പേര് പോലും ഉണ്ടായിരിക്കില്ല, ഇന്ന ദേവതകളാണ്. അത് ദേവതകളുടെ മാത്രം ലോകമാണ്, ഇത് മനുഷ്യരുടെ ലോകമാണ്. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ബാബ തന്നെയാണ് പറഞ്ഞ് തരുന്നത്, ബാബയെ ജ്ഞാന സാഗരം എന്നാണ് പറയുന്നത്. ബാബ അനേക പ്രകാരത്തിലുള്ള അറിവുകള് തന്നുകൊണ്ടിരിക്കുന്നു. മഹാ മന്ത്രവും നല്കുന്നു - ബാബയെ ഓര്മ്മിക്കൂ അപ്പോള് നിങ്ങള് സതോപ്രധാനമായിത്തീരും, നിങ്ങളുടെ സര്വ്വ ദുഃഖങ്ങളും ഇല്ലാതാകും. കല്പത്തിന് മുന്പും നിങ്ങള് ദേവീ ദേവതയായിരുന്നു. ദേവതകളുടെ മുഖമായിരുന്നു നിങ്ങളുടേത്. അവിടെ ആരും മോശമായി സംസാരിച്ചിരുന്നില്ല. അങ്ങനെയുള്ള കര്മ്മവും ചെയ്തിരുന്നില്ല. അത് ദേവതകളുടെ ലോകമാണ്. ഇത് മനുഷ്യരുടെ ലോകം. വ്യത്യാസവും ഉണ്ടല്ലോ അല്ലേ. ഇത് ബാബ മനസ്സിലാക്കിത്തരുന്നു. ദേവതകളുടെ ലോകം ലക്ഷക്കണക്കിന് വര്ഷങ്ങള്ക്ക് മുന്പായിരുന്നു എന്നാണ് മനുഷ്യര് പറയുന്നത്. ഇവിടെ ആരെയും ദേവതയെന്ന് പറയുവാന് സാധിക്കില്ല. ദേവതകള് പവിത്രമായിരുന്നു. ദേവീ ദേവതകളെയാണ് മഹാന് ആത്മാക്കള് എന്ന് പറയുന്നത്. മനുഷ്യരെ ഒരിക്കലും അങ്ങിനെ പറയുവാന് സാധിക്കില്ല. ഇത് രാവണന്റെ ലോകമാണ്. രാവണന് വളരെ വലിയ ശത്രുവാണ്. രാവണനെ പോലെ മറ്റൊരു ശത്രുവില്ല. നിങ്ങള് ഓരോ വര്ഷവും രാവണനെ കത്തിക്കുന്നു. ഇത് ആരാണ്? ആര്ക്കും അറിയില്ല. ഇതൊരു മനുഷ്യനൊന്നും അല്ല, ഇത് 5 വികാരങ്ങളാണ് അതുകൊണ്ടാണ് ഇതിനെ രാവണന് എന്ന് പറയുന്നത്. 5 വികാരങ്ങളുടെ രാജ്യമല്ലേ. 5 വികാരങ്ങള് സര്വ്വരിലുമുണ്ട്. ഈ ദുര്ഗതിയുടെയും സദ്ഗതിയുടെയും കളി ഉണ്ടാക്കപ്പെട്ടതാണ്. ഇപ്പോള് ബാബ നിങ്ങള്ക്ക് സദ്ഗതിയുടെ സമയത്തെയും ദുര്ഗതിയെക്കുറിച്ചും മനസ്സിലാക്കിത്തന്നു. ഉയരങ്ങളിലേക്ക് പോകുന്നതും നിങ്ങള് തന്നെയാണ് താഴേയ്ക്ക് വീഴുന്നതും നിങ്ങള് തന്നെയാണ്. ഭാരതത്തില് തന്നെയാണ് ശിവജയന്തിയുമുള്ളത്. രാവണജയന്തിയും ഭാരതത്തില് തന്നെയാണുള്ളത്. അരകല്പം ദൈവീക രാജ്യം, ലക്ഷ്മി നാരായണന്റെയും, രാമ-സീതയുടേയും രാജ്യമായിരിക്കും. ഇപ്പോള് നിങ്ങള് കുട്ടികള് സര്വ്വരുടേയും ജീവചരിത്രം അറിയുന്നുണ്ട്. നിങ്ങള്ക്കാണ് മുഴുവന് മഹിമയുമുള്ളത്. നവരാത്രി പൂജയും മറ്റും നിങ്ങളുടേതാണ്. നിങ്ങള് തന്നെയാണ് സ്ഥാപിക്കുന്നത്. ശ്രീമത്തിലൂടെ നിങ്ങള് വിശ്വത്തെ പരിവര്ത്തനപ്പെടുത്തുകയാണ് അതുകൊണ്ട് പൂര്ണ്ണമായും ശ്രീമതമനുസരിക്കണം. നമ്പര്വാര് പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്. സ്ഥാപനയും നടക്കുന്നുണ്ട്. ഇവിടെ യുദ്ധത്തിന്റെ കാര്യമൊന്നും ഇല്ല. ഈ പുരുഷോത്തമ സംഗമയുഗം വളരെ വ്യത്യസ്തമായതാണ് എന്ന് നിങ്ങള്ക്കറിയാം. പഴയ ലോകത്തിന്റെ അവസാനവും പുതിയ ലോകത്തിന്റെ ആരംഭവും. ബാബ വരുന്നത് പഴയ ലോകത്തെ പരിവര്ത്തനപ്പെടുത്താനാണ്. നിങ്ങള്ക്ക് വളരെയധികം മനസ്സിലാക്കിത്തരുന്നു പക്ഷേ ധാരാളം പേര് മറന്ന് പോകുന്നു. പ്രഭാഷണം ചെയ്തതിനു ശേഷം ഓര്മ്മ വരും- ഇന്ന ഇന്ന പോയിന്റുകള് പറയേണ്ടതായിരുന്നു എന്ന്. കല്പത്തിന് മുന്പ് എങ്ങനെയാണോ സ്ഥാപിച്ചത് അതുപോലെ തന്നെ സംഭവിക്കും, ആര് എന്ത് പദവി നേടിയോ അവര് അത് നേടും. സര്വ്വര്ക്കും ഒരുപോലെയുള്ള പദവി നേടാന് പറ്റില്ല. ഉയര്ന്ന പദവി നേടുന്നവരുമുണ്ട്, കുറഞ്ഞ പദവി നേടുന്നവരുമുണ്ട്. അനന്യരായിട്ടുള്ള കുട്ടികള് മുന്നോട്ട് പോകുമ്പോള് അവര്ക്ക് അനുഭവപ്പെടും - ഇവര് സമ്പന്നരുടെ ദാസിയാകും, ഇവര് രാജകുടുംബത്തിലെ ദാസിയാകുമെന്ന്. സമ്പന്നരായിട്ടുള്ളവരെ ഇടയ്ക്കിടയ്ക്ക് ക്ഷണിക്കും. എല്ലാവരേയും ക്ഷണിക്കില്ല, എല്ലാവരും അങ്ങനെ മുഖം കാണില്ല.

ബാബയും ബ്രഹ്മാവിന്റെ മുഖത്തിലൂടെ മനസ്സിലാക്കിത്തരുന്നു, എല്ലാവര്ക്കും സന്മുഖത്ത് കാണുവാന് സാധിക്കില്ല. നിങ്ങള് ഇപ്പോള് സന്മുഖത്ത് വന്നിരിക്കുകയാണ്, പവിത്രമായിരിക്കുന്നു. ഇങ്ങനെയും സംഭവിക്കും, അപവിത്രമായവരും വന്നിരിക്കും, കുറച്ച് കേട്ടാല് ദേവതയാകും, കുറച്ചുകൂടി കേള്ക്കുകയാണെങ്കില് പ്രഭാവിതരാകും. കേള്ക്കുന്നില്ലെങ്കില് പിന്നെ വരില്ല. മുഖ്യമായ കാര്യം ബാബ പറയുന്നത് - മന്മനാ ഭവ. ഈ ഒരു മന്ത്രത്തിലൂടെ നിങ്ങളുടെ സര്വ്വ ദുഃഖങ്ങളും തീരും. ബാബ അച്ഛനുമാണ്, ടീച്ചറുമാണ് ഗുരുവുമാണ്. മന്മനാഭവ എന്ന് അച്ഛനാണ് പറയുന്നത്, ടീച്ചറായിട്ട് പറയുന്നു മധ്യാജീഭവ..മൂന്ന് പേരേയും ഓര്മ്മിച്ചാലും വളരെ സന്തോഷകരമായ അവസ്ഥയുണ്ടാകും. ബാബ പഠിപ്പിക്കുകയാണ്, എന്നിട്ട് ബാബ തന്നെയാണ് കൂടെ കൊണ്ട് പോകുന്നത്. ഇങ്ങനെയുള്ള ബാബയെ എത്രമാത്രം ഓര്മ്മിക്കേണ്ടതാണ്. ഭക്തിയിലും ബാബയെ ആരും അറിയുന്നില്ല. ഭഗവാനുണ്ടെന്നും നമ്മള് സര്വ്വരും സഹോദരങ്ങളാണെന്നും മാത്രം അറിയാം. ബാബയില് നിന്നും എന്താണ് കിട്ടേണ്ടത് എന്ന് അറിയില്ല. നമ്മള് സര്വ്വരും ഒരു അച്ഛന്റെ കുട്ടികളും പരസ്പരം സഹോദരങ്ങളാണെന്നും നിങ്ങള്ക്കിപ്പോള് അറിയാം. ഇത് പരിധിയില്ലാത്ത കാര്യമല്ലേ. എല്ലാ കുട്ടികളേയും ടീച്ചറായി പഠിപ്പിക്കുന്നു. സര്വ്വരുടേയും കണക്കുകള് തീര്ത്ത് തിരികെ കൊണ്ട് പോകും. ഈ മോശമായ ലോകത്തില് നിന്നും തിരികെ പോകണം, പുതിയ ലോകത്തില് വരാന് വേണ്ടി നിങ്ങളെ യോഗ്യരാക്കുന്നു. യോഗ്യരാകുന്നവര് സത്യയുഗത്തില് വരുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തന്റെ അവസ്ഥയെ സദാ ഏകരസവും ഹര്ഷിതവുമാക്കി വെയ്ക്കുന്നതിന് വേണ്ടി അച്ഛന്, ടീച്ചര്, സദ്ഗുരു ഈ മൂന്ന് പേരെയും ഓര്മ്മിക്കണം. ഇവിടെ നിന്ന് തന്നെ സന്തോഷത്തിന്റെ സംസ്കാരം നിറയ്ക്കണം. സമ്പത്തിന്റെ ഓര്മ്മയിലൂടെ മുഖം സദാ തിളങ്ങിക്കൊണ്ടിരിക്കണം.

2. ശ്രീമതമനുസരിച്ച് നടന്ന് മുഴുവന് വിശ്വത്തേയും പരിവര്ത്തനപ്പെടുത്തുന്ന സേവനം ചെയ്യണം. 5 വികാരങ്ങളില് കുടുങ്ങിക്കിടക്കുന്നവരെ മോചിപ്പിക്കണം. തന്റെ സ്വധര്മ്മത്തിന്റെ പരിചയം കൊടുക്കണം.

വരദാനം :-
സര്വ്വരെയും പ്രതി സ്നേഹത്തിന്റെ ദൃഷ്ടിയും ഭാവനയും വെക്കുന്ന സര്വ്വര്ക്കും പ്രിയപ്പെട്ട ഫരിസ്തയായി ഭവിക്കട്ടെ.

സ്വപ്നത്തില് പോലും ആരുടെയെങ്കിലും അടുത്ത് ഫരിസ്ത വരികയാണെങ്കില് എത്ര സന്തോഷമുണ്ടായിരിക്കും. ഫരിസ്ത അര്ത്ഥം സര്വ്വര്ക്കും പ്രിയപ്പെട്ടവര്. പരിധിയുള്ള സ്നേഹമല്ല, പരിധിയില്ലാത്ത സ്നേഹം. ആര് സ്നേഹിക്കുന്നുവോ അവരുടെ മാത്രം സ്നേഹിയല്ല, മറിച്ച് സര്വ്വരുടെയും സ്നേഹി. ആര് എങ്ങനെയുള്ള ആത്മാവാകട്ടെ എന്നാല് താങ്കളുടെ ദൃഷ്ടിയും ഭാവനയും സ്നേഹത്തിന്റേതായിരിക്കണം- ഇവരെയാണ് പറയുക സര്വ്വരുടെയും സ്നേഹി. ആരെങ്കിലും നിന്ദിച്ചാലും വെറുപ്പ് കാണിച്ചാലും അവരെ പ്രതി സ്നേഹത്തിന്റെയും മംഗളത്തിന്റെയും ഭാവന ഉല്പ്പന്നമാകണം, എന്തുകൊണ്ടെന്നാല് ആ സമയത്ത് അവര് പരവശരാണ്.

സ്ലോഗന് :-
ആര് സര്വ്വ പ്രാപ്തികളാലും സമ്പന്നരാണോ അവര് തന്നെയാണ് സദാ ഹര്ഷിതരും സദാ സുഖികളും ഭാഗ്യശാലികളും.