18.11.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, നിങ്ങൾ മനസാ-വാചാ-കർമ്മണാ കൃത്യതയുള്ളവരാകണം എന്തുകൊണ്ടെന്നാൽ നിങ്ങൾ ദേവതകളേക്കാൾ ഉയർന്ന കുടുമി ബ്രാഹ്മണരാണ്.

ചോദ്യം :-
കുട്ടികൾക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള ഏറ്റവും ഗുപ്തവും സൂക്ഷ്മവുമായ കാര്യമേതാണ്?

ഉത്തരം :-
ശിവബാബയും ബ്രഹ്മാബാബയും തമ്മിലുള്ള വ്യത്യാസം- ഇത് മനസ്സിലാക്കുകയെന്നതാണ് ഏറ്റവും ഗുപ്തവും സൂക്ഷ്മവുമായ കാര്യം. ഈ കാര്യത്തിൽ പല കുട്ടികളും ആശയക്കുഴപ്പത്തിലാകുന്നു. ഞാൻ എന്നും അതിരാവിലെ ഈ ശരീരത്തിലൂടെ നിങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു, എന്നാൽ മുഴുവൻ ദിവസവും ഞാൻ ഇതിൽ യാത്ര ചെയ്യുന്നില്ല, ഈ രഹസ്യം സ്വയം ബാബ തന്നെ പറയുന്നു.

ഓംശാന്തി.  
ആത്മീയ അച്ഛൻ ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു. കുട്ടികൾ ആരാണ്? ബ്രാഹ്മണർ. ഞങ്ങൾ ബ്രാഹ്മണരാണ്, ദേവതകളാകാൻ പോകുകയാണെന്ന് ഒരിക്കലും മറക്കരുത് വർണ്ണങ്ങളെയും ഓർമ്മിക്കണം. ഇവിടെ നിങ്ങൾ എല്ലാവരും ബ്രാഹ്മണരാണ്. ബ്രാഹ്മണരെ പഠിപ്പിക്കുന്നത് പരിധിയില്ലാത്ത അച്ഛനാണ്, ഈ ബ്രഹ്മാവല്ല പഠിപ്പിക്കുന്നത് ശിവബാബയാണ് പഠിപ്പിക്കുന്നത്. ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ മാത്രമാണ് പഠിപ്പിക്കുന്നത്. ശൂദ്രനിൽ നിന്നും ബ്രാഹ്മണനാകാതെ ദേവതയാകാൻ സാധിക്കില്ല. ആസ്തി ശിവബാബയിൽ നിന്നാണ് ലഭിക്കുന്നത്. ശിവബാബ സർവ്വരുടെയും അച്ഛനാണ്. ഈ ബ്രഹ്മാവിനെ ഗ്രാന്റ് ഫാദർ എന്ന് വിളിക്കുന്നു. എല്ലാവർക്കും ലൗകീക അച്ഛനുണ്ട്. പാരലൗകീക അച്ഛനെ ഭക്തിമാർഗ്ഗത്തിൽ ഓർമ്മിക്കുന്നു. ഈ ബ്രഹ്മാവ് അലൗകീക അച്ഛനാണെന്ന് ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് മനസ്സിലായി. ബ്രഹ്മാവിന്റെ ക്ഷേത്രമുണ്ടെങ്കിലും ഇത് മറ്റാർക്കും അറിയില്ല. ഇവിടെയും പ്രജാപിതാ ആദിദേവന്റെ ക്ഷേത്രമുണ്ട്. ആദിദേവനെ മഹാവീരനെന്നും പറയുന്നു. ചിലർ ഹൃദയം കവരുന്നവൻ എന്നും വിളിക്കുന്നു. എന്നാൽ വാസ്തവത്തിൽ ഹൃദയം കവരുന്നവൻ ശിവബാബയാണ്, ബ്രഹ്മാവല്ല. ഒരേയൊരു ബാബയാണ് സർവ്വാത്മാക്കൾക്കും സദാ സുഖം നൽകുന്നവൻ, സന്തോഷം നൽകുന്നവൻ. ഇതും നിങ്ങൾ കുട്ടികൾക്കുമാത്രമേ അറിയൂ ലോകത്തിൽ മനുഷ്യർക്ക് ഒന്നുംതന്നെ അറിയില്ല. നാം ബ്രാഹ്മണരാണ,് ശിവബാബയിൽ നിന്നും ആസ്തിയെടുക്കുന്നു. നിങ്ങൾ ഇടക്കിടക്ക് മറന്നുപോകുന്നു. ഓർമ്മിക്കുക എന്നത് വളരെ സഹജമാണ്. യോഗം എന്ന വാക്ക് സന്ന്യാസിമാരാണ് ഇട്ടത്. നിങ്ങൾ ബാബയെയാണ് ഓർമ്മിക്കുന്നത്. യോഗം എന്നത് പൊതുവായ വാക്കാണ്, ഇവിടെ യോഗാശ്രമം എന്നൊന്നും പറയില്ല. ഇവിടെ കുട്ടികളും അച്ഛനുമാണ് ഇരിക്കുന്നത്. പരിധിയില്ലാത്ത അച്ഛനെയാണ് ഓർമ്മിക്കേണ്ടത് ഇത് കുട്ടികളുടെ കടമയാണ്. നമ്മൾ ബ്രാഹ്മണരാണ്, മുത്തച്ഛന്റെ സ്വത്ത് ബ്രഹ്മാവിലൂടെ നേടുകയാണ്. അതുകൊണ്ടാണ് എത്ര സാധിക്കുന്നുവോ ഓർമ്മിച്ചുകൊണ്ടിരിക്കൂ എന്ന് ശിവബാബ പറയുന്നത്. ചിത്രവും വേണമെങ്കിൽ ഓർമ്മിച്ചുകൊള്ളു. ഞങ്ങൾ ബ്രാഹ്മണരാണ്, ബാബയിൽ നിന്നും ആസ്തിയെടുക്കാനുള്ള ഓർമ്മയുണ്ടാകും. എന്താ! ബ്രാഹ്മണർ എപ്പോഴെങ്കിലും തന്റെ ജാതിയെ മറന്നുപോകുമോ? നിങ്ങൾ ശൂദ്രന്മാരുടെ കൂട്ടുകെട്ടിൽ വരുന്നതുകൊണ്ട് ബ്രാഹ്മണത്വം മറന്നുപോകുന്നു. ബ്രാഹ്മണർ നോളജ്ഫുൾ ആണ് അതുകൊണ്ട് ബ്രാഹ്മണർ ദേവതകളേക്കാൾ ഉയർന്നവരാണ്. ഭഗവാനെ എല്ലാം അറിയുന്നവൻ എന്ന് പറയാറില്ലേ? ഇതിന്റെ അർത്ഥം സർവ്വരുടെയും മനസ്സിലെ കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നവൻ എന്നല്ല. ഭഗവാന് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ അറിവാണുള്ളത്. ബാബ ബീജരൂപനാണ്. ഈ ബീജത്തിന് വൃക്ഷത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച് അറിയാം. അപ്പോൾ ഇങ്ങനെയുള്ള ബാബയെ വളരെ-വളരെ ഓർമ്മിക്കണം ഈ ആത്മാവും എന്നെയാണ് ഓർമ്മിക്കുന്നത്. ബാബ പറയുന്നു -ബ്രഹ്മാവും എന്നെ ഓർമ്മിച്ച് ഈ പദവി നേടും. നിങ്ങളും ഓർമ്മിച്ചാൽ പദവി നേടും. ആദ്യമാദ്യം നിങ്ങൾ ശരീരമില്ലാതെ (അശരീരി)യാണ് വന്നത്. ഇനി അശരീരിയായി തിരിച്ചുപോകണം. ദേഹത്തിന്റെ എല്ലാ ബന്ധുക്കളും നിങ്ങൾക്ക് ദുഃഖം നൽകുന്നവരാണ്. നിങ്ങൾക്ക് എന്നെ ലഭിച്ചില്ലേ, പിന്നെ എന്തുകൊണ്ടാണ് അവരെ ഓർമ്മിക്കുന്നത്! ഞാൻ നിങ്ങളെ പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ വന്നിരിക്കുകയാണ്. അവിടെ ഒരു ദുഃഖവും ഉണ്ടാകില്ല. അവിടെ ദൈവീക സംബന്ധമാണ.് ഇവിടെ ആദ്യം പതി - പത്നിയുടെ സംബന്ധത്തിൽത്തന്നെ ദുഃഖവുമുണ്ടാകുന്നു കാരണം വികാരികളാകുന്നു. ഞാൻ നിങ്ങളെ വികാരമില്ലാത്ത ലോകത്തിലേക്ക് പോകാൻ യോഗ്യതയുള്ളവരാക്കുന്നു. കാമം മഹാശത്രു എന്നാണ് പാടാറുള്ളത്. ഇത് ആദി- മദ്ധ്യ- അന്ത്യം ദുഃഖം നൽകുന്നു. ക്രോധം ആദി- മദ്ധ്യ- അന്ത്യം ദുഃഖം നൽകുന്നതാണെന്ന് പറയാറില്ല. കാമത്തെയാണ് ജയിക്കേണ്ടത്. അതാണ് ആദി- മദ്ധ്യ- അന്ത്യം ദു:ഖം നൽകുന്നത്, പതീതമാക്കുന്നു. പതീതമെന്ന വാക്ക് വികാരത്തെക്കുറിച്ച് പറയാനാണ് ഉപയോഗിക്കുന്നത്. ഈ ശത്രുവിന്റെ മേൽ ജയിക്കണം. നിങ്ങൾക്ക് മനസ്സിലായി, നമ്മൾ സത്യയുഗത്തിലെ ദേവീ-ദേവതയാകുകയാണ്. ഈ നിശ്ചയം ഉണ്ടാകാത്തിടത്തോളം ഒന്നും നേടാൻ സാധിക്കില്ല.

ബാബ മനസ്സിലാക്കിത്തരുന്നു - കുട്ടികളേ നിങ്ങൾ മനസാ-വാചാ-കർമ്മണാ കൃത്യതയുള്ളവരാകണം. പരിശ്രമമുണ്ട്. നിങ്ങൾ ഭാരതത്തെ സ്വർഗ്ഗമാക്കുകയാണെന്ന് ലോകത്തിലുള്ള ആർക്കും അറിയില്ല. പിന്നീട് മനസ്സിലാക്കും. ഒരു ലോകം, ഒരു രാജ്യം, ഒരു മതം, ഒരു ഭാഷയാകണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. ഇന്നേക്ക് അയ്യായിരം വർഷം മുമ്പ് ഒരു രാജ്യം, ഒരു ധർമ്മമായിരുന്നു, അതിനെ സ്വർഗ്ഗമെന്ന് പറയുന്നു എന്ന് നിങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. രാമരാജ്യത്തെയും, രാവണരാജ്യത്തെയും ആർക്കും അറിയില്ല. നിങ്ങൾക്കും അറിയില്ലായിരുന്നു. നിങ്ങൾ ഇപ്പോൾ സംഖ്യാക്രമമായ പുരുഷാർത്ഥമനുസരിച്ച് സ്വച്ഛബുദ്ധിയുള്ളവരായി. ബാബ നിങ്ങൾക്കിരുന്നു മനസ്സിലാക്കിത്തരുകയാണ.് അപ്പോൾ തീർച്ചയായും ബാബയുടെ നിർദ്ദേശമനുസരിച്ച് നടക്കൂ. ബാബ പറയുന്നു - ഈ പഴയ ലോകത്തിൽ ഇരുന്നുകൊണ്ടും കമല പുഷ്പസമാനം പവിത്രമായിരിക്കൂ, എന്നെ ഓർമ്മിച്ചുകൊണ്ടിരിക്കൂ. ബാബ ആത്മാക്കൾക്കാണ് മനസ്സിലാക്കിത്തരുന്നത്. ഈ അവയവത്തിലൂടെ ആത്മാക്കളെയാണ് പഠിപ്പിക്കാൻ വന്നിരിക്കുന്നത്. ഇത് പഴയ മോശമായ ലോകമാണ,് മോശമായ ശരീരമാണ്. നിങ്ങൾ ബ്രാഹ്മണർ ഇപ്പോൾ പൂജക്ക് യോഗ്യരല്ല. എന്നാൽ മഹിമക്ക് യോഗ്യതയുള്ളവരാണ്. പൂജക്ക് അർഹതപ്പെട്ടവർ ദേവതകളാണ്. നിങ്ങൾ ശ്രീമതമനുനുസരിച്ച് വിശ്വത്തെ സ്വർഗ്ഗമാക്കുന്നതുകൊണ്ട് മഹിമയുണ്ട്, എന്നാൽ പൂജ ലഭിക്കില്ല. മഹിമ തീർച്ചയായും നിങ്ങൾ ബ്രാഹ്മണർക്കാണ്, ദേവതകൾക്കല്ല. ബാബ നിങ്ങളെയാണ് ശൂദ്രനിൽനിന്ന് ബ്രാഹ്മണനാക്കുന്നത്. ദേവതകളുടെ ആത്മാവും ശരീരവും രണ്ടും പവിത്രമാണ്. ഇപ്പോൾ നിങ്ങൾ ആത്മാക്കൾ പവിത്രമാകുന്നു, ശരീരം പവിത്രമല്ല. നിങ്ങൾ ഇപ്പോൾ ഈശ്വരന്റെ നിർദ്ദേശത്തിലൂടെ ഭാരതത്തെ സ്വർഗ്ഗമാക്കുകയാണ്, നിങ്ങളും സ്വർഗ്ഗത്തിലേക്ക് പോകുവാൻ യോഗ്യതയുള്ളവരാകുന്നു. തീർച്ചയായും സതോപ്രധാനമാകണം. നിങ്ങൾ ബ്രാഹ്മണരെ മാത്രം ഇരുത്തിയാണ് ബാബ പഠിപ്പിക്കുന്നത്. ബ്രാഹ്മണരുടെ വൃക്ഷം വൃദ്ധിപ്രാപിക്കും. ബ്രാഹ്മണരിൽ പക്കാ ആയവർ പോയി ദേവതയാകും. ഇത് പുതിയ വൃക്ഷമാണ്. മായയുടെ കൊടുങ്കാറ്റുകൾ അടിക്കുന്നു. സത്യയുഗത്തിൽ കൊടുങ്കാറ്റുണ്ടാകില്ല. ഇവിടെ ബാബയുടെ ഓർമ്മയിലിരിക്കാൻ മായ സമ്മതിക്കുന്നില്ല. ബാബയുടെ ഓർമ്മയിലൂടെയാണ് തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായതെന്ന് നമുക്കറിയാം. മുഴുവൻ ആധാരവും ഓർമ്മയിലാണ്. ഭാരതത്തിന്റെ പ്രാചീനയോഗം പ്രശസ്തമല്ലേ? പ്രാചീനയോഗം പഠിപ്പിക്കാൻ ആരെങ്കിലും അവിടെ ചെല്ലണമെന്ന് വിദേശികളും ആഗ്രഹിക്കുന്നുണ്ട്.

ഇപ്പോൾ രണ്ട് പ്രകാരത്തിലുളള യോഗമുണ്ട് - ഒന്ന് ഹഠയോഗി മറ്റൊന്ന് രാജയോഗി. നിങ്ങൾ രാജയോഗികളാണ്. അതാണെങ്കിൽ വളരെക്കാലമായി നടന്നുവരുന്നു. രാജയോഗത്തെക്കുറിച്ച് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചു. രാജയോഗത്തെക്കുറിച്ച് സന്ന്യാസികൾക്ക് എന്തറിയാനാണ്? ബാബ വന്ന് പറഞ്ഞു- ഞാനാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്, കൃഷ്ണന് പഠിപ്പിക്കാൻ സാധിക്കില്ല. ഇത് ഭാരതത്തിന്റെ പ്രാചീനയോഗമാണ്. കേവലം ഗീതയിൽ എനിക്ക് പകരം കൃഷ്ണന്റെ പേര് പറഞ്ഞു. അതിലൂടെ എത്ര വ്യത്യാസമുണ്ടായി! ശിവജയന്തി ആകുമ്പോൾ നിങ്ങളുടെ വൈകുണ്ഠത്തിന്റെ ജയന്തിയും ഉണ്ടാകുന്നു. അവിടെയാണ് കൃഷ്ണന്റെ രാജ്യം. ശിവബാബയുടെ ജയന്തി എന്നാൽ ഗീതാജയന്തിയുമാണ്, വൈകുണ്ഠത്തിന്റെ ജയന്തി നടക്കുകയാണെന്നും നിങ്ങൾക്കറിയാം. നിങ്ങൾ പവിത്രമായി മാറും, കൽപം മുമ്പത്തെപ്പോലെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നുവെങ്കിൽ ശിവബാബയുടെ ജയന്തിയിലൂടെയാണ് സ്വർഗ്ഗത്തിന്റെ ജയന്തി. ബാബ തന്നെ വന്നാണ് സ്വർഗ്ഗം സ്ഥാപിക്കുന്നത്. ഇപ്പോൾ ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ. ഓർമ്മിക്കാത്തതു കാരണമാണ് മായ ഏതെങ്കിലും വികർമ്മങ്ങളൊക്കെ ചെയ്യിപ്പിക്കുന്നത്. ഓർമ്മിക്കുന്നില്ല എങ്കിൽ, ചാട്ടവാറടി കിട്ടുന്നു. ഓർമ്മിക്കുന്നുവെങ്കിൽ ചാട്ടവാറടി കൊള്ളില്ല. ഈ ബോക്സിംഗ് നടക്കുന്നു. നമ്മുടെ ശത്രു മനുഷ്യരൊന്നുമല്ല. രാവണനാണ് ശത്രു എന്നു നിങ്ങൾക്കറിയാം. വിവാഹത്തിനുശേഷം കുമാരീ-കുമാരൻമാർ പതീതമാകുന്നതുകൊണ്ട് പരസ്പരം ശത്രുക്കളാകുന്നു. വിവാഹത്തിന് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നു. ബാബ പറയുന്നു-വിവാഹം നഷ്ടമാണ്. ഇപ്പോൾ പാരലൗകീക അച്ഛൻ ഈ ആജ്ഞ നൽകിയിരിക്കുന്നു-കുട്ടികളേ കാമം മഹാശത്രുവാണ്, ഇതിന്റെ മേൽ ജയിക്കൂ കൂടാതെ പവിത്രമായിരിക്കാം എന്ന് പ്രതിജ്ഞയെടുക്കു. ആരും പതീതരാകരുത്. ജന്മജന്മാന്തരങ്ങളായി നിങ്ങൾ വികാരത്താൽ പതീതമായി, അതുകൊണ്ടാണ് കാമം മഹാശത്രുവാണ് എന്ന് പറയുന്നത്. നിങ്ങൾ എങ്ങനെയാണ് 84 ജന്മങ്ങൾ എടുത്തത്? ബാബ വളരെ നല്ല രീതിയിൽ മനസ്സിലാക്കി ത്തരുന്നുണ്ട്. ഇപ്പോൾ തിരിച്ചു പോകണം. ഞങ്ങൾ ആത്മാക്കൾ ബാബയുടെ നിർദ്ദേശമനുസരിച്ച് നടന്ന് ഭാരതത്തെ സ്വർഗ്ഗമാക്കുകയാണ്. ഞങ്ങൾ തന്നെ സ്വർഗ്ഗത്തിൽ രാജ്യം ഭരിക്കും എന്ന് നിങ്ങൾക്ക് വളരെ ശുദ്ധമായ അഹങ്കാരമുണ്ടായിരിക്കണം. പരിശ്രമത്തിനനുസരിച്ച് പദവി ലഭിക്കും. വേണമെങ്കിൽ രാജാവും-റാണിയുമാകൂ, അല്ല പ്രജയാകണമെങ്കിൽ അതാകൂ. രാജാവും റാണിയും ആകുന്നതെങ്ങനെ എന്ന് കാണുന്നുണ്ട്. ഫോളോ ഫാദർ എന്ന് പറയാറുണ്ട്. ഇത് ഇപ്പോഴത്തെ കാര്യമാണ്. ലൗകീക സംബന്ധത്തെക്കുറിച്ചല്ല പറയുന്നത്. ഈ ബാബ നിർദ്ദേശം നൽകുന്നു, എന്നെ മാത്രം ഓർമ്മിക്കൂ എങ്കിൽ വികർമ്മം വിനാശമാകും. ഇപ്പോൾ നിങ്ങൾക്കറിയാം നാം നല്ല നിർദ്ദേശമനുസരിച്ച് നടക്കുകയാണ്, വളരെയധികം പേരുടെ സേവനം ചെയ്യുന്നുണ്ട്. കുട്ടികൾ ബാബയുടെ അടുത്ത് വരുമ്പോൾ ശിവബാബ റിഫ്രഷ് ആക്കുന്നു. ഒപ്പം ഈ ബ്രഹ്മാവും റിഫ്രഷ് ആക്കുന്നു. ഇദ്ദേഹവും പഠിപ്പിക്കുന്നുണ്ടല്ലോ. ശിവബാബ പറയുന്നു ഞാൻ രാവിലെ വരുന്നു. ആരെങ്കിലും പിന്നീട് കാണാൻ വന്നാൽ ഈ ബ്രഹ്മാവിനെന്താ മനസ്സിലാക്കി ക്കൊടുക്കാൻ സാധിക്കില്ലേ? ബാബാ അങ്ങ് വന്ന് മനസിലാക്കിക്കൊടുക്കൂ, ഞാൻ മനസിലാക്കിക്കൊടുക്കില്ല എന്ന് പറയുമോ? ഇതെല്ലാം വളരെ ഗുപ്തവും ഗുഹ്യവുമായ കാര്യങ്ങളല്ലേ? എനിക്ക് വളരെ നന്നായി മനസിലാക്കിക്കൊടുക്കാൻ സാധിക്കും. എന്നാൽ ശിവബാബ മാത്രമാണ് മനസിലാക്കിത്തരുന്നതെന്ന് എന്തുകൊണ്ടാണ് ചിന്തിക്കുന്നത്? ഈ ബ്രഹ്മാവും മനസ്സിലാക്കിത്തന്നിട്ടുണ്ടാകില്ലേ? കൽപം മുമ്പും ബ്രഹ്മാവ് മനസിലാക്കിത്തന്നിട്ടുണ്ട്. അങ്ങനെയാണ് ഈ പദവി നേടിയതെന്ന് ഇദ്ദേഹത്തിനറിയാം. മമ്മയും മനസ്സിലാക്കി നൽകിയിട്ടില്ലേ? മമ്മയും ഉയർന്ന പദവി നേടുന്നു. ബാബയെ അവിടെ സൂക്ഷ്മവതനത്തിൽ കാണുമ്പോൾ കുട്ടികൾ ഫോളോ ചെയ്യണം. പാവപ്പെട്ടവരാണ് സമർപ്പണമാകുന്നത്. ധനികർക്ക് സമർപ്പണമാകാൻ സാധിക്കില്ല. ബാബാ ഇവയെല്ലാം അങ്ങയുടേതാണെന്ന് പാവപ്പെട്ടവരാണ് പറയുന്നത്. ശിവബാബ ദാതാവാണ്, ബാബ ഒരിക്കലും എടുക്കാറില്ല. കുട്ടികളോട് പറയുന്നു ഇതെല്ലാം നിങ്ങളുടേതാണ.് ബാബ തനിക്കുവേണ്ടി ഇവിടെയോ അവിടെയോ കൊട്ടാരം പണിയുന്നില്ല. നിങ്ങളെത്തന്നെയാണ് സ്വർഗ്ഗത്തിന്റെ അധികാരിയാക്കുന്നത്. ഇപ്പോൾ ഈ ജ്ഞാനരത്നങ്ങളാൽ സഞ്ചി നിറക്കണം. ക്ഷേത്രത്തിൽ പോയി പറയുന്നു-സഞ്ചി നിറച്ചൂ തരൂ. എന്നാൽ ഏത് വസ്തുവിനാൽ ഏത് സഞ്ചിയാണ് നിറക്കേണ്ടത്? സഞ്ചി നിറച്ചു തരുന്നത് ലക്ഷ്മിയാണ്, കാരണം ലക്ഷ്മി ധനം നൽകുന്നു. ശിവന്റെയടുത്ത് പോകാറില്ല. കൃഷ്ണൻ ഗീത കേൾപ്പിച്ചു എന്ന് പറയുന്നു എന്നാൽ കൃഷ്ണന്റെ മുന്നിൽപോയി സഞ്ചി നിറച്ച് തരൂ എന്ന് പറയാറില്ല. ശങ്കരന്റെയടുത്ത് പോയി പറയുന്നു സഞ്ചി നിറച്ച് തരൂ. ശിവനും ശങ്കരനും ഒന്നാണെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ ശങ്കരൻ സഞ്ചി കാലിയാക്കുന്നവനാണ്. നമ്മുടെ സഞ്ചി ആർക്കും കാലിയാക്കാൻ സാധിക്കില്ല. വിനാശം സംഭവിക്കുക തന്നെ ചെയ്യും. രുദ്രജ്ഞാന യജ്ഞത്തിലൂടെ വിനാശ ജ്വാല ഉണ്ടായി എന്ന് പാടാറുണ്ട്. എന്നാൽ ഇതിനെക്കുറിച്ചൊന്നും ആരും മനസ്സിലാക്കുന്നില്ല.

നിങ്ങൾ കുട്ടികൾക്ക് ഗൃഹസ്ഥ വ്യവഹാരത്തിലും ഇരിക്കണം, ജോലിയും ചെയ്യണം. ബാബ ഓരോരുത്തരുടേയും നാഡി നോക്കിയാണ് നിർദ്ദേശം നൽകുന്നത്, എന്തുകൊണ്ടെന്നാൽ ബാബക്കറിയാം, ഞാൻ പറഞ്ഞിട്ടും ചെയ്യാൻ സാധിക്കില്ല എങ്കിൽ പിന്നെ അങ്ങനെയുള്ള നിർദ്ദേശം എന്തിന് നൽകണം. നാഡി നോക്കിത്തന്നെയാണ് നിർദ്ദേശം നൽകുന്നത്. ഈ ബ്രഹ്മാവിന്റെയടുത്ത് വരികതന്നെ വേണം. ഇദ്ദേഹം പൂർണ്ണമായ നിർദ്ദേശം നൽകും. എല്ലാവരും ചോദിക്കണം- ബാബാ, ഈ അവസ്ഥയിൽ ഞങ്ങൾ എന്തു ചെയ്യണം! ഇപ്പോൾ എങ്ങനെ മുന്നോട്ട് പോകണം? ബാബ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു. നിങ്ങൾക്കറിയാം ഇപ്പോൾ നമ്മൾ നരകവാസികളാണ്,നാം സ്വർഗ്ഗവാസിയാകാൻ പോവുകയാണ്. ഇപ്പോൾ നിങ്ങൾ നരകത്തിലുമല്ല, സ്വർഗ്ഗത്തിലുമല്ല. ബ്രാഹ്മണരായയി മാറിയവരുടെ നങ്കൂരം ഈ മോശമായ ലോകത്തിൽ നിന്ന് എടുത്തിരിക്കുകയാണ്. നിങ്ങൾ കലിയുഗമാകുന്ന ലോകത്തിന്റെ തീരം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുന്നു. ചില ബ്രാഹ്മണർ തീവ്രമായി പോകുന്നു എന്നാൽ ചിലർ ഓർമ്മയുടെ യാത്രയിൽ പിന്നിലാണ്. ചിലർ കൈവിടുന്നതുകൊണ്ട് ശ്വാസംമുട്ടി മുങ്ങിമരിക്കുന്നു. അതായത് വീണ്ടും കലിയുഗത്തിലേക്ക് പോകുന്നു. തോണിക്കാരൻ നിങ്ങളെ കൊണ്ടുപോകുന്നു എന്ന് നിങ്ങൾക്കറിയാം. ആ യാത്ര അനേക പ്രകാരത്തിലുണ്ട്. നിങ്ങളുടെ യാത്ര ഒന്നു മാത്രം. ഇത് തികച്ചും വേറിട്ട യാത്രയാണ്. ഓർമ്മ മുറിച്ചുകളയുന്ന കൊടുങ്കാറ്റുകളൊക്കെ വരും, ശരിയാണ് ഈ ഓർമ്മയാകുന്ന യാത്രയെ നല്ല രീതിയിൽ ഉറച്ചതാക്കൂ, ഇതിനായി പരിശ്രമിക്കൂ. നിങ്ങൾ കർമ്മയോഗിയാണ്. സാധിക്കുന്നത്ര കൈകൾ കൊണ്ട് കാര്യങ്ങൾ ചെയ്യണം, ഹൃദയം കൊണ്ട് ബാബയെ ഓർമ്മിക്കണം. ബാബാ ഞങ്ങൾക്ക് ഇവിടെ വളരെ ദുഃഖമാണ്, ഇപ്പോൾ ഞങ്ങളെ സുഖധാമത്തിന്റെ അധികാരിയാക്കൂ എന്ന് പറഞ്ഞ് പകുതി കൽപമായി പ്രിയതമകളായ നിങ്ങൾ പ്രിയതമനായ എന്നെ ഓർമ്മിച്ചാണ് വന്നത്. ഈ ഓർമ്മയുടെ യാത്രയിൽ ഇരിക്കുകയാണെങ്കിൽ നിങ്ങളുടെ പാപം ഇല്ലാതാകും. സ്വർഗ്ഗത്തിന്റെ ആസ്തി നേടിയിരുന്നത് നിങ്ങളായിരുന്നു എന്നാൽ ഇപ്പോൾ നഷ്ടപ്പെടുത്തി. ഭാരതം സ്വർഗ്ഗമായിരുന്ന സമയത്തെ പ്രാചീന ഭാരതം എന്നു പറയുന്നു. ഭാരതത്തിന് വളരെ മാന്യതയുണ്ടായിരുന്നു. ഭാരതം വളരെ വലുതാണ്, ഏറ്റവും പഴയതുമാണ്. നിങ്ങൾക്കറിയാം വിനാശം മുന്നിലുണ്ട്. നന്നായി മനസ്സിലാക്കുന്നവർക്ക് ഉള്ളിൽ വളരെ സന്തോഷമുണ്ടായിരിക്കും. പ്രദർശനിയിൽ എത്ര പേരാണ് വരുന്നത്. അഹമ്മദാബാദിൽ നോക്കൂ, എത്ര പ്രകാരത്തിലുള്ള സന്ന്യാസികളാണ് വന്നത്. നിങ്ങൾ പറയുന്നത് സത്യമാണെന്ന് അവർ പറഞ്ഞു, എന്നാൽ ഞങ്ങൾക്കും ബാബയിൽ നിന്ന് ആസ്തിയെടുക്കണമെന്നത് ബുദ്ധിയിൽ ഇരിക്കുന്നില്ല. ഇവിടെ നിന്ന് വെളിയിൽ പോകുമ്പോൾ എല്ലാം ഇല്ലാതാകുന്നു. നിങ്ങൾക്കിപ്പോഴറിയാം ബാബ നമ്മളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു. അവിടെ ഗർഭ ജയിലില്ല, ആ ജയിലുമില്ല. പിന്നെ ഒരിക്കലും ജയിലിന്റെ വാതിൽ കാണേണ്ടി വരില്ല. രണ്ട് ജയിലും ഉണ്ടാകില്ല. ഇവിടെ ഇതെല്ലാം മായയുടെ പ്രകടനങ്ങളാണ്. ഇന്നത്തെ കാലത്ത് ഓരോ കാര്യവും പെട്ടെന്ന് നടക്കുന്നു. മരണം പോലും പെട്ടെന്ന് സംഭവിക്കുന്നു. സത്യയുഗത്തിൽ ഈ ഉപദ്രവങ്ങളൊന്നും ഉണ്ടാകുകയേയില്ല. ഇവിടെ മരണം പെട്ടെന്നുണ്ടാകുന്നു, ദുഃഖവും വളരെ കുടുന്നു. സർവ്വതും ഇല്ലാതാകും. മുഴുവൻ ഭൂമിയും പുതിയതാകും. സത്യയുഗത്തിൽ ദേവീ-ദേവതകളുടെ രാജധാനിയായിരുന്നു അത് തീർച്ചയായും വീണ്ടും ഉണ്ടാകും മുന്നോട്ടു പോകുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാണൂ! വളരെ ഭയാനകമായ സീനുകൾ ആണ്. നിങ്ങൾ കുട്ടികൾക്ക് സാക്ഷാത്കാരം കിട്ടിയിട്ടുണ്ട്. കുട്ടികൾ മുഖ്യമായി ചെയ്യേണ്ടത് ഓർമ്മയുടെ യാത്രയാണ്. ഇതാണ് കയറുന്ന കലയുടെ യാത്ര. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നമ്മൾ ബ്രാഹ്മണരാണ്, നമ്മൾ ബ്രാഹ്മണരെത്തന്നെയാണ് ഭഗവാൻ പഠിപ്പിക്കുന്നത്, നാം ഇപ്പോൾ ബ്രാഹ്മണനിൽ നിന്ന് ദേവതയാകുകയാണ് എന്ന സ്മൃതിയിൽ സദാ ഇരിക്കണം.

2) ജ്ഞാനരത്നങ്ങളാൽ തന്റെ സഞ്ചി നിറച്ച് ദാനം ചെയ്യണം. ഈ കലിയുഗമാകുന്ന പതീതലോകത്തിന്റെ തീരം ഉപേക്ഷിക്കണം. മായയുടെ കൊടുങ്കാറ്റുകളിൽ ഭയപ്പെടരുത്.

വരദാനം :-
തന്റെ ജന്മസിദ്ധാധികാരത്തിന്റെ ലഹരിയിലിരുന്നുകൊണ്ട് ലക്ഷ്യത്തെയും ലക്ഷണത്തെയും സമാനമാക്കി മാറ്റുന്ന ശ്രേഷ്ഠ ഭാഗ്യശാലികളായി ഭവിക്കട്ടെ.

എങ്ങിനെയാണോ ലൗകീക ജന്മത്തിലൂടെ സ്ഥൂലമായ സമ്പത്ത് ജന്മസിദ്ധാധികാരമായി ലഭിക്കുന്നത് അതുപോലെതന്നെ ബ്രാഹ്മണജന്മത്തിലൂടെ ദിവ്യഗുണങ്ങളാകുന്ന സമ്പത്ത്, ഈശ്വരീയസുഖം, ശക്തികൾ എന്നിവ ജന്മസിദ്ധാധികാരമായി ലഭിക്കുന്നു. ജന്മസിദ്ധാധികാരത്തിന്റെ ലഹരി സ്വാഭാവികമായി ഉണ്ടെങ്കിൽ ഒരിക്കലും പ്രയത്നം ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഈ ലഹരിയിൽ ഇരിക്കുന്നതുകൊണ്ട് ലക്ഷ്യവും ലക്ഷണവും സമാനമാകുന്നു. അവനവനെ താൻ ആരാണ്, ഏത് ശ്രേഷ്ഠനായ അച്ഛന്റേതാണ്, ഏത് കുടുംബത്തിലേതാണ് എന്നെല്ലാം അതുപോലെതന്നെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് ശ്രേഷ്ഠഭാഗ്യശാലികളായി മാറണം.

സ്ലോഗന് :-
ഓരോ കർമ്മവും സ്വസ്ഥിതിയിൽ സ്ഥിതിചെയ്തുകൊണ്ട് ചെയ്യുകയാണെങ്കിൽ സഹജമായി സഫലതാ നക്ഷത്രമായി മാറാം.

അവ്യക്തസൂചന-ബ്രഹ്മാബാബക്കുസമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കൂ..

ഒരു സെക്കന്റിൽ ശബ്ദത്തിലേക്ക് വരിക, ഒരുസെക്കന്റിൽ ശബ്ദത്തിനുപരി പോകുക- ഇപ്പോഴിപ്പോൾ ശബ്ദത്തിൽ ഇപ്പോഴിപ്പോൾ ശബ്ദത്തിനുപരി... എപ്പോഴാണോ ഈ അഭ്യാസം വളരെ എളുപ്പത്തിൽ സഹജമായി ചെയ്യാനാവുന്നത് അപ്പോൾ സമ്പൂർണ്ണത സമീപത്തെത്തി എന്ന് മനസ്സിലാക്കാം. ഇപ്പോൾ താങ്കളുടെ ഓരോ കർമ്മേന്ദ്രിയങ്ങളും ശരി ചെയ്യാം, ഞങ്ങൾ ഹാജരാണ്.. എന്ന് പറഞ്ഞ് അനുസരിക്കണം. എപ്പോഴാണോ താങ്കളുടെ കർമ്മേന്ദ്രിയങ്ങൾ താങ്കൾ സ്വരാജ്യാധികാരികളെ സ്വാഗതം ചെയ്ത് ആജ്ഞ മാനിക്കുന്നത് അപ്പോൾ താങ്കൾ സമ്പന്നവും സമ്പൂർണ്ണവമായി മാറി കർമ്മാതീതസ്ഥിതിയിലെത്തിച്ചേരുന്നു.