19.01.25    Avyakt Bapdada     Malayalam Murli    30.11.2003     Om Shanti     Madhuban


നാലു വിഷയത്തിലും അനുഭവത്തിന്റെ അഥോറിറ്റിയായി സമസ്യയെ പരിഹാര സ്വരൂപത്തിലേക്ക് പരിവര്ത്തനപ്പെടുത്തു


ഇന്ന് ബ്രാഹ്മണലോകത്തിന്റെ രചയിതാവ് തന്റെ നാനാ ഭാഗത്തെയും ബ്രാഹ്മണകുട്ടികളെ കാണുകയാണ്. ഈ ബ്രാഹ്മണലോകം കൊച്ചുലോകമാണ് എന്നാല് അതിശ്രേഷ്ഠ, അതിപ്രിയ ലോകമാണ്. ബ്രാഹ്മണലോകം മുഴുവന് വിശേഷ ആത്മാക്കളുടെ ലോകമാണ്. ഓരോരോ ബ്രാഹ്മണരും കോടിയിലും ചില, ചിലരിലും ചില ആത്മാവാണ്. എന്തെന്നാല് സ്വന്തം അച്ഛനെ തിരിച്ചറിഞ്ഞ്, അച്ഛന്റെ സമ്പത്തിന് അധികാരിയായിരിക്കുന്നു. ബാബ ഉയര്ന്നതിലും ഉയര്ന്നതാണ് എന്നപോലെ തന്നെ ബാബയെ തിരിച്ചറിഞ്ഞ് ബാബയുടേതാകുന്ന ആത്മാക്കളും വിശേഷ ആത്മാക്കളാണ്. ഓരോ ബ്രാഹ്മണ ആത്മാവിനും ജന്മനാ തന്നെ ഭാഗ്യവിധാതാവ് ബാബ മസ്തകത്തില് ശ്രേഷ്ഠ ഭാഗ്യത്തിന്റെ രേഖ വരച്ചിരിക്കുന്നു, ഇങ്ങനെയുള്ള ശ്രേഷ്ഠ ഭാഗ്യശാലി ആത്മാവാണ്. ഇങ്ങനെയുള്ള ഭാഗ്യശാലി എന്ന് അവനവനെ മനസ്സിലാക്കുന്നുണ്ടോ? ഇത്രയും വലിയ ആത്മീയലഹരി അനുഭവമാകുന്നുണ്ടോ? ഓരോ ബ്രാഹ്മണന്റെയും ഹൃദയത്തില് ദിലാരാമന്, ഹൃദയത്തിന്റെ ലാളന, ഹൃദയത്തിന്റെ സ്നേഹം നല്കുകയാണ്. ഈ പരമാത്മാസ്നേഹം മുഴുവന് കല്പ്പത്തില് ഒന്നിലൂടെ ഒരു സമയം മാത്രം പ്രാപ്തമാകുന്നു. ഈ ആത്മീയലഹരി സദാ ഓരോ കര്മ്മത്തിലും ഉണ്ടോ? എന്തെന്നാല് വെല്ലുവിളിക്കുന്നു- നിങ്ങള് കര്മ്മയോഗി ജീവിതമുള്ള വിശേഷ ആത്മാക്കളാണ്. കേവലം യോഗം ചെയ്യുന്ന യോഗിയല്ല, യോഗീ ജീവിതം ഉള്ളവരാണ്. ജീവിതം സദാകാലത്തേക്ക് ആയിരിക്കും. സ്വാഭാവികവും നിരന്തരവും ആകുന്നു. 8 മണിക്കൂര്, ആറുമണിക്കൂറിന്റെ യോഗി ജീവിതം ഉള്ളവരല്ല. യോഗം അര്ത്ഥം ഓര്മ്മ ബ്രാഹ്മണ ജീവിതത്തിന്റെ ലക്ഷ്യമാണ്. ജീവിതത്തിന്റെ ലക്ഷ്യം സ്വതവേ ഓര്മ്മയുണ്ടായിരിക്കും. എങ്ങനെയാണോ ലക്ഷ്യം അങ്ങനെയുള്ള ലക്ഷണവും സ്വതവേ തന്നെ വരുന്നു.

ബാപ്ദാദ ഓരോ ബ്രാഹ്മണ ആത്മാവിന്റെയും മസ്തകത്തില് തിളങ്ങുന്ന ഭാഗ്യ നക്ഷത്രം കാണുന്നു. ബാപ്ദാദ സദാ ഓരോ കുട്ടികളെയും ശ്രേഷ്ഠ സ്വമാനധാരി, സ്വരാജ്യധാരിയായി കാണുന്നു. അപ്പോള് താങ്കള് എല്ലാവരും സ്വയത്തെ സ്വമാനധാരി ആത്മാവാണ്, സ്വരാജ്യധാരി ആത്മാവാണ് ഇങ്ങനെ തന്നെ അനുഭവം ചെയ്യുന്നുണ്ടോ? സെക്കന്ഡില് അഥവാ സ്മൃതിയില് കൊണ്ടുവരൂ ഞാന് സ്വമാനധാരി ആത്മാവാണ്, അപ്പോള് സെക്കന്ഡില് സ്വമാനത്തിന്റെ എത്ര ലിസ്റ്റ് വരുന്നു! ഇപ്പോഴും തന്റെ സ്വമാനത്തിന്റെ ലിസ്റ്റ് സ്മൃതിയില് വന്നോ? നീണ്ട ലിസ്റ്റ് അല്ലേ! സ്വമാനം അഭിമാനത്തെ അവസാനിപ്പിക്കുന്നു, എന്തെന്നാല് ശ്രേഷ്ഠ അഭിമാനമാണ്. അപ്പോള് ശ്രേഷ്ഠ അഭിമാനം അശുദ്ധ ഭിന്ന ഭിന്ന ദേഹ അഭിമാനത്തെ സമാപ്തമാക്കിത്തരുന്നു. സെക്കന്റില് ലൈറ്റ് സ്വിച്ച് ഓണ് ചെയ്യുന്നതിലൂടെ അന്ധകാരം മാറിപ്പോകുന്ന പോലെ. അന്ധകാരത്തെ ഓടിക്കുന്നില്ല, അന്ധകാരത്തെ മാറ്റാനുള്ള പ്രയത്നം ചെയ്യേണ്ടി വരുന്നില്ല എന്നാല് സ്വിച്ച് ഓണ് ചെയ്തു, അന്ധകാരം തന്നെ സമാപ്തമായി പോകുന്നു. ഇങ്ങനെ സ്വമാനത്തിന്റെ സ്മൃതിയുടെ സ്വിച്ച് ഓണ് ചെയ്യൂ എങ്കില് ഭിന്ന ഭിന്ന ദേഹഅഭിമാനം സമാപ്തമാക്കുന്നതിന്റെ പരിശ്രമം ചെയ്യേണ്ടി വരുന്നില്ല. ഏതുവരെ സ്വമാനത്തിന്റെ സ്മൃതിസ്വരൂപം ആകുന്നില്ലയോ അപ്പോഴാണ് പരിശ്രമിക്കേണ്ടി വരിക. ബാപ്ദാദ കുട്ടികളുടെ കളി കാണുകയാണ് സ്വമാനത്തെ ഹൃദയത്തില് വര്ണിക്കുന്നു ഞാന് ബാപ്ദാദയുടെ ഹൃദയ സിംഹാസനധാരിയാണ്, വര്ണ്ണിച്ചു കൊണ്ടുമിരിക്കുന്നു, ആലോചിച്ചുകൊണ്ടുമിരിക്കുന്നു എന്നാല് അനുഭവത്തിന്റെ സീറ്റില് സെറ്റ് ആകുന്നില്ല. എന്ത് ചിന്തിക്കുന്നുവോ അത് അനുഭവം ആകേണ്ടത് അത്യാവശ്യമാണ് എന്തെന്നാല് ഏറ്റവും ശ്രേഷ്ഠ അഥോറിറ്റി അനുഭവത്തിന്റെ അഥോറിറ്റിയാണ്. അപ്പോള് ബാപ്ദാദ കാണുന്നു വളരെ നന്നായി പറയുന്നുണ്ട്, വളരെ നന്നായി ചിന്തിക്കുന്നുമുണ്ട് എന്നാല് കേള്ക്കുന്നതും ചിന്തിക്കുന്നതും വേറെ കാര്യമാണ് അനുഭവി സ്വരൂപമാകുക ബ്രാഹ്മണ ജീവിതത്തിന്റെ ശ്രേഷ്ഠ അതോറിറ്റി. ഇതാണ് ഭക്തിയുടെയും ജ്ഞാനത്തിന്റെയും വ്യത്യാസം. ഭക്തിയിലും കേള്ക്കുന്നതിന്റെ ലഹരിയില് വളരെയധികം മുഴുകുന്നു. ആലോചിക്കുന്നുമുണ്ട് എന്നാല് അനുഭവം ചെയ്യാന് കഴിയുന്നില്ല. ജ്ഞാനത്തിന്റെ അര്ത്ഥം തന്നെയാണ് ജ്ഞാനിതു ആത്മാവ്, അതായത് ഓരോ സ്വമാനത്തിന്റെയും അനുഭവി ആകുക. അനുഭവി സ്വരൂപം ആത്മീയ ലഹരി ഉയര്ത്തുന്നു. അനുഭവം ഒരിക്കലും ജീവിതത്തില് മറക്കുന്നില്ല, കേട്ടതും ചിന്തിച്ചതും മറന്നേക്കാം എന്നാലും അനുഭവത്തിന്റെ അതോറിറ്റി ഒരിക്കലും കുറയുന്നില്ല.

അപ്പോള് ബാപ്ദാദ കുട്ടികള്ക്ക് സ്മൃതി നല്കുന്നു ഓരോ കേട്ട കാര്യങ്ങളും എന്താണോ ഭഗവാന് ആയ അച്ഛനില് നിന്ന് കേട്ടത് അതിന്റെ അനുഭവിമൂര്ത്തിയാകൂ. അനുഭവം ചെയ്ത കാര്യം ആയിരം പേര് ഇല്ലാതാക്കാന് നോക്കിയാലും ഇല്ലാതാക്കാന് ആവില്ല. മായയ്ക്കും അനുഭവത്തെ ഇല്ലാതാക്കാന് ആവില്ല. ശരീരം ധാരണ ചെയ്യുമ്പോഴേ തന്നെ അനുഭവം ചെയ്യുന്നു ഞാന് ഇന്ന ആളാണ് അപ്പോള് എത്ര പക്കയായിരിക്കുന്നു! എപ്പോഴെങ്കിലും തന്റെ ദേഹത്തിന്റെ പേര് മറക്കുന്നുണ്ടോ? ആരെങ്കിലും താങ്കളോട് പറയുന്നു-അല്ല താങ്കള് ഇന്നയാളല്ല, എങ്കില് അംഗീകരിക്കാന് കഴിയുമോ? ഇങ്ങനെ തന്നെ ഓരോ സ്വമാനത്തിന്റെയും ലിസ്റ്റ് അനുഭവം ചെയ്യുന്നതിലൂടെ ഒരിക്കലും സ്വമാനം മറക്കുകയില്ല. എന്നാല് ബാപ്ദാദ കണ്ടു അനുഭവം ഓരോ സ്വമാനത്തിന്റെയും ചെയ്യുന്നതില് അഥവാ ഓരോ പോയിന്റിന്റെ അനുഭവി ആകുന്നതില് യഥാക്രമമാണ്. ഞാന് ആത്മാവ് തന്നെയാണ് അനുഭവം ചെയ്തുവെങ്കില് ആത്മാവല്ലാതെ മറ്റാരാണ്! ദേഹത്തെ എന്റെ എന്ന് പറയുന്നു എന്നാല് ഞാന് തന്നെ ആത്മാവ്, ആത്മാവ് തന്നെയെങ്കില് എവിടെ നിന്നാണ് ദേഹബോധം വരുന്നത്? എന്തുകൊണ്ട് വന്നു? കാരണം 63 ജന്മത്തിന്റെ അഭ്യാസം ഞാന് ദേഹമാണ്, തലതിരിഞ്ഞ അഭ്യാസം പക്കയാണ്. യഥാര്ത്ഥ അഭ്യാസം അനുഭവത്തില് മറന്നുപോകുന്നു. ബാപ്ദാദ കുട്ടികളെ പ്രയത്നം ചെയ്യുന്നതായി കാണുകയാണെങ്കില് കുട്ടികളുടെ സ്നേഹം വരുന്നു. പരമാത്മാ കുട്ടികളും പ്രയത്നവും! കാരണം അനുഭവ മൂര്ത്തിയുടെ കുറവാണ്. എപ്പോള് ദേഹ ബോധത്തിന്റെ അനുഭവം എന്ത് സംഭവിച്ചാലും എന്ത് കര്മ്മം ചെയ്യുമ്പോഴും ദേഹബോധം മറക്കുന്നില്ല എന്നിരിക്കെ ബ്രാഹ്മണ ജീവിതം അര്ത്ഥം കര്മ്മയോഗി ജീവിതം, യോഗി ജീവിതത്തിന്റെ അനുഭവം എങ്ങനെ മറക്കാന് സാധിക്കുന്നു! അപ്പോള് പരിശോധിക്കു ഓരോ വിഷയത്തെയും അനുഭവത്തില് കൊണ്ടുവന്നുവോ? ജ്ഞാനം കേള്ക്കുന്നത്,കേള്പ്പിക്കുന്നത് സഹജമാണ് എന്നാല് ജ്ഞാന സ്വരൂപം ആകണം. ജ്ഞാനത്തെ സ്വരൂപത്തില് കൊണ്ടുവന്നു എങ്കില് സ്വതവേ തന്നെ ഓരോ കര്മ്മവും നോളജ്ഫുള് അതായത് നോളേജിന്റെ ലൈറ്റ് മൈറ്റ് ഉള്ളതാകും. ജ്ഞാനത്തെ പറയുന്നത് തന്നെ ലൈറ്റ് മൈറ്റ് എന്നാണ്. ഇങ്ങനെ തന്നെ യോഗി സ്വരൂപം, യോഗയുക്ത, യുക്തിയുക്ത സ്വരൂപം. ധാരണ സ്വരൂപം അര്ത്ഥം ഓരോ കര്മ്മം, ഓരോ കര്മ്മേന്ദ്രിയവും ഓരോ ഗുണത്തിന്റെ ധാരണാസ്വരൂപമാകും. സേവനത്തിന്റെ അനുഭവി മൂര്ത്തി, സേവാധാരിയുടെ അര്ത്ഥം തന്നെയാണ് നിരന്തരം സ്വതവേ തന്നെ സേവാധാരി, മനസ്സാ, വാചാ, കര്മണാ, സംബന്ധസമ്പര്ക്കം ഓരോ കര്മ്മത്തിലും സേവനം സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്നു ഇതിനെയാണ് പറയുന്നത് നാലു വിഷയത്തിലും അനുഭവി സ്വരൂപം. അപ്പോള് എല്ലാവരും പരിശോധിക്കു ഏതുവരെ അനുഭവി ആയിട്ടുണ്ട്? ഓരോ ഗുണത്തിനും അനുഭവി, ഓരോ ശക്തിയുടെയും അനുഭവി. ചൊല്ലും ഉണ്ട് -അനുഭവം സമയത്ത് വളരെ പ്രയോജനത്തില് വരുന്നു. അപ്പോള് അനുഭവിമൂര്ത്തിയുടെ അനുഭവം എങ്ങനെയുള്ള സമസ്യ ആയാലും അനുഭവിമൂര്ത്തി അനുഭവത്തിന്റെ അതോറിറ്റിയിലൂടെ സമസ്യയെ സെക്കന്റില് പരിഹാര സ്വരൂപത്തിലേക്ക് പരിവര്ത്തനപ്പെടുത്തിയെടുക്കുന്നു. സമസ്യ സമസ്യയായിരിക്കുകയില്ല, പരിഹാര സ്വരൂപമായി മാറും. മനസ്സിലായോ.

ഇപ്പോള് സമയത്തിന്റെ സമീപത, ബാപ്സമാനമാകുന്നതിന്റെ സമീപത പരിഹാരസ്വരൂപം ആകുന്നതിന്റെ അനുഭവം ചെയ്യിക്കട്ടെ. ഒരുപാട് കാലം സമസ്യ വരുന്നതിന്റെ, പരിഹാരം ചെയ്യുന്നതിന്റെ ഈ പരിശ്രമം ചെയ്തു, ഇനി ബാപ്ദാദ ഓരോ കുട്ടികളെയും സ്വമാനധാരി, സ്വരാജ്യഅധികാരി, പരിഹാരസ്വരൂപത്തില് കാണുവാന് ആഗ്രഹിക്കുന്നു.അനുഭവിമൂര്ത്തിക്ക് സെക്കന്ഡില് പരിവര്ത്തനം ചെയ്യാന് സാധിക്കും. ശരി.

എല്ലാ വശത്തു നിന്നും എത്തിച്ചേര്ന്നിട്ടുണ്ട്. ഡബിള് വിദേശികളും ഓരോ ഗ്രൂപ്പിലും തന്റെ അവസരം നന്നായി എടുക്കുന്നുണ്ട്. ശരി ഈ ഗ്രൂപ്പില് പാണ്ഡവരും കുറവല്ല. പാണ്ഡവര് എല്ലാവരും കൈകള് ഉയര്ത്തു. മാതാക്കള്, കുമാരിമാര്, ടീച്ചര്മാര് കൈ ഉയര്ത്തു. ആദ്യത്തെ ഗ്രൂപ്പില് മാതാക്കള് കൂടുതലായിരുന്നു എന്നാല് ഈ ഗ്രൂപ്പില് പാണ്ഡവരും നന്നായി മത്സരിച്ചിട്ടുണ്ട്. പാണ്ഡവരുടെ ലഹരിയും നിശ്ചയവും ഇപ്പോഴും മഹിമയില് പാടാറുണ്ട്. എന്താണ് പാടാറുള്ളത്? അറിയാമോ? 5 പാണ്ഡവര് എന്നാല് ലഹരിയുടെയും നിശ്ചയത്തിന്റെയും ആധാരത്തില് വിജയിയായി ഈ മഹിമ ഇപ്പോഴും ഉണ്ട്. അപ്പോള് ഇങ്ങനെയുള്ള പാണ്ഡവരാണോ? നല്ലത് ലഹരി ഉണ്ടോ? അപ്പോള് പാണ്ഡവര് എപ്പോള് മുതല് കേള്ക്കുന്നുണ്ടോ താങ്കള് പാണ്ഡവരാണ്. പാണ്ഡവര് ഒരിക്കലും പാണ്ഡവപതിയെ മറക്കാറില്ലല്ലോ! ഇടയ്ക്കിടെ മറക്കുന്നുണ്ടോ? പാണ്ഡവരും പാണ്ഡവപതിയും, പാണ്ഡവര്ക്ക് ഒരിക്കലും പാണ്ഡവ പതിയെ മറക്കാന് ആവില്ല. പാണ്ഡവര്ക്ക് ലഹരി ഉണ്ടാകണം നാം കല്പ്പ കല്പ്പത്തെ പാണ്ഡവര് ആണ്, പാണ്ഡവപതിക്ക് പ്രിയപ്പെട്ടവരാണ്. ഓര്മ്മചിഹ്നത്തില് പാണ്ഡവരുടെയും പേര് കുറവല്ല. പാണ്ഡവരുടെ ടൈറ്റില് തന്നെയാണ് വിജയി പാണ്ഡവര്. അപ്പോള് ഇങ്ങനെയുള്ള പാണ്ഡവരാണോ? നാം വിജയി പാണ്ഡവരാണ്, വെറും പാണ്ഡവരല്ല വിജയി പാണ്ഡവര് അത്രതന്നെ. വിജയത്തിന്റെ തിലകം അവിനാശി മസ്തകത്തില് അണിഞ്ഞിട്ടുള്ളത് തന്നെയാണ്. മാതാക്കള്ക്ക് എന്ത് ലഹരിയാണുള്ളത്? വളരെ ലഹരിയുണ്ട്! മാതാക്കള് ലഹരിയില് പറയുന്നു ബാബ വന്നത് തന്നെ ഞങ്ങള്ക്ക് വേണ്ടിയാണ്. ഇങ്ങനെയല്ലേ! എന്തെന്നാല് അരക്കല്പത്തോളം മാതാക്കള്ക്ക് പദവി ലഭിച്ചിട്ടില്ല, ഇപ്പോള് സംഗമത്തില് രാജനീതിയിലും മാതാക്കള്ക്ക് അധികാരം ലഭിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും താങ്കള് ശക്തികളെ ബാബ മുന്നില് വെച്ചില്ലേ, അപ്പോള് ലോകത്തിലും ഓരോ വിഭാഗത്തിലും താങ്കള് മാതാക്കള്ക്ക് അധികാരം ലഭിക്കുന്നു. മാതാക്കളില്ലാത്ത ഒരു വിഭാഗവും ഉണ്ടാവില്ല. ഇത് സംഗമയുഗത്തിന്റെ പദവിയാണ്. അപ്പോള് മാതാക്കള്ക്ക് ഞങ്ങളുടെ ബാബ എന്ന ലഹരിയുണ്ടോ?. ഉണ്ടോ? എന്റെ ബാബാ എന്ന ലഹരി ഉണ്ടോ? മാതാക്കള് കൈവീശുകയാണ്. നല്ലത്. ഭഗവാനെ തന്റെതാക്കി എങ്കില് ഇന്ദ്രജാലക്കാരികള് മാതാക്കള് ആയില്ലേ! ബാപ്ദാദ കാണുന്നു മാതാക്കള് പാണ്ഡവര് ആകട്ടെ, ബാപ്ദാദയുടെ സര്വ സംബന്ധങ്ങളിലും സ്നേഹം സര്വ്വ സംബന്ധങ്ങളോടും ഉണ്ട്. എന്നാല് ആര്ക്ക് ഏത് വിശേഷസംബന്ധമാണ് പ്രിയപ്പെട്ടത് അതും കാണുന്നുണ്ട്. പല കുട്ടികള്ക്കും ഈശ്വരനെ കൂട്ടുകാരനാക്കുക വളരെ നന്നായി തോന്നുന്നു, അതിനാല് ഖുദാ ദോസ്തിന്റെ കഥയും ഉണ്ട്. ബാപ്ദാദ ഇതാണ് പറയുന്നത് ഏത് സമയം ഏത് സംബന്ധത്തിന്റെ ആവശ്യകത ഉണ്ടോ ഭഗവാനെ ആ സംബന്ധത്തില് തന്റേതാക്കുവാന് സാധിക്കും. സര്വ്വ സംബന്ധവും നിറവേറ്റാന് സാധിക്കും. കുട്ടികള് പറഞ്ഞു ബാബ എന്റേത്, ബാബ എന്തു പറഞ്ഞു ഞാന് നിന്റേത്.

മധുബന്റെ ശോഭ നന്നായി തോന്നുന്നില്ലേ! എത്ര തന്നെ ദൂരെ ഇരുന്ന് കേട്ടാലും കണ്ടാലും പക്ഷേ മധുബന് അതിന്റേതായ ശോഭയുണ്ട്. മധുബനില് ബാപ്ദാദയുമായി മിലനം ചെയ്യുന്നു, പിന്നെ മറ്റെന്തെല്ലാം പ്രാപ്തികള് ഉണ്ട്? ലിസ്റ്റ് പുറത്തിറക്കൂ എങ്കില് എത്ര പ്രാപ്തിയാണ്? ഏറ്റവും വലുതിലും വലിയ പ്രാപ്തി സഹജയോഗം, സ്വതവേ യോഗം ആണ്. പരിശ്രമിക്കേണ്ടി വരുന്നില്ല. അഥവാ മധുബന്റെ അന്തരീക്ഷത്തിന്റെ മഹത്വം വര്ണ്ണിക്കുകയാണെങ്കില്, മധുബന്റെ അന്തരീക്ഷം, മധുബന്റെ ദിനചര്യ സഹജയോഗി, സ്വതവേ യോഗിയാക്കുന്നതാണ്. എന്തുകൊണ്ട്? മധുബനില് ബുദ്ധിയില് കേവലം ഒരേയൊരു കാര്യമാണുളളത്, സേവാധാരി ഗ്രൂപ്പ് വരുന്നു അത് വേറെ കാര്യം, എന്നാല് ആര് റിഫ്രഷ് ആകുന്നതിന് വരുന്നു എങ്കില് മധുബനില് എന്താണ് ജോലി? എന്താ എന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ? കഴിക്കൂ, കുടിക്കൂ, ആനന്ദിക്കൂ, പഠിക്കൂ. എങ്കില് മധുബന് മധുബന് തന്നെയാണ്. വിദേശത്തും കേട്ടുകൊണ്ടിരിക്കുന്നു. എന്നാല് ആ കേള്ക്കുന്നതും മധുബനില് വന്ന് കേള്ക്കുന്നതിലും രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. സാധനങ്ങളിലൂടെ ബാപ്ദാദ കേള്ക്കുകയും, കാണുകയും ചെയ്യുന്നവര്ക്കും സ്നേഹസ്മരണ നല്കുന്നു, ചില കുട്ടികള് രാത്രി ഉണര്ന്നും കേള്ക്കുന്നു. നല്ലതാണ് തീര്ച്ചയായും നല്ലതിലും നല്ല മധുബന് പ്രിയപ്പെട്ടതാണ്. മധുബനില് വരിക നല്ലതായി തോന്നുന്നു, അതോ അവിടെയിരുന്ന് മുരളി കേള്ക്കുന്നതാണോ നന്നായി തോന്നുന്നത്? അവിടെയും മുരളി കേള്ക്കുമല്ലോ. ഇവിടെയും പിറകിലിരുന്ന് ടിവിയില് കാണുന്നു. മധുബനില് വരിക തന്നെയാണ് നല്ലത്, എന്നുളളവര് കൈ ഉയര്ത്തു. (എല്ലാവരും ഉയര്ത്തി ) ശരി. എന്നാലും നോക്കൂ ഭക്തിയിലും എന്ത് മഹിമയാണ്? മധുബനില് മുരളി വായിക്കുന്നു. ലണ്ടനില് മുരളി വായിക്കുന്നു എന്നില്ല. എവിടെയായാലും മധുബന്റെ മഹിമയുടെ മഹത്വം അറിയുക അര്ഥം സ്വയത്തെ മഹാനാക്കുക.

ശരി,ആരെല്ലാം വന്നിട്ടുണ്ടോ അവര് യോഗീജീവിതം,ജ്ഞാനിതുആത്മാജീവിതം, ധാരണാസ്വരൂപത്തിന്റെ അനുഭവം ചെയ്തുകൊണ്ടിരിക്കുന്നു. ആദ്യത്തെ ടേണില് വന്നപ്പോള് ഈ സീസണില് വിശേഷിച്ചും ശ്രദ്ധിക്കാനായി പറഞ്ഞത്, ഈ പൂര്ണ്ണമായ സീസണ് സന്തുഷ്ടമണിയാകണം സന്തുഷ്ടമാക്കണം. കേവലം ആവുകയല്ല ആക്കുകയും വേണം. ഒപ്പം ഇപ്പോള് സമയം അനുസരിച്ച് എപ്പോള് വേണമെങ്കിലും എന്തും സംഭവിക്കാം ചോദ്യം ചോദിക്കരുത് എപ്പോള് സംഭവിക്കും, ഒരു വര്ഷത്തില് ഉണ്ടാകുമോ, ആറു മാസത്തില് ഉണ്ടാകുമോ. പെട്ടെന്ന് എന്തും ഏത് സമയത്തും സംഭവിക്കാം അതുകൊണ്ട് തന്റെ സ്മൃതിയുടെ സ്വിച്ച് വളരെ ശക്തിശാലിയാക്കൂ. സെക്കന്ഡില് സ്വിച്ച് ഓണ്, അനുഭവിസ്വരൂപം ആകൂ. സ്വിച്ച് ബലമില്ലാത്തതാകുമ്പോള് ഇടയ്ക്കിടെ ഓണ് ഓഫ് ചെയ്യേണ്ടി വരാറില്ലേ സമയം എടുക്കുന്നു ശരിയാകുവാന്. എന്നാല് സെക്കന്ഡില് സ്വിച്ച് ഓണ്, സ്വമാനത്തിന്റെ, സ്വരാജ്യ അധികാരിയുടെ, അന്തര്മുഖിയായി അനുഭവം ചെയ്തുകൊണ്ട് പോകു. അനുഭവങ്ങളുടെ സാഗരത്തില് അലിഞ്ഞു ചേരു. അനുഭവത്തിന്റെ അതോറിറ്റിയെ യാതൊരു അതോറിറ്റിക്കും ജയിക്കാനാവില്ല. മനസ്സിലായോ എന്ത് ചെയ്യണം? ബാപ്ദാദ സൂചന നല്കുകയാണ് എന്നാല് കാത്തിരിക്കരുത്, എപ്പോള് എപ്പോള് എപ്പോള് അല്ല ഇപ്പോള്. എവര്റെഡി. സെക്കന്ഡില് സ്മൃതിയുടെ സ്വിച്ച് ഓണ് ചെയ്യാന് സാധിക്കുമോ? ചെയ്യാന് സാധിക്കുമോ? എങ്ങനെയും സാഹചര്യമാകട്ടെ, എങ്ങനെയുള്ള സമസ്യയും ആകട്ടെ, സ്മൃതിയുടെ സ്വിച്ച് ഓണ് ചെയ്യു. ഈ അഭ്യാസം ചെയ്യൂ എന്തുകൊണ്ടെന്നാല് ഫൈനല് പേപ്പര് സെക്കന്ഡിന്റേതായിരിക്കണം. മിനിറ്റിന്റേതല്ല. ആലോചിച്ചു കൊണ്ടിരിക്കുന്നവര്ക്ക് പാസാകാന് സാധിക്കുകയില്ല. അനുഭവം ഉള്ളവര് പാസാകും. ഇപ്പോള് സെക്കന്ഡില് എല്ലാവരും ഞാന് പരമധാമനിവാസി ശ്രേഷ്ഠ ആത്മാവാണ് സ്മൃതിയുടെ സ്വിച്ച് ഓണ് ചെയ്യൂ മറ്റൊരു സ്മൃതിയും ഉണ്ടാകരുത്. ബുദ്ധിയില് ഒരു ഇളക്കവും ഉണ്ടാകരുത്,അചഞ്ചലം. (ഡ്രില് ) ശരി.

നാനാഭാഗത്തെയും ശ്രേഷ്ഠ സ്വമാനധാരി, അനുഭവി ആത്മാക്കള്ക്ക്, സദാ ഓരോ വിഷയത്തെയും അനുഭവത്തില് കൊണ്ടുവരുന്ന, സദാ യോഗിജീവിതം നയിക്കുന്ന നിരന്തരയോഗി ആത്മാക്കള്ക്ക്, സദാ തന്റെ വിശേഷ ഭാഗ്യത്തെ ഓരോ കര്മ്മത്തിലും പ്രത്യക്ഷ സ്വരൂപം കാണിക്കുന്ന കോടിയിലും ചിലരായ, ചിലരിലും ചില വിശേഷ ആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണ നമസ്തേ.

ദാദിജിയോട് : എല്ലാവരെയും ഉണര്വ്വുത്സാഹത്തില് കൊണ്ടുവരുന്നതിന്റെ നല്ല കാര്യം ചെയ്തു കൊണ്ടിരിക്കുന്നു. (ഇപ്പോള് കോടികള്ക്ക് സന്ദേശം നല്കുന്നതിനുള്ള പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്) കോടികള്ക്ക് മാത്രമല്ല മുഴുവന് വിശ്വത്തിലുമുളള ആത്മാക്കള്ക്കും സന്ദേശം ലഭിക്കാനുണ്ട്. അഹോ പ്രഭു എന്ന് പറയുമല്ലോ! അഹോപ്രഭു എന്ന് പറയുന്നതിനു വേണ്ടിയും തയ്യാറാകണമല്ലോ! (ദാദിമാരോട്) ഇതും സഹയോഗം നല്കുകയാണ്. നല്ലത്, മധുബനെ സംരക്ഷിക്കുകയാണ്. ശരി സഹയോഗി ഗ്രൂപ്പ് ലഭിച്ചുവല്ലോ! ഓരോരുത്തര്ക്കും വിശേഷതയുണ്ട്. എന്നിട്ടും ആദിരത്നങ്ങളുടെ പ്രഭാവം പതിയുന്നു. എത്രതന്നെ പ്രായമായാലും, പുതിയവരും മുന്നേറിക്കൊണ്ടിരിക്കുന്നു എന്നാലും ആദിരത്നങ്ങളുടെ പാലന വ്യത്യസ്തമാണ്. അതിനാല് ഗ്രൂപ്പ് നല്ലതാണ്.

വരദാനം :-
വിഘ്നപ്രൂഫ് തിളങ്ങുന്ന മാലാഖാവസ്ത്രം ധാരണ ചെയ്യുന്നവരായ സദാ വിഘ്ന വിനാശകരായി ഭവിക്കട്ടെ

സ്വയത്തെ പ്രതിയും സര്വരേ പ്രതിയും സദാ വിഘ്നവിനാശകരാകുന്നതിന് വേണ്ടി ചോദ്യചിഹ്നത്തിന് വിട നല്കുക. ഫുള് സ്റ്റോപ്പിലൂടെ സര്വ്വ ശക്തികളുടെയും ഫുള് സ്റ്റോക്ക് ചെയ്യുക. സദാ വിഘ്ന പ്രൂഫ് തിളങ്ങുന്ന മാലാഖ വസ്ത്രമണിഞ്ഞ് ഇരിക്കുക, മണ്ണിന്റെ വസ്ത്രം അണിയാതിരിക്കുക. ഒപ്പം ഒപ്പം സര്വ്വ ഗുണങ്ങളുടെ ആഭരണങ്ങളാല് അലങ്കരിച്ചിരിക്കുക. സദാ അഷ്ടശക്തി ശസ്ത്രധാരി സമ്പന്ന മൂര്ത്തിയായിരിക്കുക, കമലപുഷ്പത്തിന്റെ ആസനത്തില് തന്റെ ശ്രേഷ്ഠ ജീവിതത്തിന്റെ പാദം വയ്ക്കുക.

സ്ലോഗന് :-
അഭ്യാസത്തില് പരിപൂര്ണ്ണമായ ശ്രദ്ധ നല്കൂ എങ്കില് ഫസ്റ്റ് ഡിവിഷനില് മുന് നമ്പറില് വരും.

തന്റെ ശക്തിശാലി മനസാ സകാശ് നല്കുന്നതിന്റെ സേവനം ചെയ്യു

വാചാസേവനം സ്വാഭാവികമായത് പോലെ മനസാസേവനവും ഒപ്പമൊപ്പം ഇനിയും സ്വാഭാവികമാകണം. ശബ്ദത്തിനൊപ്പം മനസ്സാ സേവനവും ചെയ്തു കൊണ്ടിരിക്കുന്നു എങ്കില് താങ്കളുടെ സംസാരം കുറച്ചു മതിയാകും. സംസാരിക്കുന്നതില് ഊര്ജ്ജം ചെലവാകുന്നു അത് മനസാ സേവനത്തിന്റെ സഹയോഗം കാരണം ശബ്ദത്തിന്റെ ഊര്ജ്ജം ശേഖരിക്കപ്പെടുന്നു, മനസ്സാ ശക്തിശാലി സേവനം സഫലത കൂടുതല് അനുഭവം ചെയ്യിക്കും.

സൂചന : ഇന്ന് അന്താരാഷ്ട്ര യോഗത്തിന്റെ ദിവസം മൂന്നാം ഞായറാഴ്ചയാണ്, വൈകിട്ട് 6 30 മുതല് 7 30 മണി വരെ എല്ലാ സഹോദരി സഹോദരന്മാരും സംഘടിത രൂപത്തില് ഒരേയൊരു ശുദ്ധ സങ്കല്പത്തിലൂടെ പ്രകൃതി സഹിതം വിശ്വത്തിലെ സര്വ്വ ആത്മാക്കള്ക്കും ശാന്തിയുടെയും ശക്തിയുടെയും സകാശ് നല്കുന്നതിനുള്ള വിശേഷ സേവനം ചെയ്യൂ അനുഭവം ചെയ്യാം ബാപ്ദാദയുടെ മസ്തകത്തിലൂടെ ശക്തിശാലി കിരണങ്ങള് പുറപ്പെട്ട് എന്റെ ഭൃഗുടിയിലേക്ക് വരികയാണ്, എന്നില് നിന്നും മുഴുവന് ഗ്ലോബിലേക്കും പോയിക്കൊണ്ടിരിക്കുകയാണ്.