മധുരമായ കുട്ടികളെ-
നിങ്ങൾക്ക് ഈ ലഹരിയുണ്ടായിരിക്കണം, നമ്മൾ ബ്രാഹ്മണർ തന്നെയാണ് ദേവതയായി
മാറുന്നത്. നമ്മൾ ബ്രാഹ്മണർക്കു തന്നെയാണ് ബാബയുടെ ശ്രേഷ്ഠമായ മതം ലഭിക്കുന്നത്.
ചോദ്യം :-
പുതുരക്തമുള്ളവർക്ക് ഏതൊരു താൽപര്യവും ഏതൊരു ലഹരിയുമുണ്ടായിരിക്കണം?
ഉത്തരം :-
പഴയ
കലിയുഗമായി മാറിയ ഈ ലോകത്തെ പുതിയ സ്വർണ്ണിമ ലോകമാക്കി മാറ്റാൻ, പഴയതിൽ നിന്ന്
പുതിയതാക്കി മാറ്റാനുള്ള താൽപര്യമുണ്ടായിരിക്കണം. കന്യകമാരുടെ പുതിയ രക്തമാണ്
അതിനാൽ തനിക്കു സമാനമായവരെ ഉയർത്തണം. ലഹരി നിലനിർത്തണം. പ്രഭാഷണം ചെയ്യുന്നതിലും
വളരെയധികം ലഹരിയുണ്ടായിരിക്കണം.
ഗീതം :-
രാത്രിയിലെ
യാത്രക്കാരാ ക്ഷീണിക്കരുതേ.......
ഓംശാന്തി.
കുട്ടികൾ ഈ ഗീതത്തിന്റെ അർത്ഥം മനസ്സിലാക്കി. ഇപ്പോൾ ഭക്തിമാർഗ്ഗത്തിലെ ഘോരമായ
അന്ധകാരം നിറഞ്ഞ രാത്രി പൂർത്തിയാവുകയാണ്. കുട്ടികൾ മനസ്സിലാക്കുന്നുണ്ട്, ഇപ്പോൾ
നമ്മുടെ ശിരസ്സിൽ കിരീടം വരാൻ പോവുകയാണെന്ന്. മനുഷ്യനിൽ നിന്ന് ദേവതയായി
മാറാനുള്ള ലക്ഷ്യം നിങ്ങളുടെ മുന്നിൽ തന്നെയുണ്ട്. സന്യാസിമാർ
മനസ്സിലാക്കിത്തരാറുണ്ടല്ലോ - നിങ്ങൾ സ്വയത്തെ പോത്താണെന്ന്
മനസ്സിലാക്കുകയാണെങ്കിൽ അതുപോലെ രൂപമായി മാറും. ഇത് ഭക്തിമാർഗ്ഗത്തിലെ
ഉദാഹരണമാണ്. രാമൻ വാനരന്മാരുടെ സേനയെ ആശ്രയിച്ചു എന്നും ഒരു ഉദാഹരണമാണ്.
നിങ്ങളിവിടെ ഇരിക്കുന്നവരെക്കുറിച്ചാണ് പറയുന്നത്. നമ്മൾ തന്നെയാണ് ദേവീ-ദേവതകളും
ഇരട്ട കിരീടധാരികളുമായി മാറുന്നത് എന്നറിയാം. സ്കൂളിൽ പഠിക്കുമ്പോൾ പറയാറുണ്ട്
ഞാൻ പഠിച്ച് ഡോക്ടറായി മാറും, എൻജിനീയറായി മാറും എന്നൊക്കെ. നിങ്ങൾ
മനസ്സിലാക്കുന്നുണ്ട് നമ്മൾ പഠിപ്പിലൂടെ ദേവീ-ദേവതകളായി
മാറിക്കൊണ്ടിരിക്കുകയാണെന്ന്. ഈ ശരീരം ഉപേക്ഷിക്കുകയാണെങ്കിൽ നമ്മുടെ ശിരസ്സിൽ
കിരീടമായിരിക്കും. ഇത് വളരെ മോശമായ അഴുക്കുള്ള അപവിത്രമായ ലോകമാണ്. പുതിയ ലോകം
ഒന്നാന്തരമായ ലോകമാണ്. പഴയ ലോകം തികച്ചും മൂന്നാന്തരത്തിലുള്ള ലോകമാണ്. ഈ ലോകം
ഇല്ലാതാവുക തന്നെ വേണം. പുതിയ ലോകത്തിന്റെ അധികാരിയാക്കി മാറ്റുന്നത് തീർച്ചയായും
വിശ്വത്തിന്റെ രചയിതാവായിരിക്കും. മറ്റൊരാൾക്കും പഠിപ്പിക്കാൻ സാധിക്കില്ല.
ശിവബാബ തന്നെയാണ് നിങ്ങളെ പഠിപ്പിക്കുന്നതും യോഗം അഭ്യസിപ്പിക്കുന്നതും. ബാബ
മനസ്സിലാക്കി തന്നിട്ടുണ്ട്-പൂർണ്ണമായി ആത്മാഭിമാനികളായി മാറുകയാണെങ്കിൽ പിന്നെ
എന്താണ് വേണ്ടത്. നിങ്ങൾ ബ്രാഹ്മണർ തന്നെയാണല്ലോ! നമ്മൾ ദേവതയായി
മാറുകയാണെന്നറിയാം. ദേവതകൾ എത്ര പവിത്രരായിരുന്നു. ഇവിടെ എത്ര പതിതമായ
മനുഷ്യരാണ്. മുഖം മനുഷ്യന്റേതാണെങ്കിലും സ്വഭാവം നോക്കൂ എങ്ങനെയാണെന്ന്!
ദേവതകളുടെ മുന്നിൽ അവരുടെ പൂജാരിമാർ ചെന്ന് മഹിമ പാടുന്നു- അങ്ങ് സർവ്വഗുണ
സമ്പന്നവും 16 കലാ സമ്പൂർണ്ണവുമാണെന്ന്...... ഞങ്ങൾ വികാരികളും പാപികളുമാണെന്ന്.
ദേവതകളുടെ മുഖവും മനുഷ്യന്റേതു തന്നെയാണ് എന്നാൽ അവരുടെ മുന്നിലും ചെന്ന് മഹിമ
പാടുന്നു, സ്വയത്തെ മോശമായ വികാരിയാണെന്നു പറയുന്നു. നമ്മളിൽ ഒരു ഗുണവുമില്ല.
മനുഷ്യൻ എന്നാൽ മനുഷ്യൻ. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട്, നമ്മൾ ഇപ്പോൾ
പരിവർത്തനപ്പെട്ട് പുതിയ ലോകത്തിലേക്കു പോകുമെന്ന്. കൃഷ്ണന്റെ പൂജ ചെയ്യുന്നതു
തന്നെ കൃഷ്ണപുരിയിലേക്കു പോകാനാണ്. എന്നാൽ എപ്പോൾ പോകുമെന്ന് മാത്രം അറിയില്ല.
ഭഗവാൻ വന്ന് ഭക്തിയുടെ ഫലം നൽകുമെന്ന് മനസ്സിലാക്കി ഭക്തി
ചെയ്തുകൊണ്ടേയിരിക്കുന്നു. ആദ്യം നിങ്ങൾക്ക് ഈ നിശ്ചയമുണ്ടായിരിക്കണം നിങ്ങളെ
പഠിപ്പിക്കുന്നത് ആരാണെന്ന്. ഇതാണ് ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായ മതം.
ശിവബാബയാണ് നിങ്ങൾക്ക് ശ്രീമതം നൽകുന്നത്. ഇതറിയാത്തവർക്ക് എങ്ങനെ ശ്രേഷ്ഠമായി
മാറാൻ സാധിക്കും. ഈ ബ്രാഹ്മണരെല്ലാം തന്നെ ശ്രേഷ്ഠമായ ശിവബാബയുടെ
ശ്രീമത്തിലൂടെയാണ് മുന്നേറുന്നത്. പരമാത്മാവിന്റെ മതം തന്നെയാണ് ശ്രേഷ്ഠമാക്കി
മാറ്റുന്നത്. ഭാഗ്യത്തിലുള്ളവരുടെ ബുദ്ധിയിലിരിക്കും. ഇല്ലെങ്കിൽ ഒന്നും
മനസ്സിലാക്കില്ല. മനസ്സിലാക്കുമ്പോൾ സന്തോഷത്തോടു കൂടി അവർ സഹായിക്കാൻ തുടങ്ങും.
പലർക്കും അറിയുകയേയില്ല, ബാബ ആരാണെന്നതിനെക്കുറിച്ച് അവർക്കെന്തറിയാം, അതിനാൽ
ബാബ ആരെയും കാണാറുമില്ല. മറ്റുളളവർ അവനവന്റേതായ മതം തന്നെ
സ്വീകരിച്ചുകൊണ്ടിരിക്കും. ശ്രീമത്തിനെക്കുറിച്ചറിയാത്തതു കാരണം ബാബയ്ക്ക് പോലും
അവനവന്റേതായ മതം കേൾപ്പിക്കുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികളെ ശ്രേഷ്ഠമാക്കി
മാറ്റാനാണ് ബാബ വന്നിരിക്കുന്നത്. കുട്ടികൾക്കറിയാം അയ്യായിരം വർഷം
മുൻപത്തേതുപോലെ ബാബാ, ഞങ്ങൾ അങ്ങയെ വന്ന് കണ്ടുമുട്ടിയിരിക്കുകയാണ്.
ഇതിനെക്കുറിച്ച് അറിയാത്തവർക്ക് മറുപടി നൽകാനും സാധിക്കില്ല. കുട്ടികൾക്ക്
പഠിപ്പിന്റെ ലഹരി വളരെ നല്ല രീതിയിലുണ്ടായിരിക്കണം. ഇത് വളരെ ഉയർന്ന പഠിപ്പാണ്,
എന്നാൽ മായയും വളരെ എതിർക്കുന്നു. നിങ്ങൾക്കറിയാം നമ്മൾ ഈ പഠിപ്പ്
പഠിക്കുന്നതിലൂടെ നമ്മുടെ ശിരസ്സിൽ ഇരട്ട കിരീടമുണ്ടായിരിക്കും. ഭാവി
ജന്മ-ജന്മാന്തരങ്ങൾക്കു വേണ്ടി ഇരട്ട കിരീടധാരികളായി മാറും. അപ്പോൾ ഇതിനു വേണ്ടി
പൂർണ്ണമായ പുരുഷാർത്ഥം ചെയ്യണമല്ലോ! ഇതിനെയാണ് രാജയോഗമെന്നു പറയുന്നത്. എത്ര
അത്ഭുതകരമാണ്. ബാബ എപ്പോഴും മനസ്സിലാക്കി തരുന്നു- ലക്ഷ്മീ-നാരായണന്റെ
ക്ഷേത്രത്തിലേക്ക് പോകൂ എന്ന്. പൂജാരിമാർക്കും മനസ്സിലാക്കി കൊടുക്കാൻ
നിങ്ങൾക്ക് സാധിക്കും. എങ്ങനെയാണ് ഈ ലക്ഷ്മീ-നാരായണൻമാർക്ക് ഈ പദവി ലഭിച്ചത്,
ഇവർ എങ്ങനെ വിശ്വത്തിന്റെ അധികാരികളായി മാറി എന്ന്? ഇങ്ങനെയെല്ലാം പൂജാരിമാർ
ഇരുന്ന് മനസ്സിലാക്കി കൊടുക്കുകയാണെങ്കിൽ പൂജാരിമാർക്കും അംഗീകാരം ലഭിക്കും. ഈ
ലക്ഷ്മീ-നാരായണന് എങ്ങനെയാണ് ഈ രാജ്യം ലഭിച്ചതെന്ന് ഞങ്ങൾ നിങ്ങൾക്ക്
മനസ്സിലാക്കിതരാമെന്ന്, നിങ്ങൾ അവരോട് പറയണം. ഗീതയിൽ പോലും ഭഗവാന്റെ
വാക്കുകളുണ്ടല്ലോ. ഞാൻ നിങ്ങളെ രാജയോഗം പഠിപ്പിച്ച് രാജാക്കന്മാരുടെയും
രാജാവാക്കി മാറ്റുന്നു എന്ന്. നിങ്ങളാണല്ലോ സ്വർഗ്ഗവാസികളായി മാറുന്നത്. അതിനാൽ
കുട്ടികൾക്ക് എത്ര ലഹരിയുണ്ടായിരിക്കണം- നമ്മൾ ഇന്നതായി മാറുന്നു എന്ന്!
വേണമെങ്കിൽ നിങ്ങളുടെ ചിത്രവും രാജ്യഭാഗ്യത്തിന്റെ ചിത്രവും ഒരുമിച്ചെടുത്തോളൂ.
താഴെ നിങ്ങളുടെ ചിത്രം, മുകളിൽ രാജ്യഭാഗ്യത്തിന്റെ ചിത്രമായിരിക്കണം. ഇതിൽ
ചിലവൊന്നുമില്ലല്ലോ! രാജകീയ വേഷം പെട്ടെന്നുണ്ടാക്കാൻ സാധിക്കുമല്ലോ. അതിനാൽ
ഇടക്കിടക്ക് ഓർമ്മയുണ്ടായിരിക്കും നമ്മൾ ദേവതയായി മാറുകയാണെന്ന്. മുകളിൽ
ശിവബാബയും ഉണ്ടായിരിക്കണം. ഈ ചിത്രവും എടുത്തു വെക്കണം. നിങ്ങൾ മനുഷ്യനിൽ നിന്ന്
ദേവതകളായി മാറുന്നു. ഈ ശരീരം ഉപേക്ഷിച്ച് നമ്മൾ ദേവതകളായി മാറും എന്തുകൊണ്ടെന്നാൽ
നമ്മൾ ഇപ്പോൾ രാജയോഗം പഠിക്കുകയാണ്. അതിനാൽ ഈ ചിത്രവും സഹായിക്കും. മുകളിൽ
ശിവബാബയും പിന്നീട് രാജ്യഭാഗ്യത്തിന്റെ ചിത്രവും. താഴെ നിങ്ങളുടെ സാധാരണ ചിത്രം.
ശിവബാബയിൽ നിന്ന് രാജയോഗം പഠിച്ച് നമ്മൾ ദേവതകളും ഇരട്ട കിരീടധാരികളുമായി
മാറുകയാണ്. ചിത്രമുണ്ടെങ്കിൽ ആരെങ്കിലും ചോദിച്ചാൽ നമുക്ക് പറഞ്ഞുകൊടുക്കാൻ
സാധിക്കും- നമ്മളെ പഠിപ്പിക്കുന്നത് ഈ ശിവബാബയാണെന്ന്. ചിത്രം കാണുന്നതിലൂടെ
കുട്ടികൾക്ക് ലഹരിയുണ്ടായിരിക്കും. കടയിൽ വേണമെങ്കിലും ഈ ചിത്രം വെക്കൂ.
ഭക്തിമാർഗ്ഗത്തിൽ ബാബ നാരായണന്റെ ചിത്രം വെക്കുമായിരുന്നു.
പോക്കറ്റിലുമുണ്ടായിരുന്നു. നിങ്ങളും നിങ്ങളുടെ ഫോട്ടോ വെക്കുകയാണെങ്കിൽ നമ്മൾ
തന്നെയാണ് ദേവതകളായി മാറുന്നതെന്ന് അറിയാൻ സാധിക്കും. ബാബയെ ഓർമ്മിക്കാനുള്ള വഴി
കണ്ടു പിടിക്കണം. ബാബയെ മറന്നുപോകുന്നതിലൂടെ തന്നെയാണ് താഴെ വീഴുന്നത്.
വികാരത്തിൽ വീണു കഴിഞ്ഞാൽ പിന്നെ ലജ്ജ വരും. ഇനി നമുക്ക് ദേവതയായി മാറാൻ
സാധിക്കില്ലല്ലോ. ഹൃദയം തകർന്നുപോകും. ഇപ്പോൾ നമ്മൾ എങ്ങനെ ദേവതയായി മാറും? ബാബ
പറയുന്നു- വികാരത്തിൽ വീഴുന്നവരുടെ ഫോട്ടോ എടുക്കൂ. പറയൂ-നിങ്ങൾ
സ്വർഗ്ഗത്തിലേക്കു പോകാൻ യോഗ്യരല്ല, നിങ്ങളുടെ പാസ്പോർട്ട് ഇല്ലാതായി. സ്വയം
തോന്നും നമ്മൾ വീണുപോയി എന്ന്. ഇനി നമ്മൾ എങ്ങനെ സ്വർഗ്ഗത്തിലേക്കു പോകും.
നാരദന്റെ ഉദാഹരണം പോലെ. നാരദനോട് പറഞ്ഞു, നീ നിന്റെ മുഖം നോക്കൂ എന്ന്.
ലക്ഷ്മിയെ വരിക്കാൻ യോഗ്യതയുണ്ടോ? അപ്പോൾ മുഖം കുരങ്ങനെപ്പോലെ കാണപ്പെട്ടു.
അതിനാൽ മനുഷ്യർക്കും ലജ്ജ തോന്നും - നമ്മളിൽ ഈ വികാരമുണ്ട്, പിന്നെ എങ്ങനെയാണ്
നമ്മൾ ശ്രീ ലക്ഷ്മിയെ അഥവാ ശ്രീ നാരായണനെ വരിക്കുക എന്ന്. ബാബ എല്ലാ യുക്തികളും
പറഞ്ഞു തരുന്നുണ്ട്. എന്നാൽ ആരെങ്കിലും വിശ്വസിക്കണ്ടേ! വികാരത്തിന്റെ ലഹരി
വരുമ്പോൾ മനസ്സിലാക്കുന്നു, ഈ അവസ്ഥയിൽ നമ്മൾക്ക് എങ്ങനെ രാജാക്കൻമാരുടെയും
രാജാവും ഇരട്ട കിരീടധാരിയാകാൻ സാധിക്കുമെന്ന്. പുരുഷാർത്ഥം ചെയ്യണമല്ലോ! ബാബ
മനസ്സിലാക്കി തന്നുകൊണ്ടേയിരിക്കുന്നു-ഇങ്ങനെയുള്ള യുക്തികൾ രചിച്ച് എല്ലാവർക്കും
മനസ്സിലാക്കി കൊടുത്തു കൊണ്ടിരിക്കൂ. ഇവിടെ രാജയോഗത്തിന്റെ സ്ഥാപനയാണ് നടന്നു
കൊണ്ടിരിക്കുന്നത്. ഇപ്പോൾ വിനാശം മുന്നിൽ നിൽക്കുകയാണ്. ദിവസം തോറും
കൊടുങ്കാറ്റ് ശക്തി പ്രാപിച്ചുവരുന്നു. ബോംബുകളെല്ലാം
തയ്യാറായിക്കൊണ്ടിരിക്കുന്നു. നിങ്ങൾ ഭാവിയിൽ ഉയർന്ന പദവി പ്രാപ്തമാക്കാനാണ് ഈ
പഠിപ്പ് പഠിക്കുന്നത്. നിങ്ങൾ ഒരു തവണയാണ് പതിതത്തിൽ നിന്ന് പാവനമായി മാറുന്നത്.
മനുഷ്യർ നരകവാസികളാണെന്ന് മനസ്സിലാക്കുന്നില്ലല്ലോ എന്തുകൊണ്ടെന്നാൽ
കല്ലുബുദ്ധികളാണ്. ഇപ്പോൾ നിങ്ങൾ കല്ലുബുദ്ധികളിൽ നിന്ന് പവിഴബുദ്ധികളായി
മാറുകയാണ്. ഭാഗ്യത്തിലുണ്ടെങ്കിൽ പെട്ടെന്നു തന്നെ മനസ്സിലാക്കും. ഇല്ലെങ്കിൽ
നിങ്ങൾ എത്ര തന്നെ പ്രയത്നിച്ചാലും ബുദ്ധിയിൽ ഇരിക്കില്ല. ബാബയെ തന്നെ
അറിയുന്നില്ല എങ്കിൽ നാസ്തികരാണ് അർത്ഥം നാഥനായ ബാബയുടേതല്ല. അതിനാൽ ശിവബാബയുടെ
കുട്ടികളാണെങ്കിൽ മറ്റുളളവരെയും സനാഥരാക്കി മാറ്റണമല്ലോ. ആർക്കാണോ ജ്ഞാനമുള്ളത്
അവർ തന്റെ കുട്ടികളെ വികാരങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടിരിക്കും.
അജ്ഞാനികൾ അവനവനെ പോലെതന്നെ കുട്ടികളെയും വികാരത്തിൽ പെടുത്തി കൊണ്ടിരിക്കും.
നിങ്ങൾക്കറിയാം ഇവിടെ വികാരത്തിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്.
കന്യകമാരെ ആദ്യം രക്ഷപ്പെടുത്തണം. അമ്മയും-അച്ഛനും കുട്ടികളെ വികാരത്തിലേക്ക്
തള്ളിയിടുന്നു. നിങ്ങൾക്കറിയാം ഇത് ഭ്രഷ്ടാചാരിയായ ലോകമാണെന്ന്. എല്ലാവരും
ആഗ്രഹിക്കുന്നത് ശ്രേഷ്ഠാചാരിയായ ലോകമാണ്. ഞാനാണ് എല്ലാവരെയും ഉദ്ധരിക്കുന്നത്.
ഗീതയിലും എഴുതിയിട്ടുണ്ട്, ഭഗവാനു തന്നെയാണ് സാധു-സന്യാസിമാരെ ഉദ്ധരിക്കാൻ
വരേണ്ടി വരുന്നത്. ഒരേ ഒരു ഭഗവാനാകുന്ന അച്ഛനാണ് വന്ന് എല്ലാവരെയും
ഉദ്ധരിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നുന്നുണ്ട്-മനുഷ്യർ എത്ര
കല്ലുബുദ്ധികളായി മാറിയിരിക്കുന്നു. ഈ സമയം വലിയ-വലിയ ആളുകൾക്ക് അഥവാ ഗീതയിലെ
ഭഗവാൻ ശിവനാണെന്ന് അറിയുകയാണെങ്കിൽ എന്താണ് സംഭവിക്കുക എന്നറിയില്ല. കോലാഹലം
സൃഷ്ടിക്കും. എന്നാൽ ഇനിയും സമയമുണ്ട്. ഇല്ലായെന്നുണ്ടെങ്കിൽ എല്ലാവരുടെയും
സ്ഥാനം ഇളകാൻ തുടങ്ങും. ഒരുപാട് പേരുടെ സിംഹാസനം ഇളകാറുണ്ടല്ലോ!
യുദ്ധമുണ്ടാകുമ്പോഴാണ് അറിയുന്നത് ഇവരുടെ സിംഹാസനം ഇപ്പോൾ
ഇളകിത്തുടങ്ങിയിരിക്കുന്നു, ഇപ്പോൾ വീണുപോകുമെന്ന്. ഇപ്പോൾ ഇവർ വീഴുകയാണെങ്കിൽ
വളരെയധികം കോലാഹലങ്ങൾ സംഭവിക്കും. മുന്നോട്ടു പോകുമ്പോൾ ഇതെല്ലാം തന്നെ
സംഭവിക്കേണ്ടതാണ്. പതിത-പാവനനും സർവ്വരുടെയും സദ്ഗതി ദാതാവും സ്വയം പറയുന്നു-
ബ്രഹ്മാവിന്റെ ശരീരത്തിലൂടെയാണ് സ്ഥാപന ഉണ്ടാകുന്നത്. സർവ്വരുടെയും സദ്ഗതി
അർത്ഥം സർവ്വരെയും ഉദ്ധരിച്ചു കൊണ്ടിരിക്കുകയാണ്. ഭഗവാനുവാചാ- ഇത് പതിതമായ
ലോകമാണ്, ഇവരെയെല്ലാം എനിക്ക് ഉദ്ധരിക്കണം. ഇപ്പോൾ എല്ലാവരും പതിതരാണ്.
പതിതരായവർ ആരെയെങ്കിലും പാവനമാക്കി മാറ്റുന്നത് എങ്ങനെയാണ്? ആദ്യം സ്വയം
പാവനമായി മാറി പിന്നീട് തന്റെ കൂടെയുള്ളവരെ പാവനമാക്കി മാറ്റണം. പ്രഭാഷണം ചെയ്യാൻ
വളരെയധികം ലഹരി വേണം. കന്യകമാരുടേത് പുതിയ രക്തമാണ്. നിങ്ങൾ പഴയതിൽ നിന്ന്
പുതിയതാക്കി മാറ്റുകയാണ്. പഴയ ഇരുമ്പിനു സമാനമായി മാറിയ നിങ്ങൾ ആത്മാക്കൾ ഇപ്പോൾ
പുതിയതും സ്വർണ്ണിമയുഗിയായി മാറുകയാണ്. തുരുമ്പ് ഇല്ലാതായി കൊണ്ടിരിക്കുന്നു.
അതിനാൽ കുട്ടികൾക്ക് വളരെയധികം താൽപര്യം വേണം. ലഹരിയെ നിലനിർത്തണം. തന്റെ
കൂടെയുള്ളവരെ ഉയർത്തണം. ഗുരു മാതാവാണെന്ന് മഹിമയും പാടാറുണ്ട്. എപ്പോഴാണ് മാതാവ്
ഗുരുവായി മാറുന്നതെന്ന് നിങ്ങൾക്കറിയാം. ജഗതംബ തന്നെയാണ് പിന്നീട്
രാജ-രാജേശ്വരിയായി മാറുന്നത് പിന്നീട് സത്യയുഗത്തിൽ ഒരു ഗുരുവുമുണ്ടാകുന്നില്ല.
ഗുരുവുമായുള്ള സംബന്ധം ഇപ്പോഴാണുണ്ടാകുന്നത്. ബാബ വന്ന് ജ്ഞാനമാകുന്ന അമൃതിന്റെ
കലശം മാതാക്കളുടെ ശിരസ്സിൽ വെക്കുന്നു. തുടക്കം മുതലേ ഇങ്ങനെയാണ് ഉണ്ടായത്.
സെന്ററുകളിലേക്ക് ബ്രഹ്മാകുമാരിമാരെ വേണം എന്ന് പറയാറുണ്ട്. ബാബ പറയുന്നു-
സെന്ററുകളെ അവരവർ തന്നെ മുന്നോട്ടു കൊണ്ടുപോകൂ. ധൈര്യമില്ലേ? പറയാറില്ലേ ബാബ
ടീച്ചറെ വേണമെന്ന്. ഇതും ശരിയാണ്, അംഗീകരിക്കുന്നുണ്ട്.
ഇന്നത്തെ കാലത്ത് പരസ്പരം അംഗീകാരം കൊടുക്കുന്നതും താൽക്കാലികമാണ്. ഇന്ന്
പ്രധാനമന്ത്രിയാണ്, നാളെ അവരെ പുറത്താക്കുന്നു. സ്ഥിരമായ സന്തോഷം ആർക്കും
ലഭിക്കുന്നില്ല. ഈ സമയം നിങ്ങൾ കുട്ടികൾക്ക് സ്ഥിരമായ സന്തോഷം ലഭിക്കുന്നു.
നിങ്ങൾക്ക് ഏതെല്ലാം പ്രകാരത്തിലൂടെയാണ് മനസ്സിലാക്കി തരുന്നത്. സ്വയത്തെ സദാ
ഹർഷിതമാക്കി വെക്കുന്നതിനു വേണ്ടി വളെര നല്ല-നല്ല യുക്തികൾ പറഞ്ഞു തരുന്നു.
ശുഭ-ഭാവന വെക്കണമല്ലോ! ആഹാ! നമ്മൾ ഈ ലക്ഷ്മീ-നാരായണനായി മാറുന്നു. പിന്നീട് അഥവാ
ആരുടെയും ഭാഗ്യത്തിൽ ഇല്ലെങ്കിൽ എന്ത് പുരുഷാർത്ഥം ചെയ്യാനാണ്. ബാബ
പുരുഷാർത്ഥത്തെക്കുറിച്ചും പറഞ്ഞു തരാറുണ്ടല്ലോ! പുരുഷാർത്ഥമൊന്നും വ്യർത്ഥമായി
പോവില്ല. ഇത് സദാ സഫലമാകുന്നു. രാജധാനി തീർച്ചയായും സ്ഥാപിക്കപ്പെടുക തന്നെ
ചെയ്യും. വിനാശവും മഹാഭാരത യുദ്ധത്തിലൂടെ ഉണ്ടാവുക തന്നെ വേണം. മുന്നോട്ടു
പോകുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കുമ്പോൾ അവരെല്ലാം വരും. ഇപ്പോൾ ആരും
മനസ്സിലാക്കില്ല, മനസ്സിലാക്കി എങ്കിൽ അവരുടെ രാജ്യപദവി തന്നെ ഇല്ലാതാകും.
എത്രയധികം ഗുരുക്കന്മാരാണ്. ഏതെങ്കിലും ഒരു ഗുരുവിന്റെയെങ്കിലും
ശിഷ്യനല്ലാത്തതായ ഒരു മനുഷ്യരുമുണ്ടായിരിക്കില്ല. ഇവിടെ നിങ്ങൾക്ക് സദ്ഗതി
നൽകുന്ന ഒരു സത്ഗുരുവിനെ ലഭിച്ചിരിക്കുകയാണ്. ചിത്രം വളരെ നല്ലതാണ്. സത്യയുഗം
സദ്ഗതി അർത്ഥം സുഖധാമം, മറ്റേത് മുക്തിധാമം. ബുദ്ധികൊണ്ട് മനസ്സിലാക്കുന്നുണ്ട്,
നമ്മൾ എല്ലാ ആത്മാക്കളും നിർവ്വാണ ധാമത്തിലാണ് വസിക്കുന്നത്. അവിടെ നിന്നാണ്
ശബ്ദത്തിലേക്ക് വരുന്നത്. മുക്തിധാമത്തിൽ വസിക്കുന്നവരാണ്. ഈ കളിയും ഭാരതത്തിൽ
തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ശിവജയന്തിയും ഇവിടെയാണ് ആഘോഷിക്കുന്നത്. ബാബ
പറയുന്നു ഞാൻ വന്നിരിക്കുകയാണ്, കല്പത്തിനുശേഷം വീണ്ടും വരുന്നു. ഓരോ അയ്യായിരം
വർഷത്തിനു ശേഷവും ബാബ വരുന്നതിലൂടെ സ്വർഗ്ഗമായി മാറുന്നു. പറയാറുണ്ട്
ക്രിസ്തുവിന്റെ ഇത്രയും വർഷത്തിനു മുമ്പ് സ്വർഗ്ഗമായിരുന്നു. ഇപ്പോൾ ഇല്ല,
വീണ്ടും ഉണ്ടാകണം. അതിനാൽ തീർച്ചയായും നരകവാസികളുടെ വിനാശവും സ്വർഗ്ഗവാസികളുടെ
സ്ഥാപനയും ഉണ്ടാകണം. അതിനാൽ നിങ്ങൾ സ്വർഗ്ഗവാസികളായി മാറുകയാണ്.
നരകവാസികളെല്ലാവരും വിനാശമാകും. അവർ മനസ്സിലാക്കുന്നു ഇനിയും ലക്ഷക്കണക്കിന്
വർഷങ്ങളുണ്ട്. കുട്ടികൾ വലുതായി അവരെ വിവാഹം കഴിപ്പിക്കണം.... നിങ്ങൾ ഒരിക്കലും
ഇങ്ങനെ പറയില്ലല്ലോ. അഥവാ തന്റെ കുട്ടി നിർദേശപ്രകാരം
നടക്കുന്നില്ലായെന്നുണ്ടെങ്കിൽ പിന്നെ ശ്രീമതം സ്വീകരിക്കേണ്ടതായി
വരും-സ്വർഗ്ഗവാസിയായി മാറുന്നില്ലെങ്കിൽ എന്തുചെയ്യാനാണ്. ബാബ പറയും അഥവാ
ആജ്ഞാകാരിയല്ലെങ്കിൽ വിട്ടോളൂ. ഇതിൽ ഉറച്ച നഷ്ടോമോഹയായ അവസ്ഥ വേണം.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശ്രീ
ശ്രീ ശിവബാബയുടെ മതമനുസരിച്ച് നടന്ന് സ്വയത്തെ ശ്രേഷ്ഠമാക്കി മാറ്റണം. ശ്രീമത്തിൽ
മന്മത്തിനെ കലർത്തരുത്. ഈശ്വരീയ പഠിപ്പിന്റെ ലഹരിയിൽ കഴിയണം.
2. തന്റെ സമക്കാരുടെ
മംഗളത്തിനുള്ള യുക്തികൾ രചിക്കണം. എല്ലാവരെ പ്രതിയും ശുഭ-ഭാവന വെച്ചുകൊണ്ട്
പരസ്പരം സത്യമായ അംഗീകാരം കൊടുക്കണം. കൃത്രിമ അംഗീകാരമല്ല.
വരദാനം :-
നിരന്തരം
ബാബയുടെ കൂട്ടിന്റെ അനുഭൂതിയിലൂടെ ഓരോ സെക്കന്റും ഓരോ സങ്കൽപത്തിലും
സഹയോഗിയാകുന്ന സഹജയോഗിയായി ഭവിക്കട്ടെ.
ശരീരത്തിനും ആത്മാവിനും
ഏതു വരെ പാർട്ട് ഉണ്ടോ അതുവരേക്കും വേറിടാൻ സാധിക്കില്ല, ഇതുപോലെ ബാബയുടെ ഓർമ
ബുദ്ധിയിൽ വേറിടാതിരിക്കട്ടെ, സദാ ബാബയുടെ കൂട്ടുണ്ടാകുക, ഇതിനെയാണ് പറയുന്നത്
സഹജ, സ്വതവേ യോഗി എന്ന് പറയുന്നത്. ഇങ്ങനെയുള്ള യോഗി ഓരോ സെക്കന്റും ഓരോ
സങ്കൽപത്തിലും ഓരോ വചനത്തിലും ഓരോ കർമത്തിലും സഹയോഗിയാകുന്നു. സഹയോഗി അർത്ഥം
ആരുടെയാണോ ഒരു സങ്കൽപം പോലും സഹയോഗം കൂടാതിരിക്കുന്നത്. ഇങ്ങനെയുള്ള യോഗിയും
സഹയോഗിയും ശക്തിശാലിയായി മാറുന്നു.
സ്ലോഗന് :-
പ്രശ്നസ്വരൂപമാകുന്നതിനു പകരം പ്രശ്നത്തെ അകറ്റുന്ന പരിഹാരസ്വരൂപമാകൂ
അവ്യക്തസൂചനകൾ -ഈ
അവ്യക്തമാസത്തിൽ ബന്ധനമുക്തമായിരുന്ന് ജീവന്മുക്തസ്ഥിതിയുടെ അനുഭവം ചെയ്യൂ
തന്റെ സ്ഥൂല, സൂക്ഷ്മ
ബന്ധനങ്ങളുടെ ലിസ്റ്റ് മുന്നിൽ വെക്കൂ. ലക്ഷ്യം വെക്കൂ -എനിക്ക്
ബന്ധനമുക്തമാകുക തന്നെ വേണം. ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല- സദാ ഈ പാഠം
പക്കയാക്കൂ. സ്വാതന്ത്ര്യം ബ്രാഹ്മണജന്മത്തിന്റെ അധികാരമാണ്. -തന്റെ
ജന്മസിദ്ധഅധികാരം പ്രാപ്തമാക്കി ജീവന്മുക്തസ്ഥിതിയുടെ അനുഭവം ചെയ്യൂ. എപ്പോഴാണോ
തന്നെ ഗൃഹസ്ഥി എന്നു കരുതുന്നത് അപ്പോൾ ഗൃഹസ്ഥിയുടെ വല വീഴുന്നു. ഗൃഹസ്ഥിയായുക
അർത്ഥം വലയിൽ കുരുങ്ങുക. ട്രസ്റ്റി അർഥം മുക്തം.