19.02.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ഇപ്പോൾ മുഴുവൻ ലോകത്തിലും പ്രത്യേകിച്ച് ഭാരതത്തിൽ ബൃഹസ്പതി ദശയാണ് വരാൻ പോകുന്നത്, ബാബ നിങ്ങൾ കുട്ടികളിലൂടെ ഭാരതത്തെ സുഖധാമമാക്കി മാറ്റിയിരിക്കുകയാണ്.

ചോദ്യം :-
16 കലാ സമ്പൂർണ്ണരാകുന്നതിന് വേണ്ടി നിങ്ങൾ കുട്ടികൾ ഏത് പുരുഷാർത്ഥമാണ് ചെയ്യുന്നത്?

ഉത്തരം :-
യോഗബലം സമ്പാദിക്കുന്നതിന്റെ. യോഗബലത്തിലൂടെ നിങ്ങൾ 16 കലാ സമ്പൂർണ്ണരായി മാറും. ഇതിനു വേണ്ടി ബാബ പറയുകയാണ് ദാനം ചെയ്യു എങ്കിൽ ഗ്രഹപിഴ ഒഴിവാകും. നിങ്ങളെ വീഴ്ത്തുന്ന കാമ വികാരത്തെ ദാനം കൊടുക്കൂ എങ്കിൽ നിങ്ങൾ 16 കലാ സമ്പൂർണ്ണരാകും. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ദേഹിഅഭിമാനിയാകു, ശരീരത്തിന്റെ ബോധത്തെ ഇല്ലാതാക്കണം.

ഗീതം :-
അങ്ങ് തന്നെയാണ് മാതാവും പിതാവും..........

ഓംശാന്തി.  
മധുരമധുരമായ ആത്മീയ കുട്ടികൾ തന്റെ ആത്മീയ അച്ഛന്റെ മഹിമ കേട്ടില്ലേ. മനുഷ്യർ കേവലം പാട്ട് പാടിക്കൊണ്ടിരിക്കുകയാണ് എന്നാൽ നിങ്ങൾ പ്രായോഗികമായി ബാബയിൽ നിന്നും സമ്പത്ത് നേടുകയാണ്. നിങ്ങൾക്ക് അറിയാം - ബാബ നമ്മളിലൂടെയാണ് ഭാരതത്തെ സുഖധാമമാക്കി മാറ്റുന്നത്. ആരിലൂടെയാണോ ബാബ ഇത് ചെയ്യുന്നത് അവർ തീർച്ചയായും സുഖധാമത്തിന്റെ അധികാരിയാകും. കുട്ടികൾക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ബാബയുടെ മഹിമ അവർണ്ണനീയമാണ്. ആ അച്ഛനിൽ നിന്നാണ് നമ്മൾ സമ്പത്ത് നേടുന്നത്. ഇപ്പോൾ നിങ്ങൾ കുട്ടികളുടെ മേൽ പ്രത്യേകിച്ചും അതോടൊപ്പം മുഴുവൻ ലോകത്തിലും ബൃഹസ്പതിയുടെ അവിനാശിയായ ദശ വരാൻ പോവുകയാണ്. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണർക്ക് മാത്രമെ അറിയുകയുള്ളൂ പ്രത്യേകിച്ചും ഭാരതം അതോടൊപ്പം മുഴുവൻ വിശ്വത്തിലും ബൃഹസ്പതി ദശ ഉണ്ടാകും എന്തുകൊണ്ടെന്നാൽ ഇപ്പോൾ നിങ്ങൾ 16 കലാ സമ്പൂർണ്ണരാവുകയാണ്. ഈ സമയത്താണെങ്കിൽ ആത്മാവിൽ ഒരു കലയും ഇല്ല. കുട്ടികൾക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ഇവിടെ ഇരിക്കുമ്പോൾ സന്തോഷമുണ്ട്, പുറത്ത് പോയാൽ അത് ഇല്ലാതാകുന്നു അങ്ങനെയാകരുത്. ആരുടെ മഹിമയാണോ പാടിയിരുന്നത് ആ ബാബ നിങ്ങളുടെ സന്മുഖത്തുണ്ട്. ബാബ മനസ്സിലാക്കി തരുകയാണ് - 5000 വർഷങ്ങൾക്ക് മുമ്പും നിങ്ങൾക്ക് രാജ്യാധികാരം നൽകി പോയിരുന്നു. ഇപ്പോൾ നിങ്ങൾ കാണും - പതുക്കെ പതുക്കെ എല്ലാവരും വിളിക്കാൻ തുടങ്ങും. നിങ്ങളെക്കുറിച്ചും സ്ലോഗനുകൾ പറയാൻ തുടങ്ങും. ഏതുപോലയാണോ ഇന്ദിരാ ഗാന്ധി പറയുമായിരുന്നു ഒരു ധർമ്മം, ഒരു ഭാഷ, ഒരു രാജധാനി വേണം അതും ആ ആത്മാവ് തന്നെയാണല്ലോ പറഞ്ഞത്. ആത്മാവിന് അറിയാം ഭാരതത്തിൽ ഒരു രാജധാനി ഉണ്ടായിരുന്നു, അതിപ്പോൾ സമീപത്ത് വന്ന് നിൽക്കുന്നുണ്ട് ഭാരതത്തിന് വീണ്ടും 16 കലാ സമ്പൂർണ്ണമായി മാറണം. നിങ്ങൾക്കറിയാം നമ്മൾ ആ യോഗബലത്തിലൂടെ 16 കലാ സമ്പൂർണ്ണരായി മാറും. ദാനം കൊടുക്കു എങ്കിൽ ഗ്രഹപിഴ തീരും എന്ന് പറയാറുണ്ടല്ലോ. ബാബയും പറയുകയാണ് വികാരങ്ങളേയും അവഗുണങ്ങളേയും ദാനം നൽകൂ. ഇത് രാവണന്റെ രാജ്യമാണ്. ബാബ വന്ന് ഇവിടെ നിന്നും മോചിപ്പിക്കുകയാണ്. കാമവികാരമാണ് ഏറ്റവും വലിയ അവഗുണം. നിങ്ങൾ ദേഹാഭിമാനികളായി മാറിയിരിക്കുന്നു. ഇപ്പോൾ ദേഹിഅഭിമാനിയായി തീരണം. ശരീരത്തിന്റെ ബോധത്തെ ഇല്ലാതാക്കണം. ഈ കാര്യങ്ങളെയെല്ലാം നിങ്ങൾ കുട്ടികൾക്കെ മനസ്സിലാകുകയുള്ളു. ലോകർ അറിയുന്നില്ല. 16 കലാ സമ്പൂർണ്ണമായിരുന്ന ഭാരതം സമ്പൂർണ്ണരായിരുന്ന ദേവതകളുടെ രാജ്യമായിരുന്നു, ഇപ്പോൾ ഗ്രഹണം ബാധിച്ചിരിക്കുകയാണ്. ഇവിടെ ലക്ഷ്മി നാരായണന്റെ രാജധാനി ഉണ്ടായിരുന്നു. ഭാരതം സ്വർഗ്ഗമായിരുന്നു. ഇപ്പോൾ വികാരങ്ങളുടെ ഗ്രഹണം ബാധിച്ചിരിക്കുകയാണ്. അതിനാൽ ബാബ പറയുകയാണ് ദാനം നൽകൂ എങ്കിൽ ഗ്രഹപിഴ ഒഴിവാകും. നിങ്ങളെ വീഴ്ത്തുന്നത് ഈ കാമ വികാരമാണ് അതിനാൽ ബാബ പറയുകയാണ് നിങ്ങൾ ഇതിന്റെ ദാനം ചെയ്യൂ എങ്കിൽ 16 കലാ സമ്പൂർണ്ണരാകും. ഈ ദാനം ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾ ആവുകയുമില്ല. ആത്മാക്കൾക്ക് തന്റെ തന്റെ പാർട്ട് കിട്ടിയിട്ടുണ്ട്. ഇതും നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങളുടെ ആത്മാവിൽ എത്ര പാർട്ടാണ് ഉള്ളത്. നിങ്ങൾ വിശ്വത്തിന്റെ രാജ്യഭാഗ്യം നേടുകയാണ്. ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. ഇതിൽ അളവില്ലാത്ത അഭിനേതാക്കളുണ്ട്. ലക്ഷ്മി നാരായണനാണ് ഇതിലെ ഫസ്റ്റ് ക്ലാസ്സ് അഭിനേതാക്കൾ. ഇവരുടേത് നമ്പർവൺ പാർട്ടാണ്. വിഷ്ണുവിൽ നിന്നും ബ്രഹ്മാ സരസ്വതിയാകുന്നു പിന്നെ ബ്രഹ്മാ സരസ്വതി തന്നെ വിഷ്ണുവാകുന്നു. അവർ 84 ജന്മങ്ങൾ എങ്ങനെയാണ് എടുക്കുന്നത്, ഈ മുഴുവൻ ചക്രവും ബുദ്ധിയിലുണ്ടാകണം. ശാസ്ത്രം പഠിച്ചതു കൊണ്ട് മാത്രം ഇത് മനസ്സിലാകില്ല. അവർ കല്പത്തിന്റെ ആയുസ്സിനെ തന്നെ ലക്ഷ കണക്കിനു വർഷമെന്നാണ് എഴുതിയിരിക്കുന്നത്. അങ്ങനെയാണെങ്കിൽ സ്വസ്തിക പോലും ഉണ്ടാക്കാൻ കഴിയില്ല. വ്യാപാരികൾ കണക്കെഴുതുമ്പോൾ സ്വസ്തിക വരക്കാറുണ്ട്. ഗണേശന്റെ പൂജ ചെയ്യാറുണ്ട്. ഇതാണ് പരിധിയില്ലാത്ത കണക്ക്. സ്വസ്തികയിൽ നാലു ഭാഗം കാണിക്കാറുണ്ട്. ഏതുപോലെയാണോ ജഗന്നാഥപുരിയിൽ ചോറുണ്ടാക്കിയാൽ പാകപ്പെട്ട് കഴിയുമ്പോൾ അത് നാലു ഭാഗമായി മാറാറുണ്ട്. അവിടെ ചോറാണ് ഭോഗായി വെക്കാറുള്ളത് കാരണം അവിടെ കൂടുതലും കഴിക്കുന്നത് ചോറാണ്. ശ്രീനാഥ ക്ഷേത്രത്തിലാണെങ്കിൽ ചോറ് ഉണ്ടാകില്ല. അവിടെ ഉണ്ടാക്കുന്നതെല്ലാം ശുദ്ധമായ നെയ്യ് കൊണ്ടുള്ളതായിരിക്കും. എപ്പോഴാണോ പ്രസാദം ഉണ്ടാക്കുന്നത് അപ്പോൾ മുഖം പോലും തുണി വെച്ച് അടച്ചതിനു ശേഷമേ ഉണ്ടാക്കുകയുള്ളൂ. വളരെ ആദരവോടെ പ്രസാദം കൊണ്ടു പോകാറുണ്ട്, ഭോഗ് വെച്ചതിനു ശേഷം അത് വഴികാട്ടികളായ മനുഷ്യർക്ക് കിട്ടും. അത് കൊണ്ടു പോയി കടയിലും വെക്കാറുണ്ട്. അവിടെ നല്ല തിരക്കും ഉണ്ടാകും. ബാബ ഇതെല്ലാം കണ്ടിട്ടുണ്ട്. ഇപ്പോൾ നിങ്ങൾ കുട്ടികളെ ആരാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്? വളരെ പ്രിയപ്പെട്ട ബാബ വന്ന് നിങ്ങളുടെ സേവകനായി മാറിയിരിക്കുകയാണ്. നിങ്ങളുടെ സേവനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, ഇത്രയും ലഹരിയുണ്ടോ? നമ്മൾ ആത്മാക്കളെ ബാബയാണ് പഠിപ്പിക്കുന്നത്. ആത്മാവ് തന്നെയാണ് എല്ലാം ചെയ്യുന്നത്. ആത്മാവ് നിർലേപമാണ് എന്ന് മനുഷ്യർ പറയുന്നു. നിങ്ങൾക്ക് അറിയാം ആത്മാവിൽ 84 ജന്മങ്ങളുടെ അവിനാശിയായ പാർട്ട് അടങ്ങിയിട്ടുണ്ട്, അതിനെ പിന്നെ നിർലേപമെന്ന് പറയുന്നത് എത്ര രാത്രിയുടെയും പകലിന്റെയും വ്യത്യാസമായി മാറുന്നു. ദിനം പ്രതിദിനം പുതിയ പുതിയ പോയിന്റുകൾ തന്നുകൊണ്ടിരിക്കും. ഇത് കസ്തൂരി പോലെയാണ്. കുട്ടികൾക്ക് എപ്പോഴാണോ പൂർണ്ണമായ നിശ്ചയം വരുന്നത് അപ്പോൾ മനസ്സിലാക്കും തീർച്ചയായും പരംപിതാ പരമാത്മാവ് വന്നാണ് ദുർഗതിയിൽ നിന്നും നമ്മളെ സദ്ഗതിയിലേക്ക് കൊണ്ടു പോകുന്നത്.

ബാബ പറയുകയാണ് നിങ്ങളുടെ മേൽ ഇപ്പോൾ ബൃഹസ്പതി ദശയാണ്. ഞാൻ വന്ന് നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും രാവണൻ നിങ്ങളെ രാഹു ദശയിൽ ഇരുത്തിയിരിക്കുകയാണ്. ഇപ്പോൾ ബാബ വീണ്ടും നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കാൻ വന്നിരിക്കുകയാണ്. അതിനാൽ സ്വയത്തിന് ഒരിക്കലും നഷ്ടം ഉണ്ടാക്കരുത്. വ്യാപാരികൾ തന്റെ കണക്കുകൾ കൃത്യമായി സൂക്ഷിക്കാറുണ്ടല്ലോ. നഷ്ടം ഉണ്ടാക്കുന്നവരെ അജ്ഞാനിയെന്ന് പറയാറുണ്ട്. ഇപ്പോൾ ഇതാണ് ഏറ്റവും വലിയ വ്യാപാരം. വിരളം ചില വ്യാപാരികൾക്കേ ഈ വ്യാപാരം ചെയ്യാൻ കഴിയുകയുള്ളൂ. ഇതാണ് അവിനാശിയായ വ്യാപാരം, മറ്റെല്ലാ വ്യാപാരങ്ങളും മണ്ണിൽ ഇല്ലാതാകുന്നതാണ്. ഇപ്പോൾ നിങ്ങളുടെ സത്യമായ വ്യാപാരം നടന്നു കൊണ്ടിരിക്കുകയാണ്. ബാബ ജ്ഞാന സാഗരനാണ്, വ്യാപാരിയാണ്, രത്ന വ്യാപാരിയാണ്. പ്രദർശിനികളിൽ എത്ര പേരാണ് വരുന്നത്. സെന്ററിൽ പോലും വളരെ കുറച്ച് പേരെ വരുകയുള്ളു. ഭാരതം വളരെ വിശാലമാണ്. എല്ലാ സ്ഥലങ്ങളിലേക്കും നിങ്ങൾക്ക് പോകണം. വെള്ളത്തിന്റെ ഗംഗയാണെങ്കിൽ മുഴുവൻ ഭാരതത്തിലും ഉണ്ടല്ലോ. ഇതും നിങ്ങൾക്ക് മനസ്സിലാക്കി കൊടുക്കേണ്ടതാണ്. വെള്ളത്തിന്റെ ഗംഗയല്ല. നിങ്ങൾ ജ്ഞാനത്തിന്റെ ഗംഗകൾക്ക് അതിനു വേണ്ടി പോകണം. നാലു ഭാഗത്തും മേളയും പ്രദർശിനിയുമെല്ലാം നടക്കുന്നുണ്ടല്ലോ. ദിനം പ്രതി ദിനം ഇനിയും ചിത്രങ്ങളെല്ലാം ഉണ്ടാക്കും. ഇത്രയും ഭംഗിയുള്ള ചിത്രങ്ങളായിരിക്കും ഉണ്ടാക്കുക. ഈ ചിത്രങ്ങൾ കാണുന്നതിലൂടെ തന്നെ ആനന്ദം ഉണ്ടാകും. അവർ മനസ്സിലാക്കും ഇവർ പറയുന്നത് ശരിയാണ്, ഇപ്പോൾ ലക്ഷ്മി നാരായണന്റെ രാജധാനിയുടെ സ്ഥാപന നടക്കുകയാണ്. ഏണിപ്പടിയുടെ ചിത്രവും ഒന്നാന്തരമാണ്. ഇപ്പോൾ ബ്രാഹ്മണ ധർമ്മത്തിന്റെ സ്ഥാപന നടന്നു കൊണ്ടിരിക്കുകയാണ്. ഈ ബ്രാഹ്മണർ തന്നെയാണ് വീണ്ടും ദേവതകളാകുന്നത്. ഇപ്പോൾ നിങ്ങൾ പുരുഷാർത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ് അതിനാൽ തന്റെ ഹൃദയത്തോട് ചോദിക്കണം എന്റെ ഉള്ളിൽ ചെറുതും വലുതുമായ മുള്ളൊന്നുമില്ലല്ലോ? കാമത്തിന്റെ മുള്ള് ഇല്ലല്ലോ? ക്രോധത്തിന്റെ ചെറിയ മുള്ളുണ്ടെങ്കിൽ അതും വളരെ മോശമാണ്. ദേവതകൾ ഒരിക്കലും ക്രോധിക്കില്ല. കാണിക്കാറുണ്ട് - ശങ്കരന്റെ കണ്ണ് തുറന്നതിലൂടെ വിനാശമുണ്ടായി എന്നെല്ലാം. ഇതും ഒരു തരത്തിൽ കളങ്കമാണ്. വിനാശമുണ്ടാവുക തന്നെ വേണം. സൂക്ഷ്മ വതനത്തിൽ ശങ്കരന്റെ കഴുത്തിൽ സർപ്പമൊന്നും ഉണ്ടായിരുന്നില്ല. സൂക്ഷ്മ വതനത്തിലും മൂല വതനത്തിലും പൂന്തോട്ടമോ സർപ്പമോ ഒന്നും ഉണ്ടാകില്ല. അതെല്ലാം ഇവിടെയാണ് ഉള്ളത്. ഇവിടെയാണ് സ്വർഗ്ഗമുള്ളത്. ഈ സമയത്ത് മനുഷ്യർ മുള്ളുകളെ പോലെയാണ്, അതുകൊണ്ടാണ് ഇതിനെ മുള്ളുകളുടെ കാടാണെന്ന് പറയുന്നത്. സത്യയുഗമാണ് പൂന്തോട്ടം. നിങ്ങൾ കാണുന്നുണ്ടല്ലോ ബാബ എങ്ങനെയാണ് പൂന്തോട്ടമുണ്ടാക്കുന്നത് എന്ന്. ഏറ്റവും ഭംഗിയുള്ളതാണ് നിർമ്മിക്കുന്നത്. എല്ലാവരെയും സൗന്ദര്യമുള്ളവരാക്കി മാറ്റുകയാണ്. ബാബ സ്വയം സദാ സുന്ദരമാണ്. എല്ലാ പ്രിയതമകളേയും അഥവാ കുട്ടികളേയും സുന്ദരമാക്കി മാറ്റുകയാണ്. രാവണൻ നിങ്ങളെ തീർത്തും കറുത്തവരാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് സന്തോഷമുണ്ടായിരിക്കണം എന്റെ മേൽ ഇപ്പോൾ ബൃഹസ്പതി ദശയാണ് ഉള്ളത്. പകുതി സമയം സുഖമാണ്, പകുതി സമയം ദു:ഖവുമാണെങ്കിൽ അതിൽ എന്താണ് പ്രയോജനമുള്ളത്? അങ്ങനെയല്ല, 3/4 ഭാഗവും സുഖമാണ്, 1/4 ഭാഗമെ ദു:ഖമുള്ളൂ. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഈ ഡ്രാമ എന്തിനാണ് ഇങ്ങനെ ഉണ്ടാക്കിയിരിക്കുന്നത് എന്ന് ധാരാളം പേർ ചോദിക്കാറുണ്ട്? ഇത് അനാദിയാണ്. എന്തിനാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന ചോദ്യത്തിന്റെ ആവശ്യം തന്നെയില്ല. ഈ അനാദിയും അവിനാശിയുമായ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. ആർക്കും മോക്ഷം കിട്ടില്ല. ഇത് അനാദിയായി നടന്നു വന്ന സൃഷ്ടിയാണ്, ഇനിയും ഇത് നടന്നു കൊണ്ടിരിക്കും. പ്രളയമൊന്നും ഉണ്ടാകില്ല.

ബാബ പുതിയ ലോകം ഉണ്ടാക്കുകയാണ് പക്ഷെ അതിൽ എത്ര ശക്തിയാണ് ഉണ്ടാവുക. എപ്പോഴാണോ മനുഷ്യൻ പതിതവും ദു:ഖിയുമാകുന്നത് അപ്പോഴാണ് വിളിക്കുന്നത്. ബാബ വന്ന് എല്ലാവരേയും ആരോഗ്യമുള്ളവരും ദീർഘായുസ്സുള്ളവരുമാക്കുന്നു പിന്നീട് അരകല്പം നിങ്ങൾക്ക് അകാല മൃത്യു ഉണ്ടാകില്ല. നിങ്ങൾ കാലനെയാണ് ജയിക്കുന്നത്. നിങ്ങൾ കുട്ടികൾ വളരെ പുരുഷാർത്ഥം ചെയ്യണം. എത്ര ഉയർന്ന പദവി നേടുന്നോ അത്രയും നല്ലതാണ്. കൂടുതൽ സമ്പാദിക്കുന്നതിനു വേണ്ടി എല്ലാവരും പരിശ്രമിക്കാറുണ്ട്. മരപ്പണി ചെയ്യുന്നവരും പറയും എനിക്ക് കൂടുതൽ സമ്പാദിക്കണം എന്ന്. ചിലർ ചതിയിലൂടെ സമ്പാദിക്കുന്നവരുമുണ്ട്. പ്രശ്നം പൈസയിലാണ്. അവിടെ നിങ്ങളുടെ ധനത്തെ ആരും മോഷ്ടിക്കില്ല. ലോകത്തെ നോക്കൂ എന്തെല്ലാമാണ് നടന്നു കൊണ്ടിരിക്കുന്നത്. അവിടെ ഇങ്ങനെയുള്ള ദു:ഖത്തിന്റെ കാര്യമൊന്നുമില്ല. ഇപ്പോൾ നിങ്ങൾ ബാബയിൽ നിന്നും എത്ര സമ്പത്താണ് നേടുന്നത്. തന്റെ പരിശോധന ചെയ്യൂ - ഞാൻ സ്വർഗ്ഗത്തിൽ പോകാൻ യോഗ്യനാണോ? (നാരദന്റെ ഉദാഹരണം) മനുഷ്യർ ധാരാളം തീർത്ഥാടനങ്ങൾ ചെയ്യുന്നുണ്ട്, എന്നാൽ അവർക്ക് ഒന്നും കിട്ടുന്നില്ല. ഗീതവും ഉണ്ടല്ലോ - നാലു ഭാഗവും കറങ്ങി എന്നിട്ടും അങ്ങയിൽ നിന്ന് ദൂരെയാണ്. ഇപ്പോൾ ബാബ എത്ര നല്ല യാത്രയാണ് നിങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്, ഇതിൽ ഒരു ബുദ്ധിമുട്ടും ഇല്ല. കേവലം ബാബ പറയുകയാണ് മനസ്സു കൊണ്ട് എന്നെ ഓർമ്മിക്കു എങ്കിൽ വികർമ്മം വിനാശമാകും. വളരെ നല്ല യുക്തിയാണ് കേൾപ്പിച്ചു തരുന്നത്. കുട്ടികൾ കേൾക്കുന്നുമുണ്ട്. ഇതാണ് ഞാൻ ലോണായി എടുത്തിട്ടുള്ള ശരീരം. ഈ അച്ഛന് എത്ര സന്തോഷമാണ് ഉണ്ടാകുന്നത് കാരണം തന്റെ ശരീരത്തെ ശിവബാബക്ക് വേണ്ടി കൊടുത്തിരിക്കുകയാണ്. ബാബ നമ്മളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. ഭഗീരഥൻ എന്നാണല്ലോ പേരും. ഇപ്പോൾ നിങ്ങൾ കുട്ടികൾ രാമന്റെ പുരിയിലേക്ക് പോകുന്നതിനുള്ള പുരുഷാർത്ഥമാണ് ചെയ്യുന്നത്. അതിനാൽ പൂർണ്ണമായും പുരുഷാർത്ഥത്തിൽ മുഴുകണം. എന്തിനാണ് മുള്ളായി തീരുന്നത്.

നിങ്ങൾ ബ്രാഹ്മണന്മാരും ബ്രാഹ്മണികളുമാണ്. മുരളി നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ എവിടെ നിന്നാണ് നിങ്ങൾക്ക് ശ്രീമതം കിട്ടുക. കേവലം ഒരു ബ്രാഹ്മണി മാത്രം മുരളി കേൾപ്പിക്കണം എന്നല്ല. ആർക്കും മുരളി വായിച്ചു കേൾപ്പിക്കാം. നിങ്ങൾ ഇന്ന് വായിച്ചോളൂ എന്ന് പറയണം. ഇപ്പോൾ പ്രദർശിനി പറഞ്ഞു കൊടുക്കുന്നതിന് എത്ര നല്ല ചിത്രങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. മുഖ്യമായ ഈ ചിത്രങ്ങളെ തന്റെ കടകളിൽ വെച്ചോളൂ അതിലൂടെയും അനേകരുടെ മംഗളം ഉണ്ടാകും, വരുന്നവരോട് പറയണം, വരൂ ഞങ്ങൾ നിങ്ങൾക്ക് ഇത് മനസ്സിലാക്കി തരാം എന്ന്. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്. ആരുടെയെങ്കിലും മംഗളം ചെയ്യുന്നതിനു വേണ്ടി കുറച്ച് സമയം പോയാലും കുഴപ്പമൊന്നുമില്ല. ആ കച്ചവടത്തിന്റെ കൂടെ ഈ കച്ചവടവും ചെയ്യൂ. ഇത് ബാബയുടെ അവിനാശിയായ ജ്ഞാന രത്നങ്ങളുടെ കടയാണ്. ഏണിപ്പടിയുടെ ചിത്രവും ഗീതയുടെ ഭഗവാൻ ശിവനാണ് എന്ന ചിത്രവും നമ്പർവൺ ചിത്രങ്ങളാണ്. ഭാരതത്തിൽ ശിവ ഭഗവാൻ വന്നിരുന്നു, ആ ഭഗവാന്റെ ജയന്തിയാണ് ആഘോഷിക്കുന്നത്. ഇപ്പോൾ വീണ്ടും ആ അച്ഛൻ വന്നിരിക്കുകയാണ്. യജ്ഞവും രചിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ കുട്ടികളെ രാജയോഗത്തിന്റെ ജ്ഞാനം കേൾപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബാബ വന്ന് നിങ്ങളെ രാജാക്കന്മാരുടേയും രാജാവാക്കി മാറ്റുകയാണ്. ബാബ പറയുകയാണ് ഞാൻ നിങ്ങളെ സൂര്യവംശി രാജാ റാണിയാക്കി മാറ്റും, അവരെ പിന്നീട് വികാരി രാജാക്കന്മാർ പോലും നമസ്ക്കരിക്കും. അതിനാൽ സ്വർഗ്ഗത്തിന്റെ മഹാരാജാവും മഹാറാണിയുമാകുന്നതിന് പൂർണ്ണമായ പുരുഷാർത്ഥം ചെയ്യു. വീടൊന്നും ഉണ്ടാക്കരുത് എന്ന് ബാബ പറയുന്നില്ല. നിങ്ങൾ വേണമെങ്കിൽ ഉണ്ടാക്കിക്കൊള്ളൂ. ധനവുമെല്ലാം മണ്ണിലേക്കാണ് ഇല്ലാതാകാൻ പോകുന്നതെങ്കിൽ അതുകൊണ്ട് വീടുണ്ടാക്കി എന്തുകൊണ്ട് സുഖമായി ജീവിച്ചു കൂടാ. പൈസയെ കാര്യത്തിൽ ഉപയോഗിച്ചോള്ളൂ. വീടുണ്ടാക്കിക്കോളൂ, ഭക്ഷണത്തിനു വേണ്ടിയും മാറ്റി വെച്ചോളൂ. ദാനപുണ്യമെല്ലാം ചെയ്യാറുണ്ടല്ലോ. ഏതുപോലെയാണോ കാശ്മീരിലെ രാജാവ് തന്റെ സമ്പത്ത് മുഴുവനും ആര്യസമാജത്തിന് ദാനമായി കൊടുത്തത്. തന്റെ ധർമ്മത്തിന്, കുലത്തിനാണല്ലോ കൊടുക്കുക. ഇവിടെയാണെങ്കിൽ അങ്ങനെയൊന്നും ഇല്ല. എല്ലാവരും കുട്ടികളാണ്. ഇവിടെ ജാതിയുടെ കാര്യമൊന്നുമില്ല. ഞാൻ നിങ്ങൾ ആത്മാക്കൾക്കാണ് വിശ്വത്തിന്റെ ചക്രവർത്തി പദവി തരുന്നത്, പവിത്രരാക്കി മാറ്റുകയാണ്. ഡ്രാമയനുസരിച്ച് ഭാരതവാസികൾക്കാണ് രാജ്യഭാഗ്യം പ്രാപ്തമാകുക. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം - ഇപ്പോൾ നിങ്ങളുടെ മേൽ ബൃഹസ്പതി ദശയാണ് ഉള്ളത്. ശ്രീമതം പറയുകയാണ് മനസ്സ് കൊണ്ട് എന്നെ മാത്രം ഓർമ്മിക്കൂ വേറെ ഒരു കാര്യവുമില്ല. ഭക്തി മാർഗ്ഗത്തിലും വ്യാപാരികൾ ദാനധർമ്മത്തിനു വേണ്ടി മാറ്റി വെക്കാറുണ്ട്. അടുത്ത ജന്മം അല്പകാലത്തേക്ക് അവർക്ക് അത് തിരിച്ച് കിട്ടുകയും ചെയ്യും. ഇപ്പോൾ ഞാൻ നേരിട്ട് വന്നിരിക്കുകയാണ്, അതിനാൽ നിങ്ങൾ എല്ലാം ഈ കാര്യത്തിനു വേണ്ടി ഉപയോഗിക്കൂ. എനിക്ക് ഒന്നും വേണ്ട. ശിവബാബക്ക് തനിക്കു വേണ്ടി വീടെല്ലാം ഉണ്ടാക്കേണ്ട ആവശ്യമില്ലല്ലോ. ഇതെല്ലാം നിങ്ങൾ ബ്രാഹ്മണർക്കുള്ളതാണ്. ദരിദ്രരും സമ്പന്നരും ഒരുമിച്ചിരിക്കും. ചിലരെല്ലാം പിണങ്ങാറുണ്ട് - ഭഗവാനും സമാനമായ ദൃഷ്ടിയില്ല എന്ന് പറയാറുണ്ട്. ചിലരെ കൊട്ടാരങ്ങളിൽ ഇരുത്തുന്നു, ചിലരെ കുടിലുകളിൽ ഇരുത്തുന്നു. ശിവബാബയെ മറന്നിരിക്കുകയാണ്. ശിവബാബയുടെ ഓർമ്മയിലിരിക്കുകയാണെങ്കിൽ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കില്ല. എല്ലാവരോടും ചോദിക്കുമല്ലോ. വീടുകളിൽ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് നോക്കാറുണ്ട് അഥവാ എന്തെങ്കിലും സൗകര്യങ്ങൾ വേണമെങ്കിൽ അതും ചെയ്തു കൊടുക്കുന്നുണ്ട് കാരണം എല്ലാവർക്കും ആദരവ് കൊടുക്കണമല്ലോ. ഏതെങ്കിലും സാധനങ്ങൾ ഇല്ലെങ്കിൽ അതും പ്രാപ്തമാകുന്നതാണ്. ബാബക്ക് കുട്ടികളോട് സ്നേഹമുണ്ട്. ഇത്രയും സ്നേഹം നൽകാൻ വേറെ ആർക്കും സാധിക്കില്ല. കുട്ടികൾക്ക് എത്രയാണ് പുരുഷാർത്ഥം ചെയ്യാൻ മനസ്സിലാക്കി തരുന്നത്. മറ്റുള്ളവർക്കും യുക്തി രചിക്കണം. ഇതിനു വേണ്ടത് കേവലം 3 അടി മണ്ണാണ്, അവിടെയിരുന്ന് കുട്ടികൾക്ക് ജ്ഞാനം മനസ്സിലാക്കി കൊടുക്കാമല്ലോ. ഏതെങ്കിലും വലിയവരുടെ ഹാളെല്ലാമുണ്ടെങ്കിൽ, അവരോട് ചിത്രങ്ങൾ അവിടെ വെച്ചോട്ടെ എന്ന് ചോദിക്കണം. ഒന്നോ രണ്ടോ മണിക്കൂർ രാവിലെയും വൈകുന്നേരവും ക്ലാസ്സെടുക്കാമല്ലോ. അവരോട് പറയണം ചിലവ് ഞങ്ങൾ ചെയ്യാം എന്നാൽ പേര് നിങ്ങൾക്ക് കിട്ടുമല്ലോ. വളരെ പേർ വന്ന് കക്കയിൽ നിന്നും വജ്രമാകും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഉള്ളിൽ എന്തെല്ലാം മുള്ളുകളാണോ ഉള്ളത് അതിനെ കണ്ടു പിടിച്ച് ഇല്ലാതാക്കണം. രാമപുരിയിലേക്ക് പോകുന്നതിന് വേണ്ടി പുരുഷാർത്ഥം ചെയ്യണം.

2) അവിനാശിയായ ജ്ഞാനരത്നങ്ങളുടെ കച്ചവടം ചെയ്ത് ആരുടെയെങ്കിലും നന്മക്കും സമയം ചിലവഴിക്കണം. സൗന്ദര്യമുള്ളവരാകണം അതോടൊപ്പം സൗന്ദര്യമുള്ളവരാക്കി മാറ്റണം.

വരദാനം :-
തമോഗുണീഅന്തരീക്ഷത്തിൽ തന്റെ സ്ഥിതി ഏകരസവും, അചഞ്ചലവും ഇളകാത്തതുമാക്കി വെക്കുന്ന മാസ്റ്റർ സർവശക്തിവാൻ ഭവ

ദിനം പ്രതിദിനം സാഹചര്യങ്ങൾ അതിതമോപ്രധാനമാകണം, അന്തരീക്ഷം ഇനിയും മോശമാകുന്നതാണ്. ഇങ്ങനെയുള്ള അന്തരീക്ഷത്തിൽ കമലപുഷ്പസമാനം വേറിട്ടിരിക്കുക, തന്റെ സ്ഥിതി സതോപ്രധാനമാക്കുക- ഇതിന് ഇത്രയും ധൈര്യം, അഥവാ ശക്തിയുടെ ആവശ്യകതയുണ്ട്. എപ്പോഴാണോ ഈ വരദാനം സ്മൃതിയിലുണ്ടാകുന്നത്- ഞാൻ മാസ്റ്റർ സർവശക്തിവാൻ ആണ്, അപ്പോൾ പ്രകൃതിയിലൂടെയാകട്ടെ, ലൗകികസംബന്ധത്തിലൂടെയാകട്ടെ, ദൈവികപരിവാരത്തിലൂടെയാകട്ടെ ഏതൊരുപരീക്ഷ വന്നാലും - അതിൽ സദാ ഏകരസം, അചഞ്ചലവും ഇളകാത്തതുമായിരിക്കും.

സ്ലോഗന് :-
വരദാതാവായ ബാബയെ തന്റെ സത്യമായ കൂട്ടുകാരനാക്കിക്കോളൂ എങ്കിൽ വരദാനങ്ങളുടെ സഞ്ചി നിറഞ്ഞിരിക്കും

അവ്യക്തസൂചനകൾ: ഏകതയുടെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാ സമ്പന്നമാകൂ

ഈ പരമാത്മജ്ഞാനത്തിലൂടെ തന്നെയാണ് വിശ്വത്തിൽ ഒരു ധർമം, ഒരു രാജ്യം, ഒരു മതത്തിന്റെ സ്ഥാപനയുണ്ടാകുന്നത്. താങ്കളുടെ ഈ ബ്രാഹ്മണസംഘടനയുടെ ഏകമതത്തിന്റെ വിശേഷത ദേവതാരൂപത്തിൽ പ്രായോഗികമായി നടക്കുന്നു. ഈ വിശേഷത തന്നെയാണ് അത്ഭുതം ചെയ്യുക. ഇതിലൂടെ തന്നെയാണ് പേര് പ്രശസ്തമാകുക, പ്രത്യക്ഷതയുണ്ടാകുക. അപ്പോൾ ഈ വിശേഷതയിൽ നമ്പർവൺ ആകൂ. ഇതിനു വേണ്ടി എന്താണോ തന്റെ മൂലസംസ്കാരം അതിനെ അകറ്റി ബാപ്ദാദയുടെ സംസ്കാരങ്ങളെ പകർത്തി സമാനവും സമ്പൂർണവുമാകൂ. അപ്പോൾ ഓരോരുത്തരിലൂടെയും ബാബ കാണപ്പെടും, പ്രത്യക്ഷതയുണ്ടാകും.