മധുരമായ കുട്ടികളേ - ഈ
പഴയ ലോകത്തില് നിന്നും പഴയ ശരീരത്തില് നിന്നും നിങ്ങള്ക്ക് ജീവിച്ചിരിക്കെ തന്നെ
മരിച്ച് വീട്ടിലേയ്ക്ക് പോകണം, അതുകൊണ്ട് ദേഹാഭിമാനം ഉപേക്ഷിച്ച്
ദേഹീ-അഭിമാനിയാകൂ.
ചോദ്യം :-
നല്ല-നല്ല പുരുഷാര്ത്ഥികളായിട്ടുള്ള കുട്ടികളുടെ ലക്ഷണങ്ങള് എന്തെല്ലാമാണ്?
ഉത്തരം :-
നല്ല
പുരുഷാര്ത്ഥികളായിട്ടുള്ളവര് അതിരാവിലെ എഴുന്നേറ്റ് ദേഹീ-
അഭിമാനിയായിരിക്കുന്നതിനുള്ള അഭ്യാസം ചെയ്യും. അവര് ഒരു ബാബയെ
ഓര്മ്മിക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യും. മറ്റൊരു ദേഹധാരിയുടെയും ഓര്മ്മ
വരാതെ നിരന്തരം ഒരു ബാബയുടെയും 84ന്റെ ചക്രത്തിന്റെയും ഓര്മ്മ മാത്രമായിരിക്കണം
ഉണ്ടാകേണ്ടത് എന്ന ലക്ഷ്യം അവര്ക്ക് ഉണ്ടായിരിക്കും. ഇതും അഹോ സൗഭാഗ്യമെന്ന്
പറയും.
ഓംശാന്തി.
നിങ്ങള് കുട്ടികള് ഇപ്പോള് ജീവിച്ചിരിക്കെ തന്നെ മരിച്ചു കഴിഞ്ഞു. എങ്ങനെയാണ്
മരിച്ചത്? ദേഹാഭിമാനം ഉപേക്ഷിച്ചു, പിന്നീടുള്ളത് ആത്മാവാണ്. ശരീരം
നശിച്ചുപോകുന്നു. ആത്മാവ് മരിക്കുന്നില്ല. ബാബ പറയുന്നു ജീവിച്ചിരിക്കെ തന്നെ
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പരംപിതാ പരമാത്മാവുമായി യോഗം വയ്ക്കുന്നതിലൂടെ
ആത്മാവ് പവിത്രമാകും. ആത്മാവ് പവിത്രമാകാതെ പവിത്രമായ ശരീരവും ലഭിക്കില്ല.
ആത്മാവ് പവിത്രമായിക്കഴിഞ്ഞാല് സ്വതവേ തന്നെ ഈ ശരീരം ഉപേക്ഷിക്കും,
സര്പ്പത്തിന്റെ തോല് സ്വാഭാവികമായി വിട്ട് പോകുന്നത് പോലെ, അതിനോടുള്ള മമത്വം
ഇല്ലാതാകുന്നു, അതിനറിയാം ഇപ്പോള് പുതിയ തോല് കിട്ടുമെന്ന്. ഓരോരുത്തര്ക്കും
അവരവരുടേതായ ബുദ്ധിയുണ്ടാകുമല്ലോ അല്ലേ. നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള്
നമ്മള് ജീവിച്ചിരിക്കെ തന്നെ ഈ പഴയ ലോകത്തില് നിന്നും പഴയ ശരീരത്തില് നിന്നും
മരിച്ചിരിക്കുകയാണ്, നിങ്ങള് ആത്മാക്കള് ശരീരം ഉപേക്ഷിച്ച് എങ്ങോട്ട് പോകും?
തന്റെ വീട്ടിലേക്ക്. ഞാന് ആത്മാവാണ്, ശരീരമല്ല എന്നത് ആദ്യം വളരെ നന്നായി
ഉറപ്പിക്കണം. ആത്മാവ് പറയുന്നു - ബാബാ ഞാന് അങ്ങയുടേതായിത്തീര്ന്നിരിക്കുകയാണ്,
ജീവിച്ചിരിക്കെ തന്നെ മരിച്ചു കഴിഞ്ഞു. പിതാവായ എന്നെ ഓര്മ്മിക്കൂ എങ്കില്
നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും എന്ന നിര്ദ്ദേശം
ആത്മാവിനിപ്പോള് ലഭിച്ചിരിക്കുകയാണ്. ഈ ഓര്മ്മിക്കുന്നതിന്റെ ശീലം വളരെ
ആവശ്യമാണ്. ആത്മാവ് പറയുന്നു - ബാബാ അങ്ങ് വരികയാണെങ്കില് ഞങ്ങള് അങ്ങയുടേതായി
തന്നെ മാറും. ആത്മാവ് പുരുഷനാണ് സ്ത്രീയല്ല. നമ്മള് ആത്മാക്കള് സഹോദരങ്ങളാണ്
എന്നാണ് പറയുന്നത്, നമ്മളെല്ലാം സഹോദരിമാരാണ് എന്ന് പറയാറില്ല, എല്ലാ
കുട്ടികള്ക്കും സമ്പത്ത് ലഭിക്കണം. ആത്മാക്കളെല്ലാം സഹോദരങ്ങളാണ്. ബാബ
സര്വ്വരോടും പറയുന്നു - ആത്മീയ കുട്ടികളേ എന്നെ ഓര്മ്മിക്കൂ. ആത്മാവ് എത്ര
ചെറുതാണ്. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. കുട്ടികളുടെ ഓര്മ്മ
സ്ഥായിയായി ഇരിക്കുന്നില്ല. സന്യാസിമാര് ഉദാഹരണം പറയാറുണ്ട് - ഞാന് എരുമയാണ്,
ഞാന് എരുമയാണ്... എന്ന് പറഞ്ഞ് പറഞ്ഞ് എരുമയായി മാറി എന്ന്. എന്നാല് സത്യത്തില്
ആരും എരുമയാകുന്നില്ല. ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ.
ആത്മാവിന്റെയും പരമാത്മാവിന്റെയും ജ്ഞാനം ആരിലും ഇല്ലാത്തത് കാരണമാണ്
ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം പറയുന്നത്. നിങ്ങള്ക്ക് ആത്മാഭിമാനിയാകണം, നമ്മള്
ആത്മാവാണ്, ഈ പഴയ ശരീരം ഉപേക്ഷിച്ച് നമുക്ക് പുതിയതെടുക്കണം. മനുഷ്യര്
പറയാറുണ്ട് ആത്മാവ് നക്ഷത്രമാണ്, ഭൃകുഢി മദ്ധ്യത്തിലാണിരിക്കുന്നത്, പിന്നീട്
പറയും ആത്മാവ് അംഗുഷ്ടാകൃതിയിലാണ്. നക്ഷത്രം എങ്ങനെയിരിക്കുന്നത് അംഗുഷ്ടാകൃതി
എങ്ങനെയാണ്! മണ്ണ് കൊണ്ട് സാളീഗ്രാമങ്ങളും ഉണ്ടാക്കാറുണ്ട്, ആത്മാവ് ഇത്രയും
വലുതല്ല. മനുഷ്യര് ദേഹ-അഭിമാനികളായത് കാരണമാണ് ഇത്രയും വലിയ രൂപങ്ങള്
ഉണ്ടാക്കുന്നത്. ഇത് വളരെ സൂക്ഷ്മമായ മഹത്തായ കാര്യങ്ങളാണ്. ഭക്തിയും മനുഷ്യര്
ഏകാന്തമായിരുന്ന് ചെയ്യുന്നു. നിങ്ങള് കുടുംബത്തിലിരുന്നു കൊണ്ടും ജോലിയെല്ലാം
ചെയ്തും, ഞാന് ആത്മാവാണ് എന്ന കാര്യം ബുദ്ധിയില് ഉറപ്പിച്ചിരിക്കണം. ബാബ
പറയുന്നു - നിങ്ങളുടെ പിതാവായായ ഞാനും വളരെ ചെറിയ ബിന്ദുവാണ്. ഞാന് വലുതല്ല.
എന്നില് മുഴുവന് ജ്ഞാനവുമുണ്ട്. ആത്മാവും പരമാത്മാവും രണ്ട് പേരും ഒരുപോലെയാണ്,
എന്നാല് പരമാത്മാവിനെ സുപ്രീം എന്ന് വിളിക്കുന്നു. ഇത് ഡ്രാമയില്
അടങ്ങിയിട്ടുള്ളതാണ്. ബാബ പറയുന്നു - ഞാന് അമരനാണ്. ഞാന് അമരനായിരുന്നില്ല
എങ്കില് നിങ്ങളെ എങ്ങനെ പാവനമാക്കും. നിങ്ങളെ മധുരമായ കുട്ടികളേ എന്ന് എങ്ങനെ
വിളിക്കും. ആത്മാവ് തന്നെയാണ് സര്വ്വതും ചെയ്യുന്നത്. ബാബ വന്ന്
ആത്മാഭിമാനിയാക്കുന്നു, ഇതില് തന്നെയാണ് പരിശ്രമമുള്ളത്. ബാബ പറയുന്നു - ബാബയെ
മാത്രം ഓര്മ്മിക്കൂ, മറ്റാരേയും ഓര്മ്മിക്കരുത്. ലോകത്ത് യോഗികള് ധാരാളമുണ്ട്.
ഒരു കന്യകയുടെ വിവാഹം കഴിഞ്ഞാല് പതിയുമായി യോഗം വയ്ക്കാറുണ്ടല്ലോ. ആദ്യം
തീര്ത്തും ഉണ്ടായിരുന്നില്ല. പതിയെ കണ്ടു, പിന്നീട് പതിയുടെ ഓര്മ്മയില്
ഇരിക്കുന്നു. ഇപ്പോള് ബാബ പറയുന്നു- ബാബയെ മാത്രം ഓര്മ്മിക്കൂ. ഇതില് വളരെ നല്ല
അഭ്യാസം ആവശ്യമാണ്. ആരാണോ നല്ല-നല്ല പുരുഷാര്ത്ഥി കുട്ടികള് അവര് അതിരാവിലെ
എഴുന്നേറ്റ് ദേഹീ-അഭിമാനിയാകുന്നതിനുള്ള അഭ്യാസം ചെയ്യും. ഭക്തിയും രാവിലെ
ചെയ്യാറുണ്ടല്ലോ. അവരവരുടെ ഇഷ്ട ദേവനെ ഓര്മ്മിക്കുന്നു. ഹനുമാന്റെ പോലും
എത്രമാത്രം പൂജ ചെയ്യുന്നു, എന്നാല് ഒന്നും അറിയുന്നില്ല. ബാബ വന്ന്
മനസ്സിലാക്കി തരികയാണ് നിങ്ങളുടെ ബുദ്ധി വാനരന്റേതുപോലെയായി. ഇപ്പോള് വീണ്ടും
നിങ്ങള്ക്ക് ദേവതയാകണം. ഇത് പതീത തമോപ്രധാന ലോകമാണ്. നിങ്ങള് ഇപ്പോള്
പരിധിയില്ലാത്ത ബാബയുടെ അടുത്ത് വന്നിരിക്കുന്നു. ബാബ പുനര്ജന്മ രഹിതനാണ്. ഈ
ശരീരം ബ്രഹ്മാവിന്റേതാണ്. ബാബയുടെ ശരീരത്തിന് പേരില്ല. ബാബയുടെ പേര് മംഗളകാരി
ശിവന്. നിങ്ങള് കുട്ടികള് അറിയുന്നു - മംഗളകാരി ശിവബാബ വന്ന് നരകത്തെ സ്വര്ഗ
മാക്കുന്നു. എത്രമാത്രം മംഗളം ചെയ്യുന്നു. നരകത്തെ പൂര്ണ്ണമായും വിനാശം
ചെയ്യിപ്പിക്കുന്നു. പ്രജാപിതാ ബ്രഹ്മാവിലൂടെ ഇപ്പോള് സ്ഥാപന
നടന്നുകൊണ്ടിരിക്കുന്നു. ഇതാണ് പ്രജാപിതാ ബ്രഹ്മാ മുഖവംശാവലി. നടക്കുമ്പോഴും
ചുറ്റിക്കറങ്ങുമ്പോഴും പരസ്പരം ജാഗ്രത നല്കണം - മന്മനാ ഭവ. ബാബ പറയുന്നു - ബാബയെ
ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. പതീത - പാവനന് ബാബയാണല്ലോ. അവര്
തെറ്റായി ശിവ ഭഗവാനുവാചാ എന്നതിന് പകരം കൃഷ്ണ ഭഗവാനുവാചാ എന്നെഴുതി. ഭഗവാന്
നിരാകാരനാണ്, പരം പിതാ പരമാത്മാവെന്ന് പറയുന്നു, പേര് ശിവന്. ശിവന്റെ പൂജ ധാരാളം
ചെയ്യുന്നുണ്ട്. ശിവകാശി, ശിവകാശി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ഭക്തി
മാര്ഗത്തില് അനേകം പേരുകള് വയ്ക്കുന്നു. സമ്പാദ്യത്തിന് വേണ്ടി അനേകം
ക്ഷേത്രങ്ങള് നിര്മ്മിക്കുന്നു. യഥാര്ത്ഥ പേര് ശിവന്. പിന്നീട് സോമനാഥനെന്ന്
വച്ചു, സോമനാഥന്, സോമരസം കുടിപ്പിക്കുന്നവന്, ജ്ഞാന ധനം നല്കുന്നു. പിന്നീട്
എപ്പോഴാണോ പൂജാരിയായത് അപ്പോള് ബാബയുടെ ക്ഷേത്രം നിര്മ്മിക്കുന്നതില് എത്ര ചെലവ്
ചെയ്തു, എന്തുകൊണ്ടെന്നാല് സോമരസം നല്കിയിരുന്നല്ലോ. സോമനാഥനോടൊപ്പം സോമനാഥിനിയും
ഉണ്ട്. ഏതുപോലെ രാജാവ്, റാണി അതുപോലെ പ്രജ എല്ലാവരും സോമനാഥന്, സോമനാഥിനിയാണ്.
നിങ്ങള് സ്വര്ണ്ണിമ ലോകത്തിലേക്ക് പോകുന്നു. അവിടെ സ്വര്ണ്ണത്തിന്റെ ഇഷ്ടിക
ഉണ്ടായിരിക്കും, ഇല്ലായെങ്കില് എങ്ങനെ ചുമരെല്ലാം കെട്ടും. വളരെയധികം
സ്വര്ണ്ണമുണ്ട് അതിനാലാണ് അതിനെ സ്വര്ണ്ണിമ ലോകമെന്ന് പറയുന്നത്. ഇത്
ഇരുമ്പിന്റേയും, കല്ലിന്റേയും ലോകമാണ്. സ്വര്ഗത്തിന്റെ പേര് കേള്ക്കുമ്പോള്
തന്നെ വായില് വെള്ളം വരും. വിഷ്ണുവിന്റെ രണ്ട് രൂപം ലക്ഷ്മിയും-നാരായണനും വേറെ
വേറെ ആകുമല്ലോ. നിങ്ങള് വിഷ്ണുപുരിയിലെ അധികാരിയാകുന്നു. ഇപ്പോള് നിങ്ങള്
രാവണപുരിയിലാണ്. അതിനാല് ഇപ്പോള് ബാബ പറയുന്നു കേവലം സ്വയത്തെ ആത്മാവ് എന്ന്
മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ബാബ പരംധാമില് വസിക്കുന്നു, നിങ്ങളും പരംധാമില്
വസിക്കുന്നവരാണ്. ബാബ പറയുന്നു നിങ്ങള്ക്ക് യാതൊരു ബുദ്ധിമുട്ടും നല്കുന്നില്ല.
വളരെ സഹജമാണ്. ബാക്കി ഈ രാവണനാകുന്ന ശത്രു നിങ്ങളുടെ മുന്നില് നില്ക്കുന്നു. അത്
നിങ്ങള്ക്ക് വിഘ്നമുണ്ടാക്കുന്നു. ജ്ഞാനത്തില് വിഘ്നം വരില്ല, യോഗത്തിലാണ്
വിഘ്നം വരുന്നത്. ഇടക്കിടക്ക് മായ ഓര്മ്മ മറവിപ്പിക്കുന്നു. ദേഹ - അഭിമാനത്തില്
കൊണ്ടു വരുന്നു. ബാബയെ ഓര്മ്മിക്കാന് അനുവദിക്കില്ല, ഈ യുദ്ധം നടക്കുന്നു. ബാബ
പറയുന്നു കട്ടികളേ നിങ്ങള് കര്മ്മയോഗികളാണ്. ശരി, പകല് ഓര്മ്മിക്കാന്
കഴിയുന്നില്ലായെങ്കില് രാത്രിയില് ഓര്മ്മിക്കൂ. രാത്രിയിലെ അഭ്യാസം പകല്
പ്രയോജനത്തില് വരും.
നിരന്തരം സ്മൃതി ഉണ്ടായിരിക്കണം - ഏതൊരു ബാബയാണോ നമ്മളെ വിശ്വത്തിന്റെ
അധികാരിയാക്കുന്നത്, ആ ബാബയെ ഓര്മ്മിക്കണം. ബാബയുടെ ഓര്മ്മയിലും
84-ജന്മത്തിന്റെ ചക്രത്തിന്റേയും ഓര്മ്മയിലിരിക്കൂ എങ്കില് അഹോ സൗഭാഗ്യം.
മറ്റുള്ളവരേയും കേള്പ്പിക്കണം - അല്ലയോ സഹോദരീ, സഹോദരന്മാരേ, ഇപ്പോള് കലിയുഗം
പൂര്ത്തിയായി സത്യയുഗം വരികയാണ്. ബാബ വന്ന്, സത്യയുഗത്തിലേക്ക് രാജയോഗം
പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. കലിയുഗത്തിന് ശേഷം സത്യയുഗം വരണം. ഒരു ബാബയല്ലാതെ
മറ്റാരെയും ഓര്മ്മ വരരുത്. ആരാണോ വാനപ്രസ്ഥികള് അവര് സന്യാസിമാരുടെ
സംഘത്തിലേക്ക് പോകുന്നു. വാനപ്രസ്ഥം, അവിടെ ശബ്ദത്തിന്റെ കാര്യമേ ഇല്ല. ആത്മാവ്
ശാന്തമായി ഇരിക്കുന്നു. ലയിക്കുന്നില്ല. ഡ്രാമയില് നിന്ന് ഒരഭിനേതാവിനും മാറി
നില്ക്കാന് സാധിക്കില്ല. ഇതും ബാബ മനസ്സിലാക്കിതരുകയാണ് - ഒരു ബാബയല്ലാതെ
മറ്റാരേയും ഓര്മ്മിക്കരുത്. കണ്ടുകൊണ്ടും ഓര്മ്മിക്കാതിരിക്കൂ. ഈ പഴയ ലോകം
നശിക്കാന് പോകുന്നതാണ്, ഇത് ശവപ്പറമ്പല്ലേ. എന്താ ശവത്തെ എപ്പോഴെങ്കിലും
ഓര്മ്മിക്കാറുണ്ടോ. ബാബ പറയുന്നു ഇവരെല്ലാം മരിച്ചുകഴിഞ്ഞു. ബാബ വന്നിരിക്കുന്നു
പതീതരെ പാവനമാക്കി തിരിച്ചു കൊണ്ടുപോകും. ഇവിടെ ഈ കാണുന്നതെല്ലാം ഇല്ലാതാകും.
ഇന്നത്തെ കാലത്ത് ഈ ബോംബ് തുടങ്ങി എന്തെല്ലാം ഉണ്ടാക്കുന്നുവോ, വളരെ
തീവ്രമായതാണ് ഉണ്ടാക്കുന്നത്. പറയുന്നു ഇവിടെ ഇരുന്നുകൊണ്ട് ആരുടെ മേല് ഇടണമോ
അവിടെ ഇടൂ. ഇത് ഡ്രാമയില് അടങ്ങിയിട്ടുണ്ട്, വീണ്ടും വിനാശം സംഭവിക്കണം. ഭഗവാന്
വന്ന്, പുതിയ ലോകത്തിലേക്ക് രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത്
ശാസ്ത്രങ്ങളില് പറഞ്ഞിട്ടുള്ള അതേ മഹാഭാരത യുദ്ധമാണ്. തീര്ത്തും സ്ഥാപനയും,
വിനാശവും ചെയ്യുന്നതിനായി ഭഗവാന് വന്നിരിക്കുന്നു. ചിത്രവും വ്യക്തമാണ്. നമ്മള്
ഇന്നതാകും - ഈ സാക്ഷാത്ക്കാരം നിങ്ങള് ചെയ്തുകൊണ്ടിരിക്കും. ഇവിടുത്തെ ഈ
പഠിത്തവും അവസാനിക്കും. അവിടെ ഡോക്ടര്, വക്കീല് ഇവരുടെ ആവശ്യമില്ല. നിങ്ങള്
ഇവിടുന്ന് സമ്പത്ത് എടുത്തുകൊണ്ടു പോകുന്നു. കലകളും എല്ലാം ഇവിടുന്ന്
കൊണ്ടുപോകുന്നു. കെട്ടിടവും മറ്റും നിര്മ്മിക്കുന്ന ഫസ്റ്റ്
ക്ലാസ്സായിട്ടുള്ളവര് അവിടെയും ഉണ്ടാക്കും. ചന്തയെല്ലാം ഉണ്ടായിരിക്കില്ലേ.
കാര്യങ്ങല്ലൊം നടക്കും. ഇവിടുന്ന് പഠിച്ച ബുദ്ധി അവിടെക്ക് കൊണ്ടുപോകുന്നു.
സയന്സിലൂടെയും നല്ല കഴിവുകള് പഠിക്കുന്നു. അവയെല്ലാം അവിടെ പ്രയോജനത്തില് വരും.
എന്നാല് പ്രജയിലേക്ക് പോകും. നിങ്ങള് കുട്ടികള് പ്രജയിലേക്ക് വരരുത്. നിങ്ങള്
വന്നിരിക്കുന്നത് തന്നെ മാതാ-പിതാവിന്റെ സിംഹാസനധാരിയാകാന് വേണ്ടിയാണ്. ബാബ
ഏതൊരു ശ്രീമതമാണോ നല്കുന്നത് അതിലൂടെ നടക്കണം. ഒരേഒരു ഫസ്റ്റ്ക്ലാസ്സ് ശ്രീമതം
നല്കുന്നു - നിങ്ങള് എന്നെ ഓര്മ്മിക്കൂ. ചിലരുടെ ഭാഗ്യം അനായാസം തുറക്കുന്നു.
ഏന്തെങ്കിലും കാരണം നിമിത്തമായി മാറുന്നു. കുമാരിമാരോട് ബാബ പറയുന്നു വിവാഹം
നഷ്ടമായിതീരും. ഈ ഖട്ടറില് വീഴരുത്. എന്താ നിങ്ങള് ബാബയെ മാനിക്കില്ലേ!
സ്വര്ഗ്ഗത്തിലെ മഹാറാണിയാകില്ലേ! സ്വയം തന്നോട് തന്നെ പ്രതിജ്ഞ ചെയ്യണം ഞാന് ആ
ലോകത്തിക്ക്േ ഒരിക്കലും പോകില്ല. ആ ലോകത്തെ ഓര്മ്മിക്കുക പോലുമില്ല. എന്താ
ശ്മശാനത്തെ എപ്പോഴെങ്കിലും ഓര്മ്മിക്കുമോ. ഇവിടെ നിങ്ങള് പറയും ഈ ശരീരം
ഉപേക്ഷിച്ച് നമ്മള് നമ്മുടെ സ്വര്ഗത്തിലേക്ക് പോകും. ഇപ്പോള് 84- ജന്മം
പൂര്ത്തിയായി, ഇപ്പോള് നമ്മള് നമ്മുടെ വീട്ടിലേയ്ക്ക് പോകും. മറ്റുള്ളവരേയും ഇത്
കേള്പ്പികണം. ഇതും അറിയാം - ബാബയ്ക്കല്ലാതെ സത്യയുഗീ രാജ പദവി നല്കാന്
മറ്റാര്ക്കും സാധിക്കില്ല.
ഈ രഥത്തിനും കര്മ്മ ഭോഗം ഉണ്ടാകുന്നില്ലേ. ബാപ്ദാദായും പരസ്പരം ഇടക്ക് ആത്മീയ
സംഭാഷണം നടത്താറുണ്ട് - ബ്രഹ്മാ ബാബ പറയും ബാബാ ആശീര്വ്വാദം നല്കൂ. ചുമക്കായി
എന്തെങ്കിലും മരുന്ന് നല്കൂ, അല്ലെങ്കില് ഏതെങ്കിലും മന്ത്രത്തിലൂടെ ഇല്ലാതാക്കൂ.
ശിവബാബ പറയും - ഇല്ല, ഇത് അനുഭവിക്കുക തന്നെ വേണം. ഈ രഥം എടുക്കുന്നതിന്
പ്രതിഫലവും നല്കുക തന്നെ ചെയ്യുന്നുണ്ട്, ബാക്കി ഇത് നിങ്ങളുടെ കര്മ്മ-കണക്കാണ്.
അന്തിമ സമയം വരെ എന്തെങ്കിലും വന്നുകൊണ്ടിരിക്കും. താങ്കള്ക്ക് ആശീര്വ്വാദം
നല്കുകയാണെങ്കില് എല്ലാവര്ക്കും നല്കേണ്ടിവരും. ഇന്ന് ഈ പെണ്കുട്ടി ഇവിടെ
ഇരിക്കുന്നു, നാളെ ട്രയിനില് ആക്സിടന്റ് ഉണ്ടായി, മരിക്കുന്നു, ബാബ പറയും ഡ്രാമ.
എന്തുകൊണ്ട് ബാബ നേരത്തെ പറഞ്ഞില്ല. ഇങ്ങനെ പറയാന് സാധിക്കില്ല. അങ്ങനെ
നിയമമില്ല. ഞാന് വരുന്നത് പതിതരെ പാവനമാക്കുന്നതിനാണ്. അല്ലാതെ ഇത് പറഞ്ഞു
തരുന്നതിനല്ല. നിങ്ങളുടെ ഈ കര്മ്മ - കണക്കുകള് നിങ്ങള്ക്ക് തന്നെ ഇല്ലാതാക്കണം.
ഇതില് ആശീര്വ്വാദത്തിന്റെ കാര്യമില്ല. അതിന് വേണ്ടി സന്യാസിമാരുടെ അടുത്തേക്ക്
പൊയ്ക്കോളൂ. ബാബ ഒരേഒരു കാര്യമാണ് പറഞ്ഞു തരുന്നത്. എന്നെ വിളിച്ചത് തന്നെ
ഞങ്ങളെ നരകത്തില് നിന്ന് സ്വര്ഗത്തിലേക്ക് കൊണ്ടു പോകൂ എന്ന് പറഞ്ഞാണ്.
പാടുന്നുമുണ്ട് പതീത-പാവന സീതാറാം. എന്നാല് അര്ത്ഥം തലതിരിച്ചെടുത്തു. പിന്നീട്
രാമന്റെ മഹിമയിരുന്ന് ചെയ്യുന്നു- രഘുപതി രാഘവ രാജാറാം.... ബാബ പറയുന്നു ഈ ഭക്തി
മാര്ഗ്ഗത്തില് നിങ്ങള് എത്രമാത്രം പണം നഷ്ടപ്പെടുത്തി. ഒരു ഗീതവുമുണ്ടല്ലോ -
എന്ത് കൗതുകമാണ് കണ്ടത്... ദേവിമാരുടെ മൂര്ത്തി ഉണ്ടാക്കി പൂജ ചെയ്ത് പിന്നീട്
സമുദ്രത്തില് കൊണ്ടുപോയി താഴ്ത്തുന്നു. ഇപ്പോള് മനസ്സിലാക്കുന്നുണ്ട് - എത്ര
പൈസ്സയാണ് നഷ്ടപ്പെടുത്തുന്നത്, വീണ്ടും ഇത് സംഭവിക്കും. സത്യയുഗത്തില്
ഇങ്ങനെയുള്ള കാര്യങ്ങള് ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ഒരോ സെക്കന്റും
അടങ്ങിയിട്ടുണ്ട്. കല്പത്തിന് ശേഷം ഇതേ കാര്യം വീണ്ടും ആവര്ത്തിക്കും. ഡ്രാമയെ
നല്ല രീതിയില് മനസ്സിലാക്കണം. ശരി, ആര്ക്കെങ്കിലും വളരെയധികം ഓര്മ്മിക്കാന്
കഴിയുന്നില്ലായെങ്കില് ബാബ പറയുന്നു ബാബയേയും, സമ്പത്തിനേയും ഓര്മ്മിക്കൂ.
നമ്മള് ആത്മാവ് എങ്ങനെയാണ് 84 - ജന്മം എടുത്ത് വന്നത്, ഉള്ളില് ഈ ലഹരി
ഉണ്ടായിരിക്കണം. ചിത്രങ്ങളിലൂടെ മനസ്സിലാക്കി കൊടുക്കൂ, വളരെ സഹജമാണ്. ഇതാണ്
ആത്മീയ കുട്ടികളുമായുള്ള ആത്മീയ സംഭാഷണം. ബാബ കുട്ടികളോടാണ് ആത്മീയ സംഭാഷണം
നടത്തുന്നത്. മറ്റാരുമായും ചെയ്യുന്നില്ല. ബാബ പറയുന്നു- സ്വയം ആത്മാവാണെന്ന്
മനസിലാക്കൂ. ആത്മവാണ് എല്ലാം ചെയ്യുന്നത്. ബാബ ഓര്മ്മപ്പെടുത്തുന്നു- കുട്ടികളേ
നിങ്ങള് 84 - ജന്മങ്ങളെടുത്തു. മനുഷ്യനായി തന്നെയാണ് മാറുന്നത്. ഏതുപോലെ ബാബ
ഓര്ഡിനന്സ് ഇറക്കുന്നത് - അതായത് വികാരത്തിലേക്ക് പോകരുത്. അതുപോലെ ഇതും
ഓര്ഡിനന്സിറക്കുകയാണ് ആരും തന്നെ കരയരുത്. സത്യ - ത്രേതായുഗത്തില് ഒരിക്കലും ആരും
കരയുന്നില്ല. ചെറിയ കുട്ടികള് പോലും കരയില്ല. കരയാന് ആജ്ഞയില്ല. അത്
ഹര്ഷിതമായിരിക്കുന്നതിനുള്ള ലോകമാണ്. അതിന്റെ മുഴുവന് പ്രാക്ടീസ് ഇവിടെ ചെയ്യണം.
ശരി.
വളരെക്കാലത്തെ വേര്പ്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയില്
നിന്ന് ആശീര്വ്വാദം യാചിക്കുന്നതിന് പകരം ഓര്മ്മയുടെ യാത്രയില് ഇരുന്ന് തന്റെ
കര്മ്മ-കണക്കുകള് അവസാനിപ്പിക്കണം. പാവനമാകുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം. ഈ
ഡ്രാമയെ യഥാര്ത്ഥ രീതിയില് മനസിലാക്കണം.
2) ഈ പഴയ ലോകത്തെ
കണ്ടുകൊണ്ടും ഓര്മ്മിക്കാതിരിക്കണം. കര്മ്മയോഗിയാകണം. സദാ
ഹര്ഷിതമായിരിക്കുന്നതിന്റെ അഭ്യാസം ചെയ്യണം. ഒരിക്കലും കരയരുത്.
വരദാനം :-
ഗൃഹസ്ഥത്തിലിരുന്നും എന്റേതെന്ന ഭാവത്തെ ത്യാഗം ചെയ്യുന്നവരായ സത്യമായ ട്രസ്റ്റി
മായാജിത്തായി ഭവിക്കട്ടെ.
ഏതു പോലെയാണോ അഴുക്കില്
അണുക്കള് ഉണ്ടാകുന്നത് അതുപോലെ എവിടെ ഞാന് എന്ന ഭാവമുണ്ടോ അവിടെ മായ
ജന്മമെടുക്കുന്നു. മായാജീത്തായി മാറുന്നതിനുള്ള സഹജമായ വിധിയാണ് സ്വയത്തെ സദാ
ട്രസ്റ്റി ആണെന്നു മനസ്സിലാക്കുക. ബ്രഹ്മകുമാര് അര്ത്ഥം സൂക്ഷിപ്പുകാരന്.
സൂക്ഷിപ്പുകാരന് യാതൊന്നിലും മമത്വമുണ്ടാവില്ല, എന്തുകൊണ്ടെന്നാല് അവരില് ഞാന്
എന്ന ഭാവമില്ല. സ്വയത്തെ ഗൃഹസ്ഥി ആണെന്നു മനസ്സിലാക്കുമ്പോള് മായ വരുന്നു,
സൂക്ഷിപ്പുകാരനെന്നു മനസ്സിലാക്കുമ്പോള് മായ ഓടിപ്പോകുന്നു. അതിനാല്
വേറിട്ടിരുന്ന് ഗൃഹസ്ഥത്തിലെ കാര്യങ്ങളിലേക്ക് വരൂ എങ്കില് മായ പ്രൂഫ്
ആയിരിക്കാന് സാധിക്കും.
സ്ലോഗന് :-
എവിടെ
അഭിമാനം ഉണ്ടാകുന്നുവോ അവിടെ അപമാനത്തിന്റെ ഫീലിംഗ് തീര്ച്ചയായും വരും.
അവ്യക്തസ സൂചന : സത്യതയും
സഭ്യതയുമാകുന്ന സംസ്കാരത്തെ സ്വന്തമാക്കൂ..
ഇരിക്കുന്നതില്
എണീക്കുന്നതില് സംസാരിക്കുന്നതില് സേവനം ചെയ്യുന്നതില് എല്ലാം ഉള്ള താങ്കളുടെ
ആന്തരിക സ്വച്ഛത എപ്പോഴാണോ മനുഷ്യര്ക്ക് അനുഭവപ്പെടുന്നത് അപ്പോഴാണ് പരമാത്മ
പ്രത്യക്ഷതയ്ക്ക് നിമിത്തമായി മാറാന് സാധിക്കുക. ഇതിനുവേണ്ടി പവിത്രതയുടെ ദീപം
സദാ ജ്വലിച്ചുകൊണ്ടിരിക്കണം. അല്പംപോലും ഇളക്കത്തിലേക്കു വരരുത്. എത്രത്തോളം
പവിത്രതയുടെ ദീപം ഉറച്ചിരിക്കുന്നുവോ അത്രത്തോളം സഹജമായി എല്ലാവര്ക്കും ബാബയെ
തിരിച്ചറിയാന് സാധിക്കും.