മധുരമായ കുട്ടികളേ -
പരിധിയില്ലാത്ത ബാബയോടൊപ്പം വിശ്വസ്ഥരായിരിക്കൂ എങ്കില് പൂര്ണ്ണമായ ശക്തി
ലഭിക്കും, മായയോട് വിജയിച്ചുകൊണ്ടിരിക്കും.
ചോദ്യം :-
ബാബയുടെ പക്കലുള്ള മുഖ്യ അഥോറിറ്റി ഏതാണ്? അതിന്റെ അടയാളം എന്താണ് ?
ഉത്തരം :-
ജ്ഞാനത്തിന്റെ അഥോറിറ്റിയാണ് മുഖ്യമായും ബാബയ്ക്കുള്ളത്. ജ്ഞാന സാഗരനായതു
കൊണ്ടാണ് കുട്ടികളായ നിങ്ങളെ പഠിപ്പിക്കുന്നത്. തനിക്ക് സമാനം നോളജ്ഫുള്ളാക്കി
മാറ്റുന്നു. നിങ്ങള്ക്ക് പഠിത്തത്തിന്റെ ലക്ഷ്യം അറിയാം. പഠനത്തിലൂടെ തന്നെയാണ്
നിങ്ങള് ഉയര്ന്ന പദവി നേടുന്നത്.
ഗീതം :-
മാറട്ടെ ഈ
ലോകം......
ഓംശാന്തി.
ഭക്തര് ഭഗവാന്റെ മഹിമകള് പാടുന്നു. നിങ്ങള് ഇപ്പോള് ഭക്തരല്ല. നിങ്ങള് ആ
ഭഗവാന്റെ കുട്ടികളായി മാറിയിരിക്കുകയാണ്. വിശ്വസ്ഥരായ കുട്ടികളെയാണ് വേണ്ടത്.
ഓരോ കാര്യത്തിലും വിശ്വസ്ഥരായിരിക്കണം. സ്ത്രീ തന്റെ പതിയെ അഥവാ പതി തന്റെ
പത്നിയെ അല്ലാതെ മറ്റാരിലേയ്ക്കെങ്കിലും ദൃഷ്ടി വയ്ക്കുകയാണെങ്കില്, അവരെ
വിശ്വാസവഞ്ചകര് എന്ന് പറയും. ഇവിടെ പരിധിയില്ലാത്ത പിതാവാണുള്ളത്. ബാബയോട്
വിശ്വാസവഞ്ചന കാണിക്കുന്നവരും വിശ്വസ്ഥരായിട്ടുള്ളവരുമുണ്ട്. വിശ്വസ്ഥരായി വന്ന്
പിന്നീട് വിശ്വാസവഞ്ചന കാണിക്കുന്നു. ബാബയാണ് ഏറ്റവും ഉയര്ന്ന അധികാരി.
സര്വ്വശക്തനല്ലേ, അതിനാല് ബാബയുടെ കുട്ടികളും അങ്ങനെയായിരിക്കണം. ബാബയില്
ശക്തിയുണ്ട്, രാവണനെ ജയിക്കുവാനുള്ള യുക്തി ബാബ പറഞ്ഞു തരുന്നു അതുകൊണ്ടാണ്
ബാബയെ സര്വ്വശക്തിവാന് എന്ന് പറയുന്നത്. നിങ്ങളും ശക്തിസേനയല്ലേ. നിങ്ങള്
നിങ്ങളെയും സര്വ്വശക്തരെന്ന് പറയുന്നു. ബാബയില് എന്ത് ശക്തിയാണോ ഉള്ളത് അത്
നമുക്ക് നല്കുന്നു, എങ്ങനെയാണ് രാവണനെ ജയിക്കേണ്ടത് എന്നത് ബാബ പറഞ്ഞു തരുന്നു,
അതിനാല് നിങ്ങള്ക്കും ശക്തിശാലിയാകണം. ബാബ ജ്ഞാനത്തിന്റെ അധികാരിയാണ്.
നോളജ്ഫുള്ളാണ്. മറ്റുള്ളവര് ശാസ്ത്രങ്ങളുടെയും ഭക്തീമാര്ഗ്ഗത്തിന്റെയും
അധികാരിയായിരിക്കുന്നത് പോലെ നിങ്ങള് ഏറ്റവും ഉയര്ന്ന ജ്ഞാനത്തിന്റെ അധികാരിയായി
മാറുന്നു. നിങ്ങള്ക്ക് ജ്ഞാനം ലഭിക്കുകയാണ്. ഇത് പാഠശാലയാണ്. ഇവിടെ നിങ്ങള്
പഠിക്കുന്ന ജ്ഞാനത്തിലൂടെ ഉയര്ന്ന പദവി നേടാന് സാധിക്കുന്നു, ഇങ്ങനെയുള്ള
ഒരേയൊരു പാഠശാലയാണിത്. ഇവിടെ നിങ്ങള് പഠിക്കുകയാണ് വേണ്ടത് അല്ലാതെ മറ്റ്
പ്രാര്ത്ഥനകളൊന്നും ചെയ്യേണ്ടതില്ല. നിങ്ങള്ക്ക് പഠനത്തിലൂടെയാണ് സമ്പത്ത്
ലഭിക്കുന്നത്, ലക്ഷ്യവും അറിയാം. കുട്ടികളായ നിങ്ങള്ക്കറിയാം ബാബ നോളജ്ഫുള്ളാണ്
അതുപോലെ ബാബയുടെ പഠനവും വളരെ വ്യത്യസ്തമാണ്. ബാബയാണ് ജ്ഞാനത്തിന്റെ സാഗരം
ബാബയ്ക്കാണ് ഇതെല്ലാം അറിയുന്നതും. ബാബ തന്നെയാണ് നമുക്ക് സൃഷ്ടിയുടെ ആദി
മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം നല്കുന്നത്, മറ്റാര്ക്കും നല്കാന് സാധിക്കില്ല.
സന്മുഖത്ത് വന്ന് ബാബ ജ്ഞാനം നല്കി തിരിച്ച് പോകുന്നു. ഈ പഠനത്തിന്റെ
പ്രാലബ്ധമായി എന്താണ് ലഭിക്കുന്നത് എന്നും നിങ്ങള്ക്കറിയാം. മറ്റേതെല്ലാം
സത്സംഗങ്ങളും ഗുരുക്കന്മാരുമാണോ ഉള്ളത് അവരെല്ലാം തന്നെ
ഭക്തീമാര്ഗ്ഗത്തിന്റേതാണ്. നിങ്ങള്ക്കിപ്പോള് ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുകയാണ്.
കുട്ടികളായ നിങ്ങള്ക്ക് സേവനത്തിന്റെ പല-പല യുക്തികള് കണ്ടെത്തണം. നിങ്ങളുടെ
അനുഭവം കേള്പ്പിച്ച് അനേകര്ക്ക് ഭാഗ്യം നേടി കൊടുക്കണം. സേവാധാരികളായ നിങ്ങള്
കുട്ടികളുടെ അവസ്ഥ വളരെ നിര്ഭയവും ഉറച്ചതും യോഗയുക്തവുമായിരിക്കണം.
യോഗാവസ്ഥയിലിരുന്ന് സേവനം ചെയ്യുകയാണെങ്കില് സഫലത ലഭിക്കും.
കുട്ടികളേ, നിങ്ങള് നിങ്ങളെ പൂര്ണ്ണമായും സംരക്ഷിക്കണം. ഒരിക്കലും ആവേശം വരരുത്,
വളരെ യോഗയുക്തമായിരിക്കണം. ബാബ മനസ്സിലാക്കി തരുന്നു, വാസ്തവത്തില് നിങ്ങള്
എല്ലാവരും വാനപ്രസ്ഥികളാണ്, ശബ്ദത്തിനുപരിയായ അവസ്ഥയിലിരിക്കുന്നവര്. വാനപ്രസ്ഥി
അര്ത്ഥം ശബ്ദത്തിനുപരിയായി വീടിനേയും ബാബയേയും ഓര്മ്മിക്കുന്നവര്. ഇതല്ലാതെ
മറ്റൊരു ആഗ്രഹവും ഇല്ല. നല്ല നല്ല വസ്ത്രങ്ങള് വേണം എന്നിങ്ങനെയുള്ള ആഗ്രഹങ്ങള്
വളരെ മോശമാണ്. ദേഹാഭിമാനമുള്ളവര്ക്ക് സേവനം ചെയ്യാന് സാധിക്കില്ല.
ദേഹീ-അഭിമാനിയാകേണ്ടതുണ്ട്. ഭഗവാന്റെ കുട്ടികള്ക്ക് ശക്തിയുണ്ടായിരിക്കണം, അത്
യോഗത്തിന്റെ ശക്തിയാണ്. ബാബക്ക് എല്ലാ കുട്ടികളേയും അറിയാം. ഇന്ന ഇന്ന
കുറവുകളുണ്ട് ഇതെല്ലാം മാറ്റണം എന്ന് ബാബ പറയും. ബാബ പറയുന്നു,
ശിവക്ഷേത്രങ്ങളില് പോകൂ അവിടെ നിങ്ങള്ക്ക് ധാരാളം ആളുകളെ ലഭിക്കും. കാശിയില്
പോയി താമസിക്കുന്നവരും വളരെയധികമുണ്ട്. കാശിനാഥന് നമ്മളെ സംരക്ഷിക്കും എന്ന്
കരുതുന്നു. അവിടെ നിങ്ങള്ക്ക് ധാരാളം ആവശ്യക്കാരെ ലഭിക്കും, എന്നാല് വളരെ
ബുദ്ധിശാലികളായിരിക്കണം. ഗംഗാ സ്നാനം ചെയ്യുന്നവര്ക്കും മനസ്സിലാക്കി
കൊടുക്കുവാന് സാധിക്കും. ക്ഷേത്രങ്ങളിലും പോയി മനസ്സിലാക്കി കൊടുക്കൂ. ഗുപ്തമായ
വേഷത്തില് പോകണം, ഹനുമാന്റെ ഉദാഹരണം പറയാറുണ്ടല്ലോ അതുപോലെ. വാസ്തവത്തില് അത്
നിങ്ങള് തന്നെയാണ്. ചെരുപ്പുകളുടെ ഇടയില് ചെന്നിരിക്കേണ്ട കാര്യമൊന്നുമില്ല.
ഇതിന് വളരെ ബുദ്ധിശാലികളായിട്ടുള്ളവരാണ് വേണ്ടത്. ബാബ പറയുന്നു, ഇപ്പോള് ആരും
കര്മ്മാതീതമായിട്ടില്ല. തീര്ച്ചയായും എന്തെങ്കിലും കുറവുകള് ഉണ്ടായിരിക്കും.
ഈ ഒരേയൊരു കടയില് തന്നെയാണ് എല്ലാവര്ക്കും വരേണ്ടത് എന്ന ലഹരി നിങ്ങള്
കുട്ടികള്ക്ക് ഉണ്ടായിരിക്കണം. ഒരു ദിവസം ഈ സന്യാസിമാരും മറ്റെല്ലാവരും വരും.
ഒരു കട മാത്രമേയുള്ളൂ മറ്റെങ്ങോട്ട് പോകും. വളരെയധികം
അന്വേഷിച്ചിട്ടുള്ളവര്ക്കാണ് വഴി ലഭിക്കുന്നത്. ഈ ഒരു കട മാത്രമാണുള്ളതെന്ന്
അവര് മനസ്സിലാക്കും. സര്വ്വരുടേയും സത്ഗതിദാതാവ് ഒരു ബാബയാണ്. ബാബക്ക് ഈ
ചിന്തയാണുള്ളത്- ഞാന് വന്നിരിക്കുന്നത് പതിതരെ പാവനമാക്കി ശാന്തിധാമത്തിന്റെയും
സുഖധാമത്തിന്റെയും സമ്പത്ത് നല്കുന്നതിന് വേണ്ടിയാണ്. നിങ്ങളുടെ കര്ത്തവ്യവും
ഇത് തന്നെയാണ്. എല്ലാവരുടെയും മംഗളം ചെയ്യണം. ഇത് പഴയ ലോകമാണ്. ഇതിന്റെ ആയുസ്സ്
എത്രയാണ്? ഈ പഴയ ലോകം നശിക്കേണ്ടതാണ് എന്ന് കുറച്ച് സമയത്തിനുള്ളില്
മനസ്സിലാക്കും. പുതിയ ലോകത്തിന്റെ സ്ഥാപന നടക്കുമ്പോഴാണ് പഴയ ലോകത്തിന്റെ
വിനാശമുണ്ടാകുന്നതെന്ന് സര്വ്വ ആത്മാക്കളും മനസ്സിലാക്കും. ഭഗവാന് ഇവിടെയുണ്ട്
എന്ന് മുന്നോട്ട് പോകുമ്പോള് ആളുകള് പറയും. രചയിതാവായ ബാബയെ മറന്നുപോയി.
ത്രിമൂര്ത്തിയുടെ ചിത്രത്തില് ശിവന്റെ ചിത്രം കാണിക്കുന്നില്ല, അതുകൊണ്ട് ആ
ചിത്രം കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. രചയിതാവ് ആ ബാബയല്ലേ. ശിവന്റെ ചിത്രവും
വരുമ്പോഴാണ്, ബ്രഹ്മാവിലൂടെ സ്ഥാപന എന്നത് വ്യക്തമാകുന്നത്. പ്രജാപിതാ
ബ്രഹ്മാവുണ്ടെങ്കില് തീര്ച്ചയായും ബി. കെയും ഉണ്ടായിരിക്കണം. ബ്രാഹ്മണ കുലമാണ്
ഏറ്റവും ഉയര്ന്നത്. ബ്രഹ്മാവിന്റെ സന്താനങ്ങള്. എങ്ങനെയാണ് ബ്രാഹ്മണരെ
രചിക്കുന്നതെന്നും ആര്ക്കും അറിയില്ല. ബാബയാണ് നിങ്ങളെ ശൂദ്രനില് നിന്നും
ബ്രാഹ്മണനാക്കി മാറ്റുന്നത്. ഇത് വളരെ സങ്കീര്ണ്ണമായ കാര്യങ്ങളാണ്. ബാബ
സന്മുഖത്ത് വന്ന് മനസ്സിലാക്കി തരുമ്പോഴാണ് മനസ്സിലാക്കുന്നത്.
ദേവതകളായിരുന്നവരാണ് ഇപ്പോള് ശൂദ്രരായിരിക്കുന്നത്. അവരെ എങ്ങനെ കണ്ടെത്താം
എന്നതിനുള്ള യുക്തികള് കണ്ടു പിടിക്കണം. ബി. കെകളുടേത് വളരെ ഉയര്ന്ന
കര്ത്തവ്യമാണ് എന്നത് അവര് മനസ്സിലാക്കും. എത്രമാത്രം നോട്ടീസുകളാണ് വിതരണം
ചെയ്യുന്നത്. വിമാനത്തിലൂടെ നോട്ടീസുകള് വിതരണം ചെയ്യാനും ബാബ പറഞ്ഞിട്ടുണ്ട്.
ചുരുങ്ങിയത് പത്രത്തിന്റെ അത്രയും വലിപ്പമുണ്ടായിരിക്കണം, അതില് പ്രധാന
കാര്യങ്ങളും ഏണിപ്പടിയുമൊക്കെ ഉണ്ടായിരിക്കണം. മുഖ്യമായും ഹിന്ദിയിലും ഇംഗ്ലീഷ്
ഭാഷയിലുമായിരിക്കണം. എങ്ങനെ സേവനം വര്ദ്ധിപ്പിക്കാം എന്ന ചിന്ത
കുട്ടികള്ക്കുണ്ടായിരിക്കണം. ഡ്രാമയനുസരിച്ച് പുരുഷാര്ത്ഥം നടക്കുന്നുണ്ട് എന്നും
അറിയാം. ഇവര് സേവനം വളരെ നന്നായി ചെയ്യുന്നുണ്ട്, ഇവര്ക്ക് ഉയര്ന്ന
പദവിയായിരിക്കും ലഭിക്കുക എന്നും മനസ്സിലാക്കാന് സാധിക്കും. ഓരോ അഭിനേതാവിനും
അവരവരുടേതായ പാര്ട്ടുണ്ട് - ഈ വരി തീര്ച്ചയായും എഴുതണം. ബാബയും ഈ ഡ്രാമയില്
നിരാകാരി ലോകത്ത് നിന്നും വന്ന് സാകാര ശരീരത്തിന്റെ ആധാരമെടുത്ത്
പാര്ട്ടഭിനയിക്കുന്നു. ആരെല്ലാം എത്രയെത്ര പാര്ട്ടഭിനയിക്കുന്നു എന്ന കാര്യവും
നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇതും പ്രധാനപ്പെട്ടതാണ്. ഈ സൃഷ്ടി ചക്രത്തെ
അറിയുന്നതിലൂടെ മനുഷ്യര് സ്വദര്ശന ചക്രധാരികളായി ചക്രവര്ത്തി രാജാവ് അഥവാ
വിശ്വത്തിന്റെ അധികാരികളാകുന്നു എന്നത് തെളിയിച്ച് പറഞ്ഞ് കൊടുക്കണം. ജ്ഞാനം
മുഴുവന് ബുദ്ധിയിലുണ്ടെങ്കില് മുഴുവന് സമ്പത്തും നേടണം. ഇങ്ങനെയൊക്കെ ചിന്തിച്ച്
കുട്ടികള് ബാബയുടെ സേവനത്തില് മുഴുകണം.
ജയ്പൂരിലും ഈ ആത്മീയ മ്യൂസിയം സ്ഥിരമായി ഉണ്ടാകണം. ഇത് മനസ്സിലാക്കുന്നതിലൂടെ
മനുഷ്യന് വിശ്വത്തിന്റെ അധികാരിയാകാന് സാധിക്കും എന്ന് എഴുതിയിട്ടുണ്ട്. അത്
കാണുന്നവരും മറ്റുള്ളവരോട് പറയും. കുട്ടികള് സദാ സേവനം ചെയ്യണം. മമ്മയും സേവനം
ചെയ്യുകയാണ്, അവരെ ചുമതലപ്പെടുത്തിയിരുന്നു. സരസ്വതി ആരാണ് എന്ന് ഒരു
ശാസ്ത്രങ്ങളിലും ഇല്ല. പ്രജാപിതാ ബ്രഹ്മാവിന് ഒരു കുട്ടി
മാത്രമായിരിക്കുമോ?അനേകം പേരുകളുള്ള അനേകം കുട്ടികളുണ്ട്. നിങ്ങളെപ്പോലെ മമ്മയും
ദത്തെടുക്കപ്പെട്ടതാണ്. മുഖ്യന് പോയാല് പിന്നീട് അടുത്ത ആളെ നിയമിക്കുന്നു.
പ്രധാനമന്ത്രിയേയും മാറ്റുന്നു. കഴിവുള്ളതുകൊണ്ട് അവരെ ഇഷ്ടപ്പെടുന്നു പിന്നീട്
സമയം പൂര്ത്തിയാകുമ്പോള് അടുത്ത ആളെ കണ്ടെത്തുന്നു. എങ്ങനെയാണ് മറ്റുള്ളവരെ
ബഹുമാനിക്കേണ്ടത് എന്നതാണ് ബാബ ആദ്യം പഠിപ്പിക്കുന്നത്, പഠിപ്പില്ലാത്തവര്ക്ക,്
എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കണം എന്നത് അറിയില്ല. വളരെ തീവ്രമായിട്ടുള്ളവരെ
സര്വ്വരും ബഹുമാനിക്കുക തന്നെ വേണം. മുതിര്ന്നവര് ബഹുമാനിക്കുന്നത് കാണുമ്പോള്
അവരും പഠിക്കും. പഠിക്കാത്തവര് ബുദ്ധുക്കളാണ്. ബാബയും പഠിക്കാത്തവരെയാണ്
ഉയര്ത്തിയത്. ഇന്നത്തെക്കാലത്ത് സ്ത്രീകളെ മുന്നില് വയ്ക്കുന്നു. ആത്മാക്കളായ
നമ്മുടെ വിവാഹനിശ്ചയം പരമാത്മാവുമായി നടന്നുകഴിഞ്ഞു എന്നത് നിങ്ങള്
കുട്ടികള്ക്കറിയാം. നമ്മള് വിഷ്ണുപുരിയുടെ അധികാരിയാകും എന്നതില് നിങ്ങള് വളരെ
സന്തോഷിക്കുന്നു. കന്യകമാര് തന്റെ വരനെ കണ്ടിട്ടില്ലെങ്കില് പോലും അവരെ
ഓര്മ്മിക്കുന്നു. ആത്മാവും പരമാത്മാവും തമ്മിലുള്ള ഈ വിവാഹ നിശ്ചയം വളരെ
വിചിത്രമായതാണ് ഇത് ആത്മാവിനറിയാം. ഒരു ബാബയെ മാത്രമാണ് ഓര്മ്മിക്കേണ്ടത്.
മനുഷ്യര് പറയുന്നത് ഗുരുവിനെ ഓര്മ്മിക്കൂ, ഈ മന്ത്രം ജപിക്കൂ എന്നെല്ലാമാണ്.
ഇവിടെ ബാബ തന്നെയാണ് സര്വ്വതും. ഇദ്ദേഹത്തിലൂടെ നിശ്ചയം നടത്തുന്നു. ബാബ
പറയുന്നു, ഞാന് നിങ്ങളുടെ അച്ഛനുമാണ്, എന്നില് നിന്ന് സമ്പത്ത് ലഭിക്കുന്നു.
കന്യകയുടെ നിശ്ചയം കഴിഞ്ഞാല് പിന്നീട് ഒരിക്കലും മറക്കില്ല. നിങ്ങള്
എന്തുകൊണ്ടാണ് മറക്കുന്നത്? കര്മ്മാതീത അവസ്ഥ എത്താന് സമയമെടുക്കും.
കര്മ്മാതീതമായി തിരികെ പോകാന് ആര്ക്കും സാധിക്കില്ല. വരനാണ് ആദ്യം പോകുന്നത്
അതിന് പിറകെയാണ് മറ്റുള്ളവര് പോകുന്നത്. ശങ്കരന്റെ കാര്യമല്ല, ശിവന്റെ
ഘോഷയാത്രയാണ്. വരന് ഒരാള് മാത്രമാണ് മറ്റെല്ലാവരും വധുക്കളാണ്. ഇത് ശിവബാബയുടെ
ഘോഷയാത്രയാണ്. കുട്ടികളുടെ പേരാണ് വച്ചിരിക്കുന്നത്. ഉദാഹരണ സഹിതം ബാബ
മനസ്സിലാക്കിത്തരുന്നു. ബാബ വന്ന് സര്വ്വരേയും പുഷ്പങ്ങളാക്കി മാറ്റി സര്വ്വരേയും
കൊണ്ടു പോകുന്നു. കുട്ടികള് കാമ ചിതയിലിരുന്ന് പതീതമായി മാറി അവരെ ജ്ഞാന
ചിതയിലിരുത്തി പുഷ്പങ്ങളാക്കി മാറ്റി സര്വ്വരേയും കൊണ്ടു പോകുന്നു. ഇത് പഴയ
ലോകമാണ്. ഓരോ കല്പത്തിലും ബാബ വരുന്നു. ഞാന് പതിതമായവരെ പുഷ്പങ്ങളാക്കി കൊണ്ടു
പോകുന്നു. രാവണന് പതിതമാക്കുന്നു, ശിവബാബ പുഷ്പമാക്കി മാറ്റുന്നു. ബാബ വളരെ
യുക്തികള് പറഞ്ഞ് തരുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും-പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ഭക്ഷണ-പാനീയത്തിന്റെ മോശമായ ആഗ്രഹങ്ങള് ഉപേക്ഷിച്ച് ആത്മ-അഭിമാനിയായി സേവനം
ചെയ്യണം. ഓര്മ്മയിലൂടെ ശക്തി നേടി നിര്ഭയവും ഉറച്ചതുമായ അവസ്ഥ ഉണ്ടാക്കണം.
2) പഠിത്തത്തില് വളരെ
തീവ്രവും സമര്ത്ഥവുമായവരെ ബഹുമാനിക്കണം. അലഞ്ഞ് കൊണ്ടിരിക്കുന്നവര്ക്ക് വഴി
പറഞ്ഞ് കൊടുക്കുവാനുള്ള യുക്തികള് കണ്ടെത്തണം. സര്വ്വരുടേയും മംഗളം ചെയ്യണം.
വരദാനം :-
തന്റെ
മഹത്വത്തെയും കര്ത്തവ്യത്തെയും അറിയുന്ന സദാ തെളിഞ്ഞ ജ്യോതിയായി ഭവിക്കട്ടെ.
താങ്കള് കുട്ടികള്
വിശ്വത്തിന്റെ വെളിച്ചമാണ്, താങ്കളുടെ പരിവര്ത്തനത്തിലൂടെ വിശ്വത്തിന്റെ
പരിവര്ത്തനം ഉണ്ടാകണം- അതിനാല് കഴിഞ്ഞത് കഴിഞ്ഞതായി കണക്കാക്കി തന്റെ
മഹത്വത്തെയും കര്ത്തവ്യത്തെയും അറിഞ്ഞ് സദാ തെളിഞ്ഞ ജ്യോതിയാകൂ. താങ്കള്ക്ക്
സെക്കന്റില് സ്വ പരിവര്ത്തനത്തിലൂടെ വിശ്വ പരിവര്ത്തനം ചെയ്യാന് സാധിക്കും.
കേവലം പ്രാക്ടീസ് ചെയ്യൂ ഇപ്പോഴിപ്പോള് കര്മ്മ യോഗി, ഇപ്പോഴിപ്പോള് കര്മ്മാതീത
സ്ഥിതി. താങ്കളുടെ രചനയായ ആമ എല്ലാ അവയവങ്ങളും ഉള്വലിക്കുന്നത് പോലെ താങ്കള്
മാസ്റ്റര് രചയിതാവ് ഉള്വലിയുന്നതിന്റെ ശക്തിയുടെ ആധാരത്തില് സെക്കന്റില് സര്വ്വ
സങ്കല്പങ്ങളെയും ഒതുക്കി ഒരു സങ്കല്പ്പത്തില് സ്ഥിതി ചെയ്യൂ.
സ്ലോഗന് :-
ലൗലീന
സ്ഥിതിയുടെ അനുഭവം ചെയ്യുന്നതിന് വേണ്ടി സ്മൃതി- വിസ്മൃതിയുടെ യുദ്ധം
സമാപ്തമാക്കൂ.
മാതേശ്വരിജിയുടെ മധുര
മഹാവാക്യം
അരകല്പം ജ്ഞാനം-
ബ്രഹ്മാവിന്റെ പകല്, അരകല്പം ഭക്തി മാര്ഗ്ഗം- ബ്രഹ്മാവിന്റെ രാത്രി
അരകല്പം ബ്രഹ്മാവിന്റെ
പകല്, അരകല്പം ബ്രഹ്മാവിന്റെ രാത്രി, ഇപ്പോള് രാത്രി പൂര്ത്തിയായി പകല് വരണം. ഈ
സമയം പരമാത്മാവ് വന്ന് അന്ധകാരത്തെ അവസാനിപ്പിച്ച് പ്രകാശത്തിന്റെ ആരംഭം
കുറിക്കുന്നു, ജ്ഞാനത്തിലൂടെ പ്രകാശം, ഭക്തിയിലൂടെ അന്ധകാരം. ഗീതത്തിലും
പറയുന്നു ഈ പാപത്തിന്റെ ലോകത്ത് നിന്ന് ദൂരേക്ക് എവിടേക്കെങ്കിലും കൊണ്ടുപോകൂ,
എവിടെ ചിത്തത്തിന് സുഖം ലഭിക്കുമോ... ഇത് ദു:ഖത്തിന്റെ ലോകമാണ്, ഇവിടെ സുഖമില്ല.
മുക്തിയില് സുഖവുമില്ല, ദുഃഖവുമില്ല. സത്യ ത്രേതായുഗം സുഖത്തിന്റെ ലോകമാണ്, ആ
സുഖധാമത്തെയാണ് എല്ലാവരും ഓര്മ്മിക്കുന്നത്. അതുകൊണ്ട് ഇപ്പോള് നിങ്ങള്
സുഖത്തിന്റെ ലോകത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്, അവിടേക്ക് ഒരു അപവിത്ര
ആത്മാവിനും പോകാന് സാധിക്കില്ല, അവസാനം ധര്മ്മരാജന്റെ ശിക്ഷകള് അനുഭവിച്ച്
കര്മ്മ-ബന്ധനത്തില് നിന്ന് മുക്തമായി ശുദ്ധ സംസ്ക്കാരം കൊണ്ട് പോകുന്നു
എന്തുകൊണ്ടെന്നാല് അവിടെ അശുദ്ധ സംസ്ക്കാരവും ഉണ്ടായിരിക്കില്ല, പാപവും
ഉണ്ടായിരിക്കില്ല. ആ സമയം ആത്മാവ് തന്റെ യഥാര്ത്ഥ പിതാവിനെ മറന്ന് പോകുന്നു
അങ്ങനെ ഈ സ്മൃതി-വിസ്മൃതിയുടെ, ജയ- പരാജയത്തിന്റെ അനാദിയായ കളി
ഉണ്ടാക്കിയിരിക്കുന്നു, ആയതിനാല് ഇപ്പോള് തന്റെ സര്വ്വശക്തിവാനായ പരമാത്മാവിലൂടെ
ശക്തിനേടി വികാരങ്ങളുടെ മേല് വിജയം വരിച്ച് 21 ജന്മത്തേക്ക് രാജ്യ ഭാഗ്യം
നേടിക്കൊണ്ടിരിക്കുന്നു. ശരി. ഓം ശാന്തി.
അവ്യക്ത സൂചനകള്:-
കമ്പൈന്റ് രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ.
ആത്മാവായ എന്നെ
ചെയ്യിപ്പിക്കുന്നത് ആ പരമമായ ആത്മാവാണ്. ചെയ്യിപ്പിക്കുന്ന ആളുടെ ആധാരത്തില്
ഞാന് നിമിത്തമായി ചെയ്യുന്നവനാണ്. ഞാന് ചെയ്യുന്നവനും ബാബ
ചെയ്യിപ്പിക്കുന്നവനുമാണ്. ബാബ നടത്തിക്കൊണ്ടിരിക്കുന്നു, ഞാന്
നടന്നുകൊണ്ടിരിക്കുന്നു. ഓരോ നിര്ദ്ദേശത്തിലും ആത്മാവായ എനിക്ക് വേണ്ടി സങ്കല്പം,
വാക്ക്, കര്മ്മത്തില് സദാ അധികാരി ഹാജരാണ്, അതിനാല് അധികാരിയുടെ മുമ്പാകെ സദാ
ഞാന് ആത്മാവും ഹാജരാണ്. സദാ ഈ കമ്പൈന്റ് രൂപത്തിലിരിക്കൂ.