മധുരമായ കുട്ടികളെ,
ആത്മാഭിമാനീഭവ, നടക്കുമ്പോഴും കറങ്ങുമ്പോഴും, ഇരിക്കുമ്പോഴും,
എഴുന്നേൽക്കുമ്പോഴും ഈ അഭ്യാസം തന്നെ ചെയ്തുകൊണ്ടിരിക്കൂ എങ്കിൽ നിങ്ങളുടെ വളരെ
ഉന്നതിയുണ്ടായിക്കൊണ്ടിരിക്കും.
ചോദ്യം :-
ഏത് കുട്ടികളുടെ ബുദ്ധിയിലാണ് ബാബയുടെ കൃത്യമായ ഓർമ്മ ഉണ്ടാകുന്നത്?
ഉത്തരം :-
ബാബയെ
കൃത്യമായ രീതിയിൽ അറിഞ്ഞ കുട്ടികൾക്ക്. പല കുട്ടികളും പറയുന്നു-എങ്ങനെയാണ്
ബിന്ദുവിനെ ഓർമ്മിക്കുന്നത്. ഭക്തിയിൽ അഖണ്ഡ ജ്യോതിയാണെന്ന് മനസ്സിലാക്കി
ഓർമ്മിച്ചു വന്നു. ഇപ്പോൾ ബിന്ദുവാണെന്നു പറയുമ്പോൾ ആശയക്കുഴപ്പത്തിലാകുന്നു,
അതിനാൽ ആദ്യമാദ്യം ഈ നിശ്ചയമുണ്ടായിരിക്കണം, ബാബ അഖണ്ഡ ജ്യോതിയല്ല,
അതിസൂക്ഷ്മമായ ബിന്ദുവാണ് അപ്പോഴേ ഓർമ്മ കൃത്യമായി ഉണ്ടാകൂ.
ഓംശാന്തി.
എല്ലാ കുട്ടികളും ഓർമ്മയിൽ ഇരിക്കുകയാണ്. മന്മനാഭവ. ഈ സംസ്കൃത ശബ്ദം വാസ്തവത്തിൽ
ഇല്ല. ബാബ സഹജ രാജയോഗം പഠിപ്പിച്ചിരുന്നപ്പോൾ ഈ സംസ്കൃത ശബ്ദങ്ങളൊന്നും
ഉപയോഗിച്ചിരുന്നില്ല. ബ്രഹ്മാബാബയ്ക്ക് സംസ്കൃതമൊന്നും അറിയില്ല. ബാബ ഹിന്ദിയിൽ
തന്നെയാണ് മനസ്സിലാക്കിതരുന്നത്. ബ്രഹ്മാവാകുന്ന രഥത്തിന് ഹിന്ദിയും സിന്ധിയും
ഇംഗ്ലീഷുമെല്ലാം അറിയാമെങ്കിലും ബാബ ഹിന്ദിയിലാണ് മനസ്സിലാക്കിതരുന്നത്. ആര് ഏത്
ധർമ്മത്തിലേതാണോ അവർക്ക് അവരവരുടെതായ ഭാഷകളാണ് ഉള്ളത്. ഇവിടെ ഹിന്ദി ഭാഷ
തന്നെയാണ് ഉപയോഗിക്കുന്നത്. ഈ ഭാഷ മനസ്സിലാക്കാൻ വളരെ സഹജമാണ്. ഈ സ്കൂളും
അത്ഭുതകരമാണ്. ഇവിടെ ഒരു പേപ്പറോ പെൻസിലോ പേനയോ ഒന്നും ആവശ്യമില്ല. ഇവിടെ ഒരു
ശബ്ദം മാത്രം ഓർമ്മിക്കണം. അർത്ഥം ബാബയെ ഓർമ്മിക്കണം. ഗോഡ് അഥവാ ഈശ്വരനെ അഥവാ
പരമപിതാ പരമാത്മാവിനെ ആരും ഓർമ്മിക്കാതിരിക്കുന്നില്ല. എല്ലാവരും
ഓർമ്മിക്കുന്നുണ്ടെങ്കിലും ഈശ്വരന്റെ തിരിച്ചറിവില്ല. ബാബ തന്നെയാണ് വന്ന് തന്റെ
പരിചയം നൽകുന്നത്. ശാസ്ത്രങ്ങളിൽ കല്പത്തിന്റെ ആയുസ്സിനെ വളരെയധികം നീട്ടി
എഴുതിയിരിക്കുന്നു. ബാബ തന്നെ വന്നാണ് മനസ്സിലാക്കിതരുന്നത്. ഇതൊന്നും വലിയ
കാര്യവുമല്ല. അഹല്യകളും വൃദ്ധരായ മാതാക്കളുമെല്ലാം എന്ത് മനസ്സിലാക്കാനാണ്.
ഇവിടെ വളരെ സഹജമാണ്. എത്ര ചെറിയ കുട്ടിക്കു പോലും മനസ്സിലാക്കാൻ സാധിക്കും. ബാബ
എന്ന വാക്ക് പുതിയതൊന്നുമല്ല. ശിവന്റെ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഇത്
നിരാകാരനായ ശിവബാബയാണ് എന്ന് ബുദ്ധിയിലേക്ക് വരുന്നു. എല്ലാ മനുഷ്യരും ബാബ
എന്നാണ് പറയുന്നത്. നമ്മൾ സർവ്വാത്മാക്കളുടേയും അച്ഛൻ ഒന്നാണ്. ശരീരത്തിൽ
വസിക്കുന്ന എല്ലാ ജീവാത്മാക്കളും ബാബയെയാണ് ഓർമ്മിക്കുന്നത്. എല്ലാ
ധർമ്മത്തിലുള്ളവരും പരമപിതാ പരമാത്മാവിനെ തീർച്ചയായും ഓർമ്മിക്കുന്നു. ബാബ
പരമധാമത്തിൽ വസിക്കുന്ന അച്ഛനാണ്. നാമെല്ലാവരും പരമധാമത്തിൽ വസിച്ചവരാണ്. അതിനാൽ
ബാബയെ മാത്രം ഓർമ്മിക്കണം. നമുക്ക് പാവനമായി മാറണമെന്ന് ആഗ്രഹമുണ്ട്. അല്ലയോ
പതിതരെ പവനമാക്കി മാറ്റുന്ന ബാബാ വരൂ എന്ന് വിളിക്കുന്നു. പുതിയ ലോകം
പാവനമായിരുന്നു. ഇപ്പോൾ വീണ്ടും പഴയതായിരിക്കുന്നു. ഈ ലോകത്തെ ആരും പുതിയതെന്ന്
പറയില്ല. പുതിയ ഭാരതത്തിൽ ദേവീ-ദേവതകൾ രാജ്യം ഭരിച്ചിരുന്നു എന്ന്
ഭാരതവാസികൾക്കറിയാം. പുതിയ ഭാരതമായിരുന്നപ്പോൾ അതിനു മുമ്പ് ഏതു യുഗമായിരുന്നു?
സംഗമയുഗം. ഇതിനേക്കാൾ സഹജമായി പറയണം. പുതിയതിനു മുമ്പ് പഴയതായിരുന്നു.
സംഗമയുഗത്തെ മനുഷ്യർക്ക് ഇത്രയും സഹജമായി മനസ്സിലാക്കാൻ സാധിക്കില്ല. പുതിയ
ലോകത്തിന്റേയും പഴയ ലോകത്തിന്റേയും മധ്യത്തിലുളളതിനെ സംഗമമെന്ന് പറയുന്നു.
ബാബയെക്കുറിച്ച് തന്നെയാണ് പറയുന്നത്-അല്ലയോ പതിതപാവനാ വരൂ ഞങ്ങളെ പാവനമാക്കി
മാറ്റൂ. ഞങ്ങൾ പതിതമായി മാറിയിരിക്കുന്നു. പുതിയ ലോകത്തിൽ ആരും വിളിക്കില്ല. ഈ
ഭാരതം ആദ്യം പാവനമായിരുന്നു എന്ന് നിങ്ങൾക്കിപ്പോൾ വിവേകമുണർന്നു കഴിഞ്ഞു.
അല്ലയോ പതിത-പാവനാ വരൂ എന്ന് ഒരുപാട് നാളുകളായി വിളിച്ചുവരുന്നു. പതിത ലോകം
എപ്പോൾ പൂർത്തിയാകുമെന്ന് മനുഷ്യർക്ക് അറിയില്ല. ശാസ്ത്രങ്ങളിൽ 40,000 വർഷം
ഇനിയും കലിയുഗം (പതിത ലോകം) നടക്കുമെന്ന് മനുഷ്യർ പറയുന്നു. തികച്ചും ഘോരമായ
അന്ധകാരത്തിലാണ്. ഇപ്പോൾ നിങ്ങൾ പ്രകാശത്തിലാണ്. ബാബയാണ് നിങ്ങളെ ഇപ്പോൾ
പ്രകാശത്തിലേക്ക് കൊണ്ടുവന്നത്. 5000 വർഷത്തിലാണ് സൃഷ്ടിയുടെ ചക്രം
പൂർത്തിയാകുന്നത്. ഇന്നലത്തെ കാര്യമാണ്. നിങ്ങൾ രാജ്യം ഭരിച്ചിരുന്നു. അപ്പോൾ ഈ
ലക്ഷമീ-നാരായണന്റെ രാജ്യമായിരുന്നു, സ്വർഗ്ഗമായിരുന്നു. പാവനമായ ലോകത്തിൽ
ഉപദ്രവങ്ങളൊന്നും ഉണ്ടാകുന്നില്ല. ഉപദ്രവങ്ങളുണ്ടാകുന്നതു തന്നെ രാവണ
രാജ്യത്തിലാണ്. ഇവിടെ നിങ്ങൾക്ക് ബാബയാണ് മനസ്സിലാക്കി തരുന്നത്. നിങ്ങൾ
സന്മുഖത്ത് കാതുകളിലൂടെയാണ് കേൾക്കുന്നത്. ആരാണ് കേൾക്കുന്നത്? ആത്മാവ്.
ആത്മാവിന് വളരെയധികം സന്തോഷം തോന്നുന്നു. നമുക്ക് ബാബയെ വീണ്ടും
ലഭിച്ചിരിക്കുകയാണ്. ബാബയിൽ നിന്നും സമ്പത്ത് നേടിയിരുന്നു. ഇപ്പോൾ ബാബ
പറയുന്നു-എന്നെ ഓർമ്മിക്കൂ. ഇതിൽ എഴുതാനോ പഠിക്കാനോ ഉളള കാര്യമൊന്നുമില്ല.
ആരെങ്കിലും വരുമ്പോൾ ചോദിക്കാറുണ്ട്-നിങ്ങൾ എന്തിനാണ് വന്നത്? അപ്പോൾ
പറയും-ഇവിടുത്തെ മഹാത്മാവിനെ കാണാനാണ്. എന്തിനാണ് നിങ്ങൾക്കെന്തുവേണം?
നിങ്ങൾക്കെന്തെങ്കിലും ഭിക്ഷ വേണോ? സന്യാസിയാണെങ്കിൽ റൊട്ടിക്കഷ്ണം നൽകാം.
സന്യാസിമാർ ആരുടെയെങ്കിലും അടുത്ത് പോവുകയാണെങ്കിലോ അഥവാ വഴിയിൽ വെച്ച്
കാണുകയാണെങ്കിലോ ധാർമ്മിക മനുഷ്യർ മനസ്സിലാക്കും, ഇവർ പവിത്രമായ മനുഷ്യരാണ്,
ഇവർക്ക് ഭോജനം കൊടുക്കുന്നത് നല്ലതാണ്. ഇപ്പോളാണെങ്കിൽ പവിത്രതയുമില്ല. തികച്ചും
തമോപ്രധാന ലോകമാണ്. ഈ ലോകത്തിൽ വളരെ അഴുക്കാണ്. മനുഷ്യർ എന്തുമാത്രം പരവശരാണ്.
ഇവിടെയാണെങ്കിൽ അതിന്റെ കാര്യം തന്നെയില്ല. ബാബ പറയുന്നു- ഒന്നും എഴുതേണ്ടതായോ
ചെയ്യേണ്ടതായോ ഉള്ള കാര്യമൊന്നുമില്ല. ഈ പോയിന്റുകളെല്ലാം എഴുതുന്നതു തന്നെ
ധാരണ ചെയ്യുന്നതിനുവേണ്ടിയാണ്. എങ്ങനെയാണോ ഡോക്ടർമാരുടെ അടുത്ത് ഇത്രയും
മരുന്നുകളുള്ളത്. എത്ര മരുന്നുകളാണ് ഓർമ്മയിൽ വെക്കുന്നത്. വക്കീലിന്റെ ബുദ്ധിയിൽ
എത്ര നിയമത്തിന്റെ കാര്യങ്ങളാണ് ഓർമ്മവരുന്നത്. നിങ്ങൾക്ക് ഒരേ ഒരു കാര്യം
തന്നെയാണ് ഓർമ്മയിൽ വെക്കേണ്ടത്. അതും വളരെ സഹജമാണ്. നിങ്ങൾ പറയുന്നു-ഒരേ ഒരു
ശിവബാബയെ മാത്രം ഓർമ്മിക്കൂ. മനുഷ്യർ പറയുന്നു- എങ്ങനെ ശിവബാബ വരുന്നു! ഇതും
നിങ്ങൾക്കല്ലാതെ മറ്റാർക്കും അറിയില്ല. ഈശ്വരൻ എവിടെയാണ്? ഒന്ന് ഈശ്വരൻ നാമ
രൂപത്തിൽ നിന്നും വേറിട്ടതാണെന്ന് പറയുന്നു അല്ലെങ്കിൽ പറയും സർവ്വവ്യാപിയെന്ന്.
രണ്ട് ശബ്ദങ്ങളിലും രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. നാമ-രൂപത്തിൽ
നിന്ന് വേറിട്ടതായി മറ്റൊരു വസ്തുവുമില്ല. പിന്നീട് പറയുന്നു-പട്ടിയിലും
പൂച്ചയിലുമെല്ലാം പരമാത്മാവുണ്ട്. രണ്ടും പരസ്പര വിരുദ്ധമായ കാര്യമാണ്. അതിനാൽ
ബാബ തന്റെ പരിചയം നൽകുന്നു-അച്ഛനായ എന്നെ ഓർമ്മിക്കൂ. സഹജ രാജയോഗമെന്ന
മഹിമയുണ്ട്. ബാബ പറയുന്നു- യോഗം എന്ന വാക്ക് മാറ്റൂ, ഓർമ്മിക്കൂ. ചെറിയ കുട്ടികൾ
എങ്ങനെയാണോ അമ്മയേയും അച്ഛനേയും കാണുമ്പോൾ തന്നെ പെട്ടെന്ന് വന്ന്
കെട്ടിപ്പിടിക്കുന്നത്. എന്റെ അച്ഛനും അമ്മയും തന്നെയാണോ എന്ന് ആദ്യം തന്നെ
ചിന്തിച്ചു നിൽക്കുമോ? ഇല്ല, ഇതിൽ ചിന്തിക്കേണ്ട കാര്യം തന്നെയില്ല. നിങ്ങൾക്കും
ശിവബാബയെ ഓർമ്മിക്കണം. ഭക്തിമാർഗ്ഗത്തിലും നിങ്ങൾ ശിവന്റെ ലിംഗത്തിൽ
പൂക്കളർപ്പിച്ചു വന്നു. മുഹമ്മദ് ഗസ്നി കൊള്ളയടിച്ച സോമനാഥ ക്ഷേത്രം എത്ര
ഗംഭീരമായിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. സോമനാഥ ക്ഷേത്രം ഭാരതത്തിൽ പ്രസിദ്ധമാണ്.
ഏറ്റവും ആദ്യം ശിവന്റെ പൂജയാണ് ഉണ്ടാകേണ്ടത്. ഈ ജ്ഞാനം ഇപ്പോൾ നിങ്ങൾ
കുട്ടികളുടെ ബുദ്ധിയിൽ വന്നുകഴിഞ്ഞു. പൂജയെല്ലാം ചെയ്തു വന്നെങ്കിലും ഇത്
ജഢചിത്രമാണെന്ന് നിങ്ങൾക്ക് അറിയില്ലായിരുന്നു. ചൈതന്യത്തിൽ വന്നതുകൊണ്ടാണ്
തീർച്ചയായും വർഷ-വർഷം ശിവജയന്തി ആഘോഷിച്ചുവരുന്നത്. ശിവ പരമാത്മാവ് നിരാകാരനാണ്
എന്നും പറയാറുണ്ട്. നമ്മൾ ആത്മാക്കളും നിരാകാരികളാണെന്ന് അറിയാം. ഇപ്പോൾ നിങ്ങൾ
ആത്മാഭിമാനിയായി മാറുന്നു. വളരെ സഹജമാണ്. ബാബ നമ്മുടെ അച്ഛനാണ്. ജ്ഞാനത്തിന്റെ
സാഗരനും സുഖത്തിന്റെ സാഗരനും പതിത-പാവനനുമാണ്. ബാബക്ക് ഒരുപാട് മഹിമയുണ്ട്.
ബ്രഹ്മാ, വിഷ്ണു, ശങ്കരന് മഹിമ ഇത്രയ്ക്കില്ല. ഒരേയൊരു ബാബയ്ക്ക് മാത്രമാണ്
ഇത്രയും മഹിമ പാടുന്നത്. ബാബ വന്നാണ് നമ്മൾ കുട്ടികൾക്ക് സമ്പത്ത് നൽകുന്നതെന്ന്
ഇപ്പോൾ നിങ്ങൾക്കറിയാം. ലൗകീക അച്ഛൻ കുട്ടികളെ പാലിക്കുകയും വളർത്തുകയും
ചെയ്യുന്നു, എന്നാൽ പഠിപ്പിക്കുന്നില്ല. പഠിക്കാൻ സ്കൂളിലാണ് പോകുന്നത്.
പിന്നീടാണ് വാനപ്രസ്ഥത്തിൽ ഗുരുക്കന്മാരുടെ സമീപത്തേക്ക് പോകുന്നത്. ഇന്നത്തെ
കാലത്ത് ചെറിയവർക്കും വലിയവർക്കുമെല്ലാം ഗുരുക്കന്മാരുണ്ട്. ഇവിടെ നിങ്ങൾ
കുട്ടികളോട് ശിവബാബയെ ഓർമ്മിക്കാനാണ് പറയുന്നത്. എല്ലാവർക്കും ഓർമ്മിക്കാൻ
അവകാശമുണ്ട്. എല്ലാവരും എന്റെ കുട്ടികളാണ്. നിങ്ങളിലും നല്ല രീതിയിൽ
ഓർമ്മിക്കുന്നവരുണ്ട്. പലരും ചോദിക്കാറുണ്ട്- ബാബാ, ആരെയാണ് ഓർമ്മിക്കേണ്ടത്?
ബിന്ദുവിനെ എങ്ങനെയാണ് ഓർമ്മിക്കുന്നത്. വലിയ വസ്തുവിനെയാണ് ഓർമ്മിക്കുക. ശരി,
നിങ്ങൾ ഓർമ്മിക്കുന്ന പരമാത്മാവ് ആരാണ്? അപ്പോൾ പറയും അഖണ്ഡ ജ്യോതി
സ്വരൂപമാണെന്ന്. എന്നാൽ അങ്ങനെയല്ല. അഖണ്ഡ ജ്യോതിയെ ഓർമ്മിക്കുക എന്നത്
തെറ്റാണ്. കൃത്യമായ ഓർമ്മ വേണം. ആദ്യം ബാബയെ കൃത്യമായി അറിയണം. ബാബ തന്നെയാണ്
വന്ന് തന്റെ പരിചയം നൽകുന്നത്. ഒപ്പം കുട്ടികൾക്ക് മുഴുവൻ സൃഷ്ടിയുടെ
ആദി-മദ്ധ്യ-അന്ത്യത്തിന്റെ വാർത്ത കേൾപ്പിക്കുകയും ചെയ്യുന്നു. വിസ്താരത്തിലും
അതുപോലെ തന്നെ ഭൂപടത്തിലും. ഇപ്പോൾ ബാബ പറയുന്നു നിങ്ങൾക്ക് പാവനമായി മാറണമെങ്കിൽ
അതിനുവേണ്ടി ഒരു വഴി മാത്രമെയുള്ളൂ-എന്നെ ഓർമ്മിക്കൂ. എന്നെ പറയുന്നതു തന്നെ
പതിത-പാവനൻ എന്നാണ്. ആത്മാവിനെയാണ് പാവനമാക്കി മാറ്റേണ്ടത്. ആത്മാവ് തന്നെയാണ്
പറയുന്നത് നമ്മൾ പതിതമായി മാറിയിരിക്കുന്നു. നമ്മൾ പാവനമായിരുന്നു, ഇപ്പോൾ
പതിതരാണ്. എല്ലാവരും തമോപ്രധാനമാണ്. ഓരോ വസ്തുവും ആദ്യം സതോപ്രധാനവും പിന്നീട്
തമോപ്രധാനവുമായിരിക്കും. ആത്മാവ് സ്വയം പറയുന്നു- ഞാൻ പതിതമായിരിക്കുന്നു, എന്നെ
പാവനമാക്കി മാറ്റൂ. ശാന്തിധാമത്തിൽ പതിത ആത്മാക്കളില്ല. ഇവിടെ പതിതരുമാണ്
ദുഃഖികളുമാണ്. പാവനമായിരുന്നപ്പോൾ സുഖികളായിരുന്നു. അതിനാൽ ആത്മാവ് തന്നെയാണ്
പറയുന്നത്-ഞങ്ങളെ പാവനമാക്കി മാറ്റൂ എന്നാൽ ഞങ്ങൾ ദുഃഖത്തിൽ നിന്ന് മുക്തമാകും.
ആത്മാവ് തന്നെയാണ് എല്ലാം ചെയ്യുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. ആത്മാവ്
തന്നെയാണ് ജഡ്ജും വക്കീലുമായി മാറുന്നത്. ആത്മാവ് തന്നെയാണ് പറയുന്നത്-ഞാൻ
രാജാവാണ്, ഇന്നയാളാണ് എന്നെല്ലാം. ഇപ്പോൾ ഈ ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കണം.
ഇതിനെയാണ് ആത്മാഭിമാനിയെന്ന് പറയുന്നത്. ദേഹമുണ്ടായിട്ടും ആത്മാഭിമാനി സ്ഥിതി.
രാവണ രാജ്യത്തിൽ ദേഹാഭിമാനികളായിരിക്കും. ഇപ്പോൾ തന്നെയാണ് ബാബ
ആത്മാഭിമാനിയാക്കി മാറ്റുന്നത്. ഈ സമയം ആത്മാവ് പതിതവും ദുഃഖിയുമാണ്.
അതുകൊണ്ടാണ് വിളിക്കുന്നത്-അല്ലയോ ബാബാ വരൂ. ഡ്രാമയുടെ പദ്ധതിയനുസരിച്ച്
പതിതത്തിൽ നിന്നും പാവനവും, പാവന അവസ്ഥയിൽ നിന്നും പതിതവുമായി മാറി വന്നു. ചക്രം
കറങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ 84 ജന്മങ്ങൾ എങ്ങനെ പൂർത്തിയായി എന്ന് ഇപ്പോൾ
നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇപ്പോൾ ഈ കാര്യങ്ങളൊന്നും മറക്കരുത്. സ്വദർശന
ചക്രധാരിയായിരിക്കൂ. എഴുന്നേൽക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും
കറങ്ങുമ്പോഴും ബുദ്ധിയിൽ നമുക്ക് മുഴുവൻ ജ്ഞാനവുമുണ്ട്. നിങ്ങൾ മനസ്സിലാക്കുന്നു
പരിധിയില്ലാത്ത ബാബയിൽ നിന്നും നമ്മൾ പരിധിയില്ലാത്ത
സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. ബാബ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു,
നിങ്ങൾക്ക് ഒരു ബാബയെ മാത്രം ഓർമ്മിക്കണം. ബാബയെ ഓർമ്മിക്കുക വിശപ്പിന് വല്ലതും
കഴിക്കുക. മതി.
മധുര-മധുരമായ വളരെക്കാലങ്ങൾക്കുശേഷം തിരികെ കിട്ടിയ കുട്ടികളോട് ബാബ ഇടയ്ക്കിടെ
പറയുന്നു-കുട്ടികളെ, വയറിനുവേണ്ടി കേവലം റൊട്ടിക്കഷ്ണം കഴിക്കണം. വയറ്
കൂടുതലൊന്നും കഴിക്കുന്നില്ല. കാൽ പാവ് ഗോതമ്പുമാവ് മാത്രം മതി. ചപ്പാത്തിയും
പരിപ്പുകറിയും മതി. പത്ത് രൂപ കൊണ്ടും മനുഷ്യൻ വയറു നിറയ്ക്കുന്നു, ചിലർ
പത്തായിരത്തിനും വയറു നിറയ്ക്കുന്നു. പാവപ്പെട്ടവർ എന്താണ് കഴിക്കുന്നത്.
എന്നിട്ടും അവർ വളരെ ആരോഗ്യശാലികൾ തന്നെയാണല്ലോ. പലതരം വസ്തുക്കൾ മനുഷ്യർ
കഴിക്കുമ്പോൾ ഒന്നുകൂടി രോഗികളാകുന്നു. ഡോക്ടർമാരുപോലും പറയുന്നു-ഒരേ
രീതിയിലുള്ള ഭോജനം കഴിക്കൂ എന്നാൽ അസുഖം വരില്ല എന്ന്. അതിനാൽ ബാബയും
മനസ്സിലാക്കിതരുന്നു റൊട്ടിക്കഷ്ണം കഴിക്കൂ. എന്ത് ലഭിച്ചുവോ അതിൽ
തൃപ്തരായിരിക്കൂ. ചപ്പാത്തിയും പരിപ്പുകറിയും പോലെ മറ്റൊരു വസ്തുവുമില്ല. കൂടുതൽ
ആർത്തിയും പാടില്ല. സന്യാസിമാർ എന്താണ് ചെയ്യുന്നത്? വീടെല്ലാം ഉപേക്ഷിച്ച്
കാട്ടിലേക്ക് പോകുന്നു. തത്വത്തെ പരമാത്മാവെന്ന് മനസ്സിലാക്കി ഓർമ്മിക്കുന്നു.
ബ്രഹ്മത്തിൽ പോയി ലയിക്കുമെന്ന് മനസ്സിലാക്കുന്നു. എന്നാൽ അങ്ങനെയല്ല. ആത്മാവ്
അമരനാണ്. ലയിക്കുന്നതിന്റെ കാര്യമില്ല. പിന്നീട് ആത്മാവാണ് പവിത്രവും
അപവിത്രവുമാകുന്നത്. നിങ്ങൾക്ക് എത്ര നല്ല ജ്ഞാനമാണ് ലഭിച്ചിരിക്കുന്നത്. നിങ്ങൾ
തന്നെയാണ് പ്രാപ്തിയും അനുഭവിക്കുന്നത്. പിന്നീട് ഈ ജ്ഞാനം മറന്നുപോകും. വീണ്ടും
ഏണിപ്പടി താഴേക്ക് ഇറങ്ങണം. ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിൽ മുഴുവൻ ജ്ഞാനവുമുണ്ട്.
നമ്മൾ എങ്ങനെയാണ് 84 ജന്മങ്ങൾ എടുക്കുന്നത്. ഈ പാർട്ട് ഒരിക്കലും ആരുടേയും
അവസാനിക്കുന്നില്ല. പൂർവ്വ നിശ്ചിതമായ ഈ നാടകം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഭഗവാൻ
എപ്പോൾ, എങ്ങനെ, എവിടുന്നാണ് ഈ നാടകം ഉണ്ടാക്കിയതെന്ന് പറയാൻ സാധിക്കില്ല. ഇത്
കറങ്ങിക്കൊ ണ്ടേയിരിക്കുന്നു. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഈ കാര്യങ്ങളെ ആർക്കും മനസ്സിലാക്കാൻ
സാധിക്കില്ല. ചോദിക്കാറുണ്ട്- ഡ്രാമയാണോ അതോ ഈശ്വരനാണോ സർവ്വശക്തിവാൻ? അപ്പോൾ
പറയും ഈശ്വരനാണ് സർവ്വശക്തിവാൻ. ഈശ്വരന് എല്ലാം ചെയ്യാൻ സാധിക്കുമെന്ന്
മനസ്സിലാക്കുന്നു. ബാബ പറയുന്നു-ഞാനും ഡ്രാമയിലെ ബന്ധനത്തിൽ
അകപ്പെട്ടിരിക്കുകയാണ്. എനിക്ക് പതിതരെ പാവനമാക്കി മാറ്റാനായി വരേണ്ടി വരുകയാണ്.
നിങ്ങൾ സത്യയുഗത്തിൽ സുഖികളാകുന്നു. ബാബയും പരമധാമത്തിൽ ചെന്ന് വിശ്രമിക്കുന്നു.
നിങ്ങൾ ബാബയുടെ ശിരസ്സിലെ കിരീടധാരിയാകുന്നു. നിങ്ങളുടെ സവാരി കാണിച്ചിട്ടുള്ളത്
സിംഹത്തിനുമേലാണ്.
നിങ്ങൾക്കറിയാം ഓരോ സെക്കന്റിലും എന്തെല്ലാമാണോ നടക്കുന്നത് അതെല്ലാം ഡ്രാമയിൽ
അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് എത്ര നല്ല ജ്ഞാനമാണ് നൽകുന്നത്. നിങ്ങൾ ബാബയേയും
സമ്പത്തിനേയും മാത്രം ഓർമ്മിക്കൂ. മതി. പേപ്പറിന്റേയോ പെൻസിലിന്റേയൊന്നും
ആവശ്യമില്ല. ബ്രഹ്മാബാബയും പഠിക്കുന്നുണ്ട് എന്നാൽ തന്റെ പക്കൽ ഒന്നും തന്നെ
വെക്കുന്നില്ല. ബാബയെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ സമ്പത്ത് ലഭിക്കും. എത്ര
സഹജമാണ്. ഓർമ്മയിലൂടെ നിങ്ങൾ സദാ ആരോഗ്യമുള്ളവരായി മാറും. ഇതാണ് ധാരണയുടെ കാര്യം.
എഴുതുന്നതിലൂടെ എന്ത് പ്രയോജനമാണ്! ഇതെല്ലാം വിനാശമാകാനുളളതാണ്. എന്നാൽ
ചിലരെല്ലാം ഓർമ്മിക്കാൻ വേണ്ടി എഴുതാറുണ്ട്. ഏതെങ്കിലും കാര്യം ഓർമ്മിക്കണമെങ്കിൽ
അവർ തന്റെ വസ്ത്രാഗ്രത്തിൽ കെട്ടിട്ട് വെക്കാറുണ്ട്. നിങ്ങളും അതുപോലെ ബുദ്ധിയിൽ
കെട്ടിട്ട് വെക്കൂ. ശിവബാബയേയും സമ്പത്തിനേയും ഓർമ്മിക്കണം. ഇത് വളരെ
സഹജമാണ്-യോഗം എന്നാൽ ഓർമ്മ. പറയുന്നു-ബാബാ ഓർമ്മ നിൽക്കുന്നില്ല. എങ്ങനെ യോഗത്തിൽ
ഇരിക്കും? നോക്കൂ, ലൗകീക അച്ഛന്റെ ഓർമ്മ ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും
നടക്കുമ്പോഴും കറങ്ങുമ്പോഴും ഉണ്ടാകുന്നു. നിങ്ങളും കേവലം ഓർമ്മിച്ചാൽ മതി,
നിങ്ങളുടെ തോണി അക്കരെയെത്തും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്വദർശന
ചക്രധാരിയായി മാറി 84 ന്റെ ചക്രത്തെ ബുദ്ധിയിൽ കറക്കിക്കൊണ്ടേയിരിക്കണം.
പരിധിയില്ലാത്ത ബാബയെ ഓർമ്മിച്ച് പരിധിയില്ലാത്ത സമ്പത്ത് നേടുകയും പാവനമായി
മാറുകയും വേണം.
2. ഒരു വസ്തുവിനോടും
അത്യാഗ്രഹം വെക്കരുത്. ലഭിച്ചതിൽ തൃപ്തരായിരിക്കണം. റൊട്ടിക്കഷ്ണം കഴിച്ചു
കൊണ്ടും ബാബയുടെ ഓർമ്മയിൽ ഇരിക്കണം.
വരദാനം :-
സർവ്വരുടെയും
മനസ്സിലെ രഹസ്യത്തെ അറിഞ്ഞ് എല്ലാവരെയും അനുനയിപ്പിക്കുന്ന സദാ വിജയിയായി
ഭവിക്കട്ടെ.
വിജയിയായി മാറുന്നതിന്
വേണ്ടി സർവ്വരുടെയും ഹൃദയത്തിലെ രഹസ്യത്തെ അറിയണം. ആരുടെയും മുഖത്തിലൂടെ
പുറത്തുവരുന്ന ശബ്ദത്തിലൂടെ അവരുടെ ഹൃദയത്തിലെ രഹസ്യത്തെ അറിയൂ എങ്കിൽ വിജയിയാകാൻ
കഴിയും, പക്ഷെ ഹൃദയത്തിലെ രഹസ്യത്തെ അറിയുന്നതിന് വേണ്ടി അന്തർമുഖത വേണം. എത്രയും
അന്തർമുഖിയായിരിക്കുന്നുവോ അത്രയും ഓരോരുത്തരുടെയും മനസ്സിലെ രഹസ്യത്തെ അറിഞ്ഞ്
അവരെ അനുനയിപ്പിക്കാൻ കഴിയും. അനുനയിപ്പിക്കുന്നവർ തന്നെയാണ് വിജയിയാകുന്നത്.
സ്ലോഗന് :-
വൈരാഗ്യം
അങ്ങനെയുള്ള യോഗ്യമായ ഭൂമിയാണ് അതിൽ എന്ത് തന്നെ വിത്തിട്ടാലും അത് അവശ്യം
ഫലദായകമാകും.
അവ്യക്ത സൂചന- സദാ
അചഞ്ചലവും ദൃഢവും ഏകരസവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.
സദാ ഉന്മേഷ-ഉത്സാഹത്തിൽ
ഏകരസമായിരിക്കുന്നതിന് വേണ്ടി ആര് തന്നെ സംബന്ധത്തിൽ വന്നാലും -അത്
വിദ്യാർത്ഥിയാകട്ടെ, കൂട്ടുകാരാകട്ടെ എല്ലാവരെയും സന്തുഷ്ടരാക്കുന്നതിനുള്ള
ആകാംക്ഷ വെക്കൂ. ആരെ കാണുമ്പോഴും അവരിൽ നിന്ന് ഓരോ സമയത്തും ഗുണങ്ങൾ
സ്വീകരിച്ചുകൊണ്ടിരിക്കൂ. സർവ്വരുടെയും ഗുണങ്ങളുടെ ബലം ലഭിക്കുന്നതിലൂടെ
സദാകാലത്തേക്ക് ഉത്സാഹം ഏകരസമായിരിക്കും. ഗുണഗ്രാഹിയാകൂ, അവഗുണങ്ങളെ കണ്ടിട്ടും
കാണാതിരിക്കൂ.