19.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ഏറ്റവും പ്രധാനപ്പെട്ട സേവനം ബാബയുടെ ഓര്മ്മയില് ഇരിക്കുക മറ്റുള്ളവരിലും ഓര്മ്മ ഉണര്ത്തുക എന്നതാണ്, ആര്ക്കുവേണമെങ്കിലും ബാബയുടെ പരിചയം നല്കി അവരുടെ മംഗളം ചെയ്യാന് നിങ്ങള്ക്കു സാധിക്കും.

ചോദ്യം :-
ഏതൊരു ചെറിയ ശീലം പോലും വളരെ വലിയ അവജ്ഞ ചെയ്യിക്കും? അതില് നിന്നും രക്ഷപ്പെടുന്നതിനുള്ള യുക്തി എന്താണ്?

ഉത്തരം :-
ആരിലെങ്കിലും എന്തെങ്കിലും ഒളിപ്പിക്കുന്നതിന്റെ അല്ലെങ്കില് മോഷ്ടിക്കുന്നതിന്റെ ശീലമുണ്ടെങ്കില് അത് വളരെ വലിയ അവജ്ഞയായി മാറും. പറയാറുണ്ട്- കക്ക മോഷ്ടിക്കുന്നതും ലക്ഷം മോഷ്ടിക്കുന്നതും ഒരുപോലെയാണ്. ലോഭത്തിന് വശപ്പെട്ട് വിശക്കുമ്പോള് ഒളിവില് ചോദിക്കാതെ കഴിക്കുക, മോഷ്ടിക്കുക- ഇത് വളരെ മോശമായ ശീലമാണ്. ഈ ശീലത്തില് നിന്നും രക്ഷപ്പെടുന്നതിനായി ബ്രഹ്മാബാബയ്ക്കു സമാനം ട്രസ്റ്റിയായി മാറൂ. ഇതുപോലുള്ള എന്തെല്ലാം ശീലങ്ങളുണ്ടോ അതെല്ലാം സത്യം സത്യമായി ബാബയെ കേള്പ്പിക്കൂ.

ഓംശാന്തി.  
ആത്മീയ അച്ഛന് ഇരുന്ന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്. കുട്ടികള്ക്ക് അറിയാം നമ്മള് പരിധിയില്ലാത്ത ബാബയുടെ മുന്നിലാണ് ഇരിക്കുന്നത്. നമ്മള് ഈശ്വരീയ പരിവാരത്തിലേതാണ്. ഈശ്വരന് നിരാകാരനാണ്. ഇതും അറിയാം, നിങ്ങള് ആത്മാഭിമാനിയായി ഇരിക്കുകയാണ്. ഇപ്പോള് ഇതില് ശാസ്ത്രത്തിന്റെ ഒരു അഹങ്കാരത്തിന്റേയും ഹഠയോഗത്തിന്റേയും കാര്യമില്ല. ഇത് ബുദ്ധിയുടെ ജോലിയാണ്. ഈ ശരീരത്തിന് ഇതില് ഒരു ജോലിയുമില്ല. ഹഠയോഗത്തില് ശരീരത്തെക്കൊണ്ട് പണിയെടുപ്പിക്കുന്നു. ഇവിടെ കുട്ടികളാണെന്ന് മനസ്സിലാക്കി ബാബയുടെ മുന്നില് ഇരിക്കുകയാണ്. ബാബ നമ്മളെ പഠിപ്പിക്കുകയാണ് എന്നത് അറിയാം. പറയുന്ന കാര്യങ്ങളില് ഒന്ന് ഇതാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എങ്കില് മധുരമായ കുട്ടികളേ നിങ്ങളുടെ മുഴുവന് പാപവും മുറിഞ്ഞുപോകും. പിന്നീട് ചക്രം കറക്കൂ, മറ്റുള്ളവരുടെ സേവനം ചെയ്ത് തനിക്കു സമാനമാക്കി മാറ്റൂ. ബാബ ഇരുന്ന് ഓരോരുത്തരേയും നോക്കുകയാണ് ഇവര് എന്ത് സേവനമാണ് ചെയ്യുന്നത് എന്ന് . സ്ഥൂല സേവനമാണോ ചെയ്യുന്നത്, സൂക്ഷ്മ സേവനമാണോ ചെയ്യുന്നത് അതോ പ്രധാന സേവനമാണോ ചെയ്യുന്നത്. ഓരോരുത്തരേയും ബാബ നോക്കുകയാണ്. ഇവര് എല്ലാവര്ക്കും ബാബയുടെ പരിചയം നല്കുന്നുണ്ടോ? പ്രധാന കാര്യം ഇതാണ്. ഓരോ കുട്ടിക്കും ബാബയുടെ പരിചയം നല്കി, മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുത്ത് അതായത് ബാബ പറയുന്നത്പോലെ- എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ ജന്മ ജന്മാന്തരങ്ങളിലെ പാപം ഇല്ലാതാകും, ഈ സേവനത്തില് എത്രത്തോളം ഇരിക്കുന്നുണ്ട്? ഏറ്റവും കൂടുതല് സേവനം ആരാണ് ചെയ്യുന്നത് എന്ന് താനുമായി താരതമ്യം ചെയ്യുന്നുണ്ടോ? എന്തുകൊണ്ട് എനിക്ക് ഇവരെക്കാള് കൂടുതല് സേവനം ചെയ്തുകൂടാ! ഇവരിലും കൂടുതല് ഓര്മ്മയുടെ യാത്രയില് പന്തയത്തില് മുന്നിലെത്താന് സാധിക്കുമോ അതോ ഇല്ലയോ? ഓരോരുത്തരേയും ബാബ കാണുന്നുണ്ട്. ബാബ ഓരോരുത്തരോടും വര്ത്തമാനം ചോദിക്കും- എന്ത് എന്തെല്ലാം സേവനം ചെയ്യുന്നുണ്ട്? ആര്ക്കെങ്കിലും ബാബയുടെ പരിചയം നല്കി അവരുടെ മംഗളം ചെയ്യുന്നുണ്ടോ? സമയം വ്യര്ത്ഥമാക്കുന്നില്ലല്ലോ? പ്രധാനകാര്യം ഇതാണ്, ഈ സമയം എല്ലാവരും അനാഥരാണ്. പരിധിയില്ലാത്ത അച്ഛനെ ആരും അറിയുന്നില്ല. അച്ഛനില് നിന്ന് സമ്പത്ത് തീര്ച്ചയായും ലഭിക്കുന്നുണ്ട്. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് മുക്തി- ജീവന്മുക്തി ധാമങ്ങള് രണ്ടുമുണ്ട്. കുട്ടികള് ഇതും മനസ്സിലാക്കണം ഇപ്പോള് നമ്മള് പഠിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് സ്വര്ഗ്ഗത്തില് വന്ന് ജീവന്മുക്തിയുടെ രാജ്യഭാഗ്യം നേടും. ബാക്കി മറ്റു ധര്മ്മങ്ങളിലുള്ള അനേകം ആത്മാക്കള്, അവര് ആരുംതന്നെ ഉണ്ടായിരിക്കില്ല. കേവലം നമ്മള് മാത്രമായിരിക്കും ഭാരതത്തില് ഉണ്ടാവുക. ബാബ ഇരുന്ന് കുട്ടികളെ പഠിപ്പിക്കുകയാണ്- ബുദ്ധിയില് എന്തെല്ലാം ഉണ്ടാകണം! ഇവിടെ നിങ്ങള് സംഗമയുഗത്തിലാണ് അതിനാല് കഴിക്കുന്നതും കുടിക്കുന്നതും തീര്ച്ചയായും ശുദ്ധവും പവിത്രവുമായിരിക്കണം. അറിയാം നമ്മള് ഭാവിയില് സര്വ്വഗുണ സമ്പന്നന്, 16 കലാ സമ്പൂര്ണ്ണന്, സമ്പൂര്ണ്ണ നിര്വ്വികാരിയായി മാറും. ഈ മഹിമ ശരീരധാരികളായ ആത്മാക്കളുടേതാണ്, ആത്മാവിന്റെ മാത്രം മഹിമയല്ല. ഓരോ ആത്മാക്കളുടേയും പാര്ട്ട് വേറെ വേറെയാണ്, അത് ഇവിടെ വന്ന് അഭിനയിക്കുന്നു. നിങ്ങളുടെ ബുദ്ധിയില് ലക്ഷ്യമുണ്ട്, നമുക്ക് ഇവരെപ്പോലെയായി മാറണം. ബാബയുടെ ആജ്ഞയാണ്- കുട്ടികളേ പവിത്രമായി മാറൂ. ചോദിക്കും എങ്ങനെ പവിത്രമായിരിക്കും? എന്തുകൊണ്ടെന്നാല് മായയുടെ അനേകം കൊടുങ്കാറ്റുകള് വരുന്നുണ്ട്. ബുദ്ധി എവിടേയ്ക്കെല്ലാമാണ് പോകുന്നത്. അതില് നിന്ന് എങ്ങനെ രക്ഷപ്പെടും? കുട്ടികളുടെ ബുദ്ധിയില് ഈ ചിന്ത വരുന്നില്ലേ. മറ്റാരുടേയും ബുദ്ധിയില് ഇതു വരില്ല. അച്ഛന്, ടീച്ചര്, ഗുരു മൂന്നുപേരെയും നിങ്ങള്ക്ക് ലഭിച്ചിട്ടുണ്ട്. ഇതും നിങ്ങള്ക്ക് അറിയാം- ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്. ഭഗവാന് അച്ഛനും ടീച്ചറും ജ്ഞാനസാഗരവുമാണ്. ബാബ വന്നിരിക്കുകയാണ് നമ്മള് ആത്മാക്കളെ കൂടെക്കൊണ്ടുപോകുന്നതിന്. സത്യയുഗത്തില് വളരെ കുറച്ച് ദേവീ ദേവന്മാരെ ഉണ്ടാകൂ. ഈ കാര്യങ്ങള് നിങ്ങളുടേതല്ലാതെ മറ്റാരുടേയും ബുദ്ധിയില് ഉണ്ടാകില്ല. നിങ്ങളുടെ ബുദ്ധിയിലുണ്ട് വിനാശത്തിനുശേഷം നമ്മള് കുറച്ചുപേരേ ബാക്കിയുണ്ടാകൂ. പിന്നീട് ഇത്രയധികം ധര്മ്മങ്ങളും ഖണ്ഢങ്ങളും ഒന്നുമുണ്ടാകില്ല. നമ്മളായിരിക്കും വിശ്വത്തിന്റെ അധികാരികള്. നമ്മുടെ ഒരു രാജ്യമായിരിക്കും ഉണ്ടാവുക. വളരെ സുഖമുള്ള രാജ്യമായിരിക്കും. പിന്നീട് അതില് വ്യത്യസ്ത പദവിയിലുള്ളവരുണ്ടാകും. നമ്മുടെ പദവി എന്തായിരിക്കും? നമ്മള് ആത്മീയ സേവനം എത്രത്തോളം ചെയ്യുന്നുണ്ട്? ബാബയും ചോദിക്കുകയാണ്. ബാബ ഉള്ള് അറിയുന്നവനാണ് എന്നല്ല. കുട്ടികള്ക്ക് ഓരോ കാര്യങ്ങളും സ്വയം മനസ്സിലാക്കാന് സാധിക്കും- നമ്മള് എന്താണ് ചെയ്യുന്നത്? തീര്ച്ചയായും മനസ്സിലാക്കിയിട്ടുണ്ടാകും ആദ്യനമ്പറില് സേവനം ചെയ്യുന്നത് ദാദ തന്നെയാണ് ശ്രീമതം അനുസരിച്ച്. കൂടെക്കൂടെ ബാബ മനസ്സിലാക്കിത്തരുന്നു- മധുര മധുരമായ കുട്ടികളേ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, ദേഹാഭിമാനത്തെ ഉപേക്ഷിക്കൂ. ആത്മാവാണെന്ന് എത്ര സമയം മനസ്സിലാക്കുന്നുണ്ട്? നമ്മള് ആത്മാക്കളാണ്- ഇത് പക്കയാക്കണം. ബാബയെ ഓര്മ്മിക്കണം. ഇതിലൂടെയേ തോണി അക്കരെയെത്തൂ. ഓര്മ്മിച്ച് ഓര്മ്മിച്ച് പഴയ ലോകത്തില് നിന്നും പുതിയ ലോകത്തിലെത്തിച്ചേരും. ഇപ്പോള് കുറച്ച് സമയമേ ബാക്കിയുള്ളൂ. പിന്നീട് നമ്മള് നമ്മുടെ സുഖധാമത്തിലേയ്ക്ക് പോകും. മുഖ്യമായ ആത്മീയ സേവനമിതാണ്- എല്ലാവര്ക്കും ബാബയുടെ പരിചയം നല്കുക, ഇതാണ് ഏറ്റവും സഹജമായ കാര്യം. സ്ഥൂല സേവനം ചെയ്യുന്നതില്, ഭോജനം ഉണ്ടാക്കുന്നതില്, ഭോജനം കഴിക്കുന്നതില് എല്ലാം പരിശ്രമമുണ്ട്. ഇതിലാണെങ്കില് പരിശ്രമത്തിന്റെ ഒരു കാര്യവുമില്ല. കേവലം സ്വയം ആത്മാവാണെന്നു മനസ്സിലാക്കിയാല് മതി. ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയാണ്. ആത്മാവാണ് മുഴുവന് പാര്ട്ടും അഭിനയിക്കുന്നത്. വിനാശത്തിന്റെ സമയമാകുമ്പോള് ഒരേയൊരു തവണ മാത്രമാണ് ബാബ വന്ന് ഈ ജ്ഞാനം കേള്പ്പിക്കുന്നത്. പുതിയ ലോകം ദേവീദേവതകളുടേതാണ്. അതിലേയ്ക്ക് തീര്ച്ചയായും പോകണം. ബാക്കി മുഴുവന് ലോകത്തിനും ശാന്തിധാമത്തിലേയ്ക്ക് പോകണം, ഈ പഴയ ലോകം ഇനി ഉണ്ടാകില്ല. നിങ്ങള് പുതിയ ലോകത്തിലായിരിക്കുമ്പോള് പഴയ ലോകത്തിന്റെ ഓര്മ്മയുണ്ടാകുമോ? ഒന്നുമുണ്ടാകില്ല. നിങ്ങള് സ്വര്ഗ്ഗത്തില്ത്തന്നെയായിരിക്കും, രാജ്യം ഭരിച്ചുകൊണ്ടിരിക്കും. ഇത് ബുദ്ധിയില് ഉണ്ടെങ്കില് സന്തോഷമുണ്ടാകും. സ്വര്ഗ്ഗത്തിന് അനേകം പേരുകള് നല്കിയിട്ടുണ്ട്. നരകത്തിനും അനേകം പേരുകള് നല്കിയിട്ടുണ്ട്- പാപാത്മാക്കളുടെ ലോകം, ഹെല്, ദുഃഖധാമം. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം പരിധിയില്ലാത്ത അച്ഛന് ഒന്നേയുള്ളു. നമ്മള് അച്ഛന്റെ കളഞ്ഞുപോയി തിരികെക്കിട്ടിയ മക്കളാണ്, അതിനാല് ഇങ്ങനെയുള്ള ബാബയോട് വളരെ അധികം സ്നേഹവും ഉണ്ടാകണം. ബാബയ്ക്കും കുട്ടികളോട് വളരെ അധികം സ്നേഹമുണ്ട്, ബാബ വളരെ അധികം സേവനം ചെയ്യുന്നു, മുള്ളുകളെ പുഷ്പമാക്കി മാറ്റുന്നു. മനുഷ്യനില് നിന്നും ദേവതയായി മാറണം. ബാബ സ്വയം ആകുന്നില്ല, നമ്മളെ ആക്കിമാറ്റാനാണ് വരുന്നത്. അതിനാല് ഉള്ളില് വളരെ അധികം സന്തോഷം ഉണ്ടായിരിക്കണം. സ്വര്ഗ്ഗത്തില് നമ്മള് ഏത് പദവി പ്രാപ്തമാക്കും? നമ്മള് എന്ത് സേവനമാണ് ചെയ്യുന്നത്? വീട്ടില് ജോലിക്കാരും വേലക്കാരുമുണ്ടാകും, അവര്ക്കും പരിചയം നല്കണം. തന്റെ കണക്ഷനില് വരുന്നവര്ക്ക് പഠിപ്പ് നല്കണം. എല്ലാവരുടേയും സേവനം ചെയ്യണമല്ലോ- അബലകളുടെ, പാവപ്പെട്ടവരുടെ, ആദിവാസികളുടെ. പാവപ്പെട്ടവര് അനേകമുണ്ട്, അവര് നേരെയാകും, പിന്നീട് ഒരു പാപകര്മ്മവും ചെയ്യുകയില്ല. ഇല്ലെങ്കില് പാപകര്മ്മങ്ങള് ചെയ്തുകൊണ്ടിരിക്കും. കളവും മോഷണവും എത്രയുണ്ട് എന്ന് കാണുന്നുണ്ടല്ലോ. ജോലിക്കാരും മോഷ്ടിക്കാറുണ്ട്. ഇല്ലെങ്കില് വീട്ടില് കുട്ടികളുണ്ടാകും അപ്പോള് എന്തിനാണ് കതക് പൂട്ടുന്നത്. പക്ഷേ ഇന്നുകാലത്തെ കുട്ടികളും കള്ളന്മാരാകുന്നുണ്ട്. എന്തെങ്കിലുമൊക്കെ കാണാതെ എടുക്കും. ആര്ക്കെങ്കിലും വിശന്നാല് അത്യാഗ്രഹം കാരണം എടുത്തുകഴിക്കുന്നു. അത്യാഗ്രഹികള് തീര്ച്ചയായും എന്തെങ്കിലും മോഷ്ടിച്ച് കഴിക്കുന്നുണ്ടാകും. ഇത് ശിവബാബയുടെ ഭണ്ഢാരയാണ്, ഇതില് നിന്നും ഒന്നും മോഷ്ടിക്കരുത്. ബ്രഹ്മാവ് ട്രസ്റ്റിയാണ്. പരിധിയില്ലാത്ത അച്ഛനായ ഭഗവാന് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഭഗവാന്റെ വീട്ടില് ആരെങ്കിലും എപ്പോഴെങ്കിലും മോഷ്ടിക്കുമോ? സ്വപ്നത്തില്പോലുമില്ല. നിങ്ങള്ക്ക് അറിയാം ഉയര്ന്നതിലും ഉയര്ന്നത് ശിവഭഗവാനാണ്. നമ്മള് അവരുടെ കുട്ടികളാണ്. അതിനാല് നമ്മള് ചെയ്യുന്നത് ദൈവീക കര്മ്മങ്ങളായിരിക്കണം.

മോഷണം നടത്തിയവര്ക്കുപോലും നിങ്ങള് ജയിലില് പോയി ജ്ഞാനം നല്കുന്നു. ഇവിടെ എന്ത് മോഷ്ടിക്കും? ചിലപ്പോള് മാമ്പഴം എടുക്കും, എന്തെങ്കിലും സാധനം എടുത്ത് കഴിക്കും- ഇതും മോഷണമല്ലേ. ചോദിക്കാതെ ഒരിയ്ക്കലും ഒരു സാധനവും എടുക്കരുത്. കൈവെക്കുകപോലും ചെയ്യരുത്. ശിവബാബ നമ്മുടെ അച്ഛനാണ്, ബാബ കേള്ക്കുന്നുണ്ട്, കാണുന്നുണ്ട്. കുട്ടികളില് ഒരു അവഗുണവും ഇല്ലല്ലോ? എന്ന് ചോദിക്കുന്നു. അഥവാ എന്തെങ്കിലും അവഗുണം ഉണ്ടെങ്കില് അത് കേള്പ്പിക്കൂ. ദാനം നല്കൂ. ദാനം നല്കിയിട്ട് പിന്നീട് ഏതെങ്കിലും അവജ്ഞ ചെയ്താല് വളരെ ശിക്ഷ ലഭിക്കും. മോഷ്ടിക്കുന്ന ശീലം വളരെ മോശമാണ്. ആലോചിച്ചുനോക്കൂ, ആരെങ്കിലും സൈക്കിള് മോഷ്ടിച്ചു, എന്നിട്ട് പിടിക്കപ്പെട്ടു. ആരെങ്കിലും കടയിലേയ്ക്ക് പോയി ബിസ്ക്കറ്റിന്റെ ബോക്സ് ഒളിപ്പിച്ചു, അല്ലെങ്കില് എന്തെങ്കിലും ചെറിയ സാധനം ഒളിപ്പിച്ചു കൊണ്ടുപോകുന്നു. കടക്കാരന് വളരെ ശ്രദ്ധയോടെയാണ് സംരക്ഷിക്കുക അതുപോലെ ഇതും വളരെ വലിയ ഗവണ്മെന്റാണ്, പാണ്ഢവ ഗവണ്മെന്റ് നമ്മുടെ ദൈവീക രാജ്യം സ്ഥാപിക്കുകയാണ്. ബാബ പറയുന്നു ഞാന് രാജ്യം ഭരിക്കുന്നില്ല. നിങ്ങള് പാണ്ഢവരാണ് രാജ്യം ഭരിക്കുന്നത്. അവര് പിന്നീട് കൃഷ്ണനെ പാണ്ഢവപതി എന്നു പറയുന്നു. പാണ്ഢവപിതാവ് ആരാണ്? നിങ്ങള്ക്ക് അറിയാം- മുന്നില് ഇരിക്കുന്നുണ്ട്. ഓരോരുത്തര്ക്കും ഉള്ളിന്റെയുള്ളില് മനസ്സിലാക്കാന് സാധിക്കും- നമ്മള് ബാബയുടെ എന്ത് സേവനമാണ് ചെയ്യുന്നത്. ബാബ നമുക്ക് വിശ്വത്തിന്റെ ചക്രവര്ത്തീപദം നല്കിയിട്ട് സ്വയം വാനപ്രസ്ഥത്തിലേയ്ക്ക് പോകുന്നു. എത്ര നിഷ്കാമ സേവനമാണ് ചെയ്യുന്നത്. എല്ലാവരും സുഖിയും ശാന്തരുമായി മാറുന്നു. അവര് കേവലം പറയുക മാത്രം ചെയ്യുന്നു വിശ്വത്തില് ശാന്തിയുണ്ടാകണമെന്ന്. ശാന്തിയ്ക്കായി പുരസ്കാരങ്ങള് നല്കിക്കൊണ്ടിരിക്കുന്നു. ഇവിടെ നിങ്ങള് കുട്ടികള്ക്ക് അറിയാം, നമുക്കാണ് വളരെ വലിയ സമ്മാനം ലഭിക്കുന്നത്. ആരാണോ നന്നായി സേവനം ചെയ്യുന്നത്, അവര്ക്ക് വളരെ വലിയ സമ്മാനം ലഭിക്കുന്നു. ഉയര്ന്നതിലും ഉയര്ന്ന സേവനം ബാബയുടെ പരിചയം നല്കുക എന്നതാണ്, ഇത് ആര്ക്കുവേണമെങ്കിലും ചെയ്യാന് കഴിയും. കുട്ടികള്ക്ക് ദേവതയായി മാറണമെങ്കില് സേവനം തീര്ച്ചയായും ചെയ്യണ്ടേ. ബ്രഹ്മാബാബയെ നോക്കൂ, ഇവരും ലൗകിക കുടുംബമുള്ള ആളായിരുന്നില്ലേ. ഇവരെക്കൊണ്ട് ബാബ ചെയ്യിപ്പിച്ചു. ഇദ്ദേഹത്തില് പ്രവേശിച്ച് ഇദ്ദേഹത്തോട് പറയുന്നു ഒപ്പം നിങ്ങളോടും പറയുന്നു ഇത് ചെയ്യൂ. എന്നോട് എങ്ങനെയാണ് പറയുന്നത്? എന്റെയുള്ളില് പ്രവേശിച്ച് ചെയ്യിപ്പിക്കുന്നു. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമാണല്ലോ. ഇരിക്കെ- ഇരിക്കെ പറഞ്ഞു ഇത് ഉപേക്ഷിക്കു, ഇത് മോശമായ ലോകമാണ്, വൈകുണ്ഠത്തിലേയ്ക്കു പോകാം. ഇപ്പോള് വൈകുണ്ഠത്തിന്റെ അധികാരിയായി മാറണം. അതോടെ വൈരാഗ്യം വന്നു. എല്ലാവരും ചിന്തിക്കാന് തുടങ്ങി- ഇദ്ദേഹത്തിന് എന്തുപറ്റി. ഇത്രയും നല്ല സമര്ത്ഥനായ വ്യാപാരി എന്താണീ ചെയ്യുന്നത്! ഇദ്ദേഹം പോയി എന്ത് ചെയ്യും എന്ന് അറിഞ്ഞതേയില്ല. ഉപേക്ഷിക്കുക എന്നത് അത്ര വലിയ കാര്യമല്ല. എല്ലാം ത്യാഗം ചെയ്തു, അത്രമാത്രം. ബാക്കിയുള്ളവരെക്കൊണ്ടും ത്യാഗം ചെയ്യിച്ചു. മകളെക്കൊണ്ടും ത്യാഗം ചെയ്യിച്ചു. ഇപ്പോള് ഈ ആത്മീയ സേവനം ചെയ്യണം, എല്ലാവരേയും പവിത്രമാക്കി മാറ്റണം. എല്ലാവരും പറയുമായിരുന്നു- ഞങ്ങള് ജ്ഞാനാമൃതം പാനം ചെയ്യാന് പോവുകയാണ്. മാതാക്കളായിരുന്നു പ്രധാനം. ഓം രാധയുടെ അടുത്തേയ്ക്ക് ജ്ഞാനാമൃതം കുടിക്കാന് പോവുകയാണ്. ആരാണ് ഈ യുക്തി രചിച്ചത്? ശിവബാബ ഇവരില് പ്രവേശിച്ച് എത്ര നല്ല യുക്തിയാണ് രചിച്ചത്. ആരെല്ലാം വരുന്നോ അവരെല്ലാം ജ്ഞാനാമൃതം കുടിക്കും. അമൃത് ഉപേക്ഷിച്ച് വിഷം എന്തിന് കുടിക്കുന്നു...... എന്ന് ഗീതവുമുണ്ട്. വിഷത്തെ ഉപേക്ഷിച്ച് ജ്ഞാനാമൃതം കുടിച്ച് പാവനമായ ദേവതയായി മാറണം. ആരംഭത്തില് കാര്യങ്ങള് ഇതായിരുന്നു. ആര് വന്നാലും അവരോട് പറയും പാവനമായി മാറൂ. അമൃതം കുടിക്കണമെങ്കില് വിഷത്തെ ഉപേക്ഷിക്കൂ. പാവനമായ വൈകുണ്ഠത്തിന്റെ അധികാരിയായി മാറണമെങ്കില് ഒരേയൊരാളെ മാത്രം ഓര്മ്മിക്കണം. അതിനാല് തീര്ച്ചയായും വഴക്കുണ്ടാകുമല്ലോ. ആരംഭത്തിലെ ആ പ്രശ്നങ്ങള് ഇപ്പോള് വരേയ്ക്കും നടന്നുവരുന്നു. അബലകള്ക്കുമേല് എത്ര അത്യാചാരമാണ് നടക്കുന്നത്. എത്രത്തോളം നിങ്ങള് പക്കയായി മാറുന്നുവോ അതിനനുസരിച്ച് പിന്നീട് മനസ്സിലാക്കും പവിത്രത നല്ലതാണ്. അതിനുവേണ്ടിത്തന്നെയാണ് വിളിക്കുന്നത്- ബാബാ, വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ എന്നു പറഞ്ഞ്. മുമ്പ് നിങ്ങളുടേയും സ്വഭാവം എന്തായിരുന്നു? ഇപ്പോള് എന്തായി മാറുകയാണ്? മുമ്പാണെങ്കില് ദേവതകളുടെ മുന്നില് ചെന്ന് പറയുമായിരുന്നു ഞങ്ങള് പാപികളാണെന്ന്. ഇപ്പോള് അങ്ങനെ പറയില്ല എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് അറിയാം നമ്മള് ഇപ്പോള് ഇതായി മാറുകയാണ്.

കുട്ടികള് തന്നോടുതന്നെ ചോദിക്കണം- നമ്മള് എത്രത്തോളം സേവനം ചെയ്യുന്നുണ്ട്? എങ്ങനെയുള്ള ഭണ്ഢാരിയാണ്, നിങ്ങള്ക്കായി എത്ര സേവനം ചെയ്യുന്നു! അവരുടെ പുണ്യം എത്രത്തോളം വര്ദ്ധിക്കുന്നു! വളരെ അധികം പേരുടെ സേവനം ചെയ്യുന്നു, അതിനാല് എല്ലാവരുടേയും ആശീര്വ്വാദം അവര്ക്ക് ലഭിക്കുന്നു. വളരെ അധികം മഹിമകള് എഴുതുന്നു. ഭണ്ഢാരി അത്ഭുതമാണ്, എന്തെല്ലാം സൗകര്യങ്ങള് ചെയ്യുന്നു. ഇത് സ്ഥൂലസേവനമാണ്. സൂക്ഷ്മത്തിലുള്ളതും ചെയ്യണം. കുട്ടികള് പറയുന്നു- ബാബാ, ഈ 5 ഭൂതങ്ങള് വളരെ തീവ്രമാണ്, അത് ഓര്മ്മയില് ഇരിക്കാന് അനുവദിക്കുന്നില്ല. ബാബ പറയുന്നു കുട്ടികളേ ശിവബാബയുടെ ഓര്മ്മയില് ഇരുന്ന് ഭോജനം ഉണ്ടാക്കൂ. ഒരു ശിവബാബയല്ലാതെ മറ്റാരുമില്ല. ബാബയാണ് സഹായിക്കുന്നത്. പാട്ടുണ്ടല്ലോ ഞാന് അങ്ങയുടെ ശരണം നേടി.......... സത്യയുഗത്തില് ഇങ്ങനെ പറയുമോ. ഇപ്പോള് നിങ്ങള് ശരണത്തിലേയ്ക്ക് വന്നിരിക്കുന്നു. ആരിലെങ്കിലും ഭൂതം പ്രവേശിച്ചാല് വളരെ പീഡിപ്പിക്കുന്നു. ആ അശുദ്ധ ആത്മാവ് ആളുകളെ ബുദ്ധിമുട്ടിക്കും. നിങ്ങളില് എത്ര ഭൂതങ്ങളുണ്ട്-കാമം, ക്രോധം, ലോഭം, മോഹം....ഈ ഭൂതങ്ങള് നിങ്ങളെ വളരെയധികം പീഡിപ്പിക്കുന്നു. ആ അശുദ്ധ ആത്മാവാണെങ്കില് ആരെയെങ്കിലുമൊക്കെ ബുദ്ധിമുട്ടിക്കുന്നു. നിങ്ങള്ക്ക് അറിയാം- ഈ 5 ഭൂതങ്ങള് 2500 വര്ഷങ്ങളായി നടന്നുവരുന്നതാണ്. നിങ്ങള് എത്ര ബുദ്ധിമുട്ടിയിരിക്കുന്നു. ഈ 5 ഭൂതങ്ങള് ദരിദ്രനാക്കി മാറ്റി. ദേഹാഭിമാനത്തിന്റെ ഭൂതമാണ് നമ്പര് വണ്. കാമത്തിന്റെ ഭൂതവും വലുതാണ്. അവ നിങ്ങളെ എത്ര ഉപദ്രവിച്ചു ഇതും ബാബ നിങ്ങള്ക്ക് പറഞ്ഞുതന്നു. കല്പ കല്പം ഈ ഭൂതങ്ങള് നിങ്ങളെ പിടികൂടും. എങ്ങനെയാണോ രാജാവും റാണിയും അതുപോലെ പ്രജകളും എല്ലാവരെയും ഭൂതം പിടിച്ചിരിക്കുകയാണ്. അതിനാല് ഇതിനെ ഭൂതങ്ങളുടെ ലോകം എന്ന് പറയും. രാവണരാജ്യം അര്ത്ഥം ആസുരീയ രാജ്യം. സത്യ ത്രേതായുഗങ്ങളില് ഭൂതം ഉണ്ടാകില്ല. ഒരു ഭൂതം മതി എത്ര ഉപദ്രവമാണ് ചെയ്യുന്നത്. ഇതിനെ ആര്ക്കും അറിയില്ല. 5 വികാരങ്ങളാകുന്ന രാവണന്റെ ഭൂതങ്ങളില് നിന്നും ബാബ വന്ന് രക്ഷിക്കുന്നു. നിങ്ങളിലും ചിലര് വിവേകശാലികളാണ്, അവരുടെ ബുദ്ധിയില് ഇത് ഇരിക്കുന്നുണ്ട്. ഈ ജന്മത്തില് ഇങ്ങനെയുള്ള ഒരു കര്മ്മവും ചെയ്യരുത്. മോഷ്ടിച്ചു, ദേഹാഭിമാനം വന്നു എങ്കില് ഫലം എന്തായിരിക്കും? പദവി ഭ്രഷ്ടമാകും. എന്തെങ്കിലുമൊക്കെ എടുക്കുന്നു. പറയാറുണ്ട് കക്ക മോഷ്ടിക്കുന്നതും ലക്ഷം മോഷ്ടിക്കുന്നതും ഒരുപോലെയാണ്. യജ്ഞത്തില് ഒരിയ്ക്കലും ഇങ്ങനെയുള്ള കാര്യങ്ങള് ചെയ്യരുത്. അഥവാ ശീലമായാല് ഉപേക്ഷിക്കാന് സാധിക്കാതെവരും. എത്ര തലയിട്ട് ഉടയ്ക്കുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്തേ.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്ഥൂലസേവയോടൊപ്പം സൂക്ഷ്മവും പ്രധാനവുമായ സേവനങ്ങളും ചെയ്യണം. എല്ലാവര്ക്കും ബാബയുടെ പരിചയം നല്കുക, ആത്മാക്കളുടെ മംഗളം ചെയ്യുക, ഓര്മ്മയുടെ യാത്രയില് ഇരിക്കുക എന്നതാണ് സത്യമായ സേവനം. ഈ സേവനത്തില് ബിസിയായിരിക്കണം, തന്റെ സമയത്തെ വ്യര്ത്ഥമാക്കരുത്.

2. വിവേകശാലികളായി മാറി 5 വികാരങ്ങളാകുന്ന ഭൂതങ്ങളുടെ മേല് വിജയം പ്രാപ്തമാക്കണം. മോഷ്ടിക്കുക, അസത്യം പറയുക എന്നീ ശീലങ്ങളെ ഉപേക്ഷിക്കണം. ദാനമായി നല്കിയ വസ്തുവിനെ തിരിച്ച് എടുക്കരുത്.

വരദാനം :-
ശരീരത്തിന്റെ രോഗങ്ങളുടെ ചിന്തകളില് നിന്ന് മുക്തമായി ജ്ഞാനചിന്തനവും സ്വ-ചിന്തനവും ചെയ്യുന്ന ശുഭചിന്തകരായി ഭവിക്കട്ടെ.

ശരീരത്തിന് രോഗം വരുക എന്നത് ഒരു കാര്യം, ആ രോഗം കൊണ്ട് കുലുങ്ങുക എന്നത് മറ്റൊരു കാര്യം. രോഗം വരിക എന്നത് വിധിയാണ്, പക്ഷെ ശ്രേഷ്ഠ സ്ഥിതിയില് കുലുക്കം വരിക- ഇത് ബന്ധന യുക്തമാകുന്നതിന്റെ അടയാളമാണ്. ആരാണോ ശരീരത്തിന്റെ രോഗങ്ങളുടെ ചിന്തകളില് നിന്ന് മുക്തമായിരുന്ന് സ്വ ചിന്തനവും ജ്ഞാനചിന്തനവും ചെയ്യുന്നത് അവര് തന്നെയാണ് ശുഭചിന്തകര്. പ്രകൃതിയുടെ ചിന്തനം കൂടുതല് ചെയ്യുന്നതിലൂടെ ചിന്തയുടെ രൂപമായിപ്പോകുന്നു. ഈ ബന്ധനത്തില് നിന്ന് മുക്തമാകുക, ഇതിനെത്തന്നെയാണ് കര്മ്മാതീത സ്ഥിതി എന്ന് പറയുക.

സ്ലോഗന് :-
സ്നേഹത്തിന്റെ ശക്തി പ്രശ്നങ്ങളാകുന്ന പര്വ്വതത്തെ വെള്ളത്തെപ്പോലെ ലഘൂകരിക്കുന്നു.