19.06.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - ഇപ്പോള്നിങ്ങള്ഈശ്വരീയസന്താനങ്ങളായിമാറിയിരിക്കുന്നു, നിങ്ങളില്ഒരുആസുരീയഅവഗുണവുംഉണ്ടാകരുത്, തന്റെഉന്നതിയുണ്ടാക്കണം, തെറ്റ്ചെയ്യരുത്.

ചോദ്യം :-
നിങ്ങള് സംഗമയുഗീ ബ്രാഹ്മണ മക്കള്ക്ക് ഏതൊരു നിശ്ചയവും ലഹരിയുമാണുള്ളത്?

ഉത്തരം :-
നമ്മള് കുട്ടികള്ക്ക് നിശ്ചയവും ലഹരിയുമുണ്ട് അതായത് ഇപ്പോള് നമ്മള് ഈശ്വരീയ സമ്പ്രദായത്തിലേതാണ്. നമ്മള് സ്വര്ഗ്ഗവാസിയും വിശ്വത്തിന്റെ അധികാരിയുമായി മാറുകയാണ്. സംഗമത്തില് നമ്മള് ട്രാന്സ്ഫറാവുകയാണ്. ആസുരീയ സന്താനത്തില് നിന്നും ഈശ്വരീയ സന്താനമായി മാറി 21 ജന്മങ്ങളിലേക്ക് സ്വര്ഗ്ഗവാസിയായി മാറുകയാണ്, ഇതിലും വലിയ ഒരു വസ്തു വേറെയില്ല.

ഓംശാന്തി.  
ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്, മനുഷ്യര് എപ്പോഴും ശാന്തി ഇഷ്ടപ്പെടുന്നു. വീട്ടില് അഥവാ കുട്ടികള് വഴക്കിടുകയാണെങ്കില് അശാന്തി നിലനില്ക്കും. അശാന്തിയില് ദുഃഖം ഉണ്ടായിരിക്കുന്നു. ശാന്തിയിലാണെങ്കില് സുഖമാണുള്ളത്. ഇവിടെ നിങ്ങള് കുട്ടികള് ഇരിക്കുന്നു, നിങ്ങളില് സത്യമായ ശാന്തിയുണ്ട്. നിങ്ങളോട് പറഞ്ഞിട്ടുണ്ട്, ബാബയെ ഓര്മ്മിക്കൂ.... സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. അരകല്പമായി ആത്മാവില് നിലനില്ക്കുന്ന അശാന്തി മാറുന്നത് ശാന്തിസാഗരനായ ബാബയെ ഓര്മ്മിക്കുന്നതിലൂടെയാണ്. നിങ്ങള്ക്ക് ശാന്തിയുടെ സമ്പത്ത് ലഭിക്കുകയാണ്. ഇതും നിങ്ങള്ക്കറിയാം, അതായത് ശാന്തിയുടെ ലോകവും അശാന്തിയുടെ ലോകവും രണ്ടും തീര്ത്തും വേറെ വേറെയാണ്. ആസുരീയ ലോകം, ഈശ്വരീയ ലോകം, സത്യയുഗം, കലിയുഗം എന്നെല്ലാം എന്തിനെയാണ് പറയുന്നത് എന്ന് ഒരു മനുഷ്യനും അറിയില്ല. നിങ്ങളും പറയും, ഞങ്ങള്ക്കും അറിയില്ലായിരുന്നു. എത്ര വലിയ സ്ഥാനത്ത് ഇരിക്കുന്നവരായാലും ശരി. പണമുള്ളവരെ സ്ഥാനമുള്ളവര് എന്നല്ലേ പറയാറ്. ദരിദ്രനേയും ധനവാനേയും മനസ്സിലാക്കാന് സാധിക്കുമല്ലോ. അതുപോലെ നിങ്ങള്ക്കും ഈശ്വരീയ സന്താനത്തേയും ആസുരീയ സന്താനത്തേയും തിരിച്ചറിയാന് സാധിക്കും. ഇപ്പോള് നിങ്ങള് മധുരമായ കുട്ടികള്,നമ്മള് ഈശ്വരീയ സന്താനങ്ങളാണെന്ന് മനസ്സിലാക്കുന്നു. ഇതില് പക്കാ നിശ്ചയമില്ലേ. നിങ്ങള് ബ്രാഹ്മണര് മനസ്സിലാക്കുന്നുണ്ട് നമ്മള് ഈശ്വരീയ സമ്പ്രദായത്തില് സ്വര്ഗ്ഗവാസിയും വിശ്വത്തിന്റെ അധികാരിയുമായി മാറുകയാണ്. എപ്പോഴും ഈ സന്തോഷം ഉണ്ടായിരിക്കണം. യഥാര്ത്ഥരീതിയില് മനസ്സിലാക്കുന്നവര് വളരെ കുറച്ചുപേരേയുള്ളു. സത്യയുഗത്തില് ഈശ്വരീയ സമ്പ്രദായമാണ്. കലിയുഗത്തില് ആസുരീയ സമ്പ്രദായവും. പുരുഷോത്തമ സംഗമയുഗത്തില് ആസുരീയ സമ്പ്രദായം മാറുന്നു. ഇപ്പോള് നമ്മള് ശിവബാബയുടെ സന്താനങ്ങളായി മാറി. ഇടയില് മറന്നുപോയിരുന്നു. ഇപ്പോള് വീണ്ടും ഈ സമയത്ത് നമ്മള് ശിവബാബയുടെ സന്താനങ്ങളാണ് എന്നത് അറിഞ്ഞു. അവിടെ സത്യയുഗത്തില് ആരും ഞാന് ഈശ്വരന്റെ സന്താനമാണ് എന്ന് പറയില്ല. അവിടെ ദൈവീക സന്താനങ്ങളാണ്. ഇതിനുമുമ്പ് നമ്മള് ആസുരീയ സന്താനങ്ങളായിരുന്നു. ഇപ്പോള് ഈശ്വരീയ സന്താനങ്ങളായിരിക്കുന്നു. നമ്മള് ബ്രാഹ്മണര് ബി. കെ യാണ്. ഒരു ബാബയുടെ രചനകളാണ്. നിങ്ങള് എല്ലാവരും സഹോദരീ സഹോദരങ്ങളാണ് മാത്രമല്ല ഈശ്വരീയ സന്താനങ്ങളുമാണ്. നിങ്ങള്ക്കറിയാം, ബാബയില് നിന്നും രാജ്യം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയില് നമ്മള് പോയി ദൈവീക സ്വരാജ്യം നേടും, സുഖമായിരിക്കും. തീര്ച്ചയായും സത്യയുഗം സുഖത്തിന്റെ വീടാണ്, എന്നാല് കലിയുഗം ദുഃഖത്തിന്റെ വീടാണ്. ഇത് നിങ്ങള് സംഗമയുഗീ ബ്രാഹ്മണര് മാത്രമേ അറിയുന്നുള്ളു. ആത്മാവാണ് ഈശ്വരീയ സന്താനം. ഇതും അറിയാം ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. ബാബ രചയിതാവല്ലേ. നരകത്തിന്റെ രചയിതാവല്ല. അവരെ ആര് ഓര്മ്മിക്കാനാണ്. നിങ്ങള് മധുര മധുരമായ കുട്ടികള്ക്കറിയാം- ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ഇത് നമ്മുടെ വളരെ മധുരമായ അച്ഛനാണ്. നമ്മളെ 21 ജന്മങ്ങളിലേക്ക് സ്വര്ഗ്ഗവാസിയാക്കി മാറ്റുന്നു, ഇതിലും വലിയ വസ്തു വേറെയില്ല. ഇത് മനസ്സിലാക്കി വെക്കണം. നമ്മള് ഈശ്വരീയ സന്താനങ്ങളാണ്, അതിനാല് നമ്മളില് ഒരു ആസുരീയ അവഗുണവും ഉണ്ടാവാന് പാടില്ല. തന്റെ ഉന്നതി ചെയ്യണം. കുറച്ച് സമയമേ ബാക്കിയുള്ളു, അതിനാല് ഇതില് തെറ്റ് ചെയ്യരുത്. മറന്നുപോകരുത്. നോക്കൂ, ബാബ സന്മുഖത്ത് ഇരിക്കുന്നുണ്ട്, നമ്മള് ബാബയുടെ സന്താനങ്ങളാണ്. നമ്മള് ഈശ്വരീയ പിതാവില് നിന്നും ദൈവീക സന്താനമായി മാറുന്നതിനായി പഠിക്കുകയാണ്, അപ്പോള് എത്ര സന്തോഷം ഉണ്ടാകണം. ബാബ ഇത്രയേ പറയുന്നുള്ളു ,എന്നെ ഓര്മ്മിക്കു എങ്കില് വികര്മ്മം വിനാശമാകും. ബാബ വന്നിരിക്കുന്നത് എല്ലാവരേയും കൊണ്ടുപോകാനാണ്. എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രയും വികര്മ്മം വിനാശമാകും. അജ്ഞാനകാലത്ത് കന്യകയുടെ വിവാഹനിശ്ചയം കഴിഞ്ഞാല് ഓര്മ്മിച്ചുകൊണ്ടേയിരിക്കും. കുട്ടി ജനിച്ചാലും ഓര്മ്മിച്ചുകൊണ്ടിരിക്കും. ആ ഓര്മ്മ സ്വര്ഗ്ഗത്തിലും ഉണ്ടാകും, നരകത്തിലും ഉണ്ടാകും. കുട്ടി പറയും ഇത് എന്റെ അച്ഛനാണ്, ഇപ്പോള് ഇത് പരിധിയില്ലാത്ത അച്ഛനാണ്. ആരിലൂടെയാണോ വിശ്വത്തിന്റെ സമ്പത്ത് ലഭിക്കുന്നത് അവരെയാണ് ഓര്മ്മിക്കേണ്ടത്. ബാബയില് നിന്നും നമ്മള് ഭാവിയിലെ 21 ജന്മങ്ങളിലേക്കുള്ള സമ്പത്ത് നേടുകയാണ്. ബുദ്ധിയില് സമ്പത്ത് തന്നെയാണ് ഓര്മ്മയുണ്ടാവുക.

ഇതും അറിയാം, എല്ലാവര്ക്കും മരിക്കുക തന്നെ വേണം. പ്രിയപ്പെട്ടവരിലും പ്രിയപ്പെട്ടവരായ ഒരാള് പോലും ഉണ്ടാവില്ല, എല്ലാവരും പോകും. ഈ പഴയ ലോകം നശിച്ചുപോയിക്കഴിഞ്ഞു എന്നത് നിങ്ങള് ബ്രാഹ്മണ മക്കള്ക്ക് മാത്രമേ അറിയൂ. ഇത് നശിക്കുന്നതിനുമുമ്പ് മുഴുവന് പുരുഷാര്ത്ഥവും ചെയ്യണം. നിങ്ങള് ഈശ്വരീയ സന്താനങ്ങളാണ് അതിനാല് അളവില്ലാത്ത സന്തോഷം ഉണ്ടാകണം. ബാബ പറഞ്ഞുകൊണ്ടിരിക്കുന്നു- കുട്ടികളേ, തന്റെ ജീവിതത്തെ വജ്രസമാനമാക്കി മാറ്റു. അത് ദൈവീകലോകമാണ്, ഇത് ആസുരീയ ലോകവും. സത്യയുഗത്തില് എത്ര അളവില്ലാത്ത സുഖമാണ് ഉണ്ടാവുക. അത് ബാബയാണ് നല്കുന്നത്. ഇവിടെ നിങ്ങള് ബാബയുടെ അടുത്തേക്ക് വന്നിരിക്കുകയാണ്. ഇവിടെ ഇരിക്കാന് പറ്റില്ല. എല്ലാവരും ഒരുമിച്ച് ഇരിക്കും എന്നല്ല എന്തെന്നാല് പരിധിയില്ലാത്ത കുട്ടികളുണ്ട്. നിങ്ങള് വളരെ ഉത്സാഹത്തോടെയാണ് ഇവിടേക്ക് വരുന്നത്. നമ്മള് പരിധിയില്ലാത്ത അച്ഛന്റെ അടുത്തേക്കാണ് പോകുന്നത്. നമ്മള് ഈശ്വരീയ സന്താനങ്ങളാണ്. നമ്മള് ഈശ്വരീയ പിതാവിന്റെ സന്താനങ്ങളാണ്, അതിനാല് എന്തുകൊണ്ട് നമുക്ക് സ്വര്ഗ്ഗത്തിലേക്ക് പോയിക്കൂടാ. ഈശ്വരീയ പിതാവല്ലേ സ്വര്ഗ്ഗം രചിക്കുന്നത്. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് മുഴുവന് വിശ്വത്തിന്റേയും ചരിത്രവും ഭൂമിശാസ്ത്രവും ഉണ്ട്. അറിയാം ഈശ്വരീയ പിതാവ് നമ്മെ സ്വര്ഗ്ഗത്തിന് യോഗ്യരാക്കി മാറ്റുകയാണ്. കല്പ കല്പം ആക്കിമാറ്റുന്നു. നമ്മള് അഭിനേതാക്കളാണ് എന്നത് ഒരു മനുഷ്യനും അറിയില്ല. ഈശ്വരീയ പിതാവിന്റെ കുട്ടികളായ നമ്മള് എന്തുകൊണ്ടാണ് ദുഃഖിക്കുന്നത്! പരസ്പരം അടികൂടുന്നത് എന്തുകൊണ്ടാണ്! നമ്മള് ആത്മാക്കള് എല്ലാവരും സഹോദരങ്ങളല്ലേ. സഹോദരങ്ങള് പരസ്പരം എങ്ങനെ അടികൂടുന്നു. അടികൂടി അവസാനിക്കും. ഇവിടെ നമ്മള് ബാബയില് നിന്നും സമ്പത്ത് നോടുകയാണ്. സഹോദരങ്ങള് പരസ്പരം ഒരിക്കലും ഉപ്പുവെള്ളമാകാന് പാടില്ല. ഇവിടെയാണെങ്കില് അച്ഛനോടുപോലും ഉപ്പുവെള്ളമാകുന്നു. നല്ല നല്ല കുട്ടികള് ഉപ്പുവെള്ളമാകുന്നു. മായ എത്ര ശക്തിശാലിയാണ്. ആരാണോ നല്ല നല്ല കുട്ടികള് അവരെ ബാബക്ക് ഓര്മ്മ വരും. ബാബക്ക് കുട്ടികളോട് എത്ര സ്നേഹമാണ്. ബാബക്ക് ഓര്മ്മിക്കാന് കുട്ടികളല്ലാതെ മറ്റാരുമില്ല. നിങ്ങള്ക്കാണെങ്കില് ഒരുപാടുപേരുണ്ട്. നിങ്ങളുടെ ബുദ്ധി അവിടേക്കും ഇവിടേക്കും പോകുന്നു. ജോലി കാര്യങ്ങളിലും ബുദ്ധി പോകുന്നു. എനിക്കാണെങ്കില് ജോലി കാര്യങ്ങളൊന്നുമില്ല. എന്റെ കുട്ടികളായ നിങ്ങള്ക്ക് അനേകം ജോലികളുണ്ട്. എനിക്കാണെങ്കില് ഒരു ജോലിയേയുള്ളു. ഞാന് വന്നതുതന്നെ കുട്ടികളെ സ്വര്ഗ്ഗത്തിന്റെ അവകാശിയാക്കി മാറ്റാനാണ്. നിങ്ങള് കുട്ടികളാണ് പരിധിയില്ലാത്ത അച്ഛന്റെ സ്വത്ത്. ഈശ്വരീയ പിതാവല്ലേ. മുഴുവന് കുട്ടികളും ബാബയുടെ സ്വത്താണ്. മായ മോശമാക്കി മാറ്റിയിരിക്കുന്നു. ഇപ്പോള് ബാബ പുഷ്പമാക്കി മാറ്റുകയാണ്. ബാബ പറയുന്നു, എനിക്ക് നിങ്ങള് മാത്രമേയുള്ളു. നിങ്ങളോട് എനിക്ക് മോഹവുമുണ്ട്. കത്ത് എഴുതിയത് കിട്ടിയില്ലെങ്കില് ചിന്തയുണ്ടാകും. നല്ല നല്ല കുട്ടികളുടെ കത്ത് വരുന്നില്ല. നല്ല നല്ല കുട്ടികളെ മായ പൂര്ണ്ണമായും അവസാനിപ്പിക്കുന്നു. തീര്ച്ചയായും ദേഹാഭിമാനമുണ്ട്. ബാബ പറയുന്നു നിങ്ങളുടെ സുഖവിവരങ്ങള് എഴുതൂ. ബാബ കുട്ടികളോട് ചോദിക്കുന്നു കുട്ടികളേ, മായ നിങ്ങളെ ഭയപ്പെടുത്തുന്നില്ലല്ലോ? സമര്ത്ഥരായി മാറി മായയുടെമേല് വിജയം നേടുന്നുണ്ടല്ലോ! നിങ്ങള് യുദ്ധമൈതാനത്തിലല്ലേ. ഒരു ചഞ്ചലതയും ഇല്ലാത്ത രീതിയില് കര്മ്മേന്ദ്രിയങ്ങള് വശപ്പെടണം. സത്യയുഗത്തില് മുഴുവന് കര്മ്മേന്ദ്രിയങ്ങളും വശത്തായിരിക്കും. കര്മ്മേന്ദ്രിയങ്ങള്ക്ക് ഒരു ചഞ്ചലതയും ഉണ്ടാകില്ല. മുഖത്തിനുണ്ടാകില്ല, കൈകള്ക്കുണ്ടാകില്ല, കാതുകള്ക്കുമുണ്ടാകില്ല..... ചഞ്ചലതയുടെ ഒരു കാര്യവും ഉണ്ടാകില്ല. അവിടെ മോശമായ ഒരു വസ്തുവും ഉണ്ടാകില്ല. ഇവിടെ യോഗബലത്തിലൂടെ കര്മ്മേന്ദ്രിയങ്ങളെ വശത്താക്കുന്നു. ബാബ പറയുന്നു, മോശമായ ഒരു കാര്യവുമില്ല. കര്മ്മേന്ദ്രിയങ്ങളെ വശത്താക്കണം. നല്ലരീതിയില് പുരുഷാര്ത്ഥം ചെയ്യണം. സമയം വളരെ കുറച്ചേയുള്ളു. വളരെയധികം കഴിഞ്ഞുപോയി അല്പമേ ബാക്കിയുള്ളു..... എന്ന് പാട്ടുമുണ്ട്. ഇപ്പോള് കുറച്ചേ ബാക്കിയുള്ളു. പുതിയ വീട് ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള് ബുദ്ധിയിലുണ്ടാകില്ലേ- കുറച്ച് സമയമേ ബാക്കിയുള്ളുവെന്ന്. ഇപ്പോള് ഇത് തയ്യാറാകും, ബാക്കി കുറച്ച് ജോലിയേയുള്ളു. അത് പരിധിയുള്ള കാര്യമാണ്, ഇത് പരിധിയില്ലാത്ത കാര്യമാണ്. ഇതും കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് അതായത് അവരുടേത് സയന്സിന്റെ ബലമാണ്, നിങ്ങളുടേത് സൈലന്സിന്റെ ബലമാണ്. അവരുടേതും ബുദ്ധിബലം തന്നെയാണ്, നിങ്ങളുടേതും ബുദ്ധിയുടെ ബലമാണ്. സയന്സിന്റെ എത്ര കണ്ടുപിടുത്തങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ഇരുന്നയിരുപ്പില് മുഴുവന് നഗരത്തേയും ഇല്ലാതാക്കാന് സാധിക്കുന്ന തരത്തിലുള്ള ബോംബുകളാണിപ്പോള് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പിന്നീട് ഈ സേനകള്, വിമാനങ്ങള് മുതലായവയൊന്നും ഉപയോഗത്തില് വരില്ല. അതിനാല് അത് സയന്സിന്റെ ബുദ്ധിയാണ്. നിങ്ങളുടേത് സൈലന്സിന്റെ ബുദ്ധിയാണ്. അവര് വിനാശത്തിന് നിമിത്തമായിരിക്കുകയാണ്. നിങ്ങള് അവിനാശീ പദവി പ്രാപ്തമാക്കുന്നതിന് നിമിത്തമായിരിക്കുന്നു. ഇത് മനസ്സിലാക്കുന്നതിനും ബുദ്ധിവേണമല്ലോ.

നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കാന് സാധിക്കും - ബാബ എത്ര സഹജമായ വഴിയാണ് പറഞ്ഞുതരുന്നത്. എത്ര തന്നെ ദുര്ബലരായ സ്ത്രീകളായാലും ശരി കേവലം രണ്ട് വാക്ക് ഓര്മ്മിച്ചാല് മതി - ബാബയും സമ്പത്തും. പിന്നീട് ആര് എത്ര ഓര്മ്മിക്കുന്നോ അതിനനുസരിച്ച് ലഭിക്കുന്നു. മറ്റു സംഗങ്ങള് വെടിഞ്ഞ് ഒരേയൊരു ബാബയെ ഓര്മ്മിക്കണം. ബാബ പറയുന്നു, എപ്പോഴാണോ ഞാന് എന്റെ വീട്ടില് പരമധാമത്തിലായിരുന്നത് അപ്പോള് ഭക്തിമാര്ഗ്ഗത്തില് നിങ്ങള് വിളിക്കുമായിരുന്നു - ബാബാ അങ്ങ് വരികയാണെങ്കില് ഞങ്ങള് എല്ലാം ബലിയര്പ്പിക്കും. ഇത് ശേഷക്രിയകള് ചെയ്യുന്ന ബ്രാഹ്മണര്, ശേഷക്രിയകള് ചെയ്യുന്ന ബ്രാഹ്മണര്ക്കുതന്നെ പഴയ വസ്തുക്കള് നല്കുന്നതുപോലെയായി. നിങ്ങള് ബാബക്ക് എന്ത് നല്കും? ബ്രഹ്മാവിനല്ലല്ലോ നല്കുന്നത്. ഇദ്ദേഹവും എല്ലാം നല്കി. ബ്രഹ്മാവ് ഇവിടെ ഇരുന്ന് കൊട്ടാരം കെട്ടില്ലല്ലോ. ഇത് എല്ലാം ശിവബാബക്കുള്ളതാണ്. ബാബയുടെ നിര്ദ്ദേശമനുസരിച്ചാണ് ചെയ്യുന്നത്. ബാബ ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമല്ലേ, നിര്ദ്ദേശങ്ങള് നല്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികള് പറയുന്നു ബാബാ, ഞങ്ങള്ക്ക് അങ്ങ് ഒരാളേയുള്ളു. അങ്ങേക്ക് ഒരുപാട് കുട്ടികളുണ്ട്. അപ്പോള് ബാബ പറയും, എനിക്കും നിങ്ങള് കുട്ടികള് മാത്രമേയുള്ളു. നിങ്ങള്ക്കാണെങ്കില് ഒരുപാടുപേരുണ്ട്. എത്ര ദേഹസംബന്ധികളുടെ ഓര്മ്മയുണ്ട്. മധുര മധുരമായ കുട്ടികളോട് ബാബ പറയുന്നു എത്ര സാധിക്കുമോ അത്രയും ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ ബാക്കി എല്ലാവരേയും മറന്നുകൊണ്ടേപോകൂ. സ്വര്ഗ്ഗത്തിന്റെ രാജധാനിയാകുന്ന വെണ്ണ നിങ്ങള്ക്കാണ് ലഭിക്കുന്നത്. അല്പം ചിന്തിച്ചുനോക്കൂ, ഈ കളി എങ്ങനെ രചിച്ചിരിക്കുന്നുവെന്ന്. നിങ്ങള് ബാബയെ ഓര്മ്മിക്കുക മാത്രം ചെയ്യുന്നു, പിന്നെ സ്വദര്ശന ചക്രധാരിയായി മാറുന്നതിലൂടെ ചക്രവര്ത്തീ രാജാവായി മാറുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് പ്രാക്ടിക്കലില് അനുഭവികളാണ്. മനുഷ്യര് കരുതുന്നത് ഭക്തി പരമ്പരയായി നടന്നുവരുന്നതാണ് എന്നാണ്. വികാരവും പരമ്പരയായി നടന്നുവരുന്നതാണ്. ഈ ലക്ഷ്മീ-നാരായണന്മാര്ക്കും, രാധാ-കൃഷ്ണനും കുട്ടികള് ഉണ്ടായിരുന്നല്ലോ. പറയൂ, എന്തുകൊണ്ട് കുട്ടികള് ഉണ്ടായിക്കൂടാ പക്ഷേ അവരെ പറയുന്നത് സമ്പൂര്ണ്ണ നിര്വ്വികാരി എന്നാണ്. ഇവിടെയാണെങ്കില് സമ്പൂര്ണ്ണ വികാരികളാണ്. പരസ്പരം ഗ്ലാനി ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ശ്രീ ശ്രീയായ ബാബയുടെ ശ്രീമതം ലഭിക്കുന്നു. നിങ്ങളെ ശ്രേഷ്ഠമാക്കി മാറ്റുന്നു. അഥവാ ബാബയുടെ വാക്കുകള് അനുസരിക്കുന്നില്ലെങ്കില് ആയിത്തീരുമോ. ഇപ്പോള് അനുസരിക്കുകയോ,അനുസരിക്കാതിരിക്കുകയോ ചെയ്യാം. സല്പുത്രരായ കുട്ടികള് ആജ്ഞ ആനുസരിക്കും. പൂര്ണ്ണമായും സഹായിക്കുന്നില്ലെങ്കില് സ്വയം നഷ്ടം ഉണ്ടാക്കുകയാണ്. ബാബ പറയുന്നു, ഞാന് കല്പ കല്പം വരുന്നു. എത്ര പുരുഷാര്ത്ഥം ചെയ്യിക്കുന്നു. എത്ര സന്തോഷത്തിലേക്ക് കൊണ്ടുപോകുന്നു. ബാബയില് നിന്നും പൂര്ണ്ണ സമ്പത്ത് എടുക്കുന്നതില് തന്നെയാണ് മായ തെറ്റ് ചെയ്യിക്കുന്നത്. പക്ഷേ നിങ്ങള് ആ വലയില് കുടുങ്ങരുത്. മായയോടാണ് യുദ്ധം. വളരെ വലിയ വലിയ കൊടുങ്കാറ്റുകള് വരും. അതിലൂം അവകാശി കുട്ടികളോടാണ് മായ കൂടുതല് യുദ്ധം ചെയ്യുന്നത്. വളരെ ശക്തിശാലിയായി യുദ്ധം ചെയ്യുന്നു. വൈദ്യര് മരുന്ന് തരുമ്പോള് മുഴുവന് രോഗവും പുറത്തുവരാറില്ലേ അതുപോലെയാണ്. ഇവിടെയും എന്റേതായി മാറിയാല് എല്ലാവരേയും ഓര്മ്മവരാന് തുടങ്ങും. കൊടുങ്കാറ്റ് വരും, ഇതില് ലൈന് ക്ലിയറായിരിക്കണം. നമ്മള് ആദ്യം പവിത്രമായിരുന്നു പിന്നീട് അപവിത്രമായി മാറി. ഇപ്പോള് വീണ്ടും തിരിച്ചുപോകണം. ബാബ പറയുന്നു, എന്നെ ഓര്മ്മിക്കൂ എങ്കില് ഈ യോഗാഗ്നിയിലൂടെ നിങ്ങളുടെ മുഴുവന് വികര്മ്മവും വിനാശമാകും. എത്ര ഓര്മ്മിക്കുന്നുവോ അത്രയും ഉയര്ന്ന പദവി നേടും. ഓര്മ്മിച്ചോര്മ്മിച്ച് നിങ്ങള് വീട്ടിലേക്ക് പോകും, ഇതില് വളരെയധികം അന്തര്മുഖത ആവശ്യമാണ്. ജ്ഞാനവും ആത്മാവില് ധാരണയാകുന്നുണ്ടല്ലോ. ആത്മാവുതന്നെയാണ് പഠിക്കുന്നത്. ആത്മാവിന്റെ ജ്ഞാനവും പരമാത്മാവായ ബാബയാണ് വന്ന് നല്കുന്നത്. ഇത്രയും ഭാരിച്ച ജ്ഞാനം നിങ്ങള് എടുക്കുന്നത് വിശ്വത്തിന്റെ അധികാരിയാവാന് വേണ്ടിയാണ്. പതിത പാവനന്, ജ്ഞാനസാഗരന്, ശാന്തിസാഗരന് എന്നാണ് നിങ്ങള് എന്നെ വിളിക്കുന്നത്. എന്താണോ എന്റെ കൈയ്യിലുള്ളത് അതെല്ലാം നിങ്ങള്ക്ക് നല്കുന്നു. ബാക്കി ദിവ്യദൃഷ്ടിയുടെ ചാവിമാത്രം നല്കുന്നില്ല. അതിനുപകരമായി നിങ്ങളെ പിന്നീട് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. സാക്ഷാത്ക്കാരത്തില് ഒന്നുമില്ല. മുഖ്യമായത് പഠിപ്പാണ്. പഠിപ്പിലൂടെ നിങ്ങള്ക്ക് 21 ജന്മങ്ങളിലേക്കുള്ള സുഖം ലഭിക്കുന്നു. മീരക്കൊപ്പം നിങ്ങള് നിങ്ങളുടെ സുഖത്തെ താരതമ്യം ചെയ്തുനോക്കൂ. അവര് കലിയുഗത്തിലായിരുന്നു, സാക്ഷാത്ക്കാരം ചെയ്തു പിന്നെ എന്താണ്. ഭക്തിയുടെ മാലതന്നെ വേറെയാണ്. ജ്ഞാനമാര്ഗ്ഗത്തിലെ മാല വേറെയാണ്. രാവണന്റെ രാജധാനി വേറെയാണ്, നിങ്ങളുടെ രാജധാനി വേറെയാണ്. നിങ്ങളുടേതിനെ പകല് എന്നും ഇതിനെ രാത്രി എന്നുമാണ് പറയുന്നത്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും, സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഓര്മ്മയുടെ ബലത്തിലൂടെ തന്റെ കര്മ്മേന്ദ്രിയങ്ങളെ ഒരു ചഞ്ചലതയും ഇല്ലാത്ത തരത്തില് വശത്താക്കണം. സമയം വളരെ കുറവാണ് അതിനാല് നല്ലരീതിയില് പുരുഷാര്ത്ഥം ചെയ്ത് മായാജീത്തായി മാറണം.

2) ബാബ എന്ത് ജ്ഞാനമാണോ നല്കുന്നത് അതിനെ അന്തര്മുഖിയായി ധാരണ ചെയ്യണം. ഒരിക്കലും പരസ്പരം ഉപ്പുവെള്ളമാകരുത്. ബാബയക്ക് തന്റെ സുഖവിവരങ്ങള് തീര്ച്ചയായും നല്കണം.

വരദാനം :-
തന്റെ മംഗളകാരി മനോവൃത്തിയിലൂടെ സേവനം ചെയ്ത് സര്വ്വാത്മാക്കളുടേയും ആശീര്വാദങ്ങളുടെ അധികാരിയായി ഭവിക്കട്ടെ.

മംഗളകാരി മനോവൃത്തിയിലൂടെ സേവനം ചെയ്യുന്നതുതന്നെയാണ് സര്വ്വാത്മാക്കളുടേയും ആശീര്വാദങ്ങള് പ്രാപ്തമാക്കാനുള്ള മാര്ഗ്ഗം. നമ്മള് വിശ്വമംഗളകാരികളാണ് എന്നലക്ഷ്യം ഉണ്ടാകുമ്പോള് അമംളകരമായ കാര്യങ്ങള് ഉണ്ടാകുകയേയില്ല. ലക്ഷ്യം ഓര്മ്മയുണ്ടെങ്കില് ധാരണകളും അതുപോലെതന്നെയുള്ളതാകും. കര്ത്തവ്യം ഓര്മ്മയുണ്ടാകുമ്പോള് സദാ ദയാഹൃദയരും മഹാദാനികളുമാകും,ഓരോ ചുവടും മംഗളകാരി വൃത്തിയിലൂടെ വെക്കും, ഞാനെന്നഭാവം വരില്ല, നിമിത്തഭാവം ഓര്മ്മ വരും ഇങ്ങിനെയുള്ള സേവാധാരികള്ക്ക് സേവനത്തിനുള്ള ഫലമായി സര്വ്വാത്മാക്കളില് നിന്നുമുള്ള ആശീര്വാദങ്ങളുടെ അധികാരം പ്രാപ്തമാകുന്നു.

സ്ലോഗന് :-
സാധനങ്ങളോടുള്ള ആകര്ഷണങ്ങള് സാധനകളെ അപൂര്ണ്ണമാക്കുന്നു.

അവ്യക്തസൂചന-ആത്മസ്ഥിതിയില് സ്ഥിതി ചെയ്യാനുള്ള അഭ്യാസം ചെയ്യൂ,അന്തര്മുഖിയാകൂ...

അന്തര്മുഖി ആത്മാക്കള്ക്ക് മൂന്ന് പ്രകാരത്തിലുള്ള ഭാഷകളുടെ അനുഭവമാണ് ഉണ്ടാവുക. 1.കണ്ണുകളുടെ ഭാഷ, 2.ഭാവനയുടെ ഭാഷ, 3.സങ്കല്പങ്ങളുടെ ഭാഷ. ഇങ്ങിനെ മൂന്ന് പ്രകാരത്തിലുള്ള ഭാഷകള് ആത്മീയ യോഗി ജീവിത്തിന്റെ ഭാഷയാണ്.താങ്കള് എത്രത്തോളം അന്തര്മുഖികളായി സ്വീറ്റ് സെലന്സ് സ്വരൂപത്തില് സ്ഥിതി ചെയ്യുന്നുവോ അത്രയും ഈ മൂന്ന് ഭാഷകളിടെ സര്വ്വ ആത്മാക്കള്ക്കും അനുഭവവും ചെയ്യിക്കാനാവും. ഈ സമയത്ത് ഇങ്ങിനെയുള്ള ആത്മീയ ഭാഷയുടെ അഭ്യാസികളായി മാറൂ.