19.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങള്ക്ക് ഡബിള് കിരീടധാരി രാജാവാകണമെങ്കില് നന്നായി സേവനം ചെയ്യൂ, പ്രജകളെ തയ്യാറാക്കൂ, സംഗമത്തില് നിങ്ങള്ക്ക് സേവനം തന്നെയാണ് ചെയ്യേണ്ടത്, ഇതില് തന്നെയാണ് മംഗളം ഉള്ളത്.

ചോദ്യം :-
പഴയ ലോകത്തിന്റെ വിനാശത്തിന് മുമ്പ് എല്ലാവര്ക്കും ഏതൊരു അലങ്കാരം ചെയ്യണം.?

ഉത്തരം :-
നിങ്ങള് കുട്ടികള് യോഗബലത്തിലൂടെ തന്റെ അലങ്കാരം ചെയ്യൂ, ഈ യോഗബലത്തിലൂടെ തന്നെയാണ് മുഴുവന് വിശ്വവും പാവനമാകുക. നിങ്ങള്ക്ക് ഇപ്പോള് വാനപ്രസ്ഥത്തിലേയ്ക്ക് പോകണം, അതിനാല് ഈ ശരീരത്തെ അലങ്കരിക്കേണ്ട ആവശ്യമില്ല. ഇത് കാല് കാശിന് വിലയില്ലാത്തതാണ്, ഇതിനോടുള്ള മമത്വം ഉപേക്ഷിക്കൂ. വിനാശത്തിന് മുമ്പ് ബാബയ്ക്ക് സമാനം ദയാഹൃദയനായി തന്റേയും, മറ്റുളവരുടേയും അലങ്കാരം ചെയ്യൂ. അന്ധന്മാരുടെ ഊന്നുവടിയാകൂ.

ഓംശാന്തി.  
ഇപ്പോള് കുട്ടികള്ക്ക് നന്നായി മനസ്സിലായി, അതായത് ബാബ വരുന്നത് പാവനമായി മാറാനുള്ള വഴി പറഞ്ഞുതരുന്നതിനാണ്. ബാബയെ വിളിക്കുന്നത് തന്നെ ഈ ഒരു കാര്യത്തിന് വേണ്ടിയാണ്, അതായത് വരൂ വന്ന് നമ്മളെ പതീതത്തില് നിന്ന് പാവനമാക്കൂ എന്തുകൊണ്ടെന്നാല് പാവന ലോകം കഴിഞ്ഞിരിക്കുന്നു, ഇപ്പോള് പതീത ലോകമാണ്. പാവനലോകം എപ്പോള് കഴിഞ്ഞുപോയി, എത്ര സമയമായി, ഇത് ഒരാള്ക്കും അറിയില്ല. നിങ്ങള് കുട്ടികള് അറിയുന്നുണ്ട് ബാബ ഈ ശരീരത്തില് വന്നിരിക്കുകയാണ്. നിങ്ങള് തന്നെയാണ് വിളിച്ചത് ബാബാ വരൂ വന്ന് നമ്മള് പതീതര്ക്ക് വഴി കാണിക്കൂ, നമ്മള് എങ്ങനെ പാവനമാകും ? ഇതും അറിയുന്നുണ്ട് നമ്മള് പാവന ലോകത്തായിരുന്നു, ഇപ്പോള് പതീത ലോകത്താണ്. ഇപ്പോള് ഈ ലോകം പരിവര്ത്തനപ്പെട്ടുകൊണ്ടിരിക്കുന്നു. പഴയ ലോകത്തിന്റെ ആയുസ്സ് എത്ര, പുതിയ ലോകത്തിന്റെ ആയുസ്സ് എത്ര - ഇത് ആര്ക്കും അറിയില്ല. ഉറപ്പുള്ള ഒരു കെട്ടിടം പണിയൂ പറയാന് കഴിയും അതിന്റെ ആയുസ്സ് ഇത്ര വര്ഷമാണ്. അതുപോലെ ഉറപ്പില്ലാത്ത കെട്ടിടത്തിന്റെ ആയുസ്സും എത്ര വര്ഷമാണ് എന്ന് പറയുവാന് കഴിയും. ഇത് എത്ര വര്ഷം വരെ പോകുമെന്ന് മനസ്സിലാക്കുവാന് കഴിയും. പക്ഷേ ഈ മുഴുവന് ലോകത്തിന്റേയും ആയുസ്സ് എത്രയാണ് ? ഇത് മനുഷ്യര്ക്കാര്ക്കും അറിയില്ല. അപ്പോള് തീര്ച്ചയായും ബാബയ്ക്ക് വന്ന് പറഞ്ഞുതരണം. ബാബ പറയുന്നു - കുട്ടികളേ, ഇപ്പോള് ഈ പതീത ലോകം അവസാനിക്കും. പുതിയ പാവന ലോകം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. പുതിയ ലോകത്തില് വളരെകുറച്ച് മനുഷ്യര് മാത്രമേ ഉള്ളൂ. പുതിയ ലോകം സത്യയുഗം, അതിനെ സുഖധാമമെന്നും പറയുന്നു. ഇത് ദു:ഖധാമം, ഇതിന്റെ അന്തിമം തീര്ച്ചയായും ഉണ്ടാകും. പിന്നീട് സുഖധാമിന്റെ ഹിസ്റ്ററി ആവര്ത്തിക്കും. എല്ലാവര്ക്കും ഇത് മനസ്സിലാക്കികൊടുക്കണം. ബാബ നിര്ദ്ദേശം നല്കുകയാണ് കുട്ടികളേ സ്വയത്തെ ആത്മാവ് എന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ പിന്നീട് മറ്റുള്ളവര്ക്കും ഈ വഴി പറഞ്ഞു കൊടുക്കൂ. ലൗകിക അച്ഛനെ എല്ലാവരും അറിയും, എന്നാല് പാരലൗകിക അച്ഛനെ ആരും അറിയുന്നില്ല. സര്വ്വവ്യാപിയെന്ന് പറയുന്നു . മല്സ്യ - കൂര്മ്മ അവതാരം അഥവാ 84 - ലക്ഷം യോനിയില് പോലും കൊണ്ടിട്ടു. ലോകത്തുള്ള ഒരാളുപോലും ബാബയെ അറിയുന്നില്ല. ഒരുപക്ഷേ കല്ലിലും, മുള്ളിലും ഉണ്ടെങ്കില് പിന്നെ സമ്പത്തിന്റെ കാര്യമേ വരുന്നില്ല. ദേവതമാരുടെ പൂജ ചെയ്യുന്നു, പക്ഷേ ഒരാളുടെ പോലും കര്ത്തവ്യം അറിയില്ല, പൂര്ണ്ണമായും ഈ കാര്യങ്ങളില് അജ്ഞാനമാണ്. അതിനാല് ആദ്യമാദ്യം മുഖ്യ കാര്യം മനസ്സിലാക്കികൊടുക്കണം. കേവലം ചിത്രങ്ങളിലൂടെ യാതൊന്നും മനസ്സിലാക്കില്ല. മനുഷ്യര് പാവപ്പെട്ടവര് ബാബയെ അറിയുന്നില്ല, അതുപോലെ ആരംഭം മുതല് ഈ രചന എങ്ങനെ രചിച്ചു ? ഈ രചനയെ കുറിച്ചും അറിയുന്നില്ല. ദേവതമാരുടെ രാജ്യം എപ്പോഴായിരുന്നു, അവരെ പൂജിക്കുന്നു, പക്ഷേ ഒന്നും അറിയുന്നില്ല. മനസ്സിലാക്കുന്നു ലക്ഷക്കണക്കിന് വര്ഷം സൂര്യവംശി രാജധാനി, ലക്ഷകണക്കിന് വര്ഷം ചന്ദ്ര വംശി രാജധാനി ഉണ്ടായിരുന്നു, ഇതിനെയാണ് പറയുന്നത് അജ്ഞാനം. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ മനസ്സിലാക്കി തരുന്നു, അത് നിങ്ങള് ആവര്ത്തിക്കണം. ബാബയും റിപ്പീറ്റ് ചെയ്യുകയാണല്ലോ. അങ്ങനെ മനസ്സിലാക്കി കൊടുക്കൂ, സന്ദേശം കൊടുക്കൂ ഇല്ലായെങ്കില് രാജധാനി എങ്ങനെ സ്ഥാപിക്കും. ഇവിടെ ഇരിക്കുന്നതിലൂടെ സ്ഥാപിക്കപ്പെടില്ല. അതെ, വീട്ടില് ഇരിക്കുന്നവരും വേണം. അവരാണെങ്കില് ഡ്രാമയനുസരിച്ച് ഇരിക്കുകയാണ്. യജ്ഞം സംരക്ഷിക്കുന്നവരും വേണം. ബാബയുമായി മിലനം ആഘോഷിക്കുവാന് എത്ര കുട്ടികളാണ് ബാബയുടെ അടുത്ത് വരുന്നത്,എന്തുകൊണ്ടെന്നാല് ബാബയില് നിന്ന് സമ്പത്ത് എടുക്കണം. ലൗകിക അച്ഛന്റെ അടുത്ത് കുട്ടി ജന്മം എടുക്കുമ്പോള് മനസ്സിലാക്കുന്നു നമ്മള്ക്ക് അച്ഛനില് നിന്ന് സമ്പത്ത് എടുക്കണം. പെണ്കുട്ടിയാണെങ്കില് ഹാഫ് പാര്ട്ട്ണറാകുന്നു. സത്യയുഗത്തില് ഒരിക്കലും സമ്പത്തിനു വേണ്ടി വഴക്കോ, ലഹളയോ ഉണ്ടാകുന്നില്ല. ഇവിടെ കാമ വികാരത്തിന് മേല് വളരെയധികം ലഹളയുണ്ടാകുന്നു. അവിടെ ഈ അഞ്ച് വികാരം ഇല്ലാത്തതു കാരണം ദു:ഖത്തിന്റെ പേരോ, അടയാളമോ ഇല്ല. എല്ലാവരും നഷ്ടോമോഹയിലായിരിക്കും. ഇതും മനസ്സിലാക്കുന്നു സ്വര്ഗ്ഗം ഉണ്ടായിരുന്നു, അത് കഴിഞ്ഞുപോയി. ചിത്രവും ഉണ്ട് പക്ഷേ ഈ ചിന്ത ഇപ്പോള് നിങ്ങള് കുട്ടികള്ക്കാണ് വരുന്നത്. നിങ്ങള് അറിയുന്നു ഈ ചക്രം ഓരോ 5000 - വര്ഷത്തിന് ശേഷവും ആവര്ത്തിക്കുന്നു. സൂര്യവംശി - ചന്ദ്രവംശി രാജധാനി 2500 - വര്ഷം ഉണ്ടായിരുന്നു, ഇത് ഒരു പുരാണങ്ങളിലും എഴുതിയിട്ടില്ല. ബറോഡയിലെ രാജഭവനില് രാമായണം വായിച്ചിരുന്നു, ഈ വാര്ത്ത പത്രത്തിലും വന്നിരുന്നു. എതെങ്കിലും ആപത്ത് വരുമ്പോള് ഭഗവാനെ സന്തോഷിപ്പിക്കുവാന് മനുഷ്യര് ഭക്തിയിലും മുഴുകുന്നു. പക്ഷേ അങ്ങനെയൊന്നും ഭഗവാന് സന്തുഷ്ടനാകുന്നില്ല. ഇതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഭക്തിയിലൂടെ ഒരിക്കലും ഭഗവാന് സന്തുഷ്ടനാകുന്നില്ല. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് അരകല്പ്പം ഭക്തി, സ്വയം ദു:ഖം എടുത്തു. ഭക്തി ചെയ്ത് ചെയ്ത് എല്ലാ സമ്പാദ്യവും നഷ്ടപ്പെടുത്തി. ഈ കാര്യങ്ങള് വളരെകുറച്ച് പേര് മാത്രമേ മനസ്സിലാക്കുന്നുള്ളൂ, ഏതു കുട്ടികളാണോ സേവനത്തിലുള്ളത് അവര് വാര്ത്ത നല്കികൊണ്ടിരിക്കും. മനസ്സിലാക്കിച്ചു കൊടുക്കണം ഇത് ഈശ്വരീയ കുടുംബമാണ് . ഈശ്വരന് ദാതാവാണ്, ആ ബാബ ഒരിക്കലും എടുക്കുന്നില്ല. ആ ബാബയ്ക്ക് ആരും ഒന്നും നല്കുന്നില്ല, മാത്രമല്ല എല്ലാം നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു.

ബാബ നിങ്ങളോട് ചോദിക്കുകയാണ് നിങ്ങള്ക്ക് എത്ര അളവറ്റ ധനം നല്കി. നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി, അതെല്ലാം എവിടെ പോയി? ഇത്രയും ദരിദ്രര് എങ്ങനെയായി? ഇപ്പോള് ബാബ വീണ്ടും വന്നിരിക്കുന്നു, നിങ്ങള് എത്ര പദമാപദം ഭാഗ്യവാനായി മാറിയിരിക്കുന്നു. മനുഷ്യര് ഈ കാര്യങ്ങളെ കുറിച്ച് അറിയുന്നതേയില്ല. നിങ്ങള് അറിയുന്നു ഇപ്പോള് ഈ പഴയ ലോകത്തില് വസിക്കേണ്ട കാര്യമില്ല. ഇത് അവസാനിക്കുവാന് പോകുന്നു. മനുഷ്യരുടെ അടുത്ത് എത്രയധികം പൈസയുണ്ടോ അത് ആരുടേയും കൈവശം വരില്ല. വിനാശം സംഭവിക്കുമ്പോള് എല്ലാം നശിക്കും. എത്ര മൈലുകളോളമാണ് വലിയ വലിയ കെട്ടിടങ്ങള് ഉണ്ടാക്കിയിരിക്കുന്നത്. വളരെയധികം സമ്പാദ്യം, പക്ഷേ എല്ലാം ഇല്ലാതാകും എന്തുകൊണ്ടെ ന്നാല് നിങ്ങള് അറിയുന്നു എപ്പോഴാണോ നമ്മുടെ രാജധാനിയായിരുന്നത് അപ്പോള് വേറെയാരും ഉണ്ടായിരുന്നില്ല. അവിടെ അളവറ്റ ധനം ഉണ്ടായിരുന്നു. നിങ്ങള്ക്ക് മുന്നോട്ട് പോകുമ്പോള് എന്തൊക്കെ സംഭവിക്കുമെന്ന് കാണാന് കഴിയും. അവരുടെ അടുത്ത് ഇത്ര സ്വര്ണ്ണം, ഇത്ര വെള്ളി, പണം ഉണ്ട് ഇതിന്റെയെല്ലാം ബജറ്റ് കൊണ്ടുവരും. അനൗണ്സ് ചെയ്യും ഇത്ര ബജറ്റ്, അതിനാല് ഇത്ര ചെലവുമുണ്ട്. വെടിക്കോപ്പുകള്ക്ക് വേണ്ടി എത്ര ചെലവു ചെയ്യുന്നു. ആയുധത്തിന് വേണ്ടി ഇത്രയും ചെലവ് ചെയ്യുന്നു, പക്ഷേ അതിലൂടെ യാതൊരു വരുമാനവും ഇല്ല. ഇത് സൂക്ഷിച്ച് വയ്ക്കുവാനുള്ള സാധനവുമല്ല. സ്വര്ണ്ണവും, വെള്ളിയും സൂക്ഷിച്ചു വയ്ക്കുന്നു. ലോകം ഗോള്ഡന് ഏജായിരുന്നപ്പോള് സ്വര്ണ്ണ നാണയമായിരുന്നു. സില്വര് ഏജായപ്പോള് വെള്ളി നാണയം. അവിടെ അളവറ്റ ധനം ഉണ്ടായിരുന്നു, പിന്നീട് കുറഞ്ഞ് - കുറഞ്ഞ് ഇപ്പോള് നോക്കൂ എന്തായിയെന്ന്? കടലാസ് നോട്ട് . വിദേശത്തുപോലും കടലാസ് നോട്ടാണ്. കടലാസ് യാതൊരു ഉപയോഗവുമില്ലാത്തതാണ്. ബാക്കി എന്ത് അവശേഷിക്കും ? ഈ വലിയ വലിയ കെട്ടിടങ്ങള് ഇതെല്ലാം ഇല്ലാതാകും, അതിനാല് ബാബ പറയുന്നു- മധുര-മധുരമായ കുട്ടികളേ, ഈ കാണുന്നതൊന്നും തന്നെ ഇല്ലായെന്ന് മനസ്സിലാക്കൂ. ഇതെല്ലാം നശിക്കുവാന് പോകുന്നു. ആര് എത്ര തന്നെ സുന്ദരനായിരുന്നാലും ഈ ശരീരം പോലും പഴയത് കാല് കാശിന് വിലയില്ലാത്തതായി. ഈ ലോകം പോലും കുറച്ച് സമയം മാത്രമേയുള്ളൂ. ഒരു അഭയ സ്ഥാനവുമില്ല. ഇരിക്കെ - ഇരിക്കെ മനുഷ്യര്ക്ക് എന്ത് സംഭവിക്കുന്നു. ഹാര്ട്ട് അറ്റാക്കും ഉണ്ടാകുന്നു. മനുഷ്യന്റെ കാര്യത്തില് യാതൊരു വിശ്വാസവുമില്ല. സത്യയുഗത്തില് അങ്ങനെ ഒരിക്കലും സംഭവിക്കില്ല. അവിടെ യോഗബലത്തിലൂടെ ശരീരം കല്പ്പതരുവിന് സമാനമായിരിക്കും. ഇപ്പോള് നിങ്ങള്ക്ക് ബാബയെ ലഭിച്ചിരിക്കുന്നു - പറയുന്നു, നിങ്ങള്ക്ക് ഈ ലോകത്തില് വസിക്കേണ്ട കാര്യമില്ല. ഇത് മോശം ലോകമാണ്. ഇപ്പോള് യോഗബലത്തിലൂടെ തന്റെ അലങ്കാരം ചെയ്യണം. അവിടെ കുട്ടികള് പോലും യോഗബലത്തിലൂടെയാണ് ജന്മം എടുക്കുന്നത്. വികാരത്തിന്റെ കാര്യമേ അവിടെ ഇല്ല. യോഗബലത്തിലൂടെ നിങ്ങള് മുഴുവന് വിശ്വത്തേയും പാവനമാക്കുന്നു,അപ്പോള് മറ്റ് കാര്യങ്ങള് എന്താ വലുതാണോ. ഈ കാര്യങ്ങള് പോലും തന്റെ രാജധാനിയിലുള്ളവര് മാത്രമേ മനസ്സിലാക്കൂ. ബാക്കി എല്ലാവരും നമ്മുടെ വീട് ശാന്തിധാമിലേയ്ക്ക് പോകും. പക്ഷേ മനുഷ്യര് അതിനെ വീട് എന്ന് പോലും മനസ്സിലാക്കുന്നില്ല. അവര് പറയുന്നു-ഒരാത്മാവ് പോകുന്നു, മറ്റൊന്ന് വരുന്നു. സൃഷ്ടി വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു. രചയിതാവിനേയും, രചനയേയും നിങ്ങള് അറിയുന്നു, അതിനാല് പരിശ്രമിച്ച് മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കൂ. നമ്മള് ഇപ്പോള് അമരലോകത്തിലേയ്ക്ക് പോകുന്നു. അരകല്പ്പം അസത്യ കഥകള് കേട്ടു. നമ്മള് അമരലോകത്തിലേയ്ക്ക് പോകും - ഈ സന്തോഷമുണ്ടായിരിണം. ഇപ്പോള് ഈ മൃത്യുലോകത്തിന്റെ അവസാനമാണ്. സന്തോഷത്തിന്റെ ഖജനാവ് ഇവിടുന്ന് നിറച്ച് കൊണ്ടുപോകണം.അതിനാല് ഈ സമ്പാദ്യം ചെയ്യുന്നതില്, സഞ്ചി നിറയ്ക്കുന്നതില് നല്ല രീതിയില് മുഴുകണം. സമയം നഷ്ടപ്പെടുത്തരുത്. കേവലം നമുക്ക് ഇപ്പോള് മറ്റുള്ളവരുടെ സേവനം ചെയ്യണം, സഞ്ചി നിറയ്ക്കണം. ബാബ പഠിപ്പിക്കുന്നു, എങ്ങനെ ദയാഹൃദയനാകാം ? അന്ധന്മാരുടെ ഊന്ന് വടിയാകൂ. ഈ ചോദ്യം ഏതെങ്കിലും സന്യാസി, വിദ്വാന്മാര്ക്കോ ചോദിക്കുവാന് കഴിയില്ല. സ്വര്ഗ്ഗം എവിടെ, നരകം എവിടെ അവര്ക്ക് എന്ത് അറിയാം. ആര് എത്ര തന്നെ പദവിയിലുള്ളവരാകട്ടെ, ഏറോപ്ലയിനിന്റെ കമാന്റര് ചീഫ് ആകട്ടെ, യുദ്ധത്തിന്റെ കമാന്റര് ഇന് ചീഫ് ആകട്ടെ, കപ്പലിന്റെ കമാന്റര് ഇന് ചീഫ് ആകട്ടെ പക്ഷേ നിങ്ങളുടെ മുന്നില് ഇവരാരും ഒന്നുമല്ല? നിങ്ങള് അറിയുന്നു ബാക്കി കുറച്ച് സമയം മാത്രമേയുള്ളൂ. സ്വര്ഗ്ഗത്തെ കുറിച്ച് ആര്ക്കും അറിയില്ല. ഈ സമയം എല്ലാ ഭാഗത്തും പ്രശ്നങ്ങള് നടന്നുകൊണ്ടിരിക്കുന്നു., പിന്നീട് അവര്ക്ക് എയ്റോപ്ലയ്ന്, സൈന്യം ഇതിന്റെ ആവശ്യമില്ല. ഇതെല്ലാം ഇല്ലാതാകും. ബാക്കി കുറച്ച് മനുഷ്യര് മാത്രമേ അവശേഷിക്കുകയുള്ളൂ. ഈ വൈദ്യുതി, എയ്റോപ്ലയ്ന് എല്ലാം ഉണ്ടായിരിക്കും പക്ഷേ ലോകം വളരെ ചെറുതായിരിക്കും, കേവലം ഭാരതം മാത്രമേ ഉണ്ടാകൂ. ഏതുപോലെ ചെറിയ മോഡല് ഉണ്ടാക്കാറില്ലേ. മരണം അവസാനം എങ്ങനെ വരും ഇതാരുടേയും ബുദ്ധിയില് ഇല്ല. മരണം മുന്നില് നില്കുകയാണ് ഇത് നിങ്ങള് അറിയുന്നുണ്ട്. അവരും പറയും നമ്മള് ഇവിടെ ഇരിക്കെ ബോംബ് ഇടും. എവിടെ വീഴുന്നുവോ അവിടെ എല്ലാം ഇല്ലാതാകും. ഒരു സേനയുടെ ആവശ്യം പോലുമില്ല. ഓരോരോ എയ്റോപ്ലയ്നും കോടികളുടെ ചെലവാണ്. എത്ര സ്വര്ണ്ണമാണ് എല്ലാവരുടേയും അടുത്ത് ഉള്ളത്. ടണ് കണക്കിന് സ്വര്ണ്ണമാണ്, അതെല്ലാം സമുദ്രത്തില് പോകും.

ഈ മുഴുവന് രാവണ രാജ്യവും ഒരു ദ്വീപാണ്. ഇവിടെ എത്ര മനുഷ്യരാണ്. നിങ്ങള് എല്ലാവരും അവരവരുടെ രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു, അതിനാല് സേവനത്തില് ബിസ്സിയായിരിക്കണം. എവിടെയെങ്കിലും വെള്ളപ്പൊക്കം ഉണ്ടാകുമ്പോള് എത്ര ബിസ്സിയാണ്, എല്ലാവര്ക്കും ആഹാരവും മറ്റും എത്തിക്കുന്ന സേവനത്തില് മുഴുകുന്നു. വെള്ളം വരുമ്പോള് ആദ്യമേ ഓടി രക്ഷപ്പെടുന്നു, അപ്പോള് ചിന്തിക്കൂ എല്ലാം എങ്ങനെയാണ് നശിക്കുന്നത്. സൃഷ്ടിക്ക് ചുറ്റും സമുദ്രമാണ്. വിനാശം ഉണ്ടാകുമ്പോള് എങ്ങും ജലമയം, വെള്ളം തന്നെ വെള്ളം. ബുദ്ധിയില് ഉണ്ടായിരിക്കണം നമ്മുടെ രാജ്യമായിരുന്നപ്പോള് ഈ ബോംബെ, കറാച്ചി ഇതൊന്നും ഇല്ലായിരുന്നു. മധുരമായ നദീ തീരത്ത് ഭാരതം എത്ര ചെറുതാകും. അവിടെ കിണറിന്റെ ആവശ്യവും ഇല്ല. വെള്ളം വളരെ സ്വച്ഛവും കുടിക്കാന് പറ്റിയതുമായിരിക്കും. നദികളില് വിനോദ കളികളെല്ലാം നടത്തുന്നു. ദുര്ഗ്ഗന്ധത്തിന്റെ യാതൊന്നുമില്ല. പേര് തന്നെ അമരലോകം,സ്വര്ഗ്ഗം. പേര് കേള്ക്കുമ്പോള് തന്നെ വളരെ പെട്ടെന്ന് ബാബയില് നിന്ന് പഠിച്ച് സമ്പത്ത് എടുക്കണം. പഠിക്കണം, പിന്നീട് പഠിപ്പിക്കണം. എല്ലാവര്ക്കും സന്ദേശം കൊടുക്കണം. കല്പം മുമ്പ് ആരാണോ സമ്പത്ത് എടുത്തത് അവര് തന്നെ ഇപ്പോഴും എടുക്കും. പരിശ്രമിച്ചുകൊണ്ടിരിക്കുന്നു, എന്തുകൊണ്ടെന്നാല് ബാബയെ അറിയുന്നില്ല. ബാബ പറയുന്നു പവിത്രമാകൂ. ആരുടെ ഉള്ളം കൈയ്യിലാണോ സ്വര്ഗ്ഗം ലഭിക്കുന്നത് അവര്ക്ക് എന്തുകൊണ്ട് പവിത്രമായി ഇരുന്നുകൂടാ. പറയൂ നമുക്ക് വിശ്വത്തിന്റെ അധികാരം ലഭിക്കുന്നു പിന്നെ എന്തുകൊണ്ട് പവിത്രമായി ഇരുന്നുകൂടാ. ഭഗവാനുവാച - നിങ്ങള് ഈ അന്തിമ ജന്മം പവിത്രമാകൂ എങ്കില് 21 ജന്മത്തേയ്ക്ക് പവിത്ര ലോകത്തിന്റെ അധികാരിയാകും. കേവലം ഈ ഒരു ജന്മം ബാബയുടെ ശ്രീമത്ത് അനുസരിച്ച് നടക്കൂ. രക്ഷാബന്ധനവും ഇതിന്റെ അടയാളമാണ്. പിന്നെ എന്തുകൊണ്ട് നമുക്ക് പവിത്രമായികൂടാ. പരിധിയില്ലാത്ത ബാബ ഗ്യാരന്റി നല്കുന്നു. ബാബ ഭാരതത്തിന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കിയിരുന്നു, അതിനെ സുഖധാമമെന്ന് പറയുന്നു. അപാരസുഖമായിരുന്നു, ഇത് ദു:ഖധാമം. അങ്ങനെ നിങ്ങള് ഏതെങ്കിലും ഉന്നത വ്യക്തിക്ക് മനസ്സിലാക്കി കൊടുക്കൂ എങ്കില് എല്ലാവരും കേള്ക്കും. യോഗത്തില് ഇരുന്ന് കേള്പ്പിക്കൂ എങ്കില് സമയം പോലും മറന്ന് പോകും. ആരും ഒന്നും പറയില്ല. 15 -20 മിന്നിട്ടിന് പകരം മണിക്കൂറുകള് കേട്ടുകൊണ്ടിരിക്കും. പക്ഷേ യോഗ ശക്തി വേണം. ദേഹാഹങ്കാരം ഉണ്ടാകുവാനേ പാടില്ല. ഇവിടെ സേവനം തന്നെ സേവനം ചെയ്യണം അപ്പോള് മംഗളം ഉണ്ടാകും. രാജാവാകണമെങ്കില് പ്രജകളെ തയ്യാറാക്കണം. അല്ലാതെ ബാബ തലയില് കിരീടം വച്ചു തരും, അങ്ങനെ ഒരിക്കലുമില്ല. എന്താ പ്രജ ഡബിള് കിരീടധാരിയാകുമോ? ഡബിള് കിരീടധാരിയാകുക - ഇതാണ് നിങ്ങളുടെ ലക്ഷ്യം. ബാബ കുട്ടികളെ ഉല്സാഹപ്പെടുത്തുന്നു. ജന്മ-ജന്മാന്തരത്തെ പാപം ശിരസ്സിലുണ്ട് അത് യോഗബലത്തിലൂടെ ഇല്ലാതാക്കണം. ബാക്കി ഈ ജന്മം എന്തെന്ത് ചെയ്തു, അത് നിങ്ങള്ക്ക് മനസ്സിലാക്കുവാന് കഴിയുമല്ലോ. പാപം ഇല്ലാതാകുവാന് യോഗവും മറ്റും പഠിപ്പിക്കുന്നു. ബാക്കി ഈ ജന്മ ത്തിന്റെ കാര്യമൊന്നും തന്നെയില്ല. തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകുന്നതിന്റെ യുക്തി ബാബ പറഞ്ഞു തരുന്നു, ബാക്കി കൃപയും മറ്റും സന്യാസിമാരോട് യാചിക്കൂ. ശരി.

വളരെക്കാലത്തെ വേര്പ്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും.ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അമരലോകത്ത് പോകുന്നതിനു വേണ്ടി സംഗമത്തില് സന്തോഷത്തിന്റെ ഖജനാവ് നിറയ്ക്കണം. സമയം നഷ്ടപ്പെടുത്തരുത്. തന്റെ സഞ്ചി നിറച്ച് ദയാഹൃദയരായി അന്ധന്മാരുടെ ഊന്ന് വടിയാകണം.

2. ഉള്ളം കൈയ്യില് സ്വര്ഗ്ഗം എടുക്കുന്നതിന് വേണ്ടി തീര്ച്ചയായും പവിത്രമാകണം. സ്വയത്തെ സതോപ്രധാനമാക്കുന്നതിന്റെ യുക്തി രചിച്ച് സ്വയം തന്റെ മേല് കൃപ കാണിക്കണം. യോഗബലം ശേഖരിക്കണം.

വരദാനം :-
യജമാനനെ സദാ കൂടെ വെച്ച് കമ്പൈന്റ് സ്വരൂപത്തിന്റെ അനുഭവം ചെയ്യുന്ന വിശേഷ പാര്ട്ട്ധാരിയായി ഭവിക്കൂ.

കുട്ടികള് ഹൃദയത്താല് ബാബാ എന്ന് വിളിക്കുകയാണെങ്കില് ദിലാരാമന് ഹാജറാകുന്നു, അതിനാലാണ് പറയുന്നത് യജമാനന് ഹാജറാണ് എന്ന്. വിശേഷ ആത്മാക്കള് തന്നേയാണ് കമ്പൈന്റാകുന്നത്. ലോകര് പറയുന്നത് എവിടെ നോക്കിയാലും അവിടെയെല്ലാം അങ്ങ് മാത്രം നിങ്ങള് കുട്ടികള് പറയുന്നു ഞങ്ങള് എന്ത് ചെയ്യുമ്പോഴും, എവിടെ പോകുമ്പോഴും ബാബ കൂടെ തന്നെയുണ്ട്. ചെയ്യുന്നതുംചെയ്യിപ്പിക്കുന്നതും എന്ന് പറയാറുണ്ട്, എങ്കില് ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും കമ്പൈന്റായി മാറി. ഈ സ്മൃതിയിലിരുന്ന് പാര്ട്ടഭിനയിക്കുന്നവര് വിശേഷ പാര്ട്ട് ധാരിയായി മാറുന്നു.

സ്ലോഗന് :-
തന്നെ ഈ പഴയ ലോകത്തിലെ ഗസ്റ്റ് (അതിഥി) എന്ന് മനസിലാക്കിയാല് പഴയ സംസ്ക്കാരങ്ങളേയും, സങ്കല്പ്പങ്ങളേയും ഗെറ്റ് ഔട്ട് (പുറത്താക്കാന്) സാധിക്കും.