മധുരമായ കുട്ടികളേ -
നിങ്ങൾക്കിപ്പോൾ ആത്മീയ ജോലി ചെയ്യണം, ആത്മാവാണെന്ന് മനസ്സിലാക്കി ഓരോ കർമ്മവും
ചെയ്യുന്നതിലൂടെ ആത്മാവ് നിർവ്വികാരിയായി മാറുന്നു
ചോദ്യം :-
സ്വർഗ്ഗത്തിന്റെ സമ്പത്ത് നേടുന്നതിന്റെയും സ്വർഗ്ഗത്തിൽ ഉയർന്ന പദവി
നേടുന്നതിന്റെയും ആധാരം എന്താണ്?
ഉത്തരം :-
ബ്രഹ്മാകുമാരൻ/കുമാരി ആയാൽ സ്വർഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കും. എന്നാൽ ഉയർന്ന
പദവിയുടെ ആധാരമാണ് പഠനം. ബാബയുടേതായി നല്ല രീതിയിൽ പഠനം നടത്തിക്കൊണ്ട്,
പൂർണ്ണമായും പവിത്രമായിമാറിയാൽ രാജപദവി ലഭിക്കുന്നു. ആരെങ്കിലും പൂർണ്ണമായി
പഠിക്കുന്നില്ല, കർമ്മബന്ധനമുണ്ട്, പൂർണ്ണമായും പവിത്രമാകാതെ ശരീരമുപേക്ഷിച്ചാൽ
പ്രജയിലും സാധാരണ പദവി നേടും.
ഓംശാന്തി.
ആത്മീയ കുട്ടികൾക്ക് ആത്മീയ അച്ഛൻ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. ഇവിടെ
ആത്മീയ ജോലിയാണ്. ബാക്കി മുഴുവൻ ലോകത്തിലും ഭൗതിക ജോലിയാണ്. വാസ്തവത്തിൽ ജോലി
നടക്കുന്നത് ആത്മാക്കളുടേതാണ്. ആത്മാവ് തന്നെയാണ് ഈ ശരീരത്തിലൂടെ പഠിക്കുന്നത്,
നടക്കുന്നത്, വികർമ്മം ചെയയ്യുന്നത് അതുകൊണ്ടാണ് പതിത ആത്മാവ്, പാപ ആത്മാവെന്ന്
പറയുന്നത്. ആത്മാവ് തന്നെയാണ് എല്ലാം ചെയ്യുന്നത്. ഈ സമയം എല്ലാ മനുഷ്യരും ദേഹ
അഭിമാനികളാണ്, ഞാൻ ആത്മാവാണെന്ന് മനസ്സിലാക്കുന്നതിന് പകരം, മനസ്സിലാക്കുന്നു
ഞാൻ ഇന്ന ആളാണ്. ഈ വ്യാപാരം ചെയ്യുന്നു. ഇന്നയാൾ കാമിയാണ്, ക്രോധിയാണ്.
ശരീരത്തിന്റെ തന്നെ പേരാണെടുക്കുന്നത്. ഇതിനെയാണ് പറയുന്നത് ദേഹ- അഭിമാനി ലോകം,
ഇറങ്ങുന്ന കലയുടെ ലോകം. സത്യയുഗത്തിൽ ഇങ്ങനെ ഉണ്ടാകുകയില്ല. അവിടെ
ദേഹീ-അഭിമാനികളായിരിക്കും. നിങ്ങളെ ഇപ്പോൾ ദേഹീ-അഭിമാനികളാക്കുന്നു. സ്വയത്തെ
ആത്മാവാണെന്ന് നിശ്ചയിക്കൂ. ഞാൻ ആത്മാവ് ഈ ശരീരമാകുന്ന വസ്ത്രം ധരിച്ച്
ഭാഗമഭിനയിക്കുന്നു. സാധാരണ അഭിനേതാക്കളും വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ മാറി
ഭാഗമഭിനയിക്കുന്നു. ബാബ പറയുന്നു- നിങ്ങൾ ആത്മാക്കൾ ആദ്യം
ശാന്തിധാമത്തിലായിരുന്നു. നിങ്ങളുടെ വീടാണ് ശാന്തിധാമം. ഏതുപോലെയാണോ ആ
പരിധിയുള്ള നാടകമുള്ളത്, അതുപോലെ ഇതാണ് പരിധിയില്ലാത്ത നാടകം. എല്ലാ ആത്മാക്കളും
പരംധാമത്തിൽ നിന്ന് വന്ന്, ശരീരം ധാരണ ചെയ്ത് ഭാഗമഭിനയിക്കുന്നു. ആത്മാക്കളുടെ
യഥാർത്ഥ വീടാണ് പരംധാമം. ആ അഭിനേതാക്കളുടെ വീട് ഇവിടെ തന്നെയായിരിക്കും. കേവലം
വസ്ത്രം മാറി വന്ന് ഭാഗമഭിനയിക്കുന്നു. ബാബ മനസ്സിലാക്കി തരികയാണ്, നിങ്ങൾ
ആത്മാക്കളാണ്. അച്ഛൻ കുട്ടികളേ, മക്കളേ എന്നാണ് വിളിക്കുക. സന്യാസി കുട്ടികളേ,
മക്കളേ എന്ന് വിളിക്കില്ല. ബാബ പറയുന്നു - ഞാൻ പതിത-പാവനൻ സർവ്വാത്മാക്കളുടെയും
പിതാവാണ്, എന്നെയാണ് നിങ്ങൾ ഗോഡ് ഫാദറെന്ന് പറയുന്നത്. ഗോഡ് ഫാദർ നിരാകാരനാണ്.
ബ്രഹ്മാ, വിഷ്ണു, ശങ്കരനെയും ഗോഡ് ഫാദറെന്ന് പറയില്ല. അവരിലും ആത്മാവുണ്ട് എന്നാൽ
അവരെ പറയുന്നത് ബ്രഹ്മ ദേവതാ നമഃ, വിഷ്ണു ദേവതാ നമഃ.... ദേവതകൾ എന്താണ്
ചെയ്യുന്നത്? ഇതാർക്കും അറിയില്ല. ബാബ തന്നെയാണ് വന്ന് മനസ്സിലാക്കി തരുന്നത് -
നിങ്ങൾ എങ്ങനെയാണ് ഡ്രാമാപ്ലാനനുസരിച്ച് ഭാഗമഭിനയിക്കുന്നത്. ലോകം ഒന്നു
തന്നെയാണ്. താഴെ പാതാളത്തിൽ അല്ലെങ്കിൽ മുകളിൽ ലോകമുണ്ട്, ഇല്ല. ലോകം
ഒന്നുമാത്രമാണുള്ളത്, അതിന്റെ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ലോകർ പറയുന്നു
ചന്ദ്രനിൽ ഫ്ളാറ്റെടുക്കും. ബാബ മനസ്സിലാക്കി തരുന്നു കുട്ടികൾ എത്ര
അപ്രാപ്തരായിരിക്കുന്നു. ഭാരതവാസികളെക്കുറിച്ച് തന്നെയാണ് പറയുന്നത്, നിങ്ങൾ
എത്ര ധനികരും വിവേകശാലികളുമായിരുന്നു. മുഴുവൻ വിശ്വത്തിലും ഈ ലക്ഷ്മീ-നാരായണന്റെ
രാജ്യമായിരുന്നു, അതിനെ ആർക്കും തട്ടിയടിക്കാനാകില്ല. അവിടെ ഒരു വിഭജനവും
ഉണ്ടായിരിക്കില്ല. ഇവിടെ എത്ര വിഭജനങ്ങളാണ്. പരസ്പരം കഷ്ണങ്ങൾക്കായി
കലഹിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ മുഴുവൻ വിശ്വത്തിന്റെയും അധികാരിയായിരുന്നു.
മുഴുവൻ ആകാശവും, ഭൂമിയും, സമുദ്രവും എല്ലാം നിങ്ങളുടേതായിരുന്നു, നിങ്ങൾ അതിന്റെ
അധികാരിയായിരുന്നു. ഇപ്പോൾ തുണ്ടുകളായിരിക്കുന്നു. ഭാരതം തന്നെയായിരുന്നു
വിശ്വത്തിന്റെ അധികാരി, ഇതാർക്കും അറിയില്ല.
ബാബ മനസ്സിലാക്കി തരുന്നു, ആത്മാവിന് ഏതൊരു ഭാഗമാണോ ലഭിച്ചിട്ടുള്ളത് അതൊരിക്കലും
മാറുന്നില്ല. നടന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ നിങ്ങൾ വീണ്ടും മനുഷ്യനിൽ നിന്നും
ദേവത ആയിക്കൊണ്ടിരിക്കുന്നു. പിന്നീട് 84 ജന്മങ്ങളെടുക്കും. നിങ്ങളുടെ പാർട്ട്
നടന്നുകൊണ്ടേയിരിക്കുന്നു, ഒരിക്കലും നിലയ്ക്കുന്നില്ല. ആരും മോക്ഷം
നേടുന്നില്ല. എത്രയനേകം ഗുരുക്കൻമാരും, അനേകം ശാസ്ത്രങ്ങളുമാണോ, അത്രയും അനേകം
മതങ്ങളുമാണുള്ളത്. മനുഷ്യരിൽ എത്ര അശാന്തിയാണ്. എവിടെ പോയാലും പറയും മനസ്സിന്
എങ്ങനെ ശാന്തി ലഭിക്കും. ഇത് ദേഹ അഭിമാനത്തിൽ വന്നാണ് പറയുന്നത്. ബാബ
മനസ്സിലാക്കി തരുന്നു മനസ്സും ബുദ്ധിയും - ഇത് ആത്മാവിന്റെ അവയവങ്ങളാണ്. ബാക്കി
ഇതെല്ലാം ശരീരത്തിന്റെ ഇന്ദ്രിയങ്ങളാണ്. ആത്മാവാണ് പറയുന്നത് എന്റെ
മനസ്സിനെങ്ങനെ ശാന്തി ലഭിക്കും. വാസ്തവത്തിൽ ഇങ്ങനെ പറയുന്നത് തന്നെ തെറ്റാണ്.
നിങ്ങൾ ആത്മാവാണ്, നിങ്ങളുടെ സ്വധർമ്മം തന്നെ ശാന്തിയാണ്. നിങ്ങൾ ഇങ്ങനെ പറയൂ
ആത്മാവായ എനിക്ക് എങ്ങനെ ശാന്തി ലഭിക്കും. ഇതിൽ കർമ്മം ചെയ്യുക തന്നെ വേണം. ഈ
കാര്യങ്ങൾ ബാബ തന്നെയാണിരുന്ന് മനസ്സിലാക്കിതരുന്നത്. ലോകത്തിൽ ഈ ജ്ഞാനം
ആർക്കുമില്ല. അവിടെയുള്ളത് ഭക്തി മാർഗ്ഗമാണ്. അവർക്ക്
ജ്ഞാനത്തെക്കുറിച്ചറിയില്ല. ജ്ഞാനം ഒരു ബാബ മാത്രമാണ് നൽകുന്നത്. ബാബ സ്വയം
പറയുന്നു ഞാൻ കൽപ-കൽപം കൽപത്തിന്റെ സംഗമയുഗത്തിലാണ് വരുന്നത്. കലിയുഗത്തിന്റെ
അന്തിമത്തിൽ എല്ലാവരും പതിതരാണ്. ഇതാണ് രാവണ രാജ്യം. രാവണനെ കത്തിക്കുന്നതും
ഭാരതവാസി തന്നെയാണ്. പതിത പാവനനായ ബാബയുടെ ജന്മവും ഇവിടെയാണ്. രാവണന്റെ ജന്മവും
ഇവിടെയാണ്. രാവണൻ എല്ലാവരെയും പതിതമാക്കുന്നു, അതുകൊണ്ടാണ് രാവണനെ
കത്തിക്കുന്നത്. ഈ കാര്യങ്ങൾ ആരുടെയും ബുദ്ധിയിലില്ല.
ഇപ്പോൾ ഭാരതത്തിൽ കൃഷ്ണ ജയന്തി ആഘോഷിക്കുന്നുണ്ട്. കൃഷ്ണന്റെ ലീല, ഭജന എല്ലാം
ചെയ്യുന്നുണ്ട്. ഇപ്പോൾ ബാബ പറയുന്നു - വാസ്തവത്തിൽ കൃഷ്ണന്റെ ലീല ഒന്നും
തന്നെയില്ല. കൃഷ്ണൻ എന്താണ് ചെയ്തത്! പറയുന്നു കംസപുരിയിൽ ജന്മമെടുത്തു. ഇപ്പോൾ
കംസനെന്ന് രാക്ഷസനെയാണ് പറയുന്നത്. സത്യയുഗത്തിൽ രാക്ഷസൻ എവിടെ നിന്ന് വന്നു.
നിങ്ങൾക്കറിയാം ഏതൊരു കൃഷ്ണന്റെ ആത്മാവാണോ സത്യയുഗത്തിൽ ഉണ്ടായിരുന്നത് ആ
ആത്മാവ് തന്റെ 84 ജന്മങ്ങളെടുത്ത് ഈ സമയം പതിതത്തിൽ നിന്ന്
പാവനമായിക്കൊണ്ടിരിക്കുന്നു. തന്റെ പദവി വീണ്ടും നേടിക്കൊണ്ടിരിക്കുന്നു.
അതുപോലെ തന്നെ നിങ്ങളും കൃഷ്ണപുരിയിൽ കഴിഞ്ഞവരായിരുന്നു. 84 ജന്മങ്ങളെടുത്ത്
ഇപ്പോൾ വീണ്ടും തന്റെ പദവി നേടിക്കൊണ്ടിരിക്കുന്നു. ജയന്തി ആഘോഷിക്കേണ്ടത്
വാസ്തവത്തിൽ ശിവബാബയുടേതാണ്. ശിവബാബ എല്ലാവരെയും നരകത്തിൽ നിന്ന്
സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു, ആ ബാബയുടെ ഒരു ലീലയുമില്ല. പറയുന്നു അല്ലയോ
പതിത പാവനനായ ബാബാ വരൂ, വന്ന് ഞങ്ങളെ നരകത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്ക്
കൊണ്ടുപോകൂ. അങ്ങ് ഞങ്ങളുടെ പിതാവാണെങ്കിൽ ഞങ്ങൾ സ്വർഗ്ഗത്തിലായിരിക്കണം, ഞങ്ങൾ
എന്തുകൊണ്ടാണ് വികാരീലോകത്തിൽ? അതുകൊണ്ടാണ് വിളിക്കുന്നത് അല്ലയോ ഗോഡ് ഫാദർ
ഞങ്ങളെ ഈ ദുഃഖത്തിന്റെ ലോകത്ത് നിന്ന് മുക്തമാക്കൂ. ഇതും ഡ്രാമയിൽ
അടങ്ങിയിട്ടുള്ളതാണ്. ബാബ പറയുന്നു ആരും ഈ ഡ്രാമയെ അറിയുന്നില്ല. ശാസ്ത്രങ്ങളിൽ
ഡ്രാമയുടെ ആയുസ്സ് നീട്ടി എഴുതിയിരിക്കുന്നു. പുതിയ ലോകത്തിന് പഴയതാകുക തന്നെ
വേണം. സതോ രജോ തമോയിലേക്ക് വരിക തന്നെ വേണം. ഇതാണ് പരിധിയില്ലാത്ത കാര്യം. ഇപ്പോൾ
നിങ്ങൾ വീണ്ടും വിശ്വത്തിന്റെ അധികാരിയായിക്കൊണ്ടിരിക്കുന്നു. ഏതൊരു
ഭാരതവാസിയാണോ പുതിയ ലോകത്തിൽ ഉണ്ടായിരുന്നത്, അവരാണ് 84 ജന്മങ്ങളുടെ
ഭാഗമഭിനയിക്കുക. ഇപ്പോൾ നിങ്ങൾ പവിത്രമാകുന്നു, ബാക്കി എല്ലാ മനുഷ്യരും പതിതരാണ്,
അതുകൊണ്ടാണ് പാവനമായവരുടെ മുന്നിൽ ചെന്ന് നമിക്കുന്നത്. പാവനമായവർ പാവനമായവരെ
എന്തിന് നമസ്ക്കരിക്കണം. സന്യാസി പാവനമാണ് അതുകൊണ്ടാണ് പതിത മനുഷ്യർ അവരുടെ
മുന്നിൽ തല കുനിക്കുന്നത്. കന്യക പവിത്രമായിരിക്കുമ്പോൾ എല്ലാവരും അവരുടെ മുന്നിൽ
തലകുനിക്കുന്നു. അതേ കന്യക വിവാഹം കഴിഞ്ഞ് ഭർത്തൃ ഗൃഹത്തിലേക്ക് പോകുമ്പോൾ തല
കുനിക്കേണ്ടി വരുന്നു. ഇപ്പോൾ പരിധിയില്ലാത്ത ബാബ വന്നിരിക്കുന്നു എല്ലാവരെയും
പാവനമാക്കുന്നതിന്. അവരെല്ലാവരും കലിയുഗത്തിലാണ്, നിങ്ങളിപ്പോൾ സംഗമത്തിലാണ്.
ഇപ്പോൾ നിങ്ങൾക്ക് പതിത ലോകത്തിലേക്ക് പോകേണ്ടതില്ല. ഇതുതന്നെയാണ് മംഗളകാരി യുഗം.
ബാബ വന്ന് എല്ലാവരുടെയും മംഗളം ചെയ്യുന്നു. നിങ്ങളുമിപ്പോൾ കൃഷ്ണ ജയന്തി
ആഘോഷിക്കും അല്ലെങ്കിൽ ലോകർ ചിന്തിക്കും ഇവർ നാസ്തികരാണ്. വാസ്തവത്തിൽ
നാസ്തികരെന്ന് അവരെയാണ് പറയുക, അവർ തന്റെ പിതാവിനെയും രചനയുടെ
ആദി-മദ്ധ്യ-അന്ത്യത്തെയും അറിയുന്നില്ല. ഈ സമയം എല്ലാവരും നാഥനില്ലാതെ
അനാഥരായിരിക്കുന്നു. വീടു-വീടുകളിൽ കലഹമാണ്, പരസ്പരം കൊല്ലാൻ പോലും
സമയമെടുക്കുന്നില്ല, അതുകൊണ്ടാണ് ഇതിനെ നാസ്തികരുടെ ലോകമെന്ന് പറയുന്നത്, അച്ഛനെ
അറിയാത്തവർ. നിങ്ങൾ അറിയുന്നവരാണ്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട് നമ്മൾ
കല്ലുബുദ്ധികളായിരുന്നു, ബാബ നമ്മളെ പവിഴബുദ്ധികളാക്കിക്കൊണ്ടിരിക്കുന്നു ഒരു
ബുദ്ധിമുട്ടിന്റെയും കാര്യമില്ല. കേവലം ബാബ പറയുന്നു ഒരു മണിക്കൂർ പഠിക്കൂ.
സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി പിതാവായ എന്നെ ഓർമ്മിക്കൂ. ശരീരത്തെ
ഓർമ്മിക്കുകയാണെങ്കിൽ ലൗകിക സംബന്ധങ്ങളുടെ ഓർമ്മ വരും. ദേഹീ-അഭിമായായി
ഇരിക്കുകയാണെങ്കിൽ പിതാവായ എന്റെ ഓർമ്മ ഉണ്ടായിരിക്കും. ഇതാണ് വികാരി ലോകം.
വിഷയ സാഗരത്തിൽ മുങ്ങി താഴ്ന്നുകൊണ്ടിരിക്കുന്നു. വിഷ്ണുവിനെ ക്ഷീരസാഗരത്തിൽ
കാണിക്കുന്നു. പറയുന്നു അവിടെ നെയ്യിന്റെ നദികൾ ഒഴുകുന്നു. ഇവിടെ മണ്ണെണ്ണപോലും
ലഭിക്കുന്നില്ല. വ്യത്യാസമില്ലേ. അപ്പോൾ നിങ്ങൾ കുട്ടികൾക്ക് എത്ര സന്തോഷം
ഉണ്ടായിരക്കണം. ബാബ തന്നെയല്ലേ തോണിക്കാരൻ. പാടുന്നുമുണ്ട് എന്റെ തോണി
അക്കരെയെത്തിക്കൂ. ഇതെല്ലാം തോണികളാണ്, തോണിക്കാരൻ ഒരു ബാബ മാത്രമാണ്. ഈ ശരീരം
ഇവിടെ തന്നെ ഉപേക്ഷിക്കും. ബാക്കി ആത്മാക്കളെ അക്കരെ ശാന്തിധാമത്തിലേക്ക്
കൊണ്ടുപോകും. അവിടെ നിന്ന് പിന്നീട് സുഖധാമത്തിലേക്ക് അയക്കും. പരംപിതാ
പരമാത്മിനെ തന്നെയാണ് തോണിക്കാരനെന്ന് പറയുന്നത്. അനേക പ്രകാരത്തിൽ ബാബയുടെ
തന്നെ മഹിമകൾ പാടുന്നു. ഇപ്പോൾ നിങ്ങൾ പവിത്രമായി പവിത്ര ലോകത്തിന്റെ
അധികാരിയാകുന്നു. ശ്രീ ശ്രീ ശിവബാബ വന്നിരിക്കുന്നു ശ്രേഷ്ഠമാക്കുന്നതിന്. സ്വയം
ഭഗവാൻ പറയുന്നു ഇത് ഭ്രഷ്ഠാചാരീ ലോകമാണ്. ഇപ്പോൾ നിങ്ങൾ പരംപിതാ പരമാത്മാവിന്റെ
ശ്രീമതത്തിലൂടെ നടന്ന് ശ്രേഷ്ഠാചാരിയാകുന്നു. ഇതെത്ര ഗുപ്തവും രമണീകവുമായ
കാര്യങ്ങളാണ്, അത് നിങ്ങൾ കുട്ടികൾക്ക് മാത്രമാണ് മനസ്സിലാകുന്നത്.
മറ്റുള്ളവർക്ക് മനസ്സിലാകുകയേയില്ല. നിങ്ങൾക്കറിയാം ഇപ്പോൾ ദേവീ-ദേവതാ
ധർമ്മത്തിന്റെ തൈ നട്ടുകൊണ്ടിരിക്കുകയാണ്. ദേവീ-ദേവതാ ധർമ്മത്തിലുള്ളവർ ആരെല്ലാം
മറ്റ് ധർമ്മങ്ങലിലേക്ക് പോയിട്ടുണ്ടോ, അവർ വന്ന് വീണ്ടും ബ്രാഹ്മണനാകും.
ബ്രഹ്മാകുമാരനും-കുമാരിയുമാകാതെ ബാബയിൽ നിന്ന് സ്വർഗ്ഗത്തിന്റെ സമ്പത്തെടുക്കാൻ
സാധിക്കില്ല. ഇപ്പോൾ നിങ്ങൾ ബ്രഹ്മാകുമാരൻമാരും-കുമാരികളും സ്വർഗ്ഗത്തിന്റെ
സമ്പത്തെടുത്തുകൊണ്ടിരിക്കുന്നു. എത്രത്തോളം പുരുഷാർത്ഥം ചെയ്യുന്നോ,
ചെയ്യിക്കുന്നോ അത്രയും ഉയർന്ന പദവി നേടും. എല്ലാവർക്കും ഇത്രയും ചെയ്യാൻ
സാധിക്കില്ല. പൂർണ്ണമായും പഠിക്കുന്നില്ലെങ്കിൽ അവരുടെ ഫലം എന്താകും. അഥവാ ശരീരം
ഉപേക്ഷിക്കുകയാണെങ്കിൽ സ്വർഗ്ഗത്തിൽ വരും. എന്നാൽ പ്രജയിലും തീർത്തും
സാധാരണമായിരിക്കും. അഥവാ ബാബയുടേതായി നല്ല രീതിയിൽ പഠിക്കുകയാണെങ്കിൽ രാജപദവി
നേടാൻ സാധിക്കും. അഥവാ പഠിക്കുന്നില്ലെങ്കിൽ മനസ്സിലാക്കും അവരുടെ
ഭാഗ്യത്തിലില്ല. പവിത്രമായി കഴിയുന്നു, പഠിക്കുന്നു എങ്കിൽ ഉയർന്ന പദവി നേടും.
അപവിത്രമാകുന്നതിലൂടെ ബാബയെ ഓർമ്മിക്കാൻ സാധിക്കില്ല. ഇങ്ങനെയും ധാരാളം പേരുണ്ട്
- കർമ്മ ബന്ധനത്തിന്റെ കണക്കുകൾ എപ്പോൾ ഇല്ലാതാകും. വാഹനത്തിന്റെ രണ്ട്
ചക്രങ്ങളും പവിത്രമാകുകയാണെങ്കിൽ ശരിയായി പോകും. രണ്ട് പേരും
പവിത്രമാകുകയാണെങ്കിൽ ജ്ഞാന ചിതയിൽ ഇരിക്കും, അല്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകും.
പല കുട്ടികളും പറയാറുണ്ട് ബാബാ നമുക്കറിയാം ശ്രീകൃഷ്ണൻ സത്യയുഗത്തിന്റെ ആദ്യത്തെ
രാജകുമാരനാണ്, എങ്കിൽ എന്തുകൊണ്ട് അൽപം ആഘോഷിച്ചുകൂടാ. ശരി, നമുക്ക് കൃഷ്ണന്റെ
ആത്മാവിനെ ആഹ്വാനം ചെയ്യാനും സാധിക്കും. വന്ന് കളികൾ കളിക്കും, നൃത്തം ചെയ്യും
പിന്നെന്ത് ചെയ്യും. ഗോപ-ഗോപികൾ ഇവിടെ തന്നെയാണുള്ളത്. അവിടെ രാജകുമാരീ-കുമാരൻമാർ
പരസ്പരം ചേർന്ന് നൃത്തം ചെയ്യുന്നു. സ്വർണ്ണത്തിന്റെ മുരളി വായിക്കുന്നു. ഈ
എല്ലാ കളികളും നിങ്ങൾ അവസാനം കാണും. ഈ എല്ലാ പാർട്ടും നടക്കും. തുടക്കത്തിൽ
കാണിച്ചിരുന്നു പിന്നീടാണ് നിങ്ങൾ പുരുഷാർത്ഥത്തിൽ മുഴുകിയത്. ഇപ്പോൾ വീണ്ടും
അവസാനം സാക്ഷാത്ക്കാരം ആരംഭിക്കും. ആര്-ആര് ഏത് പദവി നേടും, ഇത് നിങ്ങൾക്കറിയാം.
ബാബയിരുന്ന് ഈ എല്ലാ രഹസ്യങ്ങളും മനസ്സിലാക്കി തരുന്നു. നിങ്ങളോട്
ചോദിക്കാറുണ്ട് വേദങ്ങളെയും ശാസ്ത്രങ്ങളെയും അംഗീകരിക്കുന്നുണ്ടോ! പറയൂ ഉണ്ട്,
ഞങ്ങൾ എന്തിന് അംഗീകരിക്കാതിരിക്കണം. ഇതെല്ലാം ഭക്തിമാർഗ്ഗത്തിന്റെ സാമഗ്രികളാണ്,
ഇതിൽ ജ്ഞാനമൊന്നുമില്ല. ജ്ഞാനം നൽകുന്നത് ഒരാളാണ്. ജ്ഞാനം ലഭിക്കുമ്പോൾ ഭക്തി
സ്വയം തന്നെ വേറിടുന്നു. നിങ്ങൾ ക്ഷേത്രത്തിൽ പോകുകയാണെങ്കിൽ ബുദ്ധിയിൽ
ഉണ്ടായിരിക്കും ഈ ലക്ഷ്മീ-നാരായണൻ ഇപ്പോൾ വീണ്ടും പുതിയ ലോകത്തിൽ രാജ്യം ഭരിക്കും.
ബാബ കുട്ടികൾക്ക് മനസ്സിലാക്കി തരുന്നു, രണ്ട് വശത്തും കടമ നിറവേറ്റണം. ഗൃഹസ്ഥ
വ്യവഹാരത്തിൽ കഴിഞ്ഞുകൊണ്ടും പവിത്രമാകണം. ശ്രീമതം പറയുന്നു പൂർണ്ണമായും
പവിത്രമാകൂ, പൂർണ്ണമായ വൈഷ്മവനാകൂ വിഷ്ണുപുരിയുടെ രാജ്യം നേടൂ. ശരി!
വളരെക്കാലത്തെ വേർപാടിനു ശേഷം തിരികെ ലഭിച്ച മധുര-മധുരമായ കുട്ടികൾക്ക്
മാതാവും-പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
യോഗത്തിലൂടെ കർമ്മബന്ധനങ്ങളുടെ കണക്കുകൾ അവസാനിപ്പിച്ച്, പാവനമാകണം. ജ്ഞാന ചിതയിൽ
ഇരിക്കണം. പരിപൂർണ്ണമായും വൈഷ്ണവൻ അർത്ഥം പവിത്രമാകണം.
2) തന്റെ ശാന്ത
സ്വധർമ്മത്തിൽ കഴിയണം. എല്ലാവർക്കും ശാന്തിധാമത്തിന്റെ ഓർമ്മ നൽകണം. ഒരിക്കലും
അശാന്തമാകരുത്.
വരദാനം :-
ശബ്ദത്തിനുപരിയുള്ള സ്ഥിതിയിൽ സ്ഥിതി ചെയ്ത് സർവ ഗുണങ്ങളുടെയും അനുഭവം
ചെയ്യുന്നവരായ മാസ്റ്റർ ബീജരൂപമായി ഭവിക്കട്ടെ.
ബീജത്തിൽ മുഴുവൻ വൃക്ഷം
അടങ്ങിയിട്ടുള്ളതു പോലെ തന്നെ ശബ്ദത്തിനുപരിയുള്ള സ്ഥിതിയിൽ സംഗമയുഗത്തിൽ സർവ
വിശേഷ ഗുണവും അനുഭവത്തിൽ വരുന്നു. മാസ്റ്റർ ബീജരൂപമാകുക അർഥം കേവലം ശാന്തിയല്ല,
എന്നാൽ ശാന്തിയോടൊപ്പം ജ്ഞാനം, അതീന്ദ്രിയസുഖം, സ്നേഹം, ആനന്ദം, ശക്തി തുടങ്ങിയ
സർവ മുഖ്യ ഗുണങ്ങളുടെയും അനുഭവം ചെയ്യലാണ്. ഈ അനുഭവം സ്വയം മാത്രമല്ല ഉണ്ടാവുക
എന്നാൽ അന്യ ആത്മാക്കളും അവരുടെ മുഖത്തിലൂടെ സർവ ഗുണങ്ങളുടെയും അനുഭവം
ചെയ്യുന്നു. ഒരു ഗുണത്തിൽ സർവ ഗുണവും അടങ്ങിയിരിക്കുന്നു.
സ്ലോഗന് :-
നന്മയെ
ധാരണ ചെയ്യൂ എന്നാൽ നന്മയിൽ പ്രഭാവിതരാകാതിരിക്കൂ
അവ്യക്തസൂചനകൾ-
അപവിത്രതയുടെ ബീജത്തെ പോലും സമാപ്തമാക്കി സമ്പൂർണ സ്വച്ഛമാകൂ
പവിത്രത താങ്കൾ
ബ്രാഹ്മണആത്മാക്കളുടെ അനാദി ആദി സംസ്കാരമാണ്. ഈ സ്വാഭാവിക സ്വഭാവത്തിലൂടെ
സ്വപ്നത്തിലോ സങ്കൽപത്തിലോ പോലും അപവിത്രത പ്രത്യക്ഷമാകരുത്. സങ്കൽപം വന്നു
വിജയിയായി, ഇതിനും മുകളിൽ സ്വാഭാവിക സ്വഭാവമുണ്ടാക്കൂ. അപ്പോൾ ഈ വിഷയത്തിൽ
പുരുഷാർഥം ചെയ്യേണ്ട ആവശ്യകതയുണ്ടാകുകയില്ല.