19.09.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിങ്ങളുടെ ജോലിയാണ് സ്വയം സ്വയത്തോട് സംസാരിച്ച് പാവനമായി മാറുക, മറ്റുള്ള ആത്മാക്കളെക്കുറിച്ച് ചിന്തിച്ച് തന്റെ സമയം പാഴാക്കരുത്.

ചോദ്യം :-
ഏത് കാര്യം ബുദ്ധിയില് വരികയാണെങ്കില് പഴയ എല്ലാ ശീലങ്ങളില്നിന്നും മുക്തരാകാം?

ഉത്തരം :-
നമ്മള് പരിധിയില്ലാത്ത അച്ഛന്റെ സന്താനമാണ് അതിനാല് വിശ്വത്തിന്റെ അധികാരിയാണ്, നമുക്ക് ദേവതയായി മാറണം - ഈ കാര്യം ബുദ്ധിയില് വരികയാണെങ്കില് പഴയ എല്ലാ ശീലങ്ങളില് നിന്നും മുക്തമാകാം. നിങ്ങള് പറഞ്ഞാലും, പറയാതിരുന്നാലും, താനേ വിട്ടുപോകും. മോശമായ ഭക്ഷണപാനീയങ്ങള്, മദ്യപാനം ഇവയില് നിന്നെല്ലാം സ്വയം മുക്തമാകും. പറയും ആഹാ! നമുക്കും ഈ ലക്ഷ്മീനാരായണനെപ്പോലെയായി മാറണം. 21 ജന്മത്തേക്ക് രാജ്യഭാഗ്യം ലഭിക്കുകയാണ് അപ്പോള് എന്തുകൊണ്ട് പവിത്രമായി ഇരുന്നുകൂടാ!

ഓംശാന്തി.  
ബാബ ഇടക്കിടെ കുട്ടികളുടെ ശ്രദ്ധ ആകര്ഷിപ്പിക്കുകയാണ് അതായത് ബാബയുടെ ഓര്മ്മയിലാണോ ഇരിക്കുന്നത്? ബുദ്ധി വേറെ ഏതു ഭാഗത്തിലേക്കും പോകുന്നില്ലല്ലോ? ബാബയെ വിളിച്ചതുതന്നെ പാവനമാക്കി മാറ്റുന്നതിനുവേണ്ടിയാണ്. തീര്ച്ചയായും പാവനമായി മാറണം. ഈ ജ്ഞാനം നിങ്ങള്ക്ക് ആര്ക്കുവേണമെങ്കിലും മനസ്സിലാക്കിക്കൊടുക്കാം. ഈ സൃഷ്ടിയുടെ ചക്രം എങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നു, ഇത് ആര്ക്ക് മനസ്സിലാക്കിക്കൊടുത്താലും പെട്ടെന്ന് മനസ്സിലാക്കും. പവിത്രമായി മാറിയിട്ടില്ലെങ്കിലും ജ്ഞാനം പഠിക്കും. ഇത് വലിയ കാര്യമല്ല. 84 ജന്മത്തിന്റെ ചക്രം ഓരോ യുഗത്തിന്റേയും ഇത്രയും ആയുസ്സ്, എത്ര ജന്മങ്ങളെടുക്കുന്നു,എത്ര സഹജമാണ്. ഇതിന് ഓര്മ്മയുമായി ബന്ധമില്ല, ഇത് പഠിപ്പാണ്. ബാബ യഥാര്ത്ഥ കാര്യം മനസ്സിലാക്കിത്തരികയാണ്. ബാക്കി സതോപ്രധാനമായി മാറുന്നതിന്റെ കാര്യമാണ്. അത് ഓര്മ്മയിലൂടെയാണ്. അഥവാ ഓര്മ്മിക്കുന്നില്ലായെങ്കില് വളരെ ചെറിയ പദവി നേടേണ്ടിവരും. ഇത്രയും ഉയര്ന്ന പദവി നേടാന് സാധിക്കില്ല. അതുകൊണ്ടാണ് പറയുന്നത് അറ്റന്ഷന്. ബുദ്ധിയുടെ യോഗം ബാബയോടൊപ്പമായിരിക്കണം. ഇതിനെയാണ് പറയുന്നത് പ്രാചീനയോഗമെന്ന്. ടീച്ചറോടൊപ്പം യോഗം ഓരോരുത്തര്ക്കും ഉണ്ടായിരിക്കും. പ്രധാനപ്പെട്ട കാര്യമാണ് ഓര്മ്മ. ഓര്മ്മയാകുന്ന യാത്രയിലൂടെ സതോപ്രധാനമായി മാറണം സതോപ്രധാനമായി മാറി വീട്ടിലേക്ക് തിരിച്ചുപോകണം. ബാക്കി പഠിപ്പ് വളരെ സഹജമാണ്. ഏതുകുട്ടികള്ക്കും മനസ്സിലാക്കാന് സാധിക്കും. മായയുടെ യുദ്ധം ഓര്മ്മയിലാണ് നടക്കുന്നത്. നിങ്ങള് ബാബയെ ഓര്മ്മിക്കുന്നു മായ വീണ്ടും തന്റെ ഭാഗത്തേക്ക് ബലമായി വലിച്ച് മറപ്പിക്കുന്നു. ഇങ്ങനെ ആര്ക്കും പറയാന് പറ്റില്ല എന്നില് ശിവബാബ ഇരിക്കുന്നുണ്ട്, ഞാന് ശിവനാണ്, അങ്ങനെയല്ല, ഞാന് ആത്മാവാണ്. ശിവബാബയെ ഓര്മ്മിക്കണം. എന്നില് ശിവബാബ പ്രവേശിക്കുന്നു എന്നത് സംഭവ്യമല്ല. ബാബ പറയുന്നു ഞാന് ആരിലും പ്രവേശിക്കുന്നില്ല. ഞാന് ഈ രഥത്തില് സവാരി ചെയ്ത് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. വിവേകം കുറവുള്ള കുട്ടികളുടെ മുന്നില് നല്ലൊരു ജിജ്ഞാസുവാണ് വരുന്നതെങ്കില് അവരുടെ സേവാര്ത്ഥം ഞാന് പ്രവേശിച്ച് ദൃഷ്ടി കൊടുക്കുന്നു. സദാ ഇരിക്കുന്നില്ല. ബഹുരൂപം ധാരണ ചെയ്ത് ആരുടേയും മംഗളം ചെയ്യാന് സാധിക്കും. അല്ലാതെ ആര്ക്കും ഇങ്ങനെ പറയാന് സാധിക്കില്ല എന്നില് ശിവബാബ പ്രവേശിച്ചിട്ടുണ്ട്, ശിവബാബ എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ശിവബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. പ്രധാനപ്പെട്ട കാര്യമാണ് പാവനമായി മാറുക. പാവനമായി മാറിയാല് പാവനലോകത്തേക്ക് പോകാന് സാധിക്കും. 84 ജന്മത്തിന്റെ ചക്രം വളരെ സഹജമായി മനസ്സിലാക്കിത്തരികയാണ്. ചിത്രം മുന്നില്തന്നെ തൂക്കിയിട്ടിട്ടുണ്ട്. ബാബക്കല്ലാതെ ഇത്രയും ജ്ഞാനം വേറെയാര്ക്കും മനസ്സിലാക്കിത്തരാന് സാധിക്കില്ല. ആത്മാവിനാണ് ജ്ഞാനം ലഭിക്കുന്നത്. ഇതിനെയാണ് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രമെന്ന് പറയുന്നത്. ആത്മാവിനാണ് സുഖവും ദുഃഖവും ഉണ്ടാകുന്നത്, ആത്മാവിനല്ലേ ഈ ശരീരമുള്ളത്. ആത്മാവാണ് ദേവതയായി മാറുന്നത്. ചിലര് കച്ചവടക്കാരനായും, ചിലര് വക്കീലായും മാറുന്നു. ഇപ്പോള് എല്ലാ ആത്മാക്കളോടും ബാബ സംസാരിക്കുകയാണ്, തന്റെ പരിചയം നല്കുന്നു. നിങ്ങള് എപ്പോള് ദേവതയായിരുന്നുവോ അപ്പോഴും മനുഷ്യന് തന്നെയായിരുന്നു, പക്ഷേ പവിത്രാത്മാക്കളായിരുന്നു. ഇപ്പോള് നിങ്ങള് പവിത്രമല്ല അതുകൊണ്ട് നിങ്ങളെ ദേവതയെന്ന് പറയാന് സാധിക്കില്ല. ഇപ്പോള് ദേവതയായി മാറുന്നതിനുവേണ്ടി തീര്ച്ചയായും പവിത്രമായി മാറണം. അതിനുവേണ്ടി ബാബയെ ഓര്മ്മിക്കണം. ബാബയോട് ചിലര് ഇങ്ങനെ പറയാറുണ്ട് ബാബാ, എന്നില്നിന്നും ഈ തെറ്റ് സംഭവിച്ചു, ദേഹാഭിമാനമുണ്ടായി. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ് തീര്ച്ചയായും പാവനമായി മാറണം. ഒരു വികര്മ്മവും ചെയ്യരുത്. നിങ്ങള്ക്കിവിടെ സര്വ്വഗുണസമ്പന്നരായി മാറണം. പാവനമായി മാറുന്നതിലൂടെ മുക്തിധാമത്തിലേക്ക് പോകാം. വേറെ മറ്റൊരു കാര്യത്തെക്കുറിച്ചും ചോദിക്കേണ്ട കാര്യമില്ല. നിങ്ങള് സ്വയത്തോട് സംസാരിക്കൂ, മറ്റുള്ള ആത്മാക്കളെക്കുറിച്ച് ചിന്തിക്കാതിരിക്കൂ. പറയാറില്ലേ യുദ്ധത്തില് രണ്ട് കോടി ആളുകള് മരിച്ചു. ഇത്രയും ആത്മാക്കള് എവിടെപ്പോയി? അവരെവിടെപ്പോയാലും, അതില് നിങ്ങള്ക്കെന്താണ്. നിങ്ങള് എന്തിന് സമയത്തെ പാഴാക്കുന്നു? മറ്റൊരു കാര്യവും ചോദിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ജോലിയാണ് പാവനമായി മാറി പാവനമായ ലോകത്തിന്റെ അധികാരിയായി മാറണം. മറ്റുള്ള കാര്യങ്ങളിലേക്ക് പോകുന്നതിലൂടെ ആശയക്കുഴപ്പമുണ്ടാകുന്നു. ചിലര്ക്ക് പൂര്ണ്ണമായും ഉത്തരം ലഭിച്ചില്ലെങ്കില് ആശയക്കുഴപ്പമുണ്ടാകും.

ബാബ പറയുകയാണ് മന്മനാഭവ. ദേഹസഹിതം ദേഹത്തിന്റെ എല്ലാ സംബന്ധത്തേയും ഉപേക്ഷിക്കൂ, എന്റെയടത്തേക്ക് തന്നെ നിങ്ങള്ക്ക് വരണം. മനുഷ്യന് മരിച്ച് ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോള് ആ സമയം മുഖം ഈ ഭാഗത്തേക്കും കാല് ശ്മശാനത്തിന്റെ ഭാഗത്തേക്കും വെക്കും. ശ്മശാനത്തിലെത്തുമ്പോള് കാലുകള് ഈ ഭാഗത്തും മുഖം ശ്മശാനത്തിന്റെ ഭാഗത്തേക്കും തിരിക്കുന്നു. നിങ്ങളുടെ വീട് മുകളിലല്ലേ. പതിതരായവര്ക്ക് മുകളിലേക്ക് പോകാന് സാധിക്കില്ല. പാവനമായി മാറുന്നതിനുവേണ്ടി ബുദ്ധിയുടെ യോഗം ബാബയോടൊപ്പം വെക്കണം. ബാബയോടൊപ്പം മുക്തിധാമത്തിലേക്ക് പോകണം. പതിതമാണ് അതുകൊണ്ടാണ് വിളിക്കുന്നത് ഞങ്ങള് പതിതരെ വന്ന് പാവനമാക്കി മാറ്റൂ, മുക്തരാക്കൂ. ബാബ പറയുന്നു ഇപ്പോള് പവിത്രരായി മാറൂ. ബാബ ഏത് ഭാഷയിലാണോ മനസ്സിലാക്കിത്തരുന്നത്, അതേ ഭാഷയില്തന്നെയാണ് കല്പകല്പം മനസ്സിലാക്കിത്തരുന്നത്. രഥത്തിന്റെ ഭാഷ എന്താണോ, അതിലല്ലേ മനസ്സിലാക്കിത്തരുന്നത്. ഇന്ന് ഹിന്ദി ഭാഷ വളരെയധികം പ്രചാരത്തില് വന്നു, ഭാഷ മാറ്റാന് സാധിക്കില്ല. സംസ്കൃത ഭാഷയൊന്നും ദേവതകള്ക്കില്ല. ഹിന്ദുധര്മ്മത്തിന്റെ ഭാഷ സംസ്കൃതമല്ല ഹിന്ദിയാണ് വേണ്ടത്. എന്തിനാണ് സംസ്കൃതഭാഷയെടുക്കുന്നത്? ബാബ മനസ്സിലാക്കിത്തരികയാണ് ഇവിടെ ഇരിക്കുമ്പോള്, ബാബയുടെ ഓര്മ്മയിലിരിക്കണം. ബാക്കി ഏതു കാര്യത്തിലേക്കും പോകരുത്. ഇത്രയും കൊതുകുകള് ഉണ്ടാകുന്നു, ഇതെല്ലാം എവിടെപ്പോകുന്നു? ഭൂകമ്പമുണ്ടാകുമ്പോള് എല്ലാം മരിക്കും. ആത്മാക്കള് എവിടേക്കാണ് പോകുന്നത്? ഇതിലൂടെ നിങ്ങള്ക്ക് എന്താണ് ലാഭം. നിങ്ങള്ക്ക് ബാബ ശ്രീമത്ത് നല്കുകയാണ് തന്റെ ഉന്നതിക്കുവേണ്ടി പുരുഷാര്ത്ഥം ചെയ്യൂ. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതിരിക്കൂ. അനേക കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത വരും. കേവലം, എന്നെ മാത്രം ഓര്മ്മിക്കൂ, എന്തിനുവേണ്ടിയാണോ വിളിച്ചത് ആ യുക്തിയിലൂടെ നടക്കൂ. നിങ്ങള്ക്ക് ബാബയില് നിന്ന് സമ്പത്ത് നേടണം. മറ്റുള്ള കാര്യങ്ങളിലേക്ക് പോകരുത്. അതുകൊണ്ട് ബാബ വീണ്ടും വീണ്ടും പറയുകയാണ് അറ്റന്ഷന്. എവിടേയും ബുദ്ധി പോകുന്നില്ലല്ലോ. ഭഗവാന്റെ ശ്രീമത്ത് അംഗീകരിക്കേണ്ടതല്ലേ. മറ്റൊരു കാര്യത്തിലും പ്രയോജനമില്ല. മുഖ്യമായ കാര്യമാണ് പാവനമായി മാറുക. ഇത് പക്കായായി ഓര്മ്മിക്കൂ - നമുക്ക് ബാബ പിതാവുമാണ് ടീച്ചറുമാണ് ഗുരുവുമാണ്. ഈ കാര്യം ഹൃദയത്തില് തീര്ച്ചയായും ഓര്മ്മവെക്കണം- ബാബ നമ്മളെ പഠിപ്പിക്കുകയാണ്. യോഗവും പഠിപ്പിക്കുകയാണ്. ടീച്ചര് പഠിപ്പിക്കുമ്പോള് ബുദ്ധിയുടെ യോഗം ടീച്ചറിലേക്കും പഠിപ്പിലേക്കും പോകും. ഇതുതന്നെയാണ് ബാബയും പറയുന്നത് നിങ്ങള് ബാബയുടേതായി മാറി. കുട്ടികളല്ലേ, അതുകൊണ്ടാണ് ഇവിടെയിരിക്കുന്നത്. ടീച്ചറില്നിന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. എവിടെയിരിക്കുമ്പോഴും ബാബയിലും പഠിപ്പിലും അറ്റന്ഷന് പോകണം. ശിവബാബയെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. നിങ്ങള് സതോപ്രധാനമായി മാറും. ഈ ജ്ഞാനം ആര്ക്കും നല്കാന് സാധിക്കില്ല. മനുഷ്യര് ഘോരമായ ഇരുട്ടിലല്ലേ. ജ്ഞാനത്തില് നോക്കൂ എത്ര ശക്തിയാണ്. ശക്തി എവിടെനിന്നാണ് ലഭിക്കുന്നത്? ബാബയില്നിന്നാണ് ശക്തി ലഭിക്കുന്നത് ഇതിലൂടെ നിങ്ങള് പാവനമായി മാറുന്നു. പഠിപ്പ് വളരെ സഹജമാണ്. ലൗകിക പഠിപ്പില് വളരെ മാസങ്ങളെടുക്കും. ഇവിടെ 7 ദിവസത്തെ കോഴ്സാണ്. അതില് നിങ്ങള്ക്ക് എല്ലാം മനസ്സിലാക്കാന് സാധിക്കും എല്ലാറ്റിന്റേയും ആധാരം ബുദ്ധിയാണ്. ചിലര് കൂടുതല് സമയമെടുക്കും, ചിലര് കുറവ്. ചിലര് രണ്ടോ മൂന്നോ ദിവസങ്ങളില് തന്നെ നല്ലരീതിയില് മനസ്സിലാക്കും. പ്രധാനപ്പെട്ട കാര്യമാണ് ബാബയെ ഓര്മ്മിക്കുക, പവിത്രമായി മാറുക. ഇതാണ് പ്രയാസം. പഠിപ്പ് വളരെ സഹജമാണ്. സ്വദര്ശചക്രധാരിയായി മാറണം. ഒരു ദിവസത്തെ കോഴ്സില് തന്നെ എല്ലാം തന്നെ മനസ്സിലാക്കാന് സാധിക്കും. നമ്മള് ആത്മാവാണ,് പരിധിയില്ലാത്ത ബാബയുടെ സന്താനമാണ്. നമ്മള് വിശ്വത്തിന്റെ അധികാരികളായിരുന്നു. ദേവതകളായി മാറണമെങ്കില് ദൈവീകഗുണങ്ങളെ ധാരണ ചെയ്യണം, ആരുടെ ബുദ്ധിയില് ഈ കാര്യങ്ങള് വന്നോ അവര് പെട്ടെന്ന് എല്ലാ ശീലങ്ങളും ഉപേക്ഷിക്കും. നിങ്ങള് പറഞ്ഞാലും, പറയാതിരുന്നാലും, സ്വയം ഉപേക്ഷിച്ചോളും. മോശമായ ഭക്ഷണപാനീയങ്ങള്, മദ്യപാനം മുതലായവയെല്ലാം ഉപേക്ഷിച്ചോളും. പറയും ആഹാ ഞങ്ങള്ക്കും ഇവരെപ്പോലെയായി മാറണം. 21 ജന്മങ്ങളിലേക്കുവേണ്ടി രാജ്യഭാഗ്യം ലഭിക്കുകയാണെങ്കില് എന്തുകൊണ്ട് പവിത്രമായി മാറിക്കൂടാ. ചുറുചുറുക്ക് ഉണ്ടാകണം. പ്രധാനപ്പെട്ട കാര്യമാണ് ഓര്മ്മയുടെ യാത്ര. ബാക്കി 84 ജന്മത്തിന്റെ ജ്ഞാനം ഒരു സെക്കന്റിലാണ് ലഭിക്കുന്നത്. കാണുമ്പോള് തന്നെ മനസിലാക്കുന്നു. പുതിയ വൃക്ഷം വളരെ ചെറുതായിരിക്കും. ഇപ്പോള് എത്ര വലിയ വൃക്ഷം തമോപ്രധാനമായി മാറി. നാളെ വീണ്ടും പുതിയത് ചെറുതായി മാറും. നിങ്ങള്ക്കറിയാം - ഈ ജ്ഞാനം ഒരിക്കലും എവിടെ നിന്നും ലഭിക്കില്ല. ഇത് പഠിപ്പാണ്, മുഖ്യമായ പഠിപ്പാണ് ലഭിച്ചിരിക്കുന്നത് ബാബയെ ഓര്മ്മിക്കു. ബാബ പഠിപ്പിക്കുകയാണ് ഈ നിശ്ചയം ചെയ്യൂ. ഭഗവാനുവാച - ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുകയാണ്. വേറെ ഒരു മനുഷ്യര്ക്കും ഇങ്ങനെ പറയാന് സാധിക്കില്ല. ടീച്ചര് പഠിപ്പിക്കുകയാണെങ്കില് ടീച്ചറിനെ ഓര്മ്മിക്കേണ്ടതല്ലേ. പരിധിയില്ലാത്ത ബാബയുമാണ്, ബാബ നമ്മളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. പക്ഷേ ആത്മാവ് എങ്ങിനെയാണ് പവിത്രമായി മാറുന്നത് - ഇതാര്ക്കും പറഞ്ഞുതരാന് സാധിക്കില്ല. സ്വയം ഭഗവാനാണെന്നു പറഞ്ഞാലും മറ്റെന്തുപറഞ്ഞാലും പാവനമാക്കി മാറ്റാന് സാധിക്കില്ല. ഇന്ന് സ്വയം ഭഗവാന് എന്ന് പറയുന്നവര് ധാരാളമുണ്ട്. മനുഷ്യന് ആശയക്കുഴപ്പത്തിലാണ്. അനേകധര്മ്മങ്ങളുമുണ്ട്, ആര്ക്കറിയാം ഇതിലേതാണ് ശരി. നിങ്ങളുടെ പ്രദര്ശിനിയോ മ്യൂസിയമോ ഉദ്ഘാടനം ചെയ്യുന്നവര്ക്കുപോലും ഒന്നും മനസ്സിലാകുന്നില്ല. വാസ്തവത്തില് ഉദ്ഘാടനം കഴിഞ്ഞു. ആദ്യം അടിത്തറയിടുന്നു. പിന്നീട് കെട്ടിടമുണ്ടാക്കി തയ്യാറാക്കി അതിന്റെ ഉദ്ഘാടനം ചെയ്യുന്നു. അടിത്തറയിടാനും എല്ലാവരേയും ക്ഷണിക്കാറുണ്ട് ബാബ സ്ഥാപന ചെയ്തതാണ്, പുതിയ ലോകത്തിന്റെ ഉദ്ഘാടനം നടന്നതാണ്. ഇനി ആരേയും വിളിച്ച് ഉദ്ഘാടനം ചെയ്യിക്കേണ്ട ആവശ്യമില്ല. ഉല്ഘാടനം സ്വതവേ നടന്നോളും. ഇവിടെ പഠിച്ച് പുതിയ ലോകത്തിലേക്ക് പോകും.

നിങ്ങള് മനസ്സിലാക്കണം ഇപ്പോള് നാം സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്, ഇതിനുവേണ്ടി തന്നെയാണ് പരിശ്രമിക്കേണ്ടത്. വിനാശമുണ്ടാകുമ്പോള് ഈ പഴയ ലോകം പരിവര്ത്തനപ്പെടും. നിങ്ങള് പുതിയ ലോകത്തില് രാജ്യം ഭരിക്കാന് വരും. സത്യയുഗത്തിന്റെ സ്ഥാപന ബാബയാണ് ചെയ്യുന്നത്? ബാബ സ്വര്ഗ്ഗത്തിലേക്ക് വരുന്നില്ല. മുന്നോട്ട് പോകുമ്പോള് കാണാന് കഴിയും സ്വര്ഗ്ഗത്തില് എന്തെല്ലാമാണ് ഉണ്ടാകുന്നത്. അന്തിമത്തില് എന്തു സംഭവിക്കും! മുന്നോട്ട് പോകുന്തോറും മനസ്സിലാക്കാന് കഴിയും. നിങ്ങള് കുട്ടികള്ക്കറിയാം പവിത്രത കൂടാതെ പദവിയോടെ ആര്ക്കും സ്വര്ഗ്ഗത്തിലേക്ക് പോകാന് സാധിക്കില്ല. പദവിയും നേടാന് സാധിക്കില്ല അതുകൊണ്ട് ബാബ പറയുകയാണ് തീവ്രമായി പുരുഷാര്ത്ഥം ചെയ്യൂ. ജോലികളെല്ലാം ചെയ്യൂ. കൂടുതല് പൈസ എന്തു ചെയ്യാനാണ്. തിന്നാന് സാധിക്കില്ലല്ലോ. നിങ്ങളുടെ പേരമക്കള്ക്കൊന്നും അനുഭവിക്കാന് സാധിക്കില്ല. എല്ലാം മണ്ണിലേക്ക് പോകും. അതുകൊണ്ട് കുറച്ച് സ്റ്റോക്ക് ചെയ്യൂ യുക്തിയിലൂടെ. ബാക്കിയെല്ലാം ട്രാന്സ്ഫര് ചെയ്യൂ. എല്ലാവരും ട്രാന്സ്ഫറാക്കുകയില്ല. സാധുക്കള് പെട്ടെന്ന് ട്രാന്സ്ഫര് ചെയ്യും. ഭക്തിമാര്ഗ്ഗത്തിലും ട്രാന്സ്ഫര് ചെയ്യാറുണ്ട് അടുത്ത ജന്മത്തിലേക്കുവേണ്ടി. പക്ഷേ അത് നേരിട്ടല്ല. ഇത് നേരിട്ടാണ്. പതിതമനുഷ്യര്ക്ക് പതിതരുമായിട്ടാണ് കൊടുക്കല് വാങ്ങല്. ഇപ്പോള് ബാബ വന്നുകഴിഞ്ഞു, നിങ്ങള്ക്ക് പതിതരുമായി കൊടുക്കല് വാങ്ങല് പാടില്ല. നിങ്ങള് ബ്രാഹ്മണരാണ്, ബ്രാഹ്മണരെയാണ് സഹായിക്കേണ്ടത്. ആര് സ്വയം സര്വ്വീസ് ചെയ്യുന്നുണ്ടോ, അവര്ക്ക് സഹായത്തിന്റെ ആവശ്യമില്ല. ഇവിടെ സാധുക്കളായവരും വരും. ബാക്കി കോടീശ്വരന്മാര് വരാന് പ്രയാസമാണ്. ബാബ പറയുന്നു ഞാനാണ് സാധുക്കളുടെ നാഥന്. ഭാരതം വളരെ ദരിദ്രമായ ഖണ്ഡമാണ്. ബാബ പറയുന്നു ഞാന് വരുന്നതും ഭാരതത്തിലേക്കാണ്, അതിലും ആബു പര്വ്വതം വളരെ വലിയ തീര്ത്ഥസ്ഥാനമാണ്. അവിടെയാണ് ബാബ വന്ന് മുഴുവന് വിശ്വത്തിന്റേയും സത്ഗതി ചെയ്യുന്നത്. ഇതാണ് നരകം. നിങ്ങള്ക്കറിയാം നരകത്തില്നിന്ന് എങ്ങിനെ സ്വര്ഗ്ഗമുണ്ടാകുന്നു. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവുമുണ്ട്. ബാബ യുക്തി പറഞ്ഞുതരികയാണ് പാവനമായി മാറാന്, ബാബ വന്ന് എല്ലാവരുടേയും മംഗളംചെയ്യുന്നു. സത്യയുഗത്തില് അമംഗളത്തിന്റെ കാര്യമില്ല, കരയുകയൊന്നും ചെയ്യുന്നില്ല. ബാബയുടെ മഹിമയാണ് - ജ്ഞാനത്തിന്റെ സാഗരന്, സുഖത്തിന്റെ സാഗരന്. ഇപ്പോള് നിങ്ങള്ക്കും ഈ മഹിമയുണ്ട്, എന്താണോ ബാബയുടെ മഹിമ. നിങ്ങള് ആനന്ദത്തിന്റെ സാഗരമായി മാറുന്നു, വളരെയധികം പേര്ക്കും സുഖം കൊടുക്കൂ അപ്പോള് നിങ്ങളുടെ ആത്മാവും സംസ്കാരവും കൊണ്ട് പുതിയ ലോകത്തിലേക്ക് വരും. അവിടെ നിങ്ങളുടെ മഹിമ വേരെയായിരിക്കും. നിങ്ങളെ പറയും സര്വ്വഗുണസമ്പന്നരെന്ന്... ഇപ്പോള് നിങ്ങള് നരകത്തിലാണിരിക്കുന്നത്. ഇതിനെയാണ് പറയുന്നത് മുള് നിറഞ്ഞ കാടെന്ന്. ബാബയെയാണ് തോട്ടക്കാരനെന്നും, തോണിക്കാരനെന്നും പറയുന്നത്. പാടാറില്ലേ ഞങ്ങളുടെ തോണിയെ അക്കരെയെത്തിക്കൂ. കാരണം ദുഃഖികളാണ്. ആത്മാവാണ് വിളിക്കുന്നത്. മഹിമകളെല്ലാം പാടിയാലും ഒന്നും മനസ്സിലാക്കുന്നില്ല. എന്തു തോന്നിയോ അത് പറയും. ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്റെ നിന്ദ ചെയ്തുകൊണ്ടേയിരിക്കും. നിങ്ങള് പറയും ഞങ്ങള് ആസ്തികരാണ്. സര്വ്വര്ക്കും സത്ഗതിദാതാവ് ബാബയാണ്. ബാബയെ നമ്മള് അറിഞ്ഞുകഴിഞ്ഞു. ബാബ സ്വയം പരിചയം തന്നുകഴിഞ്ഞു. നിങ്ങള് ഭക്തി ചെയ്യുന്നില്ലെന്ന് പറഞ്ഞ് എത്രപേര് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നു. അവര് ഭൂരിപക്ഷവും, നിങ്ങള് ന്യൂനപക്ഷവുമാണ്. എപ്പോള് നിങ്ങള് ഭൂരിപക്ഷമാകുന്നുവോ അപ്പോള് അവരും ആകര്ഷിക്കപ്പെടും.ബുദ്ധിയുടെ പൂട്ട് തുറക്കപ്പടും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക്

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ ഉന്നതിയെക്കുറിച്ച് തന്നെ ചിന്തിക്കണം. മറ്റുള്ള ഒരു കാര്യത്തിലേക്കും പോകരുത്. പഠിപ്പിലും ഓര്മ്മയിലും പൂര്ണ്ണമായും ശ്രദ്ധകൊടുക്കണം. ബുദ്ധി അലയരുത്.

2) ഇപ്പോള് ബാബ നേരിട്ട് വന്നിരിക്കുകയാണ്. അതുകൊണ്ട് എല്ലാം യുക്തിയോടെ ട്രാന്സ്ഫര് ചെയ്യണം. പതിതമായ ആത്മാക്കളുമായി കൊടുക്കല്വാങ്ങല് പാടില്ല. പദവിയോടെ പാസ്സായി സ്വര്ഗ്ഗത്തില് പോകുന്നതിനുവേണ്ടി തീര്ച്ചയായും പവിത്രമായി മാറണം.

വരദാനം :-
മനസിനേയും ബുദ്ധിയേയും വ്യര്ത്ഥമുക്തമാക്കി ബ്രാഹ്മണ സംസ്ക്കാര നിര്മ്മാതാവായ ഭരണാധികാരിയായി ഭവിക്കട്ടെ.

ഏതൊരു ചെറിയ വ്യര്ത്ഥ കാര്യം, വ്യര്ത്ഥ അന്തരീക്ഷം അഥവ വ്യര്ത്ഥ ദൃശ്യത്തിന്റെ പ്രഭാവം ആദ്യം മനസില് പതിക്കുന്നു പിന്നീട് ബുദ്ധി അതിന് സഹയോഗം നല്കുന്നു. മനസ്സും ബുദ്ധിയും അതനുസരിച്ച് നടന്നു കൊണ്ടിരിക്കുമ്പോള് സംസ്ക്കാരമായി മാറുന്നു. പിന്നീട് ഭിന്ന ഭിന്ന സംസ്ക്കാരമായി കാണപ്പെടുന്നു, അത് ബ്രാഹ്മണ സംസ്ക്കാരമല്ല. ഏതെങ്കിലും വ്യര്ത്ഥ സംസ്ക്കാരത്തിന് വശപ്പെടുക, സ്വയത്തോട് യുദ്ധം ചെയ്യുക, ഇടയ്ക്കിടെ സന്തോഷം നശിക്കുക - ഇത് ക്ഷത്രിയ സംസ്ക്കാരമാണ്. ബ്രാഹ്മണന് എന്നാല് വ്യര്ത്ഥ സംസ്ക്കാരങ്ങളില് നിന്നും മുക്തമായ ഭരണാധിക്കാരിയായിരിക്കും, പരവശനായിരിക്കില്ല.

സ്ലോഗന് :-
ആരാണോ ദൃഢ പ്രതിജ്ഞയിലൂടെ സര്വ്വ സമസ്യകളേയും സഹജമായി മറിക്കടക്കുന്നത് അവരാണ് മാസ്റ്റര് സര്വ്വശക്തിവാന്.