മധുരമായകുട്ടികളേ-ഈപരിധിയില്ലാത്തനാടകത്തില്നിങ്ങള്ആത്മാക്കള്ക്ക്അ
വരവരുടെപാര്ട്ട്ലഭിച്ചിട്ടുണ്ട്,ഇപ്പോള്നിങ്ങള്ക്ക്ഈശരീര
മാകുന്നവസ്ത്രംഅഴിച്ച്വെച്ച്വീട്ടിലേക്ക്പോകണം, പിന്നീട്രാജധാനിയില്വരണം
ചോദ്യം :-
ബാബ ഒരു കാര്യവും പ്രേരണയിലൂടെയല്ല ചെയ്യുന്നത്, ബാബയുടെ അവതരണമാണ് ഉണ്ടാകുന്നത്,
ഇത് ഏത് കാര്യത്തിലൂടെയാണ് വ്യക്തമാകുന്നത്?
ഉത്തരം :-
ബാബയെ
പറയുന്നത് തന്നെ ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമെന്നാണ്. പ്രേരണയുടെ
അര്ത്ഥം ചിന്തയെന്നാണ്. പ്രേരണയിലൂടെയല്ല പുതിയ ലോകത്തിന്റെ സ്ഥാപന ഉണ്ടാകുന്നത്.
ബാബ കുട്ടികളിലൂടെ സ്ഥാപന ചെയ്യിക്കുന്നു, കര്മ്മേന്ദ്രിയങ്ങളില്ലാതെ ഒന്നും
ചെയ്യിപ്പിക്കാന് സാധിക്കില്ല അതുകൊണ്ട് ബാബക്ക് ശരീരം എടുക്കേണ്ടതായുണ്ട്.
ഓംശാന്തി.
ആത്മീയ കുട്ടികള് ആത്മീയ അച്ഛന്റെ മുന്നില് ഇരിക്കുന്നു. അഥവാ ആത്മാക്കള് തന്റെ
അച്ഛന്റെ മുന്നില് ഇരിക്കുന്നു. ആത്മാവ് തീര്ച്ചയായും ശരീരത്തോടൊപ്പം തന്നെയാണ്
ഇരിക്കുക. ബാബയും എപ്പോഴാണോ ശരീരമെടുക്കുന്നത് അപ്പോഴാണ് സന്മുഖത്ത് വരുന്നത്
ഇതിനെത്തന്നെയാണ് പറയുന്നത് ആത്മാവും-പരമാത്മാവും വളരെക്കാലം വേര്പെട്ടിരുന്നു.
. . . നിങ്ങള് കുട്ടികള്ക്കറിയാം ഉയര്ന്നതിലും ഉയര്ന്ന ബാബക്ക് തന്നെയാണ്
ഈശ്വരന്, പ്രഭു, പരമാത്മാ എന്നീ ഭിന്നമായ പേരുകള് നല്കിയിട്ടുള്ളത്,
പരമാത്മാവെന്ന് ഒരിക്കലും ലൗകീക പിതാവിനെയല്ല പറയുന്നത്. കേവലം പരം പിതാവെന്ന്
എഴുതിയാലും പ്രശ്നമില്ല. പരംപിതാവെന്നാല് സര്വ്വരുടെയും പിതാവ് എന്നര്ത്ഥം.അത്
ഒരാളാണ്. കുട്ടികള്ക്കറിയാം നമ്മള് പരംപിതാവിനോടൊപ്പമാണ് ഇരിക്കുന്നത്. പരംപിതാ
പരമാത്മാവും നമ്മള് ആത്മാക്കളും ശാന്തിധാമത്തിലെ നിവാസികളാണ്. ഇവിടെ
പാര്ട്ടഭിനയിക്കാന് വരുന്നതാണ്, സത്യയുഗം മുതല് കലിയുഗം അവസാനം വരെ
പാര്ട്ടഭിനയിച്ചു, ഇപ്പോള് ഇതാണ് പുതിയ രചന. രചയിതാവായ ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങള് കുട്ടികള് ഇങ്ങനെയുള്ള പാര്ട്ടഭിനയിച്ചു.
മുന്പ് നമ്മള് 84 ജന്മങ്ങളുടെ ചക്രം കറങ്ങിയിട്ടുണ്ടായിരുന്നു
എന്നറിയില്ലായിരുന്നു. ഇപ്പോള് നിങ്ങള് കുട്ടികളോട്,ആരാണോ 84 ന്റെ ചക്രം
കറങ്ങിയത് അവരോട് മാത്രമാണ് ബാബ സംസാരിക്കുന്നത്, എല്ലാവര്ക്കും 84
ജന്മമെടുക്കാന് സാധിക്കില്ല. ഇത് മനസ്സിലാക്കിക്കൊടുക്കണം അതായത് 84 ന്റെ ചക്രം
എങ്ങനെയാണ് കറങ്ങുന്നത്. അല്ലാതെ ലക്ഷക്കണക്കിന് വര്ഷങ്ങളുടെ കാര്യം തന്നെയില്ല.
കുട്ടികള്ക്കറിയാം നമ്മള് ഓരോ അയ്യായിരം വര്ഷങ്ങള്ക്ക് ശേഷവും
പാര്ട്ടഭിനയിക്കാന് വരുന്നു. നമ്മള് പാര്ട്ട്ധാരികളാണ്. ഉയര്ന്നതിലും ഉയര്ന്ന
ഭഗവാന്റേതും വിചിത്രമായ പാര്ട്ടാണ്. ബ്രഹ്മാവിന്റേതും വിഷ്ണുവിന്റേതും
വിചിത്രമായ പാര്ട്ടെന്ന് പറയില്ല. രണ്ട് പേരും തന്നെ 84 ന്റെ ചക്രം
കറങ്ങുന്നുണ്ട്. ബാക്കി ശങ്കരന്റെ പാര്ട്ട് ഈ ലോകത്തിലില്ല. ത്രിമൂര്ത്തിയില്
കാണിക്കുന്നുണ്ട് - സ്ഥാപന, വിനാശം, പാലന. ചിത്രങ്ങളിലൂടെ
മനസ്സിലാക്കിക്കൊടുക്കണം. ഏതൊരു ചിത്രമാണോ കാണിക്കുന്നത് അതിലൂടെ
മനസ്സിലാക്കിക്കൊടുക്കണം. സംഗമയുഗത്തില് പഴയ ലോകത്തിന്റെ വിനാശം സംഭവിക്കുക
തന്നെ വേണം. പ്രേരിപ്പിക്കുന്നവന് എന്ന വാക്കുതന്നെ ശരിയല്ല. ഏതുപോലെയാണോ
ആരെങ്കിലും ഇന്നെനിക്ക് പുറത്തേക്ക് പോകാന് തോന്നുന്നില്ല എന്ന് പറയുന്നത്,
പ്രേരണ അര്ത്ഥം തോന്നല്. പ്രേരണക്ക് മറ്റൊരര്ത്ഥവുമില്ല. പരമാത്മാവ് ഒരു
പ്രേരണയിലൂടെയുമല്ല കാര്യം നടത്തുന്നത്. പ്രേരണയിലൂടെ ജ്ഞാനവും ലഭിക്കുകയില്ല.
ബാബ വരുന്നത് ഈ കര്മ്മേന്ദ്രിയങ്ങളിലൂടെ പാര്ട്ടഭിനയിക്കാനാണ്. ചെയ്യുന്നവനും
ചെയ്യിപ്പിക്കുന്നവനുമല്ലേ. ചെയ്യിപ്പിക്കുന്നത് കുട്ടികളെക്കൊണ്ടാണ്.
ശരീരമില്ലാതെ ചെയ്യാന് സാധിക്കില്ല. ഈ കാര്യങ്ങളെ ആരും തന്നെ അറിയുന്നില്ല.
ഈശ്വരനായ ബാബയെത്തന്നെ അറിയുന്നില്ല. ഋഷി-മുനി തുടങ്ങിയവരും പറഞ്ഞിരുന്നത്
ഈശ്വരനെ ഞങ്ങള്ക്കറിയില്ല എന്നായിരുന്നു. ആത്മാവിനെക്കുറിച്ചോ,
പരമാത്മാവിനെക്കുറിച്ചോ ആരിലും ജ്ഞാനമില്ല. ബാബയാണ് മുഖ്യമായ രചയിതാവ്,
സംവിധായകന്, നിര്ദ്ദേശവും നല്കുന്നു. ശ്രീമതം നല്കുന്നു. മനുഷ്യരുടെ
ബുദ്ധിയിലാണെങ്കില് സര്വ്വവ്യാപിയുടെ ജ്ഞാനമാണുള്ളത്. നിങ്ങള്
മനസ്സിലാക്കുന്നുണ്ട് ബാബ നമ്മുടെ അച്ഛനാണ്, അവര് സര്വ്വവ്യാപിയെന്ന് പറയുന്നതു
കൊണ്ട് ബാബയെ മനസ്സിലാക്കാനേ സാധിക്കില്ല. നിങ്ങള്ക്കറിയാം ഇത് പരിധിയില്ലാത്ത
അച്ഛന്റെ കുടുംബമാണ്. സര്വ്വവ്യാപിയെന്ന് പറയുന്നതിലൂടെ കുടുംബത്തിന്റെ സുഗന്ധം
വരില്ല. അവരെ പറയുന്നത് നിരാകാരനായ ശിവപിതാവെന്നാണ്. നിരാകാരികളായ ആത്മാക്കളുടെ
അച്ഛന്. ശരീരമുള്ളപ്പോഴാണ് ആത്മാക്കള് ബാബയെന്ന് പറയുന്നത്. ശരീരമില്ലാതെ
ആത്മാവിന് സംസാരിക്കാന് സാധിക്കില്ല. ഭക്തി മാര്ഗ്ഗത്തില് വിളിച്ച് വിളിച്ച്
വന്നു. മനസ്സിലാക്കുന്നുണ്ട് ആ പിതാവ് ദുഃഖഹര്ത്താ-സുഖ കര്ത്താവാണ്. സുഖം
ലഭിക്കുന്നത് സുഖധാമത്തിലാണ്. ശാന്തി ലഭിക്കുന്നത് ശാന്തിധാമത്തിലാണ്.
ഇവിടെയുള്ളത് ദുഃഖം മാത്രമാണ്. ഈ ജ്ഞാനം നിങ്ങള്ക്ക് ലഭിക്കുന്നത് സംഗമത്തിലാണ്.
പഴയതിന്റെയും പുതിയതിന്റെയും ഇടയില്. ബാബ വരുന്നത് തന്നെ എപ്പോഴാണോ പുതിയതിന്റെ
സ്ഥാപനയും പഴയതിന്റെ വിനാശവും സംഭവിക്കേണ്ടത് അപ്പോഴാണ്. ആദ്യം എപ്പോഴും
പുതിയതിന്റെ സ്ഥാപനയെന്ന് പറയണം. ആദ്യം തന്നെ പഴയതിന്റെ വിനാശമെന്ന് പറയുന്നത്
തെറ്റാണ്. ഇപ്പോള് നിങ്ങള്ക്ക് പരിധിയില്ലാത്ത നാടകത്തിന്റെ ജ്ഞാനം ലഭിക്കുന്നു.
ഏതുപോലെയാണോ ലോകത്തിലെ നാടകത്തില് അഭിനേതാക്കള് വരുമ്പോള് വീട്ടില് നിന്ന്
സാധാരണ വസ്ത്രം ധരിച്ചാണ് വരുന്നത് പിന്നീട് നാടകത്തിലേക്ക് വന്ന് വസ്ത്രം
മാറ്റുന്നു. പിന്നീട് നാടകം പൂര്ത്തിയായാല് ആ വസ്ത്രം അഴിച്ച് വീട്ടിലേക്ക്
പോകുന്നു. ഇവിടെ നിങ്ങള് ആത്മാക്കള്ക്ക് വീട്ടില് നിന്ന് അശരീരിയായി വരണം. ഇവിടെ
വന്ന് ഈ ശരീരമാകുന്ന വസ്ത്രം ധരിക്കുന്നു. ഓരോരുത്തര്ക്കും അവരവരുടെ ഭാഗം
ലഭിച്ചിട്ടുണ്ട്. ഇതാണ് പരിധിയില്ലാത്ത നാടകം. ഇപ്പോള് ഈ പരിധിയില്ലാത്ത മുഴുവന്
ലോകവും പഴയതാണ് വീണ്ടും പുതിയതാകും. പുതിയത് വളരെ ചെറുതാണ്, ഏക ധര്മ്മമാണ്.
നിങ്ങള് കുട്ടികള് ഈ പഴയ ലോകത്തില് നിന്ന് പുറത്ത് കടന്ന് പിന്നീട് പരിധിയുള്ള
ലോകത്തില് വരണം എന്തുകൊണ്ടെന്നാല് അവിടെ ഒരു ധര്മ്മമാണുള്ളത്. അനേക ധര്മ്മം,
അനേക മനുഷ്യരുണ്ടാകുന്നതിലൂടെയാണ് പരിധിയില്ലാത്തതാകുന്നത്. അവിടെയുള്ളത് ഒരേ
ഒരു ധര്മ്മവും, വളരെക്കുറച്ച് മനുഷ്യരുമാണ്. ഒരു ധര്മ്മത്തിന്റെ സ്ഥാപനക്കായി
വരേണ്ടതായുണ്ട്. നിങ്ങള് കുട്ടികള് ഈ പരിധിയില്ലാത്ത നാടകത്തിന്റെ രഹസ്യത്തെ
അതായത് ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് മനസ്സിലാക്കുന്നു. ഈ സമയം എന്താണോ
പ്രത്യക്ഷത്തില് നടക്കുന്നത് പിന്നീട് ഭക്തി മാര്ഗ്ഗത്തില് ഇതിന്റെ തന്നെ
ഉത്സവങ്ങളാണ് ആഘോഷിക്കുന്നത്. പ്രഥമസ്ഥാനത്തുള്ള ഉത്സവങ്ങള് ഏതെല്ലാമാണ്, ഇതും
നിങ്ങള് കുട്ടികള്ക്കറിയാം. ഉയര്ന്നതിലും ഉയര്ന്നതെന്ന് ഭഗവാന് ശിവബാബയുടെ
ജയന്തിയെ പറയും. ബാബ എപ്പോഴാണോ വരുന്നത് അതിന് ശേഷമാണ് മറ്റെല്ലാ ആഘോഷങ്ങളും
ഉണ്ടാകുന്നത്. ഏറ്റവും ആദ്യം ശിവബാബ വന്ന് ഗീത കേള്പ്പിക്കുന്നു അതായത്
ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിക്കുന്നു. യോഗവും അഭ്യസിപ്പിക്കുന്നു.
അതിനോടൊപ്പം നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഏറ്റവും ആദ്യം ബാബ
വന്നു ശിവജയന്തി ഉണ്ടായി പിന്നീട് പറയും ഗീതാ ജയന്തി. ആത്മാക്കളെ ജ്ഞാനം
കേള്പ്പിച്ചു അപ്പോള് ഗീതാ ജയന്തി ഉണ്ടായി. നിങ്ങള് കുട്ടികള് ചിന്തിച്ച്
ഉത്സവങ്ങളെ നമ്പര്വൈസായി എഴുതൂ. നമ്മുടെ ധര്മ്മത്തിലുള്ളവരേ ഈ കാര്യങ്ങളെ
മനസ്സിലാക്കുകയുമുള്ളൂ. ഓരോരുത്തര്ക്കും സ്വന്തം ധര്മ്മം പ്രിയപ്പെട്ടതായിരിക്കും.
മറ്റ് ധര്മ്മത്തിലുള്ളവരുടെ കാര്യമേയില്ല. ഇനി ആര്ക്കെങ്കിലും മറ്റ് ധര്മ്മങ്ങള്
പ്രിയപ്പെട്ടതായി തോന്നിയാലും അതിലേക്ക് വരാന് സാധിക്കില്ല. സ്വര്ഗ്ഗത്തില്
മറ്റ് ധര്മ്മത്തിലുള്ളവര്ക്ക് വരാനേ സാധിക്കില്ല. വൃക്ഷത്തില് തീര്ത്തും
വ്യക്തമായുണ്ട്. ഏതേത് ധര്മ്മം ഏത് സമയത്താണോ വരുന്നത് വീണ്ടും ആ സമയത്ത് വരും.
ആദ്യം ബാബ വരുന്നു, ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നു അതുകൊണ്ട് പറയും
ശിവജയന്തിയില് നിന്ന് ഗീതാജയന്തി പിന്നീട് നാരായണജയന്തി. അത് സത്യയുഗമാകുന്നു.
അതും നമ്പര്വൈസായി എഴുതണം. ഇത് ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. ശിവ ജയന്തി
എപ്പോഴാണുണ്ടായത് അതറിയില്ല, ജ്ഞാനം കേള്പ്പിച്ചു അതിനെ ഗീതാജയന്തിയെന്ന്
പറയുന്നു പിന്നീട് വിനാശവും ഉണ്ടാകുന്നു. ജഗദംബ മുതലായവരുടെ ജയന്തിക്ക്
അവധിയില്ല. മനുഷ്യന് ആരുടെയും തിയതിയും സമയവും തീര്ത്തും അറിയില്ല.
ലക്ഷ്മീ-നാരായണന്, രാമന്-സീതയുടെ രാജ്യത്തെത്തന്നെ അറിയുന്നില്ല. 2500
വര്ഷത്തിനുള്ളില് ആര് വന്നോ അവരെ അറിയാം എന്നാല് അവര്ക്കും മുന്പ് ആദി സനാതന
ദേവീ-ദേവതകള് ആരാണോ ഉണ്ടായിരുന്നത്, അവര് പോയിട്ട് എത്ര സമയമായി, ഒന്നും
അറിയില്ല. അയ്യായിരം വര്ഷത്തേക്കാളും വലിയ കല്പം ഉണ്ടാകുകയില്ല. പകുതി സമയത്തില്
വളരെയധികം സംഖ്യ വന്നു കഴിഞ്ഞു, മറു പകുതിയില് ഇവരുടെ രാജ്യമായിരുന്നു. പിന്നീട്
എങ്ങനെ കല്പത്തിന്റെ വര്ഷം കൂടുന്നത് സാധ്യമാകും. 84 ലക്ഷം ജന്മങ്ങളും
സാധ്യമല്ല. മനുഷ്യര് മനസ്സിലാക്കുന്നത് കലിയുഗത്തിന്റെ ആയുസ്സ് ലക്ഷം
വര്ഷങ്ങളെന്നാണ്. മനുഷ്യരെ അന്ധകാരത്തിലാക്കിയിരിക്കുന്നു. മുഴുവന് നാടകവും
അയ്യായിരം വര്ഷം എന്നതും എവിടെക്കിടക്കുന്നു, കേവലം കലിയുഗത്തിന് മാത്രം
നാല്പതിനായിരം വര്ഷം ബാക്കിയെന്ന് പറയുന്നത് എവിടെക്കിടക്കുന്നു. എപ്പോഴാണോ
യുദ്ധം നടക്കുന്നത് അപ്പോള് മനസ്സിലാക്കുന്നു ഭഗവാന് വരേണ്ടതായുണ്ട് എന്നാല്
ഭഗവാന് വരേണ്ടത് സംഗമത്തിലാണ്. മഹാഭാരതയുദ്ധം നടക്കുന്നത് സംഗമത്തില്ത്തന്നെയാണ്.
ബാബ പറയുന്നു ഞാന് കല്പ-കല്പം സംഗമത്തിലാണ് വരുന്നത്. പുതിയ ലോകത്തിന്റെ
സ്ഥാപനയും പഴയ ലോകത്തിന്റെ വിനാശവും ചെയ്യിക്കാന് ബാബ വരും. പുതിയ ലോകത്തിന്റെ
സ്ഥാപന സംഭവിച്ചാല് പഴയതിന്റെ വിനാശവും തീര്ച്ചയായും ഉണ്ടാകും, അതിന് വേണ്ടിയാണ്
ഈ യുദ്ധം. ഇതില് ശങ്കരന്റെ പ്രേരണ മുതലായ ഒരു കാര്യവുമില്ല. പഴയ ലോകം ഇല്ലാതാകും
ഇത് നിശ്ചിതമാണ്. കെട്ടിടം മുതലായവയെല്ലാം ഭൂകമ്പങ്ങളില് ഇല്ലാതാകും
എന്തുകൊണ്ടെന്നാല് പുതിയ ലോകം വേണം. തീര്ത്തും പുതിയ ലോകമായിരുന്നു. ഡല്ഹി
പരിസ്ഥാനായിരുന്നു, യമുനയുടെ തീരമായിരുന്നു. ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു.
ചിത്രവുമുണ്ട്. ലക്ഷ്മീ-നാരായണനെ സ്വര്ഗ്ഗത്തിലേതെന്ന് തന്നെ പറയും. എങ്ങനെയാണ്
സ്വയംവരം നടക്കുന്നതെന്ന് നിങ്ങള് കുട്ടികള് സാക്ഷാത്ക്കാരവും ചെയ്തിട്ടുണ്ട്.
ഈ എല്ലാ പോയന്റുകളും ബാബ വീണ്ടും ഓര്മ്മിപ്പിക്കുകയാണ്. പോയന്റുകള് ഓര്മ്മ
വരുന്നില്ലെങ്കില് ശരി ബാബയെ ഓര്മ്മിക്കൂ. അച്ഛനെ മറക്കുകയാണെങ്കില് ടീച്ചറെ
ഓര്മ്മിക്കൂ. ടീച്ചര് എന്താണോ പഠിപ്പിക്കുന്നത് അതും തീര്ച്ചയായും ഓര്മ്മ
വരില്ലേ. ടീച്ചറെയും ഓര്മ്മയുണ്ടായിരിക്കും, ജ്ഞാനവും ഓര്മ്മയുണ്ടായിരിക്കും.
ലക്ഷ്യവും ബുദ്ധിയിലുണ്ട്. ഓര്മ്മ വെക്കേണ്ടതുണ്ട് എന്തുകൊണ്ടെന്നാല്
നിങ്ങളുടേത് വിദ്യാര്ത്ഥി ജീവിതമല്ലേ. ഇതും അറിയാം ആരാണോ നമ്മളെ
പഠിപ്പിക്കുന്നത് അത് നമ്മുടെ അച്ഛനുമാണ്, ലൗകീക അച്ഛന് അപ്രത്യക്ഷമാകുന്നില്ല.
ലൗകികം, പാരലൗകികം, പിന്നീടിത് അലൗകികം. ഇദ്ദേഹത്തെ ആരും ഓര്മ്മിക്കുന്നില്ല.
ലൗകിക അച്ഛനില് നിന്ന് സമ്പത്ത് ലഭിക്കുന്നു. അന്ത്യം വരെ
ഓര്മ്മയുണ്ടായിരിക്കുന്നു. ശരീരം ഉപേക്ഷിച്ചു പിന്നീട് അടുത്ത അച്ഛനെ
ലഭിക്കുന്നു. ഓരോരോ ജന്മങ്ങളിലും ലൗകിക അച്ഛനെ ലഭിക്കുന്നു. പാരലൗകിക അച്ഛനെയും
ദുഃഖത്തിലോ സുഖത്തിലോ ഓര്മ്മിക്കുന്നുമുണ്ട്. കുട്ടിയെ ലഭിച്ചാല് പറയും ഈശ്വരന്
കുട്ടിയെ തന്നു. ബാക്കി പ്രജാപിതാ ബ്രഹ്മാവിനെ എന്തിനോര്മ്മിക്കണം, ഇദ്ദേഹത്തില്
നിന്ന് ഒന്നും ലഭിക്കുന്നില്ല. ഇദ്ദേഹത്തെ അലൗകികമെന്ന് പറയുന്നു.
നിങ്ങള്ക്കറിയാം നമ്മള് ബ്രഹ്മാവിലൂടെ ശിവബാബയില് നിന്ന്
സമ്പത്തെടുത്തുകൊണ്ടിരിക്കുന്നു. ഏതുപോലെയാണോ നമ്മള് പഠിക്കുന്നത്, ഈ രഥവും
നിമിത്തമായിരിക്കുകയാണ്. വളരെ ജന്മങ്ങളുടെ അന്ത്യത്തില് ഇദ്ദേഹത്തിന്റെ തന്നെ
ശരീരം രഥമായിരിക്കുന്നു. രഥത്തിന് പേര് വെക്കേണ്ടി വരുമല്ലോ. ഇതാണ്
പരിധിയില്ലാത്ത സന്യാസം. രഥം സ്ഥിരമായിത്തന്നെയിരിക്കുന്നു, എന്നാല്
രണ്ടാമതൊരാള്ക്ക് സ്ഥലമില്ല. അടിക്കടി ഓടിപ്പോകുന്നു. ഈ രഥം ഡ്രാമയനുസരിച്ച്
വിശേഷപ്പെട്ടതാണ്, ഇതിനെ പറയുന്നത് തന്നെ ഭാഗ്യശാലി രഥമെന്നാണ്.
നിങ്ങളെല്ലാവരെയും ഭാഗ്യശാലീ രഥമെന്ന് പറയില്ല. ഭാഗ്യശാലീ രഥം ഒന്നാണ്, അതിലാണ്
ബാബ വന്ന് ജ്ഞാനം നല്കുന്നത്. സ്ഥാപനയുടെ കാര്യം ചെയ്യിപ്പിക്കുന്നു. നിങ്ങള്
ഭാഗ്യശാലീ രഥമല്ല. നിങ്ങളുടെ ആത്മാവ് ഈ രഥത്തിലിരുന്ന് പഠിക്കുന്നു. ആത്മാവ്
പവിത്രമായി മാറുന്നു അതുകൊണ്ട് ആരാണോ ഈ ശരീരത്തിലിരുന്ന് പഠിപ്പിക്കുന്നത്
അവരിലാണ് സമര്പ്പണം. ഈ അന്തിമ ജന്മം വളരെ അമൂല്യമാണ് പിന്നീട് ശരീരം മാറി നമ്മള്
ദേവതയാകും. ഈ പഴയ ശരീരത്തിലൂടെയാണ് നിങ്ങള് പഠിപ്പ് നേടുന്നത്.
ശിവബാബയുടേതാകുന്നത്. നിങ്ങള്ക്കറിയാം നമ്മുടെ ആദ്യത്തെ ജീവിതം കാലണക്ക്
വിലയില്ലാത്തതായിരുന്നു. ഇപ്പോള് പൗണ്ടായിക്കൊണ്ടിരിക്കുന്നു. എത്രത്തോളം
പഠിക്കുന്നോ അത്രയും ഉയര്ന്ന പദവി നേടും. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്
ഓര്മ്മയുടെ യാത്രയാണ് മുഖ്യം. ഇതിനെത്തന്നെയാണ് ഭാരതത്തിന്റെ പ്രാചീനയോഗമെന്ന്
പറയുന്നത് അതിലൂടെ നിങ്ങള് പതിതത്തില് നിന്നും പാവനമാകുന്നു, എല്ലാവരും
സ്വര്ഗ്ഗവാസികളായി മാറും പിന്നീടുള്ളതിന്റെ ആധാരം പഠിപ്പിലാണ്. നിങ്ങള്
പരിധിയില്ലാത്ത സ്കൂളിലാണ് ഇരിക്കുന്നത്. നിങ്ങള് തന്നെ പിന്നീട് ദേവതയാകും.
ഉയര്ന്ന പദവി ആര്ക്ക് നേടാന് സാധിക്കുമെന്ന് നിങ്ങള്ക്ക് മനസ്സിലാക്കാന് കഴിയും.
അവരുടെ യോഗ്യത എന്തായിരിക്കണം. മുന്പ് നമ്മളിലും യോഗ്യത ഇല്ലായിരുന്നു. ആസുരീയ
മതത്തിലായിരുന്നു. ഇപ്പോള് ഈശ്വരീയ മതം ലഭിക്കുന്നു. ആസുരീയ മതത്തിലൂടെ നമ്മള്
താഴ്ചയുടെ കലയിലേക്ക് പോകുന്നു. ഈശ്വരീയ മതത്തിലൂടെ ഉയര്ച്ചയുടെ കലയിലേക്ക്
പോകുന്നു. ഈശ്വരീയ മതം നല്കുന്നത് ഒരാളാണ്, ആസുരീയ മതം നല്കുന്നവര് അനേകമുണ്ട്.
മാതാ-പിതാ, സഹോദരീ-സഹോദരന്, ടീച്ചര്-ഗുരു എത്ര പേരുടെ മതമാണ് ലഭിക്കുന്നത്.
ഇപ്പോള് നിങ്ങള്ക്ക് ഒരാളുടെ നിര്ദ്ദേശം ലഭിക്കുന്നു അത് 21 ജന്മം പ്രയോജനത്തില്
വരും. എങ്കില് ഇങ്ങനെയുള്ള ശ്രീമതത്തിലൂടെ നടക്കണ്ടേ. എത്രത്തോളം നടക്കുന്നോ
അത്രത്തോളം ഉയര്ന്ന പദവി നേടും. കുറച്ചേ നടക്കുന്നുള്ളൂവെങ്കില് കുറഞ്ഞ പദവി
നേടും. ശ്രീമതം അത് ഭഗവാന്റേത് മാത്രമാണ്. ഉയര്ന്നതിലും ഉയര്ന്നത് ഭഗവാന്
മാത്രമാണ്, അവരാണ് കൃഷ്ണനെ ഉയര്ന്നതിലും ഉയര്ന്നതാക്കിയത് പിന്നീട് താഴ്ന്നതിലും
താഴ്ന്നതാക്കിയത് രാവണനാണ്. ബാബ വെളുത്തതാക്കുന്നു രാവണന് കറുത്തതാക്കുന്നു.
ബാബ സമ്പത്താണ് നല്കുന്നത്. ദേവത നിര്വ്വികാരിയാണ്. ദേവതകളുടെ മഹിമ പാടാറുണ്ട്
സര്വ്വഗുണ സമ്പന്നം. . . . . സന്യാസിമാരെ സമ്പൂര്ണ്ണ നിര്വ്വികാരിയെന്ന്
പറയില്ല. സത്യയുഗത്തില് ആത്മാവും ശരീരവും രണ്ടും പവിത്രമായിരിക്കും. ദേവതകളെ
എല്ലാവര്ക്കുമറിയാം, അവര് സമ്പൂര്ണ്ണ നിര്വ്വികാരികളായതു കാരണം സമ്പൂര്ണ്ണ
വിശ്വത്തിന്റെ അധികാരികളാകുന്നു. ഇപ്പോഴല്ല, പിന്നീട് നിങ്ങള് ആയിത്തീരുന്നു.
ബാബയും സംഗമയുഗത്തില്ത്തന്നെയാണ് വരുന്നത്. ബ്രഹ്മാവിലൂടെ ബ്രാഹ്മണര്.
നിങ്ങളെല്ലാവരും ബ്രഹ്മാവിന്റെ കുട്ടികളാണ്. അതാണ് മുതു-മുതു മുത്തച്ഛന്. പറയൂ
പ്രജാപിതാ ബ്രഹ്മാവിന്റെ പേര് കേട്ടിട്ടില്ലേ? പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ
തന്നെയല്ലേ സൃഷ്ടി രചിക്കുക. ബ്രാഹ്മണ കുലമാണ്. ബ്രഹ്മാ മുഖ വംശാവലി
സഹോദരീ-സഹോദരന്മാരാണ്. ഇവിടെ രാജാവിന്റെയും-റാണിയുടെയും കാര്യമില്ല. ഈ ബ്രാഹ്മണ
കുലം സംഗമയുഗത്തില് കുറച്ച് സമയം മാത്രം നടക്കുന്നതാണ്. പാണ്ഢവരുടെ
രാജധാനിയുമില്ല, കൗരവരുടെ രാജധാനിയുമില്ല. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) 21 ജന്മം
ശ്രേഷ്ഠ പദവിയുടെ അധികാരിയാകുന്നതിന് വേണ്ടി എല്ലാ ആസുരീയ മതങ്ങളെയും
ഉപേക്ഷിച്ച് ഒരു ഈശ്വരീയ മതത്തിലൂടെ നടക്കണം. സമ്പൂര്ണ്ണ നിര്വ്വികാരിയാകണം.
2) ഈ പഴയ ശരീരത്തിലിരുന്ന്
ബാബയുടെ നിര്ദ്ദേശങ്ങളെ ധാരണ ചെയ്ത് ദേവതയാകണം. ഇത് വളരെ അമൂല്യമായ ജീവിതമാണ്,
ഇതില് മൂല്യമുള്ള പൗണ്ടാകണം.
വരദാനം :-
സര്വ്വാത്മാക്കള്ക്കും യഥാര്ത്ഥവും അവിനാശിയുമായ ആശ്രയം നല്കുന്ന
ആധാരമൂര്ത്തികളും ഉദ്ധാരമൂര്ത്തികളുമായി ഭവിക്കട്ടെ.
വര്ത്തമാനസമയത്ത്
വിശ്വത്തിന്റെ നാനാഭാഗത്തും ഏതെങ്കിലും വിധത്തിലുള്ള ഇളക്കങ്ങള്
ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.ചിലര്ക്ക് മനസ്സിന്റെ ടെന്ഷന് കാരണമുള്ള
ഇളക്കങ്ങളും മറ്റുചിലര് പ്രകൃതിയുടെ തമോപ്രധാനവായുമണ്ഢലം കാരണമുള്ള ഇളക്കങ്ങളും
അനുഭവിക്കുന്നു. അല്പകാലസുഖത്തിന്റെ സാമഗ്രികള് എല്ലാവരെയും ചിന്തയുടെ
ചിതയിലാക്കുന്നു.അതിനാല് അല്പകാലത്തെ ആധാരങ്ങളിലും പ്രാപ്തികളിലും വിധികളിലും
മടുത്ത് യഥാര്ത്ഥമായ ആശ്രയം തേടുകയാണ്.അതുകൊണ്ട് താങ്കള് ആധാരമൂര്ത്തരും
ഉദ്ധാരമൂര്ത്തരുമായ ആത്മാക്കള് അവര്ക്ക് ശ്രേഷ്ഠ അവിനാശി പ്രാപ്തികളുടെ
യഥാര്ത്ഥവും വാസ്തവവും അവിനാശിയുമായ ആശ്രയത്തിന്റെ അനുഭൂതി ചെയ്യിക്കണം.
സ്ലോഗന് :-
സമയം
അമൂല്യമായ ഖജനാവാണ് അതിനാല് സമയത്തെ നഷ്ടപ്പെടുത്തുന്നതിനുപകരം പെട്ടെന്ന്
തീരുമാനങ്ങളെടുത്ത് സഫലമാക്കൂ.
അവ്യക്തസൂചന-ഇപ്പോള്
സ്നേഹത്തിന്റെ അഗ്നിയെ ജ്വലിപ്പിച്ച് യോഗത്തിനെ ജ്വാലാരൂപമാക്കി മാറ്റൂ.
എങ്ങിനെയാണോ സൂര്യന്റെ
കിരണങ്ങള് ചുറ്റും പരക്കുന്നത് അതുപോലെ മാസ്റ്റര് സര്വ്വശക്തിവാന്റെ സ്റ്റേജില്
ഇരുന്നുകൊണ്ട് ശക്തികളുടേയും വിശേഷതകളുടേയും കിരണങ്ങള് നാനാഭാഗത്തേക്കും
വ്യാപിക്കുന്നതായി അനുഭവം ചെയ്യുക.ഇതിനായി ഞാന് മാസ്റ്റര് സര്വ്വശക്തിവാനാണ,്
വിഘ്നവിനാശകനാണ് എന്ന സ്വമാനത്തിന്റെ സ്മൃതിയുടെ സീറ്റില് സ്ഥിതി ചെയ്തുകൊണ്ട്
കാര്യങ്ങള് ചെയ്താല് വിഘ്നങ്ങള് അടുത്തേക്കുപോലും വരികയില്ല.