മധുരമായ കുട്ടികളെ- ഇപ്പോൾ
വിദേഹിയാകുന്നതിന് അഭ്യസിക്കൂ, തന്റെ ഈ വിനാശീ ദേഹത്തോടുള്ള സ്നേഹം ഉപേക്ഷിച്ച്
ഒരു ശിവബാബയെ സ്നേഹിക്കൂ
ചോദ്യം :-
ഈ പരിധിയില്ലാത്ത പഴയ ലോകത്തോട് വൈരാഗ്യം വന്നിരിക്കുന്നവരുടെ ലക്ഷണ
മെന്തായിരിക്കും?
ഉത്തരം :-
അവർ ഈ
കണ്ണുകൾ കൊണ്ട് എന്തെല്ലാം കാണുന്നുവോ അത് കണ്ടിട്ടും കാണുകയില്ല. അവരുടെ
ബുദ്ധിയിലുണ്ടാവും, ഇതെല്ലാം നശിക്കുന്നതാണ്, എല്ലാവരും മരിച്ചതു തന്നെയാണ,്
നമുക്കാണെങ്കിൽ ശാന്തിധാമം, സുഖധാമത്തിലേയ്ക്ക് പോകണം എന്ന്. അവരുടെ മമത്വം
ഇല്ലാതായിപ്പോകും. യോഗത്തിലിരുന്ന് ആരോട് സംസാരിക്കുകയാണെങ്കിലും അവർക്കും
ആകർഷണമുണ്ടാകും. ജ്ഞാനത്തിന്റെ ലഹരി കയറിയിട്ടുണ്ടാകും.
ഗീതം :-
ഓം നമ
ശിവായ.......
ഓംശാന്തി.
ബാബ പറയുകയാണ് മധുരമായ കുട്ടികളെ, നിങ്ങൾ ശിവബാബയെ അറിഞ്ഞു കഴിഞ്ഞു. പിന്നെ ഈ
ഗീതം പാടുന്നത് ഭക്തി മാർഗ്ഗത്തിലേതാവുന്നതു പോലെയാണ്. ഭക്തി മാർഗ്ഗത്തിലുള്ളവർ
ശിവായ നമ: എന്നും പറയുന്നു, മാതാപിതാവെന്നും പറയുന്നു, പക്ഷെ അറിയുന്നില്ല.
ശിവബാബയിൽ നിന്ന് സ്വർഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കണം. നിങ്ങൾ കുട്ടികൾക്കാണെങ്കിൽ
ബാബയെ ലഭിച്ചു, ബാബയിൽ നിന്ന് സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുന്നു അതിനാൽ ബാബയെ
ഓർമ്മിക്കുകയാണ്. നിങ്ങൾക്ക് ശിവബാബയെ ലഭിച്ചു, ലോകത്തിലുള്ളവർക്ക്
ലഭിച്ചിട്ടില്ല. ആർക്കാണോ ലഭിച്ചത് അവർ പോലും നല്ല രീതിയിൽ നടക്കുന്നില്ല.
ബാബയുടെ നിർദ്ദേശം വളരെ മധുരമാണ്, ആത്മാഭിമാനി ഭവ, ദേഹീ അഭിമാനി ഭവ.
സംസാരിക്കുന്നതും ആത്മാക്കളോടാണ്. ദേഹീ അഭിമാനിയായ ബാബ, ദേഹീ അഭിമാനികളായ
കുട്ടികളോട് സംസാരിക്കുകയാണ്. ബാബയാണെങ്കിൽ ഒന്ന് മാത്രമാണ്. ആ ബാബ മധുബനിൽ
നിങ്ങൾ കുട്ടികളോടൊപ്പമിരിക്കുന്നു. നിങ്ങൾ കുട്ടികൾക്കറിയാം ബാബ
വന്നിരിക്കുന്നത് തന്നെ പഠിപ്പിക്കാനാണെന്ന്. ഈ പഠിപ്പ് ശിവബാബയ്ക്കല്ലാതെ
വേറെയാർക്കും പഠിപ്പിക്കാൻ സാധിക്കില്ല. ബ്രഹ്മാവിനും പറ്റില്ല, വിഷ്ണുവിനും
പറ്റില്ല. ബാബ തന്നെയാണ് വന്ന് പതിതരെ പാവനമാക്കി മാറ്റുന്നത്, അമരകഥ
കേൾപ്പിക്കുന്നത്. അതും ഇവിടെ തന്നെയല്ലേ കേൾപ്പിക്കുക. അമർനാഥിലൊന്നും
കേൾപ്പിക്കില്ലല്ലോ. ഇതേ അമരകഥയാണ് സത്യനാരായണന്റെ കഥ. ബാബ പറയുകയാണ് ഞാൻ
നിങ്ങളെ ഇവിടെ തന്നെയാണ് കേൾപ്പിക്കുന്നത്. ബാക്കി അതെല്ലാം ഭക്തിമാർഗ്ഗത്തിലെ
അലച്ചിലുകളാണ്. സർവ്വരുടെയും സദ്ഗതി ദാതാവായ രാമൻ ഒരു നിരാകാരൻ മാത്രമാണ്. അതു
തന്നെയാണ് പതിത പാവനൻ, ജ്ഞാനത്തിന്റെ സാഗരൻ, ശാന്തിയുടെ സാഗരൻ. ബാബ വരുന്നതേ
വിനാശത്തിന്റെ സമയമാകുമ്പോഴാണ്. മുഴുവൻ ലോകത്തിന്റെയും ഗുരു ആകാൻ ഒരു പരംപിതാ
പരമാത്മാവിന് മാത്രമേ സാധിക്കൂ. ബാബ നിരാകാരനാണല്ലോ. ദേവതകളെയും മനുഷ്യരെന്ന്
പറയുന്നു. പക്ഷെ അവർ ദൈവീക ഗുണമുള്ള മനുഷ്യരാണ് അതിനാൽ അവരെ ദേവതയെന്ന് പറയുന്നു.
നിങ്ങൾക്കിപ്പോൾ ജ്ഞാനം ലഭിച്ചിരിക്കുകയാണ്. ജ്ഞാനമാർഗ്ഗത്തിൽ വളരെ ശക്തിശാലി
അവസ്ഥയായിരിക്കണം. എത്ര സാധിക്കുമോ ബാബയെ ഓർമ്മിക്കണം. വിദേഹിയാവണം. പിന്നെ
ദേഹത്തോടെന്തിന് സ്നേഹം വെയ്ക്കണം. ബാബ നിങ്ങളോട് പറയുകയാണ് ശിവബാബയെ
ഓർമ്മിച്ചിട്ട് ഇദ്ദേഹത്തിന്റെയടുത്ത് വരൂ. മനുഷ്യർ മനസ്സിലാക്കുന്നത് ഈ ദാദയെ
കാണാനാണ് പോകുന്നതെന്നാണ്. ഇതാണെങ്കിൽ നിങ്ങൾക്കറിയാം ശിവബാബയെ ഓർമ്മിച്ച് നമ്മൾ
ബാബയുമായി കൂടിക്കാഴ്ച നടത്തുന്നു. അവിടെയാണെങ്കിൽ നിരാകാരീ ആത്മാക്കളാണ്,
ബിന്ദുവാണ്. ബിന്ദുവുമായി കൂടികാഴ്ച നടത്താൻ പറ്റില്ല. അപ്പോൾ ശിവബാബയെ എങ്ങനെ
കാണും അതുകൊണ്ട് ഇവിടെ മനസ്സിലാക്കിത്തരികയാണ്, അല്ലയോ ആത്മാക്കളെ സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി ബുദ്ധിയിൽ വെയ്ക്കൂ നമ്മൾ ശിവബാബയുമായി കാണുകയാണ്.
ഇതാണെങ്കിൽ വളരെ ആഴമാർന്ന രഹസ്യമാണല്ലോ. പലർക്കും ശിവബാബയുടെ ഓർമ്മ നില
നിൽക്കുന്നില്ല. ബാബ മനസ്സിലാക്കി തരുകയാണ് സദാ ശിവബാബയെ ഓർമ്മിക്കൂ. ശിവബാബ
നിങ്ങളെ കാണാൻ വന്നിരിക്കുകയാണ്. അങ്ങയുടെതായി മാറി അത്രമാത്രം. ശിവബാബ
ഇദ്ദേഹത്തിൽ വന്ന് ജ്ഞാനം കേൾപ്പിക്കുകയാണ്. അദ്ദേഹവും നിരാകാരനായ ആത്മാവാണ്,
നിങ്ങളും ആത്മാവാണ്. ഒരച്ഛൻ മാത്രമാണ് കുട്ടികളോട് പറയുന്നത് എന്നെ മാത്രം
ഓർമ്മിക്കൂ എന്ന്. അതും ബുദ്ധി കൊണ്ട് ഓർമ്മിക്കണം. നമ്മൾ ബാബയുടെയടുത്ത്
വന്നിരിക്കുകയാണ്. ബാബ ഈ പതിത ശരീരത്തിൽ വന്നിരിക്കുകയാണ്. നമ്മൾ ബാബയുടെ
അടുത്ത് വരുന്നതോടെ തന്നെ നിശ്ചയം ചെയ്യുന്നു, ശിവബാബാ ഞങ്ങൾ അങ്ങയുടേതായി
മാറിയിരിക്കുകയാണ്. മുരളികളിലും ഇത് തന്നെയാണ് കേൾക്കുന്നത് എന്നെ മാത്രം
ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ വികർമ്മം വിനാശമാകും.
നിങ്ങൾക്കറിയാം ഇത് അതേ പതിത പാവനനായ ബാബയാണ്. സത്യം സത്യമായ സദ്ഗുരുവാണ്. ഇപ്പോൾ
നിങ്ങൾ പാണ്ഡവർക്ക് പരംപിതാ പരമാത്മാവുമായി പ്രീത ബുദ്ധിയാണ്. ബാക്കി
എല്ലാവർക്കും ആരോടെങ്കിലും വിപരീത ബുദ്ധിയാണ്. ആരാണോ ശിവബാബയുടെതായി മാറുന്നത്
അവർക്കാണെങ്കിൽ സന്തോഷത്തിന് വളരെ അതിരില്ലാതാകേണ്ടതാണ്. സമയം എത്രയും സമീപത്ത്
വരുന്നോ, അത്രയും സന്തോഷമുണ്ടാകുന്നു. ഇപ്പോൾ നമ്മുടെ 84 ജന്മങ്ങൾ പൂർത്തിയായി.
ഇപ്പോൾ ഇത് അവസാന ജന്മമാണ്. നമ്മൾ നമ്മുടെ വീട്ടിലേയ്ക്ക് പോകുന്നു. ഈ
ഏണിപ്പടിയാണെങ്കിൽ വളരെ നല്ലതാണ്, ഇതിൽ വ്യക്തമാണ്. അതിനാൽ കുട്ടികൾക്ക് മുഴുവൻ
ദിവസവും ബുദ്ധി പ്രവർത്തിക്കണം. ചിത്രമുണ്ടാക്കുന്നവർക്ക് വളരെയധികം വിചാര സാഗര
മഥനം ചെയ്യണം, ആരാണോ തലപ്പത്ത് അവർക്ക് ചിന്ത നടക്കണം. നിങ്ങൾ
വെല്ലുവിളിക്കുന്നു സത്യയുഗീ ശ്രേഷ്ഠാചാരീ ദൈവീക രാജ്യത്തിൽ 9 ലക്ഷമായിരിക്കും.
ചിലർ ചോദിക്കും ഇതിന് എന്താണ് തെളിവ്? പറയൂ ഇത് വിവേകത്തിന്റെ കാര്യമല്ലേ.
സത്യയുഗത്തിൽ വൃക്ഷം ചെറുതായിരിക്കും. ധർമ്മവും ഒന്ന് മാത്രമാണ് അതിനാൽ
തീർച്ചയായും കുറച്ച് മനുഷ്യരെ ഉണ്ടാവൂ. ഏണിപ്പടിയിൽ മുഴുവൻ ജ്ഞാനവും വരുന്നുണ്ട്.
ഈ കുംഭകർണ്ണന്റെ ചിത്രവും നോക്കൂ. അതിനാൽ ഇങ്ങനെ ഉണ്ടാക്കണം ബി.കെ. ജ്ഞാനാമൃതം
കുടിപ്പിക്കുന്നു, അവർ വിഷം(വികാരം) ആവശ്യപ്പെടുന്നു. ബാബ മുരളിയിൽ എല്ലാ
നിർദ്ദേശങ്ങളും നൽകി കൊണ്ടിരിക്കുന്നു. ഓരോ ചിത്രത്തിന്റെയും അറിവ് വളരെ
നല്ലതാണ്. ലക്ഷ്മീ നാരായണന്റെ ചിത്രം വെച്ച് പറയൂ ഈ ഭാരതം സ്വർഗ്ഗമായിരുന്നു,
ഒരു ധർമ്മമായിരുന്നു എങ്കിൽ എത്ര മനുഷ്യരുണ്ടാവും. ഇപ്പോൾ എത്ര വലിയ
വൃക്ഷമായിരിക്കുന്നു. ഇപ്പോൾ വിനാശമുണ്ടാവണം. പഴയ സൃഷ്ടിയെ മാറ്റുന്നത് ഒരേയൊരു
ബാബയാണ്. 4-5 ചിത്രമാണ് മുഖ്യമായത് അതിലൂടെ പലർക്കും പെട്ടെന്ന് മനസ്സിലാകും.
ഡ്രാമയനുസരിച്ച് ദിവസം കഴിയുന്തോറും ജ്ഞാനത്തിന്റെ പോയിന്റുകൾ ഗഹനമായി
കൊണ്ടിരിക്കുന്നു. അതിനാൽ ചിത്രങ്ങളിലും വ്യത്യാസമുണ്ടാകും. കുട്ടികളുടെ
ബുദ്ധിയിലും വ്യത്യാസമുണ്ടാകുന്നു. മുമ്പ് ഇത് മനസ്സിലാക്കിയിരുന്നില്ല ശിവബാബ
ബിന്ദുവാണെന്ന്. ഇങ്ങനെ പറയില്ല ആദ്യം എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു തന്നില്ല. ബാബ
പറയുന്നു എല്ലാ കാര്യങ്ങളും ആദ്യം തന്നെ മനസ്സിലാക്കാൻ കഴിയില്ല. ബാബ
ജ്ഞാനത്തിന്റെ സാഗരനാണ് അതിനാൽ ജ്ഞാനം നൽകികൊണ്ടേയിരിക്കും. തിരുത്തൽ
ഉണ്ടായികൊണ്ടിരിക്കും. ആദ്യം തന്നെ പറയുകയില്ല. അത് പിന്നീട് കൃത്രിമമായി മാറും.
പെട്ടെന്ന് എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാൽ പറയണം ഡ്രാമ. ഇങ്ങനെ
സംഭവിക്കരുതായിരുന്നു എന്നല്ല. മമ്മയാണെങ്കിൽ അവസാനം വരെ ഇരിക്കണമായിരുന്നു,
പിന്നെ മമ്മ എന്തുകൊണ്ട് പോയി. ഡ്രാമയിൽ എന്താണോ സംഭവിച്ചത് അതാണ് ശരി. ബാബയും
എന്താണോ പറഞ്ഞിട്ടുള്ളത് അത് ഡ്രാമയനുസരിച്ചാണ് പറഞ്ഞിട്ടുള്ളത്. ഡ്രാമയിൽ എന്റെ
പാർട്ട് അങ്ങനെയാണ്. ബാബയും ഡ്രാമയുടെ മേൽ വെയ്ക്കുകയാണ്. മനുഷ്യർ പറയുന്നു
ഈശ്വരന്റെ വിധി. ഈശ്വരൻ പറയുന്നു ഡ്രാമയുടെ വിധി. ഈശ്വരൻ പറഞ്ഞതായാലും ഇദ്ദേഹം
പറഞ്ഞതായാലും ഡ്രാമയിലുണ്ടായിരുന്നു. ഏതെങ്കിലും വിപരീതമായ കാര്യം നടന്നാൽ
ഡ്രാമയിലുണ്ടായിരുന്നു, പിന്നീട് നേരെയാകും. കയറുന്ന കലയാണ് എന്നത് തീർച്ചയാണ്.
കയറി പോകുമ്പോൾ ഇടയ്ക്ക് ഇളകിപ്പോകുന്നു. ഇതെല്ലാം മായയുടെ കൊടുങ്കാറ്റാണ്.
ഏതുവരെ മായയുണ്ടോ തീർച്ചയായും വികല്പം വരും. സത്യയുഗത്തിൽ മായയേ ഇല്ലാത്തതിനാൽ
വികല്പത്തിന്റെ കാര്യവുമില്ല. സത്യയുഗത്തിൽ ഒരിക്കലും കർമ്മം വികർമ്മമാവുകയില്ല.
ബാക്കി കുറച്ച് ദിവസമേയുള്ളൂ, സന്തോഷമുണ്ടാകുന്നു, ഇത് നമ്മുടെ അവസാന ജന്മമാണ്
എന്നതിനാൽ. ഇപ്പോൾ അമര ലോകത്തിലേയ്ക്ക് പോകുന്നതിന് ശിവബാബയിൽ നിന്ന് അമരകഥ
കേൾക്കുകയാണ്. ഈ കാര്യങ്ങൾ നിങ്ങളേ മനസ്സിലാക്കുന്നുള്ളൂ. ആ ആൾക്കാർ അമർനാഥിലും
മറ്റും പോയി ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് മനസ്സിലാക്കുന്നില്ല
പാർവ്വതിക്ക് അമരകഥ കേൾപ്പിച്ചതാരാണ്? അവിടെയാണെങ്കിൽ ശിവന്റെ ചിത്രം
കാണിച്ചിരിക്കുന്നു. ശരി ശിവൻ ആരിൽ ഇരുന്നു? ശിവനെയും ശങ്കരനെയും
കാണിച്ചിരിക്കുന്നു. ശിവൻ ശങ്കരിനിലിരുന്ന് കഥ കേൾപ്പിച്ചോ? ഒന്നും തന്നെ
മനസ്സിലാക്കുന്നില്ല, ഭക്തി മാർഗ്ഗത്തിലുള്ളവർ ഇപ്പോഴും തീർത്ഥ യാത്ര
ചെയ്തുകൊണ്ടിരിക്കുന്നു. കഥയും വാസ്തവത്തിൽ വലുതല്ല. യഥാർത്ഥത്തിൽ മന്മനാഭവയാണ്.
ബീജത്തെ ഓർമ്മിക്കൂ അത്രമാത്രം. ഡ്രാമയുടെ ചക്രത്തെ ഓർമ്മിക്കൂ. ഏത് ജ്ഞാനമാണോ
ബാബയുടെ അടുത്തുള്ളത് ആ ജ്ഞാനം നമ്മുടെ ആത്മാവിലുമുണ്ട്. ബാബയും ജ്ഞാനത്തിന്റെ
സാഗരൻ, നമ്മൾ ആത്മാവും മാസ്റ്റർ ജ്ഞാന സാഗരനാകുന്നു. ലഹരി കയറണമല്ലോ. ബാബ നമ്മൾ
സഹോദരന്മാർക്ക് (ആത്മാക്കൾക്ക്) കേൾപ്പിക്കുന്നു. കേൾപ്പിക്കുന്നത് ശരീരത്തിലൂടെ
തന്നെയാണ്. ഇതിൽ സംശയം വരരുത്. ബാബയെ ഓർമ്മിച്ചോർമ്മിച്ച് മുഴുവൻ ജ്ഞാനവും
ബുദ്ധിയിൽ വന്നു ചേരുന്നു. ബാബയുടെ ഓർമ്മയിലൂടെ മാത്രമേ വികർമ്മം വിനാശമാകൂ,
മമത്വം ഇല്ലാതാകും. ചിലർക്ക് പേരിന് മാത്രം സ്നേഹമുണ്ടാകുന്നു. നമ്മളുടേതും
അങ്ങനെയാണ്. ഇപ്പോൾ നമ്മൾ സുഖധാമത്തിലേയ്ക്ക് പോവുകയാണ്. എല്ലാവരും മരിച്ചതിന്
സമാനമാണ്, ഇവരോട് എന്തിന് മനസ്സ് വെയ്ക്കണം. ശാന്തിധാമത്തിൽ പോയി പിന്നെ
സുഖധാമത്തിൽ വന്ന് രാജ്യം ഭരിക്കും. ഇതിനെയാണ് പറയുന്നത് പഴയ ലോകത്തോടുള്ള
വൈരാഗ്യം. ബാബ പറയുന്നു ഈ കണ്ണുകൾ കൊണ്ട് എന്തെല്ലാം കാണുന്നുവോ അതെല്ലാം
നശിക്കാനുള്ളതാണ്. വിനാശത്തിന് ശേഷം സ്വർഗ്ഗത്തെ കാണും. ഇപ്പോൾ നിങ്ങൾ
കുട്ടികൾക്ക് വളരെ മധുരമായി മാറണം. യോഗത്തിലിരുന്ന് എന്തു പറയുകയാണെങ്കിലും
അവർക്ക് വളരെയധികം ആകർഷണമുണ്ടാകും. ഈ ജ്ഞാനം ബാക്കിയെല്ലാം മറപ്പിക്കുന്നതാണ്.
ശരി
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ജ്ഞാന
മാർഗ്ഗത്തിൽ തന്റെ അവസ്ഥ വളരെ ശക്തിശാലിയാക്കി മാറ്റണം. വിദേഹിയായി മാറണം. ഒരു
ബാബയോട് തന്നെ സത്യം സത്യമായ പ്രീതി വെയ്ക്കണം.
2. ഡ്രാമയുടെ വിധിയിൽ
ഇളകാതെയിരിക്കണം. ഡ്രാമയിൽ എന്താണോ സംഭവിച്ചത് അത് ശരിയാണ്. ഒരിക്കലും
ഉലച്ചിലുണ്ടാകരുത്, ഒരു കാര്യത്തിലും സംശയം വരരുത്.
വരദാനം :-
ദുർബ്ബലതകൾക്ക് ഫുൾസ്റ്റോപ്പിട്ട് തന്റെ സമ്പന്നസ്വരൂപത്തെ പ്രഖ്യാതമാക്കുന്ന
സാക്ഷാത്കാര മൂർത്തിയായി ഭവിക്കട്ടെ.
ലോകർ താങ്കളുടെ കല്പം
മുമ്പത്തെ സമ്പന്നസ്വരൂപം, പൂജ്യസ്വരൂപത്തെ സ്മരിച്ചുകൊണ്ടിരിക്കുകയാണ്, അതിനാൽ
ഇപ്പോൾ തന്റെ സമ്പന്ന സ്വരൂപത്തെ പ്രായോഗികമായി പ്രഖ്യാതമാക്കൂ. കഴിഞ്ഞുപോയ
ബലഹീനതകൾക്ക് ഫുൾസ്റ്റോപ്പിടൂ, ദൃഢ സങ്കൽപത്തിലൂടെ പഴയ സ്വഭാവ-സംസ്കാരങ്ങൾ
സമാപ്തമാക്കൂ, മറ്റുള്ളവരുടെ ദുർബ്ബലതകളെ കോപ്പിയടിക്കാതിരിക്കൂ, അവഗുണങ്ങൾ
ധാരണ ചെയ്യുന്ന ബുദ്ധിയെ കളയൂ, ദിവ്യ ഗുണങ്ങൾ ധാരണ ചെയ്യുന്ന സതോപ്രധാന ബുദ്ധി
ധാരണ ചെയ്യൂ അപ്പോൾ സാക്ഷാത്കാര മൂർത്തിയാകും.
സ്ലോഗന് :-
തന്റെ അനാദി-
ആദി ഗുണങ്ങളെ സ്മൃതിയിൽ വെച്ച് അവയെ സ്വരൂപത്തിൽ കൊണ്ടുവരൂ
മാതേശ്വരി ജിയുടെ അമൂല്യ
മഹാവാക്യങ്ങൾ.
നിരാകാരനായ പരമാത്മാവിന്
റിസർവ് ചെയ്യപ്പെട്ട ശരീരം ബ്രഹ്മാവിന്റെ ശരീരമാണ്.
ഇക്കാര്യം സ്വയത്തിന്
പൂർണ്ണ നിശ്ചയമുണ്ട് അതായത് പരമാത്മാവ് തന്റെ സാകാര ബ്രഹ്മാശരീരത്തിലൂടെ വന്ന്
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഈ പോയന്റിന്മേൽ പല ജിജ്ഞാസുക്കളും പ്രശ്നം
ഉന്നയിക്കുന്നു അതായത് അമൃതവേള സമയത്ത് നിരാകാരനായ പരമാത്മാവ് തന്റെ സാകാര
ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ ശരീരത്തിന് എന്ത് മാറ്റമാണ് സംഭവിക്കുന്നത്?
അവർ ചോദിക്കുന്നു - അതായത് താങ്കൾ അവിടെയിരിക്കുമ്പോൾ പരമാത്മാവ് എങ്ങനെയാണ്
വരുന്നതെന്ന് കാണാറുണ്ടോ? ഇപ്പോൾ ഇക്കാര്യത്തിൽ മനസ്സിലാക്കിത്തരികയാണ്,
പരമാത്മാവ് പ്രവേശിക്കുന്ന സമയത്ത് കണ്ണുകൾക്കോ രൂപത്തിനോ മാറ്റമൊന്നും
സംഭവിക്കുന്നില്ല. പക്ഷെ നാം ധ്യാനത്തിൽ പോകുന്ന സമയത്ത് നമ്മുടെ കണ്ണുകളും
പ്രകൃതവും പരിവർത്തനപ്പെടുന്നുണ്ട്, പക്ഷെ ഈ സാകാര ബ്രഹ്മാവിന്റെ പാർട്ട് തന്നെ
ഗുപ്തമാണ്. പരമാത്മാവ് ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് വരുമ്പോൾ ആർക്കും തന്നെ
മനസ്സിലാകുകയില്ല, അദ്ദേഹത്തിന്റെ ഈ ശരീരം റിസർവ് ചെയ്യപ്പെട്ടതാണ് അതിനാൽ
സെക്കന്റിൽ വരുന്നു, സെക്കന്റിൽ പോകുന്നു, ഇപ്പോൾ ഈ രഹസ്യത്തെ മനസ്സിലാക്കുക.
അല്ലാതെ ഏതെങ്കിലും പോയന്റ് മനസ്സിലാകുന്നില്ലെങ്കിൽ ഈ പഠിപ്പിന്റെ കോഴ്സ്
ഉപേക്ഷിക്കുകയല്ല വേണ്ടത്. പഠിപ്പാണെങ്കിൽ ദിനംപ്രതി ഗുപ്തവും
വ്യക്തവുമാകുന്നുണ്ട്. മുഴുവൻ കോഴ്സും ഒരുമിച്ച് പഠിക്കാൻ സാധിക്കില്ലല്ലോ,
അതേപോലെ താങ്കൾക്ക് മനസ്സിലാക്കിത്തരികയാണ്. മാത്രമല്ല ഏതെല്ലാം ധർമ്മ
പിതാക്കന്മാർ വരുന്നുവോ അവരിലും അവരവരുടെ പവിത്രാത്മാക്കൾ വന്ന് തങ്ങളുടെ
പാർട്ടഭിനയിക്കുന്നു, പിന്നെ ആ ആത്മാക്കൾക്ക് സുഖ-ദു:ഖങ്ങളുടെ കളിയിൽ
വരേണ്ടതുണ്ട്, അവർ തിരിച്ച് പോകുന്നില്ല, പക്ഷെ എപ്പോൾ നിരാകാരനായ പരമാത്മാവ്
അവതരിക്കുന്നുവോ അപ്പോൾ അവർ സുഖ-ദു:ഖങ്ങളിൽ നിന്ന് വേറിട്ടവരാകുന്നു, കേവലം
തന്റെ പാർട്ട് അഭിനയിച്ച് പിന്നെ തിരിച്ച് പോകുന്നു. അതിനാൽ ഈ പോയന്റ് തന്നെ
നാം ബുദ്ധി കൊണ്ട് മനസ്സിലാക്കണം.
ആത്മാവിന്റെയും
പരമാത്മാവിന്റെയും ഗുണങ്ങളുടെയും ശക്തികളുടെയും തമ്മിലുള്ള വ്യത്യാസം
ആത്മാവിന്റെയും
പരമാത്മാവിന്റെയും വ്യത്യാസം ഇപ്രകാരം മനസ്സിലാക്കിത്തരികയാണ് അതായത്
ആത്മാവിന്റെയും പരമാത്മാവിന്റെയും രൂപം ഒരേപോലെ ജ്യോതിരൂപമാണ്. ആത്മാവിന്റെയും
പരമാത്മാവിന്റെയും വലിപ്പം ഒരേപോലെയാണ്, ബാക്കി ആത്മാക്കളിലെയും പരമാത്മാവിലെയും
കേവലം ഗുണങ്ങളുടെ ശക്തിയുടെ വ്യത്യാസം തീർച്ചയായും ഉണ്ട്. ഇപ്പോൾ ഈ ഇത്രയും
ഗുണങ്ങളുള്ളതിൽ മുഴുവൻ മഹിമയും പരമാത്മാവിന്റേതാണ്. പരമാത്മാവ് സുഖ-ദു:ഖങ്ങളിൽ
നിന്നും വേറിട്ടതാണ്, സർവ്വശക്തിവാനാണ്, പരമാത്മാവിന്റെ തന്നെയാണ് മുഴുവൻ
ശക്തികളും ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. ബാക്കി മനുഷ്യാത്മാക്കളുടെ ശക്തി ഒന്നും
പ്രയോജനപ്പെടില്ല. പരമാത്മാവിന്റെ തന്നെയാണ് മുഴുവൻ പാർട്ടും നടക്കുന്നത്,
പരമാത്മാവ് പാർട്ടിലേക്ക് വരുന്നുണ്ടെങ്കിലും സ്വയം വേറിട്ട് തന്നെയിരിക്കുന്നു.
എന്നാൽ ആത്മാവ് പാർട്ടിൽ വന്നുകൊണ്ടും പാർട്ട്ധാരിയുടെ രൂപത്തിൽ വരുന്നു,
പരമാത്മാവ് പാർട്ടിൽ വരുന്നുണ്ടെങ്കിലും കർമ്മബന്ധനത്തിൽ നിന്നും വേറെയാണ്.
ആത്മാവ് പാർട്ടിൽ വന്നുകൊണ്ടും കർമ്മബന്ധനത്തിന് വശപ്പെടുന്നു, ഇതാണ് ആത്മാവും
പരമാത്മാവും തമ്മിലുള്ള അന്തരം. ഓം ശാന്തി.
അവ്യക്ത സൂചന-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നരായി മാറി അപകാരിക്കും ഉപകാരം ചെയ്യുന്നവരാകൂ.
ആര് നിന്ദിച്ചാലും ആരോപണം
ഉന്നയിച്ചാലും ശരി, താങ്കൾക്ക് കോപം വരരുത്. അപകാരികൾക്കും ഉപകാരം ചെയ്യുക ഇത്
തന്നെയാണ് താങ്കൾ ബ്രാഹ്മണരുടെ കർമ്മം. അവർ നിന്ദിച്ചാലും താങ്കൾ ആലിംഗനം ചെയ്യൂ,
ഇത് തന്നെയാണ് അതിശയകരം. ഇതിനെയാണ് പരിവർത്തനം എന്ന് പറയുക. ആലിംഗനം
ചെയ്യുന്നവരെ ആലിംഗനം ചെയ്യുക, ഇത് വലിയ കാര്യമൊന്നുമല്ല എന്നാൽ
നിന്ദിക്കുന്നവരെ സത്യമായ മിത്രമായി മനസ്സ് കൊണ്ട് മാനിക്കുക, അപ്പോൾ പറയാം
ഉപകാരം ചെയ്യുന്നവരെന്ന്.