മധുരമായ കുട്ടികളേ-
ജ്ഞാനത്തിന്റെ ധാരണയോടൊപ്പം സത്യയുഗീ രാജപദവിയ്ക്കായി ഓര്മ്മയുടേയും
പവിത്രതയുടേയും ബലം കൂടി സംഭരിക്കൂ.
ചോദ്യം :-
ഇപ്പോള് നിങ്ങള് കുട്ടികളുടെ പുരുഷാര്ത്ഥത്തിന്റെ ലക്ഷ്യം എന്തായിരിക്കണം?
ഉത്തരം :-
സദാ
സന്തോഷമായിരിക്കുക, വളരെ വളരെ മധുരമായി മാറുക, എല്ലാവരേയും സ്നേഹത്തോടെ
നയിക്കുക......... ഇത് തന്നെയാണ് നിങ്ങളുടെ പുരുഷാര്ത്ഥത്തിന്റെ ലക്ഷ്യം.
ഇതിലൂടെ നിങ്ങള് സര്വ്വഗുണ സമ്പന്നരും 16 കലാ സമ്പൂര്ണ്ണരുമായി മാറും.
ചോദ്യം :-
ആരുടെ
കര്മ്മമാണോ ശ്രേഷ്ഠമായിട്ടുള്ളത്, അവരുടെ അടയാളം എന്തായിരിക്കും?
ഉത്തരം :-
അവരിലൂടെ
ആര്ക്കും ദുഃഖം ലഭിക്കില്ല. എങ്ങനെ ബാബ ദുഃഖ ഹര്ത്താവും സുഖ കര്ത്താവുമാണോ
അതുപോലെ ശ്രേഷ്ഠ കര്മ്മം ചെയ്യുന്നവരും ദുഃഖ ഹര്ത്താവും സുഖ കര്ത്താവുമായിരിക്കും.
ഗീതം :-
ആകാശ
സിംഹാസനം ഉപേക്ഷിച്ച് വന്നാലും..................
ഓംശാന്തി.
മധുര മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടുവല്ലോ. മധുര മധുരമായ ആത്മീയ കുട്ടികള്
എന്ന് ആരാണ് പറഞ്ഞത്? രണ്ട് അച്ഛന്മാരും പറഞ്ഞു. നിരാകാരനും പറഞ്ഞു അതുപോലെ
സാകാരനും പറഞ്ഞു, അതിനാലാണ് ഇവരെ ബാപ്ദാദ എന്നു പറയുന്നത്. ദാദ സാകാരിയാണ്.
ഇപ്പോള് ഈ ഗീതം ഭക്തിമാര്ഗ്ഗത്തിലേതാണ്. കുട്ടികള്ക്ക് അറിയാം അച്ഛന്
വന്നിട്ടുണ്ട് മാത്രമല്ല ബാബ മുഴുവന് സൃഷ്ടി ചക്രത്തിന്റേയും ജ്ഞാനം ബുദ്ധിയില്
നിറച്ചുതന്നിട്ടുണ്ട്. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുമുണ്ട്- അതായത് നമ്മള് 84
ജന്മങ്ങള് പൂര്ത്തിയാക്കി, ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്. യോഗം അഥവാ
ഓര്മ്മയിലൂടെ ഇപ്പോള് നമുക്ക് പാവനമായി മാറണം. ഓര്മ്മയും അറിവും ഇത്
എല്ലാകാര്യത്തിലും ഉള്ളതാണ്. വക്കീലിനെ തീര്ച്ചയായും ഓര്മ്മിക്കും പിന്നീട്
അവരില് നിന്നും അറിവ് നേടും. ഇതിനേയും ഓര്മ്മയുടേയും ജ്ഞാനത്തിന്റേയും ബലം
എന്നാണ് പറയുക. ഇവിടെ ഇത് പുതിയ കാര്യമാണ്. ആ യോഗത്തിലൂടെയും ജ്ഞാനത്തിലൂടെയും
പരിധിയുള്ള ബലമാണ് ലഭിക്കുന്നത്. ഇവിടെ ഈ യോഗത്തിലൂടെയും ജ്ഞാനത്തിലൂടെയും
പരിധിയില്ലാത്ത ബലമാണ് ലഭിക്കുന്നത് എന്തുകൊണ്ടെന്നാല് ബാബ സര്വ്വശക്തികളുടേയും
അധികാരിയാണ്. ബാബ പറയുന്നു ഞാന് ജ്ഞാനസാഗരനും കൂടിയാണ്. നിങ്ങള് കുട്ടികള്
ഇപ്പോള് സൃഷ്ടി ചക്രത്തെ മനസ്സിലാക്കിക്കഴിഞ്ഞു. മൂലവതനം, സൂക്ഷ്മവതനം.... എല്ലാം
ഓര്മ്മയുണ്ട്. ബാബയില് എന്ത് ജ്ഞാനമാണോ ഉള്ളത് അതും ലഭിച്ചിരിക്കുന്നു. അതിനാല്
ജ്ഞാനത്തേയും ധാരണ ചെയ്യണം മാത്രമല്ല രാജധാനിക്കായി ബാബ കുട്ടികള്ക്ക് യോഗവും
പവിത്രതയും പഠിപ്പിച്ചുതരുന്നു. നിങ്ങള് പവിത്രമായും മാറുന്നു. ബാബയില് നിന്നും
രാജധാനിയും നേടുന്നു. ബാബ തന്നേക്കാള് ഉയര്ന്ന പദവിയാണ് നല്കുന്നത്. നിങ്ങള് 84
ജന്മങ്ങള് എടുത്ത് എടുത്ത് പദവി നഷ്ടപ്പെടുത്തുന്നു. ഈ ജ്ഞാനം നിങ്ങള്
കുട്ടികള്ക്ക് ഇപ്പോഴാണ് ലഭിച്ചത്. ഉയര്ന്നതിലും ഉയര്ന്നതായി മാറുന്നതിനുള്ള
ജ്ഞാനം ഉയര്ന്നതിലും ഉയര്ന്ന അച്ഛനിലൂടെ ലഭിക്കുന്നു. കുട്ടികള്ക്ക് അറിയാം
ഇപ്പോള് നമ്മള് ബാപ്ദാദയുടെ വീട്ടില് ഇരിക്കുകയാണ്. ഈ ദാദ(ബ്രഹ്മാവ്) അമ്മയുമാണ്.
ശിവബാബ വേറെയാണ്, ബാക്കി ബ്രഹ്മാവ് മാതാവും കൂടിയാണ്. പക്ഷേ ഈ ശരീരം
പുരുഷന്റേതായതിനാല് മാതാവെന്ന് പ്രത്യേകം പറയുന്നു, ഇദ്ദേഹത്തെയും
ദത്തെടുക്കുകയാണ്. ഇദ്ദേഹത്തിലൂടെയാണ് പിന്നീട് രചനയുണ്ടാകുന്നത്. രചനയും
ദത്തെടുക്കലാണ്. അച്ഛന് കുട്ടികളെ ദത്തെടുക്കുന്നു സമ്പത്ത് നല്കുന്നതിനായി.
ബ്രഹ്മാവിനേയും ദത്തെടുക്കുകയാണ്. പ്രവേശിക്കുക അല്ലെങ്കില് ദത്തെടുക്കുക രണ്ടും
ഒന്നുതന്നെയാണ്. കുട്ടികള് മനസ്സിലാക്കുന്നുണ്ട്
മനസ്സിലാക്കിക്കൊടുക്കുന്നുമുണ്ട്- നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച്
എല്ലാവര്ക്കും ഇതാണ് മനസ്സിലാക്കിക്കൊടുക്കേണ്ടത് അതായത് നമ്മള് നമ്മുടെ പരമപിതാ
പരമാത്മാവിന്റെ ശ്രീമതത്തിലൂടെ ഈ ഭാരതത്തെ വീണ്ടും ശ്രേഷ്ഠത്തിലും ശ്രേഷ്ഠമാക്കി
മാറ്റുകയാണ്, എങ്കില് സ്വയവും ആയിമാറണം. സ്വയം നോക്കണം ഞാന് ശ്രേഷ്ഠനായി മാറിയോ?
എന്തെങ്കിലും ഭ്രഷ്ടാചാരത്തിന്റെ കാര്യങ്ങള് ചെയ്ത് ആര്ക്കും ദുഃഖം
നല്കുന്നില്ലല്ലോ? ശിവബാബ ഒരിയ്ക്കലും ആര്ക്കും ദുഃഖം നല്കില്ല. ബാബ പറയുന്നു
ഞാന് കല്പ കല്പം നിങ്ങള് കുട്ടികളെ ഈ പരിധിയില്ലാത്ത കഥ കേള്പ്പിക്കുന്നുണ്ട്.
ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട് നമ്മള് ഇപ്പോള് നമ്മുടെ വീട്ടിലേയ്ക്ക് പോകും
പിന്നീട് പുതിയ ലോകത്തിലേയ്ക്ക് വരും. ഇപ്പോഴുള്ള പഠിപ്പിന്റെ ആധാരത്തില്
നിങ്ങള് അവസാനം ട്രാന്സ്ഫറാകും. തിരികെ വീട്ടില് ചെന്നിട്ട് പിന്നീട് നമ്പര്
അനുസരിച്ച് പാര്ട്ട് അഭിനയിക്കാനായി വരും. ഇവിടെ രാജധാനി സ്ഥാപിതമാവുകയാണ്.
കുട്ടികള്ക്ക് അറിയാം ഇപ്പോള് എന്ത് പുരുഷാര്ത്ഥം ചെയ്യുന്നുവോ അതേ പുരുഷാര്ത്ഥം
നിങ്ങള്ക്ക് കല്പ കല്പങ്ങളിലേയ്ക്ക് സിദ്ധമാകും. ആദ്യമാദ്യം എല്ലാവരും
ബുദ്ധിയില് ഈ കാര്യം ഇരുത്തണം അതായത് രചയിതാവിന്റേയും രചനയുടെ ആദി മദ്ധ്യ
അന്ത്യത്തിന്റേയും ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാര്ക്കും അറിയുകയില്ല. ഉയര്ന്നതിലും
ഉയര്ന്ന ബാബയുടെ പേരിനെത്തന്നെ മുക്കിക്കളഞ്ഞു. ത്രിമൂര്ത്തി എന്ന പേരുണ്ട്,
ത്രിമൂര്ത്തി എന്ന വഴിയുമുണ്ട്, ത്രിമൂര്ത്തി വീടുമുണ്ട്. ത്രിമൂര്ത്തി എന്നു
പറയുന്നത് ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാരെയാണ്. ഈ മൂന്നുപേരുടേയും രചയിതാവായ
ശിവബാബയുടെ അഥവാ പ്രധാനപ്പെട്ട ആളുടെ പേരിനെ മുക്കിക്കളഞ്ഞു. ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് അറിയാം ഉയര്ന്നതിലും ഉയര്ന്നതാണ് ശിവബാബ, പിന്നീടാണ്
ത്രിമൂര്ത്തികള്. ബാബയില് നിന്നും നമ്മള് കുട്ടികള് ഈ സമ്പത്ത് നേടുന്നു.
ബാബയുടെ ജ്ഞാനവും സമ്പത്തും ഇവ രണ്ടും സ്മൃതിയില് ഉണ്ടെങ്കില് സദാ
ഹര്ഷിതമായിരിക്കും. ബാബയുടെ ഓര്മ്മയില് ഇരുന്ന് പിന്നീട് നിങ്ങള് ആരില്
ജ്ഞാനത്തിന്റെ ബാണം എയ്താലും നല്ല ഫലമുണ്ടാകും. അതില് ശക്തി നിറയും. ഓര്മ്മയുടെ
യാത്രയിലൂടെയേ ശക്തി നിറയൂ. ഇപ്പോള് ശക്തി അപ്രത്യക്ഷമായിരിക്കുന്നു
എന്തുകൊണ്ടെന്നാല് ആത്മാവ് പതിതവും തമോപ്രധാനവുമായിരിക്കുന്നു. ഇപ്പോള്
പ്രധാനമായും ഈ ചിന്തയുണ്ടായിരിക്കണം അതായത് നമുക്ക് തമോപ്രധാനത്തില് നിന്നും
സതോപ്രധാനമായി മാറണം. മന്മനാഭവ എന്നതിന്റെ അര്ത്ഥവും ഇതുതന്നെയാണ്. ആരാണോ ഗീത
പഠിക്കുന്നത് അവരോട് ചോദിക്കണം- മന്മനാഭവ എന്നതിന്റെ അര്ത്ഥം എന്താണ്? എന്നെ
ഓര്മ്മിക്കുകയാണെങ്കില് സമ്പത്ത് ലഭിക്കും എന്ന് ആരാണ് പറഞ്ഞത്? പുതിയ
ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത് കൃഷ്ണനൊന്നുമല്ല. കൃഷ്ണന് രാജകുമാരനാണ്.
ബ്രഹ്മാവിലൂടെ സ്ഥാപന എന്നത് പാടപ്പെട്ടിട്ടുണ്ട്. ഇപ്പോള് ചെയ്യുന്നതും
ചെയ്യിപ്പിക്കുന്നതും ആരാണ്? മറന്നുപോയി. അവരെ സര്വ്വവ്യാപി എന്നു പറയുന്നു.
ബ്രഹ്മാ വിഷ്ണു ശങ്കരന്മാര് എല്ലാവരിലും ഭഗവാന് തന്നെയാണുള്ളത് എന്ന് പറയുന്നു.
ഇപ്പോള് ഇതിനെ അജ്ഞാനം എന്നാണ് പറയുക. ബാബ പറയുന്നു നിങ്ങളെ 5 വികാരങ്ങളാകുന്ന
രാവണന് എത്ര വിവേകശൂന്യരാക്കി മാറ്റി. നിങ്ങള്ക്ക് അറിയാം നമ്മളും മുമ്പ്
ഇങ്ങനെയായിരുന്നു. അതെ, ആദ്യം ഉത്തമത്തിലും ഉത്തമനും നമ്മളായിരുന്നു പിന്നീട്
അധ:പതിച്ച് മഹാ പതിതനായും മാറി. ശാസ്ത്രങ്ങളില് കാണിച്ചിട്ടുണ്ട് ഭഗവാന് രാമന്
കുരങ്ങന്മാരുടെ സേനയെ ഉപയോഗിച്ചു, ഇതും ശരിയാണ്. നിങ്ങള്ക്ക് അറിയാം നമ്മള്
ആദ്യം കുരങ്ങന്മാരെപ്പോലെയായിരുന്നു. ഇപ്പോള് അനുഭവമാകുന്നുണ്ട് ഇതാണ്
ഭ്രഷ്ടാചാരീ ലോകം. പരസ്പരം ഗ്ലാനി ചെയ്തുകൊണ്ടും മുള്ളുകൊണ്ട്
കുത്തിനോവിച്ചുകൊണ്ടുമിരിക്കുന്നു. ഇത് മുള്ളുകളുടെ കാടാണ്. അത് പൂക്കളുടെ
പൂന്തോട്ടമാണ്. കാട് വളരെ വലുതായിരിക്കും. പൂന്തോട്ടം വളരെ ചെറുതായിരിക്കും.
പൂന്തോട്ടം വലുതായിരിക്കില്ല. കുട്ടികള് മനസ്സിലാക്കുന്നുണ്ട് ഈ സമയത്ത് ഇത്
വളരെ വലിയ മുള്ക്കാടാണ്. സത്യയുഗത്തില് പൂക്കളുടെ പൂന്തോട്ടം വളരെ
ചെറുതായിരിക്കും. ഈ കാര്യങ്ങള് നിങ്ങള് കുട്ടികളും നമ്പര്വൈസ് പുരുഷാര്ത്ഥം
അനുസരിച്ചാണ് മനസ്സിലാക്കുന്നത്. ആരിലാണോ ജ്ഞാനവും യോഗവും ഇല്ലാത്തത്,
സേവനത്തില് താല്പര്യമില്ലാത്തത് അവര്ക്ക് ഉള്ളില് അത്രത്തോളം സന്തോഷവും
ഉണ്ടാകില്ല. ദാനം ചെയ്യുന്നതിലൂടെ മനുഷ്യര്ക്ക് സന്തോഷം ലഭിക്കുന്നു.
മനസ്സിലാക്കുന്നു ഇവര് മുന് ജന്മത്തില് ദാന പൂണ്യങ്ങള് ചെയ്തിട്ടുണ്ട് അതിനാലാണ്
നല്ല ജന്മം ലഭിച്ചത്. ചില ഭക്തരുണ്ട്, അവര് കരുതും ഞാന് പോയി നല്ല ഏതെങ്കിലും
ഭക്തന്റെ വീട്ടില് ജന്മമെടുക്കും. നല്ല കര്മ്മങ്ങളുടെ ഫലവും നല്ലതായാണ്
ലഭിക്കുക. ബാബ ഇരുന്ന് കര്മ്മം-അകര്മ്മം- വികര്മ്മം എന്നിവയുടെ ഗതി
കേള്പ്പിക്കുകയാണ്. ലോകര്ക്ക് ഈ കാര്യം അറിയില്ല. നിങ്ങള്ക്ക് അറിയാം ഇപ്പോള്
രാവണരാജ്യമായതിനാല് എല്ലാ മനുഷ്യരുടേയും കര്മ്മം വികര്മ്മമായി മാറുന്നു.
പതിതമായി മാറുകതന്നെ വേണം. എല്ലാവരിലും 5 വികാരങ്ങള് പ്രവേശിച്ചിട്ടുണ്ട്.
തീര്ച്ചയായും ദാന പുണ്യങ്ങള് ചെയ്യുന്നുണ്ട് പക്ഷേ അതിന്റെ ഫലം
അല്പകാലത്തിലേയ്ക്ക് ലഭിക്കുന്നു. വീണ്ടും പാപം ചെയ്യുന്നുണ്ടല്ലോ. രാവണ
രാജ്യത്തില് എന്തെല്ലാം കൊടുക്കല് വാങ്ങലുകള് നടക്കുന്നുണ്ടോ അതെല്ലാം
പാപത്തിന്റേതാണ്. ദേവതകള്ക്കുമുന്നില് എത്ര ശുദ്ധമായി പ്രസാദം സമര്പ്പിക്കുന്നു.
ശുദ്ധമായിട്ടാണ് വരുന്നത് പക്ഷേ ഒന്നും അറിയുന്നില്ല. പരിധിയില്ലാത്ത അച്ഛനേയും
എത്ര ഗ്ലാനി ചെയ്യുന്നു. ഈശ്വരന് സര്വ്വവ്യാപിയാണ്, സര്വ്വശക്തിവാനാണ് എന്നെല്ലാം
പറയുന്നത് ഈശ്വരന്റെ മഹിമയാണ് എന്നാണ് അവര് കരുതുന്നത്, പക്ഷേ ഇതെല്ലാം അവരുടെ
തലതിരിഞ്ഞ അഭിപ്രായങ്ങളാണ്.
നിങ്ങള് ആദ്യമാദ്യം ബാബയുടെ മഹിമ കേള്പ്പിക്കുന്നു അതായത് ഉയര്ന്നതിലും ഉയര്ന്ന
ഭഗവാന് ഒന്നേയുള്ളു, നമ്മള് അവരെയാണ് ഓര്മ്മിക്കുന്നത്. രാജയോഗത്തിന്റെ പ്രധാന
ലക്ഷ്യവും മുന്നിലുണ്ട്. ഈ രാജയോഗം ബാബതന്നെയാണ് പഠിപ്പിക്കുന്നത്. കൃഷ്ണനെ
അച്ഛന് എന്നു വിളിക്കില്ല, കൃഷ്ണന് കുട്ടിയാണ്, ശിവനെയാണ് ബാബാ എന്ന്
വിളിക്കുന്നത്. ബാബയ്ക്ക് സ്വന്തമായി ശരീരമില്ല. ഇത് ഞാന് ലോണായി എടുത്തതാണ്
അതിനാലാണ് ബാപ്ദാദ എന്നു വിളിക്കുന്നത്. ഇത് ഉയര്ന്നതിലും ഉയര്ന്ന നിരാകാരനായ
ബാബയാണ്. രചനയ്ക്ക് രചനയില് നിന്നും സമ്പത്ത് ലഭിക്കുക സാധ്യമല്ല. ലൗകിക
സംബന്ധത്തില് കുട്ടികള്ക്ക് അച്ഛനില് നിന്നും സമ്പത്ത് ലഭിക്കുന്നു.
പെണ്കുട്ടികള്ക്ക് ലഭിക്കില്ല.
ഇപ്പോള് ബാബ മനസ്സിലാക്കിത്തന്നു നിങ്ങള് ആത്മാക്കള് എന്റെ കുട്ടികളാണ്.
പ്രജാപിതാ ബ്രഹ്മാവിന്റെ ആണ്കുട്ടികളും പെണ്കുട്ടികളുമാണ്. ബ്രഹ്മാവില് നിന്നും
സമ്പത്ത് ലഭിക്കില്ല. ബാബയുടേതായി മാറുന്നതിലൂടെയേ സമ്പത്ത് ലഭിക്കൂ. ബാബ ഇവിടെ
നിങ്ങള് കുട്ടികളുടെ സന്മുഖത്തിരുന്ന് മനസ്സിലാക്കിത്തരുകയാണ്. ഇതില് നിന്നും
ശാസ്ത്രങ്ങളൊന്നും ഉണ്ടാകില്ല. നിങ്ങള് എഴുതുന്നുണ്ട് പുസ്തകങ്ങള്
അച്ചടിക്കുന്നുണ്ട് പക്ഷേ ടീച്ചറില്ലാതെ ആര്ക്കും മനസ്സിലാക്കിക്കൊടുക്കാന്
സാധിക്കില്ല. ടീച്ചറില്ലാതെ പുസ്തകത്തില് നിന്നും ഒന്നും മനസ്സിലാക്കാന്
പറ്റില്ല. ഇപ്പോള് നിങ്ങള് ആത്മീയ ടീച്ചേഴ്സാണ്. ബാബയാണ് ബീജരൂപം, ബാബയില്
മുഴുവന് വൃക്ഷത്തിന്റേയും ആദി മദ്ധ്യ അന്ത്യ രഹസ്യമുണ്ട്. ടീച്ചറുടെ രൂപത്തില്
ഇരുന്ന് നിങ്ങള്ക്ക് മനസ്സിലാക്കിത്തരുകയാണ്. നിങ്ങള് കുട്ടികള്ക്കാണെങ്കില് സദാ
സന്തോഷം ഉണ്ടായിരിക്കണം അതായത് പരമപിതാവ് നമ്മെ തന്റെ കുട്ടികളാക്കി മാറ്റി,
അവര് തന്നെയാണ് ടീച്ചറായി മാറി നമ്മെ പഠിപ്പിക്കുന്നത്. സത്യമായ സദ്ഗുരുകൂടിയാണ്,
കൂടെ കൊണ്ടുപോവുകയും ചെയ്യും. സര്വ്വരുടേയും സദ്ഗതി ദാതാവ് ഒരാളാണ്. ഉയര്ന്നതിലും
ഉയര്ന്ന ബാബ തന്നെയാണ് ഭാരതത്തിന് ഒരോ 5000 വര്ഷങ്ങള്ക്കും ശേഷം സമ്പത്ത്
നല്കുന്നത്. ബാബയുടെ ശിവജയന്തി ആഘോഷിക്കുന്നു. വാസ്തവത്തില് ബാബയോടൊപ്പം
ത്രിമൂര്ത്തികളും ഉണ്ടാകണം. നിങ്ങള് ത്രിമൂര്ത്തി ശിവജയന്തി ആഘോഷിക്കുന്നു.
കേവലം ശിവജയന്തി ആഘോഷിക്കുന്നതിലൂടെ ഒന്നും സിദ്ധമാകുന്നില്ല. ബാബ വരുന്നു
അതിലൂടെ ബ്രഹ്മാവിന്റെ ജന്മമുണ്ടാകുന്നു. കുട്ടിയായി മാറി, ബ്രാഹ്മണനായി മാറി
പിന്നെ പ്രധാനലക്ഷ്യവും മുന്നിലൂണ്ട്. ബാബ സ്വയം വന്ന് സ്ഥാപന ചെയ്യുന്നു.
പ്രധാനലക്ഷ്യവും വളരെ വ്യക്തമാണ് കേവലം കൃഷ്ണന്റെ പേരുവെച്ചതിനാല് മുഴുവന്
ഗീതയുടേയും മഹത്വം ഇല്ലാതായി. ഇതും ഡ്രാമയില് ഉള്ളതാണ്. ഈ തെറ്റ് വീണ്ടും
സംഭവിക്കാനുള്ളതാണ്. മുഴുവന് കളിയും ജ്ഞാനത്തിന്റെയും ഭക്തിയുടേതുമാണ്. ബാബ
പറയുന്നു ഓമന മക്കളേ, സുഖധാമം, ശാന്തിധാമം എന്നിവയെ ഓര്മ്മിക്കു. അല്ലാഹുവും
സമ്പത്തും എത്ര സഹജമാണ്. നിങ്ങള് ആരോട് വേണമെങ്കിലും ചോദിച്ചോളൂ മന്മനാഭവയുടെ
അര്ത്ഥം എന്താണ്? നോക്കൂ അവര് എന്താണ് പറയുന്നത്? ചോദിക്കൂ ഭഗവാന് എന്ന് ആരെയാണ്
വിളിക്കുന്നത്? ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനല്ലേ. അവരെ സര്വ്വവ്യാപി എന്ന്
പറയാന് പറ്റുമോ. ഭഗവാന് എല്ലാവരുടേയും പിതാവാണ്. ഇപ്പോള് ത്രിമൂര്ത്തി ശിവജയന്തി
വരികയാണ്. നിങ്ങള് ത്രിമൂര്ത്തി ശിവന്റെ ചിത്രം പുറത്തിറക്കണം. ഉയര്ന്നതിലും
ഉയര്ന്നത് ശിവനാണ്, പിന്നീട് സൂക്ഷ്മ വതനവാസി ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാര്.
ഉയര്ന്നതിലും ഉയര്ന്നത് ശിവബാബയാണ്. ബാബ ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നു. അവരുടെ
ജയന്തി നിങ്ങള് എന്തുകൊണ്ടാണ് ആഘോഷിക്കാത്തത്? തീര്ച്ചയായും ഭാരതത്തിന് സമ്പത്ത്
നല്കിയിരുന്നു. ശിവന്റെ രാജ്യമുണ്ടായിരുന്നു. ഇതില് നിങ്ങള്ക്ക് ആര്യസമാജികള്
സഹായം നല്കും എന്തെന്നാല് അവരും ശിവനെ അംഗീകരിക്കുന്നുണ്ട്. നിങ്ങള് നിങ്ങളുടെ
കൊടി ഉയര്ത്തു. ഒരു ഭാഗത്ത് ത്രിമൂര്ത്തികളുടെ ഗോളം, മറുവശത്ത് കൊടി.
വാസ്തവത്തില് നിങ്ങളുടെ കൊടി ഇങ്ങനെയുള്ളതായിരിക്കണം. ഉണ്ടാക്കാന് പറ്റുമല്ലോ.
എല്ലാവര്ക്കും കാണാന് പറ്റുന്ന തരത്തില് കൊടി ഉയര്ത്തു. മുഴുവന് കാര്യങ്ങളും
ഇതിലുണ്ട്. കല്പ വൃക്ഷവും ഡ്രാമയും ഇതില് വളരെ വ്യക്തമാണ്. നമ്മുടെ ധര്മ്മം
പിന്നീട് എപ്പോള് ഉണ്ടാകും എന്നത് എല്ലാവര്ക്കും മനസ്സിലാകും. സ്വയം തന്നെത്താന്
കണക്കെടുക്കും. എല്ലാവര്ക്കും ഈ ചക്രവും വൃക്ഷവും ഉപയോഗിച്ച്
മനസ്സിലാക്കിക്കൊടുക്കണം. ക്രിസ്തു എപ്പോഴാണ് വന്നത്? ഇത്രയും സമയം ആ ആത്മാക്കള്
എവിടെയാണ് വസിച്ചത്? നിരാകാരീ ലോകത്തിലാണ് എന്ന് തീര്ച്ചയായും പറയും. നമ്മള്
ആത്മാക്കള് ഇവിടെ വന്ന് രൂപം മാറി സാകാരമാകുന്നു. അങ്ങും രൂപം മാറി സാകാരത്തില്
വരൂ- എന്ന് ബാബയോടും പറയാറില്ലേ. വരുകയാണെങ്കില് ഇവിടേയ്ക്കല്ലേ വരുക.
സൂക്ഷ്മവതനത്തിലേയ്ക്ക് വരില്ല. എങ്ങനെയാണോ നമ്മള് രൂപം മാറി പാര്ട്ട്
അഭിനയിക്കുന്നത് അതുപോലെ അങ്ങും വരൂ വന്ന് രാജയോഗം പഠിപ്പിക്കൂ. രാജയോഗം
ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റാനുള്ളതാണ്. ഇത് വളരെ സഹജമായ കാര്യമാണ്.
കുട്ടികള്ക്ക് ലഹരിയുണ്ടാകണം. ധാരണ ചെയ്ത് മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കണം.
അതിനായി എഴുത്ത്കുത്ത് നടത്തണം. ബാബ വന്ന് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നു.
ക്രിസ്തുവിന് 3000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു എന്ന്
പറയുന്നുമുണ്ട് അതിനാല് ത്രിമൂര്ത്തി ശിവന്റെ ചിത്രം എല്ലാവര്ക്കും
അയച്ചുകൊടുക്കണം. ത്രിമൂര്ത്തി ശിവന്റെ സ്റ്റാമ്പ് ഉണ്ടാക്കണം. ഈ സ്റ്റാമ്പ്
ഉണ്ടാക്കുന്നവര്ക്കും ഡിപ്പാര്ട്ട്മെന്റ് ഉണ്ടാകും. ഡെല്ഹിയില് പഠിപ്പുള്ളവര്
ധാരാളമുണ്ടാകും. ഈ ജോലി ചെയ്യാന് പറ്റും. നിങ്ങളുടെ തലസ്ഥാനവും ഡെല്ഹിയല്ലേ.
മുമ്പ് ഡെല്ഹിയെ പരിസ്ഥാന് എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള് ശവപ്പറമ്പാണ്.
അതിനാല് ഈ കാര്യങ്ങള് മുഴുവനും കുട്ടികളുടെ ബുദ്ധിയില് വരണം.
ഇപ്പോള് നിങ്ങള് സദാ സന്തോഷമായിരിക്കണം, വളരെ വളരെ മധുരമായി മാറണം. എല്ലാവരേയും
സ്നേഹത്തോടെ മുന്നോട്ട് നയിക്കണം. സര്വ്വഗുണസമ്പന്നരും 16 കലാ സമ്പൂര്ണ്ണരുമായി
മാറുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. നിങ്ങളുടെ പുരുഷാര്ത്ഥത്തിന്റെ ലക്ഷ്യം
ഇതുതന്നെയാണ് പക്ഷേ ഇതുവരേയ്ക്കും ആരും ആയിട്ടില്ല. ഇപ്പോള് നിങ്ങളുടെ ഉയരുന്ന
കല ഉണ്ടാവുകയാണ്. പതുക്കെ പതുക്കെ കയറുകയല്ലേ. അതിനാല് ബാബ സര്വ്വ പ്രകാരത്തിലും
ശിവജയന്തിയില് സേവനം ചെയ്യുന്നതിനുള്ള സൂചനകള് നല്കിക്കൊണ്ടിരിക്കുകയാണ് ഇതിലൂടെ
മനുഷ്യര് മനസ്സിലാക്കും ഇവരുടെ ജ്ഞാനം വളരെ ശ്രേഷ്ഠമായതാണെന്ന്. മനുഷ്യര്ക്ക്
മനസ്സിലാക്കിക്കൊടുക്കുന്നതില് എത്ര പരിശ്രമം വേണ്ടിവരുന്നു. പരിശ്രമമില്ലാതെ
രാജധാനി ഉണ്ടാകുമോ. കയറുന്നു, വീഴുന്നു വീണ്ടും കയറുന്നു. കുട്ടികള്ക്കും
എന്തെങ്കിലും കൊടുങ്കാറ്റുകള് വരുന്നു. പ്രധാന കാര്യം ഓര്മ്മയാണ്. ഓര്മ്മയിലൂടെ
വേണം സതോപ്രധാനമായി മാറാന്. ജ്ഞാനം സഹജമാണ്. കുട്ടികള്ക്ക് വളരെ മധുരത്തിലും
മധുരമായി മാറണം. പ്രധാനലക്ഷ്യം മുന്നിലുണ്ട്. ഈ ലക്ഷ്മീ നാരായണന്മാര് എത്ര
മധുരമാണ്. ഇവരെക്കാണുമ്പോള് എത്ര സന്തോഷം തോന്നുന്നു. നമ്മള് വിദ്യാര്ത്ഥികളുടെ
ലക്ഷ്യം ഇതാണ്. ഭഗവാനാണ് പഠിപ്പിക്കുന്നത്. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ബാബയിലൂടെ ലഭിച്ച ജ്ഞാനത്തേയും സമ്പത്തിനേയും സ്മൃതിയില് വെച്ച് സദാ
ഹര്ഷിതമായിരിക്കണം. ജ്ഞാനവും യോഗവും ഉണ്ടെങ്കില് സേവനത്തില് താല്പര്യം കാണിക്കണം.
2) സുഖധാമത്തേയും
ശാന്തിധാമത്തേയും ഓര്മ്മിക്കണം. ഈ ദേവതകളേപ്പോലെ മധുരമായി മാറണം. അപാരമായ
സന്തോഷത്തില് കഴിയണം. ആത്മീയ ടീച്ചറായി മാറി ജ്ഞാനം ദാനം ചെയ്യണം.
വരദാനം :-
ദേഹം,
സംബന്ധം, വൈഭവങ്ങള് ഇവയുടെ ബന്ധനത്തില് നിന്ന് മുക്തരായി ബാബക്ക് സമാനം
കര്മ്മാതീതരായി ഭവിക്കട്ടെ.
ആരാണോ നിമിത്തമാത്രം
നിര്ദ്ദേശപ്രകാരം കുടുംബ വ്യവഹാരങ്ങള് സംരക്ഷിച്ചുകൊണ്ട് ആത്മീയ
സ്വരൂപത്തിലിരിക്കുന്നത് , മോഹം കാരണമല്ല, അവര്ക്ക് അഥവാ ഉടന് എത്തിച്ചേരണമെന്ന്
നിര്ദ്ദേശം ലഭിച്ചാല് എത്തിച്ചേരും. സൈറണ് മുഴങ്ങി പിന്നെ ചിന്തിക്കാന് പോലും
സമയമെടുക്കില്ല- അപ്പോള് പറയാം നഷ്ടോമോഹ. അതിനാല് സദാ സ്വയത്തെ ചെക്ക് ചെയ്യണം
അതായത് ദേഹത്തിന്റെയോ സംബന്ധത്തിന്റെയോ വൈഭവങ്ങളുടെയോ ബന്ധനം അതിനുനേരെ
ആകര്ഷിക്കുന്നില്ലല്ലോ. എന്നാല് ആര് സ്വതന്ത്രരാണോ അവര് ബാബക്ക് സമാനം
കര്മ്മാതീത സ്ഥിതിയുടെ സമീപത്തായിരിക്കും.
സ്ലോഗന് :-
സ്നേഹവും
സഹയോഗവും ഒപ്പം ശക്തിരൂപവുമാകൂ എങ്കില് രാജധാനിയില് മുന്നിലെ നമ്പര് ലഭിക്കും.
തന്റെ ശക്തിശാലി
മനസ്സിലൂടെ സകാശ് കൊടുക്കുന്നതിന്റെ സേവനം ചെയ്യൂ.
ഇപ്പോള് എത്രത്തോളം ശരീരവും,
മനസ്സും ധനവും സമയവും പ്രയോജനപ്പെടുത്തുന്നുവോ അവയിലൂടെ മനസാ ശക്തിയിലൂടെ സേവനം
ചെയ്യുന്നതിലൂടെ വളരെ കുറഞ്ഞ സമയത്തിനുള്ളില് കൂടുതല് സഫലത ലഭിക്കും. ഇപ്പോള്
സ്വയത്തെ പ്രതി ഇടക്കിടെ പ്രയത്നം ചെയ്യേണ്ടി വരുന്നത്-തന്റെ സ്വഭാവത്തെ
പരിവര്ത്തനപ്പെടുത്തുന്നതില് അഥവാ സംഘടനയില് സഹയോഗം ചെയ്യുന്നതില് അല്ലെങ്കില്
സേവനത്തില് സഫലത ചിലപ്പോള് കുറയുന്നത് കണ്ട് നിരാശരാകുന്നത്-ഇവയെല്ലാം
സമാപ്തമാകും.