മധുരമായ കുട്ടികളെ -
പരിധിയില്ലാത്ത ബാബയെ ഓർമ്മിക്കുക - ഇതാണ് ഗുപ്തമായ കാര്യം, ഓർമ്മയിലൂടെ ഓർമ്മ
ലഭിക്കുന്നു, ആരാണോ ഓർമ്മിക്കാത്തത് അവരെ ബാബയും എങ്ങനെ ഓർമ്മിക്കും.
ചോദ്യം :-
മുഴുവൻ കല്പത്തിലും പഠിക്കാത്ത ഏതൊരു പഠിപ്പാണ് നിങ്ങൾ കുട്ടികൾ സംഗമത്തിൽ
പഠിക്കുന്നത്?
ഉത്തരം :-
ജീവിച്ചിരിക്കെ ശരീരത്തിൽ നിന്ന് വേറിടുക അർത്ഥം ശരീരം വിടുന്ന പഠിപ്പ് ഇപ്പോൾ
പഠിക്കുകയാണ് എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് കർമ്മാതീതമായി മാറണം. ബാക്കി ഏതുവരെ
ശരീരത്തിലിരിക്കുന്നുവോ അതുവരെ കർമ്മം ചെയ്യുക തന്നെ വേണം. മനസ്സും
ശാന്തമാകുന്നതപ്പോഴാണ് എപ്പോഴാണോ അശരീരിയായിരിക്കുന്നത്, അതിനാൽ മനസ്സിനെ
ജയിച്ച് ലോകത്തെ ജയിച്ചവരല്ല, മറിച്ച് മായയെ ജയിച്ചാൽ ലോകത്തെ ജയിച്ചു.
ഓംശാന്തി.
ബാബയിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ് എന്തുകൊണ്ടെന്നാൽ ഇതാണെങ്കിൽ
കുട്ടികൾ മനസ്സിലാക്കുന്നു വിവേകശൂന്യരെയാണ് പഠിപ്പിക്കേണ്ടി വരുന്നത്. ഇപ്പോൾ
പരിധിയില്ലാത്ത ബാബ ഉയർന്നതിലും ഉയർന്ന ഭഗവാൻ വന്നിരിക്കുന്നു അതിനാൽ ആരെ
പഠിപ്പിക്കും? തീർച്ചയായും ഉയർന്നതിലും ഉയർന്ന വിവേക ശൂന്യരെയായിരിക്കും.
അതുകൊണ്ടാണ് വിനാശകാലേ വിപരീത ബുദ്ധിയെന്ന് പറയുന്നത്. വിപരീത ബുദ്ധിയായി
മാറിയതെങ്ങനെയാണ്? 84 ലക്ഷം ജന്മങ്ങളെന്ന് എഴുതി വെച്ചല്ലോ! അതിനാൽ ബാബയേയും 84
ലക്ഷം ജന്മത്തിലേയ്ക്ക് കൊണ്ടു വന്നു. പരമാത്മാവ് പട്ടിയിലും പൂച്ചയിലും
ജീവ-ജന്തുക്കളിലെല്ലാം ഉണ്ടെന്ന് പറയുന്നു. കുട്ടികൾക്ക് മനസ്സിലാക്കിത്തരികയാണ്,
ഇതിന് രണ്ടാമത്തെ പോയിന്റ് കൊടുക്കേണ്ടതുണ്ട്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്
എപ്പോൾ പുതിയതായി ആര് വന്നാലും ആദ്യമാദ്യം അവർക്ക് പരിധിയുള്ളതും
പരിധിയില്ലാത്തതുമായ അച്ഛന്റെ പരിചയം നൽകണം. അത് പരിധിയില്ലാത്ത വലിയ അച്ഛൻ ഇത്
പരിധിയുള്ള ചെറിയ അച്ഛൻ. പരിധിയില്ലാത്ത ബാബ അർത്ഥം പരിധിയില്ലാത്ത ആത്മാക്കളുടെ
ബാബ. ആ പരിധിയുള്ള അച്ഛൻ ജീവാത്മാവിന്റെ അച്ഛനാണ്. അതാണ് എല്ലാ ആത്മാക്കളുടെയും
അച്ഛൻ. ഈ ജ്ഞാനവും എല്ലാവർക്കും ഏകരസമായി ധാരണ ചെയ്യാൻ സാധിക്കില്ല. ചിലർ ഒരു
ശതമാനം ധാരണ ചെയ്യുന്നു ചിലരാണെങ്കിൽ 95 ശതമാനം ധാരണ ചെയ്യുന്നു. ഇതാണെങ്കിൽ
വിവേകത്തിന്റെ കാര്യമാണ്. സൂര്യവംശീ കുലമാണല്ലോ! രാജാവിനെയും റാണിയേയും പോലെ
പ്രജയും. ഇത് ബുദ്ധിയിൽ വരുന്നുണ്ടല്ലോ. പ്രജയിൽ എല്ലാ പ്രകാരത്തിലുമുള്ള
മനുഷ്യരുണ്ട്. പ്രജ അർത്ഥം പ്രജ. ബാബ മനസ്സിലാക്കി തരുകയാണ് ഇത് പഠിപ്പാണ്.
തന്റെ ബുദ്ധിക്കനുസരിച്ച് എല്ലാവരും പഠിക്കുന്നു. ഓരോരുത്തർക്കും അവരവരുടെ
പാർട്ട് ലഭിച്ചിരിക്കുന്നു. ആര് കല്പം മുമ്പ് എത്രത്തോളം പഠിപ്പ് ധാരണ
ചെയ്തിട്ടുണ്ടോ ഇപ്പോഴും അത്രത്തോളം ധാരണ ചെയ്യുന്നു. പഠിപ്പിനൊരിക്കലും
ഒളിച്ചിരിക്കാൻ സാധിക്കില്ല. പഠിപ്പനുസരിച്ചാണ് പദവി ലഭിക്കുന്നത്. ബാബ
മനസ്സിലാക്കി തന്നിട്ടുണ്ട് - മുന്നോട്ട് പോകവേ പരീക്ഷ ഉണ്ടാവുക തന്നെ
ചെയ്യുന്നു. പരീക്ഷയില്ലാതെ ട്രാൻസ്ഫറാകാൻ സാധിക്കില്ല. പിന്നീട് എല്ലാം അറിയും.
എന്നാൽ ഇപ്പോഴും അറിയാൻ സാധിക്കുന്നു നമ്മൾ ഏത് പദവിക്കാണ്
യോഗ്യരായിരിക്കുന്നതെന്ന്. ലജ്ജ കാരണം എല്ലാവരോടുമൊപ്പം കൈ ഉയർത്തുന്നുവെന്ന്
മാത്രം. ഉള്ളിൽ മനസ്സിലാക്കുന്നുമുണ്ട് നമുക്കിത് എങ്ങനെ ആയി മാറാൻ കഴിയും!
എങ്കിലും കൈ ഉയർത്തുന്നു. അറിഞ്ഞിട്ട് പോലും കൈ ഉയർത്തുകയാണെങ്കിൽ ഇതിനെയും
അജ്ഞാനമെന്ന് പറയും. എത്ര അജ്ഞാനമാണ്, ബാബയാണെങ്കിൽ പെട്ടെന്ന് മനസ്സിലാക്കുന്നു.
ഇതിലൂടെ ആ വിദ്യാർത്ഥിയിൽ വിവേകമുണ്ടാകുന്നു. അവർ മനസ്സിലാക്കുന്നു ഞാൻ
സ്കോളർഷിപ്പ് നേടുന്നതിന് യോഗ്യനല്ല, വിജയിക്കുകയില്ല. ഇതിനേക്കാൾ ആ അജ്ഞാനി
നന്നായി മനസ്സിലാക്കുന്നു - ടീച്ചർ എന്താണോ പഠിപ്പിക്കുന്നത് അതിൽ നമ്മൾ എത്ര
മാർക്ക് നേടും! ഇങ്ങനെ പറയില്ല, നമ്മൾ പാസ് വിത്ത് ഓണറായി മാറും. അതിനാൽ
വ്യക്തമാകുന്നു ഇവിടെയുള്ളവർക്ക് ഇത്രയും ബുദ്ധിയില്ല. ദേഹാഭിമാനം
വളരെയധികമുണ്ട്. എപ്പോൾ നിങ്ങൾ ലക്ഷ്മീ നാരായണൻ ആകുന്നതിന് വന്നുവോ അപ്പോൾ
പെരുമാറ്റം വളരെ നല്ലതായിരിക്കണം. ബാബ പറയുന്നു ചിലരാണെങ്കിലോ വിനാശകാലത്ത്
വിപരീത ബുദ്ധിയാണ് എന്തുകൊണ്ടെന്നാൽ നിയമാനുസരണം ബാബയോട് പ്രീതി
വെയ്ക്കുന്നില്ല, അപ്പോൾ അവസ്ഥയെന്താവും. ഉയർന്ന പദവി നേടാൻ സാധിക്കില്ല.
ബാബയിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി തരുന്നു - വിനാശകാലത്തെ വിപരീത
ബുദ്ധിയുടെ അർത്ഥമെന്താണ് - കുട്ടികൾ തന്നെ പൂർണ്ണമായും അറിയുന്നില്ലായെങ്കിൽ
പിന്നെ മറ്റുള്ളവർ എന്ത് മനസ്സിലാക്കും! നമ്മൾ ശിവബാബയുടെ കുട്ടികളാണ് എന്ന്
മനസ്സിലാക്കുന്നവർ തന്നെ പൂർണ്ണമായ അർത്ഥത്തിൽ മനസ്സിലാക്കുന്നില്ല. ബാബയെ
ഓർമ്മിക്കുക - ഇതാണെങ്കിൽ ഗുപ്തമായ കാര്യമാണ്. പഠിപ്പാണെങ്കിൽ ഗുപ്തമല്ലല്ലോ.
പഠിപ്പിൽ നമ്പർവൈസാണ്. എല്ലാവരും ഒരുപോലെ പഠിക്കുന്നില്ല. ബാബയാണെങ്കിൽ
മനസ്സിലാക്കി തരുന്നു ഇവർ ഇപ്പോൾ ചെറിയ കുട്ടികളാണ്. അങ്ങനെ പരിധിയില്ലാത്ത
ബാബയെ മൂന്ന് നാല് മാസം ഓർമ്മിക്കുന്നുപോലുമില്ല. അവരുടെ കത്ത് വരാതെ എങ്ങനെ
അറിയാൻ പറ്റും ഓർമ്മിക്കുന്നുണ്ടോ എന്ന്? പിന്നീട് ആ കത്തിൽ സർവ്വീസിന്റെ
വാർത്തയും ഉണ്ടായിരിക്കണം ഇങ്ങനെയിങ്ങനെയുള്ള ആത്മീയ സേവനം ചെയ്യുന്നു. തെളിവ്
വേണമല്ലോ. ഇങ്ങനെയുള്ള ദേഹാഭിമാനികളുണ്ട് ഒരിക്കലും ഓർമ്മിക്കുക പോലും
ചെയ്യാത്തവർ, സേവനത്തിന്റെ തെളിവും കാണിക്കുന്നില്ല. ചിലരാണെങ്കിൽ വാർത്ത
എഴുതുന്നു. ബാബാ ഇന്നയിന്നയാൾ വന്നു അവർക്ക് ഇത് മനസ്സിലാക്കി കൊടുത്തു, അതിനാൽ
ബാബയും മനസ്സിലാക്കുന്നു കുട്ടി ജീവിച്ചിരിപ്പുണ്ട്. സേവനത്തിന്റെ വാർത്ത
ശരിയായി നൽകുന്നു. ചിലരാണെങ്കിൽ 3-4 മാസം കത്തും എഴുതുന്നില്ല. ചിലർ വാർത്ത
നൽകുന്നില്ലെങ്കിൽ മനസ്സിലാക്കും മരിച്ചു പോയി അല്ലെങ്കിൽ രോഗമാണ്! രോഗം
ബാധിച്ച മനുഷ്യന് എഴുതാൻ സാധിക്കില്ല. ഇതും ചിലർ എഴുതാറുണ്ട് ഞങ്ങളുടെ ആരോഗ്യം
മോശമായിരുന്നു അതുകൊണ്ട് കത്ത് എഴുതിയില്ല. ചിലരാണെങ്കിൽ വാർത്ത കേൾപ്പിക്കുന്നി
ല്ല, രോഗിയുമല്ല, ദേഹാഭിമാനമാണ്. പിന്നെ ബാബയും ആരെ ഓർമ്മിക്കും.
ഓർമ്മിയിലൂടെയാണ് ഓർമ്മ ലഭിക്കുന്നത്, പക്ഷെ ദേഹാഭിമാനമാണ്. ബാബ വന്ന്
മനസ്സിലാക്കി തരുന്നു എന്നെ സർവ്വവ്യാപിയെന്ന് പറഞ്ഞ് 84 ലക്ഷത്തെക്കാൾ കൂടുതൽ
ജന്മങ്ങളിൽ കൊണ്ടു പോകുന്നു. മനുഷ്യരെ കല്ല് ബുദ്ധിയെന്ന് പറയുന്നു. പിന്നീട്
ഭഗവാനെ പറയുന്നു കല്ലിലും തൂണിലുമെല്ലാം ഇരിക്കുന്നു. അതിനാൽ ഇത്
പരിധിയില്ലാത്ത ഗ്ലാനിയാണല്ലോ! അതിനാൽ ബാബ പറയുന്നു എന്റെ ഗ്ലാനി എത്രയാണ്
ചെയ്യുന്നത്. ഇപ്പോൾ നിങ്ങളാണെങ്കിൽ നമ്പർവൈസായി മനസ്സിലാക്കിയിരിക്കുന്നു.
ഭക്തിമാർഗ്ഗത്തിൽ പാടിയിട്ടുമുണ്ട് - അങ്ങ് വരുകയാണെങ്കിൽ ഞങ്ങൾ ബലിയർപ്പണമാകും.
അങ്ങയെ അനന്തരവകാശിയാക്കി മാറ്റും. അനന്തരവകാശിയാക്കി മാറ്റുന്നു കല്ലിലും
മണ്ണിലും ഉണ്ടെന്നും പറയുന്നു! എത്ര ഗ്ലാനിയാണ് ചെയ്യുന്നത്, അപ്പോഴാണ് ബാബ
പറയുന്നത് യദാ യദാഹി...... ഇപ്പോൾ നിങ്ങൾ കുട്ടികൾ ബാബയെ അറിയുന്നു അതിനാൽ
ബാബയുടെ എത്ര മഹിമയാണ് ചെയ്യുന്നത്. ചിലരാണെങ്കിൽ മഹിമയെന്തിന്, ഇടയ്ക്ക്
ഓർമ്മിച്ച് രണ്ടക്ഷരം പോലും എഴുതുന്നില്ല. ദേഹാഭിമാനത്തിൽ വീണ് പോവുകയാണ്.
നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു നമുക്ക് ബാബയെ ലഭിച്ചു, നമ്മുടെ ബാബ നമ്മെ
പഠിപ്പിക്കുകയാണ്. ഭഗവാന്റെ വാക്കല്ലേ! ഞാൻ നിങ്ങളെ രാജയോഗം പഠിപ്പിക്കുകയാണ്.
വിശ്വത്തിന്റെ രാജ്യഭാഗ്യം എങ്ങനെ പ്രാപ്തമാക്കാം അതിന് വേണ്ടി രാജയോഗം
പഠിപ്പിക്കുകയാണ്. നമ്മൾ വിശ്വത്തിന്റെ ചക്രവർത്തി പദവി നേടുന്നതിന് വേണ്ടി
പരിധിയില്ലാത്ത ബാബയിൽ നിന്ന് പഠിക്കുകയാണ് - ഈ ലഹരിയുണ്ടെങ്കിൽ അപാര
സന്തോഷമുണ്ടാകും. ഗീത പഠിക്കുകയാണെങ്കിലും സാധാരണ പുസ്തകം പോലെ പഠിക്കുകയാണ്.
കൃഷ്ണ ഭഗവാനുവാചാ - രാജയോഗം പഠിപ്പിക്കുകയാണ്, അത്രമാത്രം. ഇത്രയും ബുദ്ധിയുടെ
യോഗവും സന്തോഷവുമുണ്ടാകുന്നില്ല. ഗീത പഠിക്കുന്നവരിലും കേൾപ്പിക്കുന്നവരിലും
ഇത്രയും സന്തോഷമുണ്ടാകുന്നില്ല. ഗീത പഠിച്ച് പൂർത്തിയാക്കി പിന്നെ ജോലിക്ക് പോയി.
ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിലുണ്ട് - പരിധിയില്ലാത്ത ബാബ നമ്മെ പഠിപ്പിക്കുകയാണ്.
ഭഗവാനാണ് നമ്മെ പഠിപ്പിക്കുന്നതെന്ന് വേറെ ആരുടെ ബുദ്ധിയിലും വരുകയില്ല. അതിനാൽ
ആദ്യമാദ്യം ആരെങ്കിലും വരുകയാണെങ്കിൽ അവർക്ക് രണ്ടച്ഛന്റെ കാര്യം മനസ്സിലാക്കി
കൊടുക്കണം. പറയൂ ഭാരതം സ്വർഗ്ഗമായിരുന്നു, ഇപ്പോൾ നരകമാണ്. ഇങ്ങനെ ആർക്കും പറയാൻ
പോലും സാധിക്കില്ല ഞങ്ങൾ സത്യയുഗത്തിലുമുണ്ട്, കലിയുഗത്തിലുമുണ്ട്. ആർക്കെങ്കിലും
ദുഖം ലഭിച്ചുവെങ്കിൽ അവർ നരകത്തിലാണ്, ആർക്കെങ്കിലും സുഖം ലഭിച്ചുവെങ്കിൽ അവർ
സ്വർഗ്ഗത്തിലാണ്. ഇങ്ങനെ അനേകർ പറയുന്നുണ്ട് - ദുഖിതരായ മനുഷ്യർ നരകത്തിലാണ്,
നമ്മളാണെങ്കിൽ വളരെ സുഖത്തിലിരിക്കുകയാണ്, കൊട്ടാരം മുതലായ എല്ലാം ഉണ്ട്.
പുറമേയുള്ള അനേക സുഖങ്ങൾ കാണുന്നില്ലേ. ഇതും ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു
സത്യയുഗീ സുഖമൊന്നും ഇവിടെ ഉണ്ടാവുക സാധ്യമല്ല. ഇങ്ങനെയുമല്ല ഗോൾഡൻ ഏജിനെ അയൺ
ഏജെന്ന് പറഞ്ഞാലും അയൺ ഏജിനെ ഗോൾഡൻ ഏജെന്ന് പറഞ്ഞാലും കാര്യം ഒന്നാണ്. അങ്ങനെ
മനസ്സിലാക്കുന്നവരെയും അജ്ഞാനിയെന്ന് പറയും. അതിനാൽ ആദ്യമാദ്യം ബാബയുടെ
ഉത്തരവാദിത്വം പറയണം. ബാബ തന്നെയാണ് തന്റെ പരിചയം നൽകുന്നത്. വേറെ ആർക്കും
അറിയില്ല. പറയുകയാണ് പരമാത്മാവ് സർവ്വവ്യാപിയാണ്. ഇപ്പോൾ നിങ്ങൾ ചിത്രത്തിൽ
കാണുന്നുണ്ട് - ആത്മാവിന്റെയും പരമാത്മാവിന്റെയും രൂപം ഒന്ന് തന്നെയാണ്. അതും
ആത്മാവ് തന്നെയാണ് പക്ഷെ അവരെ പരമാത്മാവെന്ന് പറയുന്നു. ബാബയിരുന്ന്
മനസ്സിലാക്കി തരുകയാണ് - ഞാൻ എങ്ങനെയാണ് വരുന്നത്! എല്ലാ ആത്മാക്കളും അവിടെ
പരംധാമത്തിൽ വസിക്കുന്നു. ഈ കാര്യങ്ങൾ പുറത്തുള്ളവർക്കാർക്കും അറിയാൻ
സാധിക്കില്ല. ഭാഷയും വളരെ സഹജമാണ്. ഗീതയിൽ ശ്രീകൃഷ്ണന്റെ പേര് വെച്ചു. ഇപ്പോൾ
കൃഷ്ണനാണെങ്കിൽ ഗീത കേൾപ്പിക്കുന്നില്ല. കൃഷ്ണനാണെങ്കിൽ പറയാൻ സാധിക്കില്ല എന്നെ
മാത്രം ഓർമ്മിക്കൂ എന്ന്. ദേഹധാരിയുടെ ഓർമ്മയിലാണെങ്കിൽ പാപം മുറിയുകയില്ല.
കൃഷ്ണ ഭഗവാനുവാചാ - ദേഹത്തിന്റെ എല്ലാ സംബന്ധത്തെയും ത്യാഗം ചെയ്ത് എന്നെ മാത്രം
ഓർമ്മിക്കൂ പക്ഷെ ദേഹത്തിന്റെ സംബന്ധമാണെങ്കിൽ കൃഷ്ണനുമുണ്ട് അതുകൂടാതെ കൃഷ്ണൻ
ചെറിയ കുട്ടിയുമാണല്ലോ. ഇതുപോലും എത്ര വലിയ തെറ്റാണ്. ഒരു തെറ്റ് കാരണം എത്ര
വ്യത്യാസമാണുണ്ടായിരിക്കുന്നത്. പരമാത്മാവാണെങ്കിൽ സർവ്വവ്യാപിയാവാൻ
സാധിക്കില്ല. ആരെയാണോ പറയുന്നത് സർവ്വരുടെയും സദ്ഗതി ദാതാവെന്ന് അപ്പോൾ അവരും
ദുർഗതി പ്രാപിക്കുമോ! പരമാത്മാവെപ്പോഴെങ്കിലും ദുർഗതി പ്രാപിച്ചിട്ടുണ്ടോ?
ഇതെല്ലാം വിചാര സാഗര മഥനം ചെയ്യേണ്ട കാര്യങ്ങളാണ്. സമയം വ്യർത്ഥമാക്കേണ്ട
കാര്യമില്ല. മനുഷ്യരാണെങ്കിൽ ഞങ്ങൾക്ക് സമയമില്ലായെന്ന് പറയുകയാണ്. നിങ്ങൾ
മനസ്സിലാക്കി കൊടുക്കുകയാണ് വന്ന് കോഴ്സ് കേൾക്കൂ എന്ന്, അപ്പോൾ സമയമില്ലായെന്ന്
പറയുന്നു. രണ്ട് ദിവസം വരും പിന്നെ നാല് ദിവസത്തേയ്ക്ക് വരുകയില്ല......
പഠിക്കുന്നില്ലായെങ്കിൽ ലക്ഷ്മീ നാരായണനായി മാറാനെങ്ങനെ സാധിക്കും? മായയുടെ
ഫോഴ്സ് വളരെയധികമാണ്. ബാബ മനസ്സിലാക്കി തരുന്നു ഏത് സെക്കന്റ്, ഏത് മിനിറ്റ്
കടന്നു പോയോ അത് വീണ്ടും ആവർത്തിക്കുന്നു. അസംഖ്യം തവണ ആവർത്തിച്ചുകൊണ്ടിരിക്കും.
ഇപ്പോഴാണെങ്കിൽ ബാബയിലൂടെ കേട്ടുകൊണ്ടിരിക്കുകയാണ്. ബാബയാണെങ്കിൽ ജനന-മരണത്തിൽ
വരുന്നേയില്ല. താരതമ്യപ്പെടുത്തി നോക്കാം പൂർണ്ണമായും ജനന-മരണത്തിൽ ആരാണ്
വരുന്നത് വരാത്ത ആൾ ആരാണ്? കേവലം ഒരേയൊരു ബാബ മാത്രമാണ് ജനന മരണത്തിൽ വരാത്തത്.
ബാക്കിയെല്ലാവരും വരുന്നു അതുകൊണ്ടാണ് ചിത്രവും കാണിച്ചിരിക്കുന്നത്. ബ്രഹ്മാവും
വിഷ്ണുവും രണ്ടു പേരും ജനന-മരണത്തിൽ വരുന്നു. ബ്രഹ്മാവ് തന്നെയാണ് വിഷ്ണു,
വിഷ്ണു തന്നെയാണ് ബ്രഹ്മാവിന്റെ പാർട്ടിൽ വന്ന് പോകുന്നത്. അവസാനം ഉണ്ടാവില്ല.
ഈ ചിത്രം വീണ്ടും എല്ലാവരും വന്ന് കാണുകയും മനസ്സിലാക്കുകയും ചെയ്യും. വളരെ
സഹജമായ ബുദ്ധിയുടെ കാര്യമാണ്. ബുദ്ധിയിൽ വരണം നമ്മൾ തന്നെയാണ് ബ്രാഹ്മണർ,
പിന്നീട് നമ്മൾ തന്നെയാണ് ക്ഷത്രിയർ, വൈശ്യർ, ശൂദ്രരാവുക. പിന്നീട് ബാബ വരുമ്പോൾ
നമ്മൾ തന്നെ ബ്രാഹ്മണനായി മാറും. ഇത് ഓർമ്മിക്കുകയാണെങ്കിലും സ്വദർശന
ചക്രധാരിയായി. ഓർമ്മ നിലനിൽക്കാത്ത അനേകരുണ്ട്. നിങ്ങൾ ബ്രാഹ്മണർ തന്നെയാണ്
സ്വദർശന ചക്രധാരിയായി മാറുന്നത്. ദേവതകളാവുന്നില്ല. ഈ ജ്ഞാനം, ചക്രം എങ്ങനെയാണ്
കറങ്ങുന്നത്, ഈ ജ്ഞാനം നേടുന്നതിലൂടെ അവർ ഈ ദേവതയായി മാറുന്നു. വാസ്തവത്തിൽ ഒരു
മനുഷ്യനും സ്വദർശന ചക്രധാരിയെന്ന് പറയാൻ യോഗ്യരല്ല. മനുഷ്യരുടെ സൃഷ്ടിയായ മൃത്യു
ലോകം തന്നെ വേറെയാണ്. എങ്ങനെയാണോ മനുഷ്യരുടെ ആചാരാനുഷ്ഠാനങ്ങൾ വേറെ,
എല്ലാവരുടെയും വേറെ വേറെയാണെന്നതു പോലെ ദേവതകളുടെ രീതി വേറെയാണ്. മൃത്യു
ലോകത്തിലെ മനുഷ്യരുടെ രീതി വേറെ. രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്
അതുകൊണ്ടാണ് എല്ലാവരും പറയുന്നത് - ഞങ്ങൾ പതിതരാണ്. അല്ലയോ ഭഗവാനെ, പതിത
ലോകത്തിലിരിക്കുന്ന ഞങ്ങൾ എല്ലാവരെയും പാവനമാക്കി മാറ്റൂ. നിങ്ങളുടെ
ബുദ്ധിയിലുണ്ട് ഇന്നേയ്ക്ക് 5000 വർഷങ്ങൾക്ക് മുമ്പ് പാവന ലോകമായിരുന്നു,
ഏതിനെയാണോ സത്യയുഗമെന്ന് പറയുന്നത്. ത്രേതായുഗത്തെ പറയില്ല. ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട് - അതാണ് ഫസ്റ്റ് ക്ലാസ്സ്, ഇത് സെക്കന്റ് ക്ലാസ്സാണ്. അതിനാൽ
ഓരോരോ കാര്യവും നല്ല രീതിയിൽ ധാരണ ചെയ്യണം. ആര് തന്നെ വന്നാലും കേട്ട്
അത്ഭുതപ്പെടും. ചിലരാണെങ്കിൽ അത്ഭുതപ്പെട്ടിരിക്കുകയാണ്. പക്ഷെ പിന്നീടവർക്ക്
അവസരമുണ്ടാകുന്നില്ല, പുരുഷാർത്ഥം ചെയ്യാൻ. പിന്നീട് തീർച്ചയായും
പവിത്രമായിരിക്കണമെന്ന് കേൾക്കുന്നു. മനുഷ്യരെ പതിതമാക്കി മാറ്റുന്നത് ഈ കാമ
വികാരം തന്നെയാണ്. ഇതിനെ ജയിക്കുകയാണെങ്കിൽ നിങ്ങൾ ജഗത് ജീത്തായി മാറും. ബാബ
പറഞ്ഞിട്ടുമുണ്ട് - കാമ വികാരത്തെ ജയിച്ച് ജഗത്ത് ജീത്തായി മാറൂ. പിന്നീട്
മനുഷ്യർ പറയുകയാണ് മനസ്സിനെ ജയിച്ച് ജഗത് ജീത്തായി മാറൂ. മനസ്സിനെ വശത്താക്കൂ.
മനസ്സ് ശാന്തമാകുന്നത് അപ്പോഴാണ് എപ്പോഴാണോ ശരീരമില്ലാതാവുന്നത്. ബാക്കി മനസ്സ്
ഒരിക്കലും ശാന്തമാകുന്നില്ല. ദേഹം ലഭിച്ചിരിക്കുന്നത് തന്നെ കർമ്മം
ചെയ്യുന്നതിന് വേണ്ടിയാണ് അപ്പോൾ പിന്നെ കർമ്മാതീത അവസ്ഥയിൽ എങ്ങനെയിരിക്കും?
കർമ്മാതീത അവസ്ഥയെന്ന് പറയുന്നത് മൃതശരീരത്തെയാണ്. ജീവിച്ചിരിക്കെ മരിക്കുക,
ശരീരത്തിൽ നിന്ന് വേറിടുക. നിങ്ങൾക്കും ശരീരത്തിൽ നിന്ന് വേറിട്ടരിക്കുന്നതിന്റെ
പഠിപ്പാണ് പഠിപ്പിക്കുന്നത്. ശരീരത്തിൽ ആത്മാവ് വേറിട്ടതാണ്. ആത്മാവ് പരംധാമത്തിൽ
വസിക്കുന്നതാണ്. ആത്മാവ് ശരീരത്തിൽ വരുമ്പോൾ അതിനെ മനുഷ്യനെന്ന് പറയുന്നു. ശരീരം
ലഭിച്ചിരിക്കുന്നത് തന്നെ കർമ്മം ചെയ്യുന്നതിന് വേണ്ടിയാണ്. ഒരു ശരീരം
ഉപേക്ഷിക്കുമ്പോൾ ആത്മാവിന് കർമ്മം ചെയ്യുന്നതിന് വേണ്ടി വേറൊരു ശരീരം എടുക്കണം.
ശാന്തമായിരിക്കുന്നതപ്പോഴാണ് എപ്പോഴാണോ കർമ്മം ചെയ്യാതിരിക്കുന്നത്. മൂലവതനത്തിൽ
കർമ്മം ഉണ്ടായിരിക്കുകയില്ല. സൃഷ്ടിയുടെ ചക്രം ഇവിടെയാണ് കറങ്ങുന്നത്. ബാബയേയും
സൃഷ്ടി ചക്രത്തെയും അറിയുക, ഇതിനെ തന്നെയാണ് ജ്ഞാനം എന്ന് പറയുന്നത്. ഈ കണ്ണുകൾ
ഏതുവരെ പതിതവും ക്രിമിനലുമാണോ, അപ്പോൾ ഈ കണ്ണുകളിലൂടെ പവിത്രമായ വസ്തുക്കൾ കാണാൻ
സാധിക്കില്ല അതിന് വേണ്ടി ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ആവശ്യമാണ്. എപ്പോൾ
നിങ്ങൾ കർമ്മാതീത അവസ്ഥ നേടുന്നുവോ അർത്ഥം ദേവതയാകുന്നുവോ അപ്പോൾ മുതൽ ഈ
കണ്ണുകളിലൂടെ ദേവതകളെ തന്നെ കണ്ടുകൊണ്ടിരിക്കും. ബാക്കി ഈ ശരീരത്തിൽ ഈ
കണ്ണുകളിലൂടെ കൃഷ്ണനെ കാണാൻ സാധിക്കില്ല. ബാക്കി സാക്ഷാത്ക്കാരമുണ്ടാവുകയാണെങ്കിൽ
അതിലൂടെ ഒന്നും തന്നെ ലഭിക്കുകയില്ല. അല്പകാലത്തേയ്ക്ക് സന്തോഷമുണ്ടാകുന്നു,
കാമന പൂർത്തിയാവുന്നു. ഡ്രാമയിൽ സാക്ഷാത്ക്കാരവും അടങ്ങിയിട്ടുണ്ട്, ഇതിലൂടെ
പ്രാപ്തിയൊന്നുമുണ്ടാകില്ല. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശരീരത്തിൽ
നിന്നും വേറിട്ട ആത്മാവാണ്, ജീവിച്ചിരിക്കെ ഈ ശരീരത്തിലിരുന്നും എങ്ങനെയാണോ
മൃതശരീരം - ഈ സ്ഥിതിയുടെ അഭ്യാസത്തിലൂടെ കർമ്മാതീത അവസ്ഥ ഉണ്ടാക്കണം.
2. സേവനത്തിന്റെ തെളിവ്
നൽകണം. ദേഹബോധത്തെ ഉപേക്ഷിച്ച് തന്റെ സത്യം സത്യമായ വാർത്ത നൽകണം. പദവിയോടുകൂടി
പാസാകുന്നതിന്റെ പുരുഷാർത്ഥം ചെയ്യണം.
വരദാനം :-
തന്റെ
ശാന്തസ്വരൂപസ്ഥിതിയിലൂടെ ശാന്തിയുടെ കിരണങ്ങൾ പരത്തുന്ന മാസ്റ്റർ ശാന്തിസാഗരമായി
ഭവിക്കട്ടെ
വർത്തമാനസമയത്ത്
വിശ്വത്തിലെ ഭൂരിഭാഗം ആത്മാക്കൾക്കും ഏറ്റവും ആവശ്യമായതാണ്- സത്യമായ ശാന്തി.
അശാന്തിയുടെ അനേക കാരണങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു, വർധിച്ചുകൊണ്ടുമിരിക്കും.
അഥവാ സ്വയം അശാന്തമാകുന്നില്ലെങ്കിൽ പോലും മറ്റുള്ളവരുടെ അശാന്തിയുടെ വായുമണ്ഡലം,
അന്തരീക്ഷം ശാന്തഅവസ്ഥയിലിരിക്കാൻ അനുവദിക്കില്ല. അശാന്തിയുടെ സമ്മർദ്ദത്തിന്റെ
അനുഭവം വർധിച്ചുകൊണ്ടിരിക്കും. ഇങ്ങനെയുള്ള സമയത്ത് താങ്കൾ മാസ്റ്റർ ശാന്തിയുടെ
സാഗരമായ കുട്ടികൾ അശാന്തിയുടെ സങ്കൽപങ്ങളെ അപ്രത്യക്ഷമാക്കി വിശേഷശാന്തിയുടെ
വൈബ്രേഷൻ പരത്തൂ.
സ്ലോഗന് :-
ബാബയുടെ
സർവ ഗുണങ്ങളുടെയും അനുഭവം ചെയ്യുന്നതിനായി സദാ ജ്ഞാനസൂര്യന്റെ സന്മുഖത്തിരിക്കൂ
അവ്യക്തസൂചനകൾ -ഈ
അവ്യക്തമാസത്തിൽ ബന്ധനമുക്തമായിരുന്ന് ജീവന്മുക്തസ്ഥിതിയുടെ അനുഭവം ചെയ്യൂ
ഇപ്പോൾ സമയത്തിന്റെ മിച്ചം,
സങ്കൽപത്തിന്റെ മിച്ചം, ശക്തിയുടെ മിച്ചത്തിനുള്ള പദ്ധതി ഉണ്ടാക്കി
ബിന്ദുരൂപത്തിന്റെ സ്ഥിതിയെ വർധിപ്പിക്കൂ. എത്രത്തോളം ബിന്ദുരൂപത്തിന്റെ സ്ഥിതി
ഉണ്ടാകുമോ അത്രത്തോളം യാതൊരു ദുരാത്മാവിന്റെയോ ദു:സംസ്കാരത്തിന്റെയോ ശക്തി
താങ്കൾക്ക് മേൽ യുദ്ധം ചെയ്യുകയില്ല. താങ്കളും അതിൽ നിന്നു മുക്തമായിരിക്കും,
താങ്കളുടെ ശക്തിരൂപം അവരെയും മുക്തമാക്കും.