20.02.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ഇപ്പോള് വികാരങ്ങളെ ദാനം ചെയ്യുകയാണെങ്കില് ഗ്രഹണം ഒഴിഞ്ഞുപോകും, ഈ തമോപ്രധാന ലോകം സതോപ്രധാനമാവുകയും ചെയ്യും.

ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ഏതൊരു കാര്യത്തില് ഒരിക്കലും ബുദ്ധിമുട്ട് തോന്നാന് പാടില്ല?

ഉത്തരം :-
നിങ്ങള്ക്ക് തന്റെ ജീവിതത്തോട് ഒരിക്കലും ബുദ്ധിമുട്ട് തോന്നാന് പാടില്ല, കാരണം ഇതിന് വജ്രസമാന ജന്മമെന്ന് മഹിമയുണ്ട്. ഈ ജീവിതത്തെ സംരക്ഷിക്കുകയും വേണം, ആരോഗ്യശാലിയായി ഇരിക്കുകയാണെങ്കില് ജ്ഞാനം കേട്ടുകൊണ്ടിരിക്കാം. ഇവിടെ എത്ര സമയം ജീവിച്ചിരിക്കുന്നുവോ അത്രയും സമ്പാദ്യം ഉണ്ടായിക്കൊണ്ടിരിക്കും, കര്മ്മക്കണക്കുകളും തീര്ന്നുകൊണ്ടിരിക്കും.

ഗീതം :-
ഓം നമ: ശിവായ...

ഓംശാന്തി.  
ഇന്ന് വ്യാഴാഴ്ചയാണ്. നിങ്ങള് കുട്ടികള് സദ്ഗുരുവാര് എന്നു പറയും, കാരണം ബാബ ഇവിടെ സത്യയുഗത്തിന്റെ സ്ഥാപനയും നിര്വഹിക്കുന്നുണ്ട്, പ്രായോഗികമായി സത്യനാരായണന്റെ കഥയും കേള്പ്പിച്ചു തരുന്നുണ്ട്. നരനില് നിന്നും നാരായണനാക്കി മാറ്റുന്നു. സര്വ്വരുടെയും സദ്ഗതി ദാതാവ് എന്ന മഹിമ ബാബക്കുണ്ട്, വൃക്ഷപതിയുമാണ്. ഇത് മനുഷ്യസൃഷ്ടിയുടെ വൃക്ഷമാണ്, ഇതിനെ കല്പ്പ വൃക്ഷമെന്ന് പറയുന്നു. കല്പ്പകല്പ്പം അതായത് അയ്യായിരം വര്ഷങ്ങള്ക്കു ശേഷം അതേപടി ആവര്ത്തിക്കപ്പെടുന്നു. സാധാരണ വൃക്ഷവും ആവര്ത്തിക്കപ്പെടാറുണ്ടല്ലോ. ആറു മാസം പുഷ്പിച്ച ശേഷം പിന്നീട് പുന്തോട്ടക്കാരന് പിഴുത് കളഞ്ഞ് പിന്നീട് വേറെ വച്ചു പിടിപ്പിക്കുന്നു വീണ്ടും പുഷ്പിക്കുന്നു.

ഇപ്പോള് കുട്ടികള്ക്കറിയാം-ബാബയുടെ ജയന്തിയും അരക്കല്പ്പം ആഘോഷിക്കുന്നു, അരക്കല്പ്പം മറന്നുപോകുന്നു. ഭക്തിമാര്ഗ്ഗത്തില് അരക്കല്പ്പം ഓര്മ്മിക്കുന്നു. ഭഗവാന് എപ്പോള് വന്ന് പുഷ്പങ്ങളുടെ തോട്ടമായ സ്വര്ഗ്ഗത്തെ സ്ഥാപിക്കും? ധാരാളം ദശകളുണ്ടല്ലോ. ബൃഹസ്പതിയുടെ ദശയുമുണ്ട്, ഇറങ്ങുന്ന കലയുടെ ദശകളും ഉണ്ടാകുന്നു. ഈ സമയം ഭാരതത്തില് രാഹുവിന്റെ ഗ്രഹണമാണ് ബാധിച്ചിരിക്കുന്നത്. ചന്ദ്രനിലും ഗ്രഹണം ബാധിക്കുകയാണെങ്കില് പറയാറുണ്ട്- ദാനം ചെയ്യൂ, എന്നാല് ഗ്രഹണത്തില്നിന്നും മുക്തമാകാം. ഇപ്പോള് ബാബയും ഇതാണ് പറയുന്നത് അഞ്ച് വികാരങ്ങളെയും ദാനം ചെയ്യൂ എന്നാല് ഗ്രഹണത്തില് നിന്നും മുക്തമാവാം. ഇപ്പോള് മുഴുവന് സൃഷ്ടിയിലും ഗ്രഹണം ബാധിച്ചിരിക്കുകയാണ്. അഞ്ചു തത്വങ്ങളെയും ഗ്രഹണം ബാധിച്ചിരിക്കുന്നു, കാരണം ഇപ്പോള് എല്ലാം തമോപ്രധാനമായിരിക്കുന്നു. ഓരോ വസ്തുവും പുതിയതില് നിന്നും പഴയതായിത്തീരുന്നു. പുതിയതിനെ സതോപ്രധാനമെന്നും, പഴയതിനെ തമോപ്രധാനമെന്നും പറയുന്നു. ചെറിയ കുട്ടികളെപ്പോലും സതോപ്രധാന മഹാത്മക്കളേക്കാളും ഉയര്ന്നതായി കണക്കാക്കുന്നു, കാരണം അവരില് പഞ്ചവികാരങ്ങളില്ല. സന്യാസിമാരും ചെറുപ്പത്തില് ഭക്തി ചെയ്തിരുന്നു. രാമതീര്ത്ഥന് കൃഷ്ണന്റെ പൂജാരിയായിരുന്നു, പിന്നീട് എപ്പോഴാണോ സന്യാസം സ്വീകരിച്ചത് അപ്പോള് പൂജയും അവസാനിച്ചു. സൃഷ്ടിയില് പവിത്രതയുടെ ശക്തിയും ആവശ്യമാണ്. ഭാരതം ആദ്യം വളരെയധികം പവിത്രമായിരുന്നു. പിന്നീട് എപ്പോഴാണോ ദേവതകള് വാമമാര്ഗ്ഗത്തിലേ ക്ക് പോകുന്നത് അപ്പോള് ഭൂകമ്പത്തില് സ്വര്ഗ്ഗത്തിലെ എല്ലാ സാമഗ്രികളും, സ്വര്ണ്ണക്കൊട്ടാരങ്ങളും എല്ലാം നശിച്ചുപോകുന്നു. പിന്നീട് വീണ്ടും എല്ലാം പുതിയതായി ഉണ്ടാക്കപ്പെടുന്നു. തീര്ച്ചയായും വിനാശം ഉണ്ടാകും. എപ്പോഴാണോ രാവണ രാജ്യം ആരംഭിക്കുന്നത്, അപ്പോഴാണ് പ്രശ്നങ്ങള് ഉണ്ടാകുന്നത്. ഈ സമയം എല്ലാവരും പതിതരാണ്. സത്യയുഗത്തില് ദേവതകള് രാജ്യം ഭരിച്ചിരുന്നു ശാസ്ത്രത്തില് ദേവതകളുടേയും അസുരന്മാരുടെയും യുദ്ധത്തെക്കുറിച്ച് കാണിച്ചിട്ടുണ്ട്, പക്ഷേ ദേവതകള് സത്യയുഗത്തിലാണ് ഉണ്ടാവുക. സത്യയുഗത്തില് എങ്ങനെ യുദ്ധം ഉണ്ടാവാനാണ്? സംഗമത്തില് ദേവതകള് ഉണ്ടാവില്ല. നിങ്ങളുടെ പേരാണ് പാണ്ഢവര്. പാണ്ഢവരുടെയും, കൗരവരുടേയും യുദ്ധമൊന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം അന്ധവിശ്വാസമാണ്. ഇത്രയും വലിയ മനുഷ്യസൃഷ്ടിയാകുന്ന വൃക്ഷത്തില് എണ്ണമറ്റ ഇലകളാണ്, ഇതിന്റെ കണക്ക് ഒരിക്കലും എടുക്കാന് സാധിക്കില്ല. ദേവതകള് സംഗമത്തിലല്ല ഉള്ളത്. ബാബ ആത്മാക്കള്ക്കാണ് മനസ്സിലാക്കിത്തരുന്നത്, കേള്ക്കുമ്പോള് തലയാട്ടുന്നതും ആത്മാക്കളാണ്. നമ്മള് ആത്മാക്കളാണ്, ബാബയാണ് നമ്മെ പഠിപ്പിക്കുന്നത് ഇത് പക്കയാക്കണം. ബാബ നമ്മെ പതിതത്തില് ഇന്നും പാവനമാക്കുന്നു. ആത്മാവില്ത്തന്നെയാണ് നല്ലതും മോശവുമായ സംസ്കാരമുള്ളത്. നമ്മെ ബാബയാണ് പഠിപ്പിക്കുന്നത് എന്ന് ആത്മാക്കള് തന്റെ ഇന്ദ്രിയത്തിലൂടെ പറയുന്നു. ബാബ പറയുന്നു, എനിക്ക് നിങ്ങള്ക്ക് മനസ്സിലാക്കിത്തരാനും ഇന്ദ്രിയങ്ങള് ആവശ്യമാണ്. ബാബ ഓരോ അയ്യായിരം വര്ഷവും നമുക്ക് ജ്ഞാനം കേള്പ്പിക്കാനായി വരുന്നു എന്ന് ചിന്തിക്കുമ്പോള് ആത്മാക്കള്ക്ക് സന്തോഷമുണ്ടാകുന്നു. നിങ്ങള് ബാബയുടെ മുന്നിലാണ് ഇരിക്കുന്നത്. അതുതന്നെയാണ് മധുബന്റെ മഹിമയും. എല്ലാവരും വിളിക്കുന്ന ആത്മാക്കളുടെ പിതാവ് ഒരേയൊരു ബാബയാണ്. നിങ്ങള്ക്ക് ഇവിടെ ബാബയുടെ സന്മുഖത്തിരിക്കുമ്പോള് വളരെയധികം ആനന്ദം ഉണ്ടാകുന്നു. പക്ഷേ ഇവിടെ (മധുബന്)എല്ലാവര്ക്കും വന്നിരിക്കാന് സാധിക്കില്ലല്ലോ. തന്റെ കാര്യവ്യവഹാരങ്ങളും, സേവനവും എല്ലാം നോക്കേണ്ട ആവശ്യമുണ്ടല്ലോ. ആത്മാക്കള് സാഗരത്തിന്റെ അടുത്തേക്ക് വരുന്നത് ധാരണചെയ്ത് പുറമേപ്പോയി മറ്റുള്ളവര്ക്ക് കേള്പ്പിച്ചു കൊടുക്കാനാണ്. ഇല്ലായെങ്കില് എങ്ങനെ മറ്റുള്ളവരുടെ മംഗളം ചെയ്യാന് സാധിക്കും? യോഗികളും,ജ്ഞാനം ധാരണ ചെയ്യുകയും ചെയ്ത ആത്മാക്കള്ക്ക് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കാന് വളരെയധികം താത്പര്യമുണ്ടായിരിക്കും. ഇപ്പോഴാണ് ശിവജയന്തി ആഘോഷിക്കുന്നത്. ഭഗവാനുവാച എന്ന് ശ്രീകൃഷ്ണന്റെ വചനങ്ങളെയല്ല പറയുന്നത്, ശ്രീകൃഷ്ണന് ദൈവീക ഗുണങ്ങളുള്ള മനുഷ്യനാണ്. ദൈവീക രാജധാനി എന്നാണ് പറയാറുള്ളത്. ദേവീദേവതാ ധര്മ്മം ഇപ്പോള് സ്ഥാപിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ എന്ന് നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് മനസ്സിലായി. നിങ്ങള് ഇപ്പോള് ദേവതാ ധര്മ്മത്തില് ഉള്ളവരാണെന്ന് ഒരിക്കലും പറയില്ല, നിങ്ങള് ഇപ്പോള് ബ്രാഹ്മണരാണ്, ദേവതകളായി മാറിക്കൊണ്ടിരിക്കുകയാണ്. ദേവതകളുടെ നിഴല് പോലും ഈ പതിത ലോകത്തില് പതിയുകയില്ല, ദേവതകള്ക്ക് ഇങ്ങോട്ടു വരാന് തന്നെ സാധിക്കില്ല. ദേവതകള്ക്ക് വേണ്ടി പുതിയ ലോകം ആവശ്യമാണ്. ലക്ഷ്മിയെ ആഹ്വാനം ചെയ്യുമ്പോള് തന്നെ വീട് എത്രയാണ് ശുദ്ധീകരിക്കുന്നത്. അങ്ങനെയെങ്കില് ദേവതകള് ഈ ഭൂമിയിലേക്ക് വരുമ്പോള് ഈ സൃഷ്ടി എത്രത്തോളം ശുദ്ധമായിത്തീരണം. മുഴുവന് പഴയ ലോകവും നശിക്കണം. ലക്ഷ്മീദേവിയില് നിന്ന് മനുഷ്യര് ധനമാണ് യാചിക്കുന്നത്. ശ്രീലക്ഷ്മിയാണോ വലുത് അതോ ജഗദംബയാണോ വലുത്? ജഗദംബയ്ക്ക് ധാരാളം ക്ഷേത്രങ്ങള് ഉണ്ട് പക്ഷേ മനുഷ്യര്ക്ക് ജഗദംബ ആരാണ് എന്നുപോലും അറിയില്ല. ലക്ഷ്മിയാണ് സ്വര്ഗ്ഗത്തിന്റെ അധികാരിയാകുന്നത് എന്നും, ജഗദംബാസരസ്വതി തന്നെയാണ് വീണ്ടും ലക്ഷ്മിയായിത്തീരുന്നതെന്നും നിങ്ങള്ക്ക് മാത്രമേ അറിയൂ. ദേവതകളെക്കാളും നിങ്ങളുടെ പദവിയാണ് ഏറ്റവും ഉയര്ന്നത്. ഏറ്റവും ഉയര്ന്നത് ബ്രാഹ്മണകുലമല്ലേ. നിങ്ങള് തന്നെയാണ് ഏറ്റവും ഉയര്ന്നത്. നിങ്ങള്ക്ക് തന്നെയാണ് മഹിമയും ഉള്ളത്. ജഗദംബാസരസ്വതിയില് നിന്നും ലഭിക്കുന്നതെന്താണ്? സൃഷ്ടിയുടെ ചക്രവര്ത്തീപദവി. സ്വര്ഗ്ഗത്തില് നിങ്ങള് ധനവാനായിത്തീരും, വിശ്വത്തിന്റെ രാജ്യഭാഗ്യമാണ് ലഭിക്കുന്നത്. പിന്നീട് ഭക്തിമാര്ഗ്ഗം ആരംഭിക്കുമ്പോള് നിങ്ങള് സാധാരണക്കാരനായിത്തീരുന്നു. അപ്പോഴാണ് ലക്ഷ്മിയെ പൂജിക്കുന്നത്. ഓരോ വര്ഷവും ലക്ഷ്മിയുടെ പൂജ ഉണ്ടാകുന്നു, ലക്ഷ്മിയെ ആഹ്വാനം ചെയ്യാറുണ്ട്, ജഗദംബയെ ഓരോ വര്ഷവും ആഹ്വാനം ചെയ്യാറില്ല, ജഗദംബയുടെ പൂജ എപ്പോഴും ഉണ്ടാകുന്നുണ്ട്, എപ്പോള് ആഗ്രഹിക്കുന്നുവോ അപ്പോള് ജഗദംബയുടെ ക്ഷേത്രത്തിലേക്ക് പോകാം. ഇവിടെയും ജഗദംബയെ എപ്പോള് വേണമെങ്കിലും കാണാന് സാധിക്കും, നിങ്ങളും ജഗദംബയല്ലേ. എല്ലാവര്ക്കും വിശ്വത്തിന്റെ അധികാരികളായിത്തീരുന്നതിനുള്ള വഴി പറഞ്ഞുകൊടുക്കുന്നു. നിങ്ങള് തന്നെയാണ് ജഗദംബ. എല്ലാവരും ജഗദംബയുടെ മുന്നില്പ്പോയി സര്വ്വതും യാചിക്കാറുണ്ട്. ലക്ഷ്മിയോട് ധനം മാത്രമേ യാചിക്കാറുള്ളൂ. ജഗദംബയുടെ മുന്നില് എല്ലാ കാമനകളും വെക്കുന്നു. എപ്പോഴാണോ നിങ്ങള് ബാബയുടെ കുട്ടിയായിത്തീരുന്നത്, ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നത്, അപ്പോള്ത്തന്നെയാണ് നിങ്ങള്ക്ക് ഏറ്റവും ഉയര്ന്ന പദവിയും ഉള്ളത്.

നിങ്ങള് ഇപ്പോള് ഈശ്വരീയ സമ്പ്രദായത്തില് ഉള്ളവരാണ്, പിന്നീട് ദൈവീക സമ്പ്രദായത്തില് ഉള്ളവരായിത്തീരുന്നു. ഈ സമയം ഭാവിയിലേക്കുള്ള നിങ്ങളുടെ എല്ലാ മനോകാമനകളും പൂര്ത്തീകരിക്കപ്പെടുന്നു. മനുഷ്യര്ക്കാണ് കാമനകള് ഉണ്ടാകുന്നത്. നിങ്ങളുടെ എല്ലാ കാമനകളും ഇവിടെ പൂര്ത്തിയാകുന്നു. ഇത് ആസുരീയ ലോകമാണ്. ഇവിടെ ഓരോരുത്തരും എത്ര കുട്ടികള്ക്കാണ് ജന്മം നല്കുന്നത്. സത്യയുഗത്തില് എങ്ങനെയാണ് കൃഷ്ണന്റെ ജന്മമുണ്ടാകുന്നത് എന്നെല്ലാം നിങ്ങള് കുട്ടികള്ക്ക് സാക്ഷാത്കാരം ലഭിച്ചിട്ടുണ്ട്. അവിടെ എല്ലാ കാര്യങ്ങളും നിയമപ്രകാരമായിരിക്കും ഉണ്ടാകുന്നത്, ദുഖത്തിന്റെ പേരോ അടയാളമോ ഉണ്ടാകില്ല. ആ സ്ഥലത്തെ സുഖധാമം എന്നാണ് പറയപ്പെടുക. നിങ്ങള് അനേക തവണ സുഖം അനുഭവിച്ചിട്ടുണ്ട്, അനേക തവണ ജയപരാജയങ്ങളും നേരിട്ടിട്ടുണ്ട്. ഇപ്പോള് ബാബയാണ് നമ്മെ പഠിപ്പിക്കുന്നത് എന്ന സ്മൃതി ഉണര്ന്നു. സ്കൂളില്വിദ്യാഭ്യാസത്തോടൊപ്പം തന്നെ പെരുമാറ്റവും പഠിപ്പിക്കുന്നുണ്ടല്ലോ. സത്യയുഗത്തിലല്ല ലക്ഷ്മീ നാരായണന്റേതുപോലുള്ള സംസ്കാരം ഉണ്ടാക്കാന് പഠിപ്പിക്കുന്നത്. ഇപ്പോഴാണ് നിങ്ങള് ദൈവീക ഗുണങ്ങള് ധാരണ ചെയ്യുന്നത്. ലക്ഷ്മീ നാരായണന്റെ മഹിമയാണ് സര്വ്വഗുണസമ്പന്നന്. . . ഇപ്പോള് നിങ്ങള്ക്കും ഇവര്ക്കു സമാനമായിത്തീരണം. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് തന്റെ ഈ ജീവിതത്തോട് ഒരിക്കലും മടുപ്പ് തോന്നരുത്. എന്തുകൊണ്ടെന്നാല് ഈ ജീവിതത്തിനാണ് വജ്രസമാന ജന്മം എന്ന മഹിമയുള്ളത്. ഈ ജീവിതത്തെ വളരെ നല്ല രീതിയില് സംരക്ഷിക്കണം. എത്രത്തോളം ആരോഗ്യശാലിയായിരിക്കുന്നുവോ ഈ ജ്ഞാനം അവസാനം വരെ കേട്ടുകൊണ്ടിരിക്കാം. അസുഖം വന്നാലും ജ്ഞാനം കേള്ക്കാന് സാധിക്കും. ബാബയെ ഓര്മ്മിക്കാനും കഴിയും. ഇവിടെ എത്ര ദിവസം ജീവിക്കുന്നുവോ സുഖത്തോടെ കഴിയണം. സമ്പാദ്യവും ഉണ്ടായിക്കൊണ്ടിരിക്കും, കര്മ്മക്കണക്കുകള് തീര്ന്നുകൊണ്ടിരിക്കുകയും ചെയ്യും. കുട്ടികള് ചോദിക്കാറുണ്ട് - ബാബാ, എപ്പോഴാണ് സത്യയുഗം വരിക? ഈ ലോകം എത്ര മോശമാണ്. ബാബ പറയുന്നു - ആദ്യം കര്മ്മാതീതഅവസ്ഥ പ്രാപിക്കൂ. എത്ര കഴിയുന്നുവോ പുരുഷാര്ത്ഥം ചെയ്തുകൊണ്ടേയിരിക്കൂ. കുട്ടികള്ക്ക് മറ്റുള്ളവരേയും പഠിപ്പിക്കണം. ശിവബാബയെ ഓര്മ്മിക്കൂ.... കാരണം ഇതിനെയാണ് അവ്യഭിചാരി ഓര്മ്മ എന്നു പറയുന്നത്. ഒരേയൊരു ശിവനെ മാത്രം ഭക്തി ചെയ്യുന്നതിനെയാണ് അവ്യഭിചാരി ഭക്തി, സതോപ്രധാനഭക്തി എന്നു പറയുന്നത്. ദേവീദേവതകളെ ഓര്മ്മിക്കുന്ന ഭക്തിയാണ് സതോഭക്തി. ബാബ പറയുന്നു, എഴുന്നേല്ക്കുമ്പോഴും ഇരിക്കുമ്പോഴും എന്നെത്തന്നെ ഓര്മ്മിക്കൂ... കുട്ടികള് തന്നെയാണ് ബാബയെ വിളിക്കുന്നത് - അല്ലയോ പതീതപാവനാ, മുക്തേശ്വരാ, വഴികാട്ടീ . . എന്നൊക്കെ ആത്മാവാണല്ലോ പറഞ്ഞത്.

ബാബ ഇപ്പോള് സ്മൃതി ഉണര്ത്തിത്തരുകയാണ്-അല്ലയോ ദുഖഹര്ത്താ, സുഖകര്ത്താ വരൂ, വന്ന് ഞങ്ങളെ ദുഖത്തില് നിന്നും മുക്തമാക്കൂ, ശാന്തിധാമത്തിലേക്ക് കൊണ്ടുപോകൂ... ഇങ്ങനെയെല്ലാം നിങ്ങള് കുട്ടികള് തന്നെയാണ് ഓര്മ്മിച്ചത്. ബാബ പറയുന്നു ഞാന് നിങ്ങളെ ശാന്തിധാമത്തിലേക്ക് കൊണ്ടു പോകുന്നു, പക്ഷെ സുഖധാമത്തില് നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ഇപ്പോഴാണ് ഞാന് നിങ്ങള്ക്ക് കൂട്ടു നല്കുന്നത് എല്ലാ ആത്മാക്കളെയും തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഇപ്പോള് ബാബ നിങ്ങളെ പഠിപ്പിക്കാനും പിന്നെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാനും കൂട്ടു നല്കുന്നു. ഞാന് നിങ്ങള് കുട്ടികള്ക്ക് നല്ല രീതിയില് എന്റെ പരിചയം കേള്പ്പിച്ചു തരിക മാത്രം ചെയ്യുന്നു. ആര് ഏത് രീതിയിലാണോ പുരുഷാര്ത്ഥം ചെയ്യുന്നത് അതനുസരിച്ച് അവിടെ പ്രാപ്തി ലഭിക്കുന്നു. ബാബ വളരെ നല്ല രീതിയില് വിവേകം നല്കുന്നുണ്ട്. എത്രത്തോളം കഴിയുന്നുവോ എന്നെ ഓര്മ്മിക്കുകയാണെങ്കില് അത്രയും വികര്മ്മം നശിക്കുകയും, പറക്കാനുള്ള ചിറക് ലഭിക്കുകയും ചെയ്യുന്നു. ആത്മാവ് ഒരു ചെറിയ ബിന്ദുവാണ്, അല്ലാതെ ആത്മാവിന് ചിറകൊന്നുമില്ല. ആത്മാവില് എങ്ങനെയാണ് 84 ജന്മത്തിന്റേയും രഹസ്യങ്ങള് അടങ്ങിയിരിക്കുന്നതെന്ന് ആര്ക്കുമറിയില്ല. ആര്ക്കും തന്നെ ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചുമുള്ള പരിചയം ഇല്ല. അതുകൊണ്ടാണ് ബാബ പറയുന്നത് - ഞാന് എങ്ങിനെയാണോ, ഏതുപോലെയാണോ ആ രീതിയില് എന്നെ മനസ്സിലാക്കുന്നവര് വളരെ വിരളമാണ്. എന്നിലൂടെ മാത്രമേ എന്നെക്കുറിച്ചും എന്റെ രചനയെക്കുറിച്ചും മനസ്സിലാക്കാന് സാധിക്കൂ. ഞാന് തന്നെയാണ് വന്ന് നിങ്ങള് കുട്ടികള്ക്ക് എന്റെ പരിചയം നല്കുന്നത്. ആത്മാവ് എന്താണ് എന്നുള്ളതിനെക്കുറിച്ച് മനസ്സിലാക്കിത്തരുന്നു. ഇതിനെയാണ് ആത്മപരിചയം എന്നു പറയുന്നത്. ആത്മാവ് ഭൃകുടീമധ്യത്തിലാണ് വസിക്കുന്നത്. ഭൃകുടീ മധ്യത്തില് തിളങ്ങുന്ന ചൈതന്യ നക്ഷത്രം എന്ന് ആത്മാവിനെക്കുറിച്ച് പറയാറുണ്ട്. പക്ഷേ ആത്മാവ് യഥാര്ത്ഥത്തില് എന്താണ് എന്നുള്ളതിനെക്കുറിച്ച് ആര്ക്കും തന്നെ അറിയില്ല. എപ്പോഴെങ്കിലും ആരെങ്കിലും ആത്മാവിന്റെ സാക്ഷാത്കാരം ലഭിച്ചു എന്നു പറയുകയാണെങ്കില് അവര്ക്ക് മനസ്സിലാക്കിക്കൊടുക്കൂ, ആത്മാവ് ഭൃകുടീ മധ്യത്തില് ഒരു നക്ഷത്രമാണെന്ന് പറയുന്നത് നിങ്ങളല്ലേ, നക്ഷത്രത്തെ എങ്ങനെ കാണാന് സാധിക്കും? തിലകവും നക്ഷത്രത്തിന്റെ ആകൃതിയിലാണ് വെക്കുന്നത്. ചന്ദ്രന്റെ സമീപത്ത് നക്ഷത്രങ്ങളെ കാണിക്കാറുണ്ട്. വാസ്തവത്തില് ആത്മാക്കള് നക്ഷത്രത്തെപ്പോലെയാണ്. ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു, നിങ്ങളാണ് ജ്ഞാന നക്ഷത്രങ്ങള്, ബാക്കി മറ്റ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ഈ സൃഷ്ടിയാകുന്ന നാടകവേദിക്ക് പ്രകാശം നല്കുന്നവയാണ്. അവരെ ഒരിക്കലും ദേവതകളെന്നുപറയില്ല. ഭക്തി മാര്ഗ്ഗത്തില് സൂര്യനും ജലം അര്പ്പിക്കാറുണ്ട്. ഭക്തിമാര്ഗ്ഗത്തില് ബ്രഹ്മാബാബയും ഇങ്ങനെയെല്ലാം ചെയ്തിരുന്നു. സൂര്യദേവതായേ നമഃ, ചന്ദ്രദേവതായേ നമഃ എന്നെല്ലാം ജപിച്ചുകൊണ്ട് അവര്ക്ക് ജലം അര്പ്പിക്കുമായിരുന്നു. ഇതാണ് ഭക്തിമാര്ഗ്ഗം. ബ്രഹ്മാബാബ ധാരാളം ഭക്തി ചെയ്തിട്ടുണ്ട്. നമ്പര്വണ് പൂജ്യ ആത്മാവ് തന്നെയാണ് നമ്പര്വണ് പൂജാരിയായിത്തീരുന്നത്. നമ്പര് അനുസരിച്ച് എണ്ണം എടുക്കാറുണ്ടല്ലോ. രുദ്രമാലയിലും നമ്പര് പ്രകാരമാണ്. ഏറ്റവും കൂടുതല് ഭക്തിയും ബ്രഹ്മാവ് തന്നെയാണ് ചെയ്തത്. ബാബ പറയുന്നു- ഇപ്പോള് ചെറുതും വലുതുമായ എല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ്. ഇപ്പോള് ഞാന് എല്ലാവരെയും തിരികെക്കൊണ്ടുപോകുന്നു. അതിനു ശേഷം ഇങ്ങോട്ട് വരുന്നില്ല. ബാക്കി ശാസ്ത്രങ്ങളില് കാണിക്കുന്നതുപോലെ- പ്രളയമുണ്ടാവുകയും, പ്രളയത്തില് കൃഷ്ണന് ആലിലയില് വരികയുമൊന്നും ഉണ്ടാകുന്നില്ല. സൃഷ്ടി ഒരിക്കലും പൂര്ണ്ണമായും പ്രളയമാവുന്നില്ല. സത്യയുഗത്തില് ഗര്ഭക്കൊട്ടാരമാണ്, അവിടെ കുട്ടികള് വളരെ സുഖത്തോടെയാണ് ജീവിക്കുന്നത്. കലിയുഗത്തില് ഗര്ഭജയില് എന്നാണ് പറയുന്നത്. ഗര്ഭത്തിലാണ് കുട്ടികള് താന് ചെയ്ത പാപകര്മ്മത്തിന്റെ കണക്കുകള് അനുഭവിക്കുന്നത്. എന്നാലും ബാബ പറയുന്നു കുട്ടികളേ, മന്മമനാഭവ, എന്നെത്തന്നെ ഓര്മ്മിക്കൂ... പ്രദര്ശിനി വെക്കുമ്പോള് ചിലര് ചോദിക്കാറുണ്ട് ഏണിപ്പടിയുടെ ചിത്രത്തില് മറ്റൊരു ധര്മ്മത്തേയും എന്തുകൊണ്ട് കാണിച്ചില്ല? അപ്പോള് പറയണം, ദേവതാധര്മ്മമല്ലാതെ മറ്റൊരു ധര്മ്മത്തിലുള്ളവരും 84 ജന്മത്തിന്റെ ചക്രത്തിലേക്ക് വരുന്നില്ല. മറ്റെല്ലാ ധര്മ്മങ്ങളെയും വൃക്ഷത്തിന്റെ ചിത്രത്തില് കാണിച്ചിട്ടുണ്ട്, ഏണിപ്പടിയുടെ ചിത്രത്തെ നോക്കി നിങ്ങള്ക്കും എത്ര ജന്മങ്ങളെടുത്തു എന്ന കണക്കെടുക്കാന് സാധിക്കും. ഞങ്ങള്ക്ക് ഏണിപ്പടിയുടെ ചിത്രത്തില് 84 ജന്മങ്ങളെക്കുറിച്ചും കാണിക്കേണ്ടതായുണ്ട്. ബാക്കി എല്ലാ ധര്മ്മങ്ങളേയും സൃഷ്ടിചക്രത്തിലും വൃക്ഷത്തിലുമായി കാണിച്ചിട്ടുണ്ട്. ഇതില് എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഭൂപടം കാണുമ്പോള് ബുദ്ധിയില് മനസ്സിലാക്കാന് സാധിക്കുന്നു- എവിടെയാണ് ലണ്ടന്, എവിടെയാണ് ഓരോരോ രാജ്യങ്ങളും. ബാബ എത്ര സഹജമായാണ് മനസ്സിലാക്കി ത്തരുന്നത്. 84 ജന്മത്തിന്റെ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് എല്ലാവര്ക്കും മനസ്സിലാക്കിക്കൊടുക്കൂ. ഇപ്പോള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറണമെങ്കില് പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കൂ. എന്നാല് നിങ്ങള് പാവനമാവുകയും ചെയ്യും, പാവനമായി പാവനലോകത്തിലെ അധികാരിയായിത്തീരുന്നു. ഇതില് ബുദ്ധിമുട്ടേണ്ട ഒരാവശ്യവുമില്ല. എത്ര സമയം ലഭിക്കുന്നുവോ ബാബയെ ഓര്മ്മിച്ചു കൊണ്ടിരിക്കുകയാണെങ്കില് നിങ്ങള്ക്ക് ആ സ്വഭാവം പക്കയായിമാറുന്നു. ബാബയുടെ ഓര്മ്മയില് നിങ്ങള് മധുബന് മുതല് ഡല്ഹി വരെ കാല്നടയാത്ര ചെയ്താലും ഒരിക്കലും ക്ഷീണമുണ്ടാകില്ല. സത്യമായ ഓര്മ്മയില് ഇരിക്കുകയാണെങ്കില് ദേഹബോധം ഇല്ലാതാകുന്നു, ഒരിക്കലും ക്ഷീണവും അനുഭവപ്പെടില്ല. അവസാന സമയത്ത് വരുന്നവരെല്ലാം ഓര്മ്മയുടെ കാര്യത്തില് തീവ്രഗതിയില് മുന്നേറും. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും, പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഒരേയൊരു ബാബയുടെ അവ്യഭിചാരി സ്മൃതിയില് ഇരുന്നുകൊണ്ട് ദേഹബോധത്തെ ഇല്ലാതാക്കണം. തന്റെ കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. ഈ ശരീരത്തില് ഇരുന്നു കൊണ്ടും അവിനാശീ സമ്പാദ്യം ശേഖരിക്കണം.

2. ജ്ഞാനീ തൂ ആത്മാവായി മാറി മറ്റുള്ളവരുടെ സേവനം ചെയ്യണം, ബാബയില് നിന്നും എന്താണോ കേട്ടത് അതിനെ ധാരണ ചെയ്ത് മറ്റുള്ളവര്ക്കും കേള്പ്പിച്ചുകൊടുക്കണം. അഞ്ച് വികാരങ്ങളേയും ദാനം ചെയ്ത് രാഹുവിന്റെ ഗ്രഹപ്പിഴയില് നിന്നും മുക്തമാവണം.

വരദാനം :-
ഏകമതത്തിലൂടെയും,ഏകരസഅവസ്ഥയിലൂടെയും ഭൂമിയെ ഫലദായകമാക്കി മാറ്റുന്ന ധൈര്യശാലിയായി ഭവിക്കട്ടെ.

എപ്പോഴാണോ നിങ്ങള് കുട്ടികള് ധൈര്യശാലികളായി സംഘടനയില് ഏകഅഭിപ്രായത്തോടും, ഏകരസഅവസ്ഥയോടും കൂടി ഇരിക്കുന്നത് അഥവാ ഒരുമയോടെ കാര്യങ്ങള് ചെയ്യാന്തുടങ്ങുന്നത്, അപ്പോള് സ്വയം സന്തോഷവാന്മാരായി ഇരിക്കാനാവുകയും, ഭൂമിയെ ഫലഭൂയിഷ്ഠമാക്കി മാറ്റാനാവുകയും കഴിയുന്നു. എങ്ങിനെയാണോ ഇന്നത്തെക്കാലത്ത് സയന്സിന്റെ ശക്തിയിലൂടെ വിത്ത് പാകി വൈകാതെതന്നെ ഫലം ലഭിക്കുന്നത്, അതുപോലെ സൈലന്സിന്റെ ശക്തിയിലൂടെ സഹജമായും, തീവ്രഗതിയിലും പ്രത്യക്ഷതയും കാണാനാവും. എപ്പോള് സ്വയം നിര്വിഘ്നമായി ഇരുന്ന് ഒരുബാബയുടെ ഓര്മ്മയില് മുഴുകിയിരിക്കുന്നത്, ഏകഅഭിപ്രായത്തില് ഏകരസമായി ഇരിക്കുന്നത് അപ്പോള് അന്യആത്മാക്കള്പോലും താനേ സഹയോഗികളായിമാറുകയും, ഭൂമിഫലദായകമായി മാറുകയും ചെയ്യുന്നു.

സ്ലോഗന് :-
ആരാണോ അഭിമാനത്തെ അന്തസ്സായി കാണുന്നത്,അവര്ക്കൊരിക്കലും വിനയമുള്ളവരാകാന് കഴിയില്ല.

അവ്യക്തസൂചന-ഏകാന്തപ്രിയരായി മാറൂ...ഏകതയെയും,ഏകാഗ്രതയെയും സ്വന്തമാക്കൂ...

ഏകാന്തവാസിയും,പുതുമകൊണ്ടുവരുന്നവരും -ഈ രണ്ട് വാക്കുകള് തമ്മില് വളരെ അന്തരമുണ്ട്.എന്നാല് സമ്പൂര്ണ്ണത ലഭിക്കാന് ഇവരണ്ടും സമാനമായി ഉണ്ടാകണം.ഇപ്പോഴിപ്പോള് ഏകാന്തവാസി, ഇപ്പോഴിപ്പോള് പുതുമ കൊണ്ടുവരുന്നവര് .... എത്രത്തോളം ഗംഭീരതയുണ്ടോ അത്രത്തോളം ഏവരുമായും ചേര്ന്ന് പോകുകയും ചെയ്യണം.ചേര്ന്നുപോവുക എന്നാല് എല്ലാ സ്വഭാവസംസ്ക്കാരങ്ങളുമായും ചേര്ന്നുപോകുക എന്നാണര്ത്ഥം.