20.02.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങൾക്ക് സമ്പാദിക്കാനുള്ള താൽപര്യം വളരെയധികം ഉണ്ടായിരിക്കണം. ഈ പഠിപ്പിൽ തന്നെയാണ് സമ്പാദ്യമുള്ളത്.

ചോദ്യം :-
ജ്ഞാനമില്ലാത്ത ഏതൊരു സന്തോഷത്തിന്റെ കാര്യമാണ് വിഘ്നരൂപമാകുന്നത്?

ഉത്തരം :-
സാക്ഷാത്കാരമുണ്ടാവുക എന്നത് സന്തോഷത്തിന്റെ കാര്യമാണ് എന്നാൽ യഥാർത്ഥ രീതിയിലുള്ള ജ്ഞാനമില്ലെങ്കിൽ ഒന്നുകൂടി സംശയമുണ്ടാകുന്നു. ആർക്കെങ്കിലും ബാബയുടെ സാക്ഷാത്കാരമുണ്ടായി, ബിന്ദുവിനെ കണ്ടു എങ്കിൽ എന്താണ് മനസ്സിലാക്കുക. അവർ ഒന്നുകൂടി സംശയിക്കും. അതിനാൽ ജ്ഞാനമില്ലാതെയുള്ള സാക്ഷാത്കാരത്തിൽ ഒരു ലാഭവുമില്ല. ഇതിൽ ഒന്നുകൂടി മായയുടെ വിഘ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. പലർക്കും സാക്ഷാത്കാരത്തിന്റെ തലകീഴായ ലഹരിയും ഉണ്ടാകാറുണ്ട്.

ഗീതം :-
ഭാഗ്യം ഉണർത്തി വന്നിരിക്കുന്നു....

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടു. പുതിയവരും പഴയവരും കേട്ടു. കുമാരന്മാരും കേട്ടു- ഇത് പാഠശാലയാണെന്ന്. പാഠശാലയിലൂടെ എന്തെങ്കിലുമൊക്കെ ഭാഗ്യമുണ്ടാക്കാറുണ്ട്. മറ്റു വിദ്യാലയങ്ങളിൽ അനേക പ്രകാരത്തിലുമുള്ള ഭാഗ്യമാണ് ഉള്ളത്. ചിലർ സർജനായി മാറാൻ വേണ്ടി, ചിലരാണെങ്കിൽ വക്കീലായി മാറാൻ വേണ്ടിയുള്ള ഭാഗ്യമുണ്ടാക്കുന്നുണ്ട്. ഭാഗ്യത്തെ ലക്ഷ്യമെന്നാണ് പറയുന്നത്. ഭാഗ്യമുണ്ടാക്കാതെ പാഠശാലയിൽ എന്ത് പഠിക്കാനാണ്! ഇപ്പോൾ ഇവിടെ കുട്ടികൾക്കറിയാം നമ്മളും ഭാഗ്യമുണ്ടാക്കുവാൻ വേണ്ടി വന്നിരിക്കുകയാണെന്ന്. പുതിയ ലോകത്തിലേക്കുവേണ്ടി തന്റെ രാജ്യഭാഗ്യമുണ്ടാക്കാൻ വന്നിരിക്കുകയാണ്. ഈ രാജ്യഭാഗ്യം പുതിയ ലോകത്തിലേക്കുവേണ്ടിയാണ്. ബാക്കിയെല്ലാം പഴയ ലോകത്തിലേക്കുവേണ്ടിയാണ്. മനുഷ്യർ പഴയ ലോകത്തിലേക്കുവേണ്ടി വക്കീലും, എഞ്ചിനീയറും, സർജനുമെല്ലാമായി മാറുന്നു. അങ്ങനെയായി ഇപ്പോൾ പഴയ ലോകത്തിൽ വളരെകുറച്ചു സമയം മാത്രമെയുള്ളൂ. ഇതെല്ലാം തന്നെ ഇല്ലാതാകും. മറ്റെല്ലാ ഭാഗ്യവും ഈ മൃത്യുലോകത്തിലേക്കു വേണ്ടിയാണ് അതായത് ഈ ജന്മത്തിലേക്കുവേണ്ടിയാണ്. നിങ്ങളുടെ ഈ പഠിപ്പ് പുതിയ ലോകത്തിലേക്കുവേണ്ടിയാണ്. നിങ്ങൾ പുതിയ ലോകത്തിലേക്കുവേണ്ടി ഭാഗ്യമുണ്ടാക്കാൻ വന്നിരിക്കുകയാണ്. പുതിയ ലോകത്തിൽ നിങ്ങൾക്ക് രാജ്യഭാഗ്യം ലഭിക്കും. ആരാണ് പഠിപ്പിക്കുന്നത്? പരിധിയില്ലാത്ത അച്ഛൻ. ഈ അച്ഛനിൽ നിന്നും തന്നെ സമ്പത്ത് നേടണം. എങ്ങനെയാണോ ഡോക്ടറിൽ നിന്ന് ഡോക്ടറുടെ സമ്പത്ത് പ്രാപ്തമാക്കുന്നത്. അതെല്ലാം ഈ ജന്മത്തെ സമ്പത്താണ്. ഒന്ന് അച്ഛനിൽ നിന്ന് സമ്പത്ത് ലഭിക്കുന്നു. മറ്റൊന്ന് തന്റെ പഠിപ്പിലൂടെയുള്ള സമ്പത്ത്. ശരി, പിന്നീട് വൃദ്ധരാകുമ്പോൾ ഗുരുവിന്റെ അടുത്തേക്കുപോകുന്നു. അപ്പോൾ എന്താണ് ആഗ്രഹിക്കുന്നത്? പറയുന്നു-നമുക്ക് ശാന്തിധാമത്തിലേക്കു പോകാനുള്ള പഠിപ്പ് നൽകൂ എന്ന്. നമുക്ക് സദ്ഗതി നൽകൂ. ഈ കലിയുഗത്തിൽ നിന്ന് മുക്തമാക്കി ശാന്തിധാമത്തിലേക്ക് കൊണ്ടുപോകൂ. ഈ ജന്മത്തേക്ക് അച്ഛനിൽ നിന്നും സമ്പത്ത് ലഭിക്കുന്നു, ടീച്ചറിൽ നിന്നും സമ്പത്ത് ലഭിക്കുന്നു. എന്നാൽ ഗുരുവിൽ നിന്ന് ഒന്നും ലഭിക്കുന്നില്ല. ടീച്ചറിൽ നിന്ന് പഠിച്ച് എന്തെങ്കിലുമൊക്കെ സമ്പത്ത് പ്രാപ്തമാക്കുന്നു. ടീച്ചറായി മാറാം, തയ്ക്കുന്ന ടീച്ചറാവുകയും ചെയ്യാം എന്തെന്നാൽ ഉപജീവനമാർഗ്ഗം വേണമല്ലോ! അച്ഛനിൽ നിന്നുളള സമ്പത്ത് ഉണ്ടായിട്ടും അവനവന്റെ സമ്പാദ്യമുണ്ടാക്കാൻ വേണ്ടി പഠിക്കുന്നു. ഗുരുവിൽ നിന്ന് ഒരു സമ്പാദ്യവും ഉണ്ടാകുന്നില്ല. ശരിയാണ്, ചിലരെല്ലാം ഗീത വളരെ നല്ല രീതിയിൽ പഠിച്ച് പിന്നീട് ഗീതയെക്കുറിച്ച് പ്രഭാഷണങ്ങളെല്ലാം ചെയ്യുന്നുണ്ട്. ഇതെല്ലാം അല്പകാലത്തെ സുഖത്തിനുവേണ്ടിയാണ്. ഇപ്പോൾ ഈ മൃത്യുലോകത്തിൽ കുറച്ചു സമയം മാത്രമെയുള്ളൂ. പഴയ ലോകം ഇല്ലാതാകണം. നിങ്ങൾക്കറിയാം നമ്മൾ പുതിയ ലോകത്തിലേക്കുള്ള ഭാഗ്യമുണ്ടാക്കാൻ വന്നിരിക്കുയാണ്. ഈ പഴയ ലോകം ഇല്ലാതാകണം. അച്ഛന്റെയും അവനവന്റെയും സമ്പാദ്യമെല്ലാം ഭസ്മമാകും. കൈ കാലിയാകും. ഇപ്പോൾ പുതിയ ലോകത്തിലേക്കുവേണ്ടി സമ്പാദിക്കണം. പഴയ ലോകത്തിലെ മനുഷ്യർക്ക് ഈ സമ്പാദ്യമുണ്ടാക്കി കൊടുക്കാൻ സാധിക്കില്ല. പുതിയ ലോകത്തിലേക്കുവേണ്ടി സമ്പാദ്യം ചെയ്യിപ്പിക്കുന്നത് ശിവബാബയാണ്. ഇവിടെ നിങ്ങൾ പുതിയ ലോകത്തിലേക്കുവേണ്ടി ഭാഗ്യമുണ്ടാക്കാൻ വന്നിരിക്കുകയാണ്. ശിവബാബ തന്നെയാണ് നിങ്ങളുടെ അച്ഛനും ടീച്ചറും സദ്ഗുരുവും. ബാബ വരുന്നതു തന്നെ സംഗമത്തിലാണ്. ഭാവിയിലേക്ക് സമ്പാദിക്കാൻ പഠിപ്പിക്കുന്നു. ഇപ്പോൾ ഈ പഴയ ലോകത്തിൽ ബാക്കി കുറച്ചു ദിവസങ്ങളാണ് ഉള്ളത്. ഇത് ലോകത്തിലെ മനുഷ്യർക്കറിയില്ല. പുതിയ ലോകം ഇനി എപ്പോൾ വരാനാണ്, ഈ ബ്രഹ്മാകുമാരിമാർ പറയുന്നതെല്ലാം അന്ധവിശ്വാസമാണെന്ന് മറ്റുളളവർ മനസ്സിലാക്കുന്നു. ഇങ്ങനെയുളളവരും ഒരുപാട് പേരുണ്ട്. അച്ഛൻ പറയുന്നു- പുതിയ ലോകത്തിന്റെ സ്ഥാപനയുണ്ടാകുന്നു, കുട്ടി പറയും- ഇത് അന്ധമായ വിശ്വാസമാണെന്ന്. നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു-പുതിയ ലോകത്തിലേക്കുവേണ്ടി ഇതാണ് നമ്മുടെ അച്ഛനും ടീച്ചറും സദ്ഗുരുവും. ബാബ വരുന്നതു തന്നെ ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും കൊണ്ടുപോകാനാണ്. ഭാഗ്യത്തിലില്ലാത്തവർ ഒന്നു മനസ്സിലാക്കുന്നില്ല. ഒരു വീട്ടിൽ തന്നെ പത്നി പഠിക്കും, പതി പഠിക്കില്ല, കുട്ടികൾ പഠിക്കും, മാതാപിതാക്കൾ ഇത് പഠിക്കില്ല ഇങ്ങനെയുളള വീടുമുണ്ടാകുന്നു. തുടക്കത്തിൽ മുഴുവൻ കുടുംബത്തിലുള്ളവരും വന്നിരുന്നു. എന്നാൽ മായയുടെ കൊടുങ്കാറ്റേൽക്കുന്നതിലൂടെ ആശ്ചര്യത്തോടെ കേട്ട്, പറഞ്ഞുകൊടുത്ത് പിന്നീട് ബാബയെ ഉപേക്ഷിച്ച് പോകുന്നു. ഇങ്ങനെയും പറയാറുണ്ട്- ആശ്ചര്യമായി കേൾക്കും ബാബയുടേതായി മാറും പഠിപ്പ് പഠിക്കും എന്നിട്ടും....... അയ്യോ ഡ്രാമയുടെ ഭാവി. ബാബ സ്വയം പറയുന്നു- അയ്യോ ഡ്രാമ, അയ്യോ മായ എന്ന്. ഇതെല്ലാം ഡ്രാമയുടെ കാര്യം തന്നെയല്ലേ! സ്ത്രീയും പുരുഷനും പരസ്പരം വിവാഹമോചനം നൽകുന്നു. കുട്ടികൾ അച്ഛന്റെ കൈ ഉപേക്ഷിക്കുന്നു. ഇവിടെ അങ്ങനെയൊന്നും സംഭവിക്കില്ല. ഇവിടെ വേർപിരിയാൻ സാധിക്കില്ല. ബാബ വന്നിരിക്കുന്നത് കുട്ടികളെ സത്യമായ സമ്പാദ്യം ചെയ്യിപ്പിക്കാനാണ്. അച്ഛൻ ആരെയും ചെളികുഴിയിൽ വീഴ്ത്തില്ലല്ലോ! ബാബ പതിത-പാവനനും ദയാമനസ്കനുമാണ്. ബാബ വന്നാണ് ദുഃഖത്തിൽ നിന്ന് മുക്തമാക്കുന്നത്. വഴികാട്ടിയായി മാറി കൂടെകൊണ്ടുപോകുന്നവനാണ്. ഞാൻ നിങ്ങളെ കൂടെകൊണ്ടുപോകാം എന്ന് ഒരു ലൗകീക ഗുരുവും പറയില്ല. ഇങ്ങനെയുള്ള ഗുരുവിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ? ഗുരുക്കൻമാരോട് നിങ്ങൾ ചോദിക്കൂ-നിങ്ങളുടെ ഇത്രയധികം ശിഷ്യൻമാരെല്ലാം ശരീരം ഉപേക്ഷിക്കുമ്പോൾ ഈ ശിഷ്യൻമാരെയും കൂടെകൊണ്ടുപോകുമോ? ഞാൻ എന്റെ എല്ലാ ശിഷ്യൻമാരെയും കൂടെകൊണ്ടുപോകാം എന്ന് ആരും പറയില്ല. ഇത് സാധ്യമല്ല. ഞാൻ നിങ്ങൾ എല്ലാവരെയും മുക്തിധാമത്തിലേക്കും നിർവ്വാണധാമത്തിലേക്കും കൊണ്ടുപോകാമെന്ന് ഒരിക്കലും ആർക്കും പറയാൻ സാധിക്കില്ല. ഞങ്ങളെ അങ്ങ് കൂടെ കൊണ്ടുപോകുമോ എന്നാർക്കും ചോദിക്കാനും സാധിക്കില്ല. ശാസ്ത്രങ്ങളിൽ ഭഗവാനുവാചയുണ്ട്-ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്ന്. കൊതുകിൻകൂട്ടത്തിനു സമാനം എല്ലാവരും പോകുന്നു. സത്യയുഗത്തിൽ കുറച്ച് മനുഷ്യർ മാത്രമെയുള്ളൂ. കലിയുഗത്തിൽ ഒരുപാട് മനുഷ്യരുണ്ട്. ശരീരം ഉപേക്ഷിച്ച് ബാക്കി എല്ലാ ആത്മാക്കളും കണക്കുകളെല്ലാം ഇല്ലാതാക്കി തിരിച്ചുപോകുന്നു. ഓടിപ്പോവുക തന്നെ വേണം. ഇത്രയും മനുഷ്യർക്ക് ഇവിടെ വസിക്കാൻ സാധിക്കില്ല. നിങ്ങൾ കുട്ടികൾക്ക് നല്ല രീതിയിൽ അറിയാം-ഇപ്പോൾ നമുക്ക് വീട്ടിലേക്ക് പോകണം. ഈ ശരീരം ഉപേക്ഷിക്കണം. താങ്കളും മരിച്ചു ലോകവും മരിച്ചു. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കണം. ഈ പഴയ ശരീരത്തെ ഉപേക്ഷിക്കണം. ഈ ലോകവും പഴയതാണ്. എങ്ങനെയാണോ പഴയ വീട്ടിൽ ഇരിക്കുമ്പോൾ തന്നെ പുതിയ വീട് തയ്യാറാവുകയാണെങ്കിൽ നമുക്ക് വേണ്ടിയാണ് ഇത് ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കുന്നത്. ബുദ്ധി പുതിയ വീട്ടിലേക്ക് പോകും. ഈ വീട്ടിൽ ഇത് ഉണ്ടാക്കണം, ഇത് ചെയ്യണം എന്നെല്ലാം. മുഴുവൻ മമത്വവും പഴയതിൽ നിന്നും ഇല്ലാതായി പുതിയതിലേക്കാകുന്നു. അത് പരിധിയുള്ള കാര്യമാണ്. ഇതാണ് പരിധിയില്ലാത്ത കാര്യം. പഴയ ലോകത്തിനോട് മമത്വം ഇല്ലാതാക്കി പുതിയ ലോകത്തിലേക്ക് വെക്കണം. പഴയ ലോകം ഇല്ലാതാകണമെന്നറിയാം. പുതിയ ലോകം സ്വർഗ്ഗമാണ്. സ്വർഗ്ഗത്തിൽ നമ്മൾ രാജ്യഭാഗ്യം പ്രാപ്തമാക്കുന്നു. എത്രത്തോളം യോഗത്തിലിരിക്കുന്നുവോ, ജ്ഞാനം ധാരണ ചെയ്യുന്നുവോ, മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കുന്നുവോ അത്രത്തോളം സന്തോഷത്തിന്റെ ലഹരി വർദ്ധിക്കും. വളരെ വലിയ പരീക്ഷയാണ്. നമ്മൾ സ്വർഗ്ഗത്തിലെ 21 ജന്മത്തിലേക്കുവേണ്ടി സമ്പത്ത് പ്രാപ്തമാക്കുന്നു. ധനവാനായി മാറുന്നത് നല്ലതല്ലേ! ഉയർന്ന ആയുസ്സ് ലഭിച്ചു എങ്കിൽ നല്ലതല്ലേ! എത്രത്തോളം സൃഷ്ടിചക്രത്തെ ഓർമ്മിക്കുന്നുവോ തനിക്ക് സമാനമാക്കി മാറ്റുന്നുവോ അത്രത്തോളം ലാഭമുണ്ട്. രാജാവായി മാറണമെങ്കിൽ പ്രജയുമുണ്ടാക്കണം. പ്രദർശിനിയിൽ ഇത്രയും പേർ വരുന്നു. അവരെല്ലാം പ്രജകളായി മാറിക്കൊണ്ടേയിരിക്കും എന്തുകൊണ്ടെന്നാൽ അവിനാശിയായ ജ്ഞാനത്തിന്റെ വിനാശമുണ്ടാകുന്നില്ല. ബുദ്ധിയിലുണ്ട്- പവിത്രമായി മാറി പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറണം. പുരുഷാർത്ഥം കൂടുതൽ ചെയ്യുകയാണെങ്കിൽ പ്രജയിൽ ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കും. ഇല്ലായെന്നുണ്ടെങ്കിൽ കുറച്ചു പ്രജകളെ ഉണ്ടാകൂ. നമ്പർവൈസാണല്ലോ! രാമരാജ്യത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. രാവണരാജ്യം വിനാശമാകും. സത്യയുഗത്തിൽ ദേവതകൾ മാത്രമായിരിക്കും.

ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - ഓർമ്മയുടെ യാത്രയിലൂടെ നിങ്ങൾ സതോപ്രധാന ലോകത്തിന്റെ അധികാരിയായി മാറും. അവിടെ രാജാവും പ്രജകളുമെല്ലാം അധികാരികളാണ്. പ്രജയും പറയുന്നു നമ്മുടെ ഭാരതം ഏറ്റവും ഉയർന്നതാണ്. വാസ്തവത്തിൽ ഭാരതം വളരെ ഉയർന്നതായിരുന്നു. ഇപ്പോൾ ഇല്ല, എന്നാൽ തീർച്ചയായും ഉയർന്നതായിരുന്നു. ഇപ്പോൾ തികച്ചും ദരിദ്രമായിരിക്കുന്നു. പ്രാചീന ഭാരതം ഏറ്റവും ധനവാനായിരുന്നു. നിങ്ങൾക്കറിയാം നമ്മൾ ഭാരതവാസികൾ ഏറ്റവും ഉയർന്ന കുലത്തിലുള്ളവരായിരുന്നു. മറ്റാരേയും ദേവത എന്ന് പറയാൻ സാധിക്കില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ ഈ ജ്ഞാനം പഠിക്കുന്നു പിന്നീട് മറ്റുള്ളവർക്കും മനസ്സിലാക്കികൊടുക്കണം. മനുഷ്യർക്ക് മനസ്സിലാക്കികൊടുക്കണമല്ലോ. നിങ്ങളുടെ അടുത്ത് ചിത്രങ്ങളുമുണ്ട്. നിങ്ങൾക്ക് തെളിയിച്ച് മനസ്സിലാക്കികൊടുക്കാൻ സാധിക്കും- ദേവീ-ദേവതകൾ എങ്ങനെ പദവി പ്രാപ്തമാക്കി? തിയ്യതിയും സമയവും നിങ്ങൾക്ക് തെളിയിച്ച് കൊടുക്കാൻ സാധിക്കും. ഇപ്പോൾ ശിവബാബയിൽ നിന്നും ഇവർ വീണ്ടും ഈ പദവി പ്രാപ്തമാക്കുകയാണ്. ശിവന്റെ ചിത്രവുമുണ്ട്. ശിവൻ പരമപിതാ പരമാത്മാവാണ്. ബാബ പറയുന്നു- ബ്രഹ്മാവിലൂടെ നിങ്ങൾക്ക് യോഗബലത്തിലൂടെ 21 ജന്മത്തേക്കുള്ള സമ്പത്താണ് പ്രാപ്തമാകുന്നത്. നിങ്ങൾക്ക് സൂര്യവംശീ ദേവീ-ദേവതകളുടെ വിഷ്ണുപുരിയിലെ അധികാരിയായി മാറാൻ സാധിക്കും. ശിവബാബ ബ്രഹ്മാവാകുന്ന ദാദയിലൂടെയാണ് ഈ സമ്പത്ത് നൽകുന്നത്. ആദ്യം ബ്രഹ്മാവിന്റെ ആത്മാവാണ് കേൾക്കുന്നത്. ആത്മാവ് തന്നെയാണ് ധാരണ ചെയ്യുന്നത്. മുഖ്യമായ കാര്യം തന്നെ ധാരണ ചെയ്യുന്നതിന്റെയാണ്. ചിത്രം ശിവന്റെയാണ് കാണിക്കുന്നത്. പരമപിതാ പരമാത്മാവായ ശിവന്റെ ചിത്രമാണ്. ബ്രഹ്മാ-വിഷ്ണു-ശങ്കരൻ സൂക്ഷ്മവതനത്തിലെ ദേവതകളാണ്. പ്രജകളുടെ പിതാവായ ബ്രഹ്മാവ് തീർച്ചയായും ഇവിടെത്തന്നെ വേണം. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളായി ബ്രഹ്മാകുമാർ കുമാരിമാർ ഒരുപാടു പേരുണ്ട്. ഏതുവരെ ബ്രഹ്മാവിന്റെ കുട്ടിയായി മാറുന്നില്ലയോ, അതുവരെയും ബ്രാഹ്മണനായി മാറിയിട്ടില്ല, എങ്കിൽ പിന്നെ എങ്ങനെയാണ് ശിവബാബയിൽ നിന്നും സമ്പത്ത് നേടുക. കുഖ വംശാവലികളാകാൻ സാധിക്കില്ല. മുഖവംശാവലിയെന്നാണ് മഹിമ. നിങ്ങൾ പറയും നമ്മൾ പ്രജാപിതാ ബ്രഹ്മാവിന്റെ മുഖ വംശാവലികളാണെന്ന്. മറ്റെല്ലാവരും ഗുരുക്കൻമാരുടെ ശിഷ്യൻമാരായിരിക്കും. ഇവിടെ നിങ്ങൾ ഒരാളെ മാത്രമാണ് അച്ഛനെന്നും ടീച്ചറെന്നും സദ്ഗുരുവെന്നും പറയുന്നത്. ഈ ബ്രഹ്മാവിനെയും അങ്ങനെ പറയില്ല. നിരാകാരനായ ശിവബാബയുമുണ്ട്. ജ്ഞാനത്തിന്റെ സാഗരനാണ്. സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനവും നൽകുന്നു. ടീച്ചറും നിരാകാരൻ തന്നെയാണ് സാകരമാധ്യമത്തിലൂടെ ജ്ഞാനം കേൾപ്പിക്കുന്നു. ആത്മാവ് തന്നെയാണ് സംസാരിക്കുന്നത്. ആത്മാവ് തന്നെയാണ് പറയുന്നത് എന്റെ ശരീരത്തെ ഉപദ്രവിക്കരുതെന്ന്. ആത്മാവ് ദുഃഖിയാകുമ്പോഴാണ് നിർദേശം നൽകുന്നത്- കുട്ടികളെ, വിനാശം മുന്നിൽ നിൽക്കുകയാണ് പാരലൗകീക അച്ഛൻ അവസാന സമയത്ത് എല്ലാവരേയും തിരിച്ചുകൊണ്ടുപോകുന്നതിനുവേണ്ടി വരികയാണ്. ബാക്കി എന്തെല്ലാമുണ്ടോ അതെല്ലാം വിനാശമാകണം. ഈ ലോകത്തെ തന്നെയാണ് മൃത്യുലോകമെന്ന് പറയുന്നത്. സ്വർഗ്ഗം എന്നത് ഈ ലോകത്തിലാണുളളത്. ദിൽവാഡാ ക്ഷേത്രം ഉണ്ടാക്കിയിട്ടുണ്ട്. താഴെ തപസ്സ് ചെയ്യുന്നു മുകളിൽ സ്വർഗ്ഗമാണ്. ഇല്ലായെന്നുണ്ടെങ്കിൽ എവിടെയാണ് കാണിക്കുക. മുകളിൽ ദേവതകളുടെ ചിത്രങ്ങൾ കാണിച്ചിട്ടുണ്ട്. ദേവതകളും ഇവിടെ തന്നെയായിരിക്കും ഉണ്ടായിരിക്കുക. മനസ്സിലാക്കി കൊടുക്കാൻ വളരെ നല്ല യുക്തി വേണം. ക്ഷേത്രത്തിൽ പോയി മനസ്സിലാക്കികൊടുക്കണം - ഇത് നമ്മളെ പഠിപ്പിക്കുന്ന ശിവബാബയുടെ ഓർമ്മചിഹ്നമാണ്. ശിവൻ വാസ്തവത്തിൽ ബിന്ദുവാണ്. എന്നാൽ ബിന്ദുവിനെ എങ്ങനെയാണ് പൂജിക്കുക, ഫലവും പൂക്കളും എങ്ങനെയാണ് അർപ്പിക്കുക, അതിനുവേണ്ടിയാണ് വലിയ രൂപമുണ്ടാക്കിയിരിക്കുന്നത്. വാസ്തവത്തിൽ ഇത്രയും വലിയ രൂപമൊന്നുമില്ല. പാടാറുമുണ്ട്- ഭ്രൂമദ്ധ്യത്തിൽ അത്ഭുതകരമായ ഒരു നക്ഷത്രം തിളങ്ങുന്നു. വളരെ സൂക്ഷ്മം തന്നെയാണ്. ബിന്ദുവാണ്. വലിയ സാധനമാണെങ്കിൽ ശാസ്ത്രജ്ഞന്മാർ പെട്ടെന്ന് തന്നെ അതിനെ പിടിച്ചെടുക്കും. ആയിരം സൂര്യനോളം തേജസ്സുള്ളതൊന്നുമില്ല. ചില ഭക്തർ വരുമ്പോൾ പറയാറുണ്ട് നമുക്ക് ഇങ്ങനെയുളള മുഖമാണ് കാണുവാൻ സാധിക്കുന്നതെന്ന്. ബാബ മനസ്സിലാക്കി തരുന്നു- അവർക്ക് പരമപിതാ പരമാത്മാവിന്റെ പൂർണ്ണ പരിചയം ലഭിച്ചിട്ടില്ല. അവരുടെ ഭാഗ്യം തുറന്നിട്ടില്ല. ഏതു വരെ ബാബയെ അറിയുന്നില്ലയോ, അതുവരെയും ആത്മാവായ ഞാൻ ഒരു ബിന്ദുവിന് സമാനമാണെന്നും ബിന്ദുവായ ശിവബാബയെ ഓർമ്മിക്കണമെന്നും അറിയില്ല. അങ്ങനെ മനസ്സിലാക്കി ഓർമ്മിക്കുമ്പോൾ മാത്രമേ വികർമ്മം വിനാശമാകൂ. ബാക്കി ഇങ്ങനെയും അങ്ങനെയുമെല്ലാം(തേജസ്സുറ്റ പ്രകാശത്തെ) കാണുന്നതിനെ മായയുടെ വിഘ്നമെന്നാണ് പറയുക. നമുക്ക് ബാബയെ ലഭിച്ചു എന്ന സന്തോഷത്തിലാണ് ഇപ്പോൾ. ബാബ പറയുന്നു-കൃഷ്ണന്റെ സാക്ഷാത്കാരം ലഭിക്കുമ്പോൾ വളരെ സന്തോഷത്തോടുകൂടി നൃത്തമാടുന്നു. എന്നാൽ അതിലൂടെയൊന്നും സദ്ഗതി ലഭിക്കില്ല. ഈ സാക്ഷാത്കാരം പരിശ്രമം കൂടാതെ തന്നെ ലഭിക്കുന്നതാണ്. അഥവാ നല്ല രീതിയിൽ പഠിച്ചില്ലെങ്കിൽ പ്രജയിലേക്ക് പോകും. സാക്ഷാത്കാരത്തിന്റെ ലാഭവും ലഭിക്കുമല്ലോ! ഭക്തിമാർഗ്ഗത്തിൽ ഒരുപാട് പരിശ്രമിക്കുമ്പോഴാണ് സാക്ഷാത്കാരം ലഭിക്കുന്നത്. ഇവിടെ കുറച്ച് പരിശ്രമിക്കുകയാണെങ്കിൽ പോലും സാക്ഷാത്കാരമുണ്ടാകുന്നു എന്നാൽ അതിലൂടെ ഒരു ലാഭവുമില്ല. കൃഷ്ണപുരിയിൽ സാധാരണ പ്രജയായി മാറും. ഇപ്പോൾ നിങ്ങൾക്കറിയാം ശിവബാബ നമുക്ക് ഈ ജ്ഞാനം കേൾപ്പിക്കുകയാണ്. ബാബയുടെ നിർദേശമാണ്-തീർച്ചായായും പവിത്രമായി മാറണം. എന്നാൽ ചിലർക്കൊന്നും പവിത്രമായിരിക്കാൻ സാധിക്കുന്നില്ല. ചിലപ്പോൾ ചില പതിതരും ഇവിടെ ഒളിഞ്ഞിരിക്കുന്നു. അവർ അവനവന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്. സ്വയത്തെ ചതിക്കുകയാണ്. ബാബയെ ചതിക്കുന്നതിന്റെ കാര്യം തന്നെയില്ല. ബാബയെ ചതിച്ച് പൈസ എന്തെങ്കിലും നേടാനുണ്ടോ? ശിവബാബയുടെ ശ്രീമതത്തിലൂടെ നിയമമനുസരിച്ച് നടക്കുന്നില്ല എങ്കിൽ എന്തായിരിക്കും അവസ്ഥ? ഭാഗ്യത്തിലില്ലായെന്ന് മനസ്സിലാക്കാം. പഠിക്കുന്നില്ല എങ്കിൽ കൂടുതലായി മറ്റുള്ളവർക്ക് ദുഃഖം കൊടുത്തുകൊണ്ടേയിരിക്കുന്നു. ഒന്ന് അവർക്ക് ധാരാളം ശിക്ഷകൾ അനുഭവിക്കേണ്ടതായി വരും. മറ്റൊന്ന് പദവിയും ഭ്രഷ്ടമാകും. നിയമവിരുദ്ധമായ ഒരു കർമ്മവും ചെയ്യരുത്. ബാബ മനസ്സിലാക്കിത്തരുമല്ലോ നിങ്ങളുടെ പെരുമാറ്റം ശരിയല്ലെന്ന്. ബാബ സമ്പാദിക്കാനുള്ള വഴിയാണ് പറഞ്ഞു തരുന്നത്. പിന്നെ ആര് ചെയ്തോ ഇല്ലയോ അവരുടെ ഭാവി. ശിക്ഷകൾ അനുഭവിച്ച് തിരിച്ച് ശാന്തിധാമത്തിലേക്ക് പോവുക തന്നെ വേണം. പദവി ഭ്രഷ്ടമാവുകയും ചെയ്യും. ഒന്നും ലഭിക്കില്ല. ഒരുപാട് പേർ വരുന്നുണ്ട് എന്നാൽ ഇവിടെ ബാബയിൽ നിന്ന് സമ്പത്തെടുക്കുന്ന കാര്യമാണ്. കുട്ടികൾ പറയുന്നു - ബാബാ, ഞങ്ങൾ സ്വർഗ്ഗത്തിലെ സൂര്യവംശി പദവി പ്രാപ്തമാക്കുമെന്ന്. രാജയോഗമല്ലേ! വിദ്യാർത്ഥികൾ സ്കോളർഷിപ്പും നേടാറുണ്ടല്ലോ! പാസാകുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കുന്നു. സ്കോളർഷിപ്പ് നേടിയവരുടെയാണ് മാലയുണ്ടാകുന്നത്. ആര് എത്രത്തോളം പാസാകുന്നുവോ അത്രത്തോളം അവർക്ക് സ്കോളർഷിപ്പ് ലഭിക്കുന്നു. ഇത് മാലയാണ്. സ്കോളർഷിപ്പുകാരുടെ അഭിവൃദ്ധിയുണ്ടായി - ഉണ്ടായി ആയിരമായി മാറുന്നു. രാജ്യപദവിയാണ് സ്കോളർഷിപ്പ്. നല്ല രീതിയിൽ പഠിപ്പ് പഠിക്കുന്നർക്ക് ഗുപ്തമായി ഇരിക്കാൻ സാധിക്കില്ല. ഒരുപാട് പുതിയ-പുതിയവർ പോലും പഴയവരേക്കാളും മുന്നേറുന്നു. ചില കുമാരിമാർ വരുമ്പോൾ പറയുന്നു - നമുക്ക് ഈ പഠിപ്പ് വളരെ നല്ലതായി തോന്നുന്നു. നമ്മൾ പ്രതിജ്ഞ ചെയ്യുന്നു ഭൗതിക പഠിപ്പിന്റെ കോഴ്സ് പൂർത്തിയാക്കി ഈ പഠിപ്പിൽ മുഴുകുമെന്ന്. തന്റെ ജീവിതത്തെ വജ്രതുല്യമാക്കി മാറ്റും. ഞങ്ങൾ ഞങ്ങളുടെ സത്യമായ സമ്പാദ്യം ചെയ്ത് 21 ജന്മത്തേക്കുവേണ്ടി സമ്പത്ത് പ്രപ്താമാക്കും. എത്ര സന്തോഷിക്കുന്നു. ഈ സമ്പത്ത് ഇപ്പോൾ എടുത്തില്ലെങ്കിൽ പിന്നീട് ഒരിക്കലും എടുക്കാൻ സാധിക്കില്ല എന്നറിയാം. പഠിപ്പിനോടുള്ള താൽപര്യമുണ്ടായിരിക്കുമല്ലോ. ചിലർക്ക് അല്പം പോലും മനസ്സിലാക്കാനുള്ള താൽപര്യമില്ല. എത്രത്തോളം പുതിയവർക്ക് താൽപര്യമുണ്ടോ അത്രയും പഴയവർക്കില്ല. അത്ഭുതമല്ലേ! ഡ്രാമയനുസരിച്ച് ഭാഗ്യത്തിൽ ഇല്ലെങ്കിൽ പിന്നെ ഭഗവാനുപോലും എന്ത് ചെയ്യാൻ സാധിക്കും. ടീച്ചർ പഠിപ്പിക്കുകയാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ കുറവുകളെ ഒളിപ്പിച്ചുവെക്കുക എന്നതും സ്വയത്തെ ചതിക്കുകയാണ്. അതിനാൽ ഒരിക്കലും സ്വയത്തോട് ചതികാണിക്കരുത്.

2) തന്റെ ഉയർന്ന ഭാഗ്യമുണ്ടാക്കുന്നതിനുവേണ്ടി ഒരു കർമ്മവും നിയമവിരുദ്ധമായി ചെയ്യരുത്. പഠിപ്പിനോടുള്ള താൽപര്യം വെക്കണം. തനിക്ക് സമാനമാക്കി മാറ്റുന്നതിന്റെ സേവനം ചെയ്യണം.

വരദാനം :-
അമൃതവേളയുടെ മഹത്വം അഥവാ ശ്രീമതത്തിന്റെ പാലനയിലൂടെ സ്മൃതിയെ സമർഥമാക്കുന്ന സ്മൃതിസ്വരൂപമായി ഭവിക്കട്ടെ.

തന്റെ സ്മൃതിയെ സമർഥമാക്കണം അഥവാ സ്വതവേ സ്മൃതി സ്വരൂപമാകണം എങ്കിൽ അമൃതവേളയുടെ സമയത്തിന്റെ വിലയെ അറിയൂ. എങ്ങനെയാണോ ശ്രീമതം അതിനനുസരിച്ച് സമയത്തെ തിരിച്ചറിഞ്ഞ് സമയാനുസരണം നടക്കൂ അപ്പോൾ സഹജമായി സർവ പ്രാപ്തിയും ചെയ്യാനാവും. പരിശ്രമത്തിൽ നിന്ന് മോചിതമാകും. അമൃതവേളയുടെ മഹത്വത്തെ മനസിലാക്കി നടക്കുന്നതിലൂടെ ഓരോ കർമവും മഹത്വമനുസരിച്ചായിരിക്കും. ആ സമയത്ത് വിശേഷ സൈലൻസ് ഉണ്ടായിരിക്കും അതിനാൽ സഹജമായി സ്മൃതിയെ സമർഥമാക്കാൻ സാധിക്കുന്നു.

സ്ലോഗന് :-
ഓർമയിലൂടെയും നിസ്വാർഥസേവനത്തിലൂടെയും മായാജീത്ത് ആകുന്നവർ തന്നെയാണ് സദാ വിജയി

അവ്യക്തസൂചനകൾ: ഏകതയുടെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാ സമ്പന്നമാകൂ

സംഘടിതരൂപത്തിൽ താങ്കൾ ബ്രാഹ്മണകുട്ടികൾക്ക് പരസ്പരം സമ്പർക്കത്തിന്റെ ഭാഷ അവ്യക്തഭാവത്തിന്റേതായിരിക്കണം. മാലാഖ അഥവാ ആത്മാക്കൾ ആത്മാക്കളോട് സംസാരിക്കുന്നതു പോലെ. ഇതിനായി ആരുടെയും കേട്ടുകേൾവിയുടെ തെറ്റുകളെ സങ്കൽപത്തിൽ പോലും സ്വീകരിക്കരുത്, സ്വീകരിപ്പിക്കരുത്. ഇങ്ങനെയുള്ള സ്ഥിതിയുണ്ടാകുമ്പോൾ അപ്പോഴേ ബാബയുടെ ഏകമതസംഘടനയുടെ ശുഭകാമന പ്രായോഗികമാകൂ, താങ്കളിലൂടെ ബാബ പ്രത്യക്ഷമാകൂ.