മധുരമായ കുട്ടികളേ - ഈ
പഴയ ലോകത്തില് അല്പകാല ക്ഷണഭംഗുര സുഖമാണുള്ളത്, ഇത് കൂടെ വരില്ല, കൂടെ വരുന്നത്
അവിനാശീ ജ്ഞാനരത്നങ്ങളാണ്, അതിനാല് അവിനാശിയായ സമ്പാദ്യം ശേഖരിക്കൂ.
ചോദ്യം :-
ബാബയുടെ പഠിപ്പില് നിങ്ങളെ ഏതൊരു വിദ്യയാണ് പഠിപ്പിക്കാത്തത്?
ഉത്തരം :-
ഭൂതവിദ്യ.
ആരുടെയെങ്കിലും സങ്കല്പങ്ങളെ വായിക്കുക, ഇത് ഭൂതവിദ്യയാണ്, നിങ്ങളെ ഈ വിദ്യ
പഠിപ്പിക്കുന്നില്ല. ബാബ ചിന്തകളെ വായിക്കുന്നയാളല്ല. ബാബ എല്ലാം അറിയുന്നയാളാണ്
അര്ത്ഥം ജ്ഞാനസാഗനാണ് എന്നതാണ്. ബാബ വരുന്നത് നിങ്ങളെ ആത്മീയ പഠിപ്പ്
പഠിപ്പിക്കാനാണ്, ഈ പഠിപ്പിലൂടെ നിങ്ങള്ക്ക് 21 ജന്മങ്ങളിലേയ്ക്ക് വിശ്വരാജ്യ
അധികാരം പ്രാപ്തമാകുന്നു.
ഓംശാന്തി.
ഭാരതത്തില് ഭാരതവാസികള് പാടാറുണ്ട് ആത്മാവും പരമാത്മാവും ഒരുപാട് കാലം
വേറിട്ടിരുന്നു... ഇപ്പോള് കുട്ടികള്ക്ക് അറിയാം നമ്മള് ആത്മാക്കളുടെ അച്ഛന്
പരമപിതാ പരമാത്മാവ് നമുക്ക് രാജയോഗം പഠിപ്പിച്ചുതരുകയാണ്. തന്റെ പരിചയം
നല്കുകയാണ് മാത്രമല്ല സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ പരിചയവും നല്കുന്നു.
ചിലര് പക്കാ നിശ്ചയബുദ്ധികളാണ്, ചിലര് കുറവും, നമ്പര്വൈസ് ആണല്ലോ. കുട്ടികള്ക്ക്
അറിയാം നാം ജീവാത്മാക്കള് പരമപിതാ പരമാത്മാവിന്റെ സന്മുഖത്ത് ഇരിക്കുകയാണ്.
ആത്മാക്കളും പരമാത്മാവും ഒരുപാടുകാലം വേറിട്ടിരുന്നു എന്ന് പാടാറുണ്ട്.
ആത്മാക്കള് മൂലവതനത്തില് ഇരിക്കുമ്പോള് വേറിട്ടിരിക്കുന്ന കാര്യമേയില്ല. ഇവിടെ
വരുന്നതിലൂടെ ജീവാത്മാവാകുന്നു അപ്പോഴാണ് ബാബയില് നിന്നും സര്വ്വ ആത്മാക്കളും
വേറിടുന്നത്. പരമപിതാ പരമാത്മാവില് നിന്നും വേറിട്ട് ഇവിടെ പാര്ട്ട്
അഭിനയിക്കാന് വരുന്നു. മുമ്പാണെങ്കില് അര്ത്ഥമില്ലാതെ ഇങ്ങനെ പാടിക്കൊണ്ടിരുന്നു.
ഇപ്പോഴാണെങ്കില് ബാബ ഇരുന്ന് മനസ്സിലാക്കിത്തരുകയാണ്. കുട്ടികള്ക്ക് അറിയാം
നമ്മള് പരമപിതാ പരമാത്മാവില് നിന്നും വേറിട്ട് ഇവിടെ പാര്ട്ട് അഭിനയിക്കാന്
വരുന്നു. നിങ്ങളാണ് ആദ്യമാദ്യം വേര്പിരിഞ്ഞത് അതിനാല് ശിവബാബ ആദ്യമാദ്യം
കാണുന്നതും നിങ്ങളെയാണ്. നിങ്ങള്ക്കുവേണ്ടിയാണ് ബാബയ്ക്ക് വരേണ്ടിവരുന്നത്.
കല്പം മുമ്പ് ഈ കുട്ടികളെത്തന്നെയാണ് പഠിപ്പിച്ചത് പിന്നീട് അവര്
സ്വര്ഗ്ഗത്തിന്റെ അധികാരികളായി. ആ സമയത്ത് മറ്റൊരു ഖണ്ഢവും ഉണ്ടായിരുന്നില്ല.
കുട്ടികള്ക്ക് അറിയാം നമ്മള് ആദി സനാതന ദേവീദേവതാ ധര്മ്മത്തിലേതായിരുന്നു
അതിനെയാണ് ദൈവീക ധര്മ്മം, ദൈവീക കുലം എന്ന് പറയുന്നത്. ഓരോരുത്തര്ക്കും അവരവരുടെ
ധര്മ്മമുണ്ടാകും. ധര്മ്മമാണ് ശക്തി എന്നു പറയാറുണ്ട്. ധര്മ്മത്തിന്
ശക്തിയുണ്ടാകും. നിങ്ങള് കുട്ടികള്ക്ക് അറിയാം ഈ ലക്ഷ്മീ നാരായണന്മാര് എത്ര
ശക്തിശാലികളായിരുന്നു. ഭാരതവാസികള്ക്ക് തന്റെ ധര്മ്മത്തെത്തന്നെ അറിയില്ല.
ഭാരതത്തില് ഇവരുടെ തന്നെ ധര്മ്മമാണ് ഉണ്ടായിരുന്നത് എന്നത് ആരുടെ ബുദ്ധിയിലും
വരുന്നില്ല. ധര്മ്മത്തെ അറിയാത്തതിനാല് അധാര്മ്മികരായി മാറി. ധര്മ്മത്തിലേയ്ക്ക്
വരുന്നതിലൂടെ നിങ്ങളില് എത്ര ശക്തിയുണ്ടാകുന്നു. നിങ്ങള് കലിയുഗമാകുന്ന
പര്വ്വതത്തെ എടുത്തുമാറ്റി സ്വര്ണ്ണിമയുഗമാക്കുന്നു. ഭാരതത്തെ സ്വര്ണ്ണം
കൊണ്ടുള്ള പര്വ്വതമാക്കി മാറ്റുന്നു. അവിടെ ഖനികളില് അളവില്ലാത്ത സ്വര്ണ്ണം
നിറഞ്ഞിട്ടുണ്ടാകും. സ്വര്ണ്ണത്തിന്റെ പര്വ്വതമുണ്ടാകും പിന്നീട് അത് തുറക്കും.
അതിനെ മുറിച്ച് സ്വര്ണ്ണം കൊണ്ടുള്ള ഇഷ്ടിക നിര്മ്മിക്കും. കൊട്ടാരം വലിയ
ഇഷ്ടികകൊണ്ടല്ലേ നിര്മ്മിക്കുക. മായാമജന്തറിന്റെ കളിയും കാണിക്കാറുണ്ടല്ലോ.
അതെല്ലാം കഥകളാണ്. ബാബ പറയുന്നു ഇവ എല്ലാത്തിന്റെയും സാരമാണ് ഞാന് നിങ്ങളെ
കേള്പ്പിക്കുന്നത്. കാണിക്കുന്നു സാക്ഷാത്ക്കാരത്തില് നോക്കിയപ്പോള് നമ്മള്
സഞ്ചി നിറച്ചു കൊണ്ടുപോകുന്നു, ധ്യാനത്തില് നിന്നും താഴെ ഇറങ്ങിയപ്പോള്
ഒന്നുമില്ല. നിങ്ങള്ക്കും ഇങ്ങനെ സംഭവിക്കുന്നു. ഇതിനെയാണ് ദിവ്യദൃഷ്ടി എന്നു
പറയുന്നത്. ഇതില് ഒന്നുമില്ല. തീവ്ര ഭക്തി ഒരുപാടുപേര് ചെയ്യുന്നുണ്ട്. ആ
ഭക്തരുടെ മാല വേറെയാണ്, ഈ ജ്ഞാനത്തിന്റെ മാല വേറെയാണ്. രുദ്രമാലയും വിഷ്ണുവിന്റെ
മാലയും ഉണ്ടല്ലോ. അത് പിന്നീട് ഭക്തരുടെ മാലയാണ്. ഇപ്പോള് നിങ്ങള് രാജധാനിക്കായി
പഠിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ബുദ്ധിയോഗം ടീച്ചറോടും രാജധാനിയോടുമാണ്.
കോളേജില് പഠിക്കുമ്പോള് ബുദ്ധിയോഗം ടീച്ചറുമായിട്ടായിരിക്കും. ബാരിസ്റ്റര് സ്വയം
പഠിപ്പിച്ച് തനിക്കുസമാനമാക്കി മാറ്റുന്നു. ഇവിടെ ബാബ സ്വയം ആവുന്നില്ല. ഇത്
ഇവിടുത്തെ അത്ഭുതമാണ്. ഇത് നിങ്ങളുടെ ആത്മീയ പഠിപ്പാണ്. നിങ്ങളുടെ ബുദ്ധിയോഗം
ശിവബാബയുമായിട്ടാണ്, ബാബയെതന്നെയാണ് ജ്ഞാനസാഗരന്, നോളേജ്ഫുള് എന്നു പറയുന്നത്.
എല്ലാം അറിയുന്നയാളാണ് എന്നതിന് അര്ത്ഥം ബാബ ഇരുന്ന് എല്ലാവരുടെയും മനസ്സില്
എന്താണ് നടക്കുന്നത് എന്നത് അറിയുന്നു എന്നതല്ല. ചിന്തയെ വായിക്കാന് അറിയുന്നവര്
എല്ലാം കേള്പ്പിക്കും. അതിനെ ഭൂതവിദ്യ എന്നാണ് പറയുന്നത്. ഇവിടെയാണെങ്കില് ബാബ
മനുഷ്യനില് നിന്നും ദേവതയായി മാറുന്നതിനായി പഠിപ്പിക്കുകയാണ്. മനുഷ്യനില് നിന്നും
ദേവതയാക്കി.... എന്ന് മഹിമയുമുണ്ട് ഇപ്പോള് നിങ്ങള് കുട്ടികള്
മനസ്സിലാക്കുന്നുണ്ട് നമ്മളിപ്പോള് ബ്രാഹ്മണരായിരിക്കുന്നു അടുത്ത ജന്മത്തില്
ദേവതയായി മാറും. ആദി സനാതന ദേവീ ദേവതാധര്മ്മം എന്നാണ് പാടുന്നത്.
ശാസ്ത്രങ്ങളിലാണെങ്കില് അനവധി കഥകള് എഴുതിയിട്ടുണ്ട്. ഇവിടെയാണെങ്കില് ബാബ
നേരിട്ട് ഇരുന്ന് പഠിപ്പിക്കുകയാണ്.
ഭഗവാന്റെ വാക്കുകളാണ് - ഭഗവാന് തന്നെയാണ് ജ്ഞാന സാഗരന്, സുഖ സാഗരന്, ശാന്തിയുടെ
സാഗരന്. നിങ്ങള് കുട്ടികള്ക്ക് സമ്പത്ത് നല്കുകയാണ്. ഈ പഠിപ്പ് നിങ്ങളുടെ 21
ജന്മങ്ങളിലേയ്ക്കുള്ളതാണ്. എങ്കില് എത്ര നല്ലരീതിയില് പഠിക്കണം. ഈ ആത്മീയ
പഠിപ്പ് ബാബ ഒരു തവണ മാത്രമാണ് വന്ന് പുതിയ ലോകത്തിന്റെ സ്ഥാപനയ്ക്കായി
പഠിപ്പിക്കുന്നത്. പുതിയ ലോകത്തില് ഈ ദേവീ ദേവന്മാരുടെ രാജ്യമുണ്ടായിരുന്നു.
ബാബ പറയുന്നു ഞാന് ബ്രഹ്മാവിലൂടെ ആദി സനാതന ദേവീദേവതാ ധര്മ്മത്തിന്റെ സ്ഥാപന
ചെയ്യുകയാണ്. എപ്പോഴാണോ ഈ ധര്മ്മമുണ്ടായിരുന്നത് അപ്പോള് മറ്റൊരു ധര്മ്മവും
ഉണ്ടായിരുന്നില്ല. ഇപ്പോള് ബാക്കി എല്ലാ ധര്മ്മങ്ങളുമുണ്ട് അതിനാല്
ത്രിമൂര്ത്തിയെക്കുറിച്ചും നിങ്ങള് മനസ്സിലാക്കിക്കൊടുക്കുന്നു- ബ്രഹ്മാവിലൂടെ
ഒരു ധര്മ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നു. ഇപ്പോള് ആ ധര്മ്മം തന്നെയില്ല. ഞാന്
നിര്ഗുണനാണ് എന്നില് ഒരു ഗുണവുമില്ല, അങ്ങുതന്നെ ദയകാണിക്കൂ... എന്ന്
പാടുന്നുണ്ട്, എന്നില് ഒരു ഗുണവുമില്ല എന്നു പറയുമ്പോള് ബുദ്ധി ഗോഡ് ഫാദറിന്റെ
അടുത്തേയ്ക്കുതന്നെയാണ് പോകുന്നത്, ബാബയെത്തന്നെയാണ് ദയാഹൃദയന് എന്നും പറയുന്നത്.
ബാബ വരുന്നതുതന്നെ കുട്ടികളുടെ മുഴുവന് ദുഃഖത്തേയും ഇല്ലാതാക്കി 100 ശതമാനം സുഖം
നല്കാനാണ്. എത്ര ദയ കാണിക്കുന്നു. നിങ്ങള് മനസ്സിലാക്കുന്നുണ്ട് നാം ബാബയുടെ
അടുത്തേയ്ക്ക് വന്നിരിക്കുകയാണ് അതിനാല് ബാബയില് നിന്നും പൂര്ണ്ണ സുഖം എടുക്കണം.
അത് സുഖധാമമാണ്, എന്നാല് ഇത് ദുഃഖധാമമാണ്. ഈ ചക്രത്തേയും നല്ലരീതിയില്
മനസ്സിലാക്കണം. ശാന്തിധാമത്തേയും സുഖധാമത്തേയും ഓര്മ്മിക്കൂ എങ്കില് അന്തിമ
ബുദ്ധി പോലെ ഗതിയുണ്ടാകും. ശാന്തിധാമത്തെ ഓര്മ്മിക്കുകയാണെങ്കില് തീര്ച്ചയായും
ശരീരം ഉപേക്ഷിക്കേണ്ടതായി വരും എങ്കിലേ ആത്മാക്കള്ക്ക് ശാന്തിധാമത്തിലേയ്ക്ക്
പോകാന് സാധിക്കൂ. ഒരു ബാബയെ അല്ലാതെ മറ്റാരെയും ഓര്മ്മ വരരുത്. ലൈന് പൂര്ണ്ണമായും
ക്ലിയറായിരിക്കണം. ഒരു ബാബയെ ഓര്മ്മിക്കുന്നതിലൂടെ സന്തോഷത്തിന്റെ അതിര് കവിയും.
ഈ പഴയ ലോകത്തിലാണെങ്കില് ക്ഷണനേരംകൊണ്ട് ഇല്ലാതാകുന്ന അല്പകാലത്തിലെ സുഖമാണ്.
ഇത് കൂടെ വരില്ല. കൂടെ വരുന്നത് ഈ അവിനാശീ ജ്ഞാനരത്നങ്ങളാണ്. അതായത് ഈ
ജ്ഞാനരത്നങ്ങളുടെ സമ്പാദ്യം കൂടെ വരും പിന്നീട് നിങ്ങള് ഇതിന്റെ പ്രാലബ്ധം 21
ജന്മം അനുഭവിക്കും. ബാക്കി, ആരാണോ ബാബയെ സഹായിക്കുന്നത് അവരുടെ കൂടെയാണ് അവിനാശീ
ജ്ഞാനരത്നങ്ങള് പോകുക. ബാബാ ഞങ്ങളുടേയും കക്കകളെ സ്വീകരിച്ച് അവിടെ കൊട്ടാരം
നല്കണേ. ബാബ കക്കകള്ക്കു പകരം എത്ര രത്നങ്ങള് നല്കുന്നു.
അമേരിക്കക്കാരെപ്പോലെയാണ്, അവര് വളരെ അധികം രൂപ ചിലവാക്കി പഴയ പഴയ സാധനങ്ങള്
വാങ്ങിക്കും. പഴയ സാധനങ്ങള്ക്ക് മനുഷ്യര് ഒരുപാട് വില നല്കുന്നു. കാലണയുടെ
സാധനത്തിന് അമേരിക്കക്കാരില് നിന്ന് ആയിരങ്ങള് വാങ്ങുന്നു. ബാബയും എത്ര നല്ല
ഉപഭോക്താവാണ്. നിഷ്കളങ്കനായ നാഥന് എന്ന് പാടിയിട്ടുണ്ടല്ലോ. മനുഷ്യര്ക്ക്
ഇതുപോലും അറിയില്ല, അവരാണെങ്കില് ശിവനും ശങ്കരനും ഒന്നാണെന്നാണ് പറയുന്നത്.
ശങ്കരനോട് സഞ്ചി നിറച്ചുതരാന് പറയുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്
മനസ്സിലാക്കുന്നുണ്ട് നമുക്ക് ജ്ഞാനരത്നങ്ങള് ലഭിക്കുകയാണ്, ഇതിലൂടെ നമ്മുടെ
സഞ്ചി നിറയുന്നു. ഇതാണ് പരിധിയില്ലാത്ത അച്ഛന്. അവര് പിന്നീട്
ശങ്കരനെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത് പിന്നെ കാണിക്കുന്നു- ലഹരി പിടിച്ച്
നടക്കുകയാണ്, കള്ള് കുടിക്കും എന്നെല്ലാം. എന്തെല്ലാം കാര്യങ്ങളാണ് ഇരുന്ന്
ഉണ്ടാക്കിയിരിക്കുന്നത്! നിങ്ങള് കുട്ടികള് ഇപ്പോള് സദ്ഗതിയ്ക്കായി പഠിപ്പ്
പഠിക്കുകയാണ്. ഈ പഠിപ്പ് പൂര്ണ്ണമായും ശാന്തമായി ഇരിക്കുന്നതിനുള്ളതാണ്. ഈ
വിളക്കുകള് കത്തിക്കുന്നതും ഷോ കാണിക്കുന്നതുമെല്ലാം ഇതിനുവേണ്ടിയാണ് അതായത്
മനുഷ്യര് വന്ന് ചോദിക്കണം നിങ്ങള് ശിവജയന്തി ഇത്ര ഗംഭീരമായി ആഘോഷിക്കുന്നത്
എന്തിനാണ്? ഭാരതത്തെ ധനവാനാക്കി മാറ്റുന്നത് ശിവന് തന്നെയല്ലേ. ഈ ലക്ഷ്മീ
നാരായണന്മാരെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റിയത് ആരാണ്- ഇത് നിങ്ങള്ക്ക്
അറിയാം. ഈ ലക്ഷ്മീ നാരായണന്മാര് മുന് ജന്മത്തില് ആരായിരുന്നു? ഇവര് മുന്
ജന്മത്തില് ജഗദംബ ജ്ഞാനജ്ഞാനേശ്വരിയായിരുന്നു പിന്നീട് രാജരാജേശ്വരിയായി മാറും.
ഇപ്പോള് ആരുടെ പദവിയാണ് വലുത്? നോക്കുമ്പോള് ഇവര് സ്വര്ഗ്ഗത്തിന്റെ അധികാരികളാണ്.
ജഗദംബ എന്തിന്റെ അധികാരിയായിരുന്നു? ഇവരുടെ അടുത്തേയ്ക്ക് എന്തുകൊണ്ടാണ്
പോകുന്നത്? ബ്രഹ്മാവിന് 100 കൈകള്, 200 കൈകള്, 1000 കൈകള് ഉള്ളതായാണ്
കാണിക്കുന്നത്. എത്ര കുട്ടികള് ഉണ്ടാകുന്നുവോ അതിന് അനുസരിച്ച് കൈകള്
വര്ദ്ധിക്കുന്നു. ജഗദംബയ്ക്കും ലക്ഷ്മിയേക്കാള് കൂടുതല് കൈകള് കാണിക്കുന്നു,
ജഗദമ്പയുടെ അടുത്തുചെന്നാണ് എല്ലാം ചോദിക്കുന്നത്. വളരെ അധികം ആഗ്രഹങ്ങളുമായി
പോകുന്നു- കുട്ടിയെ വേണം, അത് വേണം... ലക്ഷ്മിയുടെ അടുത്തേയ്ക്ക് ഇത്തരം
ആഗ്രഹങ്ങളുമായി പോകാറില്ല. ലക്ഷ്മി സമ്പത്ത് മാത്രമാണ്. ജഗദംബയില്
നിന്നാണെങ്കില് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദവി ലഭിക്കുന്നു. ജഗദംബയില്
നിന്നും എന്താണ് ആവശ്യപ്പെടേണ്ടത്- എന്നതുപോലും ആര്ക്കും അറിയില്ല. ഇത്
പഠിപ്പല്ലേ. ജഗദംബ എന്താണ് പഠിപ്പിക്കുന്നത്? രാജയോഗം. ഇതിനെ ബുദ്ധിയോഗം എന്നാണ്
പറയുന്നത്. നിങ്ങളുടെ ബുദ്ധി ഇപ്പോള് എല്ലാത്തില് നിന്നും വേര്പെട്ട് ഒരു
ബാബയില് മുഴുകുന്നു. ബുദ്ധി അനേകം ഭാഗങ്ങളിലേയ്ക്ക് പായുമല്ലോ. ഇപ്പോള് ബാബ
പറയുന്നു എന്നോടു ബുദ്ധിയോഗം വെയ്ക്കൂ, ഇല്ലെങ്കില് വികര്മ്മം വിനാശമാകില്ല
അതിനാലാണ് ബാബ ഫോട്ടോ എടുക്കുന്നതുപോലും നിരോധിക്കുന്നത്. ഇത് ഇദ്ദേഹത്തിന്റെ
ശരീരമല്ലേ.
ബാബ സ്വയം ദല്ലാളായി പറയുകയാണ് ഇപ്പോള് നിങ്ങളുടെ ഈ ആയുധങ്ങളെല്ലാം ക്യാന്സല്
ചെയ്യൂ. കാമചിതയില് നിന്നും എഴുന്നേറ്റ് ജ്ഞാനചിതയില് ഇരിക്കൂ. കാമചിതയില്
നിന്നും എഴുന്നേല്ക്കൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പിതാവായ എന്നെ
ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. മറ്റൊരു മനുഷ്യനും ഇങ്ങനെ പറയാന്
സാധിക്കില്ല. മനുഷ്യനെ ഭഗവാന് എന്നും പറയാന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്ക്
അറിയാം ബാബ തന്നെയാണ് പതിതപാവനന്. ബാബ തന്നെയാണ് വന്ന് കാമചിതയില് നിന്ന്
എടുത്ത് ജ്ഞാനചിതയില് ഇരുത്തുന്നത്. അതാണ് ആത്മീയ പിതാവ്. ബാബ ഇദ്ദേഹത്തില്
ഇരുന്ന് പറയുന്നു നിങ്ങളും ആത്മാവാണ്, മറ്റുള്ളവരേയും ഇതുതന്നെ പറഞ്ഞ്
മനസ്സിലാക്കിക്കൂ. ബാബ പറയുന്നു - മന്മനാഭവ. മന്മനാഭവ എന്നു പറയുമ്പോള് തന്നെ
ഓര്മ്മ വരും. ഈ പഴയ ലോകത്തിന്റെ വിനാശവും മുന്നില് നില്ക്കുന്നു. ബാബ
മനസ്സിലാക്കിത്തരുന്നു ഇതാണ് വളരെ വലിയ മഹാഭാരത യുദ്ധം. പറയും യുദ്ധം വിദേശത്തും
ഉണ്ടാകുന്നുണ്ടല്ലോ എന്നിട്ടും ഇതിനെ മഹാഭാരതയുദ്ധം എന്ന് എന്തുകൊണ്ടാണ്
പറയുന്നത്? ഭാരതത്തിലാണ് യജ്ഞം രചിച്ചിരിക്കുന്നത്. ഇതില് നിന്നാണ്
വിനാശത്തിന്റെ ജ്വാല ഉയരുന്നത്. നിങ്ങള്ക്കുവേണ്ടി പുതിയ ലോകം വേണമെങ്കില്
മധുരമായ കുട്ടികളേ പഴയ ലോകത്തിന്റെ വിനാശം തീര്ച്ചയായും സംഭവിക്കണം. അതിനാല് ഈ
യുദ്ധത്തിന്റെ ആരംഭം ഇവിടെ നിന്നാണ്. ഈ രുദ്രജ്ഞാന യജ്ഞത്തില് നിന്നും
മഹാഭാരതയുദ്ധം, വിനാശത്തിന്റെ ജ്വാല പ്രജ്ജ്വലിതമാകും. തീര്ച്ചയായും
ശാസ്ത്രങ്ങളില് ഇത് എഴുതിവെച്ചിട്ടുണ്ട് എന്നാല് എല്ലാവരും ഇത് അറിയില്ല എന്ന്
പറയുന്നു. ഇപ്പോള് പുതിയ ലോകത്തിനുവേണ്ടി ബാബ മനസ്സിലാക്കിത്തരികയാണ്. ഇപ്പോള്
നിങ്ങള് രാജധാനി നേടുകയാണ്, ദേവീ ദേവതയായി മാറുകയാണ്. നിങ്ങളുടെ രാജ്യത്തില്
മറ്റാരും ഉണ്ടാകരുത്. ആസുരീയ ലോകം വിനാശമാകും. ബുദ്ധിയില് ഓര്മ്മയുണ്ടാകണം -
ഇന്നലെ നമ്മള് രാജ്യം ഭരിച്ചിരുന്നു. ബാബ രാജ്യം നല്കിയിരുന്നു പിന്നീട് നമ്മള്
84 ജന്മങ്ങള് എടുത്തുവന്നു. ഇപ്പോള് വീണ്ടും ബാബ വന്നിരിക്കുകയാണ്. നിങ്ങള്
കുട്ടികളില് ഈ ജ്ഞാനമുണ്ടല്ലോ. ബാബ ഈ ജ്ഞാനം നല്കിയിട്ടുണ്ട്. എപ്പോഴാണോ ദൈവീക
ധര്മ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നത് അപ്പോള് മുഴുവന് ആസുരീയ ലോകത്തിന്റേയും
വിനാശമുണ്ടാകും. ബാബയിരുന്ന് ബ്രഹ്മാവിലൂടെ ഇതെല്ലാം മനസ്സിലാക്കിത്തരുകയാണ്.
ബ്രഹ്മാവും ശിവന്റെ കുട്ടിയാണ്, വിഷ്ണുവിന്റെ രഹസ്യവും
മനസ്സിലാക്കിത്തന്നിട്ടുണ്ട് അതായത് ബ്രഹ്മാവില് നിന്നും വിഷ്ണു, വിഷ്ണുവില്
നിന്നും ബ്രഹ്മാവാകുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള്
ബ്രാഹ്മണര് പിന്നീട് ദേവതയായി മാറും ശേഷം 84 ജന്മങ്ങള് എടുക്കും. ഈ ജ്ഞാനം
നല്കുന്നത് ഒരേയൊരു ബാബയാണ് എങ്കില് മറ്റേതെങ്കിലും മനുഷ്യനില് നിന്നും ഈ ജ്ഞാനം
എങ്ങനെ ലഭിക്കും? ഇതില് എല്ലാം ബുദ്ധികൊണ്ടുള്ള കാര്യമാണ്. ബാബ പറയുന്നു
മറ്റെല്ലാ ഭാഗത്തുനിന്നും ബുദ്ധിയെ വേര്പെടുത്തു. ബുദ്ധിയാണ് കേടുവരുന്നത്. ബാബ
പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. ഗൃഹസ്ഥവ്യവഹാരത്തില്
തീര്ച്ചയായും ഇരുന്നോളൂ. ലക്ഷ്യം മുന്നിലുണ്ട്. അറിയാം നമ്മള് പഠിച്ച് ഇതായി
മാറും. നിങ്ങളുടെ പഠിപ്പ് സംഗമയുഗത്തിലേതാണ്. ഇപ്പോള് നിങ്ങള് ഈ ഭാഗത്തുമല്ല, ആ
ഭാഗത്തുമല്ല. നിങ്ങള് പുറത്താണ്. ബാബയെ തോണിക്കാരന് എന്നും പറയുന്നു, ഞങ്ങളുടെ
തോണിയെ അക്കരെയെത്തിക്കൂ എന്ന് പാടുന്നുമുണ്ട്. ഇതിനെക്കുറിച്ച് ഒരു കഥയും
ഉണ്ടാക്കിയിട്ടുണ്ട്. ചിലര് മുന്നോട്ട് പോകും, ചിലര് നിന്നുപോകും. ഇപ്പോള് ബാബ
പറയുന്നു - ഞാന് ഇരുന്ന് ഈ ബ്രഹ്മാമുഖത്തിലൂടെ കേള്പ്പിക്കുകയാണ്. ബ്രഹ്മാവ്
എവിടെ നിന്നുവന്നു? പ്രജാപിതാവ് തീര്ച്ചയായും ഇവിടെയല്ലേ വേണ്ടത്. ഞാന്
ഇദ്ദേഹത്തെ ദത്തെടുക്കുന്നു, പേരും വെയ്ക്കുന്നു. നിങ്ങളും ബ്രഹ്മാമുഖവംശാവലി
ബ്രാഹ്മണരാണ്, നിങ്ങള് കലിയുഗ അന്ത്യത്തിലാണ്, നിങ്ങള് തന്നെ സത്യയുഗത്തിന്റെ
ആരംഭത്തില് വരും. നിങ്ങളാണ് ആദ്യമാദ്യം ബാബയില് നിന്നും വേര്പിരിഞ്ഞ് പാര്ട്ട്
അഭിനയിക്കാന് വന്നത്. നമ്മളിലും എല്ലാവരേയും പറയാന് സാധിക്കില്ല. ഇതും
മനസ്സിലാകും ആരാണ് പൂര്ണ്ണമായി 84 ജന്മങ്ങള് എടുക്കുന്നതെന്ന്! ഈ ലക്ഷ്മീ
നാരായണന്മാരുടെ കാര്യം ഗ്യാരന്റിയാണ്. ശ്യാമ സുന്ദരന് എന്നത് ഇവരെക്കുറിച്ചുള്ള
മഹിമയാണ്. ദേവീ ദേവതകള് സുന്ദരരായിരുന്നു, കറുത്തവരില് നിന്നും സുന്ദരന്മാരായി
മാറി. ഗ്രാമത്തിലെ ബാലനില് നിന്നും മാറി സുന്ദരനായി മാറി, ഈ സമയത്ത് എല്ലാവരും
ബാലന്മാരും- ബാലികമാരുമാണ്. ഇത് പരിധിയില്ലാത്ത കാര്യമാണ്, അത് ആര്ക്കും
അറിയില്ല. എത്ര നല്ല-നല്ല കാര്യങ്ങളാണ് മനസ്സിലാക്കിത്തരുന്നത്. എല്ലാവര്ക്കും
വേണ്ടിയുള്ള സര്ജന് ഒരാള് തന്നെയാണ്. ഇത് അവിനാശീ സര്ജനാണ്.
യോഗത്തെ അഗ്നി എന്നാണ് പറയുന്നത് എന്തുകൊണ്ടെന്നാല് യോഗത്തിലൂടെയാണ് ആത്മാവിലെ
അഴുക്ക് ഇളകുന്നത്. യോഗാഗ്നിയിലൂടെ തമോപ്രധാനമായ ആത്മാവ് സതോപ്രധാനമായി മാറുന്നു.
അഥവാ അഗ്നി തണുത്തുപോയാല് അഴുക്ക് ഇളകില്ല. ഓര്മ്മയെ യോഗാഗ്നി എന്നാണ് പറയുന്നത്,
ഇതിലൂടെ വികര്മ്മം വിനാശമാകുന്നു. അതിനാല് ബാബ പറയുകയാണ് നിങ്ങള്ക്ക് എത്രയാണ്
മനസ്സിലാക്കിത്തരുന്നത്. ധാരണയും ഉണ്ടാകേണ്ടേ. ശരി മന്മനാഭവ. ഇതില് ക്ഷീണിക്കാന്
പാടില്ലല്ലോ. ബാബയെ ഓര്മ്മിക്കാന് തന്നെ മറന്നുപോകുന്നു. പതിമാരുടേയും പതി
നിങ്ങളെ ജ്ഞാനം കൊണ്ട് എത്ര അലങ്കരിക്കുന്നു. നിരാകാരനായ ബാബ പറയുന്നു
മറ്റെല്ലാത്തില് നിന്നും ബുദ്ധിയോഗത്തെ മുറിച്ച് അച്ഛനായ എന്നെ ഓര്മ്മിക്കൂ.
എല്ലാവരുടേയും അച്ഛന് ഒരാളാണ്. നിങ്ങളുടെ ഉയരുന്ന കലയാണ് ഇപ്പോള് ഉണ്ടാകുന്നത്.
അങ്ങയിലൂടെയാണ് എല്ലാവരുടേയും മംഗളം എന്ന് പറയാറില്ലേ. ബാബ വന്നിരിക്കുകയാണ്
എല്ലാവരുടേയും മംഗളം ചെയ്യാന്. രാവണനാണെങ്കില് എല്ലാവരേയും ദുര്ഗതിയിലേയ്ക്കാണ്
കൊണ്ടുവരുന്നത്, രാമനാണ് എല്ലാവരേയും സദ്ഗതിയിലേയ്ക്ക് കൊണ്ടുവരുന്നത്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയുടെ
ഓര്മ്മയിലൂടെ അപാരമായ സുഖത്തിന്റെ അനുഭവം ചെയ്യുന്നതിനായി ബുദ്ധിയുടെ ലൈന്
ക്ലിയറാക്കി വെയ്ക്കൂ. ഓര്മ്മ എപ്പോള് അഗ്നിയുടെ രൂപമാകന്നോ അപ്പോഴേ ആത്മാവ്
സതോപ്രധാനമാകൂ.
2) ബാബ കക്കകള്ക്കുപകരം
രത്നങ്ങള് നല്കുന്നു. ഇങ്ങനെയുള്ള നിഷ്കളങ്കനായ ബാബയില് നിന്നും തന്റെ സഞ്ചി
നിറയ്ക്കണം. ശാന്തമായിരിക്കുന്നതിനുള്ള പഠിപ്പ് പഠിച്ച് സദ്ഗതി പ്രാപ്തമാക്കണം.
വരദാനം :-
മായയുടെ
ബന്ധനത്തില് നിന്നും സദാ നിര്ബന്ധരായിരിക്കുന്നവരായ യോഗയുക്തരും
ബന്ധനമുക്തരുമായി ഭവിക്കട്ടെ.
ബന്ധനമുക്തരുടെ അടയാളമാണ്
സദാ യോഗയുക്തം. യോഗയുക്തരായ കുട്ടികള് ഉത്തരവാദിത്വങ്ങളുടെ ബന്ധനത്തില് നിന്നും
മായുടെ ബന്ധനത്തില് നിന്നും മുക്തരായിരിക്കും. മനസ്സിന്റെ പോലും ബന്ധനം
ഉണ്ടാവില്ല. ലൗകിക ഉത്തരവാദിത്ത്വങ്ങള് ഉണ്ടെങ്കിലും അത് കളിയായി അനുഭവപ്പെടും.
അതിനാല് നിര്ദ്ദേശനുസരണം കളിയുടെ രീതിക്കനുസരിച്ച് ചിരിച്ചുകൊണ്ട് കളിക്കൂ
എങ്കില് ഒരിക്കലും ചെറിയ ചെറിയ കാര്യങ്ങളില് ക്ഷീണിക്കുകയില്ല. അഥവാ
ബന്ധനമാണെന്ന് മനസ്സിലാക്കുകയാണെങ്കില് ക്ഷീണം അനുഭവപ്പെടും. എന്ത് എന്തുകൊണ്ട്
എന്നുള്ള ചോദ്യങ്ങള് ഉയര്ന്നു വരും. എന്നാല് ഉത്തരവാദി ബാബയാണ് താങ്കള്
നിമിത്തമാണ,് ഈ സ്മൃതിയിലൂടെ ബന്ധനമുക്തരായി മാറൂ എങ്കില് യോഗയുക്തരായി മാറാന്
സാധിക്കും.
സ്ലോഗന് :-
ചെയ്യുന്നതും
ചെയ്യിപ്പിക്കുന്നതുമായ ബാബയുടെ സ്മൃതിയില് ഭാരത്തെയും അഭിമാനത്തെയും
സമാപ്തമാക്കൂ.
അവ്യക്ത സൂചന :
സത്യതയുടെയും സഭ്യതയുടെയും സംസ്കാരത്തെ സ്വന്തമാക്കൂ.
അപവിത്രത കേവലം
ആര്ക്കെങ്കിലും ദുഃഖം നല്കുക അഥവാ പാപ കര്മ്മം ചെയ്യുക മാത്രമല്ല എന്നാല്
സ്വയത്തില് സത്യതയും സ്വച്ഛതയും വിധി പൂര്വ്വകവുമാണെന്ന അനുഭവം
ചെയ്യുന്നുണ്ടെങ്കില് പവിത്രമാണ്. ഏതു പോലെ പഴഞ്ചൊല്ലുണ്ടല്ലോ സത്യത്തിന്റെ തോണി
ആടും ഉലയും എന്നാല് ഒരിക്കലും മുങ്ങുകയില്ല. വിശ്വാസത്തിന്റെ തോണി സത്യതയാണ്,
സത്യസന്ധതയുമാണ്, അപ്പോള് എന്ത് ഇളക്കങ്ങള് ഉണ്ടാകുകയാണെങ്കിലും ഒരിക്കലും
മുങ്ങുകയില്ല. അതിനാല് സത്യതയുടെ ധൈര്യത്തില് പരമാത്മപ്രത്യക്ഷതയ്ക്ക്
നിമിത്തമായി മാറൂ.