20.04.25    Avyakt Bapdada     Malayalam Murli    18.01.2005     Om Shanti     Madhuban


സെക്കന്റില് ദേഹബോധത്തില് നിന്ന് മുക്തമായി ജീവന്മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ മാസ്റ്റര് മുക്തി ജീവന്മുക്തിയുടെ ദാതാവാകൂ


ഇന്ന് ബാപ്ദാദാ നാനാഭാഗത്തുമുള്ള ഭാഗ്യവാന്മാരും സ്നേഹികളുമായ കുട്ടികളെയാണ് കാണുന്നത്. ഓരോ കുട്ടിയും സ്നേഹത്തില് മുഴുകിയിരിക്കുന്നു.ഈ പരമാത്മസ്നേഹം അലൗകീക സ്നേഹമാണ്. ഈ സ്നേഹമാണ് കുട്ടികളെ ബാബയുടേതാക്കിയത്.സ്നേഹമാണ് സഹജ വിജയി ആക്കിയത്.ഇന്ന് അമൃതവേള മുതല് നാനാഭാഗത്തുമുള്ള കുട്ടികള് ഓരോരുത്തരും തന്റെ സ്നേഹത്തിന്റെ മാല ബാബയെ അണിയിച്ചു കാരണം ഈ പരമാത്മ സ്നേഹം എന്തിനെ എന്താക്കി മാറ്റും എന്നത് ഓരോ കുട്ടിയ്ക്കും അറിയാം.സ്നേഹത്തിന്റെ അനുഭൂതിയാണ് അനേകം പരമാത്മ ഖജനാവുകളുടെ അധികാരിയാക്കുന്നത്.പരമാത്മാവിന്റെ സര്വ്വ ഖജനാവുകളുടെയും ഗോള്ഡന് താക്കോല് ബാബാ എല്ലാ കുട്ടികള്ക്കും നല്കിയതാണ്.അറിയാമല്ലോ! ഏതാണ് ഗോള്ഡന് താക്കോല്? ആ ഗോള്ഡന് താക്കോല് ആണ് 'എന്റെ ബാബ".എന്റെ ബാബാ എന്ന് പറയുമ്പോള് എല്ലാ ഖജനാവിന്റെയും അധികാരിയാകും.സര്വ്വ പ്രാപ്തികളുടെ അധികാരത്തിനാല് സമ്പന്നരായി, സര്വ്വ ശക്തികളും നിറഞ്ഞ,മാസ്റ്റര് സര്വ്വശക്തിവാന് ആത്മാക്കളായി.അത്രയും സമ്പന്നരായ ആത്മാക്കളുടെ ഹൃദയത്തില് നിന്ന് ഉയരുന്ന ഗീതം ഏതാണ്?ബ്രാഹ്മണരുടെ ഖജനാവില് അപ്രാപ്തമായി ഒന്നുമില്ല.

ഇന്നത്തെ ദിവസത്തെ സ്മൃതി ദിവസം എന്നാണ് പറയുന്നത്,കുട്ടികളായ നിങ്ങള്ക്ക് എല്ലാവര്ക്കും ഇന്ന് പ്രത്യേകിച്ച് ആദി ദേവ് ബ്രഹ്മാബാബയുടെ സ്മൃതിയാണ് വരുന്നത്. ബ്രഹ്മബാബ ബ്രാഹ്മണകുട്ടികളായ നിങ്ങളെ കാണുമ്പോള് സന്തോഷിക്കുന്നു, കാരണം എന്ത്?ഓരോ ബ്രാഹ്മണ കുട്ടിയും കോടിയില് ഒരുവനായ ഭാഗ്യശാലി കുട്ടിയാണ്. സ്വന്തം ഭാഗ്യത്തെ അറിയുന്നുണ്ടോ! ബാപ്ദാദ ഓരോ കുട്ടിയുടെയും മസ്തകത്തില് പ്രകാശിക്കുന്ന ഭാഗ്യ നക്ഷത്രം കണ്ട് സന്തോഷിക്കുന്നു. ഇന്നത്തെ സ്മൃതിദിനത്തിലാണ് ബാബാ വിശ്വ സേവനത്തിന്റെ ചുമതലയുടെ കിരീടം കുട്ടികളെ ഏല്പ്പിച്ചത്. അതിനാല് ഈ സ്മൃതിദിനം നിങ്ങള് കുട്ടികളുടെ രാജാത്തിലകത്തിന്റെ ദിവസമാണ്.വിശേഷമായി സാകാര രൂപത്തില് കുട്ടികള്ക്ക് വില്പവര് വില്ചെയ്തു തരുന്ന ദിവസമാണ്.കുട്ടികള് ബാബയെ പ്രത്യക്ഷമാക്കും എന്ന ചൊല്ല് സാകാരമാക്കുന്ന ദിവസമാണ്. കുട്ടികള് നിമിത്തമായിരുന്നു നിസ്വാര്ത്ഥമായി വിശ്വ സേവനം ചെയ്യുന്നത് കണ്ടു ബാപ്ദാദ സന്തോഷിക്കുന്നു.ബാപ്ദാദ ചെയ്യിപ്പിക്കുന്നവനാണ്,ചെയ്യുന്നവരായ കുട്ടികളുടെ ഓരോ ചുവടും കണ്ടു സന്തോഷിക്കുന്നുണ്ട്, സേവനത്തിന്റെ സഫലതയ്ക്ക് വിശേഷ ആധാരമാണ് ചെയ്യിപ്പിക്കുന്നവനായ ബാബാ ചെയ്യൂന്ന ആത്മാവാകുന്ന എന്നിലൂടെ ചെയ്യിപ്പിക്കുകയാണ്.ഞാന് ആത്മാവ് നിമിത്തമാണ്.നിമിത്ത ഭാവത്തിലൂടെ സ്വതവേ നിര്മ്മാന് സ്ഥിതി വരുന്നു.ദേഹാഭിമാനം കൊണ്ടുവരുന്ന ഞാന് എന്ന ഭാവം നിര്മ്മാന് ഭാവത്തില് കൂടി സ്വതവേ സമാപ്തമാകും.ഈ ബ്രാഹ്മണ ജീവിതത്തില് ഏറ്റവും കൂടുതല് വിഘ്നരൂപമാകുന്നത് ദേഹബോധത്തിന്റെ ഞാന് എന്ന ഭാവം ആണ്. ചെയ്യിപ്പിക്കുന്നവന് ചെയ്യിപ്പിക്കുകയാണ്, ഞാന് നിമിത്തമായി ചെയ്യുന്നവനായി ചെയ്തുകൊണ്ടിരിക്കുന്നു, എങ്കില് സഹജമായി ദേഹ അഭിമാനത്തില് നിന്ന് മുക്തമായി തീരുന്നു.ജീവന്മുക്തിയുടെ സുഖം അനുഭവമാകുന്നു.ജീവന്മുക്തി ഭാവിയില് ആണ് പ്രാപ്തമാകുന്നത് എന്നാല് ഇപ്പോള് സംഗമയുഗത്തിലെ ജീവന്മുക്തിയുടെ അലൗകിക ആനന്ദം അതിനേക്കാള് അലൗകികമായതാണ്.ബ്രഹ്മബാബയില് കണ്ടതുപോലെ കര്മ്മം ചെയ്യുമ്പോഴും കര്മ്മത്തിന്റെ ബന്ധനത്തില് നിന്ന് വേറിട്ടിരുന്നു. ജീവിതത്തില് കമല പുഷ്പ സമാനമായി വേറിട്ടും പ്രിയപെട്ടതും ആയി ഇരുന്നു.ഇത്രയും വലിയ കുടുംബത്തിന്റെ ചുമതല,ജീവിതത്തിന്റെ ചുമതല,യോഗി ആക്കുവാനുള്ള ചുമതല, ഫരിസ്ത യില് നിന്നും ദേവതയാക്കുന്നതിനുള്ള ചുമതല, എല്ലാ ചുമതലകള് ഉണ്ടായിരുന്നിട്ടും നിശ്ചിന്ത ചക്രവര്ത്തി ആയിരുന്നു. ജീവന്മുക്ത സ്ഥിതി എന്ന് പറയുന്നത് ഇതാണ്.ഭക്തിമാര്ഗ്ഗത്തിലും ബ്രഹ്മാവിനെ കമല പുഷ്പത്തില് ഇരിക്കുന്നതാണ് കാണിക്കുന്നത്. കമലാസനധാരിയായിട്ടാണ് കാണിക്കുന്നത്.കുട്ടികളായ നിങ്ങളും സംഗമയുഗത്തില് തന്നെ ജീവന്മുക്തിയുടെ അനുഭവം ചെയ്യണം. ഈ സമയത്താണ് ബാപ്ദാദയില് നിന്ന് മുക്തിയുടെയും ജീവന് മുക്തിയുടെയും സമ്പത്ത് പ്രാപ്തമാകുന്നത്. ഇപ്പോള് മാസ്റ്റര് മുക്തി ജീവന്മുക്തി ദാതാവാകണം.ആയതാണ് ആകുകയും വേണം.മാസ്റ്റര് മുക്തി ജീവന്മുക്തി ദാതാവ് ആകുന്നതിനുള്ള വിധിയാണ് സെക്കന്റില് ദേഹബോധത്തില് നിന്നും മുക്തമാകൂ.ഇപ്പോള് ഈ അഭ്യാസം ആവശ്യമാണ്.മനസ്സിന് മേല് അത്രയ്ക്ക് നിയന്ത്രണം ഉണ്ടാകണം, സ്ഥൂലമായ കര്മ്മേന്ദ്രിയങ്ങള്, കൈയ്യ് അല്ലെങ്കില് കാല് ഇതിനെയെല്ലാം ആഗ്രഹിക്കുന്ന പോലെ ചലിപ്പിക്കാറുണ്ടല്ലോ,അതിന് സമയം എടുക്കാറുണ്ടോ? ഇപ്പോള് കൈയ്യ് ഉയര്ത്തണം എങ്കില് കൂടുതല് സമയം വേണമോ? ഉയര്ത്താനാകുമല്ലോ! ഇപ്പോള് ബാപ്ദാദാ പറയുകയാണ് കൈയ്യ് മുകളിലേക്ക് ഉയര്ത്തണം, ഉയര്ത്തുമല്ലോ!ഇപ്പോള് ചെയ്യേണ്ട, സാധിക്കുന്നതല്ലേ. അതുപോലെ മനസിനെയും ആഗ്രഹിക്കുന്നിടത്ത് ഏകാഗ്രമാക്കുവാന് സാധിക്കണം. മനസ്സ് കൈകാലുകളെക്കാള് സൂക്ഷ്മമാണെങ്കിലും നിങ്ങളുടെ സ്വന്തമാണ്! എന്റെ മനസ്സ് എന്നാണു പറയുന്നത്, മനസ്സ് നിന്റേറതാണ് എന്ന് പറയുകയില്ല! സ്ഥൂലമായ കര്മ്മേന്ദ്രിയങ്ങള് നിയന്ത്രണത്തില് വരുന്നതുപോലെ മനസ്സ് ബുദ്ധി സംസ്ക്കാരം നിയന്ത്രണത്തില് വരണം അപ്പോള് നമ്പര് വണ് വിജയി എന്ന് പറയും. സയന്സ് റോക്കറ്റും മറ്റ് സാധനങ്ങളും കൊണ്ട് ഈ ലോകത്തില് മാത്രമാണ് എത്തുന്നത്. കൂടിയാല് മറ്റ് ഗ്രഹങ്ങളില് വരെ പോകും. ബ്രാഹ്മണ ആത്മാക്കള്ക്ക് മൂന്നു ലോകം വരെ എത്തിച്ചേരാന് സാധിക്കും. സെക്കന്റിനുള്ളില് സൂക്ഷ്മ ലോകവും, നിരാകാര ലോകവും സ്തൂലത്തില് മധുബന് വരെയും എത്താന് കഴിയുമല്ലോ! മനസ്സിന് മധുബനിലേക്ക് പോകാന് നിര്ദേശം കൊടുത്താല് സെക്കന്ററിനുള്ളില് എത്താന് കഴിയുമോ? ശരീരം അല്ല, മനസ്സ് കൊണ്ട്. നിര്ദ്ദേശം കൊടുക്കൂ സൂക്ഷ്മ വദനത്തില് പോകണം, നിരാകാരി ലോകത്തില് പോകണം, മൂന്ന് ലോകങ്ങളിലും ആഗ്രഹിക്കുമ്പോള് എല്ലാം മനസ്സിനെ കൊണ്ട് പോകാന് സാധിക്കുമോ? ഇതിനുള്ള അഭ്യാസം ഉണ്ടോ? ഇപ്പോള് ഈ അഭ്യാസമാണ് കൂടുതല് ആവശ്യം. ബാപ്ദാദാ കണ്ടു അഭ്യാസം ചെയ്യുന്നുണ്ട് പക്ഷെ ആഗ്രഹിക്കുന്ന അത്രയും സമയം ഏകാഗ്രതയോടെ ഇരിക്കണം,അചഞ്ചലം ആയിരിക്കണം, ചഞ്ചലമാകരുത്, ഇതില് കൂടുതല് ശ്രദ്ധിക്കണം.പറയാറുള്ളത് മനസ്സിനെ ജയിക്കുന്നവര് ലോകം കീഴടക്കും എന്നാണ്, ഇപ്പോള് ഇടയ്ക്കൊക്കെ മനസാണ് ചതിക്കുന്നത്.

ബാപ്ദാദാ ഇന്ന് സമര്ത്ഥ ദിവസം ഈ ശക്തിയില് കൂടുതലായി ശ്രദ്ധ കൊടുക്കുന്നു.സ്വരാജ്യ അധികാരികളായ കുട്ടികള്,ഈ അഭ്യാസത്തില് പ്രത്യേകമായി സദാ ശ്രദ്ധിക്കണം കാരണം അപ്രതീക്ഷിതത്തിന്റെ കളി കൂടുതല് കാണുന്ന സമയമാണിത്. ഇതിനായി ഏകാഗ്രതയുടെ ശക്തി വേണം. ഏകാഗ്രതയുടെ ശക്തിയോടെയൊപ്പം ദൃഢതയുടെ ശക്തി സഹജമായി വന്ന് ചേരും.ദൃഢത സ്വതവേ സഫലത നേടി തരും. അതിനാല് ഈ വിശേഷ സമര്ത്ഥ് ദിവസം ഈ ശക്തിയുടെ അഭ്യാസത്തില് പ്രതേകിച്ച് ശ്രദ്ധിക്കണം. ഭക്തി മാര്ഗ്ഗത്തില് പറയാറുണ്ടല്ലോ മനസ്സിനോട് തോറ്റാല് പരാജയം, മനസ്സിനെ ജയിച്ചാല് വിജയി ആകും.എന്റെ മനസ്സ് എന്നാണ് പറയുന്നത് അപ്പോള് എന്റെതിന്റെ അധികാരിയായി ശക്തികളുടെ കടിഞ്ഞാണ് കൊണ്ട് വിജയം പ്രാപ്തമാക്കൂ. ഈ പുതിയ വര്ഷം ഈ ഹോം വര്ക്കില് പ്രത്യേകമായി ശ്രദ്ധിക്കൂ! ഇതിനെയാണ് പറയുന്നത് യോഗി എന്നാല് ഇപ്പോള് പ്രയോഗി ആകണം.

ഇന്നത്തെ ദിവസത്തെ സ്നേഹത്തിന്റെ ആത്മീയ സംഭാഷണം, സ്നേഹത്തോടെയുള്ള പരാതികള്, സമാനമാകുന്നതിന്റെ ഉന്മേഷവും ഉത്സാഹവും മൂന്ന് പ്രകാരത്തിലെ ആത്മീയ സംഭാഷണം ബാപ്ദാദയുടെ അടുത്ത് എത്തി.കത്തുകള് കിട്ടി,സംഭക്ഷണവും കേട്ടു, സന്ദേശങ്ങളും കിട്ടി, കുട്ടികളുടെ സ്നേഹവും ബാപ്ദാദാ സ്വീകരിച്ചു.പകരമായി ഹൃദയത്തിലെ സ്നേഹ സ്മരണകളും കൊടുത്തു.ഹൃദയംകൊണ്ട് ആശിര്വാദവും നല്കി.ഓരോരുത്തരുടെയും പേരുകള് പറയാന് കഴിയില്ല.ധാരാളം പേര് ഉണ്ട്.എങ്കിലും ഒരോ കോണിലെയും,ഗ്രാമങ്ങളിലെയും, പട്ടണങ്ങളിലെയും എല്ലായിടത്തുമുള്ള കുട്ടികളുടെ, ബന്ധനമുള്ളവരുടെ,വിലപിക്കുന്നവരുടെ സര്വ്വരുടേയും സ്നേഹ സ്മരണകള് കിട്ടി. ഇപ്പോള് ബാപ്ദാദാ പറയുന്നത് ഇതാണ് സ്നേഹത്തിന് പകരമായി സ്വയം മാറൂ, പരിവര്ത്തനം ആകൂ. ഇപ്പോള് സ്റ്റേജില് തന്റെ സമ്പന്ന സ്വരൂപം പ്രത്യക്ഷമാക്കൂ. തന്റെ സമ്പന്നതയില് കൂടി ദു:ഖവും അശാന്തിയും സമാപ്തമാകണം.ഇപ്പോള് നമ്മുടെ സഹോദരങ്ങള്ക്ക് കൂടുതല് ദു:ഖം കാണാന് കഴിയരുത്. ഈ ദു:ഖവും അശാന്തിയില് നിന്നും മുക്തി നല്കൂ. ഒത്തിരി ഭയപ്പെട്ടിരിക്കുകയാണ്. എന്താണ് ചെയ്യുക, എന്തായി മാറും.....,ഈ അന്ധകാരത്തില് തപ്പിത്തടയുകയാണ്. ഇപ്പോള് ആത്മാക്കള്ക്ക് വെളിച്ചത്തിന്റെ വഴി കാണിച്ചു കൊടുക്കൂ.ഉത്സാഹം ഉണ്ടോ? ദയ തോന്നുന്നുണ്ടോ? ഇനി പരിധിയില്ലാത്തതു കാണൂ, പരിധിയില്ലാത്തതില് ശ്രദ്ധിക്കൂ. ശരി. ഹോംവര്ക്ക് ഓര്മ്മയുണ്ടല്ലോ! മറന്ന് പോകരുത്. സമ്മാനം നല്കും. ആരാണോ ഒരു മാസം പൂര്ണ്ണമായി മനസ്സിനെ നിയന്ത്രണ ശക്തിയിലൂടെ മുഴുവന് മാസവും ആഗ്രഹിക്കുന്ന പോലെ ഏകാഗ്രമാക്കുന്നത്, ഈ ചാര്ട്ടിനുള്ള റിസള്ട്ടിന് സമ്മാനം തരും.സമ്മതമല്ലേ? ആര് സമ്മാനം നേടും?പാണ്ഡവര് നേടുമോ, പാണ്ഡവര് മുന്നിലാണ്.പാണ്ഡവര്ക്ക് ആശംസകള് ഉണ്ട്, ശക്തികളോ? എ വണ്. പാണ്ഡവര് നമ്പര് വണ് എങ്കില് ശക്തികള് എ വണ്ആണ്. ശക്തികള് എ വണ് ആയില്ലെങ്കില് പാണ്ഡവര് എ വണ് ആകും. ഇപ്പോള് ഗതി കുറച്ച് തീവ്രമാക്കൂ. പതുക്കെപോരാ. തീവ്രഗതിയിലൂടെ ആണ് ആത്മാക്കളുടെ ദു?ഖവും വേദനകളും തീരുന്നത്. ആത്മാക്കളുടെ മേല് കരുണയുടെ കുട നിവര്ത്തൂ . ശരി.

ഡബിള് വിദേശികളായ സഹോദരങ്ങളോട്: ഡബിള് വിദേശി, ബാപ്ദാദാ പറയുന്നു ഡബിള് വിദേശികള് ഡബിള് പുരുഷാര്ത്ഥത്തില് മുന്നേറുന്നവരാണ്.ഡബിള് വിദേശി എന്നത് ടൈറ്റില് പോലെ ആണ്, നിങ്ങളുടെ അടയാളമാണ്. അതുപോലെ ഡബിള് വിദേശി നമ്പര് വണ് ആകുന്നതില് ഡബിള് വേഗതയില് മുന്നേറുന്നവരാണ്. നല്ലതാണ്.ഓരോ ഗ്രൂപ്പിലും ഡബിള് വിദേശികളെ കാണുമ്പോള് ബാപ്ദാദ സന്തോഷിക്കുന്നു ഭാരതവാസികളും നിങ്ങള് എല്ലാവരെയും കണ്ടു സന്തോഷിക്കുന്നു. ബാപ്ദാദയും വിശ്വകല്യാണകാരിയുടെ ടൈറ്റില് കണ്ട് സന്തോഷിക്കുന്നു.ഇപ്പോള് ഡബിള് വിദേശികളുടെ പ്ലാന് എന്താണ്? ബാപ്ദാദയ്ക്ക് സന്തോഷമായി, ആഫ്രിക്ക യിലുള്ളവര് തീവ്ര പുരുഷാര്ത്ഥം ചെയ്യുന്നു. നിങ്ങളും എല്ലാവരും നിങ്ങള്ക്ക് ചുറ്റുമുള്ള ബാക്കി സഹോദരങ്ങള്ക്ക് സന്ദേശം കൊടുക്കുവാന് ഉന്മേഷം ഉത്സാഹം വയ്ക്കൂ. പരാതി വരരുത്.വൃദ്ധി ഉണ്ടാകുന്നു ഇനിയും വര്ധിക്കും എന്നാല് ഇപ്പോള് പരാതികള് തീര്ക്കണം. ഈ വിശേഷത ഡബിള് വിദേശികളെ കേള്പ്പിക്കാറുണ്ട്, നിഷ്കളങ്കനായ ബാബയെ സന്തോഷിപ്പിക്കാനുള്ള വഴിയാണ് സത്യമായ മനസ്സില് സാഹബ് തൃപ്തനാകും., ഇത് ഡബിള് വിദേശികളുടെ വിശേഷതയാണ്. വളരെ സമര്ത്ഥമായി ബാബയെ സന്തോഷിപ്പിക്കാന് അറിയാം. ബാബയ്ക്ക് സത്യമായ മനസ്സ് പ്രീയപ്പെട്ടത് ആകാന് കാരണമെന്ത്? കാരണം ബാബയെ സത്യം എന്നാണ് പറയുന്നത്. ഈശ്വരന് സത്യം എന്ന് പറയുമല്ലോ! ബാപ്ദാദയ്ക്കും സത്യമായ മനസ്സ് ശുദ്ധമായ മനസ്സ് ഏറ്റവും ഇഷ്ടമാണ്. അങ്ങനെയല്ലേ! ശുദ്ധമായ മനസ്സാണ്,സത്യമായ മനസ്സാണ്. സത്യത ബ്രാഹ്മണ ജീവിതത്തിന്റെ മഹത്വമാണ്. അതിനാല് ബാപ്ദാദ സദാ ഡബിള് വിദേശികളെ ഓര്മ്മിക്കും. പല രാജ്യങ്ങളിലെയും ആത്മാക്കള്ക്ക് സന്ദേശം കൊടുക്കാന് നിമിത്തമായി. ഏതെല്ലാം ദേശങ്ങളില് ഉള്ളവര് വന്നിട്ടുണ്ടെന്ന് നോക്കൂ. ആ ദേശങ്ങളുടെ എല്ലാം മംഗളം നടന്നു! നിങ്ങള് കുറച്ചുപേരാണ് ഇവിടെ നിമിത്തമായി വന്നിട്ടുള്ളത്. ബാപ്ദാദ നാനാഭാഗത്തുമുള്ള ഡബിള് വിദേശി കുട്ടികള്ക്കും,നിമിത്തമായ കുട്ടികള്ക്കും ആശംസകള് തരുന്നു. പറക്കുകയും പറപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കൂ. പറക്കുന്ന കലയിലൂടെ സര്വ്വരുടേയും മംഗളം ഉണ്ടാകും. എല്ലാവരും ഉന്മേഷം വീണ്ടെടുക്കുകയല്ലേ? ഉന്മേഷം ഉള്ളവരായോ? ഇത് സദാ കാണുമോ അതോ മധുബനില് തന്നെ പകുതി കളഞ്ഞിട്ട് പോകുമോ? കൂടെ ഉണ്ടാവുമോ, സദാ കാണുമോ? അമര് ഭവ യുടെ വരദാനം കിട്ടിയിട്ടുണ്ട്! അതിനാല് ഉണ്ടാക്കിയ പരിവര്ത്തനം സദാ വര്ദ്ധിച്ചു കൊണ്ടിക്കും. അമരമായിരിക്കും. ശരി. ബാപ്ദാദയ്ക്ക് സന്തോഷമായി. നിങ്ങളും സന്താഷമായിരിക്കൂ മറ്റുള്ളവര്ക്ക് സന്തോഷം നല്കണം. ശരി.

ജ്ഞാന സരോവരത്തിന്റെ 10 വര്ഷം പൂര്ത്തിയായി : ശരി. നല്ലതാണ്, ജ്ഞാനസരോവരം ഒരു വിശേഷതയുടെ തുടക്കം കുറിച്ചു, ജ്ഞാന സരോവരം തുടങ്ങിയപ്പോള് വിധി പൂര്വ്വമായി വി.വി.ഐ. പി, വി.ഐ. പി പ്രോഗ്രാമുകള് ആരംഭിച്ചു. നിരന്തരം ഓരോ വിംഗുകളുടെ പ്രോഗ്രാം നടന്നുകൊണ്ടിരിക്കുന്നു.ജ്ഞാന സരോവരത്തില് വരുന്ന ആത്മാക്കളുടെ സ്തൂല സേവനവും അലൗകീക സേവനവും വളരെ താത്പര്യത്തോടെ ചെയ്യുന്നുണ്ട് അതിനാല് ജ്ഞാന സരോവരത്തില് ഉള്ളവര്ക്ക് ബാപ്ദാദ പ്രത്യേകിച്ച് ആശംസകള് തരുന്നു. സേവനത്തിന്റെ ഫലമായി എല്ലാവരും സന്തോഷമായി മടങ്ങുന്നു, സന്തോഷത്തോടെ കൂടെയുള്ള വരെ വീണ്ടും കൊണ്ടുവരുന്നു. എല്ലാ ദിക്കുകളിലും ശബ്ദം കേള്പ്പിക്കാന് ജ്ഞാനസരോവരം നിമിത്തമായി.അതിന് ആശംസകള്. സദാ ആശംസകള് നേടണം.ശരി.

ഇപ്പോള് ഒരു സെക്കന്റ് മനസ്സിനെ ഏകാഗ്രമാക്കൂ.എല്ലാവരും ഒരു സെക്കന്റ് ബിന്ദു സ്വരൂപത്തില് സ്ഥിതി ചെയ്യൂ.(ബാപ്ദാദ ഡ്രില് ചെയ്യിപ്പിച്ചു) ശരി. സദാ ഈ അഭ്യാസം ചെയ്തുകൊണ്ടിരിക്കണം.

നാനാഭാഗത്തുമുള്ള സ്നേഹി, ലൗവ് ലീന് ആത്മാക്കള്ക്ക്, സദാ ദയഹൃദയരായി ഓരോ ആത്മാക്കളെയും ദു:ഖവും അശാന്തിയില് നിന്നും മുക്തരാക്കുന്ന ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ തന്റെ മനസ്സും ബുദ്ധിയും സംസ്ക്കാരവും നിയന്ത്രണ ശക്തിയിലൂടെ നിയന്ത്രിക്കുന്ന മഹാ വീര ആത്മാക്കള്ക്ക്,സദാ സംഗമയുഗത്തില് ജീവന്മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യുന്ന ബാപ്സമാനരായ ആത്മാക്കള്ക്ക് കോടിമടങ്ങായി സ്നേഹ സ്മരണകളും നമസ്തേയും.

വരദാനം :-
എല്ലാവര്ക്കും ആശ്രയം തരുന്ന ദയാഹൃദയനായ ബാബയുടെ കുട്ടികള് ദയാ ഹൃദയരായി ഭവിക്കട്ടെ

യാചകരായി ആരെ കണ്ടാലും ഈ ആത്മാവിനും ആശ്രയം ലഭിക്കണം, ഇവരുടെ മംഗളം ഉണ്ടാവട്ടെ എന്ന് ദയാഹൃദയനായ ബാബയുടെ ദയാഹൃദയരായ കുട്ടികള്ക്ക് ദയ തോന്നും. അവരുടെ സമ്പര്ക്കത്തില് വരുന്നവര്ക്കെല്ലാം ബാബയുടെ പരിചയം കൊടുക്കും. വീട്ടിലേക്കു ആര് വന്നാലും ആദ്യം അവരോടു വെള്ളം വേണമോ എന്ന് ചോദിക്കും ഒന്നും സ്വീകരിക്കാതെ അവര് പോകുന്നത് മോശമായിട്ട് കരുതുന്നത് പോലെ നിങ്ങളുടെ സമ്പര്ക്കത്തില് ആര് വന്നാലും അവര്ക്ക് ബാബയുടെ പരിചയമാകുന്ന വെള്ളം തീര്ച്ചയായും നല്കണം. ദാതാവിന്റെ കുട്ടികള് ദാതാവായി എന്തെങ്കിലുമൊക്കെ കൊടുക്കണം അതിലൂടെ അവര്ക്കും ആശ്രയം കിട്ടട്ടെ.

സ്ലോഗന് :-
യഥാര്ത്ഥ വൈരാഗ്യ വൃത്തിയുടെ സഹജ അര്ത്ഥമാണ് എത്രത്തോളം വേറിട്ടതാണോ അത്രയും പ്രീയമുള്ളത്.

അവ്യക്ത സൂചന: 'കമ്പയിന്റ് രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയി ആകൂ'

ഞാനും എന്റെ ബാബയും,ഈ സ്മൃതിയിലൂടെ കമ്പയിന്റ് ആയിരുന്നാല് മായാജീത്ത് ആകും. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും ഈ വാക്കില് ബാബയും കുട്ടിയും രണ്ടു പേരും കമ്പയിന്റാണ്. കുട്ടികളുടെ കെകളും, കാര്യം ബാബയുടേതും. കൈകള് കൊടുക്കുവാനുള്ള സുവര്ണ്ണാവസരം കുട്ടികള്ക്കാണ് ലഭിക്കുന്നത്. എന്നാല് ചെയ്യിപ്പിക്കുന്നയാള് ചെയ്യിപ്പിക്കുന്നതായി അനുഭപ്പെടും. നിമിത്തമായി ചെയ്യിപ്പിക്കുകയാണ് സദാ ഈ ശബ്ദം മനസ്സില് നിന്ന് ഉയരും.