20.05.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ-സ്വയം സ്വയത്തോട് ചോദിക്കൂ, ഞാനെത്ര സമയം ബാബയുടെ ഓർമ്മയിൽ കഴിയുന്നുണ്ട്, എത്രസമയം ദേഹീഅഭിമാനി സ്ഥിതിയിലിരിക്കാൻ സാധിക്കുന്നുണ്ട്.

ചോദ്യം :-
ബാബയുടെ ഏതൊരു നിർദേശമാണ് ഭാഗ്യശാലികളായ കുട്ടികൾ മാത്രം പാലിക്കുക?

ഉത്തരം :-
ബാബയുടെ നിർദേശമാണ്-മധുരമായ കുട്ടികളെ, ആത്മാഭിമാനീ ഭവ. നിങ്ങൾ എല്ലാ ആത്മാക്കളും പുരുഷനാണ്, സ്ത്രീയല്ല. ആത്മാക്കളായ നിങ്ങളിൽ തന്നെയാണ് മുഴുവൻ പാർട്ടും അടങ്ങിയിട്ടുള്ളത്. ഇപ്പോൾ ഈ പരിശ്രമം അഥവാ അഭ്യാസം ചെയ്യൂ - നമുക്ക് എങ്ങനെ ദേഹീഅഭിമാനിയായി ഇരിക്കാം. ഇത് തന്നെയാണ് ഉയർന്ന ലക്ഷ്യവും.

ഗീതം :-
ഭാഗ്യം ഉണർത്തി വന്നിരിക്കുകയാണ്....

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടുവല്ലോ. ആത്മീയ കുട്ടികൾ അർത്ഥം ജീവാത്മാക്കൾ പറയുകയാണ് നമ്മൾ പുതിയ ലോകത്തിന്റെ ഭാഗ്യം അഥവാ സ്വർഗ്ഗീയ ഭാഗ്യമുണ്ടാക്കി ആത്മീയ അച്ഛന്റെ അടുത്തിരിക്കുകയാണ്. ഇപ്പോൾ കുട്ടികൾക്ക് ആത്മീയ-അഭിമാനി അഥവാ ആത്മാഭിമാനിയായി മാറണം. ഉയർന്നതിലും ഉയർന്ന പരിശ്രമം ഇതാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ഞാൻ ആത്മാവ് തന്നെയാണ് 84 ജന്മങ്ങൾ എടുത്തിട്ടുള്ളതെന്നു തന്നെ മനസ്സിലാക്കൂ. ചിലപ്പോൾ വക്കീൽ, ചിലപ്പോൾ മറ്റു പലതും, മറ്റു പലരുമായി മാറിയിട്ടുണ്ട്. ആത്മാവ് പുരുഷനാണ്. എല്ലാവരും സഹോദരന്മാരാണ്. അല്ലാതെ സഹോദരിമാരല്ല. ആത്മാവാണ് പറയുന്നത് ഇത് എന്റെ ശരീരമാണെന്ന്. ഈ കണക്കനുസരിച്ച് ആത്മാവ് പുരുഷനും ശരീരം സ്ത്രീയുടെതുമായി മാറി. ഓരോ കാര്യത്തേയും നല്ല രീതിയിൽ മനസ്സിലാക്കണം. ബാബ വളരെ വിശാലവും സൂക്ഷ്മവുമായ ബുദ്ധിയുള്ളവരാക്കി മാറ്റുകയാണ്. ഇപ്പോൾ നിങ്ങൾക്കറിയാം ആത്മാവാകുന്ന ഞാൻ 84 ജന്മങ്ങൾ എടുത്തിട്ടുണ്ട്. മോശവും നല്ലതുമായ സംസ്കാരം ആത്മാവിലാണുള്ളത്. ആ സംസ്കാരങ്ങൾക്ക നുസരിച്ചുള്ള ശരീരവും ആത്മാവിനു ലഭിക്കുന്നു. എല്ലാം ആത്മാവിനെ ആധാരമാക്കിയാണ്. ഇത് വളരെ ഉയർന്ന പ്രയത്നമാണ്. ജന്മ-ജന്മാന്തരങ്ങളായി ലൗകീക അച്ഛനെ ഓർമ്മിച്ചു വന്നു. ഇപ്പോൾ പാരലൗകീക അച്ഛനെ ഓർമ്മിക്കണം. സ്വയം ഇടയ്ക്കിടക്ക് ആത്മാവാണെന്ന് മനസ്സിലാക്കണം. ആത്മാവാകുന്ന ഞാൻ ഈ ശരീരം എടുക്കുന്നു. ഇപ്പോൾ നമ്മൾ ആത്മാക്കളെ ബാബയാണ് പഠിപ്പിക്കുന്നത്. ഈ ആത്മീയ ജ്ഞാനം ആത്മീയ അച്ഛനാണ് നൽകുന്നത്. ഏറ്റവുമാദ്യത്തെ മുഖ്യമായ കാര്യം തന്നെ കുട്ടികൾക്ക് ദേഹീഅഭിമാനിയായി ഇരിക്കണം. ദേഹീഅഭിമാനിയായിരിക്കുക എന്നത് വളരെ ഉയർന്ന ലക്ഷ്യമാണ്. ജ്ഞാനം ഉയർന്നതല്ല. ജ്ഞാനത്തിൽ പരിശ്രമമില്ല. സൃഷ്ടി ചക്രത്തെ അറിയുക എന്നതാണ് ചരിത്രവും ഭൂമിശാസ്ത്രവും. ഉയർന്നതിലും ഉയർന്നത് ബാബയാണ്, പിന്നീടാണ് സൂക്ഷ്മവതനത്തിലെ ദേവതകൾ. സൃഷ്ടിയിലെ ചരിത്രവും ഭൂമിശാസ്ത്രവും മനുഷ്യസൃഷ്ടിയിലാണ് ഉണ്ടാകുന്നത്. മൂലവതനത്തിലും സൂക്ഷ്മവതനത്തിലും ഒരു ചരിത്രവും ഭൂമിശാസ്ത്രവുമില്ല. മറ്റേത് ശാന്തിധാമമാണ്. സത്യയുഗം സുഖധാമമാണ്. കലിയുഗം ദുഃഖധാമമാണ്. ഈ രാവണ രാജ്യത്തിൽ ആർക്കും ശാന്തി ലഭിക്കില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ജ്ഞാനം ലഭിച്ചു കഴിഞ്ഞു -നമ്മൾ ആത്മാക്കൾ ശാന്തിധാമത്തിൽ വസിക്കുന്നവരാണ്. ഈ കർമ്മേന്ദ്രിയങ്ങളെല്ലാം കർമ്മം ചെയ്യാനുളളതാണ്. കർമ്മം ചെയ്യാം ചെയ്യാതിരിക്കാം. നമ്മൾ ആത്മാവാണ്. നമ്മുടെ സ്വധർമ്മം ശാന്തിയാണ്. കർമ്മയോഗിയാണല്ലോ. കർമ്മവും തീർച്ചയായും ചെയ്യണം. കർമ്മ സന്യാസിയായി മാറാൻ സാധിക്കില്ല. അത് ഈ സന്യാസിമാരുടെ പാർട്ടാണ്. വീടെല്ലാം ഉപേക്ഷിച്ചുപോകുന്നു. ഭക്ഷണമൊന്നും പാകം ചെയ്യുന്നില്ല. ഗൃഹസ്ഥത്തിലുള്ളവരുടെ അടുത്തുചെന്ന് ഭിക്ഷ യാചിക്കുന്നു. എന്നാലും ഗൃഹസ്ഥികളിൽ നിന്നല്ലേ കഴിക്കുന്നത്. വീടെല്ലാം ഉപേക്ഷിച്ചാലും കർമ്മം ചെയ്യുന്നുണ്ട്. കർമ്മ സന്യാസിയാകാൻ സാധിക്കില്ല. ആത്മാവ് ശാന്തിധാമത്തിൽ വസിക്കുമ്പോഴാണ് കർമ്മ സന്യാസിയാകുന്നത്. ശാന്തിധാമത്തിൽ കർമ്മേന്ദ്രിയങ്ങൾ തന്നെയില്ലെങ്കിൽ പിന്നെങ്ങനെ കർമ്മം ചെയ്യാനാണ്. ഈ ലോകത്തെയാണ് കർമ്മ ക്ഷേത്രമെന്ന് പറയുന്നത്. എല്ലാവർക്കും കർമ്മ ക്ഷേത്രത്തിലേക്ക് വരുക തന്നെ വേണം. കർമ്മമില്ലാത്തത് ശാന്തിധാമം അഥവാ മൂലവതനത്തിലാണ്. ആത്മാക്കൾ ബ്രഹ്മത്തിൽ പോയി ലയിക്കുന്നില്ലല്ലോ. ആത്മാക്കൾ ശാന്തിധാമത്തിലാണ് വസിക്കുന്നത്. പിന്നീട് ഈ കർമ്മ ക്ഷേത്രത്തിലേക്ക് പാർട്ടഭിനയിക്കാൻ വരുന്നു. ഇതാണ് വിസ്താരത്തിലുള്ള കാര്യങ്ങൾ. ചുരുക്കത്തിൽ പറയുന്നു-സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ എന്നാൽ വികർമ്മങ്ങൾ വിനാശമാകും. ഇതിനെ തന്നെയാണ് ഭാരതത്തിലെ പ്രാചീന യോഗമെന്ന് പറയുന്നത്. വാസ്തവത്തിൽ ഇതിനെ യോഗം എന്നുമല്ല, ഓർമ്മ എന്നു വേണം പറയാൻ. ഓർമ്മിക്കാനാണ് പരിശ്രമം. യോഗികളായ കുട്ടികൾ വളരെ കുറവാണ്. യോഗത്തിനുള്ള പഠിപ്പാണ് ആദ്യം വേണ്ടത്. പിന്നീടാണ് ജ്ഞാനം. ആദ്യമാദ്യം ബാബയുടെ ഓർമ്മയാണ്.

ബാബ പറയുന്നു-ദേഹീഅഭിമാനിയായി മാറൂ. ഇതാണ് ആത്മീയ ഓർമ്മയുടെ യാത്ര. ജ്ഞാനത്തിന്റെ യാത്രയല്ല. ഓർമ്മയുടെ യാത്രയിൽ ഒരുപാട് പരിശ്രമിക്കണം. ചിലർ ബ്രഹ്മാകുമാർ-കുമാരി എന്നെല്ലാം പറയുന്നുണ്ട് എന്നാൽ ബാബയെ ഓർമ്മിക്കുന്നില്ല. ബാബ വന്നാണ് ബ്രഹ്മാവിലൂടെ നിങ്ങളെ ദേഹീഅഭിമാനിയാക്കി മാറ്റുന്നത്. ബ്രഹ്മാവും ദേഹാഭിമാനിയായിരുന്നു. ഇപ്പോൾ ദേഹീഅഭിമാനിയായി മാറാനുള്ള പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ബ്രഹ്മാവ് ഭഗവാനല്ല. ഈ ലോകത്തിൽ എല്ലാ മനുഷ്യരും പതിതരാണ്. ഒരാളുപോലും പാവനവും ശ്രേഷ്ഠാചാരികളുമല്ല. ആത്മാവിനെക്കുറിച്ചു തന്നെയാണ് പുണ്യാത്മാവെന്നും പാപാത്മാവെന്നും പറയുന്നത്. മനുഷ്യരും പറയുന്നു-ആത്മാവായ എന്നെ ഉപദ്രവിക്കരുത്. എന്നാൽ ഞാൻ ആരാണ് എന്ന് മനസ്സിലാക്കുന്നില്ല? ചോദിക്കാറുണ്ട്-ഹേ ജീവാത്മാവേ, നിങ്ങളെന്ത് ജോലി ചെയ്യുന്നു? ഞാൻ ആത്മാവ് ഈ ശരീരത്തിലൂടെ ഇന്ന ജോലി ചെയ്യുന്നതെന്ന് പറയും. അതിനാൽ ആദ്യമാദ്യം ഈ നിശ്ചയത്തോടെ ബാബയെ ഓർമ്മിക്കൂ. ഈ ആത്മീയ ജ്ഞാനം ബാബക്കല്ലാതെ മറ്റാർക്കും നൽകാൻ സാധിക്കില്ല. ബാബ വന്നാണ് ദേഹീഅഭിമാനിയാക്കി മാറ്റുന്നത്. ചിലർ ജ്ഞാനത്തിൽ തീവ്രഗതിയിലാണെങ്കിൽ അവർ പക്കാ ദേഹിഅഭിമാനികളെന്നല്ല അതിനർത്ഥം. ദേഹീഅഭിമാനികൾ ജ്ഞാനത്തെ വളരെ നല്ല രീതിയിൽ ധാരണ ചെയ്യുന്നു. ജ്ഞാനത്തെ നല്ല രീതിയിൽ മനസ്സിലാക്കുന്നവർ ഒരുപാട് പേരുണ്ട് എന്നാൽ ശിവബാബയുടെ ഓർമ്മ മറന്നുപോകുന്നു. ഇടയ്ക്കിടെ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കണം. ഓർമ്മയുടെ കാര്യത്തിൽ ജിന്നായി മാറണം. ജിന്നിന്റെ കഥയില്ലേ. ബാബയും ഓർമ്മിക്കാനുള്ള ജോലിയാണ് തരുന്നത്, ഇല്ലായെന്നുണ്ടങ്കിൽ മായ നിങ്ങളെ വിഴുങ്ങും. മായയാണ് ജിന്ന്. ബാബയെ എത്രത്തോളം ഓർമ്മിക്കുന്നുവോ അത്രത്തോളം വികർമ്മങ്ങൾ വിനാശമാകുകയും നിങ്ങൾക്ക് വളരെ ശക്തി ലഭിക്കുകയും ചെയ്യും. മായ നിങ്ങളെ തലകീഴാക്കി കൊടുങ്കാറ്റിലകപ്പെടുത്തുന്നു. നമ്മൾ ആത്മാക്കൾ ബാബയുടെ കുട്ടികളാണെന്ന് ബുദ്ധിയിൽ ഓർമ്മയുണ്ടാകണം. ഈ സന്തോഷത്തിൽ തന്നെയിരിക്കണം.

ദേഹാഭിമാനത്തിലേക്ക് വരുമ്പോഴാണ് മായയുടെ അടിയേൽക്കുന്നത്. ഹാത്മതായി കളിയെക്കുറിച്ചും കാണിക്കാറുണ്ട്. നാണയം വായിലിടുന്നതിലൂടെ മായ അപ്രത്യക്ഷമാകുന്നു. നിങ്ങളും ബാബയുടെ ഓർമ്മയിലിരിക്കുകയാണെങ്കിൽ മായ ശല്യം ചെയ്യില്ല. ഇതിൽ തന്നെയാണ് യുദ്ധം നടക്കുന്നത്. നിങ്ങൾ ഓർമ്മിക്കാനുള്ള പുരുഷാർത്ഥമാണ് ചെയ്യുന്നത് എന്നാൽ മായ മൂക്കിനു പിടിച്ച് ഓർമ്മിക്കാൻ അനുവദിക്കില്ല. മായയുടെ ശല്യം സഹിക്കവയ്യാതാകുമ്പോൾ നിങ്ങൾ ഉറങ്ങിപ്പോകുന്നു. ഇത്രയും മായയുമായി യുദ്ധം നടക്കും. പിന്നെ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വളരെ എളുപ്പമാണ്. എപ്പോഴും മനസ്സിലാക്കൂ നിങ്ങളുടെ 84 ജന്മങ്ങൾ പൂർത്തിയായി, ഇനി നമ്മൾ ബാബയെ കാണാനാണ് പോകുന്നത്. ഇത് ഓർമ്മിക്കാനും ബുദ്ധിമുട്ടാണ്. മറ്റുളളവർക്ക് മനസ്സിലാക്കിക്കൊടുക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. നമ്മൾ വളരെ നല്ല രീതിയിൽ മനസ്സിലാക്കി കൊടുക്കുന്നുണ്ടല്ലോ എന്നു മാത്രം ചിന്തിക്കരുത്. ഇല്ല, ഏറ്റവും ആദ്യം ഓർമ്മയുടെ കാര്യമാണ്. പ്രദർശിനിയിൽ ഒരുപാട് പേർ വരുന്നുണ്ട്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ എന്നാൽ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറും എന്ന പാഠം ആദ്യമാദ്യം പഠിപ്പിക്കണം. ആദ്യത്തെ പാഠം തന്നെ ഇതാണ് പറഞ്ഞുകൊടുക്കേണ്ടത്. ഭാരതത്തിന്റെ പ്രാചീന യോഗം ആർക്കും പഠിപ്പിക്കാൻ സാധിക്കില്ല. ബാബ വന്ന് പഠിപ്പിക്കുമ്പോഴാണ് പഠിക്കുന്നത്. ഒരു മനുഷ്യർക്കും രാജയോഗം പഠിപ്പിക്കാൻ സാധിക്കില്ല. ഇത് സംഭവ്യമല്ലാത്ത കാര്യമാണ്. സത്യയുഗത്തിൽ പാവന ആത്മാക്കളാണ്. അവിടെ പ്രാപ്തിയാണ് അനുഭവിക്കുന്നത്. സത്യയുഗത്തിൽ ജ്ഞാനത്തിന്റേയോ അജ്ഞാനത്തിന്റേയോ കാര്യമില്ല. ഭക്തി മാർഗ്ഗത്തിൽ തന്നെയാണ് ബാബയെ വിളിക്കുന്നത് -വന്ന് ദുഃഖത്തെ ഹരിച്ച് സുഖം നൽകൂ... സത്യ-ത്രേതായുഗത്തിൽ ഒരു ഗുരുക്കന്മാരുമില്ല. സത്യയുഗത്തിൽ സത്ഗതിയിലാണ്. നിങ്ങൾക്ക് 21 ജന്മത്തേക്കുള്ള സത്ഗദിക്കുള്ള സമ്പത്ത് പ്രാപ്തമാക്കാൻ സാധിക്കും. 21 കുലത്തിലേക്കുള്ളത്. 21 കുലത്തെ ഉദ്ധരിക്കുന്നവരെയാണ് ബ്രഹ്മാകുമാരി എന്ന് പറയുന്നത്. ഇത് ഭാരതത്തിൽ തന്നെയുളള മഹിമയാണ്. ഭാരതത്തിൽ തന്നെയാണ് നിങ്ങൾക്ക് 21 കുലത്തേക്കുള്ള സമ്പത്ത് ലഭിക്കുന്നത്. സത്യയുഗത്തിൽ നിങ്ങൾ ഒരേ ഒരു ദേവീ-ദേവത ധർമ്മത്തിലുള്ളവരായിരിക്കും. മറ്റൊരു ധർമ്മവുമില്ല. ബാബ വന്നാണ് നിങ്ങളെ മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നത്. പവിത്രമാകാതെ നമുക്ക് എങ്ങനെ തിരിച്ച് പോകാൻ സാധിക്കും! ഈ ലോകത്തിൽ എല്ലാവരും വികാരിയും പതിതരുമാണ്. ധർമ്മ സ്ഥാപകരെല്ലാം പാലന ചെയ്യുമ്പോൾ അവരുടെ ധർമ്മത്തിന്റെ വൃദ്ധിയുണ്ടായിക്കൊണ്ടിരിക്കുന്നു. തിരിച്ച് ആർക്കും പോകാൻ സാധിക്കില്ല. ഒരു അഭിനേതാവിന് പോലും തിരികെ പോകാൻ സാധിക്കില്ല. എല്ലാവർക്കും സതോപ്രധാനത്തിൽ നിന്ന് സതോ, രജോ തമോവിലേക്ക് വരുക തന്നെ വേണം. ബ്രഹ്മാവിനെക്കുറിച്ചും പറയാറുണ്ട്-ബ്രഹ്മാവിന്റെ രാത്രിയും ബ്രഹ്മാവിന്റെ പകലെന്നും. അപ്പോൾ സൃഷ്ടിയിൽ ബ്രഹ്മാവ് ഒറ്റക്കായിരിക്കുമോ? ഇപ്പോൾ നിങ്ങൾ ബ്രാഹ്മണ കുലത്തിലേതാണ്. നിങ്ങൾ രാത്രിയിലായിരുന്നു, ഇപ്പോൾ പകലിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.

എത്ര സമയമാണ് പൂജ്യ സ്ഥിതിയിൽ ഇരിക്കുന്നതെന്നും എത്ര ജന്മമാണ് പൂജാരിയായി മാറുന്നതെന്നും നിങ്ങൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. ബാബ വരാതെ ആർക്കും ഭ്രഷ്ടാചാരിയിൽ നിന്നും ശ്രേഷ്ഠാചാരിയായി മാറാൻ സാധിക്കില്ല. വികാരത്തിൽ നിന്ന് ജന്മമെടുക്കുന്നവരെയാണ് ഭ്രഷ്ടാചാരിയെന്ന് പറയുന്നത്. ഈ ലോകത്തെ നരകമെന്നാണ് പറയുന്നത്. നരകത്തിലും സ്വർഗ്ഗത്തിലും ദുഃഖമുണ്ടെങ്കിൽ പിന്നെങ്ങനെ സ്വർഗ്ഗമെന്നതിനെ പറയാൻ സാധിക്കും. പൂർണ്ണമായി മനസ്സിലാക്കാത്തിടത്തോളം തലകീഴായ ചോദ്യങ്ങളെല്ലാം ചോദിച്ചുകൊണ്ടിരിക്കും. ഭാരതം വളരെ ഉയർന്നതായിരുന്നു എന്ന് നിങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കണം. ഈശ്വരന്റെ മഹിമ അപരം അപാരമായതുപോലെ ഭാരതത്തിന്റെ മഹിമയും അപരം അപാരമാണ്. ഭാരതം എന്തായിരുന്നു! സ്വർഗ്ഗമാക്കി മാറ്റിയതാരാണ്? മഹിമയ്ക്ക് അർഹനായ ബാബ. ബാബ തന്നെ വന്നാണ് കുട്ടികളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. എല്ലാ മനുഷ്യരേയും ദുർഗതിയിൽ നിന്നും സത്ഗതിയിലേക്ക് കൊണ്ടുപോകുന്നു. ശാന്തിധാമത്തിലേക്കാണ് കൊണ്ടുപോകുന്നത്. മനുഷ്യർ പുരുഷാർത്ഥം ചെയ്യുന്നത് അതിനുവേണ്ടിയാണ്. ശാന്തിധാമത്തിൽ സ്ഥിരമായ സുഖം, ശാന്തി, പവിത്രത എന്നാണ് പറയുന്നത്. അവിടെ നിങ്ങൾ സുഖത്തിലുമായിരുന്നു ശാന്തിയിലുമായിരുന്നു. ബാക്കിയെല്ലാ ആത്മാക്കളും ശാന്തിയിലാണ് കഴിയുന്നത്. കൂടുതൽ ജന്മം നിങ്ങളാണ് എടുക്കുന്നത്. ബാക്കി കുറച്ച് ജന്മമെടുക്കുന്നവർ കൂടുതൽ ശാന്തിയിലാണ് കഴിയുന്നത്. അവർ കൊതുകിനു സമാനം വന്ന് ഒന്നോ അരയോ ജന്മം പാർട്ടഭിനയിച്ചു പോകും, ഇതിലെന്താണുളളത്? അതിലൊന്നും ഒരു വിലയുമില്ല. കൊതുകുകൾക്ക് എന്ത് വിലയാണ് ഉള്ളത്. രാത്രി ജനിച്ച് രാത്രി തന്നെ മരിക്കുന്നു. ഈ സമയം കൂടുതലും ശാന്തിയാണ് ആഗ്രഹിക്കുന്നത്. കാരണം ഈ സമയത്തെ ഗുരുക്കന്മാർ ശാന്തിയിലേക്ക് പോകുന്നവരാണ്.

നിങ്ങൾ ഇവിടെ സ്വർഗ്ഗവാസികളായി മാറാനാണ് വന്നിരിക്കുന്നത്. സ്വർഗ്ഗവാസിയെ ശാന്തിയിൽ വസിക്കുന്നവർ എന്ന് പറയില്ല. ശാന്തിയിൽ വസിക്കുന്നത് നിരാകാരി ലോകത്തിലാണ്. മുക്തി എന്ന വാക്ക് ഗുരുക്കന്മാരിൽ നിന്നാണ് പഠിക്കുന്നത്. വൈകുണ്ഠത്തിലേക്ക് പോകുന്നതിനുവേണ്ടി മാതാക്കൾ വ്രതമെല്ലാം എടുക്കാറുണ്ട്. ആരെങ്കിലും മരിച്ചാൽ പറയും സ്വർഗ്ഗവാസിയായി മാറി എന്ന്. ആരും സ്വർഗ്ഗത്തിലേക്ക് പോകുന്നില്ല എന്നാൽ ഭാരതവാസികൾ സ്വർഗ്ഗത്തെ തന്നെയാണ് അംഗീകരിക്കുന്നത്. ഭാരതം സ്വർഗ്ഗമായിരുന്നു എന്ന് മനസ്സിലാക്കുന്നു. ശിവബാബ ഭാരതത്തിൽ തന്നെ വന്നാണ് സ്വർഗ്ഗത്തെ രചിക്കുന്നത്. അതിനാൽ തീർച്ചയായും ഇവിടെ തന്നെയല്ലേ രചിക്കൂ. സ്വർഗ്ഗത്തിലേക്ക് വരില്ലല്ലോ. ബാബ പറയുന്നു-ഞാൻ വരുന്നത് സ്വർഗ്ഗത്തിന്റേയും നരകത്തിന്റേയും സംഗമത്തിലാണ്. കല്പ-കല്പത്തിലെ സംഗമത്തിലാണ് വരുന്നത്. മനുഷ്യർ പിന്നീട് ഓരോ യുഗത്തിലും വരുന്നു എന്ന് കാണിച്ചു. കല്പം എന്ന വാക്ക് മറന്നിരിക്കുകയാണ്. ഇങ്ങനെയാണ് കളി ഉണ്ടാക്കപ്പെട്ടിട്ടുളളത്. ഇനി വീണ്ടും ഇതു തന്നെ ആവർത്തിക്കപ്പെടും. ഈ അന്തിമ ജന്മത്തിൽ നിങ്ങൾക്ക് ബാബയേയും സൃഷ്ടി ചക്രത്തേയും അറിയാം. എങ്ങനെയാണ് സംഖ്യാക്രമമനുസരിച്ച് സ്ഥാപനയുണ്ടാകുന്നത് എന്ന് നിങ്ങൾക്കറിയാം. ഈ മുഴുവൻ കളിയും നിങ്ങൾ ഭാരതവാസികളെക്കുറിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇപ്പോൾ നിങ്ങൾ ബാബയിലൂടെ രാജയോഗം പഠിക്കുകയാണ്. ബാബയുടെ ഓർമ്മയിലൂടെയാണ് രാജ്യപദവി പ്രാപ്തമാക്കുന്നത്. ചിത്രവുമുണ്ടല്ലോ. ഈ ചിത്രങ്ങളെല്ലാം ആരാണ് ഉണ്ടാക്കിയത്! ബ്രഹ്മാവിന് ഗുരുവൊന്നുമില്ലല്ലോ. അഥവാ ഗുരുവുണ്ടെങ്കിൽ ഗുരുവിന് ഒരു ശിഷ്യനല്ലല്ലോ ഉണ്ടായിരിക്കുക. ഒരുപാട് ശിഷ്യരുണ്ടാകുമല്ലോ. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാർക്കും അറിയാൻ സാധിക്കില്ല. ഈ ചിത്രം നിങ്ങളുടെ ദാദയാണോ ഉണ്ടാക്കിച്ചത് എന്ന് പലരും ചോദിക്കാറുണ്ട്? ഈ ചിത്രങ്ങളെല്ലാം ബാബ ദിവ്യ ദൃഷ്ടിയിലൂടെ സാക്ഷാത്കാരം ചെയ്യിച്ചിട്ടുള്ളതാണ്. വൈകുണ്ഡത്തിന്റെ സാക്ഷാത്കാരവും ചെയ്യിപ്പിച്ചിട്ടുണ്ട്. സത്യയുഗത്തിലുളള സ്കൂളുകളെല്ലാം എങ്ങനെയായിരിക്കും, എന്ത് ഭാഷയാണ് ഉണ്ടായിരിക്കുക എന്നെല്ലാം സാക്ഷാത്കരം ചെയ്തിട്ടുണ്ട്. കുട്ടികൾ ഭട്ഠിയിലായിരുന്നപ്പോൾ ബാബ കുട്ടികൾക്ക് പാലന നൽകുമായിരുന്നു. കറാച്ചിയിൽ നിങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്, അവിടെ നിങ്ങൾ വേറിട്ട രീതിയിലാണ് ജീവിച്ചിരുന്നത്, തന്റെതായ രാജ്യമായിരുന്നു. എല്ലാം വ്യത്യസ്തരീതിയിലായിരുന്നു....മറ്റൊരാൾക്കും മനസ്സിലാക്കാൻ സാധിക്കില്ല. ഇത് ഈശ്വരീയസഭയാണെന്ന് മനസ്സിലാക്കിയിരുന്നു. ബാബ മനസ്സിലാക്കിതന്നിരുന്നു-നിങ്ങൾ നൺസാണ്(കന്യാസ്ത്രീകൾ). നിങ്ങൾക്ക് ഒന്നല്ലാതെ മറ്റാരുമില്ല. ഒരു ബാബയെ അല്ലാതെ മറ്റാരേയും ഓർമ്മിക്കരുത്. ആ കന്യാസ്ത്രീകൾക്ക് ക്രിസ്തുവിനെ മാത്രമെ അറിയൂ. ക്രിസ്തുവിനെയല്ലാതെ മറ്റാരേയും അറിയില്ല.

നിങ്ങൾക്കറിയാം സമ്പത്ത് ഒരു ബാബയിൽ നിന്ന് മാത്രമാണ് ലഭിക്കുന്നത്. ശിവബാബ ബിന്ദുവാണ്. ഇതും ആരിലൂടെയെങ്കിലുമായിരിക്കുമല്ലോ മനസ്സിലാക്കി തരുന്നത്. തീർച്ചയായും പ്രജാപിതാ ബ്രഹ്മാവ് ഇവിടെയായിരിക്കും. ബാബ പറയുന്നു-ഈ ബ്രഹ്മാവിന്റെ ഒരുപാട് ജന്മങ്ങളുടെ അന്തിമ ജന്മത്തിൽ പതിതമായ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ജ്ഞാനത്തെ നല്ല രീതിയിൽ ധാരണ ചെയ്ത് ദേഹീഅഭിമാനിയായി മാറണം. ഇതിൽ തന്നെയാണ് പ്രയത്നമുള്ളത്. ഇത് തന്നെയാണ് ഉയർന്ന ലക്ഷ്യം. ഈ പരിശ്രമത്തിലൂടെ ആത്മാവിനെ സതോപ്രധാനമാക്കി മാറ്റണം.

2. ജിന്നായി മാറി ഓർമ്മയുടെ യാത്ര ചെയ്യണം. മായ എത്ര തന്നെ വിഘ്നമുണ്ടാക്കിയാലും വായിൽ നാണയമിട്ടിരിക്കണം. മായയോട് തോൽക്കരുത്. ഒന്നിന്റെ ഓർമ്മയിൽ ഇരുന്ന് കൊടുങ്കാറ്റിനെ അകറ്റണം.

വരദാനം :-
സാധനങ്ങളെ ഉപയോഗിച്ചുകൊണ്ടും സാധനയെ തന്റെ ആധാരമാക്കുന്ന സിദ്ധിസ്വരൂപരായി ഭവിക്കട്ടെ

ഏതെങ്കിലും പഴയ ലോകത്തെ ആകർഷണമയ ദൃശ്യം, അൽപകാലത്തെ സുഖത്തിന്റെ സാധനങ്ങൾ ഉപയോഗിക്കവേ അഥവാ കാണവേ ആ സാധനങ്ങൾക്ക് വശീഭൂതരായിപ്പോകുന്നു. സാധനങ്ങളുടെ ആധാരത്തിൽ സാധന ഇങ്ങനെയാണ്- മണലിന്റെ അടിത്തറയ്ക്കു മേൽ കെട്ടിടം പോലെ. അതിനാൽ ഏതെങ്കിലും വിനാശി സാധനങ്ങളുടെ ആധാരത്തിലാവരുത് അവിനാശി സാധന. സാധനം നിമിത്ത മാത്രമാണ്. സാധന നിർമാണത്തിന് ആധാരമാണ്. അതിനാൽ സാധനയ്ക്ക് മഹത്വം നൽകൂ. എങ്കിൽ സാധന സിദ്ധി നേടിത്തരും.

സ്ലോഗന് :-
ഏതെങ്കിലും ദുർബലതയുടെ അംശമുണ്ടെങ്കിൽ വംശം ജന്മമെടുക്കും പരവശമാക്കും

അവ്യക്ത സൂചനകൾ- സദാ അചഞ്ചല, സുദൃഢ, ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യൂ

ബുദ്ധിയെ ഒരു ലക്ഷ്യത്തിൽ ഉറപ്പിക്കുന്നതിന് എന്തു യുക്തിയാണോ ലഭിച്ചിട്ടുള്ളത് അത് സ്മൃതിയിൽ വെക്കൂ. ഇളകാനനുവദിക്കരുത്. ദേഹവും ദേഹത്തിന്റെ ലോകത്ത് നിന്നും വേറിട്ട് മനോ-ബുദ്ധിയുടെ വിമാനത്തിൽ സെക്കന്റിൽ ആകാരി നിരാകാരി സ്ഥിതികളുടെ അനുഭവം ചെയ്യൂ. ബുദ്ധിയെ ഇളകാനനുവദിക്കാതിരിക്കൂ. ഇല്ലെങ്കിൽ യുദ്ധത്തിൽ സമയം ഒരുപാട് വ്യർഥമായി പോകുന്നു. തപസ്വി സദാ ആസനത്തിൽ ഇരിക്കുന്ന പോലെ തന്റെ ഏകരസസ്ഥിതിയുടെ ആസനത്തിൽ വിരാജിമാനാകൂ. അപ്പോൾ ഭാവി സിംഹാസനം ലഭിക്കും.