20.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഇപ്പോള് ഒരു പിടി കടലയുടെ പിന്നാലെ തന്റെ സമയം പാഴാക്കരുത്, ഇപ്പോള് ബാബയുടെ സഹായിയായി ബാബയുടെ പേര് പ്രശസ്തമാക്കൂ. (വിശേഷിച്ച് കുമാരിമാര്ക്ക് വേണ്ടി)

ചോദ്യം :-
ഈ ജ്ഞാന മാര്ഗ്ഗത്തില് നിങ്ങളുടെ ചുവട് മുന്നോട്ട് തന്നെയാണോ പോയ്ക്കൊണ്ടിരിക്കുന്നത് എന്നതിന്റെ അടയാളം എന്താണ്?

ഉത്തരം :-
ഏത് കുട്ടികള്ക്കാണോ ശാന്തിധാമവും സുഖധാമവും സദാ ഓര്മ്മയിരിക്കുന്നത്, ഓര്മ്മയിലിരിക്കുമ്പോള് ബുദ്ധി എവിടെയും അലഞ്ഞുനടക്കാത്തത്, ബുദ്ധിയില് വ്യര്ത്ഥ ചിന്തകള് വരാത്തത്, ബുദ്ധി ഏകാഗ്രമായിരിക്കുന്നത്, ഉറക്കം തൂങ്ങാത്തത്, അളവില്ലാത്ത സന്തോഷമുള്ളത്- അതിലൂടെ മനസ്സിലാക്കാന് സാധിക്കും, അവരുടെ ചുവട് മുന്നോട്ടാണ്.

ഓംശാന്തി.  
കുട്ടികള് ഇത്രയും സമയം ഇവിടെ ഇരിക്കുകയാണ്. ശിവാലയത്തിലാണ് ഇരിക്കുന്നത് എന്ന് മനസ്സിലുണ്ട്. ശിവബാബയെയാണ് ഓര്മ്മ വരുന്നത്, സ്വര്ഗ്ഗവും ഓര്മ്മ വരുന്നു. ഓര്മ്മയിലൂടെയാണ് സുഖം ലഭിക്കുന്നത്. നമ്മള് ശിവാലയത്തിലാണ് ഉണ്ടായിരുന്നത്-ഇതും ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കണം അപ്പോഴും സന്തോഷമുണ്ടാകും. എല്ലാവര്ക്കും തിരിച്ചു പോകേണ്ടത് ശിവാലയത്തിലേക്കാണ്. ശാന്തിധാമത്തില് പോയി അവിടെ തന്നെ ആര്ക്കും ഇരിക്കേണ്ടതില്ല. വാസ്തവത്തില് ശാന്തിധാമത്തേയും ശിവാലയം എന്നു പറയും, സുഖധാമത്തേയും ശിവാലയം എന്നു പറയും. രണ്ടും സ്ഥാപന ചെയ്യുകയാണ്. നിങ്ങള് കുട്ടികള്ക്ക് രണ്ടിനേയും ഓര്മ്മിക്കണം. ഒരു ശിവാലയം ശാന്തിക്കു വേണ്ടിയും മറ്റൊരു ശിവാലയം സുഖത്തിന് വേണ്ടിയും. ഇത് ദുഃഖധാമമാണ്. ഇപ്പോള് നിങ്ങള് സംഗമത്തിലാണ് ഇരിക്കുന്നത്. ശാന്തിധാമവും സുഖധാമവും കൂടാതെ മറ്റൊന്നും ഓര്മ്മ വരാന് പാടില്ല. എവിടെയായാലും, ജോലിയെല്ലാം ചെയ്തു കൊണ്ടിരുന്നാലും ബുദ്ധിയില് രണ്ടു ശിവാലയവും ഓര്മ്മ വരണം. ദുഃഖധാമത്തെ മറക്കണം. കുട്ടികള്ക്കറിയാം ഇത് വേശ്യാലയമാണ്, ദുഃഖധാമം ഇപ്പോള് അവസാനിക്കാന് പോകുകയാണ്.

ഇവിടെയിരിക്കുമ്പോള് നിങ്ങള് കുട്ടികള് ഉറക്കം തൂങ്ങാന് പാടില്ല. ഒരുപാടു പേരുടെ ബുദ്ധി എവിടെ എവിടെയൊക്കെയോ പോകുന്നു. മായയുടെ വിഘ്നം വരുന്നു. നിങ്ങള് കുട്ടികളോട് ബാബ ഇടക്കിടക്ക് പറയുന്നു - കുട്ടികളെ, മന്മനാഭവ. ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള യുക്തികളും പറഞ്ഞു തരുന്നു. ഇവിടെയിരിക്കുമ്പോള്, ബുദ്ധിയില് ഇത് ഓര്മ്മിക്കണം, നമ്മള് ആദ്യം ശാന്തിധാമമാകുന്ന ശിവാലയത്തിലേക്ക് പോകും പിന്നീട് സുഖധാമത്തില് വരും. ഇങ്ങനെ ഓര്മ്മിക്കുന്നതിലൂടെ പാപം ഇല്ലാതാകും. എത്രത്തോളം നിങ്ങള് ഓര്മ്മിക്കുന്നോ അത്രത്തോളം ചുവട് മുന്നേറുകയാണ്. ഇവിടെ മറ്റുള്ള ചിന്തകളോടെ ഇരിക്കരുത്. അല്ലെങ്കില് നിങ്ങള് മറ്റുള്ളവര്ക്കും നഷ്ടം വരുത്തിത്തീര്ക്കുകയാണ്. ലാഭത്തിന് പകരം നഷ്ടം ഉണ്ടാക്കുന്നു. മുന്പ് യോഗത്തില് ഇരിക്കുന്ന സമയത്ത് മുന്നിലൊരാളെ നിരീക്ഷിക്കാന് വേണ്ടി ഇരുത്താറുണ്ടായിരുന്നു - ആരാണ് ഉറക്കം തൂങ്ങുന്നത്, ആരാണ് കണ്ണടച്ച് ഇരിക്കുന്നത്. അപ്പോള് വളരെ ശ്രദ്ധാപൂര്വ്വം ഇരിക്കുമായിരുന്നു. ഇവരുടെ ബുദ്ധിയോഗം എവിടെയും അലയുന്നില്ലല്ലോ, ഉറക്കം തൂങ്ങുന്നില്ലല്ലോ എന്ന് ബാബയും നോക്കുമായിരുന്നു. ഒന്നും മനസ്സിലാകാത്തവരും ഒരുപാട് പേര് വരുന്നുണ്ട്, അവര്ക്ക് ഒന്നും മനസ്സിലായിട്ടില്ല, ബ്രാഹ്മണിമാര് വിളിച്ചു കൊണ്ടു വരുന്നു. ശിവബാബയുടെ മുന്നില് വരുന്ന കുട്ടികള് വളരെ നല്ലവരായിരിക്കണം, തെറ്റുകള് ഒന്നും ചെയ്യാന് പാടില്ല. എന്തു കൊണ്ടെന്നാല് ബാബ ഒരു സാധാരണ ടീച്ചറല്ല. ബാബ ഇരുന്ന് പഠിപ്പിക്കുകയാണ്. ഇവിടെ വളരെ ശ്രദ്ധയോടെയിരിക്കണം. ബാബ 15 മിനിറ്റ് ശാന്തിയിലിരുത്തുന്നു. നിങ്ങള് ഒരു മണിക്കൂര് രണ്ടു മണിക്കൂര് ഇരിക്കുന്നു. എല്ലാവരും മഹാരഥികളൊന്നുമല്ല. ആരാണോ ഉറച്ചവരല്ലാത്തത്, അവര്ക്ക് ശ്രദ്ധ നല്കണം. മുന്നറിയിപ്പു കൊടുക്കുന്നതിലൂടെ അവര് ഉണരും. ആരാണോ ഓര്മ്മയിലിരിക്കാത്തത്, വ്യര്ത്ഥമായ ചിന്തകള് ചിന്തിക്കുന്നത്, അവര് വിഘ്നങ്ങള് ഉണ്ടാക്കുകയാണ്. എന്തെന്നാല് ബുദ്ധി എവിടെ എവിടെയൊക്കെയോ അലയുന്നു. മഹാരഥികളും, കുതിര സവാരിക്കാരും, കാല്നടക്കാരും എല്ലാവരും ഇരിക്കുന്നുണ്ട്.

ബാബ ഇന്ന് വിചാരസാഗര മഥനം ചെയ്തിട്ടാണ് വന്നത് - മ്യൂസിയത്തിലോ പ്രദര്ശിനിയിലോ നിങ്ങള് കുട്ടികള് ശിവാലയം, വേശ്യാലയം പിന്നെ പുരുഷോത്തമ സംഗമയുഗം ഇത് മൂന്നും പറഞ്ഞു കൊടുക്കുന്നു, മനസ്സിലാക്കി കൊടുക്കാന് ഇത് വളരെ നല്ലതാണ്. ഇവ വളരെ വലുതായി ഉണ്ടാക്കണം. മനുഷ്യരുടെ ബുദ്ധിയില് പെട്ടെന്ന് കയറുന്നതിനായി വളരെ നല്ല വലിയ ഹാള് ഇതിന് വേണ്ടി എടുക്കണം. ഇതിനെ എങ്ങനെ വികസിപ്പിക്കാം എന്ന് കുട്ടികള് ചിന്തിക്കണം. പുരുഷോത്തമ സംഗമയുഗം വളരെ നല്ലതായി ഉണ്ടാക്കണം. അതിലൂടെ മനുഷ്യര്ക്ക് വളരെ നല്ല രീതിയില് അറിവ് ലഭിക്കും. തപസ്യയിലും നിങ്ങള് 5-6 പേരെയാണ് ഇരുത്തുന്നത് പക്ഷെ അത് പോരാ, 10-15 പേരെ ഇരുത്തണം. വലിയ-വലിയ ചിത്രങ്ങള് ഉണ്ടാക്കി നല്ല അക്ഷരത്തില് എഴുതി വെയ്ക്കണം. നിങ്ങള് ഇത്രത്തോളം മനസ്സിലാക്കി കൊടുത്തിട്ടും മനസ്സിലാകുന്നില്ല. നിങ്ങള് പരിശ്രമിക്കുന്നത് മനസ്സിലാക്കി കൊടുക്കാന്വേണ്ടിയാണ്. കല്ല് ബുദ്ധികളല്ലേ. അപ്പോള് എത്രത്തോളം സാധിക്കുമോ അത്രയും നല്ല രീതിയില് മനസ്സിലാക്കിക്കൊടുക്കണം. സേവനത്തില് മുഴുകിയിരിക്കുന്നവര് സേവനം വിശാലമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. മ്യൂസിയത്തിലുള്ളതു പോലെ രസം പ്രൊജക്ടറിലോ, പ്രദര്ശിനിയിലോ ഇല്ല. പ്രൊജക്ടറിലൂടെയാണെങ്കില് ഒന്നും മനസ്സിലാക്കുന്നില്ല. ഏറ്റവും നല്ലത് മ്യൂസിയമാണ്, ചെറുതായാലും കുഴപ്പമില്ല. ഒരു മുറിയില് ഈ ശിവാലയവും, വേശ്യാലയവും പിന്നെ പുരുഷോത്തമ സംഗമയുഗത്തിന്റേയും ദൃശ്യം ഉണ്ടായിരിക്കണം മനസ്സിലാക്കി കൊടുക്കാന് വളരെ വിശാല ബുദ്ധിയായിരിക്കണം.

പരിധിയില്ലാത്ത അച്ഛന്, പരിധിയില്ലാത്ത ടീച്ചര് വന്നിരിക്കുമ്പോള് ആദ്യം കുട്ടികള് എം.എ യും, ബി.എ യുമൊക്കെ പാസ്സാകട്ടെ എന്ന് പറഞ്ഞ് അവിടെ തന്നെ ഇരിക്കുമോ. ബാബ ആരെയും കാത്തിരിക്കില്ല. കുറച്ചു സമയത്തിനുള്ളില് തിരിച്ചു പോകും. കുറച്ചു സമയമേ അവശേഷിച്ചിട്ടുള്ളൂ എന്നിട്ടും ഉണരുന്നില്ല. നല്ല നല്ല പെണ്കുട്ടികള് പറയും, ഈ നാനൂറ്-അഞ്ഞൂറ് രൂപക്കു വേണ്ടി നമ്മള് എന്തിന് വെറുതെ നമ്മുടെ സമയത്തെ പാഴാക്കണം. പിന്നീട് ശിവാലയത്തില് നമ്മള് എന്തു പദവി നേടും! ബാബ നോക്കുമ്പോള് കുമാരിമാര്ക്ക് സമയമുണ്ട്. എത്ര വലിയ ശമ്പളം കിട്ടിയാലും അത് ഒരു പിടി കടല മാത്രമാണ്. ഇതെല്ലാം നശിക്കും. ഒന്നും അവശേഷിക്കുകയില്ല. ബാബ ഈ ഒരുപിടി കടല വിടുവിക്കാനാണ് വന്നിരിക്കുന്നത്. പക്ഷെ വിടുന്നതേയില്ല. അവിടെ ഒരു പിടി കടല, ഇവിടെ വിശ്വത്തിന്റെ ചക്രവര്ത്തി പദവി. അത് വില കുറഞ്ഞ കടലയാണ്. അതിന് പിറകെ എത്രമാത്രമാണ് ഓടുന്നത്. കുമാരിമാര് ഫ്രീ ആണ്. ആ പഠിപ്പ് നയാപൈസക്കുള്ളതാണ്. അതിനെ ഉപേക്ഷിച്ച് ഈ പഠിപ്പ് പഠിക്കുകയാണെങ്കില് ബുദ്ധിയും തുറക്കും. ചെറിയ-ചെറിയ പെണ്കുട്ടികള് വലിയ-വലിയ ആളുകള്ക്ക് ഈ ജ്ഞാനം കൊടുക്കണം, ബാബ വന്നിരിക്കുകയാണ്-ശിവാലയം സ്ഥാപിക്കാന്. ഇതും അറിയാം ഇവിടെയുള്ള എല്ലാം മണ്ണില് ലയിച്ചു ചേരും. കൈയിലുള്ള കടല പോലും അനുഭവിക്കാന് കിട്ടുകയില്ല. ആരുടെയെങ്കിലും കൈയ്യില് അഞ്ച് കടല അതായത് 5 ലക്ഷം ഉണ്ടെങ്കില്, അതും ഇല്ലാതായിത്തീരും. ഇനി സമയം വളരെക്കുറച്ചു മാത്രമേയുള്ളൂ. ദിവസങ്ങള് പോകുന്തോറും അവസ്ഥ വളരെ മോശമാകും. പെട്ടെന്നാണ് ആപത്തുകള് വരുന്നത്. മരണവും അപ്രതീക്ഷിതമായി നടന്നു കൊണ്ടിരിക്കും, കൈപിടിയില് കടലയിരിക്കെ തന്നെ പ്രാണന് പോകും. ഇപ്പോള് മനുഷ്യരെ ഈ കുരങ്ങന്റെ സ്വഭാവത്തില് നിന്നും മോചിപ്പിക്കണം. മ്യൂസിയം കണ്ടിട്ട് സന്തോഷിച്ചാല് മാത്രം പോരാ, അതിശയം ചെയ്തു കാണിക്കണം. മനുഷ്യരെ പരിവര്ത്തനപ്പെടുത്തണം. ബാബ നിങ്ങള് കുട്ടികള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നല്കുകയാണ്. പിന്നെ ഈ കടലയും ആരുടെയും ഉപയോഗത്തില് വരില്ല. എല്ലാം ഇല്ലാതാകും, അതിനാല് എന്തു കൊണ്ട് ബാബയില് നിന്നും ചക്രവര്ത്തി പദവി എടുത്തുകൂടാ. ഒരു ബുദ്ധിമുട്ടിന്റേയും കാര്യമില്ല. ബാബയെ ഓര്മിച്ചാല് മാത്രം മതി പിന്നെ സ്വദര്ശന ചക്രം കറക്കണം. കടല നിറഞ്ഞ കൈപിടി കാലിയാക്കി വജ്രങ്ങളും രത്നങ്ങളും കൊണ്ട് കൈ നിറച്ച് പോകണം.

ബാബ മനസ്സിലാക്കി തരികയാണ് - മധുരമായ കുട്ടികളെ, ഈ ഒരു പിടി കടലയുടെ പിന്നില് എന്തിന് നിങ്ങള് നിങ്ങളുടെ ജീവിതം ഇല്ലാതാക്കണം? ശരിയാണ്, ചിലര് വൃദ്ധരാണ്, ഒരുപാട് കുട്ടികളെല്ലാമുണ്ട്, അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട് . കുമാരിമാര്ക്കാണെങ്കില് വളരെ സഹജമാണ്, ആരെങ്കിലും വന്നാല് അവര്ക്ക് മനസ്സിലാക്കി കൊടുക്കൂ ബാബ നമ്മള്ക്ക് ഈ ചക്രവര്ത്തി പദവി നല്കുകയാണ്. അപ്പോള് ചക്രവര്ത്തി പദവി എടുക്കേണ്ടേ. ഇപ്പോള് നിങ്ങളുടെ കൈപിടി വജ്രങ്ങള് കൊണ്ട ് നിറയുകയാണ്. ബാക്കിയുള്ളതിന്റെയെല്ലാം വിനാശം നടക്കും. ബാബ മനസ്സിലാക്കി തരികയാണ് നിങ്ങള് 63 ജന്മം പാപം ചെയ്തു. രണ്ടാമത്തെ പാപം എന്ന് പറയുന്നത് ബാബയുടേയും ദേവതകളുടേയും നിന്ദ ചെയ്യുക എന്നതാണ്. ഒന്ന് വികാരിയായി പിന്നീട് നിന്ദിക്കുകയും ചെയ്തു. ബാബയുടെ എത്ര മാത്രം നിന്ദയാണ് ചെയ്തത്. ബാബ കുട്ടികള്ക്ക് വന്ന് മനസ്സിലാക്കി തരികയാണ് - കുട്ടികളെ, സമയം പാഴാക്കരുത്. ബാബാ ഞങ്ങള്ക്ക് ഓര്മിക്കാന് കഴിയുന്നില്ല എന്നു പറയരുത്. ഇങ്ങിനെ പറയൂ, ബാബാ ഞങ്ങള്ക്ക് ഞങ്ങള് ആത്മാവാണെന്ന് ഓര്മിക്കാന് സാധിക്കുന്നില്ല. സ്വയം മറന്നു പോകുന്നു. ദേഹാഭിമാനത്തില് വരിക എന്നാല് തന്നെ സ്വയം മറക്കുക എന്നതാണ്. സ്വയം ആത്മാവാണെന്ന് ഓര്ക്കാന് കഴിയുന്നില്ലെങ്കില് ബാബയെ എങ്ങനെ ഓര്മിക്കും. വളരെ വലിയ ലക്ഷ്യമാണ്. വളരെ സഹജവുമാണ്. ബാക്കി മായയുടെ എതിര്പ്പുണ്ടാകും എന്നത് ശരിയാണ്.

മനുഷ്യന് ഗീതയെല്ലാം വായിക്കുന്നുണ്ടെങ്കിലും അര്ത്ഥം ഒന്നും അറിയുന്നില്ല. ഭാരതത്തിന്റെ മുഖ്യമായ ശാസ്ത്രം ഗീതയാണ്. ഓരോ ധര്മ്മത്തിനും അവരുടേതായ ഒരു ശാസ്ത്രം ഉണ്ടായിരിക്കും. ആരാണോ ധര്മ്മം സ്ഥാപിക്കുന്നത് അവരെ സദ്ഗുരു എന്ന് പറയില്ല. ഇത് വലിയ തെറ്റാണ്. സദ്ഗുരു ഒന്നേയുള്ളൂ, ഗുരു എന്ന് വിളിക്കുന്നവര് ഒരുപാടു പേരുണ്ട്. ചിലര് മരപ്പണി പഠിപ്പിച്ചു, എഞ്ചിനീയറിംങ് പഠിപ്പിച്ചു. അപ്പോള് അവരും ഗുരുവായി. ഓരോ കാര്യങ്ങളും പഠിപ്പിക്കുന്നത് ഗുരുവാണ്, സദ്ഗുരു ഒന്നേയുള്ളൂ. ഇപ്പോള് നിങ്ങള്ക്ക് സദ്ഗുരുവിനെ ലഭിച്ചിരിക്കുകയാണ് ഇത് സത്യമായ അച്ഛനുമാണ് ഒപ്പം ടീച്ചറുമാണ്. അതു കൊണ്ട ് കുട്ടികള് തെറ്റുകള് ചെയ്യാന് പാടില്ല. ഇവിടെ നിന്ന് നല്ല രീതിയില് റിഫ്രഷായി പോകണം. പിന്നീട് വീട്ടില് പോകുമ്പോള് ഇവിടെയുള്ളതെല്ലാം മറന്നു പോകുന്നു. ഗര്ഭ ജയിലില് വളരെ ശിക്ഷകള് ലഭിക്കുന്നു. അവിടെയാണെങ്കില് ഗര്ഭക്കൊട്ടാരമായിരിക്കും. ശിക്ഷ അനുഭവിക്കുന്ന രീതിയിലുള്ള വികര്മ്മങ്ങളൊന്നും ചെയ്യുന്നില്ല. ഇവിടെ നിങ്ങള് കുട്ടികള്ക്കറിയാം ബാബയുടെ സന്മുഖത്ത് പഠിക്കുകയാണ്. പുറത്ത് നമ്മുടെ വീട്ടില് അങ്ങനെ പറയുകയില്ല. അവിടെ മനസ്സിലാക്കും സഹോദരനാണ് പഠിപ്പിക്കുന്നത്. ഇവിടെ (മധുബനില്) നേരിട്ട് ബാബയുടെ അടുത്ത് വന്നിരിക്കുകയാണ്. ബാബ കുട്ടികള്ക്ക് നല്ല രീതിയില് മനസ്സിലാക്കി തരികയാണ്. ബാബയുടേയും കുട്ടികളുടേയും മനസ്സിലാക്കി തരുന്ന രീതിയില് വ്യത്യാസമുണ്ട ്. ബാബ വന്ന് കുട്ടികള്ക്ക് മുന്നറിയിപ്പ് നല്കുകയാണ്. കുട്ടികളെ-കുട്ടികളെ എന്ന് വിളിച്ച് മനസ്സിലാക്കി തരികയാണ്. നിങ്ങള്ക്ക് ശിവാലയവും പിന്നെ വേശ്യാലയവും എന്താണെന്ന് മനസ്സിലായി, പരിധിയില്ലാത്ത കാര്യമാണ്. ഇത് വ്യക്തമാക്കി കാണിക്കുകയാണെങ്കില് മനുഷ്യര്ക്ക് സന്തോഷമുണ്ടാകും. അവിടെ ഇതുപോലെ തമാശ മട്ടിലാണ് മനസ്സിലാക്കികൊടുക്കുന്നത്, സീരിയസ്സായി മനസ്സിലാക്കികൊടുത്താല് നല്ല രീതിയില് മനസ്സിലാക്കും. തന്റെമേല് ദയ കാണിക്കൂ, ഈ വേശ്യാലയയത്തില് തന്നെ ഇരിക്കണോ! ബാബയ്ക്ക് ചിന്ത നടക്കുന്നുണ്ട് -എങ്ങനെ-എങ്ങനെ മനസ്സിലാക്കിക്കൊടുക്കാം. കുട്ടികള് എന്തു മാത്രം പരിശ്രമിക്കുന്നു പിന്നെയും കുടുക്കയിലെ കല്ലുപോലെയാണ്. ശരി-ശരി എന്നു പറയുന്നു, വളരെ നല്ലതാണെന്ന് പറയുന്നു. ഗ്രാമത്തില് പോയി മനസ്സിലാക്കി കൊടുക്കണം. സ്വയം ഇതൊന്നും മനസ്സിലാക്കില്ല. ധനവാന്മാര് മനസ്സിലാക്കുകയില്ല. പൂര്ണ്ണമായും ശ്രദ്ധ കൊടുക്കുകയില്ല. അവര് പിന്നീട് വരും. അപ്പോള് സമയം വളരെ വൈകും. അവരുടെ പൈസയും ഉപകരിക്കുകയില്ല, യോഗത്തിലിരിക്കാനും സാധിക്കുകയില്ല. അല്പം കേള്ക്കുകയാണെങ്കില് പ്രജയില് വരും. പാവപ്പെട്ടവര്ക്ക് വളരെ ഉയര്ന്ന പദവി നേടാന് സാധിക്കും. നിങ്ങള് കന്യകമാരുടെ അടുത്ത് എന്താണുള്ളത്. കന്യകമാരെ പാവപ്പെട്ടവര് എന്നാണ് പറയുന്നത് എന്തുകൊണ്ടെന്നാല് അച്ഛന്റെ സമ്പത്ത് ആണ് കുട്ടികള്ക്കാണ് ലഭിക്കുന്നത്. പിന്നീട് കന്യാദാനം ചെയ്യുന്നു, അപ്പോഴാണ് വികാരത്തിലേക്ക് പോകുന്നത്. പറയും വിവാഹം കഴിക്കുകയാണെങ്കില് പണം തരാം. പവിത്രമായിരിക്കുകയാണെങ്കില് ഒരു ചില്ലികാശു പോലും തരില്ല. മനസ്സിന്റെ ഭാവന എങ്ങനെയാണെന്ന് നോക്കൂ. നിങ്ങള് ആരെയും പേടിക്കരുത്. തുറന്നരീതിയില് വേണം മനസ്സിലാക്കികൊടുക്കേണ്ടത്. ധൈര്യം ഉണ്ടായിരിക്കണം. നിങ്ങള് പൂര്ണ്ണമായും സത്യമാണ് പറയുന്നത്. ഇത് സംഗമയുഗമാണ്. അപ്പുറത്തെ വശത്ത് കൈപിടിയില് കടലയാണ്, ഇപ്പുറത്തെ വശത്ത് കൈപിടിയില് വജ്രങ്ങളാണ്. ഇപ്പോള് നിങ്ങള് വാനരനില് നിന്നും ക്ഷേത്രത്തിലെ മൂര്ത്തിക്ക് യോഗ്യരായിത്തീരുകയാണ്. പുരുഷാര്ത്ഥം ചെയ്ത് വജ്ര സമാന ജന്മനേടണം. മുഖവും ധീരയായ സിംഹിണിയെപോലെ ആയിരിക്കണം. ചിലരുടെ മുഖമാണെങ്കില് ആടിനെപോലെയാണ്. ചെറിയ ശബ്ദത്തില് തന്നെ പേടിച്ചു പോകുന്നു. അപ്പോള് ബാബ എല്ലാ കുട്ടികള്ക്കും മുന്നറിയിപ്പ് നല്കുയാണ്. കന്യകമാര് ചെന്ന് കുടുങ്ങരുത്. ഇനിയും ബന്ധനത്തില് പോയി കുടുങ്ങുകയാണെങ്കില് പിന്നീട് വികാരത്തിന് വേണ്ടി അടി വാങ്ങിക്കും. ജ്ഞാനം നല്ല രീതിയില് ധാരണ ചെയ്യുകയാണെങ്കില് വിശ്വത്തിന്റെ മഹാറാണിയാകാം. ബാബ പറയുകയാണ് ഞാന് നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നല്കാന് വന്നിരിക്കുകയാണ്. പക്ഷെ ചിലരുടെ ഭാഗ്യത്തില് ഇല്ല. ബാബ പാവപ്പെട്ടവപ്പെട്ടവരുടെ നാഥനാണ്. പാവപ്പെട്ടവര് കന്യകമാരാണ്. മാതാ-പിതാക്കള്ക്ക് വിവാഹം കഴിച്ചു കൊടുക്കുവാന് കഴിയുന്നില്ലെങ്കില് അവരെ ബാബയ്ക്ക് കൊടുക്കുന്നു. അപ്പോള് അവര്ക്ക് ലഹരിയുണ്ടായിരിക്കണം. നമുക്ക് നല്ല രീതിയില് പഠിച്ചിട്ട് നല്ല പദവി നേടണം. നല്ല വിദ്യാര്ത്ഥികള്, അവര് പഠിപ്പില് ശ്രദ്ധ കൊടുക്കും-ഞങ്ങള്ക്ക് പാസ്സ് വിത്ത് ഓണര് ആകണം. അവര്ക്കാണ് പിന്നീട് സ്കോളര്ഷിപ്പ് ലഭിക്കുന്നത്. എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രത്തോളം ഉയര്ന്ന പദവി നേടും, അതും 21 ജന്മത്തേക്കു വേണ്ടി. ഇവിടെ അല്പ കാലത്തെ സുഖമാണ്. ഇന്ന് എന്തെങ്കിലും പദവി ലഭിക്കുന്നു, നാളെ മരിച്ചു കഴിഞ്ഞാല്, അവസാനിക്കുന്നു. യോഗിയും ഭോഗിയും തമ്മില് വ്യത്യാസമുണ്ടല്ലോ. ഇപ്പോള് ബാബ പറയുകയാണ് പാവപ്പെട്ടവരുടെ മേല് കൂടുതല് ശ്രദ്ധ കൊടുക്കൂ. ധനവാന്മാര് കുറച്ചു പേര്ക്ക് മാത്രമേ എടുക്കാന് സാധിക്കുകയുള്ളൂ. വളരെ നല്ലതാണെന്ന് വെറുതെ പറയുക മാത്രമേ ചെയ്യുകയുള്ളൂ- ഈ സ്ഥാപനം എത്ര നല്ലതാണ്, അനേകരുടെ നന്മ ചെയ്യുന്നു. സ്വന്തം മംഗളം ചെയ്യുന്നില്ല. വളരെ നല്ലതാണെന്ന് പറഞ്ഞ്, പുറത്തു പോകുന്നതും, അവസാനിച്ചു. മായ വടിയുമായി നില്ക്കുന്നുണ്ട്, മനോവീര്യം തന്നെ ഇല്ലാതാക്കുന്നു. ഒരൊറ്റ അടി നല്കുന്നതിലൂടെ ബുദ്ധി തന്നെ കെടുത്തുന്നു. ബാബ മനസ്സിലാക്കി തരികയാണ് - ഭാരതത്തിന്റെ അവസ്ഥ എന്തായിരിക്കുന്നു. കുട്ടികള് ഡ്രാമയെ നല്ലരീതിയില് മനസ്സിലാക്കിയിട്ടുണ്ട്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഒരു പിടി കടലയെ വിട്ട് ബാബയില് നിന്നും വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടുന്നതിനുള്ള പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം. ഒരു കാര്യത്തിലും ഭയപ്പെടരുത്, ദൃഢതയുള്ളവരായി ബന്ധനങ്ങളില് നിന്നും മുക്തമാകണം. തന്റെ സമയം സത്യമായ സമ്പാദ്യത്തില് സഫലമാക്കണം.

2. ഈ ദുഃഖധാമത്തിനെ മറന്ന് ശിവാലയത്തെ, അതായത് ശാന്തിധാമത്തെയും, സുഖധാമത്തെയും ഓര്മ്മിക്കണം. മായയുടെ വിഘ്നങ്ങളെ മനസിലാക്കി ജാഗ്രതയോടെ കഴിയണം.

വരദാനം :-
ഗീതയുടെ പാഠം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന നഷ്ടോമോഹാ സ്മൃതിസ്വരൂപരായി ഭവിക്കട്ടെ.

ഗീതാജ്ഞാനത്തിന്റെ ആദ്യത്തെ പാഠമാണ്- അശരീരി ആത്മാവാകൂ എന്നും അന്തിമപാഠം നഷ്ടോമോഹാ സ്മൃതിസ്വരൂപരാകുക എന്നും. ആദ്യത്തെ പാഠം വിധിയും അന്തിമ പാഠം വിധിയിലൂടെ സിദ്ധിയുമാണ്. അതിനാല് ഓരോ സമയത്തും ആദ്യം ഈ പാഠം പഠിക്കൂ, പിന്നീട് മറ്റുള്ളവരെ പഠിപ്പിക്കൂ. അങ്ങനെയുള്ള ശ്രേഷ്ഠകര്മ്മം ചെയ്ത് കാണിക്കൂ, താങ്കളുടെ ശ്രേഷ്ഠകര്മ്മം കണ്ട് അനേകാത്മാക്കള്ക്ക് ശ്രേഷ്ഠകര്മ്മം ചെയ്ത് തങ്ങളുടെ ഭാഗ്യത്തിന്റെ രേഖ ശ്രേഷ്ഠമാക്കാന് സാധിക്കട്ടെ.

സ്ലോഗന് :-
പരമാത്മാ സ്നേഹത്തില് മുഴുകിയിരിക്കൂ എങ്കില് പ്രയത്നത്തില് നിന്ന് മുക്തമാകും.