20.06.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - ബാബയുടെസ്നേഹംനേടണമെങ്കില്ആത്മാഭിമാനിയായിരിക്കൂ, ബാബയില്നിന്നുംനമ്മള്സ്വര്ഗ്ഗത്തിന്റെസമ്പത്ത്എടുത്തു
കൊണ്ടിരിക്കുകയാണ്, ഈസന്തോഷത്തില്കഴിയണം.

ചോദ്യം :-
സംഗമത്തില് നിങ്ങള് ബ്രാഹ്മണനില് നിന്നും ഫരിസ്തയാകുന്നതിനായി ഗുപ്തമായ ഏതൊരു പുരുഷാര്ത്ഥമാണ് ചെയ്യുന്നത്?

ഉത്തരം :-
നിങ്ങള് ബ്രാഹ്മണര്ക്ക് പവിത്രമായി മാറുന്നതിന് തന്നെയാണ് ഗുപ്തമായ പരിശ്രമം ചെയ്യേണ്ടത്. നിങ്ങള് ബ്രഹ്മാവിന്റെ കുട്ടികള് സംഗമത്തില് സഹോദരീ സഹോദരന്മാരാണ്, സഹോദരീ- സഹോദരന്മാരില് മോശമായ ദൃഷ്ടിയുണ്ടാവുക സാധ്യമല്ല. പതി-പത്നി ഒരുമിച്ചിരുന്നുകൊണ്ടും നമ്മള് ബി.കെയാണ് എന്ന് മനസ്സിലാക്കുന്നു. ഈ സ്മൃതിയിലൂടെ എപ്പോള് പൂര്ണ്ണമായും പവിത്രമായി മാറുന്നുവോ അപ്പോള് ഫരിസ്തയാവാന് സാധിക്കും.

ഓംശാന്തി.  
മധുര മധുരമായ കുട്ടികളേ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ഇവിടെ ഇരിക്കണം. ഈ രഹസ്യം നിങ്ങള് കുട്ടികള്ക്കും മനസ്സിലാക്കിക്കൊടുക്കണം. ആത്മാഭിമാനിയായി ഇരിക്കുകയാണെങ്കില് ബാബയോട് സ്നേഹമുണ്ടാകും. ബാബ നമുക്ക് രാജയോഗം പഠിപ്പിച്ചുതരികയാണ്. ബാബയില് നിന്നും നമ്മള് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് എടുക്കുകയാണ്. ഈ ഓര്മ്മ മുഴുവന് ദിവസവും ബുദ്ധിയില് ഉണ്ടായിരിക്കണം- ഇതിലാണ് പരിശ്രമം. ഇത് അടിക്കടി മറന്നുപോകുന്നു അതിനാലാണ് സന്തോഷം ഇല്ലാതാവുന്നത്. ബാബ ജാഗ്രത നല്കുകയാണ് ,കുട്ടികളേ ദേഹീ അഭിമാനിയായിരിക്കൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു. ഇപ്പോള് ആത്മാവും പരമാത്മാവും തമ്മിലുള്ള കൂടിക്കാഴ്ചയല്ലേ. മുന്പും കൂടിക്കാഴ്ച നടന്നിരുന്നു, എപ്പോള്? തീര്ച്ചയായും കലിയുഗഅന്ത്യത്തിനും സത്യയുഗ ആരംഭത്തിനും ഇടയിലുള്ള സംഗമത്തിലായിരിക്കും നടന്നിട്ടുണ്ടാവുക. ഇന്ന് കുട്ടികള്ക്ക് ടോപ്പിക്ക് അനുസരിച്ച് മനസ്സിലാക്കിത്തരികയാണ്. നിങ്ങള് ടോപ്പിക്കുകള് തീര്ച്ചയായും എടുക്കണം. ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ് പിന്നീട് താഴേക്ക് വരുമ്പോള് ബ്രഹ്മാ- വിഷ്ണു-ശങ്കരന്മാര്. ബാബയും ദേവതകളും. ശിവനും, ബ്രഹ്മാ വിഷ്ണു ശങ്കരന്മാരും തമ്മിലുള്ള സംബന്ധം എന്താണ് എന്നതുപോലും മനുഷ്യര്ക്ക് അറിയില്ല. ആര്ക്കും അവരുടെ ജീവിതകഥ അറിയില്ല. ത്രിമൂര്ത്തികളുടെ ചിത്രം വളരെ പ്രശസ്തമാണ്. ഇവര് മൂന്നുപേരും ദേവതകളാണ്. മൂന്നുപേര് മാത്രമായി ഒരു ധര്മ്മമുണ്ടാകുമോ. ധര്മ്മം വലുതായിരിക്കും, ദൈവീക ധര്മ്മം. ഇവര് സൂക്ഷ്മവതന വാസികളാണ്, മുകളിലാണ് ശിവബാബ. മുഖ്യമായത് ബ്രഹ്മാവും, വിഷ്ണുവുമാണ്. ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള് ടോപ്പിക്ക് നല്കണം- ബ്രഹ്മാവില് നിന്നും വിഷ്ണുവും വിഷ്ണുവില് നിന്നും ബ്രഹ്മാവുമായി മാറുന്നത് എങ്ങനെയാണ്. എങ്ങനെയാണോ നിങ്ങള് പറയുന്നത് ശൂദ്രനില്നിന്നും ബ്രാഹ്മണന്, ബ്രാഹ്മണനില് നിന്നും ദേവതയെന്ന് അതുപോലെ ബ്രഹ്മാവിനുമുണ്ട്, ആദ്യമാദ്യം ബ്രഹ്മാവില് നിന്നും വിഷ്ണു, പിന്നെ വിഷ്ണുവില് നിന്നും ബ്രഹ്മാവ്. അവരാണെങ്കില് ആത്മാവുതന്നെയാണ് പരമാത്മാവ്, പരമാത്മാവുതന്നെയാണ് ആത്മാവ് എന്ന് പറയുന്നു. ഇത് തെറ്റാണ്. സാധ്യമേയല്ല. അതിനാല് ഈ ടോപ്പിക്കില് നല്ലരീതിയില് മനസ്സിലാക്കിക്കൊടുക്കണം, പരമാത്മാവ് കൃഷ്ണന്റെ ശരീരത്തില് വന്നിട്ടുണ്ട് എന്ന് ചിലര് പറയും. അഥവാ കൃഷ്ണനില് വന്നാല് പിന്നെ ബ്രഹ്മാവിന്റെ പാര്ട്ട് ഇല്ലാതാകും. കൃഷ്ണന് സത്യയുഗത്തിലെ ആദ്യത്തെ രാജകുമാരനാണ്. വന്ന് ആരെയെങ്കിലും പാവനമാക്കാന് അവിടെ എങ്ങനെ പതിതര് ഉണ്ടാകും. തീര്ത്തും തെറ്റാണ്. ഈ കാര്യങ്ങള് മഹാരഥികളായ സര്വ്വീസബിളായ കുട്ടികള്ക്കേ അറിയൂ. ബാക്കി ആരുടേയും ബുദ്ധിയില് ഇത് ഇരിക്കില്ല. ഈ ടോപ്പിക്ക് ഒന്നാന്തരമാണ്. ബ്രഹ്മാവ് തന്നെ വിഷ്ണു, വിഷ്ണുതന്നെ ബ്രഹ്മാവ് എങ്ങനെയാണ് ആവുന്നത്. അവരുടെ ജീവിതകഥ പറയുന്നു എന്തെന്നാല് അവര്ക്ക് ബന്ധമുണ്ട്. ആരംഭിക്കേണ്ടതും ഇങ്ങനെയാണ്. ബ്രഹ്മാവില് നിന്നും ഒരു സെക്കന്റില് വിഷ്ണുവാകും. വിഷ്ണു ബ്രഹ്മാവാകുന്നതിന് 84 ജന്മങ്ങളെടുക്കുന്നു. ഇത് മനസ്സിലാക്കേണ്ട വളരെ വലിയ കാര്യമാണ്. ഇപ്പോള് നിങ്ങള് ബ്രാഹ്മണ കുലത്തിലേതാണ്. പ്രജാപിതാ ബ്രഹ്മാവിന്റെ ബ്രാഹ്മണകുലം എവിടെപ്പോയി? പ്രജാപിതാ ബ്രഹ്മാവിന് പുതിയ ലോകം വേണമല്ലോ. പുതിയ ലോകം സത്യയുഗമാണ്. ഇവിടെ പ്രജാപിതാവില്ല. കലിയുഗത്തിലും പ്രജാപിതാവ് ഉണ്ടാവുക സാധ്യമല്ല. അവര് സംഗമത്തിലാണ്. നിങ്ങള് ഇപ്പോള് സംഗമത്തിലാണ്. ശൂദ്രനില് നിന്നും നിങ്ങള് ബ്രാഹ്മണനായിരിക്കുന്നു. ബാബ ബ്രഹ്മാവിനെ ദത്തെടുത്തിരിക്കുന്നു. ശിവബാബ ഇവരെ എങ്ങനെ രചിച്ചു, ഇത് ആര്ക്കും അറിയില്ല. ത്രിമൂര്ത്തികളില് രചയിതാവായ ശിവബാബയുടെ ചിത്രമില്ല, അതിനാല് ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ് എന്നത് എങ്ങനെ അറിയാന് പറ്റും. ബാക്കി എല്ലാവരും അവരുടെ രചനകളാണ്. ഇത് ബ്രാഹ്മണ സമ്പ്രദായമാണ് അതിനാല് തീര്ച്ചയായും പ്രജാപിതാവ് വേണം. കലിയുഗത്തില് ഉണ്ടാകില്ല. സത്യയുഗത്തിലും ഉണ്ടാകില്ല. ബ്രാഹ്മണ ദേവീ ദേവതായേ നമ: എന്ന് പാടാറുണ്ട്. ഇപ്പോള് ബ്രാഹ്മണര് എവിടെയാണ്? പ്രജാപിതാ ബ്രഹ്മാവ് എവിടെയുള്ളവരാണ്? തീര്ച്ചയായും സംഗമയുഗത്തിലാണ് എന്നാണ് പറയുക. ഇതാണ് പുരുഷോത്തമ സംഗമയുഗം. ഈ സംഗമയുഗത്തെക്കുറിച്ച് ഒരു ശാസ്ത്രത്തിലും വര്ണ്ണനയില്ല. മഹാഭാരതയുദ്ധവും സംഗമത്തിലാണ് ഉണ്ടാകുന്നത്, അല്ലാതെ സത്യയുഗത്തിലോ കലിയുഗത്തിലോ അല്ല. പാണ്ഢവരും കൗരവരും, ഇവര് സംഗമത്തിലാണ്. നിങ്ങള് പാണ്ഢവര് സംഗമയുഗികളും, കൗരവര് കലിയുഗികളുമാണ്. ഗീതയിലും ഭഗവാനുവാചാ എന്നുണ്ടല്ലോ. നിങ്ങള് പാണ്ഢവര് ദൈവീക സമ്പ്രദായത്തിലുള്ളവരാണ്. നിങ്ങള് ആത്മീയ വഴികാട്ടികളാണ്. നിങ്ങളുടേത് ആത്മീയ യാത്രയാണ്, ഇത് നിങ്ങള് ബുദ്ധികൊണ്ടാണ് ചെയ്യുന്നത്.

ബാബ പറയുന്നു, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു. ഓര്മ്മയുടെ യാത്രയില് ഇരിക്കൂ. ഭൗതീക യാത്രയില് തീര്ത്ഥാടനങ്ങള്ക്ക് പോയിട്ട് തിരിച്ചുവരുന്നു. അത് അരകല്പം നടക്കുന്നു. ഈ സംഗമയുഗത്തിലെ യാത്ര ഒരു തവണ മാത്രമാണ് നടക്കുന്നത്. നിങ്ങള് പോയിട്ട് പിന്നീട് ഈ മൃത്യുലോകത്തിലേക്ക് തിരിച്ചുവരികയില്ല. പവിത്രമായി മാറി നിങ്ങള്ക്ക് പവിത്രമായ ലോകത്തില് വരണം അതിനാല് നിങ്ങളിപ്പോള് പവിത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്കറിയാം, ഇപ്പോള് നമ്മള് ബ്രാഹ്മണ സമ്പ്രദായത്തിലേതാണ്. പിന്നീട് ദൈവീക സമ്പ്രദായം അഥവാ വിഷ്ണു സമ്പ്രദായത്തിലേതാകും. സത്യയുഗത്തില് ദേവീ ദേവതകള് വിഷ്ണു സമ്പ്രദായത്തിലേതാണ്. അവിടെ ചതുര്ഭുജ പ്രതിമയുണ്ടാകും അതിലൂടെ ഇത് വിഷ്ണു സമ്പ്രദായമാണെന്ന് മനസ്സിലാകും. ഇവിടെയാണെങ്കില് രാവണന്റെ പ്രതിമയാണ്, അതിനാല് രാവണ സമ്പ്രദായമാണ്. അതിനാല് ഇവിടെ ഈ ടോപ്പിക്കുകള് എടുക്കുമ്പോള് മനുഷ്യര് അത്ഭുതപ്പെടും. ഇപ്പോള് നിങ്ങള് ദേവതയായി മാറുന്നതിനായി രാജയോഗം പഠിക്കുകയാണ്. ബ്രഹ്മാ മുഖവംശാവലി ബ്രാഹ്മണരായ നിങ്ങള് ശൂദ്രനില് നിന്നും ബ്രാഹ്മണനായിരിക്കുകയാണ്. ദത്തെടുത്തിരിക്കുകയാണ്. ബ്രാഹ്മണരും ഇവിടെയാണ്, പിന്നീട് ദേവതയാകുന്നതും ഇവിടെത്തന്നെയാണ്. പരമ്പര ഇവിടെയാണ് ഉണ്ടാകുന്നത്. പരമ്പര എന്നത് രാജകുടുംബത്തെയാണ് പറയുന്നത്. വിഷ്ണുവിന്റെ പരമ്പരയാണ്. ബ്രാഹ്മണരുടെ പരമ്പര എന്ന് പറയില്ല. പരമ്പരയായി രാജവംശമാണ് നടക്കുക. ഒന്നിനുപിറകെ രണ്ടാമന് പിന്നെ മൂന്നാമന് അങ്ങനെ. ഇപ്പോള് നിങ്ങള്ക്കറിയാം, നമ്മള് ബ്രാഹ്മണ കുല ഭൂഷണരാണ്. പിന്നീട് ദേവതയായി മാറുന്നു. ബ്രാഹ്മണന് തന്നെ വിഷ്ണുകുലത്തിലേക്ക് വരുന്നു, വിഷ്ണുകുലത്തില് നിന്നും ക്ഷത്രിയ ചന്ദ്രവംശി കുലത്തിലേക്ക്, പിന്നീട് വൈശ്യകുലം പിന്നെ ശൂദ്രകുലത്തിലേക്ക് വരും. പിന്നീട് ബ്രാഹ്മണനും ദേവതയുമായി വീണ്ടും മാറും. അര്ത്ഥം എത്ര വ്യക്തമാണ്. ചിത്രങ്ങളില് എന്തെല്ലാമാണ് കാണിക്കുന്നത്. നമ്മള് ബ്രാഹ്മണര് തന്നെയാണ് വിഷ്ണുപുരിയുടെ അധികാരിയായി മാറുന്നത്. ഇതില് സംശയിക്കരുത്. ബാബ എന്ത് പ്രബന്ധമാണോ നല്കുന്നത് അതില് പിന്നീട് വിചാര സാഗര മഥനം നടത്തണം- ആര്ക്ക് എങ്ങനെ മനസ്സിലാക്കിക്കൊടുക്കാം, ഇവര് മനസ്സിലാക്കിത്തരുന്നത് വളരെ നല്ലതാണ് എന്നുപറഞ്ഞ് മനുഷ്യര് അത്ഭുതപ്പെടണം. ജ്ഞാനസാഗരനല്ലാതെ മറ്റാര്ക്കും മനസ്സിലാക്കിത്തരാന് സാധിക്കില്ല. വിചാര സാഗര മഥനം ചെയ്ത് പിന്നീട് ഇരുന്ന് എഴുതണം. ശേഷം വായിച്ചാല് ചിന്തയില് വരും. ഇന്ന ഇന്ന കാര്യങ്ങള് കൂട്ടിച്ചേര്ക്കണം. ബാബയും ആദ്യം മുരളി എഴുതി നിങ്ങളുടെ കൈയ്യില് തരുമായിരുന്നു. പിന്നീടാണ് കേള്പ്പിച്ചിരുന്നത്. ഇവിടെയാണെങ്കില് നിങ്ങള് വീട്ടില് ബാബയോടൊപ്പമാണ് ഇരിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് പുറത്തുപോയി കേള്പ്പിക്കേണ്ടതായി വരുന്നു, ബ്രഹ്മാവ് തന്നെയാണ് വിഷ്ണു എന്ന ടോപ്പിക്ക് വളരെ അത്ഭുതകരമാണ്, ഇത് ആര്ക്കും അറിയില്ല. വിഷ്ണുവിന്റെ നാഭിയില് നിന്നും ബ്രഹ്മാവ് വരുന്നതായി കാണിക്കുന്നു. ഗാന്ധിയുടെ നാഭിയില് നിന്നും നെഹ്റുവിനെ കാണിക്കുന്നതുപോലെ. എന്നാല് പരമ്പര വേണമല്ലോ. ബ്രാഹ്മണ കുലത്തില് രാജധാനിയില്ല, ബ്രാഹ്മണ സമ്പ്രദായം തന്നെയാണ് ദൈവീക സമ്പ്രദായമായി മാറുന്നത്. പിന്നീട് ചന്ദ്രവംശി പരമ്പരയുണ്ടാകും അതില് നിന്നും വൈശ്യ പരമ്പരയുണ്ടാകും. ഇങ്ങനെ ഓരോ പരമ്പരയും നടക്കും. സത്യയുഗം നിര്വ്വികാരീ ലോകമാണ്, കലിയുഗം വികാരീ ലോകമാണ്. ഈ രണ്ട് വാക്കുപോലും ആരുടേയും ബുദ്ധിയിലില്ല. ഉണ്ടായിരുന്നെങ്കില് വികാരിയില് നിന്നും എങ്ങനെ നിര്വ്വികാരിയാകാം എന്നത് തീര്ച്ചയായും അറിയേണ്ടതാണ്. മനുഷ്യര്ക്ക് നിര്വ്വികാരികളേയും അറിയില്ല, വികാരികളേയും അറിയില്ല. നിങ്ങള്ക്ക് മനസ്സിലാക്കിത്തരുകയാണ്, ദേവതകള് നിര്വ്വികാരികളായിരുന്നു. ബ്രാഹ്മണര് നിര്വ്വികാരികളാണ് എന്ന് ഒരിക്കലും കേട്ടിട്ടില്ല. പുതിയ ലോകം നിര്വ്വികാരിയാണ്, പഴയലോകം വികാരിയാണ്. അപ്പോള് തീര്ച്ചയായും സംഗമയുഗം കാണിക്കേണ്ടതായി വരും. ഇതിനെക്കുറിച്ച് ആര്ക്കും അറിയില്ല. പുരുഷോത്തമ മാസം ആചരിക്കാറുണ്ട്. അവര് മൂന്നു വര്ഷങ്ങള്ക്കുശേഷം ഒരു മാസം ആചരിക്കുന്നു. നിങ്ങള്ക്കാണെങ്കില് 5000 വര്ഷങ്ങള്ക്കുശേഷമാണ് ഒരു സംഗമയുഗം വരുന്നത്. മനുഷ്യര് ആത്മാവിനേയും പരമാത്മാവിനേയും യഥാര്ത്ഥ രീതിയില് അറിയുന്നില്ല. തിളങ്ങുന്ന അത്ഭുത നക്ഷത്രം എന്ന് പറയുകമാത്രം ചെയ്യുന്നു. ഇങ്ങനെ കാണിക്കുന്നുണ്ട്, രാമകൃഷ്ണ പരമഹംസരുടെ ശിഷ്യന് വിവേകാനന്ദന് പറയുമായിരുന്നു ഞാന് ഗുരുവിന്റെ അടുത്ത് ഇരിക്കുകയായിരുന്നു, ഗുരുവിനേയും ധ്യാനിക്കുമല്ലോ. ഇപ്പോള് ബാബ പറയുന്നു, എന്നെ മാത്രം ഓര്മ്മിക്കു. സാക്ഷാത്ക്കാരത്തിന്റെ കാര്യമേയില്ല, ഗുരുവിനെ തീര്ച്ചയായും ഓര്മ്മയുണ്ടാകും. പ്രത്യേകം ഇരുന്ന് ഓര്മ്മിക്കുന്നതിലൂടെ എന്താ ഓര്മ്മ വരുമോ. അവര്ക്ക് ഗുരു ഭഗവാനാണ് എന്ന ഭാവനയുണ്ടായിരുന്നു അതിനാലാണ് അവരുടെ ആത്മാവ് ഇറങ്ങി വന്ന് തന്നില് ലയിക്കുന്നതായി കണ്ടത്. അത്രമാത്രം, അവരുടെ ആത്മാവ് എവിടെച്ചെന്നിരുന്നു പിന്നീട് എന്ത് സംഭവിച്ചു എന്നതൊന്നും വര്ണ്ണിച്ചിട്ടില്ല. എനിക്ക് ഭഗവാന്റെ സാക്ഷാത്ക്കാരമുണ്ടായി എന്നതില് സന്തോഷിക്കുന്നു. ഭഗവാന് എന്താണ് എന്നത് അറിയില്ല. ബാബ മനസ്സിലാക്കിത്തരുന്നു, ഏണിപ്പടിയുടെ ചിത്രം ഉപയോഗിച്ച് നിങ്ങള് മനസ്സിലാക്കിക്കൊടുക്കൂ. ഇത് ഭക്തിമാര്ഗ്ഗമാണ്. നിങ്ങള്ക്കറിയാം, ഒന്ന് ഭക്തിയുടെ ബോട്ടാണ്, പിന്നൊന്ന് ജ്ഞാനത്തിന്റേയും. ജ്ഞാനം വേറെയാണ് ഭക്തി വേറെയാണ്. ബാബ പറയുന്നു, ഞാന് കല്പം മുന്പ് നിങ്ങള്ക്ക് ജ്ഞാനം നല്കിയിരുന്നു, വിശ്വത്തിന്റെ അധികാരിയാക്കി മാറ്റിയിരുന്നു. ഇപ്പോള് നിങ്ങള് എവിടെയാണ്. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവുമുണ്ട്, എങ്ങനെയാണ് മറ്റു ശാഖകള് വരുന്നത്, എങ്ങനെയാണ് വൃക്ഷം വൃദ്ധി പ്രാപിക്കുന്നത്. ബൊക്കെ ഉണ്ടാകുമല്ലോ. ഈ സൃഷ്ടിയാകുന്ന വൃക്ഷവും ഒരു ബൊക്കെയാണ്. നടുവില് നിങ്ങളുടെ ധര്മ്മം പിന്നീട് ഇതില് നിന്നും 3 ധര്മ്മങ്ങള് ഉണ്ടാകുന്നു പിന്നീട് അതില് നിന്നും വൃദ്ധി പ്രാപിക്കുന്നു. അതിനാല് ഈ വൃക്ഷത്തേയും ഓര്മ്മിക്കണം. എത്രയധികം ചില്ലകളും ശാഖകളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അവസാനം വരുന്നവര്ക്കും അംഗീകാരം ലഭിക്കും. ആല്മരമുണ്ടല്ലോ, തായ്ത്തടിയില്ല. ബാക്കി മുഴുവന് വൃക്ഷവുമുണ്ട്. ദേവീദേവതാധര്മ്മവും നശിച്ചിരിക്കുകയാണ്. തീര്ത്തും ജീര്ണ്ണിച്ചു. ഭാരതവാസികള്ക്ക് തന്റെ ധര്മ്മത്തെക്കുറിച്ച് ഒന്നും അറിയില്ല, ബാക്കി എല്ലാവര്ക്കും അവരവരുടെ ധര്മ്മത്തെക്കുറിച്ച് അറിയാം, ഭാരതവാസികള് പറയുന്നു, ഞങ്ങള് ധര്മ്മത്തെത്തന്നെ അംഗീകരിക്കുന്നില്ല. മുഖ്യമായത് 4 ധര്മ്മങ്ങളാണ്. ബാക്കി ചെറുത് ചെറുത് അനേകമുണ്ട്. ഈ വൃക്ഷത്തേയും സൃഷ്ടി ചക്രത്തേയും നിങ്ങള് ഇപ്പോള് അറിഞ്ഞുകഴിഞ്ഞു. ദേവീദേവതാധര്മ്മത്തിന്റെ പേരുപോലും കാണാതായി. വീണ്ടും ബാബ ആ ധര്മ്മത്തിന്റെ സ്ഥാപന ചെയ്ത് ബാക്കി എല്ലാ ധര്മ്മങ്ങളുടേയും വിനാശം ചെയ്യുന്നു. ചക്രത്തിന്റെ ചിത്രത്തിലേക്കും തീര്ച്ചയായും കൊണ്ടുപോകണം, അത് സത്യയുഗമാണ്, ഇത് കലിയുഗമാണ്. കലിയുഗത്തില് എത്ര ധര്മ്മമാണ്, സത്യയുഗത്തില് ഒരു ധര്മ്മമേയുള്ളു. ഒരു ധര്മ്മത്തിന്റെ സ്ഥാപനയും അനേകം ധര്മ്മങ്ങളുടെ വിനാശവും ചെയ്യുന്നത് ആരായിരിക്കും? ഭഗവാനും തീര്ച്ചയായും ആരിലൂടെയെങ്കിലുമായിരിക്കും ചെയ്യിക്കുക. ബാബ പറയുന്നു, ബ്രഹ്മാവിലൂടെ ആദി സനാതന ദേവീദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ബ്രാഹ്മണര് തന്നെയാണ് വിഷ്ണുപുരിയിലെ ദേവതയായി മാറുന്നത്. സംഗമത്തില് നിങ്ങള് ബ്രാഹ്മണര്ക്ക് പവിത്രമായി മാറുന്നതിനുള്ള ഗുപ്തമായ പരിശ്രമമാണ് ചെയ്യേണ്ടത്. നിങ്ങള് ബ്രഹ്മാവിന്റെ കുട്ടികള് സംഗമത്തില് സഹോദരീ സഹോദരന്മാരാണ്. സഹോദരീ സഹോദരന്മാര്ക്കിടയില് മോശമായ ദൃഷ്ടിയുണ്ടാവുക സാധ്യമല്ല. പതി-പത്നി രണ്ടുപേരും ഞങ്ങള് ബി. കെയാണ് എന്ന് മനസ്സിലാക്കുന്നു. ഇതില് വളരെ പരിശ്രമമുണ്ട്. പതി-പത്നിയുടെ ആകര്ഷണം ഇങ്ങനെയുള്ളതായിരിക്കും, സ്പര്ശിക്കാതിരിക്കാന് അവര്ക്ക് സാധിക്കില്ല. ഇവിടെ സഹോദരീ സഹോദരന്മാര്ക്ക് സ്പര്ശിക്കേണ്ട ആവശ്യമേയില്ല, ഇല്ലെങ്കില് പാപത്തിന്റെ ഫീലിംഗ് ഉണ്ടാകും. നമ്മള് ബി. കെയാണ് എന്നത് മറന്നുപോകുമ്പോള് പിന്നെ അവസാനിക്കും. ഇതില് ഗുപ്തമായ ഒരുപാട് പരിശ്രമമുണ്ട്. തീര്ച്ചയായും യുഗള് ആയിരിക്കുന്നു ആര്ക്കെന്തറിയാം, അവര്ക്കേ സ്വയം അറിയൂ ഞങ്ങള് ബി. കെയാണ്, ഫരിസ്തയാണ്. തൊടരുത്. ഇങ്ങനെ ചെയ്ത് ചെയ്ത് സൂക്ഷ്മവതനവാസി ഫരിസ്തയായി മാറും. ഇല്ലെങ്കില് ഫരിസ്തയാവാന് സാധിക്കില്ല. ഫരിസ്തയാവണമെങ്കില് പവിത്രമായിരിക്കണം. ഇങ്ങനെയുള്ള ജോഡിയുണ്ടെങ്കില് നമ്പര് വണ് ആവും. പറയുന്നു ദാദ എല്ലാം അനുഭവിച്ചവരാണ്, അവസാനം സന്യാസം ചെയ്തു, ആരാണോ ജോഡിയായി വരുന്നത് അവര്ക്കാണ് കൂടുതല് പരിശ്രമം. പിന്നീട് ഇതില് ജ്ഞാനവും യോഗവും വേണം. ധാരാളം പേരെ തനിക്കുസമാനമാക്കി മാറ്റിയാലേ വലിയ രാജാവായി മാറൂ. ഒരു കാര്യം മാത്രമല്ലല്ലോ ഉള്ളത്. ബാബ പറയുന്നു, നിങ്ങള് ശിവബാബയെ ഓര്മ്മിക്കൂ. ഇത് പ്രജാപിതാവാണ്. വളരെ അധികം പേര് ഇങ്ങനെയുണ്ട് അവര് പറയും, ഞങ്ങള്ക്ക് ശിവബാബയോടാണ് ബന്ധം. ഞങ്ങള് ബ്രഹ്മാബാബയെ എന്തിന് ഓര്മ്മിക്കണം! അവര്ക്ക് എന്തിന് കത്ത് എഴുതണം! ഇങ്ങനെയുമുണ്ട്. നിങ്ങള് ഓര്മ്മിക്കേണ്ടത് ശിവബാബയേയാണ് അതിനാല് ബാബ ഫോട്ടോ പോലും തരുന്നില്ല. ഇദ്ദേഹത്തില് ശിവബാബ വരുന്നു, ഇദ്ദേഹം ദേഹധാരിയല്ലേ. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നു. മനുഷ്യര് സ്വയം ഈശ്വരനാണ് എന്ന് പറയുന്നു അതിലൂടെ എന്താണ് ലഭിക്കുന്നത്, ഭാരതവാസികള്ക്ക് എത്ര നഷ്ടമുണ്ടാകുന്നു. പൂര്ണ്ണമായും ഭാരതവാസികള് പാപ്പരായിരിക്കുന്നു. പ്രജകളില് നിന്നും ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്നു. 10-20 വര്ഷത്തിന് ലോണ് എടുക്കുന്നു പിന്നെ തിരിച്ചുകൊടുക്കുന്നില്ല. എടുക്കുന്നയാളും, നല്കുന്നയാളും, രണ്ടുപേരും ഇല്ലാതാകും. കളി തന്നെ അവസാനിക്കാനുള്ളതാണ്. അനേകം അപകടങ്ങള് തലക്കുമുകളിലുണ്ട്. ദാരിദ്ര്യം, അസുഖങ്ങള് മുതലായവ ഒരുപാടുണ്ട്. ധനവാന്റെ കൈയ്യില് പണം ഏല്പ്പിക്കും പിന്നീട് അവര് പാപ്പരായാല് ദരിദ്രര്ക്ക് എത്ര ദുഃഖമുണ്ടാകും. ഓരോ ചുവടിലും ദുഃഖം തന്നെ ദുഃഖമാണ്. പെട്ടെന്ന് ഇരുന്നയിരുപ്പില് മരിച്ചുപോകും. ഇത് മൃത്യുലോകമാണ്. അമരലോകത്തിലേക്ക് നിങ്ങള് ഇപ്പോള് പോയിക്കൊണ്ടിരിക്കുകയാണ്. അമരപുരിയുടെ ചക്രവര്ത്തിയാവുകയാണ്. അമരനാഥന് നിങ്ങള് പാര്വ്വതിമാര്ക്ക് സത്യം സത്യമായ അമരകഥ കേള്പ്പിക്കുകയാണ്. നിങ്ങള്ക്കറിയാം അമരനായത് ബാബയാണ്, ബാബയില് നിന്നും നമ്മള് അമരകഥ കേള്ക്കുകയാണ്. ഇപ്പോള് അമരലോകത്തിലേക്ക് പോകണം. ഈ സമയത്ത് നിങ്ങള് സംഗമയുഗത്തിലാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ മക്കള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) വിചാര സാഗര മഥനം ചെയ്ത് ڇബ്രഹ്മാവ് തന്നെ വിഷ്ണുڈ ആകുന്നത് എങ്ങനെയാണ്, ഈ ടോപ്പിക്ക് കേള്പ്പിക്കണം. ബുദ്ധിയെ ജ്ഞാന മനനത്തില് ബിസിയാക്കി വെയ്ക്കണം.

2) രാജ്യപദവി പ്രാപ്തമാക്കുന്നതിനായി ജ്ഞാനയോഗത്തോടൊപ്പം തനിക്കുസമാനമാക്കി മാറ്റുന്ന സേവനവും ചെയ്യണം. തന്റെ ദൃഷ്ടിയെ വളരെ ശുദ്ധമാക്കി വെക്കണം.

വരദാനം :-
സര്വ്വസംബന്ധങ്ങളുടേയും അനുഭവം ഒരുബാബയുമായി വെക്കുന്ന അക്ഷീണരും, വിഘ്നവിനാശകരുമായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ സര്വ്വസംബന്ധങ്ങളും ഒരു ബാബയുമായി വെച്ചിട്ടുള്ളത് അവര്ക്ക് മറ്റ് സംബന്ധങ്ങളെല്ലാം നിമിത്തമാത്രമായി അനുഭവം ചെയ്യാനാകും. അവര് സദാ സന്തോഷത്തില് നൃത്തം ചെയ്യുന്നവരായിരിക്കും, ഒരിക്കലും ക്ഷീണമുണ്ടാകില്ല. അക്ഷീണരായിരിക്കും. ബാബയിലും, സേവനത്തിലും തന്നെ മുഴുകിയിരിക്കും. വിഘ്നങ്ങള് കാരണം നിന്നുപോകുന്നതിനുപകരം സദാ വിഘ്നവിനാശകരായിരിക്കും.സര്വ്വസംബന്ധങ്ങളുടേയും അനുഭൂതി ഒരു ബാബയുമായിട്ടായതുകാരണം ഡബിള്ലൈറ്റും ആയിരിക്കും. ഒരുവിധത്തിലുള്ള ഭാരവും ഉണ്ടാകില്ല. എല്ലാ പരാതികളും (കംപ്ളൈന്റ്സും) സമാപ്തമാകും, സമ്പൂര്ണ്ണസ്ഥിതി(കംപ്ളീറ്റ്) അനുഭവം ചെയ്യും, സഹജയോഗികളായി മാറും.

സ്ലോഗന് :-
സങ്കല്പത്തില്പോലും ഒരു ദേഹധാരിയുടെ നേര്ക്ക് ആകര്ഷിതരാവുക എന്നാല് വിശ്വസ്തതയില്ലാത്തവരാവുക എന്നാണര്ത്ഥം.

അവ്യക്തസൂചന-ആത്മസ്ഥിതിയില് ഇരിക്കുന്നതിനുള്ള അഭ്യാസം ചെയ്യൂ,അന്തര്മുഖിയാകൂ...

എങ്ങിനെയാണോ ബഹിരാകാശപേടകത്തില് പോകുന്നവര്ക്ക് ഉയരത്തിലായതുകാരണം ഭൂമിയുടെ ഏതുഭാഗത്തിന്റെയും ഫോട്ടോ എടുക്കാനാവുന്നത് അതുപോലെ സൈലന്സിന്റെ ശക്തിയിലൂടെയും, അന്തര്മുഖതയിലൂടെയും, മനസാശക്തിയിലൂടെയും, ഏത് ആത്മാവിനും ചരിത്രവാനും, ശ്രേഷ്ഠആത്മാവുമാകാനുള്ള പ്രേരണ നല്കാനാവും.