20.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - മായാ രാവണന്റെ കൂട്ടുകെട്ടില് വന്ന് നിങ്ങള് അലഞ്ഞു തിരിഞ്ഞു, പവിത്രമായ തൈകള് അപവിത്രമായിത്തീര്ന്നു, ഇപ്പോള് വീണ്ടും പവിത്രമായി മാറൂ.

ചോദ്യം :-
ഓരോ കുട്ടികള്ക്കും സ്വയം തന്റെ മേല് ഏതൊരു അത്ഭുതമാണ് തോന്നുന്നത്? ബാബയ്ക്ക് കുട്ടികളുടെ മേല് ഏതൊരു അത്ഭുതമാണ് തോന്നുന്നത്?

ഉത്തരം :-
കുട്ടികള്ക്ക് ഈയൊരു അത്ഭുതമാണ് തോന്നുന്നത്- നമ്മള് ആരായിരുന്നു, ആരുടെ കുട്ടികളായിരുന്നു, ഇങ്ങനെയൊരു അച്ഛനില് നിന്നും സമ്പത്ത് ലഭിച്ചിട്ടും ആ അച്ഛനെ തന്നെ നമ്മള് മറന്നു പോയി. രാവണന് വന്നതോടെ മൂടല്മഞ്ഞുപോലെ രചയിതാവിനെയും രചനയെയും എല്ലാം മറന്നു. ബാബയ്ക്ക് കുട്ടികളുടെ മേല് ഈയൊരു അത്ഭുതമാണുണ്ടാകുന്നത്, ഏതു കുട്ടികളെയാണോ ഞാന് ഇത്രയ്ക്കും ഉയര്ത്തിയത്, ആര്ക്കാണോ ഞാന് രാജ്യഭാഗ്യം നല്കിയത്, അതേ കുട്ടികള് തന്നെ എന്നെ ആക്ഷേപിക്കുകയും ചെയ്തു. രാവണന്റെ കൂട്ടുകെട്ടില് വന്ന് സര്വ്വതും നഷ്ടപ്പെടുത്തി.

ഓംശാന്തി.  
എന്താണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്? നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് ഇപ്പോള് ഓരോരോ ജീവാത്മാക്കള്ക്കും സ്വയം തന്റെ മേല് അത്ഭുതം തോന്നുന്നുണ്ടാവും നമ്മള് ആരായിരുന്നു, ആരുടെ കുട്ടികളാണ്, ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നു എങ്കില് നമ്മള്ആ ബാബയെ എങ്ങനെ മറന്നു പോയി! നമ്മള് സതോപ്രധാന ലോകത്തില് മുഴുവന് വിശ്വത്തിന്റെയും അധികാരികളായിരുന്നു, വളരെ സുഖികളായിരുന്നു. പിന്നീട് നമ്മള് ഏണിപ്പടി താഴേക്കിറങ്ങി. രാവണന് വന്നു അര്ത്ഥം ഇത്രയ്ക്കും മൂടല്മഞ്ഞില്പ്പെട്ട് നമ്മള് രചനയെയും രചയിതാവിനെയും മറന്നുപോയി. മൂടല്മഞ്ഞ് വന്നു കഴിഞ്ഞാല് മനുഷ്യര്ക്ക് വഴിയൊന്നും തന്നെ അറിയില്ലല്ലോ. അതേപോലെ നമ്മളും മറന്നുപോയി - നമ്മുടെ വീട് എവിടെയാണ്, എവിടെ വസിച്ചിരുന്നവരായിരുന്നു? ഇപ്പോള് ബാബ കാണുകയാണ്, എന്റെ കുട്ടികള്, ആര്ക്കാണോ ഞാന് 5000 വര്ഷങ്ങള്ക്കു മുമ്പ് രാജ്യഭാഗ്യം നല്കിയിരുന്നത്, വളരെയധികം ആനന്ദത്തില് ജീവിച്ചിരുന്നവര്, ഈ ഭൂമിയുടെ അവസ്ഥ ഇപ്പോള് എന്തായിത്തീര്ന്നു. എങ്ങനെ രാവണന്റെ രാജ്യത്തിലേക്ക് വന്നു! അന്യന്റെ ദേശത്ത് തീര്ച്ചയായും ദുഖം മാത്രമല്ലേ ലഭിക്കൂ. നിങ്ങള് എത്രമാത്രം അലഞ്ഞുതിരിഞ്ഞു. അന്ധവിശ്വാസത്തില് ബാബയെ അന്വേഷിച്ചു പക്ഷേ എവിടെ നിന്നും ലഭിച്ചില്ല. കല്ലിലും മുളളിലും തുരുമ്പിലുമുണ്ടെന്ന് പറഞ്ഞ ഭഗവാനെ എങ്ങനെ ലഭിക്കാനാണ്. അരക്കല്പമായി നിങ്ങള് അലഞ്ഞലഞ്ഞ് ക്ഷീണിച്ചുപോയി. അവനവന്റെ തന്നെ അജ്ഞത കാരണം നിങ്ങള് രാവണ രാജ്യത്തില് എത്ര ദുഖം അനുഭവിച്ചു. ഭക്തിമാര്ഗ്ഗത്തിലൂടെ ഭാരതം ഇത്രയ്ക്കും ദരിദ്രമായിത്തീര്ന്നു. ബാബയ്ക്ക് കുട്ടികളെ കാണുമ്പോള് ചിന്ത വരുന്നു, നിങ്ങള് ഭക്തിമാര്ഗ്ഗത്തില് എത്ര അലഞ്ഞിട്ടുണ്ട്. അരക്കല്പം നിങ്ങള് ഭക്തി ചെയ്തു എന്തിനു വേണ്ടി? ഭഗവാനുമായുളള മിലനത്തിനായി. ഭക്തിയ്ക്കു ശേഷം മാത്രമാണ് ഭഗവാന് വന്ന് ഭക്തിയുടെ ഫലം നല്കുന്നത്. എന്ത് ഫലമാണ് നല്കുന്നത്? ഇതൊന്നും തന്നെ ആര്ക്കും അറിയില്ല, തീര്ത്തും ബുദ്ധുക്കളായിരിക്കുകയാണ്. ഈ കാര്യങ്ങളെല്ലാം തന്നെ ബുദ്ധിയിലേക്ക് വരണം - നമ്മള് ആരായിരുന്നു, എങ്ങനെ രാജ്യം ഭരിച്ചിരുന്നു, പിന്നീട് എങ്ങനെ ഏണിപ്പടി താഴേക്ക് ഇറങ്ങി വന്ന് രാവണന്റെ ചങ്ങലയില് അകപ്പെട്ടു. അപരംഅപാരമായ ദുഖമായിരുന്നു. ആദ്യം നിങ്ങള് അപരംഅപാരമായ സുഖത്തിലായിരുന്നു. അപ്പോള് മനസ്സില് ഓര്മ്മ വരണം നമ്മുടെ രാജ്യത്തില് എത്ര സുഖമായിരുന്നു എന്ന്. പിന്നീട് പരന്റെ രാജ്യത്തിലേക്ക് വന്നപ്പോള് ധാരാളം ദുഖം അനുഭവിച്ചു. ബ്രിട്ടിഷുകാരുടെ രാജ്യത്ത് നമ്മള് ദുഖം അനുഭവിച്ചിരുന്നു എന്ന് ലോകര് മനസിലാക്കിയിരുന്ന പോലെ.

ഇപ്പോള് നിങ്ങള് ഇവിടെ ഇരിക്കുന്നുണ്ട്, ഉളളില് ഈയൊരു ചിന്ത വേണം നമ്മള് ആരായിരുന്നു, ആരുടെ കുട്ടികളായിരുന്നു? ബാബ നമുക്ക് വിശ്വത്തിന്റെ രാജ്യ ഭാഗ്യം നല്കിയിരുന്നു പിന്നീട് എങ്ങനെ രാവണ രാജ്യത്തിലേക്ക് വന്ന് അകപ്പെട്ടു. എത്ര ദുഖം കണ്ടു, എത്ര മോശമായ കര്മ്മങ്ങള് ചെയ്തു. സൃഷ്ടി ദിനം പ്രതിദിനം അധ:പതിച്ചു കൊണ്ടിരുന്നു. മനുഷ്യരുടെ സംസ്കാരം ഓരോ ദിവസം കൂടുന്തോറും വികാരിയായിക്കൊണ്ടിരുന്നു. അപ്പോള് കുട്ടികള്ക്ക് ഇതെല്ലാം തന്നെ സ്മൃതിയിലേക്ക് വരണം. ബാബ കാണുകയാണ് ഇത് പവിത്രമായ തൈകളായിരുന്നു, ഇവര്ക്കാണ് ഞാന് രാജ്യഭാഗ്യം നല്കിയിരുന്നത്, പിന്നീട് ഇവര് എന്റെ കര്ത്തവ്യത്തെ തന്നെ മറന്നിരിക്കുകയാണ്. ഇപ്പോള് നിങ്ങള് വീണ്ടും തമോപ്രധാനത്തില് നിന്നും സതോപ്രധാനത്തിലേക്ക് വരാന് ആഗ്രഹിക്കുന്നു എങ്കില് ബാബയെ ഓര്മ്മിക്കൂ, എന്നാല് സര്വ്വപാപങ്ങളും നശിക്കും. പക്ഷേ കുട്ടികള്ക്ക് ഓര്മ്മിക്കാന് തന്നെ സാധിക്കുന്നില്ല, ഇടയ്ക്കിടെ പറയുന്നു ബാബാ ഞങ്ങള് മറക്കുകയാണ്. ഹേയ്, നിങ്ങള് എന്നെ ഓര്മ്മിച്ചില്ലെങ്കില് പാപം എങ്ങനെ നശിക്കാനാണ്. ഒന്ന്, നിങ്ങള് വികാരത്തിലേക്ക് വീണ് പതിതമായിത്തീര്ന്നു, രണ്ടാമത് ബാബയെത്തന്നെ ആക്ഷേപിച്ചു. മായയുടെ സംഗത്തിലേക്ക് വന്ന് നിങ്ങള് ഇത്രയ്ക്കും താഴേക്ക് പതിച്ചു, ഇതിലൂടെ ആരാണോ നിങ്ങളെ ആകാശം വരെയ്ക്ക് ഉയര്ത്തിയത് അവരെ നിങ്ങള് കല്ലിലും മുളളിലുമാണെന്നു വരെ പറഞ്ഞു. മായയുടെ കൂട്ടുകെട്ടിലൂടെയാണ് നിങ്ങള് ഇതുപോലെയുളള കര്മ്മങ്ങള് ചെയ്തത്! ബുദ്ധിയിലേക്ക് ഇതെല്ലാം തന്നെ വരണമല്ലോ. തീര്ത്തും കല്ലു ബുദ്ധികളായിത്തീരാന് പാടില്ല. ബാബ ദിവസേന പറയുന്നുണ്ട് ഞാന് നിങ്ങള്ക്ക് ഫസ്റ്റ് ക്ലാസ്സ് പോയിന്റുകളാണ് കേള്പ്പിക്കുന്നതെന്ന്.

ബോംബെയില് സമ്മേളനമുളള സമയത്ത് നിങ്ങള്ക്ക് പറയാന് സാധിക്കും, ബാബ പറയുന്നു - അല്ലയോ ഭാരതവാസികളേ, നിങ്ങള്ക്ക് ഞാനാണ് രാജ്യഭാഗ്യം നല്കിയിരുന്നത്. ഈ ദേവതകള് സ്വര്ഗ്ഗത്തിലായിരുന്നു, പിന്നീട് നിങ്ങള് എങ്ങനെ രാവണരാജ്യത്തിലേക്ക് വന്നു, ഇതും ഡ്രാമയിലുളള പാര്ട്ടാണ്. നിങ്ങള് രചയിതാവിന്റെയും രചനയുടെയും ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ച് മനസ്സിലാക്കിയാല് മാത്രമേ ഉയര്ന്ന പദവി നേടാന് സാധിക്കൂ. എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മം നശിക്കുകയും ചെയ്യുന്നു. ഇവിടെ എല്ലാവരും ഇരിക്കുന്നുണ്ടെങ്കിലും ചിലരുടെ ബുദ്ധി എവിടെയൊക്കെയോ അലയുകയാണ്. ബുദ്ധിയിലുണ്ടായിരിക്കണം - നമ്മള് ആദ്യം എവിടെയായിരുന്നു, ഇപ്പോള് നമ്മള് അന്യന്റെ രാജ്യത്തിലേക്ക് വന്നിരിക്കുകയാണ്, അപ്പോള് എത്ര ദുഖിയായിത്തീര്ന്നി രിക്കുന്നു. നമ്മള് ശിവാലയത്തില് എത്ര സുഖികളായിരുന്നു. ഇപ്പോള് ബാബ വന്നിരിക്കുയാണ് വേശ്യാലയത്തില് നിന്നും മുക്തമാക്കുന്നതിനായി, എന്നിട്ടും അതില് നിന്നും മുക്തമാകുന്നില്ല. ബാബ പറയുന്നു, നിങ്ങള് ശിവാലയത്തിലേക്ക് പോവുകയാണെങ്കില് അവിടെ നിങ്ങള്ക്ക് വിഷം ലഭിക്കുകയില്ല. ഇവിടെയുളള മോശമായ ഭക്ഷണവും പാനീയങ്ങളും അവിടെ ലഭിക്കുന്നില്ല. കാരണം അവര് വിശ്വത്തിന്റെ അധികാരികളായിരുന്നില്ലേ. പിന്നീട് അവര് എവിടേക്ക് പോയി? വീണ്ടും തന്റെ രാജ്യഭാഗ്യം എടുത്തുകൊണ്ടിരിക്കുന്നു. എത്ര സഹജമാണ്. ബാബ മനസ്സിലാക്കിത്തരുന്നു എല്ലാവരും സേവാധാരികളായിരിക്കില്ല. 5000 വര്ഷങ്ങള്ക്കു മുമ്പത്തേതു പോലെ നമ്പര്വൈസായി രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സതോപ്രധാനമായിത്തീരണം, ബാബ പറയുന്നു ഇത് തമോപ്രധാനമായ പഴയലോകമാണ്. തികച്ചും പഴയതായിത്തീരുമ്പോഴാണ് ബാബ വരുന്നത്. ബാബയ്ക്കല്ലാതെ ഇത് മറ്റാര്ക്കും തന്നെ മനസ്സിലാക്കിത്തരാന് സാധിക്കില്ല. ഭഗവാന് ഈ രഥത്തിലൂടെ നിങ്ങളെ പഠിപ്പിക്കുകയാണ്. ഇത് ഓര്മ്മയിലിരിക്കുകയാണെങ്കില് തന്നെ ബുദ്ധിയില് ജ്ഞാനമുണ്ടെന്നാണ് അര്ത്ഥം. പിന്നീട് മറ്റുളളവര്ക്ക് കേള്പ്പിച്ചു കൊടുത്ത് തനിക്കു സമാനമാക്കിയും മാറ്റണം. ബാബ മനസ്സിലാക്കിത്തരുന്നു ആദ്യം നിങ്ങളുടെ വികാരി സംസ്കാരമായിരുന്നു, ഇതില് നിന്നും ഉദ്ധരിക്കപ്പെടാന് കുറച്ച് പ്രയാസമാണ്. കണ്ണുകളുടെ വികാരി സ്വഭാവത്തില് നിന്നും പെട്ടെന്ന് മുക്തമാവുകയില്ല. ഒന്ന് കാമ വികാരം അതില് നിന്നും പെട്ടെന്നു തന്നെ മുക്തമാവുകയില്ല പിന്നീട് അതിനോടൊപ്പം പഞ്ചവികാരങ്ങളുമുണ്ട്. ക്രോധത്തിലൂടെയുളള വികര്മ്മവും ധാരാളമാണ്. പെട്ടെന്നു തന്നെ ഭൂതങ്ങള് വരുന്നു. ഇതെല്ലാം തന്നെ വികാരിയായ കര്മ്മങ്ങളാണ്, നിര്വ്വികാരി കര്മ്മങ്ങളല്ല. ഇതിന്റെയെല്ലാം തന്നെ ഭവിഷ്യത്ത് എന്തായിരിക്കും? നൂറു മടങ്ങ് പാപം വര്ദ്ധിക്കുന്നു. ഇടയ്ക്കിടെ ക്രോധിച്ചുകൊണ്ടിരിക്കുന്നു. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള് കുട്ടികള് ഇപ്പോള് രാവണരാജ്യത്തിലല്ലല്ലോ. നിങ്ങള് ഇപ്പോള് ഈശ്വരന്റെ സമീപത്താണ് വസിക്കുന്നത്. അപ്പോള് ഈ വികാരങ്ങളില് നിന്നും മുക്തമാകുന്നതിനുളള പ്രതിജ്ഞ ചെയ്യണം. ബാബ പറയുന്നു, ഇപ്പോള് നിങ്ങള് എന്നെ ഓര്മ്മിക്കണം. ഒരിക്കലും ക്രോധിക്കരുത്. ഈ അഞ്ചു വികാരങ്ങളും നിങ്ങളെ അരക്കല്പം താഴേക്ക് വീഴ്ത്തി. ആദ്യം നിങ്ങളായിരുന്നു ഏറ്റവും ഉയര്ന്നവര്. ഏറ്റവും കൂടുതല് വീണവരും നിങ്ങള് തന്നെയാണ്. ഈ അഞ്ച് ഭൂതങ്ങളാണ് നിങ്ങളെ വീഴ്ത്തിയത്. ഇപ്പോള് ശിവാലയത്തിലേക്ക് പോകുന്നതിനായി ഈ വികാരങ്ങളെ ഇല്ലാതാക്കൂ. ഈ വേശ്യാലയത്തില് നിന്നും ഹൃദയത്തെ മാറ്റി വെയ്ക്കൂ. ബാബയെ ഓര്മ്മിക്കൂ എന്നാല് അന്തിമതി സൊ ഗതിയായിത്തീരും. നിങ്ങള് വീട്ടിലേക്ക് എത്തിച്ചേരും, മറ്റാര്ക്കും തന്നെ നിങ്ങള്ക്ക് ഈ വഴി പറഞ്ഞു തരാന് സാധിക്കില്ല. ഭഗവാനുവാച, ഞാന് സര്വ്വവ്യാപിയാണെന്ന് ഞാന് ഒരിക്കലും പറഞ്ഞിട്ടില്ല. ഞാന് നിങ്ങളെ രാജയോഗം പഠിപ്പിച്ചു, വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുമെന്ന് പറഞ്ഞു, പിന്നീട് അവിടെ നിങ്ങള്ക്ക് ഈ പഠിപ്പിന്റെ ആവശ്യം തന്നെയില്ല. മനുഷ്യനില് നിന്നും ദേവതയാകുന്നു, നിങ്ങള് സമ്പത്ത് നേടുന്നു. ഇതില് ഹഠയോഗത്തിന്റെ കാര്യമൊന്നുമില്ല. സ്വയം ആത്മാവെന്നു മനസ്സിലാക്കൂ, സ്വയത്തെ എന്തിനാണ് ശരീരമെന്നു കരുതുന്നത്. ശരീരമാണെന്നു മനസ്സിലാക്കുന്നതിലൂടെ ഈ ജ്ഞാനത്തെ ധാരണ ചെയ്യാന് സാധിക്കില്ല. ഇതും ഭാവിയാണ്(ഡ്രാമ). നിങ്ങള് മനസ്സിലാക്കുന്നു നമ്മള് രാവണരാജ്യത്തിലായിരുന്നു, ഇപ്പോള് രാമരാജ്യത്തിലേക്കു പോകാനുളള പുരുഷാര്ത്ഥം ചെയ്യുകയാണ്. ഇപ്പോള് നമ്മള് പുരുഷോത്തമ സംഗമയുഗ വാസിയാണ്.

ഗൃഹസ്ഥത്തില് ഇരുന്നോളൂ. എല്ലാവരും ഇവിടെ വന്ന് എവിടെ വസിക്കാനാണ്. ബ്രാഹ്മണനായി ക്കഴിഞ്ഞാല് എല്ലാവര്ക്കും ബ്രഹ്മാവിന്റെ പക്കല് വസിക്കാന് സാധിക്കില്ല. എല്ലാവര്ക്കും അവരവരുടെ വീട്ടിലേക്ക് പോയി വസിക്കണം, എന്നിട്ട് ബുദ്ധികൊണ്ട് മനസ്സിലാക്കണം നമ്മള് ശൂദ്രനല്ല, ബ്രാഹ്മണനാണെന്ന്. ബ്രാഹ്മണരുടെ കുടുമ എത്ര ചെറുതാണ്. അപ്പോള് ഗൃഹസ്ഥത്തില് വസിച്ചുകൊണ്ടും ശരീരനിര്വ്വഹണാര്ത്ഥം ജോലികളും വേലകളും ചെയ്തുകൊണ്ടും കേവലം ബാബയെ ഓര്മ്മിക്കണം. നമ്മള് ആദ്യം ആരായിരുന്നു, ഇപ്പോള് നമ്മള് അന്യന്റെ രാജ്യത്തിലാണ് വസിക്കുന്നത്. നമ്മള് എത്ര ദുഖികളായിരുന്നു. ഇപ്പോള് ബാബ വീണ്ടും നമ്മെ കൊണ്ടുപോവുകയാണ് അപ്പോള് ഗൃഹസ്ഥത്തില് വസിച്ചുകൊണ്ടും ആ അവസ്ഥ സമ്പാദിക്കണം. ആരംഭത്തില് എത്ര വലിയ-വലിയ വൃക്ഷങ്ങള് വന്നു, അതില് ചിലര് ഇപ്പോഴുമുണ്ട്, ബാക്കിയുളളവര് പോയി. നിങ്ങളുടെ ബുദ്ധിയിലുണ്ട് നമ്മള് നമ്മുടെ രാജ്യത്തിലായിരുന്നു, ഇപ്പോള് എവിടേക്കു വന്നിരിക്കുകയാണ്. ഇനി വീണ്ടും തന്റെ രാജ്യത്തിലേക്ക് പോവുകയാണ്. നിങ്ങള് ബാബയ്ക്ക് കത്തെഴുതാറുണ്ട്- ബാബാ, ഇന്നയാള് വളരെ നല്ല രീതിയില് ദിവസേന വന്നിരുന്നു ഇപ്പോള് വരുന്നില്ല. വരുന്നില്ലെങ്കില് അതിനര്ത്ഥം വികാരത്തിലേക്ക് വീണു എന്നാണ്. പിന്നീട് ജ്ഞാനത്തെ ധാരണ ചെയ്യാന് സാധിക്കില്ല. ഉന്നതിയ്ക്കു പകരം അധ:പതിച്ച് ചില്ലറ പൈസയുടെ പദവി നേടുന്നു. രാജാവിന്റെ പദവി എവിടെയാണ്, താഴ്ന്ന പദവി എവിടെയാണ്! അവിടെ സുഖമുണ്ടെങ്കിലും ഉയര്ന്ന പദവി നേടാനുളള പുരുഷാര്ത്ഥമാണ് ചെയ്യേണ്ടത്. ആര്ക്കാണ് ഉയര്ന്ന പദവി ലഭിക്കുക? ഇപ്പോള് എല്ലാവരും പുരുഷാര്ത്ഥം ചെയ്യുകയാണെന്നുളളത് അറിയാം. രാജാ മഹേന്ദ്രനും(ഭോപ്പാല്) ഇപ്പോള് പുരുഷാര്ത്ഥം ചെയ്യുകയാണ്. ആ രാജ്യപദവി ചില്ലറ പൈസയുടേതാണ്, ഇതാണെങ്കില് സൂര്യവംശി രാജധാനിയിലേക്കു വരാനുളളതാണ്. വിജയമാലയിലേക്ക് വരാനുളള പുരുഷാര്ത്ഥം ചെയ്യണം. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു- തന്റെ ഹൃദയത്തില് പരിശോധിച്ചുകൊണ്ടിരിക്കണം നമ്മുടെ കണ്ണുകള് വികാരിയാകുന്നില്ലല്ലോ? അഥവാ നിര്വ്വികാരിയാകുന്നു എങ്കില് ബാക്കി ഇനി എന്താണ് വേണ്ടത്. വികാരത്തിലേക്ക് പോയില്ലെങ്കിലും കണ്ണുകള് കുറച്ചൊക്കെ ചതിച്ചുകൊണ്ടിരിക്കുന്നു. നമ്പര്വണ് കാമവികാരമാണ്, വികാരി ദൃഷ്ടി വളരെയധികം മോശമാണ് അതുകൊണ്ടാണ് പേരു തന്നെ ക്രിമിനല്(വികാരി) ദൃഷ്ടി, സിവിലൈസ്ഡ്(നിര്വ്വികാരി) ദൃഷ്ടി. പരിധിയില്ലാത്ത അച്ഛന് കുട്ടികളെ അറിയാമല്ലോ ഇവരെന്തെല്ലാമാണ് ചെയ്തുകൊണ്ടിരിക്കുന്നത്, എന്തെല്ലാം സേവനമാണ് ചെയ്യുന്നതെന്ന്? ഇന്നയാളുടെ വികാരദൃഷ്ടി ഇനിയും പോയിട്ടില്ല എന്ന ഗുപ്തമായ വാര്ത്തകളെല്ലാം വരുന്നുണ്ട്. ഇനി മുന്നോട്ടു പോകവേ കൃത്യമായുളള എഴുത്തുകള് വരും. ഞാന് ഇത്രയ്ക്കും സമയം അസത്യം പറഞ്ഞ് അധ:പതിച്ചു എന്ന് സ്വയം അനുഭവമാകുന്നു. ജ്ഞാനം പൂര്ണ്ണമായും ബുദ്ധിയിലിരിക്കാത്തതു കാരണമാണ് അവസ്ഥ ഉണ്ടാകാതിരുന്നത്. ബാബയില് നിന്നും ഞങ്ങള് ഒളിപ്പിച്ചിരിക്കുകയായിരുന്നു. അങ്ങനെ ധാരാളം പേര് ഒളിപ്പിക്കുന്നുണ്ട്. സര്ജനില് നിന്നും അഞ്ചു വികാരങ്ങളുടെ അസുഖം ഒളിപ്പിക്കരുത്, സത്യം തുറന്നു പറയണം-ഞങ്ങളുടെ ബുദ്ധി ഈ വശത്തേക്കാണ് പോകുന്നത്, ശിവബാബയിലേക്ക് പോകുന്നില്ല. പറഞ്ഞില്ലെങ്കില് അതിന്റെ വൃദ്ധിയുണ്ടായിക്കൊണ്ടി രിക്കുന്നു. ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു-കുട്ടികളേ ദേഹിഅഭിമാനിയായിത്തീരൂ, സ്വയം ആത്മാവെന്നു മനസ്സിലാക്കൂ. ആത്മാക്കള് ഭായി-ഭായിയാണ്. നിങ്ങള് പൂജ്യരായിരുന്നപ്പോള് എത്ര സുഖികളായിരുന്നു. ഇപ്പോള് പൂജാരികളായപ്പോള് ദുഖികളായിത്തീര്ന്നു. നിങ്ങള്ക്ക് എന്തു സംഭവിച്ചു! എല്ലാവരും പറയുന്നു, ഈ ഗൃഹസ്ഥാശ്രമം പരമ്പരാഗതമായി ഉളളതാണെന്ന്. എന്താ സീതാരാമന്മാര്ക്ക് കുട്ടികളുണ്ടായിരുന്നില്ലേ! പക്ഷേ അവിടെ വികാരത്തിലൂടെയല്ല കുട്ടികള് ജനിക്കുന്നത്. അത് സമ്പൂര്ണ്ണ നിര്വ്വികാരി ലോകമാണ്. അവിടെ വികാരങ്ങളില്ലാത്തതു കാരണം ഭ്രഷ്ടാചാരത്തിലൂടെയല്ല ജനിക്കുന്നത്. അവിടെ രാവണരാജ്യമല്ലല്ലോ രാമരാജ്യമാണ്. പിന്നെങ്ങനെ അവിടെ രാവണന് വന്നു. മനുഷ്യന്റെ ബുദ്ധി തീര്ത്തും നഷ്ട കണക്കിലേക്ക് പോയിരിക്കുകയാണ്. ആരാണ് ചെയ്തത്? ഞാന് നിങ്ങളെ സതോപ്രധാനമാക്കിമാറ്റിയതാണ്, നിങ്ങളുടെ ദുഖത്തിന്റെ തോണി അക്കര കടത്തിയതാണ്. പിന്നീട് നിങ്ങളെ ആരാണ് തമോപ്രധാനമാക്കി മാറ്റിയത്? പക്ഷേ ഇതും നിങ്ങള് മറന്നു പോയിരുന്നു. പറയുന്നു ഇതെല്ലാം തന്നെ പരമ്പരാഗതമായി ഉളളതാണെന്ന് പക്ഷേ പരമ്പരാഗതവും എപ്പോള് മുതല്ക്ക്? എന്തെങ്കിലും കണക്കു വേണ്ടേ. ആര്ക്കും ഒന്നും തന്നെ അറിയുന്നില്ല. ബാബ മനസ്സിലാക്കിത്തന്നു, നിങ്ങള്ക്ക് എത്ര ഉയര്ന്ന രാജ്യഭാഗ്യമാണ് നല്കിയിരുന്നത്. നിങ്ങള് ഭാരതവാസികള് ഇത്രയ്ക്കും സന്തുഷ്ടരായിരുന്നു, മറ്റാരും തന്നെ ആ സമയത്ത് ഉണ്ടായിരുന്നില്ല. ക്രിസ്ത്യാനികളും പറഞ്ഞിരുന്നു, ഭാരതത്തില് സ്വര്ഗ്ഗമുണ്ടായിരുന്നു എന്ന്, ദേവതകളുടെ ചിത്രങ്ങളായിരുന്നു, അവരെക്കാളും പഴയതായി(മുമ്പ്) മറ്റാരും തന്നെയുണ്ടായിരുന്നില്ല. പഴയതിലും പഴയത് ലക്ഷ്മി-നാരായണനാണ് അല്ലെങ്കില് അവരുടെ ഏതെങ്കിലും വസ്തുക്കളായിരിക്കും. ഏറ്റവും പഴയതിലും പഴയതാണ് ശ്രീകൃഷ്ണന്. ഏറ്റവും പുതിയതും ശ്രീകൃഷ്ണനാണ്. പഴയതെന്നു പറയാനുളള കാരണമെന്താണ്? കാരണം കഴിഞ്ഞു പോയതല്ലേ. നിങ്ങള് തന്നെയായിരുന്നു വെളുത്തവര് പിന്നീട് നിങ്ങള് തന്നെ തമോപ്രധാനമായിത്തീര്ന്നു. കറുത്ത വര്ണ്ണത്തിലുളള കൃഷ്ണനെ കണ്ടും എല്ലാവരും സന്തോഷിക്കുന്നു. ഊഞ്ഞാലിലാട്ടുന്നത് ശ്യാമവര്ണ്ണത്തിലുളള കൃഷ്ണനെയാണ്. കൃഷ്ണന് എപ്പോള് സതോപ്രധാനമായിരുന്നു എന്ന് അവര്ക്ക് അറിയില്ലല്ലോ. കൃഷ്ണനെ എത്രയാണ് സ്നേഹിക്കുന്നത്? രാധ എന്താണ് ചെയ്തത്?

ബാബ പറയുന്നു നിങ്ങള് ഇവിടെ സത്യത്തിന്റെ സംഗത്തിലാണ് ഇരിക്കുന്നത്. പുറമെ കുസംഗത്തിലേക്കു പോകുമ്പോള് എല്ലാം തന്നെ മറന്നു പോകുന്നു. മായ അതിശക്തനാണ്, ആനയെ പെരുമ്പാമ്പ് വിഴുങ്ങുന്നു. ഇവിടെയും അങ്ങനെത്തന്നെയാണ് - ബാബയെ വിട്ടു പോകുന്നവരുമുണ്ട്. കുറച്ചെങ്കിലും അഹങ്കാരം വരുന്നതിലൂടെ തന്റെ സത്യനാശം ചെയ്യുന്നു. പരിധിയില്ലാത്ത അച്ഛന് മനസ്സിലാക്കിത്തരുന്നുണ്ട്. ഇതില് ഒരിക്കലും സംശയിക്കരുത്. എന്തുകൊണ്ട് ബാബ ഇങ്ങനെയെല്ലാം പറഞ്ഞു, ഞങ്ങളുടെ അഭിമാനമാണ് നഷ്ടപ്പെട്ടത് എന്നൊന്നും തന്നെ ചിന്തിക്കരുത്. അഭിമാനം രാവണരാജ്യത്തില് തന്നെ നിങ്ങള്ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ദേഹാഭിമാനത്തിലേക്ക് വരുന്നതിലൂടെ അവനവനു തന്നെയാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. പദവി ഭ്രഷ്ടമായിത്തീരുന്നു. ക്രോധവും ലോഭവുമെല്ലാം വികാരി ദൃഷ്ടി തന്നെയാണ്. കണ്ണുകളിലൂടെ വസ്തുക്കളെക്കാണുമ്പോഴാണ് ആസക്തിയുണ്ടാകുന്നത്.

ബാബ വന്ന് തന്റെ പൂന്തോട്ടത്തെ കാണുകയാണ് - പലവിധത്തിലുളള പുഷ്പങ്ങളാണുണ്ടാകുന്നത്. ഇവിടെ നിന്നും പോയതിനുശേഷം പിന്നീട് അവിടെ ആ പൂന്തോട്ടത്തിലേക്കു പോയി പുഷ്പങ്ങളെ കാണുന്നു. ശിവബാബയ്ക്ക് പുഷ്പങ്ങള് അര്പ്പിക്കാറുണ്ട്. ബാബ നിരാകാരനാണ്, ചൈതന്യമായ പുഷ്പമാണ്. നിങ്ങള് ഇപ്പോള് പുരുഷാര്ത്ഥം ചെയ്ത് ഇതുപോലെയുളള പുഷ്പമായിത്തീരുന്നു. ബാബ പറയുന്നു- മധുരമധുരമായ കുട്ടികളേ, എന്തെല്ലാമാണോ കഴിഞ്ഞുപോയത് അതിനെ ഡ്രാമയെന്നു മനസ്സിലാക്കൂ. അതിനെക്കുറിച്ചൊന്നും തന്നെ ചിന്തിക്കരുത്. എത്ര തന്നെ പ്രയത്നിച്ചാലും എല്ലാവരും ഇവിടെ പിടിച്ചു നില്ക്കണമെന്നില്ല. പ്രജകളെയും ആവശ്യമല്ലേ. കുറച്ചെങ്കിലും കേള്ക്കുകയാണെങ്കില് അവര് പ്രജകളായിത്തീരുന്നു. ധാരാളം പ്രജകള് ഉണ്ടാകണം. ജ്ഞാനം ഒരിക്കലും നശിക്കുന്നില്ല. ഒരു പ്രാവശ്യം കേട്ട് ശിവബാബാ എന്നു പറയുകയാണെങ്കില് തന്നെ പ്രജയിലേക്കു വരുന്നു. ഉളളില്ഈയൊരു സ്മൃതിയുണ്ടായിരിക്കണം, നമ്മള് ഏതു രാജ്യത്തിലായിരുന്നുവോ ഇപ്പോള് വീണ്ടും ആ രാജ്യം നേടിക്കൊണ്ടിരിക്കുകയാണ്. അതിനുവേണ്ടിയുളള പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യണം. വളരെ കൃത്യമായ സേവനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകയും നമസ്കാരവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശിവാലയത്തിലേക്കു പോകുന്നതിനായി ഈ വികാരങ്ങളെ ഇല്ലാതാക്കണം. ഈ അഴുക്ക് ലോകത്തില് നിന്നും മനസ്സ് മാറ്റണം. ശൂദ്രന്മാരുടെ കൂട്ടുകെട്ടില് നിന്നും അകന്നു നില്ക്കണം.

2. എന്തെല്ലാമാണോ കഴിഞ്ഞു പോയത് അതിനെ നാടകമാണെന്നു മനസ്സിലാക്കണം, അതിനെക്കുറിച്ച് ചിന്തിക്കരുത്. ഒരിക്കലും അഹങ്കാരത്തിലേക്ക് വരരുത്. ഒരിക്കലും ശിക്ഷണം ലഭിക്കുമ്പോള് സംശയിക്കരുത്.

വരദാനം :-
സന്തോഷത്തിന്റെ ഖജനാവിനാല് സമ്പന്നമായി ദുഖികളായ ആത്മാക്കള്ക്ക് സന്തോഷം ദാനം ചെയ്യുന്നവരായ പുണ്യ ആത്മാവായി ഭവിക്കൂ.

ഇപ്പോള് ലോകത്ത് എല്ലാ സമയവും ദുഖമാണ് നിങ്ങളുടെ പക്കല് സദാ സമയം സന്തോഷമാണ്. അതിനാല് ദുഖീ ആത്മാക്കള്ക്ക് സന്തോഷം നല്കുക- ഇത് ഏറ്റവും വലിയ പുണ്യമാണ്. ആളുകള് സന്തോഷത്തിനായി എത്ര സമയം, സമ്പത്ത് ചിലവാക്കുന്നു നിങ്ങള്ക്ക് സഹജമായി സന്തോഷത്തിന്റെ ഖജനാവ് ലഭിച്ചിരിക്കുന്നു. നിങ്ങള് എന്താണോ ലഭിച്ചത് അത് വിതരണം ചെയ്ത് കൊണ്ടിരിക്കൂ. വിതരണം ചെയ്യുക എന്നാല് വര്ദ്ധിക്കുക. ഇവര്ക്ക് എന്തോ ശ്രേഷ്ഠ പ്രാപ്തി ഉണ്ടായിട്ടുണ്ട് അതിന്റെ സന്തോഷമാണ് എന്ന് നിങ്ങളുടെ സമീപം വരുന്നവര്ക്കെല്ലാം അനുഭവപ്പെടും.

സ്ലോഗന് :-
അനുഭവീ ആത്മാക്കള് ഒരിക്കലും ഏതൊരു കാര്യത്തിലും വഞ്ചിക്കപ്പെടില്ല, അവര് സദാ വിജയിയായിരിക്കും.