20.07.25    Avyakt Bapdada     Malayalam Murli    25.02.2006     Om Shanti     Madhuban


ഉത്സവദിനമായഇന്ന്ഉന്മേഷവുംഉത്സാഹത്തോടെമായയില്നിന്ന്
മുക്തരായിരിക്കുന്നതിന്റെവ്രതംഎടുക്കൂ, കരുണയുള്ളവരായിമാസ്റ്റര്
മുക്തിദാതാവാകൂ, ബാബയുടെകൂടെപോകണമെങ്കില്സമാനരാകൂ.


ഇന്ന് നാനാഭാഗത്തുമുള്ള അതീവ സ്നേഹി കുട്ടികളുടെ ഉന്മേഷവും ഉത്സാഹം നിറഞ്ഞ മധുര മധുരമായ സ്നേഹ സ്മരണകളും ആശംസകളും എത്തിച്ചേര് ന്നു. എല്ലാവരുടെയും മനസ്സില് ബാപ്ദാദയുടെ ജന്മദിനത്തിന്റെ ഉത്സാഹം നിറഞ്ഞ ആശംസകള് നിറഞ്ഞിട്ടുണ്ട്. താങ്കള് എല്ലാവരും ഇന്ന് വിശേഷമായി ആശംസകള് നല്കാന് വന്നതാണോ അതോ നേടാന് വന്നതാണോ? വളരെ കാലത്തെ വേര്പാടിന് ശേഷം തിരികെ കിട്ടിയ പ്രീയപ്പെട്ട കുട്ടികള്ക്കെല്ലാം ബാപ്ദാദയും കുട്ടികളുടെ ജന്മദിവസത്തിന്റെ കോടാനുകോടി മടങ്ങു ആശംസകള് നല്കുന്നു. ഇന്നത്തെ പോലെ വിശേഷ ദിവസം മുഴുവന് കല്പത്തിലും ഇല്ല, ഇന്ന് ബാബയുടെയും കുട്ടികളുടെയും ജന്മദിനം ഒന്നിച്ചാണ്. ഇതിനെയാണ് വിചിത്രമായ ജയന്തി എന്ന് പറയുന്നത്.മുഴുവന് കല്പത്തിലും ചുറ്റിസഞ്ചരിച്ച് നോക്കൂ ഇതുപോലെ എപ്പോഴെങ്കിലും ജയന്തി ആഘോഷിച്ചോ! ഇന്ന് ബാപ്ദാദ കുട്ടികളുടെ ജയന്തി ആഘോഷിക്കുകയാണ്, കുട്ടികള് ബാപ്ദാദയുടെ ജയന്തി ആഘോഷിക്കുന്നു. ശിവജയന്തി എന്നാണ് പേര് പറയുന്നത്, പക്ഷെ ഒരു ജയന്തിയില് തന്നെ അനേകം ജയന്തി അടങ്ങിയിട്ടുള്ളതാണ്. നിങ്ങള്ക്ക് എല്ലാവര്ക്കും വളരെയധികം സന്തോഷം ഉണ്ടാകുന്നുണ്ട് ബാബയ്ക്ക് ആശംസകള് കൊടുക്കാനാണ് ഞങ്ങള് വന്നത്, നമുക്ക് ആശംസ തരാന് ബാബയും വന്നിരിക്കുകയാണ് അച്ഛ്ന്റെയും കുട്ടികളുടെയും ജന്മദിനം ഒരുമിച്ച് വരുന്നത് അതീവ സ്നേഹത്തിന്റെ അടയാളമാണ്.ബാബയ്ക്ക് കുട്ടികളില്ലാതെ ഒന്നും ചെയ്യാന് സാധിക്കില്ല,കുട്ടികള്ക്ക് ബാബയില്ലാതെയും ഒന്നും ചെയ്യാന് സാധിക്കില്ല. ജന്മം ഒന്നിച്ചാണ് സംഗമയുഗത്തില്ജീവിക്കുന്നതും ഒന്നിച്ചാണ്, ബാബയും കുട്ടികളും കമ്പയിന്റാണ്. വിശ്വ മംഗളത്തിന്റെ കാര്യം ചെയ്യുന്നതും ഒന്നിച്ചാണ്,ബാബയ്ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന് കഴിയില്ല, കുട്ടികള്ക്കും കഴിയില്ല, ഒന്നിച്ചാണ് ബാബയുടെ വാഗ്ദാനമാണ് കൂടെ ഇരിക്കും, കൂടെ വരും. കൂടെ വരില്ലേ! വാഗ്ദാനമാണ്! ഇത്രയും സ്നേഹമുള്ള അച്ഛനെയും കുട്ടികളെയും കണ്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ അതോ അനുഭവം ചെയ്യുകയാണോ? അതിനാലാണ് ഈ സംഗമയുഗത്തിനു മഹത്വം ഉള്ളത് ഈ മിലനത്തിന്റെ മഹത്വമാണ് ഈ മിലനത്തിന്റെ ഓര്മ്മചിഹ്നം പല മേളകളിലും ഉണ്ടാക്കിയിട്ടുണ്ട്. ഈ ശിവജയന്തിയുടെ ദിവസം ഭക്തരും വിളിക്കുന്നു വരൂ. എപ്പോള്, എങ്ങനെ വരും എന്നത് ആലോചിച്ചിരുന്നു, നിങ്ങള് ആഘോഷിക്കുകയാണ്.

ബാപ്ദാദയ്ക്ക് ഭക്തരോട് സ്നേഹം ഉണ്ട്, ദയയും തോന്നുന്നു, എത്രയാണ് പരിശ്രമിക്കുന്നത്, അന്വേഷിച്ച് കൊണ്ടിരിക്കുന്നു. നിങ്ങള് അന്വേഷിച്ചിട്ടുണ്ടോ? ആരാണ് അന്വേഷിച്ചത്?നിങ്ങള് അന്വേഷിച്ചോ? നിങ്ങള് പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. കുട്ടികള് ഏത് കോണില് കളഞ്ഞുപോയാലും ബാബ കുട്ടികളെ അന്വേഷിച്ച് കണ്ടുപിടിച്ചു. നോക്കൂ ഇന്നാണെങ്കിലും ഭാരതത്തിന്റെ അനേക രാജ്യങ്ങളില് നിന്നും വന്നിരിക്കുകയാണ്,വിദേശികളും പുറകിലല്ല, 100 ദേശങ്ങളില് നിന്നും വന്നിട്ടുണ്ട്. എന്ത് പരിശ്രമമാണ് ചെയ്തത്? ബാബയുടേതാകാന് എന്ത് പരിശ്രമം ചെയ്തു? പരിശ്രമിച്ചോ?ചെയ്തോ പരിശ്രമം?ബാബയെ കണ്ടെത്താന് പരിശ്രമിച്ചവര് കൈ ഉയര്ത്തൂ. ഭക്തിയില് ചെയ്തു, ബാബ കണ്ടെത്തി കഴിഞ്ഞപ്പോള് പരിശ്രമം ചെയ്തോ? പരിശ്രമം ചെയ്തോ? സെക്കന്റില് കരാര് നടത്തി. ഒറ്റ വാക്കില് കരാര് നടന്നു. ഒരു വാക്ക് ഏതാണ്? എന്റേത് കുട്ടികള് പറഞ്ഞു എന്റെ ബാബ, ബാബ പറഞ്ഞു എന്റെ കുട്ടികള്. കഴിഞ്ഞു. നിസ്സാരമായ കരാര് ആണോ അതോ ബുദ്ധിമുട്ടുള്ളതാണോ? നിസ്സാരമാണല്ലോ! കുറച്ച് ബുദ്ധിമുട്ടുണ്ട് എന്ന് കരുതുന്നവര് കൈ ഉയര്ത്തൂ. ചിലപ്പോഴൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ! അതോ ഇല്ലയോ? സഹജമായതാണ്, തന്റെ കുറവുകള് കാരണം ബുദ്ധിമുട്ട് അനുഭപ്പെടുന്നു.

ബാപ്ദാദ കാണുന്നുണ്ട് ഭക്തരും, സത്യമായ ഭക്തര്, സ്വാര്ത്ഥതയുള്ള ഭക്തര് അല്ല, ഇന്നത്തെ ദിവസം വളരെ സ്നേഹപൂര്വ്വം വ്രതം എടുക്കുന്നു. നിങ്ങള് എല്ലാവരും വ്രതം എടുത്തോ, അവര് കുറച്ച് ദിവസത്തെ വ്രതം എടുക്കുന്നു,നിങ്ങള് എല്ലാവരും എടുത്ത വ്രതം അങ്ങനെയുള്ളതാണ് ഇപ്പോഴത്തെ ഈ ഒരു വ്രതം 21 ജന്മങ്ങള് നിലനില്ക്കും. അവര് ഓരോ വര്ഷത്തിലും ആഘോഷിക്കുന്നു, വ്രതം എടുക്കുന്നു,നിങ്ങള് കല്പത്തില് ഒരിക്കല് വ്രതം എടുക്കുന്നു പിന്നെ 21 ജന്മങ്ങള് മനസ്സ് കൊണ്ടോ ശരീരം കൊണ്ടോ വ്രതം എടുക്കേണ്ടതായി വരില്ല. നിങ്ങളും വ്രതം എടുക്കാറുണ്ട്, ഏത് വ്രതമാണ് എടുത്തത്? പവിത്രമായ ദൃഷ്ടി, വൃത്തി, കര്മ്മം, പവിത്ര ജീവിതത്തിന്റെ വ്രതമാണ് എടുത്തത്. ജീവിതം പവിത്രമായി. പവിത്രത ബ്രഹ്മചര്യ വ്രതം മാത്രമല്ല, ജീവിതത്തില് ആഹാരം,വ്യവഹാരം,സംസ്ക്കാരം, ലോകം എല്ലാം പവിത്രമാകണം. അങ്ങനെയുള്ള വ്രതം എടുത്തോ? എടുത്തോ? തലയാട്ടു. എടുത്തോ? തീര്ച്ചയായും വ്രതം എടുത്തോ?ദൃഢമായതാണോ അതോ കുറച്ച് പാകമാകാത്തതാണോ? ശരി, ഒരു മഹാ ഭൂതമാണ് കാമം, അതിന്റെ വ്രതമെടുത്തോ കൂടെ ബാക്കിയുള്ള നാലിന്റെയും വ്രതം എടുത്തോ? ബ്രഹ്മചാരി ആയി, പുറകെ ബാക്കിയുള്ള നാലെണ്ണം, അതിന്റെയും വ്രതം എടുത്തോ? ക്രോധത്തിന്റെ വ്രതം എടുത്തോ അതോ വിട്ട് പോയോ? ദേഷ്യപ്പെടാനുള്ള അനുവാദം കിട്ടിയിട്ടുണ്ടോ? രണ്ടാമത്തേതല്ലേ, സാരമില്ല, അങ്ങനെയെല്ലല്ലോ?മഹാ ഭൂതത്തിനെ മഹാഭൂതമാണെന്നു മനസ്സിലാക്കി മനസ്സ്, വാക്ക്, കര്മ്മത്തില് ദൃഢമായ വ്രതം എടുത്തിട്ടുള്ളത് പോലെ ക്രോധത്തിന്റെയും വ്രതം എടുത്തോ? ആരാണോ ഞങ്ങള് ക്രോധത്തിന്റെ വ്രതം എടുത്തിട്ടുണ്ട് എന്ന് മനസിലാക്കുന്നത്, പുറകെ അതിന്റെ കുട്ടികളും ഉണ്ട്. ലോഭം, മോഹം, അഹങ്കാരം, ബാപ്ദാദ ക്രോധത്തിന്റേതാണ് ഇന്ന് ചോദിക്കുന്നത്, പൂര്ണ്ണമായി ക്രോധ വികാരത്തിന്റെ വ്രതം എടുത്തിട്ടുണ്ടോ, മനസ്സില് പോലും ക്രോധം ഇല്ല,ഹൃദയത്തിലും ക്രോധത്തിന്റെ ഫീലിംഗ് ഇല്ല,അങ്ങനെയാണോ? ഇന്ന് ശിവജയന്തി ആണല്ലോ? ഭക്തര് വ്രതം എടുക്കുമ്പോള് ബാപ്ദാദയും വ്രതത്തിനെ കുറിച്ച് ചോദിക്കുകയാണ്! സ്വപ്നത്തിലും ക്രോധത്തിന്റെ അംശം പോലും വരില്ല എന്ന് മനസ്സിലാക്കുന്നവര് കൈ ഉയര്ത്തൂ. വരാന് കഴിയില്ല.വരുന്നുണ്ടോ? വരുന്നില്ലേ?വരുന്നില്ലല്ലോ?( ചിലര് കൈ ഉയര്ത്തി) ശരി, ആരെല്ലാമാണോ കൈ ഉയര്ത്തിയത് അവരുടെ ഫോട്ടോ എടുക്കൂ, ബാപ്ദാദ നിങ്ങള് കൈ ഉയര്ത്തിയാല് മാത്രം സമ്മതിക്കില്ല, നിങ്ങളുടെ കൂട്ടുകാരില് നിന്നും സര്ട്ടിഫിക്കറ്റ് വാങ്ങും, എന്നിട്ട് സമ്മാനം നല്കും. നല്ല കാര്യമാണ്. ക്രോധത്തിന്റെ അംശം ഉണ്ടെന്നു ബാപ്ദാദ കണ്ടു, ഈര്ഷ്യ, അസൂയ ഇതെല്ലാം ക്രോധത്തിന്റെ കുട്ടികളാണ്. നല്ലതാണ് ആരെല്ലാമാണോ ധൈര്യം കാണിച്ചത്, അവര്ക്ക് ബാപ്ദാദ ഇപ്പോള് ആശംസകള് തരുന്നു,സര്ട്ടിഫിക്കറ്റ് നു ശേഷം സമ്മാനം പിന്നീട് നല്കും, ബാപ്ദാദ ഏത് ഗൃഹപാഠമാണോ തന്നത് അതിന്റെ ഫലവും ബാപ്ദാദ നോക്കുന്നുണ്ട്.

ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്, ജന്മദിനത്തില് എന്താണ് ചെയ്യുന്നത്? കേക്ക് മുറിക്കും, ഇപ്പോള് രണ്ടു മാസം കഴിഞ്ഞു, ഇനി ഒരു മാസം ബാക്കി ഉണ്ട്, രണ്ടു മാസം കൊണ്ട് നിങ്ങള് വ്യര്ത്ഥ സങ്കല്പങ്ങളുടെ കേക്ക് മുറിച്ചോ? ഈ കേക്ക് മുറിക്കുന്നത് വളരെ സഹജമാണ്, ഇന്ന് മുറിക്കും. വ്യര്ത്ഥ സങ്കല്പങ്ങളുടെ കേക്ക് മുറിച്ചോ? മുറിക്കേണ്ടി വരും! കൂടെ പോകണമല്ലോ, ഈ വാഗ്ദാനം ദൃഢമല്ലേ! കൂടെയാണ്, കൂടെ പോകും. കൂടെ പോകണമെങ്കില് സമാനരാകണം! കുറച്ച് ബാക്കിയുള്ളതും കൂടി, രണ്ടു മാസം കഴിഞ്ഞു, ജന്മദിനം ആഘോഷിക്കാന് ഇന്നത്തെ ദിവസം എവിടെയൊക്കെ നിന്നാണ് വന്നിട്ടുള്ളത്. വിമാനത്തില് വന്നവര് ഉണ്ട്, ട്രയിനില് വന്നവര് ഉണ്ട്, കാറുകളിലും വന്നിട്ടുണ്ട്, ബാപ്ദാദയ്ക്കും സന്തോഷമായി എവിടെയൊക്കെ നിന്നും ഓടിയെത്തിരിക്കുന്നു. ജന്മദിനത്തില് സമ്മാനവും കൊടുക്കും,ബാക്കി ഒരു മാസമാണുള്ളത്, ഹോളിയും വരാന് പോകുന്നു. ഹോളിയ്ക്കും ചിലത് കത്തിക്കുകയാണ് ചെയ്യുന്നത്. ബാക്കി അവശേഷിച്ചിട്ടുള്ള വ്യര്ത്ഥ സങ്കല്പങ്ങളുടെ ബീജമാണ്, ബീജം ബാക്കിയാണെങ്കില് എപ്പോഴെങ്കിലും വൃക്ഷം പുറത്തേയ്ക്ക് വരും, ശാഖകള് മുളച്ച് വരും, ഇന്നത്തെ ഉത്സവ ദിവസം മനസ്സിന്റെ ഉന്മേഷവും ഉത്സാഹത്തോടെ, (മനസ്സിന്റെ ഉന്മേഷവും ഉത്സാഹവും, മുഖത്തിന്റേത് അല്ല,മനസ്സിന്റെ ഉന്മേഷവും ഉത്സാഹത്തോടെയും), മനസ്സിലോ, വാക്കിലോ, സംബന്ധ സമ്പര്ക്കത്തിലോ കുറച്ച് മാത്രം അവശേഷിച്ചിട്ടുള്ളത് ബാബയുടെ ജന്മദിനമായ ഇന്ന് ബാബയ്ക്ക് സമ്മാനം കൊടുക്കാന് കഴിയുമോ? ഉന്മേഷവും ഉത്സാഹവും നിറഞ്ഞ മനസ്സാടേെ കൊടുക്കാന് കഴിയുമോ? നിങ്ങള്ക്കാണ് പ്രയോജനം, ബാബയ്ക്ക് കാണണം.ഉന്മേഷവും ഉത്സാഹത്തോടെയും ചെയ്ത കാണിക്കും, ഏറ്റവും നല്ലതായി മാറും എന്ന ധൈര്യം വയ്ക്കുന്നവര് കൈ ഉയര്ത്തൂ. ഉപേക്ഷിക്കേണ്ടി വരും, ആലോചിച്ചു നോക്കൂ. വാക്കില് ഇല്ല, സംബന്ധസമ്പര്ക്കത്തിലും ഇല്ല. ധൈര്യം ഉണ്ടോ? ധൈര്യം ഉണ്ടോ? മധുബനില് ഉള്ളവര്ക്കും, വിദേശികള്ക്കും,ഭാരതവാസികള്ക്കും, ബാപ്ദാദയുടെ സ്നേഹമാണ്, എല്ലാവരും ഒരുമിച്ച് പോകണം എന്നാണ് ബാപ്ദാദ ആഗ്രഹിക്കുന്നത്, ആരും ബാക്കിയുണ്ടാവരുത്.കൂടെ പോകും എന്ന് വാഗ്ദാനം നല്കിയതല്ലേ,അതിനാല് സമാനരാകണം. സ്നേഹമില്ലേ! പ്രയാസപ്പെട്ട് അല്ലാലോ കൈ ഉയര്ത്തിയത്?

ഈ സമൂഹത്തിന്റെ, ബ്രാഹ്മണ പരിവാരത്തിന്റെ മുഖം ബാപ്സമാനമായി കാണാനാണ് ബാപ്ദാദ ആഗ്രഹിക്കുന്നത്. ദൃഢ സങ്കല്പത്തോടെ ധൈര്യം വയ്ക്കൂ, ഒത്തിരി വലിയ കാര്യമൊന്നും അല്ല, സഹനശക്തിയാണ് വേണ്ടത്, ഉള്കൊള്ളുന്നതിനുള്ള ശക്തി ആവശ്യമാണ്. സഹനശക്തി, ഉള്കൊള്ളുന്നതിനുള്ള ശക്തി ആര്ക്കാണോ ഈ രണ്ടു ശക്തികളും ഉള്ളത് അവര്ക്ക് സഹജമായി ക്രോധമുക്തമാകാന് കഴിയും. ബ്രാഹ്മണ കുട്ടികളായ നിങ്ങള്ക്ക് ബാപ്ദാദ സര്വ്വ ശക്തികളും വരദാനമായി നല്കിയതാണ്, ടൈറ്റില് മാസ്റ്റര് സര്വ്വ ശക്തിവാന് എന്നാണ്. ഒരു സ്ലോഗന് ഓര്മ്മയില് വച്ചാല് മതി, ഒരു മാസത്തില് സമാനരാകണം എങ്കില് ഒരു സ്ലോഗന് ഓര്മ്മയുണ്ടാകണം, വാഗ്ദാനം ചെയ്തതാണ് ദുഃഖം കൊടുക്കരുത്, ദുഃഖം എടുക്കരുത്. ഇന്നത്തെ ദിവസം ആര്ക്കും ദുഃഖം കൊടുത്തില്ല എന്ന് പലരും പരിശോധിക്കും, വളരെ പെട്ടെന്ന് എടുക്കുന്നു, മറ്റുള്ളവര് തരുന്നതാണ് എടുക്കുന്നത്, സ്വയം രക്ഷപ്പെടുന്നു, ഞാന് ഒന്നും ചെയ്തില്ലല്ലോ, അവരാണ് ചെയ്തത്, എടുത്തത് എന്തിനാണ്? എടുക്കുന്നത് നിങ്ങളാണോ അതോ തരുന്നവരാണോ?തരുന്നവര് തെറ്റ് ചെയ്തു, ബാബയും ഡ്രാമയും അതിന്റെ കണക്ക് നോക്കും, പക്ഷെ നിങ്ങള് എടുത്തത് എന്തിനാണ്? റിസല്ട്ടിലും ബാപ്ദാദ കണ്ടു കൊടുക്കുന്നതില് ആലോചിക്കും,പക്ഷെ പെട്ടെന്ന് എടുക്കുന്നുണ്ട് അതിനാല് സമാനരാകാന് കഴിയുന്നില്ല. ആര് എത്ര നല്കിയാലും വാങ്ങരുത്, അല്ലെങ്കില് ഫീലിങ്ങിന്റെ രോഗം വര്ധിക്കും, കൊച്ച് കൊച്ച് കാര്യങ്ങളില് ഫീലിങ്ങ്സ് കൂടിയാല് വ്യര്ത്ഥ സങ്കല്പ്പങ്ങള് സമാപ്തമാകില്ല, എങ്ങനെ പിന്നെ ബാബയുടെ കൂടെ പോകും,ബാബയ്ക്ക് സ്നേഹം ഉണ്ട്, ബാബയ്ക്ക് നിങ്ങളെ ഉപേക്ഷിക്കാന് കഴിയില്ല,ബാബ നിങ്ങളെ ഉപേക്ഷിക്കില്ല, കൂടെ തന്നെ കൊണ്ട് പോകും. സമ്മതമാണോ? ഇഷ്ടമായോ? ഇഷ്ടമായാല് കൈ ഉയര്ത്തൂ. പുറകെ വരരുത്. കൂടെ വരണമെങ്കില് സമ്മാനം നല്കണം. ഒരു മാസം എല്ലാവരും അഭ്യസിക്കൂ, ദുഃഖം കൊടുക്കരുത് ദുഃഖം എടുക്കരുത്. ഞാന് കൊടുത്തില്ല, അവര് എടുത്തതാണ്. പരദര്ശനം ചെയ്യരുത്, സ്വദര്ശനം ചെയ്യൂ. ഹേ അര്ജുനന് ഞാന് ആകണം.

ബാപ്ദാദ റിപ്പോര്ട്ട് കണ്ടു, കൂടുതല് പേരുടെയും സന്തുഷ്ടതയുടെ റിപ്പോര്ട്ട് ഇല്ല, അതിനാല് ബാപ്ദാദ ഇനിയും ഒരു മാസത്തേയ്ക്ക് അടിവരയിടുകയാണ്. ഒരു മാസം പരിശീലിച്ചാല് സ്വഭാവമായി മാറും. സ്വഭാവമാക്കണം. നിസ്സാരമായി വിടരുത്, ഇതൊക്കെ ഉള്ളതാണ്, ഇത്രയും സാരമില്ല, പാടില്ല. ബാപ്ദാദയോട് സ്നേഹം ഉണ്ടെങ്കില് സ്നേഹത്തില് ക്രോധം എന്ന ഒരു വികാരം ബലിയര്പ്പിക്കാന് കഴിയില്ലേ? ബലിയാകുന്നവരുടെ അടയാളമാണ് ആജ്ഞ അനുസരിക്കുന്നവര്.അന്തിമ സമയത്ത് വ്യര്ത്ഥ സങ്കല്പം വളരെയധികം ചതിവ് ചെയ്യും,കാരണം ദുഃഖത്തിന്റെ വായു മണ്ഡലം,പ്രകൃതിയുടെ വായുമണ്ഡലം, ആത്മാക്കളുടെ വായുമണ്ഡലം, നാനാഭാഗത്തും അതിലേക്കു ആകര്ഷിക്കുന്നതായിരിക്കും.വ്യര്ത്ഥ സങ്കല്പങ്ങളുടെ സ്വഭാവം ഉണ്ടെങ്കില് വ്യര്ത്ഥത്തില് തന്നെ കുടുങ്ങിയിരിക്കും. ഇന്ന് വിശേഷമായി ബാപ്ദാദയുടെ ധൈര്യത്തിന്റെ സങ്കല്പം ഇതാണ്, വിദേശത്തുള്ളവരാണെങ്കിലും,ഭാരതത്തിലുള്ളവരാണെകിലും ബാപ്ദാദയുടെ കുട്ടികളാണ്. ധൈര്യത്തോടെയും ദൃഢതയോടെ സഫലത മൂര്ത്തിയായി നാനാഭാഗത്തേയും കുട്ടികള് വിശ്വത്തില് ഇത് പ്രഖ്യാപിക്കണം കാമം ഇല്ല,ക്രോധം ഇല്ല, ഞങ്ങള് പരമാത്മാവിന്റെ കുട്ടികളാണ്.മറ്റുളവവര് മദ്യം മോചനം, ബീഡി മോചനം നടത്തുന്നു.ഇന്ന് ബാപ്ദാദ ഓരോ കുട്ടിയേയും,ക്രോധ മുക്തം, കാമവികാരത്തില് നിന്നും മുക്തം ഇത് രണ്ടിന്റെയും ധൈര്യം വച്ച് സ്റ്റേജില് വന്നു വിശ്വത്തെ കാണിക്കാന് ആഗ്രഹിക്കുന്നു. ഇഷ്ടമാണോ? ദാദിമാര്ക്ക് ഇഷ്ടമാണോ? മുന് വരിയിലിരിക്കുന്നവര്ക്ക് ഇഷ്ടമാണോ? മധുബനിലുള്ളവര്ക്ക് ഇഷ്ടമാണോ?മധുബനില് ഉള്ളവര്ക്കും ഇഷ്ടമാണ്. വിദേശത്തുള്ളവര്ക്കും ഇഷ്ടമാണോ? ഇഷ്ടമുള്ള കാര്യം ചെയ്യുന്നത് പ്രയാസമില്ല.ബാപ്ദാദയും കൂടുതല് കിരണങ്ങള് തരും.ആശിര്വാദം കൊടുക്കുകയും ആശിര്വാദം എടുക്കുകയും ചെയ്യുന്ന ബ്രാഹ്മണ പരിവാരമാണ് ഇവരുടേത് അതിന്റെ മാതൃകയായി കാണപ്പെടണം. സമയം വിളിക്കുന്നുണ്ട്, ബാപ്ദാദയുടെ അടുത്ത് അഡ്വാന്സ് പാര്ട്ടിയില് ഉള്ളവരുടെ ഹൃദയത്തിന്റെ വിളിയും എത്തുന്നുണ്ട്. മായയും ഇപ്പോള് ക്ഷീണിതയാണ്.ഇപ്പോള് എനിക്ക് മുക്തി തരൂ എന്നാണ് അതും ആഗ്രഹിക്കുന്നത്. മുക്തി കൊടുക്കുന്നുണ്ട്, ഇടയ്ക്കിടയ്ക്ക് കുറച്ച് കൂട്ട് കൂടുന്നു,63ജന്മങ്ങളായുള്ള കൂട്ടുകാര് ആണല്ലോ! ബാപ്ദാദ പറയുന്നു മാസ്റ്റര് മുക്തിദാതാവായി ഇപ്പോള് എല്ലാവര്ക്കും മുക്തി കൊടുക്കണം,മുഴുവന് വിശ്വത്തിനും എന്തെങ്കിലും പ്രാപ്തിയുടെ അഞ്ജലി കൊടുക്കണം, എത്ര കാര്യങ്ങള് ചെയ്യണം, ഈ സമയത്താണ് സമയം നിങ്ങളുടെ കൂട്ടുകാരന്, സര്വ്വ ആത്മാക്കള്ക്കും മുക്തിയിലേക്ക് പോകാനുള്ള സമയമാണ്. അല്ലാത്തപ്പോള് നിങ്ങള് പുരുഷാര്ത്ഥം ചെയ്താലും, സമയം ഇല്ല, നിങ്ങള്ക്ക് കൊടുക്കാന് സാധിക്കില്ല. ഇപ്പോള് സമയം ഉണ്ട്, അതിനാല് ബാപ്ദാദ പറയുന്നു ആദ്യം സ്വയത്തിനു മുക്തി നല്കൂ.പിന്നീട് വിശ്വത്തിലെ സര്വ്വ ആത്മാക്കള്ക്കും മുക്തി കൊടുക്കുന്നതിന്റെ അഞ്ജലി നല്കൂ. അവര് വിളിക്കുന്നുണ്ട്, ദുഃഖിതരുടെ വിളിയുടെ ശബ്ദം നിങ്ങള്ക്ക് കേള്ക്കാന് കഴിയുന്നില്ലേ? നിങ്ങളില് തന്നെ ബിസിയായിരുന്നാല് ശബ്ദം കേള്ക്കാന് സാധിക്കില്ല. ദുഃഖിതരോട് ദയ കാണിക്കൂ... ആവര്ത്തിച്ച് പാട്ടു പാടുകയാണ്. ദയാലു, കൃപാലു, കരുണനിറഞ്ഞവര് ഈ സംസ്കാരങ്ങള് ഇപ്പോള് തന്നെ നിറച്ചില്ലെങ്കില് കരുണനിറഞ്ഞവരുടെ, കൃപയുടെ, ദയയുടെ, വൈബ്രേഷന് നിങ്ങളുടെ ജഡ ചിത്രത്തില് എങ്ങനെയാണു നിറയുന്നത്.

ഡബിള് വിദേശികള് മനസിലാക്കുന്നുണ്ടോ! ദ്വാപരയുഗത്തില് കരുണനിറഞ്ഞവരായി നിങ്ങളും സ്വന്തം ജഡ ചിത്രങ്ങളിലൂടെ എല്ലാവര്ക്കും കരുണ കൊടുക്കുമല്ലോ! നിങ്ങളുടെ ചിത്രം അല്ലെ അതോ ഇത്യക്കാരുടെ മാത്രമാണോ? ഞങ്ങളുടെ ചിത്രമാണെന്ന് വിദേശികള് മനസിലാക്കുന്നുണ്ടോ? ചിത്രം എന്താണ് തരുന്നത്? ചിത്രങ്ങളുടെ അടുത്ത്പോയി യാചിക്കുന്നത് എന്താണ്? കരുണ, കരുണകാണിക്കൂ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോള് സംഗമയുഗത്തില് നിങ്ങള് തന്റെ ദ്വാപര കലിയുഗ സമയത്തിലേക്കുള്ള ചിത്രങ്ങളില് വായുമണ്ഡലം നിറച്ചാല് നിങ്ങളുടെ ജഢ ചിത്രങ്ങളിലൂടെ അനുഭവം ഉണ്ടാകും. ഭക്തരുടെയും മംഗളം ഉണ്ടാകും! ഭക്തരും നിങ്ങളുടെ തന്നെ വംശാവലി ആണ്.നിങ്ങള് എല്ലാവരും മുതു മുതു മുത്തച്ഛന്റെ സന്താനങ്ങളാണ്. ഭക്തര് ആണെങ്കിലും ദുഃഖിതര് ആണെങ്കിലും എല്ലാവരും നിങ്ങളുടെ വംശാവലിയിലേതാണ്. നിങ്ങള്ക്ക് ദയവ് തോന്നാറില്ലേ? കുറച്ച് കുറച്ച് തോന്നുന്നു,മറ്റെന്തിലെങ്കിലും ബിസിയായി പോകുന്നു. ഇപ്പോള് തന്റെ പുരുഷാര്ത്ഥത്തില് കൂടുതല് സമയമെടുക്കരുത്. കൊടുക്കുന്നവര് ആകൂ, കൊടുക്കുന്നത് എടുക്കുന്നതായി മാറും. ചെറിയ ചെറിയ കാര്യങ്ങള് അല്ല, മുക്തിയുടെ ദിവസം ആഘോഷിക്കൂ. ഇന്നത്തെ ദിവസം മുക്തിദിവസമായി ആഘോഷിക്കൂ. സമ്മതമല്ലേ, മുന്പിലത്തെ വരിയിലുള്ളവര്ക്ക് സമ്മതമല്ലേ? മധുബനില് ഉള്ളവര്ക്ക് സമ്മതമല്ലേ?

ഇന്ന് മധുബനില് ഉള്ളവര് വളരെ പ്രീയപെട്ടവരായി തോന്നുന്നു, മധുബനില് ഉള്ളത് പെട്ടെന്ന് അനുകരിക്കുന്നു. ഈ കാര്യത്തില് മധുബനില് ഉള്ളവരെ പെട്ടെന്ന് അനുകരിക്കുന്നു. മധുബനില് ഉള്ളവര് മുക്തി ദിവസം ആഘോഷിക്കുമ്പോള് എല്ലാവരും ഫോളോ ചെയ്യും. നിങ്ങള് മധുബന് നിവാസികള് എല്ലാവരും മാസ്റ്റര് മുക്തി ദാതാവായി മാറണം. ആകുമോ?( എല്ലാവരും കൈ ഉയര്ത്തി) ശരി.ധാരാളം പേര് ഉണ്ട്. ഇപ്പോള് ബാപ്ദാദ എല്ലാവരെയും,ഇവിടെ സന്മുഖത്തില് ഇരിക്കുന്നവരെയും,ദേശത്തും വിദേശത്തും ദൂരെയിരുന്നു കേള്ക്കുകയും കാണുകയും ചെയ്യുന്ന എല്ലാ കുട്ടികളെയും ഡ്രില് ചെയ്യിപ്പിക്കുകയാണ്. എല്ലാവരും തയ്യാറായോ. സങ്കല്പ്പങ്ങള് എല്ലാം മെര്ജ് ചെയ്യൂ, ഇപ്പോള് ഒരു നിമിഷം തന്റെ മനസ്സും ബുദ്ധിയും കൊണ്ട് നമ്മുടെ മധുരമായ വീട്ടിലേക്ക് എത്തിച്ചേരൂ..... ഇപ്പോള് പരധാമത്തില് നിന്ന് നമ്മുടെ സൂക്ഷ്മ വദനത്തിലേക്ക് വരൂ..... ഇപ്പോള് സൂക്ഷ്മ വദനത്തില് നിന്ന് നമ്മുടെ രാജ്യമായ സ്വര്ഗ്ഗത്തിലേക്ക് വരൂ..... ഇപ്പോള് നമ്മുടെ പുരുഷോത്തമ സംഗമയുഗത്തില് എത്തിച്ചേരൂ..... ഇപ്പോള് മധുബനിലേക്ക് വരൂ..... ഇതുപോലെ ഇടയ്ക്കിടയ്ക്ക് സ്വദര്ശന ചക്രധാരിയായി ചക്രം കറങ്ങിക്കൊണ്ടിരിക്കൂ. ശരി.

നാനാഭാഗത്തേയും സ്നേഹികളും ഭാഗ്യശാലികളുമായ കുട്ടികള്ക്ക്, സദാ സ്വ രാജ്യത്തിലൂടെ സ്വപരിവര്ത്തനം ചെയ്യുന്ന കുട്ടികള്ക്ക്, സദാ ദൃഢതയിലൂടെ സഫലത പ്രാപ്തമാക്കുന്ന സഫലതയുടെ നക്ഷത്രങ്ങള്ക്ക്, സദാ സന്തോഷത്തിലിരിക്കുന്ന ഭാഗ്യവാന്മാരായ കുട്ടികള്ക്ക്,ബാപ് ദാദയുടെ ഇന്നത്തെ ജന്മ ദിനത്തില്, അച്ഛ്ന്റെയും കുട്ടികളുടെയും ജന്മദിനത്തിന്റെ വളരെ വളരെയധികം ആശംസകള്, ആശീര്വ്വാദങ്ങളും സ്നേഹസ്മരണയും, അങ്ങനെയുള്ള ശ്രേഷ്ഠരായ കുട്ടികള്ക്ക് നമസ്തേ.

വരദാനം :-
വിശ്വ മംഗളത്തിന്റെ ഉത്തരവാദിത്വം മനസിലാക്കി സമയത്തിന്റെയും, ശക്തികളുടെയും മിതവ്യയം ചെയ്യുന്ന മാസ്റ്റര് രചയിതാവായി ഭവിക്കട്ടെ.

വിശ്വത്തിലെ സര്വ്വ ആത്മാക്കളും ശ്രേഷ്ഠ ആത്മാക്കളായ നിങ്ങളുടെ കുടുംബമാണ്, കുടുംബം എത്ര വലുതാണോ അത്രയും മിതവ്യയത്തില് ശ്രദ്ധിക്കും. സര്വ്വ ആത്മാക്കളെയും മുന്നില് വച്ച്, സ്വയം പരിധിയില്ലാത്ത സേവനത്തില് നിമിത്തമാണെന്നു മനസിലാക്കി, തന്റെ സമയവും ശക്തികളെയും കാര്യത്തില് ഉപയോഗിക്കൂ. തനിക്ക് വേണ്ടി മാത്രം സമ്പാദിച്ചു,കഴിച്ചു,തീര്ത്തൂ അങ്ങനെയുള്ള അലസന്മാരാകരുത്. സര്വ്വ ഖജനാവുകളുടെയും ബജറ്റ് തയാറാക്കൂ.മാസ്റ്റര് രചയിതാ ഭവ യുടെ വരദാനം സ്മൃതിയില് വച്ച് സേവനത്തിനായി സമയത്തിന്റെയും ശക്തിയുടെയും സ്റ്റോക്ക് ശേഖരിക്കൂ.

സ്ലോഗന് :-
ആരുടെയാണോ സങ്കല്പത്തിലും വാക്കിലും കൂടി സര്വര്ക്കും വരദാനങ്ങള് പ്രാപ്തമാകുന്നത് അവരാണ് മഹാദാനി.

അവ്യക്ത സൂചന - സങ്കല്പത്തിന്റെ ശക്തി ശേഖരിച്ച് ശ്രേഷ്ഠ സേവനത്തിന് നിമിത്തമാകൂ.

നിങ്ങളുടെ സൂക്ഷ്മ ശക്തികള് മന്ത്രിയും മഹാമന്ത്രിയുമാണ്,( മനസ്സും ബുദ്ധിയും) അതിനെ തന്റെ നിര്ദ്ദേശത്തിലൂടെ നടത്തണം. ഇപ്പോള് തന്നെ രാജ്യ സദസ്സ് നേരെയാണെങ്കില് ധര്മ്മ രാജന്റെ സദസ്സില് പോകില്ല. ധര്മ്മരാജനും സ്വാഗതം ചെയ്യും. നിയന്ത്രണ ശക്തി ഇല്ലെങ്കില്അന്തിമ ഫലത്തില് പിഴ അടയ്ക്കാനായി ധര്മ്മരാജ പുരിയില് പോകേണ്ടി വരും. ഈ ശിക്ഷകള് പിഴയാണ്. ശുദ്ധികരിക്കപ്പെട്ടാല് (റിഫൈന്) പിഴ (ഫൈന്) അടയ്ക്കേണ്ടി വരില്ല.

സൂചന: - ഇന്ന് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ആണ്, എല്ലാ രാജയോഗി തപസ്വി സഹോദരി സഹോദരന്മാര് സന്ധ്യയ്ക്ക് 6.30 മുതല് 7.30 വരെ വിശേഷ യോഗാഭ്യാസം ചെയ്യുമ്പോള് ഭക്തരുടെ വിളി കേള്ക്കുകയും തന്റെ ഇഷ്ട ദേവത ദയ ഹൃദയ, ദാതാവിനെ സ്വരൂപത്തില് സ്ഥിതി ചെയ്ത് സര്വരുടെയും മനോകാമനകളെ പൂര്ത്തിയാക്കുന്ന സേവനം ചെയ്യണം.