20.09.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങള്ക്ക് ബാബയ്ക്ക് സമാനം ഈശ്വരീയ സേവകരാകണം, സംഗമത്തില് ബാബ വരുന്നത് നിങ്ങള് കുട്ടികളുടെ സേവനം ചെയ്യുന്നതിനാണ്

ചോദ്യം :-
ഈ പുരുഷോത്തമ സംഗമയുഗം തന്നെയാണ് ഏറ്റവും മനോഹരവും മംഗളകാരിയുമായിട്ടുള്ളത് - എങ്ങനെ?

ഉത്തരം :-
ഈ സമയത്താണ് നിങ്ങള് കുട്ടികള് സ്ത്രീയും പുരുഷനും രണ്ടു പേരും ഉത്തമരാകുന്നത്. ഈ സംഗമയുഗം കലിയുഗ അവസാനത്തിന്റെയും സത്യയുഗ ആരംഭത്തിന്റെയും ഇടയിലുള്ള സമയമാണ്. ഈ സമയത്ത് മാത്രമാണ് ബാബ നിങ്ങള് കുട്ടികള്ക്കായി ഈശ്വരീയ യൂണിവേഴ്സിറ്റി തുറക്കുന്നത്, അവിടെ നിങ്ങള് മനുഷ്യനില് നിന്ന് ദേവതയാകുന്നു. മുഴുവന് കല്പത്തിലും ഇങ്ങനെയുള്ള യൂണിവേഴ്സിറ്റി ഒരിക്കലും ഉണ്ടാകില്ല. ഈ സമയത്താണ് എല്ലാവരുടെയും സദ്ഗതി ഉണ്ടാകുന്നത്.

ഓംശാന്തി.  
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്കിരുന്ന് മനസ്സിലാക്കി തരുന്നു. ഇവിടെ ഇരിക്കെ-ഇരിക്കെ നിങ്ങള് ബാബയെ ഓര്മ്മിക്കുന്നു എന്തുകൊണ്ടെന്നാല് ബാബ പതിത പാവനനാണ്, ബാബയെ ഓര്മ്മിച്ച് തന്നെ പാവനം സതോപ്രധാനമാകണം ഇതാണ് നിങ്ങളുടെ ലക്ഷ്യം. സതോവരെയല്ല നിങ്ങളുടെ ലക്ഷ്യം. സതോപ്രധാനമാകണം അതുകൊണ്ട് ബാബയെയും തീര്ച്ചയായും ഓര്മ്മിക്കണം പിന്നീട് മധുരമായ വീടിനെയും ഓര്മ്മിക്കണം എന്തുകൊണ്ടെന്നാല് അവിടേക്ക് പോകണം പിന്നീട് വസ്തു-വകകളും വേണം അതുകൊണ്ട് തന്റെ സ്വര്ഗ്ഗധാമത്തെയും ഓര്മ്മിക്കണം എന്തുകൊണ്ടെന്നാല് അത് പ്രാപ്തിയാണ്. കുട്ടികള്ക്കറിയാം, നമ്മള് ബാബയുടെ കുട്ടികളായിരിക്കുന്നു, തീര്ത്തും നമ്മള് ബാബയില് നിന്ന് പഠിപ്പ് നേടി സ്വര്ഗ്ഗത്തിലേക്ക് പോകും - നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച്. ബാക്കി ഏതെല്ലാം ജീവാത്മാക്കളാണോ ഉള്ളത് അവര് ശാന്തിധാമത്തിലേക്ക് പോകും. വീട്ടിലേക്ക് തീര്ച്ചയായും പോകണം. കുട്ടികള് ഇതും അറിഞ്ഞിരിക്കുന്നു, ഇത് രാവണ രാജ്യമാണ്. ഇതിന്റെ ആഭിമുഖ്യത്തോടെ പിന്നീട് സത്യയുഗത്തിന് രാമ രാജ്യമെന്ന് പേര് നല്കുന്നു. രണ്ട് കല കുറയുന്നു. അവരെ സൂര്യവംശി, ഇവരെ ചന്ദ്രവംശിയെന്നും പറയുന്നു. ഏതുപോലെയാണോ ക്രിസ്ത്യന്സിന്റെ വംശം ഒന്നുമാത്രമായി നടക്കുന്നത്, അതുപോലെ ഇതും ഒരൊറ്റ വംശമാണ്. എന്നാല് അതില് സൂര്യവംശിയും ചന്ദ്രവംശിയുമുണ്ട്. ഈ കാര്യങ്ങള് ഒരു ശാസ്ത്രത്തിലും ഇല്ല. ബാബയിരുന്നു മനസ്സിലാക്കി തരുന്നു, ഇതിനെ തന്നെയാണ് ജ്ഞാനം അഥവാ നോളജ് എന്ന് പറയുന്നത്. സ്വര്ഗ്ഗം സ്ഥാപിക്കപ്പെട്ട് കഴിഞ്ഞാല് പിന്നെ ജ്ഞാനത്തിന്റെ ആവശ്യമില്ല. ഈ ജ്ഞാനം കുട്ടികള്ക്ക് പുരുഷോത്തമ സംഗമയുഗത്തില് മാത്രമാണ് പഠിപ്പിച്ച് തരുന്നത്. നിങ്ങളുടെ സെന്ററുകളില് അല്ലെങ്കില് മ്യൂസിയങ്ങളില് വളരെ വലിയ-വലിയ അക്ഷരങ്ങളില് എഴുതിയിട്ടുണ്ട് സഹോദരികളെ, സഹോദരന്മാരെ ഇത് പുരുഷോത്തമ സംഗമയുഗമാണ്, ഇത് ഒരേഒരു പ്രാവശ്യമാണ് വരുന്നത്. പുരുഷോത്തമ സംഗമയുഗത്തിന്റെ അര്ത്ഥവും മനസ്സിലാകുന്നില്ലെങ്കില് ഇതും എഴുതണം- കലിയുഗ അന്ത്യത്തിന്റെയും സത്യയുഗ ആരംഭത്തിന്റെയും സംഗമം. അപ്പോള് സംഗമയുഗം ഏറ്റവും മനോഹരവും, മംഗളകാരിയുമായി തീരുന്നു. ബാബയും പറയുന്നു ഞാന് പുരുഷോത്തമ സംഗമയുഗത്തില് മാത്രമാണ് വരുന്നത്. അപ്പോള് സംഗമയുഗത്തിന്റെ അര്ത്ഥവും മനസ്സിലാക്കി തന്നിട്ടുണ്ട്. വേശ്യാലയത്തിന്റെ അന്ത്യം, ശിവാലയത്തിന്റെ ആരംഭം- ഇതിനെയാണ് പറയുന്നത് പുരുഷോത്തമ സംഗമയുഗം. ഇവിടെ എല്ലാവരും വികാരികളാണ്, അവിടെ എല്ലാവരും നിര്വ്വികാരികളാണ്. അപ്പോള് ഉത്തമരെന്ന് തീര്ച്ചയായും നിര്വ്വികാരികളെയല്ലേ പറയുക. പുരുഷനും സ്ത്രീയും രണ്ടു പേരും ഉത്തമരാകുന്നു അതുകൊണ്ടാണ് പേര് തന്നെ പുരുഷോത്തമം. ബാബയ്ക്കും നിങ്ങള് കുട്ടികള്ക്കുമല്ലാതെ ഈ കാര്യങ്ങള് അതായത് ഇത് സംഗമയുഗമാണെന്ന് ആര്ക്കും തന്നെ അറിയില്ല. ആരുടെയും ചിന്തയില് പോലും വരുന്നില്ല അതായത് പുരുഷോത്തമ സംഗമയുഗം എപ്പോഴാണ് വരുന്നത്. ഇപ്പോള് ബാബ വന്നിരിക്കുന്നു, ബാബയാണ് മനുഷ്യ സൃഷ്ടിയുടെ ബീജരൂപന്. ബാബയ്ക്ക് തന്നെയാണ് ഇത്രയും മഹിമയുള്ളത്, ജ്ഞാനത്തിന്റെ സാഗരനാണ്, ആനന്ദത്തിന്റെ സാഗരനാണ്, പതിത പാവനനാണ്. ജ്ഞാനത്തിലൂടെ സദ്ഗതി ചെയ്യുന്നു. ഇങ്ങനെ നിങ്ങള് ഒരിക്കലും പറയില്ല അതായത് ഭക്തിയിലൂടെ സദ്ഗതിയെന്ന്. ജ്ഞാനത്തിലൂടെയാണ് സദ്ഗതി ഉണ്ടാകുന്നത് ഇനി സദ്ഗതി ഉള്ളത് സത്യയുഗത്തില് മാത്രമാണ്. അപ്പോള് തീര്ച്ചയായും കലിയുഗത്തിന്റെ അന്ത്യത്തിന്റെയും സത്യയുഗ ആദിയുടെയും സംഗമത്തില് വരും. എത്ര വ്യക്തമായാണ് ബാബ മനസ്സിലാക്കി തരുന്നത്. പുതിയവരും വരുന്നുണ്ട്, അതുപോലെ തന്നെ ഏതുപോലെയാണോ കല്പ-കല്പം വന്നത്, വന്നുകൊണ്ടേയിരിക്കുന്നുണ്ട്. രാജധാനി ഇങ്ങനെ തന്നെ സ്ഥാപിതമാകണം. നിങ്ങള് കുട്ടികള്ക്കറിയാം- നമ്മള് സത്യം-സത്യമായ ഈശ്വരീയ സേവകരാണ്. ഒരാളെയല്ല പഠിപ്പിക്കുക. ഒരാള് പഠിക്കുന്നു പിന്നീട് അവരിലൂടെ നിങ്ങള് പഠിച്ച് മറ്റുള്ളവരെ പഠിപ്പിക്കുന്നു അതുകൊണ്ട് ഇവിടെ ഈ വലിയ യൂണിവേഴ്സിറ്റി തുറക്കേണ്ടി വരുന്നു. മുഴുവന് ലോകത്തിലും വേറൊരു യൂണിവേഴ്സിറ്റിയേ ഇല്ല. ഈശ്വരീയ യൂണിവേഴ്സിറ്റിയും ഉണ്ടെന്ന കാര്യം ലോകത്തിലാരും അറിയുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം - ഗീതയുടെ ഭഗവാന് വന്ന് ഈ യൂണിവേഴ്സിറ്റി തുറക്കുന്നു. പുതിയ ലോകത്തിന്റെ അധികാരി ദേവീ-ദേവതയാക്കുന്നു. ഈ സമയത്ത് ഏതൊരാത്മാവാണോ തമോപ്രധാനമായിരിക്കുന്നത് വീണ്ടും അതിന് തന്നെ സതോപ്രധാനമാക്കണം. ഈ സമയം എല്ലാവരും തമോപ്രധാനമല്ലേ. ഇനി പല കുമാരന്മാരും പവിത്രമായി കഴിയുന്നുണ്ട്, കുമാരിമാരും പവിത്രമായി കഴിയുന്നുണ്ട്, സന്യാസിയും പവിത്രമായി കഴിയുന്നുണ്ട് എങ്കിലും ഇന്നത്തെ കാലത്ത് അത് പവിത്രതയല്ല. ആദ്യമാദ്യം എപ്പോഴാണോ ആത്മാക്കള് വരുന്നത്, അവര് പവിത്രമായിരിക്കും. പിന്നീട് അപവിത്രമായി തീരുന്നു എന്തുകൊണ്ടെന്നാല് നിങ്ങള്ക്കറിയാം സതോപ്രധാനം, സതോ, രജോ, തമോയിലൂടെ എല്ലാവര്ക്കും കടന്നുപോകേണ്ടതായുണ്ട്. അന്തിമത്തില് എല്ലാവരും തമോപ്രധാനമായി തീരുന്നു. ഇപ്പോള് ബാബ സന്മുഖത്തിരുന്ന് മനസ്സിലാക്കി തരുന്നു - ഈ വൃക്ഷം തമോപ്രധാന ജീര്ണ്ണാവസ്ഥ പ്രാപിച്ചിരിക്കുന്നു, പഴയതായിരിക്കുന്നു അതുകൊണ്ട് തീര്ച്ചയായും ഇതിന്റെ വിനാശം സംഭവിക്കണം. ഇതാണ് വൈവിദ്ധ്യമാര്ന്ന ധര്മ്മങ്ങളുടെ വൃക്ഷം, അതുകൊണ്ടാണ് പറയുന്നത് വിരാട ലീല. എത്ര വലിയ പരിധിയില്ലാത്ത വൃക്ഷമാണ്. സാധാരണ വൃക്ഷം അത് ജഡമാണ്, ഏതു വിത്തിട്ടോ ആ വൃക്ഷം വരുന്നു. ഇതാണ് പിന്നീടുള്ള വൈവിദ്ധ്യമാര്ന്ന ധര്മ്മങ്ങളുടെ വൈവിദ്ധ്യമാര്ന്ന രൂപം. എല്ലാം മനുഷ്യരാണ്, എന്നാല് അതില് വൈവിദ്ധ്യം ധാരാളമാണ്, അതുകൊണ്ടാണ് വിരാട ലീലയെന്ന് പറയുന്നത്. എല്ലാ ധര്മ്മങ്ങളും എങ്ങനെയാണ് നമ്പറനുസരിച്ച് വരുന്നത്, ഇതും നിങ്ങള്ക്കറിയാം. എല്ലാവര്ക്കും പോകണം വീണ്ടും വരണം. ഈ നാടകം ഉണ്ടാക്കിയിട്ടുള്ളതാണ്. അതും അദ്ഭുകരമായ നാടകം. അദ്ഭുതം ഇതാണ് ഇത്രയും ചെറിയ ആത്മാവില് അല്ലെങ്കില് പരമാത്മാവില് എത്ര പാര്ട്ടാണ് അടങ്ങിയിരിക്കുന്നത്. പരമം-ആത്മാവ് രണ്ടും ചേര്ത്ത് പരമാത്മാവെന്ന് പറയുന്നു. നിങ്ങള് അവരെ ബാബയെന്ന് പറയുന്നു എന്തുകൊണ്ടെന്നാല് എല്ലാ ആത്മാക്കളുടെയും പരമമായ പിതാവല്ലേ. കുട്ടികള്ക്കറിയാം ആത്മാവ് തന്നെയാണ് എല്ലാ പാര്ട്ടും അഭിനയിക്കുന്നത്. മനുഷ്യര് ഇതറിയുന്നില്ല. അവര് പറയുന്നത് ആത്മാവ് നിര്ലേപമെന്നാണ്. വാസ്തവത്തില് ഈ അക്ഷരം തെറ്റാണ്. ഇതും വലിയ-വലിയ അക്ഷരത്തില് എഴുതണം - ആത്മാവ് നിര്ലേപമല്ല. ആത്മാവ് തന്നെയാണ് ഏതേത് നല്ലതോ മോശമോ ആയ കര്മ്മം ചെയ്യുന്നത് അതുപോലെ അത് ഫലം നേടുന്നു. മോശം സംസ്ക്കാരങ്ങളിലൂടെ പതിതമായി തീരുന്നു, അപ്പോഴാണ് ദേവതകളുടെ അടുത്ത് പോയി അവരുടെ മഹിമ പാടുന്നത്. ഇപ്പോള് നിങ്ങള് 84 ജന്മങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നു, മറ്റൊരു മനുഷ്യനും അറിയുന്നില്ല. നിങ്ങള് അവര്ക്ക് 84 ജന്മം തെളിയിച്ച് പറഞ്ഞുകൊടുക്കുമ്പോള് പറയുന്നു - എന്താ ശാസ്ത്രങ്ങളെല്ലാം അസത്യമാണോ? എന്തുകൊണ്ടെന്നാല് കേട്ടിട്ടുണ്ട് മനുഷ്യന് 84 ലക്ഷം ജന്മങ്ങള് എടുക്കുന്നുണ്ടെന്ന്. ഇപ്പോള് ബാബയിരുന്ന് മനസ്സിലാക്കി തരുന്നു വാസ്തവത്തില് സര്വ്വ ശാത്രങ്ങളുടെയും ശിരോമണീ ഗീത തന്നെയാണ്. ബാബ ഇപ്പോള് നമ്മളെ രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, അത് അയ്യായിരം വര്ഷങ്ങള്ക്ക് മുന്പ് പഠിപ്പിച്ചിട്ടുണ്ടായിരുന്നു.

നിങ്ങള്ക്കറിയാം നമ്മള് പവിത്രമായിരുന്നു, പവിത്ര ഗൃഹസ്ഥ ധര്മ്മമായിരുന്നു. ഇപ്പോള് ഇതിനെ ധര്മ്മമെന്ന് പറയില്ല. അധര്മ്മികളായിരിക്കുന്നു അര്ത്ഥം വികാരികളായിരിക്കുന്നു. ഈ കളിയെ നിങ്ങള് കുട്ടികകള് മനസ്സിലാക്കിയിരിക്കുന്നു. ഇത് പരിധിയില്ലാത്ത നാടകമാണ് അത് ഓരോ അയ്യായിരം വര്ഷത്തിന് ശേഷവും ആവര്ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ലക്ഷം വര്ഷങ്ങളുടെ കാര്യം ആര്ക്കും മനസ്സിലാക്കാന് പോലും സാധിക്കില്ല. ഇതാണെങ്കില് ഇന്നലത്തെ കാര്യം പോലെയാണ്. നിങ്ങള് ശിവാലയത്തിലായിരുന്നു, ഇന്ന് വേശ്യാലയത്തിലാണ് വീണ്ടും നാളെ ശിവാലയത്തിലാകും. സത്യയുഗത്തെയാണ് ശിവാലയമെന്ന് പറയുന്നത്, ത്രേതായെ സെമി(പകുതി) എന്നാണ് പറയുന്നത്. ഇത്രയും വര്ഷം അവിടെ കഴിയും. പുനര്ജന്മത്തിലേക്ക് വരിക തന്നെ വേണം. ഇതിനെയാണ് പറയുന്നത് രാവണ രാജ്യം. നിങ്ങള് അരകല്പം പതിതമായി, ഇപ്പോള് ബാബ പറയുന്നു ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞ് കൊണ്ടും കമല പുഷ്പ സമാനം പവിത്രമാകൂ. കുമാരന്മാരും-കുമാരിമാരും പവിത്രമാണ്. അവര്ക്ക് പിന്നീട് മനസ്സിലാക്കി കൊടുക്കുന്നു- ഇങ്ങനെയുള്ള ഗൃഹസ്ഥത്തിലേക്ക് വീണ്ടും പോകരുത് അതിലൂടെ പിന്നീട് പവിത്രമാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യേണ്ടി വരും. ഭഗവാനുവാചയാണ് പവിത്രമാകൂ, അപ്പോള് പരിധിയില്ലാത്ത അച്ഛനെ മാനിക്കേണ്ടേ. നിങ്ങള്ക്ക് ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും കമല പുഷ്പ സമാനം കഴിയാന് സാധിക്കും. എന്തെന്നാല് ബാബ 21 ജന്മത്തേക്ക് പതിമാകുന്നതില് നിന്ന് രക്ഷിക്കുന്നു. വീണ്ടും എന്തിനാണ് പതിതമാകുന്നതിനുള്ള ശീലം കുട്ടികള് കൊണ്ട് വരുന്നത.് ഇതില് നാട്ടു നടപ്പും കുല മര്യാദകളെല്ലാം ഉപേക്ഷിക്കേണ്ടതായുണ്ട്. ഇതാണ് പരിധിയില്ലാത്ത കാര്യം. കുമാരന്മാര് ധാരാളം പേര് എല്ലാധര്മ്മത്തിലും കഴിയുന്നുണ്ട് എന്നാല് സുരക്ഷയോടെ കഴിയുക അല്പം ബുദ്ധിമുട്ടാണ്, രാവണ രാജ്യത്തിലല്ലേ കഴിയുന്നത്. വിദേശത്തും ഇങ്ങനെ ധാരാളം പേര് വിവാഹം കഴിക്കാറില്ല പിന്നീട് അവസാനം കഴിക്കുന്നു കൂട്ടിന് വേണ്ടി. ക്രിമിനല് ദൃഷ്ടിയോടെയല്ല കഴിക്കുന്നത്. ഇങ്ങനെയും ലോകത്തില് ധാരാളം പേരുണ്ട്. പൂര്ണ്ണമായും സംരക്ഷിക്കുന്നു പിന്നീട് എപ്പോഴാണോ മരിക്കുന്നത് അപ്പോള് അവര്ക്കെന്തെങ്കിലും കൊടുത്ത് പോകുന്നു. കുറച്ച് ദാനധര്മ്മത്തിന് നല്കുന്നു. ട്രസ്റ്റുണ്ടാക്കി പോകുന്നു. വിദേശത്തില് വലിയ-വലിയ ട്രസ്റ്റുകളുണ്ട് അവര് പിന്നീട് ഇവിടെ പോലും സഹായിക്കുന്നു. വിദേശത്തെ സഹായിക്കുന്ന തരത്തിലുള്ള ട്രസ്റ്റ് ഇവിടെ ഉണ്ടായിരിക്കില്ല. ഇവിടെ ദരിദ്രരായ ആളുകളാണുള്ളത്, അവരെന്ത് സഹായിക്കാനാണ്! അവിടെയാണെങ്കില് അവരുടെ പക്കല് ധാരാളം പണമുണ്ട്. ഭാരതം ദരിദ്രമല്ലേ. ഭാരത വാസികളുടെ അവസ്ഥ എന്താണ്! ഭാരതം എത്ര കിരീടമുള്ളതായിരുന്നു, ഇന്നലത്തെ കാര്യമാണ്. സ്വയം പറയുന്നുണ്ട് മൂവായിരം വര്ഷങ്ങള്ക്കു മുന്പ് സ്വര്ഗ്ഗമായിരുന്നു. ബാബ തന്നെയാണ് സ്ഥാപിക്കുന്നത്. നിങ്ങള്ക്കറിയാം ബാബ എങ്ങനെയാണ് മുകളില് നിന്ന് താഴേക്ക് വരുന്നത് - പതിതരെ പാവനമാക്കുന്നതിന്. അതാണ് ജ്ഞാനത്തിന്റെ സാഗരന്, പതിത-പാവനന്, സര്വ്വരുടെയും സദ്ഗതി ദാതാവ് അര്ത്ഥം സര്വ്വരെയും പാവനമാക്കുന്നവന്. നിങ്ങള് കുട്ടികള്ക്കറിയാം എന്റെ മഹിമ എല്ലാവരും പാടുന്നുണ്ട്. ഞാന് ഇവിടെ പതിത ലോകത്തില് തന്നെയാണ് വരുന്നത് നിങ്ങളെ പാവനമാക്കുന്നതിന്. നിങ്ങള് പാവനമായി മാറുകയാണെങ്കില് പിന്നീട് ആദ്യമാദ്യം പാവന ലോകത്തില് വരുന്നു. വളരെ സുഖം എടുക്കുന്നു പിന്നീട് രാവണ രാജ്യത്തിലേക്ക് വീഴുന്നു. പാടുന്നുണ്ട് പരമാത്മാവ് ജ്ഞാനത്തിന്റെ സാഗരനാണ്, ശാന്തിയുടെ സാഗരനാണ്, പതിത-പാവനനാണ്, എന്നാല് പാവനമാക്കുന്നതിന് വേണ്ടി എപ്പോള് വരും - ഇത് ആരും തന്നെ അറിയുന്നില്ല. ബാബ പറയുന്നു നിങ്ങള് എന്റെ മഹിമ പാടുന്നില്ലേ. ഇപ്പോള് ഞാന് വന്നിരിക്കുന്നു നിങ്ങള്ക്ക് എന്റെ പരിചയം നല്കിക്കൊണ്ടിരിക്കുന്നു. ഞാന് ഓരോ അയ്യായിരം വര്ഷങ്ങള്ക്ക് ശേഷവും ഈ സംഗമയുഗത്തിലാണ് വരുന്നത്, എങ്ങനെയാണ് വരുന്നത് അതും മനസ്സിലാക്കി തരുന്നു. ചിത്രവുമുണ്ട്. ബ്രഹ്മാവ് സൂക്ഷ്മ വതനത്തിലൊന്നുമല്ല ഉണ്ടായിരിക്കുക. ബ്രഹ്മാവ് ഇവിടെയാണ് ബ്രാഹ്മണരും ഇവിടെയാണ്, ബ്രഹ്മാവിനെയാണ് മുതു-മുത്തച്ഛനെന്ന് പറയുന്നത്, അവരുടെ കുലമാണ് പിന്നെയുണ്ടാകുന്നത്. മാനവ കുലത്തിന്റെ സൃഷ്ടി പ്രജാപിതാ ബ്രഹ്മാവിലൂടെയല്ലേ ഉണ്ടാകുക. ശരീരവംശിയാകുക സാധ്യമല്ല, തീര്ച്ചയായും ദത്തെടുക്കപ്പെട്ടതായിരിക്കും. മുതു-മുത്തച്ഛനാണെങ്കില് തീര്ച്ചയായും ദത്തെടുക്കപ്പെട്ടതായിരിക്കും. നിങ്ങളെല്ലാവരും ദത്തെടുക്കപ്പെട്ട കുട്ടികളാണ്. ഇപ്പോള് നിങ്ങള് ബ്രാഹ്മണരായിരിക്കുന്നു വീണ്ടും നിങ്ങള്ക്ക് ദേവതയാകണം. ശൂദ്രനില് നിന്ന് ബ്രാഹ്മണന് പിന്നീട് ബ്രാഹ്മണനില് നിന്ന് ദേവത, ഇത് കരണം മറിച്ചിലിന്റെ കളിയാണ്. വിരാട രൂപത്തിന്റെയും ചിത്രമില്ലേ. അവിടെ നിന്ന് എല്ലാവര്ക്കും തീര്ച്ചയായും ഇവിടെ വരണം. എപ്പോഴാണോ എല്ലാവരും വരുന്നത് അപ്പോള് രചയിതാവും വരുന്നു. അവര് രചയിതാവും സംവിധായകനുമാണ്, അഭിനയിക്കുകയും ചെയ്യുന്നുണ്ട് ബാബ പറയുന്നു - അല്ലയോ ആത്മാക്കളെ നിങ്ങള്ക്ക് എന്നെ അറിയാമോ. നിങ്ങള് എല്ലാ ആത്മാക്കളും എന്റെ കുട്ടികളല്ലേ. നിങ്ങള് ആദ്യം സത്യയുഗത്തില് ശരീരധാരിയായി എത്ര നല്ല സുഖത്തിന്റെ പാര്ട്ടഭിനയിച്ചു പിന്നീട് 84 ജന്മങ്ങള്ക്ക് ശേഷം നിങ്ങള് എത്ര ദുഃഖത്തിലേക്ക് വന്നിരിക്കുന്നു. നാടകത്തിന്റെ രചയിതാവും, സംവിധായകനും, നിര്മ്മാതാവും ഉണ്ടായിരിക്കില്ലേ. ഇതാണ് പരിധിയില്ലാത്ത നാടകം. പരിധിയില്ലാത്ത നാടകത്തെ ആരും അറിയുന്നില്ല. ഭക്തിമാര്ഗ്ഗത്തില് ഇങ്ങനെയുള്ള കാര്യങ്ങള് പറയുന്നു അത് മനുഷ്യരുടെ ബുദ്ധിയില് അതുപോലെ ഇരുന്നുപോയിരിക്കുന്നു.

ഇപ്പോള് ബാബ പറയുന്നു - മധുരമധുരമായ കുട്ടികളെ, ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളാണ്. ഭക്തി മാര്ഗ്ഗത്തിന്റെ സാമഗ്രികള് ധാരാളമുണ്ട്, ഏതുപോലെ വിത്തിന്റെ സാമഗ്രിയായി വൃക്ഷമുള്ളത്, ഇത്രയും ചെറിയ വൃക്ഷത്തില് നിന്ന് വൃക്ഷം എത്രയധികമാണ് പന്തലിക്കുന്നത്. ഭക്തിക്കും ഇത്രയും വിസ്താരമുണ്ട്. ജ്ഞാനം അത് വിത്താണ്, അതില് യാതൊരു സാമഗ്രിയുടെയും ആവശ്യമില്ല. ബാബ പറയുന്നു സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ അല്ലാതെ ഉപവാസമോ വ്രതമോ ഒന്നുമില്ല. എല്ലാം അവസാനിക്കുന്നു. നിങ്ങള്ക്ക് സദ്ഗതി ലഭിക്കും പിന്നീട് ഒരു കാര്യത്തിന്റെയും ആവശ്യമില്ല. നിങ്ങള് തന്നെയാണ് വളരെയധികം ഭക്തി ചെയ്തിട്ടുള്ളത്. അതിന്റെ ഫലം നിങ്ങള്ക്ക് നല്കുന്നതിന് വേണ്ടി വന്നിരിക്കുന്നു. ദേവതകള് ശിവാലയത്തിലായിരുന്നില്ലേ, അതുകൊണ്ടല്ലേ ക്ഷേത്രത്തില് പോയി അവരുടെ മഹിമ പാടുന്നത്. ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു - മധുര-മധുരമായ കുട്ടികളെ, ഞാന് അയ്യായിരം വര്ഷങ്ങള്ക്ക് മുന്പും നിങ്ങള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ടായിരുന്നു അതായത് സ്വയത്തെ ആത്മാവെന്ന് നിശ്ചയിക്കൂ. ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും ഉപേക്ഷിച്ച് ഒരേ ഒരു അച്ഛനായ എന്നെ ഓര്മ്മിക്കൂ. ശിവബാബ പറയുന്നു ഞാന് ഇവിടെ വന്നിരിക്കുന്നു. ആരുടെ ശരീരത്തിലാണ് വരുന്നത്, അതും പറഞ്ഞു തരുന്നു. ബ്രഹ്മാവിലൂടെ എല്ലാ വേദങ്ങളുടെയും-ശാസ്ത്രങ്ങളുടെയും സാരം നിങ്ങളെ കേള്പ്പിക്കുന്നു. ചിത്രവും കാണിക്കുന്നുണ്ട് എന്നാല് അര്ത്ഥം മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു - ശിവബാബ എങ്ങനെയാണ് ബ്രഹ്മാ ശരീരത്തിലൂടെ എല്ലാ ശാസ്ത്രങ്ങള് മുതലായവയുടെ സാരം കേള്പ്പിക്കുന്നത്. 84 ജന്മങ്ങളുടെ ഡ്രാമയുടെ രഹസ്യത്തെയും നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നു. ഇദ്ദേഹത്തിന്റെ തന്നെ വളരെ ജന്മങ്ങളുടെ അന്തിമത്തിലാണ് വരുന്നത്. ഇദ്ദേഹം തന്നെയാണ് പിന്നീട് ആദ്യ നമ്പറിലെ രാജ കുമാരനാകുന്നത് പിന്നീട് 84 ജന്മങ്ങളിലേക്ക് വരുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക്
നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ രാവണ രാജ്യത്തില് കഴിഞ്ഞും പതിത ലോകത്തിന്റെ ആചാരങ്ങളെയും കുല മര്യാദകളെയും ഉപേക്ഷിച്ച് ബാബയുടെ വാക്കുകള് അനുസരിക്കണം, ഗൃഹസ്ഥ വ്യവഹാരത്തില് കമല പുഷ്പ സമാനം കഴിയണം.

2) ഈ വൈവിദ്ധ്യമാര്ന്ന വിരാട ലീലയെ നല്ല രീതിയില് മനസ്സിലാക്കണം, ഇതില് പാര്ട്ടഭിനയിക്കുന്ന ആത്മാവ് നിര്ല്ലേപമല്ല, നല്ലതോ മോശമോ ആയ കര്മ്മം ചെയ്യുന്നു അതിന്റെ ഫലം നേടുന്നു, ഈ രഹസ്യത്തെ മനസ്സിലാക്കി ശ്രേഷ്ഠ കര്മ്മം ചെയ്യണം.

വരദാനം :-
ബാബയുടെ സംസ്ക്കാരത്തെ തന്റെ ശരിയായ സംസ്ക്കാരമാക്കി മാറ്റുന്ന ശുഭഭാവനാ ശുഭകാമനാധാരിയായി ഭവിക്കട്ടെ.

ഇപ്പോള് ചില കുട്ടികളില് മനോ വിചാരങ്ങളുടെ, മാറ്റി നിര്ത്തുന്നതിന്റെ, പരചിന്തനത്തിന്റെ അല്ലെങ്കില് കേള്ക്കുന്നതിന്റെ ഭിന്നഭിന്ന സംസ്ക്കാരങ്ങളുണ്ട്, എന്ത് ചെയ്യാം ഇതെന്റെ സംസ്ക്കാരമാണ്... എന്ന് പറയുന്നു. ഈ എന്റെ എന്ന വാക്ക് തന്നേയാണ് പുരുഷാര്ത്ഥത്തെ വൈകിപ്പിക്കുന്നു. ഇത് രാവണന്റേതാണ്, എന്റേതല്ല. എന്നാല് എന്താണോ ബാബയുടെ സംസ്ക്കാരം അതാണ് ബ്രാഹ്മണരുടെ ശരിയായ സംസ്ക്കാരം. ആ സംസ്ക്കാരമാണ് വിശ്വകല്യാണക്കാരീ, ശുഭ ചിന്തനധാരീ. എല്ലാവരേ പ്രതിയും ശുഭ ഭാവന, ശുഭകാമനാധാരി.

സ്ലോഗന് :-
ആരാണോ സമര്ത്ഥീ അവര് തന്നേയാണ് സര്വ്വ ശക്തികളുടെ ഖജനാവിന്റേയും അധികാരി.