മധുരമായ കുട്ടികളേ-
സേവനത്തിനോടൊപ്പമൊപ്പം ഓർമ്മയുടെ യാത്രയെയും നിലനിർത്തണം, ഈ ആത്മീയയാത്രയിൽ
ഒരിക്കലും തണുത്ത് പോകരുത്.
ചോദ്യം :-
കുട്ടികളുടെ മനസ്സ് ആത്മീയ സേവനത്തിൽ മുഴുകുന്നില്ലായെങ്കിൽ അതിന്റെ കാരണം
എന്താണ്?
ഉത്തരം :-
ആത്മീയ
സേവനത്തിനുള്ള താൽപര്യമില്ലെങ്കിൽ തീർച്ചയായും ദേഹാഭിമാനത്തിന്റെ ഗ്രഹപ്പിഴയാണ്.
പോകെപ്പോകെ ദേഹാഭിമാനം കാരണം പരസ്പരം പിണങ്ങുകയാണെങ്കിൽ സേവനം തന്നെ
ഉപേക്ഷിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും മുഖത്തേക്കു നോക്കുമ്പോഴേ സേവനത്തിന്റെ
ചിന്ത പറന്നുപോകുന്നു, അതിനാൽ ബാബ പറയുകയാണ് ഈ ഗ്രഹപ്പിഴയിൽ നിന്ന് സംരക്ഷിക്കൂ.
ഗീതം :-
നമ്മുടെ
തീർത്ഥസ്ഥാനം വേറിട്ടതാണ്............
ഓംശാന്തി.
ഈ ഗീതത്തിന്റെ വരി കുട്ടികളെ ജാഗരൂകരാക്കിയിരിക്കുകയാണ്. എന്താണ് പറഞ്ഞത്?
ബുദ്ധിയിൽ നമ്മൾ തീർത്ഥയാത്രയിലാണെന്നും നമ്മുടെ ഈ യാത്ര വേറിട്ടതാണെന്നും
ഓർമ്മ വെക്കണം ഈ യാത്രയെ മറക്കരുത്. യാത്രയിൽത്തന്നെയാണ് മുഴുവൻ ആധാരവും.
മറ്റുള്ളവർ ഭൗതീകമായ യാത്രക്ക് പോയി പിന്നെ തിരിച്ച് വരുന്നു കൂടാതെ
ജന്മ-ജന്മാന്തരം യാത്ര ചെയ്ത് വരിക തന്നെയാണ്. നമ്മുടെ തീർത്ഥാടനം അതല്ല.
അമർനാഥിൽ പോയി പിന്നെ മൃത്യൂലോകത്തിലേക്ക് തിരികെ വരിക. നിങ്ങളുടെ യാത്ര അതല്ല,
മറ്റു മനുഷ്യരുടെ യാത്രകളാണത്. തീർത്ഥാടനത്തിന് പോയി, ചുറ്റിക്കറങ്ങി പിന്നെ
വന്ന് പതീതരായി മാറുന്നു. വിവിധ തരത്തിലുള്ള യാത്രകളാണല്ലോ. ദേവിയുടെ ക്ഷേത്രവും
ഒരുപാടുണ്ട്. വികാരികളോടൊപ്പം എത്ര യാത്രകൾക്കാണ് പോകുന്നത്. നിങ്ങൾ
കുട്ടികളാണെങ്കിൽ നിർവികാരിയായിരിക്കുന്നതിന്റെ പ്രതിജ്ഞ ചെയ്തിട്ടുണ്ട.് നിങ്ങൾ
നിർവികാരികളുടെ യാത്രയാണിത്. നിർവികാരിയായ ബാബ,ആരാണോ സദാ പവിത്രം, ആ ബാബയെ
ഓർമ്മിക്കണം. വെള്ളത്തിന്റെ സാഗരത്തെ വികാരി അഥവാ നിർവികാരിയെന്ന് പറയുകയില്ല.
അതിൽ നിന്ന് വരുന്ന ഗംഗകൾ നിർവികാരിയാക്കി മാറ്റുകയുമില്ല. മനുഷ്യരെല്ലാം ഇത്രയും
പതീതരായി മാറിയിരിക്കുകയാണ്, ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അത് ഭൗതീകമായ
യാത്രകളാണ് - അൽപകാലത്തെ ക്ഷണഭംഗുരമായ യാത്രകൾ. ഈ യാത്ര വലുതാണ്. നിങ്ങൾ
കുട്ടികൾക്ക് സദാ സമയം യാത്രയുടെ ചിന്ത ഉണ്ടായിരിക്കണം. യാത്രക്ക് പോകുമ്പോൾ
ജോലി മുതലായ ഗൃഹസ്ഥവ്യവഹാരങ്ങളെല്ലാം മറക്കണം. അമരനാഥൻ ജയിക്കട്ടെ....
അത്രമാത്രം പറഞ്ഞുകൊണ്ട് പോകുന്നു. ഒന്ന് രണ്ട് മാസം തീർത്ഥ യാത്ര ചെയ്ത്
പിന്നീട് വന്ന് അഴുക്കിൽ വീഴുന്നു. പിന്നീട് ഗംഗാ സ്നാനം ചെയ്യാൻ പോകുന്നു.
നമ്മൾ ദിവസവും പതിതമായി മാറുന്നുവെന്ന് അവർക്ക് അറിയുന്നതേയില്ല. ഗംഗ,
യമുനാതീരത്ത് താമസിക്കുന്നവർ പോലും ദിവസവും പതീതരാകുന്നുണ്ട്. ദിവസവും ഗംഗയിൽ
പോയി സ്നാനം ചെയ്യുന്നു. പതിവായി സ്നാനം ചെയ്യുന്നു, രണ്ടാമത് പ്രധാന
ദിവസങ്ങളിലും പോകുന്നു ഗംഗ പതീതപാവനിയാണെന്ന് കരുതുന്നു. പ്രത്യേകിച്ച് ആ
ദിവസത്തിൽത്തന്നെ ഗംഗ പാവനമാക്കുന്നതായി മാറുന്നു, പിന്നീട് ഇല്ല,
ഇങ്ങനെയൊന്നുമല്ല. ഏത് ദിവസമാണോ മേളയുണ്ടാകുന്നത് ആ ദിവസം അത് പതീത പാവനിയായി
മാറുന്നു, അങ്ങിനെയില്ല. അത് എപ്പോഴും അങ്ങനെത്തന്നെയാണ്. പതിവായി സ്നാനം ചെയ്യാൻ
പോകുന്നു. മേളയിലും പ്രത്യേക ദിവസങ്ങളിലും പോകുന്നു, അതിന് ഒരർത്ഥവുമില്ല. ഗംഗയും
യമുനയും അത് തന്നെയാണ്. അതിൽ മൃതശരീരവും ഇടുന്നു.
ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ആത്മീയയാത്രയിലിരിക്കണം. ഇപ്പോൾ നമ്മൾ വീട്ടിലേക്ക്
പോവുകയാണ്,അത്രമാത്രം. ഇതിൽ ഗംഗാസ്നാനം ചെയ്യുന്നതിന്റെ അഥവാ ശാസ്ത്രം
പഠിക്കുന്നതിന്റെയൊന്നും ഒരു കാര്യവുമില്ല. ബാബ വരുന്നത് തന്നെ ഒരു തവണയാണ്.
മുഴുവൻ ലോകവും ഒരു തവണ മാത്രമാണ് പതീതത്തിൽ നിന്നും പാവനമായി മാറുന്നത്.
സത്യയുഗമാണ് പുതിയ ലോകം, കലിയുഗമാണ് പഴയ ലോകം ഇതും അറിയാം. പുതിയ ലോകത്തിന്റെ
സ്ഥാപനയും പഴയ ലോകത്തിന്റെ വിനാശവും ചെയ്യുന്നതിനായി ബാബക്ക് തീർച്ചയായും വരണം.
ഇത് ബാബയുടെ തന്നെ ജോലിയാണ്. പക്ഷെ മായ ഇങ്ങനെ തമോപ്രധാനബുദ്ധിയാക്കി
മാറ്റിയിരിക്കുകയാണ് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. പ്രദർശിനിയിൽ എത്രയെത്ര
വലിയ ആളുകളാണ് വരുന്നത്. സന്യാസിമാരും വരും എന്നിട്ടും മനസ്സിലാക്കുന്നത് കോടിയിൽ
ചിലർ. നിങ്ങൾ ലക്ഷം കോടിക്കണക്കിന് പേർക്ക് മനസ്സിലാക്കി ക്കൊടുക്കുമ്പോൾ വിരളം
ചിലർ വരുന്നു. അനേകർക്ക് മനസ്സിലാക്കിക്കൊടുക്കും. അവസാനം നിങ്ങളുടെ ഈ ജ്ഞാനവും
ചിത്രവുമെല്ലാം ദിനപത്രങ്ങളിലും ഇടും. ഏണിപ്പടിയും ദിനപത്രങ്ങളിലിടും. പറയും ഇത്
ഭാരതത്തിന് വേണ്ടി മാത്രമാണ്, അപ്പോൾ മറ്റു ധർമ്മത്തിലുള്ളവർ എവിടെപ്പോകും.
കണക്കെടുപ്പിന്റെ സമയവും പാടപ്പെടുന്നുണ്ട്. കണക്കെടുപ്പ് അർത്ഥം തിരിച്ച്
പോകുന്നതിന്റെ. പഴയ ലോകത്തിന്റെ വിനാശവും പുതിയ ലോകത്തിന്റെ സ്ഥാപനയുമുണ്ടാകും
അതിനാൽ തീർച്ചയായും എല്ലാവരും തിരിച്ച് പോകുമല്ലോ. എല്ലാവരുടെയും വിനാശമുണ്ടാകണം.
പുതിയ ലോകത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ബാബക്ക് തീർച്ചയായും വരണം.ഈ
കാര്യങ്ങൾ നിങ്ങൾ കുട്ടികളല്ലാതെ വേറെയാരും അറിയുന്നില്ല. നിങ്ങൾക്കറിയാം
നരകവാസികളുടെ വിനാശവും, സ്വർഗ്ഗവാസികളുടെ സ്ഥാപനയും നടന്നുകൊണ്ടിരിക്കുകയാണ്.
കൽപ-കൽപം അങ്ങനെ തന്നെ നടക്കുന്നു. ഇപ്പോൾ വളരെ കുറച്ച് സമയമുണ്ട്, ഇതിലും
അനേകർക്ക് ജ്ഞാനം ലഭിക്കും. മേളകളുണ്ടായിക്കൊണ്ടിരിക്കും. എല്ലാ ഭാഗത്തു നിന്നും
എഴുതിക്കൊണ്ടിരിക്കുകയാണ് ഞങ്ങൾ മേള ചെയ്യാം, പ്രദർശിനി ചെയ്യാം. പക്ഷെ ഒപ്പം
തങ്ങളുടെ ഓർമ്മയുടെ യാത്രയും മറക്കരുത്. കുട്ടികൾ തികച്ചും തണുത്ത മട്ടിൽ
പോയിക്കൊണ്ടിരിക്കുകയാണ്. വൃദ്ധരെപ്പോലെയാണ് യാത്ര ചെയ്യുന്നത്. ശക്തിയുമില്ല,
ഒന്നും കഴിക്കാത്തവരെപ്പോലെയാണ്. ബാബക്ക് എത്ര ചിന്ത വരുന്നു. ചിന്തിച്ച്
ചിന്തിച്ച് ഉറക്കം തന്നെ ഇല്ലാതാകുന്നു. വിചാര സാഗര മഥനം എല്ലാവർക്കും
ചെയ്യണമല്ലോ. കുട്ടികൾക്കറിയാം പരിധിയില്ലാത്ത ബാബ നമ്മെ പഠിപ്പിക്കുകയാണ്.
അപ്പോൾ കുട്ടികൾക്ക് വളരെയധികം സന്തോഷമുണ്ടാകണം. ഈ പഠിപ്പിലൂടെ നമ്മൾ
വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ചിലരുടെ പെരുമാറ്റം - ഞണ്ടിനെപ്പോലെയാണ്.
ഞണ്ടുകളെ ബാബ ദേവതയാക്കി മാറ്റുന്നു. എന്നിട്ടും ചിലരുടെ പെരുമാറ്റം വളരെ
ബുദ്ധിമുട്ടിയാണ് നന്നാവുന്നത്. ഈ ഏണിപ്പടിയുടെ ചിത്രത്തിൽ വളരെ നല്ല ജ്ഞാനമാണ്.
പക്ഷെ കുട്ടികൾ ഇത്രയും പ്രവർത്തിക്കുന്നില്ല. യാത്ര തന്നെ ചെയ്യുന്നില്ല. ബാബയെ
ഓർമ്മിക്കുകയാണെങ്കിൽ ബുദ്ധിയുടെ പൂട്ട് തുറക്കപ്പെടും. സ്വർണബുദ്ധിയായി മാറും.
നിങ്ങൾ കുട്ടികളുടെ ബുദ്ധി പവിഴമായിരിക്കണം, അനേകരുടെ മംഗളം ചെയ്യണം.
നിങ്ങളിപ്പോൾ സതോപ്രധാനത്തിൽ നിന്നും തമോപ്രധാനമായി മാറിയിരിക്കുകയാണ്, വീണ്ടും
സതോപ്രധാനമായി മാറണം. ബാബ പറയുകയാണ് എന്നെ ഓർമ്മിക്കൂ. കൃഷ്ണനെ ഭഗവാനെന്ന് പറയാൻ
പറ്റില്ല. കൃഷ്ണനെ ശ്യാമസുന്ദരനെന്ന് പറയുന്നു. ബാബ കറുത്ത ആത്മാവിന് വീണ്ടും
മനസ്സിലാക്കിക്കൊടുക്കുകയാണ്. ഈ ആത്മാവിനറിയാം ബാബ എന്നെ വിശ്വത്തിന്റെ
അധികാരിയാക്കി മാറ്റുന്നു അതിനാൽ സന്തോഷം കൊണ്ട് ബുദ്ധി അത്രക്ക് നിറഞ്ഞിരിക്കണം.
ഇതിൽ അഹംഭാവത്തിന്റെ കാര്യമൊന്നുമില്ല. ബാബ എത്ര നിരഹങ്കാരിയാണ്. ബുദ്ധിയിൽ
എത്ര സന്തോഷമാണ്. നാളെ ഞാൻ വജ്രങ്ങളുടെയും വൈഢൂര്യത്തിന്റെയും കൊട്ടാരമുണ്ടാക്കും.
പുതിയ ലോകത്തിൽ രാജ്യം ഭരിക്കും. ഇതാണെങ്കിൽ തികച്ചും പതീത ലോകമാണ്. ഈ ലോകത്തിലെ
മനുഷ്യരെ ഒന്നിനും കൊള്ളില്ല, ഒന്നും അറിയുന്നില്ല. ഇതും കാണിക്കണം - വജ്ര
തുല്യമായ ജീവിതമായിരുന്നു എന്നത്. അവരാണ് പിന്നീട് 84 ജന്മം എടുത്ത് കക്കക്ക്
സമാനമായി മാറിയിരിക്കുന്നത്. ഈ ഏണിപ്പടിയുടെ ചിത്രം ഒന്നാന്തരമാണ്. പിന്നീട്
രണ്ടാം നമ്പറിൽ ത്രിമൂർത്തി.
നിങ്ങൾ പറയുകയാണ് - സമീപ ഭാവിയിൽ ശ്രേഷ്ഠാചാരീ ഭാരതമായി മാറും. ശ്രേഷ്ഠാചാരീ
ലോകത്തിൽ വളരെ കുറച്ച് മനുഷ്യരേ ഉണ്ടാകുകയുള്ളൂ, ഇപ്പോൾ എത്രയധികം മനുഷ്യരാണ്.
മഹാഭാരതയുദ്ധവും മുന്നിൽ നിൽക്കുകയാണ്. എല്ലാ മനുഷ്യരും കൊതുകിൻ കൂട്ടത്തെപ്പോലെ
പോകും. അഗ്നി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. നന്നാക്കാൻ വേണ്ടി എത്ര
പരിശ്രമിക്കുന്നുവോ, അത്രയും തന്നെ മോശമായി പോവുകയാണ്. ബാബ കുട്ടികൾക്ക് രാജയോഗം
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് എത്ര ലഹരി കയറ്റുന്നു. ചിലരാണെങ്കിൽ
ഇവിടെ നിന്ന് പുറത്ത് പോയാൽ, മുഴുവൻ ജ്ഞാനവും ഇല്ലാതാവുന്നു. സ്മൃതി ഒന്നും
തന്നെ നിൽക്കുന്നില്ല. ഇല്ലായെങ്കിൽ താൽപര്യത്തോടെ പോയി സേവനം ചെയ്യും. ബാബയും
ഗുണം നോക്കി സേവനത്തിന് അയക്കുമല്ലോ. ഇതിലൂടെ വളരെ ഹർഷിതമായിരിക്കും. സേവനത്തിൽ
സന്തോഷത്തിന്റെ അളവ് വർദ്ധിക്കും. നല്ല നല്ല പഴയ കുട്ടികൾ ചെറിയ ചെറിയ കാര്യത്തിൽ
പരസ്പരം ദേഷ്യപ്പെടുന്നു. ഇങ്ങനെയാവരുത് ഈ കാര്യങ്ങൾ കാരണം നിങ്ങൾ സേവനം
ചെയ്യാതിരിക്കരുത്. സേവനം സന്തോഷത്തോടെ ചെയ്യണം. ആരോടൊപ്പമാണോ ചേർന്നുപോകാത്തത്
അവരുടെ മുഖം കാണുമ്പോൾത്തന്നെ സേവനത്തിന്റെ ചിന്ത പറന്നുപോകുന്നു. സേവനത്തിൽ
ഹൃദയം വെക്കാത്തതുകൊണ്ട്, മാറി നിൽക്കുന്നു. അപ്പോൾ പിന്നെ ജ്ഞാനിയും അജ്ഞാനിയും
തമ്മിൽ ഒരു വ്യത്യാസവുമില്ല. ദേഹാഭിമാനത്തിന്റെ ഗ്രഹപ്പിഴ വന്നിരിക്കുകയാണ്.
ഇതാണ് ആദ്യനമ്പറിലെ അസുഖം. ബാബ പറയുകയാണ് - കുട്ടികളേ ദേഹീ അഭിമാനിയാകൂ. ആത്മാവ്
തന്നെയല്ലേ എല്ലാം ചെയ്യുന്നത്. ആത്മാവ് തന്നെയാണ് വികാരിയും
നിർവികാരിയുമാകുന്നത്. സ്വർഗ്ഗത്തിൽ നിർവികാരികളായിരുന്നു. രാവണ രാജ്യത്തിൽ
ആത്മാവ് തന്നെയാണ് വികാരിയായി മാറിയത്. ഈ ഡ്രാമയും ഇങ്ങനെ ഉണ്ടാക്കപ്പെട്ടി
ട്ടുള്ളതാണ് അതുകൊണ്ടാണ് അല്ലയോ പതീത പാവനാ വരൂ എന്ന് വിളിക്കുന്നത്. ആരാണോ
നിർവികാരി യായിരുന്നത്, അവർ തന്നെയാണ് പതീതരും വികാരികളുമായി മാറിയിരിക്കുന്നത്.
ഇത് ആരുടെ ബുദ്ധിയിലും ഇരിക്കുന്നില്ല നമ്മൾ തന്നെയായിരുന്നു നിർവികാരി, ഇപ്പോൾ
വികാരിയായിരിക്കുകയാണ്. നമ്മൾ ആത്മാവ് മൂലവതനവാസികളാണ്. അവിടെ നമ്മൾ ആത്മാക്കൾ
നിർവികാരികളായിരിക്കും. ഇവിടെ ശരീരത്തിൽ വന്ന് പാർട്ടഭിനയിച്ചഭിനയിച്ച്
വികാരിയായി മാറിയിരിക്കുകയാണ്. ഇത് ബാബയിരുന്ന് മനസ്സിലാക്കി ത്തരുകയാണ്.
ആത്മാവ് ശാന്തിധാമത്തിൽ നിന്നും വരുമ്പോൾ തീർച്ചയായും പവിത്രമായിരിക്കും
പിന്നീട് അപവിത്രമായി മാറിയിരിക്കുകയാണ്. പവിത്രമായ ലോകത്തിൽ 9 ലക്ഷമായിരിക്കും.
പിന്നീട് ഇത്രയും ആത്മാക്കൾ എവിടെ നിന്ന് വന്നു? തീർച്ചയായും ശാന്തിധാമത്തിൽ
നിന്നാവും വന്നിട്ടുണ്ടാവുക. അത് ശാന്തി നിറഞ്ഞ നിരാകാരീലോകമാണ്. അവിടെ എല്ലാ
ആത്മാക്കളും പവിത്രമായിരിക്കുന്നു പിന്നീട് പാർട്ടഭിനയിച്ചഭിനയിച്ച്,
സതോ-രജോ-തമോയിൽ വരുന്നു. പാവനത്തിൽ നിന്നും പതീതമാകണം. പിന്നീട് ബാബ വന്ന്
എല്ലാവരെയും പാവനമാക്കും. ഈ ഡ്രാമ നടന്നുകൊണ്ടേയിരിക്കുകയാണ്. ഡ്രാമയുടെ
ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം ബാബക്കല്ലാതെ വേറെയാർക്കും പറഞ്ഞ് തരാൻ
സാധിക്കില്ല. ആ ബാബയെ ആരും അറിയുന്നതേയില്ല. ഋഷി- മുനിമാരും അറിയില്ല അറിയില്ല
എന്ന് പറയുന്നു. ഞങ്ങൾക്ക് ഭഗവാനെയും ഭഗവാന്റെ രചനയേയും അറിയില്ല. എന്നിട്ട് -
ഗോഡ് ഫാദർ ഈസ് നോളേജ് ഫുൾ(പരംപിതാവ് അറിവിന്റെ കടലാണ്) എന്ന് പറയുകയും
ചെയ്യുന്നു. ആ പരമാത്മാവ് സർവ്വ ആത്മാക്കളുടെയും അച്ഛൻ, ബീജ രൂപമാണ്. ബാബയാണ്
ആത്മാക്കളുടെ ബീജരൂപം. ഈ പ്രജാപിതാ ബ്രഹ്മാവ് മനുഷ്യസൃഷ്ടിയുടെ ബീജരൂപമാണ്. ആ
നിരാകാരനായ ബാബ ഇദ്ദേഹത്തിൽ പ്രവേശിച്ച്, മനുഷ്യനിലൂടെ മനുഷ്യർക്ക്
മനസ്സിലാക്കിത്തരികയാണ്. അദ്ദേഹത്തെ മനുഷ്യസൃഷ്ടിയുടെ ബീജരൂപമെന്ന് പറയുകയില്ല.
അതാണ് ആത്മാക്കളുടെ പിതാവ്, ഇത് ബ്രഹ്മാവ് മനുഷ്യസൃഷ്ടിയുടെ പ്രജാപിതാവ്,
ഇദ്ദേഹത്തിലൂടെ ബാബ വന്ന് ജ്ഞാനം നൽകുന്നു. ശരീരം വേറെ, ആത്മാവ് വേറെയാണല്ലോ.
മനസ്സും ബുദ്ധിയും ആത്മാവിലാണ്. ആത്മാവ് വന്ന് പാർട്ടഭിനയിക്കുന്നതിന് വേണ്ടി
ശരീരത്തിൽ പ്രവേശിക്കുന്നു.
നിങ്ങൾക്കറിയാം ആരെങ്കിലും ശരീരം ഉപേക്ഷിച്ചാൽ പോയി അടുത്ത പാർട്ടഭിനയിക്കും,
ഇതിൽ കരഞ്ഞിട്ട് എന്താവാനാണ്. പോയാൽ പോയി പിന്നെ ഒരിക്കലും വന്ന് നമ്മുടെ മാമനും
ചെറിയച്ഛനുമൊന്നുമാകില്ല. കരഞ്ഞതുകൊണ്ട് എന്ത് പ്രയോജനമാണ്. നിങ്ങളുടെ മമ്മ പോയി,
ഡ്രാമയനുസരിച്ച് പാർട്ടഭിനയിച്ചു് കൊണ്ടിരിക്കുന്നു. അതുപോലെ അനേകർ പോകുന്നു.
ചിലർ എവിടെയെങ്കിലും പോയി ജന്മമെടുക്കുന്നു. എത്ര ആജ്ഞാകാരിയായ കുട്ടിയാണോ
അത്രയും തീർച്ചയായും നല്ല വീട്ടിൽ ജന്മമെടുക്കും എന്നത് ബുദ്ധിയിൽ വരുന്നു.
ഇവിടെ നിന്നും പോകുന്നത് തന്നെ നല്ല വീട്ടിലേക്കാണ്. നമ്പർവൈസാണല്ലോ. ആര്
എങ്ങനെയുള്ള കർമ്മമാണോ ചെയ്യുന്നത് - അതുപോലെയുള്ള വീട്ടിൽ പോകുന്നു. ഒടുവിൽ
നിങ്ങൾ പോയി രാജകുടുംബത്തിൽ ജന്മമെടുക്കുന്നു. ആര് രാജാക്കന്മാരുടെയടുത്ത്
പോകുന്നവോ, അവർക്ക് സ്വയം മനസ്സിലാക്കാൻ സാധിക്കുമല്ലോ. എന്താണെങ്കിലും ദൈവീക
സംസ്ക്കാരമാണല്ലോ കൊണ്ടുപോകുന്നത്. ഇതിൽ വളരെ വിശാല ബുദ്ധിയോടു കൂടി
വിചാരസാഗരമഥനം ചെയ്യണം. ബാബ ജ്ഞാനത്തിന്റെ സാഗരമാണ്. അതിനാൽ കുട്ടികൾക്കും
ജ്ഞാനത്തിന്റെ സാഗരമാകണം. നമ്പർവൈസായി വരുക തന്നെ വേണം. മനസ്സിലാക്കിക്കൊടുക്കണം
-മുന്നോട്ട് പോകവേ ഉന്നതിയുണ്ടാവും. അങ്ങിനെയും സംഭവിക്കും, ഇന്ന് ഒന്നും ചെയ്യാൻ
സാധിക്കാത്തവർ ഗ്രഹപ്പിഴ ഇല്ലാതാകുമ്പോൾ നാളെ അനേകരേക്കാൾ വേഗത്തിൽ പോകും.
ചിലരുടെ മേൽ രാഹുവിന്റെ ഗ്രഹപ്പിഴ നിൽക്കുന്നതിനാൽ ഗട്ടറിൽ വീണ് പോകുന്നു.
എല്ലുകൾ തന്നെ നുറുങ്ങിപ്പോകുന്നു. പരിധിയില്ലാത്ത ബാബയോട് പ്രതിജ്ഞ ചെയ്ത്
പിന്നെ വീഴുകയാണെങ്കിൽ ധർമ്മരാജനിലൂടെ ശിക്ഷയും ഒരുപാട് ലഭിക്കുന്നു. ഇത്
പരിധിയില്ലാത്ത ബാബയും, പരിധിയില്ലാത്ത ധർമ്മരാജനുമാണ്, പിന്നീട്
പരിധിയില്ലാത്ത ശിക്ഷ ലഭിക്കുന്നു. ഏതെങ്കിലും കാര്യത്തിൽ അശ്രദ്ധ കാണിക്കുക
അല്ലെങ്കിൽ വിപരീതമായ കർമ്മം ചെയ്യുകയാണെങ്കിൽ തീർച്ചയായും ശിക്ഷ
അനുഭവിക്കും.നമ്മൾ ഭഗവാന്റെ അവജ്ഞയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുന്നില്ല.
എല്ലാ കാര്യങ്ങളും ബാബ ഇത്രക്ക് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുകയാണ്.
ശ്രീമതത്തിലൂടെ നടക്കൂ, സേവനത്തിൽ സഹായിയായി മാറൂ. യോഗത്തിന്റെ യാത്രയിലിരിക്കൂ.
ചിത്രങ്ങളുപയോഗിച്ച് മനസ്സിലാക്കി ക്കൊടുക്കുന്നതിന്റെ പ്രാക്ടീസ്
ചെയ്യുകയാണെങ്കിൽ ശീലമായി മാറും. ഇല്ലായെങ്കിൽ ഉയർന്ന പദവി എങ്ങനെ നേടും.
അജ്ഞാനകാലത്ത് ചിലർക്ക് നല്ല സത്പുത്രരുണ്ടാകുന്നു, ചിലർക്കാണെങ്കിൽ വലിയ
കുപുത്രന്മാരും ഉണ്ടാകുന്നു. ഇവിടെയും ചിലരാണെങ്കിൽ പെട്ടെന്ന് ബാബയുടെ കാര്യം
ചെയ്ത് കാണിക്കുന്നു. അതിനാൽ കുട്ടികൾക്ക് പരിധിയില്ലാത്ത സേവനം ചെയ്യണം.
പരിധിയില്ലാത്ത ആത്മാക്കളുടെ മംഗളം ചെയ്യണം. സന്ദേശം നൽകണം - മൻമനാഭവ. ബാബയെ
ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ ബുദ്ധി തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി
മാറും. ഇപ്പോൾ കലിയുഗീ തമോപ്രധാന ലോകത്തിന്റെ അവസാനമാണ്. ഇപ്പോൾ സതോപ്രധാനമായി
മാറണം. അവിടെ ആത്മാക്കളുടെയും നമ്പർവൈസ് ലോകമാണല്ലോ, അവർ പിന്നീട് നമ്പർവൈസായി
വന്ന് പാർട്ടഭിനയിക്കുന്നു. വരുന്നതും ഡ്രാമയനുസരിച്ച് നമ്പർ വൈസായിത്തന്നെയാണ്.
ഇപ്പോൾ എല്ലാ ആത്മാക്കളും രാവണരാജ്യത്തിൽ ദുഃഖികളാണ്. എന്നിട്ടും
മനസ്സിലാക്കുന്നില്ല. അഥവാ ആരോടെങ്കിലും നിങ്ങൾ പതിതരാണെന്ന് പറഞ്ഞാൽ അപ്പോൾ
പ്രശ്നമാകും. ബാബ മനസ്സിലാക്കിത്തരുകയാണ് ഇത് തന്നെയാണ് വികാരീലോകം. ബാബ
പറയുകയാണ് - നിങ്ങൾ നിങ്ങളുടെ രാജ്യഭാഗ്യം നേടും. ബാക്കി എല്ലാവരും വിനാശമായി
തിരിച്ച് വീട്ടിലേക്ക് പോകുന്നവരാണ്. ഇതാണെങ്കിൽ പാടപ്പെട്ടിട്ടുണ്ട് മഹാഭാരത
യുദ്ധമുണ്ടാകണം, അതിലൂടെ എല്ലാ ധർമ്മവും ഇല്ലാതായി ബാക്കി ഒരു ധർമ്മം
മാത്രമുണ്ടാകും. ഈ യുദ്ധത്തിന് ശേഷം സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുന്നു. എത്ര
നല്ല രീതിയിലാണ് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നത്. മുന്നോട്ട് പോകുമ്പോൾ
നിങ്ങളുടെ കാര്യങ്ങൾ കേട്ടുകൊണ്ടിരിക്കും, വന്നുകൊണ്ടിരിക്കും.
സൂര്യവംശീ-ചന്ദ്ര വംശികൾ ആരാണോ പതീതമായി മാറിയത് അവർ തന്നെ വന്ന് നമ്പർവൈസായി
തന്റെ സമ്പത്ത് നേടും. അനേകം പ്രജകളുണ്ടാകും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും.
ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഭഗവാന്റെ
ആജ്ഞകളെ ഒരിക്കലും അവജ്ഞ ചെയ്യരുത്. പരിധിയില്ലാത്ത സേവനത്തിൽ സത്പുത്രന്മാരായി
മാറി സഹായിയായി മാറണം.
2. ജ്ഞാനധനത്തിന്റെ
ഗുപ്തമായ സന്തോഷത്താൽ ബുദ്ധിയെ നിറച്ച് വെക്കണം. പരസ്പരം ഒരിക്കലും പിണങ്ങരുത്.
വരദാനം :-
ഓരോ ചുവടും
ആജ്ഞകളനുസരിച്ച് നടന്നുകൊണ്ട് മായയെ ബലിയർപ്പണം ചെയ്യുന്ന സഹജയോഗികളായി
ഭവിക്കട്ടെ.
ഏത് കുട്ടികളാണോ തന്റെ ഓരോ
ചുവടുകളിലും ബാബയുടെ ആജ്ഞകളനുസരിച്ച് നടക്കുന്നത്, അവർക്കുമുന്നിൽ മുഴുവൻ
വിശ്വവും ബലിയർപ്പണമാകുന്നു. അതിനൊപ്പം മായയും തന്റെ വംശസഹിതം അവർക്കുമുന്നിൽ
ബലിയർപ്പണമാകുന്നു. ആദ്യം താങ്കൾ തന്റെ ശ്രേഷ്ഠസ്വമാനത്തിൽ സ്ഥിതിചെയ്തുകൊണ്ട്
ഓരോ ആജ്ഞകളും പാലിക്കുകയാണെങ്കിൽ ജന്മജന്മാന്തരങ്ങളിലെ
ബുദ്ധിമുട്ടുകളിൽനിന്നെല്ലാം രക്ഷപ്പെടാനാവും. ഇപ്പോഴത്തെ സഹജയോഗിജീവിതം
ഭാവിയിലെ സഹജജീവിതമായി മാറും. അതിനാൽ അങ്ങിനെയുള്ള സഹജജീവിതം നയിക്കൂ.
സ്ലോഗന് :-
സ്വപരിവർത്തനത്തിലൂടെ അന്യ ആത്മാക്കളുടേയും പരിവർത്തനം ചെയ്യുന്നതിനെത്തന്നെയാണ്
ജീവദാനം നൽകുക എന്ന് പറയുന്നത്.
അവ്യക്തസൂചന-ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം
ചെയ്തുകൊണ്ടിരിക്കൂ.
ഏത് സ്ഥിതിയിൽ
സ്ഥിതിചെയ്യാനാഗ്രഹിക്കുന്നുവോ അത് സങ്കൽപ്പിച്ചു, അപ്പോൾത്തന്നെ ആ സ്ഥിതിയിൽ
എത്തിച്ചേർന്നു. ഇതിനെയാണ് ബാബക്ക് സമാനം സമ്പൂർണ്ണ അവസ്ഥ അഥവാ കർമ്മാതീത
അന്തിമ സ്ഥിതി എന്ന് പറയുന്നത്. എത്രത്തോളം സമ്പൂർണ്ണതയുടെ സമീപത്തെത്തുന്നുവോ
അഥവാ ബാബയുടെ സമീപത്തെത്തുന്നുവോ അതനുസരിച്ചായിരിക്കും ഭാവിയിലെ പ്രാലബ്ധമായ
രാജ്യാധികാരവും ലഭിക്കുന്നത്. എത്രത്തോളം ലഹരിയുണ്ടോ അത്രത്തോളം തന്റെ
കർമ്മാതീത അവസ്ഥയുടെ ലക്ഷണങ്ങൾ സമീപത്ത് കാണപ്പെടാൻ തുടങ്ങും.