20.12.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളെ - ഓര്മ്മയില് ഇരിക്കാനുള്ള അഭ്യാസം ചെയ്യുകയാണെങ്കില് സദാ ഹര്ഷിതമുഖികളായിരിക്കും, വിടര്ന്നിരിക്കും, ബാബയുടെ സഹായം ലഭിച്ചുകൊണ്ടിരിക്കും, ഒരിക്കലും വാടുകയില്ല

ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ഈ ഈശ്വരീയ വിദ്യാര്ത്ഥീ ജീവിതം ഏതൊരു ലഹരിയിലാണ് നയിക്കേണ്ടത്?

ഉത്തരം :-
സദാ ലഹരിയുണ്ടായിരിക്കണം നാം ഈ പഠിപ്പിലൂടെ രാജകുമാരീ-കുമാരനായി മാറും. ഈ ജീവിതം കളിച്ചും ചിരിച്ചും, ജ്ഞാനത്തിന്റെ ഡാന്സ് ചെയ്തും ജീവിക്കണം. സദാ അവകാശിയായി പുഷ്പമായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കൂ. ഇത് രാജകുമാരീ- കുമാരനായി മാറാനുള്ള കോളേജാണ്. ഇവിടെ പഠിക്കുകയും പഠിപ്പിക്കുകയും വേണം, പ്രജകളെ ഉണ്ടാക്കണം. എങ്കിലേ രാജാവായി മാറാന് സാധിക്കൂ. ബാബ പഠിച്ചതു തന്നെയാണ്, ബാബയ്ക്ക് പഠിക്കേണ്ട ആവശ്യമില്ല.

ഗീതം :-
ബാല്യകാല ദിനങ്ങള് മറക്കരുത്. . . . .

ഓംശാന്തി.  
ഈ ഗീതം പ്രത്യേകിച്ചും കുട്ടികള്ക്കുള്ളതാണ്. ഇത് സിനിമാഗീതമാണെങ്കിലും ചില പാട്ടുകള് നിങ്ങള്ക്കുള്ളതാണ്. ആരാണോ സത്പുത്രരായ കുട്ടികള് അവര്ക്ക് ഗീതം കേള്ക്കുന്ന സമയത്ത് തന്നെ അതിന്റെ അര്ത്ഥം തന്റെ ഹൃദയത്തിലേക്ക് കൊണ്ടു വരണം. ബാബ മനസ്സിലാക്കിത്തരുന്നു എന്റെ ഓമന സന്താനങ്ങളേ, കാരണം നിങ്ങളിപ്പോള് ബാബയുടെ കുട്ടികളായിരിക്കുകയാണ്. എപ്പോഴാണോ കുട്ടികളാകുന്നത് അപ്പോഴേ ബാബയുടെ സമ്പത്തിന്റെ കൂടി ഓര്മ്മയുണ്ടായിരിക്കൂ. കുട്ടികളല്ല എങ്കില് ഓര്മ്മിക്കാന് പ്രയത്നിക്കേണ്ടതായി വരും. കുട്ടികള്ക്ക് ഈയൊരു സ്മൃതി ഉണ്ടാകും ഞങ്ങള് ഭാവിയില് തന്റെ പിതാവിന്റെ സമ്പത്ത് നേടും. ഇത് രാജയോഗമാണ്, പ്രജായോഗമല്ല. നമ്മള് ഭാവിയില് രാജകുമാരീ കുമാരനായി മാറും. നമ്മള് ബാബയുടെ കുട്ടികളാണ്. ബാക്കി ഏതെല്ലാം മിത്ര സംബന്ധികളുണ്ടോ അവരെയെല്ലാം മറക്കേണ്ടതായി വരും. ഒരാളെയല്ലാതെ മറ്റാരെയും ഓര്മ്മിക്കരുത്. ഈ ദേഹത്തെപ്പോലും ഓര്മ്മ വരരുത്. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ദേഹിഅഭിമാനിയായി മാറണം. ദേഹാഭിമാനത്തിലേക്ക് വരുന്നതിലൂടെയാണ് അനേക പ്രകാരത്തിലുള്ള തലകീഴായ സങ്കല്പ്പ-വികല്പ്പങ്ങള് നിങ്ങളെ താഴേക്ക് വീഴ്ത്തുന്നത്. ഓര്മ്മിക്കാനുള്ള പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയാണെങ്കില് സദാ ഹര്ഷിതമുഖരും വിടര്ന്ന പുഷ്പവുമായി മാറും. ബാബയുടെ ഓര്മ്മ ഇല്ലാതാകുമ്പോഴാണ് പുഷ്പം വാടിപ്പോകുന്നത്. ധൈര്യശാലീ കുട്ടികളെ ബാബ സഹായിക്കുന്നു. ബാബയുടെ കുട്ടികളല്ല എങ്കില് ബാബ എങ്ങനെ സഹായിക്കാനാണ്? കാരണം അവരുടെ അച്ഛനും അമ്മയും രാവണനാണ്, അപ്പോള് വീഴാനുള്ള സഹായമാണ് ലഭിക്കുക. അതുകൊണ്ട് ഈ ഗീതം മുഴുവനും നിങ്ങള് കുട്ടികള്ക്കായി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്- ബാല്യകാല ദിനങ്ങള് മറക്കരുത്... ബാബയെ ഓര്മ്മിക്കണം, ഓര്മ്മിച്ചില്ലായെങ്കില് ഇന്ന് ചിരിച്ച് നാളെ കരയേണ്ടതായി വരും. നിങ്ങള് കുട്ടികള്ക്കറിയാം ഒരേയൊരു ഗീതാശാസ്ത്രത്തില് മാത്രമാണ് ചിലവാക്കുകള് ശരിയായിട്ടുള്ളത്. ഇങ്ങനെ എഴുതിയിട്ടുണ്ട് യുദ്ധ മൈതാനത്തില് വീണ് മരിക്കുകയാണെങ്കില് സ്വര്ഗ്ഗത്തിലേക്ക് പോകും. എന്നാല് ഇവിടെ ഹിംസാത്മകയുദ്ധത്തിന്റെ കാര്യമില്ല. നിങ്ങള് കുട്ടികള്ക്ക് ബാബയില് നിന്നും ശക്തി നേടി മായയുടെ മേല് വിജയം പ്രാപിക്കണം. അതുകൊണ്ട് തീര്ച്ചയായും ബാബയെ ഓര്മ്മിക്കണം. എന്നാല് മാത്രമേ നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയാകൂ. അവര് സ്ഥൂലമായ ആയുധങ്ങളാണ് അതില് കാണിച്ചിരിക്കുന്നത്. ജ്ഞാന ബാണം, ജ്ഞാനത്തിന്റെ ആയുധം എന്നീ അക്ഷരങ്ങള് കേട്ടപ്പോള് സ്ഥൂല രൂപത്തിലുള്ള ആയുധങ്ങള് കാണിച്ചു. വാസ്തവത്തില് ഇത് ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. ബാക്കി ഇത്രയും ഭുജങ്ങളൊന്നും ആര്ക്കും തന്നെ ഉണ്ടാവില്ല. അപ്പോള് ഇത് യുദ്ധ മൈതാനമാണ്. യോഗത്തിലിരുന്ന് ശക്തി നേടി വികാരങ്ങളുടെ മേല് വിജയം പ്രാപിക്കണം. ബാബയെ ഓര്മ്മിക്കുന്നതിലൂടെ സമ്പത്തിന്റെ ഓര്മ്മ വരുന്നു. അവകാശികളാണ് സമ്പത്തെടുക്കുക. അവകാശിയായി മാറുന്നില്ല എങ്കില് പ്രജകളാകേണ്ടിവരും. ഇത് രാജയോഗമാണ് പ്രജായോഗമല്ല. ഈ തിരിച്ചറിവ് ബാബയ്ക്കല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ല.

ബാബ പറയുന്നു എനിക്ക് ഈ സാധാരണ ശരീരത്തെ ആധാരമായി എടുക്കേണ്ടി വരുന്നു. പ്രകൃതിയെ ആധാരമാക്കാതെ നിങ്ങള് കുട്ടികളെ എങ്ങനെ രാജയോഗം പഠിപ്പിക്കും? ആത്മാവ് ശരീരത്തെ ഉപേക്ഷിക്കുകയാണെങ്കില് പിന്നീട് സംസാരമൊന്നും ഉണ്ടാവുകയില്ല. പിന്നീട് എപ്പോഴാണോ ശരീരം ധാരണ ചെയ്യുന്നത്, കുട്ടി കുറച്ച് വലുതായാല് ബുദ്ധി തുറക്കപ്പെടും. ചെറിയ കുട്ടികള് പവിത്രമാണ് അവരില് വികാരങ്ങള് ഉണ്ടാവുകയില്ല. സന്യാസിമാര് ഏണിപ്പടി കയറി പിന്നീട് താഴേക്ക് ഇറങ്ങുന്നു. തന്റെ ജീവിതക്കെുറിച്ച് അവര് മനസ്സിലാക്കുന്നു. കുട്ടികളില് പവിത്രതയുണ്ട് അതുകൊണ്ടാണ് കുട്ടികളും മഹാത്മാക്കളും ഒരു പോലെയാണെന്ന് പറയുന്നത്. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ഈ ശരീരം ഉപേക്ഷിച്ചാല് രാജകുമാരീ-കുമാരനായി മാറും. മുന്പും നമ്മള് അതുപോലെയായിരുന്നു. ഇപ്പോള് വീണ്ടും അതുപോലെയായിത്തീരുന്നു. വിദ്യാര്ത്ഥികള്ക്ക് ഇങ്ങനെയുളള ചിന്തകളെല്ലാം തന്നെ ഉണ്ടായിരിക്കും. അതിലും ആരാണോ വിശ്വസ്തരും ആജ്ഞാകാരികളും ശ്രീമതം പാലിക്കുന്നതുമായ കുട്ടികള്, അവരുടെ ബുദ്ധിയില് മാത്രമാണ് ഇങ്ങനെയുളള കാര്യങ്ങളെല്ലാം ചിന്തിക്കുക. ഇല്ലെങ്കില് ശ്രേഷ്ഠമായ പദവി പ്രാപ്തമാക്കുവാന് സാധിക്കില്ല. ടീച്ചറെ പഠിപ്പിക്കേണ്ടതായ ആവശ്യമില്ലല്ലോ. ടീച്ചര് പഠിച്ച് പിന്നീട് പഠിപ്പിക്കുകയില്ല. ടീച്ചറെ നോളേജ്ഫുള് എന്നാണ് പറയുക. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം മറ്റാരിലും തന്നെയില്ല. ആദ്യം ബാബ നമ്മുടെ അച്ഛനാണെന്നുളള നിശ്ചയം ഉണ്ടായിരിക്കണം. അഥവാ ആരുടെയെങ്കിലും ഭാഗ്യത്തിലില്ലെങ്കില് ഉളളില് സംശയങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. ഇതറിയാന് സാധിക്കില്ല. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് എപ്പോഴാണോ നിങ്ങള് ബാബയുടെ മടിത്തട്ടിലേക്ക് വരുന്നത് അപ്പോള് ഈ ദുര്വികാരങ്ങളുടെ അസുഖവും അതിശക്തമായിത്തന്നെ പുറത്തേക്കു വരുന്നു. അസുഖം പൂര്ണ്ണമായും പുറത്തേക്കു വരുമെന്നുളളത് വൈദ്യന്മാരും പറയാറുണ്ട്. ബാബയും പറയുന്നുണ്ട്, നിങ്ങള് ബാബയുടെ കുട്ടിയായിത്തീര്ന്നാല് ദേഹബോധത്തിന്റെ, കാമത്തിന്റെ, ക്രോധത്തിന്റെയെല്ലാം അസുഖം പുറത്തേക്കു വരും, വര്ദ്ധിക്കുന്നു. ഇല്ലെങ്കില് എങ്ങനെ പരീക്ഷണം ഉണ്ടാകാനാണ്? എവിടെയെങ്കിലും സംശയമുണ്ടെങ്കില് ബാബയോട് ചോദിക്കണം. നിങ്ങള് യോഗ്യരാകുന്തോറും മായ വളരെ നന്നായിത്തന്നെ യുദ്ധം ചെയ്യുന്നു. നിങ്ങള് മല്ലയുദ്ധത്തിലാണ്. ബാബയുടെ കുട്ടിയായിത്തീര്ന്നില്ല എങ്കില് പിന്നീട് ബോക്സിംഗിന്റെ കാര്യം തന്നെയില്ല. അവര് തന്റെതായ സങ്കല്പ-വികല്പങ്ങളില് മുങ്ങിത്താണുകൊണ്ടിരിക്കുന്നു. അവര്ക്ക് ബാബയില് നിന്നുളള സഹായവും ലഭിക്കില്ല. ബാബ മനസ്സിലാക്കിത്തരുന്നു-മമ്മാ,ബാബാ എന്നു പറയുന്നു എങ്കില് അച്ഛന്റെ കുട്ടിയായിത്തീരണം. പിന്നീട് ഇത് നമ്മുടെ ആത്മീയ പിതാവാണെന്നുളളത് ഹൃദയത്തില് പക്കാ ആയിത്തീരും. ബാക്കി ഇത് യുദ്ധ മൈതാനമാണ്. ഇവിടെ ഒരിക്കലും ഭയപ്പെടാന് പാടില്ല, കൊടുങ്കാറ്റില് നിലനില്ക്കാന് സാധിക്കുമോ ഇല്ലയോ എന്ന ഭയം പാടില്ല. ഇങ്ങനെയുളളവരെ ദുര്ബലര് എന്നാണ് പറയുക. ഇവിടെ സിംഹമായിത്തീരണം. പുരുഷാര്ത്ഥത്തിനുവേണ്ടിയുളള നല്ല അഭിപ്രായങ്ങള് സ്വീകരിക്കണം. ബാബയോട് ചോദിക്കണം. വളരെയധികം കുട്ടികള് തന്റെ അവസ്ഥയെക്കുറിച്ച് എഴുതി അയക്കാറുണ്ട്. ബാബയ്ക്കു തന്നെ സര്ട്ടിഫിക്കറ്റ് നല്കേണ്ടി വരും. ബ്രഹ്മാബാബയില് നിന്നും ഒളിയ്ക്കുകയാണെങ്കിലും ശിവബാബയില് നിന്നും ഒളിപ്പിക്കുവാന് സാധിക്കില്ല. വളരെയധികം പേര് ബാബയില് നിന്നും ഒളിയ്ക്കുന്നുണ്ട്, പക്ഷേ ശിവബാബയില് നിന്നും ഒളിപ്പിക്കുവാന് സാധിക്കില്ല. നല്ലതിന്റെ ഫലം നല്ലതും മോശമായതിന്റെ ഫലം മോശമായതുമാണ്. സത്യ-ത്രേതായുഗത്തില് എല്ലാം നല്ലതു തന്നെയായിരിക്കും. നല്ലത്-മോശമായത്, പാപം-പുണ്യം ഇതെല്ലാം തന്നെ ഇവിടെയാണുണ്ടാകുന്നത്. സത്യയുഗത്തില് ദാന-പുണ്യ കര്മ്മങ്ങളും ഉണ്ടാകുന്നില്ല. അവിടെ പ്രാപ്തിയാണ് അനുഭവിക്കുന്നത്. ഇവിടെ നമ്മള് പൂര്ണ്ണമായും സമര്പ്പണമായിത്തീരുമ്പോള് അതിനു റിട്ടേണായി ബാബ 21 ജന്മത്തേക്കുളളത് നല്കുന്നു. അച്ഛനെ അനുകരിക്കണം. അഥവാ തലകീഴായ കര്മ്മങ്ങള് ചെയ്യുകയാണെങ്കില് ബാബയുടെ പേരു തന്നെയാണ് മോശമായിത്തീരുക അതിനാലാണ് ബാബ പഠിപ്പ് നല്കുന്നത്. എല്ലാവര്ക്കും രൂപ്-ബസന്തായിത്തീരണം. ബാബ നമ്മള് ആത്മാക്കളെ പഠിപ്പിക്കുന്നുണ്ട്, നമ്മള് അത് പിന്നീട് മറ്റുളളവര്ക്ക് നല്കണം. സത്യമായ ബ്രാഹ്മണര്ക്ക് സത്യമായ ഗീത കേള്പ്പിച്ചു കൊടുക്കണം. മറ്റൊരു ശാസ്ത്രങ്ങളുടെയും കാര്യമല്ല പറയുന്നത്. ഗീതയാണ് മുഖ്യം. ബാക്കിയെല്ലാം അതിന്റെ മക്കളും പേരമക്കളുമാണ്. ഇതിലൂടെയൊന്നും ആരുടെയും നന്മയുണ്ടാകുന്നില്ല. ആര്ക്കും തന്നെ ഇതിലൂടെ എന്നെ ലഭിക്കുന്നില്ല. ഞാന് തന്നെ വീണ്ടും വന്ന് സഹജമായ ജ്ഞാനവും രാജയോഗവും പഠിപ്പിക്കുന്നു. സര്വ്വ ശാസ്ത്രശിരോമണി ഗീതയാണ്, ആ സത്യമായ ഗീതയിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. കൃഷ്ണനും ഗീതയിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. ഗീതയുടെ പിതാവായ രചയിതാവാണ് നമുക്ക് സമ്പത്ത് നല്കുന്നത്. ബാക്കി ഗീതാശാസ്ത്രത്തിലൂടെയൊന്നും സമ്പത്ത് ലഭിക്കുന്നില്ല. രചയിതാവ് ഒന്നാണ്, ബാക്കിയെല്ലാം രചനയാണ്. ആദ്യത്തെ നമ്പറിലുളള ശാസ്ത്രമാണ് ഗീത. അതിനുശേഷം ഉണ്ടായിട്ടുളള ശാസ്ത്രങ്ങളിലൂടെയൊന്നും സമ്പത്ത് ലഭിക്കുന്നില്ല, സന്മുഖത്തു നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. മുക്തിയുടെ സമ്പത്ത് എല്ലാവര്ക്കും ലഭിക്കണം. കാരണം എല്ലാവര്ക്കും തിരികെ പോകണം. ബാക്കി സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നത് പഠിപ്പിലൂടെയാണ്. പിന്നീട് ആര് എത്ര പഠിക്കുന്നുവോ അതിനനുസരിച്ചാണ്. ബാബ വന്ന് സന്മുഖത്ത് പഠിപ്പിക്കുന്നു. ഏതുവരെ ആര് പഠിപ്പിക്കുന്നു എന്ന നിശ്ചയം ഇല്ലയോ അതുവരെയും എന്തു മനസ്സിലാക്കാനാണ്? എന്തു പ്രാപ്തി നേടാനാണ്? എന്നാലും ബാബയില് നിന്നും കേട്ടുകൊണ്ടിരിക്കുന്നു എങ്കില് ആ ജ്ഞാനത്തിനു വിനാശമുണ്ടാവുകയില്ല. എത്രത്തോളം സുഖം ലഭിക്കുന്നുവോ മറ്റുളളര്ക്കും സുഖം കൊടുക്കുന്നു. പ്രജകളെ ഉണ്ടാക്കുന്നു എങ്കില് പിന്നെ സ്വയം രാജാവായിത്തീരുന്നു.

നമ്മുടെത് വിദ്യാര്ത്ഥി ജീവിതമാണ്. കളിച്ചും-ചിരിച്ചും ജ്ഞാനത്തിന്റെ നൃത്തം ചെയ്തും നമ്മള് രാജകുമാരനായിത്തീരുന്നു. നമ്മള് രാജകുമാരനായിത്തീരാന് പോകുന്നു എന്ന് വിദ്യാര്ത്ഥികള് അറിയുന്നു എങ്കില് സന്തോഷത്തിന്റെ രസം ഉയരും. ഇത് രാജകുമാരി-കുമാരന്മാരുടെ കോളേജാണ്. സത്യയുഗത്തില് രാജകുമാരി-കുമാരന്മാര്ക്കായി വേറെ കോളേജുണ്ടാകും. വിമാനത്തില് കയറിയാണ് പോവുക. അവിടെയുളള വിമാനങ്ങളും കുറ്റമറ്റതായിരിക്കും, ഒരിക്കലും തകരാറ് സംഭവിക്കില്ല. ഒരിക്കലും ഏതൊരു പ്രകാരത്തിലുളള അപകടങ്ങളും സംഭവിക്കുകയില്ല. ഇതെല്ലാം തന്നെ മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. ഒന്ന് ബാബയുമായി പൂര്ണ്ണമായ ബുദ്ധിയോഗമുണ്ടായിരിക്കണം. രണ്ടാമതായി ബാബയ്ക്ക് തന്റെ മുഴുവന് വാര്ത്തകങ്ങളും നല്കേണ്ടതായുണ്ട് ആരെല്ലാം മുളളില് നിന്നും പൂമൊട്ടുകളായിത്തീര്ന്നു? ബാബയുമായി പൂര്ണ്ണ കണക്ഷന് ഉണ്ടായിരിക്കണം. ബാബ ടീച്ചറായി നമുക്ക് നിര്ദ്ദേശങ്ങളും നല്കുന്നു. ആരെല്ലാം തന്നെ അവകാശികളായി പുഷ്പമായിത്തീരുന്നതിനുളള പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്? മുളളില് നിന്നും പൂമൊട്ടുകളായിത്തീര്ന്നു പിന്നീട് എപ്പോഴാണോ കുട്ടിയാകുന്നത് അപ്പോള് മാത്രമേ പുഷ്പമായിത്തീരൂ. ഇല്ലെങ്കില് മൊട്ടായിത്തന്നെയിരിക്കുന്നു അതായത് പ്രജയിലേക്ക് വരുന്നു. ഇപ്പോള് ആര് എത്ര പുരുഷാര്ത്ഥം ചെയ്യുന്നുവോ അതിനനുസരിച്ചുളള പദവി ലഭിക്കുന്നു. അല്ലാതെ, ഒരാള് ഓടുന്നതിനു പിറകെത്തന്നെ അവരുടെ വാല് പിടിച്ചു പോകണമെന്നല്ല അതിനര്ത്ഥം. ഭാരതവാസികള് അങ്ങനെയാണ് മനസ്സിലാക്കുന്നത്. എന്നാല് വാല് പിടിക്കേണ്ടതായ കാര്യമൊന്നുമില്ല. ആര് ചെയ്യുന്നുവോ അവര് നേടുന്നു. ആര് പുരുഷാര്ത്ഥം ചെയ്യുന്നുവോ 21 ജന്മത്തേക്ക് അവര്ക്ക് പ്രാപ്തി ലഭിക്കുന്നു. അവിടെ പ്രായമുളള ആളുകളും തീര്ച്ചയായും ഉണ്ടാകുന്നു, എന്നാല് അകാലമരണങ്ങള് സംഭവിക്കുന്നില്ല. എത്ര ഉയര്ന്ന പദവിയാണ്. ബാബയ്ക്ക് മനസ്സിലാക്കുവാന് സാധിക്കും ഇവരുടെ ഭാഗ്യം തുറന്നു കഴിഞ്ഞു, അവകാശിയായിമാറി. ഇപ്പോള് പുരുഷാര്ത്ഥിയാണ് അതുകൊണ്ട് റിപ്പോര്ട്ടും വരുന്നു, ബാബാ ഈ വിഘ്നങ്ങളെല്ലാം വരുന്നു, ഇതു സംഭവിക്കുന്നു. ഓരോരുത്തര്ക്കും കണക്കുകള് നല്കേണ്ടതായുണ്ട്. മറ്റൊരു സത്സംത്തിലും ഇത്രയ്ക്ക് പ്രയത്നിക്കേണ്ടതായി വരുന്നില്ല. ബാബ ചെറിയ കുട്ടികളെപ്പോലും സന്ദേശികളാക്കി മാറ്റുന്നുണ്ട്. യുദ്ധത്തില് സന്ദേശം കൈമാറുന്നവരും ആവശ്യമാണല്ലോ. ഇത് യുദ്ധമൈതാനമാണ്. ഇവിടെ സന്മുഖത്തില് കേള്ക്കുമ്പോള് നിങ്ങള്ക്ക് നല്ലതായിത്തോന്നുന്നു. ഹൃദയം സന്തോഷിക്കുന്നു. പുറമെ പോയി അവിടെ കൊറ്റികളുടെ കൂട്ട് ലഭിക്കുകയാണെങ്കില് എല്ലാ സന്തോഷവും ഇല്ലാതാകുന്നു. അവിടെ മായയുടെ പൊടിയുളളതുകൊണ്ട് ശ്രദ്ധയോടെയിരിക്കേണ്ടതായുണ്ട്.

ബാബ എത്ര സ്നേഹത്തോടെയാണ് പഠിപ്പിക്കുന്നത്, എത്ര സൗകര്യങ്ങളാണ് നല്കുന്നത്. ഇവിടെ വന്ന് നല്ലതാണെന്നും പറഞ്ഞ് പിന്നീട് പോകുന്നവര് ധാരാളം പേരുണ്ട്. വിരളം പേര്ക്കു മാത്രമേ ഇവിടെ നില്ക്കുവാന് സാധിക്കൂ. ഇവിടെ ജ്ഞാനത്തിന്റെ ലഹരി ആവശ്യമാണ്. മദ്യത്തിനും ലഹരിയുണ്ടല്ലോ. പാപ്പരായ ആരെങ്കിലും മദ്യം കഴിച്ച് ലഹരി വര്ദ്ധിക്കുകയാണെങ്കില് അവര് സ്വയത്തെ രാജാക്കന്മാരുടെയും രാജാവാണെന്ന് മനസ്സിലാക്കുന്നു. ഇവിടെ നിങ്ങള് കുട്ടികള്ക്ക് ദിവസേന ജ്ഞാനാമൃതത്തിന്റെ പാനീയമാണ് ലഭിക്കുന്നത്. ധാരണ ചെയ്യുന്നതിനായി ദിവസേന ലഭിക്കുന്ന പോയിന്റുകളിലൂടെ ബുദ്ധിയുടെ പൂട്ട് തുറക്കപ്പെടുന്നു അതുകൊണ്ട് എങ്ങനെയെങ്കിലും മുരളി പഠിക്കണം. ഏതുപോലെ ദിവസേന ഗീത വായിക്കുന്നവരുണ്ടോ അതുപോലെ ഇവിടെയും ദിവസേന ബാബയില് നിന്നും കേള്ക്കണം. ബാബയോട് ചോദിക്കണം, എന്തുകൊണ്ട് എനിക്ക് ഉന്നതി ഉണ്ടാകുന്നില്ല, അതിനുളള കാരണമെന്താണ്? വന്ന് മനസ്സിലാക്കണം. ആര്ക്കാണോ ഇത് എന്റെ അച്ഛനാണെന്നുളള പൂര്ണ്ണമായ നിശ്ചയമുളളത് അവരേ വന്ന് മനസ്സിലാക്കൂ. അല്ലാതെ നിശ്ചയബുദ്ധിയുണ്ടാകുന്നതിനായി പുരുഷാര്ത്ഥം ചെയ്യേണ്ടതായ ആവശ്യമില്ല. നിശ്ചയമുണ്ടാകുന്നത്, ഒരു പ്രാവശ്യം മാത്രമാണ് ഇതില് ശതമാനത്തിന്റ കാര്യമൊന്നുമില്ല. ബാബ ഒന്നാണ്, ബാബയില് നിന്നുമാണ് സമ്പത്ത് ലഭിക്കുന്നത്. ഇവിടെ ആയിരക്കണക്കിനു ആളുകള് പഠിക്കുന്നുണ്ട് എന്നിട്ടും ചോദിക്കുന്നു എങ്ങനെ നിശ്ചയമുണ്ടാകുമെന്ന്? അവരെ കുറഞ്ഞ ബുദ്ധിയുളളവരെന്നു പറയുന്നു. ബുദ്ധിശാലികള് അവരാണ് ആരാണോ ബാബയെ തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നത്. ഏതെങ്കിലും രാജാവ് ഒരു കുട്ടിയെ ദത്തെടുക്കുന്നു എങ്കില് രാജാവിന്റെ മടിത്തട്ട് സ്വീകരിച്ച ഉടന് തന്നെ ആ കുട്ടിയ്ക്ക് നിശ്ചയമുണ്ടാകുമല്ലോ. അല്ലാതെ എങ്ങനെ നിശ്ചയമുണ്ടാകുമെന്ന് ചിന്തിക്കുകയില്ല. ഇത് രാജയോഗമാണ്. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്, നിങ്ങളെ സ്വര്ഗ്ഗത്തിലെ അധികാരികളാക്കി മാറ്റുന്നു. നിശ്ചയമില്ലെങ്കില് നിങ്ങളുടെ ഭാഗ്യത്തിലില്ല, ഇതില് മറ്റാര്ക്കും തന്നെ ഒന്നും ചെയ്യുവാന് സാധിക്കില്ല. അംഗീകരിക്കുന്നില്ലെങ്കില് പിന്നെങ്ങനെ പുരുഷാര്ത്ഥം ചെയ്യുവാന് സാധിക്കും? അവര് ജീവിതകാലം മുഴുവനും മുടന്തനായിത്തന്നെ നടക്കുന്നു. പരിധിയില്ലാത്ത അച്ഛനില് നിന്നും ഭാരതവാസികള്ക്ക് കല്പകല്പം സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നു. ദേവതകള് സ്വര്ഗ്ഗത്തിലാണുണ്ടാകുന്നത്. കലിയുഗത്തിലാണെങ്കില് രാജധാനി തന്നെയില്ലല്ലോ. പ്രജകള് പ്രജകളുടെ മേലാണ് രാജ്യം ഭരിക്കുന്നത്. പതിത ലോകത്തെ പാവനമാക്കി മാറ്റുക എന്നത് ബാബയല്ലാതെ മറ്റാരു ചെയ്യാനാണ്? ഭാഗ്യത്തിലില്ലെങ്കില് പിന്നെ മനസ്സിലാക്കുകയില്ല. ഇതെല്ലാം വളരെയധികം സഹജമായും മനസ്സിലാക്കേണ്ടതുമായ കാര്യങ്ങളാണ്. ലക്ഷ്മി-നാരായണന് ഈ രാജ്യപദവിയുടെ പ്രാപ്തി എപ്പോഴാണ് നേടിയത്? തീര്ച്ചയായും ഇതിനു മുമ്പുളള ജന്മത്തിലെ കര്മ്മമനുസരിച്ചായിരിക്കും പ്രാപ്തി നേടിയിട്ടുളളത്. ലക്ഷ്മി-നാരായണന് സ്വര്ഗ്ഗത്തിലെ അധികാരികളായിരുന്നു, ഇപ്പോള് നരകമാണ് അതുകൊണ്ട് ഇങ്ങനെയുളള ശ്രേഷ്ഠമായ കര്മ്മവും രാജയോഗവും ബാബയ്ക്കല്ലാതെ മറ്റാര്ക്കും തന്നെ പഠിപ്പിച്ചു തരാന് സാധിക്കില്ല. ഇപ്പോള് എല്ലാവരുടെയും അവസാനത്തെ ജന്മമാണ്. ബാബ രാജയോഗം പഠിപ്പിക്കുകയാണ്. ദ്വാപരയുഗത്തില് രാജയോഗം പഠിപ്പിക്കേണ്ടതായ ആവശ്യമില്ല. ദ്വാപരയുഗത്തിനു ശേഷം ഒരിക്കലും സത്യയുഗം വരില്ലല്ലോ. ഇവിടെ നിന്നും വളരെ നല്ല രീതിയല് മനസ്സിലാക്കുന്നു. പുറമെ പോകുമ്പോള് ശൂന്യമാകുന്നു, എങ്ങനെയാണോ ഡബ്ബയില് നിന്ന് രത്നങ്ങള് നഷ്ടപ്പെട്ട് കല്ലുകളവശേഷിക്കുന്നത്, അതുപോലെ ജ്ഞാനം കേട്ട്-കേട്ട് പിന്നീട് വികാരത്തിലേക്ക് വീണു കഴിഞ്ഞാല് പിന്നെ തീര്ന്നുപോയി. ജ്ഞാനരത്നങ്ങളിലൂടെയാണ് ബുദ്ധിയുടെ ശുദ്ധതയുണ്ടാകുന്നത്. ഇങ്ങനെ ധാരാളം പേര് എഴുതുന്നുണ്ട്- ബാബാ, പ്രയത്നിച്ച്-പ്രയത്നിച്ച് ഇന്നു വീണു പോയി. വീണു അര്ത്ഥം അവനവനെ കുലകളങ്കിതനാക്കി മാറ്റി, ഭാഗ്യത്തില് വര വീഴ്ത്തി. സാധാരണ വീട്ടിലാണെങ്കിലും കുട്ടികള് അഥവാ മോശമായ ജോലി ചെയ്തു എങ്കില് പറയുന്നു ഇങ്ങനെയുളള കുട്ടി മരിക്കുന്നതാണ് നല്ലതെന്ന്. അപ്പോള് ഈ പരിധിയില്ലാത്ത അച്ഛനും പറയുന്നു, കുട്ടികളേ, കുലകളങ്കിതരായി മാറരുത്. അഥവാ വികാരത്തെ ദാനം ചെയ്ത് പിന്നീട് തിരികെ എടുക്കുകയാണെങ്കില് പദവി ഭ്രഷ്ടമായിത്തീരുന്നു. പുരുഷാര്ത്ഥം ചെയ്ത് വിജയം പ്രാപിക്കണം. മുറിവേറ്റു പോയാല് തന്നെ വീണ്ടും എഴുന്നേറ്റു നില്ക്കണം. ഇടയ്ക്കിടെ മുറിവേറ്റു കൊണ്ടിരിക്കുകയാണെങ്കില് പരാജയപ്പെട്ട് അബോധാവസ്ഥയിലായിത്തീരുന്നു. ബാബ വളരെ നല്ല രീതിയില് മനസ്സിലാക്കിത്തരുന്നു എന്നാല് വിരളം പേരെ നിലനില്ക്കുന്നുളളൂ. മായ വളരെ തീക്ഷണമാണ്. പവിത്രതയുടെ പ്രതിജ്ഞ ചെയ്ത്, അഥവാ പിന്നീട് വീണുപോവുകയാണെങ്കില് വളരെ ആഴത്തിലുളള മുറിവു പറ്റുന്നു. തോണി അക്കര കടക്കുന്നത് പവിത്രതയിലൂടെയാണ്. പവിത്രതയുണ്ടായിരുന്നപ്പോള് ഭാരതത്തിന്റെ നക്ഷത്രം തിളങ്ങിയിരുന്നു. ഇപ്പോള് ഘോര അന്ധകാരത്തിലാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ യുദ്ധമൈതാനത്തില് മായയോട് ഒരിക്കലും ഭയക്കരുത്, പുരുഷാര്ത്ഥത്തിനായി ബാബയില് നിന്നും നല്ല മതം സ്വീകരിക്കണം. വിശ്വസ്തരും ആജ്ഞാകാരികളുമായി ശ്രീമത്തനുസരിച്ച് മുന്നേറണം.

2) ആത്മീയ ലഹരിയിലിരിക്കുന്നതിനായി ജ്ഞാനാമൃതത്തിന്റെ പാനീയം ദിവസേന കുടിക്കണം. മുരളി ദിവസേന പഠിക്കണം. ഭാഗ്യശാലികളായിത്തീരുന്നതിനുവേണ്ടി ബാബയില് ഒരിക്കലും സംശയം പാടില്ല.

വരദാനം :-
ബ്രഹ്മാബാബക്ക് സമാനം ജീവന്മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യുന്ന കര്മ്മബന്ധനങ്ങളില് നിന്ന് മുക്തരായി ഭവിക്കട്ടെ.

ബ്രഹ്മാബാബ കര്മ്മം ചെയ്തുകൊണ്ടും കര്മ്മങ്ങളുടെ ബന്ധനത്തില് കുടുങ്ങിയില്ല. സംബന്ധങ്ങള് നിറവേറ്റിക്കൊണ്ടും സംബന്ധങ്ങളുടെ ബന്ധനത്തില് ബന്ധിക്കപ്പെട്ടില്ല. അദ്ദേഹം ധനത്തിന്റെയും സാധനങ്ങളുടെയും ബന്ധനത്തില് നിന്ന് പോലും മുക്തമായിരുന്ന് ഉത്തരവാദിത്വങ്ങള് നിറവേറ്റിക്കൊണ്ടും ജീവന്മുക്ത സ്ഥിതിയുടെ അനുഭവം ചെയ്തു. അതേപോലെ അച്ഛനെ പിന്തുടരൂ. ഏതൊരു പഴയ കര്മ്മക്കണക്കുകളുടെയും ബന്ധനത്തില് ബന്ധിക്കപ്പെടരുത്. സംസ്കാരം, സ്വഭാവം, പ്രഭാവം, സമ്മര്ദ്ദം ഇവയുടെ ബന്ധനത്തില് പോലും വരരുത് അപ്പോള് പറയാം കര്മ്മബന്ധന മുക്തം, ജീവന്മുക്തം.

സ്ലോഗന് :-
തമോഗുണിയായ വായുമണ്ഡലത്തില് സ്വയത്തെ സുരക്ഷിതമാക്കി വെക്കണമെങ്കില് സാക്ഷിയായിരുന്ന് കളി കാണാനുള്ള അഭ്യാസം ചെയ്യൂ.