21.01.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - അതിരാവിലെ എഴുന്നേറ്റ് ബാബയോട് മധുരമായി ആത്മീയ സംഭാഷണം നടത്തൂ, ബാബ നല്കുന്ന പഠിപ്പിനെ അയവിറക്കികൊണ്ടിരിക്കൂ.

ചോദ്യം :-
മുഴുവന് ദിവസവും സന്തോഷത്തിലിരിക്കുന്നതിന് ഏതൊരു യുക്തിയാണ് രചിക്കേണ്ടത്?

ഉത്തരം :-
ദിവസവും അമൃതവേളയില് എഴുന്നേറ്റ് ജ്ഞാനത്തിന്റെ കാര്യങ്ങളില് ആനന്ദിക്കൂ. സ്വയം സ്വയത്തോട് സംസാരിക്കൂ. മുഴുവന് ഡ്രാമയുടെയും ആദി, മധ്യ, അന്ത്യത്തെ കുറിച്ച് സ്മരിക്കൂ, ബാബയെ ഓര്മ്മിക്കൂ എങ്കില് മുഴുവന് ദിവസവും സന്തോഷത്തില് കഴിയാം. വിദ്യാര്ത്ഥികള് തങ്ങളുടെ പഠിപ്പിന്റെ റിഹേഴ്സല് ചെയ്യുന്നു. നിങ്ങള് കുട്ടികളും തന്റെ റിഹേഴ്സല് നടത്തൂ.

ഗീതം :-
മനുഷ്യന് ഇന്ന് ഇരുട്ടിലാണ്.......

ഓംശാന്തി.  
മധുര മധുരമായ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികള് ഗീതം കേട്ടുവല്ലോ. നിങ്ങള് ഭഗവാന്റെ കുട്ടികളല്ലേ. ഭഗവാന് നമുക്ക് വഴി കാണിച്ചു തന്നുകൊണ്ടിരിക്കുകയാണെന്ന് നിങ്ങള് മനസ്സിലാക്കി. ഞങ്ങള് ഇരുട്ടിലാണെന്ന് പറഞ്ഞ് അവര് വിളിച്ചുകൊണ്ടിരിക്കുകയാണ് കാരണം ഭക്തിമാര്ഗം അന്ധകാരത്തിന്റേത് തന്നെയാണ്. ഞങ്ങള് അങ്ങയെ കാണുന്നതിന് വേണ്ടി അലഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് ഭക്തര് പറയുന്നു. ഇടയ്ക്ക് തീര്ത്ഥസ്ഥാനങ്ങളില്, ഇടയ്ക്ക് ദാന - പുണ്യം ചെയ്ത്, മന്ത്രം ജപിക്കുന്നു. അനേക പ്രകാരത്തിലുള്ള മന്ത്രങ്ങള് നല്കുന്നു എന്നിട്ടും ഞങ്ങള് ഇരുട്ടിലാണെന്ന് ചിലര് മനസ്സിലാക്കുന്നില്ല. വെളിച്ചം എന്ത് വസ്തുവാണ് - ഒന്നും തന്നെ മനസ്സിലാക്കുന്നില്ല, കാരണം ഇരുട്ടിലാണ്. ഇപ്പോള് നിങ്ങള് ഇരുട്ടിലല്ല. നിങ്ങളാണ് വൃക്ഷത്തില് ആദ്യമാദ്യം വരുന്നത്. പുതിയ ലോകത്തുപോയി രാജ്യം ഭരിക്കുന്നു, പിന്നീട് പടികള് ഇറങ്ങുന്നു. ഇതിന്റെ ഇടയ്ക്ക് ഇസ്ലാമി, ബൗദ്ധി, ക്രിസ്ത്യന് എന്നിവര് വരുന്നു. ഇപ്പോള് ബാബ വീണ്ടും തൈ നട്ടുകൊണ്ടിരിക്കുകയാണ്. അതിരാവിലെ എഴുന്നേറ്റ് ഇങ്ങനെയിങ്ങനെ ജ്ഞാനത്തിന്റെ കാര്യങ്ങളില് ആനന്ദിക്കണം. ഇത് വളരെ അത്ഭുതകരമായ നാടകമാണ്, ഈ നാടകത്തിന്റെ ഫിലിം റീലിന്റെ കാലാവധി 5000 വര്ഷമാണ്. സത്യയുഗത്തിന്റെ ആയുസ്സിത്ര, ത്രേതായുടെ ആയുസ്സിത്ര.... ബാബയില് ഈ മുഴുവന് ജ്ഞാനവുമുണ്ടല്ലോ. ലോകത്ത് വേറെ ആര്ക്കും ഇതറിയുകയില്ല. അതിനാല് കുട്ടികള്ക്ക് അതിരാവിലെ എഴുന്നേറ്റ് സന്തോഷത്തോടുകൂടി ബാബയെ ഓര്മ്മിക്കുകയും ജ്ഞാനത്തെ സ്മരിക്കുകയും വേണം. ഇപ്പോള് നമ്മള് മുഴുവന് ഡ്രാമയുടെയും ആദി, മധ്യ, അന്ത്യത്തെക്കുറിച്ച് അറിഞ്ഞു. കല്പത്തിന്റെ ആയുസ്സ് തന്നെ 5000 വര്ഷമാണെന്ന് ബാബ പറയുന്നു. ലക്ഷം വര്ഷമെന്ന് മനുഷ്യര് പറയുന്നു. ബാബ എന്ത് പഠിപ്പാണോ നല്കുന്നത് അതിനെ വീണ്ടും അയവിറക്കണം, റിഹേഴ്സല് നടത്തണം. വിദ്യാര്ത്ഥികള് പഠിപ്പിനെ റിഹേഴ്സല് ചെയ്യാറുണ്ടല്ലോ.

നിങ്ങള് മധുര മധുരമായ കുട്ടികള് ഡ്രാമയുടെ മുഴുവന് രഹസ്യത്തെയും മനസ്സിലാക്കി. ഇത് അനാദി, അവിനാശിയായ ഡ്രാമയാണെന്ന് വളരെ സഹജമായ രീതിയില് ബാബ മനസ്സിലാക്കി തരുന്നു. ഇതില് ജയിക്കുന്നു പിന്നീട് തോല്ക്കുകയും ചെയ്യുന്നു. ഇപ്പോള് ചക്രം പൂര്ത്തിയായി, ഇപ്പോള് നമുക്ക് വീട്ടിലേയ്ക്ക് പോകണം. ബാബയുടെ നിര്ദ്ദേശം ലഭിച്ചിരിക്കുന്നു എന്നെ ഓര്മ്മിക്കൂ. ഈ ഡ്രാമയുടെ ജ്ഞാനം ഒരു ബാബ മാത്രമാണ് നല്കുന്നത്. നാടകം ഒരിക്കലും ലക്ഷക്കണക്കിന് വര്ഷമൊന്നും ഉണ്ടാകുന്നില്ല. ആര്ക്കും തന്നെ ഓര്മ്മിക്കാന് സാധിക്കില്ല. 5000 വര്ഷത്തിന്റെ ചക്രമാണ് ഇതെല്ലാം നിങ്ങളുടെ ബുദ്ധിയിലുണ്ട്. ജയത്തിന്റെയും തോല്വിയുടെയും വളരെ നല്ല കളിയാണ്. അതിരാവിലെ എഴുന്നേറ്റ് ഇങ്ങനെയുള്ള ചിന്ത നടക്കണം. ബാബ നമുക്ക് രാവണനില് നിന്നും വിജയം നേടി തരുന്നു അതിരാവിലെ എഴുന്നേറ്റ് ഇങ്ങനെയുള്ള കാര്യങ്ങള് സ്വയത്തോട് സംസാരിക്കുകയാണെങ്കില് ശീലമായി മാറും. ഈ പരിധിയില്ലാത്ത നാടകം വേറെ ആര്ക്കും അറിയുകയില്ല. അഭിനേതാവായിട്ടുകൂടി ആദി, മധ്യ, അന്ത്യത്തെക്കുറിച്ച് അറിയുന്നില്ല. ഇപ്പോള് നമ്മള് ബാബയിലൂടെ യോഗ്യതയുള്ളവരായി മാറികൊണ്ടിരിക്കുന്നു.

ബാബ തന്റെ കുട്ടികളെ തനിക്കു സമാനം ആക്കുന്നു. തനിക്കു സമാനം മാത്രമല്ല, ബാബ തന്റെ കുട്ടികളെ തന്റെ തോളില് കയറ്റിയിരുത്തുന്നു. ബാബയ്ക്ക് കുട്ടികളോട് വളരെയധികം സ്നേഹമുണ്ട്. മധുര മധുരമായ കുട്ടികളെ, ഞാന് നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നുവെന്ന് വളരെ നല്ല രീതിയില് മനസ്സിലാക്കി തരുന്നു. ഞാന് ആകുന്നില്ല, നിങ്ങള് കുട്ടികളെയാണ് ആക്കുന്നത്. നിങ്ങള് കുട്ടികളെ പുഷ്പമാക്കി മാറ്റി പിന്നീട് ടീച്ചറായി മാറി പഠിപ്പിക്കുന്നു. പിന്നീട് സദ്ഗതി നല്കുന്നതിന് വേണ്ടി ജ്ഞാനം നല്കി നിങ്ങളെ ശാന്തിധാം, സുഖധാമിന്റെ അധികാരിയാക്കി മാറ്റുന്നു. ഞാനാണെങ്കില് നിര്വാണധാമത്തില് ഇരിക്കുന്നു. ലൗകിക അച്ഛനും പരിശ്രമിച്ച്, ധനം ശേഖരിച്ച് എല്ലാം കുട്ടികള്ക്ക് നല്കി സ്വയം വാനപ്രസ്ഥത്തിലേയ്ക്ക് പോയി ഭജന മുതലായവ ചെയ്യുന്നു. പക്ഷെ ഇവിടെയാണെങ്കില് ബാബ പറയുന്നു അഥവാ വാനപ്രസ്ഥ അവസ്ഥയാണെങ്കില് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുത്ത് നിങ്ങള് ഈ സര്വ്വീസില് മുഴുകണം. പിന്നീട് ഗൃഹസ്ഥ വ്യവഹാരത്തില് കുടുങ്ങരുത്. നിങ്ങള് തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്തുകൊണ്ടിരിക്കൂ. ഇപ്പോള് നിങ്ങളെല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ്. ബാബ പറയുന്നു നിങ്ങളെ ശബ്ദത്തിനുപരിയിലേയ്ക്ക് കൂട്ടികൊണ്ടു പോകുന്നതിന് വേണ്ടി ഞാന് വന്നിരിക്കുന്നു. അപവിത്ര ആത്മാക്കള്ക്ക് പോകാന് സാധിക്കുകയില്ല. ബാബയിത് സന്മുഖത്ത് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. സന്മുഖത്തിലാണ് രസമുള്ളത്. അവിടെയാണെങ്കില് പിന്നീട് കുട്ടികളിരുന്ന് കേള്പ്പിക്കുകയാണ്. ബാബയിവിടെ സന്മുഖത്തുള്ളതുകൊണ്ടാണല്ലോ മധുബന് മഹിമയുള്ളത്. അതിനാല് ബാബ പറയുന്നു അതിരാവിലെ എഴുന്നേല്ക്കാനുള്ള ശീലമുണ്ടാക്കൂ. മനുഷ്യര് ഭക്തിയും അതിരാവിലെ എഴുന്നേറ്റാണ് ചെയ്യുന്നത് പക്ഷെ അതിലൂടെ സമ്പത്തൊന്നും ലഭിക്കുന്നില്ല, രചയിതാവായ ബാബയിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. ഒരിക്കലും രചനയില് നിന്നും സമ്പത്ത് ലഭിക്കുകയില്ല അതുകൊണ്ടാണ് പറയുന്നത് നമ്മള് രചയിതാവിന്റെയും രചനയുടെയും ആദി, മധ്യ, അന്ത്യത്തെക്കുറിച്ച് അറിയുന്നില്ല. അഥവാ അവര് അറിയുകയാണെങ്കില് അത് പരമ്പരയായി ഉണ്ടാകും. കുട്ടികള്ക്ക് ഇതും മനസ്സിലാക്കി കൊടുക്കണം നമ്മള് ഇത്രയും നല്ല ശ്രേഷ്ഠ ധര്മ്മത്തിലുള്ളവരായിരുന്നു പിന്നീട് എങ്ങനെയാണ് നമ്മള് ധര്മ്മ ഭ്രഷ്ടരും കര്മ്മ ഭ്രഷ്ടരുമായത്. മായ ഗോദ്റേജിന്റെ പൂട്ട് കൊണ്ട് ബുദ്ധിയെ പൂട്ടിയിരിക്കുകയാണ് അതുകൊണ്ട് ഭഗവാനെ പറയുന്നു അങ്ങ് ബുദ്ധിവാന്മാരുടെ ബുദ്ധിയാണ്, ഇവരുടെ ബുദ്ധിയുടെ പൂട്ട് തുറക്കൂ. ഇപ്പോഴാണെങ്കില് ബാബ സന്മുഖത്ത് മനസ്സിലാക്കി തന്നു കൊണ്ടിരിക്കുന്നു. ഞാന് ജ്ഞാന സാഗരമാണ്, നിങ്ങള്ക്ക് ഇദ്ദേഹത്തിലൂടെ മനസ്സിലാക്കി തരുന്നു. ഏത് ജ്ഞാനം? ഒരു മനുഷ്യനും നല്കാന് കഴിയാത്ത ഈ സൃഷ്ടിയുടെ ആദി, മധ്യ, അന്ത്യത്തിന്റെ ജ്ഞാനം.

ബാബ പറയുന്നു, സത്സംഗം മുതലായവയില് പോകുന്നതിനേക്കാള് ഭേദം സ്ക്കൂളില് പോയി പഠിക്കുന്നതാണ്. പഠിപ്പ് വരുമാന മാര്ഗമാണ്. സത്സംഗങ്ങളില് നിന്ന് ഒന്നും തന്നെ ലഭിക്കുന്നില്ല. ദാന-പുണ്യം ചെയ്യൂ, ഇത് ചെയ്യൂ, സമ്മാനം നല്കൂ, ചിലവ് തന്നെ ചിലവ്. പൈസയും വെച്ചോളൂ, ശിരസ്സും കുനിച്ചോളൂ, ചെരിപ്പും തേഞ്ഞ് പോകുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഏത് ജ്ഞാനമാണോ ലഭിച്ചുകൊണ്ടിരിക്കുന്നത്, അതിനെ ഓര്മ്മിക്കുന്നതിന്റെ ശീലം കൊണ്ടുവരൂ മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കണം. ബാബ പറയുന്നു ഇപ്പോള് നിങ്ങളുടെ ആത്മാവിന് ബൃഹസ്പതി ദശയാണ്. വൃക്ഷപതിയായ ഭഗവാന് നിങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, നിങ്ങള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ഭഗവാന് നമ്മളെ പഠിപ്പിച്ച് ഭഗവാനും ഭഗവതിയുമാക്കി മാറ്റുന്നു, ഹായ്! ഇങ്ങനെയുള്ള ബാബയെ എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം വികര്മ്മം വിനാശമാകും. ഇങ്ങനെയിങ്ങനെയുള്ള വിചാരസാഗര മഥനം ചെയ്യുന്നതിനുള്ള ശീലം ഉണ്ടാക്കണം. ദാദ നമുക്ക് ഈ ബാബയിലൂടെ സമ്പത്ത് നല്കികൊണ്ടിരിക്കുന്നു. പറയുന്നു- ഞാന് ഈ രഥത്തിന്റെ ആധാരം എടുക്കുന്നു. നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുകയാണല്ലോ. ജ്ഞാനഗംഗകള് ജ്ഞാനം കേള്പ്പിച്ച് പവിത്രമാക്കി മാറ്റുന്നു ഗംഗാ ജലമാണോ? ഇപ്പോള് ബാബ പറയുന്നു - കുട്ടികളെ, നിങ്ങള് ഭാരതത്തിന്റെ സത്യം സത്യമായ സേവനം ചെയ്യുകയാണ്. ആ സാമൂഹിക സേവകരാണെങ്കില് പരിധിയുള്ള സേവനമാണ് ചെയ്യുന്നത്. ഇത് സത്യമായ ആത്മീയ സേവനമാണ്. ഭഗവാനുവാച ബാബ പറയുന്നു, ഭഗവാന് പുനര്ജന്മ രഹിതനാണ്. ശ്രീ കൃഷ്ണന് പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നുണ്ട്. ഗീതയില് കൃഷ്ണന്റെ പേര് വെച്ചിരിക്കുന്നു. നാരായണന്റെ പേര് എന്തുകൊണ്ട് വെച്ചില്ല? കൃഷ്ണന് തന്നെയാണ് നാരായണനായി മാറുന്നതെന്ന് ആര്ക്കും അറിയില്ല. ശ്രീ കൃഷ്ണന് രാജകുമാരനായിരുന്നു പിന്നീട് രാധയുമായി സ്വയംവരം ഉണ്ടായി. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം ലഭിച്ചിരിക്കുന്നു. നമ്മേ പഠിപ്പിക്കുന്നത് ശിവബാബയാണെന്ന് മനസ്സിലാക്കി. അദ്ദേഹം അച്ഛനുമാണ്, ടീച്ചറും, സദ്ഗുരുവുമാണ്. സദ്ഗതി നല്കുന്നു. ശിവന് തന്നെയാണ് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്. എന്റെ നിന്ദ ചെയ്യുന്നവര്ക്ക് ഉയര്ന്ന പദവി നേടാന് കഴിയില്ല എന്നദ്ദേഹം പറയുന്നു. കുട്ടികള് അഥവാ പഠിക്കുന്നില്ലെങ്കില് അദ്ധ്യാപകന്റെ മാനം ഇല്ലാതാകുന്നു. നിങ്ങള് എന്റെ മാനം നഷ്ടപ്പെടുത്തരുതെന്ന് ബാബ പറയുന്നു. പഠിച്ചുകൊണ്ടിരിക്കൂ. ലക്ഷ്യവും മുന്നില് നില്ക്കുകയാണ്. ആ ഗുരുജനങ്ങള് അവരെക്കുറിച്ചാണ് പറയുന്നത്, അതു കാരണം മനുഷ്യര് ഭയക്കുന്നു. ഏതെങ്കിലും ശാപം കിട്ടരുതെന്ന് മനസ്സിലാക്കുന്നു. ഗുരുവില് നിന്ന് കിട്ടുന്ന മന്ത്രം തന്നെ കേട്ടുകൊണ്ടിരിക്കുന്നു. സന്യാസിമാരോട് ചോദിക്കണം നിങ്ങള് എന്തിനാണ് വീട് ഉപേക്ഷിച്ചത്? ഈ ലൗകികകാര്യങ്ങള് ചോദിക്കരുതെന്ന് പറയുന്നു. ഹേയ്, എന്തുകൊണ്ടാണ് പറയാത്തത്? ഞങ്ങള്ക്കെങ്ങനെയറിയാം നിങ്ങളാരാണെന്ന്? തീഷ്ണമായ ബുദ്ധിയുള്ളവര് ഇങ്ങനെയുള്ള കാര്യങ്ങള് ചോദിക്കുന്നു. അജ്ഞാനകാലത്തില് ചിലര്ക്ക് ലഹരിയുണ്ടാകുന്നു. സ്വാമി രാമതീര്ത്ഥന്റെ വിശേഷ ശിഷ്യന് സ്വാമി നാരായണനായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം ബ്രഹ്മാബാബ പഠിച്ചിട്ടുണ്ട്. ബാബയ്ക്ക് ഇതെല്ലാം പഠിക്കാനുള്ള താല്പര്യമുണ്ടായിരുന്നു. ചെറുപ്പത്തില് വൈരാഗ്യം വന്നിരുന്നു. പിന്നീട് ഒരു തവണ സിനിമ കണ്ടു, മനസ്സ് മോശമാകുന്നു. സന്യാസത്ത്വം മാറുന്നു. അതിനാല് ബാബയിപ്പോള് മനസ്സിലാക്കി തരുന്നു ആ എല്ലാ ഗുരുക്കന്മാരും ഭക്തിമാര്ഗ്ഗത്തിലുള്ളതാണ്. സര്വ്വരുടെയും സദ്ഗതി ദാതാവ് ഒരേയൊരാള് മാത്രമാണ്, അദ്ദേഹത്തെയാണ് എല്ലാവരും ഓര്മ്മിക്കുന്നത്. പാടുന്നുമുണ്ട് എന്റെത് ഒരേയൊരു ഗിരിധര ഗോപാലനാണ് രണ്ടാമതൊരാളില്ല. ഗിരിധരനെന്ന് കൃഷ്ണനെയാണ് പറയുന്നത്. വാസ്തവത്തില് ഈ ഗ്ലാനി അനുഭവിക്കുന്നത് ഈ ബ്രഹ്മാവാണ്. കൃഷ്ണന്റെ ആത്മാവ് ഗ്രാമത്തിന്റെ ബാലന് എപ്പോഴാണോ തമോപ്രധാനമാകുന്നത് അപ്പോഴാണ് ഗ്ലാനി അനുഭവിക്കുന്നത്. യഥാര്ത്ഥത്തില് കൃഷ്ണന്റെ ആത്മാവ് ഇത് തന്നെയല്ലേ. ഗ്രാമത്തില് പാലിക്കപ്പെട്ടതാണ്. വഴിപോക്കനായ ബ്രാഹ്മണന് കുടുങ്ങി അര്ത്ഥം ബാബ പ്രവേശിച്ചു, വളരെയധികം ഗ്ലാനി അനുഭവിച്ചു. അമേരിക്ക വരെയ്ക്കും ശബ്ദം എത്തി. അത്ഭുതകരമായ ഡ്രാമയാണ്. ഇപ്പോള് നിങ്ങള്ക്ക് അറിയുമ്പോള് സന്തോഷമുണ്ടാകുന്നു. ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു ഈ ചക്രം കറക്കുന്നതെങ്ങനെയാണ്? നമ്മള് ബ്രാഹ്മണനായിരുന്നു പിന്നീട് എങ്ങനെ ദേവതാ, ക്ഷത്രിയന്...... ആയി മാറി. ഇത് 84ന്റെ ചക്രമാണ്. ഇത് മുഴുവന് സ്മൃതിയില് വെയ്ക്കണം. രചയിതാവിനെയും രചനയുടെയും ആദി, മധ്യ, അന്ത്യത്തെക്കുറിച്ച് അറിയണം, ഇത് വേറെ ആര്ക്കും അറിയുകയില്ല. നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറുന്നു, ഇതില് യാതൊരുതരത്തിലുമുള്ള ബുദ്ധിമുട്ടും ഇല്ല എന്ന് നിങ്ങള് കുട്ടികള് മനസ്സിലാക്കി. ഏതെങ്കിലും ആസനത്തിലിരിക്കൂ എന്നൊരിക്കലും പറയില്ല. ഹഠയോഗം പഠിപ്പിക്കുന്നതിങ്ങനെയാണെന്നുള്ള കാര്യമൊന്നും ചോദിക്കരുത്. ചിലരുടെ തല പോലും തകരാറിലാവുന്നു. ബാബ വളരെ സഹജമായി വരുമാനം ഉണ്ടാക്കി തരുന്നു. ഇത് 21 ജന്മത്തേയ്ക്കുള്ള സത്യമായ ശേഖരണമാണ്. കൈവെള്ളയിലാണ് നിങ്ങളുടെ സ്വര്ഗം. ബാബ കുട്ടികള്ക്കുവേണ്ടി സ്വര്ഗത്തിന്റെ സമ്മാനം കൊണ്ടുവരുന്നു. ഇങ്ങനെ ഒരു മനുഷ്യനും പറയാന് സാധിക്കില്ല. ബാബ തന്നെയാണ് പറയുന്നത്, ഇദ്ദേഹത്തിന്റെ ആത്മാവ് കേള്ക്കുന്നു.അതിനാല് കുട്ടികള് അതിരാവിലെ എഴുന്നേറ്റ് ഇങ്ങനെയിങ്ങനെയുള്ള സങ്കല്പം ചെയ്യണം. ഭക്തജനങ്ങളും അതിരാവിലെ ഗുപ്തമായ മാല കറക്കുന്നു. അതിനെ ഗോമുഖമെന്ന് പറയുന്നു. അതിനകത്ത് കൈ ഇട്ട് മാല കറക്കുന്നു. രാമ-രാമ....വാദ്യം മുഴക്കുന്നത് പോലെ. വാസ്തവത്തില് ഗുപ്തം ഇതാണ്, ബാബയെ ഓര്മ്മിക്കുക. ഇതിനെയാണ് അജപാജപമെന്ന് പറയുന്നത്. സന്തോഷമുണ്ടായിരിക്കണം, വളരെ അത്ഭുതകരമായ ഡ്രാമയാണ്. ഇത് പരിധിയില്ലാത്ത നാടകമാണ് ഇത് നിങ്ങളുടെയല്ലാതെ വേറെ ആരുടെ ബുദ്ധിയിലും ഇല്ല. നിങ്ങളിലും നമ്പര്ക്രമമനുസരിച്ചാണ്. വളരെ ഈസിയാണ്. നമ്മളെ ഇപ്പോള് ഭഗവാനാണ് പഠിപ്പിക്കുന്നത്. കേവലം അദ്ദേഹത്തെ മാത്രം ഓര്മ്മിക്കണം. അദ്ദേഹത്തിലൂടെയാണ് സമ്പത്തും ലഭിക്കുന്നത്. ഈ ബ്രഹ്മാബാബയാണെങ്കില് എല്ലാം വളരെ പെട്ടെന്ന് ഉപേക്ഷിച്ചു കാരണം ഇടയ്ക്ക് ബാബ പ്രവേശിച്ചല്ലോ. എല്ലാം ഈ മാതാക്കള്ക്ക് അര്പ്പിച്ചു. ബാബ പറഞ്ഞു ഇത്രയും വലിയ സ്ഥാപനയാണ് ചെയ്യുന്നത്, എല്ലാം ഈ സേവനത്തിന് ഉപയോഗിക്കൂ. ഒരു പൈസ പോലും ആര്ക്കും കൊടുക്കരുത്. ഇത്രയും നഷ്ടോമോഹയാവണം. വളരെ ഉയര്ന്ന ലക്ഷ്യമാണ്. മീര മോശമായ വികാരി കുലത്തിലെ മര്യാദകള് ഉപേക്ഷിച്ചതിലൂടെ അവരുടെ പേര് പ്രശസ്തമായി. ഞങ്ങള് വിവാഹം കഴിക്കുന്നില്ലായെന്ന് ഈ പെണ്കുട്ടികളും പറഞ്ഞു. ലക്ഷാധിപതിയായിക്കോട്ടെ, എന്തു തന്നെ ആയിക്കോട്ടെ, ഞങ്ങള് പരിധിയില്ലാത്ത ബാബയില് നിന്ന് സമ്പത്തെടുക്കും. അതുകൊണ്ട് ഇങ്ങനെയുള്ള ലഹരി കയറണം. പരിധിയില്ലാത്ത ബാബയിരുന്ന് കുട്ടികളെ അലങ്കരിക്കുന്നു. ഇതില് പൈസയുടെയൊന്നും ആവശ്യമില്ല. വിവാഹ ദിവസം വനവാസത്തില് ഇരുത്തുന്നു, പഴയ കീറിയ വസ്ത്രങ്ങള് അണിയിക്കുന്നു. പിന്നീട് വിവാഹ ശേഷം പുതിയ വസ്ത്രം, ആഭരണം മുതലായവ അണിയിക്കുന്നു. ഈ ബാബ പറയുന്നു ഞാന് നിങ്ങളെ ജ്ഞാനരത്നങ്ങളാല് അലങ്കരിക്കുന്നു, പിന്നീട് നിങ്ങള് ഈ ലക്ഷ്മീ നാരായണനായി മാറും. ഇങ്ങനെ വേറെ ആര്ക്കും പറയാന് സാധിക്കില്ല.

ബാബ തന്നെയാണ് വന്ന് പവിത്ര പ്രവൃത്തി മാര്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത് അതുകൊണ്ടാണ് വിഷ്ണുവിന് 4 കൈകള് കാണിച്ചിരിക്കുന്നത്. ശങ്കറിന്റെ കൂടെ പാര്വതി, ബ്രഹ്മാവിന്റെ കൂടെ സരസ്വതിയേയും കാണിച്ചിരിക്കുന്നു. ഇപ്പോള് ബ്രഹ്മാവിന് ഭാര്യയൊന്നുമില്ല. ഇവര് ബാബയുടേതായതാണ്. എത്ര അത്ഭുതകരമായ കാര്യങ്ങളാണ്. മാതാവും പിതാവും ഇദ്ദേഹം തന്നെയാണല്ലോ. ഇദ്ദേഹം പ്രജാപിതാ ബ്രഹ്മാവുമാണ്, പിന്നീട് ഇദ്ദേഹത്തിലൂടെ ബാബ രചിക്കുമ്പോള് മാതാവുമായി. സരസ്വതി ബ്രഹ്മാവിന്റെ പുത്രിയാണെന്ന് പാടുന്നുമുണ്ട്. ഈ എല്ലാ കാര്യങ്ങളും ബാബയിരുന്ന് മനസ്സിലാക്കി തരുന്നു. എങ്ങനെയാണോ ബാബ അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യുന്നത്, കുട്ടികളും ഫോളോ ചെയ്യണം. നിങ്ങള് കുട്ടികള്ക്കറിയാം വിജയത്തിന്റെയും തോല്വിയുടെയും ഈ കളി ഉണ്ടാക്കപ്പെട്ടതാണ്, ഇത് കാണുമ്പോള് സന്തോഷമുണ്ടാകണം, വെറുപ്പ് വരരുത്. നമ്മള് ഇതെല്ലാം മനസ്സിലാക്കി, മുഴുവന് ഡ്രാമയുടെയും ആദി, മധ്യ, അന്ത്യത്തെ കുറിച്ച് അറിഞ്ഞു കഴിഞ്ഞു പിന്നെ വെറുപ്പിന്റെ കാര്യം തന്നെയില്ല. നിങ്ങള് കുട്ടികള് പരിശ്രമിക്കുകയും വേണം. ഗൃഹസ്ഥ വ്യവഹാരത്തിലിരിക്കണം, പവിത്രമാകുന്നതിനുള്ള ദൃഢ സങ്കല്പവും എടുക്കണം. ഞങ്ങള് ജോടികള് ഒരുമിച്ചിരുന്ന് പവിത്ര ലോകത്തിന്റെ അധികാരിയായി മാറും. പിന്നീട് ചിലരാണെങ്കില് തോറ്റുപോകുന്നുമുണ്ട്. ബാബയുടെ കൈയ്യില് ഒരു ശാസ്ത്രവും ഇല്ല. ഇത് ശിവബാബയാണ് പറയുന്നത് ഞാന് ഈ ബ്രഹ്മാവിലൂടെ നിങ്ങള്ക്ക് എല്ലാ വേദ-ശാസ്ത്രങ്ങളുടെയും സാരം കേള്പ്പിക്കുകയാണ്, കൃഷ്ണനല്ല. എത്ര വ്യത്യാസമാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. പഠിപ്പില് പൂര്ണ്ണ ശ്രദ്ധ നല്കണം. അച്ഛന്, ടീച്ചര്, സദ്ഗുരുവിന്റെ നിന്ദ ഉണ്ടാവുന്ന തരത്തില് യാതൊരു കര്മ്മവും ചെയ്യരുത്. മാനം നഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു കര്മ്മവും ചെയ്യരുത്.

2. വിചാര സാഗര മഥനം ചെയ്യുന്നതിന്റെ ശീലം ഉണ്ടാക്കണം. ബാബയില് നിന്ന് ഏത് ജ്ഞാനമാണോ ലഭിച്ചത് അതിനെ ഓര്മ്മിച്ച് അപാര സന്തോഷത്തിലിരിക്കണം. ആരോടും വെറുപ്പ് ഉണ്ടാവരുത്.

വരദാനം :-
സമ്പൂര്ണ്ണതയുടെ പ്രകാശത്തിലൂടെ അജ്ഞാനത്തിന്റെ പര്ദ്ദ നീക്കുന്ന സെര്ച്ച് ലൈറ്റായി ഭവിക്കട്ടെ.

ഇപ്പോള് പ്രത്യക്ഷതയുടെ സമയം സമീപത്ത് വന്നുകൊണ്ടിരിക്കുകയാണ്, അതിനാല് അന്തര്മുഖിയായി മാറി ഗുപ്തമായ അനുഭവങ്ങളുടെ രത്നങ്ങളാല് സ്വയത്തെ നിറവുള്ളതാക്കൂ, അങ്ങനെയുള്ള സെര്ച്ച് ലൈറ്റായി മാറൂ, താങ്കളുടെ സമ്പൂര്ണ്ണതയുടെ പ്രകാശത്തിലൂടെ അജ്ഞാനത്തിന്റെ പര്ദ്ദ നീങ്ങട്ടെ എന്തുകൊണ്ടെന്നാല് താങ്കള് ഭൂമിയിലെ നക്ഷത്രങ്ങള് ഈ വിശ്വത്തെ അലച്ചിലില് നിന്ന് രക്ഷപ്പെടുത്തി സുഖമയമായ ലോകം, സ്വര്ണ്ണിമലോകം നിര്മ്മിക്കുന്നവരാണ്. താങ്കള് പുരുഷോത്തമ ആത്മാക്കള് വിശ്വത്തിന് സുഖ-ശാന്തിയുടെ ശ്വാസം നല്കുന്നതിന് നിമിത്തമാണ്.

സ്ലോഗന് :-
മായയുടെയും പ്രകൃതിയുടെയും ആകര്ഷണത്തില് നിന്ന് അകലം പാലിക്കൂ എങ്കില് സദാ ഹര്ഷിതരായിരിക്കാം.

തന്റെ ശക്തിശാലി മനസ്സിലൂടെ സകാശ് കൊടുക്കുന്നതിന്റെ സേവനം ചെയ്യൂ.

മനസ്സില് സദാ ശുഭഭാവനയും ശുഭ ആശീര്വാദങ്ങളും കൊടുക്കുന്നതിന്റെ അഭ്യാസം ഉണ്ടെങ്കില് മനസാ താങ്കള് ബിസിയായിരിക്കും. മനസ്സിലുള്ള അലച്ചിലുകള് സ്വതവേ തന്നെ അരികിലേക്ക് മാറും. തന്റെ പുരുഷാര്ത്ഥത്തില് എപ്പോഴെങ്കിലും നിരാശയുണ്ടാവുക സംഭവ്യമല്ല. മാന്ത്രിക മന്ത്രം പോലെയാകും.