മധുരമായ കുട്ടികളേ - ഒരു
ബാബയുടെ സ്മൃതിയിലൂടെ നിങ്ങൾക്ക് പരമമായിട്ട് മാറണം അതിനാൽ അറിയാതെ പോലും
മറ്റാരേയും ഓർമ്മിക്കരുത്.
ചോദ്യം :-
ബാബയിൽ നിന്ന് ഏതൊരു പ്രതീക്ഷ വെക്കാതെ കൃപ യാചിക്കുന്നതിനു പകരം തന്റെ പ്രയത്നം
ചെയ്യണം?
ഉത്തരം :-
പഴയ
ശരീരത്തിന്റെ ഏതെങ്കിലും കർമഭോഗമുണ്ടെങ്കിൽ, ദാരിദ്ര്യം വന്നു, അല്ലെങ്കിൽ അസുഖം
വന്നു എങ്കിൽ ബാബ പറയും ഇത് നിങ്ങളുടേതായ കർമക്കണക്കാണ്, ഈ പ്രതീക്ഷ
വെക്കാതിരിക്കൂ- ഇതിൽ ബാബ എന്തെങ്കിലും കൃപ കാണിക്കണം. തന്റെ പ്രയത്നം ചെയ്ത്
യോഗബലത്തിലൂടെ പ്രയോജനമെടുക്കൂ, ഓർമയിലൂടെ തന്നെയാണ് ആയുസ് വർധിക്കുക. കർമഭോഗം
തീർപ്പാകുക. പ്രാണനിലും പ്രിയപ്പെട്ട ബാബ, ആ ബാബയോട് എത്രത്തോളം സ്നേഹമുണ്ടോ
അത്രയും ഓർമ ഉണ്ടാകും, മംഗളവുമുണ്ടായിക്കൊണ്ടിരിക്കും.
ഓംശാന്തി.
പരിധിയില്ലാത്ത ബാബയിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ് - മധുരമായ
കുട്ടികളേ, സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ അതോടൊപ്പം
തന്റെ വീടിനേയും ഓർമ്മിക്കണം. അതിനെ ശാന്തി സ്തംഭമെന്നും പറയാം. സുഖത്തിന്റെയും
സ്തംഭമുണ്ട്. സ്തംഭം വളരെ ഉയരത്തിലായിരിക്കുമല്ലോ. നിങ്ങൾ അവിടേക്ക്
പോകുന്നതിനാണ് പുരുഷാർത്ഥം ചെയ്യുന്നത്. ഉയർന്നതിലും ഉയർന്ന ശാന്തിയുടെ
സ്തംഭത്തിലേക്ക് നിങ്ങൾക്ക് എങ്ങനെ പോകാൻ കഴിയും, ഇതും ഉയർന്ന
സ്തംഭത്തിലിരിക്കുന്ന ബാബയാണ് മനസ്സിലാക്കി തരുന്നത്, കുട്ടികളേ സ്വയത്തെ
ആത്മാവാണെന്നു മനസ്സിലാക്കൂ. നമ്മൾ ആത്മാക്കൾ ശാന്തിധാം നിവാസികളാണ്. അതാണ്
ബാബയുടെ വീട്. ഇത് നടക്കുമ്പോഴും കറങ്ങുമ്പോഴും ശീലമാകണം. സ്വയത്തെ
ആത്മാവാണെന്നു മനസ്സിലാക്കൂ അതോടൊപ്പം ശാന്തിധാമത്തേയും സുഖധാമത്തേയും
ഓർമ്മിക്കണം. ബാബക്ക് അറിയാം ഇതിലാണ് പരിശ്രമം ഉള്ളത്. ആരാണോ ആത്മാഭിമാനിയായി
ഇരിക്കുന്നത് അവരാണ് മഹാവീരൻ. ഓർമ്മയിലൂടെയാണ് നിങ്ങൾ മഹാവീരനും, സുപ്രീമും ആയി
മാറുന്നത്. പരമമാവുക അർത്ഥം ശക്തിശാലിയാകുക.
കുട്ടികൾക്ക് സന്തോഷമുണ്ടായിരിക്കണം - സ്വർഗ്ഗത്തിന്റെ അധികാരിയാക്കുന്ന ബാബ,
വിശ്വത്തിന്റെ അധികാരിയാക്കുന്ന ബാബ നമ്മെ പഠിപ്പിക്കുകയാണ്. ബുദ്ധി ബാബയിലേക്ക്
പോകുന്നുമുണ്ട്. ഇതാണ് ഒരേ ഒരു ബാബയോട് ആത്മാവിനുള്ള സ്നേഹം. അതിരാവിലെ
എഴുന്നേറ്റ് ബാബയോട് മധുര മധുരമായി സംസാരിക്കണം. ബാബാ അങ്ങ് അത്ഭുതമാണ്, അങ്ങ്
ഞങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കുമെന്ന് സ്വപ്നത്തിൽ പോലും
ഉണ്ടായിരുന്നില്ല. ബാബ അങ്ങയുടെ ശിക്ഷണത്തിലൂടെ തന്നെ ജീവിക്കും. ഒരു പാപ
കർമ്മവും ചെയ്യില്ല. ബാബ എങ്ങനെയാണോ പുരുഷാർത്ഥം ചെയ്യിപ്പിക്കുന്നത് , അത്
കുട്ടികൾക്ക് കേൾപ്പിച്ചു കൊടുക്കുന്നുമുണ്ട്. ശിവബാബക്ക് ധാരാളം കുട്ടികളുണ്ട്,
ചിന്തയുണ്ടാകുമല്ലോ. എത്ര കുട്ടികളെയാണ് സംരക്ഷിക്കേണ്ടത്. ഇവിടെ നിങ്ങൾ
ഈശ്വരീയ പരിവാരത്തിലാണ്. ബാബ സന്മുഖത്തിൽ ഇരിക്കുന്നുമുണ്ട്. അങ്ങ് നൽകുന്നത്
കഴിക്കാം, അങ്ങയോടൊപ്പം ഇരിക്കാം...നിങ്ങൾക്കറിയാം ശിവബാബ ഈ ശരീരത്തിൽ വന്ന്
പറയുകയാണ് - മധുരമായ കുട്ടികളേ, എന്നെ മാത്രം ഓർമ്മിക്കൂ. ദേഹസഹിതം ദേഹത്തിന്റെ
സർവ്വ സംബന്ധങ്ങളേയും മറക്കണം. ഇത് അന്തിമ ജന്മമാണ്. ഇത് പഴയ ലോകമാണ്, പഴയ ശരീരം
ഇല്ലാതാകുക തന്നെ ചെയ്യും. പറയാറുണ്ട് താങ്കൾ മരിക്കുന്നതോടെ ഈ ലോകവും താങ്കളിൽ
നിന്ന് മരിക്കുമെന്ന്. പുരുഷാർത്ഥത്തിന് വളരെ കുറച്ച് സംഗമത്തിലെ സമയമാണുള്ളത്.
കുട്ടികൾ ചോദിക്കുന്നുണ്ട് - ബാബാ ഈ പഠിപ്പ് എത്ര സമയമുണ്ടാകും. ഏതുവരക്ക്
ദൈവീക രാജധാനി സ്ഥാപിക്കപ്പെടുന്നില്ലയോ അതുവരെ കേൾപ്പിച്ചു കൊണ്ടിരിക്കും.
പിന്നെ പുതിയ ലോകത്തിലേക്ക് ട്രാൻസ്ഫർ ആകും. ഇത് പഴയ ശരീരമാണ്, എന്തെങ്കിലും
കർമ്മകണക്ക് ഇല്ലാതായി കൊണ്ടേയിരിക്കും.. അതിൽ ബാബയുടെ സഹായം - ഈ പ്രതീക്ഷ
വെക്കരുത്. ധനം നഷ്ടപ്പെട്ടു, രോഗിയായി - ബാബ പറയും ഇത് നിങ്ങളുടെ കർമ്മകണക്കാണ്..
യോഗം ചെയ്യുകയാണെങ്കിൽ ആയുസ്സ് വർദ്ധിക്കും. തന്റെ പരിശ്രമം ചെയ്യണം. കൃപ
യാചിക്കരുത്. എത്രത്തോളം ബാബയെ ഓർമ്മിക്കുന്നോ മംഗളം മാത്രമേ
ഉണ്ടാവുകയുള്ളൂ.എത്ര കഴിയുമോ യോഗബലത്തിലൂടെ കാര്യങ്ങൾ ചെയ്യണം. പാടാറുമുണ്ടല്ലോ
- എന്നെ കൺപോളകൾക്കുള്ളിൽ ഒളിപ്പിക്കൂ........പ്രിയങ്കരമായതിനെ കണ്ണിലെ
രത്നമെന്നും, പ്രാണനോളം പ്രിയങ്കരമെന്നും പറയുന്നു. ഈ ബാബ വളരെ പ്രിയങ്കരനാണ്,
എന്നാൽ ഗുപ്തമാണ്. ആ ബാബയെ നിങ്ങൾ അത്രയിധികം സ്നേഹിക്കണം. കുട്ടികൾ ബാബയെ തന്റെ
കൺപോളകൾക്കുള്ളിൽ സൂക്ഷിക്കേണ്ടി വരും. കൺപോള ഈ കണ്ണുകളല്ല. ഇത് ബുദ്ധിയിലാണ്
ഓർമ്മ വെക്കേണ്ടത്. അതിപ്രിയങ്കരനായ നിരാകാരനായ ബാബയാണ് പഠിപ്പിക്കുന്നത്. ബാബ
ജ്ഞാന സാഗരനും, സുഖ സാഗരനും, സ്നേഹ സാഗരനുമാണ്. ഇങ്ങനെയുള്ള അതിപ്രിയങ്കരനായ
ബാബയോട് എത്രയധികം സ്നേഹമുണ്ടായിരിക്കണം. കുട്ടികൾക്ക് എത്ര നിഷ്കാമ സേവനമാണ്
ചെയ്തു കൊടുക്കുന്നത്.. പതിത ശരീരത്തിൽ വന്ന് നിങ്ങൾ കുട്ടികളെ വജ്ര സമാനമാക്കി
മാറ്റുകയാണ്. എത്ര മധുരമായ ബാബയാണ്. നിങ്ങൾ കുട്ടികളും അതുപോലെ മധുരത ഉള്ളവരാകണം.
എത്ര നിരഹങ്കാരിയായിട്ടാണ് ബാബ കുട്ടികളുടെ സേവനം ചെയ്യുന്നത്, അതിനാൽ നിങ്ങൾ
കുട്ടികളും അത്രയധികം സേവനം ചെയ്യണം. ശ്രീമത്തിലൂടെ നടക്കണം. എവിടെയെങ്കിലും
തന്നിഷ്ടത്തിലൂടെ നടക്കുകയാണെങ്കിൽ തന്റെ ഭാഗ്യത്തിലാണ് വര വരക്കുന്നത് എന്ന്
ഓർമ്മിക്കണം. നിങ്ങൾ ബ്രാഹ്മണർ ഈശ്വരീയ സന്താനങ്ങളാണ്. ബ്രഹ്മാവിന്റെ അവകാശികളും
പരസ്പരം സഹോദരി സഹോദരൻമാരുമാണ്. ഈശ്വരീയ പേരക്കുട്ടികളാണ്. ബാബയിൽ നിന്നും
സമ്പത്ത് നേടുകയാണ്. എത്രത്തോളം പുരുഷാർത്ഥം ചെയ്യുന്നോ അത്രയും പദവി
പ്രാപ്തമാകും. ഇതിൽ സാക്ഷി ആയി ഇരിക്കേണ്ട വളരെ ആവശ്യകതയുമുണ്ട്. ബാബാ പറയുന്നു,
മധുരമായ കുട്ടികളേ, അല്ലയോ ആത്മാക്കളേ, മനസ്സു കൊണ്ട് എന്നെ മാത്രം ഓർമ്മിക്കൂ.
അറിയാതെ പോലും മറ്റാരേയും ഓർമ്മിക്കരുത്. നിങ്ങളുടെ പ്രതിജ്ഞയാണ് എന്റെതായി
അങ്ങ് മാത്രമേയുള്ളൂ. ഞങ്ങൾ ആത്മാക്കളാണ്, അങ്ങ് പരമാത്മാവാണ്. അങ്ങയിൽ നിന്നും
സമ്പത്ത് നേടണം. താങ്കളിലൂടെ രാജയോഗം പഠിക്കുകയാണ്, ഇതിലൂടെ രാജ്യഭാഗ്യം
പ്രാപ്തമാകും.
മധുരമായ കുട്ടികളേ, നിങ്ങൾക്കറിയാം ഇത് അനാദിയായ ഡ്രാമയാണ്. നമ്മുടെ ജയ
പരാജയത്തിന്റെ കളി നടക്കുകയാണ്. എന്താണോ നടക്കുന്നത് എല്ലാം നല്ലതാണ്.
രചയിതാവിന് തീർച്ചയായും ഡ്രാമ ഇഷ്ടമായിരിക്കുമല്ലോ, അപ്പോൾ രചയിതാവിന്റെ
മക്കൾക്കും ഇഷ്ടമായിരിക്കുമല്ലോ. ഈ ഡ്രാമയിൽ ഒരേ ഒരു പ്രാവശ്യമാണ് ബാബക്ക് വളരെ
ഹൃദയപൂർവ്വം, പ്രേമത്തോടെ മക്കളുടെ സേവനം ചെയ്യാൻ കഴിയുന്നത്. ബാബക്ക് എല്ലാ
മക്കളേയും വളരെ ഇഷ്ടമാണ്. നിങ്ങൾക്കറിയാം സത്യയുഗത്തിലും എല്ലാവരും പരസ്പരം വളരെ
സ്നേഹികളായാണ് കഴിഞ്ഞിരുന്നത്. മൃഗങ്ങൾക്കിടയിലും വളരെ സ്നേഹമുണ്ടാകും.
സ്നേഹത്തോടെ കഴിയാത്ത ഒരു ജീവികളും അവിടെ ഉണ്ടാവുകയില്ല. അതിനാൽ നിങ്ങൾ
കുട്ടികൾക്ക് ഇവിടെ മാസ്റ്റർ സ്നേഹ സാഗരമായി മാറണം. ഇവിടെ ആയി തീരുന്നുവെങ്കിൽ
ഈ സംസ്കാരം അവിനാശിയാകും. ബാബ പറയുന്നു - കല്പം മുമ്പത്തേതു പോലെ വീണ്ടും
നിങ്ങളെ സ്നേഹിയാക്കാൻ വന്നിരിക്കുകയാണ്. എപ്പോഴെങ്കിലും ഏതെങ്കിലും കുട്ടിയുടെ
ശബ്ദത്തിൽ ക്രോധം ഉണ്ടെന്നറിഞ്ഞാൽ ബാബ ശിക്ഷണം നൽകാറുണ്ട് - ക്രോധിക്കുന്നത്
ശരിയല്ല. ഇതിലൂടെ നിങ്ങളും ദു:ഖിയാകും, മറ്റുള്ളവരേയും ദു:ഖിയാക്കും. ബാബ
സദാകാലത്തേക്ക് സുഖം നൽകുന്ന ആളാണ് അതിനാൽ നിങ്ങൾ കുട്ടികൾക്കും ബാപ്സമാൻ ആകണം.
ഒരിക്കലും പരസ്പരം ദു:ഖം കൊടുക്കരുത്.
നിങ്ങൾ കുട്ടികൾക്കറിയാം ശിവബാബയാണ് അതിരാവിലെ വരുന്നത്...രാത്രിയെ പകലാക്കുന്നു
അഥവാ പ്രഭാതമാക്കുന്നു. പരിധിയില്ലാത്ത ബാബയാണ് .......ഒരേ ഒരു സായി ബാബയേ ഉള്ളൂ,
അതാണ് നിഷ്കളങ്കനായ ശിവബാബ. പേരു തന്നെ നോക്കണം, നിഷ്കളങ്കരുടെ നാഥൻ.
നിഷ്കളങ്കരായ കന്യകമാർ, മാതാക്കളിലാണ് ജ്ഞാന കലശം വെച്ചത്. അവരെയാണ്
വിശ്വത്തിന്റെ അധികാരികളാക്കി മാറ്റുന്നത്. എത്ര സഹജമായ ഉപായമാണ് പറഞ്ഞു
തരുന്നത്. എത്ര സ്നേഹത്തോടെയാണ് നിങ്ങളുടെ പാലന ജ്ഞാനത്തിലൂടെ ചെയ്യുന്നത്.
ആത്മാവിനെ പാവനമാക്കുന്നതിന് ഓർമ്മയുടെ യാത്രയിൽ കഴിയണം. യോഗത്തിലൂടെ സ്നാനം
നടത്തണം. ജ്ഞാനം പഠിപ്പാണ്. യോഗമാകുന്ന സ്നാനത്തിലൂടെ പാപം ഭസ്മമാകും. സ്വയത്തെ
ആത്മാവാണെന്ന് മനസ്സിലാക്കാനുള്ള അഭ്യാസം ചെയ്യൂ, അപ്പോൾ ഈ ദേഹത്തിന്റെ അഹങ്കാരം
തീർത്തും ഇല്ലാതാകും. യോഗത്തിലൂടെ പവിത്രരും സതോപ്രധാനവും ആയി ബാബയുടെ
അടുത്തേക്ക് പോകണം. ചില കുട്ടികൾ ഈ കാര്യങ്ങളെ നല്ല രീതിയിൽ
മനസ്സിലാക്കുന്നില്ല. സത്യം സത്യമായ ചാർട്ട് പറയുന്നില്ല. അരകല്പം അസത്യ ലോകത്തിൽ
ജീവിച്ചതു കൊണ്ട് ഉള്ളിൽ നിറഞ്ഞിരിക്കുന്നത് അസത്യമാണ്. സത്യതയോടെ തന്റെ ചാർട്ട്
ബാബയോട് പറയണം. പരിശോധിക്കണം - ഞാൻ ഏകദേശം 1 മണിക്കൂർ യോഗം ചെയ്തു, അതിൽ എത്ര
സമയം ആത്മാവാണെന്നു മനസ്സിലാക്കി അച്ഛനെ ഓർമ്മിച്ചു. ചിലർക്കെല്ലാം സത്യം പറയാൻ
മടി തോന്നുന്നു. എത്ര സേവനം ചെയ്തു, എത്ര പേർക്ക് മനസ്സിലാക്കി കൊടുത്തു ഇതെല്ലാം
പെട്ടെന്നു തന്നെ പറയും എന്നാൽ ഓർമ്മയുടെ യാത്രയിൽ എത്ര സമയമിരുന്നു ഈ സത്യം
പറയുന്നില്ല. ഓർമ്മയിലിരിക്കാത്തതു കൊണ്ട് നിങ്ങൾ പറയുന്നതൊന്നും മറ്റാരുടേയും
ഉള്ളിൽ അമ്പ് പോലെ തറക്കുന്നില്ല. ജ്ഞാനമാകുന്ന വാളിൽ മൂർച്ചയില്ല. ചിലർ പറയും,
നമ്മൾ നിരന്തരം ഓർമ്മയിലാണ്, ബാബ പറയുന്നു അങ്ങനെ ഒരു സ്ഥിതി കാണാനില്ല.
നിരന്തരമായ ഓർമ്മയിലിരുന്നാൽ കർമ്മാതീതമാകും. ജ്ഞാനത്തിന്റെ അത്യുന്നതമായ
സ്ഥിതിയിൽ എത്തിച്ചേരുക, ഇതിൽ വളരെ പരിശ്രമമുണ്ട്. വെറുതെ വിശ്വത്തിന്റെ അധികാരി
ആകുകയില്ലല്ലോ. ഒരു ബാബയല്ലാതെ മറ്റൊന്നും ഓർമ്മ വരരുത്. ഈ ദേഹവും ഓർമ്മ വരരുത്.
ഈ അവസ്ഥ അന്തിമത്തിലാണ് ഉണ്ടാകുക. ഓർമ്മയുടെ യാത്രയിലൂടെ നിങ്ങളുടെ സമ്പാദ്യം
ഉണ്ടായി കൊണ്ടിരിക്കും. അഥവാ ശരീരം ഉപേക്ഷിക്കുകയാണെങ്കിൽ സമ്പാദ്യം ഉണ്ടാക്കാൻ
സാധിക്കില്ല. ആത്മാവ് സംസ്കാരമെടുത്ത് പോകും പക്ഷെ സ്മൃതി ഉണർത്തി തരുന്നതിന്
ടീച്ചർ വേണമല്ലോ എങ്കിലല്ലേ സ്മൃതി ഉണരുകയുള്ളൂ. ബാബ ഇടയ്ക്കിടയ്ക്ക് സ്മൃതി
ഉണർത്തി തരുന്നുണ്ട്. ഇങ്ങനേയും ധാരാളം കുട്ടികളുണ്ട്, ഗൃഹസ്ഥത്തിൽ കഴിഞ്ഞും,
ജോലികൾ ചെയ്തും, ഉയർന്ന പദവി പ്രാപ്തമാക്കുന്നതിന് ശ്രീമത്തിലൂടെ നടന്ന് തന്റെ
ഭാവിയിലേക്ക് സമ്പാദ്യം ഉണ്ടാക്കുന്നുണ്ട്. ബാബയോട് നിർദേശം ചോദിക്കുന്നുണ്ട്.
ധനം ഉണ്ടെങ്കിൽ ഇത് എങ്ങനെ സഫലമാക്കണമെന്നും ചോദിക്കുന്നുണ്ട്. ബാബ പറയുന്നു
സെന്റർ തുറന്നോളൂ, അനേകരുടെ മംഗളം ചെയ്യണം. മനുഷ്യർ ദാന പുണ്യമെല്ലാം
ചെയ്യുന്നുണ്ട്, അടുത്ത ജന്മം അതിന്റെ ഫലവും ലഭിക്കുന്നുണ്ട്. നിങ്ങൾക്കും
ഭാവിയിലെ 21 ജന്മത്തേക്കു വേണ്ടി രാജ്യഭാഗ്യം ലഭിക്കുന്നുണ്ട്. നിങ്ങളുടേത്
നമ്പർവൺ ബാങ്കാണ്, ഇതിൽ നാലണ ഇട്ടാലും ഭാവിയിൽ ആയിരം മടങ്ങായി കിട്ടും. കല്ലിൽ
നിന്നും സ്വർണ്ണമായി മാറും. നിങ്ങളുടെ ഓരോ വസ്തുവും പവിഴമാകും. ബാബ പറയുന്നു
മധുരമായ കുട്ടികളേ ഉയർന്ന പദവി നേടണമെങ്കിൽ മാതാ പിതാവിനെ പൂർണ്ണമായും
അനുകരിക്കണം അതോടൊപ്പം തന്റെ കർമ്മേന്ദ്രിയങ്ങളുടെ മേൽ നിയന്ത്രണം
ഉണ്ടായിരിക്കണം. അഥവാ കർമ്മേന്ദ്രിയങ്ങൾ തന്റെ നിയന്ത്രണത്തിൽ ഇല്ലെങ്കിൽ,
പെരുമാറ്റം ശരിയല്ലെങ്കിൽ ഉയർന്ന പദവിയിൽ നിന്നും വഞ്ചിക്കപ്പെടും. കൂടുതൽ
ആഗ്രഹങ്ങൾ വെക്കരുത്.
ബാബ നിങ്ങൾ കുട്ടികളെ ജ്ഞാനത്തിലൂടെ അലങ്കരിച്ച് സത്യയുഗത്തിലെ മഹാരാജാവും
മഹാറാണിയുമാക്കി മാറ്റുകയാണ്. ഇതിൽ കൂടുതലായി വേണ്ടത് സഹനശക്തിയാണ്. കൂടുതൽ മോഹം
തന്റെ ശരീരത്തിനോട് ഉണ്ടാകരുത്. യോഗബലത്തിലൂടെ കാര്യങ്ങൾ നടത്തണം. ബാബക്ക്
വളരെയധികം ചുമ വരുമായിരുന്നു എങ്കിലും സേവനത്തിൽ തല്പരനായിരുന്നു. ജ്ഞാന
യോഗത്തിലൂടെ അലങ്കാരം ചെയ്ത് കുട്ടികളെ യോഗ്യരാക്കി മാറ്റുകയാണ്. നിങ്ങൾ ഇപ്പോൾ
ഈശ്വരീയ മടിത്തട്ടിൽ, മാതാ പിതാവിന്റെ മടിത്തട്ടിലാണ് ഇരിക്കുന്നത്. ബാബ ബ്രഹ്മാ
മുഖത്തിലൂടെയാണ് നിങ്ങൾക്ക് ജന്മം നൽകുന്നത്, അപ്പോൾ ബ്രഹ്മാവ് അമ്മയായല്ലോ,
എങ്കിലും ശിവബാബയുടെ അടുത്തേക്കാണ് ബുദ്ധി പോകുന്നത്. അങ്ങ് മാതാവും
പിതാവുമാണ്..ഞങ്ങൾ അങ്ങയുടെ ബാലകരാണ്. നിങ്ങൾക്ക് ഇവിടെ തന്നെ സർവ്വഗുണ
സമ്പന്നരാകണം. ഇടയ്ക്കിടയ്ക്ക് മായയോട് തോൽക്കരുത്. ബാബ മനസിലാക്കിത്തരുന്നു-
മധുരമായ കുട്ടികളേ- സ്വയം ആത്മാവെന്ന് മനസിലാക്കൂ. ഇങ്ങനെ അവനവനെ കരുതുന്നത്
എത്ര മധുരമാണ്. ഞാൻ എന്തായിരുന്നു, എന്തായിക്കൊണ്ടിരിക്കുകയാണ്.
ഈ ഡ്രാമ എത്ര അദ്ഭുതകരമായാണ് ഉണ്ടാക്കിയിട്ടുള്ളത്, ഇതും നിങ്ങൾ ഇപ്പോൾ
മനസിലാക്കുന്നു. ഇത് പുരുഷോത്തമസംഗമയുഗമാണ്, ഇത്രത്തോളം എങ്കിലും ഓർമയുണ്ടായാലും
നിശ്ചയമുണ്ടാകുന്നു- നാം സത്യയുഗത്തിൽ പോകുന്നവരാണ്, ഇപ്പോൾ സംഗമത്തിലാണ്.
പിന്നെ വീട്ടിലേക്ക് പോകണം, അതിനാൽ തീർച്ചയായും പാവനമാകണം. ഉള്ളിൽ വളരെ
സന്തോഷമുണ്ടാകണം. ആഹാ! പരിധിയില്ലാത്ത അച്ഛൻ പറയുന്നു- മധുരമധുരമായ കുട്ടികളെ,
എന്നെ ഓർമിക്കുകയാണെങ്കിൽ നിങ്ങൾ സതോപ്രധാനമാകും. വിശ്വത്തിന്റെ അധികാരികളാകും.
ബാബ എത്രയാണ് കുട്ടികളെ സ്നേഹിക്കുന്നത്. ഇങ്ങനെയല്ല- വെറും ടീച്ചറുടെ രൂപത്തിൽ
പഠിപ്പിച്ചിട്ട് പിന്നെ വീട്ടിലേക്ക് പോകുക. ഇവിടെ അച്ഛനുമാണ്, ടീച്ചറുമാണ്.
നിങ്ങളെ പഠിപ്പിക്കുകയുമാണ്. ഓർമയുടെ യാത്രയും പഠിപ്പിക്കുന്നു.
ഇങ്ങനെ വിശ്വത്തിന്റെ അധികാരിയാക്കുന്ന ,പതീതത്തിൽ നിന്നു പാവനമാക്കുന്ന ബാബയോട്
വളരെ സ്നേഹമുണ്ടാകണം. അതിരാവിലെ എഴുന്നേൽക്കുന്നതിലൂടെ തന്നെ ആദ്യമാദ്യം
ശിവബാബയോട് ഗുഡ്മോർണിംഗ് പറയണം. ഗുഡ്മോർണിംഗ് അഥവാ ഓർമിക്കുമ്പോൾ വളരെ
സന്തോഷത്തിലിരിക്കും. കുട്ടികൾക്ക് സ്വന്തം ഹൃദയത്തോട് ചോദിക്കണം- നമ്മൾ രാവിലെ
എണീറ്റ് എത്ര പരിധിയില്ലാത്ത ബാബയുടെ ഓർമിക്കുന്നുണ്ട്. മനുഷ്യർ ഭക്തിയും
രാവിലെയാണല്ലോ ചെയ്യുന്നത്. ഭക്തി എത്ര ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. എന്നാൽ
ബാബയ്ക്കറിയാം പല കുട്ടികളും ഹൃദയവും പ്രാണനും കൊണ്ട് തീവ്രസ്നേഹത്തോടെ
ഓർമിക്കുന്നില്ല. രാവിലെ എണീറ്റ് ബാബയോട് ഗുഡ്മോർണിംഗ് പറഞ്ഞ്, ജ്ഞാനത്തിന്റെ
ചിന്തനത്തിലിരിക്കുകയാണെങ്കിൽ സന്തോഷം അതിരു കവിയും. ബാബയോട് ഗുഡ്മോർണിംഗ്
പറയുന്നില്ലെങ്കിൽ പാപങ്ങളുടെ ഭാരമെങ്ങനെ ഇറങ്ങും. മുഖ്യ കാര്യം തന്നെ ഓർമയാണ്.
ഇതിലൂടെ നിങ്ങളുടെ ഭാവിയിലേക്ക് വളരെയേറെ സമ്പാദ്യമുണ്ടാകുന്നു. കൽപ-കൽപാന്തരം
ഈ സമ്പാദ്യം പ്രയോജനത്തിൽ വരുന്നു. വലിയ ക്ഷമയോടെ, ഗൗരവത്തോടെ, വിവേകത്തോടെ
ഓർമിക്കേണ്ടതുണ്ട്. പുറമെ നിന്നുള്ള കണക്കിൽ ഇങ്ങനെ പറഞ്ഞേക്കാം ഞാൻ ബാബയെ
ഒരുപാട് ഓർമിക്കുന്നുണ്ട്. പക്ഷേ കൃത്യമായി ഓർമിക്കുവാൻ പ്രയത്നമുണ്ട്. ആര്
ബാബയെ കൂടുതൽ ഓർമിക്കുന്നുവോ അവർക്ക് കറന്റ് കൂടുതൽ ലഭിക്കുന്നു എന്തെന്നാൽ
ഓർമയിലൂടെ ഓർമ ലഭിക്കുന്നു. യോഗവും ജ്ഞാനവും രണ്ടു സാധനങ്ങളാണ്. യോഗത്തിന്റെ
വിഷയം വേറെയാണ്. വളരെ ഭാരിച്ച വിഷയമാണ്. യോഗത്തിലൂടെ തന്നെയാണ് ആത്മാവ്
സതോപ്രധാനമാകുന്നത്. ഓർമ കൂടാതെ സതോപ്രധാനമാകുക അസംഭവ്യമാണ്. നല്ല രീതിയിൽ
സ്നേഹത്തോടെ ബാബയെ ഓർമിക്കുകയാണെങ്കിൽ താനേ കറന്റ് ലഭിക്കും, ആരോഗ്യശാലിയാകും.
കറന്റിലൂടെ ആയുസും വർധിക്കുന്നു. കുട്ടികൾ ഓർമിക്കുകയാണെങ്കിൽ ബാബയും
സർച്ച്ലൈറ്റ് നൽകുന്നു. ബാബ എത്ര വലിയ ഖജനാവ് നിങ്ങൾ കുട്ടികൾക്ക് നൽകുന്നു. ശരി
മധുരമധുരമായ വളരെക്കാലം കഴിഞ്ഞ് തിരികെ കിട്ടിയ നയനങ്ങളുടെ രത്നമായ കുട്ടികൾക്ക്
മാതാപിതാവായ ബാപ്ദാദയുടെ ഹൃദയവും പ്രാണനും, തീവ്രസ്നേഹത്തോടെയുമുള്ള സ്നേഹസ്മരണ,
ഗുഡ്മോർണിംഗ്. ആത്മീയഅച്ഛന്റെ ആത്മീയകുട്ടികൾക്ക് നമസ്തേ.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയെ
വളരെ ക്ഷമയോടെ, ഗൗരവത്തോടെ, വിവേകത്തോടെ ഓർമിക്കണം. ഓർമ കൃത്യമാണെങ്കിൽ ബാബയുടെ
കറന്റ് ലഭിക്കും. ആയുസ് വർധിക്കും, ആരോഗ്യശാലിയായി മാറും.
2. ഉയർന്ന പദവി
ലഭിക്കണമെങ്കിൽ തന്റെ പെരുമാറ്റത്തെ നന്നാക്കണം. അധികം ആഗ്രഹങ്ങൾ വെക്കരുത്.
കർമേന്ദ്രിയങ്ങൾക്ക് മേൽ പൂർണ നിയന്ത്രണം വേണം. മാതാപിതാവിനെ പരിപൂർണമായി
പിന്തുടരണം.
വരദാനം :-
അച്ഛനെ
പിന്തുടരുക, അച്ഛനെ നോക്കുക- എന്ന മഹാമന്ത്രത്തിലൂടെ ഏകരസസ്ഥിതി ഉണ്ടാക്കുന്ന
ശ്രേഷ്ഠപുരുഷാർഥിയായി ഭവിക്കട്ടെ.
അച്ഛനെ നോക്കുക, അച്ഛനെ
പിന്തുടരുക- ഈ മന്ത്രത്തെ സദാ മുന്നിൽ വെച്ചുകൊണ്ട് കയറുന്ന കലയിൽ
സഞ്ചരിച്ചുകൊണ്ടിരിക്കൂ, പറന്നുകൊണ്ടിരിക്കൂ. ഒരിക്കലും ആത്മാക്കളെ നോക്കരുത്,
എന്തെന്നാൽ ആത്മാക്കളെല്ലാം പുരുഷാർഥികളാണ്. പുരുഷാർഥിയിൽ നന്മകളുമുണ്ടാകും,
കുറച്ച് കുറവുമുണ്ടാകുന്നു സമ്പന്നമല്ല, അതിനാൽ ബാബയെ പിന്തുടരുക, സഹോദരീ
സഹോദരന്മാരെയല്ല. അപ്പോൾ ബാബ ഏകരസമായിരിക്കുന്നതു പോലെ ഇങ്ങനെ പിന്തുടരുന്നവർ
സ്വതവേ ഏകരസമായി മാറും.
സ്ലോഗന് :-
പരചിന്തനത്തിന്റെ പ്രഭാവത്തിൽ വരാതെ ശുഭചിന്തനം ചെയ്യുന്ന ശുഭചിന്തനമണിയാകൂ.
അവ്യക്തസൂചനകൾ -ഈ
അവ്യക്തമാസത്തിൽ ബന്ധനമുക്തമായിരുന്ന് ജീവന്മുക്തസ്ഥിതിയുടെ അനുഭവം ചെയ്യൂ
മറ്റ് സ്ഥൂല വസ്തുക്കളെ
എപ്പോൾ വേണമോ അപ്പോൾ എടുക്കാം, എപ്പോൾ വേണോ അപ്പോൾ വിടാം. അങ്ങനെ ദേഹബോധത്തെയും
എപ്പോൾ വേണമോ അപ്പോൾ വിട്ട് ദേഹീ-അഭിമാനിയായി മാറൂ. ഈ അഭ്യാസം ഇത്രയും സരളമാകണം,
എത്രയും സ്ഥൂലവസ്തുക്കൾ സാധിക്കും എന്നതു പോലെ. രചയിതാവിന് എപ്പോൾ വേണോ രചനയുടെ
ആധാരമെടുക്കാം , എപ്പോൾ വേണമോ രചനയുടെ ആധാരം വിടാം, എപ്പോൾ വേണോ നിർമോഹി, എപ്പോൾ
വേണമോ സ്നേഹിയാകുക-ഇത്രയും ബന്ധനമുക്തമാകുക.