21.02.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - പദവിയോടുകൂടി പാസ്സാകണമെങ്കില് ബുദ്ധിയോഗം അല്പം പോലും എവിടെയും അലയരുത്, ഒരു ബാബയുടെ ഓര്മ്മയുണ്ടായിരിക്കണം. ദേഹത്തെ ഓര്മ്മിക്കുന്നവര്ക്ക് ഉയര്ന്ന പദവി നേടാന് സാധിക്കില്ല.

ചോദ്യം :-
ഏറ്റവും ഉയര്ന്ന ലക്ഷ്യം ഏതാണ്?

ഉത്തരം :-
ആത്മാവ് ജീവിച്ചിരിക്കെ മരിച്ച് ഒരു ബാബയുടേതായി മാറണം, വേറെ ആരുടെയും ഓര്മ്മ വരരുത്, ദേഹാഭിമാനം തീര്ത്തും വിട്ടുപോകണം - ഇത് തന്നെയാണ് ഉയര്ന്ന ലക്ഷ്യം. നിരന്തരമായി ദേഹീ അഭിമാനി അവസ്ഥ ഉണ്ടാവണം - ഇതാണ് വലിയ ലക്ഷ്യം. ഇതിലൂടെ കര്മ്മാതീത അവസ്ഥ പ്രാപ്തമാകും.

ഗീതം :-
അങ്ങ് സ്നേഹത്തിന്റെ സാഗരമാണ്..........

ഓംശാന്തി.  
ഇപ്പോള് ഈ ഗീതവും തെറ്റാണ്. സ്നേഹത്തിനുപകരം ,ജ്ഞാനത്തിന്റെ സാഗരന് എന്നാണ് വേണ്ടത്. സ്നേഹത്തിന്റെ ഒരു പാത്രമൊന്നും ഉണ്ടാവുകയില്ല. ഗംഗാജലത്തിന്റെ പാത്രമാണ് ഉണ്ടാവുക. അത് ഭക്തി മാര്ഗ്ഗത്തിലെ മഹിമയാണ്. ഇത് തെറ്റാണ്, അതാണ് ശരി. ബാബ ആദ്യമാദ്യം ജ്ഞാനത്തിന്റെ സാഗരനാണ്. കുട്ടികളില് അല്പമെങ്കിലും ജ്ഞാനമുണ്ടെങ്കില് ഒരുപാട് ഉയര്ന്ന പദവി പ്രാപ്തമാകുന്നു. കുട്ടികള്ക്കറിയാം ഇപ്പോള് ഈ സമയം നമ്മള് വാസ്തവത്തില് ചൈതന്യ ദില്വാഡാ ക്ഷേത്രത്തിലെപ്പോലെയാണ്. അത് ജഢമായ ദില്വാഡാ ക്ഷേത്രമാണ്, ഇത് ചൈതന്യത്തിലുള്ള ദില്വാഡയാണ്. ഇതും അത്ഭുതം തന്നെയല്ലേ. എവിടെ ജഢമായ ഓര്മ്മചിഹ്നമുണ്ടോ അവിടെ നിങ്ങള് ചൈതന്യത്തിലുള്ളവര് വന്നിരിക്കുകയാണ്. പക്ഷെ മനുഷ്യര് ഒന്നും മനസ്സിലാക്കുന്നില്ല. മുന്നോട്ട് പോകുമ്പോള് മനസ്സിലാക്കും, ഇത് ഈശ്വരനാല് സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ്, ഇവിടെ ഭഗവാനാണ് പഠിപ്പിക്കുന്നത്. ഇതിലും വലിയ വിദ്യാലയം വേറെ ഉണ്ടാകുക സാധ്യമല്ല. ഒപ്പം ഇതും മനസ്സിലാക്കും, ഇത് വാസ്തവത്തില് ചൈതന്യ ദില്വാഡാ ക്ഷേത്രമാണ്. ഈ ദില്വാഡാ ക്ഷേത്രം നിങ്ങളുടെ കൃത്യമായ ഓര്മ്മ ചിഹ്നമാണ്. മുകളില് സൂര്യവംശികളും ചന്ദ്രവംശികളുമുണ്ട്. താഴെ ആദി ദേവനും,ആദി ദേവിയും, കുട്ടികളുമാണ് ഇരിക്കുന്നത്. ഇദ്ദേഹത്തിന്റെ പേരാണ് ബ്രഹ്മാ, പിന്നെ സരസ്വതി, ബ്രഹ്മാവിന്റെ മകള്. പ്രജാപിതാ ബ്രഹ്മാവിന് തീര്ച്ചയായും ഗോപ -ഗോപികമാരും ഉണ്ടായിരിക്കുമല്ലോ. അത് ജഢ ചിത്രമാണ്. ഏതാണോ കടന്നുപോയത് പിന്നീടതിന്റെ ചിത്രമുണ്ടാക്കിയിരിക്കുകയാണ്. ആരെങ്കിലും മരിക്കുമ്പോള് ഉടന് അവരുടെ ചിത്രമുണ്ടാക്കുന്നു, അവരുടെ പദവിയെയോ, ചരിത്രത്തെയോ അറിയുന്നില്ല. കര്ത്തവ്യത്തെക്കുറിച്ച് എഴുതുന്നില്ലായെങ്കില് ആ ചിത്രം കൊണ്ട് ഒരു പ്രയോജനവുമില്ല. അറിയാന് സാധിക്കും, ഇന്നയാള് ഈ കര്ത്തവ്യം ചെയ്തു. ഇപ്പോള് ഈ ദേവതകളുടെ ക്ഷേത്രങ്ങളുണ്ട്, അവരുടെ കര്ത്തവ്യം, ജീവചരിത്രം ഇവയൊന്നും ആര്ക്കും അറിയില്ല. ഉയര്ന്നതിലും ഉയര്ന്ന ശിവബാബയെ ആരും അറിയുന്നില്ല. ഈ സമയം നിങ്ങള് കുട്ടികള് എല്ലാവരുടെയും ജീവചരിത്രത്തെക്കുറിച്ച് അറിയുന്നു. ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്. ശിവരാത്രിയും ആഘോഷിക്കുന്നുണ്ട്. അപ്പോള് തീര്ച്ചയായും ശിവന്റെ അവതരണം ഉണ്ടായിട്ടുണ്ട്. പക്ഷെ എപ്പോഴാണ് ഉണ്ടായത്, ശിവന് എന്താണ് ചെയ്തത് ഇത് ആര്ക്കും തന്നെ അറിയില്ല. ശിവനോടൊപ്പം ബ്രഹ്മാവുമുണ്ട്. ആദിദേവന് അല്ലെങ്കില് ആദിദേവി ആരാണ്, അവര്ക്ക് ഇത്രയും കൈകള് എന്തുകൊണ്ടാണ് നല്കിയിട്ടുള്ളത്. എന്തുകൊണ്ടെന്നാല് വര്ദ്ധിക്കുന്നുണ്ടല്ലോ. പ്രജാപിതാ ബ്രഹ്മാവിലൂടെ എത്ര വൃദ്ധിയാണ് ഉണ്ടാവുന്നത്. ബ്രഹ്മാവിനെക്കുറിച്ചുതന്നെയാണ് 100 കൈകള്, 1000 കൈകളുള്ളവന് എന്ന് പറയുന്നത്. വിഷ്ണു അഥവാ ശങ്കരന് ഇത്രയും കൈകളുണ്ടെന്ന് പറയില്ല. ബ്രഹ്മാവിനെക്കുറിച്ച് എന്തുകൊണ്ടാണ് പറയുന്നത്? ഇത് പ്രജാപിതാ ബ്രഹ്മാവിന്റെ തന്നെ മുഴുവന് വംശാവലിയുമല്ലേ. ഇത് കൈകളുടെ കാര്യമൊന്നുമല്ല. അവര് പറയുന്നുണ്ട് 1000 കൈകളുള്ള ബ്രഹ്മാവ്, പക്ഷെ അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് പ്രാക്ടിക്കലായി നോക്കൂ, ബ്രഹ്മാവിനെത്ര കൈകളാണ്. ഇതാണ് പരിധിയില്ലാത്ത കൈകള്. പ്രജാപിതാ ബ്രഹ്മാവിനെ എല്ലാവരും അംഗീകരിക്കുന്നുണ്ട് പക്ഷെ കര്ത്തവ്യത്തെക്കുറിച്ച് അറിയില്ല. ആത്മാവിന് കൈകളില്ല. ശരീരത്തിനാണ് കൈകളുള്ളത്. ഇത്രയും കോടിക്കണക്കിന് സഹോദരന്മാരാണുള്ളതെങ്കില് അവരുടെയെല്ലാം കൈകളെത്രയായി? പക്ഷെ ആദ്യം ആരെങ്കിലും പൂര്ണ്ണമായ രീതിയില് ജ്ഞാനത്തെ മനസ്സിലാക്കിയ ശേഷം വേണം ഈ കാര്യങ്ങളെല്ലാം കേള്പ്പിക്കാന്. ആദ്യമാദ്യം മുഖ്യമായ കാര്യമിതാണ,് ബാബ പറയുന്നു - എന്നെ ഓര്മ്മിക്കൂ, ഒപ്പം സമ്പത്തിനെയും ഓര്മ്മിക്കൂ. പിന്നീട് ജ്ഞാനത്തിന്റെ സാഗരനെന്നും മഹിമ പാടിയിട്ടുണ്ട്. എത്ര അളവറ്റ പോയിന്റുകളാണ് കേള്പ്പിക്കുന്നത്. ഇത്രയധികം പോയിന്റുകളൊന്നും ഓര്മ്മിച്ചുവെക്കാന് സാധിക്കില്ല. സാരം ബുദ്ധിയില് അവശേഷിക്കും. അവസാനം സാരമായി മാറുന്നത് മന്മനാഭവയാണ്.

കൃഷ്ണനെ ജ്ഞാനത്തിന്റെ സാഗരനെന്ന് പറയില്ല. കൃഷ്ണന് രചനയാണ്, രചയിതാവ് ഒരേയൊരു ബാബയും. ബാബ തന്നെയാണ് എല്ലാവര്ക്കും സമ്പത്ത് നല്കുന്നത്, വീട്ടിലേക്ക് കൊണ്ടു പോകുന്നത്. ബാബയുടെ അഥവാ ആത്മാക്കളുടെ വീടാണ് ശാന്തി ധാമം. വിഷ്ണുപുരിയെ ബാബയുടെ വീടെന്ന് പറയില്ല. എവിടെയാണോ ആത്മാക്കള് വസിക്കുന്നത് ആ വീടാണ് മൂലവതനം, ഈ എല്ലാ കാര്യങ്ങളും വിവേകശാലികളായ കുട്ടികള് തന്നെയാണ് ധാരണ ചെയ്യുന്നത്. ഇത്രയും ജ്ഞാനവും ആരുടെ ബുദ്ധിയിലും ഓര്മ്മ നില്ക്കുക സാധ്യമല്ല. ഇത്രയുമൊന്നും എഴുതാനും സാധിക്കില്ല.എല്ലാവരുടെയും ഈ മുരളികളെല്ലാം ഒന്നിച്ച് വെക്കുകയാണെങ്കില് പോലും ഈ മുഴുവന് ഹാളിനെക്കാളും കൂടുതലായിരിക്കും. മറ്റു പഠിപ്പിലും എത്രയധികം പുസ്തകങ്ങളാണ്. പരീക്ഷ പാസായിയെങ്കില് സാരം ബുദ്ധിയിലിരിക്കും. വക്കീല് പരീക്ഷ പാസായി, ഒരു ജന്മത്തേക്ക് അല്പകാലത്തെ സുഖം പ്രാപ്തമാക്കുന്നു. അതാണ് വിനാശി സമ്പാദ്യം. ഈ ബാബ നിങ്ങളെക്കൊണ്ട് ഭാവിയിലേക്ക് വേണ്ടി അവിനാശി സമ്പാദ്യം ഉണ്ടാക്കിക്കുന്നു. ബാക്കി ഏതെല്ലാം ഗുരുക്കന്മാരും,സന്യാസിമാരുമുണ്ടോ അവരെല്ലാം വിനാശി സമ്പാദ്യമാണ് ഉണ്ടാക്കിക്കുന്നത്.വിനാശത്തിന്റെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു, സമ്പാദ്യം കുറഞ്ഞുകൊണ്ടേയിരിക്കുന്നു. നിങ്ങള് പറയും, സമ്പാദ്യം വര്ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷെ ഇല്ല. ഇതെല്ലാം അവസാനിക്കാന് പോകുന്നതാണ്. മുമ്പ് രാജാക്കന്മാര് മുതലായവരുടെ സമ്പാദ്യം ഉണ്ടായിരുന്നു. ഇപ്പോഴാണെങ്കില് അതുമില്ല. നിങ്ങളുടെ സമ്പാദ്യമാണെങ്കില് എത്ര കാലത്തേക്കുണ്ടാകുന്നു. നിങ്ങള്ക്കറിയാം ഇത് ഉണ്ടായതും, ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. നിങ്ങളില് പോലും ധാരണയുണ്ടാകുന്നവര് നമ്പര്വൈസാണ്. പലരും ഒട്ടും മനസ്സിലാക്കുന്നില്ല. പലരും പറയുന്നുണ്ട് ഞങ്ങള് മിത്ര സംബന്ധികള്ക്കെല്ലാം മനസ്സിലാക്കികൊടുക്കുന്നുണ്ട് അതുപോലും അല്പകാലത്തിന്റെതായില്ലേ. മറ്റുള്ളവര്ക്ക് പ്രദര്ശിനികളിലെല്ലാം എന്തുകൊണ്ടാണ് മനസ്സിലാക്കി കൊടുക്കാത്തത്? പൂര്ണ്ണമായി ധാരണയില്ല. ഞാന് കേമനാണ് എന്ന് കരുതരുത്. സേവനത്തില് താല്പര്യമുണ്ടെങ്കില്, ആരാണോ നല്ല രീതിയില് മനസ്സിലാക്കിക്കൊടുക്കുന്നത് അവരില് നിന്നും കേള്ക്കണം. ബാബ ഉയര്ന്ന പദവി പ്രാപ്തമാക്കിത്തരാന് വന്നിരിക്കുകയാണെങ്കില് പുരുഷാര്ത്ഥം ചെയ്യണമല്ലോ. പക്ഷെ ഭാഗ്യത്തിലില്ലായെങ്കില് ശ്രീമതത്തിനെപ്പോലും അംഗീകരിക്കുകയില്ല. പിന്നീട് പദവിയും ഭ്രഷ്ടമാകുന്നു. ഡ്രാമാ പ്ലാനനുസരിച്ച് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. അതില് എല്ലാ പ്രകാരത്തിലുമുള്ളവരും വേണമല്ലോ. കുട്ടികള്ക്ക് മനസ്സിലാക്കാന് സാധിക്കും. ചിലര് നല്ല പ്രജയാകാകുകയും,ചിലര് താഴെയുള്ളവരാകാന് പോകുന്നവരുമാണ്. ബാബ പറയുന്നു, ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കാന് വന്നിരിക്കുകയാണ്. ദില്വാഡ ക്ഷേത്രത്തില് രാജാക്കന്മാരുടെ ചിത്രമുണ്ടല്ലോ. ആരാണോ പൂജ്യരായി മാറുന്നത് അവര് തന്നെയാണ് പിന്നീട് പൂജാരിയായി മാറുന്നത്. രാജാവിന്റെയും, റാണിയുടെയും പദവി ഉയര്ന്നതല്ലേ. പിന്നീട് വാമമാര്ഗ്ഗത്തിലേക്ക് വരുന്നു അപ്പോഴും രാജ്യവും വലിയ വലിയ ധനവാന്മാരുമുണ്ട്. ജഗന്നാഥക്ഷേത്രത്തില് എല്ലാവര്ക്കും കിരീടം കാണിച്ചിട്ടുണ്ട്. പ്രജകള്ക്ക് കിരീടം ഉണ്ടായിരിക്കില്ല. കിരീടമുള്ള രാജാക്കന്മാര് പോലും വികാരിയായി. സുഖവും, സമ്പത്തും അവര്ക്ക് ഒരുപാടുണ്ടായിരിക്കും. സമ്പത്ത് കുറവും, കൂടുതലുമുണ്ടായിരിക്കും. വജ്രത്തിന്റെ കൊട്ടാരങ്ങളിലും, വെള്ളിയുടെ കൊട്ടാരങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. അതിനാല് ബാബ കുട്ടികളോട് പറയും ,നല്ല പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി പ്രാപ്തമാക്കൂ. രാജാക്കന്മാര്ക്ക് സുഖം കൂടുതലായിരിക്കും. അവിടെ(സത്യയുഗം) എല്ലാവരും സുഖികളായിരിക്കും. ഇവിടെ എല്ലാവര്ക്കും ദുഃഖമാണ്, രോഗമെല്ലാം എല്ലാവര്ക്കും ഉണ്ടായിരിക്കുക തന്നെ ചെയ്യും. സത്യയുഗത്തില് സുഖം തന്നെ സുഖമാണ്. പദവിയും, നമ്പര്വൈസാണ്. ബാബ സദാ പറയുന്നു പുരുഷാര്ത്ഥം ചെയ്തുകൊണ്ടേയിരിക്കൂ. അലസരായി മാറാതിരിക്കൂ. ഡ്രാമയനുസരിച്ച് ഇവരുടെ സദ്ഗതി ഇതുപോലെ ഇത്ര തന്നെയേ ഉണ്ടാകൂ എന്ന് പുരുഷാര്ത്ഥത്തിലൂടെ മനസ്സിലാക്കാന് സാധിക്കും.

തന്റെ സദ്ഗതിക്കുവേണ്ടി ശ്രീമതപ്രകാരം നടക്കണം. ടീച്ചറിന്റെ നിര്ദ്ദേശമനുസരിച്ച് വിദ്യാര്ത്ഥികള് നടക്കുന്നില്ലായെങ്കില് ഒരു പ്രയോജനവുമുണ്ടാകില്ല.എല്ലാവരും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണല്ലോ . അഥവാ ചിലര് പറയുകയാണ് ,ഞങ്ങള്ക്കിത് ചെയ്യാന് സാധിക്കില്ലായെങ്കില് ബാക്കി എന്ത് പഠിക്കും. പഠിച്ച് സമര്ത്ഥനായി മാറണം, ഇവര് വളരെ നന്നായി മനസ്സിലാക്കിക്കൊടുക്കുന്നുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാലും ശരി, ആത്മാവ് ജീവിച്ചിരിക്കെ മരിച്ച് ഒരു ബാബയുടേതായി മാറണം, വേറെ ആരുടെയും ഓര്മ്മ വരരുത്, ദേഹാഭിമാനം ഇല്ലാതാക്കണം - ഇതാണ് ഉയര്ന്ന ലക്ഷ്യം. എല്ലാം മറക്കണം. പൂര്ണ്ണമായും ദേഹീ - അഭിമാനി അവസ്ഥ ഉണ്ടാക്കണം - ഇതാണ് വലിയ ലക്ഷ്യം. അവിടെ ആത്മാക്കള് അശരീരിയാണ് ,പിന്നീട് ഇവിടെ വന്ന് ശരീരം ധാരണ ചെയ്യുന്നു. ഇപ്പോള് വീണ്ടും ഇവിടെ ഈ ശരീരത്തിലിരുന്നുകൊണ്ടും സ്വയം അശരീരിയാണെന്ന് മനസ്സിലാക്കണം. ഈ പരിശ്രമം വളരെ വലുതാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി കര്മ്മാതീതഅവസ്ഥയിലിരിക്കണം. സര്പ്പത്തിനും ബുദ്ധിയുണ്ടല്ലോ-പഴയ തോല് ഉപേക്ഷിക്കുന്നു. അതിനാല് നിങ്ങള്ക്ക് ദേഹാഭിമാനത്തില് നിന്നും എത്ര മാറണം. മൂലവതനത്തില് നിങ്ങള് ദേഹീ അഭിമാനി തന്നെയായിരിക്കും. ഇവിടെ ദേഹത്തിലിരുന്നുകൊണ്ടും സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. ദേഹാഭിമാനം ഇല്ലാതാക്കണം. എത്ര വലിയ പരീക്ഷയാണ്. ഭഗവാന് സ്വയം വന്ന് പഠിപ്പിക്കേണ്ടി വന്നു. ഇതങ്ങിനെ ഒരാള്ക്കും പറയാന് സാധിക്കില്ല, ദേഹത്തിന്റെ എല്ലാ സംബന്ധത്തെയും ഉപേക്ഷിച്ച് എന്റേതായി മാറൂ, സ്വയത്തെ നിരാകാര ആത്മാവാണെന്ന് മനസ്സിലാക്കൂ ... ഒരു വസ്തുവിലും ആകര്ഷണം വെക്കരുത്. മായ പരസ്പരം ശരീരത്തില് വല്ലാതെ കുടുക്കിക്കളയുന്നു അതുകൊണ്ട് ബാബ പറയുന്നു, ഈ സാകാരത്തെപ്പോലും ഓര്മ്മിക്കരുത്. ബാബ പറയുന്നു നിങ്ങള്ക്ക് നിങ്ങളുടെ ഈ ദേഹത്തെപ്പോലും മറക്കണം, ഒരു ബാബയെ ഓര്മ്മിക്കണം. ഇതിലാണ് പരിശ്രമം. മായ നല്ല നല്ല കുട്ടികളെപ്പോലും നാമ രൂപത്തില് തൂക്കിയിടുന്നു. ഈ ശീലം വളരെ മോശമാണ്. ശരീരത്തെ ഓര്മ്മിക്കുക - ഇത് ഭൂതങ്ങളുടെ ഓര്മ്മയാണ്. ഞാന് പറയുന്നു, ഒരു ശിവബാബയെ ഓര്മ്മിക്കൂ. നിങ്ങള് പിന്നെ 5 ഭൂതങ്ങളെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണ്. ശരീരത്തോട് ഒട്ടും സ്നേഹം ഉണ്ടാവരുത്. ബ്രാഹ്മണിയില് നിന്ന് പഠിക്കണം, പക്ഷെ അവരുടെ നാമ രൂപത്തില് കുടുങ്ങരുത്. ദേഹീ അഭിമാനിയാകുന്നതില് തന്നെയാണ് പരിശ്രമം. ഒരുപാട് കുട്ടികള് ബാബക്ക് ചാര്ട്ട് അയക്കുന്നുണ്ട,് പക്ഷെ ബാബ അതില് വിശ്വാസം വെക്കുന്നില്ല. ചിലര് പറയുന്നു, ഞങ്ങള് ശിവബാബയല്ലാതെ വേറെ ആരെയും ഓര്മ്മിക്കുന്നില്ല, പക്ഷെ ബാബക്കറിയാം- അല്പം പോലും ഓര്മ്മിക്കുന്നില്ല. ഓര്മ്മിക്കുന്നതില്ത്തന്നെയാണ് പരിശ്രമം. എവിടെയെങ്കിലുമൊക്കെ കുടുങ്ങിപ്പോകുന്നു. ദേഹധാരിയെ ഓര്മ്മിക്കുന്നത് അഞ്ച് ഭൂതങ്ങളെ ഓര്മ്മിക്കുന്നതുപോലെയാണ്. ഇതിനെ ഭൂതപൂജയെന്ന് പറയുന്നു. ഭൂതത്തെ ഓര്മ്മിക്കുന്നു. ഇവിടെയാണെങ്കില് നിങ്ങള്ക്ക് ഒരു ശിവബാബയെയാണ് ഓര്മ്മിക്കേണ്ടത്. പൂജയുടെയൊന്നും കാര്യമില്ല. ഭക്തിയുടെ പേരും, അടയാളവും ഇല്ലാതാകുന്നു പിന്നെ ചിത്രത്തെ എന്തിന് ഓര്മ്മിക്കണം. അതെല്ലാം മണ്ണ് കൊണ്ട് ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ബാബ പറയുന്നു ഇതെല്ലാം തന്നെ ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. ഇപ്പോള് വീണ്ടും നിങ്ങളെ പൂജാരിയില് നിന്നും പൂജ്യനാക്കി മാറ്റുന്നു. ഒരു ബാബയെ യല്ലാതെ വേറൊരു ശരീരത്തെയും ഓര്മ്മിക്കരുത്. ആത്മാവ് എപ്പോഴാണോ പാവനമായി മാറുക അപ്പോള് ശരീരവും പാവനമായത് ലഭിക്കും. ഇപ്പോഴാണെങ്കില് ഈ ശരീരം പാവനമല്ല. ആദ്യം ആത്മാവ് എപ്പോഴാണോ സതോപ്രധാനത്തില് നിന്നും സതോ, രജോ, തമോയില് വരുന്നത് അപ്പോള് ശരീരവും അതിനനുസരിച്ച് ലഭിക്കുന്നു. ഇപ്പോള് നിങ്ങളുടെ ആത്മാവ് പാവനമായി മാറും എന്നാല് ശരീരം ഇപ്പോള് പാവനമായിട്ടില്ല. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഈ പോയിന്റുകളും നിങ്ങളുടെ ബുദ്ധിയില് ഇരിക്കണം അത് നല്ല രീതിയില് മനസ്സിലാക്കി, മറ്റുള്ളവര്ക്കും മനസ്സിലാക്കിക്കൊടുത്തുകൊണ്ടിരിക്കണം. ആത്മാവിന് സതോപ്രധാനമായി മാറണം. ബാബയെ ഓര്മ്മിക്കുന്നതില്ത്തന്നെയാണ് വലിയ പരിശ്രമമുള്ളത്. പലര്ക്കും അല്പം പോലും ഓര്മ്മ നില നില്ക്കുന്നില്ല. പദവിയോടെ പാസാകുന്നതിന് വേണ്ടി ബുദ്ധിയോഗം അല്പം പോലും എവിടെയും കുടുക്കരുത്. ഒരു ബാബയുടെ മാത്രം ഓര്മ്മയിലിരിക്കൂ. പക്ഷെ കുട്ടികളുടെ ബുദ്ധിയോഗം അലഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രത്തോളം അനേകരെ തനിക്കു സമാനമാക്കി മാറ്റുന്നുവോ അത്രത്തോളം പദവിയും ലഭിക്കും. ദേഹത്തെ ഓര്മ്മിക്കുന്നവര്ക്ക് ഒരിക്കലും ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ഇവിടെയാണെങ്കില് പദവിയോടെ പാസാകണം. പരിശ്രമിക്കാതെ ഈ പദവി എങ്ങിനെ ലഭിക്കും! ദേഹത്തെ ഓര്മ്മിക്കുന്നവര്ക്ക് ഒരു പുരുഷാര്ത്ഥവും ചെയ്യാന് സാധിക്കില്ല. ബാബ പറയുന്നു, പുരുഷാര്ത്ഥം ചെയ്യുന്നവരെ ഫോളോ ചെയ്യൂ... ഇദ്ദേഹവും പുരുഷാര്ത്ഥിയാണല്ലോ.

ഇത് വളരെ വിചിത്രമായ ജ്ഞാനമാണ്. ലോകത്തിലാര്ക്കും തന്നെ അറിയില്ല. ആത്മാവിന് മാറ്റം ഉണ്ടാകുന്നതെങ്ങനെയാണെന്ന് ആരുടെ ബുദ്ധിയിലും ഇരിക്കുന്നില്ല. ഇത് മുഴുവന് ഗുപ്തമായ പരിശ്രമമാണ്. ബാബയും ഗുപ്തമാണ്. നിങ്ങള് രാജ്യഭാഗ്യം നേടുന്നതെങ്ങനെയാണ്, യുദ്ധവും വഴക്കും ഒന്നും തന്നെയില്ല. ജ്ഞാനത്തിന്റെയും യോഗത്തിന്റെയും കാര്യമാണ്. നമ്മള് ആരോടും യുദ്ധം ചെയ്യുന്നില്ല. ആത്മാവിനെ പാവനമാക്കി മാറ്റുന്നതിന് വേണ്ടിയുള്ള പരിശ്രമമാണ് ചെയ്യുന്നത്. ആത്മാവ് ഇങ്ങനെയിങ്ങനെ പതിതമായി പോകുന്നു അപ്പോള് ശരീരവും പതിതമാകുന്നു പിന്നീട് ആത്മാവിന് പാവനമായി പോകണം, വളരെയധികം പരിശ്രമമുണ്ട്. ആരെല്ലാം പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്..എന്ന് ബാബക്ക് അറിയാന് കഴിയുന്നുണ്ട്. ഇത് ശിവബാബയുടെ ഭണ്ഡാരയാണ്. ശിവബാബയുടെ ഭണ്ഡാരയിലാണ് നിങ്ങള് സര്വ്വീസ് ചെയ്യുന്നത്. സര്വ്വീസ് ചെയ്യുന്നില്ലായെങ്കില് കുറഞ്ഞ പദവി ലഭിക്കും. ബാബയുടെയടുത്ത് സര്വ്വീസ് ചെയ്യുന്നതിനാണ് വന്നത് പിന്നെ സര്വ്വീസ് ചെയ്യുന്നില്ലായെങ്കില് എന്ത് പദവി ലഭിക്കും! ഈ രാജധാനിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്, ഇതില് ദാസന്- ദാസി മുതലായവര് ഉണ്ടാകണമല്ലോ. ഇപ്പോള് നിങ്ങള് രാവണനില് വിജയം നേടി, ബാക്കി ഒരു യുദ്ധമൊന്നുമില്ല. ഇത് മനസ്സിലാക്കിക്കൊടുക്കണം, എത്ര ഗുപ്തമായ കാര്യമാണ്. യോഗബലത്തിലൂടെ നിങ്ങള് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടുന്നു. നിങ്ങള്ക്കറിയാം നമ്മള് ശാന്തിധാമത്തില് വസിക്കുന്നവരാണ്. നിങ്ങള് കുട്ടികള്ക്ക് പരിധിയില്ലാത്ത വീടിന്റെ ഓര്മ്മ മാത്രമാണ് ഉണ്ടാവേണ്ടത്. ഇവിടെ നമ്മള് പാര്ട്ടഭിനയിക്കാന് വന്നിരിക്കുകയാണ് പിന്നീട് തന്റെ വീട്ടിലേയ്ക്ക് പോകുന്നു. ആത്മാവ് എങ്ങനെയാണ് പോകുന്നത് ഇത് ആര്ക്കും അറിയില്ല. ഡ്രാമാപ്ലാനനുസരിച്ച് ആത്മാക്കള്ക്ക് വരിക തന്നെ വേണം. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും,പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഒരു ദേഹധാരിയുമായും അടുപ്പം വെക്കരുത്. ശരീരത്തെ ഓര്മ്മിക്കുന്നത് ഭൂതങ്ങളെ ഓര്മ്മിക്കുകയാണ്, അതുകൊണ്ട് ആരുടെയും നാമ രൂപത്തില് കുടുങ്ങരുത്. തന്റെ ശരീരത്തെപ്പോലും മറക്കണം.

2. ഭാവിയിലേക്കുവേണ്ടി അവിനാശി സമ്പത്ത് ശേഖരിക്കണം. വിവേകശാലികളായി മാറി ജ്ഞാനത്തിന്റെ പോയിന്റുകളെ ബുദ്ധിയില് ധാരണ ചെയ്യണം. ബാബ എന്താണോ മനസ്സിലാക്കിത്തരുന്നത് അത് മനസ്സിലാക്കി മറ്റുള്ളവരെയും കേള്പ്പിക്കണം.

വരദാനം :-
കല്പകല്പത്തെ വിജയിയാണ് എന്ന സ്മൃതിയുടെ ആധാരത്തിലൂടെ മായയാകുന്ന ശത്രുവിനെ ആഹ്വാനം ചെയ്യുന്ന മഹാവീരനും വിജയിയുമായി ഭവിക്കട്ടെ.

മഹാവീരന്മാരായ വിജയി കുട്ടികള് പരീക്ഷകളെക്കണ്ട് പരിഭ്രമിക്കുകയില്ല.എന്തെന്നാല് ത്രികാലദര്ശികളായതുകാരണം, നമ്മള് കല്പകല്പത്തെ വിജയികളാണ് എന്ന് അവര്ക്കറിയാം.അവര്,ബാബാ എന്റെ അടുത്തേക്ക് മായയെ അയക്കരുതേ. കൃപ കാണിക്കൂ.. ആശീര്വാദം നല്കൂ..ശക്തി തരൂ.. എന്തുചെയ്യും.. എന്തെങ്കിലുമൊരു വഴി പറഞ്ഞുതരൂ... എന്നൊന്നും പറയില്ല.ഇങ്ങിനെയൊക്കെ പറയുന്നതും ദുര്ബലതകളാണ്. മഹാവീരന്മാര് ശത്രുക്കളെ ആഹ്വാനം ചെയ്യും, വരൂ.. ഞങ്ങള് വിജയികളാകട്ടെ... എന്നുപറഞ്ഞ് വിളിക്കും.

സ്ലോഗന് :-
സമയത്തിന്റെ സൂചനയാണ് ,സമാനമാകൂ,സമ്പന്നമാകൂ...

അവ്യക്തസൂചന-ഏകാന്തപ്രിയരാകൂ,ഏകതയെയും ഏകാഗ്രതയെയും സ്വന്തമാക്കൂ..

ഏത് സിദ്ധി പ്രാപ്തമാക്കണമെങ്കിലും ഏകാന്തതയും, ഏകാഗ്രതയുമെന്ന വിധികളെയാണ് സ്വീകരിക്കാറുള്ളത്. താങ്കളുടെ ഓര്മ്മച്ചിഹ്നങ്ങളായ ചിത്രങ്ങളിലൂടെ സിദ്ധികള് പ്രാപ്തമാക്കുന്നവര് രണ്ടുകാര്യങ്ങളെ ഇതിനായി പിന്തുടരാറുണ്ട്. അവയാണ് ഏകാന്തവാസിയാകുകയും, ഏകാഗ്രതയും.ഈ മാര്ഗ്ഗത്തെ താങ്കളും സാകാരത്തില് സ്വീകരിക്കൂ. ഏകാഗ്രത കുറവാകുന്നതുകൊണ്ടുതന്നെയാണ് ദൃഢനിശ്ചയത്തില് കുറവുണ്ടാകുന്നത്. ഏകാന്തവാസിയാകുന്നതില് കുറവുണ്ടാകുന്നതുകൊണ്ടുതന്നെയാണ് സാധാരണസങ്കല്പങ്ങളാകുന്ന വിത്തിനെ ദുര്ബലമാക്കി മാറ്റുന്നത്. അതിനാല് ഈ മാര്ഗ്ഗം സ്വീകരിച്ച് സിദ്ധിസ്വരൂപമായി മാറു...