മധുരമായ കുട്ടികളേ - തന്റെ
ഉറങ്ങികിടക്കുന്ന ഭാഗ്യത്തെ ഉണർത്താൻ നിങ്ങൾ ബാബയുടെയടുത്ത് വന്നിരിക്കുകയാണ്,
ഭാഗ്യം ഉണർത്തുക അർത്ഥം വിശ്വത്തിന്റെ അധികാരിയാവുക.
ചോദ്യം :-
ഏതൊരു ടോണിക്ക് നിങ്ങൾ കുട്ടികളെ ബാബയ്ക്ക് സമാനം ബുദ്ധിവാനാക്കി മാറ്റുന്നു?
ഉത്തരം :-
ഈ പഠിപ്പാണ്
നിങ്ങൾ കുട്ടികളുടെ ബുദ്ധിയുടെ ടോണിക്ക്. ആരാണോ ദിവസവും പഠിപ്പ് പഠിക്കുന്നത്
അർത്ഥം ഈ ടോണിക്ക് കഴിക്കുന്നത് അവരുടെ ബുദ്ധി പവിഴമായി മാറുന്നു.
ബുദ്ധിവാന്മാരുടെയും ബുദ്ധിയായ പവിഴനാഥനായ ബാബ നിങ്ങളെ തനിക്കു സമാനം പവിഴ
ബുദ്ധിയാക്കി മാറ്റുന്നു.
ഗീതം :-
ഭാഗ്യം
ഉണർത്തി വന്നിരിക്കുന്നു......
ഓംശാന്തി.
ഗീതത്തിന്റെ വരി കേട്ട് മധുര-മധുരമായ കുട്ടികൾക്ക് രോമാഞ്ചമുണ്ടാവണം. സാധാരണ
ഗീതമാണെങ്കിലും ഇതിന്റെ സാരം വേറെ ആരും അറിയുന്നില്ല. ബാബ തന്നെയാണ് വന്ന് ഗീതാ,
ശാസ്ത്രം മുതലായവയുടെ അർത്ഥം മനസ്സിലാക്കി തരുന്നത്. മധുര-മധുരമായ കുട്ടികൾക്ക്
ഇതും അറിയാം കലിയുഗത്തിൽ എല്ലാവരുടെ ഭാഗ്യവും ഉറങ്ങിയിരിക്കുന്നു. സത്യയുഗത്തിൽ
എല്ലാവരുടെ ഭാഗ്യവും ഉണരുന്നു. ഉറങ്ങിയിരിക്കുന്ന ഭാഗ്യത്തെ ഉണർത്തുന്ന, ശ്രീമതം
തരുന്ന അഥവാ പുരുഷാർത്ഥം ചെയ്യിക്കുന്നത് ഒരേയൊരു ബാബ തന്നെയാണ്. ആ ബബയാണിരുന്ന്
കുട്ടികളുടെ ഭാഗ്യം ഉണർത്തുന്നത്. എങ്ങനെയാണോ കുട്ടികൾ ജന്മമെടുക്കുന്നത് കൂടാതെ
ഭാഗ്യം ഉണരുന്നു. കുട്ടി ജനിച്ചാൽ അവർക്ക് ഇത് അറിയാൻ കഴിയുന്നു നമ്മൾ
അവകാശിയാണ്. ഇത് പിന്നെ പരിധിയില്ലാത്ത കാര്യമാണ്. കുട്ടികൾക്കറിയാം -
കല്പ-കല്പം നമുടെ ഭാഗ്യം ഉണരുന്നു പിന്നീട് ഉറങ്ങി പോകുന്നു. പാവനമാകുന്നുവെങ്കിൽ
ഭാഗ്യം ഉണരുന്നു. പാവനം ഗൃഹസ്ഥാശ്രമത്തെയാണ് പറയപ്പെടുന്നത്. ആശ്രമം അക്ഷരം
പവിത്രതയെന്നാണ്. പവിത്ര ഗൃഹസ്ഥാശ്രമം, അതിന് എതിരായി പിന്നീട് അപവിത്ര പതിത
ഗൃഹസ്ഥ ധർമ്മം. ആശ്രമമെന്ന് പറയില്ല. ഗൃഹസ്ഥ ധർമ്മമാണെങ്കിൽ എല്ലാവരുടെയുമാണ്.
മൃഗങ്ങൾക്കുമുണ്ട്. കുട്ടികളാണെങ്കിൽ എല്ലാം ജനിക്കുക തന്നെയാണ്. ഗൃഹസ്ഥ
ധർമ്മത്തിലാണെന്ന് മൃഗങ്ങളെ പോലും പറയും. ഇപ്പോൾ കുട്ടികൾക്കറിയാം - നമ്മൾ
സ്വർഗ്ഗത്തിൽ പവിത്ര ഗൃഹസ്ഥാശ്രമത്തിലായിരുന്നു, ദേവീ ദേവതയായിരുന്നു. അവരുടെ
മഹിമയും പാടുന്നുണ്ട് സർവ്വഗുണ സമ്പന്നർ, 16 കലാ സമ്പൂർണ്ണർ... നിങ്ങൾ സ്വയവും
പാടിയിരുന്നു. ഇപ്പോൾ മനസ്സിലായല്ലോ നമ്മൾ വീണ്ടും മനുഷ്യനിൽ നിന്ന് ദേവതയായി
മാറികൊണ്ടിരിക്കുകയാണ്. പാട്ടുമുണ്ട് മനുഷ്യനിൽ നിന്ന് ദേവത.... ബ്രഹ്മാ,വിഷ്ണു,
ശങ്കരനെയും ദേവതയെന്ന് പറയുന്നു. ബ്രഹ്മാ ദേവതായ നമഃ പിന്നീട് ശിവ പരമാത്മായേ
നമഃ എന്ന് പറയുന്നു. ഇപ്പോൾ ഇതിന്റെ അർത്ഥവും നിങ്ങൾക്കറിയാം. അവരാണെങ്കിൽ
അന്ധവിശ്വാസത്തിലൂടെ കേവലം പറയുന്നു. ഇപ്പോൾ ശങ്കർ ദേവതായേ നമഃ എന്ന് പറയും.
ശിവനെ ശിവ പരമാത്മായേ നമഃ എന്ന് പറയും അപ്പോൾ വ്യത്യാസമുണ്ടല്ലോ. ശങ്കർ ദേവതയായി,
ശിവൻ പരമാത്മാവുമായി. ശിവനെയും ശങ്കരനെയും ഒന്നാണെന്ന് പറയാൻ പറ്റില്ല.
നിങ്ങൾക്കറിയാം നമ്മൾ ഏകദേശം കല്ല് ബുദ്ധിയായിരുന്നു, ഇപ്പോൾ പവിഴ ബുദ്ധിയായി
മാറികൊണ്ടിരിക്കുകയാണ്. ദേവതകളെ കല്ല് ബുദ്ധിയെന്ന് പറയില്ല. പിന്നീട്
ഡ്രാമയനുസരിച്ച് രാവണ രാജ്യത്തിൽ പടിയിറങ്ങണം. പവിഴ ബുദ്ധിയിൽ നിന്ന് കല്ല്
ബുദ്ധിയായി മാറണം. ഏറ്റവും വലിയ ബുദ്ധിവാൻ ഒരേയൊരു ബാബ മാത്രമാണ്. ഇപ്പോൾ
നിങ്ങളുടെ ബുദ്ധിയിൽ ചെളിയിരിക്കുന്നില്ല. ബാബയിരുന്ന് അതിനെ പവിഴ ബുദ്ധിയാക്കി
മാറ്റുന്നു. നിങ്ങൾ ഇവിടെ പവിഴ ബുദ്ധിയായി മാറുന്നതിന് വന്നിരിക്കുകയാണ്.
പവിഴനാഥന്റെയും ക്ഷേത്രമുണ്ട്. അവിടെ മേളയുണ്ടാകുന്നുണ്ട്. പക്ഷെ പവിഴനാഥൻ
ആരാണെന്ന് ആർക്കും അറിയുകയില്ല. വാസ്തവത്തിൽ പവിഴമാക്കി മാറ്റുന്നത് ബാബ
തന്നെയാണ്. ബാബ ബുദ്ധിവാന്മാരുടെയും ബുദ്ധിവാനാണ്. ഈ ജ്ഞാനം നിങ്ങൾ കുട്ടികളുടെ
ബുദ്ധിയുടെ ടോണിക്കാണ്, ഇതിലൂടെ ബുദ്ധി വളരെയധികം മാറുന്നു. ഈ ലോകം മുള്ളുകളുടെ
കാടാണ്. പരസ്പരം വളരെയധികം ദുഖം നൽകുന്നു. ഇപ്പോൾ തമോ പ്രധാന നരകമാണ്. ഗരുഡ
പുരാണത്തിലാണെങ്കിൽ വളരെ രസകരമായ കാര്യങ്ങൾ എഴുതിയിരിക്കുന്നു.
ഇപ്പോൾ നിങ്ങളുടെ ബുദ്ധിക്ക് ടോണിക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്.
പരിധിയില്ലാത്ത ബാബ ടോണിക്ക് നൽകികൊണ്ടിരിക്കുകയാണ്. ഇതാണ് പഠിപ്പ്. ഇതിനെ
ജ്ഞാനമൃതമെന്നും പറയുന്നു. ഒരു ജലം മുതലായവയൊന്നുമല്ല. ഇന്നത്തെക്കാലത്ത് എല്ലാ
വസ്തുക്കളെയും അമൃതെന്ന് പറയുന്നു. ഗംഗാജലത്തെയും അമൃതെന്ന് പറയുന്നു. ദേവതകളുടെ
കാൽ കഴുകി വെള്ളം എടുക്കുന്നു, അതിനെ അമൃതെന്ന് പറയുന്നു. ഇപ്പോൾ ഇതും ബുദ്ധിയാൽ
മനസ്സിലാക്കേണ്ട കാര്യമാണല്ലോ. ഈ അഞ്ജലിയാണോ അമൃത് അതോ പതിത പാവനി ഗംഗാ ജലമാണോ
അമൃത്? ആരാണോ അഞ്ജലി നൽകുന്നത് അവരൊരിക്കലും ഇങ്ങനെ പറയില്ല ഇത് പതിതരെ
പാവനമാക്കി മാറ്റുന്നതാണ്, ഗംഗാ ജലത്തെ പതിത പാവനിയെന്ന് പറയുന്നു. പറയാറുമുണ്ട്
മനുഷ്യൻ മരിക്കുകയാണെങ്കിൽ ഗംഗാ ജലം വായിലുണ്ടാകും. കാണിച്ചിട്ടുണ്ട് അർജുൻ ബാണം
അയച്ചു പിന്നെ അമൃത ജലം കുടിപ്പിച്ചു. നിങ്ങൾ കുട്ടികൾ ഒരു ബാണമൊന്നും
അയക്കുന്നില്ല. ഒരു ഗ്രാമമുണ്ട് അവിടെ ബാണത്താൽ യുദ്ധം ചെയ്യുന്നു. അവിടെയുള്ള
രാജാവിനെ ഈശ്വരന്റെ അവതാരമാണെന്ന് പറയുന്നു. ഇപ്പോൾ ഈശ്വരന്റെ അവതാരമാകാനൊന്നും
ആർക്കും സാധിക്കില്ല. വാസ്തവത്തിൽ സത്യം സത്യമായ സദ്ഗുരു ഒരേയൊരു ബാബ മാത്രമാണ്,
ആരാണോ സർവ്വരുടെയും സദ്ഗതി ദാതാവ്. ആരാണോ എല്ലാ ആത്മാക്കളെയും കൂടെ കൂട്ടികൊണ്ട്
പോകുന്നത്. ബാബയ്ക്കല്ലാതെ വേറെയാർക്കും കൂടെ കൂട്ടികൊണ്ട് പോകാൻ സാധിക്കില്ല.
ബ്രഹ്മാവിൽ ലീനമാകുന്നതിന്റെയും കാര്യമില്ല. ഈ നാടകം ഉണ്ടാക്കപ്പെട്ടതാണ്.
സൃഷ്ടിയുടെ ചക്രം അനാദിയായി കറങ്ങികൊണ്ടേയിരിക്കുന്നു. ലോകത്തിന്റെ ചരിത്രവും
ഭൂമിശാസ്ത്രവും എങ്ങനെയാണ് പുനരാവർത്തിക്കുന്നത്, ഇതിപ്പോൾ നിങ്ങൾക്കറിയാം
വേറെയാർക്കും അറിയുകയില്ല. മനുഷ്യർ അർത്ഥം ആത്മാക്കൾ തന്റെ അച്ഛനായ രചയിതാവിനെയും
അറിയുന്നില്ല, ആരെയാണോ അല്ലയോ ഗോഡ് ഫാദർ എന്ന് പറയുന്നത്. പരിധിയുള്ള അച്ഛനെ
ഒരിക്കലും ഗോഡ് ഫാദർ എന്ന് പറയുകയില്ല. ഗോഡ് ഫാദർ എന്ന വാക്ക് വളരെ
ബഹുമാനത്തോടെയാണ് പറയുന്നത്. അവർക്ക് വേണ്ടി തന്നെയാണ് പാടുന്നത് പതിത പാവനൻ,
ദുഖ ഹർത്താവ് സുഖ കർത്താവ്. ഒരു ഭാഗത്ത് പറയുന്നു ഈശ്വരൻ ദുഖത്തെ ഇല്ലാതാക്കി
സുഖം നൽകുന്നുവെന്ന് ആർക്കെങ്കിലും എപ്പോഴെങ്കിലും ദുഖമുണ്ടാവുന്നു അഥവാ കുട്ടി
മരിച്ചു പോവുകയാണെങ്കിൽ ഈശ്വരൻ തന്നെയാണ് സുഖ-ദുഖം നൽകുന്നതെന്ന് പറയുന്നു.
ഈശ്വരൻ എന്റെ കുട്ടിയെ എടുത്തു. ഇത് എന്താണ് ചെയ്തത്? ഇപ്പോൾ മഹിമ പാടുന്നു
പിന്നീട് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈശ്വരന് നിന്ദ നൽകുന്നു. പറയുകയും
ചെയ്യുന്നു ഈശ്വരൻ കുട്ടിയെ തന്നു, അഥവാ പിന്നീട് അവർ തിരിച്ചെടുത്തുവെങ്കിൽ
നിങ്ങൾ എന്തിനാണ് കരയുന്നത്? ഈശ്വരന്റെയടുത്തേയ്ക്ക് പോയതല്ലേ. സത്യയുഗത്തിൽ ആരും
ഒരിക്കലും കരയുകയില്ല. ബാബ മനസ്സിലാക്കി തരുകയാണ് കരയേണ്ടതിന്റെ ഒരു
ആവശ്യവുമില്ല. ആത്മാവിന് തന്റെ കർമ്മ കണക്കനുസരിച്ച് പോയി വേറെ പാർട്ടഭിനയിക്കണം.
ജ്ഞാനമില്ലാത്തതുകാരണം മനുഷ്യർ എത്രയാണ് കരയുന്നത്, ഭ്രാന്തായതുപോലെ.
ഇവിടെയാണെങ്കിലോ ബാബ മനസ്സിലാക്കി തരുകയാണ് - അമ്മ മരിച്ചുവെങ്കിലും ഹൽവ
കഴിക്കണം........ നഷ്ടോമോഹായാവണം. നമുടെതാണെങ്കിൽ ഒരേയൊരു പരിധിയില്ലാത്ത
ബാബയാണ്, രണ്ടാമതൊരാളില്ല. കുട്ടികൾക്ക് അങ്ങനെയുള്ള അവസ്ഥയുണ്ടാവണം. മോഹാജീത്ത്
രാജാവിന്റെ കഥയും കേട്ടിട്ടുണ്ടല്ലോ. ഇതെല്ലാം കെട്ടുകഥകളാണ്.
സത്യയുഗത്തിലൊരിക്കലും ദുഖത്തിന്റെ കാര്യമേയില്ല. ഒരിക്കലും അകാല മരണവും
സംഭവിക്കുന്നില്ല. കുട്ടികൾക്കറിയാം നമ്മൾ കാലന് മേൽ വിജയം നേടുന്നുവെന്ന്,
ബാബയെ മഹാകാലനെന്നും പറയുന്നു. കാലന്റെയും കാലൻ നിങ്ങളെ കാലന് മേൽ വിജയം
പ്രാപ്തമാക്കി തരുന്നു അർത്ഥം കാലനൊരിക്കലും വിഴുങ്ങുന്നില്ല. കാലൻ
ആത്മാവിനെയൊന്നും വിഴുങ്ങുകയില്ല. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്ന്
എടുക്കുന്നു, അതിനെ കാലൻ വിഴുങ്ങിയെന്ന് പറയുന്നു. ബാക്കി കാലൻ ഒരു
വസ്തുവൊന്നുമല്ല. മനുഷ്യൻ മഹിമ പാടികൊണ്ടേയിരിക്കുന്നു, ഒന്നും തന്നെ
മനസ്സിലാക്കുന്നില്ല. പാടുന്നു അച്ചുതം കേശവം...... അർത്ഥമൊന്നും
മനസ്സിലാക്കുന്നില്ല. മനുഷ്യർ തികച്ചും അറിവില്ലാത്തവരായി മാറി. ബാബ
മനസ്സിലാക്കി തരുന്നു 5 വികാരങ്ങൾ നിങ്ങളുടെ ബുദ്ധിയെ ഇത്രയും മോശമാക്കി
മാറ്റുന്നു. എത്ര മനുഷ്യരാണ് ബദരീനാഥ് മുതലായ സ്ഥലങ്ങളിലേയ്ക്ക് പോകുന്നത്.
ഇന്ന് രണ്ട് ലക്ഷം പോയി, നാളെ നാല് ലക്ഷം പോയി....... വലിയ വലിയ ഓഫീസർമാരുപോലും
തീർത്ഥാടനത്തിന് പോകുന്നു. നിങ്ങളാണെങ്കിലോ പോകുന്നില്ലായെങ്കിൽ അവർ പറയും ഈ
ബി.കെ.കൾ നാസ്തികരാണെന്ന് എന്തുകൊണ്ടെന്നാൽ ഭക്തി ചെയ്യുന്നില്ല. പിന്നെ നിങ്ങൾ
പറയുകയാണ് ആരാണോ ഭഗവാനെ അറിയാത്തത് അവർ നാസ്തികരാണെന്ന്. ബാബയെയാണെങ്കിൽ ആരും
അറിയുന്നില്ല അതുകൊണ്ട് ഇത് അനാഥരുടെ ലോകമെന്ന് പറയപ്പെടുന്നു. പരസ്പരം
വളരെയധികം വഴക്കിട്ടുകൊണ്ടിരിക്കുന്നു. ഈ മുഴുവൻ ലോകവും ബാബയുടെ വീട് തന്നെയല്ലേ.
ബാബ മുഴുവൻ ലോകത്തെ കുട്ടികളെയും പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റാനാണ്
വന്നിരിക്കുന്നത്. അരകല്പം പാവന ലോകമായിരുന്നുവല്ലോ. പാടുന്നുമുണ്ട് രാമ രാജാവ്,
രാമ പ്രജ, രാമ സമ്പന്നൻ..... അവിടെ പിന്നെ അധർമ്മത്തിന്റെ കാര്യം
എങ്ങനെയുണ്ടാവാനാണ്. പറയുന്നുമുണ്ട് അവിടെ സിംഹവും ആടും ഒരുമിച്ച് വെള്ളം
കുടിക്കുന്നു പിന്നെ അവിടെ രാവണൻ എവിടെ നിന്ന് വരാനാണ്? അറിയുന്നില്ല.
പുറത്തുള്ളവർ ഇങ്ങനെയുള്ള കാര്യങ്ങൾ കേട്ട് ചിരിക്കുകയാണ്.
നിങ്ങൾ കുട്ടികൾക്കറിയാം - ഇപ്പോൾ ജ്ഞാനസാഗരനായ ബാബ വന്ന് നമുക്ക് ജ്ഞാനം
നൽകുന്നു. ഇത് പതിത ലോകമാണല്ലോ. ഇപ്പോൾ പ്രേരണയിലൂടെ പതിതരെ പാവനമാക്കി
മാറ്റുകയാണോ? വിളിക്കുന്നു അല്ലയോ പതിത പാവനാ വരൂ, വന്ന് ഞങ്ങളെ പാവനമാക്കി
മാറ്റൂ അതിനാൽ തീർച്ചയായും ഭാരതത്തിൽ തന്നെയാണ് വന്നിരുന്നത്. ഇപ്പോഴും പറയുന്നു
ജ്ഞാനത്തിന്റെ സാഗരമായ ഞാൻ വന്നിരിക്കുന്നു. നിങ്ങൾ കുട്ടികൾക്കറിയാമല്ലോ
ശിവബാബയിൽ തന്നെയാണ് മുഴുവൻ ജ്ഞാനവും, അതേ ബാബയിരുന്നാണ് കുട്ടികൾക്ക് ഈ എല്ലാ
കാര്യങ്ങളും മനസ്സിലാക്കി തരുന്നത്. ശാസ്ത്രങ്ങളിലെല്ലാം കെട്ടുകഥകളാണ്. പേര്
വെച്ചിരിക്കുന്നു - വ്യാസ ഭഗവാൻ ശാസ്ത്രം ഉണ്ടാക്കി. ഇപ്പോൾ വ്യാസനായിരുന്നു
ഭക്തിമാർഗ്ഗത്തിന്റെ. ഇതാണ് വ്യാസ ദേവൻ, അവരുടെ കുട്ടികളായ നിങ്ങൾ സുഖദേവനാണ്.
ഇപ്പോൾ നിങ്ങൾ സുഖത്തിന്റെ ദേവതയായി മാറുന്നു. സുഖത്തിന്റെ സമ്പത്ത്
എടുത്തുകൊണ്ടിരിക്കുകയാണ് വ്യാസനിൽ നിന്ന്, ശിവാചാര്യനിൽ നിന്ന്. നിങ്ങളാണ്
വ്യാസന്റെ മക്കൾ. പക്ഷെ മനുഷ്യർ അറിയാത്തതു കാരണം ശിവന്റെ കുട്ടികളെന്ന്
പറയുന്നു. അവരുടെ യഥാർത്ഥ പേര് തന്നെ ശിവനെന്നാണ്. അതിനാൽ ഇപ്പോൾ ബാബ പറയുകയാണ്
- ഒരു ദേഹധാരിയേയും നോക്കരുത്. എപ്പോഴാണോ ശിവബാബ സന്മുഖത്തിരിക്കുന്നത്.
ആത്മാവിനെയും തിരിച്ചറിയണം, പരമാത്മാവിനെയും തിരിച്ചറിയണം. അത് പരംപിതാ
പരമാത്മാവ് ശിവനാണ്. പരമാത്മാവ് തന്നെയാണ് വന്ന് പതിതത്തിൽ നിന്ന് പാവനമാക്കി
മാറ്റുന്നതിന്റെ വഴി പറഞ്ഞു തരുന്നത്. പറയുകയാണ് ഞാൻ നിങ്ങൾ ആത്മാക്കളുടെ
അച്ഛനാണ്. ആത്മാവിനെ തിരിച്ചറിയാൻ കഴിയുന്നു, കാണാൻ കഴിയില്ല. ബാബ ചോദിക്കുകയാണ്
ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ആത്മാവിനെ തിരിച്ചറിഞ്ഞോ? ഇത്രയും ചെറിയ ആത്മാവിൽ
അവിനാശിയായ പാർട്ടടങ്ങിയിരിക്കുന്നു. ഒരു റിക്കാർഡ് പോലെ.
നിങ്ങൾക്കറിയാം നമ്മൾ ആത്മാവ് തന്നെയാണ് ശരീരം ധാരണ ചെയ്യുന്നത്. ആദ്യം നിങ്ങൾ
ദേഹാഭിമാനിയായിരുന്നു, ഇപ്പോൾ ദേഹീ അഭിമാനിയാണ്. നിങ്ങൾക്കറിയാം നമ്മൾ ആത്മാക്കൾ
84 ജന്മങ്ങളെടുക്കുന്നു. അതിന് അവസാനമുണ്ടാകുന്നില്ല. ചിലർ ചോദിക്കുന്നു ഈ
ഡ്രാമ എപ്പോൾ മുതൽ ആരംഭിച്ചു? പക്ഷെ ഇതാണെങ്കിൽ അനാദിയാണ്, ഒരിക്കലും
വിനാശമാകുന്നില്ല. ഇതിനെയാണ് പറയുന്നത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ
അവിനാശിയായ ലോക നാടകമെന്ന്. അതിനാൽ ബാബയിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി
തരുന്നു. എങ്ങനെയാണോ പഠിപ്പില്ലാത്ത കുട്ടികൾക്ക് പഠിപ്പ് നൽകുന്നത്. ആത്മാവ്
തന്നെയാണ് ശരീരത്തിൽ വസിക്കുന്നത്. ഇത് കല്ല് ബുദ്ധികൾക്ക് വേണ്ടിയുള്ള
ഫുഡാണ്(ഭോജനമാണ്), ബുദ്ധിക്ക് തിരിച്ചറിവ് ലഭിക്കുന്നു. നിങ്ങൾ കുട്ടികൾക്ക്
വേണ്ടിയാണ് ബാബ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. വളരെ സഹജമാണ്. ഇത് ത്രിമൂർത്തി
ബ്രഹ്മാ-വിഷ്ണു-ശങ്കരനാണ്. ഇപ്പോൾ ബ്രഹ്മാവിനെയും എന്തുകൊണ്ടാണ്
ത്രിമൂർത്തിയെന്ന് പറയുന്നത്? ദേവ-ദേവ മഹാദേവൻ. ഒന്നിനൊന്ന് മുകളിൽ വെയ്ക്കുന്നു,
അർത്ഥം ഒന്നും അറിയുന്നില്ല. ഇപ്പോൾ ബ്രഹ്മാ ദേവതയാവാൻ എങ്ങനെ സാധിക്കും.
പ്രജാപിതാ ബ്രഹ്മാവാണെങ്കിൽ ഇവിടെ ഉണ്ടാവണം. ഈ കാര്യങ്ങൾ ഒരു
ശാസ്ത്രത്തിലുമില്ല. ബാബ പറയുന്നു ഞാൻ ഈ ശരീരത്തിൽ പ്രവേശിച്ച് ഇദ്ദേഹത്തിലൂടെ
നിങ്ങൾക്ക് മനസ്സിലാക്കി തരുന്നു. ബ്രഹ്മാബാബയെ തന്റെതാക്കി മാറ്റുന്നു.
ബ്രഹ്മാവിന്റെ അനേക ജന്മങ്ങളുടെ അവസാനത്തിൽ ഞാൻ വരുന്നു. ഇദ്ദേഹവും 5 വികാരങ്ങളെ
സന്യാസം ചെയ്യുന്നു. സന്യാസം ചെയ്യുന്നവർ യോഗി, ഋഷി എന്ന് പറയപ്പെടുന്നു. ഇപ്പോൾ
നിങ്ങൾ രാജഋഷിയായി മാറിയിരിക്കുകയാണ്. 5 വികാരങ്ങളുടെ സന്യാസം ചെയ്തു അതിനാൽ
പേര് മാറിയിരിക്കുന്നു. നിങ്ങളാണെങ്കിൽ രാജയോഗിയായി മാറുകയാണ്. നിങ്ങൾ പ്രതിജ്ഞ
ചെയ്തിരിക്കുകയാണ്. ആ സന്യാസിമാരാണെങ്കിൽ വീടെല്ലാം ഉപേക്ഷിച്ച് പോകുന്നു.
ഇവിടെയാണെങ്കിൽ സ്ത്രീയും പുരുഷനും ഒരുമിച്ചിരിക്കുന്നു, ഞങ്ങൾ ഒരിക്കലും
വികാരത്തിലേയ്ക്ക് പോകില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു. മുഖ്യമായ കാര്യം
വികാരത്തിന്റെത് തന്നെയാണ്.
നിങ്ങൾ കുട്ടികൾക്കറിയാം ശിവബാബ രചയിതാവാണ്. ബാബ പുതിയ രചന രചിക്കുന്നു. ബാബ
ബീജ രൂപമാണ്, സത് ചിത് ആനന്ദ സാഗരം, ജ്ഞാനത്തിന്റെ സാഗരമാണ്. സ്ഥാപന, വിനാശം,
പാലന ചെയ്യുന്നതെങ്ങനെയാണ് - ഇത് ബാബയ്ക്കറിയാം, മനുഷ്യർക്കറിയുകയില്ല.
പെട്ടെന്ന് പറയുന്നു നിങ്ങൾ ബി.കെ. ആയതിനാൽ ലോകത്തെ വിനാശം ചെയ്യിക്കുമോ. ശരി,
നിങ്ങളുടെ വായിൽ മധുരം. പറയുന്നു ഇവരാണെങ്കിൽ വിനാശത്തിന് നിമിത്തമായി
മാറിയിരിക്കുകയാണ്. ശാസ്ത്രങ്ങളെയും, ഭക്തരെയും, ഗുരുക്കന്മാരെയും
അംഗീകരിക്കുന്നില്ല, കേവലം തങ്ങളുടെ മുത്തച്ഛനെ അംഗീകരിക്കുന്നു. എന്നാൽ ബാബ
സ്വയം പറയുകയാണ് ഇത് പതിത ശരീരമാണ്, ഞാൻ ഇതിൽ പ്രവേശിച്ചിരിക്കുകയാണ്. പതിത
ലോകത്തിൽ ആരും പാവനമായിരിക്കില്ല. മനഷ്യരാണെങ്കിൽ എന്താണോ കേട്ടത് അത് പറയുന്നു.
അങ്ങനെയുള്ള കേട്ടതും കേൾപ്പിച്ചതുമായ കാര്യങ്ങളിലൂടെയാണ് ഭാരതം ദുർഗതി
പ്രാപിച്ചത്, അപ്പോൾ ബാബ വന്ന് സത്യം കേൾപ്പിച്ച് എല്ലാവരുടെയും സദ്ഗതി
ചെയ്യുന്നു. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയിൽ
നിന്ന് സുഖത്തിന്റെ സമ്പത്തെടുത്ത് സുഖത്തിന്റെ ദേവതയായി മാറണം. എല്ലാവർക്കും
സുഖം നൽകണം. രാജഋഷിയായി മാറുന്നതിന് വേണ്ടി സർവ്വ വികാരങ്ങളെയും സന്യാസം ചെയ്യണം.
2) പഠിപ്പ് തന്നെയാണ്
സത്യമായ ടോണിക്ക്. സദ്ഗതിക്കു വേണ്ടി കേട്ടതും കേൾപ്പിച്ചതുമായ കാര്യങ്ങളെ
ഉപേക്ഷിച്ച് ശ്രീമതത്തിലൂടെ നടക്കണം. ഒരു ബാബയിൽ നിന്ന് തന്നെ കേൾക്കണം.
മോഹാജീത്തായി മാറണം.
വരദാനം :-
നിങ്ങളുടെ
യഥാർത്ഥ സംസ്കാരങ്ങളെ ഇമെർജ് ചെയ്ത് ഹർഷിതരായിരിക്കുന്ന ജ്ഞാനസ്വരൂപമായി
ഭവിക്കട്ടെ.
ജ്ഞാനം സ്മരിച്ച് അതിന്റെ
സ്വരൂപമായിരിക്കുന്ന കുട്ടികൾ സദാ ഹരിഷിതരായിരിക്കും. സദാ
ഹർഷിതമായിരിക്കുന്നതാണ് ബ്രാഹ്മണ ജീവിതത്തിന്റെ യഥാർത്ഥ സംസ്കാരം. ദിവ്യഗുണങ്ങൾ
നമ്മുടേതാണ്, അവഗണങ്ങൾ മായയുടേതാണ് അത് സംഗദോഷത്തിലൂടെ വന്നതാണ്. ഇപ്പോൾ അതിനോട്
പുറംതിരിഞ്ഞു നിങ്ങളുടെ സർവ്വശക്തനായ അധികാരത്തിന്റെ സ്ഥാനത്തിരിക്കൂ എങ്കിൽ സദാ
ഹർഷിതമായിരിക്കും. ആസുരിയമോ വ്യർത്ഥമോ ആയ സംസ്കാരങ്ങളൊന്നും മുന്നിൽ വരാൻ
ധൈര്യപ്പെടില്ല.
സ്ലോഗന് :-
മ്പൂർണ്ണതയുടെ ലക്ഷ്യം മുന്നിൽ വയ്ക്കുകയാണെങ്കിൽ സങ്കല്പത്തിൽപോലും ഒരു
ആകർഷണങ്ങൾക്കും ആകർഷിക്കാൻ കഴിയില്ല.
അവ്യക്തസൂചന-ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലത സമ്പന്നരാകൂ.
ഐക്യത്തിന് വേണ്ടി ഒരു
ആത്മീയ രക്ഷാകവചം സൂക്ഷിക്കുക ബാഹുമാനം നൽകുക എന്നാൽ ബഹുമാനം സ്വീകരിക്കുക.
ബഹുമാനത്തിന്റെ ഈ രേഖ സഫലതയുടെ അവിനാശിയായ രേഖയായി മാറും. വിജയത്തിന്റെ ഒരു
അവിനാശി മന്ത്രം മാത്രം മുഖത്തിലുണ്ടാകട്ടെ നിങ്ങൾ ആദ്യം ഈ മഹാമന്ത്രം മനസ്സിൽ
ഉറച്ചിരിക്കണം. യഥാർത്ഥ രൂപത്തിൽ ആദ്യം ഞാൻ എന്ന ഭാവം സമാപ്തമാക്കി മറ്റുള്ളവരെ
മുന്നോട്ടു നയിക്കുക അത് സ്വന്തം പുരോഗതിയായി മനസിലാക്കി ഈ മഹാമന്ത്രം
പിന്തുടർന്ന് സഫലത നേടിക്കൊണ്ടിരിക്കുക, ഈ മന്ത്രവും രക്ഷാകവചവും സദാ
കൂടെയുണ്ടായിരിക്കണം എങ്കിൽ പ്രത്യക്ഷതയുടെ പെരുമ്പറ മുഴങ്ങും.