21.03.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങള്ക്ക് നിങ്ങളുടെ യോഗബലത്തിലൂടെ മുഴുവന് സൃഷ്ടിയേയും പാവനമാക്കി മാറ്റണം, നിങ്ങള്ക്ക് യോഗബലത്തിലൂടെ മാത്രമേ മായയുടെമേല് വിജയം നേടി ജഗദ്ജീത്താവാന് സാധിക്കൂ.

ചോദ്യം :-
ബാബയുടെ പാര്ട്ട് എന്താണ്, ആ പാര്ട്ടിനെ നിങ്ങള് കുട്ടികള് എന്തിന്റെ ആധാരത്തിലാണ് മനസ്സിലാക്കിയത്?

ഉത്തരം :-
ബാബയുടെ പാര്ട്ടാണ്- എല്ലാവരുടേയും ദുഃഖത്തെ ഇല്ലാതാക്കി സുഖം നല്കുക, രാവണന്റെ ചങ്ങലകളില് നിന്നും രക്ഷിക്കുക. എപ്പോഴാണോ ബാബ വരുന്നത് അപ്പോള് ഭക്തിയുടെ രാത്രി പൂര്ത്തിയാകും. ബാബ നിങ്ങള്ക്ക് തന്റേയും തന്റെ സമ്പത്തിന്റേയും പരിചയം നല്കുന്നു. നിങ്ങള് ഒരു ബാബയെ അറിയുന്നതിലൂടെ എല്ലാം അറിയുന്നു.

ഗീതം :-
അങ്ങുതന്നെയാണ് മാതാവും പിതാവും അങ്ങുതന്നെ...

ഓംശാന്തി.  
കുട്ടികള് ഓം ശാന്തിയുടെ അര്ത്ഥം മനസ്സിലാക്കിയിട്ടുണ്ട്, ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് നമ്മള് ആത്മാക്കളാണ്, ഈ സൃഷ്ടിയാകുന്ന ഡ്രാമയില് നമ്മുടേത് മുഖ്യമായ പാര്ട്ടാണ്. ആരുടെ പാര്ട്ടാണ്? ആത്മാവ് ശരീരം ധാരണ ചെയ്ത് പാര്ട്ട് അഭിനയിക്കുന്നു. അതിനാല് കുട്ടികളെ ഇപ്പോള് ആത്മാഭിമാനികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത്രയും സമയം ദേഹാഭിമാനത്തിലായിരുന്നു. ഇപ്പോള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ഡ്രാമാപ്ലാന് അനുസരിച്ച് നമ്മുടെ ബാബ വന്നുകഴിഞ്ഞു. ബാബ വരുന്നതും രാത്രിയിലാണ്. എപ്പോഴാണ് വരുന്നത് എന്നതിന്റെ നാളോ തിയതിയോ ഒന്നുമില്ല. ആരാണോ ലൗകിക ജന്മം എടുക്കുന്നത് അവര്ക്കാണ് നാളും തിയതിയുമെല്ലാം ഉണ്ടാവുക. എന്നാല് ഇത് പാരലൗകിക പിതാവാണ്. ബാബയ്ക്ക് ലൗകിക ജന്മമില്ല. കൃഷ്ണന് നാള്, തിയതി, സമയം എല്ലാം നല്കുന്നുണ്ട്. ബാബയുടേതാണെങ്കില് ദിവ്യ ജന്മം എന്നാണ് പറയുക. ബാബ ഇദ്ദേഹത്തില് പ്രവേശിച്ച് പറയുന്നു ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. ഇതില് അരകല്പം രാത്രിയാണ്. എപ്പോഴാണോ രാത്രി അഥവാ ഘോരാന്ധകാരം ഉണ്ടാകുന്നത് അപ്പോഴാണ് ഞാന് വരുന്നത്. നാളും തിയതിയും ഒന്നുമില്ല. ഈ സമയത്ത് ഭക്തിയും തമോപ്രധാനമാണ്. അരകല്പം പരിധിയില്ലാത്ത പകലാണ്. ബാബ സ്വയം പറയുന്നു ഞാന് ഇദ്ദേഹത്തില് പ്രവേശിച്ചിരിക്കുകയാണ്. ഗീതയിലും ഭഗവാനുവാചാ എന്നുണ്ട് എന്നാല് ഒരു മനുഷ്യന് ഭഗവാനാകാന് സാധിക്കില്ല. കൃഷ്ണന് ദൈവീക ഗുണധാരിയാണ്. ഇത് മനുഷ്യലോകമാണ്. ഇത് ദേവലോകമല്ല. ബ്രഹ്മദേവതായേ നമ:.. എന്നു പാടുന്നുണ്ട് അത് സൂക്ഷ്മവതനവാസിയാണ്. കുട്ടികള്ക്ക് അറിയാം അവിടെ അസ്ഥിയും മാംസവും ഉണ്ടാകില്ല. അത് സൂക്ഷ്മത്തിലുള്ള വെളുത്ത നിഴലാണ്. എപ്പോഴാണോ മുലവതനത്തില് ഇരിക്കുന്നത് അപ്പോള് ആത്മാവിന് സൂക്ഷ്മ ശരീരവും ഉണ്ടാവില്ല, അസ്ഥിയുള്ള ശരീരവും ഉണ്ടാവില്ല. ഈ കാര്യങ്ങള് ഒരു മനുഷ്യനും അറിയില്ല. ബാബ തന്നെയാണ് വന്ന് കേള്പ്പിക്കുന്നത്, ബ്രാഹ്മണര് തന്നെയാണ് കേള്ക്കുന്നത്, മറ്റാരും കേള്ക്കില്ല. ബ്രാഹ്മണ വര്ണ്ണം ഭാരതത്തിലാണ് ഉണ്ടാകുന്നത്, പരമപിതാ പരമാത്മാവ് പ്രജാപിതാ ബ്രഹ്മാവിലൂടെ ബ്രാഹ്മണ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുമ്പോഴാണ് അത് ഉണ്ടാകുന്നത്. ഇദ്ദേഹത്തെ ഇപ്പോള് രചയിതാവെന്ന് പറയില്ല. പുതിയ രചന ഒന്നും തന്നെ രചിക്കുന്നില്ല. കേവലം പുനരുദ്ധരിക്കുന്നു. വിളിക്കുന്നുമുണ്ട്- അല്ലയോ ബാബാ, പതിത ലോകത്തില് വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. ഇപ്പോള് നിങ്ങളെ പാവനമാക്കി മാറ്റുകയാണ്. നിങ്ങള് പിന്നീട് യോഗബലത്തിലൂടെ ഈ സൃഷ്ടിയെ പാവനമാക്കി മാറ്റുന്നു. മായയുടെമേല് വിജയം നേടി നിങ്ങള് ജഗദ്ജീത്തായി മാറുന്നു. യോഗബലത്തെ ശാസ്ത്രത്തിന്റെ ബലം എന്നും പറയാറുണ്ട്. ഋഷി മുനിമാര് എല്ലാവരും ശാന്തി ആഗ്രഹിക്കുന്നുണ്ട് എന്നാല് ശാന്തിയുടെ അര്ത്ഥം തന്നെ അറിയുന്നില്ല. ഇവിടെ തീര്ച്ചയായും പാര്ട്ട് അഭിനയിക്കണമല്ലോ. ശാന്തിധാമമാണ് മധുരമായ ശാന്തിയുടെ വീട്. നിങ്ങള് ആത്മാക്കള്ക്ക് അറിയാം നമ്മുടെ വീട് ശാന്തിധാമമാണ്. ഇവിടെ നമ്മള് പാര്ട്ട് അഭിനയിക്കാന് വന്നതാണ്. ബാബയേയും വിളിക്കുന്നുണ്ട്- അല്ലയോ പതിതപാവനാ, ദുഃഖഹര്ത്താ സുഖ കര്ത്താവേ വരൂ, ഞങ്ങളെ രാവണന്റെ ഈ ചങ്ങലകളില് നിന്നും രക്ഷിക്കൂ. ഭക്തി രാത്രിയാണ്, ജ്ഞാനമാണ് പകല്. രാത്രി തോറ്റുപോകുന്നു പിന്നീട് ജ്ഞാനത്തിന്റെ വിജയം ഉണ്ടാകുന്നു. ഇത് സുഖ ദുഃഖത്തിന്റെ കളിയാണ്. നിങ്ങള്ക്ക് അറിയാം ആദ്യം നമ്മള് സ്വര്ഗ്ഗത്തിലായിരുന്നു പിന്നീട് താഴെ ഇറങ്ങി ഇറങ്ങി നരകത്തില് വന്നു വീണു. കലിയുഗം എപ്പോള് അവസാനിക്കും പിന്നീട് സത്യയുഗം എപ്പോള് വരും, ഇത് ആര്ക്കും അറിയില്ല. നിങ്ങള് ബാബയെ തിരിച്ചറിയുന്നു ബാബയെ അറിയുന്നതിലൂടെ നിങ്ങള് എല്ലാം അറിയുന്നു. മനുഷ്യര് ഭഗവാനെ അന്വേഷിച്ച് എത്ര ബുദ്ധിമുട്ടുന്നു. ബാബയെ അറിയുന്നില്ല. ബാബ വന്ന് തന്റേയും സമ്പത്തിന്റേയും പരിചയം നല്കുമ്പോള് മാത്രമേ അറിയുകയുള്ളു. സമ്പത്ത് അച്ഛനില് നിന്നുതന്നെയാണ് ലഭിക്കുന്നത്, അമ്മയില് നിന്നല്ല. ഇദ്ദേഹത്തെ മാതാവെന്നും വിളിക്കാറുണ്ട് എന്നാല് ഇദ്ദേഹത്തില്നിന്നും സമ്പത്ത് ലഭിക്കുകയില്ല, ഇദ്ദേഹത്തെ ഓര്മ്മിക്കേണ്ട ആവശ്യവുമില്ല. ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാരും ശിവബാബയുടെ കുട്ടികളാണ്- ഇതും ആര്ക്കും അറിയില്ല. പരിധിയില്ലാത്ത മുഴുവന് ലോകത്തിന്റേയും രചയിതാവ് ഒരേയൊരു ബാബയാണ്. ബാക്കി എല്ലാവരും ബാബയുടെ രചനകളോ അല്ലെങ്കില് പരിധിയുള്ള രചയിതാവോ അണ്. ഇപ്പോള് നിങ്ങള് കുട്ടികളോട് ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. മനുഷ്യര്ക്ക് ബാബയെ അറിയില്ല അതിനാല് ആരെ ഓര്മ്മിക്കും? അതിനാലാണ് ബാബ പറയുന്നത് എത്ര ദരിദ്രരായി മാറിയിരിക്കുന്നു. ഇതും ഡ്രാമയില് ഉള്ളതാണ്.

ഭക്തിയിലും ജ്ഞാനത്തിലും രണ്ടിലുമുള്ള സര്വ്വ ശ്രേഷ്ഠ കര്മ്മമാണ് ദാനം ചെയ്യുക എന്നത്. ഭക്തിമാര്ഗ്ഗത്തില് ഈശ്വരാര്ത്ഥം ദാനം ചെയ്യുന്നു. എന്തുകൊണ്ട്? എന്തെങ്കിലും ആഗ്രഹം തീര്ച്ചയായും ഉണ്ടാകും. എങ്ങനെയുള്ള കര്മ്മമാണോ ചെയ്യുന്നത് അതിനനുസരിച്ചുള്ള ഫലം അടുത്ത ജന്മത്തില് ലഭിക്കും, ഈ ജന്മത്തില് എന്ത് ചെയ്യുന്നുവോ അതിന്റെ ഫലം അടുത്ത ജന്മത്തില് ലഭിക്കും എന്നു കരുതുന്നു. ജന്മജന്മാന്തരത്തിലേയ്ക്ക് നേടില്ല. ഒരു ജന്മത്തിലേയ്ക്ക് ഫലം ലഭിക്കുന്നു. ഏറ്റവും നല്ലതിലും നല്ല കര്മ്മമാണ് ദാനം. ദാനിയെ പുണ്യാത്മാവ് എന്നാണ് പറയുന്നത്. ഭാരതത്തെ മഹാദാനി എന്നാണ് പറയുന്നത്. ഭാരതത്തില് എത്ര ദാനം ചെയ്യുന്നുവോ അത്രയും മറ്റൊരു ഖണ്ഢത്തിലും ചെയ്യുന്നില്ല. ബാബയും വന്ന് കുട്ടികള്ക്ക് ദാനം നല്കുന്നു, കുട്ടികള് പിന്നീട് അച്ഛന് ദാനം നല്കുന്നു. പറയുന്നു ബാബാ അങ്ങ് വരുകയാണെങ്കില് ഞങ്ങള് ഞങ്ങളുടെ ശരീരം-മനസ്സ്-ധനം എല്ലാം അങ്ങയെ ഏല്പ്പിക്കും. അങ്ങല്ലാതെ മറ്റാരുമില്ല ഞങ്ങള്ക്ക്. ബാബയും പറയും എനിക്കും നിങ്ങള് കുട്ടികള് മാത്രമേയുള്ളു. എന്നെ വിളിക്കുന്നതുതന്നെ സ്വര്ഗ്ഗസ്ഥനായ പിതാവ് അഥവാ സ്വര്ഗ്ഗത്തിന്റെ സ്ഥാപനചെയ്യുന്ന പിതാവ് എന്നാണ്. ഞാന് വന്ന് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീപദവി നല്കുന്നു. കുട്ടികള് എന്റെ പേരില് എല്ലാം സമര്പ്പിക്കുന്നു- ബാബാ ഇതെല്ലാം അങ്ങയുടേതാണ്. ഭക്തിമാര്ഗ്ഗത്തിലും പറുയുന്നു- ബാബാ, ഇതെല്ലാം അങ്ങ് നല്കിയതാണ്. പിന്നീട് അത് നഷ്ടപ്പെടുമ്പോള് ദുഃഖിക്കുന്നത് എന്തിനാണ്. അത് ഭക്തിയിലെ അല്പകാല സുഖമാണ്. ബാബ മനസ്സിലാക്കിത്തരുന്നു ഭക്തിമാര്ഗ്ഗത്തില് നിങ്ങള് എനിക്കായി ദാന പുണ്യങ്ങള് ചെയ്യുന്നു ഇന്ഡയറക്ടായി. അതിന്റെ ഫലം നിങ്ങള്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള് ഈ സമയത്ത് ഞാന് ഇരുന്ന് നിങ്ങള്ക്ക് കര്മ്മം- അകര്മ്മം- വികര്മ്മത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരികയാണ്. ഭക്തിമാര്ഗ്ഗത്തില് നിങ്ങള് എന്ത് കര്മ്മം ചെയ്യുന്നുവോ അതിന്റെ അല്പകാലത്തിലേയ്ക്കുള്ള സുഖം എന്നിലൂടെ ലഭിക്കുന്നു. ഈ കാര്യങ്ങള് ലോകത്തിലെ ആര്ക്കും അറിയില്ല. ബാബ തന്നെയാണ് വന്ന് കര്മ്മത്തിന്റെ ഗതി മനസ്സിലാക്കിത്തരുന്നത്. സത്യയുഗത്തില് ഒരിയ്ക്കലും ആരും മോശമായ കര്മ്മങ്ങള് ചെയ്യുകയില്ല. സദാ സുഖം തന്നെ സുഖമാണ്. സുഖധാമം അഥവാ സ്വര്ഗ്ഗത്തെ ഓര്മ്മിക്കുന്നുമുണ്ട്. ഇപ്പോള് ഇരിക്കുന്നത് നരകത്തിലാണ്. എന്നിട്ടും പറയുന്നു- ഇന്നയാള് സ്വര്ഗ്ഗത്തിലേയ്ക്ക് പോയെന്ന്. ആത്മാവിന് സ്വര്ഗ്ഗം എത്ര ഇഷ്ടമാണ്. ആത്മാവുതന്നെയല്ലേ പറയുന്നത്- ഇന്നയാള് സ്വര്ഗ്ഗത്തിലേയ്ക്ക് പോയെന്ന്. എന്നാല് തമോപ്രധാനമായതിനാല് അവര് സ്വര്ഗ്ഗം എന്താണ് നരകം എന്താണ് എന്നതൊന്നും അറിയുന്നില്ല. പരിധിയില്ലാത്ത ബാബ പറയുന്നു നിങ്ങള് എല്ലാവരും എത്ര തമോപ്രധാനമായിരിക്കുന്നു. ഡ്രാമയെ അറിയുന്നില്ല. സൃഷ്ടിയുടെ ചക്രം കറങ്ങുന്നു എന്നത് അറിയാം എങ്കില് അത് അതുപോലെ ആവര്ത്തിക്കുമല്ലോ. അവര് പേരിന് മാത്രം പറയുന്നു. ഇപ്പോള് ഇത് സംഗമയുഗമാണ്. ഈ ഒരേയൊരു സംഗമയുഗത്തെക്കുറിച്ചാണ് മഹിമയുള്ളത്. അരകല്പം ദേവതകളുടെ രാജ്യം നടക്കുന്നു പിന്നീട് ആ രാജ്യം എവിടെപ്പോയി, ആരാണ് അതിനെ ജയിക്കുന്നത്? ഇതും ആര്ക്കും അറിയില്ല. ബാബ പറയുന്നു രാവണനാണ് ജയിക്കുന്നത്. അവര് പിന്നീട് ദേവതകളും അസുരന്മാരും തമ്മിലുള്ള യുദ്ധമാണിരുന്ന് കാണിക്കുന്നത്.

ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു- നിങ്ങള് 5 വികാരങ്ങളാകുന്ന രാവണനോട് തോല്ക്കുന്നു പിന്നീട് രാവണനുമേല് വിജയവും നേടുന്നുമുണ്ട്. നിങ്ങള് പൂജ്യരായിരുന്നു പിന്നീട് പൂജാരിയും പതിതവുമായി മാറുന്നു അതിനാലാണ് രാവണനോട് തോറ്റുപോകുന്നത്. രാവണന് നിങ്ങളുടെ ശത്രുവാണ് അതിനാലാണ് സദാ കത്തിക്കുന്നത്. പക്ഷേ നിങ്ങള്ക്ക് അറിയില്ല. ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു രാവണനാലാണ് നിങ്ങള് പതിതമായത്. ഈ വികാരങ്ങളെത്തന്നെയാണ് മായ എന്നു പറയുന്നത്. മായാജീത്താണ് ജഗദ്ജീത്ത്. ഈ രാവണന് ഏറ്റവും പഴയ ശത്രുവാണ്. ഇപ്പോള് ശ്രീമതത്തിലൂടെ നിങ്ങള് ഈ 5 വികാരങ്ങളുടെമേല് വിജയം നേടുന്നു. ബാബ വന്നിരിക്കുന്നത് വിജയം നേടിത്തരാനാണ്. ഇത് കളിയല്ലേ. മായയോട് തോല്വിതന്നെ തോല്വി, അതിനുശേഷം ജയം തന്നെ ജയം. വിജയം ബാബ തന്നെയാണ് നേടിത്തരുന്നത് അതിനാലാണ് ബാബയെ സര്വ്വശക്തിവാന് എന്നു പറയുന്നത്. മായയും കുറഞ്ഞ ശക്തിയുള്ള ആളല്ല. എന്നാല് മായ ദുഃഖമാണ് നല്കുന്നത് അതിനാലാണ് മഹിമയില്ലാത്തത്. രാവണന് വളരെ ബുദ്ധിശാലിയാണ്. നിങ്ങളുടെ രാജധാനിപോലും തട്ടിയെടുക്കുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കി- നമ്മള് എങ്ങനെയാണ് തോല്ക്കുന്നത് പിന്നീട് എങ്ങനെയാണ് വിജയം നേടുന്നത്? എനിക്ക് ശാന്തിവേണം, എനിക്ക് എന്റെ വീട്ടിലേയ്ക്ക് പോകണം എന്ന് ആത്മാവ് ആഗ്രഹിക്കുന്നുണ്ട്. ഭക്തര് ഭഗവാനെ ഓര്മ്മിക്കുന്നുണ്ട് എന്നാല് കല്ലുബുദ്ധികളായതിനാല് മനസ്സിലാക്കുന്നില്ല. ഭഗവാന് അച്ഛനാണ്, എങ്കില് അച്ഛനില് നിന്നും തീര്ച്ചയായും സമ്പത്തും ലഭിക്കുന്നുണ്ടാകും. തീര്ച്ചയായും ലഭിക്കുന്നുണ്ട് എന്നാല് എപ്പോഴാണ് ലഭിക്കുന്നത് പിന്നീട് എപ്പോഴാണ് നഷ്ടപ്പെടുത്തുന്നത് ഇതറിയില്ല. ബാബ പറയുന്നു ഞാന് ഈ ബ്രഹ്മാ ശരീരത്തിലൂടെയാണ് നിങ്ങള്ക്ക് ഇരുന്ന് മനസ്സിലാക്കിത്തരുന്നത്. എനിക്കും കര്മ്മേന്ദ്രിയങ്ങള് വേണമല്ലോ. എനിക്ക് സ്വന്തമായി കര്മ്മേന്ദ്രിയങ്ങള് ഇല്ലല്ലോ. സൂക്ഷ്മ വതനത്തിലും കര്മ്മേന്ദ്രിയങ്ങളുണ്ട്. നടന്നും ചുറ്റിക്കറങ്ങിയും സിനിമപോലെ ചലിക്കുന്നു, ഇവിടെ ചലനവും ശബ്ദവും ഉള്ള സിനിമയാണ് അതിനാല് മനസ്സിലാക്കിത്തരുന്നത് ബാബയ്ക്കും സഹജമാണ്. അവരുടേത് ബാഹുബലമാണ്, നിങ്ങളുടേത് യോഗബലമാണ്. ആ രണ്ട് സഹോദരങ്ങളും ഒരുമിച്ച് ചേര്ന്നാല് വിശ്വത്തിനുമേല് രാജ്യം ഭരിക്കാന് സാധിക്കും. എന്നാല് അകല്ച്ചയിലാണ്. നിങ്ങള് കുട്ടികള്ക്ക് സൈലന്സിന്റെ ശുദ്ധമായ അഭിമാനം വേണം. നിങ്ങള് മന്മനാഭവയുടെ ആധാരത്തില് സൈലന്സിലൂടെ ജഗദ്ജീത്തായി മാറുന്നു. എന്നാല് അവര്ക്ക് സയന്സിന്റെ അഹങ്കാരമാണ്. നിങ്ങള് സൈലന്സിന്റെ അഭിമാനമുള്ളവര് സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുന്നു. ഓര്മ്മയിലൂടെ നിങ്ങള് സതോപ്രധാനമായി മാറും. വളരെ സഹജമായ വഴി പറഞ്ഞുതരുന്നു. നിങ്ങള്ക്ക് അറിയാം ശിവബാബ വന്നിരിക്കുകയാണ് നമ്മള് കുട്ടികള്ക്ക് വീണ്ടും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കാന്. ബാബ പറയുന്നു നിങ്ങള്ക്ക് കലിയുഗത്തിലെ എന്തെല്ലാം കര്മ്മബന്ധനങ്ങളുണ്ടോ അതിനെയെല്ലാം മറക്കൂ. 5 വികാരങ്ങളേയും എനിക്ക് ദാനമായി നല്കൂ. നിങ്ങള് എന്തിനെയെല്ലാം എന്റെ എന്റെ എന്ന് പറഞ്ഞുവന്നോ, എന്റെ പതി, എന്റെ ഇന്നയാള്, ഇതെല്ലാം മറന്നുകൊണ്ടേപോകൂ. എല്ലാം കണ്ടുകൊണ്ടും അതിനോടുള്ള മമത്വത്തെ ഇല്ലാതാക്കൂ. ഈ കാര്യങ്ങള് കുട്ടികള്ക്കുതന്നെയാണ് മനസ്സിലാക്കിത്തരുന്നത്. ആര്ക്കാണോ ബാബയെ അറിയാത്തത് അവര്ക്ക് ഈ ഭാഷ മനസ്സിലാകില്ല. ബാബ വന്ന് മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നു. ദേവതകള് സത്യയുഗത്തിലാണ് ഉണ്ടാവുക. കലിയുഗത്തിലുള്ളത് മനുഷ്യരാണ്. ഇപ്പോള് വരേയ്ക്കും അതിന്റെ അടയാളങ്ങള് അഥവാ ചിത്രങ്ങളുണ്ട്. എന്നെ പതിത പാവനന് എന്നാണ് വിളിക്കുന്നത്. എന്റെ ഗ്രേഡ് ഒരിയ്ക്കലും താഴേയ്ക്ക് വരുന്നില്ല. നിങ്ങള് പറയുന്നു ഞങ്ങള് പാവനമായിരുന്നു പിന്നീട് ഗ്രേഡ് കുറഞ്ഞുവന്നപ്പോള് പതിതമായി. ഇപ്പോള് ബാബ വന്ന് പാവനമാക്കുകയാണെങ്കില് നമുക്ക് നമ്മുടെ വീട്ടിലേയ്ക്ക് പോകാം. ഇതാണ് ആത്മീയ ജ്ഞാനം. അവിനാശിയായ ജ്ഞാനരത്നങ്ങളല്ലേ. ഇത് പുതിയ ജ്ഞാനമാണ്. ഇപ്പോള് നിങ്ങളെ ഈ ജ്ഞാനം പഠിപ്പിക്കുകയാണ്. രചയിതാവിന്റേയും രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റേയും രഹസ്യം പറഞ്ഞുതരുന്നു. ഇപ്പോള് ഇത് പഴയ ലോകമാണ്. ഇതില് നിങ്ങളുടെ ആരെല്ലാം മിത്രസംബന്ധികളുണ്ടോ, തന്റെ ദേഹസഹിതം എല്ലാത്തില് നിന്നും മമത്വത്തെ ഇല്ലാതാക്കണം.

ഇപ്പോള് നിങ്ങള് കുട്ടികള് തന്റെ എല്ലാം ബാബയെ ഏല്പ്പിക്കുന്നു. ബാബ പിന്നീട് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദവി 21 ജന്മങ്ങളിലേയ്ക്ക് നിങ്ങളുടെ കൈകളിലേല്പ്പിക്കുന്നു. കൊടുക്കല് വാങ്ങല് നടന്നുകൊണ്ടേയിരിക്കും. ബാബ നിങ്ങള്ക്ക് 21 ജന്മങ്ങളിലേയ്ക്ക് രാജ്യഭാഗ്യം നല്കുന്നു. 21 ജന്മം, 21 തലമുറ എന്ന് പാടിയിട്ടുണ്ടല്ലോ അര്ത്ഥം 21 ജന്മം പൂര്ണ്ണമായും ഉണ്ടാകുന്നു. ഇടയില് വെച്ച് ആരും ശരീരം ഉപേക്ഷിക്കില്ല. അകാലമൃത്യു ഉണ്ടാകില്ല. നിങ്ങള് അമരരായി മാറി അമരപുരിയുടെ അധികാരിയായി മാറുന്നു. നിങ്ങളെ ഒരിയ്ക്കലും കാലന് വിഴുങ്ങാന് കഴിയില്ല. ഇപ്പോള് നിങ്ങള് മരിക്കാന് വേണ്ടി പുരുഷാര്ത്ഥം ചെയ്യുകയാണ്. ബാബ പറയുന്നു ദേഹസഹിതം ദേഹത്തിന്റെ സര്വ്വസംബന്ധങ്ങളും ഉപേക്ഷിച്ച് ഒരു ബാബയുമായി സംബന്ധം വെയ്ക്കണം. ഇപ്പോള് സുഖത്തിന്റെ സംബന്ധത്തിലേയ്ക്ക് പോവുകതന്നെ വേണം. ദുഃഖത്തിന്റെ ബന്ധനങ്ങളെ മറന്നുകൊണ്ടിരിക്കും. ഗ്രഹസ്ഥവ്യവഹാരത്തില് ഇരുന്നും പവിത്രമാകണം. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കു, ഒപ്പമൊപ്പം ദൈവീക ഗുണങ്ങളും ധാരണ ചെയ്യൂ. ഈ ദേവതകളെപ്പോലെയാകണം. ഇതാണ് പ്രധാന ലക്ഷ്യം. ഈ ലക്ഷ്മീ നാരായണന്മാര് സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു, ഇവര് എങ്ങനെ രാജ്യം നേടി, പിന്നീട് എവിടെപ്പോയി, ഇത് ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം. ആര്ക്കും ദുഃഖം നല്കരുത്. ബാബ ദുഃഖ ഹര്ത്താവും സുഖ കര്ത്താവുമാണ്. അതിനാല് നിങ്ങളും സുഖത്തിന്റെ വഴി എല്ലാവര്ക്കും പറഞ്ഞുകൊടുക്കണം അര്ത്ഥം അന്ധരുടെ ഊന്നുവടിയായി മാറണം. ഇപ്പോള് ബാബ നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കിയിട്ടുണ്ട്. ബാബ എങ്ങനെയാണ് പാര്ട്ട് അഭിനയിക്കുന്നത് എന്നത് നിങ്ങള്ക്ക് അറിയാം. ഇപ്പോള് ബാബ നിങ്ങളെ എന്താണോ പഠിപ്പിക്കുന്നത് അത് പ്രായലോപമാകും. ദേവതകളില് ഈ ജ്ഞാനം ഉണ്ടാകില്ല. നിങ്ങള് ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണര്ക്ക് മാത്രമേ രചയിതാവിന്റേയും രചനയുടേയും ജ്ഞാനമുള്ളൂ. മറ്റാര്ക്കും അറിയില്ല. അഥവാ ഈ ലക്ഷ്മീ നാരായണന്മാരില് ഈ ജ്ഞാനം ഉണ്ടായിരുന്നെങ്കില് പരമ്പരയായി നടന്നുവരുമായിരുന്നു. അവിടെ ജ്ഞാനത്തിന്റെ ആവശ്യമില്ല എന്തെന്നാല് അവിടെ സദ്ഗതിയാണ്. ഇപ്പോള് നിങ്ങള് എല്ലാം ബാബയ്ക്ക് ദാനം നല്കുന്നു അതിനാല് ബാബ നിങ്ങള്ക്ക് 21 ജന്മങ്ങളിലേയ്ക്ക് എല്ലാം നല്കുന്നു. ഇങ്ങനെയൊരു ദാനം എവിടെയും നടക്കാറില്ല. നിങ്ങള്ക്ക് അറിയാം നമ്മള് സര്വ്വാംശം നല്കുന്നു- ബാബാ ഇതെല്ലാം അങ്ങയുടേതാണ്, അങ്ങുതന്നെയാണ് ഞങ്ങളുടെ എല്ലാം. അങ്ങുതന്നെയാണ് മാതാവും പിതാവും... പാര്ട്ട് അഭിനയിക്കുന്നുണ്ടല്ലോ. കുട്ടികളെ ദത്തെടുക്കുന്നു പിന്നീട് സ്വയം പഠിപ്പിക്കുകയും ചെയ്യുന്നു. ശേഷം സ്വയം തന്നെ ഗുരുവായി മാറി എല്ലാവരേയും തിരിച്ചുകൊണ്ടുപോകുന്നു. പറയുന്നു നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് പാവനമായി മാറും പിന്നീട് നിങ്ങളെ കൂടെക്കൊണ്ടുപോകും. ഇവിടെ യജ്ഞം രചിച്ചിരിക്കുകയാണ്. ഇത് ശിവജ്ഞാനയജ്ഞമാണ്, ഇതില് നിങ്ങള് ശരീരം-മനസ്സ്-ധനം എല്ലാം അര്പ്പിക്കുന്നു. സന്തോഷത്തോടെ എല്ലാവരും അര്പ്പണമാകുന്നു. ആത്മാവ് ബാക്കിയുണ്ടാകും. ബാബാ, ഇനി ഞങ്ങള് അങ്ങയുടെ ശ്രീമതത്തിലൂടെ നടക്കും. ബാബ പറയുന്നു ഗൃഹസ്ഥവ്യവഹാരത്തില് ഇരുന്നുകൊണ്ടും പവിത്രമാവണം. 60 വയസ്സ് പൂര്ത്തിയാകുമ്പോള് വാനപ്രസ്ഥത്തിലേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകള് നടത്തുന്നു എന്നാല് അവര് തിരിച്ച് പോകാന് വേണ്ടിയാണോ തയ്യാറെടുക്കുന്നത്. ഇപ്പോള് നിങ്ങള് സദ്ഗുരുവില് നിന്നും മന്മനാഭവ എന്ന മന്ത്രം എടുക്കുന്നു. ഭഗവാന്റെ വാക്കുകളാണ്- നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. എല്ലാവരോടും പറയൂ നിങ്ങള് എല്ലാവരുടേയും വാനപ്രസ്ഥ അവസ്ഥയാണ്. ശിവബാബയെ ഓര്മ്മിക്കു, ഇപ്പോള് നമ്മുടെ വീട്ടിലേയ്ക്ക് പോകണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) കലിയുഗത്തിലെ സര്വ്വസംബന്ധങ്ങളേയും ബുദ്ധികൊണ്ട് മറന്ന് 5 വികാരങ്ങളെ ദാനം ചെയ്ത് ആത്മാവിനെ സതോപ്രധാനമാക്കി മാറ്റണം. ഒരേയൊരു സൈലന്സിന്റെ ശുദ്ധമായ അഭിമാനം ഉണ്ടാകണം.

2) ഈ രുദ്രജ്ഞാന യജ്ഞത്തില് സന്തോഷത്തോടെ തന്റെ ശരീരം മനസ്സ് ധനം എന്നിവ അര്പ്പണം ചെയ്ത് സഫലമാക്കണം. ഈ സമയത്ത് എല്ലാം ബാബയുടെ കൈകളില് ഏല്പ്പിച്ച് 21 ജന്മങ്ങളിലേയ്ക്കുള്ള ചക്രവര്ത്തീ പദവി ബാബയില് നിന്നും നേടണം.

വരദാനം :-
ആവേശത്തിന്റെ അംശത്തെ പോലും ത്യാഗം ചെയ്യുന്നവരായ പുണ്യാത്മാവായി ഭവിക്കട്ടെ.

സ്വമാന്ധാരി കുട്ടികള് എല്ലാവര്ക്കും ബഹുമാനം നല്കുന്ന ദാതാക്കളായിരിക്കും. അവരില് ഒരിക്കലും ഏതൊരാത്മാവിനെ പ്രതിയും സങ്കല്പത്തില് പോലും ആവേശമുണ്ടായിരിക്കുകയില്ല. എന്തുകൊണ്ടാണിത് ഇങ്ങനെ?, ഇത് ചെയ്യാന് പാടില്ലാത്തതാണ്, സംഭവിക്കാന് പാടില്ലാത്തതാണ്, ജ്ഞാനം എന്താണ് പറയുന്നത്.. ഇതുപോലും സൂക്ഷ്മ ആവേശത്തിന്റെ അംശമാണ്. എന്നാല് സ്വമാന്ധാരി പുണ്യ ആത്മാക്കള് വീണു കിടക്കുന്നവരെയും എഴുന്നേല്പ്പിക്കും, സഹയോഗിയായി മാറും. അവര്ക്കൊരിക്കലും ഇങ്ങനെ സങ്കല്പ്പിക്കാന് സാധിക്കില്ല അവര് അവരുടെ കര്മ്മഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ,് അവര് ചെയ്തിട്ടുണ്ടെങ്കില് അനുഭവിക്കുക തന്നെ ചെയ്യും.. അവര് വീഴേണ്ടത് തന്നെയാണ്.. ഇങ്ങനെയുള്ള സങ്കല്പങ്ങള് താങ്കള് കുട്ടികളില് ഉണ്ടാവാന് പാടില്ല.

സ്ലോഗന് :-
സന്തുഷ്ടതയുടെയും പ്രസന്നതയുടെയും വിശേഷത തന്നെയാണ് പറക്കുന്ന കലയുടെ അനുഭവം ചെയ്യിപ്പിക്കുന്നത.്

അവ്യക്ത സൂചന : സത്യതയുടെയും സഭ്യതയുടെയും സംസ്കാരത്തെയും സ്വന്തമാക്കൂ..

സത്യയുടെ ശക്തിയുടെ അടയാളമാണ് 'നിര്ഭയത'. പറയാറുണ്ട് സത്യം നൃത്തം ചെയ്യും. അര്ത്ഥം സത്യയുടെ ശക്തിയുള്ളവര് സദാ നിശ്ചിന്ത ചക്രവര്ത്തിമാരായിരിക്കുന്നത് കാരണം, നിര്ഭയരായിരിക്കുന്നത് കാരണം സന്തോഷത്താല് നൃത്തം ചെയ്യും. അഥവാ തന്റെ സംസ്കാരം അഥവാ സങ്കല്പത്തിലെങ്കിലും ദുര്ബലതയുണ്ടെങ്കില് ആ ദുര്ബലത തന്നെ മനസ്സിന്റെ സ്ഥിതിയെ ഇളക്കത്തിലേക്ക് കൊണ്ടുവരും. അതിനാല് തന്റെ സൂക്ഷ്മ ദുര്ബലതകളെയും അവിനാശി രുദ്ര യജ്ഞത്തില് സ്വാഹചെയ്യൂ.