മധുരമായ കുട്ടികളേ - ബാബ
വന്നിരിക്കുകയാണ് നിങ്ങള്ക്ക് കറന്റ് നല്കാന്, നിങ്ങള് ദേഹീ അഭിമാനിയാണ്,
ബുദ്ധിയോഗം ഒരു ബാബയോടൊപ്പമാണ് എങ്കില് കറന്റ് ലഭിച്ചുകൊണ്ടിരിക്കും.
ചോദ്യം :-
നിങ്ങള് കുട്ടികളില് ഉണ്ടാവാന് പാടില്ലാത്ത ഏറ്റവും വലിയ ആസുരീയ സ്വഭാവം ഏതാണ്?
ഉത്തരം :-
അശാന്തി
പരത്തുക, ഇതാണ് ഏറ്റവും വലിയ ആസുരീയ സ്വഭാവം. അശാന്തി പരത്തുന്നവരാല് മനുഷ്യര്
വളരെ അധികം ബുദ്ധിമുട്ടുന്നു. അവര് എവിടെപ്പോയാലും അശാന്തി പരത്തിക്കൊണ്ടിരിക്കും
അതിനാലാണ് എല്ലാവരും ഭഗവാനില് നിന്നും ശാന്തിയുടെ വരം ചോദിക്കുന്നത്.
ഗീതം :-
ഇത്
ദീപത്തിന്റേയും കൊടുങ്കാറ്റിന്റേയും കഥയാണ്...
ഓംശാന്തി.
മധുര മധുരമായ കളഞ്ഞുപോയി തിരികെ കിട്ടിയ മക്കള് ഗീതത്തിന്റെ വരികള് കേട്ടോ. ഗീതം
ഭക്തിമാര്ഗ്ഗത്തിലേതാണ് പിന്നീട് അതിനെ ജ്ഞാനത്തിലേയ്ക്ക് ട്രാന്സ്ഫര്
ചെയ്യുന്നു, ചിലര്ക്ക് ട്രാന്സ്ഫര് ചെയ്യാന് സാധിക്കില്ല. നിങ്ങളും നമ്പര്വൈസ്
പുരുഷാര്ത്ഥം അനുസരിച്ചാണ് അറിയുന്നത്, ദീപം എന്താണ് കൊടുങ്കാറ്റ് എന്താണ്!
കുട്ടികളുടെ ആത്മാവിന്റെ ജ്യോതി അണഞ്ഞിരിക്കുകയാണ്. ഇപ്പോള് ജ്യോതി
തെളിയിക്കാനായി ബാബ വന്നിരിക്കുകയാണ്. ആരെങ്കിലും മരിക്കുകയാണെങ്കിലും ദീപം
തെളിയിക്കാറുണ്ട്. സത്യയുഗത്തില് ഇങ്ങനെയൊന്നും ഉണ്ടാകില്ല. അവിടെ
പ്രകാശത്തിലായിരിക്കും. വിശപ്പിന്റെ കാര്യമേയില്ല, അവിടെ വളരെ അധികം
സമ്പത്തുണ്ടാകും. ഇവിടെയാണെങ്കില് ഘോരാന്ധകാരമാണ്. മോശമായ ലോകമല്ലേ.
സര്വ്വാത്മാക്കളുടേയും ജ്യോതി അണഞ്ഞിരിക്കുകയാണ്. ഏറ്റവും കൂടുതല്
അണഞ്ഞിരിക്കുന്നത് നിങ്ങളുടെ ജ്യോതിയാണ്. മുഖ്യമായും നിങ്ങള്ക്കുവേണ്ടിയാണ് ബാബ
വരുന്നത്. നിങ്ങളുടെ ജ്യോതി അണഞ്ഞിരിക്കുകയാണ്, ഇപ്പോള് കറന്റ് എവിടെനിന്നു
ലഭിക്കും? കുട്ടികള്ക്ക് അറിയാം കറന്റ് ബാബയില് നിന്നേ ലഭിക്കൂ. കറന്റ് ശക്തമായി
വന്നാല് ബള്ബ് നന്നായി പ്രകാശിക്കും. അതിനാല് ഇപ്പോള് നിങ്ങള് വലിയ മെഷിനില്
നിന്നും കറന്റെടുക്കുകയാണ്. നോക്കൂ, ബോംബെ പോലുള്ള നകരങ്ങളില് എത്ര അധികം പേര്
വസിക്കുന്നു, എത്ര അധികം കറന്റ് വേണം. അപ്പോള് തീര്ച്ചയായും മെഷിനും അത്രയും
വലുതായിരിക്കും. ഇത് പരിധിയില്ലാത്ത കാര്യമാണ്. മുഴുവന് ലോകത്തിലേയും
ആത്മാക്കളുടെ ജ്യോതി അണഞ്ഞിരിക്കുകയാണ്. അതിന് കറന്റ് നല്കണം. പ്രധാന കാര്യം
ബാബ മനസ്സിലാക്കിത്തരുകയാണ്, ബുദ്ധിയോഗം ബാബയുമായി വയ്ക്കൂ. ദേഹീ അഭിമാനിയായി
മാറൂ. എത്ര വലിയ പിതാവാണ്, എല്ലാവരുടേയും ജ്യോതി തെളിയിക്കുന്നതിന് മുഴുവന്
ലോകത്തിലേയും പതിത മനുഷ്യരെ പാവനമാക്കി മാറ്റുന്ന സുപ്രീം ഫാദര്
വന്നിരിക്കുകയാണ്. മുഴുവന് ലോകത്തിലേയും സര്വ്വ മനുഷ്യരുടേയും ജ്യോതിയെ
തെളിയിക്കുന്നു. ബാബ ആരാണ്, എങ്ങനെയാണ് ജ്യോതി തെളിയിക്കുന്നത്? ഇതാര്ക്കും
അറിയില്ല. ബാബയെ ജ്യോതി സ്വരൂപനെന്നും പറയുന്നു പിന്നീട് സര്വ്വവ്യാപിയെന്നും
പറയുന്നു. ജ്യോതിസ്വരൂപനെ വിളിക്കുന്നു എന്തുകൊണ്ടെന്നാല് ജ്യോതി
അണഞ്ഞിരിക്കുകയാണ്. അഖണ്ഢജ്യോതിയുടെ സാക്ഷാത്ക്കാരവും ഉണ്ടാകാറുണ്ട്. എനിക്ക്
തേജസ്സ് സഹിക്കാന് കഴിയുന്നില്ല എന്ന് അര്ജുനന് പറഞ്ഞതായി കാണിക്കുന്നു. വളരെ
അധികം കറന്റുണ്ട്. അതിനാല് ഈ കാര്യങ്ങള് നിങ്ങള് കുട്ടികള്ഇപ്പോള്
മനസ്സിലാക്കിക്കൊടുക്കുന്നു. നിങ്ങള് ആത്മാവാണ് എന്നതാണ് എല്ലാവര്ക്കും
മനസ്സിലാക്കിക്കൊടുക്കേണ്ടത്. ആത്മാക്കള് മുകളില് നിന്നാണ് ഇവിടേയ്ക്ക് വരുന്നത്.
ആദ്യം ആത്മാവ് പവിത്രമാണ്, അതില് കറന്റുണ്ട്. സതോപ്രധാനമാണ്.
സ്വര്ണ്ണിമയുഗത്തില് ആത്മാവ് പവിത്രമാണ് പിന്നീട് അതിന് അപവിത്രമായും മാറണം.
എപ്പോഴാണോ അപവിത്രമായി മാറുന്നത് അപ്പോള് ഗോഡ്ഫാദറെ വിളിക്കുന്നു വന്ന്
മുക്തമാക്കൂ അര്ത്ഥം ദുഃഖത്തില് നിന്നും രക്ഷിക്കൂ. മുക്തമാക്കുക എന്നതും
പാവനമാക്കുക എന്നതും ഇവയുടെ അര്ത്ഥം രണ്ടാണ്. തീര്ച്ചയായും ആരിലൂടെയോ
പതിതമായിട്ടുണ്ട് അപ്പോഴാണ് പറയുന്നത് ബാബാ വരൂ, വന്ന് മുക്തമാക്കൂ, പാവനമാക്കി
മാറ്റൂ. ഇവിടെ നിന്നും ശാന്തിധാമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകൂ. ശാന്തിയുടെ
വരം നല്കൂ. ഇപ്പോള് ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- ഇവിടെ ശാന്തമായിരിക്കാന്
കഴിയില്ല - ശാന്തി ശാന്തിധാമത്തിലാണുള്ളത്. സത്യയുഗത്തില് ഒരു ധര്മ്മം, ഒരു
രാജ്യമായതിനാല് ശാന്തിയുണ്ടാകും. ഒരു ബഹളവുമില്ല. ഇവിടെയാണെങ്കില് അശാന്തിയാല്
മനുഷ്യര് ബുദ്ധിമുട്ടുന്നു. ഒരു വീട്ടില്ത്തന്നെ എത്ര വഴക്കുണ്ടാകുന്നു. അഥവാ
ഭാര്യയും ഭര്ത്താവും തമ്മിലുള്ള വഴക്കാണെന്നു കരുതൂ അമ്മ, അച്ഛന്, സഹോദരീ,
സഹോദരന്, കുട്ടികള് എല്ലാവര്ക്കും ബുദ്ധിമുട്ടുണ്ടാകുന്നു. അശാന്തരായ മനുഷ്യര്
എവിടെപ്പോയാലും അശാന്തിതന്നെ പരത്തും എന്തുകൊണ്ടെന്നാല് ആസുരീയ സ്വഭാവമല്ലേ.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം സത്യയുഗം സുഖധാമമാണ്. അവിടെ സുഖം ശാന്തി
രണ്ടുമുണ്ട്. അവിടെ പരമധാമത്തിലാണെങ്കില് ശാന്തി മാത്രമേയുള്ളൂ, അതിനെയാണ്
മധുരമായ ശാന്തിയുടെ വീട് എന്ന് പറയുന്നത്. മുക്തിധാമക്കാര്ക്ക് കേവലം ഇത്രയേ
മനസ്സിലാക്കിക്കൊടുക്കേണ്ടതുള്ളൂ അതായത് നിങ്ങള്ക്ക് മുക്തി വേണമെങ്കില് ബാബയെ
ഓര്മ്മിക്കു.
മുക്തിയ്ക്കുശേഷം തീര്ച്ചയായും ജീവന്മുക്തിയുണ്ട്. ആദ്യം
ജീവന്മുക്തിയിലായിരിക്കും പിന്നീട് ജീവനബന്ധനത്തിലേയ്ക്ക് വരുന്നു. പകുതി
പകുതിയല്ലേ. സതോപ്രധാനത്തില് നിന്നും പിന്നീട് സതോ, രജോ, തമോയിലേയ്ക്ക്
തീര്ച്ചയായും വരണം. അവസാനം ആരാണോ ഒന്നോ അരയോ ജന്മം എടുക്കാന്വരുന്നത് അവര് എന്ത്
സുഖവും ദുഃഖവും അനുഭവിക്കാനാണ്. നിങ്ങളാണെങ്കില് എല്ലാത്തിന്റേയും അനുഭവം
ചെയ്യുന്നു. നിങ്ങള്ക്ക് അറിയാം നമ്മള് ഇത്ര ജന്മം സുഖത്തില് കഴിഞ്ഞു പിന്നീട്
ഇത്ര ജന്മം ദുഃഖത്തിലേയ്ക്ക് വന്നു. ബാക്കി ധര്മ്മങ്ങള്ക്ക് പുതിയ
ലോകത്തിലേയ്ക്ക് വരാന് കഴിയില്ല. അവരുടെ പാര്ട്ട് പിന്നീടാണ്, തീര്ച്ചയായും
പുതിയ ഖണ്ഢമായിരിക്കും, അവര്ക്ക് അത് പുതിയ ലോകമായിരിക്കും. എങ്ങനെയാണോ
ബൗദ്ധികളുടെ ഖണ്ഢം, ക്രിസ്ത്യന് ഖണ്ഢം മുതലായവ പുതിയതല്ലേ. അവര്ക്കും സതോ, രജോ,
തമോയിലൂടെ കടന്നുവരണം. വൃക്ഷവും അങ്ങനെയല്ലേ. പതുക്കെ പതുക്കെ വൃദ്ധി
പ്രാപിച്ചുകൊണ്ടിരിക്കും. ആദ്യം ആരാണോ വരുന്നത് അവര് താഴെത്തന്നെയിരിക്കും.
കണ്ടിട്ടില്ലേ- എങ്ങനെയാണ് പുതിയ പുതിയ ഇലകള് വരുന്നതെന്ന്. ചെറിയ ചെറിയ
തളിരിലകള് വന്നുകൊണ്ടിരിക്കും പിന്നീട് പൂവ് വരും, പുതിയ വൃക്ഷം വളരെ ചെറുതാണ്.
പുതിയ വിത്ത് വിതയ്ക്കുന്നു, അതിനെ പൂര്ണ്ണമായും പരിപാലിച്ചില്ലെങ്കില് അത്
നശിച്ചുപോകും. നിങ്ങളും പൂര്ണ്ണമായും പരിപാലിച്ചില്ലെങ്കില് നശിച്ചുപോകും. ബാബ
വന്ന് മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നു പിന്നീട് അതില്
സംഖ്യാക്രമമാകുന്നു. രാജധാനി സ്ഥാപിക്കുകയല്ലേ. ഒരുപാടുപേര് തോറ്റുപോകുന്നുണ്ട്.
കുട്ടികളുടെ അവസ്ഥ എങ്ങനെയാണോ, അതുപോലെ ബാബയില് നിന്നും സ്നേഹം ലഭിക്കുന്നു.
ചില കുട്ടികളെ പുറമെ സ്നേഹിക്കണം. ചിലര് എഴുതുന്നു ബാബാ ഞാന് തോറ്റുപോയി.
പതിതമായി മാറി. ഇപ്പോള് അവരെ ആര് സ്വീകരിക്കും! അവര്ക്ക് ബാബയുടെ ഹൃദയത്തില്
കയറാന് കഴിയില്ല. പവിത്രമായവര്ക്കേ ബാബ സമ്പത്ത് നല്കൂ. ആദ്യം ഓരോരുത്തരില്
നിന്നും പൂര്ണ്ണ വാര്ത്തകള് കേട്ട് കണക്കെടുക്കും. എങ്ങനെയുള്ള അവസ്ഥയാണോ
അതുപോലുള്ള സ്നേഹം. പുറത്തു സ്നേഹമുണ്ടാകും പക്ഷേ ഉള്ളുകൊണ്ട് അറിയാം ഇത്
ബുദ്ധുവാണ്, സേവനം ചെയ്യാന് കഴിയില്ല. ചിന്തയുണ്ടാകുമല്ലോ. അജ്ഞാനകാലത്തിലും
കുട്ടി നന്നായി സമ്പാദിക്കുമെങ്കില് അച്ഛന് വളരെ സ്നേഹത്തോടെ കാണും. അഥവാ
അത്രയ്ക്ക് സമ്പാദ്യമില്ലെങ്കില് സ്നേഹം കൂടുതലുണ്ടാവില്ല. അതുപോലെതന്നെയാണ്
ഇവിടെയും. കുട്ടികള് പുറത്തും സേവനം ചെയ്യുന്നുണ്ടല്ലോ. ഏത്
ധര്മ്മത്തിലുള്ളവരുമകട്ടെ, മനസ്സിലാക്കിക്കൊടുക്കണം. ബാബയെ മുക്തിദായകന്
എന്നല്ലേ പറയാറ്. മുക്തിദായകനും വഴികാട്ടിയും ആരാണ് എന്ന പരിചയം നല്കണം. സുപ്രീം
ഗോഡ് ഫാദര് വന്ന് എല്ലാവരേയും മുക്തമാക്കുന്നു. ബാബ പറയുന്നു നിങ്ങള് എത്ര
പതിതമായിരിക്കുന്നു. പവിത്രതയില്ല. ഇപ്പോള് എന്നെ ഓര്മ്മിക്കു. ബാബ സദാ പാവനമാണ്.
ബാക്കി എല്ലാവരും പവിത്രതയില് നിന്നും അപവിത്രമായി തീര്ച്ചയായും മാറും.
പുനര്ജന്മം എടുത്തെടുത്ത് താഴേയ്ക്ക് വീഴുന്നു. ഈ സമയത്ത് എല്ലാവരും പതിതമാണ്
അതിനാല് ബാബ വഴി പറഞ്ഞുതരുന്നു- കുട്ടികളേ, നിങ്ങള് എന്നെ
ഓര്മ്മിക്കുകയാണെങ്കില് പാവനമായി മാറും. ഇപ്പോള് മരണം മുന്നില് നില്ക്കുന്നു.
ഇപ്പോള് പഴയ ലോകത്തിന്റെ അന്ത്യമാണ്. മായയുടെ ഷോ എത്രയാണ് അതിനാല് മനുഷ്യര്
ഇതുതന്നെയാണ് സ്വര്ഗ്ഗം എന്നു കരുതുന്നു. വിമാനം, വൈദ്യുതി മുതലായ
എന്തെല്ലാമാണുള്ളത്, ഇതെല്ലാം മായയുടെ മടിത്തട്ടാണ്. ഇതെല്ലാം അവസാനിക്കണം.
പിന്നീട് സ്വര്ഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകും. ഈ വൈദ്യുതി മുതലായവയെല്ലാം
സ്വര്ഗ്ഗത്തിലും ഉണ്ടാകും. ഇപ്പോള് ഇതെല്ലാം എങ്ങനെ സ്വര്ഗ്ഗത്തില് വരും.
തീര്ച്ചയായും അറിവുള്ളവര് വേണമല്ലോ. നിങ്ങളുടെ അടുത്തേയ്ക്ക് നല്ല നല്ല
ശില്പികളും വരും. അവര് രാജധാനിയില് വരില്ല എന്നാല് നിങ്ങളുടെ പ്രജകളില് വരും.
എഞ്ചിനിയറിംഗ് പഠിച്ച നല്ല നല്ല ശില്പികള് നിങ്ങളുടെ അടുത്തേയ്ക്ക് വരും. ഈ
ഫാഷനെല്ലാം പുറത്ത് വിദേശത്തുനിന്നും വരുന്നതാണ്. അതിനാല് പുറത്തുള്ളവര്ക്കും
നിങ്ങള് ശിവബാബയുടെ പരിചയം നല്കണം. ബാബയെ ഓര്മ്മിക്കൂ. നിങ്ങളും യോഗത്തില്
ഇരിക്കുന്ന പുരുഷാര്ത്ഥം വളരെ അധികം ചെയ്യണം, ഇതിലാണ് മായയുടെ കൊടുങ്കാറ്റ് വളരെ
അധികം വീശുന്നത്. ബാബ ഇത്രയേ പറയുന്നുള്ളു എന്നെ മാത്രം ഓര്മ്മിക്കൂ. ഇത് നല്ല
കാര്യമല്ലേ. ക്രിസ്തുവും ബാബയുടെ രചനയാണ്, രചയിതാവായ സുപ്രീം സോള് ഒന്നേയുള്ളൂ.
ബാക്കി എല്ലാവരും രചനയാണ്. സമ്പത്ത് രചയിതാവില് നിന്നാണ് ലഭിക്കുന്നത്.
ഇങ്ങനെയുള്ള നല്ല-നല്ല പോയിന്റുകള് എന്തെല്ലാമുണ്ടോ അതെല്ലാം കുറിച്ചുവെയ്ക്കണം.
ബാബയുടെ മുഖ്യമായ കര്ത്തവ്യം എല്ലാവരേയും ദുഃഖത്തില് നിന്നും മോചിപ്പിക്കുക
എന്നതാണ്. ബാബ സുഖധാമത്തിന്റേയും ശാന്തിധാമത്തിന്റേയും ഗേറ്റ് തുറക്കുന്നു.
ബാബയോട് പറയുന്നു- അല്ലയോ മുക്തിദായകാ ദുഃഖത്തില് നിന്നും മുക്തമാക്കി ഞങ്ങളെ
ശാന്തിധാമം സുഖധാമത്തിലേയ്ക്ക് കൊണ്ടുപോകൂ. ഇവിടെ സുഖധാമമാകുമ്പോള് ബാക്കി
ആത്മാക്കള് എല്ലാവരും ശാന്തിധാമത്തില് വസിക്കുന്നു. സ്വര്ഗ്ഗത്തിന്റെ ഗേറ്റ്
ബാബ തന്നെയാണ് തുറക്കുന്നത്. ആദ്യം പുതിയ ലോകത്തിന്റെ ഗേറ്റാണ് തുറക്കുന്നത്,
രണ്ടാമത് ശാന്തിധാമത്തിന്റേതും. ഇപ്പോള് അപവിത്രമായ ആത്മാക്കള്ക്ക് ബാബ ശ്രീമതം
നല്കുകയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, എന്നെ ഓര്മ്മിക്കുകയാണെങ്കില്
നിങ്ങളുടെ പാപം ഇല്ലാതാകും. ഇപ്പോള് ആരെല്ലാം പുരുഷാര്ത്ഥം ചെയ്യുന്നുവോ
അവരെല്ലാം തന്റെ ധര്മ്മത്തില് ഉയര്ന്ന പദവി പ്രാപ്തമാക്കും. പുരുഷാര്ത്ഥം
ചെയ്യുന്നില്ലെങ്കില് കുറഞ്ഞ പദവി നേടും. നല്ല-നല്ല പോയിന്റ്സ്
കുറിച്ചുവെയ്ക്കുകയാണെങ്കില് സമയത്തിന് ഉപകരിക്കും. പറയൂ, ശിവബാബയുടെ കര്ത്തവ്യം
ഞങ്ങള് പറഞ്ഞുതരാം അപ്പോള് മനുഷ്യര് പറയും ഗോഡ് ഫാദറായ ശിവബാബയുടെ കര്ത്തവ്യം
പറഞ്ഞു തരുന്ന ഇവര് ആരാണ്. പറയൂ, നിങ്ങള് ആത്മാക്കളുടെ രൂപത്തില് എല്ലാവരും
സഹോദരങ്ങളാണ്. പിന്നീട് പ്രജാപിതാ ബ്രഹ്മാവിലൂടെ രചിച്ച രചനയില് സഹോദരീ
സഹോദരന്മാരാണ്. ആരെയാണോ ഗോഡ്ഫാദര്, ലിബറേറ്റര്, ഗൈഡ് എന്ന് പറയുന്നത് അവരുടെ
കര്ത്തവ്യം ഞങ്ങള് നിങ്ങള്ക്ക് പറഞ്ഞുതരാം. തീര്ച്ചയായും ഞങ്ങള്ക്ക് ഗോഡ്ഫാദറാണ്
പറഞ്ഞുതന്നത് അതാണ് നിങ്ങള്ക്ക് പറഞ്ഞുതരുന്നത്. മകന് അച്ഛനെ പ്രശസ്തനാക്കും.
ഇതും മനസ്സിലാക്കിക്കൊടുക്കണം. ആത്മാവ് വളരെ ചെറിയ നക്ഷത്രമാണ്, ഈ കണ്ണുകള്
കൊണ്ട് കാണാന് കഴിയില്ല. ദിവ്യ ദൃഷ്ടിയിലൂടെ സാക്ഷാത്ക്കാരം ഉണ്ടാകുന്നു.
ബിന്ദുവാണ്, അത് കണ്ടതുകൊണ്ട് എന്താണ് പ്രയോജനം. ബാബയും ഇതുപോലുള്ള ബിന്ദുവാണ്,
ബാബയെയാണ് സുപ്രീം സോള് എന്ന് പറയുന്നത്. ആത്മക്കളെല്ലാം ഒരുപോലെയാണ് എന്നാല്
ബാബ സുപ്രീമാണ്, നോളേജ്ഫുള്ളാണ്, ലിബറേറ്ററും ഗൈഡുമാണ്. ബാബയുടെ മഹിമ വളരെ അധികം
ചെയ്യണം. തീര്ച്ചയായും ബാബ വരും അപ്പോഴല്ലേ കൂടെ കൊണ്ടുപോകാന് സാധിക്കൂ. വന്ന്
ജ്ഞാനം നല്കും. ബാബ തന്നെയാണ് പറഞ്ഞുതരുന്നത് ആത്മാവ് ഇത്രയും ചെറുതാണ്, ഞാനും
അതുപോലെയാണ്. തീര്ച്ചയായും ജ്ഞാനം നല്കുന്നത് ഏതെങ്കിലും ശരീരത്തില്
പ്രവേശിച്ചിട്ടായിരിക്കും. ആത്മാവിന്റെ അരികില് വന്നിരിക്കും. എന്നില്
ശക്തിയുണ്ട്, കര്മ്മേന്ദ്രിയങ്ങള് ലഭിച്ചാല് ഞാന് സമ്പന്നമായി. ഈ
കര്മ്മേന്ദ്രിയങ്ങളിലൂടെ ഇരുന്ന് മനസ്സിലാക്കിത്തരുന്നു, ഇദ്ദേഹത്തെ ആദം എന്നും
പറയാറുണ്ട്. ആദം ആണ് ആദ്യത്തെ മനുഷ്യന്. മനുഷ്യരുടെ വൃക്ഷമല്ലേ. ഇദ്ദേഹം
മാതാ-പിതാവുമാണ്, ഇദ്ദേഹത്തിലൂടെ രചന രചിക്കുന്നു, പഴയതാണ് എന്നാല്
ദത്തെടുത്തിരിക്കയാണ്, അല്ലെങ്കില് ബ്രഹ്മാവ് എവിടെ നിന്നുവന്നു. ബ്രഹ്മാവിന്റെ
അച്ഛന്റെ പേര് ആര് പറയും. ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാരും ആരുടേയെങ്കിലും
രചനയായിരിക്കുമല്ലോ! രചയിതാവ് ഒന്നേയുള്ളൂ, ബാബ ഇദ്ദേഹത്തെ
ദത്തെടുത്തിരിക്കുകയാണ്, ചെറിയ കുട്ടികള് ഇരുന്ന് കേള്പ്പിച്ചാല് ഇത് വളരെ വലിയ
ജ്ഞാനമാണെന്ന് പറയും. ഏത് കുട്ടികള്ക്കാണോ നന്നായി ധാരണയാവുന്നത് അവര്ക്ക് വളരെ
അധികം സന്തോഷം ഉണ്ടാകും, ഒരിയ്ക്കലും കോട്ടുവാ വരില്ല.
മനസ്സിലാക്കുന്നവരല്ലെങ്കില് കോട്ടുവാ ഇട്ടുകൊണ്ടിരിക്കും. ഇവിടെ നിങ്ങള്ക്ക്
ഒരിയ്ക്കലും കോട്ടുവാ വരരുത്. സമ്പാദിക്കുന്ന സമയത്ത് ഒരിയ്ക്കലും കോട്ടുവാ
വരില്ല. വാങ്ങാന് ആളില്ല, കച്ചവടം മോശമാണെങ്കില് കോട്ടുവാ വരും. ഇവിടെയും
ധാരണയുണ്ടാകില്ല. ചിലരാണെങ്കില് ഒട്ടും മനസ്സിലാക്കുന്നില്ല എന്തുകൊണ്ടെന്നാല്
ദേഹാഭിമാനമാണ്. ദേഹീ അഭിമാനിയായി ഇരിക്കാന് കഴിയുന്നില്ല. പുറത്തുള്ള
എന്തെങ്കിലും കാര്യങ്ങള് ഓര്മ്മ വന്നുകൊണ്ടിരിക്കും. പോയിന്ററ്സ് നോട്ട്
ചെയ്യാനും സാധിക്കില്ല. തീക്ഷ്ണ ബുദ്ധിയുള്ളവര് പെട്ടെന്ന് നോട്ട് ചെയ്യും - ഈ
പോയന്റ് വളരെ നല്ലതാണ്. വിദ്യാര്ത്ഥികളുടെ പെരുമാറ്റവും ടീച്ചര്ക്ക് കാണാന്
കഴിയുമല്ലോ. വിവേകശാലികളായ ടീച്ചറുടെ ദൃഷ്ടി എല്ലാവരിലും എത്തിക്കൊണ്ടിരിക്കും
അതിനാലാണ് പഠിപ്പിന്റെ സര്ട്ടിഫിക്കറ്റ് നല്കുന്നത്. സ്വഭാവത്തിനും
സര്ട്ടിഫിക്കറ്റ് നല്കുന്നു. എത്രത്തോളം അവധിയെടുത്തു എന്നതും കണക്കാക്കും.
ഇവിടെ വരുന്നുണ്ടായിരിക്കും എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല,
ധാരണയുണ്ടാകുന്നില്ല. ചിലര് പറയുന്നു ബുദ്ധുവാണ് ഡള്ളാണ്, ധാരണയുണ്ടാകുന്നില്ല,
ബാബ എന്ത് ചെയ്യും! ഇത് നിങ്ങളുടെ കര്മ്മത്തിന്റെ കണക്കാണ്. ബാബ ഒരേ സമ്പത്താണ്
നല്കുന്നത്. ഭാഗ്യത്തില് ഇല്ലെങ്കില് എന്തുചെയ്യും. സ്ക്കൂളിലും ചിലര് പാസാകും,
ചിലര് തോറ്റുപോകും. ഇത് പരിധിയില്ലാത്ത പഠിപ്പാണ്, പരിധിയില്ലാത്ത അച്ഛനാണ്
പഠിപ്പിക്കുന്നത്. മറ്റു ധര്മ്മങ്ങളിലുള്ളവര് ഗീതയിലെ കാര്യം മനസ്സിലാക്കില്ല.
ഏത് രാജ്യത്തിലേതാണ് എന്നത് നോക്കി മനസ്സിലാക്കിക്കൊടുക്കണം. ആദ്യമാദ്യം
ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ പരിചയം നല്കണം. ബാബ എങ്ങനെയാണ് ലിബറേറ്ററും,
ഗൈഡുമാകുന്നത്! സ്വര്ഗ്ഗത്തില് ഈ വികാരങ്ങള് ഉണ്ടായിരിക്കില്ല. ഈ സമയത്ത് ഇതിനെ
ചെകുത്താന്റെ ലോകം എന്നാണ് പറയുക. പഴയ ലോകമല്ലേ, ഇതിനെ സ്വര്ണ്ണിമ യുഗം എന്ന്
പറയില്ല. പുതിയ ലോകമായിരുന്നു, ഇപ്പോള് പഴയതായി. കുട്ടികളില് ആര്ക്കാണോ
സേവനത്തില് താല്പര്യമുള്ളത് അവര് പോയിന്റ്സ് നോട്ട് ചെയ്തുവെയ്ക്കണം. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
പഠിപ്പില് വളരെ അധികം സമ്പാദ്യമുണ്ട് അതിനാല് സമ്പാദ്യം വളരെ സന്തോഷത്തോടെ
ചെയ്യണം. പഠിക്കുന്ന സമയത്ത് ഒരിക്കലും കോട്ടുവാ ഇടുകയോ, ബുദ്ധിയോഗം അവിടേയും
ഇവിടേയും അലയുകയോ ചെയ്യരുത്. പോയന്റ്സ് നോട്ട് ചെയ്ത് ധാരണ ചെയ്തുകൊണ്ടിരിക്കൂ.
2) പവിത്രമായി മാറി
ബാബയുടെ ഹൃദയത്തിലെ സ്നേഹം പ്രാപ്തമാക്കുന്നതിന് അധികാരിയായി മാറണം. സേവനത്തില്
സമര്ത്ഥരാകണം, നല്ല സമ്പാദ്യം ചെയ്യുകയും ചെയ്യിക്കുകയും വേണം.
വരദാനം :-
മര്ജീവാ
ജന്മത്തിന്റെ സ്മൃതിയിലൂടെ സര്വ്വ ബന്ധനങ്ങളെയും സമാപ്തമാക്കുന്ന കര്മ്മയോഗിയായി
ഭവിക്കട്ടെ.
ഈ മര്ജീവാ ദിവ്യജന്മം
കര്മ്മബന്ധന ജന്മമല്ല, ഇത് കര്മ്മയോഗീ ജന്മമാണ്. ഈ അലൗകിക ദിവ്യജന്മത്തില്
ബ്രാഹ്മണാത്മാവ് സ്വതന്ത്രനാണ്, പരതന്ത്രനല്ല. ഈ ദേഹം ലോണായി കിട്ടിയതാണ്,
മുഴുവന് വിശ്വത്തിന്റെയും സേവനത്തിന് വേണ്ടി പഴയ ശരീരത്തില് ബാബ ശക്തി
നിറച്ചുതന്ന് നടത്തിച്ചുകൊണ്ടിരിക്കുകയാണ്, ഉത്തരവാദിത്വം ബാബയുടേതാണ്,
താങ്കളുടേതല്ല. ബാബ നിര്ദ്ദേശം തന്നിട്ടുണ്ട്, അതായത് കര്മ്മം ചെയ്യൂ, താങ്കള്
സ്വതന്ത്രരാണ്, നടത്തിക്കുന്ന ആള് നടത്തിച്ചുകൊണ്ടിരിക്കുന്നു. ഈ വിശേഷ
ധാരണയിലൂടെ കര്മ്മബന്ധനങ്ങളെ സമാപ്തമാക്കി കര്മ്മയോഗിയാകൂ.
സ്ലോഗന് :-
സമയത്തിന്റെ
സമീപതയുടെ ഫൗണ്ടേഷനാണ്- പരിധിയില്ലാത്ത വൈരാഗ്യവൃത്തി.
അവ്യക്ത സൂചനകള്:-
കമ്പൈന്റ് രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ.
എത്രയും
ഓര്മ്മയിലിരിക്കുന്നുവോ അത്രയും അനുഭവം ചെയ്യും അതായത് ഞാന് ഒറ്റക്കല്ല,
ബാപ്ദാദ സദാ കൂടെയുണ്ട്. ഏതെങ്കിലും സമസ്യ മുന്നില് വന്നാല് ഈ സ്മൃതിയിലിരിക്കൂ
അതായത് ഞാന് കമ്പൈന്റാണ്, എങ്കില് പരിഭ്രമിക്കില്ല. കമ്പൈന്റ് രൂപത്തിന്റെ
സ്മൃതിയിലൂടെ ഏത് ബുദ്ധിമുട്ടുള്ള കാര്യവും സഹജമാകും. തന്റെ എല്ലാ ഭാരവും
ബാബക്ക് കൊടുത്ത് സ്വയം ഭാരരഹിതമാകൂ എങ്കില് സദാ സ്വയത്തെ ഭാഗ്യശാലിയാണെന്ന
അനുഭവം ചെയ്യും മാത്രമല്ല ഫരിസ്തക്കു സമാനം നൃത്തം ചെയ്തുകൊണ്ടിരിക്കും.