മധുരമായ കുട്ടികളെ -
ശ്രീമതത്തിലൂടെ നടന്ന് എല്ലാവർക്കും സുഖം നൽകൂ, ആസൂരീയ മതത്തിലൂടെ ദു:ഖം
കൊടുത്തു വന്നു, ഇപ്പോൾ സുഖം നൽകൂ, സുഖം നേടൂ.
ചോദ്യം :-
ബുദ്ധിവാന്മാരായ കുട്ടികൾ ഏത് രഹസ്യം മനസ്സിലാക്കിയതുകാരണമാണ് ഉയർന്ന പദവി
നേടുന്നതിന്റെ പുരുഷാർത്ഥം ചെയ്യുന്നത്?
ഉത്തരം :-
അവർ
മനസ്സിലാക്കുന്നു ഇത് ദു:ഖത്തിന്റെയും സുഖത്തിന്റെയും, തോൽവിയുടെയും
ജയത്തിന്റെയും കളിയാണ്. ഇപ്പോൾ പകുതി കല്പം സുഖത്തിന്റെ കളി നടക്കാൻ പോവുകയാണ്.
അവിടെ യാതൊരു പ്രകാരത്തിലുമുള്ള ദു:ഖം ഉണ്ടായിരിക്കുകയില്ല. ഇപ്പോൾ പുതിയ
രാജധാനി വരുകയാണ്, അതിന് വേണ്ടി ബാബ തന്റെ പരംധാമം വിട്ട് നമ്മൾ കുട്ടികളെ
പഠിപ്പിക്കാൻ വന്നിരിക്കുകയാണ്, ഇപ്പോൾ പുരുഷാർത്ഥം ചെയ്ത് ഉയർന്ന പദവി നേടുക
തന്നെ വേണം.
ഗീതം :-
ലോകം
മാറിയാലും നമ്മൾ മാറുന്നില്ല.......
ഓംശാന്തി.
മധുര-മധുരമായ കുട്ടികൾ അർത്ഥം മനസ്സിലാക്കിയോ. ഇവിടെ പ്രതിജ്ഞ ചെയ്യേണ്ടതിന്റെ
ആവശ്യമില്ല. ഇതാണെങ്കിൽ ആത്മാവിൽ വിവേകമുണ്ടായിരിക്കണം. ആത്മാവ് തമോപ്രധാനമായതു
കാരണം തികച്ചും വിവേകമില്ലാത്തവരായിരിക്കുന്നു. കുട്ടികൾക്കറിയാം - നമ്മൾ വളരെ
അറിവില്ലാത്തവരായിരുന്നു. ഇപ്പോൾ എത്ര വിവേകശാലിയായി മാറിയിരിക്കുന്നു.
മറ്റുള്ള സത്സംഗങ്ങളിൽ ഈ കാര്യങ്ങൾ ഉണ്ടായിരിക്കുകയില്ല. അവർ ശാസ്ത്രം, രാമായണം
മുതലായവ പഠിക്കുന്നു. ഒരു കാതിലൂടെ കേട്ടു, മറ്റേ കാതിലൂടെ പുറത്ത് പോകുന്നു.
ഒരു പ്രാപ്തിയുമില്ല. യജ്ഞം, തപം, ദാനം-പുണ്യം മുതലായവ ഒരുപാട് ചെയ്യുന്നു,
ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നു. പ്രാപ്തി ഒന്നും തന്നെയില്ല. ഈ
ലോകത്തിൽ ആർക്കും സുഖമില്ല. ഇപ്പോൾ ബാബ എല്ലാ അറിവും തരുന്നു. എല്ലാവർക്കും സുഖം
ശാന്തി നൽകുന്നത് ഒരേയൊരു ബാബ മാത്രമാണ്. മനുഷ്യരാണെങ്കിൽ തികച്ചും ഘോരമായ
അന്ധകാരത്തിലാണ്. ഭക്തിമാർഗ്ഗത്തിലുള്ളവരും ഓർമ്മിച്ചുകൊണ്ടിരിക്കുന്നു - അല്ലയോ
ദു:ഖ ഹർത്താ, സുഖകർത്താ, സദ്ഗതി ദാതാ. നോക്കൂ, ലോകത്തിൽ എന്താണ്
അനുഭവപ്പെടുന്നത്. എല്ലാവരും ദു:ഖം അനുഭവിച്ചുകൊണ്ടിരിക്കുക തന്നെയാണ്. മനുഷ്യരിൽ
ആർക്കും ഇതറിയുകയില്ല ബാബ ആരാണ്, ബാബയിൽ നിന്ന് എന്ത് സമ്പത്താണ് ലഭിക്കുന്നത്?
പരിധിയില്ലാത്ത ബാബയെ അറിയുന്നേയില്ല. ബുദ്ധിമുട്ട്
അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ്, ശാന്തിക്ക് വേണ്ടി. ഇപ്പോൾ ഇത് ആരാണ് പറഞ്ഞത്
മനസ്സിന് ശാന്തി വേണം? ആത്മാവാണ് പറയുന്നത്, ഇതും മനുഷ്യർ അറിയുന്നില്ല.
ദേഹാഭിമാനമാണല്ലോ. ഋഷി-മുനി മുതലായവരെല്ലാം ദു:ഖികളാണ്, എല്ലാവരും ശാന്തി
ആഗ്രഹിക്കുന്നു. അസുഖം മുതലായവ ഋഷി-മുനിമാർക്കും ഉണ്ടാകുന്നു. അപകടം ഉണ്ടാകുന്നു.
ലോകത്തിൽ ദു:ഖമല്ലാതെ വേറൊന്നും തന്നെയില്ല. ഇപ്പോൾ നിങ്ങൾ ബുദ്ധിവാനായി
മാറിയിരിക്കുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഡ്രാമയ്ക്കുള്ളിൽ പുതിയ ലോകവും
പഴയ ലോകവും, സുഖത്തിന്റെയും ദു:ഖത്തിന്റെയും കളി ഉണ്ടാക്കപ്പെട്ടതാണ്. ബാബ
നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് തുറന്നു തന്നിരിക്കുന്നു ബാക്കി എല്ലാ മനുഷ്യരുടെയും
ബുദ്ധി ഗോദ്റേജിന്റെ പൂട്ട് കൊണ്ട് പൂട്ടപ്പെട്ടിരിക്കുകയാണ്, തികച്ചും
തമോപ്രധാന ബുദ്ധിയാണ്. നിങ്ങൾ കുട്ടികൾ നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച്
അറിയുന്നു. പരിധിയില്ലാത്ത ബാബയെ ലഭിച്ചു, ബാബ നമുക്ക് സൃഷ്ടിയുടെ
ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം കേൾപ്പിക്കുന്നു, ഈ കളി എങ്ങനെയാണ്
ഉണ്ടാക്കിയിരിക്കുന്നതെന്ന്. എപ്പോൾ സുഖമുണ്ടാകുന്നുവോ, അപ്പോൾ ദു:ഖത്തിന്റെ
പേരുണ്ടായിരിക്കുകയില്ല. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട് നമ്മൾ ബാബയിൽ നിന്ന്
സുഖം-ശാന്തി-സമ്പന്നതയുടെ സമ്പാദ്യം എടുത്തുകൊണ്ടിരിക്കുകയാണ്. സത്യയുഗം മുതൽ
ത്രേതായുടെ അവസാനം വരെ ഒരു ദു:ഖവുമുണ്ടായിരിക്കുകയില്ല. ഇപ്പോൾ നിങ്ങൾ
പ്രകാശത്തിലാണ്. നിങ്ങൾ പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ് - തന്റെ രാജധാനിയിൽ
മറ്റുള്ളവരെക്കാൾ ഉയർന്ന പദവി നേടാൻ. ഇത് പരിധിയില്ലാത്ത സ്ക്കൂളാണ്.
പരിധിയില്ലാത്ത ബാബ പഠിപ്പിക്കുകയാണ്. നിങ്ങൾക്കറിയാം ബാബ നമ്മുടെ അതിസ്നേഹിയായ
അച്ഛനാണ്, ആരുടെ മഹിമയാണോ അപരം അപാരം. ആ ഉയർന്നതിലും ഉയർന്ന ബാബ ശ്രീമതം
നൽകുന്നു. ബാക്കി എല്ലാ മനുഷ്യരും പരസ്പരം ദു:ഖം തന്നെയാണ് നൽകുന്നത്.
നിങ്ങൾക്ക് ശ്രീമതത്തിലൂടെ എല്ലാവർക്കും സുഖം നൽകണം. ഈ ഡ്രാമയിൽ നമ്മൾ
അഭിനേതാക്കളാണ്, ഇതാർക്കും അറിയുകയില്ല. നിങ്ങൾ കുട്ടികൾക്കിപ്പോൾ മനസ്സിലായി ഈ
ഡ്രാമയിൽ ഭാരതവാസികൾക്ക് തന്നെയാണ് ആൾറൗണ്ട് പാർട്ടുള്ളതെന്ന്. മുമ്പാണെങ്കിലോ
നിങ്ങൾക്ക് ഒന്നും അറിയുമായിരുന്നില്ല. ഇപ്പോഴാണെങ്കിലോ മൂലവതനം മുതൽ
സൂക്ഷ്മവതനം, സ്ഥൂലവതനം എല്ലാം നിങ്ങൾ അറിഞ്ഞു കഴിഞ്ഞു. നിങ്ങൾക്ക് സത്യമായ
ജ്ഞാനമുണ്ട്. പരംപിതാ പരമാത്മാവ് ഇദ്ദേഹത്തിലൂടെ നമ്മേ
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാബ നമുക്ക് ത്രിലോകത്തിന്റെ മുഴുവൻ ജ്ഞാനവും
നൽകികൊണ്ടിരിക്കുകയാണ്. ഇതാണ് മുള്ളുകളുടെ കാട്. കുട്ടികൾക്കറിയാം - ഇപ്പോൾ
നമ്മൾ മുള്ളിൽ നിന്ന് പുഷ്പം അർത്ഥം മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്നുവെന്ന്.
ഇവിടെയാണെങ്കിൽ ചെറിയവരും വലിയവരും എല്ലാം ദു:ഖം നൽകുന്നു. ഗർഭത്തിൽ മാതാവിന്
കുട്ടി ദു:ഖം നൽകുന്നു. ഇത് വളരെ മോശമായ പഴയ ലോകമാണ്. ഈ സൃഷ്ടി ചക്രത്തെ ആർക്കും
തന്നെ അറിയുകയില്ല. നമ്മൾ എവിടെ നിന്ന് വന്നു, എത്ര ജന്മമെടുത്തു, പിന്നീട്
എവിടെയ്ക്ക് പോകണം?...... ഒന്നും തന്നെ അറിയുകയില്ല, പരിധിയില്ലാത്ത ബാബ അർത്ഥം
എല്ലാ സീതമാരുടെയും ഒരു രാമൻ ആ നിരാകാരനാണ്. നിങ്ങൾ എല്ലാവരും സീതമാരാണ്.
ബാബയാണ് വരൻ. ഒരു പ്രിയതമന്റെ പ്രിയതമമാരും, ഭക്തകളുമാണെല്ലാവരും. ഏതെല്ലാം
സീതമാരുണ്ടോ, എല്ലാവരും രാവണന്റെ ജയിലിലകപ്പെട്ട് ശോകവാടികയിൽ വന്നിരിക്കുകയാണ്.
മുഴുവൻ ലോകത്തിലെയും എല്ലാ മനുഷ്യരും ഒരു ഭഗവാനെയാണ് ഓർമ്മിക്കുന്നത്. ഭക്തരുടെ
രക്ഷകനെന്ന് ഒരു ഭഗവാനെയാണ് പറയുന്നത്. നിങ്ങൾ എല്ലാവരും ഇപ്പോൾ ബ്രഹ്മാമുഖ
വംശാവലീ ബ്രാഹ്മണരാണ്. ബ്രാഹ്മണർക്കറിയാം - നമ്മേ ശിവബാബ
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാബയിൽ നിന്ന് തീർച്ചയായും സമ്പത്ത് ലഭിക്കുന്നു.
ശിവബാബ സ്വർഗ്ഗത്തിന്റെ രചയിതാവാണ്. സ്വർഗ്ഗമെന്ന് പറഞ്ഞോളൂ അഥവാ ദൈവീക
രാജധാനിയെന്ന് പറഞ്ഞോളൂ - ഇത് സ്വർഗ്ഗത്തിന്റെ രാജധാനിയാണല്ലോ. ലക്ഷ്മീ നാരായണൻ
സ്വർഗ്ഗത്തിന്റെ അധികാരിയാണ്. ഇതും ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി. ഇവിടെ എപ്പോൾ
സത്യയുഗമായിരുന്നുവോ അപ്പോൾ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു. ഇപ്പോൾ
കലിയുഗമാണ്. പാവം മനുഷ്യരാണെങ്കിലോ ഘോരമായ അന്ധകാരത്തിലായതുകാരണം ഒന്നും തന്നെ
അറിയുന്നില്ല ഇപ്പോൾ കലിയുഗത്തിന്റെ അവസാനമാണെന്ന്. വിനാശം അരികിൽ നിൽക്കുകയാണ്.
നിങ്ങൾ എല്ലാ സീതമാരുടെയും സദ്ഗതി ദാതാവ് ഒരു രാമനാണ്. സീതമാരെല്ലാവരും
ദുർഗതിയിലാണ്, ഇതാരും അറിയുന്നില്ല നമ്മൾ ദുർഗതിയിലാണെന്ന്. തന്റെ സമ്പന്നതയുടെ
ലഹരിയിലാണ്. ഞങ്ങൾക്ക് ഇത്ര വീടുണ്ട്, ഇത്ര ധനമുണ്ട്, ഇത്ര കൊട്ടാരമുണ്ട്,
ദു:ഖത്തിന്റെ ലോകമിപ്പോൾ മാറണമെന്ന് ആർക്കും തന്നെ അറിയില്ല. മരണം മുന്നിൽ
നിൽക്കുകയാണ്. എല്ലാം മണ്ണിൽ ലയിച്ചു പോകും. ഈ പഴയ ലോകത്ത് എന്തെല്ലാം
കാണുന്നുണ്ടോ, എല്ലാം വിനാശമാകും. വിനാശത്തിന് വേണ്ടിയാണ് മുഴുവൻ തയ്യാറെടുപ്പും
നടന്നുകൊണ്ടിരിക്കുന്നത്. ഇത് അതേ മഹാഭാരത യുദ്ധമാണ്. അതേ ഗീതയുടെ ഭഗവാനാണ്.
പക്ഷെ അച്ഛന്റെ ജീവചരിത്രത്തിൽ മകന്റെ പേര് വെച്ചിരിക്കുന്നു. ഇപ്പോൾ ശിവബാബ
നിങ്ങൾക്ക് രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വലുതിലും വലിയ തെറ്റിതാണ,്
ഭഗവാന്റെ പേര് അപ്രത്യക്ഷമാക്കിയിരിക്കുന്നു.
നിങ്ങൾ കുട്ടികൾക്കറിയാം, നമ്മേ ഒരു മനുഷ്യൻ, ഋഷി-മുനിമാരൊന്നുമല്ല
പഠിപ്പിക്കുന്നത്, ശിവബാബ നമ്മേ പഠിപ്പിക്കുകയാണ്. ശിവബാബ അച്ഛനുമാണ്,
ടീച്ചറുമാണ്, സത്ഗുരുവുമാണ്, എല്ലാമാണ്. ഇതാണെങ്കിൽ മറക്കരുതല്ലോ. ബാബ പറയുന്നു
- എല്ലാവരും എന്റെ കുട്ടികളാണ് പക്ഷെ എല്ലാവരെയും പഠിപ്പിക്കുന്നില്ല. ബാബ
പറയുന്നു - ഞാൻ ഭാരതവാസികളെ വീണ്ടും രാജയോഗം പഠിപ്പിക്കാൻ വന്നിരിക്കുകയാണ്.
ഭാരതവാസികൾ സ്വർഗ്ഗവാസിയായിരുന്നു, വജ്രസമാനമായിരുന്നു, ഇപ്പോൾ കക്കയ്ക്ക്
സമാനമായി മാറിയിരിക്കുന്നു. വീട്ടിൽ വളരെയധികം അശാന്തിയാണ്. പറയുന്നു - ബാബാ
എനിക്ക് ക്രോധം വരുന്നു, കുട്ടികളെ അടിക്കേണ്ടി വരുന്നു. ഭയം തോന്നുകയാണ്,
നമ്മൾ 5 വികാരങ്ങളെ ശിവബാബയ്ക്ക് ദാനം നൽകിയതാണ് പിന്നെ ഞങ്ങൾ എന്തുകൊണ്ട് ഇത്
ചെയ്യുന്നു? ബാബ മനസ്സിലാക്കി തരുകയാണ് - ഈ സമയം എല്ലാവരെയും 5 വികാരങ്ങളുടെ
ഗ്രഹണം പിടിച്ചിരിക്കുകയാണ്. ദേഹാഭിമാനത്തിന്റെ ഭൂതം വരുന്നതോടെ പിന്നീട് എല്ലാ
ഭൂതങ്ങളും വരുകയാണ്. ഇപ്പോൾ ബാബ പറയുന്നു - ദേഹീ അഭിമാനിയായി മാറൂ. ഇപ്പോൾ
നിങ്ങൾക്ക് വിവേകം ലഭിച്ചിരിക്കുകയാണ്. സത്യയുഗത്തിലും നമ്മൾ
ആത്മാഭിമാനിയായിരുന്നു. മനസ്സിലാക്കുന്നു - ആത്മാവിന്റെ ഈ ശരീരം ഇപ്പോൾ
പഴയതായിരിക്കുന്നു. ആയുസ്സ് പൂർത്തിയായിരിക്കുന്നു അതിനാൽ ഇപ്പോൾ ഈ ശരീരം
ഉപേക്ഷിച്ച് പുതിയതെടുക്കണം.(സർപ്പത്തിന് സമാനം) സർപ്പത്തിന്റെ ഒരു തോല്
പഴയതാകുമ്പോൾ പിന്നീട് വേറൊന്ന് പുതിയത് എടുക്കുന്നു. ഇത്
സത്യയുഗത്തെക്കുറിച്ചുള്ള ദൃഷ്ടാന്തമാണ്. അവിടെ നിങ്ങൾ ഇതുപോലെ ശരീരം
ഉപേക്ഷിക്കുന്നു, ദു:ഖത്തിന്റെ ഒരു കാര്യവുമുണ്ടാവില്ല. ഇവിടെ എത്ര
ദു:ഖമാണുണ്ടാകുന്നത്. കരയുക-പീഡിപ്പിക്കുക മുതലായവ ചെയ്യുന്നു. ഇപ്പോൾ നിങ്ങൾ
കുട്ടികൾക്കറിയാം - ഇത് പഴയ തോലാണ്. ഇവിടെ ഒരു പുതിയ തോലും ലഭിക്കുന്നില്ല. ഇത്
അവസാന പഴയ ചെരുപ്പാണ്. ഇപ്പോൾ നിങ്ങൾ അതുകൊണ്ട് കഷ്ടപ്പെടുകയാണ്. അവിടെയാണെങ്കിൽ
സന്തോഷത്തോടുകൂടി ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നെടുക്കുന്നു. ഈ കാര്യങ്ങളും
നിങ്ങൾ മനസ്സിലാക്കി. ഇവിടെ എത്ര പുതിയവരാണ് വരുന്നത്, മനസ്സിലാക്കുന്നേയില്ല.
രണ്ട്-നാല് ദിവസം ഇവിടെ നിന്ന് മനസ്സിലാക്കി പോകുന്നു പിന്നീട് മറന്നു പോകുന്നു.
അതെ, നല്ല രീതിയിൽ കേട്ടൂ, സന്തോഷമായെങ്കിൽ പ്രജയിൽ വരും. പ്രജകളെയും ഒരുപാട്
ഉണ്ടാക്കണമല്ലോ. ഇതാണ് ഈശ്വരന്റെ വാതിൽ അഥവാ വീട് നിങ്ങൾ ഈശ്വരന്റെ വീട്ടിൽ
ഇരിക്കുകയാണ്. പരംപിതാവ് തന്റെ പരംധാമം വിട്ട് ഇവിടെ സാധാരണ ശരീരത്തിൽ
വന്നിരിക്കുകയാണ്. അവിടെയാണെങ്കിൽ ബാബയുടെയടുത്ത് ആത്മാക്കൾ ഇരിക്കുന്നു. ഇവിടെ
സംഗമത്തിൽ ബാബ സ്വയം വന്നിരിക്കുകയാണ് - പതിതരെ പാവനമാക്കി മാറ്റാൻ. അവരെ ശിവൻ
നിരാകാരൻ എന്ന് തന്നെയാണ് പറയുന്നത്. നിരാകാരനായ ബാബയെ ആത്മാക്കൾ, അല്ലയോ ഗോഡ്
ഫാദർ എന്ന് പറഞ്ഞ് വിളിക്കുന്നു. മനുഷ്യർ മനസ്സിലാക്കാതെ അല്ലയോ ഗോഡ് ഫാദർ എന്ന്
വിളിക്കുന്നു. ഈ ലക്ഷ്മീ നാരായണനെയും യൂറോപ്യൻമാർ ഭഗവാൻ ഭഗവതിയെന്ന് പറയുന്നു.
ഇവരെ അതുപോലെയാക്കി മാറ്റിയതാരാണ്? ഈ ദേവതകളെ പറയുന്നു അങ്ങ് സർവ്വ ഗുണ
സമ്പന്നനാണ്, 16 കലാ സമ്പൂർണ്ണമാണ് പിന്നെ സ്വയം എന്താണ് പറയുന്നത്?
ഇതറിയുന്നില്ല ഇവരും മനുഷ്യരാണ്. ഭാരതത്തിൽ തന്നെയാണ് രാജ്യം ഭരിച്ച് പോയത്.
അവരുടെ മുന്നിൽ പോയി മഹിമ പാടുന്നു. സ്വയം നീചനെന്നും പാപിയെന്നും
പറഞ്ഞുകൊണ്ടിരിക്കുന്നു. കൃഷ്ണന്റെ ക്ഷേത്രത്തിലും പോയി മഹിമ ചെയ്യും. ശിവന്റെ
ഈ മഹിമ ചെയ്യില്ല. ശിവന്റെ മഹിമ വേറെയാണ്. സാധാരണമായി ശിവന്റെയടുത്ത് പോകുന്നു
എന്നിട്ട് പറയുന്നു സഞ്ചി നിറച്ചു തരൂ. പിന്നീട് പറയുകയാണ് ശിവൻ കഞ്ചാവ്
വലിക്കുന്നയാളാണ്, ഉമ്മത്തിൻകായ കഴിക്കുന്നയാളാണ്. അവിടെ കഞ്ചാവും
ഉമ്മത്തിൻകായയും എവിടെ നിന്ന് വന്നു? ഒന്നും മനസ്സിലാക്കുന്നില്ല.
യാചിച്ചുകൊണ്ടിരിക്കുന്നു - പതിയെ വേണം, ഇത് വേണം....... ദീപാവലിയ്ക്കും
ലക്ഷ്മിയെ ആഹ്വാനം ചെയ്യുന്നു. അതാരാണ്, ഇതാർക്കും അറിയുകയില്ല. 8-10 കൈകൾ
ആർക്കെങ്കിലും ഉണ്ടാകുമോ? ഈ ചതുർഭുജ രൂപം കാണിച്ചിരിക്കുകയാണ് എന്തുകൊണ്ടെന്നാൽ
പ്രവൃത്തി മാർഗ്ഗമാണ്. അവരുടെ പേര് വിഷ്ണുവെന്ന് വെച്ചിരിക്കുന്നു. ലക്ഷ്മീ
നാരായണനാണെങ്കിൽ സത്യയുഗത്തിലാണ്. മനുഷ്യർക്ക് ഇതറിയുകയില്ല വിഷ്ണുവിന്റെ രണ്ട്
രൂപം, ലക്ഷ്മീ നാരായണനിലൂടെ പാലനയുണ്ടാകുന്നു. ചിത്രങ്ങളിൽ ലക്ഷ്മിക്ക് 4 കൈകൾ
നൽകിയിരിക്കുന്നു. 4 കൈകളുള്ളവർക്ക് കുട്ടിയുണ്ടായിയെങ്കിൽ അവർക്കും 4 കൈകൾ
ഉണ്ടാവണം. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. നിങ്ങൾക്കിപ്പോൾ മനസ്സിലായി - ബാബ
ഏതുവരെ വരുന്നില്ലയോ അപ്പോൾ നമുക്കും ഒന്നും അറിയുമായിരുന്നില്ല. ഇപ്പോൾ മുഴുവൻ
വിശ്വത്തിന്റെ ആദി-മധ്യ-അന്ത്യത്തെ അറിഞ്ഞു. ബാബ വന്ന് പതിത ലോകത്തെ പാവനമാക്കി
മാറ്റുന്നു. വിളിക്കുകയും ചെയ്യുന്നു - അല്ലയോ പതിത പാവനാ വരൂ. ഇപ്പോൾ
പരമാത്മാവെങ്ങനെ വന്നു? എങ്ങനെ വന്ന് പതിതരെ പാവനമാക്കി മാറ്റും? ബാബ പറയുന്നു
5000 വർഷങ്ങൾക്ക് മുമ്പ് ഞാൻ ദൈവീക സ്വരാജ്യം ഉണ്ടാക്കിയിരുന്നു പിന്നീട് നിങ്ങൾ
84 ജന്മങ്ങളെങ്ങനെയെടുത്തു? ഈ അറിവ് മുമ്പ് നിങ്ങളുടെ ബുദ്ധിയിൽ ഒട്ടും
ഉണ്ടായിരുന്നില്ല. ഈ ബ്രഹ്മാവിനും അറിയുമായിരുന്നില്ല. രാധയുടെയും കൃഷ്ണന്റെയും,
ലക്ഷ്മീ നാരായണന്റെയും പൂജ ചെയ്തുകൊണ്ടിരിന്നു. പക്ഷെ ഇതും അറിയില്ല രാധയും
കൃഷ്ണനും തന്നെയാണ് സ്വയംവരത്തിന് ശേഷം ലക്ഷ്മീ നാരായണനായി മാറുന്നത് അതിനാൽ
രാജകുമാരി രാധ, രാജകുമാരൻ കൃഷ്ണനെന്ന് പറയപ്പെടുന്നു. സ്വയംവരത്തിന് ശേഷം
മഹാരാജാവും മഹാറാണിയുമായി മാറുന്നു. ഇങ്ങനെ ആരാണോ സ്വയം ആയികൊണ്ടിരിക്കുന്നത്,
അവർക്ക് പോലും അറിയുമായിരുന്നില്ല. കേവലം ചിലർക്ക് ദർശനം ഉണ്ടാകുന്നു പക്ഷെ
ഒന്നും മനസ്സിലാക്കുന്നില്ല. എന്നിട്ടും ഭക്തരുടെ ഭാവന അല്പകാലത്തേയ്ക്ക്
പൂർത്തീകരിക്കുന്നതിന് വേണ്ടി ഞാൻ സാക്ഷാത്ക്കാരം ചെയ്യിക്കുന്നു. ഇവിടെയാണെങ്കിൽ
ധ്യാനം- ദർശനത്തിന്റെ കാര്യമേയില്ല. ബാബയാണെങ്കിൽ മനസ്സിലാക്കി തരുന്നു -
സാക്ഷാത്ക്കാരത്തിൽ മായ പ്രവേശിക്കുകയാണെങ്കിൽ നിങ്ങൾ പദഭ്രഷ്ടരാകും. അനേകർ
വന്ന് പറയുന്നു - ഞങ്ങൾക്ക് ശിവബാബയുടെ സാക്ഷാത്ക്കാരമുണ്ടായി. നിങ്ങൾക്ക്
മനസ്സിലാക്കി തന്നിട്ടുണ്ട് - മിന്നാമിനുങ്ങ് എത്ര ചെറുതാണ്, കണ്ണ് കൊണ്ട് കാണാൻ
പറ്റുന്നു. ആത്മാവാണെങ്കിൽ അതിനേക്കാൾ ചെറിയ ബിന്ദുവാണ്. എങ്ങനെയാണോ ആത്മാവ്
അതുപോലെ തന്നെയാണ് പരമാത്മാവിന്റെ രൂപവും. സാക്ഷാത്ക്കാരമുണ്ടാകുന്നുവെങ്കിൽ അതേ
ചെറിയ ബിന്ദുവിന്റെയാകും. ഇതാണെങ്കിൽ ഭ്രുകുടിയുടെ മധ്യത്തിലിരിക്കുന്ന ചെറിയൊരു
ബിന്ദുവാണ്. ആത്മാവിന്റെ സാക്ഷാത്ക്കാരമുണ്ടായാലും ഒന്നും മനസ്സിലാകില്ല.
നിങ്ങൾ കുട്ടികൾക്കറിയാം - ഇപ്പോൾ നമ്മൾ ശിവബാബയുടെ സന്താനങ്ങളാണ്. എല്ലാ
ബ്രഹ്മാകുമാരനും ബ്രഹ്മാകുമാരിമാരും ശിവബാബയിൽ നിന്ന്
സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ ലക്ഷ്യം തന്നെയിതാണ്.
വിദ്യാർത്ഥികളാണല്ലോ. നിങ്ങൾ പറയുകയാണ് - ബാബയിൽ നിന്ന് സഹജ രാജയോഗം പഠിക്കാൻ
വന്നിരിക്കുകയാണ്. ഇതാണ് ലക്ഷ്യം. ഇത് കുട്ടികൾ മറക്കരുത്. ഭക്തിമാർഗ്ഗത്തിൽ
ഭക്തജനങ്ങൾ ദേവതകളുടെ ചിത്രം കൂടെ വെയ്ക്കുന്നു. നിങ്ങൾക്ക് പിന്നെ ഈ
ത്രിമൂർത്തിയുടെ ചിത്രം പോക്കറ്റിൽ വെയ്ക്കണം. ഈ ശിവബാബയിലൂടെ നമ്മൾ ഈ ലക്ഷ്മീ
നാരായണനായി മാറികൊണ്ടിരിക്കുകയാണ്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ശിവബാബയ്ക്ക് വികാരങ്ങളെ ദാനം നൽകിയ ശേഷം ഒരിക്കലും തിരിച്ചെടുക്കരുത്.
ദേഹാഭിമാനത്തിന്റെ ഭൂതത്തിൽ നിന്ന് രക്ഷപ്പെടണം. ഈ ഭൂതത്തിലൂടെ ബാക്കി എല്ലാ
ഭൂതങ്ങളും വന്നു ചേരുന്നു അതിനാൽ ആത്മാഭിമാനിയായി മാറുന്നതിന്റെ അഭ്യാസം ചെയ്യണം.
2. ധ്യാന
സാക്ഷാത്കാരത്തിന്റെ ആശ വെയ്ക്കരുത്. ലക്ഷ്യത്തെ മുന്നിൽ വെച്ച് പുരുഷാർത്ഥം
ചെയ്യണം. ശ്രീമതത്തിലൂടെ എല്ലാവർക്കും സുഖം നൽകണം.
വരദാനം :-
ചെയ്യിക്കുന്നയാളുടെ സ്മൃതിയിലൂടെ സേവനത്തിൽ സദാ നിർമാണത്തിന്റെ കാര്യം
ചെയ്യുന്ന കർമയോഗിയായി ഭവിക്കട്ടെ
ഏതൊരു കർമവും കർമയോഗിയുടെ
സ്ഥിതിയിൽ പരിവർത്തനപ്പെടുത്തൂ. വെറും കർമം ചെയ്യുന്നവരല്ല എന്നാൽ കർമയോഗിയാണ്.
കർമം അർത്ഥം വ്യവഹാരവും യോഗം അർത്ഥം പരമാർഥവും രണ്ടിന്റെയും സന്തുലനം ഉണ്ടാവണം.
ശരീരനിർവഹണാർഥത്തിനു പിറകെ ആത്മാവിന്റെ നിർവഹണം മറക്കരുത്. എന്തു തന്നെ കർമം
ചെയ്താലും അത് ഈശ്വരീയസേവാർഥമാകണം. ഇതിനായി സേവനങ്ങളിൽ നിമിത്തമാത്രമെന്ന
മന്ത്രം അഥവാ ചെയ്യിക്കുന്നയാളുടെ സ്മൃതിയുടെ സങ്കൽപം സദാ ഓർമ ഉണ്ടാകട്ടെ.
ചെയ്യിക്കുന്നയാളെ മറന്നില്ലെങ്കിൽ സേവനങ്ങളിൽ നിർമാണം തന്നെ നിർമാണം
ചെയ്തുകൊണ്ടിരിക്കും.
സ്ലോഗന് :-
സേവനം അഥവാ
സംബന്ധ സമ്പർക്കത്തിൽ വിഘ്നമുണ്ടാകുവാനുള്ള കാരണമാണ് പഴയ സംസ്കാരം, ആ
സംസ്കാരങ്ങളിൽ നിന്ന് വൈരാഗ്യമുണ്ടാകണം
അവ്യക്ത സൂചനകൾ- സദാ
അചഞ്ചല, സുദൃഢ, ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യൂ
എല്ലാത്തിലും
ശ്രേഷ്ഠസിംഹാസനം ബാപ്ദാദയുടെ ഹൃദയസിംഹാസനധാരിയാകുകയാണ്. എന്നാൽ ഈ
സിംഹാസനത്തിലിരിക്കുന്നതിന് ആദ്യം അചഞ്ചല, സുദൃഢ, ഏകരസ സ്ഥിതിയുടെ സിംഹാസനം വേണം.
ഏകരസസ്ഥിതിയുടെ സിംഹാസനത്തിൽ അപ്പോവേ ഇരിക്കാനാവൂ എപ്പോഴാണോ
അകാലസിംഹാസനധാരിയാകുവാനുള്ള അഭ്യാസമുണ്ടാകുന്നത്. ആ തപസ്വി സദാ ആസനത്തിൽ
ഇരിക്കുന്നതു പോലെ ഇങ്ങനെ താങ്കൾ തന്റെ ഏകരസ ആത്മ സ്ഥിതിയുടെ ആസനത്തിൽ
വിരാജിമാനായിരിക്കൂ. ഈ ആസനത്തെ ഉപേക്ഷിക്കാതിരിക്കൂ അപ്പോൾ സിംഹാസനം ലഭിക്കും.