സാക്ഷാത് ബ്രഹ്മാബാബയ്ക്ക്
സമാനം കര്മ്മയോഗി മാലാഖ ആകൂ അപ്പോള് സാക്ഷാത്കാരം ആരംഭിക്കും
ഇന്ന് ബ്രാഹ്മണലോകത്തിന്റെ
രചയിതാവ് ബാപ്ദാദ തന്റെ ബ്രാഹ്മണ ലോകത്തെ കണ്ടുകണ്ട് ഹര്ഷിത മാവുകയാണ്. എത്ര
കൊച്ചു പ്രിയങ്കര ലോകമാണ്. ഓരോരോ ബ്രാഹ്മണരുടെയും നെറ്റിയില് ഭാഗ്യ നക്ഷത്രം
തിളങ്ങുകയാണ്. യഥാക്രമം ആയിട്ടും ഓരോരുത്തരുടെയും നക്ഷത്രത്തില് ഭഗവാനെ
തിരിച്ചറിയുന്നതിന്റെയും ആയിത്തീരുന്നതിന്റെയും ശ്രേഷ്ഠ ഭാഗ്യത്തിന്റെ
തിളക്കമാണ്. ഏത് ബാബയെ ഋഷി, മുനി, തപസ്വിമാര് നേതി നേതി എന്ന് പറഞ്ഞുകൊണ്ട് പോയോ
ആ ബാബയെ ബ്രാഹ്മണ ലോകത്തെ നിഷ്കളങ്ക ആത്മാക്കള് അറിഞ്ഞിരിക്കുന്നു,
നേടിയിരിക്കുന്നു. ഈ ഭാഗ്യം ഏത് ആത്മാക്കള്ക്കാണ് പ്രാപ്തമാകുന്നത്? സാധാരണ
ആത്മാക്കളായവര്ക്ക്. ബാബയും സാധാരണ ശരീരത്തിലേക്ക് വരുന്നു. കുട്ടികളും സാധാരണ
ആത്മാക്കളായി തന്നെ അറിയുന്നു. ഇന്നത്തെ ഈ സഭയില് നോക്കൂ ആരാണ് ഇരിക്കുന്നത്?
ആരെങ്കിലും കോടി കോടിപതിമാര് ഇരിക്കുന്നുണ്ടോ? സാധാരണ ആത്മാക്കള്ക്ക് തന്നെയാണ്
മഹിമയുള്ളത്. ബാബ ദരിദ്രരുടെ നാഥന് എന്നാണ് പാടപ്പെട്ടിട്ടുള്ളത്. കോടി
കോടാനുപതികളുടെ നാഥനെന്നല്ല പാടിയിട്ടുള്ളത്. ബുദ്ധിവാന്മാരുടെയും ബുദ്ധിക്ക്
എന്താ ഏതെങ്കിലും കോടി കോടാനുപതികളുടെ ബുദ്ധിയെ സ്പര്ശിക്കാന് സാധിക്കില്ലേ?
എന്താ വലിയ കാര്യമാണോ! എന്നാല് ഡ്രാമയുടെ വളരെ നല്ല മംഗളകാരിയായ നിയമം
ഉണ്ടാക്കപ്പെട്ടിട്ടുള്ളത്, പരമാത്മ കാര്യത്തില് തുള്ളി തുള്ളിയായി
നിറയണമെന്നാണ്. അനേക ആത്മാക്കളുടെ ഭാവി ഉണ്ടാക്കണം. പത്തോ ഇരുപതോ അല്ല,
അനേകാത്മാക്കളുടെ സഫലമാകണം. അതിനാല് മഹിമയുണ്ട് തുള്ളി തുള്ളിയില് നിന്ന് തടാകം.
താങ്കള് എല്ലാവരും എത്രത്തോളം ശരീരം മനസ്സ് ധനം സഫലമാക്കി കൊണ്ടിരിക്കുന്നുവോ
അത്രയും തന്നെ സഫലതയുടെ നക്ഷത്രമായി മാറിയിരിക്കുന്നു. എല്ലാവരും സഫലതയുടെ
നക്ഷത്രങ്ങള് ആയിട്ടില്ലേ? ആയിട്ടുണ്ടോ അതോ ആകണമോ? ആലോചിക്കുകയാണോ? ആലോചിക്കരുത്.
ചെയ്യാം, നോക്കാം, ചെയ്യുക തന്നെ വേണമല്ലോ.... ഈ ആലോചനയും സമയം
നഷ്ടപ്പെടുത്തലാണ്. ഭാവിയുടെയും വര്ത്തമാനത്തെയും പ്രാപ്തി നഷ്ടപ്പെടുത്തലാണ്.
ബാപ്ദാദയുടെ അടുക്കല് ചില ചില കുട്ടികളുടെ ഒരു സങ്കല്പം എത്തിച്ചേരുന്നുണ്ട്.
പുറമേയുള്ളവര് പാവങ്ങളാണ് എന്നാല് ബ്രാഹ്മണ ആത്മാക്കള് പാവങ്ങളല്ല
ചിന്താശേഷിയുള്ളവരാണ്, വിവേകശാലികളാണ്. എന്നാല് ഇടയ്ക്കിടയ്ക്ക് ചില ചില
കുട്ടികളില് ഒരു ദുര്ബല സങ്കല്പം ഉയരുന്നു. പറയട്ടെ. പറയട്ടെ? എല്ലാവരും കൈ
ഉയര്ത്തുകയാണ്. വളരെ നല്ലത്. ഇടയ്ക്കിടെ ചിന്തിക്കുന്നു എന്താ വിനാശം സംഭവിക്കണോ
അതോ സംഭവിക്കാതിരിക്കണോ! 99 ന്റെ ചക്രവും പൂര്ത്തിയായി, 2000 വും
പൂര്ത്തിയാകുന്നു. ഇനി ഏതു വരെ? ബാപ്ദാദ ചിന്തിക്കുന്നു. ചിരിക്കേണ്ട കാര്യമാണ്
വിനാശത്തെപ്പറ്റി ചിന്തിക്കുക എന്നാല് ബാബയോട് വിട പറയുക. എന്തെന്നാല്
വിനാശമുണ്ടാകുക എന്നാല് ബാബ പരംധാമത്തിലേക്ക് പോകുമല്ലോ! അപ്പോള് എന്താ സംഗമം
മുതലേ ക്ഷീണിച്ചു പോയോ. വജ്രതുല്യമെന്ന് പറയുന്നു സ്വര്ണ്ണിമത്തെ കൂടുതല്
ഓര്മ്മിക്കുന്നു. സംഭവിക്കേണ്ടതാണ് എന്നാല് എന്തിനാണ് കാത്തിരിക്കുന്നത്? പല
കുട്ടികളും ചിന്തിക്കുന്നു സഫലമാക്കാം, എന്നാല് നാളെയോ മറ്റന്നാളോ വിനാശം
ഉണ്ടായാല് ഞങ്ങള്ക്കൊരു ഉപയോഗവും ആവുകയില്ല, അപ്പോള് അത് സേവനത്തില്
ഉപയോഗിച്ചിട്ടില്ല. അപ്പോള് ചെയ്യാം ചിന്തിച്ചിട്ട് ചെയ്യാം. കണക്കനുസരിച്ച്
ചെയ്യാം, കുറേശ്ശെ കുറേശ്ശെ ചെയ്യാം. ഈ സങ്കല്പം ബാബയുടെ അടുക്കല്
എത്തിച്ചേരുന്നുണ്ട്. എന്നാല് അഥവാ താങ്കള് കുട്ടികള് ഇന്ന് തന്റെ ശരീരം
സേവനത്തില് സമര്പ്പിച്ചുവെങ്കില്, മനസ്സ് വിശ്വ പരിവര്ത്തനത്തിന്റെ വൈബ്രേഷനില്
നിരന്തരം ഉപയോഗിച്ചുവെങ്കില്, എന്ത് ധനം ഉണ്ടോ പ്രാപ്തിക്കു മുന്നില് അത്
ഒന്നുമല്ല എന്നാല് എന്തായാലും ഇന്ന് താങ്കള് ചെയ്തു നാളെ വിനാശം സംഭവിക്കുന്നു,
എങ്കില് എന്താ താങ്കളുടേത് സഫലമായോ അതോ വ്യര്ഥമായി പോയോ? ചിന്തിക്കൂ സേവനത്തില്
ഉപയോഗപ്പെട്ടില്ല എങ്കില് എന്താ സഫലമായോ? താങ്കള് ആര്ക്ക് വേണ്ടിയാണ്
സഫലമാക്കിയത്? ബാപ്ദാദയെ പ്രതിയല്ലേ സഫലമാക്കിയത്? ബാപ്ദാദ അവിനാശിയാണ്,
ഒരിക്കലും വിനാശമാവുകയില്ല. അവിനാശി കണക്കില് അവിനാശി ബാപ്ദാദയുടെ അടുക്കല്
താങ്കളിന്ന് ശേഖരിച്ചു, ഒരു മണിക്കൂര് മുമ്പ് ശേഖരിച്ചു, എങ്കില് അവിനാശി
ബാബയുടെ അടുക്കല് താങ്കളുടെ കണക്ക് ഒന്നിന് കോടിമടങ്ങ് ശേഖരണമായി. ബാബ
ബന്ധിതനാണ് ഒന്നിന് കോടി തരുവാനായി. അപ്പോള് ബാബ പോവുകയില്ലല്ലോ, പഴയ
സൃഷ്ടിയല്ലേ വിനാശമായി പോകുക! അതിനാല് താങ്കളുടെ ഹൃദയം കൊണ്ട് ചെയ്തതോ,
നിര്ബന്ധം കൊണ്ട് ചെയ്തതോ, കാണിക്കാന് വേണ്ടി ചെയ്തതോ - അവയ്ക്ക് പൂര്ണ്ണമായും
ലഭിക്കുകയില്ല. ലഭിക്കുക തീര്ച്ചയായും ചെയ്യും. എന്തെന്നാല് ദാതാവിന് നല്കിയതാണ്.
എന്നാലും പൂര്ണ്ണമായും ലഭിക്കുന്നില്ല. അതിനാല് ഇത് ചിന്തിക്കാതിരിക്കു, ശരി
വിനാശം ഇപ്പോള് 2001 വരെയും കാണപ്പെടുന്നേയില്ല, ഇപ്പോഴാണെങ്കില് പരിപാടികള്
ഉണ്ടാക്കി കൊണ്ടിരിക്കുന്നു, കെട്ടിടങ്ങള് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. വലിയ
വലിയ പദ്ധതികള് ഉണ്ടാക്കി കൊണ്ടിരിക്കുന്നു. അപ്പോള് 2001 ആയിട്ടും
കാണപ്പെടുന്നേയില്ല, കാണപ്പെടുകയില്ല. ഒരിക്കലും ഈ കാര്യങ്ങളെ തന്റെ ആധാരമാക്കി
അലസരാകരുത്. അപ്രതീക്ഷിതമായി സംഭവിക്കണം. ഇന്ന് ഇവിടെ ഇരിക്കുകയാണ്, ഒരു
മണിക്കൂറിനു ശേഷവും സംഭവിച്ചേക്കാം. സംഭവിക്കേണ്ടതില്ല, പേടിക്കരുത് അറിയില്ല
ഒരു മണിക്കൂറിനു ശേഷം എന്താണാവോ സംഭവിക്കുക! സംഭവ്യമാണ്. ഇത്രയും സദാ
തയ്യാറായിരിക്കുക തന്നെ വേണം. ശിവരാത്രി വരെയും ചെയ്യാം, ഇങ്ങനെ ചിന്തിക്കരുത്.
സമയത്തിന്റെ കാത്തിരിപ്പ് നടത്താതിരിക്കുക. സമയം താങ്കളുടെ രചനയാണ്. താങ്കള്
മാസ്റ്റര് രചയിതാവാണ്. രചയിതാവ് രചനയ്ക്ക് അധീനമായി പോകരുത്. സമയം രചന താങ്കളുടെ
ആജ്ഞയില് നടക്കേണ്ടതാണ്. താങ്കള് സമയത്തിന്റെ കാത്തിരിപ്പ് നടത്താതിരിക്കുക.
എന്നാല് ഇപ്പോള് സമയം താങ്കളുടെ കാത്തിരിപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. പല
കുട്ടികളും ചിന്തിക്കുന്നു ആറുമാസത്തേക്ക് ബാപ്ദാദ പറഞ്ഞിട്ടുണ്ട്, അപ്പോള്
ആറുമാസം എന്തായാലും ഉണ്ടാകും. ഉണ്ടാകുമല്ലോ! പക്ഷേ ബാപ്ദാദ പറയുന്നു ഈ
പരിധിയിലുള്ള കാര്യങ്ങളുടെ ആധാരം എടുക്കാതിരിക്കു, സദാ തയ്യാറായിരിക്കൂ.
നിരാധാരം, ഒരു സെക്കന്റില് ജീവന്മുക്തി. വെല്ലുവിളിക്കുന്നു ഒരു സെക്കന്റില്
ജീവന് മുക്തിയുടെ സമ്പത്ത് നേടു. അപ്പോള് എന്താ താങ്കള്ക്ക് ഒരു സെക്കന്റില്
സ്വയത്തെ ജീവന്മുക്തമാക്കുവാന് സാധിക്കുകയില്ലേ? അതിനാല് കാത്തിരിപ്പ് അല്ല,
സമ്പന്നമാകുന്നതിന്റെ തയ്യാറെടുപ്പ് നടത്തു.
ബാപ്ദാദയ്ക്ക് കുട്ടികളുടെ കളി കണ്ട് ചിരിയും വരുന്നു. ഏത് കളിയിലാണ് ചിരി
വരുന്നത്? പറയാമോ എന്താണ്? ഇന്ന് മുരളി കേള്പ്പിക്കുന്നില്ല വാര്ത്തകള്
കേള്പ്പിക്കുകയാണ്. ഇപ്പോള് വരെയും പല കുട്ടികള്ക്കും കളിപ്പാട്ടങ്ങള് കൊണ്ട്
കളിക്കുന്നത് വളരെ ഇഷ്ടമാണ്. കൊച്ചു കൊച്ചു കാര്യങ്ങളുടെ കളിപ്പാട്ടങ്ങള് കൊണ്ട്
കളിക്കുക, ചെറിയ കാര്യത്തെ ഉള്ളില് എടുക്കുക, ഇവ സമയം നഷ്ടപ്പെടുത്തലാണ്. ഇവ
വഴിയോരക്കാഴ്ചകളാണ്. ഭിന്നഭിന്ന സംസ്കാരങ്ങളുടെ പ്രശ്നങ്ങള്, അഥവാ
പെരുമാറ്റങ്ങള് ഇത് സമ്പൂര്ണ്ണതയുടെ ലക്ഷ്യത്തിനിടയ്ക്ക് വരുന്ന വഴിയോര
കാഴ്ചകളാണ്. ഇതില് നിന്നുപോവുക അതായത് ആലോചിക്കുക, പ്രഭാവത്തിലേക്ക് വരിക, സമയം
നഷ്ടപ്പെടുത്തുക, താല്പര്യത്തോടെ കേള്ക്കുക, കേള്പ്പിക്കുക, അന്തരീക്ഷം
ഉണ്ടാക്കുക... ഇതാണ് നിന്നു പോകുക, ഇതിലൂടെ സമ്പൂര്ണ്ണതയുടെ ലക്ഷ്യത്തില് നിന്നും
ദൂരെയായി പോകുന്നു. പരിശ്രമം വളരെ, ആഗ്രഹം വളരെ ബാപ്സമാനം ആവുക തന്നെ വേണം. ശുഭ
സങ്കല്പം, ശുഭ ഇച്ഛയുണ്ട് എന്നാല് പരിശ്രമം ചെയ്തുകൊണ്ടും തടസ്സം വരുന്നു. രണ്ട്
ചെവിയുണ്ട്, രണ്ട് കണ്ണുണ്ട്, വായുണ്ട് എങ്കില് കാണുകയും ചെയ്യും, കേള്ക്കുകയും
ചെയ്യും, സംസാരിക്കുകയും ചെയ്യും. എന്നാല് ബാബയുടെ വളരെ പഴയ സ്ലോഗന് ഓര്മ്മയില്
വെക്കൂ, കണ്ടിട്ടും കാണാതിരിക്കു, കേട്ടിട്ടും കേള്ക്കാതിരിക്കു. കേട്ടിട്ട്
ചിന്തിക്കരുത്, കേട്ടിട്ട് ഉള്ളിലൊതുക്കൂ, പരത്തരുത്. ഈ പഴയ സ്ലോഗന് ഓര്മ്മയില്
തീര്ച്ചയായും വെക്കണം. എന്തെന്നാല് ദിനം പ്രതിദിനം ആരെല്ലാം എല്ലാവരെയും പോലെ
പഴയ ശരീരത്തില് നിന്ന് കണക്ക് തീര്ത്തു കൊണ്ടിരിക്കുന്നു. ഇങ്ങനെ തന്നെ പഴയ
സംസ്കാരവും പഴയ രോഗങ്ങളും എല്ലാം പുറത്തുവന്ന് തന്നെ അവസാനിക്കണം, അതിനാല്
പരിഭ്രമിക്കരുത് ഇപ്പോള് അറിയില്ല ഇനിയും പ്രശ്നങ്ങള് വര്ദ്ധിച്ചു
കൊണ്ടിരിക്കുകയാണ്, ആദ്യമാണെങ്കില് ഉണ്ടായിരുന്നില്ല. എന്തുണ്ടായിരുന്നില്ല അതും
ഇപ്പോള് പുറത്തേക്ക് വരും, പുറത്തുവരണം. താങ്കളുടെ ഉള്ളില് ഒതുക്കാനുള്ള ശക്തി,
സഹനശക്തി, ഉള്ക്കൊള്ളാനുള്ള ശക്തി, നിര്ണയിക്കുന്നതിനുള്ള ശക്തി ഇവയുടെ
പരീക്ഷയാണ്. എന്താ 10 വര്ഷത്തിനു മുമ്പത്തെ പരീക്ഷ വരുമോ? ബി.എ.യുടെ ക്ലാസിലെ
പരീക്ഷ എം.എ.യുടെ ക്ലാസ്സില് വരുമോ? അതിനാല് പരിഭ്രമിക്കരുത്, എന്താണ്
സംഭവിക്കുന്നത്? ഇതും സംഭവിക്കുന്നു, ഇത് സംഭവിക്കുന്നു.... കളി കാണൂ. പരീക്ഷ
പാസാകു, ബഹുമതിയോടെ പാസാകുന്നവരാകൂ.
ബാപ്ദാദ ആദ്യമേ പറഞ്ഞിട്ടുണ്ട് പാസാക്കുന്നതിനുള്ള ഏറ്റവും സഹജ മാര്ഗ്ഗമാണ് കൂടെ
കഴിയൂ, നിങ്ങളുടെ കാര്യത്തിന് അപ്പുറത്തുള്ളത് എന്താണ് അതിനെ കടത്തിവിടു
കൂടെ(പാസ്) കഴിയൂ, കടത്തിവിടു ( പാസ്), വിജയി (പാസ്) ആകൂ. എന്താ ബുദ്ധിമുട്ട്
ആണോ? ടീച്ചേഴ്സ് പറയൂ മധുബന്കാര്പറയൂ. മധുബന്കാര് കൈ ഉയര്ത്തു. സമര്ത്ഥരാണ്
മധുബന്കാര്. മുന്നിലേക്ക് വരുന്നു വന്നോളൂ. ബാപ്ദാദയ്ക്ക് സന്തോഷമാണ്. സ്വന്തം
അവകാശം എടുക്കുകയല്ലേ? നല്ലതാണ് ബാപ്ദാദയ്ക്ക് നീരസമില്ല. മുന്നില്
വന്നിരുന്നോളൂ. മധുബനില് താമസിക്കുന്നുവെങ്കില് ആരെങ്കിലും അടുക്കല് നിമിത്തം
ആകണമല്ലോ! എന്നാല് പാസ് എന്ന വാക്ക് ഓര്മ്മ വയ്ക്കുക. പുതിയ പുതിയ കാര്യങ്ങള്
നടക്കുകയല്ലേ കൊള്ളക്കാരും വരുന്നു, പല പുതിയ പുതിയ കാര്യങ്ങളും സംഭവിക്കുന്നു,
ഇപ്പോള് ബാബ പൊതുവായി എന്തു പറഞ്ഞുവോ അല്പം ഗുപ്തമായി വെക്കുന്നു പക്ഷേ
മധുബന്കാര്ക്ക് അറിയാം. ആസ്വദിച്ചോളൂ ആശയക്കുഴപ്പത്തില് ആകരുത്. ഒന്നുകില്
ആശയക്കുഴപ്പത്തിലാവുക അല്ലെങ്കില് മനോരഞ്ജനം എന്ന് മനസ്സിലാക്കി ആനന്ദത്തോടെ
പാസാകുക. അപ്പോള് ആശയകുഴപ്പത്തിലാകുന്നതാണോ നല്ലത് അതോ പാസായി ആനന്ദത്തില്
കഴിയുന്നതാണോ നല്ലത്? പാസ് ചെയ്യേണ്ടേ! പാസ് ആകേണ്ടേ! അപ്പോള് പാസ് ചെയ്യൂ.
എന്താ വലിയ കാര്യമാണോ? ഒരു വലിയ കാര്യവുമില്ല. കാര്യത്തെ വലുതാക്കുക അല്ലെങ്കില്
ചെറുതാക്കുക എന്നത് സ്വന്തം ബുദ്ധിയിലാണിരിക്കുന്നത്. ആരാണ് കാര്യത്തെ
വലുതാക്കുന്നത് അവരെപ്പറ്റി അജ്ഞാന കാലത്തും പറയുന്നു കയറിനെ പാമ്പാക്കുന്നവരാണ്.
സിന്ധി ഭാഷയില് പറയുന്നു നോരി കോ നാഗ്. ഇങ്ങനെയുള്ള കളി കളിക്കാതിരിക്കു.
ഇപ്പോള് ഈ കളി സമാപ്തം.
ഇന്ന് വിശേഷ വാര്ത്ത കേള്പ്പിച്ചല്ലോ, ബാപ്ദാദ ഇപ്പോള് ഒരു സഹജപുരുഷാര്ത്ഥം
പറയുകയാണ്, ബുദ്ധിമുട്ടില്ല. എല്ലാവര്ക്കും ഈ സങ്കല്പം തന്നെയാണല്ലോ സമാനം ആവുക
തന്നെ വേണം. ആകുക തന്നെ വേണം, പക്കാ അല്ലേ! വിദേശികളും ആകുക തന്നെ വേണമല്ലോ?
ടീച്ചേഴ്സ് ആകേണ്ടേ? ഇത്രയും ടീച്ചര്മാര് വന്നിരിക്കുന്നു! ആഹാ ! അത്ഭുതമാണ്
ടീച്ചര്മാരുടെത്. ബാപ്ദാദ സന്തോഷ വാര്ത്ത കേട്ടു ടീച്ചര്മാരുടെത്. ഏത് സന്തോഷ
വാര്ത്തയാണ് പറയൂ. ടീച്ചര്മാര്ക്ക് ഇന്ന് ഗോള്ഡന് മെഡല് (ബാഡ്ജ്) ലഭിച്ചു.
ആര്ക്ക് ഗോള്ഡന് മെഡല് ലഭിച്ചുവോ കൈയുയര്ത്തു. പാണ്ഡവര്ക്കും ലഭിച്ചുവോ? ബാബയുടെ
തരക്കാര് ഇരുന്നു പോകരുത്. പാണ്ഡവര് ബ്രഹ്മാബാബയുടെ തരക്കാരാണ് (അവര്ക്ക് മറ്റ്
പ്രകാരത്തിലുള്ള ഗോള്ഡന് ബാഡ്ജ് ലഭിച്ചിട്ടുണ്ട് ) പാണ്ഡവര്ക്ക് റോയല് ഗോള്ഡ്
മെഡല് ആണ്. ഗോള്ഡ് മെഡല് ഉള്ളവര്ക്ക് ബാപ്ദാദയുടെ കോടി കോടി മടങ്ങ് ആശംസകള്
ആശംസകള് ആശംസകള്.
ദേശ വിദേശത്ത് കേട്ടുകൊണ്ടിരിക്കുന്ന ഗോള്ഡന് മെഡല് ലഭിച്ച എല്ലാവരും
മനസ്സിലാക്കണം എനിക്കും ബാപ്ദാദ ആശംസകള് നല്കിയിരിക്കുന്നു, പാണ്ഡവര് ആകട്ടെ,
ശക്തികള് ആകട്ടെ, ഏതൊരു കാര്യത്തിന് നിമിത്തമാകുന്നവര്ക്കും പ്രത്യേകിച്ച് ഈ
ദാദിമാര് പരിവാരത്തില് കഴിയുന്നവര്ക്കും എന്തെങ്കിലും വിശേഷതയുടെ ആധാരത്തില്
ഗോള്ഡന് മെഡല് നല്കുന്നു. ആര്ക്ക് ഏതൊരു വിശേഷതയുടെ ആധാരത്തില് സമര്പ്പണത്തിന്റെ
ആധാരത്തില് ആകട്ടെ, ഏതൊരു സേവനത്തില് വിശേഷിച്ച് മുന്നേറുന്നവര്ക്ക്
ദാദിമാരിലൂടെയും ഗോള്ഡന് മെഡല് ലഭിച്ചിട്ടുണ്ട്, അപ്പോള് ദൂരെയിരുന്ന്
കേള്ക്കുന്നവര്ക്കും വളരെ വളരെ ആശംസകള്. ദൂരെയിരുന്ന് മുരളി കേള്ക്കുന്ന
എല്ലാവര്ക്കും വേണ്ടി ഗോള്ഡന് മെഡലുകാര്ക്ക് വേണ്ടി ഒരു കൈ കൊണ്ട് കൈയ്യടിക്കൂ.
അവര് താങ്കളുടെ കൈയ്യടി കണ്ടുകൊണ്ടിരിക്കുന്നു. സന്തോഷിച്ചു കൊണ്ടിരിക്കുന്നു.
ബാപ്ദാദ സഹജ പുരുഷാര്ത്ഥം കേള്പ്പിക്കുകയായിരുന്നു ഇപ്പോള് സമയമാണെങ്കില്
അപ്രതീക്ഷിതമായി ഉണ്ടാകണം, ഒരു മണിക്കൂര് മുമ്പും ബാപ്ദാദ പ്രഖ്യാപിക്കുകയില്ല
ചെയ്യുകയില്ല, ചെയ്യുകയില്ല. നമ്പര് എങ്ങനെയാകും? അഥവാ അപ്രതീക്ഷിതമായി
നടക്കുന്നില്ലെങ്കില് എങ്ങനെ പരീക്ഷ ആകും? ബഹുമതിയുടെ പാസാവുന്നതിന്റെ
സര്ട്ടിഫിക്കറ്റ് ഫൈനല് സര്ട്ടിഫിക്കറ്റ് അപ്രതീക്ഷിതമായതില് തന്നെ ഉണ്ടാകണം
അതിനാല് ദാദിമാരുടെ ഒരു സങ്കല്പം ബാപ്ദാദയുടെ അടുക്കല്
എത്തിച്ചേര്ന്നിരിക്കുന്നു. ദാദിമാര് ആഗ്രഹിക്കുന്ന ഇപ്പോള് ബാപ്ദാദ
സാക്ഷാത്കാരത്തിന്റെ ചാവി തുറക്കണം ഇതാണ് ഇവരുടെ സങ്കല്പം. താങ്കള് എല്ലാവരും
ആഗ്രഹിക്കുന്നുണ്ടോ? ബാപ്ദാദ ചാവി തുറക്കണോ അതോ താങ്കള് നിമിത്തം ആകുമോ? ശരി
ബാപ്ദാദ ചാവി തുറക്കട്ടെ ശരി. ബാപ്ദാദ ഹാം ജി പറയുന്നു (കയ്യടി മുഴങ്ങി) ആദ്യം
മുഴുവന് കേള്ക്കു. ബാപ്ദാദയ്ക്ക് ചാവി തുറക്കുന്നതില് എന്താണ് വൈകുന്നത് എന്നാല്
ആരിലൂടെയാകും? പ്രത്യക്ഷപ്പെടുത്തേണ്ടത് ആര്ക്കാണ്? കുട്ടികള്ക്കോ അതോ ബാബയ്ക്കോ?
ബാബയ്ക്കും കുട്ടികളിലൂടെ ചെയ്യണം എന്തെന്നാല് അഥവാ ബിന്ദുവിന്റെ സാക്ഷാത്കാരം
തന്നെ ഉണ്ടായാലും പലരും പാവങ്ങള്.... പാവങ്ങള് ആണല്ലോ ! അപ്പോള്
മനസിലാക്കുകയേയില്ല ഇതെന്താണെന്ന്. അന്തിമത്തില് ശക്തികളിലൂടെയും പാണ്ഡവ
കുട്ടികളിലൂടെയും ബാബ പ്രത്യക്ഷമാകണം. അപ്പോള് ബാപ്ദാദ ഇതാണ് പറയുന്നത് എല്ലാ
കുട്ടികളുടെയും ഒരേ സങ്കല്പമാണ് ബാബ്സമാനം ആകുക തന്നെ വേണം എന്നത്. ഇതില്
രണ്ടാമതൊരു വിചാരം ഇല്ലല്ലോ! ഒരേ വിചാരമാണല്ലോ. അപ്പോള് ബ്രഹ്മ ബാബയെ ഫോളോ
ചെയ്യൂ. അശരീരി, ബിന്ദു തനിയെ ആയിക്കോളും. ബ്രഹ്മ ബാബയോട് എല്ലാവര്ക്കും സ്നേഹം
ആണല്ലോ ! ഏറ്റവും അധികം കണ്ടിട്ടുണ്ട് എല്ലാവര്ക്കും ഉണ്ടെങ്കിലും വിദേശികള്ക്ക്
ബ്രഹ്മ ബാബയോട് വളരെ സ്നേഹമാണ്. ഈ കണ്ണുകളിലൂടെ കണ്ടിട്ടില്ല എന്നാലും
അനുഭവത്തിന്റെ നേത്രത്തിലൂടെ ഭൂരിപക്ഷം വിദേശികളും ബ്രഹ്മ ബാബയെ കണ്ടിട്ടുണ്ട്,
വളരെ സ്നേഹവുമാണ്. ഇങ്ങനെ ഭാരതത്തിന്റെ ഗോപികുമാര് ഗോപന്മാരും ഉണ്ട് എന്നാലും
ബാപ്ദാദ വിദേശികളുടെ കഥകള് ഇടയ്ക്കിടെ കേള്പ്പിക്കാറുണ്ട്, ഭാരതവാസികള് അല്പം
ഗുപ്തമാക്കി വയ്ക്കുന്നു. അവര് ബ്രഹ്മാ ബാബയെ പ്രതി കേള്പ്പിക്കുന്നു അപ്പോള്
അവരുടെ കഥകള് ബാപ്ദാദയും കേള്ക്കുന്നു മറ്റുള്ളവരോടും പറയുന്നു, വിദേശികള്ക്ക്
ആശംസകള്. ലണ്ടന്, അമേരിക്ക, ഓസ്ട്രേലിയ, ആഫ്രിക്ക, ഏഷ്യ, റഷ്യ, ജര്മ്മനി....നാനാ
ഭാഗത്തെയും വിദേശികള്ക്ക് ആരാണോ ദൂരെയിരുന്ന് കേട്ടുകൊണ്ടിരിക്കുന്നത്, അവര്ക്കും
ആശംസകള് നല്കുന്നു, പ്രത്യേകിച്ച് ബ്രഹ്മ ബാബ ആശംസകള് നല്കുകയാണ്. ഭാരതീയരുടേത്
അല്പം ഗുപ്തമാണ് എത്രയും പ്രസിദ്ധമാക്കാന് ആവുന്നില്ല ഗുപ്ത മായി വെക്കുന്നു.
ഇപ്പോള് പ്രത്യക്ഷമാക്കു. ബാക്കി ഭാരതത്തിലും വളരെ നന്നായിട്ടുണ്ട്.
ഇങ്ങനെയുള്ള ഗോപികമാരുണ്ട്, അഥവാ അവരുടെ അനുഭവം ഇന്നത്തെ കാലത്ത് പ്രധാനമന്ത്രി
പ്രസിഡണ്ട് തന്നെ കേള്ക്കുകയാണെങ്കില് പോലും അവരുടെ കണ്ണുകളില് നിന്നും വെള്ളം
വന്നു പോകും. ഇങ്ങനെയുള്ള അനുഭവമാണ് എന്നാല് ഗുപ്തമായി വയ്ക്കുന്നു, ഇത്രയും
തുറക്കുന്നില്ല, അവസരവും കുറച്ചേ ലഭിക്കുന്നുള്ളൂ. അപ്പോള് ബാപ്ദാദ ഇതാണ്
പറയുന്നത് ബാപ്ദാദയോട് എല്ലാവര്ക്കും സ്നേഹമുണ്ട്, അതിനാല് സ്വയത്തെ എന്തു
പറയുന്നു? ബ്രഹ്മാകുമാരിയോ ശിവകുമാരിയോ? ബ്രഹ്മാകുമാരി എന്നല്ലേ പറയുന്നത്,
അപ്പോള് ബ്രഹ്മാബാബയോട് എല്ലാവര്ക്കും സ്നേഹമുണ്ടല്ലേ. അപ്പോള്
അശരീരിയാകുന്നതില് അല്പം പരിശ്രമം ചെയ്യേണ്ടി വന്നാലും പക്ഷേ ബ്രഹ്മാബാബ ഇപ്പോള്
ഏതു രൂപത്തിലാണ്? എത് രൂപത്തിലാണ്? പറയൂ? (മാലാഖാ രൂപത്തിലാണ്) അപ്പോള്
ബ്രഹ്മാബാബയോട് സ്നേഹം അതായത് മാലാഖാ രൂപത്തോട് സ്നേഹം. ബിന്ദുവാകുക പ്രയാസമായി
തോന്നുന്നുവെങ്കില്, മാലാഖയാകുക അതിലും എളുപ്പമല്ലേ! പറയൂ, ബിന്ദു രൂപത്തെക്കാള്
മാലാഖാരൂപം എളുപ്പമല്ലേ! താങ്കള്ക്ക് അക്കൗണ്ട്സ് ജോലി ചെയ്തു കൊണ്ടും
ബിന്ദുവാകാന് കഴിയുമോ? മാലാഖയാകാന് കഴിയുമല്ലോ! ബിന്ദു രൂപത്തില് കര്മം ചെയ്തു
കൊണ്ടും ഇടയ്ക്കിടെ വ്യക്ത ശരീരത്തില് വരേണ്ടി വരുന്നു അതിനാല് ബാപ്ദാദ കണ്ടു
ശാസ്ത്രജ്ഞര് ഒരു ലൈറ്റിന്റെ ആധാരത്തിലൂടെ റോബോട്ട് ഉണ്ടാക്കിയിട്ടുണ്ട്,
കേട്ടിട്ടില്ലേ! ശരി കണ്ടിട്ടില്ലെങ്കിലും കേട്ടിട്ടില്ലേ! മാതാക്കള്
കേട്ടിട്ടുണ്ടോ? താങ്കള്ക്ക് ചിത്രം കാട്ടിത്തരാം. അവര് ലൈറ്റിന്റെ ആധാരത്തില്
റോബോട്ട് ഉണ്ടാക്കിയിരിക്കുന്നു, അതെല്ലാം പ്രവര്ത്തിക്കുന്നു. കൂടുതല്
വേഗത്തില് ചെയ്യുന്നു, ലൈറ്റിന്റെ ആധാരത്തിലൂടെ. സയന്സിന്റെ പ്രത്യക്ഷ തെളിവാണ്.
അപ്പോള് ബാപ്ദാദ പറയുന്നു എന്താ സൈലന്സിന്റെ ശക്തിയിലൂടെ, സൈലന്സിന്റെ
ലൈറ്റിലൂടെ താങ്കള്ക്ക് കര്മം ചെയ്യാനാവില്ലേ? ചെയ്യാനാവില്ലേ? എഞ്ചിനീയറും
ശാസ്ത്രജ്ഞരും ഇരിക്കുന്നില്ലേ! താങ്കളും ഒരു ആത്മീയ റോബോട്ടിന്റെ സ്ഥിതി
തയ്യാറാക്കൂ. അതിനെ പറയും ആത്മീയ കര്മയോഗി, മാലാഖാ കര്മയോഗി. ആദ്യം താങ്കള്
തയ്യാറാവുക. എഞ്ചിനീയറുണ്ട്, ശാസ്ത്രജ്ഞരുണ്ട് എങ്കില് ആദ്യം താങ്കള് അനുഭവം
ചെയ്യുക. ചെയ്യുമോ? ചെയ്യാനാവുമോ? ശരി, ഇങ്ങനെയുള്ള പ്ലാന് ഉണ്ടാക്കൂ. ബാപ്ദാദ
ഇങ്ങനെയുള്ള നടക്കവേ കറങ്ങവേ ആത്മീയ കര്മയോഗി മാലാഖമാരെ കാണുവാന് ആഗ്രഹിക്കുന്നു.
അമൃതവേളയ്ക്ക് എണീക്കൂ, ബാപ്ദാദയുമായി മീലനം ആഘോഷിക്കൂ, ആത്മീയസംഭാഷണം ചെയ്യു,
വരദാനമെടുക്കൂ. എന്തു ചെയ്യണമോ അത് ചെയ്യു. എന്നാല് ബാപ്ദാദയുമായി പതിവായി
അമൃതവേളയ്ക്ക് കര്മയോഗി മാലാഖ ഭവ എന്ന വരദാനമെടുത്ത് പിന്നെ ജോലികാര്യങ്ങളില്
വരൂ. ഇത് സാധിക്കുമോ?
ഈ പുതിയ വര്ഷത്തില് ലക്ഷ്യം വെക്കൂ സംസ്കാരപരിവര്ത്തനം, സ്വയത്തിന്റെയും,
സഹയോഗത്തിലൂടെ മറ്റുള്ളവരുടെയും. ആരെങ്കിലും ദുര്ബലരാണെങ്കില് സഹയോഗം നല്കൂ,
വര്ണിക്കാതിരിക്കൂ, ചുറ്റുപാട് ഉണ്ടാക്കാതിരിക്കൂ. സഹയോഗം നല്കൂ. ഈ വര്ഷത്തെ
വിഷയം സംസ്കാരപരിവര്ത്തനം. മാലാഖാ സംസ്കാരം, ബ്രഹ്മാബാബയ്ക്കു സമാന സംസ്കാരം.
അപ്പോള് സഹജ പുരുഷാര്ഥമാണോ പ്രയാസമാണോ? കുറേശ്ശെ കുറേശെ പ്രയാസമുണ്ടോ? ഒരിക്കലും
ഏതെങ്കിലും കാര്യം പ്രയാസമാകുന്നില്ല, തന്റെ ദുര്ബലത പ്രയാസമാക്കുകയാണ്, അതിനാല്
ബാപ്ദാദ പറയുന്നു ഹേ മാസ്റ്റര് സര്വശക്തിവാന് കുട്ടികളേ, ഇപ്പോള് ശക്തികളുടെ
അന്തരീക്ഷം പരത്തു. ഇപ്പോള് അന്തരീക്ഷത്തിന് താങ്കളുടെ വളരെ വളരെ വളരെ
ആവശ്യകതയുണ്ട്. ഇന്നത്തെക്കാലത്ത് വിശ്വത്തില് മലിനീകരണത്തിന്റെ പ്രശ്നമാണ്,
ഇങ്ങനെ വിശ്വത്തില് ഒരു മണിക്കൂര് മനസില് സുഖ, ശാന്തിയുടെ അന്തരീക്ഷത്തിന്റെ
ആവശ്യകതയുണ്ട്, എന്തെന്നാല് മനസിന്റെ മലിനീകരണം വളരെയാണ്, വായു
മലിനീകരണത്തെക്കാള് ഏറെയാണ്. ശരി
നാനാ ഭാഗത്തെയും ബാപ്ദാദയ്ക്കു സമാനമാകുക തന്നെ വേണം, എന്ന ലക്ഷ്യം വെക്കുന്ന
നിശ്ചയ ബുദ്ധി വിജയി ആത്മാക്കള്ക്ക്, സദാ പഴയ ലോകത്തെയും പഴയ സംസ്കാരത്തെയും
ദൃഢ സങ്കല്പത്തിലൂടെ പരിവര്ത്തനപ്പെടുത്തുന്ന മാസ്റ്റര് സര്വ ശക്തിവാന്
ആത്മാക്കള്ക്ക് സദാ ഏതെങ്കിലും കാരണത്താല് സാഹചര്യത്താല് സ്വഭാവ സംസ്കാരത്താല്,
ദുര്ബലരായ കൂട്ടുകാര്ക്ക് ആത്മാക്കള്ക്ക് സഹയോഗം നല്കുന്നവരായ, കാരണം
കാണുന്നവരല്ല, നിവാരണം ചെയ്യുന്ന ഇങ്ങനെയുള്ള ധൈര്യശാലി ആത്മാക്കള്ക്ക് സദാ
ബ്രഹ്മാ ബാബയുടെ സ്നേഹത്തിന്റെ പകരം നല്കുന്നവരായ കര്മയോഗി മാലാഖമാരായ
ആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണ, നമസ്തേ
വരദാനം :-
ശുഭചിന്തക
സ്ഥിതിയിലൂടെ സര്വരുടെയും സഹയോഗം പ്രാപ്തമാക്കുന്ന സര്വരുടെയും സ്നേഹിയായി
ഭവിക്കട്ടെ.
ശുഭചിന്തക ആത്മാക്കളെ
പ്രതി ഓരോരുത്തരുടെയും ഹൃദയത്തില് സ്നേഹം ഉത്പന്നമാകുന്നു. ആ സ്നേഹം തന്നെ
സഹയോഗിയാക്കിത്തരുന്നു. എവിടെ സ്നേഹമുണ്ടോ അവിടെ സമയം, സമ്പത്ത്, സഹയോഗം സദാ
അടിയറവാകുവാന് തയ്യാറാകുന്നു. അപ്പോള് ശുഭചിന്തക സ്നേഹിയാക്കിയാല് സ്നേഹം എല്ലാ
തരത്തിലുമുള്ള സഹയോഗത്തില് അടിയറവാക്കും. അതിനാല് സദാ ശുഭചിന്തനത്താല്
സമ്പന്നമായിരിക്കൂ, ശുഭചിന്തകരായി സര്വരെയും സ്നേഹി, സഹയോഗിയാക്കൂ.
സ്ലോഗന് :-
- ഈ സമയം
ദാതാവാകൂ എങ്കില് താങ്കളുടെ രാജ്യത്തില് ജന്മ ജന്മം ഓരോ ആത്മാവും നിറഞ്ഞിരിക്കും
സൂചന : ഇന്ന് മാസത്തെ
മൂന്നാം ഞായറാഴ്ച അന്താരാഷ്ട്ര യോഗാ ദിവസമാണ്, എല്ലാ ബ്രഹ്മാ വത്സരും സംഘടിത
രൂപത്തില് വൈകിട്ട് 6.30 മുതല് 7.30 മണി വരെ വിശേഷിച്ച് തന്റെ മാസ്റ്റര്
സര്വശക്തിവാന് സ്വരൂപത്തില് സ്ഥിതി ചെയ്ത്, സര്വ നിര്ബല, ദുര്ബല ആത്മാക്കള്ക്ക്
ശുഭഭാവനയുടെ കിരണങ്ങള് നല്കൂ. പരമാത്മ ശക്തികളുടെ അനുഭവം ചെയ്തു കൊണ്ട്
നാനാഭാഗത്തും ശക്തിശാലി അന്തരീക്ഷമുണ്ടാക്കാനുള്ള സേവനം ചെയ്യുക.