മധുരമായ കുട്ടികളേ- ബാബ
കല്പ-കല്പം വന്ന് നിങ്ങള് കുട്ടികള്ക്ക് തന്റെ
ചോദ്യം :-
കുട്ടികളുടെ ഏതൊരു കേട്ടാണ് ബാബ പോലും അത്ഭുതപ്പെടുന്നത്?
ഉത്തരം :-
കുട്ടികള്
പറയുന്നു- ബാബാ അങ്ങയുടെ പരിചയം നല്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഞങ്ങള് എങ്ങനെ
അങ്ങയുടെ പരിചയം നല്കും? ഈ ചോദ്യം കേട്ട് ബാബയും അത്ഭുതപ്പെടുന്നു. ബാബ തന്റെ
പരിചയം നിങ്ങള്ക്ക് നല്കിയിട്ടുണ്ട് അതിനാല് നിങ്ങള്ക്കും മറ്റുള്ളവര്ക്ക്
നല്കാന് സാധിക്കും, ഇതില് ബുദ്ധിമുട്ടിന്റെ ഒരു കാര്യവുമില്ല. ഇത് വളരെ സഹജമാണ്.
നമ്മള് എല്ലാ ആത്മാക്കളും നിരാകാരന്മാരാണ് എങ്കില് തീര്ച്ചയായും ആത്മാക്കളുടെ
അച്ഛനും നിരാകാരനായിരിക്കും.
ഓംശാന്തി.
മധുര മധുരമായ ആത്മീയ കുട്ടികള് മനസ്സിലാക്കുന്നുണ്ട് പരിധിയില്ലാത്ത അച്ഛന്
അടുത്ത് ഇരിക്കുന്നുണ്ട്. ഇതും മനസ്സിലാക്കുന്നുണ്ട് പരിധിയില്ലാത്ത ബാബ ഈ
രഥത്തില് തന്നെയാണ് വരുന്നത്. എപ്പോള് ബാപ്ദാദ എന്നു വിളിക്കുന്നുവോ അപ്പോള്
അറിയാം ഇത് ശിവബാബയാണ്, ബാബ ഈ രഥത്തില് ഇരിക്കുകയാണ്. തന്റെ പരിചയം നല്കുകയാണ്.
കുട്ടികള്ക്ക് അറിയാം ഇത് ബാബയാണ്, ബാബ നിര്ദ്ദേശം നല്കുകയാണ് ആത്മീയ അച്ഛനെ
ഓര്മ്മിക്കൂ എങ്കില് പാപം ഭസ്മമാകും, ഇതിനെയാണ് യോഗാഗ്നി എന്നു പറയുന്നത്.
ഇപ്പോള് നിങ്ങള് ബാബയെ തിരിച്ചറിഞ്ഞു കഴിഞ്ഞു. എങ്കില് ബാബയുടെ പരിചയം
മറ്റുള്ളവര്ക്ക് എങ്ങനെ നല്കും എന്ന് ചോദിക്കാമോ? നിങ്ങള്ക്ക് പരിധിയില്ലാത്ത
ബാബയുടെ പരിചയം ലഭിച്ചെങ്കില് അത് നല്കാനും സാധിക്കും. എങ്ങനെ പരിചയം നല്കും
എന്ന ചോദ്യം പോലും ഉദിക്കുന്നില്ല. എങ്ങനെ നിങ്ങള് ബാബയെ മനസ്സിലാക്കിയോ അതുപോലെ
പറയാന് കഴിയും അതായത് നമ്മള് ആത്മാക്കളുടെ അച്ഛന് ഒരാളാണ്, ഇതില് സംശയിക്കേണ്ട
കാര്യമേയില്ല. ചിലര് പറയുന്നു ബാബാ അങ്ങയുടെ പരിചയം നല്കുക എന്നത് വളരെ
ബുദ്ധിമുട്ടാണ്. അല്ല, ബാബയുടെ പരിചയം നല്കുക- ഇതില് ബുദ്ധിമുട്ടിന്റെ ഒരു
കാര്യവുമില്ല. മൃഗങ്ങള് പോലും സൂചനകളിലൂടെ മനസ്സിലാക്കും ഞാന് ഇന്നതിന്റെ
കുട്ടിയാണെന്ന്. നിങ്ങള്ക്കും അറിയാം നമ്മള് ആത്മാക്കളുടെ അച്ഛനാണ് ബാബ എന്നത്.
നമ്മള് ആത്മാക്കള് ഇപ്പോള് ഈ ശരീരത്തില് പ്രവേശിച്ചിരിക്കുകയാണ്. ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട് അതായത് ആത്മാവ് അകാലമൂര്ത്തിയാണ്. അതിന് ഒരു
രൂപവുമില്ല എന്നല്ല. കുട്ടികള് തിരിച്ചറിഞ്ഞിട്ടുണ്ട്- തീര്ത്തും സഹജമായ
കാര്യമാണ്. ആത്മാക്കള്ക്ക് ഒരേയൊരു നിരാകാരനായ അച്ഛനേയുള്ളു. നമ്മള് എല്ലാ
ആത്മാക്കളും സഹോദരങ്ങളാണ്. ബാബയുടെ സന്താനങ്ങളാണ്. ബാബയില് നിന്നും നമുക്ക്
സമ്പത്ത് ലഭിക്കുന്നു. ഇതും അറിയാം അച്ഛനേയും അച്ഛന്റെ മക്കളേയും അറിയാത്ത ഒരു
കുട്ടിയും ഈ ലോകത്ത് ഉണ്ടാകില്ല. അച്ഛന്റെ കൈയ്യില് എന്തെല്ലാം സമ്പത്തുണ്ട്,
എല്ലാം അറിയും. ഇത് ആത്മാക്കളും പരമാത്മാവും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. ഇത്
കല്യാണകാരിയായ മേളയാണ്. ബാബയാണ് കല്യാണകാരി. വളരെ അധികം മംഗളം ചെയ്യുന്നു. ബാബയെ
തിരിച്ചറിയുന്നതിലൂടെ മനസ്സിലാക്കുന്നു- പരിധിയില്ലാത്ത ബാബയില് നിന്നും നമുക്ക്
പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു. സന്യാസി ഗുരുക്കന്മാരുണ്ടല്ലോ അവരുടെ
ശിഷ്യന്മാര്ക്ക് ഗുരുവിന്റെ സമ്പത്തിനെക്കുറിച്ച് അറിവുണ്ടാകില്ല. ഗുരുവിന്റെ
കൈയ്യില് എന്ത് സമ്പത്താണുള്ളത് എന്നത് ഏതെങ്കിലും ശിഷ്യന് അറിവുണ്ടാവുക
പ്രയാസമാണ്. നിങ്ങളുടെ ബുദ്ധിയിലുണ്ട്- ഇത് ശിവബാബയാണ്, സമ്പത്തും ബാബയുടെ
കൈയ്യില് ഉണ്ടാകും. കുട്ടികള്ക്ക് അറിയാം പരിധിയില്ലാത്ത ബാബയുടെ പക്കല്
സമ്പത്തുണ്ട്- വിശ്വത്തിന്റെ രാജധാനി അഥവാ സ്വര്ഗ്ഗം. ഈ കാര്യങ്ങള് നിങ്ങള്
കുട്ടികളുടെ ബുദ്ധിയില് മാത്രമേയുള്ളു മറ്റാരുടേയും ബുദ്ധിയില് ഇല്ല. ലൗകിക
പിതാവിന്റെ പക്കല് എത്ര സമ്പത്തുണ്ട് എന്നത് അവരുടെ മക്കള്ക്കേ അറിയൂ. ഇപ്പോള്
നിങ്ങള് പറയും ഞങ്ങള് ജീവിച്ചിരിക്കെ പാരലൗകിക പിതാവിന്റേതായിരിക്കുന്നു.
ബാബയില് നിന്നും എന്താണ് ലഭിക്കുന്നത് എന്നതും അറിയാം. നമ്മള് ആദ്യം
ശൂദ്രകുലത്തിലേതായിരുന്നു, ഇപ്പോള് ബ്രാഹ്മണകുലത്തിലേയ്ക്ക് വന്നു. ഈ
ജ്ഞാനവുമുണ്ട് അതായത് ബാബ ഈ ബ്രഹ്മാ ശരീരത്തിലാണ് വരുന്നത്, ഇവരെയാണ് പ്രജാപിതാ
ബ്രഹ്മാവ് എന്ന് വിളിക്കുന്നത്. ശിവബാബ എല്ലാ ആത്മാക്കളുടേയും പിതാവാണ്.
പ്രജാപിതാ ബ്രഹ്മാവിനെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്ഡ്ഫാദര് എന്നാണ് വിളിക്കുന്നത്.
ഇപ്പോള് നമ്മള് ഇവരുടെ കുട്ടിയായി മാറിയിരിക്കുന്നു. ശിവബാബയെ വിളിപ്പുറത്ത്
ഹാജരാകുന്നവരാണ്, എല്ലാം അറിയുന്നവരാണ് എന്ന് പറയുന്നു. ഇതും നിങ്ങള്
കുട്ടികള്ക്ക് അറിയാം ബാബ എങ്ങനെയാണ് രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം
നല്കുന്നത്. ബാബ മുഴുവന് ആത്മാക്കളുടേയും പിതാവാണ്, ബാബയെ നാമരൂപങ്ങളില് നിന്നും
വേറിട്ടത് എന്ന് പറയുന്നത് തെറ്റാണ്. ബാബയുടെ നാമവും രൂപവും ഓര്മ്മയുണ്ട്.
രാത്രിയും ആഘോഷിക്കുന്നുണ്ട്, ജയന്തി മനുഷ്യര്ക്കാണ് ഉണ്ടാകുന്നത്. ശിവബാബയുടെ
രാത്രി എന്നാണ് പറയുന്നത്. കുട്ടികള്ക്ക് അറിയാം രാത്രി എന്ന് എന്തിനെയാണ്
പറയുന്നത്. രാത്രിയില് ഘോരാന്ധകാരം ഉണ്ടാകും. അജ്ഞാനം അന്ധകാരമാണല്ലോ.
ജ്ഞാനസൂര്യന് ഉദിച്ചാല് അജ്ഞാനത്തിന്റെ അന്ധകാരം വിനാശമാകും- ഇപ്പോഴും
പാടുന്നുണ്ട് പക്ഷേ അര്ത്ഥം ഒന്നും മനസ്സിലാക്കുന്നില്ല. സൂര്യന് ആരാണ്, എപ്പോള്
പ്രകടമായി, ഒന്നും മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കിത്തരുകയാണ്
ജ്ഞാനസൂര്യനെ ജ്ഞാനസാഗരന് എന്നും പറയാറുണ്ട്. പരിധിയില്ലാത്ത ബാബ ജ്ഞാനസാഗരനാണ്.
സന്യാസിമാരും ഗുരു ഗോസായിമാരും സ്വയം ഞങ്ങള് ശാസ്ത്രങ്ങളുടെ അധികാരികളാണ് എന്ന്
കരുതുന്നു, അതെല്ലാം ഭക്തിയാണ്. വളരെ അധികം വേദങ്ങളും ശാസ്ത്രങ്ങളും പഠിച്ച്
വിദ്വാനാകുന്നു. അതിനാല് ബാബ ഇരുന്ന് ആത്മീയ കുട്ടികള്ക്ക്
മനസ്സിലാക്കിത്തരുകയാണ്, ഇതിനെയാണ് ആത്മാവും പരമാത്മാവും തമ്മിലുള്ള മിലനം എന്നു
പറയുന്നത്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് ബാബ ഈ രഥത്തില് വന്നിരിക്കുന്നു. ഈ
മിലനത്തെയാണ് മേള എന്നു പറയുന്നത്. എപ്പോള് നമ്മള് വീട്ടിലേയ്ക്ക് പോകുന്നുവോ
അപ്പോള് അതും മേളയാണ്. ഇവിടെ ബാബ സ്വയം ഇരുന്ന് പഠിപ്പിക്കുകയാണ്. ബാബ
അച്ഛനുമാണ്, ടീച്ചറുമാണ്. ഈ ഒരു പോയിന്റ് വളരെ നല്ലരീതിയില് ധാരണ ചെയ്യൂ,
മറന്നുപോകരുത്. ഇപ്പോള് ബാബ നിരാകാരനാണ്, ബാബയ്ക്ക് സ്വന്തമായി ശരീരമില്ല
അതിനാല് തീര്ച്ചയായും എടുക്കേണ്ടിവരും. അതിനാല് സ്വയം പറയുന്നു ഞാന് പ്രകൃതിയുടെ
ആധാരം എടുക്കുകയാണ്. ഇല്ലെങ്കില് എങ്ങനെ സംസാരിക്കും? ശരീരമില്ലാതെ സംസാരിക്കാന്
സാധിക്കില്ല. അതിനാല് ബാബ ഈ ശരീരത്തില് വരുന്നു, ഇവരുടെ പേര് ബ്രഹ്മാവ് എന്ന്
വെച്ചിരിക്കുന്നു. നമ്മളും ശൂദ്രനില് നിന്നും ബ്രാഹ്മണനായി മാറിയാല് തീര്ച്ചയായും
പേരും മാറണം. നിങ്ങള്ക്കും പേര് വെച്ചിരുന്നു. പക്ഷേ ഇപ്പോള് നോക്കൂ അതില് ചിലര്
ഇല്ല അതിനാല് ബ്രാഹ്മണരുടെ മാല ഉണ്ടാകുന്നില്ല. ഭക്തമാല എന്നും രുദ്രമാല എന്നും
പാടപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണരുടെ മാല ഉണ്ടാകുന്നില്ല. വിഷ്ണുവിന്റെ മാല
ഉണ്ടാകുന്നതാണ്. ആദ്യ നമ്പറിലുള്ള മാലയിലെ മണി ആരാണ്? പറയും യുഗളാണെന്ന്
അതിനാലാണ് സൂക്ഷ്മവതനത്തിലും യുഗളിനെ കാണിച്ചിരിക്കുന്നത്. വിഷ്ണുവിനേയും 4
ഭുജങ്ങളോടെയാണ് കാണിച്ചിരിക്കുന്നത്. രണ്ട് ഭുജങ്ങള് ലക്ഷ്മിയുടേയും 2 ഭുജങ്ങള്
നാരായണന്റേയും.
ബാബ മനസ്സിലാക്കിത്തരുന്നു ഞാന് അലക്കുകാരനാണ്. ഞാന് യോഗബലത്തിലൂടെ നിങ്ങള്
ആത്മാക്കളെ ശുദ്ധമാക്കി മാറ്റുന്നു എന്നിട്ടും നിങ്ങള് വികാരത്തിലേയ്ക്ക് പോയി
തന്റെ അലങ്കാരങ്ങളെ കേടുവരുത്തുന്നു. ബാബ വരുന്നത് എല്ലാവരേയും ശുദ്ധമാക്കി
മാറ്റാനാണ്. ആത്മാക്കളെ വന്ന് പഠിപ്പിക്കുകയാണ് എങ്കില് പഠിപ്പിക്കുന്നയാള്
തീര്ച്ചയായും ഇവിടെ വേണമല്ലോ. വന്ന് പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞ്
വിളിക്കുന്നുമുണ്ട്. വസ്ത്രങ്ങളും അഴുക്ക് നിറഞ്ഞതാകുമ്പോള് അതിനെ അലക്കി
ശുദ്ധമാക്കി മാറ്റുന്നു. നിങ്ങളും വിളിക്കുന്നു- അല്ലയോ പതിതപാവനനായ ബാബാ, വന്ന്
പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞ്. ആത്മാവ് പാവനമായി മാറിയാല് ശരീരവും പാവനമായത്
ലഭിക്കും. അതിനാല് ആദ്യത്തെ പ്രധാനകാര്യം ബാബയുടെ പരിചയം നല്കുക എന്നതാണ്.
ബാബയുടെ പരിചയം എങ്ങനെ നല്കും, എന്ന ചോദ്യത്തിനുപോലും സ്ഥാനമില്ല. നിങ്ങള്ക്കും
ബാബ പരിചയം നല്കിയിട്ടുണ്ടല്ലോ അതുകൊണ്ടല്ലേ നിങ്ങള് വന്നിരിക്കുന്നത്. ബാബയുടെ
അടുത്തേയ്ക്ക് വരുന്നു, ബാബ എവിടെയാണ്? ഈ രഥത്തില്. ഇതാണ് അകാലസിംഹാസനം. നിങ്ങള്
ആത്മാക്കളും അകാലമൂര്ത്തികളാണ്. ഇതെല്ലാം നിങ്ങളുടെ സിംഹാസനങ്ങളാണ്, ഇതില്
നിങ്ങള് ആത്മാക്കള് ഇരിക്കുകയാണ്. ആ അകാലസിംഹാസനങ്ങളെല്ലാം ജഢമാണ്. നിങ്ങള്ക്ക്
അറിയാം ഞാന് അകാലമൂര്ത്തി അര്ത്ഥം നിരാകാരനാണ്, എനിക്ക് സാകാരത്തിലുള്ള
രൂപമില്ല. ഞാന് ആത്മാവ് അവിനാശിയാണ്, ഒരിയ്ക്കലും വിനാശമാകില്ല. ഒരു ശരീരം
ഉപേക്ഷിച്ച് അടുത്തത് എടുക്കും. ആത്മാവായ എന്റെ പാര്ട്ട് അവിനാശിയായി
അടങ്ങിയിട്ടുള്ളതാണ്. ഇന്നേയ്ക്ക് 5000 വര്ഷങ്ങള്ക്ക് മുമ്പും ഇതുപോലെ പാര്ട്ട്
ആരംഭിച്ചിരുന്നു. 1-1- എന്ന വര്ഷത്തിലാണ് നമ്മള് ഇവിടെ പാര്ട്ട് അഭിനയിക്കാനായി
വീട്ടില് നിന്നും വരുന്നത്. ഇത് 5000 വര്ഷത്തിന്റെ ചക്രമാണ്. അവര്
ലക്ഷക്കണക്കിന് വര്ഷം എന്ന് പറയുന്നു അതിനാല് കുറച്ച് വര്ഷങ്ങള് എന്നത്
ചിന്തയില് വരുന്നില്ല. അതിനാല് കുട്ടികള്ക്ക് ഒരിയ്ക്കലും ഇങ്ങനെ പറയാന്
കഴിയില്ല ഞാന് ആര്ക്കെങ്കിലും ബാബയുടെ പരിചയം എങ്ങനെ നല്കും. ഇങ്ങനെയുള്ള
ചോദ്യങ്ങള് ചോദിക്കുമ്പോള് അത്ഭുതം തോന്നും. അല്ല, നിങ്ങള് ബാബയുടേതായി
മാറിയിരിക്കുന്നു, പിന്നെ എന്തുകൊണ്ട് ബാബയുടെ പരിചയം നല്കിക്കൂടാ! നമ്മള്
എല്ലാവരും ആത്മാക്കളാണ്, അത് നമ്മുടെ അച്ഛനാണ്. എല്ലാവരുടേയും സദ്ഗതി ചെയ്യുന്നു.
സദ്ഗതി എപ്പോഴാണ് ചെയ്യുന്നത് എന്നതും നിങ്ങള്ക്ക് ഇപ്പോഴാണ് മനസ്സിലായത്. കല്പ-
കല്പം, കല്പത്തിന്റെ സംഗമയുഗത്തില് വന്ന് സര്വ്വരുടേയും സദ്ഗതി ചെയ്യും. അവര്
കരുതുന്നത്- ഇപ്പോള് 40000 വര്ഷം ബാക്കിയുണ്ട് മാത്രമല്ല ആദ്യം തന്നെ പറയുന്നു
ഭഗവാന് നാമരൂപങ്ങളില് നിന്നും വേറിട്ടതാണ്. ഇപ്പോള് നാമ-രൂപങ്ങളില് നിന്നും
വേറിട്ട് ഒരു വസ്തുവും ഉണ്ടാകില്ല. കല്ലിനും മുള്ളിനും അടക്കം പേരുണ്ടല്ലോ.
അതിനാല് ബാബ പറയുകയാണ്- മധുര മധുരമായ കുട്ടികളേ, നിങ്ങള് പരിധിയില്ലാത്ത
അച്ഛന്റെ അടുത്തേയ്ക്ക് വന്നിരിക്കുകയാണ്. ബാബയ്ക്കും അറിയാം എത്രയധികം
കുട്ടികളാണുള്ളത്. കുട്ടികള്ക്ക് ഇപ്പോള് പരിധിയുള്ളതിനും പരിധിയില്ലാത്തതിനും
അപ്പുറത്തേയ്ക്ക് പോകണം. എല്ലാ കുട്ടികളേയും നോക്കുന്നു, അറിയാം ഈ മുഴുവന്
കുട്ടികളേയും കൊണ്ടുപോകാനാണ് ഞാന് വന്നത്. സത്യയുഗത്തില് വളരെ കുറച്ചുപേരേ
ഉണ്ടാകൂ. എത്ര വ്യക്തമാണ് അതിനാലാണ് ചിത്രങ്ങള് ഉപയോഗിച്ച്
മനസ്സിലാക്കിക്കൊടുക്കുന്നത്. ജ്ഞാനം വളരെ സഹജമാണ്. ബാക്കി ഓര്മ്മയുടെ യാത്രയില്
സമയം എടുക്കുന്നു. ഇങ്ങനെയുള്ള ബാബയെ ഒരിയ്ക്കലും മറക്കരുത്. ബാബ പറയുന്നു എന്നെ
മാത്രം ഓര്മ്മിക്കു എങ്കില് പാവനമായി മാറും. ഞാന് വരുന്നത് തന്നെ പതിതത്തില്
നിന്നും പാവനമാക്കി മാറ്റാനാണ്. നിങ്ങള് അകാലമൂര്ത്തികളായ എല്ലാ ആത്മാക്കളും
തന്റേതായ അകാലസിംഹാസനത്തില് ഇരിക്കുകയാണ്. ബാബയും ഈ സിംഹാസനത്തിന്റെ ലോണ്
എടുത്തിരിക്കുകയാണ്. ഈ ഭാഗ്യശാലി രഥത്തില് ബാബ പ്രവേശിക്കുന്നു. ചിലര് പറയുന്നു
പരമാത്മാവിന് നാമവും രൂപവും ഇല്ലായെന്ന്. ഇത് സാധ്യമേയല്ല. ബാബയെ വിളിക്കുന്നു,
മഹിമ പാടുന്നു, എങ്കില് തീര്ച്ചയായും ഒരു വസ്തുവല്ലേ. തമോപ്രധാനമായതിനാല് ഒന്നും
മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കിത്തരുന്നു- മധുര മധുരമായ കുട്ടികളേ,
ഇത്രയും 84 ലക്ഷം യോനികള് ഉണ്ടാകില്ല. ആകെയുള്ളത് 84 ജന്മങ്ങളാണ്. പുനര്ജന്മവും
എല്ലാവര്ക്കും ഉണ്ടാകും. ബ്രഹ്മത്തില് പോയി അലിഞ്ഞുചേരും അല്ലെങ്കില് മോക്ഷം
ലഭിക്കും ഇങ്ങനെയൊന്നുമില്ല. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്.
ഒരാള് കുറയുകയോ കൂടുകയോ ചെയ്യില്ല. ഈ അനാദിയും അവിനാശിയുമായ ഡ്രാമയില് നിന്നാണ്
പിന്നീട് ചെറിയ ചെറിയ ഡ്രാമകളും നാടകങ്ങളും നിര്മ്മിക്കുന്നത്. അത് വിനാശിയാണ്.
ഇപ്പോള് നിങ്ങള് കുട്ടികള് പരിധിയില്ലാത്തതില് നില്ക്കുകയാണ്. നമ്മള് എങ്ങനെയാണ്
84 ജന്മങ്ങള് എടുത്തത് എന്ന ജ്ഞാനം നിങ്ങള് കുട്ടികള്ക്ക് ലഭിച്ചിട്ടുണ്ട്.
ഇപ്പോള് ബാബ പറഞ്ഞുതന്നു, മുമ്പ് ആര്ക്കും അറിയില്ലായിരുന്നു. ഋഷി മുനിമാരും
പറയുമായിരുന്നു-ഞങ്ങള്ക്ക് അറിയുകയില്ല. ഈ പഴയ ലോകത്തെ പരിവര്ത്തനപ്പെടുത്താന്
ബാബ വരുന്നതുതന്നെ സംഗമത്തിലാണ്. ബ്രഹ്മാവിലൂടെ വീണ്ടും പുതിയ ലോകത്തിന്റെ
സ്ഥാപന ചെയ്യുന്നു. അവരാണെങ്കില് ലക്ഷക്കണക്കിന് വര്ഷങ്ങള് എന്നു പറയുന്നു. ഒരു
കാര്യവും ഓര്മ്മയില് വരില്ല. മഹാപ്രളയവും ഉണ്ടാവുകയില്ല. ബാബ രാജയോഗം
പഠിപ്പിക്കുന്നു പിന്നീട് രാജധാനി നേടുന്നത് നിങ്ങളാണ്. ഇതില് സംശയത്തിന്റെ ഒരു
കാര്യവുമില്ല. നിങ്ങള്ക്ക് അറിയാം പ്രിയപ്പെട്ടവരില് ഏറ്റവും ആദ്യം ശിവബാബയാണ്
പിന്നീട് രണ്ടാമത് പ്രിയപ്പെട്ടത് ശ്രീകൃഷ്ണനാണ്. നിങ്ങള്ക്ക് അറിയാം
ശ്രീകൃഷ്ണനാണ് സ്വര്ഗ്ഗത്തിലെ ആദ്യത്തെ രാജകുമാരന്, നമ്പര് വണ്. അവര് തന്നെയാണ്
പിന്നീട് 84 ജന്മങ്ങള് എടുക്കുന്നത്. അവരുടെ തന്നെ അന്തിമ ജന്മത്തിലാണ് ഞാന്
പ്രവേശിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് പതിതത്തില് നിന്നും പാവനമായി മാറണം.
പതിതപാവനന് ബാബ തന്നെയാണ്, വെള്ളം കൊണ്ടുള്ള നദികള്ക്ക് പാവനമാക്കാന് സാധിക്കുമോ.
ഈ നദികള് സത്യയുഗത്തിലും ഉണ്ടാകും. അവിടെ വെള്ളം വളരെ ശുദ്ധമായിരിക്കും. അഴുക്ക്
ഒന്നുംതന്നെയുണ്ടാകില്ല. ഇവിടെയാണെങ്കില് എത്ര അഴുക്കാണ് വീണിരിക്കുന്നത്. ബാബ
കണ്ടിട്ടുണ്ട്, ആ സമയത്ത് ജ്ഞാനമുണ്ടായിരുന്നില്ല. ജലത്തിന് എങ്ങനെ പാവനമാക്കാന്
സാധിക്കും എന്ന് ഓര്ത്ത് ഇപ്പോള് അത്ഭുതം തോന്നുന്നു.
അതിനാല് ബാബ മനസ്സിലാക്കിത്തരുകയാണ്- മധുരമായ കുട്ടികളേ, ബാബയെ എങ്ങനെ
ഓര്മ്മിക്കും എന്ന് ചിന്തിച്ച് ഒരിയ്ക്കലും വാടരുത്. അല്ല, നിങ്ങള്ക്ക് ബാബയെ
ഓര്മ്മിക്കാന് സാധിക്കില്ലേ! അവര് ശരീരവംശത്തിലെ സന്താനങ്ങളാണ്, നിങ്ങള്
ദത്തെടുക്കപ്പെട്ടവരാണ്. ദത്തെടുക്കപ്പെടുന്ന കുട്ടികള്ക്ക് ഏത് അച്ഛനില്
നിന്നാണോ സമ്പത്ത് ലഭിക്കുന്നത്, അവരെ മറക്കാന് സാധിക്കുമോ? പരിധിയില്ലാത്ത
ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു എങ്കില് ബാബയെ മറക്കാന്
പാടുമോ. എന്താ ലൗകിക സന്താനങ്ങള് ലൗകിക പിതാവിനെ മറക്കുമോ. പക്ഷേ ഇവിടെ മായയുടെ
എതിര്പ്പ് ഉണ്ടാകും. മായയുമായുള്ള യുദ്ധം നടക്കുന്നു, മുഴുവന് ലോകവും
കര്മ്മക്ഷേത്രമാണ്. ആത്മാവ് ഈ ശരീരത്തില് പ്രവേശിച്ച് ഇവിടെ കര്മ്മം ചെയ്യുന്നു.
ബാബ കര്മ്മം- അകര്മ്മം- വികര്മ്മം എന്നിവയുടെ രഹസ്യം മനസ്സിലാക്കിത്തരുന്നു.
ഇവിടെ രാവണരാജ്യത്തില് കര്മ്മം വികര്മ്മമായി മാറുന്നു. അവിടെ രാവണരാജ്യം
ഇല്ലാത്തതിനാല് കര്മ്മം അകര്മ്മമായിരിക്കും, വികര്മ്മം ഒന്നും ഉണ്ടാകില്ല. ഇത്
വളരെ സഹജമായ കാര്യമാണ്. ഇവിടെ രവണരാജ്യത്തില് കര്മ്മങ്ങള് വികര്മ്മമായി മാറുന്നു
അതിനാല് ശിക്ഷ അനുഭവിക്കേണ്ടതായി വരുന്നു. രാവണന് അനാദിയാണ് എന്ന് എപ്പോഴെങ്കിലും
പറയുമോ. ഇല്ല, അരകല്പമാണ് രാവണരാജ്യം, അരകല്പം രാമരാജ്യമാണ്. നിങ്ങള്
ദേവതയായിരുന്ന സമയത്ത് നിങ്ങളുടെ കര്മ്മം അകര്മ്മമായിരുന്നു. ഇപ്പോള് ഇത്
ജ്ഞാനമാണ്. കുട്ടിയായി മാറിയെങ്കില് പിന്നെ പഠിപ്പും പഠിക്കണം. മതി, പിന്നെ
മറ്റൊരു ജോലിയുടേയും ചിന്തപോലും വരാന് പാടില്ല. പക്ഷേ ഗൃഹസ്ഥവ്യവഹാരത്തില്
ഇരുന്ന് ജോലി മുതലായവ ചെയ്യുന്നവരാണെങ്കില് ബാബ പറയും കമലപുഷ്പ സമാനം ഇരിക്കൂ.
നിങ്ങള് ഇങ്ങനെയുള്ള ദേവതകളായി മാറുന്നവരാണ്. ആ അടയാളം വിഷ്ണുവിന് നല്കി
എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് അത് ശോഭിക്കില്ല. വിഷ്ണുവിന് ശോഭിക്കും. അതേ
വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ് ലക്ഷ്മീ നാരായണനായി മാറുന്നത്. അതാണ് അഹിംസ
പരമധര്മ്മമായ ദേവീ ദേവതാ ധര്മ്മം. വികാരത്തിന്റെ കാമ കഠാരിയും ഉണ്ടാകില്ല,
വഴക്കും ബഹളങ്ങളും ഉണ്ടാകില്ല. നിങ്ങള് ഡബിള് അഹിംസകരായി മാറുന്നു.
സത്യയുഗത്തിലെ അധികാരികളായിരുന്നു. പേരുതന്നെ സ്വര്ണ്ണിമയുഗം എന്നാണ്. സ്വര്ണ്ണം
കൊണ്ടുള്ള ലോകം. ആത്മാവ്, ശരീരം രണ്ടും സ്വര്ണ്ണമായിരിക്കും. സ്വര്ണ്ണം
കൊണ്ടുള്ള ശരീരം നിര്മ്മിക്കുന്നത് ആരാണ്? ബാബ. ഇപ്പോള് കലിയുഗമല്ലേ. സത്യയുഗം
കഴിഞ്ഞുപോയി എന്ന് നിങ്ങള് ഇപ്പോള് പറയുന്നു. ഇന്നലെ സത്യയുഗം ഉണ്ടായിരുന്നല്ലോ.
നിങ്ങള് രാജ്യം ഭരിച്ചിരുന്നു. നിങ്ങള് നോളേജ്ഫുള്ളായി മാറിക്കൊണ്ടിരിക്കുന്നു.
എല്ലാവരും ഒരുപോലെയാവില്ല. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഞാന്
ആത്മാവ് അകാല സിംഹാസനധാരിയാണ്, ഈ സ്മൃതിയില് ഇരിക്കണം, പരിധിയുള്ളതിനും
പരിധിയില്ലാത്തതിനും ഉപരിയായി മാറണം അതിനാല് പരിധിയുള്ളതില് ബുദ്ധിയെ
കുടുക്കരുത്.
2) പരിധിയില്ലാത്ത ബാബയില്
നിന്നും പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു, ഈ ലഹരിയില് ഇരിക്കണം. കര്മ്മം,
അകര്മ്മം, വികര്മ്മം എന്നിവയുടെ ഗതിയെ മനസ്സിലാക്കി വികര്മ്മങ്ങളില് നിന്നും
രക്ഷപ്പെടണം. പഠിക്കുന്ന സമയത്ത് ജോലി കാര്യങ്ങളെ ബുദ്ധിയില് നിന്നും മാറ്റണം.
വരദാനം :-
ശ്രീമതമാകുന്ന കടിഞ്ഞാണ് ടൈറ്റാക്കി മനസിനെ നിയന്ത്രിക്കുന്ന ബാലകന് തന്നെ
അധികാരിയായി ഭവിക്കട്ടെ.
ലോകര് പറയുന്നു മനസ്സ്
വളരെ വേഗത്തില് ഓടുന്നകുതിരയാണ് എന്ന്, എന്നാല് നിങ്ങളുടെ മനസിന് അവിടെയും
ഇവിടെയും ഓടുക സാധ്യമല്ല കാരണം ശ്രീമതത്തിന്റെ കടിഞ്ഞാണ് ശക്തമാണ്. മനസ്സും
ബുദ്ധിയും വഴിയോര കാഴ്ചകളില് മുഴുകുമ്പോള് കടിഞ്ഞാണ് അയഞ്ഞത് കാരണം മനസ്സ്
ചഞ്ചലമാകുന്നു അതിനാല് എന്ത് കാര്യമായാലും മനസ്സ് ചഞ്ചലമായാല് ശ്രീമതത്തിന്റെ
കടിഞ്ഞാണ് മുറുക്കൂ എങ്കില് ലക്ഷ്യത്തില് എത്തി ചേരും. ബാലകന് തന്നെ അധികാരി -
ഈ ഓര്മ്മയില് മനസ്സിനെ തന്റെ വശത്താക്കൂ.
സ്ലോഗന് :-
എന്താണോ
സംഭവിച്ച് കൊണ്ടിരിക്കുന്നത് അത് നല്ലതാണ് എന്താണോ സംഭവിക്കാനുള്ളത് അതും
നല്ലതിനാണ് എന്ന് സദാ നിശ്ചമുണ്ടെങ്കില് അചഞ്ചലരായിരിക്കാം.