പരമാത്മപ്രാപ്തികളാല്സമ്പന്ന
നായആത്മാവിന്റെഅടയാളമാണ്ഹോ
ളിയസ്റ്റ്, ഹൈയ്യസ്റ്റ്, റിച്ചസ്റ്റ്.
ഇന്ന് വിശ്വപരിവര്ത്തകനായ
ബാപ്ദാദ തന്റെ കൂട്ടുകാരായ കുട്ടികളുമായി മിലനത്തിനു വന്നതാണ്. ഓരോ കുട്ടിയുടെയും
മസ്തകത്തില് മൂന്നു പരമാത്മ വിശേഷ പ്രാപ്തികള് കാണുന്നുണ്ട്. ഒന്നാണ്
ഹോളിയസ്റ്റ്, 2 ഹൈയ്യസ്റ്റ്, 3 റിച്ചസ്റ്റ് . ഈ ജ്ഞാനത്തിന്റെ അടിത്തറ ഹോളി
അതായത് പവിത്രമാകുകയാണ്. ഓരോ കുട്ടിയും ഹോളിയസ്റ്റ് ആണ്, ബ്രഹ്മചര്യം മാത്രമല്ല
പവിത്രത, മനസ്സ്-വാക്ക്-കര്മ്മത്തിലും, സംബന്ധ സമ്പര്ക്കത്തിലും പവിത്രത വേണം.
നിങ്ങളെ നോക്കൂ,പരമാത്മ ബ്രാഹ്മണാത്മാക്കളായ നിങ്ങള് ആദി-മധ്യ-അന്ത്യം
ഹോളിയസ്റ്റ് ആയിട്ടാണ് ഇരിക്കുന്നത്. ഏറ്റവുമാദ്യം ആത്മാവ് പരംധാമില്
ഇരിക്കുമ്പോള് അവിടെയും ഹോളിയസ്റ്റ് ആണ്, പിന്നീട് ആദിയില് വരുമ്പോള്
ആദികാലത്തില് ദേവതാ രൂപത്തില് ഹോളിയസ്റ്റ് ആത്മാക്കളായിരുന്നു. ഹോളിയസ്റ്റ്
അര്ത്ഥം പവിത്ര ആത്മാക്കളുടെ വിശേഷതയാണ്-പ്രവൃത്തിയില് ഇരിക്കുമ്പോഴും
സമ്പൂര്ണ്ണ പവിത്രമായിരിക്കുക. മറ്റുള്ളവരും പവിത്രമാകുന്നുണ്ട് പക്ഷെ നിങ്ങളുടെ
പവിത്രതയുടെ വിശേഷതയാണ്-സ്വപ്നത്തില് പോലും അപവിത്രത മനസ്സിനെയും ബുദ്ധിയെയും
സ്പര്ശിക്കരുത്. സത്യയുഗത്തില് ആത്മാവും പവിത്രമാണ് നിങ്ങളുടെ ശരീരവും
പവിത്രമായതാണ്.ദേവാത്മ രൂപത്തില് നിങ്ങളുടെ ആത്മാവും ശരീരവും രണ്ടും
പവിത്രമായിരിക്കുന്നതാണ് ശ്രേഷ്ഠമായ പവിത്രത. എത്രത്തോളം ഹോളിയസ്റ്റ്
ആകുന്നുണ്ടോ അത്രയും ഹൈയ്യസ്റ്റും ആകും. ഏറ്റവും ഉയര്ന്നതിലും ഉയര്ന്നതാണ്
ബ്രാഹ്മണ ആത്മാക്കള് ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ കുട്ടികളായി. ആദിയില്
പരന്ധാമിലും ഹൈയ്യസ്റ്റ് അര്ത്ഥം ബാബയുടെ കൂടെയാണ് ഇരിക്കുന്നത്.മധ്യത്തിലും
പൂജ്യത്മാക്കള് ആകുന്നു.എത്ര സുന്ദരമായ ക്ഷേത്രങ്ങളാണ് നിര്മ്മിക്കുന്നത്, എത്ര
വിധിപൂര്വ്വമാണ് പൂജകള് ചെയ്യുന്നത്. എത്ര വിധിപൂര്വ്വമാണ് ദേവതകളായ നിങ്ങളുടെ
ക്ഷേത്രങ്ങളില് പൂജ നടക്കുന്നത്, മറ്റുള്ളവരുടെയും ക്ഷേത്രങ്ങള് ഉണ്ടാക്കുന്നു
പക്ഷെ വിധി പൂര്വ്വമുള്ള പൂജ ലഭിക്കുന്നത് നിങ്ങളുടെ ദേവത രൂപത്തിനാണ്.
ഹോളിയസ്റ്റ് ആണ്, ഹൈയ്യസ്റ്റ് ആണ് ഒപ്പം റിച്ചെസ്റ്റ് ആണ്. ലോകത്തിലുള്ളവര് പറയും
റിച്ചസ്റ്റ് ഇന് ദി വേള്ഡ് എന്ന് പറയാറുണ്ട് ബ്രഹ്മണാത്മാക്കളായ നിങ്ങള് പക്ഷെ
മുഴുവന് കല്പത്തിലെ റിച്ചസ്റ്റ് ആണ്. തന്റെ ഖജനാവ് സ്മൃതിയില് വരുന്നുണ്ട്,
എത്ര ഖജനാവുകളുടെ അധികാരിയാണ്! ഈ ഒരു ജന്മത്തില് പ്രാപ്തമാക്കുന്ന അവിനാശിയായ
ഖജനാവ് അനേകം ജന്മങ്ങളില് കൂടെ ഉണ്ടാകും. വേറെ ആരുടേയും ഖജനാവ് അനേകം
ജന്മങ്ങളില് വരില്ല.നിങ്ങളുടെ ഖജനാവ് ആദ്ധ്യാത്മികമാണ്. ശക്തികളുടെ
ഖജനാവ്,ജ്ഞാനത്തിന്റെ ഖജനാവ്, ഗുണങ്ങളുടെ ഖജനാവ്,ശ്രേഷ്ഠ സങ്കല്പങ്ങളുടെ ഖജനാവ്,
വര്ത്തമാന സമയത്തിന്റെ ഖജനാവ്, ഈ സര്വ്വ ഖജനാവുകളും ജന്മ ജന്മങ്ങള് കൂടെ ഉണ്ടാകും.
ഒരു ജന്മത്തില് പ്രാപ്തമായ ഖജനാവ് കൂടെയുണ്ടാകും കാരണം സര്വ്വ ഖജനാവുകളുടെയും
ദാതാവായ പരമാത്മാവിലൂടെയാണ് പ്രാപ്തമാകുന്നത്. നമ്മുടെ ഖജനാവുകള് അവിനാശിയായതാണ്
ഈ ലഹരി ഉണ്ടോ?
ഈ അവിനാശിയായ ഖജനാവുകള്
പ്രാപ്തമാക്കുവാനാണ് സഹജയോഗി ആയത്. ഓര്മ്മയുടെ ശക്തിയിലൂടെയാണ് ഖജനാവ്
ശേഖരിക്കുന്നത്. ഈ സമയത്തും ഈ സര്വ്വ ഖജനാവുകളാലും സമ്പന്നനായ നിശ്ചിന്ത
ചക്രവര്ത്തി ആണ്, എന്തെങ്കിലും ചിന്ത ഉണ്ടോ?ചിന്ത ഉണ്ടോ? ഈ ഖജനാവുകള് കള്ളന്
മോഷ്ടിക്കാന് കഴിയില്ല, രാജാവിനും കഴിക്കാനാകില്ല, വെള്ളത്തില് മുങ്ങിപ്പോകുകയും
ഇല്ല, അതിനാല് നിശ്ചിന്ത ചക്രവര്ത്തിയാണ്. ഈ ഖജനാവ് സദാ
സ്മൃതിയിലിരിക്കുന്നുണ്ടല്ലോ! ഓര്മ്മ സഹജമാകുന്നത് എന്ത്കൊണ്ടാണ്? ഏറ്റവും
കൂടുതല് ഓര്മ്മയ്ക്ക് ആധാരമാകുന്നത് ഒന്ന് സംബന്ധവും രണ്ടാമത്തേത്
പ്രാപ്തിയുമാണ്. എത്ര പ്രീയപ്പെട്ട സംബന്ധം ആണോ അത്രയും ഓര്മ്മ സ്വതവേ ഉണ്ടാകും.
കാരണം സംബന്ധത്തില് സ്നേഹം ഉണ്ടാകുന്നു. സ്നേഹമുള്ളയിടത്ത് സ്നേഹിയായവരെ
ഓര്മ്മിക്കാന് ബുദ്ധിമുട്ട് ഉണ്ടാകില്ല, എന്നാല് മറക്കാന് ബുദ്ധിമുട്ടായിരിക്കും.
ബാബ സര്വ്വ സംബന്ധങ്ങളുടെയും ആധാരമാക്കി. എല്ലാവരും സ്വയം സഹജയോഗിയാണെന്നു
അനുഭവം ചെയ്യുന്നുണ്ടോ? അതോ കഠിന യോഗിയാണോ? സഹജമാണോ? ഇടയ്ക്ക് സഹജവും, ഇടയ്ക്ക്
കഠിനവുമാണോ? ബാബയെ സംബന്ധത്തിലും സ്നേഹത്തിലുംകൂടി ഓര്മ്മിക്കുകയാണെങ്കില്
ഓര്മ്മ പ്രയാസമുള്ളതാകില്ല.പ്രാപ്തികളെ ഓര്മ്മിക്കൂ. സര്വ്വ പ്രാപ്തികളുടെയും
ദാതാവ് സര്വ്വ പ്രാപ്തികളും നേടി തന്നു. നിങ്ങള് സര്വ്വ ഖജനാവുകളാലും
സമ്പന്നരായി അനുഭവം ചെയ്യുന്നുണ്ടോ? ഖജനാവുകളെ ശേഖരിക്കാനുള്ള സഹജമായ വിധിയും
ബാപ്ദാദ കേള്പ്പിച്ചു്-അവിനാശിയായ ഏതെല്ലാം ഖജനാവുകള് ഉണ്ടോ ആ ഖജനാവുകള് എല്ലാം
പ്രാപ്തമാക്കുന്നതിനുള്ള വിധിയാണ്-ബിന്ദു. വിനാശിയായ ഖജനാവുകളും പൂജ്യം
ചേര്ക്കുന്നതിലൂടെ വലുതാകുമല്ലോ.അവിനാശിയായ ഖജനാവും ശേഖരിക്കാനുള്ള വിധിയാണ്
ബിന്ദു ഇടുക. മൂന്ന് ബിന്ദുക്കളാണുള്ളത് ഒന്നാണ് ആത്മാവാകുന്ന ബിന്ദു, ബാബയും
ബിന്ദു, ഡ്രാമയില് ഏതെല്ലാം കഴിഞ്ഞു പോയോ അതിനു ഫുള്സ്റ്റോപ് അതായത് ബിന്ദു.
ബിന്ദു ഇടാന് അറിയാമോ? ഏറ്റവും കൂടുതല് സഹജമായ ചിഹ്നം ഏതാണ്? ബിന്ദു ഇടുന്നതല്ലേ!
ആത്മാവ് ബിന്ദുവാണ്, ബാബയും ബിന്ദുവാണ്. ഈ സ്മൃതിയിലൂടെ സ്വതവേ ഖജനാവ്
ശേഖരിക്കപ്പെടുന്നു. ബിന്ദുവിനെ സെക്കന്റില് ഓര്മിക്കുമ്പോള് എത്ര സന്തോഷം
ഉണ്ടാകുന്നു! ഈ സര്വ്വ ഖജനാവുകളും നിങ്ങളുടെ ബ്രാഹ്മണ ജീവിതത്തിന്റെ അധികാരമാണ്,
കുട്ടി ആകുക എന്നാല് അധികാരി ആകുകയാണ്. വിശേഷമായും മൂന്നു സംബന്ധങ്ങളുടെ
അധികാരമാണ് പ്രാപ്തമാകുന്നത് പരമാത്മാവിനെ അച്ഛനാക്കി, ശിക്ഷകനും, സത്ഗുരുമാക്കി.
ഈ മൂന്ന് സംബന്ധങ്ങളിലൂടെ പലനായും, പഠനത്തിലൂടെ വരുമാന മാര്ഗ്ഗവും, സത്
ഗുരുവിലൂടെ വരദാനവുമാണ് കിട്ടുന്നത്. എത്ര സഹജമായ വരദാനമാണ് കിട്ടുന്നത്.
ബാബയുടെ വരദാനം പ്രാപ്തമാക്കുന്നത് കുട്ടികളുടെ ജന്മ സിദ്ധമായ അധികാരമാണ്.
ബാപ്ദാദ ഓരോ കുട്ടികളുടെയും
ശേഖരണത്തിന്റെ കണക്ക് പരിശോധിക്കുകയാണ്. നിങ്ങള് എല്ലാവരും ഓരോ സമയത്തെയും
ശേഖരണത്തിന്റെ കണക്ക് പരിശോധിക്കൂ. ശേഖരണം ഉണ്ടായോ ഇല്ലയോ,അതിന്റെ വിധിയാണ്
ഏതെല്ലാം കര്മ്മം ചെയ്തോ, ആ കര്മ്മത്തില് സ്വയം സന്തുഷ്ടത, ആരുടെ ഒപ്പമാണോ
കര്മ്മം ചെയ്തത് അവര്ക്കും സന്തുഷ്ടത. രണ്ടുപേരും സന്തുഷ്ടമാണെങ്കില് മനസിലാക്കാം
കര്മ്മത്തിന്റെ കണക്ക് ശേഖരണമായി. സ്വയവും ആരുമായിട്ടാണോ സംബന്ധം ഉള്ളത്, അവ
ര്ക്കും സന്തുഷ്ടത ഇല്ലെങ്കില് ശേഖരണം ഉണ്ടാകില്ല. ബാപ്ദാദ എല്ലാ കുട്ടികള്ക്കും
സമയത്തിന്റെ സൂചന തന്നുകൊണ്ടിരിക്കുന്നു. ഈ വര്ത്തമാന സമയം മുഴുവന് കല്പത്തിലും
ഏറ്റവും ശ്രേഷ്ഠമായ സമയമാണ്, ഈ സംഗമയുഗം തന്നെയാണ് ശ്രേഷ്ഠ കര്മ്മങ്ങളുടെ വിത്ത്
വിതയ്ക്കാനുള്ള സമയം. പ്രത്യക്ഷഫലം പ്രാപ്തമാക്കുന്നതിനുള്ള സമയമാണ്. ഈ സംഗമ
സമയത്തില് ഓരോ നിമിഷവും ഏറ്റവും ശ്രേഷ്ഠമായതാണ്.എല്ലാവര്ക്കും ഒരു സെക്കന്റില്
അശരീരീ സ്ഥിതിയില് സ്ഥിതി ചെയ്യാന് കഴിയുമോ? ബാപ്ദാദ സഹജമായ വിധി കേള്പ്പിച്ചു,
നിരന്തരം ഓര്മ്മിയ്ക്കാന് വേണ്ടി ഒരു വിധി ഉണ്ടാക്കൂ മുഴുവന് ദിവസത്തിലും രണ്ടു
വാക്കുകളാണ് എല്ലാവരും പറയുന്നത്,അനേകപ്രാവശ്യം പറയുന്ന ആ രണ്ടു വാക്കുകളാണ്
ഞാന് എന്റേത്.ഞാന് എന്ന വാക്ക് പറയുമ്പോള് ബാബ പരിചയം തന്നിട്ടുള്ളതാണ് ഞാന്
ആത്മാവാണ്. ഞാന് എന്ന വാക്ക് എപ്പോള് പറയുമ്പോഴും ഇത് ഓര്മ്മിക്കൂ ഞാന്
ആത്മാവാണ്. ഞാന് എന്ന് മാത്രം ചിന്തിക്കരുത്,ഞാന് ആത്മാവാണ്, ഇത് കൂടെ
ചിന്തിക്കൂ ഞാന് ശ്രേഷ്ഠ ആത്മാവാണെന്നു നിങ്ങള്ക്ക് അറിയുകയും ചെയ്യും, പരമാത്മ
പാലനയ്ക്കുള്ളിരിക്കുന്ന ആത്മാവാണ്. എന്റേത് എന്ന വാക്ക് പറയുമ്പോള് എന്റേത്
ആരാണ്? എന്റെ ബാബ അതായത് പരമാത്മ പിതാവ്. ഞാന് എന്റേത് എന്ന വാക്കുകള്
പറയുമ്പോള് ഇത് കൂടെ ചേര്ക്കണം, ഞാന് ആത്മാവാണ്, എന്റെ ബാബ.എത്രത്തോളം ബാബ
എന്റേതാണ് എന്നത് വരുമ്പോള് അത്രയും ഓര്മ്മ സഹജമായി മാറും,കാരണം എന്റേത്
ഒരിക്കലും മറക്കുകയില്ല. മുഴുവന് ദിവസവും നോക്കിയാല് എന്റേതാണ് ഓര്മ്മ വരുന്നത്.
ഈ വിധിയിലൂടെ സഹജ നിരന്തര യോഗിയാകാന് കഴിയും.ബാപ്ദാദ ഓരോ കുട്ടിയെയും
സ്വമാനത്തിന്റെ സീറ്റിലാണ് ഇരുത്തിയത്. സ്വമാനത്തിന്റെ ലിസ്റ്റ് സ്മൃതിയില്
കൊണ്ട് വരുകയാണെങ്കില് അത് എത്ര നീണ്ടതാണ്. സ്വമാനത്തില് സ്ഥിതി ചെയ്താല്
ദേഹാഭിമാനം വരാന് കഴിയില്ല. ദേഹാഭിമാനം അല്ലെങ്കില് സ്വമാനം ഏതെങ്കിലും ഒന്നാണ്
ഉണ്ടാവുക. സ്വമാനത്തിന്റെ അര്ത്ഥമാണ് സ്വ അതായത് ആത്മാവിന്റെ ശ്രേഷ്ഠ സ്ഥിതിയുടെ
സ്ഥാനം. എല്ലാവരും തന്റെ സ്വമനത്തില് സ്ഥിതി ചെയ്യുന്നുണ്ടോ? എത്രമാത്രം
സ്വാമനത്തില് സ്ഥിതി ചെയ്യുന്നുണ്ടോ അത്രയും സ്വതവേ മറ്റുള്ളവര്ക്ക് ബഹുമാനം
കൊടുക്കാന് കഴിയും. സ്വമാനത്തില് സ്ഥിതി ചെയ്യുന്നത് എത്ര സഹജമാണ്.
എല്ലാവരും സന്തുഷ്ടതരായാണോ
ഇരിക്കുന്നത്.സന്തുഷതയുള്ളവര് മറ്റുള്ളവരെയും സന്തുഷ്ടരാക്കുന്നു. ബാപ്ദാദ സദാ
പറയാറുണ്ട് മുഴുവന് ദിവസത്തിലും സന്തോഷം ഒരിക്കലും
നഷ്ടപ്പെടുത്തരുത്.എന്ത്കൊണ്ട്? സന്തോഷം അങ്ങനെയുള്ള വസ്തുവാണ് സന്തോഷത്തില്
ആരോഗ്യം ഉണ്ട്, സമ്പത്ത് ഉണ്ട്, സന്തോഷം ഉണ്ട്. സന്തോഷം ഇല്ലെങ്കില് ജീവിതം
വിരസമാകുന്നു. സന്തോഷത്തിനെയാണ് പറയുന്നത് സന്തോഷം പോലെ വേറൊരു ഖജനാവ് ഇല്ല.
എത്ര ഖജനാവുകള് ഉണ്ടെങ്കിലും സന്തോഷം ഇല്ലെങ്കില് ഖജനാവില് നിന്ന് പ്രാപ്തി
ഉണ്ടാക്കാന് കഴിയില്ല. സന്തോഷത്തിനെ കുറിച്ചാണ് പറയാറുള്ളത് സന്തോഷം പോലെ വേറൊരു
ടോണിക്ക് ഇല്ല.സന്തോഷം സമ്പത്താണ്,സന്തോഷം ആരോഗ്യമാണ്, സന്തോഷം എന്നാണ് പേര്
എങ്കില് ഹാപ്പിയാണ്. സന്തോഷത്തില് മൂന്നും ഉണ്ട്. ബാബ അവിനാശിയായ സന്തോഷത്തിന്റെ
ഖജനാവാണ് നല്കുന്നത്, ബാബയുടെ ഖജനാവ് നഷ്ടപ്പെടുത്തരുത്.സദാ സന്തോഷത്തില്
ഇരിക്കാറുണ്ടോ?
ബാപ്ദാദ ഗൃഹപാഠം
തന്നിട്ടുണ്ട്, സന്തോഷമായിരിക്കണം,സന്തോഷം പങ്ക് വയ്ക്കണം, കൊടുക്കുമ്പോള് ആദ്യം
നമ്മുടെയടുത്ത് വര്ധിക്കുന്നു. സന്തോഷിപ്പിക്കുന്നതിനു മുന്പ് ആദ്യം സ്വയം
സന്തോഷിക്കുന്നു. എല്ലാവരും ഗൃഹപാഠം ചെയ്തോ? ചെയ്തോ? ചെയ്തവര് കൈ ഉയര്ത്തൂ.
ആരൊക്കെ ചെയ്തു സന്തോഷമായിരിക്കണം, കാരണം വേണ്ട നിവാരണം ചെയ്യണം, പരിഹാര
സ്വരൂപമാകണം. കൈ ഉയര്ത്തൂ. ഇപ്പോള് ഇങ്ങനെ പറയില്ലല്ലോ ഇത് സംഭവിച്ചു പോയി!
ബാപ്ദാദയുടെയടുത്ത് പല കുട്ടികളൂം തന്റെ റിസള്ട്ട് എഴുതിയിട്ടുണ്ട്. ഞങ്ങള്
എത്രശതമാനം ഓകെ ആണ്. ലക്ഷ്യം വയ്ക്കുമ്പോള് ലക്ഷ്യത്തിന്റെ ലക്ഷണം സ്വതവേ വരും.
ശരി.
ഡബിള് വിദേശി സഹോദരി
സഹോദരന്മാരോട് :- വിദേശികള് തന്റെ യഥാര്ത്ഥ വിദേശം മറക്കുന്നുണ്ടാകില്ല.
യഥാര്ത്ഥത്തില് നിങ്ങള് ഏത് ദേശത്തിലേതാണ്. അത് ഓര്മ്മ ഉണ്ടാകുമല്ലോ, അതിനാലാണ്
നിങ്ങളെ ഡബിള് വിദേശികള് എന്ന് പറയുന്നത്. വെറും വിദേശികള് അല്ല, ഡബിള് വിദേശി.
നിങ്ങള് നിങ്ങളുടെ മധുരമായ വീടിനെ ഒരിക്കലും മറക്കുകയില്ല.അപ്പോള് എവിടെയാണ്
വസിക്കുന്നത്? ബാപ്ദാദയുടെ ഹൃദയ സിംഹാസനസ്ഥരാണ്. ബാപ്ദാദ പറയുന്നു ചെറിയ
ഏതെങ്കിലും സമസ്യ വന്നാലും, സമസ്യ അല്ല മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പേപ്പര്
ആണ്. ബാപ്ദാദയുടെ ഹൃദയ സിംഹാസനം നിങ്ങളുടെ അധികാരമാണ്. ഹൃദയ സിംഹാസനസ്ഥര് ആയാല്
സമസ്യ കളിപ്പാട്ടം ആകും. സമസ്യകളെ ഭയപ്പെടില്ല, കളിക്കും. കളിപ്പാട്ടം ആണ്.
എല്ലാവരും പറക്കുന്ന കലയില് ഉള്ളവര് അല്ലെ? പറക്കുന്ന കലയാണോ? അതോ നടക്കുന്നതാണോ?
പറക്കുന്നവര് ആണോ അതോ നടക്കുന്നവര് ആണോ? പറക്കുന്നവര് കൈ ഉയര്ത്തൂ. പറക്കുന്നവര്.
പകുതി മാത്രം കൈ ഉയര്ത്തുന്നു. പറക്കുന്നവര് ആണോ? ശരി. ഇടയ്ക്കിടയ്ക്ക്
പറക്കുന്നത് ഉപേക്ഷിക്കാറുണ്ടോ? നടക്കുന്നുണ്ട് എന്നതല്ല, പലരും ബാപ് ദാദയോട്
പറയുന്നു ഞങ്ങള് വളരെ നല്ലതായിട്ടാണ് നടക്കുന്നത്. ബാപ്ദാദ ചോദിക്കുകയാണ്
നടക്കുകയാണോ അതോ പറക്കുകയാണോ? ഇപ്പോള് നടക്കേണ്ട സമയം അല്ല,പറക്കുന്ന സമയമാണ്.
ഉന്മേഷത്തിന്റെ ഉത്സാഹത്തിന്റെ, ധൈര്യത്തിന്റെ ചിറകുകള് ഓരോരുത്തര്ക്കും
ഉണ്ട്.ചിറകുകള് പറക്കാന് ഉള്ളതാണ്. പറക്കുന്ന കലയില് പറക്കുകയാണോ എന്നത്
പരിശോധിക്കണം. ശരിയാണ്, റിസല്ട്ടിലും ബാപ്ദാദ കണ്ടു സെന്ററുകള് വിദേശത്തും
വര്ധിക്കുന്നുണ്ട്. ഇനിയും വര്ധിക്കും. ഏതുപോലെ ഡബിള് വിദേശികള് ആണോ അതുപോലെ
ഡബിള് സേവനമാണ്, മനസ്സിന്റെയും, വാക്കിന്റെയും ഒപ്പം ചെയ്തുകൊണ്ടിരിക്കൂ. മനസ്സാ
ശക്തിയിലൂടെ ആത്മാക്കളുടെ ആത്മീയ വൃത്തി ഉണ്ടാക്കൂ.വായുമണ്ഡലം തയ്യാറാകൂ.
ഇപ്പോള് ദുഃഖം വര്ധിക്കുന്നത് കണ്ടു ദയ തോന്നുന്നില്ലേ? നിങ്ങളുടെ ജഡ
ചിത്രങ്ങള്ക്ക് മുന്നില് കരഞ്ഞു കൊണ്ടിരിക്കുന്നു, ദയ കാണിക്കൂ, ദയ കാണിക്കൂ,
ഇപ്പോള് ദയാലുവും കൃപാലുവും, ദയഹൃദയരും ആകൂ. തന്റെ മേല് ദയ കാണിക്കൂ, അന്യ
ആത്മാക്കളുടെ മേല് ദയ കാണിക്കൂ. നല്ലതാണ് എല്ലാ സീസണിലും എല്ലാ അവസരത്തിലും
വരുന്നുണ്ട്. എല്ലാവര്ക്കും ഈ സന്തോഷം ഉണ്ട്. പറന്നുകൊണ്ടിരിക്കൂ,
പറത്തികൊണ്ടിരിക്കൂ. ശരി. റിസല്ട്ടിലും കണ്ടു ഇപ്പോള് സ്വയത്തെ പരിവര്ത്തനം
ചെയ്യുന്നതില് വേഗം പോകുന്നുണ്ട്. സ്വപരിവര്ത്തനത്തിന്റെ ഗതിയാണ് വിശ്വ
പരിവര്ത്തനത്തിന്റെ ഗതി വേഗത്തിലാക്കുന്നത്. ശരി.
ആരാണോ ആദ്യമായി വന്നത്
അവര് എഴുന്നേല്ക്കൂ :- താങ്കള്ക്ക് എല്ലാവര്ക്കും
ബ്രാഹ്മണ ജന്മത്തിന്റെ ആശംസകള്. നല്ല മിഠായി ലഭിക്കും, ബാപ്ദാദ ദില്ഖുശ്
മിഠായിയാണ് കഴിപ്പിക്കുന്നത്. ആദ്യമായി മധുബനില് വന്നപ്പോള് ഉള്ള ഈ ദില്ഖുശ്
മിഠായി സദാ ഓര്മ്മയുണ്ടാകണം. ആ മിഠായികള് വായില് ഇടുമ്പോള് തീര്ന്നു പോകും
എന്നാല് ഈ ദില്ഖുശ് മിഠായി സദാ കൂടെ ഉണ്ടാകും. വന്നത് നന്നായി, ബാപ് ദാദയും
മുഴുവന് പരിവാരവും ദേശവിദേശങ്ങളിലെ നിങ്ങള് സഹോദരങ്ങളെ കണ്ടു സന്തോഷിക്കുന്നു.
എല്ലാവരും കാണുന്നുണ്ട്, അമേരിക്കയും കാണുന്നുണ്ട്, ആഫ്രിക്കയും കാണുന്നുണ്ട്,
റഷ്യയിലുള്ളവരും കാണുന്നു, ലണ്ടനില് ഉള്ളവരും കാണുന്നു. 5 ഭൂഖണ്ഡങ്ങളിലും
കാണുന്നുണ്ട്. നിങ്ങള്ക്കെല്ലാവര്ക്കും അവിടെയിരുന്ന് ജന്മദിനത്തിന്റെ ആശംസകള്
തരുകയാണ്. ശരി.
ബാപ്ദാദയുടെ ആത്മീയ ഡ്രില്
ഓര്മ്മയുണ്ടല്ലോ! ഇപ്പോള് ബാപ്ദാദ ഓരോ കുട്ടികളില് നിന്നും പുതിയവര് ആയാലും,
പഴയവര് ആണെങ്കിലും,ചെറിയവര് ആണെങ്കിലും,വലിയവര് ആണെങ്കിലും, ചെറിയവര്ക്ക്
പെട്ടെന്നു സമാനരാകാന് സാധിക്കും.ഇപ്പോള് സെക്കന്റില് മനസ്സ് എവിടെ നിര്ത്താന്
ആഗ്രഹിക്കുന്നോ മനസ്സ് അവിടെ ഏകാഗ്രമാകണം. സദാ ഈ ഏകാഗ്രതയുടെ ഡ്രില് ചെയ്തു
കൊണ്ടിരിക്കൂ. ഇപ്പോള് ഒരു സെക്കന്റില് മനസ്സിന്റെ അധികാരി ആയി എന്റെ ബാബയാണ്
എന്റെ ലോകം, രണ്ടാമത് വേറെ ആരും ഇല്ല, ഈ ഏകാഗ്രതയുടെ സ്ഥിതിയില് സ്ഥിതി ചെയ്യൂ.
ശരി.
നാനാഭാഗത്തെയും സര്വ്വ
തീവ്ര പുരുഷാര്ത്ഥികളായ കുട്ടികള്ക്ക് സദാ ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും
ചിറകുകളിലൂടെ പറക്കുന്ന കലയുടെ അനുഭവി മൂര്ത്തികളായ കുട്ടികള്ക്ക്,സദാ ദയാ
ഹൃദയരായി വിശ്വത്തിലെ ആത്മാക്കള്ക്ക് മനസ്സാ ശക്തിയിലൂടെ സുഖത്തിന്റെയും
ശാന്തിയുടെയും അജ്ഞലി നല്കുന്ന ദയാലുവും കൃപാലുവുമായ കുട്ടികള്ക്ക്, സദാ ബാബയുടെ
സ്നേഹത്തില് ലയിച്ചിരിക്കുന്ന ഹൃദയ സിംഹാസനസ്ഥരായ കുട്ടികള്ക്ക് ബാപ് ദാദയുടെ
സ്നേഹ സ്മരണകളും നമസ്തേയും .
ശരി എല്ലാവരും വളരെ വളരെ
വളരെ സന്തോഷത്തിലാണ്, സന്തോഷമാണ്!വളരെ സന്തോഷം ഉണ്ടോ? എങ്കില് സദാ
അങ്ങനെയിരിക്കണം. എന്ത് വേണമെങ്കിലും നടക്കട്ടെ, ഇപ്പോള് സന്തോഷത്തോടെയിരിക്കണം.
നമുക്ക് പറക്കണം, ആര്ക്കും താഴേക്ക് കൊണ്ട് വരാന് സാധിക്കില്ല.പക്കാ!പക്കാ
വാഗ്ദാനം ആണോ? എത്ര പക്കാ ആണ്? സന്തോഷത്തോടെയിരിക്കൂ ഏല്ലാവര്ക്കും സന്തോഷം
കൊടുക്കൂ. ഏതെങ്കിലും കാര്യം നല്ലതായി തോന്നിയില്ലെങ്കില് സന്തോഷം നഷ്ടമാക്കരുത്.
കാര്യം നടക്കട്ടെ, സന്തോഷം നഷ്ടമാക്കരുത്. കാര്യം അവസാനിക്കും, എന്നാല് സന്തോഷം
കൂടെ വരുന്നതാണല്ലോ! ഏതൊന്നാണോ കൂടെ വരുന്നത് അത് ഉപേക്ഷിച്ചിട്ട് ഏതൊന്നാണോ
കൂടെ വരാത്തത് കളയേണ്ടത് അതിനെ കൂടെ വയ്ക്കുന്നുണ്ടോ. അങ്ങനെ ചെയ്യരുത്. ദിവസവും
അമൃതവേളയില് സ്വയത്തിനു സന്തോഷത്തിന്റെ ടോണിക്ക് കുടിപ്പിക്കണം. ശരി.
വരദാനം :-
സ്വീറ്റ്
സൈലെന്സിന്റെ ലവ് ലീന സ്ഥിതിയിലൂടെ നഷ്ടോ മോഹ സമര്ത്ഥ സ്വരൂപമായി ഭവിക്കട്ടെ.
ദേഹം, ദേഹത്തിന്റെ
സംബന്ധങ്ങള്, ദേഹത്തിന്റെ സംസ്ക്കാരം,വ്യക്തി വൈഭവങ്ങള്,വായുമണ്ഡലം,വൈബ്രേഷന്
എല്ലാം ഉണ്ടെങ്കിലും,നമ്മളിലേക്ക് ആകര്ഷിക്കരുത്. എല്ലാവരും ബഹളം ഉണ്ടാക്കിയാലും,
നിങ്ങള് അചഞ്ചലമായിരിക്കൂ. പ്രകൃതിയും മായയും എല്ലാം അവസാന ശക്തി കാണിക്കാനായി
അതിലേക്ക് ആകര്ഷിച്ചാലും താങ്കള് വേറിട്ടും ബാബയ്ക്ക്
പ്രീയപെട്ടവരുമായിരിക്കുന്ന സ്ഥിതിയില് ലവ് ലീനരായിരിക്കണംഇതിനെയാണ് പറയുന്നത്
കണ്ടിട്ടും കാണാതിരിക്കണം, കേട്ടിട്ടും കേള്ക്കാതിരിക്കണം. ഇതാണ് സ്വീറ്റ്
സൈലെന്സ് സ്വരൂപത്തിന്റെ ലവ് ലീനസ്ഥിതി, അങ്ങനെയുള്ള സ്ഥിതി വരുമ്പോള് പറയാം
നഷ്ടോ മോഹ സമര്ത്ഥ സ്വരൂപത്തിന്റെ വരദാനി ആത്മാവ്,
സ്ലോഗന് :-
ഹോളി ഹംസം
ആയി അവഗണങ്ങളാകുന്ന കല്ലുകള് ഉപേക്ഷിച്ച് നന്മയുടെ മുത്തുകള്
എടുത്തുകൊണ്ടിരിക്കണം.
അവ്യക്ത സൂചന- ഇപ്പോള്
സ്നേഹത്തിന്റെ അഗ്നി പ്രജ്വലിതമാക്കി യോഗം ജ്വാലാ രൂപമാക്കൂ.
ജ്വാലാ രൂപമാകുന്നതിനായി
ഈ വാക്ക് സദാ മുഴങ്ങണം ഇപ്പോള് വീട്ടിലേക്ക് പോകണം. പോകണം എന്നാല്
ഉപരാമമായിരിക്കണം.ഇപ്പോള് നമ്മുടെ നിരാകരിയായ വീട്ടിലേക്ക് പോകണം നമ്മുടെ വേഷം
അതിനനുസരിച്ചാകണം. പോകണം,എല്ലാവരെയും കൂടെ കൊണ്ട് പോകണം ഈ സ്മൃതിയിലൂടെ സ്വതവേ
സര്വ്വ സംബന്ധങ്ങളും പ്രകൃതിയുടെ സര്വ്വ ആകര്ഷണങ്ങളില് നിന്ന് ഉപരിയായി സാക്ഷി
ആയിമാറും. സാക്ഷിയാകുന്നതിലൂടെ സഹജമായി ബാബയുടെ കൂട്ടകാരായി ബാബയ്ക്ക് സമാനാരാകും.
സൂചന:- ഇന്ന് മാസത്തിലെ
മൂന്നാമത്തെ ഞായറാഴ്ചയാണ്, എല്ലാ രാജയോഗി തപസ്വികളായ സഹോദരി സഹോദരന്മാരും
വൈകുന്നേരം 6 .30 മുതല് 7 .30 വരെ വിശേഷ യോഗാഭ്യാസത്തിന്റെ സമയത്ത് തന്റെ ആകാരി
ഫരിശ്ത സ്വരൂപത്തിന്റെ സ്ഥിതിയില് സ്ഥിതി ചെയ്യണം. ഭക്തരുടെ വിളി കേട്ട് ഉപകാരം
ചെയ്യൂ. മാസ്റ്റര് ദയാലുവും കൃപാലുവുമായി സര്വ്വരിലും ദയയുടെ ദൃഷ്ടി വയ്ക്കൂ.
മുക്തിയുടെയും ജീവന് മുക്തിയുടെയും വരദാനം നല്കൂ.