21.11.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങള്ക്ക് ഇപ്പോള് ടീച്ചറായി മാറി മനസ്സിനെ വശീകരിക്കുന്നതിനുള്ള മന്ത്രം എല്ലാവരേയും കേള്പ്പിക്കണം, ഇത് നിങ്ങള് എല്ലാ കുട്ടികളുടേയും കര്ത്തവ്യമാണ്

ചോദ്യം :-
ബാബ എങ്ങനെയുള്ള കുട്ടികളില് നിന്നാണ് ഒന്നും സ്വീകരിക്കാത്തത്?

ഉത്തരം :-
ആര്ക്കാണോ അഹങ്കാരമുള്ളത് ഞാന് ഇത്ര നല്കുന്നുണ്ട്, ഞാന് ഇത്രയും സഹായം ചെയ്യുന്നുണ്ട്, ബാബ അവരുടെ ഒന്നും സ്വീകരിക്കുന്നില്ല. ബാബ പറയുന്നു എന്റെ കൈയ്യില് ചാവിയുണ്ട്. ആഗ്രഹിച്ചാല് എനിക്ക് ആരെയും ദരിദ്രനാക്കാം, ആരെ വേണമെങ്കിലും ധനവാനുമാക്കാം. ഇതും ഡ്രാമയിലെ രഹസ്യമാണ്. ആര്ക്കാണോ ഇന്ന് തന്റെ സമ്പന്നതയില് അഹങ്കാരമുള്ളത് അവര് നാളെ ദരിദ്രനാവും മാത്രമല്ല പാവപ്പെട്ട കുട്ടികള് ബാബയുടെ കാര്യത്തില് തന്റെ കാലണ സഫലമാക്കി ധനികനായി മാറുന്നു.

ഓംശാന്തി.  
ഇത് കുട്ടികള്ക്ക് അറിയാവുന്ന കാര്യമാണ് അതായത് ബാബ വന്നിരിക്കുകയാണ് പുതിയ ലോകത്തിന്റെ സമ്പത്ത് നല്കാന്. ഇത് കുട്ടികള്ക്ക് ഉറപ്പല്ലേ അതായത് നമ്മള് എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും പവിത്രമായി മാറും. എത്രത്തോളം നമ്മള് നല്ല ടീച്ചറായി മാറുന്നുവോ അത്രയും ഉയര്ന്ന പദവി നേടും. ബാബ നിങ്ങളെ ടീച്ചറുടെ രൂപത്തില് പഠിപ്പിക്കാന് അഭ്യസിപ്പിക്കുന്നു. നിങ്ങള്ക്ക് പിന്നീട് മറ്റുള്ളവരെ പഠിപ്പിക്കണം. നിങ്ങള് പഠിപ്പിക്കുന്ന ടീച്ചറായി തീര്ച്ചയായും മാറുന്നു പക്ഷേ നിങ്ങള്ക്ക് ആരുടേയും ഗുരുവാകാന് സാധിക്കില്ല, ടീച്ചറാവാനേ കഴിയൂ. ഗുരുവായി ഒരേയൊരു സദ്ഗുരു മാത്രമേയുള്ളു ആ സദ്ഗുരുവാണ് പഠിപ്പിക്കുന്നത്. സര്വ്വരുടേയും സദ്ഗുരു ഒരാള് തന്നെയാണ്. ബാബ ടീച്ചറാക്കി മാറ്റുന്നു. നിങ്ങള് എല്ലാവരേയും പഠിപ്പിച്ച് മന്മനാഭവയുടെ വഴി പറഞ്ഞുകൊടുക്കുന്നു. ബാബ നിങ്ങള്ക്ക് നല്കിയിരിക്കുന്ന കര്ത്തവ്യം ഇതാണ് എന്നെ ഓര്മ്മിക്കൂ ഒപ്പം ടീച്ചറായും മാറൂ. നിങ്ങള് ആര്ക്കെങ്കിലും ബാബയുടെ പരിചയം നല്കുകയാണെങ്കില് അവരുടേയും കടമയാണ് ബാബയെ ഓര്മ്മിക്കുക എന്നത്. ടീച്ചറുടെ രൂപത്തില് സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം നല്കേണ്ടതായി വരുന്നു. ബാബയെ തീര്ച്ചയായും ഓര്മ്മിക്കേണ്ടതായുണ്ട്. ബാബയുടെ ഓര്മ്മയില് തന്നെ പാപം ഇല്ലാതാകണം. കുട്ടികള്ക്ക് അറിയാം നമ്മള് പാപാത്മാക്കളാണ്, അതിനാലാണ് ബാബ എല്ലാവരോടും പറയുന്നത് സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ പാപം ഇല്ലാതാകും. ബാബ തന്നെയാണ് പതിത പാവനന്. യുക്തി പറഞ്ഞുതരുന്നു - മധുരമായ കുട്ടികളേ, നിങ്ങളുടെ ആത്മാവ് പതിതമായിരിക്കുന്നു, അതിനാല് ശരീരവും പതിതമായിരിക്കുന്നു. ആദ്യം നിങ്ങള് പവിത്രമായിരുന്നു, ഇപ്പോള് നിങ്ങള് അപവിത്രമായിരിക്കുന്നു. ഇപ്പോള് പതിതത്തില് നിന്നും പാവനമായി മാറുന്നതിനുള്ള യുക്തി വളരെ സഹജമായി പറഞ്ഞുതരുന്നു. ബാബയെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പവിത്രമായി മാറും. എഴുന്നേല്ക്കുമ്പോഴും, ഇരിക്കുമ്പോഴും, നടക്കുമ്പോഴും ബാബയെ ഓര്മ്മിക്കു. അവര് ഗംഗാസ്നാനം ചെയ്യുമ്പോള് ഗംഗയെ ഓര്മ്മിക്കുന്നു. ഗംഗ പതിതപാവനിയാണ് എന്ന് കരുതുന്നു. ഗംഗയെ ഓര്മ്മിക്കുന്നതിലൂടെ പാവനമായി മാറും. എന്നാല് ബാബ പറയുന്നു ആര്ക്കും പാവനമാകാന് സാധിക്കില്ല. ജലത്തിലൂടെ എങ്ങനെ പാവനമാകാന് സാധിക്കും. ബാബ പറയുന്നു ഞാനാണ് പതിത പാവനന്. അല്ലയോ കുട്ടികളേ, ദേഹസഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളും ഉപേക്ഷിച്ച് എന്നെ ഓര്മ്മിക്കുന്നതിലൂടെ പാവനമായി മാറി വീണ്ടും സ്വന്തം വീടായ മുക്തിധാമത്തിലെത്തിച്ചേരും. മുഴുവന് കല്പവും വീടിനെ മറന്നിരിക്കുകയായിരുന്നു. മുഴുവന് കല്പത്തിലും ബാബയെ ആരും അറിയുന്നില്ല. ഒരേയൊരു തവണ ബാബ സ്വയം വന്ന് തന്റെ പരിചയം നല്കുന്നു - ഈ മുഖത്തിലൂടെ. ഈ മുഖത്തിന് എത്ര മഹിമയാണ്. ഗൗമുഖം എന്നു പറയുന്നു. ആ ഗൗ എന്നത് മൃഗമാണ് എന്നാല് ഇത് മനുഷ്യന്റെ കാര്യമാണ്.

നിങ്ങള്ക്ക് അറിയാം ഇത് വലിയ അമ്മയാണ്. ഈ മാതാവിലൂടെയാണ് ശിവബാബ നിങ്ങള് എല്ലാവരേയും ദത്തെടുക്കുന്നത്. നിങ്ങള് ഇപ്പോള് ബാബാ ബാബാ എന്നു പറയാന് തുടങ്ങിയിരിക്കുന്നു. ബാബയും പറയുന്നു ഈ ഓര്മ്മയുടെ യാത്രയിലൂടെ തന്നെ നിങ്ങളുടെ പാപങ്ങള് ഇല്ലാതാകണം. കുട്ടികള്ക്ക് അച്ഛന്റെ ഓര്മ്മ ഉണ്ടാകുമല്ലോ. അച്ഛന്റെ മുഖം ഹൃദയത്തില് ഉണ്ടാകും. നിങ്ങള് കുട്ടികള്ക്ക് അറിയാം എങ്ങനെയാണോ നമ്മള് ആത്മാക്കള് അതുപോലെ ബാബയും പരമമായ ആത്മാവാണ്. നിങ്ങള് കുട്ടികള്ക്ക് അറിയാം - ബാബ പരമധാമത്തിലാണ് വസിക്കുന്നത്, നമ്മളും പരമധാമത്തിലാണ് വസിക്കുന്നത്. ബാബയുടെ ആത്മാവും നമ്മുടെ ആത്മാവും തമ്മില് മറ്റൊരു വ്യത്യാസവുമില്ല. ബാബയും ബിന്ദുവാണ്, നമ്മളും ബിന്ദുവാണ്. ഈ ജ്ഞാനം മറ്റാരിലും ഇല്ല. നിങ്ങള്ക്കു മാത്രമാണ് ബാബ പറഞ്ഞുതന്നികൊണ്ടിരിക്കുന്നത്. ബാബയെക്കുറിച്ചും എന്തെല്ലാമാണ് പറയുന്നത്. സര്വ്വവ്യാപിയാണ്, കല്ലിലും മുള്ളിലുമുണ്ട്, ആര്ക്ക് എന്ത് തോന്നുന്നുവോ അത് പറയുന്നു. ഡ്രാമാപ്ലാന് അനുസരിച്ച് ഭക്തിമാര്ഗ്ഗത്തില് ബാബയുടെ പേര്, രൂപം, ദേശം, കാലം എല്ലാം മറക്കുന്നു. നിങ്ങളും മറക്കുന്നു. ആത്മാവ് തന്റെ പിതാവിനെ മറക്കുന്നു. കുട്ടികള് അച്ഛനെത്തന്നെ മറന്നുവെങ്കില് മറ്റെന്ത് അറിയാനാണ്. ദരിദ്രരായി മാറി. ധനികനായ സമയവും ഓര്മ്മ വരുന്നില്ല. ധനികനായ പാര്ട്ടുപോലും അറിയുന്നില്ല. തന്നെപ്പോലും മറക്കുന്നു. നിങ്ങള്ക്ക് നല്ലരീതിയില് അറിയാം- നമ്മള് പൂര്ണ്ണമായും മറന്നുപോയിരുന്നു. നമ്മള് ആദ്യം ഇങ്ങനെയുള്ള ദേവീ ദേവതയായിരുന്നു, ഇപ്പോള് മൃഗങ്ങളേക്കാള് മോശമായിരിക്കുന്നു. നമ്മള് നമ്മുടെ ആത്മാവിനെത്തന്നെ മറന്നിരിക്കുന്നു ഇതാണ് മുഖ്യം. ഇപ്പോള് ആര് സാക്ഷാത്ക്കാരം ചെയ്യിക്കും. ഒരു ജീവാത്മാവിനും അറിയില്ല നമ്മള് ആത്മാവ് എന്ത് സാധനമാണെന്ന്, എങ്ങനെയാണ് പാര്ട്ട് അഭിനയിക്കുന്നതെന്ന്? നമ്മള് എല്ലാവരും സദോഹരീ-സഹോദരങ്ങളാണ് - ഈ ജ്ഞാനം മറ്റാരിലും ഇല്ല. ഈ സമയത്ത് മുഴുവന് സൃഷ്ടിയും തമോപ്രധാനമായിരിക്കുന്നു. ജ്ഞാനമില്ല. നിങ്ങളുടെയുള്ളില് ഇപ്പോള് ജ്ഞാനമുണ്ട്, ബുദ്ധിയില് വന്നു നമ്മള് ആത്മാക്കള് ഇതുവരെ സ്വന്തം പിതാവിന്റെ ഗ്ലാനി ചെയ്തുവന്നു. ഗ്ലാനി ചെയ്യുന്നതിലൂടെ ബാബയില് നിന്നും ദൂരെയായി. ഡ്രാമാപ്ലാന് അനുസരിച്ച് ഏണിപ്പടി താഴേയ്ക്ക് ഇറങ്ങിവന്നു. ബാബയെ ഓര്മ്മിക്കുക എന്നതാണ് പ്രധാന കാര്യം. ബാബ മറ്റൊരു ബുദ്ധിമുട്ടും നല്കുന്നില്ല. കുട്ടികള്ക്ക് അച്ഛനെ ഓര്മ്മിക്കുക എന്ന ഒരേയൊരു ബുദ്ധിമുട്ടേയുള്ളു. എന്താ അച്ഛന് എപ്പോഴെങ്കിലും കുട്ടികള്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നല്കാന് സാധിക്കുമോ! നിയമമില്ല. ബാബ പറയുന്നു ഞാന് ഒരു ബുദ്ധിമുട്ടും നല്കുന്നില്ല. എന്തെങ്കിലും ചോദ്യങ്ങളെല്ലാം ചോദിക്കുമ്പോള്, പറയുന്നു ഈ കാര്യങ്ങളില് തന്റെ സമയം എന്തിനാണ് വ്യര്ത്ഥമാക്കുന്നത്? ബാബയെ ഓര്മ്മിക്കു. ഞാന് വന്നിരിക്കുന്നത് നിങ്ങളെ കൊണ്ടുപോകാനാണ്, അതിനാല് നിങ്ങള് കുട്ടികള്ക്ക് ഓര്മ്മയുടെ യാത്രയിലൂടെ പാവനമായി മാറണം. ഞാന് തന്നെയാണ് പതിത പാവനനായ പിതാവ്. ബാബ യുക്തി പറഞ്ഞുതരുന്നു- എവിടെ വേണമെങ്കിലും പൊയ്ക്കോളൂ എന്നാല് ബാബയെ ഓര്മ്മിക്കണം. 84 ന്റെ ചക്രത്തിന്റെ രഹസ്യവും ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഇപ്പോള് തന്റെ പരിശോധന നടത്തണം - എത്രത്തോളം ഞാന് ബാബയെ ഓര്മ്മിക്കുന്നുണ്ട്. അത്രമാത്രം മറ്റൊരു തരത്തിലുള്ള ചിന്തയുടേയും ആവശ്യമില്ല. ഇത് വളരെ സഹജമല്ലേ. ബാബയെ ഓര്മ്മിക്കണം. കുട്ടികള് അല്പം വലുതായാല് സ്വതവേ മാതാപിതാവിനെ ഓര്മ്മിക്കാന് തുടങ്ങും. നിങ്ങളും മനസ്സിലാക്കൂ നമ്മള് ആത്മാക്കള് ബാബയുടെ കുട്ടികളാണ്, എന്തുകൊണ്ടാണ് ഓര്മ്മിക്കേണ്ടി വരുന്നത്! എന്തുകൊണ്ടെന്നാല് നമ്മളില് എന്ത് പാപമാണോ പതിഞ്ഞിരിക്കുന്നത് അത് ഈ ഓര്മ്മയിലൂടെ മാത്രമേ ഇല്ലാതാകൂ അതുകൊണ്ടാണ് സെക്കന്റില് ജീവന്മുക്തി എന്ന് പാടിയിട്ടുള്ളത്. ജീവന്മുക്തിയുടെ ആധാരം പഠിപ്പും മുക്തിയുടെ ആധാരം ഓര്മ്മയുമാണ്. നിങ്ങള് എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നോ പഠിപ്പില് ശ്രദ്ധ നല്കുന്നുവോ അത്രയും ഉയര്ന്ന നമ്പറിലുള്ള പദവി നേടും. ജോലികാര്യങ്ങളെല്ലാം നന്നായി ചെയ്തുകൊണ്ടിരിക്കൂ, ബാബ അതൊന്നും വേണ്ടെന്ന് പറയുന്നില്ല. നിങ്ങള് ചെയ്യുന്ന ജോലികാര്യങ്ങള് - അത് നിങ്ങള്ക്ക് രാവും പകലും ഓര്മ്മയുണ്ടാകുമല്ലോ. അതിനാല് ബാബ ഇപ്പോള് ഈ ആത്മീയ ജോലി നല്കുകയാണ് - സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ ഓര്മ്മിക്കൂ ഒപ്പം 84 ന്റെ ചക്രത്തേയും ഓര്മ്മിക്കു. എന്നെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ നിങ്ങള് സതോപ്രധാനമാവുകയുള്ളൂ. ഇതും മനസ്സിലാക്കുന്നുണ്ട്, ഇപ്പോള് പഴയ ശരീരമാണ് പിന്നീട് സതോപ്രധാനമായ പുതിയ ശരീരം ലഭിക്കും. തന്റെ ബുദ്ധിയില് ഇതെല്ലാം സൂക്ഷിക്കണം, ഇതിലൂടെ വളരെ അധികം ലാഭമുണ്ട്. എങ്ങനെയാണോ സ്ക്കൂളില് വളരെ അധികം വിഷയങ്ങള് ഉണ്ടാകും എങ്കിലും ഇംഗ്ലീഷില് നല്ല മാര്ക്ക് ഉണ്ടാകും എന്തുകൊണ്ടെന്നാല് ഇംഗ്ലീഷാണ് മുഖ്യഭാഷ. മുന്പ് ഇംഗ്ലീഷുകാരുടെ രാജ്യമായിരുന്നു അതിനാല് ഇംഗ്ലീഷാണ് കൂടുതല് ഉപയോഗിക്കുന്നത്. ഇപ്പോഴും ഭാരതവാസി കടംകാരനാണ്. നമ്മള് ഭാരതവാസികള് കടത്തിലാണ്. പ്രജയും തീര്ച്ചയായും പറയും ഞങ്ങള് കടത്തിലാണ്. ഇതിനും വിവേകം ആവശ്യമാണല്ലോ. നിങ്ങള് രാജധാനി സ്ഥാപിക്കുകയാണ്. നിങ്ങള്ക്ക് അറിയാം നമ്മള് എല്ലാവരും ഈ മുഴുവന് കടത്തില് നിന്നും രക്ഷപ്പെട്ട് ധനികരായി മാറുകയാണ് പിന്നീട് അരകല്പത്തിലേയ്ക്ക് നാം ആരില് നിന്നും കടം വാങ്ങിക്കുകയില്ല. കടമുള്ളവര് പതിതലോകത്തിന്റെ ആധികാരിയാണ്. ഇപ്പോള് നമ്മള് കടമുള്ളവരുമാണ്, പതിതലോകത്തിന്റെ അധികാരിയുമാണ്. നമ്മുടെ ഭാരതം ഇങ്ങനെയുള്ളതാണെന്ന് പാടാറില്ലേ.

നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് വളരെ വലിയ ധനികരായിരുന്നു. രാജകുമാരന്മാരും, രാജകുമാരികളുമായിരുന്നു. ഇത് ഓര്മ്മ വേണം. നമ്മള് ഇങ്ങനെയുള്ള വിശ്വത്തിന്റെ അധികാരികളായിരുന്നു. ഇപ്പോള് തീര്ത്തും കടത്തില് പതിതമായി മാറിയിരിക്കുന്നു. ഈ കളിയുടെ റിസള്ട്ട് ബാബ പറഞ്ഞുതരികയാണ്. എന്താണ് റിസള്ട്ട്. നിങ്ങള് കുട്ടികള്ക്ക് സ്മൃതി ഉണര്ന്നിട്ടുണ്ട്. സത്യയുഗത്തില് നമ്മള് എത്ര ധനികരായിരുന്നു, ആരാണ് നിങ്ങളെ ധനികരാക്കി മാറ്റിയത്? കുട്ടികള് പറയും- ബാബാ, അങ്ങ് ഞങ്ങളെ എത്ര വലിയ ധനികരാക്കി മാറ്റിയിരുന്നു. ഒരേയൊരു ബാബയാണ് ധനികനാക്കി മാറ്റുന്നത്. ലോകത്തിന് ഈ കാര്യങ്ങളൊന്നും അറിയില്ല. ലക്ഷക്കണക്കിന് വര്ഷങ്ങള് എന്ന് പറയുന്നതിലൂടെ എല്ലാം മറന്നുപോയി, ഒന്നും അറിയില്ല. നിങ്ങള് ഇപ്പോള് എല്ലാം അറിഞ്ഞുകഴിഞ്ഞു. നമ്മള് കോടാനുകോടിമടങ്ങ് ധനികരായിരുന്നു. വളരെ പവിത്രമായിരുന്നു, വളരെ സുഖികളായിരുന്നു. അവിടെ അസത്യം പാപം മുതലായ ഒന്നും ഉണ്ടായിരുന്നില്ല. മുഴുവന് വിശ്വത്തിലും നിങ്ങളുടെ രാജ്യമായിരുന്നു. പാട്ടുമുണ്ട് ശിവബാബാ അങ്ങ് എന്താണോ നല്കുന്നത് അത് മറ്റാര്ക്കും നല്കാന് സാധിക്കുകയില്ല. അരകല്പത്തിലേയ്ക്കുള്ള സുഖം നല്കാന് ആരിലും ശക്തിയില്ല. ബാബ പറയുന്നു ഭക്തിമാര്ഗ്ഗത്തിലും നിങ്ങളുടെ പക്കല് അളവില്ലാത്ത ധനവും സുഖവും ഉണ്ടായിരുന്നു. എത്ര അധികം വജ്രങ്ങളും വൈഢുര്യങ്ങളും ഉണ്ടായിരുന്നു പിന്നീട് അത് അവസാനം വരുന്നവരുടെ കൈയ്യിലെത്തുന്നു. ഇപ്പോള് ആ വസ്തുക്കളൊന്നും കാണാന് പോലും കിട്ടുന്നില്ല. നിങ്ങള്ക്ക് വ്യത്യാസം കാണാന് കഴിയുന്നുണ്ടല്ലോ. നിങ്ങള് തന്നെയായിരുന്നു പൂജ്യരായ ദേവീദേവതകള്, പിന്നീട് നിങ്ങള് തന്നെ പൂജാരിയായി മാറി. നിങ്ങള് തന്നെ പൂജ്യര്, നിങ്ങള് തന്നെ പൂജാരി. ബാബ പൂജാരിയായി മാറുന്നില്ല എങ്കിലും പൂജാരികളുടെ ലോകത്തില് വരുന്നില്ലേ. ബാബ സദാ പൂജ്യനാണ്. ബാബ ഒരിയ്ക്കലും പൂജാരിയായി മാറുന്നില്ല, ബാബയുടെ ജോലിതന്നെ നിങ്ങളെ പൂജാരിയില് നിന്നും പൂജ്യരാക്കി മാറ്റുക എന്നതാണ്. നിങ്ങളെ പൂജാരിയാക്കി മാറ്റുക എന്നത് രാവണന്റെ ജോലിയാണ്. ഇത് ലോകത്തിലുള്ള ആര്ക്കും അറിയില്ല. നിങ്ങളടക്കം മറന്നുപോകുന്നു. ദിവസവും ബാബ മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു. ആഗ്രഹിച്ചാല് ആരെവേണമെങ്കിലും ധനികനാക്കി മാറ്റാം, ആരെ വേണമെങ്കിലും ദരിദ്രനാക്കിയും മാറ്റാം - ഇത് ബാബയുടെ കൈയ്യിലാണ്. ബാബ പറയുന്നു ആരാണോ ധനികര് അവര്ക്ക് തീര്ച്ചയായും ദരിദ്രരായി മാറണം, മാറുകതന്നെ ചെയ്യും. അവരുടെ പാര്ട്ട് അങ്ങനെയാണ്. അവര്ക്ക് ഒരിയ്ക്കലും നില്ക്കാന് കഴിയില്ല. ധനവാന്മാര്ക്ക് വളരെ അധികം അഹങ്കാരമുണ്ടാകും- ഞാന് ഇന്നയാളാണ്, എനിക്ക് ഇന്നയിന്നതെല്ലാമുണ്ട്. അഹങ്കാരം ഇല്ലാതാക്കാനായി ബാബ പറയുന്നു- ഇവര് എപ്പോള് നല്കാനായി വരുന്നുവോ അപ്പോള് ബാബ പറയും അവശ്യമില്ലെന്ന്. ഇത് തന്റെ കൈയ്യില് തന്നെ വെയ്ക്കൂ. എപ്പോള് ആവശ്യം വരുന്നുവോ അപ്പോള് വാങ്ങിക്കാം എന്തുകൊണ്ടെന്നാല് കാര്യത്തിന് കൊള്ളാത്തതാണ്, തന്റെ അഹങ്കാരത്തിലാണ് എന്നത് കാണാന് സാധിക്കും. അതിനാല് ഇതെല്ലാം ബാബയുടെ കൈയ്യിലല്ലേ - സ്വീകരിക്കണോ അതോ വേണ്ടയോ എന്നത്. ബാബ പൈസകൊണ്ട് എന്ത് ചെയ്യും, ആവശ്യമില്ല. ഇവിടെ നിങ്ങള് കുട്ടികള്ക്ക് വേണ്ടിയാണ് കെട്ടിടങ്ങള് നിര്മ്മിക്കുന്നത്, വന്ന് ബാബയെ കണ്ടിട്ടുവേണം പോകാന്. എപ്പോഴും ഇരിക്കേണ്ടതില്ല. പൈസയുടെ ആവശ്യം എന്താണുള്ളത്. എന്തെങ്കിലും ആയുധങ്ങളോ തോക്കോ മുതലായവയുടെ ആവശ്യമില്ലല്ലോ. നിങ്ങള് വിശ്വത്തിന്റെ അധികാരികളാവുകയാണ്. ഇപ്പോള് യുദ്ധത്തിന്റെ മൈതാനത്തിലാണ്, നിങ്ങള് ബാബയെ ഓര്മ്മിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. ബാബ ആജ്ഞ നല്കിയിട്ടുണ്ട് എന്നെ ഓര്മ്മിക്കൂ, അതിനാലാണ് ഇത്രയും ശക്തി ലഭിക്കുന്നത്. നിങ്ങളുടെ ഈ ധര്മ്മം വളരെ സുഖം നല്കുന്നതാണ്. ബാബ സര്വ്വശക്തിവാനാണ്. നിങ്ങള് ബാബയുടേതായാണ് മാറുന്നത്, എല്ലാത്തിന്റേയും ആധാരം ഓര്മ്മയുടെ യാത്രയാണ്. ഇവിടെ നിങ്ങള് കേള്ക്കുന്നു പിന്നീട് അതിനെക്കുറിച്ച് വിചാര സാഗര മഥനം ചെയ്യുന്നു. എങ്ങനെയാണോ പശു ആദ്യം കഴിക്കും പിന്നെ അയവിറക്കുന്നത് അതുപോലെ, വായ് പ്രവര്ത്തിച്ചുകൊണ്ടേയിരിക്കും. നിങ്ങള് കുട്ടികളോടും പറയുന്നു ജ്ഞാനത്തിന്റെ കാര്യങ്ങളെക്കുറിച്ച് ഒരുപാട് ചിന്തിക്കൂ. ബാബയോട് ഞാന് എന്ത് ചോദിക്കും. ബാബ പറയുന്നു മന്മനാഭവ, ഇതിലൂടെ തന്നെയാണ് നിങ്ങള് സതോപ്രധാനമായി മാറുന്നത്. ഈ പ്രധാന ലക്ഷ്യം മുന്നിലുണ്ട്.

നിങ്ങള്ക്ക് അറിയാം - സര്വ്വഗുണ സമ്പന്നനും, 16 കലാ സമ്പൂര്ണ്ണനുമായി മാറണം. ഇത് സ്വതവേ ഉള്ളില് വരണം. ആരുടെയെങ്കിലും ഗ്ലാനി അല്ലെങ്കില് എന്തെങ്കിലും പാപകര്മ്മങ്ങള് ഒന്നും തന്നെ ചെയ്യരുത്. ഒരു തലതിരിഞ്ഞ കര്മ്മവും നിങ്ങള് ചെയ്യരുത്. ഈ ദേവീദേവതകളാണ് നമ്പര്വണ്. പുരുഷാര്ത്ഥത്തിലൂടെ ഉയര്ന്ന പദവി നേടിയില്ലേ. അവരെക്കുറിച്ച് അഹിംസോ പരമോധര്മ്മം എന്നാണ് പാടിയിരിക്കുന്നത്. ആരെയെങ്കിലും വധിക്കുക എന്നത് ഹിംസയല്ലേ. ബാബ മനസ്സിലാക്കിത്തന്നു കഴിഞ്ഞാല് കുട്ടികള് അന്തര്മുഖിയായി ഇരുന്ന് സ്വയം നോക്കണം- ഞാന് എങ്ങനെയായിട്ടുണ്ട്? ബാബയെ ഞാന് ഓര്മ്മിക്കുന്നുണ്ടോ? എത്ര സമയം ഞാന് ഓര്മ്മിക്കുന്നുണ്ട്? ഇത്രയും മനസ്സില് വെയ്ക്കണം ഈ ഓര്മ്മ ഒരിയ്ക്കലും മറന്നുപോകരുത്. ഇപ്പോള് പരിധിയില്ലാത്ത ബാബ പറയുന്നു നിങ്ങള് ആത്മാക്കള് എന്റെ മക്കളാണ്. നിങ്ങള് അനാദിയായ മക്കളാണ്. ബാക്കി ലോകത്തിലുള്ള പ്രിയതമനും പ്രയതമയും, അവരുടേത് ഭൗതീകമായ ഓര്മ്മയാണ്. എങ്ങനെയാണോ സാക്ഷാത്ക്കാരം ഉണ്ടാകുമ്പോള് അതില് മുഴുകിയിരിക്കുന്നത് അതുപോലെ അവരും മുന്നില് വരും. ആ സന്തോഷത്തില് തന്നെ ഓര്മ്മിച്ചുകൊണ്ട് കഴിക്കുകയും കുടിക്കുകയും ചെയ്തുകൊണ്ടിരിക്കും. നിങ്ങളുടെ ഈ ഓര്മ്മയില് വളരെ അധികം ശക്തിയുണ്ട്. ഒരേയൊരു ബാബയെത്തന്നെ ഓര്മ്മിക്കണം. പിന്നീട് നിങ്ങള്ക്ക് സ്വന്തം ഭാവി ഓര്മ്മ വരും. വിനാശത്തിന്റെ സാക്ഷാത്ക്കാരവും ഉണ്ടാകും. മുന്നോട്ട് പോകവേ പെട്ടെന്ന് പെട്ടെന്ന് വിനാശത്തിന്റെ സാക്ഷാത്ക്കാരം ഉണ്ടാകും. പിന്നീട് നിങ്ങള്ക്ക് പറയാന് കഴിയും ഇപ്പോള് വിനാശം ഉണ്ടാകും. ബാബയെ ഓര്മ്മിക്കൂ. ബാബ ഇതെല്ലാം ഉപേക്ഷിച്ചില്ലേ. ഒന്നും അവസാനം ഓര്മ്മ വരരുത്. ഇപ്പോള് നമുക്ക് നമ്മുടെ രാജധാനിയിലേയ്ക്ക് പോകണം. പുതിയ ലോകത്തിലേയ്ക്ക് തീര്ച്ചയായും പോകണം. യോഗബലത്തിലൂടെ എല്ലാ പാപങ്ങളേയും ഭസ്മമാക്കണം, ഇതിലാണ് ഏറ്റവും കൂടുതല് പരിശ്രമം ചെയ്യേണ്ടത്. അടിക്കടി ബാബയെ മറന്നുപോകുന്നു എന്തുകൊണ്ടെന്നാല് ബാബ അത്രയും സൂക്ഷ്മമാണ്. സര്പ്പത്തിന്റെയും ബ്രഹ്മരിയുടേയും ഉദാഹരണം നല്കുന്നു ഇതെല്ലാം ഈ സമയത്തേതാണ്. ബ്രഹ്മരി അത്ഭുതം കാണിക്കുന്നില്ലേ. അതിലും കൂടുതലാണ് നിങ്ങള് ചെയ്യുന്ന അത്ഭുതം. ബാബ എഴുതുന്നില്ലേ- ജ്ഞാനത്തിന്റെ ഭൂം-ഭൂം ചെയ്തുകൊണ്ടിരിക്കൂ. അവസാനം ഉണരും. എവിടെപ്പോകാനാണ്. നിങ്ങളുടെ അടുത്തേയ്ക്ക് തന്നെ വന്നുകൊണ്ടിരിക്കും. വളര്ന്നുകൊണ്ടിരിക്കും. നിങ്ങളുടെ പേര് പ്രശസ്തമായിക്കൊണ്ടിരിക്കും. ഇപ്പോള് നിങ്ങള് കുറച്ചുപേരല്ലേയുള്ളു. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ജ്ഞാനത്തിന്റെ വിചാര സാഗര മഥനം വളരെ അധികം ചെയ്യണം. എന്താണോ കേട്ടത് അതിനെ അയവിറക്കണം. ഒരിയ്ക്കലും ബാബയെ മറക്കാത്ത തരത്തില് ബാബയില് ഹൃദയം ഇത്രയും മുഴുകിയിട്ടുണ്ടോ എന്ന് അന്തര്മുഖിയായിരുന്ന് പരിശോധിക്കണം.

2) എന്തെങ്കിലും ചോദ്യം ഉന്നയിക്കുന്നതില് തന്റെ സമയത്തെ വ്യര്ത്ഥമാക്കാതെ ഓര്മ്മയുടെ യാത്രയില് ഇരുന്ന് സ്വയം പാവനമായി മാറണം. അന്തിമ സമയത്ത് ഒരേയൊരു ബാബയുടെ ഓര്മ്മയല്ലാതെ മറ്റൊരു ചിന്തയും വരരുത് - ഇതിനുള്ള അഭ്യാസം ഇപ്പോള് മുതല് ചെയ്യണം.

വരദാനം :-
ദൃഢ സങ്കല്പമാകുന്ന വ്രതത്തിലൂടെ ആന്തരീക ഭാവനയെ പരിവര്ത്തനപ്പെടുത്തുന്ന മഹാനാത്മാവായി ഭവിക്കട്ടെ.

മഹാനായി മാറാനുള്ള മുഖ്യ ആധാരമാണ് പവിത്രത. ഈ പവിത്രതയുടെ വ്രതത്തെ പ്രതിജ്ഞയുടെ രൂപത്തില് ധാരണ ചെയ്യുക എന്നാല് മഹാനാത്മാവാകുക. ഏതൊരു ദൃഢ സങ്കല്പമാകുന്ന വ്രതവും ആന്തരിക മനോഭാവത്തെ പരിവര്ത്തനപ്പെടുത്തുന്നു. പവിത്രതയുടെ വ്രതമെടുക്കുക അര്ത്ഥം തന്റെ ആന്തരിക ഭാവനയെ ശ്രേഷ്ഠമാക്കി മാറ്റുക. വ്രതമെടുക്കുക എന്നാല് സ്ഥൂലരീതിയില് പത്ഥ്യം പാലിക്കുക, മനസ്സില് ഉറച്ച സങ്കല്പമെടുക്കുക. എങ്കില് പാവനമാകുന്നതിനുള്ള വ്രതമെടുത്തു ഞങ്ങള് ആത്മാ ഭായി-ഭായിയാണ് - ഇത് സാഹോദര്യത്തിന്റെ മനോഭാവം സൃഷ്ടിച്ചു. ഈ മനോഭാവത്തിലൂടെ ബ്രാഹ്മണന് മഹാനാത്മാവായി മാറുന്നു.

സ്ലോഗന് :-
വ്യര്ത്ഥത്തില് നിന്ന് രക്ഷപ്പെടണമെങ്കില് മുഖത്ത് ദൃഢസങ്കല്പ്പത്തിന്റെ ബട്ടന് അമര്ത്തൂ.